Monday 29 March 2021

സോറിയാസിസ്. കാദർ കൊച്ചി.

മനുഷ്യാരംഭം മുതല്‍ക്കുള്ള രോഗമാണ് സോറിയായിസ്. ചൊറിയുക  എന്നര്‍ത്ഥം വരുന്ന Psora (സോറ: ചൊറി; sis: പ്രവൃത്തി) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് സോറിയായിസ് എന്ന വാക്കിന്‍റെ ഉത്ഭവം. മറ്റു ത്വക്ക് രോഗങ്ങളെ അപേക്ഷിച്ച് സോറിയാസിസില്‍ ചൊറിച്ചില്‍ കുറവാണ്. ആകെ ജനസംഖ്യയില്‍ 2 % പേരില്‍ ഈ രോഗം പിടിപെട്ടുപോരുന്നുണ്ട്.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മത്തെ മാത്രമല്ല കാലന്തരത്താല്‍ അസ്ഥിവൃക്കകരള്‍ഹൃദയം എന്നിവയെയും  രോഗം ആക്രമിക്കും. സിഫിലിസ്, H.I.V എന്നിവ ബാധിച്ച കുടുംബങ്ങളിലെ അംഗങ്ങളില്‍ സോറിയാസിസ് സമാന രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിരലാഗ്രങ്ങളെ ബാധിച്ച് വൈരൂപ്യമുണ്ടാക്കുന്നതിനാലും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതിനാലും കുഷ്ഠരോഗവുമായി ബന്ധപ്പെടുത്തിയ ചികിത്സാക്രമങ്ങളാണ് പ്രാചീന കാലങ്ങളില്‍ അവലംബിച്ചിരുന്നത്. കപാലകുഷ്ടംവെണ്‍കുഷ്ടംദുദ്രു എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. ചര്‍മ്മത്തില്‍ നിന്ന് ചിതമ്പല്‍ പോലെ പൊഴിഞ്ഞുപോകുന്നതിനാല്‍ സര്‍പ്പ അനുബന്ധമായ വിഷങ്ങളാണ് രോഗത്തിന് നിദാനമെന്നും വിശ്വസിച്ചുപോന്നിരുന്നു.

രക്തകുഴല്‍ ഇല്ലാത്ത ഉപരിചര്‍മ്മംഅധോചാര്‍മ്മംഅതിന് താഴെയായി കൊഴുപ്പിന്‍റെ പാളി എന്നിങ്ങിനെ ചര്‍മ്മത്തെ ഘടനപരമായി മുന്നായി തിരിക്കാം. അധോചര്‍മ്മത്തെ ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. അധോചര്‍മ്മത്തിന്‍റെ താഴെ തട്ടിലുള്ള കോശങ്ങളില്‍ നിന്നാണ് മറ്റു ഉപരിതല പാളികള്‍ രൂപംകൊള്ളുന്നത്‌. ഇതേ ഭാഗത്താണ് വര്‍ണ്ണകോശങ്ങള്‍ നിലകൊള്ളുന്നത്. സോറിയാസിസ് രോഗമുള്ളവരില്‍ ഒപ്പം പാണ്ട് രോഗമോ ചര്‍മ്മത്തില്‍ നിറവിത്യാസമോ പ്രകടമായി എന്നും വരാം. അധോചര്‍മ്മത്തിലെ കോശങ്ങള്‍ സാധാരണ അവസ്ഥയില്‍ 28 ദിവസം കൊണ്ടാണ് പുറംഭാഗത്ത്‌ എത്തിച്ചേരുന്നത്. സോറിയാസിസ് രോഗത്തില്‍ ചര്‍മ്മകോശങ്ങള്‍ വേഗത്തില്‍ വളര്‍ച്ച പൂര്‍ത്തിയാക്കി ഏകദേശം 4 ദിവസം കൊണ്ട് ഉപരിഭാഗത്ത് എത്തി മൃതിയടയുകയും കട്ടകൂടി ചിതമ്പല്‍ പോലെ ഇളകിപോകാവുന്ന അവസ്ഥയില്‍ എത്തുകയും ചെയ്യും.

ദേഹത്തില്‍ എത്തിയ വിഷഘടകങ്ങള്‍, മാലിന്യങ്ങളിലെ അസാധാരണത്വം,  രോഗപ്രതിരോധസംവിധാനത്തിലെ തകരാറുകള്‍നശീകരണ സ്വഭാവമുള്ള എന്‍സയിമുകളുടെ വര്‍ദ്ധനവ്സൂക്ഷ്മധമനികളിലെ തടസ്സം, കോശങ്ങളുടെ വിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകളിലെ വൈകൃതങ്ങള്‍ എന്നിവ മൂലമാണ് ചര്‍മ്മകലകളിൽ ഇപ്രകാരം വീക്കവും നാശവും സംഭവിക്കുന്നത്‌.  കോശവിഭജനത്തിലെ വൈകൃതം, കോശങ്ങളുടെ അല്‍പ്പായുസ്സ് എന്നിവയെ ആധാരമാക്കി ഇതിനെ “അപകടകാരിയല്ലാത്ത ചര്‍മ്മ അര്‍ബുദം”, “ത്വക്ക് രോഗങ്ങളുടെ രാജാവ്” എന്നെല്ലാം വിശേഷിപ്പിച്ചുവരുന്നു.

സോറിയാസിസ് ഏത് പ്രായത്തിലും പിടിപെടാം. സാധാരണ നിലയില്‍ യൌവ്വനത്തിന്‍റെ തുടക്കത്തിലും അറുപതുകളിലുമാണ് രോഗാരംഭം കണ്ടുവരുന്നത്. ഒരാളില്‍ എപ്പോഴാണ് പിടിപെടുന്നത് എന്നോഭേദമായവരില്‍ എപ്പോഴെല്ലാം  ആവര്‍ത്തിക്കാംമൃദുവായാണോ ഗുരുതരമായാണോ ആവര്‍ത്തിക്കുന്നത് എന്നതല്ലാം പ്രവചിക്കുക പ്രയാസമാണ്. സോറിയാസിസ് ഉള്ളവരുടെ കുടുംബത്തില്‍ രോഗം പിടിപെടാനുള്ള സാദ്ധ്യത 20 ശതമാനത്തില്‍ ഏറെയാണ്‌.

സോറിയാസിസ് ഉത്ഭവിക്കാനുള്ള കാരണങ്ങള്‍ ഓരോ വ്യക്തിയിലും വിത്യസ്തമാണ്. പാരമ്പര്യംരാസപദാര്‍ഥങ്ങളുമായുള്ള സമ്പര്‍ക്കംഅസ്പിരിന്‍ലിത്തിയംക്ലോറോക്വിന്‍ തുടങ്ങിയ ഔഷധങ്ങളുടെ ഉപയോഗംപ്രതിരോധ കുത്തിവെപ്പുകള്‍, സൂര്യപ്രകാശത്തിന്‍റെ അപര്യാപ്തതഈര്‍പ്പം ഏറെയുള്ള കാലാവസ്ഥമദ്യോപയോഗംആര്‍സെനിക്ഫ്ലൂറിന്‍മെര്‍ക്കുറി എന്നിവ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍കാത്സ്യക്കുറവ്തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യംകുടലിലെയും ചര്‍മ്മത്തിലെയും ഫംഗസ് ബാധചര്‍മ്മത്തില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍ഗ്ലുട്ടന്‍കൈസിന്‍മാംസ്യം എന്നിവ അടങ്ങിയ ആഹാരയിനങ്ങളോടുള്ള അലര്‍ജിചിലയിനം കൊഴുപ്പിനങ്ങളുടെ അപര്യാപ്തതയൂറിക്കാസിഡ് വർദ്ധനവിസര്‍ജനമാര്‍ഗ്ഗങ്ങളിലെ വൈകല്യങ്ങള്‍, മാനസികസംഘര്‍ഷംഅമിത പുകവലിഈയ്യവിഷബാധ, കരള്‍വീക്കംഅസ്ഥിക്ഷയംമജ്ജവര്‍ദ്ധനശുക്ലസ്തംഭനം എന്നിവ രോഗപ്രേരകമായോ വര്‍ദ്ധകഘടകമായോ വര്‍ത്തിക്കുന്നുണ്ട്. നിലക്കടലകോഴിയുടെ കരൾഇലക്കറികൾ എന്നിവ അധികം അളവിൽ കഴിച്ചുപോരുന്നവരിൽ ഫോളിക്അമ്ലത്തിന്‍റെ തോത് കൂടും. ഹോമോസിസ്റ്റിൻ തോത് കുറയും. ഇതുമൂലം മുടിവളർച്ചഓർമ്മശക്തിഹൃദയാരോഗ്യംരക്തഗുണം എന്നിവ വർദ്ധിക്കും. ഹോമോസിസ്റ്റിൻ തോത് കൂടുന്നവരില്‍ രക്തധമനീവീക്കം, ചര്‍മ്മവീക്കം. തരിപ്പ്, മനോസംഘര്‍ഷം എന്നിവയില്‍ ഏതെങ്കിലും  അനുഭവപ്പെടാം. 

അലര്‍ജി പ്രകൃതക്കാരില്‍ പുകവലികറുപ്പ് എന്നിവ മൂലവുംഇയ്യം തോത് കൂടിയതു മൂലവും ചർമ്മത്തിൽ മീൻ ചിതമ്പൽ പോലുള്ള മാറ്റങ്ങൾ ഉടലെടുക്കാനുള്ള  സാധ്യത കൂടുംആസ്തമ,  ഓട്ടോണമസ് ന്യൂറോപ്പതിമൈഗ്രയിന്‍, പ്രമേഹം എന്നി രോഗാവസ്ഥയുള്ളവരിലും അവരുടെ കുടുംബാംഗങ്ങളിലും കുടല്‍സംബന്ധമായ രോഗലക്ഷണങ്ങളുള്ള ചില രോഗികളിലും പില്‍ക്കാലത്ത് സോറിയാസിസ് പിടിപെടുന്നതായി കണ്ടുവരുന്നുണ്ട്.

ശരീരത്തിന്‍റെ ബാഹ്യഭാഗത്തുള്ള ഒരു രോഗമായതിനാല്‍ രോഗനിര്‍ണ്ണയം ലളിതമാണ്. കാരണനിര്‍ണ്ണയമാണ് പ്രയാസം. ചര്‍മ്മലക്ഷണങ്ങള്‍ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമെന്നോണമോ അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ആസകലമെന്നോണമായോ പ്രത്യക്ഷപ്പെടാം. ചര്‍മ്മത്തില്‍ രക്തസഞ്ചാരം താരതമ്യേനെ കുറവായ പിന്‍ഭാഗംശിരോചര്‍മ്മംകാലിന്‍റെയും കയ്യിന്‍റെയും പുറംഭാഗം എന്നീ ഭാഗങ്ങളിലാകാം ലക്ഷണങ്ങള ആദ്യഘട്ടത്തില്‍  പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പുരികംകക്ഷംചെവിയുടെ പിന്‍ഭാഗംകൈമുട്ട്കാല്‍മുട്ട്തുടയിടുക്കുകള്‍മൂക്കിന്‍റെ വശങ്ങള്‍ഇടുപ്പ് പിന്‍ഭാഗംതോളുകള്‍നെഞ്ച്കൈവെള്ള,  കാല്‍പാദംനഖം എന്നീ ഭാഗങ്ങളെയും ബാധിക്കുന്നു.

സൂചിമുന വലുപ്പത്തിലുള്ള പാടുകളായോ അല്ലെങ്കില്‍ വൃത്താകൃതിയിലുള്ള പാടുകളായോ കാലക്രമത്തില്‍ വ്യാസം വര്‍ദ്ധിച്ച് നാണയ വലുപ്പത്തില്‍ ചിതമ്പലോടുകൂടിയ ഒന്നായോ രൂപംകൊള്ളും. ചിലരില്‍ പാടുകള്‍ക്ക് ചുറ്റും വെളുത്ത വലയം കാണപ്പെടും. ചിലരില്‍ പഴുപ്പ് നിറഞ്ഞ പരുക്കളായും ഇത് പ്രത്യക്ഷപ്പെടും. ആദ്യഘട്ടത്തില്‍ പരുക്കള്‍ വെവ്വേറെയായി കാണപ്പെടാമെങ്കിലും പിന്നീട് അരികുകളും ആകൃതിയും നഷ്ടപ്പെട്ട് രോഗനിര്‍ണ്ണയംതരംതിരിവ് എന്നിവ പ്രയാസകരമായ നിലയില്‍ വികൃതമാകുകയോ ചെയ്യും. 

ചിതമ്പല്‍ പോലുള്ള വിത്യാസങ്ങള്‍ചര്‍മ്മത്തില്‍ വിള്ളല്‍, പുകച്ചില്‍, വീക്കംചുവപ്പ്ചൊറിച്ചില്‍ എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. രോഗം തീവ്രമായ ഘട്ടത്തില്‍ ചര്‍മ്മം മാന്തുകയോ ചൊറിയുകയോ ചെയ്യാന്‍ ഇടവന്നാല്‍ അതേഭാഗത്ത് വൃത്താകൃതിയിലുള്ള പുതിയ പരുക്കള്‍ വേഗത്തില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യും. ശിരോചര്‍മ്മത്തെ ബാധിക്കുമ്പോള്‍ ചിതമ്പല്‍ കട്ടകൂടി പൊറ്റപോലെ രൂപാന്തരപ്പെടുകയും അത് തലമുടി അരിക് ഭാഗം വിട്ട് കീഴോട്ട് ഇറങ്ങി കഴുത്തിലോട്ടോ നെറ്റിയിലോട്ടോ വ്യാപിച്ച് പാട പോലെ കാണപ്പെടു കയോ ചെയ്യും . രോഗം തീവ്രമായാല്‍ പോലും  മുടികൊഴിച്ചില്‍ കാര്യമായി സംഭവിക്കുകയും ഇല്ല. 

സോറിയാസിസിനോടൊപ്പം പഴുപ്പ് വ്യാപകമായാലും സമീപത്തുള്ള ലസികാഗ്രന്ഥികള്‍ സാധാരണ അവസ്ഥയില്‍ വീര്‍ത്ത് കാണാറില്ല. കാത്സ്യക്കുറവുള്ളവരിലും ഗര്‍ഭിണികളിലും യൌവ്വനത്തില്‍ ആരംഭിക്കുന്ന ഇനത്തിലുമാണ് പഴുപ്പോട് കൂടിയ സോറിയാസിസ് കണ്ടുപോരുന്നത്.

സോറിയാസിസ് രോഗം ദീര്‍ഘനാള്‍ നിലനില്‍ക്കുന്നവരില്‍ 100  ല്‍ രണ്ട് പേര്‍ക്ക് എന്ന തോതില്‍ സന്ധിവീക്കവും വേദനയും കണ്ടുവരുന്നുണ്ട്.  കഠിനമായ വേദന അനുഭവപ്പെടുന്ന രോഗമാണ് സോറിയാറ്റിക് ആര്‍ത്രോപ്പതി. കൈ / കാല്‍ വിരലുകളിലെ ചെറിയ സന്ധികളെയാണ് പ്രഥമഘട്ടത്തില്‍ ഇത് മുഖ്യമായും ബാധിക്കുന്നത്. ചിലരില്‍ ഇത് നട്ടെല്ലിലെ അസ്ഥികളെയും ബാധിക്കും. ചര്‍മ്മം വിണ്ടുകീറി വെള്ളമൊലിക്കുന്ന അവസ്ഥ വന്നാല്‍ പ്രോട്ടീന്‍ നഷ്ടവും സംഭവിക്കും. ഇതിനെ തുടര്‍ന്ന് മെലിച്ചില്‍ഹൃദയരോഗങ്ങള്‍ എന്നിവ പിടിപെടാം.

പൂര്‍വ്വജന്മകാരണങ്ങള്‍അലര്‍ജിസംബന്ധമായ തകരാറുകൾഅന്തരീക്ഷമലി നീകരണംജലമലിനീകരണംആഹാരശീലങ്ങളിലെ സങ്കീര്‍ണ്ണതകള്‍ എന്നിവ മൂലം രോഗചികിത്സ അത്ര ലളിതമല്ല. പഴുപ്പ് മുഖ്യലക്ഷണമായുള്ള സോറിയാസിസ് സംബന്ധിച്ച് ആണെങ്കിൽ അത് സൂര്യപ്രകാശംഗര്‍ഭാവസ്ഥഅമ്ലാഹാരം എന്നിവ മൂലം വര്‍ദ്ധിക്കുമെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ പൂര്‍ണ്ണമായി ഭേദപ്പെടുകയും ചെയ്യും. ഇത്തരം വകഭേദങ്ങളില്‍ ആഹാരത്തില്‍ കാത്സ്യം അടങ്ങിയ ഇനങ്ങള്‍ കൂടുതലായി ഉള്‍പ്പെപ്പെടുത്തണം. ഭക്ഷണത്തില്‍ ഇലക്കറികള്‍പഴങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷാരയിനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.

വൃത്താകൃതിയിലുള്ളതും ചിതമ്പല്‍ കൂടുതലായി രൂപംകൊള്ളുന്നതുമായ  വകഭേദങ്ങള്‍ ഉള്ളവര്‍ പുകവലിശീലംവിഷാദം, ഭയംമാനസികസംഘര്‍ഷം എന്നിവയെ വേഗത്തില്‍ പരിഹരിക്കണം. പ്രതികൂല ജീവിതസാഹചര്യങ്ങളോട് കൂടുതല്‍ ഇണങ്ങിയും ഇത്തിരി പ്രതിരോധിച്ചുംവേണ്ടിവന്നാല്‍ അകന്ന് മാറിയും ജീവിതം സുരക്ഷിതമാക്കുന്നത് രോഗശമനത്തെ എളുപ്പമാക്കും.

ചർമ്മത്തിൽ രൂപപ്പെട്ട വീക്കം പരിഹരിക്കാൻ കൊഴുപ്പ് ഇനം ഹോർമോണുകൾ സഹായകമാണ്. ഇവയെ വർദ്ധിപ്പിച്ച് ഹോർമോൺ ഗ്രന്ഥികളെ അകാലത്തിൽ മന്ദീഭവിപ്പിക്കുന്ന ഘടകങ്ങളെയും ചർമ്മത്തില്‍ എല്ലായിപ്പോഴും രക്തസഞ്ചാരം വർദ്ധിപ്പിക്കുന്ന spices പോലുള്ള ഘടകങ്ങളെയും തിരിച്ചറിഞ്ഞ് വർജ്ജിക്കണം. 

കാത്സ്യം, സിങ്ക്വിറ്റാമിന്‍ A, വിറ്റാമിന്‍ C, തൈറോയിഡ് ഹോര്‍മോണ്‍ എന്നിവയുടെ അപര്യാപ്തത ഉണ്ടെങ്കില്‍ ആദ്യമേ തന്നെ അവയെ പരിഹരിക്കണം. കാരറ്റില്‍ വിറ്റാമിന്‍ A, എന്നിവ അടങ്ങിയിട്ടുണ്ട്. ഗ്ലുട്ടന്‍ (ഗോതമ്പ്ഓട്സ്ബാര്‍ലി)കൈസിന്‍ (പാല്‍ പാല്‍ ഉത്പന്നങ്ങള്‍), കൊളസ്ട്രോള്‍ (പൂരിത കൊഴുപ്പ് അമ്ലങ്ങള്‍ട്രാന്‍സ് ഫാറ്റ്) എന്നിവ അടങ്ങിയ ഭക്ഷണയിനങ്ങളെ അലര്‍ജി ഉള്ളവര്‍ നിയന്ത്രിക്കണം.  

നിത്യവും മൂത്രം 800 മില്ലി മുതല്‍ 2000 മില്ലി വരെ പുറത്ത് പോകേണ്ട അളവില്‍ ജലം കുടിക്കുന്നത് ശീലമാക്കണം. ശരീരത്തിലെത്തിയ മാലിന്യങ്ങള്‍വിഷങ്ങള്‍ എന്നിവയെ ലഘുവാക്കാനും അവയെയും അമ്ലങ്ങളെയും യഥാവിധി പുറംതള്ളാനും ഇത് സഹായിക്കും. ആഹാരത്തിന്‍റെ അളവ് കുറയ്ക്കണം. ജലത്തിന്‍റെ തോത് കൂട്ടണം.

സോറിയാസിസ് ഒരു ഉഷ്ണവ്യാധിയാണ്. ഉഷ്ണദേഹപ്രകൃതിക്കാരായ ആളുകള്‍ വഴുതിനങ്ങ, തക്കാളി, ഉരുളക്കിഴങ്ങ്കുരുമുളക്പുകയില എന്നിവയെയും വെളുത്തുള്ളിപഞ്ചസാരമദ്യം,  ഉപ്പ്പുളിഎരിവ്ഉഷ്ണമരുന്നുകള്‍ എന്നിവയെയും ശീതഋതുക്കളിൽ വർജ്ജിക്കണം.

ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആഹാരത്തിലൂടെ എത്തുന്ന വിഷധാതുക്കളെ (CN) നിര്‍വീര്യമാക്കാന്‍ സഹായകമാകും. കറിയുപ്പിന്‍റെ ദിനംപ്രതിയുള്ള ഉപയോഗം 4 ഗ്രാമില്‍ അധികമാകാതെ നോക്കണം. അമ്ലാഹാരങ്ങള്‍ അലുമിനിയ പാത്രങ്ങളില്‍ പാചകം ചെയ്യുന്ന രീതി ഒഴിവാക്കണം. അലുമിനിയം കൂടുതൽ എത്തിയാല്‍ കുടലിൽ പൂപ്പൽ വർദ്ധിക്കും. അസ്ഥിയിൽ മജ്ജ കൂടും. അകാലത്തിൽ ഓർമ്മക്കേട് സംഭവിക്കും. 

സസ്യജന്യമായ മാംസ്യയിനങ്ങള്‍ക്കും കലോറിമൂല്യം കുറവുള്ള അന്നജയിനങ്ങള്‍ക്കുംകാത്സ്യം അടങ്ങിയ ഇനങ്ങള്‍ക്കുംവിറ്റാമിന്‍ സി അടങ്ങിയ കാരറ്റ്മുളക് എന്നിവയ്ക്കും ഭക്ഷണത്തില്‍ മുന്‍ഗണന നല്‍കണം. നിത്യവുമെന്നോണമുള്ള മലശോധന ഉറപ്പാക്കാന്‍ ഉതകുന്ന ഇലക്കറികളും പഴങ്ങളും കൊഴുപ്പുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 

Sunflower oil, Safflower oil, Primrose oil എന്നിവയില്‍ അടങ്ങിയ വിശേഷയിനം കൊഴുപ്പമ്ലങ്ങള്‍ രോഗശമനത്തിന് സഹായിക്കുന്നവയത്രെ. ഇവയെ അകത്തും പുറത്തും ഉപയോഗിക്കാം. രാസദ്രവ്യങ്ങള്‍ കലര്‍ത്തി സംസ്ക്കരിച്ച് ഇത്തരം എണ്ണകള്‍ ചിലരില്‍ രോഗാര്‍ദ്ധനവിന് കാരണമാക്കുന്നുണ്ട്.   

പാന്‍ക്രിയാസ്ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കാനും ദേഹത്തിലെ ക്ഷാരനില ക്രമമാകാനും ഇലക്കറികള്‍കാബേജ്ഗ്രീന്‍ ടീമധുരക്കിഴങ്ങ് എന്നിവ സഹായിക്കും. കരള്‍വൃക്ക എന്നിവയുടെ വിസര്‍ജനശേഷി വര്‍ദ്ധിക്കാന്‍ ഉതകുന്ന ഔഷധങ്ങള്‍ സ്വീകരിക്കണം. ദേഹത്തില്‍ അമ്ലത വര്‍ദ്ധിച്ചവര്‍ സോഡാക്കാരം നിത്യവുമെന്നോണം കുറച്ചുനാള്‍ പ്രയോജനപ്പെടുത്തണം. കറിവേപ്പിലയും പതിവായി ഉപയോഗിക്കണം. 

ചെറുകുടലിന്‍റെ ആദ്യപകുതിയില്‍ ഉള്‍ഭിത്തിയുടെ കനം കുറഞ്ഞവര്‍ തീഷ്ണങ്ങളായ സുഗന്ധവ്യഞ്ജനങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്തിയാല്‍ ആഹാരദ്രവ്യങ്ങള്‍ കൂടുതലായി ദഹിക്കാനും ആഹാരത്തിലെ വിഷകരമായ മാംസ്യഘടകങ്ങള്‍ ലഘുവായി രക്തത്തില്‍ എത്തിച്ചേരാനും ഇടവരുംകരളിന് ഇത്തരം മാംസ്യഘടകങ്ങളെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പിത്തരസം വഴിയും വൃക്കകള്‍ വഴിയും അവ പുറംതള്ളപ്പെട്ടില്ലെങ്കില്‍ അത് ലിഫ്ദ്രാവകത്തില്‍ കലരും. തുടര്‍ന്ന് ചര്‍മ്മം വഴി വിസര്‍ജ്ജിക്കപ്പെടേണ്ടിവരും. തൈമസ്ഗ്രന്ഥിയുടെ തകരാറ് മൂലം സാരാംഗ്നികളില്‍ വൈഷമ്യം സംഭവിച്ചാല്‍ അത് രസ ഇതരധാതുക്കളിലെ വീക്കത്തിനും നാശത്തിനും ഇടയാക്കും. 

ചെമ്പ്തുരുമ്പ്‌ എന്നിവയുടെ തോത് കൂടുന്നതും സിങ്ക് കുറയുന്നതും ചിലരിൽ  രോഗം ആവര്‍ത്തിക്കാന്‍ കാരണമാകാറുണ്ട്. നിലക്കടലബദാം എന്നിവയിൽ സിങ്ക്വിറ്റാമിന്‍ E എന്നിവ കലർന്നിട്ടുണ്ട്. രോഗം ഭേദമായാലും കുറച്ചുനാള്‍ കൂടി ഇവയെ പ്രയോജനപ്പെടുത്തണം.

 Ascorbic acid ന് സമാനങ്ങളായ മൂത്രവിസര്‍ജ ഘടകങ്ങള്‍ ലഘുമാത്രയില്‍ ചിലരില്‍ ഔഷധങ്ങളായി വര്‍ത്തിക്കും. ദേഹമാസ്സകലം എന്നോണം സോറിയാസിസ് ഉള്ളവര്‍ Taurine അടങ്ങിയ ബീഫ്ചെമ്മീന്‍തിലാപ്പിയടൂണകോഴികോഴിമുട്ട തുടങ്ങിയ മാംസ്യയിനങ്ങളെയും വര്‍ജ്ജിക്കണം. ബീഫില്‍ ഹോമോസിസ്റ്റിന്‍ തോത് കൂടുതലാണ്. 

കാത്സ്യം അടക്കമുള്ള പോഷകങ്ങള്‍ കുറഞ്ഞതുമൂലം അസ്ഥികാഠിന്യം കുറഞ്ഞാല്‍ മജ്ജതോത് കൂടും. ഇതുമൂലം വെളുത്തകോശങ്ങളുടെ രൂപികരണ തോത് കൂടും. ഇതും ചര്‍മ്മവീക്കത്തിനും പഴുപ്പ് വര്‍ദ്ധനവിന് കാരണമാകും. അസ്ഥിയില്‍ അടങ്ങിയ മണ്ണ്ഈയ്യംആര്‍സനിക്ക് പോലുള്ള ഘടകങ്ങള്‍ സൂക്ഷ്മരൂപത്തില്‍ ചര്മ്മത്തിലൂടെ വിസര്‍ജിക്കുന്ന അവസ്ഥ സംജാതമായാല്‍ അതിലെ തകരാറുകളെ തിരിച്ചറിഞ്ഞ് ആദ്യമേ തന്നെ പരിഹരിക്കണം.  

തുണിയില്‍ ആവണക്ക് എണ്ണ പുരട്ടി അത് സോറിയാസിസ് ബാധിച്ച ഭാഗത്ത് മുക്കാല്‍ മണിക്കൂര്‍ നേരം വെയ്ക്കുന്ന രീതി ചിലരിൽ ഗുണം ചെയ്യും. തുടര്‍ന്ന് സോഡാക്കാരം കലര്‍ത്തിയ ജലം കൊണ്ട് കഴുകി കളയണം. ആവണക്ക് എണ്ണ കലര്‍ത്തിയ ഇത്തരം ടൌവ്വല്‍ പലതവണ ഉപയോഗിക്കാനാകുംഗന്ധകംപാഷാണം എന്നിവ സൂക്ഷ്മഅളവില്‍ അടങ്ങിയ കടുകെണ്ണ ചര്‍മ്മത്തില്‍ പുരട്ടുന്നത് ചിലര്‍ക്ക് ആശ്വാസം അനുവദിക്കും.

രാവിലെയുംവൈകുന്നേരവും സമയങ്ങളിലെ വെയില്‍ ചര്‍മ്മത്തില്‍ കുറച്ചുനേരം ഏല്‍പ്പിക്കുന്നത് ഗുണം ചെയ്യും. നട്ടെല്ലിന്‍റെ മദ്ധ്യഭാഗം മുതല്‍ കീഴോട്ട് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും  മസ്സാജ് ചെയ്യണം.

രോഗചികിത്സയിലെ പ്രഥമകാര്യം ദേഹധാതുക്കളില്‍ നിലകൊള്ളുന്ന സൂക്ഷ്മമാലിന്യങ്ങളെ ഒന്നൊന്നായി നീക്കംചെയ്യുക എന്നതാണ്. യൌവ്വന പ്രായത്തിലുള്ളവര്‍ ശ്വസനവ്യായാമം നിത്യവും ചെയ്യണം. 50 വയസ്സ് കഴിഞ്ഞവര്‍ ശ്വസനാവയവങ്ങളിലെ രോഗങ്ങളെ വേഗത്തില്‍ പരിഹരിച്ച് ദേഹത്തില്‍ നിന്ന് കരിവാതകങ്ങളുടെ വിസര്‍ജ്ജനത്തിനുള്ള വഴി സുഗമാമാക്കണം. ദേഹത്തില്‍ നിന്ന് പ്രാണവായു അധികതോതില്‍ നഷ്ടപ്പെടുന്ന പ്രവണതയെ നിയന്ത്രണാവിധേയമാക്കണം (Meditation). ശ്വസനവ്യായാമം ചെയ്യരുത്. ശ്വസനആയാമം ചെയ്യണം. വര്‍ക്ക്ഷാപ്പിലും മറ്റും ജോലി ചെയ്യുന്നവര്‍ കരിവായുക്കള്‍ അകത്ത് എത്താത്തവിധം മുന്‍കരുതല്‍ എടുക്കണം. പുകവലി പാടെ ഒഴിവാക്കണം. ഈയ്യം. സൈനൈഡ്‌അമോണിയ തുടങ്ങിയ ഘടകങ്ങള്‍ ദേഹത്തില്‍ എത്തിച്ചേരാന്‍ ഇടവരുന്നത് ഒഴിവാക്കണം. ഇവ മൂന്നും അടങ്ങിയ ഒന്നാണെത്രെ പുകയിലകാഞ്ഞിരംവെള്ളപാഷാണംകാട്ടുപുകയിലചായകാപ്പിതുളസി, sage, ഓട്ട്സ് എന്നിവ പുകയിലയുടെയും കറുപ്പിന്‍റെയും മറുമരുന്നുകളാണ്. 

പൂര്‍വ്വ ജനിതകദോഷത്തെയും ആര്‍ജിതദോഷത്തെയും ഒരുപോലെ പരിഹരിക്കാന്‍ ഉതകുന്ന Thuja, Kina Kina പോലുള്ള ശുദ്ധ സമാന ഔഷധങ്ങളെ തിരിച്ചറിഞ്ഞ് കുറച്ചുനാള്‍ അകത്ത് സേവിക്കണം. സോറിയാസിസ് കുടുംബത്തില്‍ പിറന്നവര്‍ അത്യാവശ്യമല്ലാത്ത പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെപ്പുകളെ ഒഴിവാക്കണം.

Alfalfa, Blue grapes, Eucalyptus എന്നിവയിൽ colloid gold അടങ്ങിയിട്ടുണ്ട്. രസധാതുവില്‍ എത്തിയ വിഷലോഹഘടകങ്ങളെ നിർവീര്യമാക്കാനും അസ്ഥിമജ്ജശുക്ലധാതുനാഡിവ്യൂഹം എന്നിവയിൽ രൂപപ്പെട്ട വീക്കത്തെ പരിഹരിക്കാനും ഇവ ഉപകരിക്കും. Alfalfa, Eucalyptus എന്നിവയില്‍ നിന്ന് സംഭരിച്ച തേൻ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. റബ്ബര്‍തേയിലഅതിവിടിയംകാഞ്ഞിരം എന്നിവയില്‍ നിന്നുള്ള തേന്‍ വിത്യസ്തഫലങ്ങളെ ഉളവാക്കും. സോറിയാസിസ് ബാധിതര്‍ ഇവയെ കരുതലോടെ മാത്രം ഉപയോഗിക്കണംചിലയിനം പഴങ്ങളുടെ തൊലി ഭക്ഷ്യയോഗ്യമാണ്, "തൊലിരോഗത്തിന് മരുന്ന് തൊലി" എന്നത് ഒരു തരത്തില്‍ തഥര്‍ത്ഥകാരിയാണ്. കറുപ്പുനിറം ബാധിച്ചിട്ടില്ലാത്ത നേന്ത്രപ്പഴത്തിന്‍റെ തൊലി കഴിക്കാം. നേന്ത്രപ്പഴം, മുളക്, കൈതച്ചക്ക എന്നിവയില്‍ Salicylic acid കലര്‍ന്നിട്ടുണ്ട്. 

രോഗലക്ഷണങ്ങൾക്ക് സമാനമായ പ്രയാസങ്ങൾ ആരോഗ്യവാനിൽ സൃഷ്ടിക്കാൻ കഴിയുന്ന ദ്രവ്യങ്ങൾ ലഘുഅളവിൽ രോഗിയിൽ പ്രയോഗിച്ചാൽ മൃദുഘട്ടത്തില്‍ രോഗലക്ഷണങ്ങളെ നിർമ്മാർജ്ജനം ചെയ്യും എന്ന തത്വം അടിസ്ഥാനമാക്കി അത്തരം പദാർത്ഥങ്ങളെ പ്രത്യേകം തിരിച്ചറിഞ്ഞ് പ്രയോഗിക്കുന്ന രീതിയാണ് ഹോമിയോപ്പതി. രോഗങ്ങൾക്ക് അടിസ്ഥാനം ധാതുവൈഷമ്യമാണ്. മാലിന്യമോ വിഷമോ മൂലമുള്ള അശുദ്ധിയാണ്. സാരാംഗ്നികളുടെ കുറവോ അല്ലെങ്കില്‍ വിപരീതപ്രവര്‍ത്തനങ്ങളോ ആണ്. വിഷയിനത്തില്‍പ്പെട്ട ഘനലോഹങ്ങള്‍, പാഷാണംതുരുമ്പ്മൂത്രമ്ലങ്ങൾകരിവകഭേദങ്ങൾ എന്നിവയാണ് സോറിയാസിസ് അടക്കമുള്ള മിക്ക നിജരോഗങ്ങൾക്കും കാരണമാകുന്നത്. രോഗകാരണക്കാരനായ മാലിന്യത്തെ സമാനമായ മറ്റൊരു മാലിന്യം കൊണ്ട് നിർവീര്യമാക്കുന്നതോ നീക്കംചെയ്യുന്നതോ ആയ രീതിയും തഥർത്ഥകാരി ചികിത്സയാണ്.  

Remedies

Cassia tora. Medicago sativa, Nux vomica, Ignatia, Gelsemium. Thea, Coffea, Sage. Belladonna, Ipecac, Avena sativa.

Thuja, Cinchona, Ricinus communis, Psoralea cor, Costus lapp, Viscum album, Azadirechta Indica, Tabacum, Opium, Aloe socotrina, Salix nigra, Rhus tox, Olibanum, Quercus, Mandrake Americana.

Manganese.

Sulphur, Arsenic sulph, Arsenic album, Arsenic iodatum, Graphites, Acid fluoricum, Silicea, Hepar sulph, Plumbum acetate, Copper sulphide.

Terminalia chebula with Natrum.

Magnesium bath.

Asphalt.

ഔഷധം കൊണ്ടും ഹിതമായ ആഹാരങ്ങള്‍ കൊണ്ടും ലക്ഷണങ്ങളെ ലഘൂകരിക്കുകയും ധാതുസൌമ്യം  വരുത്തുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ ആദ്യപടിചില ആളുകളില്‍ ആറു മാസം വരെ ഇതിന് സമയം വേണ്ടിവന്നേക്കാം. തീവ്രത കുറയുന്ന ഘട്ടത്തില്‍, മൃദു അവസ്ഥയില്‍ സമാനഔഷധങ്ങള്‍ നിരന്തരം പ്രയോഗിക്കുന്നതിന്‍റെ ഫലമായി ചിലരിൽ ചര്‍മ്മത്തില്‍ രോഗലക്ഷണങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ട്.  ഇത്തരം രോഗലക്ഷണവര്‍ദ്ധനവിനെ ശുഭസൂചകമായി കാണണം. കുറച്ച് ദിവസം ഇവയെ സഹിക്കാന്‍ തയ്യാറാകണം. ലക്ഷണവര്‍ദ്ധനവ്‌ അനുഭവപ്പെട്ടാല്‍  മരുന്ന് ഫലിച്ചു എന്നു കരുതാം. മരുന്ന് തുടര്‍ന്നു കഴിക്കണം എന്നുമില്ല. വര്‍ദ്ധിച്ച രോഗലക്ഷണങ്ങള്‍ രണ്ട് ആഴ്ചക്കുള്ളില്‍ കുറയുകയും തുടര്‍ന്ന് രോഗം ഭേദമാകുകയും ചെയ്യും. വക യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊള്ളാതെ  ഘട്ടത്തില്‍ രോഗം വര്‍ദ്ധിച്ചു എന്ന് കണക്കാക്കി ധൃതിപിടിച്ച് ശരീരത്തിന്‍റെ രോഗപരിഹാര സംവിധാനത്തെ അമര്‍ച്ച ചെയ്യുന്ന വിരുദ്ധയിനം മരുന്നിനങ്ങള്‍ഓപ്പിയം വകഭേദങ്ങൾവേദനസംഹാരികൾ എന്നിവ പരിഷ്ക്കാരം എന്നോണം രക്തം വഴി സ്വീകരിക്കുന്ന പ്രവണത അഭിലക്ഷണനീയമല്ല. അങ്ങിനെ ചെയ്യുന്നത് താല്‍ക്കാലിക ശമനത്തിന് ശേഷം രോഗം കഠിനമായി ആവര്‍ത്തിക്കാന്‍ ഇടവരുത്തുംഇത്തരം പ്രയോഗങ്ങള്‍ ആന്തരിക അവയവങ്ങളുടെ സൌമ്യത്തെ തകരാറിലാക്കുന്നതിനാല്‍ പുതിയ അവയവരോഗങ്ങള്‍ ഉള്‍ഭവിക്കുന്നതിന് തുടക്കം കുറിക്കുകയും ചെയ്യും. സമാനചികിത്സയെ തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ വര്‍ദ്ധിക്കുകയും ഒപ്പം ധാതുവൈഷമ്യം നിലനില്‍ക്കുകയും ആണെങ്കില്‍ മരുന്നുകള്‍ ഫലിച്ചില്ല കണക്കാക്കി അവയെ മാറ്റി പുതിയ മരുന്നുകള്‍ പ്രയോജനപ്പെടുത്തുകയോ അല്ലെങ്കില്‍ സമാനരീതി തല്‍ക്കാലം അവസാനിപ്പിക്കുകയോ ചെയ്യാംരോഗം മൃദുഅവസ്ഥ പ്രാപിച്ചാല്‍ സമാനഔഷധങ്ങള്‍ വീണ്ടും പ്രയോജനപ്പെടുത്തി രോഗത്തെ പരിഹരിക്കണം.🙏



No comments:

Post a Comment