എല്ലാ ജീവികളും ആയുസ്സിൽ ഉടനീളം ലൗകികസുഖം കാംക്ഷിക്കുന്നു. സുഖം എന്നത് ശരീരത്തിൻ്റെ സുഖവും മനസ്സിന്റെ സന്തോഷവുമാണ്. സുഖത്തിന് ആധാരം ആരോഗ്യമാണ്. ശരീരം, മനസ്സ്, ജീവൻ, സാഹചര്യം എന്നിവ തമ്മിൽ വേണ്ട പൊരുത്തം തകരാറിലാകുമ്പോളാണ് ആധി, വ്യാധി എന്നിവ അനുഭവപ്പെടുന്നത്. ആരോഗ്യം എന്നത് ദേഹത്തിന്റെ ബലവും അയവുമാണ്, മനസ്സിൻ്റെ ശാന്തിയും സ്വാതന്ത്ര്യവുമാണ്. ആരോഗ്യത്തെ ചർച്ച ചെയ്യണം, അനുഭവിക്കണം. രോഗങ്ങളെ ചർച്ച ചെയ്യരുത്. അശുദ്ധി,
രോഗം, ദുഃഖം, ആർത്തി, കോപം, മാത്സര്യം, കാമന എന്നിവയിൽ നിന്നുള്ള മോചനമാണ് മോക്ഷം.