Thursday, 2 November 2017

ദൈവവ്യപാശ്രയ ചികിത്സാദര്‍ശനം. Kader Kochi.

ആരോഗ്യസംരക്ഷണംരോഗപ്രതിരോധംരോഗനിവാരണംആയുസ്സ് വര്‍ദ്ധന എന്നിവ വൈദ്യത്തിന്‍റെ മുഖ്യവിഷയങ്ങളാണ്ആരോഗ്യംബലംസുഖംസംതൃപ്തി എന്നിവ സംഘടിപ്പിക്കുന്നതിന് ശരീരംഇന്ദ്രിയങ്ങള്‍മനസ്ജീവശക്തി എന്നിവ സൌമ്യാവസ്ഥയില്‍ നിലനില്‍ക്കേണ്ടതും നിലനിര്‍ത്തേണ്ടതും ഉണ്ട്.  ആഗ്രഹപൂര്‍ത്തികരണത്തിനും ധര്‍മ്മാര്‍ത്ഥകാലസൌമ്യത്തിലൂടെ ആനന്ദാനുഭവം നേടുന്നതിനും ആരോഗ്യാവസ്ഥ, ആയുസ്സ് എന്നിവ  വേണ്ടതുണ്ട് എന്ന് പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു.

പ്രകൃതിയോട് ഇണങ്ങി ജീവിക്കുമ്പോള്‍ മാത്രമാണ് മനുഷ്യനിലെ സ്ഥൂലവും സൂക്ഷ്മവുമായ ജൈവസംവിധാനങ്ങള്‍ ആയാസരഹിതമായി പ്രവര്‍ത്തിക്കാന്‍ ഇടവരുന്നത്‌ഇത്തരം സന്തുലിതാവസ്ഥ (Homeostasis) ബാഹ്യമായ കാരണങ്ങള്‍ കൊണ്ടോ ആന്തരികകാരണങ്ങള്‍ കൊണ്ടോ തകരാറിലാകുമ്പോളാണ് രോഗാവസ്ഥ ഉദയംചെയ്യുന്നത്അപ്പോളാണ് മനുഷ്യനിലെ ബലം കുറയുന്നത്. അപ്പോളാണ് രോഗാണുക്കള്‍ സജീവമാകുന്നത്രോഗകാര്യങ്ങളും ഭവിഷത്തുക്കളും രോഗകാരണങ്ങളും സമഗ്രമായി പരിഹരിച്ച് ജീവിതസൌഭാഗ്യം അനുഭവിപ്പിക്കാന്‍ വ്യക്തിയെ സഹായിക്കുക എന്നതാണ് ചികിത്സാവിഭാഗത്തിന്‍റെ ലക്‌ഷ്യം.

ശാരീരികവും മാനസികവുമായ സുഖസൌഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ബലവിശേഷമാണ് ആരോഗ്യം രസംരക്തംമാംസംകൊഴുപ്പ്അസ്ഥിമജ്ജഅന്ത്യധാതുഇന്ദ്രിയങ്ങള്‍മനസ്സ്, ജീവശക്തി എന്നിവ സന്തുലിതാവസ്ഥയില്‍ നിലകൊള്ളുമ്പോള്‍ ആരോഗ്യവും അവയുടെ സൗമ്യത തകരാറില്‍ ആകുമ്പോള്‍ രോഗവും പിടിപെടുംരോഗപ്രതിരോധത്തുള്ള മുഖ്യമാര്‍ഗ്ഗം ആരോഗ്യസമ്പാദനമാണ്.

ശൈശവംബാല്യംയൌവ്വനംവാര്‍ദ്ധക്യം എന്നീ ഘട്ടങ്ങള്‍ക്ക്‌ ഉതകുംവിധം ജീവശക്തിമനസ്ഇന്ദ്രിയങ്ങള്‍ശരീരം ഇവകള്‍ തമ്മില്‍ ജന്‍മസിദ്ധമായി തന്നെ ഒരു പൊരുത്തം ഒരാളില്‍ നിലകൊള്ളുന്നുണ്ട്ഇത് തകരാറിലാകുമ്പോള്‍ അതിനെ യഥാസമയം പൂര്‍വ്വസ്ഥിതിലോട്ട് മാറ്റുന്നതിന് ഔഷധങ്ങളും ചില പ്രയോഗരീതികളും ആവശ്യമാണ്‌ഇത്തരം രീതികളെ മൂന്നായി തരം തിരിച്ചിരുന്നു.

യുക്തിചികിത്സ.

ശസ്ത്രചികിത്സ. 

സ്വയംചികിത്സ.  

പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന ബലത്തെ ഉഷ്ണം / ശീതം എന്നിങ്ങനെ രണ്ട് ഇനമായി പൂര്‍വ്വികര്‍ തരംതിരിച്ചുകാലം, ഋതു, ദേശം, ദേഹപ്രകൃതി എന്നിവയെ ബലത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചറിഞ്ഞ് ഒരുവനില്‍ അനുഭവപ്പെടുന്ന രോഗലക്ഷണങ്ങളെയും അതിന്‍റെ കാരണങ്ങളെയും പരിഹരിക്കുന്നതിന് വേണ്ടി സമാനമോ  വിപരീതമോ ബന്ധത്തില്‍ ഔഷധങ്ങള്‍ പ്രയോഗിക്കുന്ന രീതിയാണ് യുക്തിവ്യപാശ്രയചികിത്സഅപൂര്‍വ്വം ഘട്ടങ്ങളില്‍ വിത്യസ്തരീതിയിലുള്ള പ്രയോഗത്തിലൂടെയും രോഗശമനം ലഭിക്കുംശോധനചികിത്സശമനചികിത്സശാന്തിമന്ത്രചികിത്സതലോടല്‍ചികിത്സ എന്നിവ വൈദ്യനില്‍ നിന്ന് ലഭിക്കുന്നവയാണ്ശസ്ത്രചികിത്സയ്ക്ക് അത്തരം വൈദ്യവിഭാഗത്തേയും ആശ്രയിക്കണം. 
ധ്രുവശീതദേശത്ത്‌ വസിക്കുന്നവര്‍ പൊതുവെ ഉഷ്ണദേഹപ്രകൃതിയോട് കൂടിയവര്‍ ആയിരിക്കുംപുഴകളുംകായലുകളും ഏറെയുള്ള സമുദ്രസാമീപ്യമുള്ള പ്രദേശമാണ് കേരളം. ഇവിടത്തെ തദ്ദേശിയരെ പൊതുവെ ശീതപ്രകൃതക്കാരായി വേണം കണക്കാക്കേണ്ടത്ഇവരെ ബാധിക്കുന്ന നിജരോഗദോഷങ്ങള്‍ പൊതുവേ ശീതയിനത്തില്‍പ്പെട്ടതാണ്ശീതരോഗങ്ങളുടെ മൃദുഅവസ്ഥയില്‍ ശീതഔഷധങ്ങള്‍ ഉപയോഗപ്പെടുത്തണം. മധുരംചവര്‍പ്പ്കൈപ്പ് രസം അടങ്ങിയ ദ്രവ്യങ്ങളാണ് പൊതുവില്‍ ശീതഔഷധങ്ങള്‍. ഉപ്പ്പുളിഎരിവ് രസങ്ങള്‍ അടങ്ങിയത് ഉഷ്ണങ്ങളാണ്. ലോഹദ്രവ്യങ്ങളുടെ ഔഷധബലം രുചിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുവാന്‍ സാധ്യമല്ലഅതിനാല്‍ ആരോഗ്യവാനായ ഒരാളില്‍ അത് പരീക്ഷിച്ച് തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്.

മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിവേകശേഷിയുള്ള ജീവിയാണ് മനുഷ്യന്‍മനുഷ്യന്‍റെ ശാസ്ത്രനാമം ഹോമോ സാപ്പിയന്‍സ് എന്നാണ്. മനുഷ്യന്‍റെ സ്ഥൂലതലത്തിലും ഒപ്പം സൂക്ഷ്മതലത്തിലും ബാധിക്കുന്ന മൃദുരോഗങ്ങളെ സമാനഔഷധങ്ങള്‍ പ്രയോഗിച്ച് സമഗ്രമായി തന്നെ രോഗശാന്തി സംഘടിപ്പിച്ചുതരുന്ന ചികിത്സയാണ് ഹോമിയോപ്പതി. പ്രകൃതിനിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതും പ്രകൃതിയില്‍ നിന്ന് കിട്ടുന്ന വിഭവങ്ങളെ ഔഷധങ്ങളായി ഉപയോഗപ്പെടുത്തിയും ഉള്ള ചികിത്സാവിഭാഗമാണിത്. ഓരോരുത്തരിലും നിലകൊള്ളുന്ന നൈസര്‍ഗികമായ രോഗപ്രതിരോധശക്തിയെയും രോഗനിവാരണശക്തിയെയും പ്രചോദിപ്പിക്കുക എന്നതാണ് ഹോമിയോപ്പതി ഔഷധങ്ങളുടെ ധര്‍മ്മം.

മരുന്നുകള്‍ക്ക് രോഗനിവാരണ ധര്‍മ്മം നിര്‍വഹിക്കുവാന്‍ പ്രാപ്തിയുണ്ടോ എന്ന് മനുഷ്യരില്‍ പലതവണ പ്രയോഗിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മനുഷ്യവികാരങ്ങളില്‍ അത് ഔഷധമായി പ്രയോജനപ്പെടുത്തുന്നത്(ചിലര്‍ ഇത്തരം വികാരഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ അത് നായക്കും താറാവിനും പയറിനും പടവലങ്ങക്കും  ഇപ്പോള്‍ കൊടുത്ത് പോരുന്നുണ്ട്). 

രോഗലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ ആരോഗ്യവാനില്‍ ഉണ്ടാക്കാന്‍ കഴിവുള്ള ഔഷധം രോഗിയില്‍ ലഘുമാത്രയില്‍ പ്രയോഗിക്കുന്ന രീതിയാണ് ഹോമിയോപ്പതിയില്‍ അവലംബിക്കുന്നത്അതേ ഔഷധം രോഗലക്ഷണങ്ങള്‍ക്ക്രോഗബലത്തിന് വിപരീതമായ നിലയില്‍ അത്യാവശ്യഘട്ടങ്ങളില്‍ പ്രയോഗിക്കുന്നതും യുക്തിചികിത്സ തന്നെയാണ്വിപരീതതത്വത്തില്‍ ഔഷധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ പ്രയോജനം ലഭിക്കണമെങ്കില്‍ അതിന്‍റെ ഡോസ് വര്‍ദ്ധിപ്പിക്കണംഒന്നിലേറെ ഔഷധങ്ങള്‍ ചിലപ്പോള്‍ വേണ്ടിവരുംപലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉളവാകുകയും ചെയ്യും.

രോഗങ്ങള്‍ രണ്ട് തരം. 
ആഗന്തുജം. 
നിജം.

വേദനദുഃഖം, ലമില്ലായ്മ എന്നിവയാണ് അനാരോഗ്യത്തിന്‍റെ മുഖ്യലക്ഷണങ്ങള്‍. ബാഹ്യകാരണങ്ങള്‍ കൊണ്ട് മനസ്സിന്ഇന്ദ്രിയങ്ങള്‍ക്ക്ശരീരത്തിന് ഭംഗം നേരിടുമ്പോള്‍ ഉണ്ടാകുന്ന താല്‍ക്കാലിക ബുദ്ധിമുട്ടുകളെല്ലാം ആഗന്തുജരോഗങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്കാറ്റ്മഴവെയില്‍ മുതലായവ മൂലമുള്ള രോഗങ്ങള്‍ചതവ്പൊള്ളല്‍രോഗാണുബാധശാപംഅസഭ്യംഭയം എന്നിവ മൂലമുള്ള പ്രയാസങ്ങള്‍ക്ഷതം മൂലം ഉള്ള ഓര്‍മ്മക്കുറവ് എന്നിവയെല്ലാം ഇതില്‍പ്പെടും. ചികിത്സിച്ചാല്‍ പൂര്‍ണ്ണമായി മാറുന്ന രോഗങ്ങളാണ് ഇത്തരം ഇനങ്ങള്‍ആഗന്തുജരോഗത്തില്‍ ലക്ഷണങ്ങള്‍ ലഘുവായ നിലയില്‍ ആണെങ്കില്‍ ഒറ്റമൂലി എന്നോണം സമാനഔഷധം ലഘുമാത്രയില്‍ പ്രയോജനപ്പെടുത്തണംലക്ഷണങ്ങള്‍ തീവ്ര അവസ്ഥ പ്രാപിച്ചാല്‍ ഔഷധങ്ങള്‍  വിപരീതരീതിയിലും പ്രയോഗിക്കാം. ഡെങ്കിപ്പനിജലദോഷപ്പനിഎബോള പനിജപ്പാന്‍ ജ്വരം എല്ലാം ആഗന്തുജരോഗങ്ങളായി കണക്കാക്കി വേണം പരിഹരിക്കേണ്ടത്. അഗന്തുജരോഗങ്ങള്‍ യഥാവിധി പരിഹരിച്ചില്ലായെങ്കില്‍ അത് ദീര്‍ഘിച്ച് ജീവശക്തിയെ ദുര്‍ബലമാക്കുംനിജരോഗമായി പരിണമിക്കും.

ആന്തരികകാരണങ്ങള്‍സൂക്ഷ്മകാരണങ്ങള്‍ദോഷങ്ങള്‍  എന്നിവകൊണ്ട് ഉടലെടുക്കുന്ന ക്ഷയംഭ്രാന്ത് എക്സിമപ്രമേഹംസന്ധിവാതംഹൃദ്രോഗംകാന്‍സര്‍ തുടങ്ങിയ സ്ഥിരരോഗങ്ങളാണ് നിജരോഗങ്ങള്‍ദോഷങ്ങള്‍ മൂലമുള്ള നിജരോഗത്തിലും ദീര്‍ഘിച്ചുനിലകൊള്ളുന്ന മറ്റു മൃദുരോഗങ്ങളിലും സമാനഔഷധ ചികിത്സയാണ് അഭികാമ്യംരോഗലക്ഷണത്തിന്‍റെ തീവ്രഘട്ടത്തില്‍ വിപരീതരീതിയിലുള്ള ഔഷധപ്രയോഗവും ചിലരില്‍ പ്രയോജനപ്പെടുംരോഗലക്ഷണങ്ങളെ ആധാരമാക്കിയും അതിന്‍റെ തീവ്രത വിലയിരുത്തിയും ദേഹപ്രകൃതിദോഷപ്രകൃതികാലപ്രകൃതി എന്നിവ തിരിച്ചറിഞ്ഞും ആണ് രോഗങ്ങള്‍ പരിഹരിക്കേണ്ടത്. മനോരോഗലക്ഷണപ്രധാനമായ മൃദുരോഗങ്ങളില്‍ സമാനദ്രവ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി മരുന്നുകള്‍ പ്രയോഗിക്കുന്നതും സ്വീകരിക്കുന്നതും ആണ് ഉത്തമം.

നവരോഗങ്ങള്‍പഴകിയരോഗങ്ങള്‍പൂര്‍വ്വജന്മരോഗങ്ങള്‍ദോഷജരോഗങ്ങള്‍ആര്‍ജിതരോഗങ്ങള്‍ എന്നിങ്ങനെയും രോഗങ്ങളെ തരംതിരിച്ചുപോരുന്നുണ്ട്സ്വയം ചെയ്ത ദുഷ്കര്‍മ്മങ്ങളെ കൂടാതെ പൂര്‍വ്വജന്മ കര്‍മ്മദോഷഫലമായും അന്യജന്മ കര്‍മ്മദോഷഫലമായും രോഗങ്ങള്‍ അനുഭവിക്കേണ്ടിവരും.
*
രോഗനിവാരണത്തിന് വൈദ്യനെ ആശ്രയിച്ച് നേടാവുന്ന ചികിത്സയും രോഗിക്ക് സ്വയം അനുഷ്ഠിക്കാവുന്ന മുറകളും പണ്ടുമുതലേ നിലവിലുണ്ട്. ഔഷധങ്ങള്‍ കൂടാതെയുള്ള സ്വയംചികിത്സയും പരസഹായം സ്വീകരിച്ച് കൊണ്ടുള്ള മന്ത്രതന്ത്രവിദ്യകളും രോഗശാന്തിയെ അനുവദിക്കുംരോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ഓജസ് വര്‍ദ്ധിക്കാനും ചില ഘട്ടത്തില്‍ ഇത് സഹായകമാകുണ്ട്. ജനിതകരോഗങ്ങള്‍അന്യജന്മകൃതരോഗങ്ങള്‍ എന്നിവയെ ഔഷധപ്രയോഗങ്ങള്‍ വഴിയും സല്‍കര്‍മ്മങ്ങള്‍ വഴിയും രിഹരിക്കാന്‍ കഴിയുമോ എന്നും പരമ്പര്യവൈദ്യവിഭാഗം അന്വേഷിച്ചിട്ടുണ്ട്. ദോഷഗുരുവികൃതിയുടെ ഫലം മൂലമോ മുന്‍ജന്മകര്‍മ്മഫലം മൂലമോ ഉണ്ടായ ദോഷവിധിയെ അതിജീവിക്കാന്‍ സല്‍കര്‍മ്മങ്ങള്‍ക്ക് കഴിയും എന്ന വിശ്വാസത്തിന് കാലപഴക്കം ഏറെയുണ്ട്.

വായുജലംആഹാരംദേഹം എന്നിവയില്‍ ശുചിത്വം പാലിക്കുക.

ഹിംസ, കളവ്വഞ്ചനനുണപറയല്‍,  അസഭ്യവര്‍ഷം തുടങ്ങിയ പാപങ്ങളില്‍ നിന്നും ഇന്ദ്രിയ വിഷയാസക്തിയില്‍ നിന്നും ആലസ്യങ്ങളില്‍ നിന്നും അമിതാഹാരങ്ങളില്‍ നിന്നും  വിട്ടുനില്‍ക്കുക.

ഇഷ്ടഭോജനം കഴിക്കുക.

ദേശാനുസ്രിതമായി ലഭ്യമായ ഒറ്റമൂലികളെ ഉപയോഗിച്ച് ശോധനക്രിയ ചെയ്യുകശോധനരീതികള്‍ ഋതുഭേദാനുസ്രിതമായി അനുഷ്ഠിക്കുക.

വസന്തം
വമനം.
ഗ്രീഷ്മം
സ്വേദനം.
വര്‍ഷം
വിരേചനം.
ശരത്
മൂത്രം കളയല്‍.
ഹേമന്തം, ശിശിരം  
ലഘു വിരേചനം.


സുഗന്ധ 
ഔഷധങ്ങള്‍ മണത്തുക.

ലോഹാഭരണങ്ങള്‍ വിപരീതആശയത്തില്‍ ധരിക്കുക.

യാത്ര പോകുമ്പോള്‍ മംഗള വാക്കുകള്‍ പറയുക.

അതിഥികള്‍കണ്ടുമുട്ടുന്നവര്‍ എന്നിവരെ അഭിവാദ്യം ചെയ്യുക.

പ്രേമ (Musa of Philo) ഗീതം ആലപിക്കുക.

ഇഷ്ടവസ്ത്രംഇഷ്ട  ആഭരണം എന്നിവ ധരിക്കുക.

വിഷസസ്യഔഷധങ്ങള്‍ ശുദ്ധിചെയ്ത ശേഷം മാത്രം ലേപനം ചെയ്യുക.

അന്തരീക്ഷവ്യതിയാനം
സന്ധ്യ, രാത്രി, പകല്‍, പൌര്‍ണ്ണമിഅമാവാസിസമരാത്രംസംക്രമംഗ്രഹണംഉല്‍ക്കവര്‍ഷംവാല്‍നക്ഷത്രഗമനം എന്നീ പ്രകൃതിസന്ദര്‍ഭങ്ങള്‍ മനസ്സിലാക്കി ജീവിതവ്യാപാരം ക്രമപ്പെടുത്തുക.

കാര്യങ്ങളെ പോസിറ്റീവായി കണക്കാക്കി പ്രവര്‍ത്തിക്കുക.

മറ്റുള്ളവരെ വിശ്വസിക്കുക.

ദൈനംദിനജീവിതത്തില്‍ 
പ്രസന്നഭാവത്തെയും ചിരിയെയും ഉള്‍പ്പെടുത്തുക.
   
ആരോഗ്യമര്യാദകള്‍ സ്വയം നിര്‍വഹിക്കുക.

വേനല്‍ വര്‍ഷം, രാത്രി പകല്‍, സുഖം ദുഃഖം എന്നപോലെ  പ്രശ്നങ്ങളെ  ദ്വൈതബോധത്തോടെ തിരിച്ചറിഞ്ഞ് അംഗീകരിച്ച് ആശ്വസിക്കുക.

രാജ്യനിയമങ്ങള്‍ലോകമര്യാദകള്‍ എന്നിവയെ അനുസരിക്കുക.

സഹജീവികളെയും പൂര്‍വ്വഗുരുക്കന്മാരെയും ബഹുമാനപൂര്‍വ്വം സ്മരിക്കുക.

 
സഹജന്മങ്ങളുടെ മുന്‍പില്‍ വണങ്ങുക .

സ്തുതിവചനം ഉറക്കെ ചൊല്ലുക.

സഹജന്മങ്ങള്‍ക്ക് പ്രീതമായ ദ്രവ്യങ്ങള്‍ഉപഹാരങ്ങള്‍ സമര്‍പ്പിക്കുക

മംഗളകരമായ അര്‍പ്പണ കര്‍മ്മങ്ങള്‍ ചെയ്യുക.

പ്രായശ്ചിത്തം ചെയ്യുക.

അന്യദേശങ്ങള്‍ സന്ദര്‍ശിച്ച് സഹജീവികള്‍ക്ക് ദാനം ചെയ്യുക,
.
അന്യദേശങ്ങള്‍ സന്ദര്‍ശിച്ച് ഉപ്പ്, കര്‍പ്പൂരം എന്നിവപോലുള്ള ഉഷ്ണശീത ദ്രവ്യങ്ങള്‍ ശേഖരിക്കുക.

ഈ വക അനുഷ്ടാനമുറകളെല്ലാം മുന്‍കാലങ്ങളില്‍ ദൈവവ്യാപാശ്രയചികിത്സ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഔഷധദോഷം ലേശം ഇല്ലാതെയുള്ള തദര്‍ത്ഥകാരി പ്രയോഗവും ദ്രവ്യങ്ങളിലെ സൂക്ഷ്മഅംശത്തെ ഉപയോഗപ്പെടുത്തിയുള്ള പ്രയോഗരീതിയും  ഗണത്തില്‍ ഉള്‍പ്പെടും.

മനുഷ്യായുസ്സിന് തന്നെ വെല്ലുവിളി ഉണര്‍ത്തുംവിധം മുന്‍ജന്മകര്‍മ്മഫലങ്ങളായുള്ള ജനിതകരോഗങ്ങള്‍പരദേശസൂക്ഷ്മജീവികള്‍അന്യഗ്രഹത്തിലെ സൂക്ഷ്മജീവികള്‍ (ഉല്‍ക്ക വര്‍ഷം), ധ്രുവകേന്ദ്രീകൃതസൂക്ഷ്മാണുക്കള്‍ ന്നിവ മൂലമുള്ള രോഗങ്ങള്‍; ആര്‍ജിതജീവിതശൈലീരോഗങ്ങള്‍ചികിത്സാപിഴവുരോഗങ്ങള്‍, അവയവസ്വീകരണരോഗങ്ങള്‍, നവലാഭകുതന്ത്രരോഗങ്ങള്‍ എന്നിവയുടെയെല്ലാം തോത് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് സാധാരക്കാരായ ആളുകളില്‍ ആശങ്കക്ക് ഇടവരുത്തിയിട്ടുണ്ട്യുക്തിചികിത്സയോടൊപ്പം തന്നെ ദൈവവ്യാപാശ്രയരീതിയെയും അനുവര്‍ത്തിക്കാന്‍ ഇത് ചിലരെയെങ്കിലും നിര്‍ബ്ബന്ധിപ്പിക്കുന്നു.