Thursday 19 September 2024

Miasms and Salve. Kader Kochi.


Sunday 1 September 2024

ചായ സൂപ്പർ. Kader Kochi.

പ്രതീക്ഷിച്ച ബസ്സ്‌ എത്തിയില്ല. അടുത്ത ബസ്സ്‌ വരാൻ അര മണിക്കൂർ എങ്കിലും എടുക്കും. ദുശ്ശകുനംശനിദശ, സത്താൻ, മുഷിപ്പ്.

ശനി, Saturn, Galena. 

Galan സൂത്രം. Galena സൂത്രം.

Galena molecular energy vibrations.          

ശനിദശ മാറ്റാൻശനി തന്നെ ശരണം. 

ചായ കിട്ടുന്ന കേന്ദ്രം അടുത്ത് എവിടെയാണ് എന്ന് സമീപത്ത് കണ്ട യൂണിഫോംധാരിയായ വനിതയോട് തിരക്കി. അവർ ഒരു ഹോട്ടൽ ചൂണ്ടി കാണിച്ചുഒപ്പം ഒരു കമന്റും. അവിടത്തെ ചായ സൂപ്പറാണ്.

Thea sinensis എന്നാണ് തേയില ചെടിയുടെ പേര്. 'ചായ’ എന്ന പദത്തിന്‍റെ ഉത്ഭവ സ്ഥലം ചൈനയാണ്. പൂർവ്വികർ ‘തീയെ ദൈവമായി ആരാധിച്ചിരുന്നു. Theology എന്നത് ദൈവശാസ്ത്രമാണ്. പ്രകൃതിവിശേഷങ്ങളെ ക്കുറിച്ച് ബുദ്ധിപരമായുള്ള അന്വേഷണമാണ് Theology അഥവാ വേദം. വേദനയെ മാറ്റുന്ന എല്ലാം ബോധവും വേദമാണ്. തീയെക്കുറിച്ചും ചായയെ ക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വേദനാപരിഹാരത്തെ ക്കുറിച്ചും ഉള്ള അന്വേഷണത്തിൽ ഒരു സമാനത ഉണ്ട് എന്ന് തോന്നുന്നു. സൂര്യതാപം മൂലമുള്ള പ്രയാസങ്ങളെ ലഘുകരിക്കുക എന്ന ഉദ്ദേശത്തോടെ വൈകീട്ട് നാല് മണിയോടെ ചായ കുടിക്കുന്ന ഒരു പതിവ് പല ജപ്പാൻ ഗോത്രങ്ങളിലും നിലനിന്നിരുന്നു. ഇന്ത്യയിൽ ചായ കുടിക്കുന്ന സമ്പ്രദായം സാർവ്വത്രികമായത് 1836 നോട് അടുത്ത് മാത്രമത്രെ.

ചായയിലെ മുഖ്യഘടകം കഫീൻ എന്ന ഉത്തേജകമാണ്. 100 മില്ലിലിറ്റർ ചായയിൽ ഏകദേശം 30 മുതൽ 40 മില്ലി ഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്. 100 മില്ലി ലിറ്റർ കാപ്പിയിൽ ഇത് 80 മില്ലി ഗ്രാം /100 മില്ലി ലിറ്റർ എന്ന തോതിലാണ്. ശ്വസന നാളിയെ വികസിപ്പിച്ച് പ്രാണഗതി സുഗമമാക്കുന്ന Theophylline ആണ് മറ്റൊന്ന്. തേയിലയിലെ അമ്ലതയ്ക്കും അതിലെ കറ സ്വഭാവത്തിനും phenolic ഗുണത്തിനും ആധാരം ടാനിക് ആസിഡാണ്. തേയില ചായ ഒരു അമ്ല പാനിയമാണ്. മനുഷ്യശരീരത്തിൽ 80 ശതമാനം ദ്രാവകങ്ങളുടെയും ഗുണം ക്ഷാരമാണ്. ബ്രിട്ടനിൽ കൊട്ടാര വൈദ്യനായ ജോൺ റോളോ (1797) പ്രമേഹപരിഹാരത്തിന് പച്ചക്കറികൾ ഒഴിവാക്കാനും മലശോധനയ്ക്ക് ഉതകുന്ന ക്ഷാരയിനം ആഹാരദ്രവ്യങ്ങൾ കഴിക്കാനുമാണ് നിർദ്ദേശിച്ചത്.

പ്രാണവായുവിന്‍റെ രക്തത്തിലൂടെയുള്ള സഞ്ചാരത്തിന് ഇരുമ്പ് ആവശ്യമാണ്‌. ഒരാളുടെ ശരീരത്തിൽ ഇരുമ്പിന്റെ ആകെയുള്ള തോത് നാല് ഗ്രാമിൽ താഴെയാണ്. ദേഹത്തിൽ ആഗീരണം ചെയ്യുന്ന ഇരുമ്പിന്‍റെ തോത് അധികമായാൽ അത് രക്തത്തിൽമൃദുല കലകളിൽഅവയവങ്ങളിൽ ഊറും. അർബുദംസിറോസിസ്ഹൃദയരോഗങ്ങൾധമനീരോഗങ്ങൾപ്രമേഹം എന്നിവയ്ക്ക് അത് ഇടവരുത്തും. ആമാശയത്തിലൂടെ ഇരുമ്പിന്‍റെ അധികമായുള്ള ആഗീരണത്തെ തടയുന്ന ഘടകങ്ങൾ (Phytic acids) മറ്റ് ഇലകളിൽ എന്നപോലെ തേയിലയിലും ഉണ്ട്. ഓക്സ്ലൈറ്റ്ഫ്ലൂറയിഡ് എന്നിവയാണ് മറ്റു ഘടകങ്ങൾ. ദേഹത്തിൽ ഫ്ലൂറയിഡ് കൂടിയാൽ അലുമിനിയം അടിയുന്നത് കൂടും.  ഓർമ്മക്കേട്വിറവാതംഅസ്ഥിക്ഷയം എന്നിവ അകാലത്തിൽ പിടിപെടും 

ആഹാരത്തിലൂടെ എത്തുന്ന ബാഹ്യവിഷങ്ങളെ നിർവീര്യമാക്കാന്‍ തേയില ചായ ഉത്തമമാണ്. കരിമുഖം ഉള്ളവരും വിളർച്ചാരോഗം ഉള്ളവരും ചായയുടെ ഉപയോഗം കുറയ്ക്കണം എന്നൊരു നിര്‍ദ്ദേശം നിലവിലുണ്ട്. ചായ മൂലമുള്ള ദോഷങ്ങളെഅല്ലെങ്കിൽ പാൽ മൂലമുള്ള ദോഷങ്ങളെ ലഘുവാക്കാൻ പാലും തേയിലയും കൂട്ടികലര്‍ത്തുന്നത് ഒരു പരിധിവരെ സഹായിക്കും. കേരളിയർക്ക് മധുരം ചേർത്ത ചായയോടാണ് പ്രിയം. ഹിമാലയം ദേശത്തുള്ളവർ മധുരത്തോടൊപ്പം ഉപ്പ്മുളക്കുങ്കുമപ്പൂവ്മുല്ലപ്പൂവ് എന്നിവ കൂടി ചേർത്താണ് അല്ലെങ്കിൽ ഒന്നും ചേർക്കാതെയുമാണ് ചായ തയ്യാറാക്കുന്നത്. മൂക്കാത്ത ഇല കൊണ്ട്‌ ചായ തയ്യാറാക്കി കടുപ്പം കുറച്ചും ചൂട് ഇത്തിരി കുറച്ചും കുടിക്കണമെന്നാണ് വിധി.

ചായക്കടയയിൽ മിനുമിനാ വെളിച്ചം. കടയുടെ മുൻഭാഗത്ത് ഉള്ള കന്നാസ്സിൽ പാൽ തിളച്ചുകൊണ്ടിരിക്കുന്നു. ബംഗാളി അതിലോട്ട് നാല് ഗ്ലാസ്സ് വെള്ളം കൂടി ഒഴിച്ചു. കന്നാസ് ടാപ്പ് തിരിച്ച് അതിൽ നിന്ന് നാല് കയിൽ അളവിൽ പാൽ ഒരു അലുമിനിയ പാത്രത്തിലോട്ട് മാറ്റി. മറ്റൊരു സ്റ്റവ് ഓണാക്കി അതിന്മേൽ ചായപ്പാത്രം വെച്ചു. 

പാൽ തിളച്ചുതുടങ്ങിയപ്പോൾ അതിലോട്ട് 4 ടീ സ്പൂൺ പഞ്ചസാര ഇട്ടു. രണ്ട് ടീ സ്പൂൺ ചായപ്പൊടി കൂടി ചേർത്ത് ഇളക്കികൊണ്ടിരുന്നു. ചായ ഇപ്പോൾ കിട്ടും എന്ന് കരുതി നിൽക്കുമ്പോൾ ചായ കുടിക്കാനായി രണ്ട് പേര് കൂടി എത്തി. ബംഗാളി തിളച്ചുകൊണ്ടിരിക്കുന്ന അലുമിനിയപ്പാത്രത്തിലോട്ട് എട്ട് തവി പാൽ കൂടി ചേർത്തു. പഞ്ചസാരയും ചായപ്പൊടിയും കൂടി ചേർത്ത് ഇളക്കികൊണ്ടിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് തീ കുറയ്ക്കുന്നുണ്ട്. പായസം ഇളക്കുന്നതുപോലെ തവി കൊണ്ട് ഇളക്കികൊണ്ടിരുന്നു. സ്റ്റവിന്‍റെ നോബ് ഇടയ്ക്കിടെ തിരിച്ച് ചൂട് വർദ്ധിപ്പിക്കുംഇടയ്ക്കിടെ കുറയ്ക്കും. 

തിളച്ച പാനീയത്തിൽ നിന്ന് കുറച്ച് എടുത്ത് ഒരു അലുമിനിയ ജാറിലോട്ട് മാറ്റി. അതിൽ നിന്ന് ഒരു സ്റ്റീൽ ജാറിലോട്ട് ചരിച്ചു ഒഴിച്ചു. അങ്ങിനെ രണ്ടുമൂന്ന് തവണ അങ്ങോട്ടും ഇങ്ങോട്ടും ചെറുതായി ചെരിച്ചു മറിച്ച ശേഷം ഒരു പളുങ്ക് ഗ്ലാസ്സിലോട്ട് പകർത്തി നീട്ടി. പാനിയം ഗ്ലാസ്‌ നിറയെ ഉണ്ട്. ഭയങ്കര ചൂടുമുണ്ട്. ചുണ്ടിനോട് അടിപ്പിച്ചു ഇത്തിരി കുടിച്ചു. കഠിനമായ മധുരം. വല്ലാത്ത ഒരു അരുചി.

പ്രോട്ടീൻ ഏറെ അടങ്ങിയതാണ് പാൽ. അതിനെ 120. C ഡിഗ്രിയിൽ അധികം ചൂടാക്കിയാൽ അതിൽ നിന്ന് സിഗരറ്റ് കത്തുമ്പോൾ രൂപപ്പെടുന്ന Nitrosamine പോലുള്ള amines അതിൽ രൂപംകൊള്ളും. പഞ്ചസാര പോലുള്ള അന്നജങ്ങൾ ഉയർന്ന അളവിൽ ചൂടാക്കുമ്പോൾ Acrylamide പോലുള്ള വിഷങ്ങളും ഉടലെടുക്കും. ഇവ രണ്ടും മാരകങ്ങളായ കാൻസർകാരികളത്രെ. ചായയുടെ കടുപ്പം കൂടുന്തോറും Tanin, Xanthine തുടങ്ങിയ ഘടങ്ങളുടെ തോത് കൂടും. ഇത് ദേഹദ്രാവകങ്ങളിൽ യൂറിക് ആസിഡ് തോത് കൂടാനും തുടർന്ന് വൃക്കരക്തധമനികൾസന്ധികൾ ഇവയിൽ ഊറി കഠിനമാകാനും ഇടയാക്കും. മൂത്രത്തിൽ കല്ല് രൂപപ്പെടാനും വൃക്കസ്തംഭനത്തിനും ഇത് വഴിയൊരുക്കും. അമ്ലപാനിയങ്ങൾ സ്റ്റീൽപാത്രത്തിൽ അധികനേരം തിളപ്പിക്കുമ്പോൾ അതിലടങ്ങിയ മാൻഗനീസ്നിക്കൽവനേഡിയം എന്നിവയുടെ സൂക്ഷ്മഘടകങ്ങൾ പാത്രത്തിൽ നിന്ന് വേർപെടും. നിക്കൽ പോലുള്ള ഘനലോഹങ്ങൾ കാൻസർകാരികൾ എന്ന് മാത്രമല്ല അകാലത്തിലുള്ള ഓർമ്മക്ഷയംഅന്ധതപക്ഷാഘാതംഅസ്ഥിക്ഷയംപ്രമേഹം എന്നിവയ്ക്ക് കൂടിഅത് കാരണമാക്കും.

കഴിക്കാൻ എന്താണ് വേണ്ടത്?

ഉണ്ടംപൊരിയുണ്ട്. കട്ട്ലെറ്റ് ഉണ്ട്. പഴപ്പൊരിയും ഉണ്ട്. 

ഉണ്ടംപൊരിയെ നോക്കി. കരിക്കട്ട പോലെയുണ്ട്. കാൻസർ രോഗത്തിനും ധമനീരോഗത്തിനും മാത്രമല്ല ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം 'കരിയാണത്രെ. ചില പരിഷ്കൃത രാജ്യങ്ങളിൽഅവിടത്തെ ആളുകൾ ക്രൂഡ് ഓയിൽ ക്കരിയെ സംസ്‌ക്കരിച്ച്അത്തരത്തിൽ വെളുപ്പിച്ചെടുത്ത കരിദ്രവ്യങ്ങളെ മാത്രമത്രെ ആയുസ്സുകാലം മുഴുവൻ മരുന്നുകളായി ഉപയോഗിക്കുന്നത്.

ചായക്കടക്കാരന്‍റെ മുഖത്ത് നീരസം. 

ബീസ് രൂപയെ സാബ്.

ബസ്സിൽ കയറി. സീറ്റ് ഇല്ല. 60 കിലോ മീറ്ററിൽ അധികം ദൂരം യാത്ര പോകേണ്ടതുണ്ട്. അത്രയും നേരം നിൽക്കേണ്ടി വരുമോ. ഉള്ളിൽ എവിടെയൊക്കെയൊ വിമ്മിഷ്ടം. ഛർദ്ദിക്കുമോ ആവോ! മുതിർന്ന പൗരന്മാരുടെ സീറ്റ് എന്ന ബോർഡ് തുറിച്ചുനോക്കുന്നുണ്ട്.  സീറ്റിൽ ഇരിക്കുന്ന ആൾ മൊബൈലിൽ ഹിന്ദി സിനിമാതാരങ്ങളുടെ ചിത്രങ്ങളിലാണ്.  

ഭാഗ്യം! ഭക്തികേന്ദ്രം സ്റ്റോപ്പ് എത്തിയപ്പോൾ യാത്രക്കാരിൽ കുറേപ്പേർ ഇറങ്ങി. സീറ്റ് കിട്ടി. ഇരുന്നിട്ടും വിമ്മിഷ്ടം മാറുന്നില്ല. ചായ കുടിച്ചപ്പോൾ കിട്ടിയ ചൂട് ഇതിനകം തന്നെ അകന്നിരിക്കുന്നു. 

ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു ആശ്വാസം. തല ഉയർത്തിയപ്പോൾ ഒരു പഴയ സുഹൃത്ത് കൈ പൊക്കിപിടിച്ച് അടുത്തു വരുന്നു. കുശലത്തിനൊടുവിൽ സുഹൃത്ത് പറഞ്ഞു. നമുക്ക് ഒരു ചായ കുടിക്കാം.  കാണുന്ന ഹോട്ടലിലെ ചായ സൂപ്പറാണ്.

സൂപ്പര്‍, സൂപ്പർ ചായവിമ്മിഷ്ടം?

രക്ഷപ്പെടാൻ എന്താണ് ഒരു വഴി! ഒരു ഹിമാലയൻ നുണ കിട്ടിയിരുന്നെങ്കിൽ! 

മുഖം ഒന്നുകൂടി വിളറിയോ! 

പ്രമേഹരോഗം കലശമായി ഉള്ളതുകൊണ്ട് ചായ കുടിക്കുന്നത് കുറേ നാളുകളായി ഒഴിവാക്കിയിരിക്കുകയാണ്.

 പ്രമേഹം എന്ന് കേട്ടത് ആകണം സുഹൃത്തിന്‍റെ മുഖം തിളങ്ങി. ആവേശഭരിതനായി കൊണ്ട് സുഹൃത്ത് പറഞ്ഞു.

ഇപ്പോൾ ഞാനും വീട്ടിൽ നിന്ന് ചായ കുടിക്കാറില്ല. ഗ്രീൻ ടി കുടിക്കുന്നതും നിർത്തി. ഇൻസുലിൻ രണ്ടു നേരം എടുക്കും. അതിനുശേഷം അര ഗ്ലാസ്‌ കോഫി മധുരത്തിൽ കുടിക്കും. 

നമുക്ക് വീട്ടിൽ കയറി കാപ്പി കുടിച്ചിട്ട് പോകാം.

മുഖം വീണ്ടും വിളറിയോ! 

തേയില ആണോകാപ്പിക്കുരു ആണോ അതോ അതിന്‍റെ സംസ്‌ക്കരണവും തയ്യാറിപ്പും ആണോ വില്ലൻ! 

Theo എന്നത് പരമാത്മാവാണ്. പുരുഷൻ എന്നത് ജീവശക്തിയാണ്ആത്മാവാണ്ദേഹിയാണ്. ദേഹവും ദേഹിയും ചേർന്നതാണ് മനുഷ്യൻ. ചായ ദേഹത്തിന്‍റെ വിശപ്പ് കുറയ്ക്കുംദേഹിയുടെ ക്ഷീണവും കുറയ്ക്കും. ചായ തയ്യാർ ചെയ്യുന്നതിന് ഒരു പരമ്പരാഗത മര്യാദാരീതിയുണ്ട്. അതിന്‍റെ ലംഘനം ഒരു തരത്തിൽ നോക്കിയാൽ പുരുഷപീഡനമാണ്.

സുഹൃത്തിന്‍റെ കയ്യിൽ മുറുക്കി പിടിച്ചു കുലുക്കി. ദേഹിയെ സ്മരിച്ച്ബംഗാളിയെ സ്മരിച്ച്സൂപ്പറിനെ സ്മരിച്ച് പിന്നെയും കുലുക്കി.

സുഹൃത്ത് എന്തോ ഓർത്ത് തലയാട്ടി. ബൈ പറഞ്ഞു.

ഇനിയും ചായ ക്ഷണിതാക്കളെ കണ്ടുമുട്ടാൻ ഇടയുണ്ട്. മുഖം താഴ്ത്തി നടന്നകന്നു. അടുത്ത് വന്ന ഓട്ടോയിൽ അഭയം തേടി.

ഇപ്പോഴും ഉള്ളിൽ എവിടെയൊക്കെയെ വിമ്മിഷ്ടം.

‘ചായ’ എന്ന ചൈനീസ് പദത്തിന്‍റെ മൂല അർത്ഥം Monk (മുനിസന്യാസിഖിദർകുർബാനക്കാരൻപുരോഹിതൻ) എന്നാണത്രെ. അങ്ങിനെ തന്നെ ആയിരുന്നുവോ! 

പുരുഷപീഡനം! വയറുപീഡനം. കരൾ പീഡനം.

Theology കാര്യങ്ങൾ അതിന്റെ പാട്ടിന് പോകട്ടെ.

ബംഗാളിച്ചായ പതിവായി കുടിച്ചാൽ ഒടുവിൽ കാൻസർ പിടിക്കുമോഗൗട്ട്മൂത്രത്തിൽ കല്ല്വർദ്ധിച്ച നിരക്കിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ രോഗങ്ങൾ വരുമോ? Heart rate variability നിരക്ക് കുറഞ്ഞ് ആയുസ്സുദൈര്ഘ്യം കുറയുമോ! ഏയ്‌ ഇല്ല. അങ്ങിനെ വരാൻ വഴിയില്ല. പതിവായി ഇറച്ചിയും മീനും കോഴിയും അധികം ചൂടിൽ പൊരിച്ചുകഴിച്ചാൽ ഒരു പക്ഷെ വന്നേക്കാം. എന്തായാലും മറ്റേ  ഡോക്ടറോട് ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം.

ഓട്ടോയിൽ വറുത്ത അടയ്ക്കയുടെ മണം. ഓട്ടോക്കാരൻ അരികുചേർത്ത് വണ്ടി നിർത്തി പുറത്തോട്ട് നീട്ടി തുപ്പി. വിഷപാമ്പ്‌ കോട്ടുവാ ഇട്ടാൽ ഒരു മണം വരും. മരച്ചീനി വേവിക്കുമ്പോൾ ഒരു മണം വരും അതുപോലത്തെ ഒരു മണം. പുകലയുടെ മണംഓർമ്മശക്തി മെച്ചപ്പെടാനും ഉത്തേജകമായും ആണ് ആളുകൾ പാക്ക് ഉപയോഗിക്കുന്നത്. വറുത്ത അടയ്ക്ക ചവയ്ക്കുമ്പോൾ ഉമിനീരുമായി കലർന്ന് സയനൈയിഡ് രൂപപ്പെടുമോ! വഴുതിനതക്കാളികാപ്സീക്കംഉരുളക്കിഴങ്ങ് എന്നിവയിൽ നാമമാത്രമായ അളവിൽ നിക്കൊട്ടിൻ ഉണ്ടത്രെ. മരച്ചീനിബദാംഅപ്രികോട്ട് എന്നിവയിൽ സയനൈയിഡ് അധിക തോതിൽ ഉണ്ട്. അടയ്ക്കയിൽ നിക്കൊട്ടിൻ ഉണ്ടോ! ഏയ്‌ ഇല്ല. പാക്കിൽ സയനൈയിഡ് ഉണ്ടോ! ഉണ്ടാകാൻ ഇടയില്ല.

ബംഗാളിയുടെ മണം ഏറ്റപ്പോൾ ആകണം തലയിലെയും വയറ്റിലെയും വിമ്മിഷ്ടം ഒക്കെ ഒന്നിച്ചങ്ങിനെ വിട്ടുപോയി. 

സാബ്. പചാസ് രൂപയെ സാബ്.

പചാസ്?

Hallucinations. Memory loss.

ഇത്തിരി ഇനി നടക്കണം. ബന്ധുവും സുഹൃത്തുമായ ആൾ രോഗം ബാധിച്ച് വിശ്രമത്തിലാണ്. വെറും ഒരു സന്ദർശനം. 

കുടിക്കാൻ ചായയോ വെള്ളമോ. വീട്ടുകാരുടെ  ചോദ്യം. വെള്ളം മതി. അവരുടെ മുഖം വിളറിയോ. മൂന്ന് നാല് കൊല്ലം മുൻപ് മഹാമാരി കാലഘട്ടത്തിൽ ചുമയും പനിയും പിടിച്ചതാണ്. അതിനെ തുടർന്ന് ആൾക്ക് കിതപ്പും തലകറക്കവും പതിവായി. മരുന്നുകൾ പതിവായി കഴിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും പനിയും ചുമയും കിതപ്പും കലശമായി. മൂന്ന് ആഴ്ച്ചയോളം ആശുപത്രിയിൽ ആയിരുന്നു. സന്ദർശനം ആൾ അത്ര പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. പണ്ട് രോഗം മൂർച്ഛിച്ച ഘട്ടത്തിൽ കാണാൻ വരാതിരുന്ന ആളാണ് ഇപ്പോൾ വന്നിരിക്കുന്നത് എന്ന ഭാവം. മുഖത്ത് നിന്ന് വായിക്കാനാകും. മുറിയിൽ പുലി ബാമിന്റെ ദുർഗന്ധം. പല വീടുകളിലും മിക്കവാറും ഇതേ മണമാണ്. ചിലർക്ക് കർപ്പൂരംകുന്തിരിക്കം എന്നിവ കത്തിക്കുമ്പോൾ ഉള്ള ഗന്ധമാണ് കൂടുതൽ ഇഷ്ടം.

പ്രമേഹം ഒന്നും ഇല്ലല്ലോ. ഒരു ചായ എടുക്കട്ടെ. 

എങ്ങിനെ വേണ്ടാ എന്ന് പറയും. പിണക്കം മാറ്റാൻ അത് ഉതകും.

ആയിക്കോട്ടെ. വളരെ ലൈറ്റ് ആയാൽ നന്ന്. ആൾക്ക് സന്തോഷമായി.

സുഹൃത്ത് GST യെ ക്കുറിച്ചും മൊബൈൽ ഫോൺ ചാർജ്ജിങ് നിരക്കിനെ ക്കുറിച്ചും ആരാധനാരീതികളെയും ടെലിവിഷൻ സീരിയൽ നിലവാരത്തെ പ്പറ്റിയും മറ്റുമുള്ള കാര്യങ്ങൾ മാറി മാറി പറഞ്ഞുകൊണ്ടേയിരുന്നു. പുഞ്ചിരിച്ചും മൗനമായി ഇരുന്നും എല്ലാം കേട്ടുകൊണ്ടിരുന്നു. Medical insurance ന്‍റെ മേന്മകളെ കുറിച്ച് വാചാലാനായി. ഇടയ്ക്കിടെ കാൽമുട്ടിൽപുലി ബാം പുരട്ടുന്നുണ്ട്. മൂക്കിൽ വെച്ച് ഒന്ന്  മണപ്പിച്ച ശേഷമാണ് കാലിൽ പുരട്ടുന്നത്. ഇങ്ങിനെ പോയാൽ അധികം വൈകാതെ ബാം തിന്നുന്നവരെയും കാണാൻ ഇടയുണ്ട്.

നിത്യവും എട്ട് പത്ത് മരുന്നുകളോളം കഴിക്കുന്നുണ്ട് എന്നാണല്ലോ പറഞ്ഞത്. പിന്നെ എന്തിനാണാവോ ഇതെല്ലാം കൂടി വാരിക്കോരി പുരട്ടുന്നത്?

സുഹൃത്ത് ഒന്ന് നിവർന്നിരുന്നു. പുലിബാം വേണോഇവിടെ കുറെ ഇരിപ്പുണ്ട്.

കൊട്ടം തൈലവും കൊട്ടംചുക്കാദി തൈലവും കൂട്ടികലർത്തി ആണ് ഞാൻ പുരട്ടുന്നത്. ഒരു ചെറിയ കൊട്ട് ആകാം എന്ന് കരുതി തട്ടിവിട്ടു.

 സുഹൃത്ത് എന്തോ ആലോചിച്ചു. Costus lappa എന്നാവും. ചിലപ്പോൾ അറേബ്യ വരെ പോയി കാണും. വിഷയം ലഘുവാക്കാനായി അദ്ദേഹം ചോദ്യം എടുത്തിട്ടു.

രോഗാണുക്കൾ ആണല്ലോ പലപ്പോഴും രോഗങ്ങളെ സൃഷ്ടിക്കുന്നത്. രോഗനാശക മരുന്നുകൾ കഴിക്കുമ്പോൾ രോഗാണുക്കൾ നശിക്കും. രോഗത്തിന്റെ തീവ്രത കുറയും. ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ അവ പുറത്തുവിട്ട വിഷവും നിർവീര്യമാകുമോവിഷം സൂക്ഷ്മ തലത്തിലും സ്ഥൂല തലത്തിലും തകരാറുകൾ സൃഷ്ടിക്കുകയില്ലേ?

സുഹൃത്ത് ആവേശഭരിതനായി. കിതച്ചുവെന്ന് തോന്നുന്നു. നമുക്കിട്ട് ഒരു കൊട്ട് തന്നതാണോ! രോഗി ആയപ്പോൾ ബോധം തെളിഞ്ഞുവോ! മഹാഗുരുവിന് ബോധോദയം സംഭവിച്ചത് രോഗക്കാറ്റ് (Miasm) ഏറ്റിട്ടായിരുന്നുവോ! 

ഒരു അഭിപ്രായം പറയണമല്ലോ!

രോഗാണുവിരുദ്ധ മരുന്നുകൾ കഴിക്കുമ്പോൾ രോഗാണുക്കളുടെ വിഷം നിർവീര്യമാകും. അങ്ങിനെയാണല്ലോ നമുക്ക് രോഗത്തിൽ നിന്ന് ആശ്വാസം കിട്ടുന്നത്.ഒരുവിധം പറഞ്ഞൊപ്പിച്ചു.

മറുപടി കേട്ടിട്ട് സുഹൃത്തിൽ ഭാവവിത്യാസം ഒന്നും കണ്ടില്ല. സുഹൃത്ത് ഒന്ന് നിവർന്നിരുന്നു. സംശയത്തെ ഒന്ന് വിപുലമാക്കി.

ആയിരം അണലി പാമ്പുകളെ ഒരു ടാങ്കിൽ നിക്ഷേപിച്ചു എന്ന് സങ്കൽപ്പിക്കുക.  കുറച്ചു ദിവസത്തിനുള്ളിൽ അവ ടാങ്കിൽ വിഷം വർഷിച്ചുകൊണ്ടിരിക്കും. പാമ്പിനെ കൊല്ലുന്ന മരുന്ന് ടാങ്കിൽ ഒഴിച്ചു എന്നും കരുതുക. അണലികൾ എല്ലാം ചാകും. വിഷം അവിടെ തന്നെ നിലകൊള്ളുമല്ലോ. അതുപോലെ അണുനാശക മരുന്നുകൾ ശരീരത്തിൽ പ്രയോഗിക്കുമ്പോൾ രോഗാണുക്കൾ ചാകും. അവയുടെ വിഷം ദേഹത്തിൽ തന്നെ നിലകൊള്ളുകയില്ലെമഹാമാരി പിടിച്ചപ്പോൾ കിട്ടിയ വിഷം ഇപ്പോഴും ദേഹത്തിൽ ഉണ്ടാകില്ലേഓരോ തവണ ഇൻഫെക്ഷൻ ബാധിക്കുമ്പോഴും അതിന്‍റെ വിഷം ദേഹത്തിൽ തങ്ങില്ലേവിഷം കളയാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കാമോ?

രോഗാണുവിരുദ്ധമരുന്നുകൾ ഇപ്പോൾ ഫലപ്രദമെന്നോണം പ്രവർത്തിക്കുന്നില്ലത്രെ. അനാവശ്യമായും കുറഞ്ഞ അളവിലും അവയെ ഉപയോഗിച്ചത് മൂലമാണ് ഫലസിദ്ധി  ലഭിക്കാതെ വരുന്നത്. വില കുറഞ്ഞ നടപ്പ് മരുന്നുകളെ ഒഴിവാക്കി പുതിയ മരുന്നുകളുടെ വില നാലിരട്ടിയാക്കി പണം കൊയ്യാനുള്ള തന്ത്രമല്ലേ അത്?

Bacterial toxin? Viral DNA? Macro toxin? Micro toxin? Negative energy vibrations? Drug resistance?

നിൽക്കണോഉടനെ പോകണോ?

വീട്ടുകാരി ചായ കൊണ്ടുവന്നു വെച്ചു. വെളുത്ത നിറമുള്ള ഒരു ചായ. കൈ കഴുകീട്ടു വരാം എന്ന് പറഞ്ഞ് എണീറ്റു. 

ചായ കുറേശ്ശെ കുറേശ്ശയായി കുടിച്ചു.  

എത്ര നേരം മൗനം പാലിക്കും. ഒരു മറുപടി പറയണമല്ലോ.

രോഗാണുക്കളുടെ വിഷത്തെ നശിപ്പിക്കുന്ന ദ്രവ്യം എന്താണ്വിഷം കളയാൻ തേയിലക്കറ അംശം സഹായിക്കും എന്ന് പറഞ്ഞാലോ!

വയറിന്‍റെ പ്രയാസങ്ങൾതലയിലെ പ്രയാസങ്ങൾ വിട്ടുപോയിരിക്കുന്നു.അകത്തെ മുറിക്കുള്ളിൽ നിന്ന് എത്തിയ പുലി ബാംമിന്‍റെ ദുർഗന്ധം ആകും കാരണം.

ഒരു മറുപടി പറയണമല്ലോ!

Universal antidote.

Macro antidote & Micro antidote.

Camilla sinensis (2X- 8X).

 ചൂടുചായ.

 ചൈനക്കാരുടെ 'ചീ'  ഊർജ്ജത്തിന്‍റെ ഒരു ലഘുപതിപ്പ്.

Microcosm, Macrocosm.

ചൂടുചായചൂടൂർജ്ജം. അനന്ത ഊർജ്ജംനക്ഷത്ര ഊർജ്ജംആകാശ ഊർജ്ജംസൂര്യ ഊർജ്ജംചന്ദ്ര ഊർജ്ജംഅന്തരീക്ഷ ഊർജ്ജംകാന്തിക ഊർജ്ജം.വൈദ്യുതി ഊർജ്ജം. ജല ഊർജ്ജംഅന്ന ഊർജ്ജം. വിഷ ഊർജ്ജം. 

വിഷം വിഷത്താൽ ശാന്തി.

ചായ ഒരു sympathatomimetic ആണ്. ഒരു Cardiac stimulant ആണ്.

വേദം എന്നാൽ ബോധംനന്മകാരുണ്യം എന്നെല്ലാം ആയിരുന്നിരിക്കണം അർത്ഥം. Organon, അറിവ് എന്നിങ്ങിനെയുള്ള അർത്ഥം ഒന്നും ഇല്ലാത്തതാണ്. വേദം എന്നത് സുവിശേഷമാണ്. ചെകുത്താന്മാരോട്പിശാചിനോട് ബോധം ഓതരുത്.  ബോധവും അറിവും രണ്ടിനങ്ങളാണ്. ബോധം ഉള്ളിടത്ത് അറിവ് ഇല്ല. അറിവ് ഉള്ളിടത്ത് ബോധം ഇല്ല. ബോധത്തെ ചുരുട്ടിക്കൂട്ടി പോക്കറ്റിൽ ഇടണം. ആധുനികകാലത്ത് എന്ത് ബോധം! എന്ത് സുവിശേഷം! എന്തിന് ബോധം! അറിവിന്റെ പിന്നാലെ പോകണം. ബോധത്തിന്റെ പിന്നാലെ പോയവൻ മഹാ വിഡ്ഢിയാണ്. അനുഭവം ഗുരു.

*

കരിഞ്ഞ സവാളയുടെ മണം. ശ്വാസം ദീർഘമായിമായി വിട്ടു. ശ്വാസത്തിന് ഉള്ളിയുടെ ദുർഗന്ധം.

 കുടിച്ചത് ഉള്ളിച്ചായ ആയിരുന്നുവോ?

പുലി ബാം ചായ ആയിരുന്നുവോഉള്ളി ദോഷദ്രവ്യമാണോഉള്ളിയുടെ വളം മലിനവസ്തുക്കളാണോകർപ്പൂരം വിഷമാണോPhenolic ഘടകങ്ങളും വിഷമാണോതേയിലയിലെ കീടനാശിനി മൂലമാണോ ശ്വാസത്തിന് ഗന്ധക മണം?

Galena tea vibration യുഗം എന്നേ കഴിഞ്ഞിരിക്കുന്നു. വേദകാലം പോയി വാത കാലം ആയിരിക്കുന്നു.

തിരികെ യാത്ര ട്രെയിനിൽ ആക്കി. സീറ്റ് കിട്ടി. പോക്കറ്റിൽ തപ്പി നോക്കി. സമാധാനം. ബോധം അവിടെ തന്നെയുണ്ട്.

കുറച്ച് അറിവ് നേടണം. കുറച്ച് പ്രജ്ഞയും സമ്പാദിക്കണം. ത്വക്കിൽ പച്ച കുത്തിയാലോ! വേണ്ട. നിത്യവും  കുലുങ്ങി കുലുക്കി ആടി നോക്കിയാലോ! വേണ്ട. തുള്ളി തന്നെ നോക്കാം (Goethe). കുറച്ചുനാൾ കാപ്പി കുടിച്ചും നോക്കാം.

ട്രെയിനിൽ അധികം തിരക്കില്ല. ബംഗാളിയുടെ ശബ്ദം. ചായ്‌കാപ്പിയ്.  സൂപ്പർ ചായയ്.