Wednesday, 14 August 2024

കായകല്പം 12. Kader Kochi.

ഞാൻ നിങ്ങളെ കാണുന്നു. നിങ്ങൾ എന്നെ കാണുന്നു. കാണുന്നവനും കാണപ്പെടുന്നവനും ഒന്നാകുന്നു, ചിലപ്പോൾ ഞാൻ സാക്ഷിബോധമാകുന്നു. ചിലപ്പോൾ ഞാൻ അവബോധമാകുന്നു 

ഞാൻ കാണുന്ന നിങ്ങൾ എന്നെ കാണുന്ന നിങ്ങളാണ്. എന്നെ കാണുന്ന നിങ്ങളിൽ എന്നോടുള്ള നിങ്ങളുടെ ഭാവമുണ്ട്. എന്നോടുള്ള നിങ്ങളുടെ സഹനമുണ്ട്. എന്നോടുള്ള നിങ്ങളുടെ സ്നേഹമുണ്ട്, ത്യാഗമുണ്ട്. ഞാനുമായുള്ള അടുപ്പമുണ്ട്.

ഞാൻ കാണുന്ന നിങ്ങളുടെ കൂടെ, നിങ്ങളുടെ ഭൃത്യനായ ജീവനും ഇന്ദ്രിയങ്ങളും ഉണ്ട്. ഭൃത്യജീവന്‍റെ വെളിച്ചമുണ്ട്. ഭൃത്യജീവന്‍റെ ക്ഷേത്രമുണ്ട്, മാംസദേഹമുണ്ട്, ദേഹധാതുമലങ്ങളുണ്ട്. ഹോർമോണുകളും സാരാംഗ്നികളും ഉണ്ട്.

എന്നെ കാണുന്ന നിങ്ങൾ എന്നിലെ സ്നേഹത്തെയും കാരുണ്യത്തെയൂം കാണുന്നു. എന്നിലെ  സഹനത്തെയും നിസംഗതയെയും ആനന്ദത്തെയും സ്വാതന്ത്ര്യത്തെയും സ്വാതികത്തെയും നീതിയെയും നന്മബോധത്തെയും ശൂന്യതയെയും വിശാലതയെയും കാണുന്നു. നിങ്ങളുമായുള്ള സൗമ്യത്തെയും അടുപ്പത്തെയും കാണുന്നു. എന്നിലെ നിരീക്ഷകനെ കാണുന്നു.

എന്നെ കാണുന്ന നിരീക്ഷകനായ നിങ്ങൾ, എന്‍റെ ഭൃത്യന്‍റെ  മാംസ ഇതര സൂക്ഷ്മദേഹം കാണുന്നു. സൂക്ഷ ഊർജ്ജങ്ങളെ കാണുന്നു. ഇന്ദ്രിയങ്ങളും മാംസ സ്ഥൂലദേഹങ്ങളും കാണുന്നു. 

ഞാൻ കാണുന്ന നിങ്ങളിൽ ഭൃത്യനായ ജീവന്‍റെ കൂടെയുള്ള അഹന്താ ഇബ്‌ലീസ് ഇല്ല. ത്രിദോഷങ്ങൾ ഇല്ല.

 എന്നെ കാണുന്ന നിങ്ങൾ, എന്നിലെ ജീവന്‍റെ കൂടെയുള്ള വിരുദ്ധനായ ഇബ്‌ലീസ് അഹന്തയെ കാണുന്നില്ല. വിരുദ്ധരായ ത്രിദോഷങ്ങളെ കാണുന്നില്ല.

നിങ്ങൾ, നിങ്ങളിലെ ഭൃത്യനായ ജീവബലത്തോടൊപ്പമുളള അഹന്തയെ കാണുന്നു. നിങ്ങളിലെ ജീവനോടൊപ്പമുളള ത്രിദോഷങ്ങളെ കാണുന്നു. ജീവനോടൊപ്പമുള്ള മനസ്സിന്റെ ആഗ്രഹങ്ങളെയും ബുദ്ധിയെയും കാണുന്നു. മനസ്സിലെ ഭയത്തെയും വിഭ്രമങ്ങളെയും സാക്ഷിയെന്നോണം കാണുന്നു.

ഞാൻ, എന്‍റെ ഭൃത്യനായ ജീവബലത്തോട് ഒപ്പമുളള വിരുദ്ധനായ അഹന്തയെ കാണുന്നു. വിരുദ്ധരായ ത്രിദോഷങ്ങളെ കാണുന്നു. ഒപ്പമുള്ള വെളിച്ചമില്ലായ്മയെയും തമസ്സിനെയും അശുദ്ധിയെയും കാണുന്നു.

എന്‍റെ ഭൃത്യനായ ജീവബലത്തെ ഞാൻ എപ്പോഴും കാണുന്നുനിങ്ങളിലെ ഭൃത്യനായ ജീവബലത്തെ ഞാൻ വല്ലപ്പോഴും കാണുന്നു.

നിങ്ങളുടെ ഭൃത്യനായ ജീവനെ നിങ്ങൾ നിരീക്ഷകനായി എപ്പോഴും കാണുന്നു. എന്നിലെ ഭൃത്യനായ ജീവനെ നിങ്ങൾ കാഴ്ചക്കാരനായി കാണുന്നു.

വിരുദ്ധനായ ഇബ്‌ലീസ് എന്നെ കാണുന്നില്ല. വിരുദ്ധനായ ഇബ്‌ലീസ് നിങ്ങളെ കാണുന്നില്ല.

എന്നിലേയും നിങ്ങളിലേയും വിരുദ്ധനായ അഹന്ത അതിന്‍റെ സന്താനങ്ങളായ ത്രിദോഷങ്ങളെ കാണുന്നു. ത്രിദോഷങ്ങൾ വൈരുദ്ധ്യ ദോഷബലങ്ങളെ കാണുന്നു. അശുദ്ധിയെ കാണുന്നു. മാംസദേഹത്തെ കാണുന്നു. തമസ്സിനെയും ഇരുട്ടിനെയും കാണുന്നു. ഏറ്റക്കുറച്ചിലുകളെ കാണുന്നു. ഭിന്നതയെ കാണുന്നു.

നിങ്ങൾ കാരുണ്യവാനായ, സ്വതന്ത്രനായ, സന്തോഷവാനായ, സംതൃപ്തനായ എന്നെ കാണുന്നു. ഞാൻ കാരുണ്യവാനായ, സംതൃപ്തനായ, സഹനക്കാരനായ, ക്ഷമക്കാരനായ നിങ്ങളെ കാണുന്നു.

ഞാൻ, എന്നെ തന്നെയും എന്‍റെ ഭൃത്യനായ ജീവനെയും സാക്ഷിയെന്നോണം കാണുന്നു. ഞാൻ നിങ്ങളെ വെറും കാഴ്ചക്കാരനായി കാണുന്നു. നിങ്ങൾ, നിങ്ങളെയും നിങ്ങളുടെ ഭൃത്യനായ ജീവനെയും സാക്ഷിയെന്നോണം കാണുന്നു. നിങ്ങൾ എന്നെ കാഴ്ചക്കാരനെന്നോണം കാണുന്നു.

നിങ്ങൾ, നിങ്ങളിലെ അജ്ഞാതനായ, ഉറങ്ങികിടക്കുന്ന കർത്താവിൻ പുത്രനാണ്. ഞാൻ എന്നിലെ അജ്ഞാതനായ, ഉറങ്ങികിടക്കുന്ന കർത്താവിൻ പുത്രനാണ്.

നിങ്ങളും ഞാനും പിതാവ് അല്ല. നിങ്ങളും ഞാനും മഹാ കർത്താവ് അല്ല. നിങ്ങളും ഞാനും സഹോദരന്മാരാണ്.

നിങ്ങളും ഞാനും ഉണ്മയാണ്. നിങ്ങളും ഞാനും സൂക്ഷ്മമാകുന്നു. നിങ്ങളും ഞാനും ബോദ്ധ്യമാകുന്ന സത്യമാകുന്നു, നിങ്ങളും ഞാനും ലഘു സത്തയാകുന്നു. ഉയർച്ചയിൽ നിങ്ങളും ഞാനും മഹാ സത്തയാകുന്നു.

നിങ്ങളും ഞാനും സഹനക്കാരാണ്. നിങ്ങളും ഞാനും അനുഭവിക്കാനാകുന്നത്ര അനുഭൂതിയിലാണ്. നിങ്ങളും ഞാനും ശൂന്യ സ്വീകരണത്തിലാകുന്നു.

ജീവൻ പഞ്ചഭൂതപരമാണ്. ദേഹം പഞ്ചഭൂതപരമാണ്. ആകാശം, വായു, അഗ്നി എന്നീ ഭൂതങ്ങൾ സൂക്ഷ്മങ്ങളെങ്കിൽ ജലം, ഭൂമി എന്നിവ സ്ഥൂലങ്ങളാണ്. 

കർത്താവ് കല്ലിനെ പുല്ല് ആക്കി, പുല്ലിനെ മാംസമാക്കി, ദേഹമാക്കി ജീവബലത്തെ കൊണ്ട് അനുഭവിപ്പിച്ചു. ജീവബലം മൽസ്യത്തെയും മൃഗത്തെയും പക്ഷിയെയും ആഹാരമാക്കി ദേഹത്തെ അനുഭവിച്ചു. 

കർത്താവിൻ പുത്രനായ ഞാൻ പഞ്ചഭൂത അതീതനാണ്. കർത്താവിൻ പുത്രനായ ഞാൻ നിത്യപ്രകാശമാണ്, സ്വയം സംരക്ഷിതനാണ്, അനശ്വരനാണ്.

നിങ്ങൾ ആത്മീയതയാണ്. നിങ്ങൾ ഭൗതികതയുടെ സാക്ഷ്യക്കാരനാണ്. നിങ്ങൾ സ്വാതന്ത്ര്യമുള്ള നിയമമാണ്. മര്യാദക്കാരനാണ്.

നിങ്ങൾ കാര്യത്തെയും കാരണത്തെയും കാണുന്നു. നിങ്ങൾ ജീവനായ ഭൃത്യന്‍റെ ധർമ്മഫലത്തെയും കർമ്മഫലത്തെയും കാണുന്നു. കർമ്മഫലത്യാഗത്തെ കാണുന്നു. നിങ്ങൾ കർമ്മകാരണത്തെ കാണുന്നു.

നിങ്ങൾ ഭൃത്യചേതനയെയും അതിലെ ഇന്ദ്രിയങ്ങളെയും കാണുന്നുചേതനയുടെ ക്ഷേത്രത്തെയും അതിന്റെ സൂക്ഷ്മതയെയും ചലനത്തെയും കാണുന്നു. നിങ്ങൾ ഭൃത്യനായ ജീവന്‍റെ കേവലങ്ങളായ സ്വഭാവങ്ങളെ അറിയുന്നു. നിങ്ങൾ ഭൃത്യനെ സ്നേഹത്തെയും മോക്ഷത്തെയും അനുഭവിപ്പിക്കുന്നു. 

നിങ്ങൾ പ്രപഞ്ചത്തെയും പ്രപഞ്ചനിയമങ്ങളെയും കാണുന്നു. വർത്തമാനകാലനിയമങ്ങൾ കാണുന്നു. നിങ്ങൾ ഈശ്വരനെ കാണുന്നു. മഹാ മോക്ഷഭാവത്തെ കാണുന്നു. മഹാചേതനയുടെ അനുഗ്രഹങ്ങളെ കാണുന്നു. നിങ്ങൾ കല്പിത കഥകൾ കേൾക്കുന്നില്ല. നിങ്ങൾ നുണകളും കേൾക്കുന്നില്ല. പ്രതീക്ഷകൾ വെച്ചുപുലർത്തുന്നില്ല. നിങ്ങൾ ശുഭാപ്തിവിശ്വാസക്കാരനും ആത്മവിശ്വാസക്കാരനുമാണ്.

ഞാൻ കൺപോളകൾ അടച്ച് കണ്ണുകൾ കൊണ്ട് നെറ്റിയിൽ മേലോട്ട് നോക്കുന്നു. നിങ്ങൾ കൺപോലളകൾ അടച്ച് കണ്ണുകൾ കൊണ്ട് നെറ്റിയിൽ നോക്കുന്നു.

നിങ്ങൾ നിങ്ങളിലെ ഭൃത്യന്‍റെ ആയുസ്സ് കാണുന്നു. നിങ്ങൾ കാലനെ കാണുന്നു. ഞാൻ എന്നിലെ ഭൃത്യന്‍റെ ആയുസ്സ് കാണുന്നു. 

അജ്ഞാനിയായ ജീവഭൃത്യൻ. മാംസത്തെ സംരക്ഷിക്കുന്ന ഭൃത്യൻ. മാംസത്തെ ഭോഗിക്കുന്ന ഭൃത്യൻ. വിഷയങ്ങളില്‍ രമിക്കുന്ന ഭൃത്യൻ. കർമ്മനിരതനായി ക്ഷയിക്കുന്ന ഭൃത്യൻ. സ്വപ്നങ്ങളെ സൃഷ്ടിക്കുന്ന ഭൃത്യൻ. രോഗിയാകുന്ന ഭൃത്യൻ. മരിക്കുന്ന ഭൃത്യൻ.

എന്നിലെ ഭൃത്യജീവൻ അഗ്നിയാണ്, സാരാംഗ്നികളാണ്. എന്നിലെ ഭൃത്യൻ വായുവാണ്. ജലവും ഭൂമിയുമാണ്. ഭൃത്യൻ സ്വയം സംരക്ഷിക്കപ്പെടേണ്ടവനാണ്. 

നിങ്ങളിലെ ഭൃത്യനായ ജീവൻ ഇപ്പോൾ, ഈ ഘട്ടത്തിൽ സത്തയും മാംസവും ഉൾപ്പെട്ട വ്യക്തിയാണ്. ഇപ്പോൾ, ആത്മീയതയും ഭൗതികതയും ഉൾപ്പെട്ടനന്മയും തിന്മയും ഉൾപ്പെട്ട ദ്വൈതമാണ്.

എന്നിൽ നിന്ന് പഠിച്ച ഭൃത്യജീവൻ ഇപ്പോൾ കാര്യത്തെ കാണുന്നു. ധർമ്മത്തെയും കർമ്മത്തെയും ത്യാഗത്തെയും കാണുന്നു. ഭൃത്യജീവൻ മോക്ഷത്തെ പ്രത്യാശിക്കുന്നു.

നിങ്ങളിലെ ഭൃത്യജീവൻ ഇപ്പോൾ ബ്രഹ്മചാരിയാണ്. നിങ്ങളിലെ ഭൃത്യജീവൻ ഗൃഹസ്ഥനാണ്. നിങ്ങളിലെ ഭൃത്യജീവൻ വാനപ്രസ്ഥനാണ്. നിങ്ങളിലെ ഭൃത്യജീവൻ സന്യാസിയാണ്. 

നിങ്ങളിലെ ഭൃത്യജീവൻ ഇപ്പോൾ അഭിഷിക്തനാണ്. ഇപ്പോൾ വിശുദ്ധനാണ്. നിങ്ങളിലെ ഭൃത്യൻ ഇപ്പോൾ ജ്ഞാനിയാണ്. നിങ്ങളിലെ ഭൃത്യൻ ഇപ്പോൾ സഹനക്കാരനാണ്. ഇപ്പോൾ വൈദ്യനാണ്. 

നിങ്ങളിലെ ഭൃത്യജീവൻ പൊറുത്തുകൊടുക്കുന്നവനാണ്. നിങ്ങളിലെ ഭൃത്യജീവൻ ഇപ്പോൾ നിസംഗതനാണ്, ത്യാഗിയാണ്. വിധികർത്താവ് അല്ലാത്തവനാണ്.

ഭൃത്യജീവൻ ഇപ്പോൾ ക്ഷീണിതനാണ്. ഭൃത്യജീവൻ ഇപ്പോൾ അന്ധനാണ്. ഇപ്പോള്‍ അഹന്താപീഡിതനാണ്, രോഗിയാണ്.

 ജീവഭൃത്യന്‍റെ അഗ്നിക്ഷയം. ജീവഭൃത്യന്‍റെ ഇന്ദ്രിയക്ഷയം. 

 ജീവഭൃത്യന്‍റെ ദേഹക്ഷീണം. മനോക്ഷീണം. ഇന്ദ്രിയക്ഷീണം. കോശത്തിന്‍റെ ക്ഷീണം, സാരാംഗ്നികളുടെ ക്ഷീണം. കോശത്തിന്റെ മരണം. കോശത്തിന്‍റെ പുനർജ്ജന്മം.

*

ജീവന്‍റെ അഗ്നിയജ്ഞ പരിണാമം. ജീവന്റെ ഇന്ദ്രിയക്ഷയപരിണാമം. ദേഹ ഇന്ദ്രിയനാശം.

ജീവഭൃത്യന്‍റെ സ്വയമെന്നോണമുള്ള രോഗസഹനം. 

ജീവന്‍റെ ശുദ്ധിക്രിയകൾഇന്ദ്രിയങ്ങളുടെ ശുദ്ധിമനസ്സിന്‍റെ ശുദ്ധിദേഹത്തിന്‍റെ ശുദ്ധി. ദേഹക്ഷയപരിഹാര ക്രിയകൾ.

ജീവന്‍റെ അന്നം. ജീവനുള്ള സൂക്ഷ്മ ഔഷധം. മനസ്സിനും ഇന്ദ്രിയങ്ങൾക്കുമുള്ള അന്നം. മനസ്സിനും ഇന്ദ്രിയങ്ങൾക്കുമുള്ള ഔഷധം. ദേഹത്തിനുള്ള സ്ഥൂല ഔഷധം.

 ജീവഭൃത്യന്‍റെ സ്നാന അഭിഷേകം. ഉയർന്നെഴുന്നേൽപ്പ്.

ജീവന്‍റെ ഇന്ദ്രിയ ഉയർച്ച. ജീവമനസ്സിന്‍റെ സ്വതന്ത്ര്യവിഹാരം. ജീവക്ഷേത്രത്തിന്റെ ഉയർച്ച, ആരോഗ്യ അനുഭവം. 

യജ്ഞനായ ജീവൻഭൃത്യജീവൻ ഇപ്പോൾ ഇരുട്ടിനേയും കൂടെ ഇത്തിരി വെളിച്ചത്തെയും കാണുന്നു. ഭൃത്യജീവൻ ഇപ്പോൾ അയൽക്കാരെ കാണുന്നില്ല. ഭൃത്യജീവൻ സ്വാതന്ത്ര്യത്തെ, എളിമയെ, സ്നേഹത്തെ, ത്യാഗത്തെ, കാരുണ്യത്തെ, നിസംഗതയെ, വിശുദ്ധിയെ, ആനന്ദത്തെ, ശാന്തിയെ, സമാധാനത്തെ, അസ്തിത്വത്തെ, സത്യത്തെ, സത്തയെ, ബോധത്തെ അറിയുന്നു. എല്ലാ ഇനം ബോധങ്ങളെയും അറിയുന്നു.  ഭൃത്യജീവന്‍റെ ബല ഉയർച്ച, ബോധ ഉയർച്ച, ബോധ അതീത ഉയർച്ച, ബോധോദയം. സ്വതന്ത്ര്യവിഹാരം. മോക്ഷം. സംതൃപ്തി.

സംഭവം. ബോധസാക്ഷാൽക്കാരം.

സംഭവിച്ചത് എല്ലാം നല്ലതിന്. സംഭവിക്കുന്നത് എല്ലാം നല്ലതിന്. സംഭവിക്കാനുള്ളത് എല്ലാം നല്ലതിന്.

സൂത്രാത്മലയ ഒരുക്കം, ലയം.

സംഭവം. മരണം.

ഭൃത്യനായിരുന്ന ജീവൻ, ബോധത്തെ പ്രാപിച്ച ജീവൻ, ദേഹത്തെ ഉപേക്ഷിച്ച ജീവൻ. പ്രേത ജീവൻ അയൽക്കാരെ കാണുന്നു. അയൽക്കാരിയെ കാണുന്നു. ജീവപിതാവിന്റെ സ്വപുത്രന്മാരെയും സ്വപുത്രികളെയും കാണുന്നു. ഇവരുടെ  നാണത്തെയും നാണമില്ലായ്മയെയും കാണുന്നു. കൂടെ  . ..  .. ..  .. കാണുന്നു.

ആത്മബോധ-മഹാബോധ ലയ ഒരുക്കം.

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിലും ആകാശത്തും എവിടെയും എപ്പോഴും സമാധാനം.



No comments:

Post a Comment