ആനന്ദത്തിന് ആധാരം ആരോഗ്യബോധമാണ്. സുഖത്തെ അന്വേഷിക്കുന്നത് ഇന്ദ്രിയങ്ങളും മനസ്സുമാണ്. സാഹചര്യം, ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ജീവൻ എന്നിവ തമ്മിൽ വേണ്ട പൊരുത്തം തകരാറിലാകുമ്പോളാണ് ആധി, വ്യാധി അനുഭവപ്പെടുന്നത്. ആരോഗ്യം എന്നത് ദേഹത്തിന്റെ ബലവും അയവുമാണ്, മനസ്സിൻ്റെ ശാന്തിയും സ്വാതന്ത്ര്യവുമാണ്. അന്നവും ആരോഗ്യവും ജീവശക്തിയും സ്വാതന്ത്ര്യവും സന്തോഷവും ആയുസ്സും ചർച്ച ചെയ്യണം, അതിനെ അനുഭവിക്കണം. രോഗങ്ങളെ ചർച്ച ചെയ്യരുത്. വിഷം, അശുദ്ധി, അവിദ്യ, ആർത്തി, അന്വേഷണം എന്നിവയിൽ നിന്നുള്ള മോചനമാണ് മോക്ഷം.
No comments:
Post a Comment