Tuesday, 30 April 2024

കായകല്പം 3. Kader Kochi.

ശിഷ്യന്‍.

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.

ധര്‍മ്മം ശരണം. സംഘം ശരണം. ഖസാക്കിൽ നിന്നുള്ള ലാഡവൈദ്യന്മാരുടെ സംഘം ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. അവരെ സ്വാഗതം ചെയ്താലും. 2 കുടം യൂക്കാലി തേനും 1 കുടം കുങ്കുമപ്പൂവ്വും 3 കുടം കൊട്ടവും 3 കുടം കടലുപ്പും 1 കുടം കടല്‍ മുത്തും അവര്‍ ഉപഹാരമായി സമര്‍പ്പിച്ചിട്ടുണ്ട്.

ലാഡവൈദ്യന്‍. 

പ്രണാമം. ഡെക്കാൻ പ്രവിശ്യകളില്‍ മഹാമാരിയുടെ നാലാംഘട്ടം വ്യാപകമാണ്. ഞങ്ങള്‍ അങ്ങോട്ടുള്ള യാത്രയിലാണ്. സാധാരണ ജനങ്ങളെ പ്പോലെ സംഘാംഗങ്ങളും രോഗഭീതിയിലാണ്. വ്യാധി സംബന്ധിച്ച് കൊട്ടാരവൈദ്യന്മാരിൽ മാത്രമല്ല ലാഡവൈദ്യന്മാരിലും ആശങ്കയുണ്ട്. പരിഹാരരീതികൾ നിര്‍ദേശിച്ചാലും.

ഖിദര്‍.

പകരുന്ന വ്യാധികളല്ലാം പൊതുവേ ആഗന്തുജങ്ങളാണ്. പെട്ടെന്ന് ആരംഭിക്കുകയും സ്വയം അമര്‍ന്നുപോകുന്നതുമായ രോഗങ്ങളാണ് ആഗന്തുജരോഗങ്ങള്‍. വായു, ജലം എന്നിവയിലെ ദുഷിപ്പുകൾ, അഗ്നി, ശല്യംവിഷംഭൂതാണുക്കൾ ഇത്യാദികളും, രാഗാദികൾ നിമിത്തം ഉണ്ടാകുന്ന രോഗങ്ങളും ആഗന്തുജങ്ങളാകുന്നു. 

നിജരോഗങ്ങളെപ്പോലെ ആഗന്തുജവ്യാധികളും ശീതംഉഷ്ണം എന്നിങ്ങിനെ രണ്ടിനം മാത്രമാണുള്ളത്. തുള്ളൽപ്പനിമലമ്പനി എന്നിവ ശീതമാണ്. പനി എന്നാല്‍ ശീതം എന്നാണര്‍ത്ഥം. പനിമതി എന്നാല്‍ ചന്ദ്രന്‍ എന്നും പനിമല എന്നാല്‍ ഹിമാലയം എന്നും പനിനീര്‍ എന്നാല്‍ "തണുത്ത ദ്രാവകം" എന്നുമാണര്‍ത്ഥം. കുളിര് അനുഭവപ്പെടുന്നതാണ് പനി. തുള്ളല്‍പ്പനി പൊതുവേ വ്യാപകമാകുന്നത് ശീതഋതുക്കളിലാണ്തുള്ളൽപ്പനി കഠിനമാകുന്നത് കൂടുതലും ശീതദേഹപ്രകൃതക്കാരിലാണ്.

മസൂരിപ്ലേഗ്കുഷ്ഠംക്ഷയം എന്നിവ ഉഷ്ണമാണ്‌. ഉഷ്ണയിനം പകര്‍ച്ചവ്യാധികളെ ജ്വരം എന്നാണ് അഭിസംബോധന ചെയ്തുപോരുന്നത്. വേനല്‍ ഋതുക്കളിൽ പിടിപെടുന്ന പകര്‍ച്ചവ്യാധികള്‍ പൊതുവേ ഉഷ്ണയിനങ്ങളാണ്. ഇപ്പോള്‍ വ്യാപകമായ മഹാമാരി ചില ദേശങ്ങളില്‍ ജ്വരമാണ്. ചില ദേശങ്ങളില്‍ചില മാസങ്ങളിൽചില ആളുകളിൽ പനിയാണ്. ചില കൊട്ടാരവൈദ്യന്മാര്‍ക്കും നാഗവൈദ്യന്മാര്‍ക്കും ഉഷ്ണംശീതം എന്നൊന്നും ഇല്ല. ഉഷ്ണരോഗമായാലും ശീതരോഗമായാലുംജ്വരമായാലും പനിയായാലും ചികിത്സ ഒന്നുതന്നെ. അവരുടെ കൈവശമുള്ളത് നീലഅമരീചൂർണ്ണവടകം മാത്രമാണ്. അത് മാത്രമാണ് അവരുടെയും അവരുടെ പൂർവ്വികരുടെയും വൈദഗ്ദ്യം. പകലും രാത്രിയും ഒന്നുതന്നെനക്ഷത്രവും ചന്ദ്രനും ഒന്നുതന്നെ എന്ന് കണക്കാക്കുന്നത് പോലെയാണത്. ജ്വരയിനത്തെ ശീതമാക്കിയും തിരിച്ചും തെറ്റിദ്ധരിപ്പിച്ച് ചികിത്സിക്കുന്നതിന്‍റെയും  നിലയിൽ ദേഹനാശം വന്നുചേരുന്നതിന്‍റെയും പിന്നിൽ വൈശ്യതാല്പര്യങ്ങളത്രെ. ചില ഘട്ടങ്ങളിൽ ഇത്തരം ദുരന്തങ്ങൾക്ക് കാരണം അജ്ഞതയൊ അശ്രദ്ധയൊ ആണ്. ശ്രമണഗോസ്വലന്‍റെ ഭാഷയിൽ പറഞ്ഞാൽ ദുരന്തങ്ങൾക്ക് കാരണം രോഗികളുടെ തന്നെ വിധിയാണ്, കർമ്മഫലങ്ങളാണ്.

രോഗങ്ങള്‍ക്ക് അടിസ്ഥാനം രസംരക്തംമാംസംകൊഴുപ്പ്അസ്ഥിമജ്ജബീജം തുടങ്ങിയ ദേഹധാതുക്കളിലെ വൈഷമ്യമോ അവയില്‍ കലര്‍ന്ന മാലിന്യങ്ങളോ വിഷമോ ആണ്. ചില സന്ദര്‍ഭങ്ങളില്‍ രോഗങ്ങളുടെ കാരണം മനസ്സില്‍ കുടിയേറിയ അധമസങ്കല്‍പ്പങ്ങളോ അതുമൂലം ഉടലെടുത്ത വാസനകളോ തുടർന്നുള്ള കർമ്മങ്ങളോ ആണ്. ചില ഘട്ടങ്ങളിൽ ർജ്ജതലത്തിലെ  വ്യതിയാനങ്ങളാണ്. ആഹാരക്കുറവ്സാരാംഗ്നികളുടെ കുറവ്മാലിന്യാധിക്യംവിഷം എന്നിവ മൂലമെല്ലാം ജീവശക്തി ക്ഷീണിക്കും. ഇതുമൂലം ദേഹംമനസ്സ് എന്നിവ തമ്മിലുള്ള ഏകോപനംദേഹധാതുക്കള്‍ തമ്മിലുള്ള സൗമ്യംദേഹധാതുധർമ്മങ്ങള്‍ എന്നിവ തകരാറിലാകും. 

ആഗന്തുജരോഗങ്ങളായാലും നിജരോഗങ്ങളായാലും രോഗത്തിന്‍റെ തീവ്രതയ്ക്ക് മുഖ്യനിദാനം ദേഹധാതുക്കളിൽ എത്തിയ സ്ഥൂലമോ സൂക്ഷ്മമോ ആയ മാലിന്യങ്ങളാണ്. ഇവിടെ ഇന്ദ്രിയങ്ങളും മനസ്സും ധാതുവാണ്. ജീവനെ വിഷമിപ്പിക്കുന്നത്ശരീരധാതുക്കളെ വിഷമിപ്പിക്കുന്നത് എല്ലാം വിഷമാണ്. സാവധാനത്തില്‍ മാത്രം പരിണമിക്കുന്ന ഒന്നാണ് വിഷം. സാധാരണ ഗതിയില്‍ മാലിന്യംവിഷം എന്നിവ ശരീരത്തില്‍ എത്തുന്നത് അന്തരീക്ഷവായുജലംആഹാരം എന്നിവ മുഖേനെയാണ്. കൈവിഷങ്ങളില്‍ ചിലത് കൃമിപരമാണ്. ചിലത് ലോഹങ്ങളോ രാസദ്രവ്യങ്ങളോ സസ്യങ്ങള്‍ജന്തുക്കള്‍ എന്നിവയുടെ അംശങ്ങളോ ആണ്. ചിലത് ആഹാരത്തില്‍ നിന്ന് കരള്‍ സ്വയം നിര്‍മ്മിച്ചവയാണ്. ചില സൂക്ഷ്മവിഷങ്ങൾ ജനിതകപരമാണ്. ചിലത് സങ്കല്‍പ്പപരമാണ്.

വിഷപദാര്‍ഥങ്ങള്‍ ശരീരത്തിൽ എത്തിയാൽ സ്രോതസ്സുകളിൽദേഹചാലുകളില്‍രക്തത്തില്‍അവയവങ്ങളില്‍ശരീരദ്രാവകത്തിൽപ്രത്യേകയിടങ്ങളിൽ എത്തിയാൽഎത്തിയത് വിഷമാണ് എന്ന് തിരിച്ചറിഞ്ഞാല്‍അവ നിലകൊള്ളുന്നതിന്‍റെ തൊട്ടു സമീപത്തുള്ള ബാഹ്യദ്വാരങ്ങളിലൂടെ പുറംതള്ളാന്‍ ജീവശക്തി ഒരു ശ്രമം നടത്തും. പുറംതള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു ബാഹ്യദ്വാരങ്ങളിലോട്ട് അതിനെ ആനയിക്കും. അതോടൊപ്പം അതിനെ നിര്‍വ്വീര്യമാക്കാനും ശ്രമിക്കും. 

രക്തത്തില്‍ എത്തിയ വിഷം നിര്‍വ്വീര്യമാക്കപ്പെടുന്നത് മുഖ്യമായും കരളില്‍ വെച്ചാണ്.  പരിശ്രമങ്ങള്‍ക്കെല്ലാം ഇടയില്‍ സംഭവിക്കുന്ന പ്രയാസങ്ങളാണ് തലവേദനതാപവര്‍ദ്ധനകുളിര്ചുമവയറിളക്കംഅതിമൂത്രംഅതിവിയര്‍പ്പ്പേശിവേദനക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ. ജീവശക്തിയുടെ പ്രതികരണം തീവ്രമെങ്കിൽ താപനില ഉയരും. വിഷ അംശങ്ങള്‍ ദേഹത്തിന്‍റെ ബാഹ്യഭാഗങ്ങളിലോട്ട് ആനയിക്കപ്പെടും. വിഷവീര്യം കുറയും. രോഗലക്ഷണങ്ങള്‍പ്രയാസങ്ങൾ എന്നിവ വ്യക്തതയോടെ കുറച്ചുനേരം അനുഭവപ്പെടും. 

ജീവശക്തി ദുര്‍ബലമായാല്‍ ധമനീഭിത്തിയിലെ സൂക്ഷ്മ ദ്വാരങ്ങൾസ്രോതസ്സുകൾ അയയും. ധമനിക്കകത്തെ വായുവും ദ്രാവകവും ചെറിയ രക്തകോശങ്ങളും സൂക്ഷ്മധാതുക്കളും പുറത്തോട്ട് നീങ്ങും. ധമനീമർദ്ദം കുറയും. രക്തധാതു നേർത്ത് ദുഷിക്കും. ശോഫംപരുക്കൾരക്തസ്രാവംകാലിൽ നീർക്കെട്ട് എന്നിവ പ്രകടമാകും. 

വിഷം മൂലമൊ വാർദ്ധക്യം മൂലമൊ ജീവശക്തി ദുർബലമായാൽ ചിലരിൽ ദ്വാരങ്ങൾ അടയും. ചാലുകൾ ചുരുങ്ങും. ധമനിക്കകത്തെ വായുവും ദ്രാവകവും സ്തംഭിക്കും. ധമനീമർദ്ദം കൂടും. ചെറിയ രക്തകോശങ്ങൾ പരസ്പരം ചേർന്ന് കട്ടകുത്തും. ജീവശക്തി ക്ഷയിച്ച് പ്രതികരണം ഇല്ലാതെ വന്നാൽ രക്തകോശങ്ങൾ നശിച്ച് ഊറി ഭിത്തിയിൽ പറ്റിപ്പിടിക്കും. ക്രമത്തിൽ രക്തസഞ്ചാരം സ്തംഭിക്കും. മസ്‌തിഷ്കംഹൃദയംശ്വാസകോശംവൃക്കകരൾ തുടങ്ങിയ അവയവങ്ങളിലെ ധമനികളിലും സിരകളിലും ആണ് രക്തയോട്ടം തകരാറിലായത് എങ്കിൽ ഗുരുതരമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടും. ധമനീമർദ്ദം കുറഞ്ഞ സന്ദർഭങ്ങളിൽ ചവർപ്പ്കയ്പ്പ് രസമുള്ള ദ്രവ്യങ്ങളുംധമനീമർദ്ദം കൂടിയ വേളകളിൽ അമ്ലതയുള്ള ദ്രവ്യങ്ങളും ആഹാരങ്ങളിൽ ഉൾപ്പെടുത്തണം.

 ശരീരത്തില്‍ വിഷം എത്തിയത് അന്നപഥത്തിലൂടെ ആണെങ്കിൽ ആദ്യം ബാധിക്കുന്നത് രസംരക്തം എന്നീ ദേഹധാതുക്കളെയാണ്. ജീവശക്തിക്ക് വിഷത്തെ മലംമൂത്രം എന്നിവയിലൂടെ പുറംതള്ളാന്‍ കഴിയാതെ വന്നാല്‍ ചര്‍മ്മത്തിലൂടെ പുറംതള്ളും. ഇതുമൂലം ചര്‍മ്മത്തില്‍ വിയർപ്പ്ചൊറിച്ചില്‍തടിപ്പ്പോളം എന്നിവ അനുഭവപ്പെടും.

 വിഷത്തെ ബാഹ്യചര്‍മ്മം വഴി പുറംതള്ളാൻ കഴിയാതെ വന്നാല്‍ മേൽഭാഗത്തുള്ള ആന്തരീകചർമ്മത്തിലെ കഫത്തിലൂടെ വിസര്‍ജ്ജിപ്പിക്കും.  ഘട്ടത്തില്‍ വിഷം ആന്തരിക അവയവങ്ങളിലോട്ടും വ്യാപിക്കും. വിഷം കടന്നുപോകാനിടയായ ഭാഗങ്ങള്‍ക്കനുസരിച്ച് വിത്യസ്തതരം രോഗലക്ഷണങ്ങള്‍ പ്രകടമാകുംവിഷം നിലകൊള്ളുന്നത് മൂക്കിന് സമീപമാണെങ്കിൽ തുമ്മും. വിഷം കുടലില്‍ എത്തിയാല്‍ വിഷൂചികയ്ക്ക് സമാനമായ ലക്ഷണങ്ങളുംനെഞ്ചില്‍ നിലകൊണ്ടാല്‍ കുളിര്കഫക്കെട്ട്നെഞ്ചുവേദനകാസംകിതപ്പ്ക്ഷീണം എന്നീ ലക്ഷണങ്ങളും അനുഭവപ്പെടും. വിഷം മസ്തിഷ്കത്തില്‍ എത്തിയാല്‍ ജ്വരംതലവേദനചുഴലികഴുത്തുവേദനതലകറക്കം എന്നിവയായിരിക്കും ലക്ഷണങ്ങള്‍. 

നവജ്വരംമൃദുജ്വരം, കഠിനജ്വരംജീര്‍ണ്ണജ്വരംകഫജ്വരംപിത്തജ്വരംവാതജ്വരംസന്നിപാതജ്വരംഅസാദ്ധ്യജ്വരം എന്നിങ്ങിനെയെല്ലാം ജ്വരത്തെ തരംതിരിച്ചിട്ടുണ്ട്. കഫജ്വരത്തിൽ ദേഹതാപം വർദ്ധിക്കുന്നത് മണിക്ക് മുൻപാണ്. രാവിലെയും രാത്രിയിലും 9 മണിക്ക് ശേഷം ഉഷ്ണം വര്‍ദ്ധിക്കുന്നതാണ് പിത്തജ്വരം. 2 മണിക്ക് ശേഷമുള്ള സമയത്ത് ഉഷ്ണം വര്‍ദ്ധിക്കുന്നതാണ് വാതജ്വരംആളുകൾ ജ്വരത്തെ പനിയായും പനിയെ ജ്വരമായും ചിലപ്പോൾ രണ്ടും ഒന്ന് തന്നെ എന്ന് കണക്കാക്കി നീലഅമരിചൂർണ്ണവടകം സ്വയം കഴിക്കുകുയും കഴിപ്പിക്കുക യും ചെയ്യും. അതിനെ ഗൗനിക്കേണ്ടതില്ല.

ജ്വരം പിടിപെട്ടാൽ ശരീരത്തിലെ ജലത്തിന്‍റെ തോത് ക്രമത്തിൽ കൂടുതലെന്നോണം കുറയും. ഒരാളുടെ ശരീരത്തിൽ ഏകദേശം 84 നാഴി ജലം നിലകൊള്ളുന്നുണ്ട്. ഇതിൽ 50 നാഴിയും കോശങ്ങൾക്ക് അകത്താണ്. 34 നാഴി ജലമാണ് ദേഹത്തിൽ വിനിമയത്തിന് ആദ്യം വിധേയമാകുന്നത്. ജലം ശരീരത്തിൽ നിന്ന് അധികമായി നഷ്ടപ്പെട്ടാല്‍ ജീവശക്തി ക്ഷയിക്കും. തളര്‍ച്ച അനുഭവപ്പെടും. ദേഹധാതുക്കളിൽ നിന്ന് ജലം നഷ്ടപ്പെടുന്നത് പതിവായാല്‍ മസ്തിഷ്കംശ്വാസകോശംവൃക്കഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങള്‍ ചുരുങ്ങാനിടവരും. അകാലത്തിൽ ജര ബാധിക്കും. ആയുസ്സ് കുറയും. ജര എന്നാൽ വരൾച്ച എന്നാണർത്ഥം. അതിനാല്‍ മൃദുജ്വരത്തില്‍ താപം കുറയാനായി വിയര്‍പ്പ് മരുന്നുകളോമൂത്രവര്‍ദ്ധക മരുന്നുകളോ അധികമളവില്‍ ഉപയോഗിക്കരുത്. ജീവന് അടിസ്ഥാനം ജലമാണ്. ജ്വരം ഓരോ തവണ ബാധിക്കുമ്പോഴും ആയുസ്സില്‍ അഞ്ച് വർഷം വീതം നഷ്ടപ്പെടുമെന്നാണ് പൂർവ്വികരുടെ വിശ്വാസം. ജ്വരത്തില്‍ വിയര്‍പ്പിക്കേണ്ടത് അനിവാര്യമെങ്കിൽ ആദ്യമേ തന്നെ ജലം ധാരാളമെന്നോണം കുടിക്കണംകുടിപ്പിക്കണം.

ജ്വരത്തിലായാലും പനിയിൽ ആയാലും ചൂടുജലം കുടിച്ച് കുറച്ച് നേരം പുതച്ച് കിടക്കണം. അപ്പോള്‍ വിയര്‍ക്കും. കുളിരുപനിയിൽ വെയിൽ ഏറ്റാലും സുഖം അനുഭവപ്പെട്ടുകിട്ടും. താപം കുറയും. നവജ്വരത്തിലും മൃദുജ്വരത്തിലും ചൂടുള്ള വെള്ളം  ഇത്തിരി കുടിക്കുന്നത് താപത്തെ വേഗത്തിൽ കുറയ്ക്കും. നെല്ലിക്കനീരും മോരും കൂട്ടികലര്‍ത്തി ജലത്തിൽ നേർപ്പിച്ച് കുറേശ്ശെ കുടിച്ചാല്‍ മൃദുജ്വരം ശമിക്കും. ഇത് തഥര്‍ത്ഥകാരി ചികിത്സയാണ്. അതിവിടിയം കിഴങ്ങിൻ്റെ ചാറ് അഭിഷേകം ചെയ്താലും ജ്വരം ശമിക്കും. അതിവിടിയം ഉഷ്ണമാണ്.

ലാഡവൈദ്യന്‍.

ഇപ്പോള്‍ സാർവ്വത്രികമായ മഹാമാരി വിഷബാധമൂലമാണ് എന്നും ഒരു കിംവദന്തിയുണ്ട്. ആവണക്കിന്‍ക്കായയുടെ പത്രിയില്‍ നിന്ന് ശേഖരിക്കുന്ന വിഷം അന്തരീക്ഷവായുവിലൂടെ വ്യാപിപ്പിച്ച് മഹാമാരി സൃഷ്ടിക്കുന്ന ഒരു ജാലവിദ്യ ശത്രുരാജ്യത്തില്‍ വികസിപ്പിച്ചിട്ടുണ്ടത്രെ. വീക്കം ശ്വസനാവയവത്തെ കേന്ദ്രീകരിച്ചും സിരകളിൽ രക്തം കട്ടപ്പിടിച്ചും മസ്തിഷ്കത്തിലെ ശ്വസനനാഡീകേന്ദ്രം സ്തംഭിച്ചുമാണത്രെ രോഗം ഗുരുതരമാകുന്നത്. പടിഞ്ഞാറന്‍ ദേശത്ത് നിന്നുള്ള നിരവധി ചരകവൈദ്യന്മാർ ഇപ്പോള്‍ നാട്ടില്‍ ഉണ്ട്. എട്ടുകാലിവിഷംകൃമിദോഷംനാഗവിഷം ആദി ചികിത്സയില്‍ അവര്‍ അഗ്രഗണ്യന്മാരാണത്രെ. അവരിൽ ചിലർ മുണ്ഡന (സ്വാതികമരുന്ന്സംഗീതമന്ത്രംഅഭിഷേകം) ചികിത്സയും തന്ത്രചികിത്സയും പ്രയോഗിക്കുന്നുണ്ട്. അവരുടെ ഗന്ധധൂമൌഷധങ്ങള്‍ക്കും ചുക്ക്, കായം ഗന്ധകാസവങ്ങൾക്കും നാട്ടുകാര്‍ക്കിടയില്‍ സ്വീകാര്യത ഏറെ ലഭിക്കുന്നുണ്ട്. മുണ്ഡനചികിത്സകർ ഔഷധങ്ങളെ  നേർപ്പിച്ചും കുലുക്കി സൂക്ഷ്മ ആവർത്തിപ്പ് നടത്തിയും പ്രയോഗിക്കുന്നുണ്ട്. ഔഷധങ്ങള്‍ക്കെല്ലാം കുറഞ്ഞ വില മാത്രമാണ് ഈടാക്കുന്നത്. അതിവിടിയം കിഴങ്ങ് പാലിൽ വേവിച്ച് ശുദ്ധിചെയ്തത് ചൂർണ്ണം എന്നോണമാണ് നൽകിവരുന്നത് .

ഖിദര്‍.

കിംവദന്തികളെ സ്വയം സൃഷ്ടിച്ച് നിരന്തരമെന്നോണം പ്രചരിപ്പിക്കുന്നതിലേയും അവയെ തരംതിരിച്ച് മുൻവിധിയോടെ അംഗീകരിപ്പിക്കുന്നതിലേയും നിദാനം അതിരുകവിഞ്ഞ വൈശ്യതാല്പര്യങ്ങളാണ്. അത് ധർമ്മവിഷയമോ ശാന്തിവിഷയമോ അല്ല. അത് മനോരോഗവിഷയമാണ്. ആവണക്കിന്‍ക്കായനീർവാളയരി എന്നിവ നിമിത്തമുള്ള വിഷബാധയില്‍ വിഷത്തെ നിര്‍വീര്യമാക്കാന്‍ മറ്റൊരു വിഷം ലഘു അളവിൽ പ്രയോഗിക്കണം. ആവണക്കിൻക്കായ മൂലമുള്ള വിഷത്തിൽചെറുനാരങ്ങയുടെ നീര് ഒരു ഉത്തമ പ്രത്യഔഷധമാണ്. പകര്‍ച്ചവ്യാധി ഘട്ടത്തിൽ ശുദ്ധജലംമധുരം എന്നിവയുമായി നാരങ്ങനീർ കലര്‍ത്തി നേർപ്പിച്ച് തയ്യാറാക്കിയ പാനിയം കുടിക്കുന്നത് (പുളിപാനകം) ശീലമാക്കണം. നാരങ്ങനീര് കുറഞ്ഞ അളവിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. കുന്നിക്കുരുവിന്റെ അംശവും ആകാം.

വിദേശ ഔഷധവ്യാപാരികളുടെ കുതന്ത്രങ്ങളെ സൂക്ഷിക്കണം. അവരുടെ ഇവിടെത്തെ പ്രതിനിധികളെയും ചങ്ങാതികളെയും പ്രത്യേകം തിരിച്ചറിഞ്ഞ് അകല്‍ച്ച പാലിക്കണംജീവിതവിഷയങ്ങൾ നന്മതിന്മ മിശ്രണമെന്ന പോലെ ആളുകളുടെ കാഴ്ചപ്പാടുകളും അവരുടെ ആഹാരശീലങ്ങളും  വേഷഭൂഷങ്ങളും ജീവിതോപാധികളും ജീവിതലക്ഷ്യങ്ങളും വിഭിന്നമാണ്. വിഭിന്നമായ വാസനാവികൃതികൾ ഉള്ളഅത്തരത്തിൽ അർത്ഥം സമ്പാദിക്കുന്ന ആളുകൾഅവരുടെ ശക്തികേന്ദ്രങ്ങൾ എപ്പോഴും ചുറ്റും ഉണ്ട് എന്നത് ഒരു യാഥാർഥ്യമായി അംഗീകരിക്കണം. ഇത്തരക്കാരുടെ ഔദാര്യങ്ങളെ സൂക്ഷിക്കണം. ഇത്തരക്കാരുമായുള്ള ഉടമ്പടികളില്‍ എപ്പോഴും ജാഗ്രത പുലർത്തണം.

ശ്രവണേന്ദ്രിയങ്ങളെ പ്രത്യേകമായി നിയന്ത്രിക്കണം. ജീവിതത്തിന് അത്യാവശ്യമായ വിഷയങ്ങളിൽ മാത്രമാക്കി ധാരണയെ പരിമിതപ്പെടുത്തണം. ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും വേർതിരിച്ചറിയണം. യുക്തിബോധത്തെ ഉയര്‍ത്തണം. നിസംഗത പാലിക്കണം. ധർമ്മങ്ങളിലും കർമ്മങ്ങളിലും ത്യാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. അങ്ങിനെയെങ്കില്‍ കിംവദന്തികൾക്ക് പ്രസക്തി ഇല്ലാതാകും. വിവേകശേഷി നിത്യവുമെന്നോണം പ്രബലവുമാകും.

രോഗ് എന്നാൽ വേദന എന്നാണർത്ഥം. മനോവേദന ആയാലും ഇന്ദ്രിയവേദനകൾ ആയാലും നെഞ്ചുവേദന ആയാലും വയറുവേദന ആയാലും പേശിവേദനയായാലും അസ്ഥിവേദനയായാലും അത് ജീവശക്തിയുടെ പ്രതികരണം നിമിത്തമുള്ള ഒരു ദുരനുഭവമാണ് എന്ന് കരുതണം. ദേഹധാതുക്കളില്‍ ഉടലെടുത്ത വൈഷമ്യംധാതുക്കളിലെ മാലിന്യംവിഷംധാതുദൂഷ്യംദേഹധാതുക്കളുടെ പരിണാമംദേഹധാതുക്കളിലെ ശീത / ഉഷ്ണ വർദ്ധനവ് എന്നിവയെല്ലാം വേദനയ്ക്ക് നിദാനമാകുന്നുണ്ട്. ഏതുതരം വേദനയായാലും രോഗത്തിന്‍റെ വീര്യം അറിഞ്ഞ്കാരണം അറിഞ്ഞ്രോഗിയുടെ ബലം അറിഞ്ഞ് പരിഹരിക്കണം. ചികിത്സ മുറപോലെ ചെയ്താല്‍ എത്ര വലിയ മാരിയായാലും ഭേദമാകും. ധർമ്മ എന്നാൽ മുറ എന്നാണർത്ഥം.

ദേഹസംരക്ഷണവും രോഗത്തിൽ നിന്നുള്ള മോചനവും വ്യക്തിയുടെ ധർമ്മത്തിൽ ഉൾപ്പെട്ട കാര്യമാണ്. വായകണ്ണ്‍ചെവിചര്‍മ്മംലിംഗംഅവയവങ്ങൾ എന്നിവയുടെ രൂപങ്ങള്‍ക്ക് സമാനമായ സസ്യഭാഗങ്ങളിലെ ദോഷഘടകങ്ങളെ കണ്ടെത്തി പ്രയോജനപ്പെടുത്താനായാല്‍ ഇത്തരം ഭാഗങ്ങളുമായി ബന്ധപ്പെട്ട മൃദുരോഗങ്ങള്‍ ഭേദമാകും. കശുവണ്ടിപരിപ്പ്മാങ്ങമുളക് എന്നിവ യഥാക്രമം വൃക്കരോഗംകരൾരോഗംആഗ്നേയഗ്രന്ഥിരോഗം എന്നിവയുടെ പരിഹാരത്തിന് പ്രയോജനപ്പെടുത്താം. അതിവിടിയംഖിനഖിനമരഅമരവള്ളിഅമരനീലഅമരമരക്കരികർപ്പൂരങ്ങൾമോട്ടിസ്വർണ്ണപാഷാണംകറുത്ത ലോഹം എന്നിവയെ അതിസൂക്ഷ്മ തോതിൽ സേവിച്ചാൽ ജീവശക്തി വർദ്ധിക്കും. വേദനസംഘർഷംഭയം തുടങ്ങിയ രോഗപ്രയാസങ്ങൾ സാവധാനത്തില്‍ പരിണമിച്ച് രാഗമാകും.

കുറച്ച് പേരെ മാത്രം ബാധിച്ച പകർച്ചവ്യാധിയായാലുംനിരവധി ആളുകളെ ബാധിച്ച മഹാമാരിയായാലും അതിനെ മൃദുഗുരുഅതിഗുരു എന്നിങ്ങിനെ തരംതിരിച്ച് ചികിത്സിക്കുന്നതാണ് ഉത്തമം. മൃദുഘട്ടത്തിൽ തഥർത്ഥകാരി ചികിത്സ ചെയ്യണം. ഗുരുഘട്ടത്തിൽ വിപരീതചികിത്സയോ വിരുദ്ധചികിത്സയോ ചെയ്യാം.

എല്ലാ നിജവ്യാധികളും പൊതുവേ ആരംഭത്തിൽ മൃദുവായിരിക്കും. ദേഹത്തിൽ ഇടം കുറഞ്ഞാലും വായുജലം എന്നിവ കുറഞ്ഞാലും വിഷം എത്തിയാലും മാലിന്യം വർദ്ധിച്ചാലും ജീവശക്തി ക്ഷീണിക്കും. ധാതുവൈഷമ്യംമാലിന്യംവിഷം എന്നിവയോടുള്ള പ്രതികരണം എന്നോണം താപനില ഉയരും. ആഗന്തുജ ജ്വരമായാലും ആഗന്തുജ പനിയായാലും മിക്കതും ഏഴ് ദിവസത്തിനകം തനിയെ ഭേദമാകും. കാലം പൊറുപ്പിക്കാത്ത മാരിയില്ല എന്നൊരു ചൊല്ല് തന്നെയുണ്ട്.

രോഗലക്ഷണങ്ങളുടെ മൃദുഗുരു ഭേദമനുസരിച്ചും ഉഷ്ണശീത ഭേദമനുസരിച്ചും ആളിന്‍റെ ബലംബലമില്ലായ്മ അനുസരിച്ചും ഔഷധത്തിന്‍റെ ലഭ്യതവീര്യംപ്രഭാവം എന്നിവ ആധാരമാക്കിയും ചികിത്സ നിശ്ചയിക്കണം. ഉഷ്ണ (സൂര്യ) രോഗങ്ങളുടെ തീവ്ര അവസ്ഥയിൽ അവയെ പരിഹരിക്കാന്‍ ശീത (ഭൂമി) ആഹാരങ്ങൾശീത (സോമ) ദ്രവ്യങ്ങള്‍ എന്നിവ മതിയാകാതെ വരുന്നതുംമൃദു അവസ്ഥയിൽ ലഘു ഉഷ്ണഔഷധങ്ങളെ കണ്ടെത്താന്‍ കഴിയാതെ വരുന്നതും രാജവൈദ്യവൃത്തിയിൽ ഒരു വെല്ലുവിളി തന്നെയാണ്. രോഗികൾക്ക് പൊതുവായുള്ള ആശ്രയകേന്ദ്രമാകണം ധർമ്മവൈദ്യസത്രങ്ങൾ. പകരുന്ന രോഗമായലും പകരാത്ത രോഗമായാലും ചികിത്സ ഇല്ല എന്ന് പറയരുത്. അത്തരം സ്ഥിതിവിശേഷം രോഗികള്‍ക്കും ചികിത്സകര്‍ക്കും രാജാവിനും ഒരുപോലെ അപമാനകരമാണ്. 

കൃത്യമായ പരിഹാരചികിത്സ ലഭ്യമാകാൻ ഇടയില്ലാത്ത സാഹചര്യങ്ങളെയും ചികിത്സകരെയും ചികിത്സ ലഭ്യമല്ലാത്ത വൈദ്യസത്രങ്ങളെയും  ആളുകളും രോഗീസമാജങ്ങളും സൃഷ്ടിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ അരുത്. നിലവില്‍ ചികിത്സ ഒന്നും അറിയില്ലെങ്കില്‍ ചികിത്സ സംഘടിപ്പിച്ചുതരാം എന്ന് പറയണം. അതിന്നായി പരിശ്രമിക്കണം. നാട്യക്കാർ മാത്രമായ പരിശോധനക്കാരേയും വേഷക്കാർ മാത്രമായ ചികിത്സകരെയും പരിചാരികന്മാരയും അവരുടെ ദല്ലാൾന്മാരേയും രോഗികള്‍ ഒരു മൗനത്തിൽ ഒതുക്കി അവഗണിക്കണം.

ദുര്‍ബലര്‍ബലവാന്മാര്‍ എന്നിങ്ങനെ ആളുകളെ തരംതിരിക്കാനാകും. അവയവങ്ങള്‍ ഇല്ലാത്തവരും അവയവങ്ങളില്‍ വളര്‍ച്ച പൂര്‍ത്തികരിച്ചിട്ടില്ലാത്തവരും അവയവങ്ങള്‍ ക്ഷീണിച്ചവരും രോഗികളും ദുര്‍ബലരാണ്. ഭിന്നശേഷിക്കാരും ശിശുക്കളും മുലയുട്ടുന്ന അമ്മമാരും വൃദ്ധരും ദുര്‍ബലരാണ്. വാതപ്രകൃതിക്കാർവായുക്ഷോഭം ഉള്ളവർ, പട്ടിണിക്കാർ എന്നിവർ കഫ പ്രകൃതിക്കാരെക്കാൾ കൂടുതൽ ദുര്‍ബലരാണ്. 

ബലവാന്മാര്‍ക്ക് ആദ്യഘട്ടത്തിൽ ശോധനചികിത്സയാണ് ശമനചികിത്സയെക്കാള്‍ ഉത്തമം. ബലവാന്മാര്‍ക്കും ശ്ലീപദക്കാർക്കും ജ്വരത്തിലാണെങ്കിൽ ആരംഭത്തില്‍ തന്നെ വയറിളക്കമരുന്ന് നല്‍കണം. ചൊറിച്ചില്‍ അനുഭവപ്പെടുന്ന മറ്റു അവസ്ഥകളിലും ആദ്യം വിരേചനമരുന്ന് പ്രയോഗിക്കണം. അത് സൂക്ഷ്മമായ അളവിലും ആഹാരശേഷമായും കഴിപ്പിക്കണം. രോഗാരംഭത്തില്‍ വയറിളക്കി കുടലിലെ മാലിന്യങ്ങളെ ശോധിപ്പിച്ചൽ ഒട്ടുമിക്ക ആഗന്തുജരോഗങ്ങളും ഭേദമാകും.

ജ്വരത്തിൻെറ ആരംഭത്തിൽ കാട്ടുജീരക (സോമരാജ്) മോ ആവണക്കെണ്ണയോനീലവാക കഷായമോ ചെന്നിനായകമോ കടുക്ക കഷായമോ സുഖശോധനക്കായി ഉപയോഗിക്കാം. പൂർണ്ണ ബലവാന്മാർ എങ്കിൽ നീർവാളയരി ഗുളിക കൊടുത്തും വയറിളക്കാം.

ശോധനയ്ക്ക് ശേഷം കുറച്ചുസമയം ദേഹം ഒട്ടും ഇളകാതെ നിലയിൽ വിശ്രമിക്കണം. കുട്ടികളിലെ ജ്വരത്തിൽ കഠിനമരുന്നുകൾ ഒന്നും പ്രയോഗിക്കരുത്. ഗുദാർശസ്സ് ഉള്ളവർക്കും ഗർഭിണികൾക്കും ക്രമമായ തീണ്ടാരിയുള്ളവർക്കും ശോധനയ്ക്കായി ചെന്നിനായകം കൊടുക്കരുത്. പിത്തപ്രകൃതിക്കാര്‍ക്കും മെലിഞ്ഞവര്‍ക്കും ശോധനവരുത്താനായി നെയ്യ്മുന്തിരിചെറുപഴം എന്നിവയെ പ്രയോജനപ്പെടുത്താം. ആഹാരത്തിന്‍റെ ആരംഭത്തില്‍ ഒരു കരണ്ടി നെയ്യ് കഴിച്ചാല്‍ സുഖശോധന ലഭിക്കും.

ആൾ ബലവാനും ഒപ്പം കഫപ്രകൃതിക്കാരനുമാണെങ്കില്‍ ജ്വരത്തിന്‍റെ ആരംഭത്തിൽ ചൂടുജലത്തില്‍ കടുക്കപ്പൊടി കലക്കി അരിച്ചെടുത്ത് അതില്‍ ആവണക്കെണ്ണ കൂടി ചേര്‍ത്ത് ഗുണത്തെ ഇരട്ടിപ്പിച്ച് വിരേചിപ്പിക്കാം. ശിശുക്കള്‍ഗര്‍ഭിണികള്‍മെലിഞ്ഞവർവൃദ്ധര്‍വായുക്ഷോഭക്കാര്‍ തുടങ്ങിയ ദുര്‍ബലര്‍ക്ക് വിരേചനമരുന്നുകള്‍ ഇരട്ടിപ്പിച്ച് നല്‍കരുത്.

 ദ്വുർബലരായ വാതപ്രകൃതിക്കാര്‍ക്ക് ആവണക്കെണ്ണയുടെ മാത്ര വിഭജിച്ച്‌ അത് ദിവസത്തില്‍ മൂന്നുനേരം എന്നോണം ആഹാരത്തിന് മുന്‍പെ നല്‍കണം. അര ഗ്ലാസ്സ് പാലില്‍ മുന്ന് ഇരട്ടി ജലം ചേര്‍ത്ത് തിളപ്പിച്ച്‌, ചൂട് ആറുമ്പോൾ അതില്‍ ഒരു കരണ്ടി ആവണക്കെണ്ണ ചേര്‍ത്ത് കുടിച്ചാല്‍ സുഖശോധന ലഭിക്കും. ഇതുവഴി വാതം ശമിക്കും. ദേഹത്തിന്‍റെ ബലവും വര്‍ദ്ധിക്കും. ആവണക്കിന്‍റെ പേര് തന്നെ വാതാരി എന്നാണല്ലോ. അഭിഷേകം ചെയ്താലും വാതം ശമിക്കും. ആമവും ആമവാതവും ശമിക്കും.

 ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയിൽ രോഗി ബലവാൻ ആണെങ്കിൽ, കഫപ്രകൃതിക്കാരൻ ആണെങ്കിൽ കഫം വര്‍ദ്ധിച്ച ഘട്ടത്തില്‍ ചര്‍ദ്ദിപ്പിക്കാം. തേന്‍ഇരട്ടിമധുരംകുടംപുളിവെള്ളം ഇവയില്‍ ഒന്ന് ഇതിന്നായി നല്‍കാം. പുളി ഉഷ്ണമാണ്. ജലത്തില്‍ വാളംപ്പുളി കലക്കി അരിച്ച് മധുരം ചേർത്ത് തയ്യാറാക്കിയ പാനിയം കുടിച്ച്‌ ഛർദ്ദിച്ചാലും മൃദുജ്വരം ശമിക്കും.

ആരോഗ്യം നിലനിര്‍ത്താന്‍ ശുദ്ധി, ആഹാരം, അദ്ധ്വാനംഉറക്കം എന്നീ കാര്യങ്ങളില്‍ ചിട്ട പുലർത്തണം. ദേഹധാതുക്കളുടെയും അവയവങ്ങളുടെയും ആരോഗ്യം കുറഞ്ഞാല്‍ രോഗങ്ങള്‍ നിരന്തരം പിടിപെടും. ആരോഗ്യം കുറഞ്ഞ അവയവങ്ങള്‍ ഏതെല്ലാമാണ്തലകഴുത്ത്നെഞ്ച്ഉദരം. നാഭികൈകാലുകൾനട്ടെല്ല് തുടങ്ങിയ ദേഹഭാഗങ്ങളിൽ എവിടെയെല്ലാമാണ് രോഗം ബാധിച്ചിരിക്കുന്നത്, ഏതെല്ലാം ഊർജ്ജ കേന്ദ്രങ്ങളാണ് ക്ഷീണിച്ചിരിക്കുന്നത് എന്ന് ഓരോരുത്തരും സ്വയം തിരിച്ചറിയണം.  

അന്നപഥത്തിന്‍റെ ആരോഗ്യം കുറഞ്ഞവരിലാണ് ദഹനസംബന്ധമായ അസുഖം നിരന്തരം പിടിപെടുന്നത്. മൂക്കിന്‍റെ ആരോഗ്യം കുറഞ്ഞവരിലാണ് മൂക്ക് സംബന്ധമായ രോഗങ്ങൾ പിടിപെടുന്നത്. മൂക്ക് ദ്വാരം വളരെ ചെറുതാണെങ്കില്‍ ശ്വസനവ്യായാമം നിത്യവുംമെന്നോണം മുന്നുമാസക്കാലം വരെ ചെയ്യണം. ദ്വാരം വികസിച്ചുകിട്ടിയാൽ ശ്വസനആയാമവും ചെയ്യണം.

ദാഹം അധികമായി അനുഭവപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ജ്വരം. ദാഹം അനുഭവപ്പെടുന്ന എല്ലാ അവസ്ഥകളിലും ആദ്യം ദാഹത്തെ പരിഹരിക്കണം. നാരങ്ങ പിഴിഞ്ഞ് എടുത്ത നീര് ഏതാനും തുള്ളി ഒരു നാഴി ജലത്തില്‍ കലര്‍ത്തി കുടിച്ചാല്‍ ദാഹം ശമിക്കും. ദേഹതാപം ഉയര്‍ന്ന സന്ദര്‍ഭത്തില്‍ നാരങ്ങാവെള്ളത്തില്‍ രണ്ട് തരി വെടിയുപ്പ് കൂടി ചേര്‍ക്കാം. ഇതുമൂലം മൂത്രം കൂടുതലായി പുറത്ത് പോകും. വിയര്‍ക്കുകയും ചെയ്യും. ചാരം ജലത്തിൽ അലിയിച്ച്, തിളപ്പിച്ച് വറ്റിച്ചാൽ വെടിയൂപ്പ് കിട്ടും. കരിക്കിന്‍വെള്ളം കുടിച്ചാലും കള്ള് കുടിച്ചാലും ബാര്‍ലിവെള്ളം കുടിച്ചാലും മൂത്രതോത് കൂടും. രക്തത്തില്‍ എത്തിയ വിഷം ഇതുമൂലം മൂത്രത്തിലൂടെ പുറത്തുപോകും. പ്രകൃത്യാതന്നെ അധികം അളവില്‍ വെടിയുപ്പ് അടങ്ങിയ നാളികേരം പോലുള്ള ആഹാരപദാര്‍ത്ഥങ്ങളും സസ്യഎണ്ണകളും നിത്യവുമെന്നോണം അധികം അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തുന്ന രീതി ഹിതകരമല്ല. എല്ലാ നേരവും തേങ്ങ അരച്ച് കറിവെയ്ക്കുന്നതിന് പകരം ചിലത് മല്ലി അരച്ചത് ആക്കണം.

തലവേദന അനുഭവപ്പെടുന്നത് പൊതുവെ ഉഷ്ണം കൂടിയതുകൊണ്ടാണ്. അമ്ലത വർദ്ധിച്ചാലും തലവേദന അനുഭവപ്പെടും. കറിയുപ്പ് ലഘുഅളവില്‍ ഉഷ്ണമാണ്‌. തലവേദനയില്‍ കറിയുപ്പ് ലഘു അളവില്‍ പ്രയോജനപ്പെടുത്തുന്നത് തഥര്‍ത്തകാരി ചികിത്സയാണ്. തലവേദനയുടെ മൃദു അവസ്ഥയില്‍ ചൂട് ജലത്തിൽ നേരിയ അളവിൽ ഉപ്പ് കലർത്തി അതുകൊണ്ട് നെറ്റിയില്‍ ധാരകോരുകയോ ആവികൊള്ളിക്കുകയോ ചെയ്യുന്നതുംഎരിവുള്ള ദ്രവ്യങ്ങളോ ഉഷ്ണ എണ്ണകളോ ലേപനം ചെയ്യുന്നതും തഥര്‍ത്തകാരി ചികിത്സാരീതിയാണ്.

ദാഹംതലവേദന എന്നിവ കഠിനമായാൽ ശമിപ്പിക്കാന്‍ വിപരീതചികിത്സയെന്നോണം തണുത്ത ജലം കുടിക്കണം. ശീതജലം കൊണ്ട് തലഭാഗം ധാര കോരാം. തലവേദനയുടെ മൃദു അവസ്ഥയിൽ കറിയുപ്പ് ലഘു അളവിൽ പ്രയോഗിക്കുന്നത് ഒരു തഥര്‍ത്തകാരി ചികിത്സയാണ്. സോഡ എന്ന അറബിപദത്തിന്‍റെ അർത്ഥം തലവേദന പരിഹരിക്കുന്നത് എന്നാണ്. കറിയുപ്പ് ഒരു വിഷദ്രവ്യമാണ്. ഒച്ചിൽ ഇട്ടാൽ ഒച്ച് ചാവും. ഉപ്പ് വളരെ ലഘുവായ അളവില്‍ ജലത്തിൽ കലര്‍ത്തി കുടിച്ചാൽ അത് ക്ഷീണത്തെ പരിഹരിക്കും. അർശ്ശസ് ഒരു ഉഷ്ണരോഗമാണ്. രക്തസ്രാവമുള്ള മൂലക്കുരു രോഗത്തിൽ കറിയുപ്പ് നിയന്ത്രിക്കണം. മൂലഭാഗത്തെ ഉഷ്ണരോഗങ്ങളെ ശമിപ്പിക്കാന്‍ പാല്‍പഴം തുടങ്ങിയ ശീതഗുണമുള്ള ദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തണം. കോഴിമുട്ട ഉഷ്ണമാണ്. മുട്ട പുഴുങ്ങി തൊണ്ട് കളഞ്ഞത് കുറച്ചുനേരം ജലത്തിൽ ഇട്ടുവെച്ചാൽ അതിലെ പാഷാണം പോയിക്കിട്ടും. ഉഷ്ണവും ലഘുവാകും.

ജലദോഷപ്രയാസങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ ഉള്ളിനീര്ദുർഗന്ധമുള്ള ഇനങ്ങൾകായംകുരുമുളക് പൊടിസുര്‍ക്ക എന്നിവയിലൊന്ന് മണത്തിയാല്‍ ആശ്വാസം ലഭിക്കും. താപം വര്‍ദ്ധിച്ചതുമൂലം ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഘട്ടത്തില്‍ ചൂടുജലത്തില്‍ തുണി മുക്കി ചർമ്മഭാഗം തുടയ്ക്കാം. എണ്ണ പുരട്ടിയാലും ചുടുള്ള കഞ്ഞിവെള്ളം പുരട്ടിയാലും ചർമ്മത്തിലെ പുകച്ചിൽചൊറിച്ചില്‍ എന്നിവ കുറയും. തേൻ ഒരു ഉഷ്ണ പദാര്‍ത്ഥമാണ്. ജ്വരത്തിൽ ഇത് തഥർത്ഥകാരി ഔഷധമാണ്. തേനുകളിൽ ഉത്തമം കാഞ്ഞിരത്തേനാണ്. യുക്കാലിത്തേനും ആൽഫാൽഫാത്തേനും തേക്കിന്‍ ത്തേനും മെച്ചപ്പെട്ടവയാണ്.

ജ്വരത്തിന്‍റെ മൃദു അവസ്ഥയില്‍ കായംഇഞ്ചിആര്യവേപ്പ്കിരിയാത്ത എന്നീ ലഘു ഉഷ്ണമരുന്നുകള്‍ ലഘുവായ അളവിൽ ഫലപ്രദമാണ്. കൊട്ടംചുക്ക്ആര്യവേപ്പിന്‍തൊലികാഞ്ഞിരം തുടങ്ങിയ ഗുരു മരുന്നുകൾ അരച്ച് മൃദുവാക്കി അഭിഷേകം ചെയ്താലും ജ്വരം ശമിക്കും. കിരിയാത്തആവണക്ക്ക്കിനക്കിന (ക്വയിന) എന്നിവകൊണ്ട് ലേപനം ചെയ്താലും ഗന്ധകം അടങ്ങിയ ഉറവജലം കൊണ്ട് അഭിഷേകം ചെയ്താലും മൃദുജ്വരം ശമിക്കും. വെടിയുപ്പ്നവസാരം ഇവയില്‍ ഒന്ന് കാടിവെള്ളത്തില്‍ കലര്‍ത്തിയത് നെറ്റിയിലും കഴുത്തിന്‍റെ പിന്‍ഭാഗത്തും നട്ടെല്ലിന് സമീപവും പുരട്ടിയാലും ജ്വരം കുറയും.

കടുക്വെളുത്തുള്ളി എന്നിവയില്‍ ഒന്ന് അരച്ചത് തുണിയില്‍ പരത്തി കാല്‍പാദങ്ങളിലും കാല്‍വണ്ണയിലും 5 മിനുട്ട് നേരം വരെ പറ്റിച്ച്  വെച്ചാല്‍ തലഭാഗത്തെ ഉഷ്ണം കുറയും. തലവേദനയും കുറയും. ആള്‍ ബലവാന്‍ എങ്കില്‍ 15 മിനുട്ട് വരെ വെയ്ക്കാം. ദേഹതാപം സാമാന്യമാകുന്നത് വരെ ദിവസം നാലുനേരമെന്നോണം അങ്ങിനെ ചെയ്യണം.

ജ്വരം തീവ്രമായാല്‍ വിപരീതചികിത്സ ചെയ്യുന്നതോടൊപ്പം താപനില കുറയ്ക്കുന്നതിനായി ശീതജലം കൊണ്ട് ചര്‍മ്മം തുടക്കണം. ജ്വരത്തിൻ്റെ ആദ്യപാദത്തില്‍ തന്നെ ആളുടെ നില ഗുരുതരമായാൽ കര്‍പ്പൂരം ആദ്യമേ തന്നെ നല്‍കണം. രസധാതുവിൽ കലർന്ന വിഷത്തെ ചര്‍മ്മത്തിലൂടെ വേഗത്തില്‍ പുറംതള്ളാനും ചര്‍മ്മദ്വാരങ്ങളെ തുറപ്പിച്ച് വിയര്‍പ്പിക്കാനും ശേഷിയുള്ള ഒരു ശീത ഉത്തേജക മരുന്നാണ് കര്‍പ്പൂരം. ചർമ്മം ഒരു രസധാതു അവയവമാണ്. ചർമ്മത്തിൽ തടിപ്പ് പ്രത്യക്ഷപ്പെട്ടാൽ കര്‍പ്പൂരമരുന്ന് ഫലിച്ചുതുടങ്ങികഫവിഷം പുറത്തുപോയി തുടങ്ങിവ്യാധി ഭേദമായി തുടങ്ങി എന്ന് കരുതാം. ജീവശക്തി വളരെ കുറഞ്ഞാല്‍പ്രതികരണശേഷി ക്ഷയിച്ചാല്‍ കര്‍പ്പൂര മരുന്നിന് ചര്‍മ്മത്തെ ഉത്തേജിപ്പിക്കാന്‍ കഴിയാതെ വരും. മരുന്നിന്‍റെ മാത്ര കൂടിയാല്‍ ശ്വസനനിരക്ക് കൂടും. രക്തസമ്മര്‍ദ്ദതോത് കുറയും. ആള്‍ക്ക് മയക്കം അനുഭവപ്പെടും. രസധാതുവില്‍ മാത്രം നിലകൊണ്ടിരുന്ന വിഷമാലിന്യങ്ങള്‍ രക്തധാതുവിൽ കൂടുതലായി എത്തിച്ചേരും. അത് രക്തധാതുവിനെ ദുഷിപ്പിക്കും. രക്തധാതുവിൽ നിന്ന് മാംസധാതുവിലോട്ട് വിഷമാലിന്യങ്ങൾ വ്യാപിക്കും.  ഘട്ടത്തില്‍ തലവേദനപേശിവേദന എന്നിവ കഠിനമാകും. ഇത്തരം ഗുരുതര വേദനാഘട്ടത്തിൽ തലവേദന കഠിനമായി തുടരുന്ന വേളയില്‍ കര്‍പ്പൂരമരുന്ന് തുടർന്നും നല്‍കരുത്. കർപ്പൂര മരുന്ന് സേവിച്ചതിനെ തുടർന്ന് അടിവയർ ഭാഗത്ത് വേദന അനുഭവപ്പെട്ടാലും അതിസാരം സംഭവിച്ചാലും കർപ്പൂരം നൽകുന്നത് നിർത്തണം. നിരവധി സസ്യങ്ങളിൽ കർപ്പൂരം അടങ്ങിയിട്ടുണ്ട്.

ജ്വരത്തില്‍ ഉപ്പ് ചേർക്കാതെയുള്ള കഞ്ഞി കുടിക്കണംവെളുത്തുള്ളിസുർക്ക പോലുള്ള കഠിന ഉഷ്ണദ്രവ്യങ്ങള്‍ ചേർത്ത കറികളും  ഘട്ടത്തില്‍ വർജ്ജിക്കണം. ആഹാരത്തില്‍ കലർത്തിയ കറിയുപ്പിന്‍റെ തോത് അധികമായാൽ ദേഹത്തില്‍ ഉഷ്ണം അനുഭവപ്പെടും. ദാഹംശ്വാസവിമ്മിഷ്ടം എന്നിവ വര്‍ദ്ധിക്കുംവിയർപ്പ് തോത് കൂടും. ഹൃദയമിടിപ്പും കൂടും. ദേഹത്തിൽ നിത്യവുമെന്നോണം എത്തുന്ന കറിയുപ്പിൻ്റെ തോത് വളരെ കൂടുതലായാൽ ശുക്ലബീജംഓജസ്സ് എന്നിവ കുറയും. അകാലത്തിൽ ജര ബാധിക്കും. മുടി വെളുക്കും. ഉപ്പിനോടുള്ള ആർത്തി ഒരു തരത്തിൽ മനോരോഗമാണ്.

കിരിയാത്ത (ഉഷ്ണം)ആടലോടകം (ശീതം)ചുക്ക്തിപ്പല്ലി എന്നിവ 3:3:1:1 ക്രമത്തിൽ എടുത്ത് ജലത്തിൽ  കലർത്തി തിളപ്പിച്ച് കഷായം തയ്യാറാക്കി കൊടുത്താൽ കഠിനജ്വരങ്ങൾ ശമിക്കും. ആവശ്യമെങ്കിൽ രോഗവീര്യം അനുസരിച്ച് ചേരുവ ലഘുവാക്കുകയും ചെയ്യാം. കഠിനമായ കുളിരുപനിയിൽ കിരിയാത്തചുക്ക് എന്നിവ മാത്രമായും പ്രയോഗിക്കാം.

ദേഹതാപം സാമാന്യതോതില്‍ എത്തുകയുംഎന്നാല്‍ ചുമ പ്രയാസപ്പെടുത്തുകയും ചെയ്യുന്നുവെങ്കില്‍ നെഞ്ചിലും നെഞ്ചിന്‍റെ ഇരു ഭാഗത്തും ഒപ്പം നട്ടെല്ല് ഭാഗത്തും കടുക് അരച്ചത്‌ പറ്റ് എന്ന രീതിയില്‍ അഭിഷേകം ചെയ്യണം. 

കുട്ടികളിൽ ചുമ അധികരിച്ചാല്‍ പാൽക്കായം വളരെ കുറഞ്ഞ അളവില്‍ കൊടുക്കണം. മഴക്കാലത്ത് മുതിരന്നവരിൽ ചുമ അധികരിച്ചാൽ പാൽക്കായത്തോടൊപ്പം വെളുത്തുള്ളി (ഉഷ്ണം) കൂടി ചേർത്തുകൊടുക്കണം. കടുകിലും കായത്തിലും ഉള്ളിയിലും ഗന്ധകം അടങ്ങിയിട്ടുണ്ട്. ചുമ ഉഷ്ണമാണ്. ഗന്ധകവും ഉഷ്ണമാണ്. പാഷാണം കലർന്ന അരിയും ഉഷ്ണമാണ്.

വരണ്ട ചുമ കഠിനമായാല്‍ കര്‍പ്പൂരം (ശീതം) അടങ്ങിയ ഔഷധങ്ങൾ നല്‍കണം. തുളസിയിലെ കർപ്പൂരം ഉഷ്ണമാണ്. ഉമ്മം ഇല, വെടിയുപ്പ് പുരട്ടിയ വെറ്റില എന്നിവയിൽ ഒന്ന് പുകയിലച്ചുരുട്ട് പോലെ നിര്‍മ്മിച്ച്‌ ഉണക്കി കത്തിച്ച് അതിന്‍റെ പുക ശ്വസിച്ചാൽ വലിവ് പോലുളള ചുമയില്‍ നിന്ന് ആശ്വാസം ലഭിക്കും.

പേശിവേദന അനുഭവപ്പെടുന്ന ഭാഗത്ത് കർപ്പൂര തൈലം പുരട്ടാം. സന്ധികളിൽ വേദനയെങ്കിൽ കുരുമുളക് പൊടിച്ചത് ഉമ്മത്തിന്‍റെ ഇലനീരിൽ ചേർത്ത് അത് ഉമ്മത്തില്‍ ഇലയില്‍ തന്നെ പുരട്ടി വേദനഭാഗത്ത് പറ്റിച്ചുവെയ്ക്കണം.

ദുര്‍മേദസ്സ്പ്രമേഹംരാജക്ഷയംകരള്‍വീക്കംകാന്‍സര്‍ തുടങ്ങിയ രോഗങ്ങൾ മൂലം ദുര്‍ബലരായവരിൽ പകര്‍ച്ചവ്യാധി പിടിപെട്ടാൽ ജ്വരം ഗുരുതരമാകുകയോ ദീര്‍ഘിക്കുകയോ ചെയ്യാം. ജ്വരം വര്‍ദ്ധിച്ചും ദീര്‍ഘിച്ചും നിലകൊണ്ടാല്‍ ചാലുകള്‍ വരളും. രക്തധമനീഭിത്തിരക്തകോശങ്ങള്‍ദേഹദ്രാവകങ്ങള്‍ എന്നിവ ദുഷിക്കും. പേശീക്ഷീണം നിത്യമെന്നോണം അനുഭവപ്പെടും. 

പനിപേശിവേദന എന്നിവയെക്കാൾ ഗുരുതരമായി കണക്കാക്കേണ്ട ഒരു ആരോഗ്യപ്രശ്നമാണ് ക്ഷീണം. ജ്വരംപേശീക്ഷീണം എന്നിവ ദീർഘിച്ച് നിലകൊണ്ടാൽ ഔഷധങ്ങളെ തന്നെ ആശ്രയിച്ച് അതിനെ പരിഹരിക്കണം.

ക്ഷീണം അധികമെന്നോണം അനുഭവപ്പെടുന്ന ജ്വരത്തിൽ കിരിയാത്ത (നിലവേപ്പ്ഉഷ്ണം)വേപ്പിന്‍തൊലി എന്നിവ കഷായം വെച്ചത് കുടിപ്പിക്കണം. ചെറുനാരങ്ങനീർ കലര്‍ത്തിയ ജലവും ധാരാളം നൽകണം. ക്ഷീണം എന്നത് പൊതുവേ ശീത അവസ്ഥയാണ്. ചെറുനാരങ്ങ 4 എണ്ണം നുറുക്കി രണ്ട് നാഴി ചൂടുജലത്തില്‍ ഒരു മണിക്കൂര്‍ നേരം ഇട്ടുവെച്ച് അതില്‍ തേന്‍ ചേര്‍ത്ത് പലതവണയായി കുടിക്കണം. ക്ഷീണം കുറഞ്ഞുകിട്ടും. ഇത്  വിപരീതരീതി പ്രയോഗമാണ്. 

ദേഹതാപം സാമാന്യനിലയില്‍ എത്തി ദിവസങ്ങള്‍ കുറെ കഴിഞ്ഞിട്ടും ക്ഷീണം വിട്ടുമാറാതെ അനുഭവപ്പെടുന്നുവെങ്കില്‍ അതിന് ഒരു കാരണം അഗ്നിമാന്ദ്യമാണ്. അഗ്നിദീപ്തി വര്‍ദ്ധിപ്പിക്കാനായി ആഹാരത്തില്‍ ഇഞ്ചിജീരകംവീര്യം കുറഞ്ഞയിനം മുളക് എന്നിവ ഉപയോഗിക്കാം. കൊഴുപ്പ് അധികം അടങ്ങിയ ആഹാരങ്ങൾ  സന്ദർഭത്തിൽ കഴിക്കരുത്. വിളമ്പരുത്. ആഹാരത്തിന് മുന്നോടിയായി കുറച്ചുനേരം ഉറങ്ങിയാൽ ദഹനശേഷി മെച്ചപ്പെട്ടുകിട്ടും. ക്ഷീണവും വിട്ടുമാറും.

നറുനീണ്ടി കഷായം കുടിച്ചാലും കൂവള ഷർബത്ത് കുടിച്ചാലും ആട്ടിൻസൂപ്പ് കുടിച്ചാലും വേനൽ ഋതുവിലെ ക്ഷീണം കുറയും. കോഴിമാംസം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് 2 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവെച്ച് നന്നായി കഴുകിയശേഷം 2 വെണ്ടക്ക കൂടി ചേര്‍ത്ത് ചെറുചൂടില്‍ വേവിച്ച് അതിന്‍റെ സൂപ്പ് തയ്യാറാക്കി കുടിച്ചാല്‍ ശീതഋതുവിലെ ക്ഷീണം പരിഹരിച്ച് കിട്ടും.

ശീതഋതു മൂലവും വാര്‍ധക്യം മൂലവും ക്ഷീണം അധികരിച്ച് മലശോധന സാദ്ധ്യമാകാതെ വന്നാൽ ബലം വര്‍ദ്ധിപ്പിക്കാനായി ആദ്യം കുറച്ച് മദ്യം കുടിപ്പിക്കണം. തുടര്‍ന്ന് ആവണക്കെണ്ണഅവിപത്തിചൂര്‍ണ്ണം എന്നിവയില്‍ ഒന്ന് നല്‍കി വിരേചിപ്പിക്കണം. മലം ഇളകിപോയത് അധികമായാൽ പടിക്കാരം കൊടുത്ത് വയറിളക്കത്തെ വേഗത്തില്‍ നിര്‍ത്തണം.

ആമാശയദ്രാവകത്തിലെ അമ്ലവർദ്ധന മൂലമോ മലബന്ധം മൂലമോ അന്നപഥത്തിൽ ഉഷ്ണതോത് കൂടിയാൽ ഉഷ്ണം മേലോട്ട് നീങ്ങും. ഇതുമൂലം മേലോട്ട് നീങ്ങുന്ന വായു കൂടുതൽ ഉഷ്ണമാകും. ദുര്‍ബലരുടെ നെഞ്ച്‌കഴുത്ത്ശിരസ്സ് എന്നീ ഭാഗങ്ങളിലോട്ട് ഉഷ്ണം വ്യാപിച്ചാല്‍ അവിടങ്ങളിലെ കഫം ഉരുകും. കഫം ഇല്ലാത്തവരിൽ ആണെങ്കിൽ ശ്വാസചാലുകൾ കൂടുതലായി വരളും. ഉഷ്ണാവസ്ഥ ദീർഘിച്ചാൽ കഴുത്തിലെ ഗ്രന്ഥികൾ വാടി ചുരുങ്ങും. ലസികാഗ്രന്ഥികൾ പ്രവർത്തനരഹിതമായാൽ കഫം സ്തംഭിച്ച് ചാലുകൾഅറകൾ എന്നിവ ലക്ഷ്യം വെച്ച് ഊറും. ഉരുകിയ കഫം ശ്വാസനാളിയില്‍ തടസ്സപ്പെട്ടാല്‍ ചുമ കഠിനമാകും. ചിലർക്ക്  ഘട്ടത്തില്‍  കഴുത്ത്‌ വേദനയായിരിക്കും അനുഭവപ്പെടുന്നത്. 

മേലോട്ട് നീങ്ങിയ ഉഷ്ണം അധികരിച്ചാൽ ഛർദ്ദി ഉടലെടുക്കും. ചിലരില്‍ ഇത് ഹൃദയാഘാതത്തിനും വഴിയൊരുക്കും. ചര്‍ദ്ദി അനുഭവപ്പെട്ട സന്ദർഭങ്ങളിൽ ഖരയിനം ആഹാരം ഒന്നും ഉടനെ കഴിക്കരുത്. അകിലെണ്ണപുല്‍തൈലം എന്നിവയില്‍ ഒന്ന് മണക്കാം. ചര്‍ദ്ദി കുറഞ്ഞാല്‍ ആദ്യം ശീതജലം കുടിക്കണം. ചര്‍ദ്ദി മാറിയാല്‍ കഞ്ഞി കുടിക്കാം. മുന്തിരിപ്പഴം കഴിക്കാം. 

രക്തം ഛർദ്ദിക്കാൻ ഇടയായാൽ ഇത്തിരി പടിക്കാരം ജലത്തില്‍ കലർത്തി കഴിക്കാം. ഛർദ്ദിയെ വര്‍ദ്ധിപ്പിക്കുന്ന കയ്പ് ഇനം ദ്രവ്യങ്ങൾ ഒന്നും അധികം അളവില്‍ കഴിക്കരുത്. തഥർത്തകാരി എന്ന നിലയിൽ കയ്പ്പ് മരുന്നുകൾ ലഘു അളവിൽ പ്രയോജനപ്പെടുത്താം.

ജ്വരം അധികരിച്ച് മസ്തിഷ്കധമനികളെ ബാധിച്ച സന്ദര്‍ഭത്തില്‍ മൂക്കില്‍ നിന്നും രക്തം വന്നേക്കാം. കൈകള്‍ തലയ്ക്ക് മീതെ വെച്ച് കുറച്ചുനേരം പിടിച്ചാല്‍ മൂക്കില്‍ നിന്നുള്ള രക്തസ്രാവം നിലക്കും. ശരീരത്തിൽ ഏത് ഭാഗത്താണ് ചൂട്വേദനക്ഷീണം എന്നിവ അനുഭവപ്പെടുന്നത്  ഭാഗത്ത് ചികിത്സകന്‍ തന്‍റെ കൈകള്‍ പരസ്പരം തിരുമ്മിയ ശേഷം വലതുകൈ കൊണ്ട് ചൂട് ഏല്‍പ്പിക്കുന്നതും ഊർജ്ജവികിരണം ഏൽപ്പിക്കുന്നതും തഥർത്ഥകാരി രീതിയാണ്.

ശിഷ്യൻ.

തെക്കൻ ഭഗല്‍പ്പൂർ ദേശത്ത് വേനലില്‍ അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്ന വേളയില്‍ കുട്ടികളുടെ മൂക്കില്‍ നിന്ന് രക്തസ്രാവം സംഭവിക്കാറുണ്ട്കഴിഞ്ഞ കൊല്ലത്തില്‍ ലിച്ചിപ്പഴം കൂടുതല്‍ കഴിച്ച കുട്ടികളാണെത്രെ ജ്വരം പിടിച്ചപ്പോള്‍ മരണപ്പെട്ടത്‌. തഥർത്തകാരിയെന്നോണം ഉഷ്ണഔഷധങ്ങള്‍ പ്രയോഗിച്ചപ്പോൾ ചുക്ക്  കാപ്പി കുടിപ്പിച്ചപ്പോൾ കുട്ടികളിലെ ജ്വരം വേഗത്തില്‍ ശമിച്ചു. തഥർത്ഥകാരി ചികിത്സ സ്വീകരിച്ച കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും അത് ഫലം കാണിച്ചു.

ഖിദര്‍.

നിങ്ങളില്‍ കുറച്ച് പേര്‍ ഭഗല്‍പ്പൂരിലോട്ട്‌ പോകണം. നമ്മുടെ ധർമ്മസംഘം അവിടെ സജീവമാണ്. കുട്ടികളില്‍ ജ്വരം ദീര്ഘിച്ച് ഉഷ്ണം ഇരട്ടിച്ചാലും വൃദ്ധരിലെ തുള്ളല്‍പ്പനി ദീർഘിച്ച് ജ്വരവ്യാധിയായി പരിണമിച്ചാലും ചുഴലിതലകറക്കംബോധക്കേട് എന്നിവ സംഭവിക്കാം. ഇത്തരം ഘട്ടത്തിൽ വിപരീത ചികിത്സ ചെയ്യണം. ശീതജലം മുഖത്ത് തളിക്കണം. ഓർമ്മ വന്നാൽ ശീതജലം കുടിപ്പിക്കണം. 

കുട്ടികളില്‍ പനി വര്‍ദ്ധിച്ച് ശീതം ഇരട്ടിച്ചാലുംവൃദ്ധരിലെ ജ്വരം ദീര്‍ഘിച്ച് പരിണമിച്ച് ശീതവ്യാധിയായാലും തുള്ളൽ അനുഭവപ്പെടാം. ശീതം നെഞ്ചില്‍ വര്‍ദ്ധിച്ചുനിലകൊണ്ടാല്‍ കഫം വർദ്ധിച്ച് സതംഭിക്കും. ഇത് വായുമുട്ടിന് കാരണമാകും. വായുമുട്ട് അനുഭവപ്പെടുന്ന വേളയിൽ വായുസഞ്ചാരം ഉറപ്പാക്കണം. ജനൽ തുറന്നിടണംചൂടുള്ള പാനിയം ഇടയ്ക്കിടെ കുടിക്കാം. ശ്വാസകോശ അവയവത്തിൽ വീക്കം സംഭവിച്ചാൽഇതിൻ്റെ മൃദുഅവസ്ഥയില്‍ സുർക്ക മണപ്പിക്കാം. യൂക്കാലി പോലുളള മറ്റ് ദുർഗന്ധദ്ര്യവങ്ങള്‍ ജലത്തിൽ കലർത്തി തിളപ്പിച്ച്‌ മണപ്പിച്ചാലും ആശ്വാസം കിട്ടും. 

വയറ്റില്‍ എരിച്ചില്‍ അധികമായി അനുഭവപ്പെടുന്നുവെങ്കിൽ  "ചുണ്ണാമ്പ് തെളി" വളരെ  നേർപ്പിച്ചത് ലഘുഅളവില്‍ എടുത്ത് കഞ്ഞിയില്‍ കലര്‍ത്തി കുടിക്കാം. കുടലില്‍ നിന്ന് രക്തസ്രാവം സംഭവിച്ചാൽ വയര്‍ഭാഗത്ത് കമ്പിളിവസ്ത്രം ചുറ്റി പുതപ്പിക്കണം. ധർമ്മസത്ര ശുശ്രൂഷയില്‍ രോഗലക്ഷണങ്ങള്‍ക്കൊപ്പം ആളുടെ പ്രായവും ദേഹപ്രകൃതിയും വീര്യവും ഋതുപ്രകൃതിയും രോഗകാരണങ്ങളും പരിഗണിക്കണം. ഓരോ രോഗിയിലെയും രോഗസന്ദർഭത്തിനും പ്രകടമായ രോഗലക്ഷണങ്ങൾക്കും അനുയോജ്യമായ ചികിത്സ തന്നെ ചെയ്യണം.

ജ്വരം വര്‍ദ്ധിച്ചോ പനി വർദ്ധിച്ചോ അല്ലാതെയോ ബോധക്ഷയം സംഭവിച്ചാല്‍ മുഖത്ത് പ്രാഥമികമെന്നോണം ശീതജലം തെളിക്കണം. സുഗന്ധമരുന്നുകള്‍ മണപ്പിക്കാം. എരിവ് ദ്രവ്യങ്ങൾ മോണയിൽ പുരട്ടാം. ബോധം തിരികെ വരുമ്പോള്‍ ജലം കുടിപ്പിച്ച ശേഷം പാൽക്കായം ഉരുട്ടിയത് വിഴുങ്ങിപ്പിക്കണം. കായം ഉഷ്ണമാണ്‌. കായം തനിച്ച് വെള്ളത്തിൽ കലക്കിയതോചുക്ക് കഷായത്തിൽ കായം ചേർത്ത് ഉഷ്ണത്തെ ഇരട്ടിപ്പിച്ചതോ ലഘുമാത്രയില്‍ പലതവണ കൊടുക്കാം. മുതിർന്നവർ ആണെങ്കിൽ പരിമാണം വർദ്ധിപ്പിച്ച് കൊടുക്കണം. ഉള്ളിനീർ കഴിപ്പിക്കുന്നതും ഗുണം ചെയ്യും. മേല്‍വായു രോഗങ്ങള്‍ക്ക് സുഗന്ധദ്രവ്യങ്ങളും കീഴുവായുരോഗങ്ങള്‍ക്ക് ദുര്‍ഗന്ധദ്രവ്യങ്ങളും എന്ന രീതിയില്‍ ഔഷധങ്ങളെ പ്രയോഗിക്കുന്ന രീതീയും ഉണ്ട്.

ഉഷ്ണരോഗങ്ങളുടെ മൃദു അവസ്ഥയിൽ പാൽക്കായം ലഘുമാത്രയില്‍ അമൃത് തുല്ല്യമാണ്. ഉഷ്ണരോഗങ്ങളുടെ മൃദുഘട്ടത്തില്‍ കായം പോലെഗന്ധകം അടങ്ങിയ വെളുത്തുള്ളിയിനങ്ങളും കടുകുംആര്യവേപ്പും ചുക്കും പുകയിലയും അമൃത് തുല്യമാണ്. ചില ഘട്ടത്തില്‍  കാപ്പിയും കാളകൂടകവും കരിപാഷാണവും കുരുമുളകും തുളസീകർപ്പൂരവും കുരുമുളകും സൂക്ഷ്മമായ അളവില്‍ അമൃതിന്‍റെ ഫലം ചെയ്യും. മീറയും ഗുഗ്ഗുലുവും കന്മദവും കറുകപ്പട്ടയും അമരയും ഓജസ്സിനെ വര്‍ദ്ധിപ്പിക്കുന്ന ഔഷധയിനങ്ങളില്‍ ഉൾപ്പെടും. ആല്‍ഫാല്‍ഫചെന്ന്യായംതേക്ക്മുന്തിരിയൂക്കാലിതേന്‍വെണ്ണ തുടങ്ങിയ സ്വർണ്ണകണങ്ങളുള്ള ഔഷധങ്ങളും ശരത്ഋതുവിലെ തിരുവാതിര നാളുകളിൽ പെയ്ത മഴവെള്ളവും പാറ ഉറവയിൽ നിന്നുളള ഉഷ്ണജലവും അമൃത് സമാനങ്ങളത്രെ. ഉറവജലത്തിൽ പാഷാണംഗന്ധകം എന്നിവയുടെ അംശം സൂക്ഷ്മമായി ലയിച്ചുചേർന്നിട്ടുണ്ട്.

മാലിന്യംവിഷം എന്നിവ രസധാതുക്കളിൽ വര്‍ദ്ധിച്ച ശേഷം രക്തചാലുകളില്‍ എത്തിയതുമൂലം രക്തധാതു ദുഷിക്കാൻ ഇടവന്നാൽ ദൂഷ്യഘടകങ്ങളെ മൂത്രം വഴി വിസര്‍ജിപ്പിക്കാന്‍ ജീവശക്തി നിരവധി ശ്രമങ്ങള്‍ നടത്തും. ഇതുമൂലം ദേഹതാപംരക്തചക്രമണംഹൃദയമിടിപ്പ്‌ എന്നിവ വർദ്ധിക്കും. വെടിയുപ്പ്നവസാരം എന്നിവയില്‍ ഒന്ന്  ജലത്തില്‍ ലഘു അളവിൽ ചേര്‍ത്ത് തയ്യാറാക്കിയ ഔഷധമോകരിക്കിന്‍വെള്ളമോഞ്ഞെരിഞ്ഞില്‍ തിളപ്പിച്ച വെള്ളമോ  ഘട്ടത്തില്‍ നൽകാം. ഇത്തരം പ്രയോഗവും തഥർത്ഥകാരി രീതിയാണ്. 

തലവേദന വിട്ടുമാറുകയും കൈതണ്ടയില്‍ നാഡീസ്പന്ദന നിരക്ക് ക്രമമാകുകയും സ്പന്ദനബലം മെച്ചപ്പെട്ടുകാണുകയും ചെയ്താല്‍ കർപ്പൂര ഔഷധം ലഘു അളവിൽ വീണ്ടും പ്രയോഗിക്കണം. "കര്‍പ്പൂരം" എന്നാല്‍ സന്തോഷം ഉണ്ടാക്കുന്നത് എന്നാണര്‍ത്ഥം. നിരവധി സസ്യങ്ങളില്‍ കര്‍പ്പൂരവിഷം അടങ്ങിയിട്ടുണ്ട്. പുകയിലയിലും തുളസിയിലും ദേവതാരത്തിലും അതിവിടിയത്തിലും യുക്കാലിയിലയിലും തുജയിലുംചുക്കിലുംകഞ്ചാവിലും ദാമിയാന പുവ്വിലും കർപ്പൂര അംശം അടങ്ങിയിട്ടുണ്ട്. രോഗബാധിതമായ അവയവത്തിന്ഉഷ്ണ ശീത അവസ്ഥയ്ക്ക് ഹിതമായ കര്‍പ്പൂരയിനത്തെ തിരിച്ചറിഞ്ഞ് ഉപയോഗിക്കണം. 

ശ്വാസകോശരോഗത്തില്‍ ആരംഭത്തിൽ ആണെങ്കിൽ അതിവിടിയം കിഴങ്ങ് പാലിൽ ശുദ്ധി ചെയ്ത് നേര്‍പ്പിച്ച് തയ്യാറാക്കിയ ഔഷധമാണ് ഉത്തമം. ബലവാന്‍റെ മരുന്നാണ് കർപ്പൂരം. കുട്ടികളുടെയും ബലവാന്‍റെയും ഔഷധമാണ് അതിവിടിയം. ബലം എന്നത് ജീവന്‍റെ ബലമാണ്. മനസ്സിന്‍റെയും ഇന്ദ്രിയങ്ങളുടെയും ദേഹധാതുക്കളുടെയും അവയവങ്ങളുടെയും പ്രാണവായുവിന്‍റെയും ബലമാണ്‌. ദേഹത്തിലെ മലത്തിന്‍റെയോ മടിശ്ശീലയുടെയോ പദവിയുടെയോ പാദുകത്തിന്‍റെയൊ വാഹനത്തിന്‍റെയൊ ബന്ധുമിത്രാദികളുടെ അഹങ്കാരത്തിന്‍റെയൊ ബലം അല്ല. ആരോഗ്യബലം സംഘടിപ്പിക്കേണ്ടത് അവനവന്‍റെ ധർമ്മമാണ്. ആവശ്യഘട്ടങ്ങളിൽ സംഘടിപ്പിച്ചുകൊടുക്കേണ്ടത് ധർമ്മവൈദ്യത്തിന്‍റെ കർത്തവ്യമാണ്.

വൻക്കുടലില്‍ ഉഷ്ണം വര്‍ദ്ധിച്ചതുമൂലം മലബന്ധവുംമലബന്ധത്തെ തുടര്‍ന്ന് ജ്വരവും സംഭവിക്കാം. മലബന്ധംജ്വരം എന്നിവ മൂലം ചെറുകുടലില്‍ വായുവിന്‍റെ ഗതി മേലോട്ടായാല്‍ രസധാതുവും മേലോട്ട് നീങ്ങും. ഇതുമൂലം നെഞ്ചിലെ സിരകളിലും ധമനികളിലും രക്തസമ്മര്‍ദ്ദതോത് കൂടും. അധികമായ രസധാതുവിനെ ശ്വാസകോശത്തിലൂടെയുംശിരസ്സിലെ കഫ അറകളിലൂടെയും വിസര്‍ജ്ജിക്കാൻ ജീവശക്തി ശ്രമം നടത്തും. ഉഷ്ണം അധികരിച്ച് ദീര്‍ഘിച്ചാൽ ശ്വാസകോശങ്ങളിലെയും കഫ അറകളിലെയും കഫം ഉരുകും. ഇത് നെഞ്ചില്‍ നീര്കെട്ടിന് ഇടവരുത്തും. കഫം ശ്വസനചാലുകളില്‍ സംഭരിച്ചാല്‍ഉഷ്ണം മൂലം കഫം വറ്റി സ്തംഭിച്ചാൽ കഫത്തിന്‍റെയും അശുദ്ധവായുവിന്‍റെയും മേലോട്ടുള്ള ചലനവും പ്രാണവായുവിന്‍റെ കീഴോട്ടുള്ള സഞ്ചാരവും തടസ്സപ്പെടും. കഫകെട്ട്ചുമകാസംഉയര്‍ന്ന നെഞ്ചിടിപ്പ്കിതപ്പ്തുമ്മല്‍ക്ഷീണം എന്നിവയ്ക്ക് ഇത് കാരണമാകും. നേർത്ത കഫനീർനേർത്ത  രക്തദ്രാവകം എന്നിവ ഹൃദയാവരണത്തില്‍ എത്താൻ ഇടയായാൽ ഹൃദയഭാഗത്ത് വേദനിക്കും. തളർച്ച അനുഭവപ്പെടും. സ്പന്ദനതരംഗങ്ങള്‍ ലഘുവാകും. സ്പന്ദനശബ്ദങ്ങള്‍ മൃദുവാകും. നെഞ്ചിനുള്ളിൽ കഫം ഉള്ള ഘട്ടത്തിൽ സുന്നാമുക്കിയും ഉപയോഗപ്പെടുത്താം. ഇത്തരം അവസ്ഥയിൽ മാമൂൽ നടപടികളിയായി ചികിത്സ ഒതുങ്ങി പോകാതിരിക്കാൻ പ്രത്യേകം ജാഗ്രത പുലർത്തണം.

സാധരണ അവസ്ഥയിൽ ആഹാരം ആമാശയത്തില്‍ നിന്ന് കീഴോട്ട് നീങ്ങി കുടലില്‍ എത്തി ശരിയാംവിധം ദഹിച്ചാല്‍ മാത്രമാണ് അത് രസധാതുവായി പരിണമിക്കുന്നത്. രസധാതു വീണ്ടൂം കുടലിലും കരളിലും എത്തി പചിച്ചാൽ ആണ് രക്തധാതുവായിമാംസധാതുവായികൊഴുപ്പുധാതുവായിഅസ്ഥിധാതുവായിമജ്ജധാതുവായിശുക്ലധാതുവായിഇന്ദ്രിയങ്ങള്‍മനസ്സ്ജീവശക്തി എല്ലാമായി പരിണമിക്കുന്നത്. വായയിലും കുടലിന്‍റെ ആരംഭത്തിലും യകൃത്തിലും വെച്ച് സാരാംഗ്നിക്കുറവ് മൂലം രക്തധാതുവായി പരിണമിക്കാതെ വന്നാല്‍ രസധാതുവിന്‍റെ തോത് രക്തത്തില്‍ കൂടും. രക്തത്തിന്‍റെ ഗാഡത കൂടും. ക്ഷാരത കുറയും. സമ്മർദ്ദം കൂടും. രക്തസഞ്ചാരം സാവധാനത്തിലാകും. ഇതിനോടുള്ള പ്രതികരണം നിമിത്തം അധികമുള്ള രസധാതുവിൻ്റെ വിസർജനം ഹേതുവായി രക്തചക്രമണനിരക്ക്ദേഹതാപം എന്നിവ വർദ്ധിക്കും. ചില ഘട്ടത്തിൽ കഫകൃമികളുടെയും രക്തകൃമികളുടെയും എണ്ണം രക്തത്തില്‍ വര്‍ദ്ധിക്കും. രക്തം ദുഷിക്കും. മൂത്രതോത് വർദ്ധിക്കും. വാതദോഷം വർദ്ധിച്ചുള്ള വാതപ്പനിയും പിത്തജ്വരവും ഉളവാകും.

സൂക്ഷ്മകൃമികൾ ആഗന്തുജരോഗങ്ങൾക്കും കാരണമാണല്ലോ. കൃമികള്‍ സ്ഥൂലവും സൂക്ഷ്മവും ഉണ്ട്. ജീവശക്തി കുറയുമ്പോളാണ് കഫധാതുവിൽ കൃമികൾ പെരുകുന്നത്. ഓജസ് കുറഞ്ഞാൽകൃമികൾ വംശവർദ്ധന നടത്തിയാൽ ദേഹധാതുക്കള്‍ ക്രമത്തില്‍ ഒന്നൊന്നായി ദുഷിക്കും. മനസ്സ്ശരീരം എന്നിവ ക്ഷയിക്കും. ഓരോ ധാതുക്കളുടെയും ക്ഷയത്തിന് അനുസരിച്ച് വിത്യസ്തങ്ങളായ പുതിയ കൃമികള്‍ വളര്‍ച്ച നേടും. ധാതുക്ഷയം സംഭവിക്കുന്നതിന് വിഷസാന്നിദ്ധ്യംമാലിന്യവര്‍ദ്ധനവ്‌അമ്ലവര്‍ദ്ധനകൃമിവർദ്ധന എന്നിവ കൂടാതെ വാർദ്ധക്യത്തിലെ സാരാംഗ്നിക്കുറവും പ്രതിസാരാംഗ്നികളും ഒരു കാരണമാണ്.

പാല്‍ശര്‍ക്കരമാംസംമത്സ്യം എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചാല്‍ അന്നപഥത്തില്‍ കൃമികളുടെ എണ്ണം വര്‍ദ്ധിക്കും. ആമാശയത്തിലെ അമ്ലത വ്യത്യാസപ്പെടും. മധുരംപുളി എന്നിവ അധികം അടങ്ങിയ വിഭവങ്ങള്‍അപ്പംഉപ്പ്ശര്‍ക്കരഉഴുന്ന്ഇലക്കറികള്‍ എന്നിവ അധികം ഉപയോഗിച്ചാൽ കൃമികളുടെ എണ്ണം കുടലില്‍ അധികരിക്കും. കഫം നെഞ്ചില്‍ വെച്ച് ക്ഷയിച്ച് ദുഷിച്ചാൽ അവിടെ വായുവിലൂടെ പകരുന്ന കൃമികള്‍ വളരും. ഇവ നെഞ്ചില്‍ നീര്കെട്ടിന് വഴിയൊരുക്കും. 

കൃമികളെ നശിപ്പിക്കാൻ കറിയുപ്പ് ഉതകും. കൃമിരോഗങ്ങള്‍ക്ക് എതിരെ പ്രയോഗിക്കാവുന്ന ഒരു ഔഷധമാണ് കാട്ടുജീരകം. സോമരാജിനെ ബാഹ്യചർമ്മത്തിലൂടെ പ്രയോഗിക്കുകയാണെങ്കിൽ രോഗഭാഗത്തിന്‍റെ വിപരീതധ്രുവത്തിൽ അഭിഷേകം ചെയ്യണം.

ജ്വരം ആണെങ്കില്‍ വെള്ളപാഷാണം തഥര്‍ത്തകാരി എന്നോണം അതിസൂക്ഷ്മ മാത്രയിലാണ് പ്രയോഗിക്കേണ്ടത്. വളർത്തുമൃഗങ്ങളുടെ രോഗങ്ങളില്‍നെഞ്ചിൽ കഫം വർദ്ധിച്ച സന്ദര്‍ഭത്തില്‍ഉഷ്ണ (സൂര്യ) രോഗങ്ങളുടെ മൃദു അവസ്ഥയില്‍ജീവക്ഷയത്തിൽ എല്ലാം സൂക്ഷ്മ മാത്രയിലുള്ള "വെള്ളപാഷാണം" പോലെ തവിട്ടുപാഷാണവും ഏറെ പ്രയോജനം ചെയ്യും. 

ജ്വരം ദീര്‍ഘിച്ചതുമൂലമോഅമ്ലത അധികരിച്ചത് മൂലമോമൂത്രഘടകങ്ങള്‍ നെഞ്ചില്‍ വ്യാപിച്ചത് മൂലമോ നെഞ്ചില്‍ നീര്‍ക്കെട്ട് അധികരിച്ചാല്‍അത് പരിണമിച്ച് ദീർഘിച്ചാൽഅമ്ലനീര് അധികമായി വറ്റിയാൽ ശ്വാസകോശവയവം കാലക്രമത്തിൽ ചുരുങ്ങും. ചുമകിതപ്പ് എന്നിവ നിത്യവുമെന്നോണം അനുഭവിക്കേണ്ടിവരും. കഫനീർ തോത് രക്തത്തില്‍ അധികമായി കലർന്ന് നിലകൊണ്ടാൽ അത് പ്രമേഹത്തിന് കാരണമാകും. വൃക്കകൾ ക്ഷീണിക്കുംചുരുങ്ങും.

ആയുസ്സിന്‍റെ അധികാരി ജനിതകനിയമങ്ങളാണ്പൂർവ്വകർമ്മങ്ങളാണ്, ഈശ്വരനാണ്. ആഹാരത്തിന്‍റെ അധികാരി വൈദ്യനിലെ യുക്തിബോധമാണ്. രോഗപ്രതിരോധത്തിന് അടിസ്ഥാനം ആരോഗ്യമാണ്. ശുദ്ധി, ആഹാരം, അദ്ധ്വാനംവിശ്രമം എന്നിവയാണ് ആരോഗ്യത്തിന്‍റെ ഘടകങ്ങള്‍. ശുദ്ധിയുടെ കാര്യത്തിൽ, ആഹാര കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം. ബലം നല്‍കുന്നതെല്ലാം ആഹാരമാണ്. ഭക്ഷണദ്രവ്യങ്ങളും ജലവും വായുവും ഇന്ദ്രിയവിഷയങ്ങളും അറിവും ആഹാരമാണ്. സ്വാതികമൊ രജസ്സോ ഗുണമുള്ള ആഹാരദ്രവ്യങ്ങള്‍ കഴിക്കണം. 

മെലിഞ്ഞവർ ആഹാരശേഷമാണ് ജലം കുടിക്കേണ്ടത്. ദേഹം തടിച്ചവർ ആഹാരത്തിന് മുൻപ് എന്നോണം ജലം കുടിക്കണം. കഫകെട്ട്ഒച്ചയടപ്പ് എന്നിവ ഉള്ളവര്‍ പച്ചവെള്ളം കുടിക്കരുത്. അരച്ചുണ്ടാക്കിയ വിഭവങ്ങള്‍പുളിപ്പിച്ച് തയ്യാറാക്കിയ ആഹാരംഉഴുന്നുവിഭവങ്ങള്‍ശര്‍ക്കരപാളയങ്കോടന്‍ പഴം എന്നിവയെ കഫപ്രകൃതിക്കാരും പ്രമേഹക്കാരും വര്‍ജ്ജിക്കണം. ദുർമേദസ്സ് ഉളളവർ ആണെങ്കിൽ പഞ്ചസാരയും പഴവും ഉരുളക്കിഴങ്ങും നിയന്ത്രിക്കണം.

കോഴിമാംസംകോഴിമുട്ടമത്സ്യം എന്നിവ ചൂടാണ്. വേനലിലും ജ്വരഘട്ടത്തിലും കാസംചുമഉയർന്ന നിരക്കിലുള്ള നെഞ്ചിടിപ്പ് എന്നിവ ഉള്ള സന്ദര്‍ഭങ്ങളിലും ഇവ പതിവായി കഴിച്ചാൽ ശരീരത്തിലെ ശീതയിനം കൊഴുപ്പ് ഉരുകി ക്ഷയിക്കും. ഇതുമൂലവും കഫക്കെട്ട്ശ്വാസതടസ്സം എന്നിവ വർദ്ധിക്കും. ക്ഷയബാധിതരും വൃദ്ധരും മുട്ടമത്സ്യംഉപ്പ് എന്നിവ അധികം അളവില്‍  കഴിക്കുന്നത്‌ പതിവാക്കിയാൽ ക്ഷയതോത് വർദ്ധിക്കും. ആയുസ്സ് കുറയും. അർബുദവും പിടിപെടാം. 

ഉരുകി വർദ്ധിച്ചുനിലകൊള്ളുന്ന കഫത്തെ ഛർദ്ദിച്ച് കളയാൻശ്വസനചാലുകളെ ശുദ്ധമാക്കാൻശ്വാസകോശ അവയവങ്ങളിലെ വീക്കത്തെ പരിഹരിക്കാൻ നവസാരം ലഘുമാത്രയിൽ ഉപയോഗിക്കാംഇത് തഥർത്ഥകാരി രീതിയാണ്.

 വർഷഋതുവും രോഗങ്ങളുടെ  കാലമാണ്. വർഷഋതുവിൽ ദേഹതാപം വർദ്ധിച്ചത് അധിക ദിവസം നിലകൊണ്ടാല്‍ ഉപവാസം എടുക്കണം. ജ്വരം അനുഭവപ്പെട്ട ആദ്യ ദിവസം തന്നെ 12 മണിക്കൂര്‍ നേരം ജലം മാത്രം കുടിച്ച് ഉപവാസം കിടക്കണം. തുടര്‍ന്ന് കഞ്ഞി മാത്രം കുടിക്കണം. ചുടുള്ള കഞ്ഞി ഉഷ്ണമാണ്. ചോറ്അരിപ്പൊടി കൊണ്ടുള്ള വിഭവങ്ങള്‍ എന്നിവ ഭാഗികമായി ശീതമാണ്. പിത്തജ്വരത്തില്‍ ഒന്നും വാതജ്വരത്തില്‍ രണ്ടും കഫജ്വരത്തില്‍ മൂന്ന് പകലും ഉപവാസം എടുക്കണമെന്നാണ് ധർമ്മവൈദ്യനിയമം. വായയില്‍ കൈപ്പ് അനുഭവപ്പെടുന്നുവെങ്കില്‍ പൂർണ്ണ ഉപവാസം അരുത്കയ്പ് അധികമുള്ള ദ്രവ്യങ്ങളും കഴിക്കരുത്.

പനിയുടെ ആദ്യപാദത്തിലും തീവ്രഘട്ടത്തിലും ദഹിക്കാൻ പ്രയാസമുള്ള ആഹാരപദാർത്ഥങ്ങൾ, പാല്‍മോര്തൈര്‍വെണ്ണനെയ്യ്പാലുഉല്‍പ്പന്നങ്ങള്‍പുളിച്ച ആഹാരങ്ങള്‍ചവര്‍പ്പുള്ള ആഹാരദ്രവ്യങ്ങൾ എന്നിവയെയും പകലുറക്കംഎണ്ണതേപ്പ്പച്ചവെള്ളത്തിലെ കുളികാറ്റ് ഏല്‍ക്കല്‍ എന്നിവയെയും വർജ്ജിക്കണം. ജ്വരം ആണെങ്കിൽ മൃദുഅവസ്ഥയില്‍ മാംസ്യാഹാരം കഴിക്കാം.

ജ്വരവ്യാധിയില്‍ ഒരാഴ്ചക്കാലം വിശ്രമിക്കണം. വെയില്‍ കൊള്ളരുത്. മസൂരിപോളംകുഷ്ഠം തുടങ്ങിയ മറ്റു ഉഷ്ണരോഗങ്ങളിലും വെയില്‍ അധികമായി കൊള്ളരുത്. കുട്ടികളിലെ ജ്വരവ്യാധിയില്‍ ഇരുമ്പ് പോലുള്ള ലോഹസാധനങ്ങള്‍ കയ്യില്‍ പിടിപ്പിച്ചാൽകാലിലെ പെരുവിരലിൽ പലതവണയായി അമർത്തിയാൽ അത് ചുഴലി പോലുളള ഭവിഷത്ത് പ്രയാസങ്ങളെ  പ്രതിരോധിക്കും.

ആൾ ബലവാനെങ്കില്‍ കുളിര്പനിയില്‍ മൂന്ന് ദിവസം രാത്രിയും പകലും ജലം മാത്രം കുടിച്ച് പൂർണ്ണ ഉപവാസം അനുഷ്ടിക്കാവുന്നതാണ്. ആൾ ദുർബലനാണെങ്കിൽ, ജ്വരം അധിക ദിവസം ദീര്‍ഘിച്ചാല്‍ അതിന്‍റെ പരിണാമമെന്നോണവും കുളിര് അനുഭവപ്പെടും. കുളിര് അനുഭവപ്പെടുന്നുവെങ്കില്‍ ആളെ പുതപ്പിക്കണം. ചൂടുള്ള ജലം ഇടയ്ക്കിടെ കുടിപ്പിക്കണം.

 വെള്ളപാഷാണം ഉഷ്ണമാണ്‌. ആര്യവേപ്പും കിരിയാത്തയും ഉഷ്‌ണമാണ്. കുളിരുപനിയുടെ തീവ്രഘട്ടത്തിൽ വിപരീതചികിത്സയെന്നോണം ഇവയെ ലഘുമാത്രയില്‍ ഇഞ്ചിനീരില്‍ ചേര്‍ത്ത് ഉഷ്ണത്തെ ഇരട്ടിപ്പിച്ച് നല്‍കണം. ശോധനക്ക് ശേഷമാണ് ലഘുമാത്രയില്‍ ശമന ഔഷധമെന്നോണം ഇവയെ പ്രയോജനപ്പെടുത്തേണ്ടത്. പാഷാണത്തിൻ്റെ ദൂഷ്യഫലങ്ങൾ പ്രകടമായാൽ കുരുമുളക്ഏലക്കപുൽതൈലം എന്നിവ അരച്ച് ചർമ്മത്തിൽ പുരട്ടണം. കോഴിമാംസം പാചകം ചെയ്യുമ്പോൾ കുരുമുളക് ചേർക്കുന്നത് പാഷാണ വിഷത്തെ നിർവീര്യമാക്കാൻ ഉതകും. അർബുദത്തെ പ്രതിരോധിക്കാനാകും.

ശീതപ്പനിയിൽ കടുക് അരച്ചത്‌ തുണിയില്‍ പടര്‍ത്തി വയറ്റത്ത് പറ്റിചേർത്ത് വെയ്ക്കണം. കുളിര് കുറയും. ശീതപ്പനിയിൽ മാംസാഹാരങ്ങളെ വര്‍ജ്ജിക്കണം. മാംസാഹാരങ്ങൾ ദഹിക്കാൻ പ്രയാസമുള്ളവയാണ്. അഗ്നിമാന്ദ്യവും മറ്റും ഉള്ള ഘട്ടത്തിൽ കഴിച്ചാൽ ദഹനം പൂര്‍ണ്ണമാകുകയില്ല. ഓജസ്സ് വീണ്ടും ദുർബലമാകും. ദോഷകൃമികൾ വർദ്ധിക്കും. 

മഴക്കാലത്തിലെ ശീതപ്പനിയില്‍ കരയാംപൂവ്വ് (ശീതം) പൊടിച്ചത് ലഘുമാത്രയിൽ ശര്‍ക്കരയില്‍ കലര്‍ത്തി സേവിച്ചാല്‍ തൊണ്ടവേദന ശമിക്കും. തേയിലച്ചായയിൽ ഏലത്തരി (ശീതം) ചേർത്ത് കുടിച്ചാല്‍ ചുമ കുറയും. ഇവ രണ്ടും തഥര്‍ത്തകാരി പ്രയോഗമാണ്. തൊണ്ടവേദനചുമ എന്നിവ ശമിക്കാനായി പൊതീനയിലഅയമോദകയില എന്നിവയില്‍ ഒന്ന് ജലത്തില്‍ തിളപ്പിച്ച് ആവികൊള്ളാം. തേയിലയോടൊപ്പം തുളസിയിലകറുകപ്പട്ടയുടെ പൊടി എന്നിവയില്‍ ഒന്ന് ലഘുവായ അളവിൽ ചേര്‍ത്ത് ചായ തയ്യാറാക്കി കുടിച്ചാലും ചുമ കുറയും. മഞ്ഞള്‍പ്പൊടി അര കരണ്ടി അളവിൽ എടുത്ത് ചൂടുള്ള പാലില്‍ കലര്‍ത്തി നന്നായി ഇളക്കി തയ്യാറാക്കിയ പാനിയം ലഘു ചൂടോടെ കുടിക്കുന്നത് ചുമയുടെ കാഠിന്യം കുറയാനുള്ള ഒരു പ്രതിവിധിയാണ്. 

മൂന്നോ നാലോ തുള്ളി ചെറുനാരങ്ങനീർ ഒരു ഗ്ലാസ്സ് ജലത്തില്‍ കലര്‍ത്തി തയ്യാറാക്കിയ പാനിയത്തില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാലും ചുമ കുറയും. ജീരകംചുക്ക്തിപ്പല്ലിപുഷ്ക്കരമൂലി എന്നിവയുടെ ചൂര്‍ണ്ണം കഴിച്ചാലുംഅവ നാലും കൂടി അരച്ച് തുണിയില്‍ പരത്തി ഉണക്കിയശേഷം അത് എണ്ണ ചേര്‍ത്ത് കത്തിച്ച് അതിന്‍റെ പുക ലഘുമാത്രയില്‍ ശ്വസിച്ചാലും ചുമകാസം എന്നിവ ശമിക്കും. 

കടുക്അകില്‍കുന്തിരിക്കംസാംബ്രാണിദേവതാരുകൊട്ടംവേപ്പ്ജടാമഞ്ചിഗുല്ഗ്ഗുല്‍കര്‍പ്പൂരംനെയ്യ് എന്നിവ പുകച്ചാല്‍ അന്തരീക്ഷവായു രോഗാണുമുക്തമാകും. രോഗപകര്‍ച്ച കുറയും. പുകയ്ക്കാന്‍ ഉചിതം സന്ധ്യാസമയമാണ്. 

എണ്ണവെളിച്ചെണ്ണനെയ്യ് എന്നിവയില്‍ ഒന്ന് ജലത്തില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരിക്കല്‍ എന്നോണം കവിള്‍ കൊള്ളുന്നതും കുളിക്കുന്നതിന് മുന്നോടിയായി എണ്ണയോ വെളിച്ചെണ്ണയോ മൂക്കുഭാഗത്ത് പുരട്ടുന്നതും മുഖരോഗങ്ങളെയും മൂക്ക് രോഗങ്ങളെയും പ്രതിരോധിക്കാന്‍ ഉതകും.

ജ്വരംകാസംചുമ എന്നിവയുടെ ഉപദ്രവങ്ങളില്‍ നിന്ന് മോചിതമായാൽ അധികം വൈകാതെ തന്നെ ബ്ര്യഹണ ചികിത്സ ചെയ്യണം. ശോധനരീതികളും  ലംഘന ചികിത്സകളും തുടർന്ന് ചെയ്യരുത്. സ്‌നിഗ്ദ്ധതയുള്ള ശീത ആഹാരങ്ങൾ കഴിക്കണം. പഴുത്ത മുന്തിരി ശീതമാണ്. 

ദുർമേദസ്സുള്ളവർക്ക് എണ്ണ തേച്ചുള്ള മസാജ് കുളിയും മെലിഞ്ഞവർക്ക് പകലുറക്കവും പ്രയോജനം ചെയ്യും. ദേഹത്തില്‍ ഉഷ്ണതോത് വര്‍ദ്ധിച്ചവരും പിത്തപ്രകൃതിക്കാരും എണ്ണ ചർമ്മത്തിൽ പതിവായി തേക്കരുത്. എണ്ണകള്‍ പൊതുവേ ഉഷ്ണമാണ്.

ആമാശയംഗുദംഗർഭപാത്രംവൃഷണം തുടങ്ങിയവയിലെ സിരാർശ്ശസ്സ് വാഹിനികളുടെ അഗ്രങ്ങൾ അടഞ്ഞ് തടസ്സപ്പെട്ടാൽ ഉദരഭാഗം തണുക്കും. ആമാശയ ഭാഗം തണുത്താലാണ് അജീര്‍ണ്ണം പിടിക്കുന്നത്‌. ഇതിനെ തുടര്‍ന്നും ഉദരത്തില്‍ കഫം വര്‍ദ്ധിക്കും. ഇഞ്ചിജീരകംമഞ്ഞൾ തുടങ്ങിയ ഉഷ്ണദ്രവ്യങ്ങളെ അജീര്‍ണ്ണം പരിഹരിക്കാനായി പ്രയോജനപ്പെടുത്തണം. വയറിളകുന്ന ഔഷധവും ലഘുമാത്രയിൽ ഉപയോഗിക്കാം. 

കുടലില്‍ മാലിന്യതോത് കൂടിയാല്‍ രസധാതു ദുഷിക്കും. തന്മൂലം ബലം കുറയും. കുളിര് അനുഭവപ്പെടും. വയറിളകും. അജീർണ്ണം അല്ലാതെയുള്ള അതിസാരത്തിൽജ്വരാതിസാരമാണെങ്കില്‍ അതിവിടിയംപാഷാണം (ഉഷ്ണം) എന്നിവയിൽ ഒന്ന് സൂക്ഷ്മമാത്രയില്‍ നല്‍കണം. ഇത് തഥര്‍ത്ഥകാരി ചികിത്സയാണ്.

രോഗപ്രയാസങ്ങളുടെ പൊതുവായ ഒരു കാരണം ദേഹദ്രാവകത്തില്‍ കലര്‍ന്ന മാലിന്യങ്ങളാണ്. ശരീരത്തിലെ ആകെ ദ്രാവകത്തിന്‍റെ തോത് ഏകദേശം 84 നാഴിയാണ്. ദേഹദ്രാവകത്തിലും ദേഹധാതുക്കളിലും എത്തിയ  മാലിന്യങ്ങളെ സമീപദ്വാരങ്ങളിലൂടെ തന്നെ പുറത്തുകളയണം. അതിന് ബന്ധപ്പെട്ട ബാഹ്യദ്വാരങ്ങളെ തുറപ്പിക്കണം. ഔഷധം കലര്‍ത്തിയ എണ്ണ ചര്‍മ്മത്തില്‍ പുരട്ടി തിരുമ്മിയാല്‍ രസധാതുക്കളില്‍ വരണ്ടുപോയ മാലിന്യങ്ങള്‍ അയയും. സ്തംഭിച്ച സാരാംഗ്നിഗ്രന്ഥികൾ സജീവമാകും. സാരാംഗ്നികൾ ദേഹധാതുക്കളില്‍ വ്യാപിച്ചുകിട്ടും. ജ്വരം ലഘുവായ നിലയിൽ പിടിപെടുന്നത് ഒരു അനുഗ്രഹമാണ്. കുട്ടികളിൽ ആണെങ്കിൽ ഇത് വളർച്ചയെയും രോഗാണു പ്രതിരോധശേഷിയെയും പരിപോഷിപ്പിക്കും. പ്രായപ്രകൃതിക്ക്ദേഹധാതുപ്രകൃതിക്ക്ആരോഗ്യത്തിന് എല്ലാം വിരുദ്ധമായി ദേഹത്തിൽ അടിഞ്ഞുകൂടാനിടയുള്ള വിയർപ്പ്മാലിന്യംമൂത്രമാലിന്യംഎണ്ണമാലിന്യംഅസ്ഥിമാലിന്യം എന്നിവയെ ദൂരികരിക്കും. ബാഹ്യദ്വാരങ്ങള്‍ക്ക് സമീപത്ത് എത്തപ്പെടുന്ന മാലിന്യയിനങ്ങളേയും, അവ മൂലമുള്ള രോഗലക്ഷണങ്ങളേയും, ദേഹധാതുമാലിന്യങ്ങള്‍ മൂലം ഉളവാകുന്ന പ്രത്യേക തരം രോഗലക്ഷണങ്ങൾസൂചകങ്ങൾ എന്നിവയേയും വൈദ്യന്‍ പ്രത്യേകം അറിഞ്ഞുവെയ്ക്കണം.

ചികിത്സയുടെ ലക്ഷ്യം വ്യാധിവിപരീതവും ഹേതുവിപരീതവുമാണ്. രോഗത്തിന്‍റെ മൃദുഅവസ്ഥയിൽ "തഥര്‍ത്ഥകാരി" രീതിയെ അവലംബിക്കണം. പഥ്യങ്ങള്‍ കൊണ്ട് മാറുന്ന രോഗങ്ങള്‍ പഥ്യങ്ങള്‍ കൊണ്ട് തന്നെ മാറ്റണം. ഓരോ രോഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള പഥ്യകാര്യങ്ങള്‍ അറിഞ്ഞ് വെച്ച് രോഗികളെ പഠിപ്പിക്കണം. ചികിത്സ "മുറപോലെ" ചെയ്യണം. ധാതുസൌമ്യം ചുരുങ്ങിയ സമയം (4 മാസം) കൊണ്ട് സംഘടിപ്പിക്കണം. ധർമ്മം എന്നാൽ മുറ എന്നാണർത്ഥം.

വേദന അനുഭവപ്പെടുന്ന ഭാഗത്തിന് സമീപവും നട്ടെല്ല് ഭാഗവും എണ്ണ പുരട്ടിയ ശേഷമോ എണ്ണ പുരട്ടാതെയോ കൈകൊണ്ട് ജാലവിദ്യ കാണിക്കുംപോലെ പലതവണയായി തടവണം. ഉള്ളംകൈ പരസ്പരം കൂട്ടിതിരുമ്മി വേദന അനുഭവപ്പെടുന്ന ഭാഗത്ത് സ്പർശിക്കണം. വൈദ്യൻ്റെ ഉള്ളംകൈ രോഗബാധിത അവയവത്തിന് സമാന്തരമായി വെച്ചോ അല്ലെങ്കില്‍ അതിന്‍റെ മുന്‍പിന്‍ ധൃവങ്ങളിലായി വെച്ചോ മൃദുവായി തടവാം. ഇടതുഭാഗത്തെ പ്രയാസങ്ങളിൽ ഇടതുകൈ കൊണ്ട് തടവണം. ശിരസ്സില്‍ നിന്ന് കീഴോട്ട് എന്ന രീതിയില്‍ തടവണം. ഉള്ളംക്കാല്‍ഉള്ളംകൈ എന്നീ ഭാഗങ്ങളിലെ സൂക്ഷ്മകേന്ദ്രങ്ങളിൽ ക്രമമായി തിരുമ്മിയാലും ഓജസ്സ് മെച്ചപ്പെടും. മേലോട്ട് തടവുമ്പോൾ വലതുക്കൈ കൊണ്ട് തടവണം. 

ശുദ്ധജലം ശുദ്ധമായ പാത്രത്തില്‍ എടുത്ത്അതിലോട്ട് "രോഗം ശമിക്കെട്ടെ" എന്ന മന്ത്രം 150 തവണ ചൊല്ലി ഊതി  ജലം കുടിപ്പിച്ചാലും ചില ഘട്ടങ്ങളില്‍ ആധിവ്യാധി എന്നിവയുടെ തീവ്രത കുറയും. കുന്തിരിക്കം (ശീതം)മല്ലിക (ഉഷ്ണം) എന്നിവയുടെ ഗന്ധം ഏല്‍പ്പിച്ച ജലം കുടിപ്പിച്ചാലും ഓജസ് മെച്ചപ്പെടും. തമസ്സ് വ്യക്തികൾ തടവിയാൽതമസ്സ് ചിന്തയോടെ തടവിയാല്‍തമസ്സായ കൈ കൊണ്ട് തടവിയാൽതമസ്സ് വേളയിൽ തടവിയാൽതമസ്സ് ഇടങ്ങളില്‍ വെച്ച് തടവിയാൽ രോഗപ്രയാസങ്ങൾ ഇരട്ടിക്കുംദീർഘിക്കുംമാറാവ്യാധിയായി അത് പരിണമിക്കും. തമസ് വൈദ്യനായാലും ഇത് തന്നെയാണ് അവസ്ഥ. 

വൈദ്യൻ തൻ്റെ സ്വന്തം ദേഹഹധാതുക്കളിലും ഇന്ദ്രിയങ്ങളിലും മനസ്സിലും എല്ലായിപ്പോഴും ശുദ്ധിയുള്ളവനായിരിക്കണം. ഒപ്പം ഭൂതദയയുള്ളവനും ആയിരിക്കണം. ചികിത്സ വൈശ്യതാല്പര്യങ്ങൾക്ക് വേണ്ടി മാത്രം ആകരുത്. ധര്‍മ്മത്തിനും ദൈവപ്രീതിക്കും രാജപ്രീതിക്കും വേണ്ടിയാകണം.

ജ്വരം മൂലമുള്ള മരണനിരക്ക് വര്‍ദ്ധിക്കുന്നത് ചികിത്സയിലെ പിഴവുകള്‍ മൂലമാണ്. മന്ത്രവിദ്യകള്‍ കൊണ്ടോ "ജ്വാല"വിദ്യകള്‍ കൊണ്ടോ ഔഷധ അഭിഷേകം കൊണ്ടോ മാത്രമായി തന്നെ പരിഹരിക്കാന്‍ കഴിയുന്നതോഅല്ലെങ്കില്‍ സ്വയം മാറാനിടയുള്ളതോ ആയ ആഗന്തുജ ജ്വരങ്ങള്‍ മൂലവും മറ്റും ആളുകൾ മരിക്കാൻ ഇടയാകൂന്നുണ്ട് എന്നത് ഖേദകരമായ സംഗതിയാണ്. 

"ജ്വാല"വിദ്യചികിത്സയും "അഭിഷേക"ചികിത്സയും പ്രസാദചികിത്സയും മുത്ത് പ്രയോഗവും "ലെഡ്" ശനിഔഷധ നിർമ്മാണവും "ലാഡ"വൈദ്യന്മാരെ ഓര്‍മ്മപ്പെടുത്തേണ്ട കാര്യമില്ലല്ലോ. 

 ജ്വരരോഗങ്ങളിൽ നീലഅമരിചൂർണ്ണവടകത്തിന് ഉപരിയായി പരിഹാര ഔഷധങ്ങൾ ഒന്നും നിര്‍ദേശിക്കാന്‍ ഇല്ലാതെ വരുന്നതും പ്രയോഗിക്കാൻ ഇല്ലാതെ വരുന്നതും പരിശോധനാ നാട്യരീതികൾ മാത്രം അനുവര്‍ത്തിച്ച് കാലംക്കഴിക്കുന്ന രീതിയും എല്ലാം ധർമ്മവൈദ്യവിരുദ്ധമാണ്. മഹാമാരിയിൽ ധർമ്മവിരുദ്ധത ആധിപത്യം പുലർത്താൻ ഇടവരുന്നത് കഷ്ടമാണ്. അത് അല്പത്വവുമാണ്. "മുറിക്കുന്ന വൈദ്യനും മുറിവൈദ്യനും ആയുധം ഏന്തിയ കൊട്ടാരവൈദ്യനും ആളെ കൊല്ലും" എന്നൊരു ചൊല്ല് തന്നെയുണ്ട്.

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.🙏