ജീവിതം ആനന്ദകരമാകുന്നതിനും ആരോഗ്യം, ദീര്‍ഘായുസ്സ് എന്നിവ അനുഭവിക്കുന്നതിനും കര്‍മ്മം, അര്‍ത്ഥം, സാഹചര്യം, കാലം എന്നിവയുടെ ഹിതകരമായ ചേര്‍ച്ച അനിവാര്യമാണ്. ആരോഗ്യം സംരക്ഷിക്കുന്നതിനും മനസ്സ്, ശരീരം എന്നിവയെ രോഗങ്ങള്‍ ബാധിക്കാതെ ഇരിക്കുന്നതിനും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വേണ്ടതുണ്ട്. ആഹാരം, ശുദ്ധി, നിദ്ര, വ്യായാമം, മനോനിയന്ത്രണം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ആരോഗ്യം നിലകൊള്ളുന്നത്.
പ്രകൃതിയില്‍ എപ്പോഴും നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണ് പരിണാമം. സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും പരിണാമം നടക്കുന്നുണ്ട്. ആദ്യം സൂക്ഷ്മതയില്‍ നിന്ന് സ്ഥൂലതയിലോട്ടും പിന്നീട് സ്ഥൂലതയില്‍ നിന്ന് സൂക്ഷ്മതയിലോട്ടും പരിണാമം നടക്കുന്നു എന്നാണ് സങ്കല്‍പ്പം. പഞ്ചഭൂതങ്ങളില്‍ ആണെങ്കില്‍ അത് ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ ക്രമത്തിലും സപ്തധാതുക്കളില്‍ അത് രസം, രക്തം, മാംസം, കൊഴുപ്പ്, അസ്ഥി, മജ്ജ, അന്ത്യധാതു എന്നീ ക്രമത്തിലുമാണ്. സമുദ്രത്തില്‍ നിന്ന് ഉത്ഭവിച്ചത് നദിയായി, ജീവിയായി ഒടുവില്‍ സമുദ്രത്തില്‍ എത്തും. ആകാശാലയത്തില്‍ നിന്ന് ഉത്ഭവിച്ചത് എല്ലാം ഒരിക്കല്‍ തിരികെ ആകാശാലയത്തില്‍ എത്തും എന്നിങ്ങിനെയും
പരിണാമത്തെ കുറിച്ച് ഒരു സങ്കല്‍പ്പമുണ്ട്.
ശരീരപരിണാമത്തിന്‍റെ ക്രമവും വേഗതയും തിരിച്ചറിഞ്ഞ്, ജീവിതചര്യകളെ ദേശം, പ്രായം എന്നിവയ്ക്ക് അനുസരിച്ചും ഋതുഭേദങ്ങള്‍ക്ക് അനുസരിച്ചും ആവശ്യമായ നിലയില്‍ ക്രമപ്പെടുത്തി, നൈസര്‍ഗ്ഗികമായുള്ള ആരോഗ്യത്തെ സംരക്ഷിച്ചുനിര്‍ത്തുക എന്നത് ഓരോരുത്തരുടെയും ധര്‍മ്മമാണ്. അതാണ് പ്രതിരോധചികിത്സയുടെയും അടിസ്ഥാനം.
ഓരോ ഋതുവിലും ദേഹത്തില്‍ നൈസര്‍ഗ്ഗികമായി വര്‍ദ്ധിക്കുന്ന മലങ്ങളേയും, പുറത്ത് നിന്ന് എത്തിച്ചേരുന്ന മാലിന്യങ്ങളേയും അതാത് ഋതു അന്ത്യത്തില്‍ ശോധിപ്പിക്കണം. ഓരോ ഋതുവിലും നൈസര്‍ഗ്ഗികമായി ക്ഷയിക്കുന്ന രോഗപ്രതിരോധശക്തി, പ്രതികരണ ശക്തി, രോഗനിവാരണശക്തി, സാരാംഗ്നിബലം, ധാതുക്കള്‍ എന്നിവയെ തുടര്‍ഋതുക്കളില്‍ പടിപടിയായി വീണ്ടെടുക്കണം. അതിന് ദിനചര്യ, ഋതുചര്യ
എന്നിവയിലെ നിയമങ്ങള്‍ പാലിക്കണം.
രോഗാണുക്കള്‍ മൂലം പിടിപ്പെട്ട ഒരു പകര്‍ച്ചവ്യാധി രോഗം ഭേദമായാല്‍ അവയ്ക്കെതിരെ വേണ്ട പ്രതിരോധഘടകങ്ങള്‍ ശരീരത്തില്‍ സ്വയം രൂപംകൊള്ളും. അത്തരം രോഗം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ അത് ഉതകും. രോഗാണുക്കളില്‍ ജനിതകമാറ്റം സംഭവിക്കുന്നത് മൂലമാണ് ഒരേയിനം രോഗം തന്നെ ചില്ലറ വിത്യസങ്ങളോടെ വീണ്ടും നിരവധി തവണ പിടിപെട്ടുപോരുന്നത്.
ഓരോരുത്തരിലും രോഗപ്രതിരോധശക്തി കൂടാതെ രോഗാണുസ്വീകരണ ശക്തി, പ്രതികരണശക്തി തുടങ്ങിയ ബലങ്ങളും നിലകൊള്ളുന്നുണ്ട്. രോഗാണുസ്വീകരണശക്തി വര്‍ദ്ധിച്ചത് കൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നത്. പ്രതികരണശക്തി വര്‍ദ്ധിച്ചാല്‍ രോഗലക്ഷണങ്ങള്‍ക്ക് പൂര്‍ണ്ണത കൈവരും. മരുന്നുകള്‍ എളുപ്പം പ്രവര്‍ത്തിക്കും. രോഗം വേഗത്തില്‍ ഭേദമാകും.
ജീവിതസാഹചര്യം പ്രതികൂലമായാല്‍, ജീവശക്തി ക്ഷയിച്ചാല്‍, ദോഷങ്ങള്‍ സജീവമായാല്‍, രോഗാണുക്കളുടെ എണ്ണം വര്‍ദ്ധിക്കും. ആളുകളിലെ കുറഞ്ഞ പ്രതിരോധശക്തി, രോഗാണുക്കളിലെ വിഷാംശങ്ങളുടെ കാഠിന്യം, രോഗാണുവാഹകരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന എന്നിവയാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ ഇടവരുത്തുന്നത്.
ഭൂമിയിലെ ആദ്യകാല ജീവജാലങ്ങളില്‍ ഒന്നാണ് ബാക്ടീരിയകള്‍. ഒരു ലിറ്റര്‍ വായുവില്‍ ഒന്ന് എന്ന തോതിലും, ഒരു ലിറ്റര്‍ ജലത്തില്‍ നൂറ് കോടിയും, ഒരു കിലോഗ്രാം മണ്ണില്‍ ഏകദേശം നാലായിരം കോടി എന്ന തോതിലും ബാക്ടീരിയകള്‍ നിലകൊള്ളുന്നുണ്ട് എന്നാണ് നിഗമനം. ബാക്റ്റീരിയയുടെ ഏകദേശ വലുപ്പം 1000 nm (നാനോമീറ്റര്‍) ആണ്.
ഏകദേശം അയ്യായിരത്തില്‍ പരം വൈറസ് ഇനങ്ങളെ പരീക്ഷണ ലാബില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ അന്‍പത് ഇനം വൈറസുകള്‍ മനുഷ്യനെ ബാധിക്കുന്നവയാണ്. ഇവയുടെ ശരാശരി വലുപ്പം ഏകദേശം 100 nm (0.1 മൈക്രോണ്‍) ആണ്. എബോള, ചിക്കന്‍പോക്സ് എന്നിവയുടെ ഏകദേശ വലുപ്പം യഥാക്രമം 80 nm, 200 nm ആണ്. ഋതുക്കള്‍ക്ക് അനുസരിച്ച് വൈറസുകളില്‍ മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ അവയുടെ രൂപവും വലുപ്പവും വിത്യാസപ്പെടും. അതുമൂലമാണ് ശരീരം അവയ്ക്കെതിരെ ഓരോ സമയവും ഉല്‍പാദിപ്പിക്കുന്ന പ്രതിരോധഘടകങ്ങള്‍ തുടര്‍ന്നും പ്രയോജനപ്പെടാതെ പോകുന്നത്.
ശരീരത്തില്‍ ഏകദേശം 37.2 ട്രില്ല്യന്‍ മനുഷ്യയിന കോശങ്ങള്‍ ഉണ്ട് എന്നാണ് അനുമാനം. അതില്‍ 70 ശതാമാനവും ചുവന്ന രക്തകോശങ്ങളുടെതാണ്. രക്തത്തിലെ പ്ലേറ്റുലെറ്റ്, ചുവന്ന കോശം, വെളുത്ത കോശം എന്നിവയുടെ വലുപ്പം ഏകദേശം യഥാക്രമം 2 മൈക്രോണ്‍, 7 മൈക്രോണ്‍, 12 മൈക്രോണ്‍ എന്ന തോതിലാണ്. ബാക്ടീരിയയുടെ ശരാശരി വലുപ്പം രക്തത്തിലെ വെളുത്ത കോശത്തിന്‍റെ പത്തില്‍ ഒരു അംശം ആണ്.
ആകെയുള്ള ശരീരഭാരത്തിന്‍റെ 0.3 ശതമാനം ബാക്ടീരിയകളുടെ സംഭാവനയാണ്. ശരീരകോശങ്ങളുടെ എണ്ണത്തിന്‍റെ 1.1 മടങ്ങ് ആണ് ബാക്ടീരിയകളുടെ ആകെ എണ്ണം. ഇത് സാധാരണ അവസ്ഥയില്‍ ഏകദേശം 39 ട്രില്ല്യന്‍ (39 x 1012) ആണ്. അണുക്കള്‍ക്ക് വേണ്ട സാഹചര്യം അനുകൂലമാകുമ്പോള്‍ അവ കൂടുതല്‍ സജീവമാകും. അവയുടെ എണ്ണം പിന്നെയും വര്‍ദ്ധിക്കും.
പല രോഗങ്ങളുടെയും കാരണം സൂക്ഷ്മകൃമികളും അവയുടെ അവശിഷ്ടങ്ങളും ആണ്. ഇത്തരത്തില്‍ ഉള്ള അവശിഷ്ടങ്ങളില്‍ ചിലത് പരിണമിച്ചാല്‍ അത് കോശദ്രാവകത്തേയും മൈറ്റോകോണ്ട്രിയകളെയും കൂടാതെ കോശമര്‍മ്മത്തെയും ദോഷകരമായി ബാധിക്കും. ഇതുമൂലവും ശരീരകോശങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകും. അര്‍ബ്ബുദം പോലുള്ള രോഗങ്ങള്‍ (പത്ത് ശതമാനം) ഉടലെടുക്കും. ഓരോരുത്തരുടെയും ചിന്ത, പ്രവൃത്തി, തൊഴില്‍, സാഹചര്യം എന്നിവയും കോശവിഭജന പ്രക്രിയയെ തകരാറാക്കുന്നതില്‍ ഭാഗഭാക്കാകുന്നുണ്ട്.
പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി, അര്‍ബ്ബുദം തുടങ്ങിയവയെ പോലെ പകര്‍ച്ചവ്യാധികളുടെ തോത് വര്‍ദ്ധിക്കാനും ജീവിതശൈലിയിലെ മാറ്റങ്ങള്‍ കാരണമാകുന്നുണ്ട്. പരിസരശുചിത്വം പാലിക്കുന്നതില്‍ എല്ലാവരും സഹകരിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ കുറെയൊക്കെ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായി കിട്ടും. ആര്യവേപ്പ് അരച്ച് കൊടിയില്‍ തേച്ച് കാറ്റ് മുഖേനെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്ന രീതി പണ്ടുകാലത്ത് അവലംബിച്ചിരുന്നു.
സൂക്ഷ്മജീവികളുടേയും ജന്തുക്കളുടെ രക്തദ്രാവകത്തിന്‍റെയും സഹായത്തോടെ ചില സൂക്ഷ്മപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി മനുഷ്യശരീരത്തില്‍ പ്രവേശിപ്പിച്ച് പ്രതിരോധം എന്ന പ്രതിഭാസം രൂപപ്പെടുത്തി എടുക്കുന്ന രീതി ഇപ്പോള്‍ സാര്‍വത്രികമാക്കിയിട്ടുണ്ട്. പ്രോട്ടീന്‍ അല്ലാത്തതും, പ്രോട്ടീന്‍ ഘടകത്തോട് ചേര്‍ന്നുനിന്നുകൊണ്ട് രോഗപ്രതിരോധഘടകങ്ങളെ രൂപപ്പെടുത്തുന്നതുമായ ലഘുയിനം വിഷപദാര്‍ത്ഥങ്ങളെ Haptens എന്നാണ് പറയുന്നത്. പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍, പൂപ്പലിന്‍റെ അംശങ്ങള്‍, സസ്യങ്ങളിലെ വിഷാംശങ്ങള്‍, ആര്‍സെനിക് എന്നിവ ചെറിയ അളവില്‍ ദേഹത്തില്‍ എത്തിയാല്‍ പ്രതിരോധകോശങ്ങളുമായി (ലിഫോസൈറ്റ് ബി കോശങ്ങള്‍) പ്രവര്‍ത്തിച്ച് പ്രതിരോധഘടകങ്ങളെ (ആന്‍റിബോഡികള്‍) രൂപപ്പെടുത്തും. തന്‍മാത്ര ഭാരം ഒരു കിലോ ഡാല്‍ട്ടനില്‍ കുറവുള്ള പ്രോട്ടീന്‍ ഇതരപദാര്‍ത്ഥങ്ങള്‍ പ്ലാസ്മകോശങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാന്‍ ഇടവന്നാലും പ്രതിരോധഘടകങ്ങള്‍ രൂപപ്പെടും. ഇതുമൂലം രോഗാണുക്കള്‍ നശിക്കും. പകര്‍ച്ചരോഗങ്ങള്‍ ശമിക്കും.
കരപ്പന്‍ (അലര്‍ജി മൂലം ഉള്ള ചര്‍മ്മരോഗം) ഉള്ളവരില്‍ ഇമ്മ്യുണോഗ്ലോബിന്‍ ഇ തോതും, സന്ധിവാതം ഉള്ളവരില്‍ ഇമ്മ്യുണോഗ്ലോബിന്‍ ജി തോതും രക്തത്തില്‍ അധികരിക്കും. ഇത്തരം ഗുണകരമായ ആന്‍റിബോഡികള്‍ ചിലരില്‍ ആരോഗ്യകോശങ്ങളുമായി വീണ്ടും പ്രതിപ്രവര്‍ത്തനം നടത്താന്‍ ഇടയാകുമ്പോളാണ് Auto immune diseases ഉടലെടുക്കുന്നത്. സൂക്ഷ്മജീവികള്‍ മൂലമുള്ള രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയോടൊപ്പം ഇത്തരം രോഗങ്ങളുടെ തോതും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്.
വിഷയിനത്തില്‍പ്പെട്ട ഒരു പദാര്‍ത്ഥം വളരെ കുറഞ്ഞ അളവില്‍ ഏതാനും ദിവസം ഉപയോഗപ്പെടുത്തിയാല്‍ ശരീരം അതിനോട് കുറേശ്ശെയായി പൊരുത്തപ്പെട്ടു തുടങ്ങും. പ്രതിവസ്തുക്കളുടെ തോത് ശരീരത്തില്‍ രൂപപ്പെടുകയും ചെയ്യും. തുടര്‍ന്നുള്ള ഘട്ടത്തില്‍ സമാനമായ വിഷം ശരീരത്തില്‍ അധികം അളവില്‍ എത്താനിടയായാലും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും രൂപപ്പെടുകയില്ല. ഇന്‍ഡിഗോ, അതിവിഷം, കാഞ്ഞിരം, സര്‍പ്പഗന്ധി, എര്‍ഗോട്ട്, റുസ് ടോക്സ്, സിങ്കോണ, തിലപുഷ്പി, ഹെലിബോറസ്, വെരാട്രം വിറയിഡ്, ചെറി, കാലാബാര്‍ ബീന്‍സ്, ഉപ്പ്, കാപ്പി തുടങ്ങിയ വിഷയിനങ്ങള്‍ ഇത്തരത്തില്‍ രോഗപ്രതിരോധത്തിനായി ഉപയോഗപ്പെടുത്തി
പോന്നിട്ടുണ്ട്.
ചികിത്സ സഹജരോഗങ്ങളില്‍
മനുഷ്യന്‍ അടക്കമുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അവയുടെ ശരീരത്തെയും ബാധിക്കും. ഓരോ മനുഷ്യനിലും ജന്മനാതന്നെ ദോഷപ്രകൃതി ഉള്ളതുപോലെ ഒരു ആരോഗ്യപ്രകൃതിയും ഉണ്ട്. അതാണ് അവന്‍റെ സ്വഭാവത്തെയും കര്‍മ്മങ്ങളേയും രൂപപ്പെടുത്തുന്നത്. പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുമ്പോഴാണ് ആരോഗ്യം, രോഗപ്രതിരോധശക്തി എന്നിവ മെച്ചപ്പെട്ടുകിട്ടുന്നത്.
പ്രകൃതികോപം, ദേശ അഹിതങ്ങള്‍, കാലവികൃതി എന്നിവ നിമിത്തം മനുഷ്യരില്‍ ചിലയിനം പ്രയാസങ്ങള്‍ ഉടെലെടുക്കുന്നുണ്ട്. അന്തരീക്ഷസ്ഥിതി, ഋതുക്കള്‍ എന്നിവയിലെ വിത്യാസങ്ങള്‍, മറ്റുള്ളവരുടെ അഹിത കര്‍മ്മങ്ങള്‍ എന്നിവ മൂലവും ശരീരധാതുക്കളില്‍ താല്‍ക്കാലികമായി ചില വൈഷമ്യങ്ങള്‍ ഉണ്ടാകും. ഇതുമൂലം ഉളവാകുന്ന ആലസ്യം, അമിതമായ ദാഹം, വിശപ്പ്, മൂത്രശങ്ക, മലബന്ധം, ക്ഷീണം, ഉറക്കവൈഷമ്യങ്ങള്‍, പ്രേമപരവശ്യം, മൈഥുനദാഹം, തലവേദന, പനി, ഭയം, നിരാശ, സ്വൈര്യക്കേട്, മുഷിപ്പ് തുടങ്ങിയ പ്രയാസങ്ങളാണ് സഹജരോഗങ്ങള്‍.
ഒരാളെ ആരോഗ്യവാനാക്കുന്നതിലും സ്വഭാവം മെച്ചപ്പെടുത്തി മനുഷ്യനാക്കുന്നതിലും, അതുകൂടാതെ രോഗിയാക്കുന്നതിലും എല്ലാം ദേശം, അന്തരീക്ഷം, സമൂഹം എന്നിവ ഉള്‍പ്പെട്ട സാഹചര്യം പങ്കുവഹിക്കുന്നുണ്ട്. രോഗങ്ങളില്‍ ഇരുപത് ശതമാനം മാത്രമാണ് ദോഷങ്ങള്‍ മൂലം രൂപപ്പെടുന്നത്. എഴുപത് ശതമാനം രോഗങ്ങളും സാഹചര്യങ്ങളുടെ തകരാറുകള്‍ മൂലം ഉടലെടുക്കുന്നവയാണ്.
പ്രതികൂലമായ സാഹചര്യം മൂലം ശരീരം അശുദ്ധിയായാല്‍ കുളി, മൂത്രവിസര്‍ജനം, വിരേചനം, വമനം, നസ്യം, സ്വേദനം, രക്തമോക്ഷം എന്നിവയ്ക്ക് ഉതകുന്ന മാര്‍ഗ്ഗങ്ങള്‍ യുക്താനുസരണം സ്വീകരിച്ച് ശുദ്ധി വരുത്തണം. പ്രതികൂലമായ സാഹചര്യം മൂലം ധാതുവൈഷമ്യം സംഭവിച്ചാല്‍ ആഹാര, നീഹാര, മൈഥുന, നിദ്രാവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും അവയെ നിയന്ത്രിച്ചും പ്രായത്തിന് അനുസരിച്ചുള്ള ധാതുസാമ്യം സംഘടിപ്പിക്കണം. മനസ്സും ധാതുവാണ്. മനോമലങ്ങളെ പുറംതള്ളാനായി ഇടക്കിടെ പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം.
വെയില്‍, ഇരുട്ട്, കാറ്റ്, മഴ, മഞ്ഞ് എന്നിവ മൂലം രൂപപ്പെട്ട ബുദ്ധിമുട്ടുകള്‍ അവയുടെ ഘട്ടം കഴിയുമ്പോള്‍, സ്വയം പരിഹരിക്കപ്പെട്ട് കിട്ടും. ഏതെങ്കിലും പ്രയാസങ്ങള്‍ മാറാതെ നിലനിന്നാല്‍ ലക്ഷണാടിസ്ഥാനത്തില്‍ സമാന- മരുന്നുകള്‍ മുഖേനെ പരിഹരിക്കണം.
ശരീരത്തിന് വേണ്ട ആഹാരം ലഭ്യമാകാതെ വന്നാല്‍, മലങ്ങള്‍ അധികരിച്ചാല്‍ ധാതുക്കള്‍ ദുഷിക്കും ക്ഷീണിക്കും. അകാലത്തില്‍ ക്ഷയം പിടിപെടാനുള്ള മുഖ്യകാരണം സാരാംഗ്നികളുടെ അപര്യാപ്തതയോ ദേഹദ്രാവകങ്ങളില്‍ അമ്ലത വര്‍ദ്ധിക്കുന്നതോ ആണ്. മെലിഞ്ഞ ദേഹപ്രകൃതിയുള്ളവരില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ സ്രവം അകാലത്തില്‍ നിലച്ചാല്‍ ആദ്യഘട്ടത്തില്‍ നീര്‍വീക്കം രൂപംകൊള്ളും. തുടര്‍ന്ന് ദേഹം തടിക്കും. അപൂര്‍വ്വം ചിലരില്‍ മെലിച്ചില്‍ പ്രകടമാകും. നിരവധി ധാതുക്കള്‍ ഒരേസമയം ക്ഷയിക്കുന്ന രോഗമാണ് രാജക്ഷയം. ഇതുമൂലം നിരവധി കഠിനപ്രയാസങ്ങളെ ഒരേസമയം അനുഭവിക്കേണ്ടതായി വരും.
ഒരാളുടെ ശരീരത്തില്‍ ആകെയുള്ള പിണ്ഡത്തിന്‍റെ അറുപത്തിയഞ്ച് ശതമാനവും ജലമാണ്. വേനലില്‍ ജലതോത് കുറഞ്ഞാല്‍ ശരീരം സ്വാഭാവികമായിത്തന്നെ വരണ്ടുണങ്ങും. ശരീരം വരളാതെ നിലകൊള്ളാനും ശരീരത്തില്‍ എത്തപ്പെട്ട ജലലേയ മാലിന്യങ്ങളെ പുറംതള്ളാനും വേണ്ടി ഓരോരുത്തരും ദിനംപ്രതി ഒരു ലിറ്റര്‍ ജലമെങ്കിലും കുടിക്കണം.
ശരീരത്തില്‍ ജലതോത് കുറഞ്ഞാല്‍ തലകറക്കം അനുഭവപ്പെടും. ഒരാള്‍ ബോധരഹിതനായാല്‍ അയാളുടെ മുഖത്ത് ജലം തളിച്ചുനോക്കണം. ശ്വസിക്കാന്‍ ഉതകും വിധം വായുസഞ്ചാരം സുഗമാമാക്കണം. ബോധം തിരികെ ലഭിക്കുമ്പോള്‍ ജലം കുടിപ്പിക്കണം. വ്രതം അവസാനിപ്പിച്ച ഘട്ടത്തില്‍ ആദ്യം ജലം കുടിക്കണം. തുടര്‍ന്നുള്ള മണിക്കൂറില്‍ ജലം ഇരട്ടി അളവില്‍ കുടിക്കണം. ദുര്‍മേദസ്സ് ഉള്ളവരും, മൂത്രം അധികം പോകുന്നവരും വറ്റിച്ച ജലം കുടിക്കണം.
കരിക്കിന്‍ വെള്ളം, നേര്‍പ്പിച്ച മോര്, പഴങ്ങളുടെ ജ്യൂസ് എന്നിവ പതിവായി കുടിച്ചാല്‍ ദേഹദ്രാവകങ്ങളിലെ അമ്ലത കുറയും, മലശോധന സുഗമമാകും, ദേഹത്തിന് വേണ്ട ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ ലഭിക്കും. ശ്വാസനാളം വരണ്ട് ചുമ പിടിപെട്ട ഘട്ടത്തില്‍ ഉള്ളി, കാരറ്റ്, കിഴങ്ങുകള്‍ (Yang) എന്നിവയുടെ ജ്യൂസ് ആണ് ഗുണകരം. സന്ധിവേദനയിലും രക്തകുറവുള്ള ഘട്ടത്തിലും ചുവന്നമുന്തിരിയുടെ ജ്യൂസ് കുടിക്കണം. ആറ് മണിക്കൂര്‍ ഇടവിട്ട് കുടിക്കണം. ജ്യൂസ് തയ്യാറാക്കുമ്പോള്‍ അതില്‍ കഴിവതും പഞ്ചസാര ചേര്‍ക്കരുത്.
അകാല വാര്‍ദ്ധക്യത്തിന്‍റെ പ്രതിരോധനത്തിനായി കൊഴുപ്പ് ഇനങ്ങള്‍, നെയ്യ്, സൂപ്പ് എന്നിവ ശരത്ഋതുക്കളില്‍ ദഹനബലം അനുസരിച്ച് പ്രയോജനപ്പെടുത്തണം. വാര്‍ദ്ധക്യത്തില്‍ ദേഹപ്രകൃതി ഉഷ്ണമെങ്കില്‍ ചര്‍മ്മത്തില്‍ പുരട്ടാന്‍ നല്ലത് നല്ലെണ്ണയാണ്. ആഹാരത്തില്‍ മധുരം, കയ്പ്പ് രസങ്ങള്‍ അടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തണം. രസായനചികിത്സ സ്വീകരിക്കണം. ജലം, തേങ്ങ, പഴം, ഈന്തപ്പഴം, ശര്‍ക്കര, വെളുത്തുള്ളി, മഞ്ഞള്‍, കടുക്ക, നെല്ലിക്ക, അമുക്കുരം, തേന്‍, മാംസസൂപ്പ്, നെയ്യ്, പാല്‍ എന്നിവ രസായനഫലം നല്‍കുന്ന ഇനങ്ങളാണ്.
ചികിത്സ ആഗന്തുകരോഗങ്ങളില്‍
ആഗന്തുകം എന്നാല്‍ ക്ഷണിക്കാതെ വരുന്നവ എന്നാണ് അര്‍ത്ഥം. ചതവ്, വീഴ്ച, വഴക്ക്, ശകാരം, വിഷബാധ, രോഗാണുബാധ എന്നിവ മൂലമോ; കാറ്റ്, മഴ, വെയില്‍ എന്നിവ അമിതമായി ഏല്‍ക്കാന്‍ ഇടവന്നത് മൂലമോ; ആഹാരം, നിദ്ര, അദ്ധ്വാനം തുടങ്ങിയവയുമായി ബന്ധപ്പെട്ടോ ധാതുക്രമത്തില്‍ അതി, ഹീന, മിഥ്യായോഗങ്ങള് സംഭവിച്ചാല്‍, അതിനെ തുടര്‍ന്ന് മലങ്ങള്‍ അധികരിച്ചാല്‍ ജീവശക്തി സജീവമായി പ്രതികരിക്കും. ഇതുമൂലം ഉടലെടുക്കുന്ന പ്രയാസങ്ങളെയാണ് ആഗന്തുകരോഗങ്ങള്‍ എന്ന് വിളിച്ചുപോരുന്നത്.
ഇത്തരം അവസ്ഥയില്‍ ജീവശക്തി സജീവമായി നിലകൊള്ളുന്നതിനാല്‍ ധാതുവൈഷമ്യങ്ങള്‍ സ്വയം പരിഹരിക്കപ്പെടും. മലങ്ങള്‍ സ്വയം വിസര്‍ജ്ജിക്കപ്പെട്ടുകിട്ടും. മലങ്ങള്‍ വിസര്‍ജ്ജിക്കപ്പെടാതെ കിടന്ന് പഴകിയാല്‍ മൃദുരോഗങ്ങള്‍ ഉടലെടുക്കും. ദോഷങ്ങള്‍ സജീവമാകും.
പ്രയാസങ്ങള്‍ ഉടലെടുത്തത് വിഷബാധമൂലം ആണെങ്കില്‍ എത്രയും വേഗം സമീപമുള്ള ദ്വാരത്തിലൂടെ വിഷത്തെ പുറംതള്ളണം. വിഷസാന്നിദ്ധ്യത്തിന് സമീപത്തുള്ള ദ്വാരങ്ങള്‍ അടഞ്ഞ് തടസ്സപ്പെട്ടാല്‍ തൊട്ടുസമീപത്തുള്ള സമാനദ്വാരങ്ങളെയോ വിപരീത ദിശയിലുള്ള ദ്വാരങ്ങളെയോ തുറപ്പിക്കണം. അതിന് മരുന്ന് അധികം അളവില്‍ ഉപയോഗിക്കണം. വിഷത്തെ മുഴുവനായി പുറംതള്ളാന്‍ പറ്റിയില്ലെങ്കില്‍ വിപരീതരീതിയില്‍ നിര്‍വ്വീര്യമാക്കണം. അല്ലാത്തപക്ഷം വിഷം ഒരു ധാതുവില്‍ നിന്ന് മറ്റ് ധാതുക്കളിലോട്ട് വ്യാപിക്കുകയും പരിണമിക്കാതെ ദീര്‍ഘനാള്‍ നിലകൊള്ളുകയും ചെയ്യും. വിഷം പ്രായത്തെ അതിജീവിച്ച് സൂക്ഷ്മസ്വഭാവം കൈവരിച്ചാല്‍ അകാല വാര്‍ദ്ധക്യത്തിനും ജനിതകരോഗങ്ങളുടെ ഉത്ഭവത്തിനും വഴിയൊരുക്കും.
മഴ പെയ്താല്‍ കളകള്‍ രൂപപ്പെടുന്നത് പോലെ മാലിന്യങ്ങളുള്ള ദേശത്ത് വസിച്ചാല്‍ മാലിന്യങ്ങള്‍ സ്വാഭാവികമായി തന്നെ ശരീരത്തില്‍ അധികരിക്കും. മാലിന്യങ്ങളെ പുറംതള്ളാന്‍ ജീവശക്തി പരിശ്രമിക്കുന്നതിന്‍റെ പ്രതിഫലനമായാണ് രോഗലക്ഷണങ്ങള്‍ ഉളവാകുന്നത്. ആദ്യഘട്ടത്തില്‍ ഒന്നോ രണ്ടോ ധാതുക്കള്‍ മാത്രം മലിനപ്പെടുന്നതിനാല്‍ ലക്ഷണങ്ങളുടെ എണ്ണവും കുറവായിരിക്കും. അതിനാല്‍ മുഖ്യ രോഗലക്ഷണത്തെ ആധാരമാക്കി ചികിത്സ നടത്തിയാല്‍ മതിയാകും. ഉപദ്രവലക്ഷണങ്ങളെ പ്രത്യേകമായി ചികിത്സിക്കണമെന്നില്ല. മുഖ്യലക്ഷണങ്ങള്‍ മാറുമ്പോള്‍ ഉപദ്രവലക്ഷണങ്ങളും കൂടെ ഭേദമാകും. ഉപദ്രവലക്ഷണങ്ങള്‍ മാറിയില്ലെങ്കില്‍ അവയെ പിന്നിട് പ്രത്യേകം ചികിത്സിക്കണം. രോഗലക്ഷണങ്ങളും ഉപദ്രവലക്ഷണങ്ങളും ഒന്നിച്ചുമാറ്റാന്‍ കഴിവുള്ള മരുന്നുകള്‍ ഉണ്ടെങ്കില്‍ അവയെ പ്രയോഗിക്കണം.
രോഗലക്ഷണങ്ങള്‍ മാനസികം ആണെങ്കില്‍ അധികം തവണ കുലുക്കി നേര്‍പ്പിച്ചതും ദേഹജം ആണെങ്കില്‍ അധികം നേര്‍പ്പിക്കാത്ത മരുന്നും നല്‍കണം. രോഗലക്ഷണങ്ങള്‍ തീവ്രമാണെങ്കില്‍ മരുന്ന് തുടരെ തുടരെ നല്‍കണം. രോഗിയുടെ പഥ്യാഹാരം ചോദിച്ചറിഞ്ഞ് അതിനെ ക്രമീകരിച്ച് അനുവദിക്കണം. രോഗാവസ്ഥയ്ക്ക് അഹിതങ്ങളായ ആഹാരയിനങ്ങളെ നിരോധിക്കണം. രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമാണെങ്കില്‍ സമാനമരുന്ന് അധികം നേര്‍പ്പിച്ചത് നല്‍കണം. മരുന്ന് 12x ല്‍ തുടങ്ങി 1x ല്‍ അവസാനിപ്പിക്കുന്ന രീതിയില്‍ പ്രയോഗിക്കാം. മാതൃസത്ത് രൂപത്തില്‍ കഴിച്ചാല്‍ ചിലരില്‍ താല്‍ക്കാലികമായി രോഗവര്‍ദ്ധനവ് അനുഭവപ്പെടാനിടയുണ്ട്.
പകര്‍ച്ചവ്യാധി രോഗങ്ങള്‍ ശരീരത്തിന് പുറമേ നിന്ന് വരുന്നവയാണ്. അത് ജീവശക്തിയെ ആദ്യഘട്ടത്തില്‍ തീവ്രമായി ബാധിക്കുകയില്ല. ഇത്തരം അവസ്ഥയില്‍ താഴ്ന്ന ആവര്‍ത്തിപ്പില്‍ ഉള്ള മരുന്ന് (6x 1x) ആദ്യം നല്‍കാം. മനോലക്ഷണങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നുവെങ്കില്‍ ആവര്‍ത്തിപ്പ് കുറച്ച് വര്‍ദ്ധിപ്പിച്ച് (12x) ആദ്യമേ നല്‍കണം. തുടര്‍ന്ന് ആവര്‍ത്തിപ്പ് അവരോഹണക്രമത്തില്‍ (12x, 6x, 3x, 1x) പ്രയോഗിക്കണം.
ചികിത്സ മൃദുരോഗങ്ങളില്‍
മൃദുരോഗങ്ങളെ യഥാവിധി പരിഹരിച്ചില്ലായെങ്കില്‍ ആയുസ്സ് ദൈര്‍ഘ്യം കുറയും. മൃദുരോഗങ്ങളില്‍ മുഖ്യയിനം ദോഷങ്ങള്‍ മൂലം ഉടലെടുക്കുന്ന ദോഷജ രോഗങ്ങള്‍ ആണ്. വിഷങ്ങള്‍, മലങ്ങള്‍, രോഗാണുക്കള്‍, മുജന്മത്തില്‍ ചെയ്ത പാപങ്ങള്‍, അവനവന്‍ ചെയ്ത കഠിന പാപപ്രവൃത്തികള്‍, ധാതുദൂഷ്യം എന്നിവയുടെയും മറ്റും തോത് അനുസരിച്ച് ആണ് ദോഷങ്ങള്‍ സജീവമാകുന്നത്. ജീവശക്തിയെ കൂടാതെ സൂക്ഷ്മസ്വഭാവമുള്ള മനസ്സ്, സൂക്ഷ്മസ്വഭാവമുള്ള ദേഹധാതുക്കള്‍ എന്നിവയെയും ദോഷങ്ങള്‍ക്ക് നേരിട്ട് ബാധിക്കാനാകും. സൂക്ഷ്മസ്വഭാവം അധികമുള്ള ജീവശക്തിയെയും മനസ്സിനെയും ആണ് ആദ്യം ക്ഷീണിപ്പിക്കുന്നത്. അതുമൂലം ഓജസ്, ഇച്ഛാശക്തി, ബുദ്ധി, വിചാരം, വികാരം എന്നി മേഖലയില്‍ നിന്നുള്ള രോഗലക്ഷണങ്ങള്‍ ആണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്.
ആരോഗ്യവാനായ ഒരാളെ ഒരു ദോഷവും ബാധിക്കുകയില്ല. ദോഷം ബാധിച്ച ആള്‍ ദുര്‍ബലനായതിനാല്‍ ശമനചികിത്സ അവലംബിക്കണം. ശമനചികിത്സയെ വ്യാധിസമാനം, വ്യാധിവിപരീതം ഹേതുവിപരീതം, വ്യാധിവിരുദ്ധം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
ഔഷധങ്ങളുടെ ലഭ്യത ഉറപ്പാക്കിയും ഋതുക്കളുടെ ആനുകൂല്യം നോക്കിയും ചികിത്സ ആരംഭിക്കണം. ആദ്യം രോഗലക്ഷണങ്ങളും തുടര്‍ന്ന് രോഗവര്‍ദ്ധക ഘടകങ്ങളും പറ്റുമെങ്കില്‍ സാഹചര്യവും പരിഹരിക്കണം. രോഗലക്ഷണങ്ങളും വീര്യവും ആധാരമാക്കി മരുന്ന് നിശ്ചയിക്കണം. മൃദുഅവസ്ഥയില്‍ സമാനചികിത്സയ്ക്ക് ആധാരമാക്കുന്നത് പൂര്‍ണ്ണതയുള്ള രോഗലക്ഷണങ്ങളെയാണ്. ചില ഘട്ടങ്ങളില്‍ സൂചകങ്ങളും പരിഗണിക്കണം. രോഗലക്ഷണങ്ങളുടെ സ്വഭാവം, സ്ഥാനം, രോഗത്തെ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍, ദോഷശക്തി എന്നിവയെ ആദ്യഘട്ടത്തില്‍ തന്നെ അറിയണം.
ഇന്ദ്രിയങ്ങള്‍ വഴി രോഗങ്ങളെ വ്യക്തമാകുന്നതിന് മുന്‍പും രോഗത്തിന് വിവിധ ഘട്ടങ്ങള്‍ ഉണ്ട്. പൂര്‍വ്വഘട്ടം, പ്രഥമഘട്ടം എന്നിവയില്‍ ലക്ഷണങ്ങളുടെയും സൂചകങ്ങളുടെയും എണ്ണം പൊതുവെ കുറവും ലഘുവും ആയിരിക്കും. ദോഷങ്ങള്‍ ഉറങ്ങിക്കിടക്കുന്ന അവസ്ഥയിലോ രോഗാരംഭത്തിലോ രോഗത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പരിഹാരം എളുപ്പമാകും. രോഗം വളരെ പഴകിയാല്‍ ഉപദ്രവലക്ഷണങ്ങള്‍ കൂടി പ്രത്യക്ഷപ്പെടും. ഇത്തരം സന്ദര്‍ഭത്തില്‍ ഉപദ്രവലക്ഷണങ്ങളെ ആദ്യം ചികിത്സിക്കണം.
നിരവധി പ്രയാസലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഘട്ടത്തില്‍ ഏത് ലക്ഷണമാണ് ആദ്യം മാറുന്നത് എന്നത് സംബന്ധിച്ച് ഒരു നിഗമനത്തില്‍ എത്തി അതിനെ ആദ്യം പരിഹരിക്കണം. ഒടുവില്‍ പ്രത്യക്ഷപ്പെട്ട ലക്ഷണങ്ങളെയും ആദ്യത്തില്‍ പരിഗണിക്കണം. അങ്ങിനെ ലക്ഷണങ്ങളെ ഒന്നൊന്നായി കുറച്ചുകൊണ്ടുവരണം. മൃദുരോഗത്തില്‍ അസുഖത്തിന്‍റെ ഉത്ഭവം എപ്പോഴായിരുന്നു എന്ന് തിട്ടപ്പെടുത്തുക പ്രയാസമാണ്. നിലവില്‍ ഉള്ള രോഗലക്ഷണങ്ങളെ ആധാരമാക്കി മരുന്ന് മുറപോലെ പ്രയോഗിക്കണം.
രോഗത്തിന്‍റെ പ്രകടനകേന്ദ്രം മനോതലത്തില്‍ ആണെങ്കില്‍ മരുന്ന് ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ (12x Q) നല്‍കണം. പ്രകടനം ദേഹതലത്തില്‍ ആണെങ്കില്‍ മരുന്ന് താഴ്ന്ന ആവര്‍ത്തിപ്പില്‍ (6x Q) പ്രയോഗിക്കാം. ദോഷങ്ങളെ നിര്‍വ്വീര്യമാക്കാന്‍ മരുന്ന് പ്രത്യേകം പ്രയോഗിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ആവര്‍ത്തിപ്പിലും (24x Q) നല്‍കണം. ചര്‍മ്മരോഗലക്ഷണങ്ങള്‍ മാത്രം ഉള്ളപ്പോഴും രോഗലക്ഷണങ്ങള്‍ അപൂര്‍ണ്ണമായി നിലകൊള്ളുമ്പോഴും മരുന്ന് താഴ്ന്ന ആവര്‍ത്തിപ്പില്‍ (6x-Q) ആദ്യം നല്‍കണം.
മൃദുരോഗത്തില്‍ ലക്ഷണങ്ങള്‍ പെട്ടെന്ന് തീവ്രഅവസ്ഥ പ്രാപിച്ചാല്‍ മരുന്ന് വിപരീത ആശയത്തില്‍ പ്രയോഗിക്കണം. മരുന്ന് അധികം അളവിലും (3x - Q) തുടരെതുടരെയും നല്‍കണം. വിപരീതരീതിയില്‍ ഒറ്റമൂലിയിനം മരുന്ന് ഗുണകരമല്ലെന്ന് കണ്ടാല്‍ മിശ്രിതമരുന്നുകള്‍ പ്രയോഗിക്കണം. ഭവിഷത്ത് ഘട്ടത്തിലും രോഗത്തിന്‍റെ അന്ത്യഘട്ടത്തിലും പ്രതികരണശേഷി വളരെ കുറഞ്ഞ ഘട്ടത്തിലും വിപരീതമോ വിരുദ്ധമോ ആയ ശമനചികിത്സ യുക്താനുസരണം ചെയ്യണം. പ്രയാസങ്ങളുടെ തീവ്രത കുറഞ്ഞാല്‍, വീണ്ടും സമാനരീതി അവലംബിക്കണം.
ആഗന്തുകരോഗം പഴകിയത് മൂലമോ ജനിതക കാരണങ്ങള്‍ മൂലമോ ലക്ഷണങ്ങള്‍ ദീര്‍ഘിച്ച് നിലകൊള്ളുന്ന അവസ്ഥയില്‍ ലക്ഷണസമാനമായ മരുന്ന് നല്‍കുന്നത് കൂടാതെ, സോറ ദോഷത്തിനെതിരെ എന്നോണം പ്രത്യേകമായി പ്രവര്‍ത്തിക്കാന്‍ സൂക്ഷ്മരൂപം വരുത്തി തയ്യാറാക്കിയ ഗന്ധക മരുന്ന് ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ പ്രയോഗിക്കണം. ഗന്ധകം അല്ലെങ്കില്‍ കൈപ്പ്, ചവര്‍പ്പ്, എരിവ് ഇനത്തില്‍പ്പെട്ട മരുന്നുദ്രവ്യങ്ങളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്തത് സംസ്ക്കരിച്ച് ഇതിന്നായി
കരുതി വെക്കണം.
സോറദോഷം മൂലം കഫം ക്ഷയിച്ച് ഉടലെടുത്ത സോറിയാസിസ് പോലുള്ള ദോഷജന്യരോഗങ്ങളെ ചികിത്സിക്കുമ്പോള്‍ അതിന് മുന്നോടിയായി ജീവിതശൈലീരോഗങ്ങള്‍ ആയ പ്രമേഹം, കാന്‍സര്‍, ദുര്‍മേദസ്, ഔഷധജന്യരോഗങ്ങള്‍ എന്നിവയേയും, ഗുഹ്യരോഗങ്ങള്‍, മറ്റ് മൃദുരോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അവയേയും പരിഹരിക്കണം. ഇത്തരം ദോഷജന്യദേഹജരോഗങ്ങളുടെ കൂടെ മനോരോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആദ്യം മനോലക്ഷണങ്ങളെ പരിഗണിച്ച് ചികിത്സിക്കണം. ചര്‍മ്മരോഗലക്ഷണങ്ങളെ തുടര്‍ന്ന് അസ്ഥിരോഗലക്ഷണങ്ങള്‍ ഉടലെടുത്താല്‍ അസ്ഥിരോഗത്തെ ആദ്യം പരിഹരിക്കണം.
സിഫിലിസ് ദോഷം സജീവമായ സന്ദര്‍ഭമാണെങ്കില്‍ ലക്ഷണസമാനമരുന്നിന്‍റെ കൂടെ ദോഷവിപരീതമരുന്ന് എന്നോണം മെര്‍ക്കുറി അല്ലെങ്കില്‍ എരിവ്, ഉപ്പ്, പുളി ഇനത്തില്‍ ഉള്‍പ്പെട്ട മരുന്നുദ്രവ്യങ്ങളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത് സൂക്ഷ്മായി സംസ്ക്കരിച്ചത് ഒപ്പം നല്‍കണം. കഫം വര്‍ദ്ധിച്ചത് പോലെയുള്ള രോഗലക്ഷണങ്ങള്‍ ദീര്‍ഘിച്ചുനില്‍ക്കുന്നത് സൈക്കോസിസ് മയാസം മൂലമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ലക്ഷണസമാനമരുന്നുകളുടെ കൂടെ തുജ അല്ലെങ്കില്‍ മധുരം, പുളി, ഉപ്പ് ഇനങ്ങളില്‍ ഉള്‍പ്പെട്ട മരുന്നുകളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത് സൂക്ഷ്മാക്കിയ മരുന്നോ, ലക്ഷണസമാന മരുന്ന് തന്നെയോ അധികം നേര്‍പ്പിച്ച് ദോഷവിപരീതമെന്നോണം നല്‍കണം.
ദോഷജന്യരോഗങ്ങള്‍ക്ക് മൂലകാരണം ദോഷശക്തികള്‍ ആണെങ്കിലും രോഗവര്‍ദ്ധനവിന് കാരണം മാലിന്യങ്ങളും അഹിതങ്ങളായ സാഹചര്യങ്ങളും ആണ്. സാഹചര്യം എന്നത് ദേശം, അന്തരീക്ഷം, ചുറ്റുപാടുകള്‍, സാമുഹ്യസമ്പ്രദായങ്ങള്‍, വിശ്വാസാചാരങ്ങള്‍, കുടുംബം, തൊഴില്‍, ഋതുക്കള്‍ ഒക്കെയാണ്. സാഹചര്യങ്ങളോട് എങ്ങിനെയെല്ലാം പൊരുത്തപ്പെടാം എന്ന് പരിശോധിക്കണം. പ്രതികൂല സാഹചര്യങ്ങളില്‍ സഹിക്കാനും മൌനംപാലിക്കാനും മറ്റ് ചില ഘട്ടങ്ങളില്‍ നേരിടാനും പ്രാപ്തി നേടണം. സാഹചര്യങ്ങളെ ഹിതമാക്കിയാല്‍, അതിനോട് പൊരുത്തപ്പെട്ടാല്‍ ജീവശക്തി സജീവമാകും. ദോഷങ്ങള്‍ വേഗം അടങ്ങും.
രോഗലക്ഷണങ്ങള്‍ കുറഞ്ഞുവരുന്ന ഘട്ടത്തില്‍ അതിനെ തടസ്സപ്പെടുത്തരുത്. കുട്ടികളില്‍ കണ്ടുപോരുന്ന കരപ്പന്‍ പോലുള്ള ചര്‍മ്മരോഗങ്ങളില്‍ ചലവും ദ്രാവകങ്ങളും പുറത്തുപോകുന്നത് തടസ്സപ്പെടുത്തിയാല്‍ വലിവ്, ചുഴലി, പേശികളുടെ ബലക്ഷയം എന്നീ രൂപത്തില്‍ പ്രത്യക്ഷപ്പെടും. മുതിര്‍ന്നവരില്‍ വ്രണം, പഴുപ്പ് എന്നിവയില്‍ നിന്നുള്ള ദ്രാവകം തടസപ്പെട്ടാല്‍ പല്ല്, സന്ധി, ഹൃദയം, കണ്ണ്, ശ്വാസകോശം, വൃക്ക എന്നീ ഭാഗങ്ങളിലോട്ട് രോഗം വ്യാപിക്കും. മാലിന്യങ്ങള്‍ കുടല്‍ വഴി പോകുന്നത് പെട്ടെന്ന് തടസ്സപ്പെട്ടാല്‍ കുടലില്‍ കുരുക്കള്‍ ഉടലെടുക്കും. ടോണ്‍സില്‍ വീക്കം തടസപ്പെട്ടാല്‍ ചിലരില്‍ ഹൃദയത്തിന്‍റെ വാല്‍വുകള്‍
തകരാറില്‍ ആകും.
ചിലയിനം മൃദുരോഗങ്ങളെ പ്രകൃതി തന്നെ മറ്റൊരു വലിയ രോഗത്തെ രൂപപ്പെടുത്തി പരിഹരിച്ചുതരുന്നുണ്ട്. പുതുതായി ഉടലെടുത്ത രോഗലക്ഷണങ്ങള്‍ നിലവിലുള്ള രോഗങ്ങളുമായി സമാനതയില്‍ ആയാല്‍ ലക്ഷണങ്ങളുടെ തീവ്രത കുറയും.
ചെറിയ
രോഗങ്ങള്‍
|
വലിയ
രോഗങ്ങള്‍
|
മന്ത്
|
മലമ്പനി.
|
ചുഴലി
|
പുഴുക്കടിപോലുള്ള
ചര്‍മ്മരോഗം.
|
ടെറ്റനസ്
|
ചര്‍മ്മരോഗം.
|
പുഴുക്കടി
|
വയറിളക്കം, കണ, ക്ഷയം, വ്രണം, പോളം, സ്കര്‍വി, പ്ലേഗ്.
|
മുണ്ടിനീര്, കഴലവീക്കം
|
അഞ്ചാംപനി, ചിക്കന്‍പോക്സ്, വസൂരി.
|
ചുമ
|
ചര്‍മ്മത്തില്‍
തിണര്‍പ്പ്.
|
ആസ്തമ
|
പോളം.
|
വസൂരി
|
ഗോവസൂരി.
|
കുത്തിവെപ്പ്
രോഗങ്ങള്‍
|
കണ.
|
കണ
|
ക്ഷയം.
|
വ്രണം
|
ചര്‍മ്മരോഗം, പോളം, സ്കര്‍വി.
|
സ്കര്‍വി
|
പ്ലേഗ്.
|
പ്ലേഗ്
|
ക്ഷയം, വ്രണം, ടൈഫസ്, ഭ്രാന്ത്.
|
ഭ്രാന്ത്
|
ജീവിതശൈലീരോഗങ്ങള്‍, ഔഷധജന്യരോഗങ്ങള്‍.
|
ചികിത്സ മൂലം ആശ്വാസം ലഭിച്ചുതുടങ്ങിയാല്‍ ജീവശക്തി മെച്ചപ്പെട്ടുവെന്ന് മനസിലാക്കണം. തുടര്‍ന്നുള്ള സന്ദര്‍ഭത്തില്‍ ദേഹത്തിലുള്ള മാലിന്യങ്ങളെ ഒന്നൊന്നായി പുറത്തുകളയുന്നതിന് ശോധനചികിത്സ ചെയ്യണം. ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായാല്‍ ദോഷങ്ങളുടെയും നിമിത്തങ്ങളുടെയും തീവ്രത ഇല്ലാതായി എന്ന് അനുമാനിക്കാം.
ആയുസ്സിന്‍റെ പൂര്‍വ്വഘട്ടത്തില്‍ രൂപപ്പെടുന്നവയാണ് ജനിതകരോഗങ്ങള്‍. ഹീമോഫീലിയ, പാണ്ട്, മൂലക്കുരു, സോറിയാസിസ്, മസ്ക്കുലാര്‍ ഡിസ്ട്രോഫി, തലാസ്മിയ എന്നിവ ജനിതകരോഗങ്ങളില്‍ ഉല്‍പ്പെട്ടവയാണ്. ഇത്തരം രോഗങ്ങളെ പരിഹരിക്കുന്നതിന് ഇളംപ്രായത്തില്‍ ലക്ഷണസമാന അടിസ്ഥാനത്തില്‍ ദോഷവിപരീതചികിത്സ ചെയ്യണം. തങ്ങളില്‍ പാരമ്പര്യരോഗങ്ങള്‍ മറഞ്ഞുകിടപ്പുണ്ടെങ്കില്‍, അവ സന്താനങ്ങളിലൂടെ ആവര്‍ത്തിക്കാതിരിക്കാന്‍, യുവതിയുവാക്കള്‍ ബീജസംയോജനത്തിന് മുന്‍പേ ദോഷവിപരീതമെന്നോണം ലക്ഷണസമാനമരുന്ന്
കഴിക്കണം.
വിഷങ്ങള്‍, കീടനാശിനികള്‍, കൃമികാഷ്ഠങ്ങള്‍ എന്നിവയെല്ലാം ദേഹത്തില്‍ എത്തി പരിണമിച്ച് സൂക്ഷ്മമായി ബീജധാതുവില്‍ സംഭരിച്ചാല്‍ അത് ജനിതകരോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ശൈശവത്തിലും ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലും അത്തരം മോശം പദാര്‍ത്ഥങ്ങള്‍ ദേഹത്തില്‍ എത്താതെ ശ്രദ്ധിക്കണം.
എലിവിഷമായി ഉപയോഗിച്ചിരുന്ന കൊടുംവിഷം ആണ് Thallium sulfate. ഇത് ശരീരത്തില്‍ ലഘുഅളവില്‍ എത്തിയാല്‍ കഷണ്ടി രൂപപ്പെടാന്‍ ഇടവരുത്തും. ഉറുമ്പ് പൊടിയിലും പടക്കത്തിലും ചിലര്‍ Thallium ചേര്‍ക്കാറുണ്ട്. കുരുമുളക്, മുളക്, കാപ്സിക്കം, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി, ഉമ്മം, പുകയില (Solanacea) എന്നീ ഇനങ്ങളും കാബേജ്, കടുക്, വെണ്ടയ്ക്ക എന്നിവയും മണ്ണില്‍ നിന്ന് ലഘു അളവില്‍ Thallium വിഷത്തെ ആഗിരണം ചെയ്യുന്നുണ്ട്. ഗര്‍ഭം ധരിച്ചാല്‍ ആദ്യമാസം മുതല്‍ തന്നെ യുവതികള്‍ ഇത്തരം സാധനങ്ങളെ വര്‍ജ്ജിക്കണം. എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ച് കൃഷി ചെയ്തുണ്ടാക്കിയ കശുവണ്ടിയും അധികം കഴിക്കരുത്. ഇഞ്ചി, ഉള്ളി, കടുക്, ഉഴുന്ന്, എള്ള്, കൈതച്ചക്ക ഇനങ്ങളും ഗര്‍ഭിണികള്‍ വര്‍ജ്ജിക്കണം. കീടനാശിനികള്‍ കലര്‍ന്ന ആഹാരപദാര്‍ത്ഥങ്ങളും, രാസ ഔഷധങ്ങളും ശരീരത്തില്‍ എത്താതിരിക്കാന്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓട്ടിസം തുടങ്ങിയ ജന്മസഹജ രോഗങ്ങളെ പ്രതിരോധിക്കാന്‍ അത് ഉതകും.
ഓരോരുത്തരിലും മുജ്ജന്മ സുകൃതങ്ങള്‍ കുറച്ചുള്ളത് പോലെ കുറച്ചൊക്കെ മുജന്മപാപങ്ങളും ഉണ്ടാകും. അവ കുറച്ചൊക്കെ അനുഭവിക്കേണ്ടതായും വരും. സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചും ലക്ഷണസമാനമരുന്നുകള്‍ സ്വീകരിച്ചും ചെറുപ്പത്തില്‍ തന്നെ മുജന്മപാപങ്ങള്‍ മൂലമുള്ള രോഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ പരിശ്രമിക്കണം.
പാരമ്പര്യരോഗങ്ങള്‍ പരിഹരിക്കാനുള്ള പരീക്ഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ലക്ഷണസമാന മരുന്നുകളില്‍ കയ്പ്പ്, എരിവ്, ഉപ്പ് വിഭാഗത്തില്‍പ്പെട്ട ഇനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അവ നേര്‍പ്പിച്ച് ഉയര്‍ന്ന ആവര്‍ത്തിപ്പിലും ലഘുവായ അളവിലും പ്രയോഗിക്കണം. ജനിതകരോഗങ്ങള്‍ ശീതയിനത്തില്‍ ഉള്‍പ്പെട്ടത് ആണെങ്കില്‍ China, Veratrum album, Secale cor എന്നിവയോ കരപ്പന്‍ പോലെ ഉഷ്ണയിനത്തില്‍ ഉള്‍പ്പെട്ടത് ആണെങ്കില്‍ Piper nigrum, Belladonna, Stramonium, Hyoscyamus എന്നിവയോ യുക്താനുസരണം പരീക്ഷിക്കണം.
ഗര്‍ഭത്തിന്‍റെ ആദ്യനാളുകളില്‍ ഭ്രൂണം വളരുന്നത് മൂന്ന് പാളികളായാണ്. പാളികളില്‍ നിന്നാണ് അവയവങ്ങള്‍ രൂപം കൊള്ളുന്നത്. ബാല്യത്തില്‍ പാരമ്പര്യരോഗലക്ഷണങ്ങള്‍ ആന്തരികപാളിയില്‍ ഉള്‍പ്പെട്ട അവയവങ്ങളിലുടേയും ആഗന്തുകരോഗലക്ഷണങ്ങള്‍ ബാഹ്യപാളിയുമായി ബന്ധപ്പെട്ട അവയവങ്ങളിലൂടെയും പ്രകടമായാല്‍ ബാഹ്യപാളിയിലെ ലക്ഷണങ്ങളെ ആദ്യം പരിഹരിക്കണം.
യൌവനത്തില്‍ ആഗന്തുക രോഗലക്ഷണങ്ങള്‍ക്ക് മരുന്ന് നിര്‍ണ്ണയിക്കുമ്പോള്‍ ജനിതക രോഗസൂചകങ്ങളെയും കൂട്ടി കലര്‍ത്തി സമാനമരുന്ന് നിര്‍ണ്ണയിക്കരുത്. കുട്ടികളില്‍ ചികിത്സ ഇല്ല എന്ന രീതിയില്‍ ഇത്തരം രോഗങ്ങളെ അവഗണിക്കുന്നതും, ചികിത്സ എന്ന പേരില്‍ എന്തെങ്കിലും കാട്ടികൂട്ടി ബുദ്ധിമുട്ടിക്കുന്നതും കാലം കഴിക്കുന്നതും ഒരുപോലെ അധര്‍മ്മമാണ്. ഇത്തരം രോഗങ്ങള്‍ വര്‍ദ്ധിച്ചുകാണുന്നതും പരിഹരിക്കപ്പെടാതെ പോകുന്നതും അഹിതമായ ജീവിതരീതികള്‍ സ്വീകാര്യമാക്കിയതിന്‍റെ ഭവിഷത്ത് എന്ന നിലയിലാണ്. പരിശോധനയിലും പനിശുശ്രൂഷയിലും ഉപരിയായി ജനിതകരോഗങ്ങളെ പരിഹരിക്കാന്‍ ബാല്യത്തില്‍ തന്നെ ചികിത്സകന്‍ പരിശ്രമിക്കണം. അത് ബാദ്ധ്യതയായും കരുതണം.
ചികിത്സ ജീവിതശൈലീരോഗങ്ങളില്‍
ഇക്കാലത്ത് കണ്ടുവരുന്ന രോഗങ്ങളില്‍ അധികവും ആഹാരാധിക്യം മൂലമോ, ആവശ്യത്തിന് വേണ്ട ജലം കുടിക്കാഞ്ഞത് മൂലമോ, മലമൂത്ര വിസര്‍ജനത്തിലെ അപാകതകള്‍ മൂലമോ, രാസമരുന്നുകള്‍ അധികം ഉപയോഗിച്ചത് മൂലമോ ഉടലെടുത്ത ഇനങ്ങളാണ്. ആഹാരയിതര ജീവിതസംഗതികളിലെ അഹിതങ്ങള്‍ മൂലമുള്ള മാലിന്യങ്ങള്‍, രാസമരുന്നുകള്‍, കീടനാശിനികള്‍ എന്നിവ ദേഹത്തില്‍ എത്തുന്നത് പതിവായാല്‍ ധാതുക്കള്‍ ദുഷിക്കും. ആരോഗ്യസംരക്ഷണത്തിലെ മര്യാദകള്‍ പാലിക്കാതെ വന്നാല്‍, ദേഹപ്രകൃതിക്ക് ഹിതകരമല്ലാത്ത ആഹാരങ്ങള്‍ സ്വീകരിച്ചാല്‍ ഓരോരുത്തരിലേയും സാരാംഗ്നികള്‍ (Enzymes) അകാലത്തില്‍ തീര്‍ന്നുപോകും. ഇവയെല്ലാം ദോഷജന്യരോഗസമാനമായ അവസ്ഥയെ സൃഷ്ടിക്കും. ജീവിതശൈലീരോഗങ്ങളെ കപട ദോഷജന്യരോഗങ്ങള്‍ എന്നാണ് സാമുവല്‍
ഹാനിമാന്‍ വിശേഷിപ്പിച്ചത്.
പൊണ്ണത്തടി, കൊളസ്ട്രോള്‍ വര്‍ദ്ധനവ്, പ്രമേഹം, അതിരക്തസമ്മര്‍ദ്ദം, മാനസികസംഘര്‍ഷം, ഹൃദ്രോഗം, നടുവേദന, സന്ധിവാതം, ആസ്തമ, അര്‍ബ്ബുദം, കാഴ്ചവൈകല്യം, കരള്‍രോഗം, കുടല്‍വ്രണം, വന്ധ്യത, ലൈംഗികബലഹീനത, അര്‍ശ്ശസ് തുടങ്ങിയവയെല്ലാം തെറ്റായ ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഉളവാകുന്ന രോഗങ്ങളാണ്.
അമിതാഹാരം, വിരുദ്ധാഹാരം, പട്ടിണി, മദ്യപാനം, അലസത, അമിതമായ ഉറക്കം, ഉറക്കമില്ലായ്മ, പുകവലി, മലമൂത്രവിസര്‍ജനത്തിലെ പോരായ്മ, ശുചിത്വക്കുറവ്, വെയില്‍ ഏറ്റുകൊണ്ടുള്ള ജോലി എന്നിവ എല്ലാം ഇത്തരം രോഗങ്ങള്‍ ദീര്‍ഘിച്ച് നിലനില്‍ക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് അവലംബിക്കുന്ന തെറ്റായ ജീവിതശൈലികളാണ് ശിശുക്കളില്‍ അന്ധത, ബധിരത എന്നിവയ്ക്ക് പലപ്പോഴും കാരണമാകുന്നത്.
കൊഴുപ്പ്, അന്നജം എന്നിവ ഏറെയുള്ള ആഹാരദ്രവ്യങ്ങള്‍, രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് സംസ്ക്കരിച്ച ആഹാരങ്ങള്‍ എന്നിവ അമിത അളവില്‍ കഴിച്ചാല്‍ രക്തത്തിലെ കൊഴുപ്പ് മാലിന്യം വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദതോത് കൂടും. ആധി ഉള്ളവരില്‍ നെഞ്ചിടിപ്പ് വര്‍ദ്ധിക്കും. ഇവയെല്ലാം മൂലം ഹൃദയത്തിന്‍റെ ജോലിഭാരം കൂടും. മഹാധമനിയുടെ ഭിത്തിയില്‍ സംഭവിക്കുന്ന വീക്കം, അതിരക്തസമ്മര്‍ദ്ദം; രക്തവര്‍ദ്ധന, രക്തത്തിലെ രാസമാലിന്യങ്ങള്‍ എന്നിവ ഹൃദ്രോഗസാദ്ധ്യതയെ വര്‍ദ്ധിപ്പിക്കും. അകാലത്തില്‍ അനുഭവപ്പെട്ടുപോരുന്ന ഹൃദ്രോഗങ്ങള്‍ക്ക് മറ്റൊരു കാരണം ജന്മനാതന്നെയുള്ള ഹൃദയവൈകല്യങ്ങളോ ബാല്യത്തില്‍ പിടിപ്പെട്ട അണുബാധയോ ആണ്. ദേഹത്തില്‍ ഉഷ്ണം (Yang) വര്‍ദ്ധിച്ചതിന്‍റെ പ്രതികരണം മൂലം ധമനീസങ്കോചം പതിവായാല്‍ രക്തസമ്മര്‍ദ്ദതോത് കൂടും. അതിരക്തസമ്മര്‍ദ്ദം ഉള്ളവര്‍ നീളമുള്ള കിഴങ്ങ് ഇനങ്ങള്‍ അധികം കഴിക്കുന്നത് ഒഴിവാക്കി നോക്കണം. ഇലകള്‍, പഴങ്ങള്‍ (Yin) തുടങ്ങിയവയെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
അഹിതപദാര്‍ഥങ്ങള്‍, ബാഹ്യമാലിന്യങ്ങള്‍ എന്നിവ കോശദ്രാവകത്തില്‍ എത്തി ധാത്വാംഗ്നികളുടെ ഗുണത്തെ കുറയ്ക്കുമ്പോള്‍, മൈറ്റോകോണ്ട്രിയയില്‍ എത്തി ഊര്‍ജ്ജരൂപീകരണത്തെ തകരാറിലാക്കുമ്പോള്‍, കോശമര്‍മ്മത്തില്‍ എത്തി കോശവിഭജനപ്രക്രിയയെ വികൃതമാക്കുമ്പോള്‍ ആണ് അര്‍ബ്ബുദയിന പ്രയാസങ്ങള്‍ ഉടലെടുക്കുന്നത്. കോശവിഭജനപ്രക്രിയകള്‍ വികൃതമാകുന്നതില്‍ ഇരുമ്പ്, ഇയ്യം, ചെമ്പ്, അലുമിനിയം, കാഡ്മിയം മെര്‍ക്കുറി തുടങ്ങിയ ലോഹമാലിന്യങ്ങള്‍ പ്രേരണകളായി വര്‍ത്തിക്കുന്നുണ്ട്. ജൈവലോഹങ്ങള്‍ അടങ്ങിയ ഔഷധസസ്യങ്ങളെ ഉപയോഗപ്പെടുത്തി ഇത്തരം മാലിന്യങ്ങളെ ക്രമത്തില്‍ നിര്‍വ്വീര്യമാക്കിയാല്‍ അര്‍ബ്ബുദ രൂപീകരണത്തെ നിയന്ത്രിക്കാവുന്നതും ആരംഭഘട്ടത്തില്‍ സമാനരീതിയില്‍ പരിഹരിക്കാന്‍ കഴിയുന്നതുമാണ്.
ലോഹങ്ങള്‍ മാലിന്യങ്ങള്‍
|
ലോഹ
സസ്യങ്ങള്‍
|
പ്രത്യൌഷധങ്ങള്‍
|
ഇരുമ്പ്
|
Cinchona.
|
ആര്‍സെനിക്
Taraxacum, Secale cor |
ഇയ്യം
|
Podophyllum.
|
മെര്‍ക്കുറി
Podophyllum.
ഗന്ധകം
Viscum album, Allium sativa. |
അലുമിനിയം
|
Curcuma longa, Piper nigrim.
|
ചെമ്പ്
Ipecacuanha, Nux vomica, Thuja. |
ചെമ്പ്
|
Nux vomica, Thuja.
|
സെലീനിയം
Allium sativa.
കാല്‍സ്യം
Belladonna. |
സിലിക്ക
|
Equisetum.
|
മെര്‍ക്കുറി
Podophyllum. |
മെര്‍ക്കുറി
|
Podophyllum.
|
ആര്‍സെനിക്
Taraxacum.
സെലീനിയം
Allium sativa.
ചാര്‍ക്കോള്‍ |
ആര്‍സെനിക്
|
Oryza sativa,
Secale cor, Taraxacum, Valariana.
|
ചെമ്പ്
Ipecacuanha, Nux vomica, Thuja.
ഗന്ധകം
|
സ്വര്‍ണം
|
Alfalfa.
|
ഗന്ധകം
Arnica, Azadirecta, Colchicum, Lobelia, Veratrum album, Viscum
album.
ഫോസ്ഫറസ്
Lycopodium, Aloe socotrina. |
സയനൈഡ്
|
Amygdalus, Laurocerasus, Sambucus.
|
ഗന്ധകം
|
ഗന്ധകം
|
സെലീനിയം
Allium sativa.
സ്വര്‍ണം
Alfalfa. |
|
സെലീനിയം
|
Allium sativa.
|
ചെമ്പ്
Ipecacuanha, Nux vomica, Thuja.
സ്വര്‍ണം
Alfalfa. |
ഫോസ്ഫറസ്
|
Berberis, Curcuma, Lycopodium,
Piper nigricum. |
കാല്‍സ്യം
Belladonna.
|
കാല്‍സ്യം
|
Belladonna.
|
മഗ്നീഷ്യം
Alfalfa, Aloe socotrina, Symphytum, Gelsemium, Zingiber. |
എണ്‍പത് ശതമാനം കാന്‍സര്‍ രോഗങ്ങളും പാരിസ്ഥിതികമാണ്. മൊത്തം കാന്‍സര്‍ രോഗങ്ങളില്‍ അറുപത്തിയഞ്ച് ശതമാനവും അമിതവണ്ണം (30%) പുകവലി (25%), മദ്യപാനം (10%) എന്നിവയുമായി ബന്ധപ്പെട്ടവയാണ്. അസാദ്ധ്യരോഗങ്ങള്‍ ആയി പരിണമിച്ചിട്ടില്ലായെങ്കില്‍ ജീവിതരീതികള്‍ മാറ്റുന്നത് അനുസരിച്ചും, മാലിന്യങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുന്നത് അനുസരിച്ചും ഇത്തരം രോഗങ്ങള്‍ ഇല്ലാതായി കിട്ടും. ജീവിതശൈലിരോഗങ്ങള്‍ തീവ്രമായഘട്ടത്തില്‍ ആദ്യം ഉപദ്രവരോഗലക്ഷണങ്ങള്‍ക്ക് വേണ്ട മരുന്ന് കഴിക്കണം.
ആധുനിക മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യവെല്ലുവിളികളില്‍ മുഖ്യയിനം രാസ ഔഷധങ്ങളുടെ നിരന്തര ഉപയോഗം മൂലം ഉടലെടുത്ത ഔഷധജന്യരോഗങ്ങളാണ്. ഇത്തരം രോഗസംസ്ക്കാരം ആസൂത്രിതമാണ് എന്നു കരുതുന്നവരും ഉണ്ട്.
ജീവിതശൈലിരോഗങ്ങള്‍ക്കുള്ള ശ്വാശതപരിഹാരം ആഹാരനീഹാരങ്ങളുടെ പുനര്‍ക്രമീകരണമാണ്. ദേഹപ്രകൃതി, പ്രായം, ദേശം, വിഹാരം, ഋതുക്കള്‍ എന്നിവ അടിസ്ഥാനമാക്കിയും, മുന്‍തലമുറകള്‍ അനുവര്‍ത്തിച്ചുപോന്ന ജീവിതസമ്പ്രദായം പരിഷ്ക്കരിച്ചും ഒരു തനത് രീതി ഓരോരുത്തരും അന്വേഷിച്ച് തിരിച്ചറിഞ്ഞ് അവലംബിക്കണം.