ഉഷ്ണമേഖലാപ്രദേശങ്ങളില്‍ ജീവിച്ചുപോരുന്നവരെ ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ് അന്തരീക്ഷത്തിലെ താപവർദ്ധനവ് മൂലമുള്ള പ്രയാസങ്ങള്‍. സൂര്യനില്‍ നിന്നുള്ള ചൂട് മാത്രമല്ല ഭൂമിയില്‍ നിന്നുള്ള ചൂടും അന്തരീക്ഷത്തിലെ താപവര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. ധ്രുവദേശത്തുള്ളവരും മരുഭൂമിയിലെ യാത്രക്കാരുമായിരുന്നു മുൻക്കാലങ്ങളിൽ സുര്യവികിരണ പ്രയാസങ്ങൾക്കും താപബുദ്ധിമുട്ടുകള്‍ക്കും ഏറെ വിധേയമായിപോന്നിരുന്നത്. സൂര്യവികീരണം കൂടാതെ ഇതര സ്രോതസ്സുകളിൽ നിന്നുള്ള ആധുനിക വികീരണദോഷങ്ങളും ഇപ്പോൾ പ്രയാസങ്ങൾക്ക് കാരണമാകുന്നതായി കരുതിപ്പോരുന്നുണ്ട്.
തലവേദന, അമിതദാഹം, താഴ്ന്ന രക്തസമ്മര്‍ദ്ദം, ക്ഷീണം, തലകറക്കം, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, അമിതവിയര്‍പ്പ്, പുകച്ചിൽ, ചൊറിച്ചിൽ, കഴുത്തുവേദന, ഉയർന്ന നിരക്കിലുള്ള ഹൃദയമിടിപ്പ്, കാഴ്ചമങ്ങല്‍, ഓക്കാനം, വയറിളക്കം, ഉറക്കംതൂങ്ങല്‍, സ്ഥലകാലവിഭ്രാന്തി, ആശയകുഴപ്പം, കോപം, ചര്‍മ്മത്തില്‍ വീക്കം,ചർമ്മത്തിൽ ചൊറിച്ചിൽ, പേശിവേദന, പേശിപിടുത്തം, പേശീതളര്‍ച്ച, പേശികളുടെ ക്ഷയം, ആന്തരികാവയവങ്ങളില്‍ നീര്‍കെട്ട്, ആന്തരികാവയവങ്ങളുടെ ഉണക്കം, ബോധക്ഷയം, പനി, ജ്വരം, മൂക്കില്‍ നിന്നുള്ള രക്തസ്രാവം, ഹൃദയാഘാതത്തിലോട്ട് നയിക്കുന്ന പ്രയാസങ്ങള്‍ എന്നിവയെല്ലാം ഭൗമാന്തരീക്ഷതാപ വർദ്ധന മൂലം അനുഭവപ്പെടാം.
സൂര്യതാപം മൂലമുള്ള ഉപദ്രവങ്ങൾ കഠിനമായാൽ മൂത്രത്തിന്‍റെ അളവ് കുറയും. നിറവും വ്യത്യാസപ്പെടാം. മൂത്രത്തില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത കൂടും. രക്തത്തിലെ ഗാഡത, ഘനീഭവത്വം എന്നിവ വര്‍ദ്ധിക്കും. ചിലരിൽ കുറയും. പ്രതിരോധശക്തി കുറയുന്നത് മൂലം രോഗാണുബാധയും സംഭവിക്കാം. വരൾച്ച ദീർഘിച്ചാൽ ചിലരിൽ വൃക്കസ്തംഭനം, പ്രമേഹം, കരള്‍ സിറോസിസ്, ഹൃദയപേശീദൗർബല്യം, വേരിക്കോസിറ്റി, അന്ധത, മതിഭ്രമം എന്നിവയ്ക്ക് തുടക്കം കുറിക്കും.
ഹൃദയപേശി ദൗർബല്യം സംഭവിച്ചാൽ ക്ഷീണം, കാലിൽ നീര്, കിതപ്പ്, വർദ്ധിച്ച നെഞ്ചിടിപ്പ്, രക്തസമ്മർദ്ദ വ്യതിയാനം എന്നിവ അനുഭവപ്പെടും. ആരംഭത്തിലെ തന്നെ ഫലപ്രദമായ ചികിത്സ സ്വീകരിച്ച് പരിഹരിക്കണം.
സൂര്യതാപ പ്രയാസങ്ങളെ പ്രതിരോധിക്കാം.
രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സമയങ്ങളിലെ ജാഥകള്‍, പ്രകടനങ്ങള്‍, റോഡുസഞ്ചാരം, മീൻപിടുത്തം എന്നിവയെ ഒഴിവാക്കണം.
നട്ടുച്ച സമയത്തും മറ്റും പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പി, സണ്‍ഗ്ലാസ് എന്നിവയോ ഉപയോഗിക്കണം.
തുറസ്സായ സ്ഥലങ്ങളിൽ വെച്ച് ശാരീരികാദ്ധ്വാനമുള്ള പ്രവൃത്തികളിലും കളികളിലും ഉച്ചസമയത്ത് ഏർപ്പെടരുത്. പുറംവാതില്‍ പ്രവൃത്തികള്‍ ചെയ്യുന്നവർ ഇടക്കിടെ വിശ്രമിക്കണം.
ഫാന്‍, എയര്‍കണ്ടിഷന്‍ എന്നിവയെ പ്രയോജനപ്പെടുത്തണം.
വേനൽക്കാലത്ത് വെള്ളം ധാരാളം കുടിക്കണം. ദിനംപ്രതി അഞ്ച് ഗ്ലാസ് മുതല്‍ പത്ത് ഗ്ലാസ് വരെയെങ്കിലും ജലം കുടിക്കണം. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. കഠിന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് 30 മിനുട്ട് മുന്‍പേ ജലം കുടിക്കണം. മോര്‍, കരിക്കിന്‍വെള്ളം, തുളസിയില ഇട്ട വെള്ളം, കരിമ്പ് ജൂസ് എന്നിവ കുടിക്കാം. തണ്ണിമത്തന്, ഓറഞ്ച്, നാരങ്ങ എന്നിവ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. തണുത്ത ജലം കുടിക്കാം.
പച്ചമാങ്ങയുടെ നീര്, ഉപ്പ് എന്നിവ ലഘുവായ അളവില്‍ ജലത്തിൽ ചേര്‍ത്ത് തയ്യാറാക്കിയ പാനിയം കുടിക്കാം.
പഴുത്ത വാളൻപുളിയുടെ പൾപ്പ് ജലത്തിൽ അലിയിച്ചത് അരിച്ചെടുത്ത് പഞ്ചസാര, ഉപ്പ് എന്നിവയും ഏലക്കായ, കുരുമുളക് എന്നിവയുടെ പൊടിയും ചേർത്ത് തയ്യാറാക്കിയ പാനീയം നേർപ്പിച്ച് തണുപ്പിച്ച് കുടിക്കുന്നത് ചൂടിൽ നിന്ന് ആശ്വാസം നേടാൻ സഹായിക്കും.
വിയര്‍ക്കുന്ന ദേഹപ്രകൃതിക്കാർ ആണെങ്കിൽ ദിനംപ്രതി അഞ്ച് ഗ്രാം വരെ അളവിൽ കറിയൂപ്പ് ഉപയോഗപ്പെടുത്തണം.
ബാര്‍ലി പൊടിച്ചത് കലര്‍ത്തി തിളപ്പിച്ച പാനിയം പകല്‍ കുടിക്കാം. ക്ഷാരാംശം അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങൾക്ക് നിത്യാഹാരത്തിൽ മുൻഗണന നൽകണം. കടലുപ്പ്, ചീര, കാബേജ്, ചുരക്ക, കുമ്പളങ്ങ, പടവലം, മാങ്ങ, നേന്ത്രപ്പഴം എന്നിവ ക്ഷാരാംശമുള്ള ഇനങ്ങളാണ്.
അമ്ലത അധികമുള്ള അന്നജാഹാര വിഭവങ്ങള്‍ ആണെങ്കിൽ പാചകം ചെയ്യുമ്പോള്‍ അപ്പക്കാരം ലഘുവായ തോതിൽ ഉപയോഗിക്കാം.
ദ്രവരൂപത്തിലുള്ള ആഹാരപദാര്‍ഥങ്ങള്‍ക്ക് മുന്‍ഗണന നൽകണം.
കറികള്‍ തയ്യാറാക്കുമ്പോള്‍ അതിൽ വീര്യം കുറഞ്ഞ മുളക് ഇനങ്ങൾ ഉൾപ്പെടുത്തണം.
ചായ, കാപ്പി എന്നിവയുടെ കടുപ്പവും തോതും തവണയും വേനലില്‍ കുറയ്ക്കണം.
ചേന, തക്കാളി, ചീര എന്നിവയിൽ Oxalate അധികം അടങ്ങിയിട്ടുണ്ട്. ഇവയെ ഒഴിവാക്കണം.
മദ്യം പൂര്‍ണ്ണമായും വർജ്ജിക്കണം.
മത്സ്യം, മാംസം എന്നിവയുടെ തോത് കുറയ്ക്കണം. കൊഴുപ്പ് അധികമുള്ള ആഹാരയിനങ്ങളുടെ തോതും കുറയ്ക്കണം.
പ്രഭാത ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്തുന്നത് പ്രയോജനപ്പെടും.
വിറ്റാമിന്‍. സി അടങ്ങിയ ഫലവര്‍ഗ്ഗങ്ങള്‍ക്ക് മുൻഗണന നൽകണം.
ശരീരക്ഷമത കുറഞ്ഞവർ, ദുര്‍ബലര്‍, വൃദ്ധര്‍ തുടങ്ങിയവരെല്ലാം പുകവലി, കോള, കാപ്പി എന്നിവയെ പകൽ പൂർണ്ണമായും ഒഴിവാക്കണം.
ശരീരഭാഗങ്ങളില്‍ കനത്ത രീതിയിൽ വെയില്‍ ഏല്‍ക്കാത്ത വിധം വസ്ത്രധാരണം ചെയ്യണം. നൈലോണ്‍, പോളിസ്ടര്‍ എന്നിവ കൊണ്ടുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണം. കറുപ്പ് വസ്ത്രങ്ങളും കടുംനിറത്തിലുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. വെളുത്ത ചർമ്മമുള്ള ഉഷ്ണ ശരീരപ്രകൃതക്കാര്‍ കട്ടി കുറഞ്ഞതും അയഞ്ഞതുമായ പരുത്തിവസ്ത്രങ്ങള്‍ ഉപയോഗിക്കണം. ചര്‍മ്മത്തില്‍ കാറ്റ് ഏല്‍ക്കാന്‍ ഉതകുംവിധം അയഞ്ഞ രീതിയില്‍ വസ്ത്രം ധരിക്കണം. പകല്‍ മുഴുവന്‍ സമയവും ജനലുകള്‍ തുറന്നിടണം.
ചൂട് അധികം അനുഭവപ്പെടുന്ന ദിവസങ്ങളില്‍ 2 തവണ കുളിക്കണം. കാക്കക്കുളി ഒഴിവാക്കണം. ശരീരം കുറഞ്ഞത് 5 മിനിറ്റ് നേരമെങ്കിലും നനക്കണം. കുളിക്കുമ്പോള്‍ കാരം അധികമുള്ള സോപ്പ് ഉപയോഗിക്കരുത്. കടലപ്പൊടി ഉപയോഗിക്കാം. ചകിരി പോലുള്ള പരുക്കന്‍ പദാര്‍ത്ഥങ്ങള്‍ കൊണ്ട് ചര്‍മ്മം ഉരസരുത്. ഉഷ്ണ ദേഹപ്രകൃതക്കാര്‍ ആണെങ്കില്‍ കുളിക്കുന്നതിന് മുന്‍പോ, കുളി കഴിഞ്ഞ ശേഷമോ ചര്‍മ്മത്തില്‍ എണ്ണ അധികം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. കുളിക്കുന്നതിന് മുന്നേ ചര്‍മ്മത്തില്‍ എണ്ണ പുരട്ടുന്നത് ചിലരില്‍ സൂര്യരശ്മി ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം അനുവദിക്കും.
മുഖത്ത് വാസലിന്‍ കലര്‍ന്ന ക്രീമുകൾ പുരട്ടരുത്. ചർമ്മത്തിലെ ദ്വാരങ്ങള്‍ അടഞ്ഞാല്‍ ആന്തരികചൂട് വര്‍ദ്ധിക്കും. തലവേദന, ചുമ, ഛർദ്ദി, എക്കിൾ എന്നിവയ്ക്ക് ഇത് ഇടവരുത്തും.
ചർമ്മം അധികം വരണ്ട പോലെ കാണപ്പെട്ടാൽ തണുത്ത പാല്‍, അപ്പക്കാരം എന്നിവയില്‍ ഒന്ന് ജലത്തിൽ കലര്‍ത്തി അതുകൊണ്ട് തുടയ്ക്കണം.
സൂര്യാഘാതം ഏറ്റത് മൂലം ചര്‍മ്മം കറുക്കുകയോ ക്ഷീണം, തലവേദന, ജ്വരം തുടങ്ങിയ കഠിന പ്രയാസങ്ങള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ മുഖം, കക്ഷം, കഴുത്ത്, അരഭാഗം, കൈ, കാല്, തുട എന്നി ഭാഗങ്ങള്‍ നനഞ്ഞ തുണി കൊണ്ട് തുടയ്ക്കണം. ജലം ധാരാളം കുടിക്കണം. ഛർദ്ദി അനുഭവപ്പെട്ടാലും ജലം കുടിക്കണം. വിശ്രമിക്കുകയും വേണം.
തലവേദന ദീര്‍ഘിച്ച് അനുഭവപ്പെട്ടാൽ ഐസ് കലര്‍ത്തിയ ജലം കൊണ്ട് 10 മിനുട്ട് നേരം നെറ്റി ഭാഗം തുടയ്ക്കണം. ചൂട് ജലത്തില്‍ കുറച്ചുനേരം കാല്‍പാദം മുക്കി വെച്ചാല്‍ തലവേദന കുറയും. ചുക്കുചായ ഇത്തിരി കുടിച്ചാലും ഇത്തരം തലവേദന കുറയും.
കുളിരുപനി അനുഭവപ്പെട്ടാല്‍ ഉള്ളംക്കൈ തിരുമ്മണം. കുട്ടികളിൽ ആണെങ്കിൽ കാൽപാദം തിരുമ്മികൊടുക്കണം. അധികരിച്ച ആന്തരികതാപം കുറയാന്‍ ഇത് സഹായിക്കും.
മുഖത്തെ ചര്‍മ്മം വീങ്ങി നിലകൊണ്ടാല്‍ വെള്ളരിക്ക ചാലിച്ച് മുഖത്ത് പുരട്ടാം. സൂര്യാഘാതം ഏറ്റതുമൂലം ചർമ്മത്തിൽ കുമിളകള്‍ രൂപപ്പെട്ടാൽ അത് പൊട്ടിക്കരുത്. കുമിളകള്‍ രൂപംകൊണ്ട ഭാഗത്ത് വളരെയധികം നേര്‍പ്പിച്ച വിനാഗിരി ലായനി കൊണ്ട് കഴുകാം. പശുവിൻ പാല്‍ കൊണ്ട് പൊള്ളിയ ഭാഗം ധാര കോരാം. ആഴ്ചകള്‍ കഴിഞ്ഞിട്ടും കരിവാളിപ്പ് വിട്ടുമാറാതെ നിലകൊണ്ടാല്‍ നാരങ്ങനീര്‍ നേര്‍പ്പിച്ചതും ഇത്തിരി മാത്രം പഞ്ചസാരയും കൂടി കലര്‍ത്തിയ ദ്രാവകം കൊണ്ടോ, നേന്തപ്പഴത്തിന്റെ തൊലിയുടെ ഉള്‍ഭാഗം കൊണ്ടോ ഒന്നിട ദിവസം ഇടവിട്ട് തുടയ്ക്കണം. കഞ്ഞിവെള്ളം കൊണ്ട് പതിവായി കഴുകിയാലും ബദാംതൈലം, ആവണക്കെണ്ണ എന്നിവയില്‍ ഒന്ന് പുരട്ടിയാലും കരിവാളിപ്പ് പരിഹരിച്ചുകിട്ടും.
സൂര്യാഘാതം മൂലം ബോധക്കേട് സംഭവിച്ചുകണ്ടാൽ ആളെ കിടത്തണം. കാലിന്‍റെ കീഴ്‌ഭാഗം ഉയര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ വേണം കിടത്തേണ്ടത്. ഒരു വശം ചരിച്ച് കിടത്തുകയും ആകാം. വായുസഞ്ചാരം ലഭിക്കാന്‍ ഉതകുംവിധം വീശി കൊടുക്കണം. ലഘുവായ ചൂടുജലം (40 degree C) കൊണ്ട് ചര്‍മ്മം തുടയ്ക്കണം. ആള്‍ വിറക്കുന്നുവെങ്കില്‍ വയര്‍, കക്ഷം, കഴുത്ത് എന്നീ ഭാഗങ്ങളില്‍ ഐസ് വെള്ളം കൊണ്ട് അധികനേരം തുടയ്ക്കരുത്.
സൂര്യാഘാതപ്രയാസങ്ങളോട് വിധേയത്വം ഉള്ളവര്‍ ആണെങ്കില്‍ ജലനഷ്ടം ഉണ്ടാക്കുന്നതോ രക്തചംക്രമണം കുറയ്ക്കുന്നതോ ആയ തീവ്ര ഉഷ്ണ ഔഷധങ്ങള്‍ (Sympatholytics) വേനല്‍ക്കാലത്ത് അധികം കഴിക്കുന്നത്, അല്ലെങ്കിൽ ആവശ്യമില്ലാതെ മരുന്നുകൾ പതിവ് ചടങ്ങായി കഴിക്കുന്ന രീതി ഉണ്ടെങ്കിൽ അത് ഒഴിവാക്കണം. ശീതദ്രവ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശീതദ്രവ്യങ്ങളെക്കുറിച്ച് അറിഞ്ഞുവെയ്ക്കണം.
അധികം തണുപ്പുള്ള ഐസ്ക്രീം നട്ടുച്ച സമയത്ത് കഴിക്കരുത്. വിരുദ്ധാഹാരങ്ങളെ പോലെ വിപരീതമരുന്നുകളും ഒന്നിച്ച് കഴിക്കരുത്. ഉഷ്ണദ്രവ്യങ്ങളും ശീതദ്രവ്യങ്ങളും ഇടകലര്‍ത്തി കഴിക്കരുത്. ആഗന്തുജ ഉഷ്ണരോഗാവസ്ഥയിൽ ശീതപ്രഭാവം ഉള്ള ഉഷ്ണമരുന്നുകൾ കഴിക്കാം. മരുന്നുകൾ ശീതവീര്യമുള്ള ആണെങ്കിൽ വിപരീതമെന്നോണം കഴിക്കാം.
ശീതഗുണമുള്ള
ദ്രവ്യങ്ങള്‍
പഴയ അരി, മലര്, മുളപ്പിച്ച ധാന്യങ്ങള്‍, കാരറ്റ്, മധുരക്കിഴങ്ങ്, ചെറുപയര്‍, ശര്‍ക്കര, പഴം, മാതളം, ഈന്തപ്പഴം, കരിക്ക്, ചെറുനാരങ്ങ, മുന്തിരി, നെല്ലിക്ക, കിണര്‍ ജലം, ആട്ടിന്‍പ്പാല്‍, പശുവിന്‍പ്പാല്‍, പുതിയ മോര്‍, പച്ച മോര്‍, ആട്ടിറച്ചി; വെള്ളി, ചെമ്പ് എന്നിവ കൊണ്ടുള്ള ആഭരണങ്ങള്‍, ചന്ദ്രവെളിച്ചം.
ശീതയിനം
മരുന്നുകള്‍
കര്‍പ്പൂരം, ഏലം, കടുകുരോഹിണി, ആടലോടകം, കരിഞ്ചീരകം, അമൃത്, കരിങ്ങാലി, മല്ലി, അത്തി, ആല്, ചന്ദനം, ബ്രഹ്മി, ഇരട്ടിമധുരം, ഗുൽഗുലൂ, ഞെരിഞ്ഞില്‍, ചെറൂള, കറുക, കണിക്കൊന്ന, ഓരില, താമര, നറുനണ്ടി, ശതാവരി, വലേരിയാന, കരയാമ്പു, മുത്ത്, സോമ ഔഷധങ്ങള്‍. കടുക്ക ഉഷ്ണദ്രവ്യം ആണെങ്കിലും വിപാകത്തില്‍, പ്രഭാവത്തില്‍ ശീതത്തെ അനുവദിക്കും. ഏലം ചൂടാണ് എന്ന് ചിലർ പറയാറുണ്ട്. അതിനെ അവഗണിക്കണം.
ശീതമരുന്നുകള്‍ പാലില്‍ കലര്‍ത്തിയാല്‍ അവ കൂടുതല്‍ ശീതമാകും. പാൽ കുടിക്കാം. പാൽപ്പൊടിയും പ്രയോജനപ്പെടും. ശീതമരുന്നുകളുടെ കൂടെ ചൂട് ജലം ചേര്‍ക്കുകയോ നിരവധി തവണ കുലുക്കുകയോ അധികം തവണ ഉരസുകയോ ചെയ്താല്‍ അവയുടെ ശീതഗുണം നഷ്ടപ്പെടും. ശീതമരുന്നുകള്‍ സ്പിരിറ്റില്‍ കലര്‍ത്തിയാല്‍ അവയ്ക്ക് ഉഷ്ണഗുണം കൈവരും.
' ഉഷ്ണത്തിൽ ആശ്വാസം ലഘു ശീതം'.
' മൃദുവായ ആഗന്തുജ ഉഷ്ണപ്രയാസങ്ങള്‍ക്ക് പരിഹാരം മിത ഉഷ്ണം'.
വസൂരി, ചിക്കൻപോക്സ് തുടങ്ങിയ ഉഷ്ണരോഗങ്ങൾക്ക് ഉഷ്ണവീര്യമുള്ള ആര്യവേപ്പ് ഫലപ്രദമാണ്. ആര്യവേപ്പില്‍ ഗന്ധകം ലഘുവായ അളവില്‍ അടങ്ങിയിട്ടുണ്ട്. ഉഷ്ണം മൂലമുള്ള പുരുഷ വന്ധ്യതയ്ക്കും ആര്യവേപ്പ് ഉപയോഗിച്ചുപോന്നിട്ടുണ്ട്. കായം, കടുക്, ഇഞ്ചി, പരിപ്പ് എന്നിവയിലും ഗന്ധകം അടങ്ങിയിട്ടുണ്ട്. സൂര്യാഘാത ഘട്ടത്തിൽ രക്തത്തിൽ phosphate തോത് വർദ്ധിക്കും. ഇത് ചിലരിൽ പ്രമേഹമാറ്റങ്ങൾക്ക് വഴിവെയ്ക്കും. ഗന്ധകം, ഫോസ്ഫറസ് എന്നിവ അടങ്ങിയ ഒരു ഉഷ്ണദ്രവ്യമാണ് ഉള്ളി. സൂര്യതാപ പ്രയാസങ്ങളെ പരിഹരിക്കാൻ ഉതകുന്ന സമാന മരുന്നാണ് ഉളളി. പാല്‍, മോര്‍, പാലുൽപന്നങ്ങൾ തുടങ്ങിയവയില്‍ ഫോസ്ഫറസ്, മാൻഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. വേനലില്‍ മോര്‍ നേർപ്പിച്ചത് കുടിക്കുന്നത് ആശ്വാസം നലകുന്ന ഒരു സംഗതിയാണ്.
സൂര്യരശ്മികൾ ഏറ്റാൽ ചിലർ രാവിലെ തുമ്മും. കുരുമുളക് പൊടി മൂക്കിൽ പോയാലും തുമ്മും. കുരുമുളക് പൊടി നേർപ്പിച്ച് ലഘുവാക്കി ഉപയോഗിച്ചാൽ തുമ്മൽ രോഗം ശാശ്വതമായി പരിഹരിച്ചുകിട്ടും. ഹോമിയോ ഔഷധപ്രയോഗത്തിൽ വിശ്വാസം ഇല്ലാത്തവർക്ക് ഇത് പരീക്ഷിച്ചു ബോധ്യപ്പെടാനാകും. പൊടി അലർജി മൂലമുള്ള തുമ്മൽ ഭേദമാകും. തിപ്പലി (Piperidine) ആയാലും മതിയാകും. അണലിവിഷം വീര്യത്തിൽ ഉഷ്ണമാണ്. അണലി വിഷം ഏറ്റാൽ മുക്കിൽ നിന്നും വായയിൽ നിന്നും രക്തസ്രാവം സംഭവിക്കും. പാലിൽ കുരുമുളക് പൊടി കലർത്തി കുടിപ്പിച്ചാൽ വിഷം ലഘുവാകും. പാൽ കൂടുതൽ അളവിൽ കുടിക്കണം. ഇതും തഥർത്ഥകാരി ചികിത്സയാണ്. പണ്ടുമുതലേ ഉള്ള പ്രയോഗമാണ്. ഫലപ്രദം എന്ന് ഉറപ്പുള്ള മറ്റു ഔഷധസൗകര്യങ്ങൾ ലഭ്യമാണെങ്കിൽ ഇത്തരം പ്രയോഗത്തെ അവഗണിക്കുകയും ആകാം. ചിലർക്ക് പ്രാഥമിക വിഷചികിത്സ എന്ന് കേൾക്കുമ്പോൾ, കുരുമുളക് എന്ന് കേൾക്കുമ്പോൾ തന്നെ കുരു പൊട്ടും.
ഉഷ്ണയിനത്തിൽ പ്പെട്ടതും ലവണപരലുകള്‍ അടിഞ്ഞ് കഠിനമായ സന്ധിവേദനയ്ക്ക് കാരണമാക്കുന്നതുമായ ഒരു ഉഷ്ണ വാതരോഗമാണ് Gout. ആര്യവേപ്പ്, വെളുത്തുളളി, ഇഞ്ചി, Colchicum (Suranjan) എന്നിവ Gout രോഗത്തിലെന്നപോലെ വികീരണരോഗങ്ങളിലും ശമന ഔഷധങ്ങളാണ്. തഥർത്തകാരി (ഹോമിയോ) യാണ്.
ഉഷ്ണവീര്യമുള്ള സസ്യമാണ് മുല്ല (Jasmine). യാസ്മിന്‍ എന്നാല്‍ 'ദൈവത്തിന്‍റെ സമ്മാനം' എന്നാണര്‍ത്ഥം. വേനലില്‍ പകൽ സമയത്ത് സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ തലയില്‍ മുല്ലപ്പൂവ് ചൂടുന്ന ഒരു സമ്പ്രദായം ഉണ്ട്. അത് ശീതത്തെ അനുവദിക്കും.
സൂര്യതാപം മൂലമുള്ള പ്രയാസങ്ങളെ ലഘൂകരിക്കാൻ ചെവിയുടെ പിൻഭാഗത്തും നെഞ്ചത്തും ചുവന്നുള്ളിയുടെ നീര്, വെളുത്തുള്ളിയുടെ നീര്, ഉപ്പ് നീര്, Gelsemium സത്ത് എന്നിവയിൽ ഒന്ന് പുരട്ടുന്ന ഒരു ഗൃഹ (Homeo - Anointment) വൈദ്യസമ്പ്രദായം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നു.
'മൃദുവായ ഉഷ്ണപാപ രോഗത്തിന് പ്രതിവിധി ലഘുവായ ഉഷ്ണ സസ്യാംശം'.
വെളുത്തുള്ളയിൽ ഗന്ധകം അധിക തോതിൽ അടങ്ങിയിട്ടുണ്ട്. Sulfur എന്നാൽ പാപം (Sin) എന്നാണർത്ഥം. വെളുത്തുള്ളി ഉഷ്ണമാണ്. വസൂരി, കാൻസർ, സോറിയാസിസ്, ധമനീരോഗങ്ങൾ, ക്ഷയം, അകാലവാർധക്യം തുടങ്ങിയ ഉഷ്ണരോഗങ്ങൾ പരിഹരിക്കാനായി Azadirecta Indica, Allium sativa, Asafoetida, Arnica, Zingiber എന്നിവയെയോ ആവശ്യമെങ്കില്‍ കൂടുതല്‍ സമാനമായതിനെയോ പ്രഭാവഗുണമുള്ള മറ്റ് സസ്യഔഷധങ്ങളെയൊ പ്രയോജനപ്പെടുത്തുന്ന രീതികളും ഉണ്ട്. Drug എന്ന ഫ്രഞ്ച് പദത്തിൻ്റെ അർത്ഥം ഉണങ്ങിയത് എന്നാണ്.
മനുഷ്യൻ അനുഭവിച്ചുപോരുന്ന രോഗങ്ങളിൽ ഒട്ടുമുക്കാലും ഉഷണം വർദ്ധിച്ചതുകൊണ്ടുള്ള ഉണക്കം മൂലമോ, അമ്ലത (Acidosis) ഏറിയതുമൂലമോ ആണ്. ശിശിരത്തിൽ ഉറച്ചുപോയ കഫദ്രാവകങ്ങൾ വസന്തകാലം കഠിനമാകുമ്പോഴും ഗ്രീഷ്മത്തിലും ചൂടുമൂലം ഉരുകും. തുടർന്ന് അത് ശിരസ്സിലെ അറകളിലും ശ്വാസചാലുകളിലും ഉണങ്ങി വരണ്ടുപോയാൽ അവ അടയും. തലവേദന, ചുമ, നെഞ്ചിൽ കഫക്കെട്ട് എന്നിവ അനുഭവപ്പെടാൻ ഇത് ഇടവരുത്തും. ഛർദ്ദി വർദ്ധിപ്പിക്കുന്ന മരുന്നുകൾ, കയ്പ്പ് ഉള്ള മരുന്നുകൾ, തേൻ, മത്സ്യം എന്നിവ കഫത്തെ പുറംതള്ളാൻ സഹായിക്കുന്നവയാണ്. ദേഹദ്രാവകങ്ങളിൽ അമ്ലത ഏറിയാൽ തലവേദനയാവും മുഖ്യപ്രയാസം. ഇത്തരം വേളയിൽ കുടിക്കുന്ന ജലത്തിന്‍റെ, ശുദ്ധജലത്തിൻ്റെ തോത് കൂട്ടണം.
അന്തരീക്ഷ വ്യതിയാനങ്ങളോട് വിധേയത്വമുള്ള ദേഹപ്രകൃതിക്കാർക്ക് ഉഷ്ണപ്രയാസങ്ങളെ പരിഹരിക്കാന്‍ മാർഗ്ഗങ്ങൾ ഒന്നും അറിയില്ലെങ്കിൽ, മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലെങ്കിൽ, മദ്ധ്യപ്രായം കഴിഞ്ഞുവെങ്കില്‍ വേനലിന്‍റെ ആദ്യഘട്ടത്തിൽ തന്നെ പ്രത്യേക രീതിയിൽ തയ്യാറാക്കിയ Homeo medicines (ഉഷ്ണയിനം ഗണ മരുന്നുകൾ) അകത്ത് കഴിക്കുന്നത് സഹായകമാകും. പ്രയാസങ്ങൾ കുറയും. ദീർഘമായി നിലകൊള്ളുന്ന മറ്റു കഠിനരോഗങ്ങളും ഇതോടൊപ്പം പരിഹരിച്ചുകിട്ടും. വാര്‍ധക്യത്തെ പ്രതിരോധിക്കും (കിട്ടാത്ത മുന്തിരിക്ക് പുളി കൂടും).
സൂര്യനോട് ഭൂമി അടുത്തുവരുന്ന കാലത്തെയാണ് അല്ലെങ്കിൽ മേഘപാളികളുടെ തോത് കുറയുന്ന കാലത്തെയാണ് ആദാനകാലം എന്ന് പറയുന്നത്. ജനുവരി മാസം മുതൽ ജൂൺ മാസം വരെയാണ് ഉത്തരാർദ്ധഗോള മേഖലയിൽ ആദാനകാലം. സൂര്യനുമായുള്ള അകലം കുറയുമ്പോൾ, തടസ്സങ്ങൾ കുറയുമ്പോൾ ശരീരത്തിലെ ജലതോത് കുറയും. ആന്തരിക അവയവങ്ങൾ വരണ്ട് ഉണങ്ങും. വാർധക്യം, ജര ഏന്നാൽ അർത്ഥം വരൾച്ച എന്നാണ്. പാൻക്രിയാസ്, വൃക്കകൾ എന്നിവ ഉണങ്ങിയാൽ ദേഹത്തിൽ ജലനഷ്ടം കൂടും. അമ്ലതയും കൂടും. ഹോർമോണുകൾ കുറയും. അകാലത്തിൽ പ്രമേഹരോഗി ആകും. മസ്തിഷ്കം വരളാനിടവരുന്നത് കൊണ്ടാണ് അകാലത്തിൽ അന്ധത ബാധിക്കുന്നത്, ഓർമ്മക്ഷയം പിടിപെടുന്നത്. ആവശ്യത്തിന് ജലം കുടിക്കുക വഴി ഇത്തരം രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനുമാകും.
Homeostasis & Health
പൊതുവെ
രോഗപ്രയാസകാരണങ്ങള്‍
സൂക്ഷ്മജീവികൾ 10%.
വികീരണം 10%.
ജനിതകം 10%.
ആഹാര വിരുദ്ധങ്ങൾ 30%.
മാലിന്യങ്ങൾ 40%.
ചികിത്സയിൽ രോഗലക്ഷണങ്ങളോടൊപ്പം, രോഗകാരണങ്ങളോടൊപ്പം ഋതുപ്രകൃതി, ദേശപ്രകൃതി, പ്രായപ്രകൃതി, ദേഹപ്രകൃതി, ഔഷധപ്രഭാവം, തന്ത്രയുക്തി എന്നിവയോടൊപ്പം അനുഭവം, അർത്ഥം എന്നീ ഘടകങ്ങളെ കൂടി പരിഗണിക്കാനാകണം
സൂര്യാഘാത ഋതുക്കളിൽ അകത്ത് കഴിക്കാവുന്ന മരുന്നുകൾ
*
'ഉഷ്ണരോഗ പ്രതിരോധത്തിനും പ്രതിവിധിക്കും ലഘു ഉഷ്ണം'.
Gelsemium 3 x.
Nux vomica 3 c
(കാഞ്ഞിരം- ഉഷ്ണം).
Andrographis paniculata 3 c (കിരിയാത്ത് - ഉഷ്ണം),
Allium sativa 3 x
(വെളുത്തുള്ളി - ഉഷ്ണം).
Azadirachta Indica 3 c
(ആര്യവേപ്പ് - ഉഷ്ണം).
Belladonna
3 x.
Ruta graveolens 2 x (Radiation effects).
*
Natrum mur 3 x.
Natrum carb
3 x.
Arsenic album 3 x.
Saturn 8 c (christi).
Thea sinensis 2x (christi).
ശമന മരുന്നുകള്‍
Elettaria Cardamomum 3 x (ശീതം, Radiation effects).
Quassia amara 3 x.
Picrorhiza (ശീതം - ശമനം).
Ficus religiosa (ശീതം - ശമനം).
Valariana (ശീതം - ശമനം).
Terminalia chebula 2 x (ഉഷ്ണം, ശീതം).
Adhatoda
vasica 3 x (ആടലോടകം ശീതം).
Acacia nilotica 3 x (ബബുൽ, ശീതം).
വസന്തം, ഗ്രീഷ്മം, ശരത് എന്നീ ഋതുക്കളിൽ ഉപകാരമാകുന്ന മറ്റു സമാന (തഥർത്തകാരി) മരുന്നുകൾ
Veratrum viride 3x, Bryonia 3x, Aconitum 3x, Achillea millefolium 3x, Viscum album 3x, Asafoetida 3x, Sinapis nigra 3x.
Five Phosphoricum 3x.
ലേപന ഔഷധങ്ങൾ (ചെവി ഭാഗത്ത് പുരട്ടണം).
Gulgule, Cardamom
Q (ശീതം).
Allium sativa
Q (ഉഷ്ണം).
Terminalia chebula Q (ഉഷ്ണം വിപാകത്തിൽ ശീതം. മോണയിൽ കുറച്ചുനേരം തേച്ച് പിടിപ്പിച്ച് പല്ല് തേക്കണം).
ദേശപ്രകൃതിയും ദേഹപ്രകൃതിയും പ്രായവും കൂടി പരിഗണിച്ച് ഓരോരുത്തര്ക്കും ഹിതമായ മരുന്ന് തിരഞ്ഞെടുത്തു ലഘു അളവിൽ രാവിലെ സമയത്ത് ഉപയോഗപ്പെടുത്തണം. കേരളീയർക്ക് പൊതുവേ ഹിതമായത്, ഹോമിയോ ആയത് ഏലം ചേർത്ത ചായ തന്നെയാണ്.
*