Friday, 26 July 2024

ദേശപ്രകൃതിദര്‍ശനം. Kader kochi.. Kader Kochi.

 ജീവിതത്തെ സുഖവും സന്തോഷവും തൃപ്തികരവും ആക്കുന്നതില്‍ പരിസ്ഥിതി നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മനുഷ്യന്‍റെ ശീലങ്ങള്‍‍ജീവിതസമ്പ്രദായങ്ങള്‍‍സാഹചര്യങ്ങള്‍‍വസിക്കുന്ന ദേശംസമൂഹം എന്നിവയെ എല്ലാമാണ് പരിസ്ഥിതി എന്ന് പറയുന്നത്‌. ദേശങ്ങളെ ജാംഗലംആനൂപംസാധാരണം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് പോന്നിട്ടുണ്ട്.

മലകളും കുന്നുകളും നിറഞ്ഞ വരണ്ട പ്രദേശമാണ് ജാംഗലം. ഇവിടം ജലാശയങ്ങളും വൃക്ഷങ്ങളും താരതമ്യേനെ കുറവും വെയില്‍കാറ്റ് എന്നിവ കൂടുതലായും കാണപ്പെടും. വരണ്ട കാറ്റ് എപ്പോഴും വീശികൊണ്ടിരിക്കും. ആകാശത്തിന് ഉയരം കുറവായി തോന്നും. ഇടയ്ക്ക് മൃഗതൃഷ്ണ കാണാനാകും. ആഴത്തില്‍ കുഴിച്ചാല്‍ മാത്രമാണ് ജലം ലഭിക്കുന്നത്. വാതബലം വര്‍ദ്ധിപ്പിക്കുന്ന ദ്രവ്യങ്ങള്‍ ഇവിടെ നിന്ന് സുലഭമായി ലഭിക്കും. കരിങ്ങാലിവേങ്ങമരുത്പൈന്‍അരയാല്‍പേരാല്‍എരിക്ക്ഉകലന്ത തുടങ്ങിയ മരങ്ങള്‍ ഇടതിങ്ങി വളരും. ഇവിടെ വളരുന്നവയുടെ ഫലങ്ങള്‍ മധുരം അധികം ഉള്ളതായിരിക്കും. കുരങ്ങുകള്‍കരടികള്‍പുള്ളിമാന്‍ തുടങ്ങിയ മൃഗങ്ങളും ഉപ്പന്‍കാട, തിത്തിരിപ്പുള്ള് തുടങ്ങിയ പക്ഷികളും ധാരാളമായി കാണപ്പെടും. ആളുകള്‍ പൊതുവേ ദൃഢശരീരക്കാരും പിത്തരോഗങ്ങള്‍ എളുപ്പം പിടിപെടുന്നവരും ആയിരിക്കും. കേരളത്തില്‍ ജാംഗലദേശം കുറവാണ്.

വനങ്ങള്‍നദികള്‍ചതുപ്പ്നിലങ്ങള്‍തടാകങ്ങള്‍, മലകള്‍ അരുവികള്‍കിണറുകള്‍ എന്നിവ സുലഭമായ പ്രദേശമാണ് ആനൂപം. ഇവിടത്തെ മണ്ണിന് ഈര്‍പ്പം കൂടുതല്‍ ആയിരിക്കും. നെല്ല്കരിമ്പ്‌തെങ്ങ്വാഴ തുടങ്ങിയവ ധാരാളമായി വളരും. പന്നിപോത്ത്മാന്‍പുലിആന തുടങ്ങിയ മൃഗങ്ങളും അരയന്നംകൊക്ക്താറാവ്മരംകൊത്തികുയില്‍ തുടങ്ങിയ പക്ഷികളും സാധാരണയായി കാണപ്പെടും. കഫരോഗങ്ങള്‍വാതരോഗങ്ങള്‍ എന്നിവ ആനൂപ് ദേശവാസികളെ എളുപ്പം ബാധിക്കുംകണ്ഠരോഗംപനിദേഹകഴപ്പ്ജ്വരം തുടങ്ങിയവ ഇത്തരം പ്രദേശങ്ങളിലെ സഹജരോഗങ്ങളാണ്. ആനൂപ് ദേശത്ത് വിളയുന്ന നെല്ല്കടലപയര്‍ എന്നിവയ്ക്ക് ഉഷ്ണഗുണം താരതമ്യേനെ കുറവാണ്.

ആനൂപത്തിന്‍റെയും ജാംഗലത്തിന്‍റെയും ഗുണങ്ങള്‍ കലര്‍ന്നതും ദൂഷ്യങ്ങള്‍ ഇല്ലാത്തതും ആയ പ്രദേശമാണ് സാധാരണം. ഇവിടെ അധികം ചൂടോ അധികം തണുപ്പോ അനുഭവപ്പെടുകയില്ല. കഫപ്രകൃതമായ രോഗംപിത്തസംബന്ധമായ രോഗം എന്നിവ  വര്‍ദ്ധിക്കുന്ന ഘട്ടത്തില്‍ യഥാക്രമം ജാംഗല ദേശത്തോട്ടുംആനൂപ് ദേശത്തോട്ടും താമസം മാറ്റുന്നത് ആശ്വാസം കിട്ടാന്‍ ഇടവരുത്തും. 

ദേശങ്ങളെ ശീതംഉഷ്ണം എന്നിങ്ങനെയും തരംതിരിക്കാം. ശീതപ്രദേശത്തില്‍ മുഖ്യമായി വിളയുന്നത് ബാര്‍ലിഓട്സ്ഗോതമ്പ്ആപ്പിള്‍കാരറ്റ്ഉരുളക്കിഴങ്ങ് പോലുള്ള ഉഷ്ണയിനങ്ങളാണ്.

ശീതപ്രദേശത്തുള്ള ആളുകള്‍ പൊതുവെ ഉഷ്ണപ്രകൃതിക്കാരാണ്. അവര്‍ക്ക് ശീത അന്തരീക്ഷം സഹിക്കാന്‍ കഴിയും. ജര്‍മ്മനികാനഡ, ആസ്ട്രേലിയ പോലുള്ള ശീതരാജ്യങ്ങളിലെ ആളുകളുടെ ദേഹപ്രകൃതി പൊതുവെ ഉഷ്ണമാണ്. അവരില്‍ പിടിപെടുന്ന സഹജരോഗങ്ങള്‍ ശീതയിനത്തില്‍ ഉള്‍പ്പെട്ടതാണ്. ശീതഋതുക്കളിലെ ശീതം കുറയുമ്പോള്‍ അവരിലെ സഹജരോഗങ്ങള്‍ തനിയെ ഭേദമാകും.

ശീതദേശവാസികളില്‍ ബീജങ്ങളുടെ ഗുണം പൊതുവേ കുറയും. ഗര്‍ഭധാരണ ആവശ്യത്തിനായി ചില ജര്‍മ്മന്‍ ദമ്പതിമാര്‍ ലഡാക്കിലുംസ്വീഡന്‍ക്കാര്‍ കുമരകത്തും വന്നു തങ്ങാറുണ്ടത്രെ. ഉത്തരാര്‍ദ്ധഗോളത്തിലെ ശീതപ്രദേശത്ത് വസിക്കുന്ന ഉഷ്ണപ്രകൃതിക്കാര്‍ക്ക് ഉത്തരായന കാലം സുഖകരമായും ദക്ഷിണായന കാലം താരതമ്യേനെ പ്രയാസകരമായും അനുഭവപ്പെടും. ഉഷ്ണദേഹപ്രകൃതിക്കാരെ ബാധിക്കുന്ന ദോഷങ്ങള്‍അവ ഉണ്ടാക്കുന്ന നിജരോഗങ്ങള്‍ എല്ലാം പൊതുവേ ഉഷ്ണവിഭാഗത്തില്‍പ്പെട്ടത് ആയിരിക്കും. ഗൌട്ട്ചൊറിമഞ്ഞപ്പിത്തംഹെപ്പറ്റയിറ്റിസ് ബിധമനീരോഗങ്ങള്‍കുഷ്ഠം എന്നിവ ഉഷ്ണയിനത്തില്‍പ്പെട്ട നിജരോഗങ്ങളാണ്.

ഉഷ്ണമേഖലയില്‍ സ്ഥിരമായി വസിച്ചുപോരുന്നവര്‍ പൊതുവേ ഇരുണ്ട നിറമുള്ളവരും ശീതദേഹപ്രകൃതിക്കാരും ആയിരിക്കും. ഇവര്‍ക്ക് ഉഷ്ണ അന്തരീക്ഷം സഹിക്കാന്‍ കഴിയും. വേനല്‍ക്കാലം കുറച്ചൊക്കെ സഹനീയവും കഠിന ശൈത്യം ഇവര്‍ക്ക് അസ്വസ്ഥതകരവും ആകും. അന്തരീക്ഷ താപം വര്‍ദ്ധിച്ചത് മൂലം ജ്വരംക്ഷീണംഉറക്കക്കുറവ് തുടങ്ങിയ ഉഷ്ണ സഹജരോഗങ്ങള്‍ പിടിപെട്ടാല്‍ അവ വേഗത്തില്‍ ഭേദമാകുകയും ചെയ്യും. ഇവരില്‍ ദീര്‍ഘിച്ചുനില്‍ക്കുന്ന  രോഗങ്ങള്‍ക്ക് കാരണം ശീതദോഷങ്ങളാണ്. ആമവാതംഅപസ്മാരംഓര്‍മ്മക്കുറവ്സ്തംഭവാതംകഫകെട്ട്വയറിളക്കം, പ്രമേഹംമൂത്രരോഗങ്ങള്‍ തുടങ്ങിയ ശീതരോഗങ്ങള്‍ ഇവര്‍ക്ക് പിടിപെട്ടാല്‍ എളുപ്പം മാറുകയില്ല. ശീത ദേഹപ്രകൃതിക്കാരില്‍ കാല്‍സ്യംടെസ്റ്റോസ്റ്റെറോണ്‍ എന്നിവയുടെ തോത് താരതമ്യേനെ കുറവാണ്. ചില ശീതവിഭാഗക്കാരില്‍ ഫോസ്ഫറസ് തോത് കൂടും. ശീത വിഭാഗക്കാരെ പ്രമേഹരോഗം ബാധിച്ചാല്‍ ഫോസ്ഫറസ് അധികം അടങ്ങിയ ജന്തുജന്യ ആഹാരയിനങ്ങള്‍ കുറയ്ക്കണം.

ആറുമാസം ഉഷ്ണവും നാലുമാസം മഴയും രണ്ടുമാസം ശൈത്യവും അനുഭവപ്പെടുന്ന പ്രദേശമാണ് കേരളം. അന്തരീക്ഷ താപം ശരാശരി ഇരുപത്തിയെട്ട് ഡിഗ്രി സെല്‍ഷ്യസ് ആണ്. ശീതവിളകള്‍ ആയ ഗോതമ്പ്ബാര്‍ലികാബേജ്ആപ്പിള്‍തക്കാളിഉരുളക്കിഴങ്ങ് (ഉഷ്ണ ഇനങ്ങള്‍) എന്നിവ ഒന്നും കേരളത്തില്‍ വളരുന്നില്ല. അതിനാല്‍ കേരളം ഒരു ഉഷണമേഖലാപ്രദേശം തന്നെയാണ് എന്ന് തീര്‍ച്ചയാക്കാം. ഇരുണ്ട നിറമുള്ള ശീത ദേഹപ്രകൃതിക്കാര്‍ക്ക് ജീവിക്കാന്‍ പറ്റിയ ഭൂപ്രദേശമാണ് ഇത്. ദക്ഷിണായനകാലത്ത് കേരളീയരില്‍ ദേഹബലം വര്‍ദ്ധിക്കും.

ജലം പൊതുവേ ശീതവും കഫവും ആണ്. ജലത്തില്‍ വസിക്കുന്ന മത്സ്യം ഉഷ്ണയിനമാണ്. കേരളത്തെ ഉഷ്ണമേഖലാപ്രദേശമായും ജലസമൃദ്ധമായതിനാല്‍ ആനൂപ്‌ ദേശമായും കണക്കാക്കാം. ശീതപ്രകൃതിക്കാര്‍ ജലം അധികം ഉള്ള ആനൂപ്‌ ദേശത്ത്‌ സ്ഥിരമായി താമസിച്ചാല്‍ കഫകെട്ട്നീരിറക്കം എന്നിവ പോലുള്ള സഹജരോഗങ്ങള്‍ എളുപ്പം പിടിപെടും. കേരളത്തില്‍ കൂടുതലായി കണ്ടുവരുന്ന ശീതയിനത്തില്‍പ്പെട്ട നിജരോഗങ്ങളില്‍ ഒന്നാണ് ആമവാതം. അഗ്നിദീപ്തിയെ വര്‍ദ്ധിപ്പിച്ച് ദഹനം പൂര്‍ണ്ണമാക്കിയാല്‍ ആമവാതം കുറെയൊക്കെ ശമിക്കും. മൈദബേക്കറിചാളപാല്‍തൈര്‍നെയ്യ് എന്നിവ ഇത്തരക്കാര്‍ കുറയ്ക്കണം.

കേരളത്തില്‍ മൂന്നാര്‍‍‍കുമരകം തുടങ്ങിയ പ്രദേശങ്ങള്‍ യഥാക്രമം വെളുത്ത ദേഹപ്രകൃതിക്കാര്‍ക്കും ഉഷ്ണദേഹപ്രകൃതിക്കാര്‍ക്കും താമസിക്കാന്‍ പറ്റിയ ഭൂവിഭാഗങ്ങളാണ്. കുട്ടനാട്കൊച്ചി തുടങ്ങിയ താലൂക്കുകള്‍ സമുദ്രനിരപ്പിനേക്കാളും താഴ്ന്ന പ്രദേശങ്ങളാണ്. അന്തരീക്ഷ ഈര്‍പ്പംവായുമര്‍ദ്ദംഭൂഗുരുത്വംകാര്‍ബണ്‍ ഡയോക്‌സയിഡിന്‍റെ സാന്ദ്രത എന്നിവ ഈ ഭാഗങ്ങളില്‍ കൂടുതലാണ്. ഇതുമൂലം അന്തരീക്ഷത്തിലും ഒപ്പം ദേഹത്തിലും ചൂട് വര്‍ദ്ധിക്കും. പ്രതികരണഫലമായി അതിവിയര്‍പ്പ്മൂക്കുവിയര്‍പ്പ്ജലദോഷം എന്നിവ നിരന്തരം പിടിപെടും. ഇതിനെ ചിലര്‍ “മൂക്കിന്‍റെ അലര്‍ജി” എന്നും വിളിച്ചുപോരുന്നുണ്ട്. ചര്‍മ്മത്തില്‍ പൂപ്പല്‍ ബാധഉയര്‍ന്ന രക്തസമ്മര്‍ദ്ദംകാലില്‍ നീര്‍കെട്ട് എന്നിവയും ഉണ്ടാകും.

അമാവാസി രാത്രിയില്‍ ഭൂഗുരുത്വബലം വിത്യസപ്പെടുംകൂടും. അതുമൂലം  അന്തരീക്ഷത്തില്‍ CO2 സാന്ദ്രതചൂട് എന്നിവ കൂടും. കൊതുകുകള്‍‍കീടങ്ങള്‍കൃമികള്‍ എന്നിവ പെരുകുംകൊച്ചിയില്‍ ഭൂഗുരുത്വം കൂടിയത് കൊണ്ടാണ് കാലില്‍ നീര്‍കെട്ട് കേന്ദ്രീകരിച്ചിരിക്കുന്നവരുടെ എണ്ണം കൂടുതലായി കണ്ടുപോരുന്നത്. കേരളത്തിലെ തദ്ദേശീയരായ ശീതപ്രകൃതിക്കാര്‍ക്ക് വര്‍ഷംശിശിരം ഒഴിച്ചുള്ള ഋതുക്കള്‍ പൊതുവേ സുഖകരമായി അനുഭവപ്പെടും.

സര്‍പ്പദംശം മൂലം  മരണപ്പെടുന്നവരുടെ എണ്ണം കൂടുതല്‍ ഉള്ള ഒരു പ്രദേശമാണ് കേരളം. പുരാതന ഗ്രീക്കുകാര്‍ വിഷം ഇല്ലാത്ത പാമ്പിന് ദേവന്‍റെ സ്ഥാനം നല്‍കി ബഹുമാനിച്ചിരുന്നു. വൈദ്യചിഹ്നത്തില്‍ അവര്‍ പാമ്പിനെ ഉള്‍പ്പെടുത്തി. ഭാരതിയര്‍ സര്‍പ്പത്തെ നിത്യംഅപരബ്രഹ്മംജ്ഞാനം, മായ എന്നിവയുടെ മുദ്രയായും കണക്കാക്കി. ആദിമകാലത്ത് പാമ്പുകളുടെ വാസകേന്ദ്രം ആയിരുന്നത്രെ കേരളതീരം. മത്സ്യബന്ധനത്തിനും ചരക്ക്ഗതാഗതത്തിനും തീരദേശം അനുയോജ്യമാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആളുകള്‍ പാമ്പുകളെ ഓടിച്ചു വാസസ്ഥലമാക്കി. തലമുടിതാടിരോമം എന്നിവ നീട്ടിവളര്‍ത്തിയും പാമ്പുകളെ ആഭരണമാക്കി കഴുത്തില്‍ ചുറ്റിയും നടന്നിരുന്ന അന്യദേശ സിദ്ധന്മാരുടെ സേവനം പാമ്പുകളെ ഓടിക്കാന്‍ ആളുകള്‍ പ്രത്യേകം ഉപയോഗപ്പെടുത്തി. സിദ്ധന്മാര്‍ പരിസ്ഥിതി സന്തുലമാക്കാന്‍ താല്‍പര്യം കാണിച്ചു. പാമ്പുകള്‍ക്ക് പ്രത്യേകമായി കാവുകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ പുരയിടങ്ങള്‍ ഒരുക്കി. ചിലയിടങ്ങളില്‍ പാമ്പുകള്‍ക്ക് പ്രത്യേകം കൂടാരങ്ങള്‍ നിര്‍മ്മിച്ചു. ആളുകള്‍ ചിങ്ങമാസത്തിലെ അഞ്ചാമത്തെ നാള്‍ പാമ്പ്‌ ദിനമായി ആഘോഷിച്ചു. പാമ്പുകളിലെ പൂര്‍വ്വികന്‍ അണലിയാണ്. ഇപ്പോള്‍ എല്ലായിനം പാമ്പുകളും ഷുദ്രജീവികളും വിഷമുള്ള ഇനമായി പരിണമിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഏകദേശം 10000 ല്‍ അധികം പേര്‍ പാമ്പ്‌ കടി മൂലം വര്‍ഷം തോറും മരിക്കുന്നുണ്ട് എന്നാണ് കണക്ക്. വേനലില്‍ അണലി കടിച്ചാലും ശീതത്തില്‍ മൂര്‍ഖന്‍ കടിച്ചാലും ഗുരുതരം ആകും. മൂര്‍ഖന്‍വിഷം ഏറ്റാല്‍ പ്രതിമരുന്ന് ആയി കുരുമുളക് പൊടിച്ച് നല്‍കണം. അണലിയുടെ വിഷം ഏറ്റാല്‍ പാല്‍ ധാരാളമായി കുടിപ്പിക്കണം. പാമ്പ്‌ വിഷബാധയില്‍ പ്രഥമ ശുശ്രൂഷയൊടൊപ്പം കിരിയാത്ത്കറളകംസര്‍പ്പഗന്ധിപാഷാണംചായില്യംഅതിവിടയം എന്നിവയുടെ സത്ത് തനിച്ചോ കൂട്ടി കലര്‍ത്തിയോ തുടരെത്തുടരെ നല്‍കുന്ന രീതി പണ്ട് നിലവിലുണ്ടായിരുന്നു. പാമ്പ്‌ കടിയേറ്റാല്‍ നിലവില്‍ സ്വീകാര്യമായ രീതികള്‍ അവലംബിക്കാന്‍ വേണ്ടത് വേഗത്തില്‍ ചെയ്യണം.

ആറുമാസം ചൂട് അനുഭവപ്പെടുന്ന പ്രദേശമാണ് കേരളം. വെയില്‍ ഏറ്റാല്‍ ഉഷ്ണയിന അണുക്കള്‍ ശക്തിപ്രാപിക്കും. ചിക്കന്‍പോക്സ് പോലുള്ള രോഗങ്ങള്‍ വ്യാപകമാകും. ചര്‍മ്മത്തില്‍ വിറ്റാമിന്‍ ഡി യുടെ നിര്‍മ്മാണം നടക്കും. അതുമൂലം കാല്‍സ്യത്തിന്‍റെ ആഗീരണം വര്‍ദ്ധിക്കും. ഇരുണ്ട നിറമുള്ള ശീത വിഭാഗം ആളുകളില്‍ ചര്‍മ്മത്തിലൂടെ കൊളസ്ട്രോള്‍ കൂടുതലായി നഷ്ടപ്പെടുന്നതിനാല്‍ ലൈംഗിക ഹോര്‍മോണുകള്‍ രൂപപ്പെടുന്നത് കുറയും. ഉഷ്ണവിഭാഗം ആളുകളില്‍ കൊളസ്ടോള്‍ വിസര്‍ജനതോത് കുറയും. ഇതുമൂലം ധമനീകാഠിന്യംലൈംഗികശേഷിഹൃദ്രോഗ സാദ്ധ്യത എന്നിവ കൂടും.

കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം 345 (34, 523, 726 / 2017) ലക്ഷമാണ്. കേരളത്തില്‍ ഉഷ്ണദേഹപ്രകൃതിക്കാരുടെ അനുപാതം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. വര്‍ഷകാലത്തും ശൈത്യകാലത്തും പിടിപെട്ട് പോരുന്ന ശീത സഹജരോഗങ്ങള്‍ ഇക്കൂട്ടരെ കാര്യമായി അലട്ടുകയില്ല. ഉഷ്ണ സഹജരോഗങ്ങള്‍ വര്‍ദ്ധിക്കുമ്പോഴുംദോഷജ രോഗങ്ങള്‍ പിടിപെട്ടാലും ഇവര്‍ക്ക് വേനല്‍ക്കാലത്ത് അത് അസഹനീയമാകും. ചൊറിച്ചിലോട് കൂടിയ രോഗങ്ങള്‍പോളിയോഹെപ്പറ്റയിറ്റിസ് ബിഗൌട്ട്ധമനീരോഗങ്ങള്‍ എന്നിവ എല്ലാം ഉഷ്ണയിനത്തില്‍പ്പെട്ട രോഗങ്ങളാണ്.

കേരളത്തില്‍ നാലുമാസം മഴയും രണ്ടുമാസം തണുപ്പും അനുഭവപ്പെട്ടുകിട്ടുന്നുണ്ട്. ഇതില്‍ കുറവ് വന്നാല്‍ ഉഷ്ണദോഷങ്ങള്‍ സജീവമാകും. വ്രണം പോലുള്ള തീവ്ര ക്ഷയലക്ഷണങ്ങള്‍ ഇക്കൂട്ടരില്‍ എളുപ്പം രൂപപ്പെടും. ചുടുവാതംമൂലക്കുരുകുഷ്ടംദീര്‍ഘിച്ചുള്ള ഛര്‍ദ്ദികുരുക്കള്‍‍പോളംകോപം തുടങ്ങിയ ഉഷ്ണയിന രോഗങ്ങള്‍ അനുഭവപ്പെടുന്ന ഘട്ടത്തില്‍ ഉഷ്ണദ്രവ്യങ്ങളുടെ ഉപയോഗം കുറയ്ക്കണം.  

ഉഷ്ണപ്രകൃതിക്കാര്‍ വേനല്‍ക്കാലത്ത് മധുരംചവര്‍പ്പ്കയ്പ്പ് രസങ്ങളുള്ള ആഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ക്ഷാരയിനത്തില്‍ ഉള്‍പ്പെട്ട ആഹാരങ്ങള്‍ കഴിക്കാം. എരിവിന് ഉഷ്ണഗുണം താരതമ്യേനെ കുറവാണ്. ഉപ്പ്പുളി എന്നീ രസങ്ങളുള്ള ദ്രവ്യങ്ങള്‍ അധികം കഴിക്കരുത്.

കറിയുപ്പ് ഉമിനീരില്‍ വേഗം അലിയും. ഉമിനീരുമായി കലരുമ്പോള്‍ ഉഷ്ണവും അധികം അളവില്‍ വിഴുങ്ങി കഴിക്കുമ്പോള്‍ ആമാശയ രസവുമായി ചേര്‍ന്ന് വിപാകത്തില്‍ കഫവുമാകും. കഫം വര്‍ദ്ധിച്ചാല്‍ അതിന് സ്ഥാനഭ്രംശം സംഭവിക്കും. അത് മറ്റ് അവയവങ്ങളില്‍ എത്തിയാല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കും. കഫമലം അധികരിച്ചാല്‍ സ്ഥാനം മാറുന്നതിന് മുന്‍പേതന്നെ അതിനെ ഛര്‍ദ്ദിപ്പിക്കണം. വര്‍ഷഋതുവിലും ശീതഋതുവിലും തൊട്ടുകൂട്ടുന്ന രീതിയില്‍ കറിയുപ്പ് കഴിക്കണം.

കറിയുപ്പ് അമ്ലമാണ്. അത് അധിക അളവില്‍ ശരീരത്തില്‍ എത്തിയാല്‍ വിഷം പോലെ പ്രവര്‍ത്തിക്കും. അമ്ലയിനങ്ങള്‍ പൊതുവേ പഴുപ്പ് ആണ്. അധികമായാല്‍ അത് നീര്‍ക്കെട്ട്ക്ഷയം എന്നിവയ്ക്ക് കാരണമാകും. കാന്‍സര്‍വ്രണംചിക്കുന്‍ഗുനിയ എന്നിവ പോലുള്ള ഉഷ്ണരോഗങ്ങള്‍ പിടിപെട്ടാല്‍ അമ്ലത അധികമുള്ള മദ്യംവിനാഗിരികാപ്പിഅച്ചാര്‍മാംസം എന്നിവയെ പൂര്‍ണ്ണമായി ഒഴിവാക്കണം.

ഉഷ്ണദേഹപ്രകൃതിക്കാര്‍ക്ക് ശീതകാലത്ത് ഉഷ്ണവീര്യം താരതമ്യേനെ കുറവുള്ള കുരുമുളക്മഞ്ഞള്‍ഇഞ്ചികയ്പ്പ് ഇനങ്ങള്‍ചവര്‍പ്പ് ദ്രവ്യങ്ങള്‍ എന്നിവ സഹജ ദേഹകണങ്ങള്‍ എന്ന നിലയില്‍ ഇണങ്ങും. ഉഷ്ണവീര്യം അധികം ഉള്ള അമ്ല ആഹാരങ്ങള്‍മദ്യംമോര്വിനാഗിരി എന്നിവയെ വളരെയധികം നേര്‍പ്പിച്ച് ഉപയോഗിക്കാം.  

ശീതപ്രകൃതിക്കാര്‍ക്ക് വേണ്ട ശീതയിന ആഹാരങ്ങള്‍ ഉഷ്ണദേശത്ത്‌ നിന്ന് നൈസര്‍ഗ്ഗികമായി തന്നെ ലഭിക്കും. മധുരംകയ്പ്പ്ചവര്‍പ്പ്എരിവ് അടങ്ങിയ ആഹാരദ്രവ്യങ്ങള്‍ ശീതപ്രകൃതിക്കാര്‍ക്ക് ഇണക്കവും ഉപ്പ്പുളി രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ വിപരീതവും ആണ്. ശീത ദേഹപ്രകൃതിക്കാര്‍ പൊതുവേ കഫഗുണം ഉള്ളവരാണ്. ശീത ദേഹക്കാര്‍ ആഹാരകാര്യത്തില്‍ ഉഷ്ണ ദേഹപ്രകൃതിക്കാരെ  വെറുതെ അനുകരിക്കരുത്.

ശീതദേഹപ്രകൃതിക്കാര്‍ വര്‍ഷത്തിലും ശീതകാലത്തും ശീതയിന ആഹാരങ്ങളുടെ അളവ് കുറയ്ക്കണം. പശുവിന്‍പാല്‍ ശീതമാണ്. ശീതകാലത്ത് പാല്‍ ഉല്‍പന്നങ്ങള്‍ അധികം ഉപയോഗിച്ചാല്‍ ശീത സഹജരോഗങ്ങള്‍ വര്‍ദ്ധിക്കും. ശീതദ്രവ്യങ്ങളെ കൂട്ടികലര്‍ത്തി ശീതം ഇരട്ടിപ്പിച്ചും ഈ ഋതുക്കളില്‍ കഴിക്കരുത്. ശീതഋതുക്കളിലെ വിളകളായ ഗോതമ്പ്ബാര്‍ലിമുണ്ടകന്‍ അരി (കുംഭം)ഉഷ്ണയിനങ്ങള്‍ എന്നിവ ഈ ഋതുക്കളില്‍ ഉപയോഗിക്കാം.

അന്തരീക്ഷസ്ഥിതി നിയന്ത്രിക്കുന്നതില്‍ സൂര്യന്‍ചന്ദ്രന്‍കാറ്റ്, കടല്‍മലകള്‍ജലാശയങ്ങള്‍ എല്ലാം പങ്കുവഹിക്കുന്നുണ്ട്. വികാസംസങ്കോചം എന്നിങ്ങനെ രണ്ടുതരം പ്രതിഭാസങ്ങള്‍ എപ്പോഴും ഭൂമിയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. കരഭാഗം സങ്കോചിക്കുമ്പോഴാണ് (Yangകടല്‍ കയറിയതായി കാണപ്പെടുന്നത്. തീരത്തിന്‍റെ ചില ഭാഗങ്ങള്‍ സങ്കോചിക്കുമ്പോള്‍ ചില ഭാഗം വികസിക്കും (Yin). കൊച്ചി ബീച്ച് ചുരുങ്ങുമ്പോഴാണ് മാരാരിക്കുളം ബീച്ച്എടവനക്കാട് ബീച്ച്ചെറായി ബീച്ച് എന്നിവ വികസിക്കുന്നത് എന്ന് വേണമെങ്കില്‍ സങ്കല്‍പ്പിക്കാം. ഭൂമി സങ്കോചിക്കുമ്പോള്‍ (Yang) ബാഹ്യപാളി ചുരുങ്ങും. പാളികള്‍ ചുരുങ്ങി ഉരസി ചൂട് വര്‍ദ്ധിച്ചാല്‍ അഗ്നിപര്‍വ്വതംഉഷ്ണജല പ്രവാഹം എന്നിവ പോലുള്ള പ്രതിഭാസങ്ങള്‍ രൂപംകൊള്ളും. ചില ഭാഗം ചുരുങ്ങി ഞെരുങ്ങുമ്പോള്‍ മറ്റു ചില ബാഹ്യഭാഗങ്ങളില്‍ അകല്‍ച്ച കൂടി വിള്ളല്‍ വീഴും. ഇതുമൂലമാണ് ഭൂമികുലുക്കം പോലെയുള്ള സംഭവവികാസങ്ങള്‍ പ്രകടമാകുന്നത്. കടല്‍ക്ഷോഭംഭൂമികുലുക്കം എന്നിവ പതിവായി സംഭവിച്ചുപോരുന്ന പ്രദേശത്ത് താമസിക്കരുത്‌.

മണ്‍പുറ്റ്കുന്നുകള്‍ എന്നിവ ഇടിമിന്നലിനെ ആവാഹിക്കും. അതുമൂലം അതിനടിയില്‍ ജീവിക്കുന്ന പാമ്പ്പന്നിഎലികള്‍പുഴുക്കള്‍ എന്നിവയില്‍ പരിണാമങ്ങള്‍ വേഗത്തില്‍ സംഭവിക്കും. ഇടിമിന്നല്‍ ഏറ്റാല്‍ ചില സസ്യങ്ങള്‍മത്സ്യംപാമ്പ്‌ അടക്കമുള്ള ചില ജീവികള്‍ എന്നിവ നശിക്കും. പുതിയ സസ്യങ്ങള്‍ജന്തുജാലങ്ങള്‍കൂണ്‍ എന്നിവ രൂപംകൊള്ളും. മണ്‍പുറ്റിലെ ഉറുമ്പുകള്‍ക്ക് ചിറക് മുളക്കും. ഈ ഘട്ടത്തില്‍ മനുഷ്യനില്‍ ആണെങ്കില്‍ കോശവിഭജനവും ആയി ബന്ധപ്പെട്ട ചില അസാധാരണ പരിണാമങ്ങള്‍ സംഭവിക്കും. ഇടിമിന്നല്‍ പതിവായി നടക്കുന്ന പ്രദേശങ്ങളിലും‍ അതിനെ ആവാഹിക്കുന്ന കുന്നുകളുടെ ചെരുവിലും താമസിക്കുന്നത് വികൃതമായ ശരീരഘടനയുള്ള ശിശുക്കള്‍ പിറക്കാനോ ആ രീതിയില്‍ വളരാനോ ഇടവരുത്തും. ഇത്തരം പ്രദേശങ്ങളില്‍ നടത്തുന്ന കീടനാശിനി (Thallium, Endosulfan) പ്രയോഗവും വികൃതമായ ശിശുക്കളുടെ പിറവിക്ക് കാരണമാകുന്നതായി സംശയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കുട്ടികളുടെ ആഹാരത്തില്‍ കുരുമുളക്ചോളം എന്നിവ ഉള്‍പ്പെടുത്തരുത്‌.  

ശബ്ദ മലിനീകരണംവായു മലിനീകരണംജല മലിനീകരണം  എന്നിവയ്ക്ക് നിരന്തരം വിധേയമായ പ്രദേശങ്ങള്‍പക്ഷികള്‍നായകള്‍ എന്നിവ അധികരിച്ചതോഭയാനകമായ കാഴ്ചകള്‍ നിറഞ്ഞതോതുടരെ തുടരെ ഇടിമുഴക്കം ഉണ്ടാകുന്നതോപതിവായി കൊള്ളിമീന്‍ പ്രത്യക്ഷപ്പെടുന്നതോഭൂകമ്പങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കുന്നതോ ആയ പ്രദേശങ്ങളില്‍ സ്ഥിരതാമസം അരുത്. ദീര്‍ഘനേരം പതിവായി ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ച് പോരുന്ന തെരുവുകള്‍ക്ക് സമീപവുംഉച്ചത്തില്‍ സംസാരിക്കുന്ന ശീലമുള്ള ആളുകള്‍ വസിക്കുന്ന കോളനികളിലും പറ്റുമെങ്കില്‍ വസിക്കരുത്.

കൊതുകുകള്‍‍‍‍ഈച്ചകള്‍പക്ഷികള്‍കൃമികള്‍എലികള്‍നായആന എന്നിവ അധികരിക്കുന്ന ഘട്ടങ്ങളിലും ആളുകളില്‍ ലജ്ജയില്ലായ്മസത്യമില്ലായ്മവിനയമില്ലായ്മആര്‍ത്തിനാട്യം എന്നിവ വര്‍ദ്ധിക്കുന്ന സന്ദര്‍ഭങ്ങളിലും നാട്ടില്‍ പകര്‍ച്ചവ്യാധിരോഗങ്ങള്‍ വര്‍ദ്ധിക്കും. ഇത്തരം സാഹചര്യങ്ങളും സംഗതികളും പതിവായി കണ്ടുപോരുന്ന പ്രദേശത്ത്‌ കഴിവതും വസിക്കരുത്.

ഉത്തരായനകാലത്ത് നദിയുടെ തെക്കേ കരഭാഗത്തും കുന്നിന്‍റെ വടക്കേ ചരിവ് ഭാഗത്തും ഉള്ള അന്തരീക്ഷ വായുവില്‍ ഊഷ്മാവ് കൂടും. ദക്ഷിണായനകാലത്ത് ഇത്നേര്‍വിപരീത രീതിയിലും ആകും. ഉത്തരാര്‍ദ്ധഗോളത്തില്‍ ഉള്ള നദികളുടെ തെക്കെ കരഭാഗത്ത് വസിക്കുന്നവരില്‍ ഉഷണദോഷങ്ങള്‍ എളുപ്പം ബാധിക്കുന്നതായി സംശയിച്ചുപോന്നിട്ടുണ്ട്. നദിയുടെ തെക്ക്ഭാഗത്ത് നിന്ന് ഉഷ്ണയിനത്തില്‍പെട്ട സ്ത്രീകളെ വടക്കോട്ട്‌ കല്യാണം കഴിച്ച് കൊണ്ട്പോകുക പണ്ട് കുറവായിരുന്നത്രെ.

കാന്തങ്ങള്‍ എന്ന പോലെ ജീവികള്‍ക്കും സസ്യങ്ങള്‍ക്കും നദികള്‍ക്കും എല്ലാംആകര്‍ഷണബന്ധം ഉണ്ട്. പരസ്പരം ഇണക്കമുണ്ട്. കാറ്റിനെ പോലും അതിജീവിച്ച് തെങ്ങുകള്‍ നദിയിലോട്ട് അധികംചാഞ്ഞുനില്‍ക്കുന്ന കാഴ്ച പുഴയോരത്ത് സാധാരണമാണ്. 

ദേഹപ്രകൃതിദേശപ്രകൃതിപ്രതികൂല സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ഒരു ധാരണ ചെറുപ്പത്തില്‍ തന്നെ രൂപപ്പെടുന്ന രീതിയില്‍ വിദ്യാഭ്യാസത്തെ ചിട്ടപ്പെടുത്തണം. സാഹചര്യങ്ങളുമായി എല്ലാ നിലയിലും സൌമ്യപ്പെടാനും അച്ചടക്കം രൂപപ്പെടാനും ഉതകുന്ന  പരിശീലനങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തണം.

എഴുപത് കിലോമീറ്റര്‍ ദൂരം ചുറ്റളവില്‍ ലഭിക്കുന്ന ആഹാരയിനങ്ങള്‍ തിരിച്ചറിഞ്ഞ് അത് കഴിച്ച് ശീലിക്കണം. അരിയുംതേങ്ങയും കിഴങ്ങുംമത്സ്യവും മാങ്ങയുംപേരക്കയും പഴവും ചക്കയും കോഴിയും ആടും താറാവും ആണ് കേരളീയര്‍ക്ക് ഇണങ്ങുന്നത്. നാട്ടില്‍ ഇല്ലാത്ത ആഹാരം പലരും കഴിക്കുന്നത്‌ കൊതി മൂലമോ സമ്മര്‍ദ്ദം മൂലമോ വ്യാപാരതന്ത്രം മൂലമോ ആണ്. ആളുകള്‍ക്ക് ഹിതകരം അല്ലാത്ത ആഹാരം വിലകുറച്ച് ആയാലും പൊതുവായി വിതരണം ചെയ്യുന്നത്അവയുടെ ഇല്ലാത്ത  മാഹാത്മ്യം വിവരിച്ച് പ്രചരിപ്പിക്കുന്നത്പാചകം ചെയ്ത് വിളമ്പുന്നത്അന്യദേശത്തിലെ ആഹാരം കഴിക്കുന്നത് ശീലം ആക്കാന്‍ പ്രേരിപ്പിക്കുന്നത് എല്ലാം പാപമാണ്. ഏത് രാജ്യത്ത് ചെന്നാലും ആരോഗ്യകാംക്ഷികള്‍ ദേഹപ്രകൃതിക്ക് ഹിതകരമായ ആഹാരത്തിന് തന്നെ മുന്‍ഗണന നല്‍കണം.