ആര്‍ത്തവ പ്രായ ഘട്ടത്തില്‍ സ്ത്രീകളെ ബാധിക്കുന്ന നിരുപദ്രവകരമായ അര്‍ബുദങ്ങളില്‍ മുഖ്യയിനമാണ് ഫൈബ്രോയിഡുകള്‍. ഗര്‍ഭാശയത്തില്‍ കൂടാതെ ചെറുകുടല്‍, അന്നനാളം, പിത്ത സഞ്ചി, സ്തനം, അസ്ഥി, ചര്‍മ്മ പേശികള്‍ എന്നീ ഭാഗങ്ങളിലും ഇത്തരം നിരുപദ്രവ മുഴകള്‍ (Leiomyoma) പ്രത്യക്ഷപ്പെട്ട് പോരുന്നുണ്ട്. പ്രസവിച്ചിട്ടില്ലാത്തവരിലും ഒരു കുഞ്ഞ് മാത്രം ഉള്ളവരിലും ഫൈബ്രോയിഡുകള്‍ കാണപ്പെടുന്നത് സാധാരണമാണ്. 20നും 55 വയസ്സിനും മദ്ധ്യേ പ്രായമുള്ള ഏത് സ്ത്രീയിലും ഇത് പിടിപെടാം. 40 വയസ് പ്രായം ഉള്ള സ്ത്രീകളില്‍ 40% പേരിലും, 50 വയസ്സിനോട് അടുത്ത സ്ത്രീകളില്‍ 75% പേരിലും ഇതു സംഭവിച്ച് പോരുന്നുണ്ട്. വെളുത്തവരെ അപേക്ഷിച്ച് കറുത്ത വര്‍ഗ്ഗക്കാരില്‍ യൌവന ആരംഭത്തില്‍ തന്നെ ഇത് പിടിപ്പെടുന്നു.
ഗര്‍ഭാശയം
തല കീഴായി തിരിച്ചു വെച്ച ഒരു പേരക്കയുടെ ആകൃതിയില്‍ ഉള്ള, പൊള്ളയായതും പേശി നിര്‍മ്മിതമായ സ്ത്രീ അവയവമാണ് ഗര്‍ഭാശയം. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ഭ്രൂണത്തെ വഹിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ധര്‍മ്മം. മലാശയത്തിന്റെ മുന്‍പിലും മൂത്രസഞ്ചിക്കു പിറകിലായും ആണ് ഇതിന്റെ സ്ഥാനം. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തിനു 7.5 സെമി നീളവും 5 സെമി വീതിയും 2.5 സെമി കനവും കുറഞ്ഞത് 60 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. ഗര്‍ഭാശയ ഭിത്തികള്‍ കട്ടി ഏറിയ മാംസ പേശികള്‍ കൊണ്ട് രൂപപ്പെട്ടതാണ്. മദ്ധ്യപാളിയില്‍ പേശിനാരുകള്‍ കൂടാതെ രക്ത ധമനികള്‍, നാഡികള്‍, ലസിക വാഹിനികള്‍ എന്നിവയും ഉണ്ട്. ഈ ഭിത്തികളെ ആവരണം ചെയ്യുന്ന ആന്തരിക പാളിയെ എന്‍ഡോമെട്രിയം എന്നു പറയുന്നു. ഈ ആവരണവും അതിലെ രക്ത കുഴലുകളും ഓരോ മാസവും ഗര്‍ഭ ധാരണത്തിനായി തടിച്ചു വീര്‍ക്കും. ഗര്‍ഭധാരണം നടക്കാത്തപ്പോള്‍ ആര്‍ത്തവ ചക്രത്തിന്റെ അവസാന നാളുകളില്‍ ഈ ഭിത്തിയും രക്ത കുഴലുകളും പൊട്ടി തകര്‍ന്നു ആര്‍ത്തവ രക്തമായി പുറത്തുപോകും.
ഫൈബ്രോയിഡുകള്‍
ഗര്‍ഭാശയത്തിലെ പേശി നാരുകള്‍ വളര്‍ന്ന് വികസിച്ചാണ് റബ്ബര്‍ പോലുള്ള മൃദു മുഴകള്‍ രൂപം കൊള്ളുന്നത്.70% മുഴകളും മദ്ധ്യ പാളിയിലാണ് ഉടലെടുക്കുന്നത്. ഇവയുടെ വളര്‍ച്ച സാവധാനമാണ്. വളരുന്തോറും ഇവക്ക് ഉരുണ്ട ആകൃതി കൈവരും. പയര്‍ മണിയുടെ വലുപ്പം മുതല്‍ മത്തങ്ങയുടെ അത്ര വരെ വലുപ്പം ഉള്ളതും രൂപപ്പെടാം. മുഴകളുടെ എണ്ണം കൂടിയാല്‍ ഉള്ളത്തിന്റെ വലുപ്പം കുറയും.
വളര്‍ച്ച നേടിയ ഫൈബ്രോയിഡ്കള്‍ പേശി ഭിത്തികളില്‍ ഉതുങ്ങി നില്‍ക്കുകയോ അല്ലെങ്കില്‍ ഗര്‍ഭാശയ അറയിലോട്ടോ ഗര്‍ഭാശയത്തിനു പുറത്തോട്ടോ തള്ളി വലുപ്പം വെക്കുകയോ ചെയ്യും. ഗര്‍ഭാവസ്ഥയുടെ ആദ്യ ഘട്ടത്തില്‍ രക്തസഞ്ചാര വര്‍ദ്ധനവ് മൂലം വലുപ്പം വെക്കാനിടയായ മുഴകള്‍ പ്രസവ ശേഷം തനിയെ തന്നെ ചുരുങ്ങുകയും ചെയ്യും.
കാരണങ്ങള്‍
മറ്റ് അര്‍ബുദങ്ങളിലേത് എന്ന പോലെ ഇതിന്റെയും മൂല കാരണം അജ്ഞാതമാണ്. പൂര്വ്വജന്മ (ജനിതകം) കാരണങ്ങള്‍, വിഷ ഘടകങ്ങളുടെ സാന്നിദ്ധ്യം, ക്ഷാരാവസ്ഥ, രക്ത ധമനികളുടെ അസാധാരണമായ ക്രമവിന്യാസം, പേശി കോശങ്ങളുടെ അസാധാരണ പ്രതികരണം എന്നിവ കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിക്കുന്നതിന് കാരണമാകുന്നുണ്ട്.
12 വയസിനു മുമ്പ് തന്നെ ആര്‍ത്തവം തുടങ്ങിയവരില്‍ ഈസ്ട്രജന്തോത് രക്തത്തിലും കരളിലും ഉയര്‍ന്ന അളവില്‍ നിലകൊള്ളും. ദോഷകരമായ ഈസ്ട്രജന്, ജനനേന്ദ്രിയ അവയവങ്ങളിലെ രോഗാണുബാധ എന്നിവയോടുള്ള പേശി കോശങ്ങളുടെ അമിത പ്രവര്‍ത്തനവും ഇതിന് പ്രേരണയാകുന്നുണ്ട്.
പ്ലാസ്സിക് (BisphenolA) മാലിന്യങ്ങള്‍, ആസ്ബറ്റോസ്, കരി, മണ്ണ് എന്നിവ മൂലമുള്ള മലിനീകരണം; ആര്‍സനിക്, ക്ലോറിന്‍ തുടങ്ങിയവ മൂലമുള്ള ജല മലിനീകരണം; ആഹാരത്തില്‍ പ്ലാസ്റ്റിക് ഘടകങ്ങളുടെ സാന്നിധ്യം, ക്ലീനിംഗ് വസ്തുക്കളിലും മറ്റും അടങ്ങിയ പ്ലാസ്റ്റിക് ഇനത്തില്‍ (Phthalates) പ്പെട്ട സ്ത്രീ ഹോര്‍മോണ്‍ സമാന ഘടകങ്ങള്‍, ഫ്ലുറിന്‍, ക്ലോറിന്‍, ബ്രോമിന് തുടങ്ങിയ അയഡിന്‍ വിരുദ്ധ ഘടകങ്ങള്‍; ഈസ്ട്രജന്, പ്രോജെസ്റ്ററോന് എന്നീ ഹോര്‍മോണുകളുടെ അമിത സംഭരണം; രക്ത ഗ്ലൂക്കോസ് ഉയര്‍ന്നതിന്റെ ഫലമെന്നോണം പിറ്റുവിറ്ററി ഹോര്‍മോണ്‍, ഇന്‍സുലിന്‍ തുടങ്ങിയ വളര്‍ച്ച ഹോര്‍മോണുകളില്‍ നിന്നുള്ള ക്രമ രഹിതമായ ഉത്തേജനം എന്നിവയെല്ലാം മുഴകള്‍ രൂപം കൊള്ളുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.
കരള്‍, ശ്വാസകോശം, പ്ലീഹ തുടങ്ങിയ അവയവങ്ങളുടെ ചുരുക്കം മൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ഗര്‍ഭാശയ ഭിത്തിയില്‍ പുതിയ ധമനികള്‍ രൂപപ്പെടാനിടയാക്കും. ഇതും, വിവിധ സ്രോതസ്സുകളില്‍ നിന്നു ആവര്‍ത്തിച്ച് ഏല്‍ക്കേണ്ടി വന്ന റേഡിയേഷന് എന്നിവയും മുഴകള്‍ രൂപപ്പെടാന്‍ കാരണമാകുന്നുണ്ട്. ജനിതകം, ഹോര്‍മോണ്‍, പാരിസ്ഥിതികം എന്നീ വിത്യസ്ത ഘടകങ്ങള്‍ ഒരാളില്‍ ഒന്നിച്ച് ചേരുമ്പോളാണ് അര്‍ബുദ രോഗങ്ങള്‍ ഉടലെടുക്കാനിടയാകുന്നത്.
രോഗ ലക്ഷണങ്ങള്‍
ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞ് വരിക, ആര്‍ത്തവ വേദന ദീര്‍ഘിക്കുക, ആര്‍ത്തവ രക്തത്തിന്റെ തോത് കൂടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. മുഴകള്‍ ആന്തരിക ഭിത്തിയോട് ചേര്‍ന്ന് ഉണ്ടാകുന്ന ഘട്ടങ്ങളിലാണ് രക്തസ്രാവ തോത് വര്‍ദ്ധിക്കുന്നത്. മുഴകളുടെ സ്ഥാനം, വലുപ്പം എന്നിവ അനുസരിച്ചും, സമീപ അവയവങ്ങളില്‍ അവ ചെലുത്തുന്ന സമ്മര്‍ദ്ദം അനുസരിച്ചുമാണ് രോഗിക്ക് ഓരോയിനം പ്രയാസങ്ങള്‍ അനുഭവപ്പെടുന്നത്.
മുഴകളുടെ വലുപ്പം കൂടുമ്പോള്‍ നടുവിന്റെ കീഴ് ഭാഗത്ത് വേദന, വയറിന്റെ അടിഭാഗത്ത് ഭാരം, സംഭോഗത്തോടുള്ള താല്പര്യ കുറവ് എന്നിവയും അനുഭവപ്പെടും. പേശിനാരുകളില് നിന്ന് ആരംഭിക്കുന്ന മുഴകള്‍ ഗര്‍ഭാശയത്തിന് പുറത്തോട്ട് വളര്‍ന്നാല്‍ അത് മല മൂത്ര വിസര്‍ജനത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കും. മുഴ വളര്‍ന്ന് ഗര്‍ഭാശയത്തില്‍ നിറഞ്ഞു നിന്നാല്‍ അത് അമിതമായ രക്തസ്രാവം, ഗര്‍ഭധാരണത്തിന് തടസ്സം, മറുപിള്ള ശരിയാംവിധം രൂപപ്പെടാതെ പോകല്‍, ഗര്‍ഭസ്ഥ ശിശു വിലങ്ങനെ കിടക്കാന്‍ ഇടയാകല്‍, ഗര്‍ഭം അലസല്‍, വിളര്‍ച്ച, നേരത്തെയുള്ള പ്രസവം എന്നിവക്ക് വഴിവെക്കും.40 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്.
രോഗ ലക്ഷണങ്ങള്‍ കൂടാതെ രോഗിയെ നേരിട്ട് പരിശോധിച്ചും, അള്‍ട്രാസൗണ്ട്,സി.ടി സ്കാന്‍, എം.ആര്.ഐ എന്നിവ നടത്തിയുള്ള ചിത്രങ്ങളെ ആധാരമാക്കിയുമാണ് ഇപ്പോള്‍ രോഗനിര്‍ണ്ണയം നടത്തിപോരുന്നത്.
ചികിത്സ
ശസ്ത്രക്രിയയ്ക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന സ്ത്രീ രോഗങ്ങളുടെ പട്ടികയില്‍ ഫൈബ്രോയിഡുകള്‍ ഇതിനകം ഒന്നാം സ്ഥാനം നേടി കഴിഞ്ഞിട്ടുണ്ട്. മുഴകള്‍ നൂതന രീതിയില്‍ മുറിച്ച് മാറ്റുക, ഗര്‍ഭാശയം മുഴുവനായോ അല്ലെങ്കില്‍ അതോടൊപ്പം ചുറ്റുമുള്ള ഭാഗങ്ങളും നീക്കം ചെയ്യക, മുഴകളിലോട്ടുള്ള ധമനിയില്‍ തടസം സൃഷ്ടിക്കുക, ഉപകരണ സഹായത്തോടെ ഉയര്‍ന്ന താപത്തില്‍ പൊള്ളിക്കുക തുടങ്ങിയ ശസ്ത്രക്രിയ മാര്‍ഗങ്ങള്‍ നിലവിലുണ്ട്.
ശസ്ത്രക്രിയ രീതികളോടുള്ള ഭയം, അതിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ ഭവിഷത്തുകള്‍, ആധുനിക മരുന്നുകളുടെ ഫലപ്രാപ്തിയിലുള്ള അതൃപ്തി, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ മൂലം സമാന്തര ചികിത്സ തേടി വരുന്ന രോഗികളുടെ എണ്ണം കൂടി വരികയാണ്.
രോഗലക്ഷണങ്ങള്‍ എല്ലാം പരിഹരിക്കുക, അര്‍ബുദത്തിന്റെ വലുപ്പം ചുരുക്കി ഇല്ലാതാക്കുക, രോഗം ആവര്‍ത്തിക്കുന്നത് തടയുക എന്നീ മൂന്ന് ലക്ഷ്യങ്ങളാണ് ഔഷധ ചികിത്സക്ക് ഉള്ളത്.
രോഗത്തെ ഔഷധം കൊണ്ട് ഭേദമാക്കാന്‍ ഉത്തരവാദിത്ത്വപ്പെട്ടവരാണ് ഭിഷ്വഗരന്. യുക്തി ചികിത്സ അറിയുന്നവനും “ഭീതി” അകറ്റുന്നവനും ഭിഷക്” നിര്‍മ്മിക്കാന്‍ അറിയുന്നവനും അത് കൈവശം കരുതി വെക്കുന്നവനും ആണ് ഭിഷഗ്വരന്. മുറിക്കാന്‍ മാത്രം അറിയുന്നവന് മുറി വൈദ്യനാണ് എന്നതായിരുന്നു പഴയകാലത്തെ കാഴ്ചപ്പാട്. ഔഷധ സസ്യ പ്രയോഗത്തെ മോശം ചികിത്സയായി വിലയിരുത്തി ചിത്രീകരിച്ചുകൊണ്ടുള്ള കോലാഹലങ്ങള്‍ക്കും, ശസ്ത്രക്രിയയെ മാത്രം എല്ലാവരും അവലംബിക്കണം എന്ന പരിഷ്കാര പ്രചാരണത്തിനും വേദന സംഹാരി ചികിത്സക്ക് “രോഗികള്‍” എന്നും ആര്‍ത്തി പൂണ്ടവരാകണം എന്ന ഗൂഡ ലക്ഷ്യത്തോടെയുള്ള ആസൂത്രണ അധികാര നടപടികള്‍ക്കും ഇപ്പോള്‍ കുറച്ച് അയവ് വന്നിട്ടുണ്ട്.
ഹേതു വിപരീതം, വ്യാധി വിപരീതം, വ്യാധി സമാനം എന്നിങ്ങനെ യുക്തി ചികിത്സയെ പൌരാണികര്‍ 3 ആയി തരം തിരിച്ചിരുന്നു. വ്യാധി വൈരുധ്യം പിന്നീട് രൂപപ്പെട്ട രീതിയാണ്. വ്യാധി സമാനം, ഹേതു (മയാസം) വിപരീതം എന്നിവ ആധാരമാക്കിയുള്ള ചികിത്സാ വിഭാഗമാണ് ഹോമിയോപ്പതി.
രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, ഫൈബ്രോയിഡുകളുടെ സ്ഥാനം, വലുപ്പം, രോഗത്തിന്റെ ഘട്ടം, ലക്ഷണങ്ങള്‍, രോഗ കാരണങ്ങള്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ കണക്കിലെടുത്താണ് ഹോമിയോപ്പതിയില്‍ ചികിത്സ നിശ്ചയിക്കുന്നത്.
1 ഈസ്ട്രജന് സമാന മരുന്നുകള്‍
Thuja, Alfalfa, Psoralea cor, Sabal serrulata,
Allium cepa, Trigonella, Coffea cruda, Glycyrrhzia glabra, Cimicifuga.
ഫൈറ്റോ ഈസ്ട്രജന് അടങ്ങിയ മരുന്നുകള്‍ ലഘുവായ തോതില്‍ പ്രയോഗിക്കുമ്പോള്‍ മസ്തിഷ്കത്തിലെ കൊഴുപ്പ്, പുരുഷ ഹോര്‍മോണ്‍ എന്നിവയില്‍ നിന്നുള്ള ഈസ്ട്രജന് ഉത്പാദനം കുറയും. കരളിലും കുടലിലും വെച്ച് അധികമായുള്ള സാമാന്യ ഈസ്ട്രജന്, പുറത്തുനിന്ന് എത്തിയ Xenoestrogen എന്നിവ വിഘടിക്കപ്പെടും. ഇതുമൂലം മുഴ ചുരുങ്ങുന്നു. 12 മാസം വരെ ഇത്തരം മരുന്ന് കഴിക്കേണ്ടതായി വരും. ഓവറിയില്‍ നിന്നുള്ള സാമാന്യ ഹോര്‍മോണ്‍ സ്രവം തുടരുന്നത് കൊണ്ട് ഈസ്ട്രജന് അധികം കുറഞ്ഞാല്‍ ഉണ്ടാകുന്ന പുകച്ചില്‍, ഉറക്കക്കുറവ്, നിരാശ, മുടികൊഴിച്ചില്‍, എല്ല് പൊടിയല്, തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ രൂപപ്പെടുകയും ഇല്ല,
രോഗാരംഭത്തില്‍ സോയാബീന്‍, എള്ള്, ചെറുചണ, ഉലുവ, കാപ്പി, ചോക്ക്ലേറ്റ്, കപ്പങ്ങ; ബോറോണ്‍ അടങ്ങിയ ബദാം, അവഗാഡോ, ഹെയ്സല്‍ ക്കുരു, ചുവന്ന ബീന്‍സ്, കശുവണ്ടി, തേന്‍ എന്നീ ഈസ്ട്രജന് സമാന പദാര്‍ത്ഥങ്ങള്‍ കുറഞ്ഞ തോതില്‍ നിത്യേനെ അല്ലാത്ത വിധത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. മഞ്ഞള്‍, ചെറുനാരങ്ങ, കാബേജ്, മുന്തിരി; വിറ്റാമിന്‍ ഇ, മഗ്നീഷ്യം, സിങ്ക്, ഒമേഗ3 കൊഴുപ്പ് അമ്ലങ്ങള്‍, സെലിനിയം എന്നിവ അടങ്ങിയ ആഹാരങ്ങള്‍ ദോഷകരമായ ഈസ്ട്രജന് ഘടകത്തെ നിര്‍വീര്യമാക്കാന്‍ സഹായകമാണ്.
പ്രോജെസ്റ്ററോന് വിരുദ്ധ മരുന്നുകള്‍ കഴിച്ചാലും മുഴയുടെ വലുപ്പം കുറയും. ചിലരില്‍ ഇത്തരം മരുന്നുകള്‍ ഗര്‍ഭാശയത്തിന്റെ ആന്തരിക ഭിത്തി കനം വെക്കാന്‍ കാരണമാക്കിയേക്കും.
പ്രോജെസ്റ്ററോന് വിരുദ്ധ മരുന്നുകള്‍
Damiana, cImicifuga, Abroma, Acorus calamus, Chamomile
ഈസ്ട്രജന് സമാന മരുന്ന്, പ്രോജെസ്റ്ററോന് വിരുദ്ധ മരുന്ന് എന്നിവ പ്രയോജനം ചെയ്യുന്നത് പൊതുവെ രോഗത്തിന്റെ ആരംഭ ഘട്ടത്തിലാണ്.
2 പുരുഷ ഹോര്‍മോണ്‍ തോത് വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങള്‍
Damiana, Withania
somnifera, Gingko biloba, Dioscorea.
ചുവന്ന മാംസം, ചുവന്ന മുളക്, ചുവന്ന വൈന്‍, ബീറ്റ്റൂട്ട്, ചുവന്ന ഉള്ളി, മാതളം, ചോക്കളേറ്റ്, മുട്ട, നേന്ത്ര പഴം, ഓട്ട്സ്, തേന്‍ എന്നിവ പുരുഷ ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. പുരുഷ ഹോര്‍മോണ്‍ മരുന്നുകള്‍ അമിതമായാല്‍ ചിലരില്‍ ചര്‍മ്മത്തില്‍ കുരുക്കള്‍, പേശി വലിച്ചില്, രോമവളര്‍ച്ച, സ്തനത്തിന്റെ വലുപ്പം കുറയല്‍. വിഷാദം, HDL കുറയല്‍, പുകച്ചില്‍ എന്നിവ ഉണ്ടാകാനിടവരും.
പ്രോജെസ്റ്ററോന് തോത് വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങള്‍
Agnus castus, Sanguinaria.
പ്രോജെസ്റ്ററോന് തോത് വര്‍ദ്ധിപ്പിക്കുന്ന അക്രോട്ട് രോഗം പഴകിപോയ ഘട്ടത്തില്‍ ഗുണം ചെയ്തേക്കാം.
ഈസ്ട്രജന് വിരുദ്ധ ഔഷധങ്ങള്‍
Trigonella, Tribulus terestris.
ഈസ്ട്രജന് വിരുദ്ധ മറ്റ് ദ്രവ്യങ്ങള്‍
കാബേജ്, ഒലിവ് ഓയില്‍, കൂണ്, ഉള്ളി, മഞ്ഞള്‍, ചുവന്ന വൈന്‍, വെളുത്തുള്ളി.
കരള്‍ ഉത്തേജക മരുന്നുകള്‍
Cardus marianus, Taraxacum,
Berberis vugaris.
കരളിന്റെ ആരോഗ്യമാണ് ഒരാളുടെ ആരോഗ്യത്തെ പൊതുവില്‍ നിജപ്പെടുത്തുന്നത്. വിവിധ രോഗങ്ങള്‍ കൊണ്ടും വിഷ സാന്നിദ്ധ്യം കൊണ്ടും കരള്‍ വീങ്ങി, വരണ്ട് ചുരുങ്ങാന്‍ ഇടവന്നാല്‍, കരളിന് രക്തത്തെ ഉള്‍കൊള്ളാന്‍ ആകാതെ വന്നാല്‍ വലിയ ധമനികളില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും. കരളിലെ രക്ത ധമനികള്‍ വീണ്ടും വികസിക്കുന്നത് മൂലം കരള്‍ കോശങ്ങള്‍ കൂടുതലായി സമ്മര്‍ദ്ദത്തിന് വിധേയമാകും. ഇത് പിത്ത ഉല്പാദനം കുറയാനും വിഷ പദാര്‍ത്ഥങ്ങള്‍ പിത്തരസം വഴി വിസര്‍ജിക്കുന്നത് തടസ്സപ്പെടാനും കൊഴുപ്പ് മാലിന്യങ്ങള്‍ അടിയാനും പുരുഷ ഹോര്‍മോണില്‍ നിന്നും കൊഴുപ്പുകളില്‍ നിന്നും ഈസ്ട്രജന് രൂപകൊള്ളുന്നത് (Aromatase concentration) വര്‍ദ്ധിക്കാനും ഹോമോസ്റ്റാസിസ് തകരാറിലാകാനും ഇട വരുത്തും.
തൈറോയ്ഡ് ഉത്തേജക മരുന്നുകള്‍
Fucus vesiculosus.
മറ്റ് സസ്യ ഔഷധങ്ങള്‍
Viscum album, Lycopodium, Aloe
socotrina
പഥ്യവും അപഥ്യവും
ആളുകളില്‍ പിടിപ്പെട്ടുപോരുന്ന മുഴകളില്‍ മിക്കതും ആഹാരങ്ങളുമായി ബന്ധപ്പെട്ടവയാണ്. ആഹാര രീതിയില്‍ സമൂലമായ മാറ്റം വരുത്തിയാല്‍ തന്നെ ഓരോരുത്തരിലും രൂപപ്പെട്ട വിവിധ ഇനം മുഴകളുടെ വലുപ്പം ക്രമേണ കുറഞ്ഞ് കിട്ടും. ദുര്‍മേദസ് പിടിപെടാതെ നോക്കണം. പിടിപെട്ടാല്‍ ആഹാരത്തിന്റെ അളവ് വളരെ കുറക്കണം. ദിനംപ്രതി യുള്ള ആഹാരത്തിന്റെ കലോറി മൂല്യം 800 കലോറി എന്ന തോതില്‍ ആക്കണം. കൊഴുപ്പ്, ബിസ്ക്കറ്റ്, മധുരപാനിയങ്ങള്‍ പൂര്‍ണ്ണമായി വര്‍ജ്ജിക്കണം. ഉപ്പ് ഉപയോഗ തോത് 2400 mg ആക്കണം. അയഡിന്‍ വിരുദ്ധ ഘടകങ്ങള്‍ അടങ്ങിയ മരച്ചീനി, കടുക്, വെണ്ടയ്ക്ക,watercress എന്നിവയുടെ ഉപയോഗവും കുറയ്ക്കണം.
ഉയര്‍ന്ന ചൂടില്‍ വറുത്തതോ പൊരിച്ച് കരിയിച്ചതോ (Acrylamide, Nitrosamines) ആയ ആഹാരം; സമീകൃതമല്ലാത്ത ആഹാര ചേരുവകള്‍ എന്നിവയും മുഴകള്‍ രൂപം കൊള്ളുന്നതില്‍ ഭാഗവാക്കാവുന്നതിനാല് ഒഴിവാക്കണം.
എരിവ് രസം ലഘുവായുള്ള ഇഞ്ചി, മഞ്ഞള്‍, ജീരകം, ഉള്ളി, വെളുത്തുള്ളി എന്നിവയും; പുളി രസം ലഘുവായുള്ള മോര്, ചെറുനാരങ്ങ, മുന്തിരി, ഓറഞ്ച് എന്നിവയും ആദ്യഘട്ടത്തില്‍ പ്രയോജനപ്പെടുത്താം.
മുഴകള്‍ ഒരു തരത്തില്‍ Sycosis (കഫം) രോഗങ്ങളാണ്. പഴകിയ ഘട്ടത്തിലും വലുപ്പം ഉള്ള അവസ്ഥയിലും മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ എറെ ഉള്ള ആഹാര ദ്രവ്യങ്ങള്‍ കുറയ്ക്കണം. രോഗം പഴകിയ ഘട്ടത്തിലും രക്തസ്രാവം തീവ്രമാകുന്ന സന്ദര്‍ഭങ്ങളിലും വിരുദ്ധ മരുന്നുകളോ കഷായ രസമുള്ള ദ്രവ്യങ്ങളോ കൈപ്പ് രസമുള്ള ദ്രവ്യങ്ങളോ ഉപയോഗപ്പെടുത്തണം.
ചുവപ്പ് നിറമുള്ള ആഹാര പദാര്‍ത്ഥങ്ങളേക്കാള്‍ പച്ച നിറമുള്ളവയ്ക്ക് മുന്‍ഗണന നല്‍കണം. ഫൈബര്‍ അടങ്ങിയ സസ്യ ആഹാരങ്ങള്‍ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദോഷകരമായ ഈസ്ട്രജന്, ദോഷ കൊഴുപ്പുകള്‍ എന്നിവ പിത്തരസം വഴി പുറത്ത് പോകാനും, കുടലില്‍ വെച്ച് പരിണമിച്ച് ഇല്ലാതാകാനും ഫൈബര്‍ അടങ്ങിയ ആഹാരങ്ങള്‍ സഹായകമാകും.
പൂരിത കൊഴുപ്പുകള്‍ ഏറെ അടങ്ങിയ ആഹാരയിനങ്ങള്‍ ഏതെന്നു തിരിച്ചറിഞ്ഞ് അവയെ പൂര്‍ണ്ണമായും ഒഴിവാക്കണം. അവയുടെ ഉപയോഗം മാസത്തില്‍ നാല് തവണ മാത്രമാക്കി ചുരുക്കണം. ഹോര്‍മോണ്‍ കൊടുത്ത് വളര്‍ത്തിയ മൃഗങ്ങളുടെ പാല്, പാല് ഉത്പന്നങ്ങള്‍, അവയുടെ മാംസം എന്നിവയും ഒഴിവാക്കാന്‍ ധൈര്യം കാണിക്കണം. കൊഴുപ്പ് ഏറെയുള്ള ഇടത്തരം മത്സ്യങ്ങളുടെ കറി ഉപയോഗപ്പെടുത്താം. മത്സ്യ കൊഴുപ്പുകള്‍ പൊതുവേ ഹോര്‍മോണ്‍ വര്ദ്ധനകാരികളാണ്. യുറിക് ആസിഡ് ഏറെ അടങ്ങിയ ചുവന്ന മാംസവും മത്സ്യങ്ങളും കടല്‍ വിഭവങ്ങളും വര്‍ജ്ജിക്കണം.
മദ്യപാനം അര്‍ബുദ രോഗത്തിലോട്ട് നയിക്കുന്ന മുഖ്യ സംഗതിയാണ്. വൈന്‍ ഉപയോഗം ചിലരില്‍ അര്‍ബുദ രോഗങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. വിനാഗിരി, ബിയര്‍ എന്നിവ ഒഴിവാക്കണം. കരളില്‍ വെച്ച് ദോഷകരമായ ഈസ്ട്രജന് നിര്വീര്യം ആകുന്നത് ഇവ തടസപ്പെടുത്തുന്നുണ്ട്.
പെട്രോള്‍ ഉത്പന്ന ദ്രവ്യങ്ങളും, പ്ലാസ്റ്റിക് ഘടകങ്ങളും ആഹാര പദാര്‍ത്ഥങ്ങളുമായി യാതൊരു വിധത്തിലും കലരാന്‍ ഇടയാക്കരുത്. അത്തരത്തില്‍ കലര്‍ത്തി വില്പനയ്ക്ക് വെച്ചിരിക്കുന്ന ദ്രവ്യങ്ങള്‍ തിരിച്ചറിയണം. സ്ഥാപിത താല്പര്യക്കാരില് നിന്നും അവരുടെ അധികാരികളില്‍ നിന്നും ഉപയോഗിക്കാനുള്ള പ്രലോഭനങ്ങള്‍ ആവര്‍ത്തിച്ച് ഉണ്ടായാലും അതിന് നേരെ മുഖം കൊടുക്കരുത്. ഇത്തരം ഘടകങ്ങള്‍ കലര്‍ന്ന ക്ലീനിംഗ് ഉല്പന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കണം. മൈക്രോ വേവ് അടുപ്പുകളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ മധുരപലഹാര ദ്രവ്യങ്ങളും വര്‍ജ്ജിക്കണം. പ്ലാസ്റ്റിക് കലര്‍ത്തിയ പാചക പാത്രങ്ങളോടും വിട പറയണം.
മല ശോധന ദിനംപ്രതി എന്നോണം ശീലം ആക്കണം. ശരീര ശുദ്ധിയില്‍ എന്ന പോലെ മന ശുദ്ധിയിലും ജാഗ്രത പുലര്‍ത്തണം.
കൌമാര അന്ത്യത്തിലാണ് മുഴ രൂപം കൊള്ളുന്നതെങ്കില്‍ കാലക്രമേണെ അതിന്റെ വലുപ്പം എറെ വെക്കാനും എണ്ണം വര്‍ദ്ധിക്കാനും ഇടയുണ്ട്. അതിനാല്‍ ആരംഭത്തില്‍ തന്നെ ഹിതകരമായ ചികിത്സ സ്വീകരിക്കണം. സൂചനകള്‍ ഏറെ ഉണ്ടായിട്ടും അതിന്റെ പിന്നാലെ പോയി ആവര്‍ത്തിച്ച് പ്രത്യേകം അന്വേഷിച്ച് അത് തിരിച്ചറിഞ്ഞ് സ്ഥിരീകരിച്ചിട്ടും തുടര്‍ന്ന് തീവ്രമായ രോഗലക്ഷണങ്ങള്‍ ഒന്നും തല്ക്കാലം പ്രകടമാക്കുന്നില്ല എന്ന വീഷണത്തില്‍ ഇനി വെറും കാത്തിരിപ്പ് ചികിത്സ മാത്രം മതിയാകും എന്ന അല്പ നിര്‍ദ്ദേശങ്ങളെയും അവഗണിക്കണം. രോഗചികിത്സ എന്നത് ആവര്‍ത്തിച്ചുള്ള പരിശോധനകളില്‍ ഒതുക്കി കളയുന്നവരുടെയും രോഗത്തെ പരിണമിപ്പിച്ച് ശരീരത്തെ ഇല്ലാതാക്കിയോ അല്ലാതെയോ ഗുരുതരമാക്കുന്ന ഗൂഡ ചികിത്സാതന്ത്രങ്ങളില് പെട്ടുപോകാതെയും ശ്രദ്ധിക്കണം.
55 വയസ്സ് കഴിയുന്നതോടെ മുഴകള്‍ സ്വാഭാവികമായുള്ള ചുരുങ്ങലിന് വിധേയമാകുന്നതാണ്. ഈ ഘട്ടത്തിലും അനാവശ്യ ചികിത്സകള്‍ ഒഴിവാക്കണം.
ആര്‍ത്തവ വിരാമ ഘട്ടത്തില്‍ ഇത്തരം മുഴുകള്‍ മാരകയിനമായ “സാര്‍ക്കോമ” ആയി പരിണമിക്കുന്നതിന്റെ തോത് ഇപ്പോള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രയായിട്ടുണ്ട് എന്നത് രോഗികള്‍ക്ക് എന്ന പോലെ ചികിത്സകര്‍ക്കും പ്രതീക്ഷയ്ക്കും ഒപ്പം ആശ്വാസത്തിന് എറെ വക നല്കുന്ന കാര്യമാണ്.