Friday, 20 December 2024

കായകല്പം 7. Kader Kochi.

ശിഷ്യൻ 

ധർമ്മം ശരണംബോധം ശരണം. 

ആത്മബോധംകായകല്പം എന്നിവയെ പ്പറ്റി സൂചിപ്പിച്ചാലും.

ഖിദർ

ജനനംജീവിതംമരണം എന്നത് യാഥാർഥ്യങ്ങളായ കാര്യങ്ങളാണ്. ജനനം ഒരു അനുഭവമായിരുന്നുവെങ്കിലും എപ്പോഴും അത് ഓർമ്മയിൽ ഇല്ലാത്തതാണ്. മരണം ഒരു വാസ്തവികതയെങ്കിലും അനുഭവപരവുമല്ല. അന്വേഷണം, പരീക്ഷണം, അനുമാനം, അനുഭവം, നിഗമനം എന്നിവയിലൂടെ ആണ് മനുഷ്യൻ വിഷയങ്ങളെവിലയിരുത്തിപോരുന്നത്. വ്യക്തിയെ സംബന്ധിച്ച് മരണം എന്നത് സ്വയം അനുഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക്  ഒരു സങ്കല്പവിഷയമായി ആണ് അയാളിൽ അത്  നിലകൊള്ളുന്നത്. മനുഷ്യനിൽ സൂക്ഷ്മതലത്തിൽ നോക്കിയാൽ ഓരോ നിമിഷത്തിലും അനേകായിരം കോശങ്ങൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. കോശമരണം അനുഭവിക്കാൻ കഴിയാത്തത്‌ എങ്കിൽ ഒന്നുകിൽ അത് ഇല്ലാത്തതാണ്. അല്ലെങ്കിൽ അത്തരം ഇന്ദ്രിയങ്ങൾക്ക്, ഇന്ദ്രിയമനസ്സിന് തിൽ പ്രസക്തി ഇല്ലാത്തതുകൊണ്ടാണ്. കണ്ണിന് കാഴ്ചശേഷി ഇല്ലാത്ത ഒരാളെ സംബന്ധിച്ച്  വർണ്ണം, വെളിച്ചംസൂര്യൻ തുടങ്ങിയ വിഷയങ്ങൾക്ക് അർത്ഥമില്ലാത്തത് പോലെയാണത്.  നിലയ്ക്ക് പ്രസക്തിയുള്ളത് വർത്തമാനകാല ആരോഗ്യജീവിതത്തിനും ആയുസ്സിനും അതിലുള്ള അനുഭവങ്ങൾക്കും തന്നെയാണ്. അനുഭവിക്കുന്നത് എപ്പോഴും  ഇന്ദ്രിയങ്ങളോ മനസ്സോ ആണ്. ആരോഗ്യമെന്നത്ആയുസ്സ് എന്നത് ശരീരത്തിന്‍റെയും ജീവന്‍റെയും വിഷയങ്ങളാണ്. ആരോഗ്യജീവിതമെന്നത് ആത്മ ര്‍ജജങ്ങളുടെ വിഷയം കൂടിയാണ്. ശരീരധാതുക്കളിൽ വൈഷമ്യം സംഭവിക്കുന്നതുപോലെ ഊർജ്ജമേഖലയിലും വൈഷമ്യം സംഭവിക്കും. ഇതുമൂലവും രോഗങ്ങൾ ഉടലെടുക്കും. ഒരാളുടെ ജീവിതത്തിൽ അഭിമുഖീകരിച്ചുപോരുന്ന ഇന്ദ്രിയവിഷയ വിവരങ്ങളിൽ 95% വും സങ്കൽപ്പപരമെങ്കിൽ അതുമൂലമുണ്ടായ അനുഭവങ്ങളും ഏറെക്കുറെ മിഥ്യ തന്നെയായിരിക്കും. അങ്ങിനെയുള്ള മനുഷ്യജീവിതം ഒരുതരത്തിൽ വിഡ്ഢിത്വവുമാകും. മനുഷ്യനിലുള്ള ഉയര്‍ന്ന ഊർജ്ജ സ്രോതസ്സാണ് ആത്മാവ് അഥവാ ആത്മബോധം. ഉയർന്നയിനം ആശയങ്ങളുടെയും ആശയാനുഭവങ്ങളുടെയും മൂലസങ്കേതമാണ് ആത്മബോധ ഊര്‍ജ്ജം. മനുഷ്യമനസ്സിന് അജ്ഞാതമായ ശുദ്ധബോധമാണ് ആത്മബോധത്തിന്റെ സ്രോതസ്സ്. ആയുസ്സ് വർദ്ധിപ്പിക്കുന്ന ഭൗതികഘടകങ്ങളാണ് കല്പം. കല്പദ്രവ്യങ്ങളുടെ കാര്യമെടുത്താൽ അവയ്ക്കും ആയുസ്സ് കൂടുതലായിരിക്കും. ലോഹയിനങ്ങൾ, താമരവിത്ത്, നെല്ലിക്കവിത്ത്  പോലുള്ള കായകൾ എന്നിവ പൊതുവെ ആയുസ്സ് കൂടുതലുള്ള ദ്രവ്യങ്ങളാണ്.  ഇത്തരം കാഴ്ച്ചപ്പാടിൽ നിന്നുകൊണ്ട് പൂർവ്വികരിൽ ചിലർ പഞ്ചേന്ദ്രിയങ്ങളെയും പാഞ്ചേന്ദ്രിയ വിഷയങ്ങളെയും സങ്കൽപ്പവിഷയങ്ങളെയും മനസ്സിനെയും സംസ്ക്കരിച്ച് അനുഭവിക്കാനുള്ള ശ്രമങ്ങള്‍ നടത്തിനോക്കിയിരുന്നു. ഊർജ്ജവിഷയങ്ങളെ സംബന്ധിച്ചുള്ള സങ്കൽപ്പങ്ങളെയും അവ സംബന്ധിച്ചുള്ള യാഥാർഥ്യങ്ങളെയും വേർതിരിച്ച് അറിയാനും ചിലർ പ്രത്യേകം പരിശ്രമിച്ചു. ചിലർ അവനവനിൽ ഉള്ള ഊർജ്ജസ്രോതസ്സിനെ മെച്ചപ്പെട്ട നിലയിൽ അനുഭവിക്കാനാകുമോ എന്നും അന്വേഷിച്ചു. ചിലർ ജീവിതാശയങ്ങൾ മെച്ചപ്പെടുത്തിയതോടൊപ്പം മേന്മയുള്ള കല്പദ്രവ്യങ്ങൾ കണ്ടെത്താനും ആയുസ്സ് കൂടുതൽ വിപുലപ്പെടുത്താനും പരിശ്രമിച്ചു.

സപ്തദേഹധാതുക്കൾധാതുമലങ്ങൾഇന്ദ്രിയങ്ങൾഅഹന്താദോഷങ്ങൾജീവൻമനസ്സ്അവബോധംആത്മാവ് എന്നിവയെല്ലാം ഉൾപ്പെട്ട ജീവിയാണ് മനുഷ്യൻ. കാലം ദേശം എന്നിവ ഉൾപ്പെട്ട സാഹചര്യമാണ് പ്രകൃതി. പ്രകൃതിയുടെയും പ്രകൃതിക്ക് ആധാരമായ ബോധത്തിന്റെയും മുഖ്യ സ്വഭാവം പരിണാമമാണ്. മനുഷ്യനും പ്രകൃതിയും പ്രാപഞ്ചികബോധവും ചേർന്നതാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രപഞ്ചം. ജീവിതപ്രക്രിയ ഒരു പ്രവാഹമാണ്. ഗർഭസ്ഥപൂർവ്വകംഗർഭസ്ഥംഭൂമികം, പരലോകം എന്നിങ്ങിനെ ജീവിതത്തെ തരംതിരിക്കാനാകും. 

ഭൂമിയിൽ ശരീരസുഖത്തിന്‍റെയും സന്തോഷത്തിന്‍റെയും അടിസ്ഥാനം ആരോഗ്യമാണ്. ദേഹംജീവൻ എന്നിവയുടെ ആരോഗ്യത്തിന് അടിസ്ഥാനം ഒരു വശത്ത് അന്നവും മറുവശത്ത് ദേഹി എന്ന ആത്മ ഊർജ്ജവുമാണ്. ജീവിതാരോഗ്യ കലയുടെ ലക്ഷ്യം വർത്തമാനകാലത്തിലെ വിവേകപൂർണ്ണമായുള്ള ആനന്ദാനുഭവമാണ്. ഇന്ദ്രിയ സുഖാനുഭവങ്ങൾക്കും സ്വപ്ന സുഖാനുഭവങ്ങൾക്കും അതീതമായ ഒന്നാണ് ആനന്ദംആനന്ദത്തിന്റെ കേന്ദ്രം ഉപബോധമനസ്സാണ്.

ആഗ്രഹങ്ങളുടെയും ഓർമ്മയുടെയും വിചാരങ്ങളുടെയും വികാരങ്ങളുടെയും ബുദ്ധിയുടെയും സങ്കേതം മനസ്സാണ്. മനസ്സിന് ആധാരം ഒരു ഘട്ടത്തിൽ അന്നം എങ്കിൽ മറ്റൊരു ഘട്ടത്തിൽ അത് ബോധമാണ്. മനസ്സിന് മൂപ്പ് എത്തിയാൽ മനസ്സ് നശിക്കും. ശരീരകോശങ്ങൾക്ക് മൂപ്പ് എത്തിയാൽശരീരകോശങ്ങളിൽ ഭൂമിഭൂതംജലഭൂതം എന്നിവ നിറഞ്ഞാൽ, ദേഹധാതുക്കളിൽ കോശമലങ്ങള്‍ നിറഞ്ഞാൽ കോശങ്ങൾ ആദ്യം തടിക്കും. തുടർന്ന് നാഡികോശങ്ങൾ അടക്കമുള്ള ശരീരകോശങ്ങൾ നശിക്കും. ജീവിതാവശ്യങ്ങളെ പരിഗണിക്കുകയും ആസക്തിവെറുപ്പ്മതിഭ്രമം എന്നിവയെ തിരിച്ചറിഞ്ഞ് ഒഴിവാക്കുകയും ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും നിത്യാഹാരത്തിൽ ഊർജ്ജം അധികം അടങ്ങിയ ഭക്ഷണദ്രവ്യങ്ങളെ കുറയ്ക്കുകയും ചെയ്താൽ ശരീരം, മനസ്സ് എന്നിവ ലഘുവാകും. ശരീരംജീവൻആത്മാവ് എന്നിവ തമ്മിൽ വേണ്ട സന്തുലിതാവസ്ഥ ക്രമമാകും. ആയുസ്സ് ദീർഘിക്കും. ലഘുവായ ഇനങ്ങൾ കഴിച്ചാൽ പേശികൾക്ക് ലാഘവത്വം കിട്ടും. ബലമുള്ള ഇനങ്ങൾ കഴിച്ചാൽ അസ്ഥികൾക്ക് ബലം കിട്ടും. ദേഹായുസ്സ് കൂടും. 

ആഗ്രഹമനസ്സിന്‍റെയും കർമ്മമനസ്സിന്‍റെയും യുക്തിമനസ്സിന്‍റെയും സ്നേഹമനസ്സിന്‍റെയും ഉയർച്ചയുടെ അനുഭവമാണ് ഉയർന്ന അവബോധം അഥവാ തുരിയം. മനുഷ്യനിലെ ഉയർന്ന അവബോധത്തെ സംബന്ധിച്ചുള്ള വിശകലനമാണ്അതിന്‍റെ ഉയർന്ന അനുഭവമാണ് ആത്മബോധം. അനന്തമായ,  പ്രകൃത്യാതീതമായ മഹാ ശുദ്ധബോധത്തിന്റെ അംശമാണ് മനുഷ്യനിലെ ആത്മബോധം എന്നും ആ ബോധത്തിന്റെ  പ്രകടനങ്ങളാണ് ഉയർന്ന വിവേകമനസ്സ് എന്നും പറയാം. ആത്മാവിനെ സംബന്ധിച്ച്‌, ഉയർന്ന മഹാ ശുദ്ധബോധത്തെ സംബന്ധിച്ച്‌ദൈവീകതയെ സംബന്ധച്ച്‌ പൂർവ്വികരിൽ നിലനിന്നിരുന്ന സങ്കൽപ്പങ്ങളാണ്, അഭിപ്രായങ്ങളാണ് മതം. ഈ കാഴ്ചപ്പാടിൽ ചിലർ സാക്ഷാൽക്കാരത്തിനായി ആത്മബോധത്തെ അന്വേഷിച്ചുനോക്കി. ചിലർ മഹാ ശുദ്ധബോധത്തെ യാമങ്ങൾ തോറും ആരാധിച്ചുമനസ്സ്ശരീരം എന്നിവ ആഹാരത്തിന്‍റെയും ജീവൻ്റെയും മാത്രമല്ല ആത്മബോധത്തിന്‍റെ കൂടിദൈവീകതയുടെ കൂടിചില ഘട്ടത്തിൽ അഹന്തയുടെ കൂടിഅത്തരം ദോഷ ഊർജ്ജങ്ങളുടെ കൂടി ഒരു ഉല്പന്നമത്രെ. 

ആരോഗ്യംസ്വാതന്ത്ര്യം, ആനന്ദം എന്നിവ അനുഭവിക്കുന്നതിന് അവനവന്‍റെ ശരീരത്തെ ക്കുറിച്ചും അവനവനിലെ ഊർജ്ജങ്ങളെ ക്കുറിച്ചും  ജീവിക്കുന്ന സാഹചര്യത്തെ ക്കുറിച്ചും ഇവ സംബന്ധിച്ച ക്രമബന്ധ സന്തുലനത്തെ ക്കുറിച്ചും ചില അറിവുകൾ വേണ്ടതുണ്ട്. സ്വാതന്ത്ര്യം എന്നത് ജീവിക്കാൻ വേണ്ട ഇടം സമ്പാദിക്കൽ മാത്രമല്ല ദോഷബലങ്ങളിൽ നിന്നും ദോഷസങ്കൽപ്പ ആക്രമങ്ങളിൽ നിന്നും തുടർന്നുള്ള അനുഭവങ്ങളിൽ നിന്നും ഉള്ള മോചനമാണ്. സ്വാതന്ത്ര്യത്തിന്‍റെ ഒരു ഉത്പന്നമാണ് ആനന്ദം. കോശങ്ങൾശരീരധാതുക്കൾജീവശക്തിആത്മശക്തി എന്നിവയിലെ അശുദ്ധിയും പോരായ്മകളും വികൃതികളും ആണ് പൊതുവിൽ രോഗങ്ങൾക്ക് കാരണമാകുന്നത്. മറ്റൊന്ന് ഗർഭസ്ഥപൂർവ്വികങ്ങളായ പാപകർമ്മങ്ങളാണ്. കോശഭൂതങ്ങൾജീവബലങ്ങൾശരീരധാതുക്കൾഋതുക്കൾസമൂഹസാഹചര്യങ്ങൾ എന്നിവയിലെ അസന്തുലനങ്ങളും ഇവയിലെ വികൃതികളും രോഗങ്ങൾക്ക് വഴിയൊരുക്കും. 

നാഡിവ്യൂഹയിതര കോശങ്ങൾക്ക് എണ്‍പത് തവണ വരെ വിഭജിച്ച് ജീവിക്കാനാകും. നാഡികോശങ്ങളുടെയും ഹൃദയകോശങ്ങളുടെയും ശേഷി അകാലത്തിൽ വർദ്ധിച്ച് മൂപ്പെത്തിയാൽഇവകളിൽ വിഷഘടകങ്ങൾ ഏറിയാൽഉഷ്ണയിനം, സ്തംഭനയിനം, വിരുദ്ധയിനം സാരാംഗ്നികൾ വർദ്ധിച്ചാൽ കോശങ്ങൾ വേഗത്തിൽ ക്ഷയിക്കും. ദേഹധാതുക്കളെയും ഹോർമോണുകളെയും സാരാംഗ്നികളെയും അകാലത്തിൽ ക്രമവിരുദ്ധമാക്കി ക്ഷയിപ്പിക്കുന്നതാണ് വാർദ്ധക്യരോഗങ്ങൾക്ക് അടിസ്ഥാനം. ഇതിൽ മുഖ്യം ഇപ്പോൾ ജീവിതശൈലീയിനം രോഗങ്ങളായിരിക്കുന്നു. ഇവയെ  പ്രതിരോധിക്കാവുന്നതും കുറെയൊക്കെ പരിഹരിക്കാവുന്നതുമാണ്.

ദുഃഖം, വിശപ്പ്വേദനക്ഷീണംകളേശം തുടങ്ങിയ  പ്രയാസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ പ്രഥമമായത് ധർമ്മരീതിയിലൂടെ ആഹാരത്തിനും ലൗകിക ജീവിതാവശ്യങ്ങൾക്കും വേണ്ട അർത്ഥസംമ്പാദനമാണ്. ആഹാരദ്രവ്യങ്ങൾഊർജ്ജങ്ങൾ, വിജ്ഞാനംജ്ഞാനംസമ്പത്ത്ഔഷധദ്രവ്യങ്ങൾ എന്നിവയെല്ലാം അർത്ഥങ്ങളിൽ ഉൾപ്പെടും. ദുഃഖത്തെ പരിഹരിക്കുന്നതിൽ പ്രഥമമായത് അനുഭവിക്കാനാകുന്ന നൈസർഗിക ആഗ്രഹങ്ങളുടെ പൂര്‍ത്തികരണമാണ്. ചില ഘട്ടങ്ങളിൽ അത് ആഗ്രഹനിയന്ത്രണമാണ്സാഹചര്യങ്ങളിലെ വിഷയ അശ്രദ്ധയാണ്വിഷയാക്രമണങ്ങളുടെ സഹനമാണ്. ചില ഘട്ടങ്ങളിൽ അത് വേദനാപരിഹാരദ്രവ്യങ്ങളാണ്. ചില ഘട്ടങ്ങളിൽ ഊർജ്ജങ്ങളുടെ ശുദ്ധിയും സൗമ്യതയുമാണ്. ഇതുമൂലം എല്ലാം ജീവശക്തി മെച്ചപ്പെടും. സുഖം അനുഭവപ്പെട്ടുകിട്ടും.

 കോശങ്ങളിലെ ജീവൻ വിഘടിച്ചും ഊർജ്ജബന്ധങ്ങൾ നഷ്ടപ്പെട്ടും കോശങ്ങൾ നശിക്കുന്നതാണ്കോശങ്ങളുടെ ആയുസ്സ് തീരുന്നതാണ്അല്ലെങ്കിൽ ആവരണശരീരങ്ങൾ അഥവാ ദേഹം ആത്മബോധത്തിന് അനുയോജ്യമല്ലാതെ വരുമ്പോള്‍ ആവരണങ്ങളെയും ശരീരധാതുക്കളെയും ഉപേക്ഷിച്ച് ആത്മബോധം പ്രാപഞ്ചികബോധത്തിൽമഹാശൂന്യഊർജ്ജമേഖലയിൽ ലയിക്കുന്നതാണ് മരണം. ഒരാളിലെ ജീവബോധത്തിന് അതിന്‍റെ ദേഹം തീർത്തും അനുയോജ്യമല്ലാതാകുമ്പോൾ, ദേഹത്തെ ഉപേക്ഷിക്കേണ്ടിവരുമ്പോൾ അനുയോജ്യമായ മറ്റൊരു ദേഹത്തെ തേടി പോകുന്ന പ്രക്രിയയാണ് എന്നും സങ്കൽപ്പിക്കുന്നവരുണ്ട്. ബോധചേതനയ്ക്ക് നിരവധി തലങ്ങളുണ്ട്. അത് ഒരു അനുഭവ യാഥാർഥ്യമാണ്. ദേഹത്തെയും ജീവനെയും എപ്പോഴും ശുദ്ധിയിൽ നിലനിർത്താനായാൽ, കോശപ്രക്രിയകളെ സാവധാനത്തിൽ ആക്കാനായാല്‍അല്ലെങ്കിൽ ശരീര പരിണാമത്തെ ഇത്തിരി പിറകോട്ട് സഞ്ചരിപ്പിക്കാനായാൽഹോർമോണുകളെയും സാരാംഗ്നികളെയും ക്രമത്തിൽ നിലനിർത്താനായാൽ അകാലവാർദ്ധക്യത്തെ കുറച്ചൊക്കെ പ്രതിരോധിക്കാനാകും. ആരോഗ്യത്തെ അനുഭവിക്കാനാകും.

 വൈകൃതചിന്തകളും അത്യാഗ്രഹങ്ങളും ചൂഷണസങ്കൽപ്പങ്ങളും കാപട്യകോപ്രാട്ടികളും അതിനിദ്രകളും വിട്ട്അഹന്തയെയും ദോഷബലങ്ങളെയും നിയന്ത്രിച്ച്, അശുദ്ധി ശ്വാസത്തെ സാവധാനത്തിലും ദീർഘിച്ചും വിട്ട്ദേഹശുദ്ധിയും മനോശുദ്ധിയും ജീവശുദ്ധിയും വരുത്തിദേഹപ്രകൃതി ക്കനുസരിച്ചുള്ള അന്നം സ്വീകരിച്ച്നന്മ ചെയ്ത്സാരാംഗ്നികളുടെ വിനിമയത്തെ ലഘൂകരിക്കുന്ന ദ്രവ്യങ്ങളെയും ഊർജ്ജത്തെയും പ്രയോജനപ്പെടുത്തി ആരോഗ്യാവസ്ഥയിൽ ജീവിക്കാനായാൽ സുഖംസന്തോഷംആനന്ദം എന്നിവ ദീർഘനാൾ അനുഭവിക്കാനാകും. സംതൃപ്തിയോടെ മരിക്കാനാകും. അതിന് ദേഹത്തെ ക്കുറിച്ചും  ജീവനെ ക്കുറിച്ചും ദേഹിയെ ക്കുറിച്ചും ആരോഗ്യവ്യതിയാനങ്ങളെ ക്കുറിച്ചും അറിയണം.

ആഹാരംശുദ്ധിഅദ്ധ്വാനംവിശ്രമം എന്നിവയാണ് ദേഹാരോഗ്യത്തിൻ്റെ നാല് അടിസ്ഥാന തൂണുകൾ. ശരീരത്തിന് ബലം നൽകുന്നതെല്ലാം ആഹാരത്തിൽ ഉൾപ്പെടും. ഓരോ ഋതുക്കളിലും പക്ഷത്തിലും ദിനത്തിലും സ്വീകരിക്കുന്ന ആഹാരംഅനുഷ്ഠിക്കുന്ന ചര്യകൾ എന്നിവ വ്യക്തിയുടെ ദേഹപ്രകൃതിക്കനുസരിച്ച്ധാതുക്രമത്തിനനുസരിച്ച് ഹിതമാകേണ്ടതുണ്ട്. ബാല്യംകൗമാരംയൗവ്വനംവാർധക്യം എന്നീ പ്രായഭേദങ്ങൾക്ക് അനുസരിച്ചും ലിംഗഭേദമനുസരിച്ചും ആഹാരം ഹിതമാക്കേണ്ടതുണ്ട്. മനുഷ്യനും പ്രകൃതി (സമൂഹംനാട്കാട്കാലം) യും തമ്മിൽ ഉള്ള സന്തുലനവും, ജീവശക്തിയും ബോധശക്തിയും തമ്മിലുള്ള സന്തുലനവും പ്രായഅയനഋതുപക്ഷദിന ഭേദങ്ങൾക്ക് അനുസരിച്ച് വിത്യസ്തമാകും. അതുകൊണ്ട് കുറെയിനം ആരോഗ്യപ്രശ്നങ്ങൾ സ്വാഭാവികമായി തന്നെ ആവിർഭവിക്കും അതിനെ തിരിച്ചറിഞ്ഞ് ഋതുചര്യയും ദിനചര്യയും ദേഹചര്യയും മനോചര്യയും സമൃഗ് ആക്കണം. ആഹാരകാര്യത്തിലെന്ന പോലെ, ദേഹത്തിൽ എന്നപോലെ, ഊർജ്ജകാര്യങ്ങളിലും പ്രത്യേകം ശുദ്ധി പുലർത്തണം. Asclepius ഏന്നാൽ, Katharine എന്നാൽ ശുദ്ധി എന്നാണർത്ഥം. 

ചീഞ്ഞ ആഹാരം കഴിച്ച് ശീലിച്ചാൽ ശരീരം വേഗത്തിൽ ചീയ്യും. ദോഷ ഊർജ്ജങ്ങളെ നിരന്തരം അഭിമുഖീകരീക്കേണ്ടിവന്നാൽ ജീവശക്തി വേഗത്തിൽ ദുർബലപ്പെടും. പാചകം ചെയ്ത് 8 മണിക്കൂർ കഴിഞ്ഞാൽ ആഹാരദ്രവ്യങ്ങൾ ചീഞ്ഞു തുടങ്ങും. ഉണങ്ങിയത് പതിവായി കഴിച്ചാൽ ശരീരം വേഗം ഉണങ്ങും. ജര എന്നാൽ, Drug എന്നാൽ ഉണങ്ങിയത് എന്നാണർത്ഥം. ആയുസ്സ് കുറവുള്ള ദ്രവ്യങ്ങൾ പതിവായി കഴിച്ചാൽ കോശങ്ങളുടെ ആയുസ്സും കുറയും. വ്യായാമങ്ങളിൽ ഹൃദയനിരക്ക്ശ്വസനനിരക്ക് എന്നിവ കുറയാൻ സഹായകമായ ഇനങ്ങൾ ചെയ്യണം. വിരലുകൾ അകത്തി പിടിച്ച് മുദ്രവിപരീതങ്ങളായ ചലനവ്യായാമങ്ങൾ നിത്യവും ചെയ്യണം.  അശുദ്ധി മൂലം ഉടലെടുത്ത രോഗപ്രയാസങ്ങളായാലുംഉഷ്ണംവീര്യംധാതുഅസന്തുലനം എന്നിവ മൂലമുള്ള രോഗപ്രയാസങ്ങളായാലും, അഹന്ത മൂലമുള്ള രോഗപ്രയാസങ്ങളായാലും ദോഷ ഊർജ്ജങ്ങൾ മൂലമുള്ള പ്രയാസങ്ങൾ ആയാലും അപ്പപ്പോൾ തന്നെ യുക്തിസഹജമായ ഒരു വൈദ്യരീതി അവലംബിച്ച് പരിഹരിക്കണം. വിഷം മൂലമുള്ള പ്രയാസങ്ങളും കഠിന ഔഷധങ്ങൾ മൂലമുള്ള പ്രയാസങ്ങളും മാരകങ്ങൾ ആയതിനാൽ അവയെ വർജ്ജിക്കണം. വിഷം ബാധിച്ചാൽ എത്രയും വേഗം അവയെ വിസർജ്ജിപ്പിക്കണംഅല്ലെങ്കിൽ നിർവീര്യമാക്കണം. വിഷത്തെ ദേഹദ്രാവകത്തിൽ നിന്ന് കോശങ്ങളിലോട്ടും കോശമർമ്മത്തിലോട്ടും വ്യാപിക്കുന്ന രീതികൾ അവലംബിക്കരുത്.

ദേഹംമനസ്സ്ജീവൻ എന്നിവയെ ശുദ്ധിയിലും ക്രമത്തിലും നിലനിർത്തുന്നതാണ് വിവേകം. ആഹാരം അമിത അളവിൽ കഴിക്കരുത്. വേനലിൽ ദേഹം അധികം ഉഷ്ണിക്കാതെ നോക്കണം. 30 മില്ലി ലിറ്റർ കിലോ എന്ന തോതിൽ ജലം കുടിക്കണം. അധികമായി സന്തോഷിക്കുകയോ അധികമായി ദുഖിക്കുകയോ അരുത്. ശ്വസനത്തിന്‍റെയും ഹൃദയത്തിന്‍റെയും നിരക്ക് കുറക്കണം. ശ്വാസം നിലച്ചാൽ ജീവിതവും നിലക്കും. ശ്വാസത്തെ അധികമളവിൽ പുറത്തുവിട്ടാൽ ജീവശക്തി കുറയും. പ്രാണവായുവിനെ ഉള്ളിലോട്ട് സ്വീകരിക്കാനായാൽ ജീവശക്തി മെച്ചപ്പെടും. വായുവിനെ പുറത്തോട്ട് വിട്ട ശേഷം ശ്വാസത്തെ ഉടനെ വീണ്ടും വലിക്കാതെ കുറച്ചുനേരം അതേ നിലയിൽ പിടിച്ചുവെക്കണം. അപ്പോൾ ജീവപ്രാണൻ കുറച്ചു നേരം ഇല്ലാതാകും.  വേളയിൽ  ബോധഊർജ്ജം കൂടുതൽ സജീവമാകുകയും ചെയ്യും. അവനവനിലെ ബോധ ഉയർച്ചക്ക്സ്വയം വെളിച്ചമാകാൻ നിത്യവും അഞ്ചു തവണ ശ്വസന ആയാമം അനുശീലിക്കണം. വായുവിനെ മൂക്കിലൂടെ ദീർഘമായി വലിച്ച്  ദേഹം മുഴുവൻ വ്യാപിക്കും വിധത്തിൽ ഇരട്ടി നേരം വായുവിനെ പിടിച്ചുവെക്കണം. ശ്വസനവ്യായാമം നിത്യവും  രണ്ടുനേരം ചെയ്യണം.

മനുഷ്യൻ അനുഭവിച്ചുപോരുന്ന രോഗങ്ങളിൽ ഒട്ടുമുക്കാലും സങ്കൽപ്പമനസ്സിന്‍റെ സംഭാവനകളാണ്. ഭയംക്ഷീണംദുഃഖം തുടങ്ങിയ മാനസികപ്രയാസങ്ങൾക്ക് മുഖ്യ അടിസ്ഥാനം ജീവശക്തിയെ ബാധിച്ച അഹന്തയാണ്. ദോഷപരങ്ങളായ ഊർജ്ജവിശേഷങ്ങളെയാണ് അഹന്ത എന്ന് വിളിക്കുന്നത്. നിജരോഗങ്ങൾക്ക് അടിസ്ഥാനം അഹന്തയുടെ സന്തതികളായ ദോഷഊർജ്ജങ്ങളാണ്. സഹജരോഗങ്ങൾക്ക് കാരണം പാരിസ്ഥിതിക കാരണങ്ങളോ ദോഷങ്ങൾ മനസ്സിൽ പ്രവർത്തിച്ചത് മൂലമുള്ള പാപകർമ്മങ്ങളോ ദേഹധാതു വ്യതിയാനങ്ങളോ ആണ്. വാർദ്ധക്യത്തിൽ എത്തിയാൽ പൂർവ്വജന്മ അഹന്തമാതാ അഹന്തപിതാ അഹന്തആർജിത അഹന്ത എന്നീ നാലിനം അഹന്തകൾ മൂലമുള്ള ദോഷരോഗങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ആർത്തിയെ പോഷിപ്പിക്കുന്നബുദ്ധിയെയും യുക്തിയെയും പ്രജ്ഞയെയും നിയന്ത്രിക്കുന്നസ്വയം തിരിച്ചറിയാൻ കഴിയാത്ത ഒരു ശക്തിവിശേഷമത്രെ അഹന്ത. അത് ജീവന്‍റെയും താഴ്ന്നയിനം അവബോധത്തിന്‍റെയും വിരുദ്ധതയാണ്. മനസ്സിന്റെ മിത്രവുമാണ്.

വിഷത്തെ നിർവീര്യമാക്കിയ ശേഷംഅശുദ്ധിയെ നീക്കം ചെയ്തശേഷം ദോഷബല അസന്തുലനംശരീരധാതു അസന്തുലനംഊർജ്ജ അസന്തുലനം എന്നിവയെ ക്രമപ്പെടുത്തുന്നതിനും ഇവയുടെ ഫലങ്ങളായ ക്ഷീണംവേദനദുഃഖം എന്നിവയെ പരിഹരിക്കുന്നതിനുംദോഷ ഊർജ്ജമായ അഹന്തയെ വരുതിയിലാക്കുന്നതിനും നഷ്ടപ്പെട്ട ആരോഗ്യബലത്തെ വീണ്ടെടുക്കുന്നതിനും എല്ലാം സഹായകമായ ഒരു പദ്ധതിയാണ് കല്പചികിത്സ. ശുദ്ധികർമ്മങ്ങളും സ്വാന്തനമന്ത്രങ്ങളും തന്ത്രസാധനകളും ആഹാരവും സ്ഥൂല മരുന്നുകളും സൂക്ഷ്മ ഔഷധങ്ങളും ആണ് ഹോമിയോ കല്പചികിത്സയിലെ ഉപകരണങ്ങൾ. 

മനുഷ്യന് വേണ്ട ആഹാരംരോഗപരിഹാരദ്രവ്യങ്ങൾ എന്നിവ ചുറ്റുമുള്ള പ്രകൃതിയിൽ അടുത്തും അകലെയുമായി പ്രകൃതി ഒരുക്കി വെച്ചിട്ടുണ്ട്. അവയെ ദേഹപ്രകൃതിക്ക് അനുസരിച്ച്രോഗപ്രകൃതിക്കനുസരിച്ച് അന്വേഷിച്ചറിയാനാകണം, സംഘടിപ്പിക്കാനാകണം. പ്രകൃതിദ്രവ്യങ്ങളെയും വർത്തമാനകാല സാഹചര്യത്തെയും ശരീരത്തെയും മാത്രമല്ല മനസ്സ്ജീവൻബോധം എന്നിവയെ പ്പറ്റിയും അതിലുപരിയായുള്ള ഊർജ്ജങ്ങളെ പ്പറ്റിയും സൂക്ഷ്മമായി അറിയണം. ജീവൻശരീരം എന്നിവയിലെ അശുദ്ധിഅസന്തുലനം എന്നിവയെ യഥാസമയങ്ങളിൽ തന്നെ പരിഹരിക്കണം. ജന്മസഹജമായ ആഗ്രഹങ്ങളെ സഫലീകരിക്കണം. അമിതമായ ആഗ്രഹങ്ങളെ നിയന്ത്രിക്കണം. ശരീരധാതുക്കളിൽ എത്തിച്ചേർന്ന മാലിന്യങ്ങളെ യഥാസമയങ്ങളിൽ തന്നെ നിർമ്മാർജനം ചെയ്യണം. വിഷങ്ങളെ  വേഗത്തിൽ തിരിച്ചറിഞ്ഞ് നിർവ്വീര്യമാക്കണം.

ശരീരം എന്നതിന് നിത്യേനെ നശിക്കുന്നത് എന്നാണർത്ഥം. മനുഷ്യനിൽ 210 തരം കോശങ്ങളുണ്ട്. ഏകദേശം 100 ബില്ല്യൻ നാഡീകോശങ്ങളും 32 ബില്ല്യൻ ഹൃദയപേശികോശങ്ങളും 0.8 ബില്ല്യൻ വായുകോശങ്ങളും ഉണ്ട്. 25000 ത്തോളം ജനിതക ഘടകങ്ങളുമുണ്ട്‌. സാരാംഗ്നികൾ ഏകദേശം 75000 തരങ്ങൾ ഉണ്ട്. ആകെയുള്ള കോശങ്ങളുടെ എണ്ണം ഏകദേശം 39 ട്രില്ല്യൻ വരും. നിമിഷമെന്നോണം നശിച്ചുകൊണ്ടിരിക്കുന്നപുനർജനിച്ചുകൊണ്ടിരിക്കുന്ന ശരീരകോശങ്ങളെയും ബോധഊർജ്ജ ആവരണങ്ങളെയും കാലദേശസഹചര്യങ്ങൾക്ക് അനുയോജ്യമാകുംവിധം സജ്ജമാക്കുന്നതും; ദേഹിയെ അറിഞ്ഞ്അതിന്‍റെ വകഭേദങ്ങളെ അറിഞ്ഞ് ശരീരത്തെയും ജീവനെയും സംരക്ഷിക്കുന്നതും ഓരോരുത്തരുടെയും എക്കാലത്തെയും ധർമ്മമാണ്കോശങ്ങൾ തമ്മിലുള്ള ബന്ധത്തെ സംരക്ഷിക്കുന്നതും ബാഹ്യമനസ്സും സൂക്ഷ്മമനസ്സും അവബോധവും ആത്മബോധവും തമ്മിൽ സൗമ്യതയിൽ നിലനിർത്തുന്നതും ധർമ്മമാണ്. ശരീരംമനസ്സ്ജീവൻ എന്നിവയെ അറിഞ്ഞ്അവനവനിലെ ആന്തരികബോധത്തെ അറിഞ്ഞ്ഭൗതിക ജീവിതയാഥാർത്ഥ്യങ്ങളെ അറിഞ്ഞ്പരിസ്ഥിതിയെ അറിഞ്ഞ്ബോധവിരുദ്ധകുരിശിനെയും അതിന്‍റെ സന്താനങ്ങളായ ദോഷങ്ങളെയും അറിഞ്ഞ്ജീവിത ആവശ്യങ്ങളെയും അനാവശ്യങ്ങളെയും വേർത്തിരിച്ചറിഞ്ഞ്കർമ്മങ്ങളെ അവനവന് ഹിതമായും പരോപകാരമായും പരിണമിപ്പിക്കലും ആരോഗ്യബലം സ്വാതന്ത്ര്യത്തോടെദീർഘായുസ്സോടെ അനുഭവിക്കുന്നതും ആസ്വദിക്കുന്നതും ധർമ്മമാണ്. ധർമ്മജീവിതം അനുഭവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതാണ് അർത്ഥശാസ്ത്രം. ജീവിതത്തിന്‍റെ അടിസ്ഥാനം അർത്ഥനീതിയെക്കാൾ ധർമ്മനീതിയിൽ അധിഷ്ഠിതമാകണം. ചുറ്റുമുള്ള ജീവജാലങ്ങളുടെയെല്ലാം അവകാശത്തെ മാനിക്കുന്നതാണ് ധർമ്മനീതി. ധർമ്മം എന്നാൽ ഹിതംഹോമോസമാനംക്രമംഇണക്കംയോഗസത്യം എന്നെല്ലാമാണർത്ഥം. ആരോഗ്യപ്രശ്നങ്ങളില്‍ദോഷരോഗങ്ങളിൽ ഹിതകരങ്ങളായ ഔഷധങ്ങളുടെ സുരക്ഷിതപൂർണ്ണമായ പ്രയോഗം കൊണ്ട് രോഗത്തെ ഭേദമാക്കുന്ന വിഭാഗമാണ്‌ ഹോമിയോപ്പതി. പ്പതി (Pathy) എന്നതിന് വേദന കൂടാതെ കാരുണ്യം എന്നും അർത്ഥമുണ്ട്. കരുണദയസ്നേഹംത്യാഗംസമർപ്പണംഭക്തികുർബാൻ, അസ്തിത്വം എന്നീ പദങ്ങളെല്ലാം ഏറെക്കുറെ സമാനങ്ങളാണ്.

മനുഷ്യനെ ക്കുറിച്ചും സാഹചര്യത്തെ ക്കുറിച്ചും ഇവയിലെ പ്രശ്നപരിഹാരത്തെ ക്കുറിച്ചും ബന്ധപ്പെട്ട് സംഘടിപ്പിച്ച ഒരിനം സുക്ഷ്മ അറിവാണ് ജ്ഞാനം. അവനവനിലുള്ള പഞ്ചഭൂത ഇതര ഊർജ്ജസ്രോതസ്സും അതിന്‍റെ അനുഭവവുമാണ് അവനിലെ ബോധം. ഇന്ദ്രിയവിഷയങ്ങളെ ക്കുറിച്ചും ഭൗതികദ്രവ്യങ്ങളെ ക്കുറിച്ചും പ്രകൃതിപ്രതിഭാസങ്ങളെ ക്കുറിച്ചും ഉള്ള സ്ഥൂലധാരണയാണ് വിജ്ഞാനം. ജ്ഞാനവും വിജ്ഞാനവും വിത്യസ്ത സംഗതികളാണ്. ഭൗതികങ്ങളായ വിജ്ഞാനം സമ്പാദിച്ചതുകൊണ്ടോ അവയെ ബുദ്ധികൊണ്ട് താരതമ്യം ചെയ്ത് തരംത്തിരിച്ചതുകൊണ്ടോ ജീവിതത്തിൽ സമാധാനം കിട്ടണമെന്നില്ല. ആയുസ്സ് വർദ്ധിക്കണമെന്നുമില്ല. ദേഹപ്രകൃതി യാഥാർത്ഥ്യങ്ങളെയും ആത്മബോധ ഊർജ്ജത്തേക്കും തിരിച്ചറിയുമ്പോൾഅനിശ്ചിതത്വത്തെ അംഗീകരിക്കുമ്പോൾഅഹന്താക്കുരിശിനെ അതിജീവിക്കുമ്പോൾത്യാഗം അനുഷ്ടിക്കുമ്പോൾസത്യബോധത്തിലോട്ടുള്ള മാർഗ്ഗത്തിൽ എത്തുമ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്സംതൃപ്തിയാണ്ശാന്തിയാണ്, അനുഭൂതിയാണ്സമാധാനമാണ് മോക്ഷം. അതിനെ ലക്ഷ്യംവെയ്ക്കണം.

ജ്ഞാനംശ്രമംസാധനഅദ്ധ്വാനംക്രമബന്ധംകരുണഅവബോധംനന്മ എന്നിവയുടെയെല്ലാം സംയോഗം യൗവ്വനത്തെ നിലനിര്‍ത്തും. വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുംരോഗങ്ങളെ പരിഹരിക്കും. ജീവിതത്തെ സന്തോഷത്തിൽനന്മയിൽസിദ്ധിയിൽഅനുഭൂതിയിൽസമാധിയില്‍ആനന്ദസാക്ഷാൽക്കാരത്തിൽ മോക്ഷപ്രാപ്തിയിൽ എത്തിക്കും. ഇത് സ്വയം സാദ്ധ്യമാക്കേണ്ട സംഗതിയാണ്. ഇതിന് ആത്മബോധ ഊർജ്ജത്തെ ആശ്രയിക്കണം. അഹന്തയെയും ദോഷബലങ്ങളെയും അമർച്ച ചെയ്യാൻഇന്ദ്രിയശേഷികൾ നിലനിർത്താൻആയുസ്സ് പൂർണ്ണമായി അനുഭവിക്കാൻഅവബോധപ്രാപ്തിയിലൂടെ വർദ്ധക്യത്തിൽ ആരോഗ്യംആനന്ദം എന്നിവയെ യാഥാർത്ഥ്യമാക്കാൻഭൂതം, വർത്തമാനം, ഭാവി എന്നീ കാലങ്ങൾക്ക് അതീതമാകാൻ, മഹാബോധ ഇതര ഊർജ്ജങ്ങളെ പോഷിപ്പിക്കാൻ ചില ഘട്ടത്തിൽ പ്രകൃതിദത്ത ഔഷധങ്ങളുടെ സൂക്ഷ്മ അംശങ്ങൾ സഹായിക്കും. ആത്മബോധ ഊർജ്ജങ്ങളെ അറിയുന്നതിന്‌ ഉതകുന്ന മാധ്യമമാണ് നാഡീവ്യൂഹം. നാഡീകോശങ്ങളുടെ കർമ്മ ഉൽപന്നമാണ് മനസ്സ്. അനേകമായിരം പരിണാമങ്ങളിലൂടെ കടന്നുപോന്ന ഒന്നാണ് വ്യക്തിബോധം. അതിന് വിവിധ തലങ്ങളും വ്യാപനങ്ങളും ഉണ്ട്. നാഡികോശങ്ങൾ ഇല്ലെങ്കിൽഇടതുവലത് മസ്തിഷ്കപ്രവർത്തനങ്ങളും ഉന്നത മസ്തിഷ്കപ്രവർത്തനങ്ങളും ഇല്ലെങ്കിൽഅതിന്‍റെ ഏകോപനം ഇല്ലെങ്കിൽ താഴ്ന്ന മനസ്സും ഗുരുമനസ്സും ആര്യ മനസ്സും ഇല്ലഅതിൻ്റെ ശേഷികളും ഇല്ല. അന്വേഷണംസങ്കല്പംഇന്ദ്രിയവിശകലനംഅനുമാനംധാരണവിശ്വാസംബുദ്ധിയുക്തിനിഗമനംഅറിവ്ഓർമ്മവിചാരംവികാരംവിവേകം എന്നിവയെല്ലാം മനസ്സിൻ്റെ ശേഷികളിൽ ഉൾപ്പെടും. ജാഗ്രത്സ്വപ്നംസുഷുപ്തി എന്നീ ഗുണങ്ങൾ ഉള്ളതാണ് മനസ്സ്. പ്രകൃതിയിലുള്ള പദാർത്ഥങ്ങൾനിയമങ്ങൾപ്രതിഭാസങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളെ ജനിതകമായി കിട്ടിയത്ആർജിത അറിവ്ബോധഊർജ്ജ സഹായത്താൽ രൂപപ്പെട്ട  അറിവ് എന്നിങ്ങിനെ തരംതിരിക്കാനാകും. പ്രാപഞ്ചികാതീത മഹാബോധം അനന്തമാണ്. വിശ്വപ്രകൃതിയും അനന്തമാണ്. പ്രകൃതിയിലെ ദ്രവ്യങ്ങളും ഊർജ്ജങ്ങളും അനന്തമാണ്. വിശ്വപ്രകൃതിയെ സംബന്ധിച്ച  95 ശതമാനത്തോളം കാര്യങ്ങൾ മസ്തിഷ്കകോശങ്ങൾക്ക് അജ്ഞാതമാണ്. വിശ്വപ്രകൃതി സംബന്ധമായി മനുഷ്യൻ ഇതുവരെ സംഘടിപ്പിച്ച വിവരങ്ങളിൽ അധികവും സങ്കൽപ്പപരമാണ്. പ്രകൃതി സംബന്ധിച്ച കാര്യങ്ങളെല്ലാം സങ്കൽപ്പപരമെങ്കിൽഅസത്യമെങ്കിൽ പ്രപഞ്ചാതീതമായ സംഗതികളുടെ കാര്യങ്ങൾപഞ്ചഭൂത ഇതര കാര്യങ്ങൾസങ്കല്പത്തിനതീതമായ ഊർജ്ജങ്ങളുടെ കാര്യങ്ങൾ എന്നിവ അതിലും എത്രയോ അജ്ഞാതമായിരിക്കും. തികച്ചും സൂക്ഷ്മവും അജ്ഞാതവുമായ  ഊർജ്ജ കാര്യങ്ങളുടെ പേരിൽ കലഹങ്ങൾ സൃഷ്ടിക്കുകയും ജീവഹിംസ നടത്തുകയും ചെയ്യുന്ന ജീവിയത്രെ ആധുനിക മനുഷ്യൻ. ഇത് മസ്തിഷ്കകോശങ്ങളുടെദോഷശക്തിയുടെ ഒരു വികൃതിയാണ് എന്നും കരുതേണ്ടിയിരിക്കുന്നുഇത്തരം  വികൃതികളുള്ളവരുടെ എണ്ണംഅതുമൂലമുള്ള ജീവിതപ്രയാസങ്ങൾ അനുഭവിക്കേണ്ടിവരുന്ന സഹജീവികളുടെ എണ്ണം കാലം പുരോഗമിക്കുന്തോറും ദേശഭാഷാ വിത്യാസമില്ലാതെ തന്നെ കൂടിക്കൂടി വരുന്നു എന്നത് പരിഷ്കൃതകാലത്തിൽ ഒരു വിരോധാഭാസം തന്നെയാണ്. മറ്റൊരു രീതിയിൽ നോക്കിയാൽ ഒരു ദുരന്തവുമാണ്. മസ്തിഷ്കകോശ വികൃതികളെയും മറവിരോഗങ്ങളെയും വിറരോഗങ്ങളെയും പരിഹരിക്കാൻസൂക്ഷ്മ ഉർജ്ജത്തിൽ സംഭവിച്ച മാറ്റങ്ങളെ പരിഹരിക്കാൻജനിതക രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ എല്ലാം ഉതകുന്നവയാണ് ഹോമിയോ ഇനം കല്പ ഔഷധങ്ങൾ. 

കല്പം എന്നതിന് പരിവര്‍ത്തനംരൂപാന്തരം, ദീര്‍ഘകാലം എന്നത് കൂടാതെ കല്ല്‌ദീക്ഷ എന്നും അര്‍ത്ഥമുണ്ട്. അവനവനെ ക്കുറിച്ച്അവനവന്‍റെ ആവശ്യങ്ങളെ ക്കുറിച്ച്ജീവിതപ്രശ്ന പരിഹാരങ്ങളെ ക്കുറിച്ച് എല്ലാം അറിയുന്നതോടൊപ്പം ശരീരാരോഗ്യംഇന്ദ്രിയാരോഗ്യംആയുസ്സ് എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ ഉതകുന്ന  പ്രകൃതിദത്ത കല്പ ഔഷധങ്ങൾ ഏതെല്ലാമാണ് എന്ന് അന്വേഷിക്കാനും അറിയാനും ആകണം. അവയിൽ ഉത്തമമായതിനെ സംഘടിപ്പിക്കാനും അതിനെ പ്രയോജനപ്പെടുത്താനും ആകണം. ശരീരം കൊണ്ട്, ഇന്ദ്രിയങ്ങള്‍ കൊണ്ട്ബുദ്ധി കൊണ്ട്വിവേകം കൊണ്ട്അനുഭവിക്കാനാകണം. അതിന് ഒരു അർഹത കൂടി വേണം എന്ന് കരുതുന്നവരുണ്ട്. അർഹത എന്നത് കായബലമോ അർത്ഥനീതിയൊ അല്ലകർമ്മരീതിയും ബോധനീതിയും ധർമ്മനീതിയുമാണ്.  ബോധനീതി എന്നത് ധർമ്മതത്വങ്ങളാണ്. അത് ജന്മജന്മാന്താരങ്ങളിലെ കർമ്മങ്ങളിലൂടെ കൈവരുന്ന ഒന്നാണ്.

അസ്തിത്വത്തിനെ, സത്യത്തെദൈവീകതയെആത്മീയതയെ അന്വേഷിക്കുന്നത്വിവേകത്തെയും അവബോധത്തെയും ക്രമത്തിൽ നിലനിർത്തുന്നത്ജീവനെ താങ്ങിനിർത്തുന്നത് എന്നെല്ലാമാണ് ധർമ്മം എന്നതിന്‍റെ അർത്ഥം. പൂർവ്വികരുടെ ധർമ്മനിയമങ്ങൾ തന്നെയാണ് അക്കാലത്തെ മതം. ഓരോ കാലത്തിനും ഉതകുന്ന ആചാരകർമ്മങ്ങൾ ഉൾപ്പെട്ടതാണ് മതനിയമങ്ങൾ. "ആദിയിൽ ശബ്ദ ഊർജ്ജമുണ്ടായി, ശബ്ദം ദൈവമായിരുന്നു". പ്രകൃതിയിലെ ഘടകങ്ങളിലധികവും ഭൗതികമായി ഭിന്നങ്ങളാണ്. വെളിച്ചംഇരുട്ട് എന്നത് ഭൂമിപ്രകൃതിയുടെ ഗുണങ്ങളാണ്. സൂക്ഷ്മതലത്തിൽ നോക്കിയാൽ പ്രകൃതിയിലുള്ളതെല്ലാം പ്രാപഞ്ചികബോധത്തിന്‍റെ അംശങ്ങളാണ്. മനുഷ്യബോധവും മനുഷ്യശരീരവും പ്രാപഞ്ചികബോധത്തിന്‍റെ, പ്രാപഞ്ചികാതീത ബോധത്തിന്റെ  ലഘുപതിപ്പാണ് എന്നും പറയാം. പ്രപഞ്ചത്തിന്‍റെ നിലനിൽപ്പ് അതിന്‍റെ ഘടകങ്ങളുടെ സൗമ്യതയിലാണ് എന്ന് തലതിരിച്ചും പറയാം. നശ്വരങ്ങളായ ദേഹംമനസ്സ്ജീവൻ എന്നിവയെ ക്രമത്തിൽസൗമ്യതയിൽ നിലനിർത്തുന്നത് വിവേകമെന്ന ധർമ്മപ്രജ്ഞയാണ്. ധർമ്മപ്രജ്ഞയുടെ അടിസ്ഥാനം അവനവനിലെ ആത്മബോധമാണ്. അവനവനിലുള്ള വിവേകവെളിച്ചത്തെഅതിന്‍റെ മൂല്യമായ ആത്മബോധ ഊർജ്ജത്തെ വിചാരംകർമ്മം,അനുഭവംവികാരംഅവബോധം ക്രമത്തിൽ അറിയുകയും സൗമ്യതയിൽ നിലനിർത്തുകയും സൗമ്യതയിൽ അനുഭവിക്കുകയും ചെയ്യലാണ് മനുഷ്യജീവിതത്തിന്‍റെ ദൗത്യം. അതിന് ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ചും കായ ശരീരത്തെക്കുറിച്ചും ജീവനെക്കുറിച്ചും മനസ്സിനെക്കുറിച്ചും ആത്മബോധ ഊർജ്ജത്തെ ക്കുറിച്ചും അതിന്‍റെ അംശങ്ങളെ ക്കുറിച്ചും ഇവയിലെ സൗമ്യതയ്ക്ക് സഹായിക്കുന്ന ഔഷധങ്ങളെക്കുറിച്ചും മറ്റും അറിയണം. ഹോമിയോ എന്നാൽ സൗമ്യത എന്നാണർത്ഥം.

 ജനിതകമായ മനോരോഗങ്ങളായാലും സാഹചര്യം സൃഷ്‌ടിച്ച മനോരോഗങ്ങളായാലും അതിന്‍റെ മുഖ്യ പ്രേരകം ബാഹ്യമനസ്സിലെ സങ്കൽപ്പങ്ങളാണ്. സങ്കൽപ്പങ്ങൾക്ക് അടിസ്ഥാനം അഹന്താ ഊർജ്ജങ്ങളാണ്. അനാവശ്യസങ്കൽപ്പങ്ങളെ നിയന്തിക്കാനാകണം. ആലസ്യസുഖത്തിനും ആനന്ദത്തിനും ആധാരം ആരോഗ്യമാണ്. ആരോഗ്യത്തിന്റെ മുഖ്യ അടിസ്ഥാനം ആത്മീയബോധ ഊർജ്ജമാണ്. ആത്മീയ ബോധ ഊർജ്ജത്തിന്റെ അനുഗ്രഹത്തിന് തടസ്സം നിൽക്കുന്നത് അഹന്തയാണ്. അഹന്താ ഊർജ്ജത്തെ അകറ്റിഅശുദ്ധിയെ അകറ്റി ദേഹംഇന്ദ്രിയങ്ങൾമനസ്സ്ജീവൻ എന്നിവ തമ്മിൽ വേണ്ട ക്രമബന്ധത്തെ സൗമ്യതയിൽ നിലനിർത്തേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യമാണ്‌. ഒപ്പം വൈദ്യത്തിന്‍റെ ചുമതലയുമാണ്.

മനുഷ്യൻ അനുഭവിക്കുന്ന ദൈനംദിന ദുഃഖങ്ങൾക്ക് കാരണം ആസക്തിയാണ്. മറ്റൊരു കാരണം ജന്മസഹജമായ ആഗ്രഹ പൂർത്തികരണത്തിനുള്ള നിവൃത്തി ഇല്ലായ്മയാണ്. മനസ്സ് എന്നത് ഇല്ലാത്ത ഒന്നാണ് എങ്കിൽ ദുഃഖം എന്നത് വ്യാജമാണ്. ദുഃഖം എന്നത് ഇല്ലാത്ത മനസ്സ് സൃഷ്‌ടിച്ച വികാരമാണ്അല്ലെങ്കിൽ നിലനിൽപ്പ് ഇല്ലാത്ത അഹന്ത സൃഷ്ടിച്ച വെറും തോന്നലുകളാണ് എങ്കിൽ അതിന് പ്രസക്തി ഒന്നും ഇല്ല. പ്രസക്തി ഉള്ളത്, നിലനിൽപ്പുള്ള ആത്മീയബോധ ഊർജ്ജത്തിനാണ്. മനുഷ്യൻ അനുഭവിച്ചുപോരുന്ന പ്രയാസങ്ങളുടെ മുഖ്യകാരണം ആത്മീയബോധത്തിൽ വന്ന മാറ്റങ്ങൾ മൂലം രൂപപ്പെട്ട ജീവനിലെയും ദേഹത്തിലെയും വൈഷമ്യങ്ങളാണ്. വാർദ്ധക്യത്തിൽ ആണെങ്കിൽ ദേഹത്തിന്‍റെയും ജീവന്‍റെയും ബലക്കുറവ്‌ കൂടിയാണ്ധാതുശുദ്ധിസംഘാടനം, ധാതുസംരക്ഷണം, ധാതുപോഷണം, ധാതുക്രമസന്തുലനംധാതുബലവർദ്ധനവ്, ഊർജ്ജ സൗമ്യത എന്നിവയെല്ലാമാണ് ചികിത്സയുടെ ലക്ഷ്യംവ്യക്തിയെ സംബന്ധിച്ചാണെങ്കിൽ ജീവിതാഭ്യാസത്തിന്‍റെ ലക്ഷ്യം ആനന്ദാനുഭൂതിയും ആരോഗ്യാനുഭവവുമാണ്. നിത്യജീവിതത്തിലെ കാതലായ കാര്യം മനുഷ്യൻ അശുദ്ധിയിൽബലക്കുറവിൽരോഗങ്ങളിൽദുഖങ്ങളിൽ ജീവിക്കണമോ അതോ ശുദ്ധിയിൽബുദ്ധിയിൽവിവേകത്തിൽബലത്തിൽ, ആനന്ദത്തിൽ ജീവിക്കണമോ എന്നതാണ്. അവബോധം എന്നത് ഉയർന്നയിനം ജീവിതപ്രേമാനുഭവമാണ്. രോഗങ്ങളെ പ്രതിരോധിച്ചും പിടിപെട്ട രോഗങ്ങളെ നേരെത്തെ പരിഹരിച്ചും ആനന്ദത്തോടെ ദീർഘായുസ്സ് അനുഭവിക്കാനാക്കുന്നതാണ് അവബോധം. ആത്മീയബോധ ഊർജ്ജ ജ്ഞാനത്തിന്‍റെ ധർമ്മവും ലക്ഷ്യവും അതുതന്നെയാണ്.

1. പ്രകൃതി.

പ്രകൃതി ഭൗതികമാണ്. ദ്രവ്യമാണ്. ദ്രവ്യവും ഊർജ്ജവുംഇട കലർന്നതാണ്. വിപുലവും വിശാലവുമാണ്. ഭയം സൃഷ്ടിക്കുന്ന ഒന്നാണ്. ഭയത്തിനും പരിഭ്രമത്തിനും കാരണക്കാരനാണ്. സത്യത്തിന്‍റെ പ്രതിബിംബമാണ്. ദൃശ്യപ്രപഞ്ചമാണ്. ആകാശവായു ഉൾപ്പെട്ട ഭൂമിയാണ്. പകലും രാത്രിയും ഉൾപ്പെട്ടതാണ്. പണ്ടു പണ്ടെ ഉള്ളതാണ്. പരിണമിച്ച് രൂപപ്പെട്ടതാണ്. വൈവിദ്ധ്യങ്ങളുടെ സങ്കേതമാണ്. പഞ്ചഭൂതമാണ്. ധാതുവാണ്. വസ്തുക്കളാണ്. അർത്ഥമാണ്. പ്രാവ്നായആട് തുടങ്ങിയ ജീവജാലങ്ങൾ ഉൾപ്പെട്ട പരിതഃസ്ഥിതിയാണ്. കരയും കടലും അന്തരീക്ഷവും ഉൾപ്പെട്ടതാണ്. വായുവാണ്. മാരുതനാണ്. മഴയാണ്. പ്രത്യക്ഷമാണ്. ബഹുമുഖമാണ്. ബഹുസ്വരതയാണ്. സമൂഹ വിത്യസ്തതയാണ്. ചിലപ്പോൾ വേട്ടക്കാരനാണ്. ചിലപ്പോൾ ഇരയാണ്. 

പ്രകൃതി സൗന്ദര്യമാണ്. ഭൂമിയിൽ അപൂർവ്വം ചിലയിടങ്ങളിൽ കൃത്രിമമാണ്, വിരൂപയാണ്, വൈകൃതമാണ്. വിജ്ഞാനമാണ്. വിദ്യയാണ്. കര്‍മ്മമാണ്‌. ആചാരമാണ്. ആവര്‍ത്തനങ്ങളാണ്. ചാക്രികമാണ്. ഒഴുക്കാണ്. കർമ്മത്തിലൂടെ ബന്ധപ്പെട്ടതാണ്. കളിക്കളമാണ്. അനുഭവസാധ്യമാണ്. നൈസര്‍ഗ്ഗികമാണ്. സ്വാഭാവികതയാണ്. ഭാഷയാണ്. വർണ്ണമാണ്. ചിരിക്കാൻ വക നൽകുന്ന സംഗതിയാണ്. ആഡംബരമാണ്. മോഹലക്ഷ്യമാണ്. സ്ഥലകാലബോധമാണ്. വർത്തമാനകാലത്തിലെ പേരുകളും രൂപങ്ങളുമാണ്. ദേഹത്തിന് വെളിയിലാണ്. ബാഹ്യചിന്തകളും ബാഹ്യകർമ്മങ്ങളും വികൽപ്പചിന്തകളും വികല്പകർമ്മങ്ങളും ഉൾപ്പെട്ടതാണ്. അവനവന്‍റെ തന്നെ പൂർവ്വകർമ്മങ്ങളുടെ ഫലമേഖലയാണ്. അമൃതും വിഷവും ഇട കലർന്ന ദ്വൈതമാണ്. വലുപ്പചെറുപ്പമുള്ള ലോകമാണ്. നിഗൂഢമാണ്. ക്രമരഹിതമാണ്. അപൂർണ്ണതയാണ്. അസ്ഥിരമാണ്. കുഴഞ്ഞുമറിഞ്ഞതാണ്. തിന്മയുടെ കണ്ണിലൂടെ വീക്ഷിച്ചാൽ ആധിക്യമാണ്. ചിലത് അവാസ്തവമാണ്. മിഥ്യയാണ്. മഹാകണ്ണാടിക്കുള്ളിലെ കണ്ണാടികൾ പോലെ പ്രതിബിംബങ്ങളുടെ ഇരട്ടിപ്പാണ്. ദോഷങ്ങളുടെ കലവറയാണ്. നുണകളുടെ സങ്കേതമാണ്. വെറുപ്പിന്‍റെ ലോകമാണ്. തടവറയാണ്. കോലാഹലമാണ്. കലപിലയാണ്. അസഹിഷ്ണുതയാണ്. ധാർഷ്ട്യമാണ്. അന്യമാണ്. വേദനയാണ്. മുള്ളാണ്. ദ്രോഹമാണ്. മര്യാദയില്ലായ്മയാണ്. സംഘർഷമാണ്. വഞ്ചനയാണ്. കാപട്യമാണ്. ബന്ധനമാണ്. ഓട്ടപാച്ചിലിലാണ്. പിന്നോട്ട് നയിക്കുന്നവയാണ്. ദുരന്ത കിടങ്ങാണ്. ബോറടിയാണ്. ദുഃഖസങ്കേതമാണ്. ദുഷിച്ചതാണ്. അപശബ്ദമാണ്. ദുർഗന്ധമാണ്. അരുചിയാണ്. കഷായമാണ്. ദാരിദ്രമാണ്. ഭയാനകവും വിചിത്രവുമാണ്. ഭ്രാന്ത് സങ്കേതമാണ്. രോഗജനകമാണ്. ശത്രുവാണ്. കോമാളിയാണ്. ആള്‍ക്കൂട്ടമാണ്. പ്രതിയോഗികളുടെ സങ്കേതമാണ്. ദേഷ്യക്കാരുടെയും കോപ്രാട്ടിക്കാരുടെയും കൂട്ടമാണ്. അന്യരുടെ കർമ്മത്തിന്‍റെ വിഹിതം പറ്റുന്നവരുടെ മേഖലയാണ്. അധോലോക സ്വഭാവക്കാരുടെയും കച്ചവടക്കാരുടെയും രംഗമാണ്. സഹിക്കുന്നവർക്ക് കാലം കഴിക്കാനും കയ്യൂക്കക്കാർക്ക് തോന്ന്യാസം നടത്താനും ഉതകുന്ന വിശാലമേഖലയാണ്. സംസ്‌ക്കരിക്കപ്പെട്ടവരുടെയും ഒട്ടും തന്നെ സംസ്‌ക്കരിക്കപ്പെടാത്തരുടെയും മിശ്രിതമാണ്. ഉപകരണശബ്ദങ്ങൾ കൊണ്ട് ഭീകരത സൃഷ്ടിക്കുന്നവരുടെ കൂട്ടമാണ്. അകന്ന് നിന്ന് വീക്ഷിച്ചാൽ സ്വർഗ്ഗ സമാനമാണ്. 

പ്രകൃതി അധികാരമാണ്. രാഷ്ട്രീയമാണ്. ഭീകരതയാണ്. പാപപ്രതിഷേധം അനുവദിക്കാത്ത ദേശമാണ്. രക്ഷകനാണ്. ശരീരസൃഷ്‌ടാവാണ്. പരിപാലകനാണ്. അന്നദാതാവാണ്. അഹന്തയുള്ളതാണ്.  ഊർജ്ജമുള്ളതാണ്. കാന്തികതഭൂഗുരുത്വം, വൈദ്യുതി തുടങ്ങിയ ഭൗതിക ഗുണങ്ങളോട് കൂടിയതാണ്. മനസ്സിനെ സംബന്ധിച്ച് വെളിയലുള്ള പ്രതിയോഗികളുടെ മേഖലയാണ് . മനസ്സിനെ സംബന്ധിച്ച് അതിർത്തി വരമ്പുകൾ ഉള്ളതാണ്.  

പ്രകൃതി സമ്പന്നതയാണ്.. ഖജനാവാണ്. പരസ്പര ആശ്രിതത്വമാണ്. ഉടമ്പടിയാണ്. ശാസ്ത്രമാണ്. കേട്ടറിവാണ്. പെൻഡുലമാണ്. ആപേക്ഷികതയാണ്. അന്നമാണ്. ഇരമേഖലയാണ്. അർത്ഥസമ്പാദനത്തിനുള്ള ഉപാധിയാണ്. ആഗ്രഹപൂർത്തികരണത്തിനുള്ള വേദിയാണ്. സന്തോഷം നൽകുന്നതാണ്. രസമാണ്. തേനരുവിയാണ്. അനുഭൂതിയാണ്. തെറ്റിദ്ധാരണാപരമാണ്. ചില ഘട്ടത്തിൽ അനുകൂലമാണ്ചില ഘട്ടത്തിൽ പ്രതികൂലമാണ്. ചിലപ്പോൾ അരുചിയാണ്. ഇടയ്ക്ക് ചൂണ്ടുപലകയാണ്. പള്ളിക്കൂടമാണ്. ഇരുട്ടും വെളിച്ചവും ഇടകലർന്നതാണ്. ജാഗ്രതാബോധം അനിവാര്യമായ  മേഖലയാണ്. ബാഹ്യമാണ്. സ്വതന്ത്രമാണ്. കൊതുകുകളുടെ കവലഭൂമിയാണ്. സുനാമി മേഖലയാണ്. പ്രളയമേഖലയാണ്. 

ഊർജ്ജബോധം സത്യമെങ്കിൽപ്രകൃതി മിഥ്യയാണ്. പ്രകൃതി സത്യമെങ്കിൽഊർജ്ജബോധം മിഥ്യയാണ്. ഉഷ്ണദേഹ പ്രകൃതിക്കാർക്ക് ഗ്രീഷ്‌മത്തിൽ അനുചിതമാണ്. ശീതപ്രകൃതിക്കാർക്ക് ശീതത്തിൽ സ്തംഭനമാണ്. വർദ്ധക്യത്തിൽ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. യൗവ്വനത്തിൽ ദേഹത്തെ തടിപ്പിക്കുന്നതാണ്. അഹന്താതത്വവും മഹത് തത്വവും ഉൾപ്പെട്ടതാണ്. വിഷ ഔഷധങ്ങളുടെയും അമൃത ഔഷധങ്ങളുടെയും  സ്രോതസ്സാണ്. ആരോഗ്യവും ആനന്ദവും ദീർഘായുസ്സും അനുവദിക്കുന്ന കല്പവേദിയാണ്.

2. ശരീര ഇന്ദ്രിയങ്ങൾ.

 ശരീരം ദേഹിയുടെ ക്ഷേത്രമാണ്. ഭൗതിക പ്രകൃതിയാണ്. ദ്രവ്യമാണ്സപ്തധാതുവാണ്. കോശമാണ്. പഞ്ചഭൂതപരമാണ്‌. അന്നം ആവശ്യമുള്ളതാണ്. യന്ത്ര സമാനമാണ്അതിരുകൾ ഉള്ളതാണ്. അവബോധ ആവരണമാണ്. ആത്മീയബോധ ഊർജ്ജത്തിന്‍റെ ഉല്പന്നമാണ്. പ്രകൃതിയുടെ ഛായയാണ്. ജീവന്‍റെ പ്രതിബിംബമാണ്. ജന്മമെടുത്തതാണ്‌. നൈസര്‍ഗ്ഗികമാണ്. ദ്രവ്യമനസ്സാണ്. വ്യക്തിപരമാണ്. ആകൃതിയുള്ളതാണ്. സംരക്ഷിക്കപ്പെടേണ്ടതാണ്. വിശപ്പ്വേദന എന്നിവയുടെ അനുഭവവേദിയാണ്. ഇന്ദ്രിയങ്ങൾ ഉള്ളതാണ്. 70%. ജലമാണ്. സുന്ദരമാണ്. ലൈംഗികതയുള്ളതാണ്. ആനന്ദാനുഭവ ഭൂമിയാണ്. വാസ്തവമാണ്. വസ്തുനിഷ്ഠമാണ്. പരിണാമം ഉള്ളതാണ്. വർദ്ധക്യത്തിൽ കൂടുതൽ അസന്തുലിതമാണ്. ആശ്രീതത്വമുള്ളതാണ്. ചമയമാണ്. ബഹുഗുണമാണ്. ഓരോരുത്തരിലും വിഭിന്നമാണ്. സ്ഥൂലവും സൂക്ഷ്മവുമായ ഗുണങ്ങൾ ഉള്ളതാണ്. അപൂർണ്ണമാണ്. ചാക്രിക സ്വഭാവം ഉള്ളതാണ്. ചിലപ്പോൾ പിരിമുറുക്കത്തിലാണ്ചിലപ്പോൾ ബലത്തിലും ചിലപ്പോൾഅയവിലുമാണ്. ചിലപ്പോൾ ക്ഷീണമാണ്. ദുരിതമാണ്. അസ്വസ്ഥതാഭരിതമാണ്. രോഗമാകുന്നതാണ്. നശ്വരമാണ്. അന്ത്യമുള്ളതാണ്. ശുദ്ധി ആവശ്യമുള്ളതാണ്. 

3. ജീവൻ.

ജീവന്‍ ദേഹക്ഷേത്രത്തിന്‍റെ ചേതനയാണ്. കമ്പനമുള്ളതാണ്. അരൂപനാണ്. നൈസർഗികപരമാണ്. സാരാംഗ്നികളാണ്. വ്യക്തിയിലെ സൂക്ഷ്മ സത്യമാണ്. സ്വകാര്യസ്വത്താണ്. കർമ്മകാരിയാണ്. യജ്ഞചേതനയാണ്. ഏകമാണ്. അംശങ്ങൾ ഉള്ളതാണ്. പ്രാണൻ. ഉദാനൻ. വ്യാനൻ. സമാനൻ. അപാനൻ; പിത്തംകഫം എന്നിവ ഉൾപ്പെട്ടതാണ്. സൂക്ഷ്മമാണ്. ദേഹത്തിന്‍റെ കാരണഭൂതനാണ്. അന്തർവിഷത്തിന്‍റെയും ദോഷങ്ങളുടെയും ആക്രമണത്തിന് വിധേയനാകുന്നവനാണ്. അഹന്തയുടെ ചങ്ങാതിയാണ്. ദോഷങ്ങളെ ചെറുക്കാൻ ശേഷി ഉള്ളവനാണ്. പരിണാമം ഉള്ളതാണ്. ക്ഷയം ഉള്ളതാണ്. മരണം ഉള്ളതാണ്. കാന്തിക സ്വഭാവമുള്ളതാണ്. മനസ്സിന്‍റെയും ബോധഊർജ്ജത്തിന്‍റെയും ഇരിപ്പിടമാണ്. ബോധഊർജ്ജത്തിന്‍റെയും മനസ്സിന്‍റെയും വാഹകനാണ്. ശരീരത്തിന്‍റെയും ആത്മീയബോധ ഊർജ്ജത്തിന്‍റെയും മദ്ധ്യമനാണ്. 300 കോടി ഹൃദയസ്പന്ദനം ഉണ്ടാക്കുന്നവനാണ്. 

4. ബാഹ്യമനസ്സ്.

ബാഹ്യമനസ്സ് പ്രതിഭാസമാണ്. സങ്കൽപ്പ സൃഷ്ടിയാണ്. ശരീരത്തിന്‍റെ പ്രതിബിംബമാണ്. ഉറക്കം ആവശ്യം ഉള്ളതാണ്. സ്വപ്നം കാണാൻ ശേഷി ഉള്ളതാണ്. ശരീരത്തിലെ സൂക്ഷ്മ ധാതുവാണ്. ജാഗ്രത്സ്വപനംസുഷുപ്തി എന്നീ ഗുണങ്ങൾ ഉള്ളതാണ്. ശരീരത്തില്‍ നിന്ന് രൂപപ്പെട്ടതാണ്. പ്രപഞ്ചത്തിന് ആകൃതി കൊടുക്കുന്നവനാണ്. കപടകാര്യസ്ഥനാണ്. പ്രതീക്ഷക്കാരനാണ്. മോഹക്കാരനാണ്. വിശ്വാസക്കാരനാണ്. അഭിനേതാവാണ്. കലാകാരനാണ്. നാട്യകർമ്മിഷ്ഠനാണ്. സ്വാർത്ഥനാണ്. തന്നിഷ്ട സ്വഭാവക്കാരനാണ്. ദേഷ്യക്കാരനാണ്. വെപ്രാളക്കാരനാണ്. പ്രകൃതിയെ അനുസരിക്കുന്നവനാണ്. വിചാരക്കാരനും വികാരക്കാരനുമാണ്. ബന്ധിതനാണ്. ചിലപ്പോൾ അടിമയാണ്. അഹന്തബാധിതനാണ്. വിജ്ഞാനപ്രിയനാണ്. വേറിട്ട് നിൽക്കുന്നവനാണ്. വകതിരിവ് അധികം ഇല്ലാത്തവനാണ്. കാടിനെയും നാടിനെയും നന്നാക്കുന്നവനാണ്. സാഹചര്യത്തിന്‍റെ സൃഷ്ടിയായ ഞരമ്പുരോഗത്തിന് വിധേയനാണ്. 

ബാഹ്യമനസ്സ് ചില ഘട്ടത്തിൽ അഹന്താഭീകരനോട് ചങ്ങാത്തം പുലർത്തുന്നവനാണ്. അഹന്താക്കുരിശിനെ ചുമക്കുന്നവനാണ്. കൊടുക്കൽ വാങ്ങൽ കച്ചവടലാഭത്തിൽ തല്പരനാണ്. അധികാരമോഹിയാണ്. അംഗീകാരഭ്രമം ഉളളവനാണ്. ചിലപ്പോൾ തീവ്ര ഹിംസവാദിയാണ്. ആരാധനാസ്വഭാവം ഉള്ളവനാണ്. ചിലപ്പോൾ പിശാച് സന്തതിയാണ്. സാഹസിക ത്വര ഉള്ളവനാണ്. കാരണമുള്ളവനാണ്. എന്ത്ഏത്എവിടെഎങ്ങിനെ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവനാണ്. ഉത്തരം അന്വേഷിക്കുന്നവനാണ്. കാര്യങ്ങളെ പ്രിയ അപ്രിയങ്ങളായി തരംതിരിക്കുന്നവനാണ്. ഭീരുവാണ്. അലസനാണ്. വിഡ്ഢിയാണ്. അസന്തുഷ്ടി കർത്താവാണ്. കാരുണ്യ അഭിനേതാവാണ്. അനുകരണക്കാരനാണ്. കോമാളിയാണ്. എടുത്തുചാട്ടക്കാരനാണ്. അസൂയാലൂവാണ്. ആശയകുഴപ്പക്കാരനാണ്. ചഞ്ചാട്ടക്കാരനാണ്. കൊതിയനാണ്. വിഷയാസക്തനാണ്. ഭൗതിക തൽപരനാണ്. സുരക്ഷാ തൽപരനാണ്. വർണ്ണപ്രിയനാണ്. ആകർഷിപ്പിക്കുന്നവനാണ്. വിധിക്കാരനാണ്. ചുറ്റുമുള്ളവരുടെ കാര്യങ്ങളെ ശ്രദ്ധിക്കുന്നവനാണ്. സമൂഹതല്പരപരമാണ്. അവബോധ ശിഷ്യനാണ്. ആശ്രിതനാണ്. കോഴിക്കുഞ്ഞൂങ്ങളെയും കുഞ്ഞാടുകളെയും പോലെയാണ്. മുഖമൂടി പ്രിയനാണ്. വ്യാജമായതിനെ ഇഷ്ടപ്പെടുന്നവനാണ്. അസംബന്ധം പറയുന്നവനാണ്തോന്ന്യാസ താല്പരനാണ്. അച്ചടക്കത്തിൽ വാശി ഇല്ലാത്തവനാണ്. കണ്ണാടിയിലെ പ്രതിഫലനം പോലെ മിഥ്യയാണ്. കപട സന്തോഷം അനുഭവിക്കുന്നവനാണ്. മതിഭ്രമക്കാരനാണ്. ചിലപ്പോൾ കറുപ്പാണ്ചിലപ്പോൾ വെളുപ്പാണ്. ചിലപ്പോൾ അക്കരെയാണ്ചിലപ്പോൾ ഓട്ടപാച്ചിലിലാണ്. ഇന്ദ്രിയ തല്‍പരനാണ്. ഒർമ്മയിൽ എപ്പോഴും ലിംഗവിഷയം സൂക്ഷിക്കുന്നവനാണ്. 

ബാഹ്യമനസ്സ് ചിലപ്പോൾ ഗുരുഭാവം വെച്ചുപുലർത്തുന്നവനാണ്. പിതൃജഭാവമാണ്. ആശക്കാരനാണ്. സ്വാർത്ഥമോഹിയാണ് ചിലപ്പോൾ സങ്കൽപ്പത്തിലാണ്.  വികല്പമായി സങ്കൽപ്പിക്കുന്നവനാണ്. ഓർമ്മശേഷിയാണ്. ചിന്തയാണ്. വിശ്വാസമാണ്. പ്രശസ്തിമോഹമുള്ളവനാണ്. കണക്കെടുപ്പ് തല്പരനാണ്. ബുദ്ധിയാണ്. തെരഞ്ഞെടുപ്പാണ്. കാരണ വിശകലനമാണ്. അപഗ്രഥനമാണ്. ചോദ്യങ്ങളാണ്. സംശയങ്ങളാണ്. അഹങ്കാരമാണ്. അഹന്താബോധത്തിന്‍റെ പ്രകടനവേദിയാണ്. പാപപ്രേരകമാണ്. പാപവാഹകനാണ്. കുറ്റബോധമാണ്. അപകര്‍ഷതാബോധമാണ്. അസഹിഷ്ണുതയാണ്. വികാരങ്ങളാണ്. വക്രതാഭാവം ഉള്ളതാണ്. മുന്‍വിധിയാണ്. നിഷേധാത്മകതയാണ്. അപൂർണ്ണതയാണ്. വിപരീത ഭാവങ്ങളാണ്. ദ്വൈതമാണ്. ഭിന്നശേഷിയാണ്. ആധിപത്യമാണ്. വിഘടനമാണ്. വിഭജനമാണ്. ധിക്കാരമാണ്. ധാർഷ്ട്യമാണ്. ചിലപ്പോൾ ബലാൽക്കാര രീതിയാണ്. ആക്രമണമാണ്. പോരാട്ടമാണ്. സംഘടനമാണ്. സംഘർഷമാണ്. ഗർജ്ജനമാണ്. ധൃതിയാണ്. കലഹമാണ്. തർക്കമാണ്. കുതർക്കമാണ്. ആവർത്തന വിരസതയാണ്. നൈമീഷികമാണ്. സ്വയം നശിക്കുന്ന പ്രതിഭാസമാണ്. മരണമുള്ളതാണ്. ഭയത്തിലാണ്. എപ്പോഴും മരണഭയത്തിലാണ്. വിഷയ ബന്ധനമാണ്. ഭാവിയെ ക്കുറിച്ചുള്ള ആശങ്ക വെച്ചുപുലർത്തുന്നവനാണ്. ബോധ ഊർജ്ജത്തിൽ അവിശ്വാസം ഉള്ളവനാണ്. മോഹഭംഗമാണ്. അസംതൃപ്തിയാണ്. ദുരിതബോധമാണ്. ബോറടിയാണ്. അസ്ഥിരമാണ്. ഹൃദയസ്പന്ദന നിരക്കിനെ വർദ്ധിപ്പിക്കുന്നവനാണ്. 

5. ആത്മബോധമനസ്സ്.

ആത്മബോധം ശരീരത്തിന്‍റെയും മനസ്സിന്‍റെയും ജീവന്‍റെയും കാരണഭൂതമായ ഒരിനം അനുഭവ സൂക്ഷ്മ ഊർജ്ജമാണ്. മനുഷ്യനിലെ ഉയർന്ന അവബോധമാണ്. ആത്മബോധം ഉന്നതനാണ്. ഏകനാണ്. സ്വന്തം സൃഷ്ടാവാണ്. സ്വന്തം കഥാകൃത്താണ്. സഹജനാണ്. സ്വന്തമായ സഞ്ചാരപാതയുള്ളവനാണ്. ഗൃഹനാഥനാണ്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ ശേഷിയുള്ള രാജാവാണ്. സ്വയം മാർഗ്ഗദർശിയാണ്. വർത്തമാനകാല ബോധക്കാരനാണ്. സ്നേഹ നന്മ നിയമ സ്വഭാവക്കാരനാണ്. ചിരിക്കാനും പൊട്ടിച്ചിരിപ്പിക്കാനും അറിയുന്നവനാണ്. ഫലിത സാമ്രാട്ടാണ്. എപ്പോഴും പുഞ്ചിരി തൂകുന്നവനാണ്. പ്രസന്നവദനനാണ്. സ്നേഹദേവനാണ്. മൈത്രേയനാണ്. സന്തോഷ ഭാവക്കാരനാണ്. ശുദ്ധി പാലിക്കുന്നതിൽ നിഷ്കർഷ ഉള്ളവനാണ്. അന്നം സ്വീകരിക്കുന്നതിൽ സൂക്ഷ്മത ഉള്ളവനാണ്. ശ്വസിക്കാൻ അറിയുന്നവനാണ്. അർത്ഥം സമ്പാദിക്കുന്നതിൽ കേമനാണ്. സംതൃപ്തിയോടെ ജീവിക്കാൻ അറിയുന്നവനാണ്. വേദന ഇല്ലാത്തവനാണ്. ജീവിതത്തെ ആഘോഷമാക്കുന്നവനാണ്. ആത്മാർത്ഥതയുള്ളവനാണ്. മുൻവിധിയില്ലാത്തവനാണ്. പരിണമിക്കുന്നവനാണ്. 

ആത്മബോധം ചില ഘട്ടത്തിൽ നിരീക്ഷകനാണ്. ത്രിക്കണ്ണ് ഉടമയാണ്. പുറത്ത് നിന്നും പുറകിൽ നിന്നും അകത്ത് നിന്നും നോക്കുന്നവനാണ്. അഹന്താസാക്ഷിയാണ്. വിശുദ്ധ സംരക്ഷകനാണ്. വിശുദ്ധ പരിഷ്കർത്താവാണ്. ദേഷ്യമില്ലാത്തവനാണ്. സഹിഷ്ണുതയുള്ളവനാണ്. പ്രബുദ്ധത ഉള്ളവനാണ്. പഞ്ചഭൂത ഗുണങ്ങൾക്കും അതീതനാണ്. പ്രത്യേകതകൾ ഉള്ളവനാണ്. തെളിവ് വേണ്ടാത്തവനാണ്. ശരീര മാനസിക കർമ്മങ്ങളിൽ പൂർണ്ണത ഉള്ളവനാണ്. അലസത ഇല്ലാത്തവനാണ്. ദീർഘശ്വാസത്തെ പ്രയോജനപ്പെടുത്തുന്നവനാണ്. ശരിയായ രീതിയിൽ ശ്വസിക്കാൻ അറിയുന്നവനാണ്. ദീർഘനേരം ശ്വസിക്കാതിരിക്കാൻ അറിയുന്നവനാണ്. പരിശുദ്ധ ആത്മാവാണ്. സൂക്ഷ്മതയിൽ പഞ്ചഭൂതങ്ങളുടെ ചാക്രികങ്ങൾക്ക് അതീതനാണ്. പണ്ടേ ഉള്ളവനാണ്. പ്രാപഞ്ചിക മഹാ അവബോധത്തിൽ ലയിക്കുന്നവനാണ്. കരുണാനിധിയും കാരുണ്യവാനുമാണ്. വർത്തമാനകാല സാക്ഷിത്വം അവസാനിച്ചാൽ പുനർ ഉയർന്നെഴുന്നേൽപ്പ് ഉള്ളവനാണ്. അമരനാണ്. മരണം ഇല്ലാത്തവനാണ്. പുനർജനിക്കുമ്പോൾ അഹന്തയെ കൂടെ കൂട്ടുന്നവനാണ്. അതിശയങ്ങൾ കാണിക്കുന്നവനാണ്. സംഭവത്തെ സൃഷ്ടിക്കുന്നവനാണ്. ഗുരുവാണ്. ഉത്തമ ആശയങ്ങളുടെ ഉടമയാണ്. പ്രതിയോഗി ഇല്ലാത്തവനാണ്. അവതാരമാകുന്നവനാണ്. മഹാജ്ഞാനിയാണ്. ആശയവ്യക്തത ഉള്ളവനാണ്. ഉള്ളതിൽ തൃപ്തനാണ്. മാതാവാണ്. അനുഭവത്തിൽ സംതൃപ്തനാണ്. അക്ഷോഭിയാണ്. വിഷയ കാമനകൾ ഇല്ലാത്തവനാണ്. നിസംഗതനാണ്. ആരുടേയും മിത്രവുമല്ലശത്രുവുമല്ല. ആസക്തി ഇല്ലാത്തവനാണ്. തരംത്തിരിവ് ഇല്ലാത്തവനാണ്. അച്ചടക്കത്തിലൂടെ പ്രതികരിക്കുന്നവനാണ്. സൗമ്യനാണ്. ഉപാധിരഹിതനാണ്. ഉദ്ദേശരഹിതനാണ്സ്വയം ഉത്തേജിക്കപ്പെടുന്നവനാണ്. ഹൃദയസ്പന്ദന നിരക്ക് ലഘൂകരിക്കുന്നവനാണ്. അഹന്താവിരുദ്ധനാണ്. ദോഷബല വിരുദ്ധതയാണ്. 

അവബോധം ആത്മിയതയാണ്. ആഗ്രഹമനസ്സിന്‍റെ പരിധിക്ക് വെളിയിലാണ്. യുക്തി പ്രജ്ഞയാണ്ഉയർന്ന വിവേകമനസ്സാണ്. പൂർണ്ണ സ്വീകാര്യതയാണ്പൂർണ്ണമായുള്ള അഹന്താനിർമ്മാർജ്ജനമാണ്. പൂർണ്ണ സ്വാന്തനമാണ്. സമർപ്പണമാണ്. സഹകരണമാണ്സാമാന്യ ബോധത്തിന്‍റെ ഉയർന്നെഴുന്നേൽപ്പാണ്. തല ഉയർത്തലാണ്നന്ദിയാണ്. ഉള്ളതിലെ സംതൃപ്തിയാണ്. മഹാബോധത്തിന്‍റെ ലഘു പതിപ്പാണ്. ജീവിത ഉയർച്ചയാണ്. ജീവിത വൃത്തത്തിന്‍റെ കേന്ദ്ര ബിന്ദുവാണ്. സ്വാതന്ത്ര്യമാണ്. ആനന്ദമാണ്. പൊട്ടിച്ചിരിയാണ്. അച്ചടക്കമാണ്. ക്രമമാണ്. താളമാണ്. അമൃതാണ്. ഊർജ്ജമാണ്. ആന്തരിക പ്രകാശമാണ്. ഉൾക്കാഴ്ചയാണ്. അകംപൊരുളാണ്. ആന്തരികവും ബാഹ്യവുമായ മാർഗ്ഗദർശിയാണ്സ്ഥലകാല സുബോധവുമാണ്.സത്തയാണ്. സത്യമാണ്. അസ്തിത്വമാണ്. മൂലമാണ്. ഉറവിടമാണ്. നാഡീകോശസൂത്രമാണ്. ആന്തരികസത്താ പ്രതിഭാസമാണ്. അന്തർഭാവമാണ്. ശ്വാശതമായ ഉണ്മയാണ്. അന്യൂനതയാണ്. പുണ്യജന്മ സാക്ഷ്യങ്ങളുടെ തുടർച്ചയാണ്.  

അവബോധം മൗലികമായതാണ്. ബാഹ്യത്തിൽ അന്വേഷിക്കേണ്ട സംഗതിയല്ല. സ്വയം വെളിച്ചമാണ്. സ്വയം രക്ഷയാണ്. സ്വയം സംരക്ഷണമാണ്. സ്വയം അർത്ഥസംമ്പാദനമാണ്. സ്വയം ആനന്ദിക്കലാണ്. സ്വന്തം വിഷയമാണ്. കൊടുമുടിക്ക് മുകളിലെകഴുകനിൽ നിന്ന് താഴുവാരത്തിലെ ഇരയിലോട്ടുള്ള ദർശനം പോലെയാണ്. ദർശിക്കുന്നത് ഏകത്വത്തിന്‍റെ നാനാത്വമാണ്. 

അവബോധം സ്നേഹമനസ്സാണ്. സ്വാതിക മനസ്സാണ്. ഹൃദയവികാരമാണ്. ക്ഷമയാണ്. കാത്തിരിപ്പാണ്. ഇണക്കമാണ്. എളിമയാണ്. ലാളിത്യമാണ്. നിർമ്മലതയാണ്. നിഷ്ക്കളങ്കതയാണ്. ധൈര്യമാണ്. സഹനമാണ്. വിശ്വസ്തതയാണ്. സത്യസന്ധതയാണ്. ആത്മാർത്ഥതയാണ്. നിശ്ചലതയാണ്. മൗനമാണ്. പ്രശാന്തതയാണ്. നിശബ്ദതയാണ്. സൗമ്യതയാണ്. ആശ്വാസ വചനമാണ്. വിനയമാണ്. സംഘർഷമില്ലായ്മയാണ്. ആയാസരഹിതമാണ്. നിർവ്വികാര്യതയാണ്. വിഷയാസക്തി നിയന്ത്രണമാണ്. സ്വീകാര്യതയാണ്. അപരിചിതത്വത്തിന്‍റെയും പുതുമയുടെയും സ്വീകാര്യതയാണ്. തമാശഭാഷയാണ്. സ്തുതിഭാഷയാണ്. സ്ഫുടത ഭാഷയാണ്. പ്രസന്ന ഭാഷണമാണ്. സുഭാഷിതമാണ്. അപകർഷാബോധമില്ലായ്‌മയാണ്. ഭയം ഇല്ലായ്മയാണ്. പാപങ്ങളിലുള്ള അശ്രദ്ധയാണ്. ധീരതയാണ്. ആഗ്രഹമില്ലായ്മയാണ്. പ്രതികാരം ഇല്ലായ്മയാണ്. ത്യാഗത്തിനായി തീർത്ഥയാത്ര ചെയ്യുന്നവനാണ്. ഉപ്പ് അംശത്തോട് കൂട്ടുകൂടാത്തവനാണ്. വ്യാമോഹപതനമാണ്. ലോഭമില്ലായ്മയാണ്. നിശ്ചയധാർഢ്യമാണ്. സമ്പൂർണ്ണ സ്വാതന്ത്ര്യമാണ്. ആവശ്യമില്ലാത്തതിലുള്ള അശ്രദ്ധയാണ്. ധർമ്മമാണ്. ധർമ്മ ജാഗ്രതയാണ്. മദ്ധ്യവർത്തി ഭാവമാണ്. മധ്യസ്ഥതയാണ്. ഏറ്റക്കുറച്ചിലിന് അതീതനാണ്. ശരി തെറ്റുകൾക്ക് അതീതനാണ്. ലിംഗബോധത്തിന് അതീതനാണ്. അപരിചിതത്വമില്ലായ്മയാണ്. കോപം ഇല്ലാത്തതാണ്. മാത്സര്യം ഇല്ലാത്തതാണ്. നിഷേധവികാരം ഇല്ലാത്തതാണ്. സദാചാരമാണ്. സൗന്ദര്യമാണ്. സംഗീതമാണ്. സൗന്ദര്യ വാക്കുകളാണ്. മധുരവചനമാണ്. ശ്രദ്ധയാണ്. ഇണക്കമാണ്. പൊരുത്തപ്പെടലാണ്. തുന്നിചേർക്കുന്ന സൂചിയാണ്. സംയോജനമാണ്. സംയോഗമാണ്. വിതർക്കമാണ്. പൂർവ്വബോധവും വർത്തമാന കാലവും ആധുനികതയും തമ്മിലുള്ള ഇണക്കമാണ്. അനുമോദനമാണ്. ഉത്തമമാണ്. ശരി മാത്രമുള്ള സ്മരണയാണ്. ശരിയായ ധാരണയാണ്. സത്യവിശ്വാസമാണ്. മെച്ചപ്പെട്ട സങ്കൽപ്പമാണ്. അകൃത്രിമമാണ്. നിസംഗതയോടെയുള്ള സൂക്ഷ്മ ജ്ഞാനമാണ്. 

അവബോധം ചൈതന്യമാണ്. സ്വതന്ത്ര ഊർജ്ജമാണ്. ശക്തി സ്രോതസ്സാണ്. തരംഗ ഊർജ്ജമാണ്. പ്രകാശമാണ്. തീജ്വാലയാണ്. വെളിച്ചമാണ്. സജീവതയാണ്. ചലനാത്മകതയാണ്. ഉണർച്ചയുടെ ഉയർച്ചയാണ്. സാഹസികതയാണ്. പര്യഗവേഷണമാണ്. സാമാന്യബോധ ഉണര്‍ച്ചയാണ്. ജാഗരൂകതയാണ്. വർത്തമാനകാലത്തിലെ ജാഗ്രതയാണ്. നാലുചുറ്റുമുളള ശരികളിലെ ജാഗ്രതയാണ്. സുഷുപ്തിസ്വപ്നംജാഗ്രത എന്നിവയ്ക്കും മീതെയുള്ള ഉണർച്ചയാണ്. സ്വാശ്രയത്വമാണ്. കർമ്മത്തിൽ പൂർണ്ണത തേടലാണ്. ശ്രമഫലമാണ്. കർമ്മവിജയമാണ്. സമ്പന്നതയാണ്. സമ്പൂര്‍ണ്ണതയാണ്. സാർവത്രികമാണ്. വിശാലതയാണ്. സമഗ്രതയാണ്. ഭാഗ്യലക്ഷ്മിയാണ്. മഹാ യാഥാർത്ഥ്യമാണ്. അചലതയാണ്. സാന്നിദ്ധ്യമാണ്. വര്‍ത്തമാനകാല പരിണാമം ഉള്ളതാണ്. അനശ്വരമാണ്. അനന്തമാണ്. കാലാതീതമാണ് പരിധിയില്ലാത്തതാണ്. ജീവിതത്തിന്‍റെ പൂർണ്ണതയെ അംഗീകരിക്കലാണ്. പേരും രൂപവും ബിരുദവും പ്രശസ്തിയും ആഗ്രഹിക്കാത്തവനാണ്. ലഘുവാണ്. യാദൃച്ഛികതയാണ്. സ്വയം തിരിച്ചറിവാണ്. സാഹചര്യത്തോടളള്ള വിശ്വാസമാണ്. 

അവബോധം വ്യക്തതയാണ്. ആത്മജ്ഞാനമാണ്. സ്വതന്ത്രവും ആത്മനിഷ്ഠമായ സൂക്ഷ്മ ജ്ഞാനമാണ്. ജ്ഞാന സംസ്ക്കാരമാണ്. മഹാ ഉപായമാണ്. പൂർണ്ണ അറിവായപൂർണ്ണ ജാഗ്രതയായ തൂരിയമാണ്. സുഷുപ്തിസ്വപ്നംജാഗ്രത എന്നിവയ്ക്ക് അതീതമായ സമാധിഗുണമുള്ള ആനന്ദബോധമാണ്. മോഹങ്ങൾ ഇല്ലാത്തതാണ്. ദോഷവിഷയ മുക്തമാണ്. ആഗ്രഹമനസ്സിന്‍റെ മരണമാണ്. ആഗ്രഹ മനസ്സില്ലായ്മയിൽ നിന്ന് ഉയർന്നുവന്ന വെളിച്ചമാണ്. കാമനകളിൽ നിന്നുള്ള മോചനമാണ്. പ്രബുദ്ധതയാണ്. സൗന്ദര്യത്തെ തിരിച്ചറിയലാണ്. ധർമ്മ സത്യബോധമാണ്. വിവേകപൂർണ്ണതയാണ്. വിശേഷാൽബുദ്ധിയുടെ ഉയർച്ചയാണ്. ഉയർന്ന ജീവിതകർമ്മമാണ്. ധിഷണാശേഷിയാണ്. ഏകാന്തതയാണ്. വിഡ്ഡിത്വത്തിന്‍റെ പതനാന്ത്യബിന്ദുവാണ്. പുതുമയാണ്. വീണ്ടും ആരംഭിക്കലാണ്. ആഡംബരതയാണ്. ഇന്ദ്രിയാതീത ആസ്വാദനമാണ്.ഇന്ദ്രിയ സംയമനമാണ്. ആത്മസംയമനമാണ്. ദുരിതവും  സന്തോഷവും അധികം ഇല്ലാത്തതാണ്. പരിശുദ്ധിയാണ്. സ്പഷ്ടതയാണ്. വിശുദ്ധ വികാരമാണ്. വിശുദ്ധ കൃപയാണ്. വിശുദ്ധ പ്രതിരോധമാണ്. വിശുദ്ധ ആശയമാണ്. വിശുദ്ധ നർമ്മമാണ്. വിശുദ്ധ ശുശ്രൂഷയാണ്. വിശുദ്ധ പരിഹാരമാണ്. വിശുദ്ധ ചേതനയാണ്. 

അവബോധം സ്വാതന്ത്ര്യമാണ്. ഉയർന്ന തന്ത്രമാണ്. മനോമുക്തിയാണ്. അഹം അഭാവമാണ്. അഹംഭാവമില്ലായ്മയാണ്. അഹം മരണമാണ്. പാപ മറവിയാണ്. വിരുദ്ധ ദ്വൈത ഉപേക്ഷയാണ്. ദ്വൈത സൗമ്യക്രമമാണ്. നിഷേധചിന്ത ഇല്ലായ്‌മയാണ്. ചിന്താരാഹിത്യമാണ്. വിചാരമില്ലായ്മയാണ്. അനേഷണമില്ലായ്‌മയാണ്. തിന്മയെ പ്പറ്റിയുള്ള മറവിയാണ്. ശരീര മനസ്സുകളുടെ മറവിയാണ്. ഭിന്നത ഇല്ലായ്മയാണ്. ആയാസരഹിതമാണ്. നിഗൂഡതയാണ്. പരസ്യ അനുഭൂതിയാണ്. ആന്തരിക നിഗൂഢ ബോധമാണ്. മനോവിപരീതമാണ്. സംഭവമാണ്. വിസ്മയ പ്രതിഭാസമാണ്. 

അവബോധം കാരുണ്യമാണ്. അനുകമ്പയാണ്. കൃപയാണ്. മാതൃത്വമാണ്. ഉദാരതയാണ്. കൊടുക്കലാണ്. സഹായഹസ്തമാണ്. ഉപാധിയില്ലാത്ത സഹായമാണ്. മഹാനന്മയാണ്. അനുഗ്രഹമാണ്. സ്വാന്തനമാണ്. സഹാനുഭൂതിയാണ്. കണ്ണടക്കലാണ്. പൊറുത്തുകൊടുക്കലാണ്. സഹനമാണ്. വിജയമാണ്. ഉപേക്ഷയും സമർപ്പണവുമാണ്. സ്വയം സമർപ്പണമാണ്. ത്യാഗമാണ്. വസ്തുകാമം ഇല്ലാത്ത സ്നേഹമാണ്. സാർവ്വലൗകിക സ്നേഹമാണ്. സൗഹാർദ്ദമാണ്. പ്രണയ ഭക്തിയാണ്. പുഞ്ചിരിഭാവമാണ്. ആഹ്ളാദമാണ്‌. സന്തോഷമാണ്. ആഘോഷമാണ്. വികാരങ്ങൾക്ക്ബുദ്ധിക്ക്വിധിക്ക്യുക്തിക്ക്പ്രണയത്തിന് അപ്പുറമുള്ള ജീവിത സുഗന്ധമാണ്. ജീവിത ഐശ്വര്യമാണ്.

അവബോധം സഹജ ആനന്ദമാണ്. നിർഗുണ ആനന്ദമാണ്. വിശുദ്ധ ആനന്ദമാണ്. സ്നേഹവേദനയാണ്. നിസംഗതാപ്രാപ്തി കൈവരിച്ച സമാധിയാണ്. പരമാനന്ദമാണ്. പരമാത്മാവിലോട്ടുള്ള വാതിലാണ്. ചിലരിൽ അന്വേഷിച്ചാൽ മാത്രം അറിയുന്ന സംഗതിയാണ്. മുട്ടിയാൽ മാത്രം തുറക്കപ്പെടുന്ന വാതിലാണ്. ചിലരിൽ അന്വേഷണ ദ്രവ്യമല്ലാത്ത ഉത്തരമാണ്. അന്വേഷണ ദ്രവ്യമല്ലാത്ത ഊർജ്ജമാണ്. പൂർവ്വകേന്ദ്രത്തിലോട്ടുള്ള തിരിച്ചുപോക്കാണ്. മോക്ഷപാതയാണ്. മോക്ഷാവസ്ഥയാണ്. മുക്തിയാണ്. സ്വർഗ്ഗപാതയാണ്. മഹാബോധത്തിലോട്ടുള്ള മാർഗ്ഗമാണ്. ധർമ്മപാതയാണ്. വൈദ്യജ്ഞാനമാണ്ഹോമിയോ ആണ്. ഹിതമാണ്. സമാനമാണ്. പതിയാണ്. അമര മഹാ ഔഷധത്തിന്‍റെ സൂക്ഷ്മാംശത്തിന് സമാനമാണ്. അമൃതാണ്. അധികമായാൽ വിഷമാകുന്ന അമൃതാണ്. കല്പമാണ്. കരിങ്ങാലി സമാനമാണ്. അടുത്ത് കയ്യെത്തും ദൂരത്താണ്. ബുദ്ധിക്ക് എതിർദിശയിലാണ്. 

അവബോധം ചിലപ്പോൾ ശിരസ്സിലാണ്ചിലപ്പോൾ കാൽപാദത്തിലാണ്. പിൻഭാഗത്താണ്. 24 ഇനം പാതയിൽ സഞ്ചരിക്കുന്നവനാണ്. ഇന്ദ്രിയങ്ങളുടെ ദിശയിലും വിപരീതദിശയിലും സഞ്ചരിക്കുന്ന ഉർജ്ജമാണ്. ഇന്ദ്രിയങ്ങളിന്മേലുള്ള വിജയമാണ്. സാമാന്യ സ്നേഹത്തിനും പ്രതീക്ഷകൾക്കും അപ്പുറമാണ്. മനുഷ്യസംബന്ധിയാണ്. ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അതീതമാണ്. ചുമരുകൾ ഇല്ലാത്തതാണ്. ധ്രുവസന്തുലനമാണ്. കാന്തികമാണ്. പ്രകാശത്തെ തിരിച്ചറിയുന്നവനാണ്. നൈസര്‍ഗ്ഗികതയാണ്. സർഗ്ഗാത്മക അനുഭവമാണ്. ബാല്യസഹജ അനുഭവമാണ്. ധൃതിയില്ലായ്‌മയാണ്. വിപ്ലവമാണ്. മനസ്സിന്‍റെ ചാരമാണ്. ചൈതന്യമാണ്.

അവബോധം ആരോഗ്യാനുഭവമാണ്. സ്വന്തം അനുഭവമാണ്. വർത്തമാനകാല വിഷയ അനുഭവമാണ്. സ്വസ്ഥതയാണ്. ദേഹംമനസ്സ്ജീവൻ എന്നിവയുടെ സൂക്ഷ്മ അന്നമാണ്.  പ്രാണവായുവാണ്. ദുഃഖസഹനമാണ്. പ്രസന്നതയാണ്. വികസിച്ച പ്രേമ മുഖഭാവമാണ്. അൽഭുതഭാവമാണ്. വികസിച്ച് വിടരുന്ന സ്വഭാവമാണ്. ചന്ദ്രവെളിച്ചം പോലെയാണ്. സുഗന്ധം പരത്തുന്ന മഹാ വൃക്ഷം പോലെയാണ്. തിരകളെ ഉൾകൊള്ളുന്ന മഹാസമുദ്രം പോലെയാണ്. പ്രവാഹമാണ്. സന്തുലനമാണ്. സമൃക്ക് ആണ്. സ്വയം വെളിച്ചമാകലാണ്മഹാ വൈദ്യമാണ്. അതിജീവനമാണ്. ശാലീനതയാണ്. പങ്കാളിത്വമാണ്. രോഗമില്ലാത്തതാണ്. സംരക്ഷണമാണ്. സംയോഗമുള്ളതാണ്. ആവർത്തനം ഇല്ലാത്ത പുതുമയാണ്. പ്രിയഭാഷണമാണ്. സത്യഭാഷണമാണ്. ശൂന്യയാണ്.

6. ആകാശബോധം.

ആകാശബോധം ചിലരുടെ കാഴ്ചപ്പാടിൽ  പ്രാപഞ്ചിക അവബോധമാണ്. ഇടം, സമയം എന്നീ ഗുണങ്ങൾക്ക് അതീതനാണ്. പ്രപഞ്ചാതീത മഹാബോധമാണ്. പ്രഥമബോധമാണ്. പരമാത്മാവാണ്. കാരണഭൂതനാണ്. ഉപാധി ഇല്ലാത്തവനാണ്. അജ്ഞാതനാണ്. അദൃഷ്ടമായ സത്തയാണ്.അബോധതലത്തിലെ സത്തയാണ്. മഹാകർത്താവാണ്. മനുഷ്യമനസ്സിന്റെ മഹാ യജമാനനാണ്. പൂർണ്ണനാണ്. ഏകനാണ്. അനശ്വരനാണ്. അമരനാണ്. നിത്യ മഹാജീവനാണ്. പ്രകാശ അതീത ഊർജ്ജമാണ്. നിശബ്ദതയാണ്, നിരാകാരനാണ്.

ആകാശബോധം ചിലരുടെ കാഴ്ചപ്പാടിൽ മഹാഗുരുവിന്‍റെയും ഗുരുവാണ്. ഭൂമിയിലും സൗയൂഥത്തിലും എന്നപോലെ എല്ലായിടത്തും ശ്രദ്ധ കേന്ദ്രീകരിച്ചവനാണ്. സ്വതന്ത്രനാണ്. വേലികെട്ട് ഇല്ലാത്തവനാണ്. പരിണമിക്കുന്നവനാണ്, പരിണമിപ്പിക്കുന്നവനാണ്. ത്രികാലജ്ഞനാണ്.  ദേശകാലങ്ങൾക്ക് അതീതനാണ്. വസ്തുവിന്റെയും കാലത്തിന്‍റെയും ഉപജ്ഞാതാവാണ്പൊറുത്തുകൊടുക്കുന്നവനാണ്. നീതിമാനാണ്. സ്‌നേഹനിധിയാണ്. കാരുണ്യവാനാണ്. കരുണാനിധിയാണ്. മഹാനന്മയാണ്. പുഞ്ചിരിക്കാരനാണ്. സന്തുലനക്കാരനാണ്. മനുഷ്യന് ചിരിക്കാനും ചിന്തിക്കാനും വക നൽകുന്നവനാണ്. മൗനിയാണ്പ്രകാശഗോളങ്ങൾക്കും അപ്പുറമായി എല്ലാം വ്യാപിച്ചവനാണ്. പ്രകാശതരംഗവേഗതയ്ക്കും അതീതമായി ചലിക്കാൻ അറിയുന്നവനാണ്. മനുഷ്യബോധ പരിധിക്ക് അതീതമായ ഊർജ്ജമാണ്. മൂലബോധമാണ്. മൂലവിത്താണ്മഹാ ആശയമാണ്. പഞ്ചഭൂത ഘടകങ്ങൾക്ക് അതീതനാണ്. പഞ്ചഭൂതങ്ങളുടെ ആധാരമാണ്. മഹാശൂന്യതയാണ്. മഹാ അകാശമാണ്. അതി വിശാലതയാണ്. വളരെ വളരെ ഉയരത്തിലാണ്. ഭാവത്തിൽ അച്ചടക്കമാണ്. സ്വഭാവികതയാണ്. ഭൗതികത്വത്തിൽ നിന്നുള്ള സ്വാതന്ത്രമാണ്. പ്രകൃതി എന്ന ഭൗതികത്തിന് അതീതമായുള്ള മഹാ സത്യമാണ്. അസ്തിത്വമാണ്. നിത്യതയുടെ ആശയമാണ്. നിത്യ ആനന്ദസ്വർഗ്ഗത്തിന്‍റെ ആശയമാണ്. ക്രമ ആശയമാണ്. 

ആകാശബോധം ചിലരുടെ കാഴ്ചപ്പാടിൽ എപ്പോഴും  കർമ്മിഷ്ടനാണ്. സ്രോതാവാണ്. ദൃഷ്ടാവാണ്. ചിലപ്പോൾ സാക്ഷിയാണ്. മുകളിൽ നിന്നും മുന്നിൽ നിന്നും വശങ്ങളിൽ നിന്നും ചുറ്റും നിന്നും വീക്ഷിക്കുന്നവനാണ്. മഹാപിതാവാണ്. ധർമ്മപാലകനാണ്. അനുഗ്രഹദാതാവാണ്. അപേക്ഷ സ്വീകര്‍ത്താവാണ്. വ്രത സ്വകാര്യനാണ്. നന്ദി സ്വീകര്‍ത്താവാണ്. ദാനം സ്വീകരിക്കുന്നവനാണ്. പ്രാര്‍ഥനയുടെ കേന്ദ്രബിന്ദുവാണ്.  മനുഷ്യനടക്കമുള്ള സൃഷ്ടികളുടെ സമർപ്പണം നിത്യവുമെന്നോണം സ്വീകരിക്കുന്നവനാണ്. മനുഷ്യന്‍റെ കർമ്മഫലം വിധിക്കുന്നവനാണ്. 

ആകാശബോധം ചിലരുടെ കാഴ്ചപ്പാടിൽ പരലോക മേഖലയുടെ അധിപനാണ്. പ്രതികാരിയാണ്. അസൂയാലുവാണ്. അഹങ്കാരിയാണ്. ദുഷ്ടത ഉള്ളവനാണ്. ശൈത്താന്‍റെ ശത്രുവാണ്. ദോഷബോധത്തോട് സന്ധി ഉള്ളവനാണ്. പരിണാമ പ്രകൃതിയോട് സൗമ്യത ഉള്ളവനാണ്. പഴഞ്ചനാണ്. ചിലപ്പോൾ പാരമ്പര്യവാദിയാണ്, ചിലപ്പോൾ പരിണാമവാദിയാണ്. ജീവികളുടെയും മനുഷ്യന്‍റെയും ആയുസ്സ് മോഷ്ടാവാണ്. മനുഷ്യന്‍റെ കർമ്മത്തിന്‍റെ വിഹിതം ആവശ്യപ്പെടുന്നവനാണ്. മഹാബോധം എന്ന നിലയിൽ മനുഷ്യനോട് ആരാധന ആവശ്യപ്പെട്ടവനാണ്മനുഷ്യനായും ജന്തുക്കളായും അവതരിച്ചവനാണ്. അവതാരങ്ങളില്‍ ചിലത് ചില ഘട്ടത്തിൽ ലിംഗവിരോധിയായിരുന്നുചിലപ്പോൾ മൂന്ന് തലയുള്ളവനും ആയിരം കൈ ഉള്ളവനായിരുന്നു. ഭിക്ഷ യാചിക്കുന്നവനായിരുന്നു. അഹിംസാവാദിയായിരുന്നു. സസ്യഭുക്കായിരുന്നു. പട്ടിണി കിടക്കുന്നവനും വസ്ത്രം അധികം ധരിക്കാത്തവനുമായിരുന്നു. ചിലപ്പോൾ ആഭരണങ്ങൾ ധരിക്കുന്നവനായിരുന്നു. ദൂതന്മാരെ അയക്കുന്നവനായിരുന്നു. ദൂതന്മാരെ അയക്കുന്ന പതിവ് അവസാനിപ്പിച്ചവനാണ്. മനുഷ്യഭാവനയ്ക്ക് വിധേയമാകുന്നവനാണ്. ചാക്രികമാണ്.

7. ദോഷബോധം. 

ദോഷബോധം ചിലരുടെ കാഴ്ചപ്പാടിൽ ദുരൂഹതയാണ്. മഹാ കഥയാണ്. ആദ്യ നുണയാണ്. മഹാ നുണയാണ്. മഹാമിഥ്യയാണ്. ക്രമ രാഹിത്യമാണ്. അജ്ഞാതത്തിൽ അജ്ഞാനനാണ്. ഊർജ്ജമാണ്. ചങ്ങാതി ഇല്ലാത്തവനാണ്. അസത്യമാണ്. താഴ്ന്ന മനസ്സിന് അഭയകേന്ദ്രമാണ്. ആഗ്രഹമനസ്സിന്‍റെ ഉല്പന്നമാണ്. സങ്കൽപ്പമനസ്സിന്‍റെ ഉത്പന്നമാണ്. സാമാന്യ മനസ്സിന്‍റെ ബാധയാണ്. കാരുണ്യത്തിൽ പൊതിഞ്ഞ അഹങ്കാര കൊടുമുടിയാണ്. ഭാവനാമനസ്സിന്‍റെ മഹാസങ്കല്പമാണ്. ഭാവനാസൃഷ്ടിയാണ്. ദോഷ സങ്കൽപ്പത്തിന്‍റെ കേന്ദ്രബിന്ദുവാണ്. ഭാവനാമനസ്സിന്റെ തേരാളിയാണ്മൂല്യം കൂടുതലുള്ള ആശയച്ചരക്കാണ്. പരിണാമം ഇല്ലാത്തതാണ്. അധികമായാൽ വിഷമാകുന്ന തേൻ പോലെയാണ്. വിഷം ഏറിയ പാരദം, പാഷാണം, കഠിന ഉപ്പ്, കറുത്തീയം, കാഞ്ഞിരക്കായ എന്നിവ പോലെയാണ്. അതി സൂക്ഷ്മ അളവില്‍ മഹാ ഔഷധമാണ്. അമരയാണ്.

8. കായകല്പം.

ദീർഘായുസ്സിനും വർദ്ധക്യത്തിലെ ആരോഗ്യസംരക്ഷണത്തിനും ഉതകുന്ന ഒരു ഉപാധിയാണ്. വികാരമനസ്സിൽ നിന്നും വിചാരമനസ്സിൽനിന്നും ഉയർന്ന് അവബോധമനസ്സിൽ എത്താനുള്ള, ആകാശബോധത്തിൽ എത്താനുള്ള, പ്രകൃത്യാതീതബോധത്തിൽ എത്താനുള്ള പാധിയാണ്. വിവേക ഭാവനയാണ്. ചിലപ്പോൾ ദ്രവ്യമാണ്, ചിലപ്പോൾ ഊർജ്ജമാണ്. അശുദ്ധിയിൽ കാന്തത്തിന്റെ ദക്ഷിണധ്രുവ ഊർജ്ജമാണ്. ബലത്തിൽ കാന്തത്തിന്റെ ഉത്തരധ്രുവ ഊർജ്ജമാണ്. വൈദ്യ വിജ്ഞാനമാണ്. വ്യക്തിപരമായ ജ്ഞാനമാണ്. വസ്തുതാപരമാണ്. സൗമ്യതയാണ്. ലഘുവാണ്. പ്രകൃതിനിയമങ്ങൾക്ക് വിധേയമാണ്. സത്യമാർഗ്ഗമാണ്. സാർവത്രികമാണ്. പരിശ്രമഫലമാണ്. അച്ചടക്ക പ്രയോഗമാണ്. നന്മയാണ്. പുണ്യമാണ്. ഗുരുത്വമാണ്. അനുഗ്രഹമാണ്. പ്രതിഫലമാണ്. സുഖകരമാണ്. ആനന്ദദായകമാണ്. പ്രാണവായുവാണ്.  പ്രാണന്റെ സഞ്ചാരത്തിലെ തടസ്സം നീക്കലാണ്. അമരയാണ്. രസായനമാണ്. സ്വർണ്ണ തന്മാത്രയിലെ രഹസ്യമാണ്. കർമ്മഫലമാണ്. സംഭവമാണ്. 

ശിഷ്യൻ

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം. ധർമ്മം ശരണം. സത്യം ശരണം.

 🙏

https://podoph.blogspot.com/2024/12/kader-kochi.html?m=1