Wednesday, 1 May 2024

കായകല്പം 4. Kader Kochi.

ലാഡവൈദ്യൻ.

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.

ആഗന്തുജരോഗങ്ങളിലും ജ്വരരോഗങ്ങളിലും അതിൻ്റെ തീവ്രത ഋതുക്കള്‍ മാറുന്നത് അനുസരിച്ച് ക്രമത്തില്‍ കുറഞ്ഞ് ഇല്ലാതാകും എന്നത് അനുഗ്രഹമാണ്. രോഗബാധിതരായ ദുര്‍ബലരെ സംബന്ധിച്ച് ദേഹതാപം സാമാന്യനിലയില്‍ എത്തിയാലും ഉടലെടുത്ത ധാതുവൈഷമ്യപ്രയാസങ്ങള്‍ തുടര്‍ന്നും കുറച്ചുനാള്‍ കൂടി അനുഭവപ്പെടാന്‍ ഇടവരുമല്ലോ. അത് സ്വാഭാവികവുമാണ്. ഉഷ്ണയിനത്തില്‍പ്പെട്ട പ്രയാസങ്ങള്‍ ഏതൊക്കെയാണ് എന്നറിയിച്ചാലും.

ഖിദര്‍

രോഗപ്രയാസങ്ങൾ ഉഷ്ണമാണോ ശീതമാണോ എന്ന് തിട്ടപ്പെടുത്തി പരിഹരിക്കുന്ന രീതി ഉത്തമാണ്. സംഭ്രമംദേഷ്യംഉറക്കക്കുറവ്ബുദ്ധിഭ്രമംതലവേദനകണ്ണുചുവപ്പ്തുമ്മല്‍രക്തദൂഷ്യം മൂലമുള്ള വായപഴുപ്പ്അതിയായ ദാഹംപല്ല് ഇളക്കംഒച്ചയടപ്പ്‌ആസ്തമവരട്ടുചുമഉപ്പുരസമുള്ള കഫരോഗംകിതപ്പ്വര്‍ദ്ധിച്ച നെഞ്ചിടിപ്പ്ചര്‍ദ്ദിമേല്‍വായുശല്യംനെഞ്ചെരിച്ചില്‍വയറെരിച്ചില്‍മലബന്ധംമൂലക്കുരുകൃമിവര്‍ദ്ധനവെള്ളപോക്ക്ഇന്ദ്രിയസ്ഖലനംമൂത്രച്ചൂട്മൂത്രാധിക്യംപള്ളയില്‍ വേദനകൈകാല്‍ കടച്ചില്‍സന്ധിവേദനനീരിറിക്കംവരട്ടുചൊറികരപ്പന്‍കുഷ്ഠംപോളംമസൂരിഉച്ചയ്ക്ക് ശേഷമായുള്ള പനിഅതിവിയര്‍പ്പ്ക്ഷീണംവിളര്‍ച്ചമെലിച്ചില്‍കാമിലക്ഷയം എന്നിവയെല്ലാം ഉഷ്ണരോഗപ്രയാസങ്ങളാണ്.

ലാഡവൈദ്യൻ.

വെള്ള (ഗൌര) പാഷാണം, ചുവപ്പ് പാഷാണം, മഞ്ഞ പാഷാണം, തവിട്ടുപാഷാണം എന്നിവയില്‍ ഏതാണ് ശ്വസനാവയവ പ്രയാസങ്ങളുടെ ചികിത്സയിൽ അഭികാമ്യമായത്വിഷവീര്യം കുറഞ്ഞ മഞ്ഞപാഷാണം പോലെ വിഷവീര്യം കൂടിയ വെള്ളപാഷാണമരുന്ന് രാവിലെ വെറുംവയറ്റില്‍ കഴിക്കാമോആഹാരം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ ശേഷമല്ലേ കഴിക്കേണ്ടത്കുളിരുപനിയില്‍ വിപരീത ഔഷധമായി ലഘുമാത്രയില്‍ പ്രയോജനപ്പെടുമ്പോഴുംവാതജ്വരത്തിലും പിത്തജ്വരത്തിലും തഥര്‍ത്ഥകാരിയായി അതി സൂക്ഷ്മമാത്രയില്‍ പ്രയോജനപ്പെടുമ്പോഴും ഓരോ ഘട്ടത്തിലും ഇതിന്‍റെ മാത്ര എത്രയൊക്കെയാണ്പർവ്വത ആരോഹണക്കാർ ചുവപ്പ് പാഷാണം 180 മില്ലിഗ്രാം വരെ അളവിൽ കഴിക്കുന്ന പതിവുണ്ടത്രെ. വെള്ളപാഷാണം ഒരു മില്ലിഗ്രാം അളവിൽ കഴിക്കാമോ?

 അതിസൂക്ഷ്മമാത്രയിലുള്ള "ഗൗരി പാഷാണം" ഉഷ്ണ മാരികളായ ജ്വരംമസൂരിപോളംകാമിലവ്രണാർബുദം തുടങ്ങിയവയുടെ മൃദു അവസ്ഥയില്‍ ഒരു സമാന ഔഷധം എന്ന നിലയില്‍ ഫലപ്രദമാണ്. ശ്വാസകോശപ്രയാസങ്ങളോടൊപ്പം ചര്‍മ്മരോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന അവസ്ഥയില്‍ പാഷാണത്തേക്കാൾ  കായംവെളുത്തുള്ളി പോലുള്ള ഗന്ധകം അടങ്ങിയ ഉഷ്ണ സസ്യമരുന്നുകള്‍ പരിഗണിക്കുന്നതല്ലേ ഹിതകരമാകുന്നത്?

"വെള്ളപാഷാണം" ജലത്തിൽ ലയിക്കും. മറ്റു പാഷാണങ്ങൾക്ക് ജല ലേയത്വം കുറവാണ്. അതുമൂലം വിഷ കാഠിന്യവും കുറയും. തവിട്ടുനിറമുള്ള അരിഉരുളകിഴങ്ങ്ബീറ്റ്റൂട്ട്മുള്ളങ്കികടുക്ഓട്സ്അല്‍ഫാല്‍ഫമത്സ്യംകോഴിമാംസംകോഴിമുട്ടകുടിവെള്ളം എന്നിവയിൽ വെള്ളപാഷാണം കലർന്നിട്ടുണ്ട്പാഷാണം കലര്‍ന്ന മത്സ്യം അടക്കമുള്ള ആഹാരപദാർത്ഥങ്ങൾ പാചകത്തിന് മുൻപ് കുറച്ചുനേരം ജലത്തിൽ ഇട്ടുവെച്ച്  വെള്ളം ഊറ്റി കളഞ്ഞ് പാചകം ചെയ്യുന്നവരും അങ്ങിനെ ചെയ്യാത്തവരും ഉണ്ട്. ഇത്തരം പദാര്‍ത്ഥങ്ങള്‍ പതിവായി ആഹരിച്ചുപോരുന്നവർ ജ്വരത്തിന്‍റെ മൃദുഘട്ടത്തില്‍ "പാഷാണ ഔഷധം അതിസൂക്ഷ്മ മാത്രയിലുള്ളത്" കഴിച്ചാൽ അതിന് ദേഹധാതുക്കളില്‍ഇന്ദ്രിയങ്ങളില്‍ജീവശക്തിയില്‍ എല്ലാം പ്രവര്‍ത്തിക്കാനാകുമോ?

മനുഷ്യ ശരീരത്തിൽ സ്വാഭാവികമായി തന്നെ നിലകൊള്ളുന്ന ഒരു മൂലകമാണ് പാഷാണം. കോഴിക്ക് പാഷാണം ചെറിയ അളവിൽ നൽകിയാൽ കോഴി തടിക്കും. എലികള്‍ക്ക് നൽകിയാൽ എലിയും തടിക്കും. കോഴികള്‍ക്ക് തടിക്കാനായി നല്‍കുന്ന അളവിലെങ്കിലും (ഗൗരി പാഷാണം 0.001 മില്ലി ഗ്രാം, ചുവന്ന പാഷാണം 0.0മില്ലി ഗ്രാം, മഞ്ഞ പാഷാണം 0.03 മില്ലി ഗ്രാം) പാഷാണം മനുഷ്യരിൽ പ്രയോഗിക്കുന്നതിൽ എന്ത് ദോഷമാണ് ഉള്ളത്

കോഴിയുടെ ശരീരത്തില്‍ജീവശക്തിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടല്ലേ കോഴി തടിച്ചത്ജനങ്ങളില്‍ അധികവും അരി, കോഴിമാംസംമുട്ട എന്നിവ പതിവായി ഉപയോഗിക്കുന്നവരാണല്ലോ. "പാഷാണ ഔഷധം" അതിസൂക്ഷ്മമായ അളവിനും അതീതമായ ഒരു സൂക്ഷ്മമാത്രയിൽ പ്രയോഗിച്ചാല്‍ അത് ഇവരുടെ ദേഹധാതുക്കളില്‍ പ്രവര്‍ത്തിക്കുമോ? ഇത് ഊർജ്ജതലത്തിലാണോ പ്രവർത്തിക്കുന്നത്?

കോഴിമുട്ട പുഴുങ്ങി അതിന്‍റെ തോട് നീക്കം ചെയ്ത് കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവെച്ചശേഷം ഉപയോഗിക്കുന്ന രീതി പതിവുള്ളതാണ്. കോഴിമാംസം നുറുക്കിയ ശേഷം പാചകത്തിന് മുൻപേ 2 മണിക്കൂർ നേരത്തോളം വെള്ളത്തിൽ ഇട്ടുവെച്ച് ശുദ്ധിചെയ്യുന്ന രീതിയും ഖസാക്കിലെ വൈദ്യന്മാർക്കിടയിൽ പതിവുണ്ട്. ഇത് കോഴിയിലടങ്ങിയ രക്താംശംപാഷാണവിഷം എന്നിവ വേര്‍പെട്ടുപോകാന്‍ സഹായകമായ കാര്യം തന്നെയല്ലേ? 

പ്പാഷാണവിഷത്തെ ലഘു ഔഷധമായി ഉപയോഗിക്കാന്‍ സംസ്ക്കരിച്ച് ശുദ്ധിചെയ്യണമല്ലോ. ശുദ്ധി വരുത്തുവാന്‍ പശുവിൻപാൽ ഉപയോഗിക്കാമോ?

ജ്വരത്തിന്‍റെ തീവ്രതയില്‍ കറിയുപ്പും ശീതപ്പനിയുടെ തീവ്രയില്‍ ശീതകര്‍പ്പൂരവും നിഷിദ്ധമാണ്. അതുപോലെ ജ്വരമാണോ കുളിരുപനിയാണോ എന്ന് തീര്‍ച്ചയാക്കാതെ ജ്വരത്തിൽ വിയർപ്പിക്കാനായി, ദേഹതാപം കുറയ്ക്കാനായി പാഷാണഔഷധവും ചുക്കും കുരുമുളകും കൂട്ടി കലര്‍ത്തി ഉഷ്ണത്തെ ഇരട്ടിപ്പിച്ച് നല്‍കുന്ന രീതി അങ്ങിനെയെങ്കിൽ അപരാധമല്ലെ?

ജീവശക്തിമനോശക്തിഇന്ദ്രിയശക്തി എന്നിവ മെച്ചപ്പെടുത്താൻദേഹധാതുക്കളിലെ വൈഷമ്യത്തെ പരിഹരിക്കാൻ ഔഷധം എന്ന നിലയിൽ വെള്ള പാഷാണം, ചുവപ്പ് പാഷാണംമഞ്ഞ പാഷാണം ഐഡിൻ പാഷാണം എന്നിവയിൽ ഏതാണ് കൂടുതൽ ഉത്തമമായത്? പാരദം, ആൽഫാൽഫ എന്നിവ  ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ ഔഷധത്തിൻ്റെ തോത് എപ്രകാരമാണ്?

രക്തധാതുവിനെ മലിനപ്പെടുത്തുന്ന ഒരു പദാര്‍ത്ഥമാണ് വെടിയുപ്പ്. പ്രകൃത്യാലുള്ള വെടിയുപ്പ് കലര്‍ന്ന ഒന്നാണല്ലോ നാളികേരം. വെളിച്ചെണ്ണ രക്തമാലിന്യത്തെ വര്‍ദ്ധിപ്പിക്കുന്ന അഹിത ആഹാരപദാര്‍ത്ഥമാണോദിവസത്തില്‍ മൂന്നുനേരമെന്നോണം ഇവ കഴിക്കുന്നത് വൃക്കകള്‍ക്ക് ദോഷകരമാകുമോഇത് വൃക്ക സംബന്ധമായ പ്രമേഹത്തിന് വഴിവെയ്ക്കുമോ?

ജ്വരം വര്‍ദ്ധിച്ചാല്‍ രസധാതുവും രക്തധാതുവും ദുഷിക്കുമല്ലോ. രക്തധാതു ക്ഷയിച്ചും നേര്‍ത്തും പരിണമിച്ച് രക്തദ്രാവക ഘടകങ്ങൾ വെളിയിൽ  ഊർന്നിറങ്ങി നീരിറക്കംശോഫംരക്തസ്രാവം എന്നിവയ്ക്ക് ഇടവരുത്തുന്നതാണോഅതോ രക്തധാതു ക്ഷയിച്ചും രക്തദ്രാവകം വറ്റിവരണ്ടും കരിപോലെ കട്ടിയായി രക്തസഞ്ചാരത്തിൽ തടസ്സം ഉണ്ടാക്കുന്നതാണോ ഏതാണ് രക്തദൂഷ്യയിനത്തിൽ മാരകമായത്

രോഗാണുക്കളിൽ നിന്നുള്ള വിഷങ്ങളാണോ, അതൊ ചികിത്സയിൽ ഉപയോഗിച്ച വിഷദ്രവ്യങ്ങളാണോ, അതൊ ജീവശക്തിയുടെ അസാധാരണ പ്രതികരണമാണോ രക്തദൂഷ്യത്തിന്രക്തനാശത്തിന് വഴിവെയ്ക്കുന്നത്?

ഒരു ദേശത്ത് മഹാമാരി സംഭവിക്കുന്നത്‌ അവിടത്തെ വായുജലംദേശംകർമ്മം എന്നീ നാല് ഘടകങ്ങൾ ഒന്നിച്ച് ദുഷിക്കുന്നത് കൊണ്ടാണല്ലോ. അങ്ങിനെയെങ്കിൽ മഹാമാരി ബാധിച്ച പ്രവിശ്യയിലുള്ളവരുടെ "ആരോഗ്യവിജ്ഞാന നിലവാരംആരോഗ്യസംസ്ക്കാരം" വളരെ താഴ്ന്ന നിലയിൽ ആയിരുന്നുവെന്നല്ലേ വിലയിരുത്തേണ്ടത്മറ്റു നിലയിലെല്ലാം വികസനം കൈവരിച്ച് അതില്‍ അഭിമാനം കൊള്ളുന്ന അത്തരം പ്രവശ്യകളിലെ പരിഷ്കൃത ആളുകളോട് സാമാന്യ നിരീക്ഷണങ്ങളും ധര്‍മ്മരീതികളും ലാഡവൈദ്യവിദ്യകളും നിർദേശിച്ചാൽ അവര്‍ സ്വീകരിക്കുമോഅവർ ആയുധങ്ങൾ എടുക്കില്ലേ?

ഒരു ദേശത്ത് അധർമ്മംസ്വാർത്ഥതഅമിതലോഭംസ്വവര്‍ഗ്ഗഭ്രമംദുഷ്ടത, ധാർഷ്ട്യംഭിന്നശേഷിത്വംഅഹങ്കാരംഅഹന്ത എന്നിവ ആധിപത്യം നേടുന്നതിന് ആനുപാതികമായി വരൾച്ചയും ജ്വരരോഗങ്ങളുടെ തോതും അവയുടെ ഭവിഷത്ത് തോതും വര്‍ദ്ധിക്കും എന്നൊരു ഗുരുമൊഴിയുണ്ട്. ഇതുമൂലമാണോ വരൾച്ച  മൂലമുള്ള രോഗങ്ങളുടെ തോത്ഉഷ്ണവ്യാധി മൂലമുള്ള പ്രയാസങ്ങളുടെ നിരക്ക് അഖോളതലത്തിൽ തന്നെ ഉയര്‍ന്നത്?

ഞങ്ങൾ പൊതുവേ മിശ്രാഹാര ശീലക്കാരണ്. പകര്‍ച്ചരോഗങ്ങളെ പ്രതിരോധിക്കാന്‍ ഞങ്ങൾ സംസ്‌ക്കരിച്ച് ശുദ്ധിവരുത്തിയ അതിസൂക്ഷ്മ മാത്രയിലുള്ള "പാരദ് ചൂർണ്ണം""ഗന്ധകരസായനം" ഓരോ അയനാരംഭത്തിലും "പ്രതിരോധ ഔഷധം" എന്നോണം നാമമാത്ര നിലയിൽ സൂക്ഷ്മ അളവിൽ കഴിക്കുന്ന ഒരു പതിവുണ്ട്. വർത്തമാനകാലത്തിലെ ആഗന്തുജങ്ങളായ ഉഷ്ണവ്യാധിയെയും ഉഷ്ണ മഹാമാരിയെയും ലളിതമായി പരിഹരിക്കാൻ ഉതകുന്ന, അഭിഷേകമായി ഉപയോഗിക്കാവുന്നതുമാ മറ്റൊരു " ഉഷ്ണ ഒറ്റമൂലി " നിര്‍ദ്ദേശിക്കാമോഉഷ്ണ കർപ്പൂരം എന്ന ഔഷധം ഏതാണ്? കിനയാണോ? കരിങ്ങാലിയാണോ?

ഞങ്ങൾ ചതുർസത്യങ്ങളെ മുറുകെ പിടിക്കുന്നവരും അഷ്ടമാർഗ്ഗങ്ങളെയെല്ലാം ശീലമാക്കിയവരുമാണ്അതിന്‍റെ പ്രചാരകരുമാണ്. വർത്തമാനകാലത്തിലെ കർമ്മങ്ങളുടെ ഫലം അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉള്ളതില്‍ തൃപ്തിപ്പെട്ട് സ്വധർമ്മവും പുണ്യവും ബലിയും തപസ്സോടെയും സമർപ്പണത്തോടെയും നിർവ്വഹിച്ചുപോരുന്നവരുമാണ്. 

ബീജ സൂക്ഷ്മഗുണങ്ങള്‍സൽ സങ്കല്‍പ്പങ്ങള്‍ധർമ്മംഋതുനിയമങ്ങൾസത്യബോധംമഹാശുദ്ധബോധം എന്നിവയുടെ നിയമങ്ങളാണ് ലോകത്തെ ഭരിക്കുന്നത് എന്നും ഒരു ഗുരുപാഠമുണ്ട്. രോഗത്തിൽ വ്യക്തിയെ സംബന്ധിച്ചിടത്തോളം പൂർവ്വജന്മ ജനിതകഭീകരതയ്ക്ക് പുറമേ, ദോഷഭീകരതയ്ക്ക് പുറമേ ഗുരുസ്മൃതി ഭീകരതഎതിർലിംഗ ഭീകരതസ്വവർഗ്ഗ ഭീകരതമുഷ്ടി ഭീകരതനാണയ ഭീകരതസമാജഭരണഭീകരതഭാഷാഭീകരതരാസദ്രവ്യഭീകരത, വിശ്വാസഭീകരത, ആശയഭീകരത എന്നിവയും ഇപ്പോൾ ജീവശക്തിയെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങളായിരിക്കുന്നു. ഇവയുടെ നീരാളിപ്പിടുത്വത്തിൽ നിന്ന് രക്ഷനേടാൻ ഒരു ശാന്തിമന്ത്രം, ഒരു മരുന്ന് നിര്‍ദ്ദേശിക്കാമോ?

ആഗന്തുജ ഉഷ്ണമഹാമാരിക്ക് നിദാനം നവയിനം കൃമികളിലെ ധാതുഘടകങ്ങളും കാഷ്ടവും അവയുടെ ബോധവുമാണ് എന്ന് പറയപ്പെടുന്നുണ്ട്. നവയിനം കൃമികളിലെ ഭൂതധാതുവിന്അവയിലെ അതിസൂക്ഷ്മമായ ലഘുബോധത്തിന് എങ്ങിനെയാണ് ആധുനിക മനുഷ്യനിലെ സ്ഥൂലധാതുക്കളെവികസിത അതിബോധത്തെമഹാജീവശക്തിയെ സംഘം ചേര്‍ന്ന് ആയാല്‍പ്പോലും ക്ഷയിപ്പിച്ച്നശിപ്പിച്ച് ഇല്ലാതാക്കാന്‍ കഴിയുന്നത്‌മനുഷ്യനിലെ അതിബോധംഅവനിലെ ജീവശക്തിഅവനിലെ ഓജസ് നേരെത്തെ തന്നെ ക്ഷയിച്ച് രോഗാണുബോധപരിമാണത്തില്‍ എത്തിയിരുന്നുവെന്നല്ലേ ധരിക്കേണ്ടത്രോഗാണുക്കൂട്ടങ്ങള്‍ക്ക് എങ്ങിനെയാണ് മനുഷ്യവർഗ്ഗത്തിൻ്റെ അതിബോധത്തെ  മനുഷ്യവർഗ്ഗപരം എന്നോണം തന്നെ നശിപ്പിക്കാന്‍ സാധിക്കുന്നത്‌മനുഷ്യവര്‍ഗ്ഗ ബോധത്തിന്‍റെ അധപതനത്തെയല്ലെ ഇത്തരം പ്രതിഭാസം സൂചിപ്പിക്കുന്നത്?

ഒരുവൻ നിത്യവും കഴിച്ചുപോരുന്ന ആഹാരത്തിന്‍റെ സിംഹഭാഗവും അവനിൽ നിലകൊള്ളുന്ന ഭൂത ദോഷകൃമികള്‍ തന്നെ കൈവശപ്പെടുത്തുന്നത് കൊണ്ടാണോ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത്

"സ്വയം തന്നെ ഭൂതകൃമികളെ ഊട്ടുകഭൂതകൃമികളാൽ മരണപ്പെടുക" എന്നൊരു വിധിബോധം ജന്മനാല്‍ തന്നെ മനുഷ്യനില്‍ നിലനില്‍ക്കുന്നുണ്ടോ?

ഖിദര്‍.

മനുഷ്യന്‍റെ ശരീരധാതുക്കളിൽ സ്വാഭാവികമായി തന്നെ"പാഷാണഅംശങ്ങള്‍" ഉള്‍പ്പെട്ടിട്ടുണ്ട്. കടലിലും നദികളിലും കലര്‍ന്നിട്ടുള്ള ചിലയിനം രാസപാഷാണങ്ങള്‍ കൊടുംവിഷങ്ങളാണ്. വെള്ളപാഷാണം ഉഷ്ണമാണ്. തവിട്ടുപാഷാണവും ഉഷ്ണമാണ്. ജ്വരത്തിന്‍റെ മൃദുഭാവത്തില്‍ അതി സൂക്ഷ്മമാത്രയില്‍ ഇതിനെ ശമനൌഷധമായി പ്രയോജനപ്പെടുത്താനാകും. 

ബംഗാള്‍ പ്രവിശ്യയിൽ നിന്നുള്ള അരികടുക് എന്നിവയിൽ കലര്‍ന്ന പാഷാണവും മത്സ്യത്തിലൂടെ എത്തുന്ന പാഷാണവും കൂടുതൽ അമ്ലഗുണമുള്ളതും വിഷയിനങ്ങളുമാണ്. സംസ്‌ക്കരിച്ചും കൂടുതൽ നേർപ്പിച്ചും ശുദ്ധമാക്കിയ ക്ഷാര വകഭേദമാണ് മൂർഖൻ വിഷത്തിൽ പ്രത്യ ഔഷധമായുംപേശി ദുർബലതയിൽ ടോണിക്കയും ശീതരോഗത്തിൽ ശമന ഔഷധമായും ഉഷ്ണരോഗങ്ങളിൽ ഭേദ ഔഷധമായും എല്ലാം ലഘുമാത്രയിലോ അതിസൂക്ഷ്മമാത്രയിലോ പ്രയോജനപ്പെടുത്തുന്നത്.

വിഷപാഷാണവും ഔഷധ ലഘുപാഷാണവും അതിസൂക്ഷ്മമാത്രയിലുള്ള പാഷാണ അംശവും ശരീരത്തിൽ വിത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. മദ്ധ്യവയസ്‌ക്കരായ ബലവാന്മാരില്‍ പോലും ആഹാരശേഷം മാത്രമാണ് "ലഘുമാത്ര"യിലുളള പാഷാണമരുന്ന് ഔഷധമായി പ്രയോഗിക്കേണ്ടത്മാത്ര ക്രമത്തിൽ വർദ്ധിപ്പിക്കണം. ആശ്വാസം കിട്ടി തുടങ്ങിയാൽ മാത്ര ക്രമത്തിൽ കുറയ്ക്കണം. ഔഷധസേവയെ തുടര്‍ന്ന് കണ്ണിൽ ചുവപ്പ്ചർമ്മത്തിൽ തടിപ്പ്ചൊറിച്ചിൽപോളംഛർദ്ദിവയറുകടി എന്നിവ സംഭവിച്ചാൽ ഔഷധം പ്രയോഗിക്കുന്നത് ഉടൻ നിർത്തണം.

ക്ഷാരഗുണം കൈവരിച്ച പാഷാണം ഉഷ്ണരോഗങ്ങളില്‍ അതിസൂക്ഷ്മമാത്രയിലും തഥര്‍ത്തകാരിയായും ആണ് പ്രയോജനപ്പെടുത്തുന്നത്. ജീവശക്തി ക്ഷീണിച്ച വേളയില്‍ ജീവശക്തിയുടെ പ്രതികരണബലത്തെ ആധാരമാക്കി കൊണ്ട് അതിസൂക്ഷ്മ അളവില്‍ ഒരു സമാന വിഷപദാര്‍ത്ഥത്തെ പ്രയോഗിച്ചാല്‍ അത് വിഷമിപ്പിക്കുന്നതിന് ബദലായി ചെറിയ ഒരു സമയത്തിന് ശേഷം ജീവനെ ഉണര്‍ത്തും. എല്ലാ വിഷവും അതിസൂക്ഷ്മ മാത്രയിൽ അമൃതിൻ്റെ ഫലം നൽകും.

വൻ കാടിന് തീ പിടിക്കാന്‍ തീ ഇത്തിരി മതി. ഇരുട്ടിനെ അകറ്റാൻ വെളിച്ചം ഇത്തിരി മതിയാകും. അതുപോലെ ലഘുവായ ജീവശക്തിയെ ഉത്തേജിപ്പിക്കാന്‍ പ്രയോഗിക്കുന്ന ശക്തിവിശേഷവും ലഘുവായ തോതിൽ മതിയാകും. ഭൗതികം കുറഞ്ഞ ജീവശക്തിയിൽ പരിണാമം സൃഷ്ടിക്കാൻ ഉത്തമമായത് ഭൗതികം കുറഞ്ഞ ഊർജ്ജവിശേഷം തന്നെയാണ്.

"അതിസൂക്ഷ്മ മാത്രയില്‍ തയ്യാറാക്കിയ പാഷാണം" ഒരു ദ്രവ്യം എന്നതിലുപരി ഒരു ഉത്തേജക ശക്തിയെന്നോണമാണ് പ്രവര്‍ത്തിക്കുന്നത്. ദോഷങ്ങള്‍ ബാധിച്ചതുമൂലം ക്ഷീണിച്ച ജീവശക്തിയെയാണ് മരുന്ന് ഉത്തേജിപ്പിക്കുന്നത്. ഖ്വാസിയമുല്ലതിലപുഷ്പിക്വയിനമിറപുകയിലതേയിലതൂജ, യൂക്കാലി, കുരുമുളക്കരിഞ്ജീരകംകാഞ്ഞിരംകായംകാപ്പികുറുന്തോട്ടികര്‍പ്പൂരംകിരിയാത്ത (നിലവേപ്പ്)മദ്യംസോമജലംഅന്നജമധുരംഉപ്പ്പുളിസുഗന്ധവ്യഞ്ജനങ്ങള്സുഗന്ധഎണ്ണകള്‍തീവെയില്‍പ്രകാശംകാറ്റ്മന്ത്രംസംഗീതം, മുത്ത്, പവിഴം, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, ഈയ്യം, വെള്ളി, സ്വർണ്ണം, വൈദ്യുതി എന്നിവയെല്ലാം സൂക്ഷ്മമാത്രയില്‍ ജീവശക്തിയെ ഉത്തേജിപ്പിക്കുന്നവയാണ്. 

ഔഷധ ഊർജ്ജത്തെ വാഹക ദ്രവ്യത്തിലോട്ട് കൈമാറ്റം ചെയ്യുക എന്നതും സൌകര്യാര്‍ത്ഥം സംഭരിക്കുക എന്നതുംജീവശക്തിയിലോട്ട് വ്യാപിപ്പിക്കുക എന്നതും എളുപ്പമായ സംഗതി അല്ല. മിക്ക പദാര്‍ത്ഥങ്ങളുടെയും അതിസൂക്ഷ്മ മാത്രയിലെ പ്രയോഗം ദേഹധാതുഘടകങ്ങളില്‍ദേഹദ്രാവകങ്ങളില്‍ബലമുള്ള ശക്തിവിശേഷത്തില്‍ ചില ഘട്ടങ്ങളില്‍ നിര്‍ഗുണങ്ങളാണ്ദേഹത്തിൽ, ജീവശക്തിയിൽ, ഇവയുടെ രോഗാവസ്ഥയിൽ പ്രവർത്തിക്കാനാകുന്ന ഔഷധങ്ങളെയും പ്രവർത്തിക്കാനാകാത്തവയെയും പ്രത്യേകം പ്രത്യേകമായി വൈദ്യൻ അറിയണം.

തുള്ളല്‍പ്പനിയില്‍ വെള്ളപാഷാണം ആഹാരശേഷം "ലഘുമാത്ര"യില്‍ പ്രയോജനപ്പെടുത്തുന്നത് ഒരു വിപരീത ഔഷധമെന്ന നിലയിലാണ്. മാത്ര ഒന്നിനൊന്ന്  വർദ്ധിപ്പിക്കുന്നതിനാൽ ഉയർന്ന മാത്രയിൽ ഉള്ള "വെള്ളപാഷാണമരുന്ന്" ആഹാരത്തിന് ശേഷം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. അല്ലെങ്കിൽ വിഷബാധമൂലമുള്ള ഉഷ്ണപ്രയാസങ്ങൾക്ക് ഇടവരുത്തിയേക്കും.

പാഷാണമരുന്ന് പ്രയോജനപ്പെടുത്തുമ്പോള്‍ "മാത്ര" ഒന്നിനൊന്ന് ക്രമത്തിൽ കൂട്ടണം (ആവർത്തിപ്പ് മാത്ര കുറയ്ക്കണം). ആശ്വാസം കിട്ടിയാല്‍ പത്തില്‍ ഒന്ന്നൂറില്‍ ഒന്ന് ക്രമത്തില്‍ തോത് കുറയ്ക്കണം അഥവാ ആവര്‍ത്തിപ്പ് കൂട്ടണം. ഔഷധമാത്ര അധികമായാൽ നാഡീക്ഷയം (Multiple nerve sclerosis)ധമനീക്ഷയംപോളംകരപ്പന്‍മൊരികുഷ്ടം എന്നിവ സംഭവിക്കാം. ലെഡ് വിഷബാധ മൂലവും പാരദവിഷം മൂലവും ഫോസ്ഫറസ്  വിഷം മൂലവും ഇത്തരം ലക്ഷണങ്ങള്‍ രൂപപ്പെടാം.

കുളിരുപനിയില്‍ വെള്ളപാഷാണം വിപരീത ഔഷധമെന്നോണം ലഘുമാത്രയില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ക്ഷാരഗുണമാണ് ദേഹധാതുക്കളിൽ അനുവദിക്കുന്നത്. മാംസാഹാരം പതിവായി കഴിച്ചുപോരുന്നവരിലും അമ്ലത കൂടിയ രോഗാവസ്ഥകളിലും വെള്ളപാഷാണത്തിന്‍റെ രോഗനിവാരണശേഷി കുറയും. ഇത്തരക്കാരിൽ മാത്ര വർദ്ധിപ്പിക്കേണ്ടതായി വരും.

ജ്വരത്തിന്‍റെ മൃദു അവസ്ഥയില്‍ വെള്ളപാഷാണം "സമാനൌഷധം" എന്ന നിലയിൽ അതിസൂക്ഷ്മ അളവിലാണ് ഉപയോഗിക്കുന്നത്. ഫലം കണ്ടില്ലെങ്കില്‍ സൂക്ഷ്മത കുറയ്ക്കണം. ആവർത്തിപ്പ് കുറയ്ക്കണം. ഡോസ് കൂട്ടണം. അനുകൂല ഫലം കണ്ടില്ലെങ്കില്‍ ഔഷധത്തെ മാറ്റണം. ഫലം കണ്ടുതുടങ്ങിയാല്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തണം. ഉഷ്ണ രോഗങ്ങളിൽ സമാന ആശയത്തിൽ പ്രയോജനപ്പെടുത്താൻ വെള്ളപാഷാണം ചർമ്മത്തിൽ അഭിഷേകം ചെയ്യുന്ന രീതിയും പ്രയോജനം ചെയ്യും.

പനി അനുഭവപ്പെടുമ്പോൾ അത് കുളിരോട് കൂടിയതാണെങ്കിൽ തവിട് അധികം നീക്കം ചെയ്യാത്ത പൊടിയരി കൊണ്ട് തയ്യാര്‍ ചെയ്ത കഞ്ഞി ദിവസം മൂന്നുനേരമെന്നോണം ഇത്തിരി ചൂടോടെ തന്നെ കുടിക്കണം. ഇത് വിപരീതചികിത്സയാണ്. 

ജ്വരത്തിൽ പൊടിയരി കഞ്ഞി തഥര്‍ത്തകാരി എന്നോണം പ്രയോജനപ്പെടുത്തുമ്പോള്‍ ആദ്യത്തെ ഒരു ദിവസം മാത്രമാണ് പൊടിയരി കഞ്ഞി ചൂടോടെ കുടിക്കേണ്ടത്. ഉപ്പ് ചേർക്കാതെയും കുടിക്കണം. തുടർന്നുള്ള ദിവസങ്ങളിൽ അരി നല്ലവണ്ണം കഴുകി കാടി കളഞ്ഞുംവെള്ളത്തിൽ വേവിച്ച് കഞ്ഞിവെള്ളം ഊറ്റികളഞ്ഞും ചോറ് ആക്കി കഴിക്കണം. ഇതുമൂലം അരിയിൽ അടങ്ങിയ പാഷാണവിഷം അതിസൂക്ഷ്മമെന്നോണം പ്രവർത്തിക്കും.

രുചിനിറംമണം എന്നിവ ഇല്ലാത്തതും ജലലേയവുമായ ഒരു കഠിന ഉഷ്ണവിഷമാണല്ലോ വെള്ളപാഷാണം. കോഴിമാംസം നുറുക്കിയ ശേഷം വെള്ളത്തിൽ കുറച്ചുനേരം ഇട്ടുവെയ്ക്കുന്നത് അതിൽ പ്രകൃത്യാ അടങ്ങിയ പാഷാണവിഷം വേർപെട്ട് പോകാനാണ്. കോഴിമുട്ടകോഴിമാംസംകോഴിസൂപ്പ് എന്നിവ ഉഷ്ണമാണ്. കോഴിവിഭവങ്ങള്‍ കോപത്തെ വർദ്ധിപ്പിക്കുംദേഹത്തെ തടിപ്പിക്കുംബലത്തെയും സ്വരത്തെയും മെച്ചപ്പെടുത്തുംശുക്ലവൃദ്ധിക്കും ഗുദാർശ്ശസിനും കാരണമാകും എന്നെല്ലാം അനുഭവസ്ഥർ പണ്ടുമുതലേ പറയാറുണ്ട്. പാഷാണം അധികം അടങ്ങിയ പക്ഷിമാംസം പതിവായി കഴിക്കുന്നത് സ്ഥായിയായ ശ്വാസകോശരോഗങ്ങളുടെ ആവിര്‍ഭാവത്തിന്ശ്വാസകോശത്തിലെ ക്ഷയരോഗത്തിന് (പക്ഷിപ്പീഡ) കാരണമാകുന്നുണ്ട്. അകാലത്തിൽ പിടിപെട്ട ക്ഷയത്തിൻ്റെ പ്രതികരണം നിമിത്തം ചിലരിൽ അർബുദ രോഗവും ഉത്ഭവിക്കാം. പക്ഷിമാംസം കൂടുതല്‍ ജലത്തില്‍ കഴുകിയശേഷം മാത്രം പാചകത്തിന് ഉപയോഗിക്കണം. കടുക് എണ്ണയിൽ പൊരിക്കുകയും ചെയ്യരുത്. കോഴി മാംസം കഴിച്ച ഉടനെ ആവണക്കെണ്ണ കഴിച്ച് വയറിളക്കരുത്. "പോത്ത് തടിപ്പിക്കുംകോഴി ക്ഷയിപ്പിക്കുംഅർബുദത്തെയും തരും" എന്ന് വിശേഷിപ്പിച്ചാൽ അതിൽ അപാകത ദർശിക്കേണ്ടതുമില്ല.

പാരദവിഷംപുകയിലവിഷംമരച്ചീനിവിഷംമൂർഖൻ വിഷംഎട്ടുകാലിവിഷംഗന്ധകവിഷംഇരുമ്പുവിഷംഐഡിന്‍വിഷംകരിവിഷം എന്നിവയുടെ വിഷബാധയിലെല്ലാം വെള്ളപാഷാണം പ്രതിമരുന്നായി  പ്രവർത്തിക്കും. 

പാഷാണവിഷബാധ മൂലം മോഹാലസ്യം ഉണ്ടായാല്‍ കുരുമുളക് അരച്ചത്‌ പച്ചവെള്ളത്തില്‍ കലക്കി കൊടുക്കണം. ബോധം തിരികെ വന്ന ഘട്ടത്തില്‍ ത്രിഫല കഷായം വെച്ചത് കുടിപ്പിക്കണം. ചൂടുള്ള കഞ്ഞി കുടിപ്പിക്കണം. സയനൈഡ് വിഷത്തിൽ എന്നപോലെ ചാർക്കോൽ ജലത്തിൽ കലർത്തി കുടിപ്പിക്കാം. ചെറുനാരങ്ങനീര്‍കദളിവാഴമാങ്ങ്നീര്‍ എന്നിവയില്‍ ഒന്ന് നല്‍കാം. നെയ്യും പാലും കൂട്ടി കലര്‍ത്തിയത് നല്‍കുകയോ മുട്ടയുടെ വെള്ള നല്‍കുകയോ ചെയ്യാം. മുട്ടയുടെ വെള്ളയിൽ സൂക്ഷ്മ അളവില്‍ പാഷാണം കലര്‍ന്നിട്ടുണ്ട്. 

വിഷത്തിൽ മറുമരുന്ന് വിഷം തന്നെയാണ്. തീവ്ര ഘട്ടത്തിൽ വിപരീതമായ വിഷം ലഘു മാത്രയിൽ പ്രയോഗിക്കണം. ലഘുവിഷത്തിൽ സമാന രീതിയിൽ ഉള്ള വിഷവും പ്രയോഗിക്കാം. മൂർഖൻ പാമ്പ് വിഷബാധമൂലമുള്ള മോഹാലസ്യത്തിൽ പാഷാണം, കുരുമുളക് അരച്ചത് എന്നിവ ജലത്തിൽ കലർത്തി മോണയിൽ പലതവണയായി പുരട്ടുന്നത് പ്രയോജനം ചെയ്യും. മൂർഖൻവിഷത്തിൽ അതിവിടിയവും പാരദചൂര്‍ണ്ണവും വിഷത്തിന്‍റെ തീവ്രത അനുസരിച്ച് തുടരെ തുടരെ നൽകുന്നത് മറ്റൊരു രീതിയാണ്വിഷബാധയുടെ ആരംഭത്തില്‍ ശീതകർപ്പൂരവും ഒരു പ്രതിമരുന്നാണ്. മൂർഖൻവിഷത്തിന് സമാനമാണ് വെള്ളപാഷാണവിഷം. മൂർഖൻ്റെ ലഘുവായ വിഷബാധ മൂലം ഉളവായ പിൽക്കാല ശീത നിജരോഗാവസ്ഥയില്‍ ശീതകർപ്പൂരം സമാനമരുന്നുമാണ്. വിഷബാധ സംഭവിച്ചത് അണലി മൂലമാണെങ്കില്‍ ആദ്യം പാൽ തുടരെ തുടരെ കുടിപ്പിക്കണം. കിരിയാത്ത (ഉഷ്ണം) കഷായവും നൽകാം. ഇതുമൂലം വിഷശക്തി ലഘുവാകും. രക്തസ്രാവത്തെ പ്രതിരോധിക്കും.

ഇപ്പോൾ വ്യാപിച്ച വ്യാധി ഒരു മഹാമാരി ആണെങ്കിലും അത് ആഗന്തുജമാണ്. സ്വയം മാറുന്നവയാണ്. മഹാമാരികള്‍ എല്ലാം ഉഷ്ണയിനമല്ല. എല്ലാ ഉഷ്ണമഹാമാരിയിലും ഉഷ്ണ വെള്ളപാഷാണം തഥർത്തകാരിയുമല്ല. പൂർവ്വകാലങ്ങളിലെ മഹാമാരിയിൽ ഗന്ധകയിനങ്ങൾ ആയിരുന്നു പ്രയോജനപ്പെട്ടിരുന്നത്.

 ജ്വരത്തിൽ കറിയുപ്പ് വർജ്ജിക്കണം. ചില ലഘു ജ്വരയിനങ്ങളിൽ ഉപ്പ് അതി സൂക്ഷ്മ മാത്രയിൽ സമാന ഔഷധമെന്നോണം പ്രയോഗിക്കുന്നത് പ്രയോജനം ചെയ്യും.

രോഗലക്ഷണങ്ങൾരോഗവീര്യം എന്നിവ മാത്രം നോക്കിയാല്‍ പോരദേഹപ്രകൃതി നോക്കിയും ഔഷധത്തിന്‍റെ വിപാകം, പ്രഭാവം എന്നിവ നോക്കിയും ചികിത്സ ചെയ്യണംപഥ്യങ്ങൾ അനുഷ്ഠിക്കണം. 

മഹാമാരിയില്‍ പാലിക്കേണ്ട പഥ്യങ്ങള്‍ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ പറഞ്ഞുകേൾക്കുന്നുണ്ട്. ശ്വസനാവയവങ്ങളെ കേന്ദ്രീകരിച്ചുള്ള രോഗലക്ഷണങ്ങളാണെങ്കിൽ കഫത്തെ വർദ്ധിപ്പിക്കുന്ന ഘടകങ്ങളെ, മത്സ്യയിനങ്ങളെ വർജ്ജിക്കണം എന്ന വിശ്വാസം പണ്ടുമുതലേയുണ്ട്കഫം വർദ്ധിക്കുന്ന വർഷ ഋതവിൽ കടലിൽ നിന്ന് മത്സ്യം പിടിക്കുന്നതിനെ നിരോധിക്കുന്ന രാജ്യനിയമം ചില ദേശങ്ങളിൽ നിലവിലുമുണ്ട്. 

താരവികീരണം, ചന്ദ്രഗുരുത്വബലംഅന്തരീക്ഷതാപംഅന്തരീക്ഷവായുമര്‍ദ്ദം എന്നിവയില്‍ വ്യതിയാനം സംഭവിക്കുന്നത്‌ അനുസരിച്ച് മനുഷ്യനിൽ ചൂട്ഭൂഗുരുത്വബലം എന്നിവ അനുഭവപ്പെടുന്നതിൽ വിത്യാസം സംഭവിക്കാം. നീർക്കെട്ട് ഉള്ളവരിലാണ് വിത്യാസം കൂടുതലും അനുഭവപ്പെടുന്നത്. ചന്ദ്രഗുരുത്വബലം കൂടുമ്പോൾ മനുഷ്യനില്‍ വായുവിന്‍റെ മേലോട്ടുള്ള ഗതി തീവ്രമാകും. വേലിയേറ്റ സമയങ്ങളില്‍ മത്സ്യങ്ങളിലെ സൂക്ഷമജീവികൾക്ക് ഗുരുത്വം കൂടും. മത്സ്യങ്ങളും ജലജീവികളും പുറത്തുവിടുന്ന വാതക തോതും കൂടും. ഇത് സമുദ്രതീരപ്രദേശത്ത് താമസിക്കുന്നവരിൽ വായുജന്യരോഗങ്ങൾ തീവ്രമാകാൻ കാരണമാകും എന്നൊരു നിരീക്ഷണം നിലവിലുണ്ട്.

മാഹാമാരി സംഭവിക്കുന്നതിൽ രാജ്യത്തിൻ്റെ പൊതുവായ ആരോഗ്യാവസ്ഥയും ജനങ്ങളുടെ പൊതുവായ ഓജസ് അവസ്ഥയും പങ്കുവഹിക്കുന്നുണ്ട്. സാധരണക്കാരായ ജനങ്ങളില്‍ നിന്ന് കരം പിരിക്കാതെയും രാജാവിന്റെ അധിക സമ്പാദ്യവകകൾ ജനങ്ങൾക്ക് ബലി നൽകിയും മദ്യപാനശീലം ഇല്ലാതെയും രാജ്യഭരണം നടത്തിയ ഒരു വിഭാഗക്കാരാണ് അസുരവർഗ്ഗം. ഇവരുടെ ഭരണകാലത്ത് പകർച്ചരോഗങ്ങള്‍ ഇല്ലായിരുന്നത്രെ. ദേവവർഗ്ഗക്കാരുടെ ഭരണകാലത്ത് ആകട്ടെസാധാരണക്കാർ കരം നൽകണമെന്നും  പൗരന്മാരുടെ സ്വകാര്യസ്വത്തുവകകൾ ബലി നല്‍കണമെന്നുംസൂര്യനെയും ഒപ്പം രാജാവിനെയും എല്ലായിപ്പോഴും ആരാധിക്കണമെന്നും ശ്രുതിയാക്കിയും സ്മൃതിയാക്കിയും യമനിയമങ്ങളിലൂടെ ജനങ്ങളെ നിർബന്ധിച്ചിരുന്നു. ഭരണവര്‍ഗ്ഗത്തെ അനുസരിക്കാത്തവരെ കഠിനമായി ശിക്ഷിച്ചു. നികുതി നിരന്തരം ഇരട്ടിപ്പിച്ച് രാജാവിന്റെ ധനാഗമനം വർദ്ധിപ്പിച്ചും സുര കുടിച്ചും സുഖലോലുപരായാണ് അവര്‍ രാജ്യം ഭരിച്ചത്. ഭയവും പട്ടിണിയും ദാരിദ്രവും സാധാരണ ജനങ്ങളെ ദുർബലരാക്കി. ജനങ്ങള്‍ക്കിടയില്‍ പകർച്ചരോഗങ്ങൾ സര്‍വ്വസാധാരണയായി. തേനും മാംസവും പതിവായി ഉപയോഗിച്ചുപോന്ന പ്രഭുക്കന്മാരും നിത്യവുമെന്നോണം സുര കുടിച്ച ആളുകളും ആയിരുന്നത്രെ മഹാമാരിയിൽ കൂടുതലായും മരണപ്പെട്ടത്ഞവണിക്കശംഖഭസ്മംകടല്‍ മുത്ത്‌ഭസ്മംഉപ്പ് എന്നിവയെ പ്രയോജനപ്പെടുത്തിയ സാധാരണക്കാരിലും കിന കിന ഉപയോഗിച്ചുപോന്ന വിഭാഗക്കാരിലും മരണനിരക്ക് കുറവായിരുന്നു. ഉയരം കൂടിയ മലകൾ കേന്ദ്രീകരിച്ച് വാസം ഉറപ്പിച്ചിരുന്നവരാണ് ദേവവർഗ്ഗം.  നെയ്യ്, കാളകൂടകവിഷം ആഹാരത്തിൽ വർദ്ധിച്ചപ്പോൾ, രോഗങ്ങൾ പതിവായപ്പോൾ മുത്തിന്‌ പോകുന്ന വഴിയും ഉപ്പിന് പോകുന്ന വഴിയും മറ്റും അന്വേഷിച്ച്‌ ഇവർക്കിടയിലെ വൈദ്യന്മാർ പിൽക്കാലത്ത് തെക്കോട്ട് തീർത്ഥയാത്ര നടത്തുക ഒരു പതിവുമായിഉഷ്ണ വിഷ പ്രയാസങ്ങൾക്ക് പരിഹാരം ഉഷ്ണ വിഷമാണ്.

വിഷ ശോധനചികിത്സവിഷ നിർവ്വീകരണം, വിഷ ശമനചികിത്സ എന്നപോലെസൂക്ഷ്മവിഷചികിത്സാക്രമങ്ങളും ഓര്‍ത്തുവെയ്ക്കണം. കടുകുരോഹിണിഹെലിബോര്‍കർപ്പൂരംചുണ്ണാമ്പ്; ഗന്ധകം, കുരുമുളക് എന്നിവ പാഷാണവിഷത്തിന്‍റെ മറുമരുന്നാണ്. താപവർദ്ധനവിൽ ഇവയെയും ശമന ഔഷധങ്ങളായി ഉപയോഗിക്കാം. ശ്വാസകോശ രോഗങ്ങളിലും ക്ഷയത്തിലും ഇവയെയും പ്രയോജനപ്പെടുത്താനാകും.

അതിവിടിയം വിഷംമരച്ചീനി വിഷം എന്നിവയുടെ പ്രതിമരുന്നായും ഗന്ധകത്തെ പ്രയോജനപ്പെടുത്താം. അന്തരീക്ഷത്തില്‍ നിലകൊള്ളുന്ന അഹിത വികീരണങ്ങളെ പ്രതിരോധിക്കാനും ശ്വാസകോശ അവയവത്തില്‍ നിലകൊള്ളുന്ന സാധാരണ ഉഷ്ണരോഗാണുക്കളെ നശിപ്പിക്കാനും ഗന്ധകയിന മാംസ്യങ്ങള്‍ അടങ്ങിയ സസ്യങ്ങള്‍ സഹായകമാണ്. വെളുത്തുള്ളിചുക്ക്പാൽക്കായംചുവന്നുള്ളിഇത്തിക്കണ്ണിആര്യവേപ്പ്കാട്ടുപുകയില, കടുക്ക എന്നിവയിൽ ഗന്ധകം അടങ്ങിയിട്ടുണ്ട്. വെള്ളപാഷാണത്തിന്‍റെ പ്രത്യഔഷധങ്ങളിൽ മുഖ്യം കുരുമുളക് ആണ്. വെള്ള പാഷാണവും കുരുമുളകിലെ  ഫോസ്ഫറസ്  മൂലകവും സമാനങ്ങളാണ്. പ്രമേഹശമന ഔഷധമായി പ്രയോജനപ്പെടുത്താം.

കടുകുരോഹിണിക്ക് ശീതവീര്യമാണ്. വെള്ള പാഷാണത്തിന്‍റെ മറുമരുന്ന് കടുകുരോഹിണിയുംകടുകുരോഹിണിയുടെ പ്രതിമരുന്ന് കര്‍പ്പൂരവുംകര്‍പ്പൂരത്തിന്‍റെ മറുമരുന്ന് കാപ്പിയുംകാപ്പിയുടെ മറുമരുന്ന് കാഞ്ഞിരവുംകാഞ്ഞിരത്തിന്‍റെ മറുമരുന്ന് കാലാബാര്‍ അമരയുമാണ്. പ്രാദേശികമായി ലഭ്യമാകുന്ന അമരകളെക്കുറിച്ച് അറിഞ്ഞുവെയ്ക്കണം. കിരിയാത്ത ഒരു ഉഷ്ണ അമരയാണ്. ഒതളങ്ങയും അതി സൂക്ഷ്മമാത്രയില്‍ അമരയുടെ ഫലം ചെയ്യും. കായകല്പ ചികിത്സയിൽ ഇവയെ പ്രയോജനപ്പെടുത്താനാകും.

ഭീതി വിതച്ച് രോഗത്തെ വർദ്ധിപ്പിക്കുന്നതും  രീതിയിൽ ധനം സമ്പാദിക്കുന്നതും അതിന് സാഹചര്യം ഒരുക്കുന്നതും അധര്‍മ്മമാണ്. മീഡിയയിൽ നിന്ന് എത്തിയ ചില ഔഷധവിജ്ഞാനമില്ലാത്ത വൈദ്യവേഷപരിഷ്കാരികളുംഔഷധദ്രവ്യ അർത്ഥങ്ങളിൽ ഇല്ലാത്ത ഗുണങ്ങൾ ഉണ്ട് എന്ന് അവകാശപ്പെട്ട് സാധരണക്കാരായ പ്രജകളെയും ഒപ്പം രാജാവിനെയും ന്യായവിധിക്കാരനെയും തെറ്റിദ്ധരിപ്പിച്ച് ധനം സമ്പാദിക്കുന്ന ചൈനയിൽ നിന്നുള്ള മാജിവൈദ്യന്മാരുംകിഴക്കൻ ദേശത്ത് നിന്ന് എത്തി ആശ്രമ ചികിത്സ നടത്തുന്ന മനോനില തെറ്റിയ ഗീതവൈദ്യന്മാരുംകയ്യിൽ കിട്ടുന്ന ഔഷധങ്ങളെ തോന്നിയപോലെ കൂട്ടികലര്‍ത്തി ഗണങ്ങള്‍ ഉണ്ടാക്കി കഷായ പാചകകസർത്ത് നടത്തി വിഹരിക്കുന്ന ചിന്താമണി വൈദ്യന്മാരും അപത്ഥ്യവാചക കസർത്തും ഗണിതയുക്തി കസർത്തും നടത്തിപ്പോരുന്ന കൊട്ടാരവൈദ്യന്മാരും ധർമ്മവൈദ്യ നീതിക്ക് മുന്നിൽ സമന്മാരാണ്. അധികാരകേന്ദ്രത്തിൽ ഇവർ ഒരു സ്വീകാര്യഘടകമായിരിക്കുന്നു എന്നതുംസമാജശക്തിയാണ് എന്നതും ഒരു അധരവിഷയം മാത്രമാണ്അൽപ്പവിഷയവുമാണ്. 

ത്രിദോഷബലങ്ങളുടെയും ജീവശക്തിയുടെയും മനസ്സ്ഇന്ദ്രിയങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ദേഹധാതുക്കളുടെയുംധാതുക്കളിലെ പഞ്ചഭൂതങ്ങളുടെയും അവയിലെ ഉഷ്ണശീത വീര്യങ്ങളുടെയും ജീവിക്കുന്ന സാഹചര്യത്തിന്‍റെയും എല്ലാം സൌമ്യതയാണ് ആരോഗ്യത്തിന് ആധാരം. ഇത്തരം സൌമ്യത മൂലം വന്നുചേരുന്ന ബലവും അയവും അനുഭൂതിയുമാണ് ആരോഗ്യം. മനസ്സ്ഇന്ദ്രിയങ്ങള്‍സപ്ത ദേഹധാതുക്കൾ എന്നിവയും വയിലെ പഞ്ചഭൂത ക്രമങ്ങളും ജീവിക്കുന്ന പരിസ്ഥിതിഘടകങ്ങളിലെ പഞ്ചഭൂത ക്രമങ്ങളും തമ്മില്‍ സാമ്യം വന്നാല്‍അവ ഹിതകരമായി നിലകൊണ്ടാല്‍ ഓജസ്സ് വര്‍ദ്ധിക്കും. ധാതുക്കൾ ശുദ്ധിയോടെ നിലകൊണ്ടാലുംഒരുവനിലെ സൂക്ഷ്മ ശുദ്ധഊർജ്ജങ്ങൾ പ്രവർത്തനനിരതമായാലും ഹിതമായ അന്നം സ്വീകരിച്ചാലും ഓജസ് വർദ്ധിക്കും. ഓജസ്സ് വർദ്ധിക്കുന്ന ആഹാരങ്ങളും കർമ്മങ്ങളും അനുവർത്തിക്കണം. അമാവാസി മുതൽ പൌര്‍ണ്ണമി വരെയുള്ള ദിവസങ്ങളില്‍ ആഹാരത്തിന്‍റെ മാത്ര ഒന്നിനൊന്ന് വര്‍ദ്ധിപ്പിക്കണം. പൌര്‍ണ്ണമി കഴിഞ്ഞാല്‍ തുടർന്നുള്ള 14 ദിവസങ്ങളിൽ ആഹാരത്തിന്‍റെ മാത്ര ഒന്നിനൊന്ന് കുറയ്ക്കണം. ഇത്തരം ആഹാരരീതി ശീലിച്ചാല്‍ അധമവികാരങ്ങൾ രൂപംകൊള്ളുന്നത്ക്ഷീണം അനുഭവപ്പെടുന്നത് കുറച്ചൊക്കെ കുറയും. ധാതുക്കളിൽ എത്തിച്ചേർന്ന മാലിന്യങ്ങൾ ക്രമത്തിൽ പുറംതള്ളപ്പെടും. ഇത്തരം വേളകളിൽ സൂക്ഷ്മഭൂത ശൂന്യത ഊർജ്ജം കൂടുതൽ കലർന്ന, വായുഭൂതം കലർന്ന, കയ്പ്പ് രസം കലർന്ന അമര സസ്യസത്തുകളെ സ്വീകരിച്ചാൽ, ധാതുസത്തുക്കളെ സ്വീകരിച്ചാൽ ജനിതക മാലിന്യങ്ങളും പൂർവ്വജന്മങ്ങളായ സൂക്ഷ്മമാലിന്യങ്ങളും കൂടെ ദൂരികരിക്കപ്പെടും. ഓജസ്സ് കൂടുതൽ മെച്ചപ്പെടും.

വിശപ്പ്‌ സഹിക്കൽനിരാശക്രോധംമോഹംശോകംധ്യാനംശ്രമംഅസൂയവെറുപ്പ്പുച്ഛംഭയംരോഗം എന്നിവ ഓജസ്സിനെ ക്ഷയിപ്പിക്കും. ആഹാരം കഴിക്കൽപ്രസാദകാന്മത്വംസന്തോഷംപുഞ്ചിരിസങ്കല്‍പ്പമില്ലായ്മസംഗീതംഉറക്കംനിസംഗത, ദാനം, ബലി എന്നിവ ഓജസ്സിനെ മെച്ചപ്പെടുത്തുംഓജസ്സ് തന്നെയാണ് രോഗപ്രതിരോധബലം. ഓജസ് മെച്ചപ്പെടുന്നതിന് ബാഹ്യശുദ്ധിയോടൊപ്പം ആന്തരികശുദ്ധിയും സൂക്ഷ്മശുദ്ധിയും സംഘടിപ്പിക്കണം. സൂക്ഷ്മശുദ്ധി എന്നതില്‍ മനോശുദ്ധിയും ഇന്ദ്രിയശുദ്ധിയും ഉള്‍പ്പെടും. സ്ഥൂലശുദ്ധിയുടെ പ്രയോഗവൽക്കരണമാണ് ദാന ശോധനാകർമ്മങ്ങൾ. സ്ഥൂലശുദ്ധിയുടെയും സൂക്ഷ്മശുദ്ധിയുടെയും പ്രയോഗമാണ് മുണ്ഡന വൈദ്യംപ്രകൃതിവൈദ്യം, യോഹന്നാൻ വൈദ്യം അഥവാ ഖിദർ വൈദ്യം.

ഭൂതകൃമികളെയുംഅതിന്‍റെ വര്‍ഗ്ഗത്തെയും സംബന്ധിച്ച് എപ്പോഴും മന്ത്രിച്ചുനടക്കരുത്. ത്രിദോഷംപഞ്ചഭൂതംജീവന്‍കഫംസമാനംസൗമ്യംസസ്യ ഔഷധംമുണ്ട, ഊർജ്ജം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹാലിളകുന്ന അവസ്ഥ ഉളളവർ എക്കാലത്തും കാണും. അവർ വികാരജീവികളാണ്അവരെ ഗൌനിക്കേണ്ടതില്ല.

കഴിവതും സ്വാതികാഹാരങ്ങൾ തന്നെ നിത്യവും കഴിക്കണം. ദേഹവലുപ്പംദേഹവീര്യം എന്നിവ അനുസരിച്ചും പ്രായംതൊഴിൽദേശംഋതുക്കള്‍ എന്നിവ അനുസരിച്ചും വേണ്ടതായ അളവില്‍ ആഹാരം കഴിക്കണം. ബലം നല്‍കുന്നതെല്ലാം ആഹാരമാണ്. അന്തരീക്ഷവായുവുംജലവും ഭൂമിധാതുക്കളുംഅഗ്നിയും അന്നവും മാംസവും മത്സ്യവും ആഹാരങ്ങളാണ്. ആഹാരത്തെയും തനിക്കുള്ള ഔഷധ അർത്ഥത്തെയും അറിഞ്ഞ് പൂജിക്കണം. ബഹുമാനപൂർവ്വം സ്വീകരിക്കണം.

അരി വിഭവങ്ങൾ മധുരവും പുളിയുമാണ്. അരിയില്‍ പാഷാണതോത് കൂടുതലാണ്. ഗോതമ്പ് മധുരവും ഉഷ്ണവുമാണ്. ഗോതമ്പിൽ വിഷ മാംസ്യങ്ങളും വീകിരണ വിഷകണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിലെ മാംസ്യഘടകങ്ങളോട് ചില ദേഹം അമിതമായി പ്രതികരിച്ച് രോഗപ്രയാസങ്ങളെ സൃഷ്ടിക്കാറുണ്ട്. കഫപ്രകൃതിക്കാര്‍ക്കും വാതപ്രകൃതിക്കാര്‍ക്കും പ്രമേഹക്കാർക്കും പതിവായി കഴിക്കാന്‍ നല്ലത് ഗോതമ്പാണ് എന്ന് കരുതുന്നതില്‍ അപാകതയില്ല. 

ആഹാരം കഴിക്കുന്നതിൻ്റെ ആദ്യഘട്ടത്തിൽ ദാഹം അനുഭവപ്പെടുന്നുണ്ടെങ്കിൽ ദാഹമനുസരിച്ച് ശുദ്ധജലം ആദ്യമെ കുടിക്കണം. വേനല്‍ഋതുവിലും ജ്വരഘട്ടത്തിലും കൂടുതല്‍ അളവില്‍ ജലം കുടിക്കണം. 

നിത്യവും രാത്രി 8 മണിക്കൂർ നേരം ഉറങ്ങണം. ഉറങ്ങുന്നതിന് മുൻപ് ദേഹത്തിന് ആവശ്യമായ മരുന്ന് കഴിക്കണം. നാളെ സംഘടിപ്പിക്കേണ്ട ഔഷധസത്തുക്കളെ ക്കുറിച്ച് ചിന്തിക്കണം. ഉണർച്ചയുള്ള വേളകളിൽ എല്ലാം ധര്‍മ്മക്രമങ്ങളെ മുറുകെപിടിക്കണം. ധര്‍മ്മവും നന്മയും ആയ കർമ്മങ്ങൾ നിത്യവുമെന്നോണം അനുഷ്ടിക്കണം. ക്ഷമ ശീലമാക്കണം. "കാലം പൊറുപ്പിക്കാത്ത മുറിവ് ഇല്ല" എന്ന രീതിയിൽ പ്രതീക്ഷ വെച്ചുപുലർത്തണം. ജീവിതം ക്ഷണികമാണ്. വര്‍ത്തമാനകാലത്തെനിമിഷത്തെ അറിഞ്ഞ്അന്നദ്രവ്യങ്ങളെയും അന്നഊർജ്ജങ്ങളെയും അറിഞ്ഞ്ധര്‍മ്മനിയമങ്ങളെ അറിഞ്ഞ്ശുദ്ധബോധത്തെ സങ്കൽപ്പിച്ച്ബാഹ്യസാഹചര്യങ്ങളെ അനുസരിച്ച് ജീവിക്കണം. ഇത്തരം കാഴ്ചപ്പാടും കർമ്മവും ശാന്തിയെ അനുവദിക്കും.

പരമാനന്ദം എന്നത് ശുദ്ധബോധം പോലെ, സൂക്ഷ്മഭൂതശൂന്യത പോലെനിസംഗത പോലെ ഒരു സങ്കല്‍പ്പമാണ്. സുഖാനുഭവം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആസക്തിസങ്കല്‍പ്പങ്ങള്‍ എന്നിവയെ ത്യജിച്ചാല്‍ആരോഗ്യം സമ്പാദിക്കാനായാൽ കുറഞ്ഞ തോതിലായാലും സുഖത്തെ അനുഭവിക്കാനാകും. 

വേദന അനുഭവിക്കുന്ന സന്ദർഭങ്ങളിലെല്ലാം രോഗലക്ഷണങ്ങളെയും അതിന്‍റെ കാരണങ്ങളെയും ഹിതമാർഗ്ഗത്തിലും വേഗത്തിലും ഉന്മൂലനം ചെയ്ത് സൗഖ്യം സംഘടിപ്പിച്ചുകൊടുക്കാന്‍  വൈദ്യവിഭാഗം ബാദ്ധ്യസ്ഥമാണ്. വൈദ്യന്‍ ബാദ്ധ്യസ്ഥനാണ്‌.

അവനെ സംരക്ഷിക്കുന്ന കർമ്മം പോലെ അവന്‍ ജീവിക്കുന്ന സാഹചര്യത്തെ സംരക്ഷിക്കുന്ന കർമ്മവും ധർമ്മമാണ്. തൊഴിലിൽ പുലർത്തേണ്ട മര്യാദകളും ഉത്തരവാദിത്വവും ധര്‍മ്മത്തിന്‍റെ ഭാഗമാണ്. ശുദ്ധിചികിത്സശോധനചികിത്സശമനചികിത്സസമാനചികിത്സവിപരീതചികിത്സവിരുദ്ധചികിത്സവിഷനിര്‍വ്വീര്യചികിത്സയുക്തിവ്യപാശ്രയംസത്വാവജയംദൈവവ്യപാശ്രയം എന്നിങ്ങിനെ വിത്യസ്തരീതിയിലൂടെ വൈദ്യന് സ്വധര്‍മ്മം നിര്‍വ്വഹിക്കാനാകും. 

പകര്‍ച്ചവ്യാധികള്‍പകരാത്ത വ്യാധികൾശരീരത്തെ മാത്രം ബാധിക്കുന്ന വ്യാധികള്‍ എന്നപോലെ മനസ്സിനെ ബാധിക്കുന്ന വ്യാധികളും നിരവധിയുണ്ട്. രോഗങ്ങളില്‍ 80% വും മനോതലത്തില്‍ നിന്ന് ഉത്ഭവിക്കുന്നവയത്രെ. മനോരോഗങ്ങള്‍ക്ക് കാരണം ജനിതകത്തില്‍ അടങ്ങിയദോഷബലങ്ങളും ഒപ്പം അസൂയപുച്ഛംആര്‍ത്തിവെറുപ്പ്ഭയംകോപംപകഅലസത തുടങ്ങിയ മനോമലങ്ങളുമാണ്. ജീവിതശൈലീരോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന രോഗങ്ങളുടെ ഉത്ഭവനിദാനവും ഇവ തന്നെയാണ്. മനോമാലിന്യങ്ങളെ പ്രതിരോധിക്കാൻദൂരീകരിക്കാൻ ജീവിതത്തിൽ ഉടനീളം അഷ്ടശീലങ്ങളെ ആചരിക്കണംചതുർസത്യങ്ങളെ മുറുകെപ്പിടിക്കണം. നിസംഗത ശീലമാക്കണം. ധർമ്മമാർഗ്ഗത്തിലൂടെ അർത്ഥത്തെ സമ്പാദിക്കണംസ്വീകരിക്കണം. അനുഭവിക്കണം.

ജീവശക്തിയിൽ നേരിട്ട് പ്രവർത്തിക്കുന്നജിവശക്തിയെ സ്വാധീനിക്കാവുന്ന ശബ്ദങ്ങളും മ യക്കുമന്ത്രങ്ങളും ഉത്തേജക സുവിശേഷങ്ങളും ഭൂമിഔഷധങ്ങളും സസ്യസത്തുകളുമാണ്  മനോരോഗചികിത്സയിലെ മുഖ്യ ഉപകരണങ്ങൾ. മൃഗങ്ങളിലെന്ന പോലെ മനുഷ്യനിലും രോഗത്തെ ശമിപ്പിക്കുന്നത് അവനവനിൽ തന്നെയുള്ള ഓജസ് അഥവാ ജീവശക്തിയാണ്. പ്രതികരണബലം തന്നെയാണ് ഓജസ്. അത് കുറച്ച് ജന്മസഹജമാണ്കുറച്ച് ആര്‍ജിതവുമാണ്. രസധാതുവിനെ ശുദ്ധമാക്കി പരിണമിപ്പിക്കാനും രക്തധാതുവിനെ ഗുണപരമാക്കാനും പ്രതികരണബലംപ്രതിരോധബലംജീവശക്തി എന്നിവയെ മെച്ചപ്പെടുത്താനും അതിസൂക്ഷ്മമാത്രയില്‍ തയ്യാറാക്കിയ പാരദ് രസായനംതങ്കരസായനംഗന്ധകരസായനംപാഷാണരസായനംകന്മദരസായനംഗുൾഗ്ഗുൽരസായനംമീറരസായനംഅമരരസായനം തുടങ്ങിയവ സഹായകമാണ്. മഴവെളളംതേന്‍നെയ്യ്ഇരട്ടിമധുരംനെല്ലിക്കചിറ്റമൃത്വെളുത്തുള്ളിപിപ്പല്ലിവാൽകുരുമുളക്നെല്ലിക്കകുമ്പളങ്ങഅമുക്കുരംലഘുഫലംആല്‍ഫാല്‍ഫകുങ്കുമംകരയാമ്പൂചുക്ക്പട്ട, കരിങ്ങാലി, കാഞ്ഞിരം എന്നിവയും രസായനഫലം നല്‍കുന്ന ദ്രവ്യങ്ങളില്‍ ഉള്‍പ്പെടും.ഇവയുടെ പ്രയോഗങ്ങളെല്ലാം വിഭിന്നങ്ങളാണ്. 

രോഗീപരിശോധന വേളയില്‍ ദേഹരോഗ ലക്ഷണങ്ങൾക്ക് ഒപ്പം മനോരോഗലക്ഷണങ്ങളെയും ഇന്ദ്രിയരോഗലക്ഷണങ്ങളെയും പരിഗണിക്കണം. പരിശോധനയിൽ ദർശനേന്ദ്രിയ സൂചനകളെ (നിറംആകൃതിവലുപ്പംഅവസ്ഥ)  ശ്രവണസ്പർശന. (ഉഷ്ണംശീതം)ഘ്രാണ ഇന്ദ്രിയ സൂചനകളേക്കാൾ കൂടുതലായി അവലംബിക്കണം.

സ്വയം അമര്‍ന്നുപോകുന്ന രോഗങ്ങളാണല്ലോ ആഗന്തുജവ്യാധികള്‍. ദീർഘനാൾ നിലകൊള്ളുന്നവയും സ്വയം അമർന്നുപോകാത്തവയും മരണത്തെ മാടിവിളിക്കുന്നവയുമാണ് നിജരോഗങ്ങൾ. ഏത് സാഹചര്യത്തിലായാലും ഏത് ഘട്ടത്തിലായാലും നിജരോഗങ്ങളെ അവഗണിക്കരുത്. നിജരോഗങ്ങളില്‍ ഭവിഷത്തുലക്ഷണങ്ങളെ ആദ്യം പരിഹരിക്കണം. രോഗലക്ഷണങ്ങളെയെല്ലാം പരിഹരിക്കുന്നതോടൊപ്പം രോഗവർദ്ധക കാരണങ്ങളെയും പരിഹരിക്കണം. രോഗത്തെ രണ്ട് ഋതുക്കൾക്കുള്ളിൽ തന്നെ പരിഹരിക്കണം. ജീവശക്തിയെ ക്ഷയിപ്പിക്കുന്ന സൂക്ഷ്മ ദോഷബലങ്ങളാണ് നിജരോഗങ്ങള്‍ക്ക് കാരണംശരീരധാതുക്കൾക്ക്  വേണ്ട സ്ഥൂലമോ സൂക്ഷ്മമോ ആയ പോഷകഘടകങ്ങളുടെ അപര്യാപ്തതമൂലമുള്ള വൈഷമ്യങ്ങൾധാതുക്കളിൽ എത്തിയ സ്ഥൂലമോ സൂക്ഷ്മമോ ആയ മാലിന്യങ്ങൾ എന്നിവ നിജരോഗ വർദ്ധനവിന് കാരണമാകുന്നുണ്ട്

പോഷകങ്ങള്‍ ദേഹധാതുക്കളില്‍ എത്തുന്നതും ദേഹധാതുക്കളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതും രക്തസഞ്ചാരം വഴിയാണ്. ദീര്‍ഘായുസ്സ് കാംക്ഷിക്കുന്നവര്‍ ധമനികളെയും സിരകളെയും അതിൽ അടങ്ങിയ രക്തത്തെയുംരക്തത്തെ സംഭരിക്കുന്ന അവയവങ്ങളെ പ്രത്യേകമായും സംരക്ഷിക്കണം. നിജരോഗങ്ങളെ ശ്രദ്ധിക്കാതെസ്വയം അമർന്നുപോകുന്ന ആഗന്തുജരോഗങ്ങളെ മാത്രം ചികിത്സിക്കാനുള്ള ത്വര കേമത്വമല്ല. ലാഡത്വവുമല്ലഅൽപത്വമാണ്. ലജ്ജാവഹമാണ്.

 സൂക്ഷ്മാഹാരത്തിൽ മുഖ്യം ഇന്ദ്രിയവിഷയങ്ങളും പ്രാണവായുവുമാണ്. പ്രാണൻഉദാനൻവ്യാനൻസമാനൻഅപാനൻ എന്നിവയാണ് ദേഹത്തിലെ വായുക്കൾ. നിത്യവും 3 തവണയോ ആവശ്യമെങ്കില്‍ 5 തവണയോ ശ്വസനആയാമം ചെയ്യണം. ആദ്യം വായുവിനെ മൂക്കിലൂടെ പലതവണയായി ദീർഘമായും പൂർണ്ണമായും പുറത്തുകളയണം. തുടര്‍ന്ന് വായുവിനെ മൂക്കിലൂടെ ദീര്‍ഘമായും 5 തവണകളായെങ്കിലും വലിച്ചെടുത്ത് നെഞ്ചിൽ ഉൾകൊള്ളിക്കണം. വായു മസ്തിഷ്കത്തിലും ദേഹം മുഴുവനും വ്യാപിക്കണമെന്ന ഉദ്ദേശത്തില്‍ വായുവിനെ നെഞ്ചിൽ 16 സെക്കൻ്റ് നേരം പിടിച്ചുവെയ്ക്കണം. ഉദരത്തിന്‍റെ കീഴുഭാഗത്തും കൈകാലുകളിലും വ്യാപിക്കാന്‍ ഉതകുംവിധം വായുവിനെ കീഴോട്ട് തള്ളുന്നതായി സങ്കല്‍പ്പിക്കണം. തുടര്‍ന്ന് മൂക്ക് ഭാഗം കൈപ്പത്തികൊണ്ട് മറച്ചുപ്പിടിച്ച് വായുവിനെ പുറത്തുവിടണം. ഉടനെ  വായുവിനെ തന്നെ വീണ്ടും വലിക്കണം.  വായുവിനെ പുറത്തുവിട്ട്  ഇത്തിരി നേരം വായുവിനെ വീണ്ടും ശ്വസിക്കാതെ  നിലകൊള്ളണം.

ചെവിദ്വാരം ചൂണ്ടുവിരല്‍ കൊണ്ട് അടച്ചുപിടിച്ചുകൊണ്ടോ അല്ലാതെയോ "ക്കാ" എന്നോ "ല്ലാ" എന്നോ ഉറക്കെയും ദീർഘമായും ഉച്ചരിക്കുന്ന ഒരു ജപരീതിയും ഉണ്ട്. ജപം ഇഷ്ടപ്പെടുന്നവർ നിത്യവും അഞ്ച് തവണ ഇത് ചെയ്യണം.

വായുവിനെ മൂക്കിലൂടെ ഉള്ളിലോട്ട് 5 തവണയെങ്കിലും ഘട്ടംഘട്ടമെന്നോണം വലിക്കണം. 16 സെക്കൻ്റ് ഇടവേളയ്ക്ക് ശേഷം വായുവിനെ ഒറ്റശ്വാസത്തില്‍ പുറത്തുവിടണം. ഇതുമൂലം നെഞ്ചിൽ എത്തിയ ദോഷങ്ങളായ വായുക്കൾ പുറത്തുപോകും. ബ്രഹ്മവായു കൂടുതലായി അകത്ത് എത്തും. ഇത് ശീലമാക്കിയാല്‍ ദേഹത്തില്‍ "പ്രാണൻ" വർദ്ധിക്കും. ഉദാനന്‍വ്യാനന്‍സമാനന്‍അപാനന്‍ ഉള്‍പ്പെട്ട ജീവശക്തി മെച്ചപ്പെടും. രോഗപ്രതിരോധശേഷിരോഗനിവാരണശക്തി എന്നിവ മാത്രമല്ല ആനന്ദവും അയവും പ്രസാദാത്മകത്വവും അനുഭവിക്കാനാകും. മനുഷ്യശരീരത്തിൽ എറ്റവും അധികമുള്ളത് (78%) വായുഘടകങ്ങളാണ്. അങ്ങിനെയെങ്കിൽ വ്യക്തിപ്രഭാവത്തിന് അടിസ്ഥാനവും കുറെയൊക്കെ വായുഘടകങ്ങളാണ്. പ്രാണവായുവിനെയും അത് നിലകൊള്ളുന്ന ഇടത്തെയും കോശങ്ങളെയും സംരക്ഷിക്കാനാകണം. അതിനുതകുന്ന അമര ഔഷധങ്ങളെ അറിയണം, പ്രയോജനപ്പെടുത്തണം. അന്തരീക്ഷവായു തന്നെയാണ് അടുത്തുള്ള ഈശ്വരൻ.

ആനന്ദത്തിന്‍റെ അടിസ്ഥാനം ആരോഗ്യമാണ്. വേദന എന്നതും ആനന്ദം എന്നതും ഒരിനം അനുഭവമാണ്. ചെറിയ ചെറിയ വേദനകളെ സഹിക്കണം. ശരീരത്തെ, ഇന്ദ്രിയങ്ങളെ, മനസ്സിനെ, ജീവനെ അന്വേഷിക്കുന്നത് പോലെ അവബോധത്തെയും ആനന്ദബോധത്തെയും ശുദ്ധബോധത്തെയും അന്വേഷിക്കണം. വേദനയേയും ദുഃഖത്തെയും സുഖത്തേയും സന്തോഷത്തേയും ഒരുപോലെ അനുഭവിക്കാന്‍ ഉതകുന്ന ശേഷിയാണ് നിസംഗത. അതിനെ അഭ്യസിക്കണം. വേദന തീവ്രമായാൽ കാളകൂടകംപുകയിലതേയിലകാപ്പികര്‍പ്പൂരംമിറപാഷാണംഅതിവിടിയം എന്നിവയെ നാഡീ ഉത്തേജകങ്ങളായും കിനകിനജാസ്മിനംകുന്തിരിക്കംകടുകുരോഹിണിതിലപുഷ്പികുറാശാണിഉമ്മംകറുപ്പ്, മുല്ല, പാസിഫ്‌ളോറ എന്നിവ നാഡീസ്തംഭനങ്ങളായും പ്രയോജനപ്പെടുത്താംപ്രയാസങ്ങള്‍ ലഘുവെങ്കില്‍ തഥര്‍ത്തകാരി രീതിയിൽ ഉപയോഗിക്കണം.

പൂർവ്വകാലവിഷയങ്ങളെക്കാൾഅന്യദേശവിഷയങ്ങളെക്കാള്‍അന്യരുടെ സങ്കൽപ്പങ്ങളേക്കാൾ പ്രാമുഖ്യം വ്യക്തിവിഷയങ്ങൾക്കും പ്രാദേശികവിഷയങ്ങൾക്കും കൊടുക്കണം. കുടുംബ സംഭാഷണത്തിൽ പ്രഭു വിഷയങ്ങളെക്കാൾയുദ്ധവിഷയങ്ങളേക്കാൾ വ്യക്തിഗത വിഷയങ്ങളെ വര്‍ത്തമാനം ആക്കണം. രോഗസങ്കല്‍പ്പങ്ങളെക്കാള്‍ കൂടുതലായി ആരോഗ്യ യാഥാര്‍ത്ഥ്യങ്ങളെ പ്പറ്റി ചര്‍ച്ച ചെയ്യണം. 

ആരോഗ്യം എന്നത് ബലമാണ്‌. ജീവന്‍റെയും മനസ്സിന്‍റെയും ഇന്ദ്രിയങ്ങളുടെയും ദേഹധാതുക്കളുടെയും ബലമാണ്‌. രോഗപ്രതിരോധബലവും രോഗനിവാരണബലവും അതുതന്നെയാണ്ആരോഗ്യവും ദീര്‍ഘായുസ്സും അനുവദിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ ഔഷധബലങ്ങളെ, കായകല്പങ്ങളെ കൂടുതലായി അറിയണം. വികിരണ ബലങ്ങളെയും അതിൻ്റെ ദൂഷ്യങ്ങളെയും അവയ്ക്കുള്ള പരിഹാരങ്ങളെയും അറിയണം. ഔഷധ അർത്ഥത്തെ സംഘടിപ്പിക്കണംഅനുഭവിക്കണം. ജീവിക്കുന്ന ദേശത്തെയും അതിലെ അന്തരീക്ഷസ്ഥിതിയെയും മനസ്സിലാക്കുന്നത് പോലെ കാലത്തെയും അറിയണം. അയനത്തെയും ഋതുക്കളെയും ദിനരാത്രങ്ങളെയും നിമിഷങ്ങളേയും അറിയണം.

പാൽപഴം, തേങ്ങ എന്നിവ സ്വാതിക ആഹാരങ്ങളാണ്. സ്വാതിക മനോപ്രകൃതിയുള്ളവർ കുടൽകരൾ എന്നീ അവയവങ്ങൾക്ക് ഊന്നൽ നൽകുംവിധം സസ്യാഹാരങ്ങള്‍ക്കും സസ്യഔഷധങ്ങൾക്കും മുന്‍ഗണന നല്‍കണം. രജസ് മനോപ്രകൃതിക്കാർ ശ്വസനാവയവംഹൃദയം എന്നിവയെ സംരക്ഷിക്കുംവിധത്തിൽ പ്രാണവായുവിനെ കൂടുതലായി ആഹരിക്കണം. ഇവർക്ക് കാഞ്ഞിരംഅതിവിടിയംമരക്കരികള്ള്കാപ്പി എന്നീ ഔഷധങ്ങൾ ഇണങ്ങും. ഉഷ്ണ മഹാമാരിയിൽ പാഷാണം പോലെ, കിന പോലെ അമര കാഞ്ഞിരംവള്ളി കാഞ്ഞിരംഅതിവിടിയംമല്ലികഎന്നിവയും ഫലവത്താണ്. അന്തരീക്ഷ താപനില വർദ്ധിച്ചതുമൂലമുള്ള പ്രയാസങ്ങളിൽ കാന്തവികീരണ (ദക്ഷിണ ധ്രുവം) പ്രയോഗങ്ങളേയും കൂടെ പ്രയോജനപ്പെടുത്തണം.

ലാഡവൈദ്യൻ.

ജീവശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ഔഷധങ്ങളെ ക്കുറിച്ചും രജസ് ഔഷധങ്ങളെ സ്വാതികമാക്കാൻ ഉതകുന്ന സംസ്ക്കരണരീതികളെ ക്കുറിച്ചും പറഞ്ഞുതന്നാലും. 

വെളുത്തുള്ളിയുടെ രജസ്ഗന്ധം എൽക്കുന്നത് ഉഷ്ണയിനം ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാൻ ഉതകുമോ

ശരീരധാതുക്കളെ ശുദ്ധി ചെയ്യാനും രോഗങ്ങളെ പരിഹരിക്കാനും ശാന്തിആനന്ദം എന്നിവ അനുഭവിക്കാനും അതിലുപരി ആയുസ്സ് വർദ്ധിപ്പിക്കാനും ഏറെ ഉതകുന്ന ഒന്നാണല്ലോ കടൽ മുത്ത്. ശുദ്ധജലമുത്ത് ആയാലും ഉപ്പുജലമുത്ത് ആയാലും അതിനെ പനിനീരിൽ സംസ്‌ക്കരിച്ച്  ഔഷധമാക്കി എടുക്കുന്ന രീതി വിശദമാക്കിതരാമോ?

കിഴക്കൻ ദേശത്ത് നിന്ന് ലഭ്യമാകുന്ന മഞ്ഞപാഷാണം ലഘു മാത്രയിൽ അകത്ത് സേവിക്കുന്നതിനേക്കാൽ ചർമ്മത്തിൽ അഭിഷേകം ചെയ്യുന്നത് അല്ലേ അഭികാമ്യമായത്?

ധാതു ഔഷധങ്ങളിൽ വിഷയിനം ഔഷധത്തെയും വിഷയിനമല്ലാത്തതിനെയും തമ്മിൽ എളുപ്പത്തിൽ വേർതിരിച്ച് അറിയുന്നത് സംബന്ധിച്ച് വിശദമാക്കാമോ?

ഖിദര്‍. 

തമസ്രജസ്സ്വാതികം എന്നീ ഗുണങ്ങളോട് കൂടിയതാണ് മനസ്സ്. വിഷയത്തെയും വസ്തുവിനെയും പ്രശ്നത്തെയും ഏത് ഗുണത്തിലൂടെ നോക്കിക്കാണുന്നു എന്നത് അടിസ്ഥാനത്തിലാണ് ധാരണയും പ്രശ്നപരിഹാരവും ഉൾത്തിരിയുന്നത്. വിശാലമനസ്ഥിതി അനിവാര്യമായ ഒരു രംഗമാണ് വൈദ്യം. കോശങ്ങളിൽദേഹദ്രാവകങ്ങളിൽ സമാഹരിച്ച പദാർത്ഥങ്ങളുടെഅതിന്‍റെ ഗുണങ്ങളുടെ സന്തുലിതാവസ്ഥയും അസന്തുലിതാവസ്ഥയും ആണ് യഥാക്രമം ആരോഗ്യത്തിന്‍റെയും അനാരോഗ്യത്തിന്‍റെയും അടിസ്ഥാനം. രോഗരൂപീകരണത്തിൽ ദേഹത്തിൽ എത്തിയ ഘടകങ്ങളെ പ്പോലെ മനസ്സിനും ഒരു പങ്ക് ഉണ്ട്.

തമസ് ദ്രവ്യങ്ങളെ ആഹരിക്കരുത്. വിഷയിനങ്ങളെ പൊതുവായി നിർവ്വീര്യമാക്കാൻ ഉതകുന്ന ദ്രവ്യങ്ങളെ ക്കുറിച്ച് ഒരു ധാരണ വേണ്ടതുണ്ട്. ഭേദിയുപ്പ് (മഗ്‌നീഷ്യം) മരക്കരി, കാപ്പി എന്നിവ അത്തരത്തിലുള്ള ഒന്നാണ്. കുരുമുളകും ചീത്തപ്പുളിയും പരിഗണിക്കാവുന്നതാണ്. ചികിത്സയിൽ ഔഷധബലത്തോടൊപ്പം ആളിൻ്റെ ദേഹപ്രകൃതിയും പ്രതികരണബലവും ഒപ്പം ഋതുബലവും കണക്കിലെടുക്കണം. ഓരോ ഔഷധ ധാതുക്കളുടെയും സാമാന്യമായ മാത്ര പ്രത്യേകമായി അറിഞ്ഞുവെയ്ക്കണം. അധിക മാത്രയിൽ എല്ലാ ഔഷധങ്ങളും വിഷമാണ്. ഋതുബലം എന്നപോലെ  കാലദോഷത്തെയും പ്രത്യേകമായി അറിയണം. ദോഷപരിഹാരങ്ങളും അറിയണം. 

നിങ്ങളുടെ ആഗ്രഹങ്ങളും വിശ്വാസങ്ങളും അന്വേഷണങ്ങളും സങ്കൽപ്പങ്ങളും, നിങ്ങളുടെ  യുക്തിബോധവും വിവേകവും, നിങ്ങളുടെ ദാനവും ത്യാഗവും, നിങ്ങളുടെ ധർമ്മവും നിങ്ങളെ രക്ഷിക്കട്ടെ. സംഭവിക്കുന്നതെല്ലാം നല്ലതിന്. മംഗളാശംസകൾ.

ശിഷ്യന്‍.

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.🙏