Sunday 10 November 2019

ഞാറ്റുവേലദര്‍ശനം. കാദർ കൊച്ചി.

കാലംസമയം എന്നത് ഏകദേശം ഭൂമി, ചന്ദ്രന്‍, സൂര്യന്‍ എന്നിവയുടെ ചലനം അടിസ്ഥാനപ്പെടുത്തിയുള്ള മനസ്സിന്‍റെ ഒരു അളവുകോലാണ്കണക്കുകൂട്ടുകവിളിക്കുക എന്നര്‍ത്ഥം വരുന്ന കലന്‍ണ്ടെ എന്ന വാക്കില്‍ നിന്നാണ് കലണ്ടര്‍ എന്ന പദം ഉത്ഭവിച്ചത്‌സൂര്യകലണ്ടര്‍ അനുസരിച്ച് ഒരു വര്‍ഷം എന്നത് 365.24 ദിവസമാണ്ഭൂമി സൂര്യനെ ഒരു വട്ടം പ്രദിക്ഷിണം ചെയ്യാന്‍ എടുക്കുന്ന സമയത്തെ ആധാരമാക്കിയാണ് സൂര്യകലണ്ടര്‍ ക്രമപ്പെടുത്തിയിരിക്കുന്നത്വ്യാഴത്തെ സംബന്ധിച്ച് 1 കൊല്ലം എന്നത് ഭൂമിയിലെ 12 വര്‍ഷമാണ്.

ഭൂമി സൂര്യനെ പ്രദിക്ഷണം വെയ്ക്കുന്നത് എതിര്‍ ഘടികാരദിശയിലാണ്ചന്ദ്രന്‍ ഭൂമിയെ പ്രദിക്ഷണം ചെയ്യുന്നതും ചന്ദ്രന്‍ സ്വയം തിരിയുന്നതും എതിര്‍ ഘടികാരദിശയിലാണ്ഭൂമി സ്വയം തിരിയുന്നത് ഘടികാരദിശയില്‍ അല്ലെങ്കില്‍ കിഴക്ക് ദിശയിലാണ്ഇതുമൂലമാണ് ഭൂമിയില്‍ നില്‍ക്കുന്ന ആള്‍ക്ക് സൂര്യന്‍ചന്ദ്രന്‍ എന്നിവ കിഴക്ക് നിന്ന് ഉദിക്കുന്നതായി തോന്നുന്നത്.

ചന്ദ്രന്‍ ഭൂമിയെ പ്രദിക്ഷണം ചെയ്യാന്‍ എടുക്കുന്ന സമയത്തെ ആസ്പദമാക്കിയാണ് ചന്ദ്രകലണ്ടര്‍ തയ്യാറാക്കുന്നത്ഒരു അമാവാസി മുതല്‍ അടുത്ത അമാവാസി വരെയാണ് ഒരു ചാന്ദ്രമാസം (29.53 ദിവസം). ക്രാന്തിവൃത്തത്തിലൂടെ ചന്ദ്രന്‍റെ സഞ്ചാരം ഒരു വട്ടം പൂര്‍ത്തിയാകാന്‍ ഏകദേശം 27.3 ദിവസം വേണം. ഹിജറ കലണ്ടറില്‍ ഒരു കൊല്ലം എന്നത് 354.37 ദിവസമാണ്.

12 ഭാഗങ്ങളുള്ള രാശിചക്രത്തിലൂടെ സങ്കല്‍പ്പിച്ചാല്‍ സൂര്യന്‍ ഒരു ദിവസം ഒരു ഡിഗ്രി എന്നോണം സഞ്ചരിക്കുന്നതായി അനുഭവപ്പെടുംക്രാന്തിവൃത്തത്തിലെ 12 നക്ഷത്രരാശികളിലൂടെ സൂര്യന്‍ കടന്നുപോകാനെടുക്കുന്ന സമയത്തെയും ഒരു വര്‍ഷമായി കണക്കാക്കാംസൂര്യന്‍ മേടം രാശിയില്‍ അശ്വതി നക്ഷത്രമണ്ഡലത്തില്‍ നിന്ന് ആരംഭിക്കുന്നതാണ് ശകകലണ്ടര്‍ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നത് മുതലാണ് കൊല്ലവര്‍ഷം ആരംഭിക്കുന്നത്.

ചന്ദ്രന്‍ സഞ്ചരിക്കുന്ന രാശി വൃത്തത്തെ 27 ഗണങ്ങളായി തിരിച്ച് ഓരോന്നിനും പൂര്‍വ്വികര്‍ ഓരോ ആകാശഗോളങ്ങളുടെ പേര്‍ നല്‍കിഒരു നക്ഷത്രമണ്ഡലത്തില്‍ സൂര്യന്‍ (ഞായര്‍13.5 ദിവസം (ഞായര്‍ വേള ഞാറ്റുവേലനിലകൊള്ളും13.5 ദിവസം കഴിഞ്ഞാല്‍ സൂര്യന്‍ അടുത്ത നക്ഷത്രമണ്ഡലത്തില്‍ പ്രവേശിക്കും.

ഉത്തരായനകാലംദക്ഷിണായനകാലം എന്നിങ്ങനെ സൂര്യകാലം രണ്ടിനമുണ്ട്മൂന്ന് ഋതുക്കള്‍ ചേര്‍ന്നതാണ് ഒരു കാലംരണ്ട് മാസം ചേര്‍ന്നതാണ് ഒരു ഋതുവസന്തംഗ്രീഷ്മംവര്‍ഷംശരത്ഹേമന്തം ശിശിരം എന്നിവയാണ് ഋതുക്കള്‍ഉത്തരായനത്തില്‍ ഭൂമിയുടെ വടക്കേ അര്‍ദ്ധഗോളത്തില്‍ സൂര്യബലം കൂടുതലായി അനുഭവപ്പെടുംദേഹത്തില്‍ ജലം കുറയുംബലവും കുറയും. സസ്യങ്ങളില്‍ ബലം കൂടുംദക്ഷിണായനത്തില്‍ ഭൂമിയുടെ വടക്കേ അര്‍ദ്ധഗോളത്തില്‍ സൂര്യബലം കുറയുംദേഹത്തില്‍ ബലം വര്‍ദ്ധിക്കും അല്ലെങ്കില്‍ കനം വര്‍ദ്ധിക്കും.

വര്‍ഷിക്കുന്നത് എന്താണോ അതാണ്‌ മഴമഴ ഭൂമിയില്‍ മാത്രമല്ല മറ്റ് ഗ്രഹങ്ങളിലുമുണ്ട്ചൊവ്വയില്‍ ഇരുമ്പ്ഗന്ധകം എന്നിവ അടങ്ങിയ മഴയാണെങ്കില്‍ ശനിയില്‍ മീതേന്‍ മഴയാണ്ഭൂമിയില്‍ അഗ്നിപര്‍വ്വതങ്ങള്‍ക്ക് സമീപമായി ഗന്ധക (അമ്ലംമഴ വര്‍ഷിക്കാനിടവന്നാല്‍ അവിടങ്ങളിലെ സസ്യങ്ങള്‍അണുക്കള്‍ എന്നിവ നശിക്കും. കാറ്റിലൂടെ വിദൂരദേശത്ത് എത്തിയാല്‍ മനുഷ്യരില്‍ ശരീരവേദന, ക്ഷീണം, ജലദോഷം, പനി എന്നിവയ്ക്ക് കാരണമാകും.

മഴയെ വര്‍ഷിക്കുന്ന കാലമാണ് വര്‍ഷകാലം. ഇപ്പോള്‍ ചിലയിടങ്ങളില്‍ ഇത് പനിയിപ്പിക്കുന്ന അല്ലെങ്കില്‍  പ്രളയിപ്പിക്കുന്ന കാലമായിരിക്കുന്നു. എപ്പോഴും ശുദ്ധമഴ പെയ്യുന്ന സ്ഥലമാണ് കേരളം.  കേരളിയരുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം കൃഷി ആയിരുന്നുമഴ ഇല്ലെങ്കില്‍ കൃഷിയില്ലആഹാരവും ഇല്ലഒരു കൊല്ലത്തിനെ 27 ഞാറ്റുവേലകളായി തരംതിരിച്ചത് മുഖ്യമായും പകല്‍വേളയിലെ കൃഷിവൃത്തി ഉദ്ദേശിച്ചായിരുന്നുമഴക്കാലം എന്നത് 10 ഞാറ്റുവേല (ഏകദേശം 137 ദിവസം) ഉള്‍പ്പെട്ട കാലമാണ്.
  
   മാസം
ഞാറ്റുവേല
          കൃഷി


ഏപ്രില്‍
അശ്വതി
ഞാറ്റുവേല   
    
ഇരുപ്പ് നിലങ്ങളിലെ നെല്ല്ചാമ. 
ഭരണി
ഞാറ്റുവേല  
      
പച്ചക്കറികള്‍  മുളക്തെങ്ങ്ചാമ നെല്ല്. 


മേയ്
കാര്‍ത്തിക
ഞാറ്റുവേല

ഇഞ്ചിമഞ്ഞള്‍കുരുമുളക്നെല്ല് (ഞാര്‍ നടല്‍).
രോഹിണി
ഞാറ്റുവേല

പയര്‍പരിപ്പ്വാഴതെങ്ങ് (കാലവര്‍ഷം).   


ജൂണ്‍
മകയിരം
ഞാറ്റുവേല

തെങ്ങ്കവുങ്ങ്റബ്ബര്‍.
തിരുവാതിര
ഞാറ്റുവേല

തെങ്ങ്മരച്ചീനിറോസ് (കുരുമുളക്അമര). 

ജൂലൈ
പുണര്‍തം
ഞാറ്റുവേല

അമര.
പൂയം
ഞാറ്റുവേല     
  
നെല്ല്പൂക്കള്‍. 



ആഗസ്റ്റ്
ആയില്ലം
ഞാറ്റുവേല 
      
നെല്ല്.
മകം
ഞാറ്റുവേല
     
എള്ള്.
പൂരം
ഞാറ്റുവേല 

ആഘോഷം.


സെപ്റ്റംബര്‍
ഉത്രം
ഞാറ്റുവേല

നെല്ല്.
അത്തം
ഞാറ്റുവേല   
  
വാഴഎള്ള്മുതിരനെല്ല്.


ഒക്ടോബര്‍
ചിത്തിര
ഞാറ്റുവേല

വാഴ (കാച്ചില്‍കിഴങ്ങ്).
ചോതി ഞാറ്റുവേല    

പയര്‍ (മഴയുടെ അവസാനം).


നവംബര്‍
വിശാഖം ഞാറ്റുവേല  

കൃഷിപരിചരണം.
അനിഴം
ഞാറ്റുവേല 
     
പച്ചകറികള്‍.



ഡിസംബര്‍
തൃക്കോട്ട
ഞാറ്റുവേല 
  
ഉയര്‍ന്ന നിലങ്ങളിലെ മുണ്ടകന്‍ കൊയ്ത്ത്.
മൂലം
ഞാറ്റുവേല    
     
ഉയര്‍ന്ന നിലങ്ങളിലെ മുണ്ടകന്‍ കൊയ്ത്ത്.
പൂരാടം
ഞാറ്റുവേല   

കൃഷിപരിചരണം.


ജനുവരി
ഉത്രാടം
ഞാറ്റുവേല   

പയര്‍,വെള്ളരിമത്തന്‍കുമ്പളങ്ങചീര.
തിരുവോണം
ഞാറ്റുവേല  

കൃഷിപരിചരണം.


ഫെബ്രുവരി
അവിട്ടം
ഞാറ്റുവേല

വിശ്രമം.
ചതയം
ഞാറ്റുവേല    
   
ചേനകാച്ചില്‍കിഴങ്ങ്. 



മാര്‍ച്ച്
പുരോരുട്ടാതി
ഞാറ്റുവേല  

കൃഷിപരിചരണം.
ഉത്രട്ടാതി
ഞാറ്റുവേല

പുഞ്ചകൊയ്ത്.
രേവതി
ഞാറ്റുവേല  

കൃഷി നിലം ഒരുക്കല്‍. 

ഓരോ ഞാറ്റുവേലകളുടെയും ദൈര്‍ഘ്യം ശരാശരി 13.5 ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്2019 ല്‍ തിരുവാതിര ഞാറ്റുവേല ജൂണ്‍ 22 മുതല്‍ ജൂലൈ വരെയാണ്കേരളത്തില്‍  ദിവസങ്ങളില്‍ പെയ്യുന്ന മഴവെള്ളത്തിന് ഔഷധഗുണം കൂടുമെന്ന് പൂര്‍വ്വികര്‍ കണക്കുകൂട്ടിതിരുവാതിര ഞാറ്റുവേളയില്‍ തിരുമുറിയാത്ത മഴയും തീക്കട്ട പോലുള്ള വെയിലും എന്ന ചൊല്ല് 2019 ല്‍ അര്‍ത്ഥവത്തായില്ല. നക്ഷത്രകൂട്ടങ്ങളുടെ കാര്യമെടുത്താല്‍ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളില്‍ ഒന്നാണ് തിരുവാതിര2019 ല്‍ ആഗസ്റ്റ്‌ 30 മുതലാണ് പൂരം ഞാറ്റുവേല തുടങ്ങുന്നത് വര്‍ഷത്തെ ഓണം വരുന്നത് പൂരം ഞാറ്റുവേലയിലാണ്. പൂരം എന്നാല്‍ സന്തോഷം എന്നാണ് അര്‍ത്ഥം (കര്‍പ്പൂരം).

മഴയാണ് കാറ്റിന്‍റെ തടഞ്ഞുനിര്‍ത്തുന്നത് അല്ലെങ്കില്‍ കാറ്റാണ് മഴയെ കൊണ്ടുവരുന്നത് എന്ന് പറയാംപടിഞ്ഞാറന്‍കാറ്റ്കിഴക്കന്‍കാറ്റ് എന്നിങ്ങിനെ രണ്ടിനം കാറ്റ് കേരളത്തില്‍ എത്തുന്നുണ്ട്കാലവര്‍ഷത്തിന്‍റെ പേര്‍ മണ്‍സൂണ്‍ എന്നാണ്മൌസിം എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം കാറ്റ് എന്നാണ്കേരളത്തില്‍ പടിഞ്ഞാറ് നിന്നും കിഴക്കും നിന്നും വീശുന്ന കാറ്റ് പൊതുവേ മാലിന്യം നിറഞ്ഞതാണ്‌. നേര്‍മുകളില്‍ നിന്ന്വെളുത്തമേഘങ്ങളില്‍ നിന്ന് വര്‍ഷിക്കുന്ന മഴവെള്ളത്തില്‍ മാലിന്യം പൊതുവേ കുറയും. തിരുവാതിര ഞാറ്റുവേലയിലെ മഴ എന്നപോലെ, അശ്വിനിമാസത്തില്‍ ചോതിവിശാഖം ഞാറ്റുവേലകളില്‍ വര്‍ഷിക്കുന്ന ജലവും അമൃതിന്‍റെ ഫലം ചെയ്യുമെന്ന് പൂര്‍വ്വികര്‍ വിശ്വസിച്ചു.

കഠിനമായ ചൂടും കഠിനമായ തണുപ്പും ഇല്ലാത്ത വേളയാണ് മഴക്കാലംമണ്ണില്‍ ചെടികള്‍ കൂടുതലായി മുളക്കുന്നതും പുമ്പാറ്റകള്‍ക്ക് വര്‍ണ്ണങ്ങള്‍ രൂപപ്പെടുന്നതും ഉറുമ്പുകള്‍ക്ക് ചിറക് മുളക്കുന്നതും തുലാവര്‍ഷത്തിലെ മഴക്കാലത്താണ്മഴ തുടങ്ങി 60 ദിവസം (ആഗസ്റ്റ്‌ 2) പിന്നിടുമ്പോള്‍ മണ്ണിലെന്നപോലെ ദേഹത്തിലെ അമ്ലതയും കുറയുംരോഗാണുക്കളുടെ വീര്യവും എണ്ണവും കുറയും. മനുഷ്യരിലെ ബലം വര്‍ദ്ധിക്കും.
🙏