Monday, 21 August 2017

Books. Kader Kochi.









പുസ്തകങ്ങള്‍

1. അറിഞ്ഞിരിക്കേണ്ട രോഗങ്ങള്‍   1999





2. പ്രമേഹം            2001





3. E.C.G അപഗ്രഥനം                  2004




4. The Keynote to Holistic Therapeutics     2009







5. ആരോഗ്യ ബോധം  ഇന്നലെ , ഇന്ന് "        2018 



കര്‍മ്മംഅര്‍ത്ഥംകാലം എന്നിവയുടെ സംയോഗമാണ് ജീവിതം. മനുഷ്യജിവിതത്തിന്‍റെ ലക്ഷ്യം സുഖാനുഭവം ആണ്. അത് സംഘടിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമായി പൂര്‍വ്വികര്‍ വിലയിരുത്തിയിരുന്നു. ഇന്ത്യബാബിലോണ്‍, ചൈനഈജിപ്ത്റോംഗ്രീക്ക്അറബ്ഡ്രൂഇഡ്സ് തുടങ്ങിയ സംസ്ക്കാരങ്ങളുടെ ഉല്‍പന്നമാണ് ഇന്നലെകളിലെ വൈദ്യബോധം.
ആരോഗ്യം എങ്ങിനെയെല്ലാം മെച്ചപ്പെടുത്താംരോഗങ്ങളെ എങ്ങിനെയെല്ലാം പ്രതിരോധിക്കാംലളിതമായും സുരക്ഷിതമായും എങ്ങിനെയെല്ലാം രോഗങ്ങളെ പരിഹരിക്കാം എന്നുള്ള അന്വേഷണങ്ങള്‍ക്ക് മുന്‍ക്കാലങ്ങളിലേത് പോലെ ഇക്കാലത്തും ഏറെ പ്രസക്തിയുണ്ട്.

ചിലവ് കുറഞ്ഞതും ലളിതവും ദോഷരഹിതവും പുരാതനവും ആയ ഒരു ചികിത്സാബോധമാണ് ഹോമിയോപ്പതി. ഹോമിയോ എന്നാല്‍ ഇണക്കംസഹവര്‍ത്തിത്വംസമാനംചേര്‍ച്ച എന്നെല്ലാം ആണ് അര്‍ത്ഥംമനുഷ്യന്‍റെ ശാസ്ത്രനാമം തന്നെ ഹോമോസാപ്പിയന്‍സ് എന്നാണ്.
ഹോമിയോപ്പതി വൈദ്യവിഭാഗം ആവീഷ്കരിച്ച് നവീനമാക്കിയത് സാമുവല്‍ ഹാനിമാന്‍ ആണ്. അദ്ദേഹം എഴുതിയ മുഖ്യപുസ്തകത്തിന്‍റെ പേര്‍ Organon of Healing Art എന്നാണ്. Organon എന്ന പദത്തിന്‍റെ അര്‍ത്ഥം ബോധംവേദംഅറിവ് എന്നെല്ലാം ആണ്.
ഇന്ത്യയിലെ തനത് വൈദ്യമാണ് ആയുര്‍വേദം. ആയുസ്സിനെ സംബന്ധിച്ച അറിവ് എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. ശ്രുതിയും സ്മൃതിയും ഉള്‍പെട്ടതായിരുന്നു പുരാതന ഇന്ത്യയിലെ  ആരോഗ്യബോധം.
വൈദികകാലത്ത് (1500 500 BC) സിന്ധുനദീതടദേശത്ത് ജീവിച്ചിരുന്ന പണ്ഡിത ശ്രേഷ്ടന്മാരില്‍ ഉടലെടുത്ത ചിന്തകളെ ദൈവത്തില്‍ നിന്ന് ലഭിച്ച ജീവിതപ്രമാണങ്ങളും നിര്‍ദേശങ്ങളും (ശ്രുതി) ആയാണ് കണക്കാക്കിയിരുന്നത്. ശ്രുതികള്‍ ഉള്‍പ്പെട്ട സൂക്തങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അതിനെ വേദങ്ങള്‍ എന്ന് പൊതുവേ വിളിച്ചുപോന്നു. അവയെ അനശ്വര അറിവുകളായി ബഹുമാനിച്ചു.
ഋഗ്വേദംയജുര്‍‌വേദംസോമവേദംഅഥര്‍വവേദം എന്നിവയാണ് ഇന്ത്യയിലെ വേദങ്ങള്‍. വേദങ്ങളില്‍ ഏറ്റവും നവീനമായത് അഥര്‍വവേദമാണ്. പിന്നീട് വന്നവര്‍ അവരുടെ മനോധര്‍മ്മം (സ്മൃതി) അനുസരിച്ച് വേദസംഹിതകളെ പരിഷ്ക്കരിക്കുകയും ബ്രാഹ്മണങ്ങള്‍ (അനുഷ്ടാനസൂക്തങ്ങള്‍)ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ (പ്രമാണസൂക്തങ്ങള്‍) എന്നി മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് വിപുലപ്പെടുത്തി. ഋഗ്വേദത്തിന്‍റെ ഉപവേദമായാണ് ആയുര്‍വേദം രൂപംകൊണ്ടത്‌. അഥര്‍വവേദവും വൈദ്യപൂരിതമാണ്.
ആരോഗ്യം ഒരു തരംരോഗങ്ങള്‍ പലതരം *.
ആരോഗ്യം എന്നത് ബലവും സുഖവും സ്വസ്ഥതയും സംതൃപ്തിയും ആണ്. വെളുത്തവനും കറുത്തവനും ഉഷ്ണപ്രകൃതിക്കാരും ശീതപ്രകൃതിക്കാരും എല്ലാം അനുഭവിച്ചുപോരുന്ന സ്വസ്ഥത ഏകദേശം സമാനമാണ്. പൂര്‍വ്വികരുടെ ആരോഗ്യമായാലും വര്‍ത്തമാനകാലത്തിലെ ആളുകളിലെ ആരോഗ്യമായാലും വിത്യസ്ത പ്രദേശങ്ങളില്‍ ജീവിച്ചുപോരുന്നവരുടേത് ആയാലും അത് ഏറെക്കുറെ ഒന്ന് തന്നെയാണ്. അത് കുറച്ചൊക്കെ നൈസര്‍ഗ്ഗികവുമാണ്.
ദേഹപ്രകൃതിക്കനുസരിച്ചുള്ള ആരോഗ്യം അനുഭവിക്കണമെങ്കില്‍ ശരീരത്തിന് വേണ്ടതായ പോഷകം ലഭിക്കണം. ശരീരത്തിലെ മാലിന്യങ്ങളെ യഥാസമയം നീക്കം ചെയ്യണം. മനസ്സും ദേഹവും തമ്മിലുംശരീരവും ചുറ്റുപാടും തമ്മിലും വേണ്ട പൊരുത്തം ഒരുക്കണം. അതില്‍ ഏകോപനവും സഹവര്‍ത്തിത്വവും വേണം. ഇതിനെല്ലാം ഉപരിയായി രൂപപെട്ട ആരോഗ്യാവസ്ഥയില്‍ സ്ഥിരത നിലനിര്‍ത്തണം.
ഋതുക്കള്‍, പ്രായം എന്നിവ ഉള്‍പ്പെട്ട കാലം നിരന്തരം പരിണമിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. പരിണാമങ്ങള്‍ വേഗത്തിലും വിഭിന്നവും ആകുമ്പോള്‍ ആരോഗ്യകാര്യത്തില്‍ അസ്ഥിരത ഉടലെടുക്കും.
സ്ഥിരത ഉള്ളത്ബലമുള്ളത്സുഖമുള്ളത്അധികാരം ഉള്ളത്നിത്യമായത്സത്യമായത് ആയ എല്ലാത്തിനെയും പൂര്‍വ്വികര്‍ ബഹുമാനിച്ചു. ഇവയെല്ലാം ഒത്തുച്ചേര്‍ന്ന ഒന്നിനെ അവര്‍ ഈശ്വരന്‍ എന്ന് നാമകരണം നടത്തി ആരാധിച്ചു.
സ്നേഹംകരുണ, നന്ദി, മര്യാദ  തുടങ്ങിയ സമൂര്‍ത്ത ഗുണങ്ങള്‍ അനുഭവിക്കാനിടവന്നപ്പോള്‍ അവയും ഉള്‍പ്പെടുത്തി വിശാലമാക്കി അഭിപ്രായപ്പെട്ടു. മതം എന്നാല്‍ അഭിപ്രായം എന്നാണ് അര്‍ത്ഥം.
നിത്യമായ ഗുണങ്ങള്‍ ചാര്‍ത്തികൊടുത്ത്‌ യഹൂദര്‍ യഹോവയെയും അറബിഗോത്രക്കാര്‍ അള്ളാഹുവിനെയും സൊരാഷ്ടര്‍ അഹുറമസ്ദയെയും ഷിന്റോകള്‍ കാമിയെയും ക്രിസ്ത്യാനികള്‍ കര്‍ത്താവിനെയും ആരാധിച്ചു. പ്രപഞ്ചം എന്നപോലെ ബോധവും പണ്ട് മുതല്‍ തന്നെ ഇവിടെയുണ്ട് എന്ന കാഴ്ചപ്പാടില്‍ ശ്രീബുദ്ധന്‍ ബോധത്തിന് പ്രാമുഖ്യം നല്‍കി ബഹുമാനിച്ചു.
മനസ്സില്‍, ദേഹത്തില്‍, അവയുടെ കര്‍മ്മങ്ങളുടെ എകോപനത്തില്‍ അസ്ഥിരത ഉണ്ടായാല്‍ സുഖവും ബലവും വിത്യാസപ്പെടും. സംഘര്‍ഷംദുഃഖംപ്രയാസംഅസ്വസ്ഥത എന്നിവ അനുഭവപ്പെടും. അത് പരിഹരിക്കാന്‍ സന്ദര്‍ഭോചിതവും യുക്തിഭദ്രമായതുമായ ചില മാര്‍ഗ്ഗങ്ങള്‍ വേണം.ചില സാമഗ്രികള്‍ വേണം. അത് വൈദ്യവിഷയം ആണ്.
ഓരോ മനുഷ്യനിലേയും അവയവങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍, പിടിപെടാന്‍ ഇടവരുന്ന രോഗങ്ങളെ പ്രതിരോധിക്കാനായാല്‍, അവയെ യഥാസമയം പരിഹരിച്ചാല്‍ ആരോഗ്യം മെച്ചപ്പെടുത്തി അനുഭവിക്കാന്‍ കഴിയും എന്ന തിരിച്ചറിവില്‍ നിന്ന് നിരവധി പരിഷ്കൃത വൈദ്യബോധങ്ങള്‍ ഉടലെടുത്തു.
വൈദ്യബോധം പൂര്‍വ്വഘട്ടത്തില്‍ നിഗൂഡവും നാട്യവുമായിരുന്നെങ്കില്‍ തന്നെയും സാര്‍വ്വലൌകികമായി അത് കാരുണ്യത്തിന്‍റെ മതം ആണ്.
പ്രകൃതീരീതികള്‍ക്ക് ഉപരിയായി രാസദ്രവ്യങ്ങള്‍ പ്രയോഗിച്ചോ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയോ സഹജീവികളുടെയൊ സഹോദരങ്ങളുടെയോ അവയവങ്ങള്‍  വച്ചുപിടിപ്പിച്ചോ സുഖം സംഘടിപ്പിക്കാനാകുമോ എന്നും നവവൈദ്യങ്ങള്‍ അന്വേഷിച്ചു. അതിനുതകുന്ന തന്ത്രങ്ങള്‍, പാശ്ചാത്തലങ്ങള്‍ എന്നിവ ഒരുക്കിയും അനുകൂലമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തിയും വൈദ്യസാദ്ധ്യതകള്‍ വിപുലപ്പെടുത്തിയിട്ടുമുണ്ട്.
ആധുനിക അറിവുകളെ സ്വായത്തമാക്കി യൌവനത്തിലും വാര്‍ദ്ധക്യത്തിലും പ്രവേശിച്ചപ്പോള്‍ കേരളത്തിലെ സാധാരണക്കാരെ എതിരേറ്റത്‌ പരിശോധനാ ഉപകരണങ്ങളുടെ തള്ളികയറ്റം മൂലം ഉടലെടുത്ത ബാധ്യതകള്‍ ആണ്. പ്രമേഹംപൊണ്ണത്തടിഅതിരക്തസമ്മര്‍ദ്ദംഹൃദ്രോഗംകാന്‍സര്‍, ഔഷധജന്യരോഗങ്ങള്‍‍‍‍‍ തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ ബാഹുല്യമാണ്. ഭീതിപ്പിക്കുന്ന അപകടമരണങ്ങള്‍ ആണ്. രോഗപരിഹാരത്തിലെ അനിശ്ചിതത്വം ആണ്.
ആരോഗ്യകാക്ഷികളുടെ ആയുര്‍ദൈര്‍ഘ്യം വദ്ധിച്ചുവെങ്കിലും രോഗാതുരത ക്രമാതീതമായി കൂടി. മെച്ചപ്പെട്ടതും ദോഷരഹിതമായ ഔഷധചികിത്സ കാംക്ഷിക്കുന്നവരുടെയും പ്രതീക്ഷിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു.
കേരളീയര്‍‍‍‍‍‍‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ പ്രകൃതി നിയമങ്ങളില്‍ അധിഷ്ടിതമായ പരമ്പരാഗത ജീവിതരീതിയാണ് ഉത്തമം എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് തയ്യാറാക്കിയ കൃതിയാണ് *ആരോഗ്യബോധം ഇന്നലെഇന്ന്.*
ജീവിതദര്‍ശനംദേഹപ്രകൃതിജീവശക്തിആരോഗ്യംആഹാരംവ്രതംഉറക്കംകുളിവ്യായാമംഋതുചര്യദിനചര്യയോഗസമഗ്രചികിത്സസമ്മര്‍ദ്ദചികിത്സഭിഷഗ്വരന്‍, വാജീകരണംവാര്‍ദ്ധക്യംരസായനംഹോമിയോപ്പതി തുടങ്ങിയ മുപ്പത്തിനാല് ലേഖനങ്ങളാണ് ഇതിന്‍റെ ഉള്ളടക്കം. വൈദ്യരംഗത്തെ നവാഗതര്‍ക്കും ആരോഗ്യജീവിതംദീര്‍ഘായുസ്സ് എന്നിവ അന്വേഷിക്കുന്ന എല്ലാവര്‍ക്കും ഈ ഗ്രന്ഥം ഒരു മാര്‍ഗ്ഗദര്‍ശിയായിരിക്കും.
പേജുകള്‍ 356.





    6.  Materia Medica Vera. 2020







ലേഖനങ്ങള്‍

ഗര്‍ഭാശയ മുഴകള്‍            
സൌഖ്യം
ആരോഗ്യ മാസിക
മൂത്ര കല്ലുകള്‍ക്ക് ഹോമിയോ ചികിത്സ    
സൌഖ്യം
 ആരോഗ്യ മാസിക
കാന്‍സറിനെ അറിയാം    

            
സൌഖ്യം
ആരോഗ്യ മാസിക
അലര്‍ജിക്ക് ജലദോഷവും ഹോമിയോപ്പതിയും  
ഡോക്ടര്‍  മാസിക
വന്ധ്യതക്ക് ഹോമിയോചികിത്സ 
        
ഡോക്ടര്‍  മാസിക
മൈഗ്രയിന്‍
കുടുംബ മാദ്ധ്യമം
രക്തസമ്മര്‍ദ്ദം ചില പ്രതിവിധികള്‍  
   
കുടുംബ മാദ്ധ്യമം
ആഹാരത്തില്‍ മുട്ടയുടെ പങ്ക്    
കുടുംബ മാദ്ധ്യമം
പ്രോസ്റ്റേറ്റ്ഗ്രന്ഥി വളര്‍ച്ചയും   അര്‍ബുദവും  
  
കുടുംബ മാദ്ധ്യമം
പുകവലിയും ആരോഗ്യ പ്രശ്നങ്ങളും   
     
കുടുംബ മാദ്ധ്യമം
കൊളസ്ട്രോളും ഹൃദ്രോഗവും     
കുടുംബ മാദ്ധ്യമം
വൃക്കസ്തംഭനവും ചികിത്സയും     
    
കുടുംബ മാദ്ധ്യമം
വാര്‍ദ്ധക്യവും അര്‍ബുദവും             
കുടുംബ മാദ്ധ്യമം
പിത്താശ്മരിയും കാരണങ്ങളും  
കുടുംബ മാദ്ധ്യമം  
സോറിയാസിസിനെ പ്പറ്റി    
           
എക്സ്പ്രസ് ദിനപത്രം
വെളിച്ചെണ്ണയും ഹൃദ്രോഗവും     
മാദ്ധ്യമം
അലര്‍ജിക് ജലദോഷം 
ശരീര മനോരോഗം
കുടുംബ മാദ്ധ്യമം
 കൊളസ്ട്രോളും ഹൃദ്രോഗവും    
ചന്ദ്രിക ദിനപത്രം
മദ്യവും ശരീരരോഗങ്ങളും     
       
എക്സ്പ്രസ്- ദിനപത്രം
അര്‍ശസും മലബന്ധവും  
              
ഹിമ്മത്ത് ദ്വൈവാരിക
സന്ധിവാതം     
               
ചന്ദ്രിക ദിനപത്രം
സോറിയാസിസ്     
             
ഹിമ്മത്ത് ദ്വൈവാരിക
പുകവലിയും ആരോഗ്യ പ്രശ്നങ്ങളും     
       
ഹിമ്മത്ത് ദ്വൈവാരിക
മുഖകുരുവിനെ ചൊല്ലി ദു:ഖിക്കേണ്ട i    
വൈദ്യ സാഗര്‍ മാസിക  
രക്തസമ്മര്‍ദ്ദം    
                  
ഗള്‍ഫ് കൈരളി മാസിക
ആരോഗ്യവും ഹോമിയോപ്പതിയും 

ഹോമിയോ ന്യൂസ്‌
ബയോകെമിക് ഹോമിയോ ഔഷധങ്ങള്‍ വൃക്ക രോഗികള്‍ക്ക് ഫലപ്രദം
ഹോമിയോ ന്യൂസ്‌
മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഹോമിയോപ്പതി അത്യുത്തമം
ഹോമിയോ ന്യൂസ്‌
വാര്‍ദ്ധക്യ രോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സ  
ഹോമിയോ ന്യൂസ്‌
വാര്‍ദ്ധക്യ ചികിത്സയും ഹോമിയോപ്പതിയും
ഹോമിയോ ന്യൂസ്‌
ഹൃദയാഘാത നിരക്ക് കുറയുന്നു 
ഹോമിയോ ന്യൂസ്‌
മുഖക്കുരു
കന്യക
മഞ്ഞപ്പിത്തം
ആരോഗ്യ മാസിക  മാതൃഭൂമി



Hpathy.com ലേഖനങ്ങള്‍





  ബ്ലോഗുകള്‍                                            എണ്ണം                                        


Kader blog  A                                     Posts   443    

podoph.blogspot.in/ 


               




         
         


















































































                        
   


dr.kader59@gmail.com

No comments:

Post a Comment