Thursday, 1 February 2024

കായകല്പം 13. Kader Kochi.

ശനിയാൻ ദൗത്യവുമായി ബന്ധപ്പെട്ട പരീക്ഷണ അഭ്യാസങ്ങളിൽ ഏർപ്പെട്ട സ്വിസ് യുവ ശാസ്ത്രജ്ഞൻ സന്ധ്യാനേരത്ത് നീൽ ആംസ്ട്രോങ്ങിനോട്.

നമസ്ക്കാരം സർ. 

ഭൂമിയും ആകാശചക്രവാളവും ഒക്കെ ചേർന്നതാണല്ലോ പ്രകൃതി. ഭൂമിയെ പിന്നിട്ട് ആകാശത്തിൽ എത്തി ചന്ദ്രഗോള  ഉപരിതലത്തെ സ്പർശിച്ച വ്യക്തിയല്ലെ അങ്ങ്. ആകാശ ചക്രവാളത്തെ ഭേദിച്ചത് സംബന്ധിച്ച അനുഭവംഒന്ന് വിശദമാക്കാമോഅങ്ങ് ചന്ദ്രനിൽ ഇറങ്ങിയപ്പോൾ ആദ്യം കേട്ട ശബ്ദം ലബ്ബ് എന്ന് തന്നെയാണോ?

അങ്ങേക്ക് അപ്പോൾ അനുഭവപ്പെട്ട അഹന്താബോധംസമ്മർദ്ദം എപ്രകാരമായിരുന്നു? 

അങ്ങ് അനുഭവിച്ച ശാന്തതയുടെ നേരങ്ങൾ ഒന്ന് വിശദമാക്കാമോ?

അനാഹതസ്വരം. അസ്തിത്വ സ്വരം. O. ഹൃദയ മധുരസ്വരം. 

പ്രാചീന സ്വരം, പ്രപഞ്ച സംഗീത സ്വരം. Soundless sound. Sound for Musa, Music.

മനുഷ്യലൈംഗികത, ജനനം, ജീവിതം. 

അസ്വസ്ഥത, വേദന. ക്ഷീണം. മുഷിപ്പ്, ദുഃഖം.

പരിഹാരങ്ങൾ!

 സ്വാതന്ത്ര്യം, സന്തോഷം, ശാന്തി!

നീൽ ആംസ്ട്രോങ് ഒരു നിമിഷം തന്‍റെ ആകാശ യാത്രയെയും ചക്രവാള അനുഭവത്തെയും ഓർത്തു നോക്കി. ആകാശത്ത് നിന്ന് കൊണ്ടുവന്ന രത്നശേഖരത്തെപ്പറ്റിയും ഓർത്തു. അതിന്‍റെ വൈബ്രേഷനുകളെ ഓർത്തു. 

ഓർമ്മബോധംമസ്‌തിഷ്കകോശങ്ങൾ. വലതുമസ്‌തിഷ്കകോശങ്ങൾഇടതുമസ്‌തിഷ്ക കോശങ്ങൾ. ഉയർന്നയിനം കോശങ്ങൾ. സൂര്യയാൻ!

രക്തംഹൃദയംഹൃദയകോശങ്ങൾമൈറ്റൊകൊൻഡ്രിയകൾ. ചന്ദ്രയാൻ!

നീൽ ആംസ്ട്രോങ്ങ് പറഞ്ഞു.

"മിസ്റ്റർ ..... ഹായ്താങ്കളെ ശനിയാൻ യാത്രാദൗത്യത്തിലോട്ട് തിരഞ്ഞെടുത്തിരിക്കുന്നു. ആശംസകൾ".

യുവശാസ്ത്രജ്ഞനില്‍ അത് ഭാവവിത്യാസം ഒന്നും വരുത്തിയില്ല.

നീൽ ആംസ്ട്രോങ്ങ് ചക്രവാളത്തിലോട്ട് കണ്ണുകൾ പായിച്ചു. വലത് കയ്യിലെ ആദ്യത്തെ മൂന്ന് വിരലുകൾ കൂട്ടി ചേർത്ത് നെറ്റിനെഞ്ച്ഇടതുതോൾവലതുതോൾ എന്നീ ഭാഗങ്ങളെ സ്പർശിച്ചു ഒരു നാഗമരചിഹ്നം വരച്ചു.

നാഗത്തെപ്രാചീന സംഗീതത്തെ, Musa യെ, Music നെആകാശബോധത്തെപ്രകൃതിയെഅസ്തിത്വത്തെവായുവിനെജീവനെജീവകമ്പനങ്ങളെജീവിതത്തെവർത്തമാനകാലത്തെഅവബോധത്തെമനസ്സിനെസൂക്ഷ്മശരീരത്തെസ്ഥൂലശരീരത്തിന്‍റെ ആരോഗ്യത്തെ സ്മരിച്ച് . അതി ദീർഘമായി നിശ്വസിച്ചു. ദീർഘമായി ഉച്ഛസിച്ചു വായുവിനെ പരാവൃത്തിയിൽ പിടിച്ചുവെച്ചു. ബലം സംഭരിച്ചു.

O, ചക്രവാളം! O, അനാഹതശബ്ദ അനുഭവം അല്ലേ?

"ചന്ദ്രയാത്രയിൽ ഏഴ് വിത്യസ്ത തരം വർണ്ണകണ്ണടകൾ കൂടെ കൊണ്ടുപോയിരുന്നു. ഭൂമിയെയും ആകാശചക്രവാളത്തെയും ചന്ദ്രനേയും അത് വെച്ച് നിരീക്ഷിച്ച് അനുഭവിച്ചിരുന്നു. ദർശനാനന്ദം."

പ്രകാശം, പ്രകാശതരംഗങ്ങൾ.

O, ശബ്ദ അനുഭവം. അനാഘാതനാദത്തെ അനുഭവിച്ചിരുന്നുവോ. കർണ്ണാനന്ദം. അനാഘാതതാളം. Lub dub ഇതര സംഗീതം പലതവണ കേട്ടിരുന്നുവോ?

ശബ്ദംശബ്ദതരംഗങ്ങൾ.

"വർണ്ണ കണ്ണടകൾ ഇനി താങ്കൾക്ക് ഉള്ളതാണ്. സ്വീകരിച്ചാലും". 

യുവ ശാസ്ത്രജ്ഞൻ.

നന്ദി. സർചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമാണോഅതോ ഭൂമി ചന്ദ്രന്‍റെ ഉപഗ്രഹമാണോകൂടുതൽ വരണ്ടത് ചന്ദ്രനാണല്ലോ.  നിലയ്ക്ക് ചന്ദ്രൻ അല്ലെ പൂർവ്വികനായത്?

അങ്ങ് എന്തിനാണ് ഇപ്പോൾ നാഗമരചിഹ്നംവൈദ്യചിഹ്നംനിഷേധചിഹ്നംവിശുദ്ധ അനുമതി ചിഹ്നം വരച്ചത്?

ആംസ്ട്രോങ്ങ് പുഞ്ചിരിച്ചു.

ബാല്യത്തിലേ രൂപപ്പെട്ട ഒരു അഭിലാഷമായിരുന്നു ഹിമാലയത്തിലെ കൂറ്റൻ കൊടുമുടികളിൽഅതിന്‍റെ ഉച്ചിയിൽ കയറണമെന്നത്. കാശ്മീരിന് സ്വർഗ്ഗം എന്നൊരു അർത്ഥമുള്ളതായി പഠിച്ചിരുന്നു. സ്വർഗ്ഗാരോഹണത്തിന് മുന്നൊരുക്കങ്ങൾ വേണമല്ലോ. ചിഹ്നങ്ങൾ വരക്കുന്നത് അങ്ങിനെ ശീലിച്ചതാണ്.

എന്നിലെ ഹൃദയസ്പന്ദന തരംഗങ്ങളോടൊപ്പം P, qRS, T, U വൈദ്യുതതരംഗങ്ങളോടൊപ്പം ത ബോധ ശബ്ദതരംഗങ്ങളെഅതിൻ്റെ താളത്തെ സങ്കല്പിച്ചുപോയി. ഹൃദയതരംഗങ്ങളെ, അതിന്റെ അന്ത്യത്തെ സ്മരിച്ചപ്പോൾഭയം അനുഭവിച്ചപ്പോൾ വരച്ചതാണ്. 

ശാസ്ത്രജ്ഞൻ.

അങ്ങ് ഭൂമിയിലെയും ആകാശത്തിലെയും ചന്ദ്രനിലെയും വായുവിനെ ശ്വസിച്ച വ്യക്തിയാണല്ലോ. അതുവഴി അങ്ങ് സമ്പാദിച്ച ഊർജ്ജത്തിന്‍റെ മേന്മ, ദേഹശക്തിയുടെയും ബുദ്ധിശക്തിയുടെയും മേന്മവികാരമനസ്സിന്‍റെയും ത്യാഗമനസ്സിന്‍റെയും അവബോധമനസ്സിന്‍റെ മേന്മഅതുമൂലമുണ്ടായ കമ്പനങ്ങൾസ്വാതന്ത്ര്യം, ശാന്തി, ആനന്ദം എന്നിവ വ്യക്തമാക്കാമോ?  

താഴ്‌വാരത്തെ വിട്ട്ഹിമാലയത്തെ വിട്ട്ഭൂമിയെ വിട്ട്കുറെകൂടി മേലോട്ട് പോയി അന്വേഷിക്കണം എന്ന ചിന്ത അങ്ങേയ്ക്ക് ഉടലെടുത്തത് എപ്പോഴാണ്?

ആംസ്ട്രോങ് പുഞ്ചിരിതൂകി. 

qRST, uP തരംഗഗണ്ടങ്ങളെ സ്മരിച്ച്,  Signature field നെ സ്മരിച്ച്, ഹൃദയ താളനിരക്ക് കുറച്ച്വായുവിനെ ദീർഘമായി പുറത്തുവിട്ട് നടന്നകന്നു.

സ്വിസ് ശാസ്ത്രജ്ഞൻ വർണ്ണകണ്ണടകൾ ഓരോന്നും എടുത്ത് വെച്ച് ചക്രവാളത്തെ നോക്കി. ദീർഘമായി ശ്വാസം വിട്ടു. ശ്വാസം വിട്ടുകൊണ്ടെയിരിന്നു. പിന്നെയും വിട്ടുകൊണ്ടേയിരുന്നു. വായു അകത്ത് കയറാത്തവിധം വായയും മൂക്കും കൈകൊണ്ട് പൊത്തിപിടിച്ചു നോക്കി. കണ്ണുകൾ അടച്ച് ഇത്തിരി നേരം ഇരുന്നു. കണ്ണുകൾ തുറന്നു. ശ്വാസം ദീർഘമായി വലിച്ചു. ഭൂമിഗുരുത്വബലത്തെ അവഗണിച്ച് പ്രാണവായു ശിരസ്സിലും തുടർന്ന് ദേഹം മുഴുവനും വൃത്തത്തിൽ വ്യാപിക്കുന്നതായി സങ്കൽപ്പിച്ചു. ഓരോ അവയവങ്ങളുടെയും ഉള്ളിലോട്ട്ഉള്ളിൻ്റെ ഉള്ളിലോട്ട്ഹൃദയത്തിലോട്ട്അവബോധത്തിലോട്ട്ബോധത്തിലോട്ട് വായു കയറുന്നതായി സങ്കൽപ്പിച്ചുനോക്കി. പരാവൃത്തി. പൂർണ്ണ പ്രാണ ലയ സങ്കൽപ്പസംതൃപ്തി. 

യുവശാസ്ത്രജ്ഞന്‍റെ മുഖം ആദ്യം ഒന്ന് മങ്ങി. തുടർന്ന് ഊർജ്ജം നിറഞ്ഞ് തിളങ്ങി. ചക്രവാളം തിളങ്ങികൊണ്ടെയിരുന്നു.

ആൽപ്സ് കൊടുമുടി. സ്വിസ് രാഷ്ട്രംസ്വിസ് രാഷ്ട്രിയം. സ്വിസ് ശാസ്ത്രം. സ്വിസ് ചക്രവാളം!

അതിരുകൾ ഇല്ലാത്ത ചക്രവാളം. 

ഹിമാലയംആൽപ്സ്ചിമ്പാൻസിഓക്ക്ആവണക്ക്കാപ്പിവെറ്റിലചാർക്കോൾകന്മദംആംസ്ട്രോങ്ഹിലാരിആർസനിക്. നാഗ മരം.

എല്ലാം ഒന്ന്. ദേഹിയും ദേഹവും ഒന്ന്. കാണുന്നവനും കാണപ്പെടുന്ന വസ്തുവും ഒന്ന്. കാണപ്പെടാത്തത് അദൃശ്യം. കാണുന്ന ദ്രവ്യം. കാണപ്പെടാത്ത തരംഗങ്ങൾ.

മനുഷ്യമനസ്സുകൾ വ്യത്യസ്തംഅഹന്ത വിത്യസ്ത്വംപാപം വിത്യസ്തം. ദേഹം വിത്യസ്തം. വേദന വിത്വസ്ത്വം. ബുദ്ധി വ്യത്യസ്തം. തരംഗങ്ങൾ വ്യത്യസ്തം. താളങ്ങൾ വ്യത്യസ്തം. വർത്തമാനകാലം വ്യത്യസ്തം. ലൈംഗികത, ജനനംജീവിതം

O, Aconitum (മൃത).

O, Cinchona (മൃത).

ശാസ്ത്രജ്ഞൻ ചിരിച്ചു. പോക്കറ്റിൽ കരുതിയ Quassia കുപ്പിയിൽ നിന്ന് ഏഴ് തുള്ളി ദ്രാവകം അകത്താക്കി. ചെവി കൂർപ്പിച്ചു. അർജുനചൂർണ്ണം വായിലിട്ട് നുണഞ്ഞു.

Lub-dub താളം.

രോമങ്ങൾ എണീറ്റ് നിന്നു.

P, qRS, T, U  ഹൃദയതരംഗങ്ങൾ.

qRSTu, P ഇതര തരംഗങ്ങൾ.

Delta തരംഗങ്ങൾ, Theta തരംഗങ്ങൾ, Alpha തരംഗങ്ങൾ, Beta തരംഗങ്ങൾ, Gamma തരംഗങ്ങൾ. മസ്തിഷ്ക തരംഗങ്ങൾ.

അനാഹത ശൂന്യസംഗീതം. 

ഹൃദയതാളതരംഗങ്ങൾ മസ്തിഷ്കതാളതരംഗങ്ങൾമസ്തിഷ്കയിതര തരംഗങ്ങൾ.

ഉരസൽ തരംഗം, ശബ്ദതരംഗംകാന്തതരംഗം, വൈദ്യുതിതരംഗം, പ്രകാശതരംഗം.

കർണ്ണ ഗോചരമല്ലാത്ത സംഗീതതരംഗങ്ങൾ. ഗാമ്മ തരംഗങ്ങൾ. ബോധതരംഗങ്ങൾ.

Signature field energy emissions.

*
ആദിയിൽ 
ബിന്ദു, ബിന്ദുവിൽ നിന്ന് രേഖ. രേഖയിൽ നിന്ന് തരംഗങ്ങൾ. തരംഗത്തിൽ നിന്ന് ശബ്ദമുണ്ടായി. വചനമുണ്ടായിമന്ത്രമുണ്ടായി, ആശയമുണ്ടായി, സൂത്രമുണ്ടായി, ഭാഷയുണ്ടായി. ആദിയിൽ സംഗീതമുണ്ടായിശബ്ദ തരംഗവുമുണ്ടായി. സങ്കൽപ്പങ്ങൾ ഉൾത്തിരിഞ്ഞു. തരംഗങ്ങൾ നാഗത്തെ പോലെ ആയിരുന്നു. തരംഗങ്ങളിൽ ഒന്ന് നാഗമായിരുന്നു.

 Logos വചനംശബ്ദം. Philo സങ്കല്പം.

ഊർജ്ജം തരംഗമാകുന്നു. തരംഗം ഊർജ്ജമാകുന്നു. ആദിയിലെ ഊർജ്ജം സ്വർണ്ണമായി, ഇയ്യമായി, ചുണ്ണാമ്പ് ശിലയായി, മണ്ണ് ആയി, കരിയായി, C.H.O.P.N  നാരുകൾ ആയി, ആദം ആയി. 30 ലക്ഷം വർഷങ്ങൾ.

മഹാസംഗീതത്തിന്റെ ആദ്യ പുത്രൻപിതാവ്‌. പിതാവിന്റെ അർദ്ധ മനുഷ്യപുത്രിഅർദ്ധ മനുഷ്യപുത്രൻ. ആദിമ മനുഷ്യൻ.

ആദിയിൽ ഉണ്ടായിരുന്നത് എന്തോ അത് അജ്ഞാതമായിരുന്നു. ശൂന്യതയായിരുന്നു. അത് തരംഗമില്ലാത്ത ഊർജ്ജമായിരുന്നു. പിതാവിന് മുൻപേ ഉണ്ടായിരുന്നത് തരംഗ ഊർജ്ജമായിരുന്നു. നാഗമായിരുന്നു. നാഗമര (snakewood) മായിരുന്നു.

നാഗഗന്ധംനാഗശബ്ദംനാഗ പാഷാണചർമ്മംനാഗമാണിക്യം. നാഗവള്ളി (Ignatia) കായകൾ, കമ്പനങ്ങൾ.

വൈദ്യുതി. Electrolytes. Ions, Ca, Na; K, Mg.

മനുഷ്യശബ്ദ കമ്പനങ്ങൾ, കമ്പന നാഗങ്ങൾ. നാഗകമ്പന മരണം.

Signature field death.

യുവ ശാസ്ത്രജ്ഞന്‍  തന്റെ കാൽ വലിച്ചു. കാലിൽ നാഗം കൊത്തിയൊ!

Elixir കുപ്പി ചക്രവാളത്തിന് നേരെ നീട്ടി ഹൃദയതാളത്തെ ശ്രദ്ധിച്ചു. Lub dub. 

ശബ്ദ താളത്തിനൊത്ത് കാൽമുട്ട് മടക്കി ചുവടുവെച്ചു. തലകുനിച്ച്തലകുലുക്കികുലുങ്ങികൃതജ്ഞതപൂർവ്വം താളത്തെ ഗീതമാക്കി നൃത്തം വെച്ചു. നാഗനൃത്തം. കൈകൾ കൊട്ടി നക്ഷത്രങ്ങൾക്ക് ഒപ്പംഗ്രഹങ്ങൾക്കൊപ്പംമേഘങ്ങൾക്ക് ഒപ്പംമലകൾക്ക് ഒപ്പംതിരമാലകൾക്ക് ഒപ്പംമരങ്ങൾക്കും ഇലകൾക്കും പൂക്കൾക്കും കിളികൾക്കും ഒപ്പംഹൃദയത്തിനൊപ്പം  ആനന്ദപൂർവ്വം ആടി, പാടി.

ഓ ഓ, ഹൂ ഹൂ. ഹൂ. ഹൂ. ഹൂ.

Lub- dub.

തരംഗങ്ങളുടെ അലയടി താഴോട്ടും മേലോട്ടും വലത്തോട്ടും ഇടത്തോട്ടും നീങ്ങി. P q, R, S, T, uതരംഗങ്ങൾ ഇടവിട്ട് ഇടവിട്ട് ഒഴുകിക്കൊണ്ടിരുന്നുഹൃദയ നൃത്തം. ഹൃദയനൃത്ത കമ്പനങ്ങൾ. 

Delta, Theta, Alpha, Beta, Gamma കമ്പനങ്ങൾ.

ആന്തരികാവയവങ്ങളിലൂടെആന്തരികാദ്രാവകങ്ങളിലൂടെആന്തരികചർമ്മങ്ങളിലൂടെഇന്ദ്രിയങ്ങളിലൂടെകോശങ്ങളിലൂടെമൈറ്റൊകോഡ്രിയകളിലൂടെ, കോശകേന്ദ്രങ്ങളിലൂടെ, ജനിതകഘടകങ്ങളിലൂടെ, മൂലക തന്മാത്രകളിലൂടെആറ്റത്തിലൂടെബാഹ്യചർമ്മത്തിലൂടെ അലകൾ അനന്തതിലോട്ട് ഒഴുകി വ്യാപിച്ചുക്കൊണ്ടിരുന്നു. പ്രാചീനബോധംഅവബോധം സാക്ഷിയായി നിലകൊണ്ടെയിരുന്നു.

വിശുദ്ധിയിലൂടെസമർപ്പണത്തിലൂടെത്യാഗത്തിലൂടെവിവേകമനസ്സോടെനിസംഗതയോടെ ബോധത്തെ അന്വേഷിച്ച്‌ സംതൃപ്തിയോടെശാന്തതയോടെപ്രാണശ്വാസത്തെ ദീർഘമായി പുറത്തുവിട്ടു. ബോധത്തെ അറിഞ്ഞപ്പോൾ വായുവിനെ ദീർഘമായി വലിച്ചു. പലതവണ വലിച്ചു. ശ്വാസത്തെ പിടിച്ചുവെച്ച്‌ പ്രാണവായുവിൻ്റെ യജ്ഞപരിണാമത്തിനായി സ്മരിച്ചു. അതിലെ നാഗത്തെയും പിടിച്ചുവെച്ചു സ്മരിച്ചു. നാഗമര സത്ത് രുചിച്ചു.

ചക്രവാളത്തെ വിട്ട്രാഷ്ടത്തെയും രാഷ്ട്രീയത്തെയും വിട്ട്പരദൂഷണ മാദ്ധ്യമങ്ങളെ വിട്ട്,  മതിഭ്രമ കലാപ്രകടനങ്ങളെയും വർത്തനവിരസ ശാസ്ത്രവിവരങ്ങളെയും വിട്ട്കോലാഹല ഇന്ദ്രിയശ്രദ്ധകളെയും വിട്ട്നാട്യക്കാരായ അയൽക്കാരെ വിട്ട്പാപകോലങ്ങളുടെ ഭിന്നസന്തതികളെ വിട്ട്,  ഇവരുടെയെല്ലാം വൈരൂപങ്ങളെയും ബഹളങ്ങളെയും അവരുടെ ദുർഗന്ധത്തെയും വിട്ട്കണ്ണുകൾ അടച്ച്ദേഹത്തെയും കൈതരിപ്പിനെയും നിയന്ത്രിച്ച്കാട്ടുപന്നി സംസ്ക്കാരങ്ങളെ സംബന്ധിച്ച എല്ലാ നാറ്റ സ്മരണകൾക്കും നേരെ ഒന്ന് കാർക്കിച്ചുതുപ്പി, അതിലോട്ട് നയിക്കുന്ന എല്ലാം സങ്കൽപ്പങ്ങളെയും അവഗണിച്ച് ശ്വാസത്തെ ഒന്നുകൂടി വിട്ട്, ദീർഘമായി ശ്വാസത്തെ വലിച്ചു. O ബോധം! ശ്വാസത്തെ പൂർണ്ണമായും പുറത്തുവിട്ടു. കൃത്രിമ മരണം എങ്കിൽ അത്! കൃത്രിമ ശാന്തതയെങ്കിൽ അത്!

ഇന്ദ്രിയ അനുഭവങ്ങളിൽ നിന്ന്, അതിന്റെ ആസ്വാദനങ്ങളിൽ നിന്ന് പരിശുദ്ധ ഉറവിടത്തിലോട്ടുള്ളഹൃദയാതീത ബോധത്തിലോട്ടുള്ളഅവബോധത്തിലോട്ടുള്ള ഒരു എത്തിനോട്ടം. നാഗത്തിലോട്ടുള്ളസംസാര ആവർത്തനത്തിലോട്ടുള്ള പ്രതിരോധം. മഹാബോധത്തിലോട്ടുള്ള തിരികെ പോക്കിനായാലും ഒരു  കാലതാമസംദീർഘായുസ്സ് അനുഭവം. ബോധപ്രാപ്തി. ഉള്ളിന്‍റെ  ഉള്ളിലോട്ട് നോക്കൽ. "പരാവൃത്തി".

Signature energy field.

മഹാ പിതാവ്പരിശുദ്ധാത്മാവ്നാഗംനാഗമരം, പിതാവ്അർദ്ധപുത്രൻഅർദ്ധപുത്രി, ആദിമമനുഷ്യൻ എല്ലാം ഒന്ന്. ഊർജ്ജവും വസ്തുവും ദ്രവ്യവും മരവും കാലവും എല്ലാം ഒന്ന്. ദേഹവും ദേഹിയും ചലനവും തരംഗവും എല്ലാം ഒന്ന്. ബോധങ്ങളും സങ്കൽപ്പങ്ങളും എല്ലാം ഒന്ന്. 

ജീവൻ, ആത്മപക്ഷി ചിലപ്പിച്ചുകൊണ്ടേയിരുന്നു.         

അരിസ്റ്റോട്ടിലിനെപ്ലേറ്റോയെ;  യുക്തിയെവികാര മനസ്സിനെ; ഇവരുടെ പിൻഗാമികളെ എപ്പഴേ തന്നെ മറന്നുപോയിരിക്കുന്നു.

നാഗമരംആദ്യപിതാവ്. അർദ്ധസന്തതികൾമനുഷ്യൻ, യജ്ഞജീവിതം. ലക്ഷം സംവത്സരങ്ങൾ. 25000 CHOPN ജീനുകൾ. 75000 സാരാം ഗ്നികൾ, പൂർവ്വജന്മകർമ്മങ്ങൾ. പൂർവ്വ പുണ്യപാപങ്ങൾ. ശരീരംമസ്തിഷ്ക കോശങ്ങൾഓർമ്മകൾ. സങ്കല്പനാഗങ്ങൾ.

ലൈംഗികത, ജനനംശരീരംജീവൻശുദ്ധിആരോഗ്യം. ജനിതക ദുഃഖജീവിതം, ജനിതക നർമ്മജീവിതം. ജനിതക ആഹ്ലാദജീവിതം. അവബോധം.  ആരോഗ്യം, സ്വാതന്ത്ര്യം, സമാധാനം, സംതൃപ്തി. ദീർഘായുസ്സ്.

അഹന്ത, അശുദ്ധിഅസത്യംഅധർമ്മംഅഹങ്കാരം. കൃമിദേശവിജ്ഞാനബിരുദം. വെറുപ്പ്ഹിംസആവർത്തനംഅയൽക്കാരൻകൃമിവിഷംവൈറസ്. ശരീരവേദനപട്ടിണി, ചൂഷണജീവിതം, ക്ഷയം, രോഗം. രോഗപരിഹാരം. 

ഭൂതകാലനുഭവ വിവരങ്ങളുടെ ഓർമ്മകളിൽ നിന്ന്ഭാവി പ്രതീക്ഷകളിൽ  നിന്ന്അഹം നാട്യങ്ങളിൽ നിന്ന്വേദനകളിൽ നിന്ന്മനസ്സ് എന്ന പ്രതിഭാസത്തിൽ നിന്ന് എല്ലാമുള്ള, പൂർണ്ണമായുള്ള വിമുക്തി. സ്വാതന്ത്ര്യം.

പാഞ്ചേന്ദ്രിയങ്ങൾസങ്കൽപ്പ ഇന്ദ്രിയം. ബോധ ഇന്ദ്രിയം. 7 ഇന്ദ്രിയ കേന്ദ്രങ്ങൾ. ഇന്ദ്രിയവിഷയങ്ങളിലെ വ്രതം. ഇന്ദ്രിയസഹനം. മനോ അശ്രദ്ധ. ദേഹമാലിന്യമുക്തി. അഹംമുക്തി. രസായാനസേവദീർഘായുസ്സ്, സമർപ്പണം. ജന്മപാപമുക്തി.

ഹൃദയ ലഘുതരംഗതാള ജീവിതം. മസ്തിഷ്കസൗമ്യതരംഗതാള ജിവിതം. ശ്വസന ലഘുചലന താള ജീവിതം. ആന്തരികവായുലയം. ബോധവികാസം. ബാഹ്യവായുലയം. ലഘു ആവർത്തനം.

ചലനം, ചലനമില്ലായ്മ. ഇന്ദ്രിയവിഷയശ്രദ്ധ, ശ്രദ്ധയില്ലായ്മ. ശ്വസനം, ശ്വസനമില്ലായ്മ. ജ്ഞാനം, മൗനം. സമർപ്പണം, സന്യാസം. സൂക്ഷ്മ അമരപാനംനാഗമര ഘ്രാണം,  നാഗവിഷ സൂക്ഷ്മപാനംവായുപാനം, അഗ്നിപാനംജലപാനംഅന്നസേവ.

കാലദേശ സാഹചര്യം. ശരീരംമനസ്സ്ഹൃദയജീവൻഹൃദയബോധം. സൗമ്യക്രമംസൗമ്യയോഗംസൗമ്യമാർഗ്ഗം, സൗമ്യസന്തുലനം.  

സഹനംസാർവ്വലൗകിക സ്നേഹംനന്മ, നവീന ആശയംഅതിശയം, മാപ്പ് എന്നിവ സ്വീകരിച്ച്കൃത്രിമ തരംഗങ്ങളെ സ്വീകരിച്ച്ത്യാഗത്തെ സൃഷ്ടിച്ച്അന്ത്യകാര്യങ്ങളെ കൃത്രിമമായി സൃഷ്ടിച്ച് ഊർജ്ജശൂന്യതയെ അനുഭവിക്കുന്നത്പ്രസന്നതസന്തോഷഭാവം. ആനന്ദഭാവംശാന്തജീവിതം. സംതൃപ്തി എന്നിവ അനുഭവിക്കുന്നത് ആനന്ദ സാക്ഷാൽക്കാരം.

ലഘുതരംഗം മഹാ ആകാശ തരംഗത്തിൽ, ലഘുബോധം മഹാബോധത്തിൽ നിമിഷമെന്നോണമുള്ള ലയം, അന്ത്യം.

ആരോഗ്യം.

ആഹാരംനിഹാരംശുദ്ധിഅദ്ധ്വാനംവിശ്രമം. 

രോഗം. 

രോഗവിമുക്തി. അഹങ്കാരമുക്തിനാട്യമുക്തിദേഹമാലിന്യമുക്തി. മനോമലവിമുക്തിദ്വൈതബുദ്ധിമുക്തി, ജനിതക പാപമുക്തി.

White Palm Christi (kiki).

Yellow Sinna Christi (sulphur).

Black Syzygium Christi (Mn).

Black golden Kanmada Christi (Gr).

Black Khidar catechu christi 

പുകയില ലയം. Ventricular ectopic ലയം.

സുവിശേഷംസുഭാഷിതം. മൗനം.

പൂർണ്ണായുസ്സ്.

*

യുവശാസ്ത്രജ്ഞൻ വർണ്ണകണ്ണട എടുത്തുമാറ്റി. ആകാശചക്രവാളത്തെ നോക്കിഭൂമിയെ നോക്കി ശ്വാസത്തെ ദീർഘമായി വിട്ടു. ശ്വസനത്തെ പിടിച്ചുനിർത്തി കണ്ണുകൾ അടച്ചു.

ഇന്ദ്രിയങ്ങൾ നിശ്ചലമായി. അഹം നിശ്ചലമായിഅകവും പുറവും ഒപ്പം  നിശബ്ദമായി. അനാഘാതതാള ഇടവേള ആരോഹണത്തിലായി. മനസ്സ് സ്വതന്ത്രമായി.  ജാഗ്രത് സാഹചര്യ കോലാഹലം ഇല്ല. സ്വപനം ഇല്ല. സുഷുപ്തിയും ഇല്ല. ഭൂമിയാകാശങ്ങൾ ഇല്ല. 

LUB dub മാത്രം. അനാഘാതതാളം മാത്രം. അദൃശ്യനാഗചലനങ്ങൾ മാത്രം. P, pT; qRS, Tu തരംഗങ്ങൾ മാത്രം. ആന്തരിക ശൂന്യത മാത്രം. uP ഇടവേളയിലെ നിശബ്ദത മാത്രം. Gamma തരംഗങ്ങൾ മാത്രം. 

നാഗമരം, നാഗം. സംഗീതംവചനംകമ്പനംതാളംക്രമംസൗമ്യം.

Signature energy field vibrations.

*

LUB dub സംരക്ഷണ യോഗ.

Sodium ions agonist.

Calcium ions agonist.

Kali ions antagonist.

Magnesium ions antagonist. 

അരളിഗന്ധം. Oleander ഗന്ധം. Digitalis ഗന്ധം, Strophanthus ഗന്ധം.

മുറിയിൽ നാഗഗീതം, നാഗഗന്ധം. നാഗമര ഗന്ധം.

Galena, Saturn. Ferrum, Saturn.

Satanic vibrations.

Graphitic vibrations. Galenic vibrations.

മസ്തിഷ്കതാള നാഗചലനങ്ങൾ.

ജീവബലതാള നാഗചലനങ്ങൾ.

അഹന്താബലതാള നാഗചലനങ്ങൾ.

ശനികല്പം. കണ്ണെഴുത്ത് കല്പം.

Right cerebral hemisphere vibrations (Alpha 8 Hz). 

Left cerebral hemisphere vibrations (Beta 20 Hz). 

Right cerebral hemisphere vibrations (Theta 4 Hz). 

Left cerebral hemisphere vibrations (Gamma 100 Hz).

Thalamus vibrations. Basal ganglia vibrations (Delta 2 Hz). 

Cerebellum Medulla vibrations. Higher centre vibrations (Gamma 256 Hz).

നാഗം ഇല്ലാത്ത സ്നേഹ ബോധചലനങ്ങൾ.

നാഗം ഇല്ലാത്ത വിശുദ്ധബോധചലനങ്ങൾ.

Signature field vibrations (0.1 to 4 micron wavelength, Gamma).

സ്വിസ്സ് ശാസ്ത്രജ്ഞൻ്റെ മുഖം വികസിച്ചു പ്രസന്നമായി. 

*

കാളിങ് ബല്ലിന്‍റെ ശബ്ദം.

കണ്ണുകൾ തുറന്നു.

 ചുറ്റും ഇരുട്ട്.

 

No comments:

Post a Comment