Tuesday, 24 May 2022

ദേഹപ്രകൃതിവേദം. Kader Kochi.

രോഗ് എന്നാൽ വേദന എന്നാണർത്ഥം. വേദനയുടെ അടിസ്ഥാനം ദോഷവർദ്ധന, ധാതുക്കളിലെ അസന്തുലിതാവസ്ഥ മൂലമുള്ള വൈഷമ്യം, ധാതുക്കളുടെ ക്ഷയംവിഷംമാലിന്യങ്ങൾ എന്നിവയാണ്. രസംരക്തംമാംസംകൊഴുപ്പ്അസ്ഥിമജ്ജബീജം എന്നിവയാണ് ദേഹധാതുക്കള്‍. ഇന്ദ്രിയങ്ങളും മനസ്സും ധാതുവാണ്. ജീവശക്തിയെ നേരിട്ട് ബാധിക്കുന്ന ആർജിതദോഷങ്ങളും പൂർവ്വദോഷങ്ങളും രോഗങ്ങള്‍ക്ക് കാരണമാണ്. ദോഷങ്ങളെ അമര്‍ച്ച ചെയ്യുകയും ധാതുക്കള്‍ ഓരോന്നിലേയും അശുദ്ധിയെ നീക്കം ചെയ്യലും സൗമ്യം സംഘടിപ്പിക്കലും ഉള്‍പ്പെട്ടതാണ് വൈദ്യം. ധാതുക്കള്‍ ഓരോന്നിലെയും അശുദ്ധിയെ, സ്ഥൂലവും സൂക്ഷ്മവുമായ ശുദ്ധിയെ പ്രത്യേകമായി നീക്കം ചെയ്യുന്നതിന് ചില ഘട്ടത്തില്‍ പ്രത്യേകം പ്രത്യേകമായ ഔഷധങ്ങള്‍ വേണ്ടിവരും. Cure എന്നാൽ  ശോധന ചെയ്ത്  ശുദ്ധി വരുത്തുക എന്നാണർത്ഥം Remedy (ലാറ്റിന്‍) എന്ന പദത്തിന്‍റെ അര്‍ത്ഥം ജീവനെ ദോഷശക്തികളില്‍ നിന്ന് മോചിപ്പിക്കാന്‍ ഉതകുന്നത് എന്നായിരുന്നു.

ദോഷങ്ങളെയും വിഷങ്ങളെയും ദേഹമാലിന്യങ്ങളെയും രോഗങ്ങളെയും ശീതംഉഷ്ണം എന്നിങ്ങിനെ രണ്ടായി തരംതിരിച്ചാണ്‌ ആദ്യകാലങ്ങളില്‍ ചികിത്സ ക്രമപ്പെടുത്തിയിരുന്നത്. ചന്ദ്രരോഗംസൂര്യ (നക്ഷത്ര) രോഗം എന്നിങ്ങനെയും ചിലർ രോഗങ്ങളെ തരംതിരിച്ചു. ജീവിക്കുന്ന പ്രദേശം ഉഷ്ണശീതങ്ങളിൽ ഏതെന്ന് അറിഞ്ഞുവെയ്ക്കുന്നത് പോലെഋതു ഏതെന്ന് അറിഞ്ഞുവെയ്ക്കുന്നത് പോലെ ഓരോ വ്യക്തിയും തങ്ങളുടെ ദേഹപ്രകൃതിപിടിപെട്ട രോഗത്തിന്‍റെ പ്രകൃതി എന്നിവ ഉഷ്ണമാണോ ശീതമാണോ എന്ന് തിരിച്ചറിയാൻ മുൻകാലങ്ങളിൽ സ്വയം ശ്രമിച്ചിരുന്നുഅതനുസരിച്ച് ആഹാരവീര്യം ചിട്ടപ്പെടുത്തിയിരുന്നു. കഠിനരോഗങ്ങളിൽ വിപരീതരീതിയിൽ ഉള്ള ആഹാരചികിൽസ സ്വീകരിച്ചിരുന്നു. ജീവശക്തി അസാധാരണ നിലയിൽ പ്രതികരിക്കുന്ന ഘട്ടത്തിൽമൃദുരോഗങ്ങളിൽ സമാന നിലയിലുള്ള ഔഷധചികിത്സയാണ് മുഖ്യമായി അവലംബിച്ചത്.

സാരാംഗ്നികൾ കുറയുന്നതാണ് രോഗങ്ങൾക്കും ബലമില്ലായ്മക്കും, വാർധക്യ മാറ്റങ്ങൾക്കും ഒരു കാരണം. സാരാംഗ്നികൾ കുറയാൻ ജനിതകം, കാലം, അന്നം, കർമ്മം എന്നിവ കാരണമാകുന്നുണ്ട്. ഭാരത് എന്നാൽEnzyme എന്നാൽ അഗ്നി എന്നാണ് അർത്ഥം. ശീത ദേഹപ്രകൃതിക്കാരിൽ സാരാംഗ്നികൾ കുറഞ്ഞാൽ അവർ കൂടുതൽ ശീതമാകും. ശീതദോഷങ്ങൾശീതരോഗങ്ങൾ എന്നിവ മുഖ്യമായും ബാധിക്കുന്നത് ഭൂമദ്ധ്യരേഖാപ്രദേശത്ത് വസിക്കുന്ന ശീതദേഹപ്രകൃതിക്കാരെയാണ്. ശീതരോഗങ്ങളുടെ മൃദുഅവസ്ഥയിൽ ഉരസിയൊചൂട് പ്രയോഗിച്ചോസംസ്ക്കരിച്ച് ലഘുവാക്കിയ ഉഷ്ണമരുന്നുകളോഉരസി വീര്യപ്പെടുത്തിയ ശീതമരുന്നുകളെ തന്നെയോ ഉപയോഗിച്ചുപോന്നിരുന്നു. ശീതദേഹപ്രകൃതിക്കാരില്‍ ഉഷ്ണയിനം പകർച്ചരോഗങ്ങൾ പിടിപ്പെട്ടാല്‍ അത് ഗുരുതരമാകുകയില്ല. ശീത ദേഹപ്രകൃതിയുള്ളവർ വാർദ്ധക്യത്തിൽ എത്തിയാൽ അവരിൽ ചിലർ പ്രതിഹോർമോണുകൾ മൂലം ഉഷ്ണ ദേഹപ്രകൃതിക്കാരായി മാറും. 

ഇക്കാലത്ത് ആളുകളും രോഗങ്ങളും പൊതുവിൽ ഉഷ്ണഗുണം ഉള്ളവയാണ്. മദ്ധ്യത്തിലെ മൂന്ന് വിരൽ ഉപയോഗിച്ച് ആളിലെ പൾസ് പരിശോധിച്ചാൽ മദ്ധ്യവിരലിൽ പൾസ് തുളളിചലിക്കുന്നതുപോലെ അനുഭവപ്പെട്ടുകിട്ടുന്നതെങ്കിൽ ഉഷ്ണപ്രകൃതിയെന്ന് അനുമാനിക്കാം. ഉഷ്ണദേഹപ്രകൃതിക്കാർക്ക് ശീതദ്രവ്യങ്ങളോട്ശീത സാഹചര്യങ്ങളോടുള്ള ഇഷ്ടം കൂടുതലായിരിക്കും. ഉഷ്ണ ദേഹപ്രകൃതിക്കാരിൽ ചിലർ വാർദ്ധക്യത്തിൽ എത്തിയാൽ ശീതപ്രകൃതിക്കാർ അഥവാ വാതപ്രകൃതിക്കാരായി മാറും. പൾസ് ഇത്തരക്കാരിൽ കൈപാദത്തിനോട് ചേർന്ന ഭാഗത്ത്, സാവധാനത്തിൽ എന്നോണം അനുഭവപ്പെടും. വാതം എന്നത് പൊതുവിൽ വാർധക്യ മാറ്റമാണ്.

അവികസിത രാജ്യങ്ങളിലായാലും വികസിത രാജ്യങ്ങളിലായാലും ചികിത്സ അനിവാര്യമെന്ന് പരിഗണിച്ചുപോരുന്ന രോഗയിനങ്ങളിൽ മിക്കതും ഇപ്പോൾ ഉഷ്ണ ദേഹപ്രകൃതിക്കാരെ ബാധിക്കുന്ന ഉഷ്ണരോഗങ്ങളാണ്. മന്ത്കുളിരുപനി എന്നിവ ശീതരോഗമാണ്. കാൻസർ ഒരു ഉഷ്ണരോഗമാണ്, ഒപ്പം വാർദ്ധക്യ മാറ്റവുമാണ്. ഉഷ്ണദോഷങ്ങൾഉഷ്ണരോഗങ്ങള്‍ എന്നിവ മുഖ്യമായും ഗുരുതരമായും ബാധിക്കുന്നത് മിതശീതോഷ്ണമേഖലയിൽ വസിക്കുന്ന ഉഷ്ണദേഹപ്രകൃതിക്കാരെ തന്നെയാണ്. ഇവർ പൊതുവേ വെളുത്ത ചർമ്മമുളള ദേഹപ്രകൃതക്കാരും ആയിരിക്കും. ഉഷ്ണരോഗങ്ങളിൽ ശീത മരുന്നുകളോദേഹപ്രതികരണം വർദ്ധിച്ച അവസ്ഥയെങ്കിൽ നേർപ്പിച്ച് ലഘുവാക്കിയ ഉഷ്ണമരുന്നുകളെ തന്നെയോ ഉപയോഗിക്കണം. തലവേദന ഒരു ഉഷ്ണരോഗമാണ്. തുണി ശീതജലത്തിൽ നനച്ച് നെറ്റിയിൽ വെച്ചാൽ വേദന കുറയും. ചുക്ക് അരച്ച് എണ്ണയിൽ കലർത്തി പുരട്ടിയാലും കുറയും. ഉപ്പ് രുചിച്ചാലും കുറയും.

ഉഷ്ണ ദേഹപ്രകൃതിക്കാർക്ക് ജീവിക്കാൻ ഉത്തമം ശീതപ്രദേശങ്ങളാണ്. ഉഷ്ണ പ്രദേശത്തുള്ളവർ ആരോഗ്യസംരക്ഷണത്തിനായി, സുഖസൗകര്യത്തിനായി ശീതസാഹചര്യത്തെ ഒരുക്കണം. ഉഷ്ണദ്രവ്യങ്ങളെ ആഹാരമായി സ്വീകരിക്കണംഉഷ്ണരോഗങ്ങളുടെ മൃദു അവസ്ഥകളിൽ ശീതാഹാരങ്ങൾ താൽക്കാലികമെന്നോണം കഴിക്കുന്നത്വിപരീത ദേശത്തിൽ നിന്നുള്ള ഉഷ്ണമരുന്നുകൾ സ്വീകരിക്കുന്നത് ചില സന്ദർഭങ്ങളിൽ പ്രയോജനം ചെയ്യും. ശീതരോഗങ്ങളിൽഉഷ്ണം കുറഞ്ഞ അവസ്ഥകളിൽ ശീതയിന ആഹാരങ്ങളുംഉഷ്ണരോഗങ്ങളിൽ ഉഷ്ണയിന ആഹാരങ്ങളെയും വർജ്ജിക്കണം. ഉഷ്ണ ദേഹപ്രകൃതിക്കാരിലായാലും ശീത ദേഹപ്രകൃതിക്കാരിലായാലും മൃദുവായ ഉഷ്ണരോഗങ്ങളെ പരിഹരിക്കാന്‍ ഉഷ്ണദേശങ്ങളിൽ നിന്ന് ലഭ്യമാകുന്ന ലഘു ഉഷ്ണമരുന്നുകൾ സഹായകമാണ്. ഔഷധങ്ങളുടെ വീര്യം കൂടാതെ ഗുണം, വിപാകം, പ്രഭാവം എന്നിവയും പരിഗണിക്കണം.

കടുക്മുളക്വെളുത്തുള്ളിചെറുപുന്നയരിഇഞ്ചികുരുമുളക്കറുകപ്പട്ടമദ്യം എന്നിവ ഉഷ്ണദ്രവ്യങ്ങളാണ്. ഉഷ്ണയിനം മരുന്നുകള്‍ ശീതപ്രദേശങ്ങളിലും സുലഭമാണ്. മത്സ്യവും തേനും ഉഷ്ണമാണ്. ശീതദ്രവ്യവുമായി കലര്‍ത്തിയാല്‍ കഠിന ഉഷ്ണദ്രവ്യങ്ങളിലെ ഉഷ്ണശക്തി കുറയും. ലഘുവാക്കിയാലും ഉഷ്ണം കുറയും. ലഘുവാക്കിയാൽ ചില ദ്രവ്യങ്ങളിലെ ഉഷ്ണശക്തിയും ഔഷധശക്തിയും ഒരുപോലെ കുറയും.

ശീതദ്രവ്യങ്ങളെ ചൂടാക്കിയാൽആൽക്കഹോളിലോ ചൂടുജലത്തിലോ കലരത്തിയാൽകുലുക്കിയാൽഉഷ്ണദ്രവ്യങ്ങളുമായി കൂട്ടികലർത്തിയാൽ അവയിലെ ശീതഗുണം കുറഞ്ഞ് അവ ലഘുവാകുംകേരളത്തിലെ ശീതദേഹപ്രകൃതിക്കാർ ശീതവീര്യ ആഹാരങ്ങളെ കൂട്ടിക്കലർത്തി ശീതത്തെ ഇരട്ടിപ്പിച്ച് കഴിക്കുന്നത് മൂലമാണ് പ്രമേഹംഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ തോത് ക്രമാതീതമായി വർദ്ധിച്ചത്. ഉഷ്ണ ദേഹപ്രകൃതിക്കാർ ഉഷ്ണവീര്യ ആഹാരങ്ങളെ കൂട്ടിക്കലർത്തി ഉഷ്ണത്തെ ഇരട്ടിപ്പിച്ച് കഴിച്ചപ്പോൾ വാർധക്യം നേരെത്തെ ആയി. കാൻസർ രോഗത്തിൻെറ തോതും കൂടി.

ഇപ്പോൾ ശ്രദ്ധ അനുവദിച്ചപോരുന്ന  രോഗയിനങ്ങളില്‍ അധികവും ആഗന്തുജരോഗങ്ങളാണ്. ആഗന്തുജം എന്നാൽ പെട്ടെന്ന് വന്നത് എന്നാണർത്ഥം. സ്വയം ഭേദമാകുന്നവയാണ് പൊതുവേ ആഗന്തുജരോഗങ്ങള്‍. ആഗന്തുജരോഗങ്ങളെ ശരിയായവിധം പരിഹരിച്ചില്ലെങ്കിൽ അവ ചിലപ്പോൾ നിജരോഗങ്ങളായി പരിണമിക്കും. 

ഉഷ്ണയിന ആഗന്തുജരോഗം പിടിപെട്ടാലും ശീതയിന ആഗന്തുജരോഗം പിടിപെട്ടാലും ആഹാരപഥ്യങ്ങളെ പാലിക്കണം. നിജരോഗങ്ങളിൽ ഔഷധങ്ങൾക്ക് മുൻഗണന നൽകണം. മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് ഒരു ഉഷ്ണരോഗമാണ്ആഗന്തുജവുമാണ്. തളർവാതംപ്രമേഹം 2. എന്നിവ ശീതമാണ്. നിജമാണ്. SARS CoV2 ഒരു ഉഷ്ണ രോഗമാണ്. ആഗന്തുജമാണ്.

വാർദ്ധക്യത്തിൽ എത്തിയാൽ ചിലരിലെ ദേഹപ്രകൃതി സ്വയം പരിണമിക്കും. യൗവ്വനത്തിൽ ശീതദേഹപ്രകൃതിയിൽ ആയിരുന്നവരിൽ ചിലർ ക്രമേണ ഉഷ്ണ ദേഹപ്രകൃതിക്കാരായി മാറും. ദേഹജാതി അറിഞ്ഞുവെയ്ക്കുന്നത് പോലെദേഹപരിണാമം അറിയുന്നത് പോലെ നിജരോഗങ്ങളായി പരിണമിക്കാൻ ഇടയുള്ള രോഗങ്ങൾ ഏതെല്ലാമെന്ന് കൂടി പൊതുവിൽ അറിഞ്ഞുവെയ്ക്കണം. ആഗന്തുജരോഗങ്ങളെ ബോധപൂർവ്വം നിജരോഗങ്ങളായി പരിണമിപ്പിക്കുന്ന പ്രവണതയും ഔഷധജന്യരോഗങ്ങളെ ബോധപൂർവ്വം സൃഷ്ടിച്ച് തീവ്രമാക്കുന്ന പ്രവണതയും പാപമത്രെ. ശസ്ത്രക്രിയാപിഴവ്ജന്യരോഗങ്ങളുടെ തോതുംഔഷധജന്യരോഗങ്ങളുടെ തോതും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. ഇവ സമാനചികിത്സക്ക് വശംവദമാകുകയും ഇല്ലഇവ അസാദ്ധ്യരോഗങ്ങളത്രെ

ഉഷ്ണരോഗങ്ങൾ 

റേഡിയേഷന്‍, ജ്വരം, കോപം, അപസ്മാരം (കഠിനം), മരണഭയം, അഹങ്കാരം, സ്വാർഥത, ദുർവാശി, ബോധക്കേട്, കഴുത്തുവേദന, വർദ്ധിച്ച നെഞ്ചിടിപ്പ്, വർദ്ധിച്ച പൾസ് നിരക്ക്, നെഞ്ചെരിച്ചില്‍, ആസ്തമ, മേൽവായു പ്രയാസങ്ങൾ, ചര്‍ദ്ദി, മൂത്രചൂട്, ചൊറിച്ചില്‍, സോറിയാസിസ്, പരുക്കള്‍, വസൂരി, പോളം, ഹെര്‍പിസ് ഇനങ്ങള്‍, മുടികൊഴിച്ചില്‍, മുഖക്കുരു, അലര്‍ജി, കുഷ്ടം, കാൻസർ, വ്രണാര്‍ബുദം, അതിവിയര്‍പ്പ്, അസ്ഥിയുരുക്കം, പ്രദരം, മെലിച്ചില്‍, ക്ഷയം, മഞ്ഞപ്പിത്തം, രക്തവിളര്‍ച്ച, രക്തസ്രാവരോഗങ്ങൾ, ആര്‍ട്ടീരിയോസ്ക്ലീറോസിസ്, ഗൌട്ട്, ഡെങ്കിപ്പനി, എബോള, എലിപ്പനി, നിപ്പപ്പനി, തക്കാളിപ്പനി, കണ്ണിൽക്കേട്, മൂക്ക് വരൾച്ച, മോണവീക്കം, വായ്പ്പുണ്ണ്, ദന്തക്ഷയം, അസ്ഥിക്ഷയം, നീര്.

ഉഷ്ണദ്രവ്യങ്ങള്‍

ജോതിഷ്മതി (വാലുലുവയ്കിളിതീനിപഞ്ഞി), കടുക്, കായം, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, മുളക്, കുരുമുളക്, മല്ലി, മഞ്ഞള്‍, ജീരകം, മുതിര, അമര, കടല, വന്‍പയര്‍, തുവരപയര്‍, ഉലുവ, ആൽഫാൽഫ, യൂക്കാലിപ്റ്റസ്, ആശാളി, വിഴാലരി, ഗോതമ്പ്, ഓട്സ്, ചുവന്ന അരി, നാരങ്ങ, ഇലക്കറിയിനങ്ങള്‍, മുരിങ്ങ, വഴുതിനങ്ങ, കൈപ്പക്ക, പടവല, മത്തങ്ങ, ചക്ക, പച്ചമാങ്ങ, തക്കാളി, വയമ്പ്, ഉരുളക്കിഴങ്ങ്, മരച്ചീനി, ചേന, പാംഓയില്‍, ആവണക്കെണ്ണ, എള്ള്, ഒലീവ്, മദ്യം, കാപ്പി, ചായ, ഉഷ്ണപാനിയങ്ങള്‍, മത്സ്യം, മുട്ട, കോഴി, മാംസം, പുളിച്ചമോര്, എരുമനെയ്യ്, മന്ന (യൂക്കാലി തേൻ), ഉറവ ജലം, കരിഞ്ചീരകം, പൊതീന, അയമോദകം, ഉമ്മം, കടുക്ക, കറുപ്പ്, ശതകുപ്പ, കിരിയാത്ത, കാഞ്ഞിരം, കിനകിന, ഇത്തിക്കണ്ണി, ആര്യവേപ്പ്, ഐഡിന്‍, ഗന്ധകം (Anti- Radiation)ഫോസ്ഫറസ്, പാഷാണം, Manganese (Anti-  Radiation)ചുണ്ണാമ്പ്, രസം (പാരദ്), സ്വര്‍ണ്ണം, കന്മദം, പുകയില, എരുക്ക്, മീറ.

ശീത നിജദോഷരോഗങ്ങളിലും ശീത ദേഹപ്രകൃതിക്കാരുടെ വാർധക്യസഹജമായ ഉഷ്ണരോഗങ്ങളിലും, പ്രതികരണശേഷി അസാധാരണമാംവിധം വർദ്ധിച്ചവരിലെ ലഘുവായ ഉഷ്ണരോഗങ്ങളിലും  ഉഷ്ണദ്രവ്യങ്ങൾ പ്രയോജനപ്പെടും.

ശീതരോഗങ്ങള്‍

വാതം (RA)പേശിപിടുത്തം, മരവിപ്പ്, തളർവാതം, ബാലപേശി ക്ഷയം, നാഡീസ്തംഭനം, വാതപ്പനി, തലകറക്കം, ലഘു അപസ്മാരം, ഓര്‍മ്മക്കുറവ്‌, വിഷാദം, അലസത, ക്ഷീണം, ജലദോഷം, ഒച്ചയടപ്പ്‌, കഫകെട്ട്, രക്തം കട്ടപിടിക്കല്‍, ഹൃദയസ്തംഭനം, വയര്‍സ്തംഭനം, മൂത്രത്തില്‍കല്ല്, പ്രമേഹം, പുരുഷബലക്കുറവ്, മുരടിപ്പ്, വെള്ളപോക്ക്, വയറിളക്കം, മുഴ, ദുര്‍മേദസ്സ്, അരിമ്പാറ, മന്ത്.

ശീതദ്രവ്യങ്ങള്‍

വാഴപ്പഴം, ഈന്തപ്പഴം, മുന്തിരി, മാതളം, ശീമഅത്തി, കൈതച്ചക്ക, ആത്ത, ചക്ക, ലന്ത, തേങ്ങ, കാരറ്റ്, മധുരക്കിഴങ്ങ്, ബാര്‍ലി, ചെറുപയര്‍, ഉഴുന്ന്, പീച്ചില്‍, കുമ്പളം ചുരയ്ക്ക, കോവല്‍, താമര, ചെറുനാരങ്ങ, കരിമ്പ്, കരിമ്പന, പെരുഞ്ചീരകം, ഏലം (Radiation)നെല്ലിക്ക, കരിങ്ങാലി, സൂര്യകാന്തി, ചെണ്ടൂരകം (Safflower), കര്‍പ്പൂരം, കരിവേലം, (Gum babul)ചന്ദനം, രക്തചന്ദനം, ആല്‍, ചെഞ്ചല്യം, ചിത്തിരപ്പാല, വെട്ടുപാല, നീര്‍മരുത്, വേങ്ങ, ഞാവല്‍, ഇരട്ടിമധുരം, തഴുതാമ, പാഷാണഭേദി, ഞെരിഞ്ഞില്‍, മുള്ളന്‍ചീര, ജടാമാഞ്ചി (Spikenard)കടലാടി, ചെമ്പരുത്തി, കീഴാര്‍നെല്ലി, രാമച്ചം, ദര്‍ഭ, മുറികൂട്ടി, കുടങ്ങല്‍, മല്‍ബറി, വെള്ളില, മൈലാഞ്ചി, ആടലോടകം, വേലിപ്പരുത്തി, രുദ്രാക്ഷം, ശല്ലകി, ചെന്നിനായകം, തെറ്റി, നന്ത്യാര്‍വട്ടം, നന്നാറി, ലോധ്ര, നിലപ്പന, പാല്‍മുതുക്, ശതാവരി, മുസലി, മുത്തങ്ങ, കടുകുരോഹിണി, ബ്രഹ്മി, തൊട്ടാവാടി, മുക്കുറ്റി, മുയല്‍ചെവിയന്‍, വയല്‍ച്ചുള്ളി, കുറിച്ചി, അടയ്ക്ക, മുള, പുന്ന, പച്ചവെള്ളം, കരിക്കിന്‍വെള്ളം, ആട്ടിന്‍പ്പാല്‍, പശുവിന്‍പ്പാല്‍, പുളിക്കാത്ത മോര്, ആട്ടിറച്ചി, വെള്ളി ആഭരണം, ചെമ്പ് ആഭരണം, കടല്‍ മുത്ത്, ഗ്രാമ്പൂ, ഗുഗ്ഗുൽ.

ഉഷ്ണരോഗങ്ങളിലുംപ്രതികരണശക്തി അസാധാരണമാംവിധം വർദ്ധിച്ചവരിലെ മൃദുശീതരോഗങ്ങളിലും ശീതദ്രവ്യങ്ങൾ ഔഷധമായി പ്രവർത്തിക്കും.🙏