Monday, 12 January 2015

വൃക്കയിലെ കല്ലുകള്‍. Kader Kochi.

വൃക്കരോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശരീരം എന്ന യന്ത്രത്തിലെ പ്രധാന അവയവമാണ് വൃക്കകള്‍. ശരീരത്തിന് വേണ്ടാത്ത ഘടകങ്ങളെ പുറംതള്ളുകയും അതില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതിനെ തിരികെ എടുക്കുകയും ചെയ്യുന്ന ധര്‍മ്മമാണ് മുഖ്യമായും വൃക്കകള്‍ നിര്‍വ്വഹിക്കുന്നത്. വൃക്കകള്‍ ക്ഷീണിച്ചാല്‍ മാലിന്യങ്ങള്‍ പുറത്തുപോകുന്നതിനുള്ള പകരം സംവിധാനം എന്ന നിലയില്‍ ചര്‍മ്മം വഴിയോകരള്‍ വഴിയോശ്വാസകോശങ്ങള്‍ വഴിയോ മാലിന്യങ്ങള്‍ പുറത്തുപോകും. ഇതിന് അനുസൃതമായ ചില രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും കുറച്ച് സമയശേഷം അപ്രത്യക്ഷമാകുകയും ചെയ്യും. രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്ന ഉദ്ദേശത്തോടെ ഇത്തരം Homeostasis സംവിധാനത്തെ കഠിനമായി അമര്‍ച്ച ചെയ്യപ്പെടാന്‍ ഇടയായാല്‍ മാലിന്യങ്ങള്‍ തിരികെ വൃക്കയിലൂടെ തന്നെ പുറത്ത് പോകേണ്ടിവരികയും ജോലിഭാരം കൂടി കാലക്രമത്തിൽ ക്ഷീണിച്ച് സ്തംഭനാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. വൃക്കളുടെ പ്രവര്‍ത്തനം 85% ത്തിലധികം തകരാറില്‍ ആകുന്നതിനെയാണ് വൃക്കസ്തംഭനം എന്ന് പറയുന്നത്. പെട്ടെന്ന് സംഭവിക്കുന്ന വൃക്കസ്തംഭനവും വളരെ സാവധാനത്തില്‍ രൂപപ്പെടുന്ന വൃക്കസ്തംഭനവും ഉണ്ട്. സാവധാനത്തില്‍ രൂപപ്പെടുന്ന വൃക്കതകരാറുകളുടെയും കാരണങ്ങളില്‍ മുഖ്യം മൂത്രാശ്മരിരോഗമാണ്. വൈകിയായാലും സാവധാനത്തിലായാലും വൃക്കസ്തംഭനം ഗുരുതരമായേ ഒക്കൂ എന്നില്ലെങ്കിൽ, ലളിതമായ മാർഗ്ഗങ്ങൾ കൊണ്ട് പ്രതിരോധിക്കാനും പ്രകൃതിമരുന്നുകളുടെ സമാന ആശയത്തിലുള്ള പ്രയോഗം  കൊണ്ട് പരിഹരിക്കാനും കഴിയുന്നവയാണ് വൃക്കരോഗങ്ങൾ. വൃക്കയെ ബാധിച്ച ലഘു അർബുദമാണോ അതോ വൃക്കയിലെ കല്ലാണോ രോഗസൂചകങ്ങൾക്ക് കാരണമായത് എന്ന് ആദ്യമേ തിരിച്ചറിയുന്നത് അഭികാമ്യമായിരിക്കും.

കഠിനമായ വേദന ഉളവാക്കുന്ന രോഗമാണ് മൂത്രാശ്മരികേരളത്തില്‍ പ്രവാസികളിലും ഒപ്പം തദ്ദേശിയരിലും വര്‍ദ്ധിച്ച തോതിലാണ്  രോഗം പിടിപെട്ടുപോരുന്നത്.  വര്‍ഷ ഋതു തുടങ്ങിയാല്‍ അശ്മരി മൂലമുള്ള വേദനയുടെ ആവര്‍ത്തനം കുറയും. മണിപ്പൂര്‍മഹാരാഷ്ട്രഗുജറാത്ത്മധ്യപ്രദേശിലെ ജബല്‍പൂര്‍, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍കടപ്പഅനന്തപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അശ്മരി ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്.

ജനസംഖ്യയുടെ 12 പേരെ മൂത്രാശ്മരി ബാധിക്കുന്നുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ 4 ഇരട്ടി എന്ന തോതിലാണ് അശ്മരി പിടിപെട്ടു്പോരുന്നത്. 20 നും 50 നും മദ്ധ്യേയുള്ള പ്രായത്തിലാണ് ഇതുമൂലമുള്ള പ്രയാസങ്ങള്‍ പ്രശ്നമാകുന്നത്. കറുത്തവരെ അപേക്ഷിച്ച് വെളുത്ത വര്‍ഗ്ഗക്കാരിലാണ് കൂടുതലായി ഇത് കണ്ടുപോരുന്നത്. അച്ഛനമ്മമാര്‍ക്കോ സഹോദരങ്ങള്‍ക്കോ മൂത്രകല്ലിന്‍റെ പ്രവണത ഉണ്ടെങ്കില്‍  കുടുംബത്തിലെ മറ്റ്‌ അംഗങ്ങള്‍ക്ക് രോഗസാദ്ധ്യത വര്‍ദ്ധിക്കും. കറുത്തവരില്‍ അശ്മരിയിതര വൃക്കരോഗങ്ങളും അതിൻ്റെ ഭവിഷ്യത്തുകളും കൂടുതൽ കണ്ടുവരുന്നതായുള്ള നിരീക്ഷണങ്ങളും ഉണ്ട്. 

വൃക്കകൾമൂത്രവാഹിനികൾമൂത്രസഞ്ചിമൂത്രനാളി എന്നിവ ഉള്‍പ്പെട്ടതാണ് മൂത്രവ്യുഹം. ഇവയില്‍ കൂടാതെ പിത്തസഞ്ചിപാന്‍ക്രിയാസ്പ്രോസ്റ്റേറ്റ്സ്തനംഉമിനീര്‍ഗ്രന്ഥി തുടങ്ങിയ ഭാഗങ്ങളിലും കല്ല്‌ രൂപപ്പെട്ടുപോരുന്നുണ്ട്. കല്ല്, അർബുദം എന്നിവയുടെ ഛായാരൂപം ചിലപ്പോൾ സമാനവുമാകും.

മൂത്രാശ്മരിയെ ആരംഭത്തില്‍ തന്നെ ശരിയായവിധം ചികിത്സിക്കണം. അതുവഴി വൃക്കതകരാറില്‍ നിന്നും വൃക്കസ്തംഭനത്തില്‍ നിന്നും ശസ്ത്രക്രിയകളിൽ നിന്നും അനന്തര ദുരന്തങ്ങളില്‍ നിന്നും മോചനം നേടാനാകും.

Homeostasis

ദേഹമാലിന്യങ്ങളില്‍ ചിലത് കൊഴുപ്പുലേയവും ചിലത് ജലലേയവുമാണ്. ജലലേയമായത് വൃക്കകുടല്‍ചര്‍മ്മം എന്നിവ വഴിയും കൊഴുപ്പുലേയമായത് കരള്‍ചര്‍മ്മം എന്നിവ വഴിയുമാണ് വിസര്‍ജിക്കപ്പെടുന്നത്. ദേഹധാതുക്കളെ ശുദ്ധമായി നിലനിര്‍ത്തുന്നതില്‍ വൃക്കകള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഹൃദയാഘാതത്തിനുള്ള കാരണങ്ങളിൽ മുഖ്യം മൂത്രമാലിന്യങ്ങള്‍ രക്തത്തില്‍ അധികരിക്കുന്നതാണ്. ശരീരത്തിലെ മറ്റു അവയവങ്ങൾ സുഗമമായി പ്രവര്‍ത്തിക്കുന്നതിനും വൃക്കകള്‍ ആരോഗ്യത്തോടെ നിലകൊള്ളേണ്ടതുണ്ട്.

70 കിലോ ഭാരമുള്ള ഒരാളുടെ ശരീരത്തില്‍ ഏകദേശം 30 ലിറ്ററോളം ജലം നിലകൊള്ളുന്നുണ്ട്. ശരീരത്തിലെ ചില ദ്രാവകങ്ങള്‍ അമ്ലഗുണത്തോടും മറ്റുചിലത് ക്ഷാരഗുണത്തോടും കൂടിയതാണ്. രക്തത്തിന് എല്ലായ്പ്പോഴും ക്ഷാരഗുണമാണ് (pH 7.4). ക്ഷാരഗുണം നിലനിര്‍ത്തുന്നതില്‍ വൃക്കകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. മനുഷ്യനിലെ ഒരു ജോഡി വൃക്കയില്‍  ഏകദേശം ആകെ 2ലക്ഷത്തിലധികം നെഫ്രോണുകള്‍ (രക്തശുദ്ധീകരണ യൂണിറ്റുകള്‍) ഉണ്ട്.

  70 കിലോ ഭാരമുള്ള ഒരാളുടെ ശരീരത്തില്‍ ഏകദേശം 5.5 ലിറ്ററോളം രക്തം കാണും. ഇത്രയും രക്തം ദിവസത്തില്‍ ചുരുങ്ങിയത് 25 തവണയെങ്കിലും വൃക്കയിലൂടെ സഞ്ചരിച്ച് ശുദ്ധീകരിക്കപ്പെടുന്നുണ്ട്വൃക്കകളിലൂടെ ഏകദേശം 864 ലിറ്റര്‍ പ്ലാസ്മ ദിനംപ്രതി കടന്നുപോകുന്നു എന്ന് കണക്കാക്കിയിട്ടുണ്ട്. അതില്‍ ഏകദേശം 173 ലിറ്ററോളം പ്ലാസ്മ അരിക്കലിന് വിധേയമാവുകയുംഇതില്‍നിന്ന് ഏകദേശം 171.5 ലിറ്റര്‍ ദ്രാവകത്തെ വൃക്കകള്‍ തിരികെ വലിച്ചെടുക്കുകയും ചെയ്യും. അതോടൊപ്പം മിനുട്ടില്‍ 1 മില്ലിലിറ്റര്‍ എന്ന തോതില്‍ ദിനംപ്രതി ആകെ ഏകദേശം 1440 മില്ലിലിറ്റര്‍ മൂത്രത്തെ പുറംതള്ളുകയും ചെയ്യുന്നു.

മൂത്രത്തില്‍ 60% വും ജലമാണ്. ദിനംപ്രതി കുടിക്കുന്ന ജലത്തിന്‍റെയും ചര്‍മ്മംഅന്നപഥം എന്നിവയിലൂടെ പുറംതള്ളുന്ന മാലിന്യത്തിന്‍റെയും തോത് അനുസരിച്ചും കാലാവസ്ഥആഹാരശീലംമൂത്രം ഒഴിക്കുന്ന തവണരോഗങ്ങള്‍ എന്നിവ അനുസരിച്ചുമാണ് അളവിലും മൂത്രഘടനയിലും ഏറ്റകുറച്ചില്‍ ഉണ്ടാകുന്നത്.  

വിവിധതരം ക്രിസ്റ്റലുകളുടെയും കൊളോയിഡുകളുടെയും സംയുക്തമാണ് മൂത്രം. യൂറിയയൂറിക് ആസിഡ്സോഡിയംപൊട്ടാസ്യംമഗ്നീഷ്യംകാല്‍സ്യം തുടങ്ങിയ ഖനീജങ്ങളുടെ ക്ലോറൈഡുകള്‍ഫോസ്ഫേറ്റുകള്‍ഓക്സലേറ്റുകള്‍സള്‍ഫേറ്റുകള്‍ ഉള്‍പ്പെട്ട ലവണങ്ങള്‍സല്‍ഫുരിക് അമ്ലംഹൈഡ്രോക്ലോറിക് അമ്ലംഫോസ്ഫോറിക് അമ്ലംനൈട്രിക് അമ്ലംമുസിന്‍കൊണ്ട്രിയോട്ടിന്‍ എന്നിവ ഉള്‍പ്പെട്ട കൊളോയിഡുകള്‍ എല്ലാം അലിഞ്ഞ് ചേര്‍ന്ന് ഒന്നിനോടൊന്നു ഒട്ടി ചേരാത്ത രീതിയിലാണ് മൂത്രദ്രാവകത്തിൽ നിലകൊള്ളുന്നത്. ലവണങ്ങളെ പരസ്പരം ഒട്ടിചേര്‍ക്കുന്ന ഘടകങ്ങളും മൂത്രത്തിലുണ്ട്.

കാരണങ്ങള്‍

ലവണങ്ങളുടെ തോത് വര്‍ദ്ധിക്കുകയും കൊളോയിഡുകളുടെ ലായകഗുണം കുറയുകയുംഇവ തമ്മിലുള്ള അനുപാതം കൂടുകയും ചെയ്‌താല്‍ ലവണാംശങ്ങളുടെ നേരിയ തരികള്‍ വൃക്കയിലെ സൂക്ഷ്മനാളികളിലും മൂത്രനാളികളിലെ സ്തരങ്ങളിലും പറ്റിപ്പിടിക്കും. ക്രമേണ ഇത്തരം തരികള്‍ക്കുമേല്‍ വീണ്ടും വിവിധയിനം തരികള്‍ കൂടി ഊറി അടിയും.  രീതിയിലാണ് മൂത്രവ്യൂഹത്തില്‍ കല്ലുകള്‍ രൂപംകൊള്ളുന്നത്.

രോഗാണുബാധ മൂലവും മൂത്രത്തിന്‍റെ ലായകഗുണം കുറയും. മൂത്രം ഒഴിക്കാതെ അധികനേരം പിടിച്ചുവെയ്ക്കുന്നത് മൂത്രാശയത്തില്‍ അണുബാധയ്ക്കും ഊറലിനും കാരണമാകും.

വിറ്റാമിന്‍ A കുറഞ്ഞാല്‍ അത് മൂത്രവാഹിനിയിലെ ആന്തരികകലകളെ അകാലത്തില്‍ ക്ഷയിപ്പിക്കും. ഇവിടെനിന്ന് അടര്‍ന്നുപോന്ന മൃതകോശ അവശിഷ്ടങ്ങള്‍രോഗാണുക്കള്‍ എന്നിവയെ കേന്ദ്രമാക്കി കൊണ്ട് കാത്സ്യതരികളും ഒക്സലേറ്റ് തരികളും മറ്റു ലവണ അംശങ്ങളും തുടരെ അടിഞ്ഞുകൂടുമ്പോളാണ് മൂത്രാശയകല്ല്‌ രൂപപ്പെടുന്നത്.

വൃക്കമൂത്രവാഹിനിമൂത്രസഞ്ചിമൂത്രനാളി എന്നിവയിലെ ജന്മനാലുള്ള വൈകല്യങ്ങള്‍പാരാ തൈറോയിഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകൃതങ്ങള്‍ADH വ്യതിയാനം, അകാലവാര്‍ധക്യംമാംസ്യം, യൂറിക് ആസിഡ്ഓക്സ്‌ലേറ്റ്ഗന്ധകം എന്നിവയുടെ ഉപാപചയ തകരാറുകള്‍, മാനസികസംഘര്‍ഷങ്ങളെ തുടര്‍ന്ന് സ്വയം നിയന്ത്രിത നാഡിവ്യുഹത്തിലും അഡ്രിനാലിന്‍ ഗ്രന്ഥിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് അശ്മരിക്കുള്ള മുഖ്യ കാരണങ്ങൾ. ഇവ കൂടാതെ പരിസ്ഥിതിമാറ്റങ്ങള്‍ജലമലിനീകരണംഉഷ്ണ കാലാവസ്ഥഅമിതാഹാരംവിരുദ്ധാഹാരങ്ങള്‍അമ്ല ആഹാരംവ്യായാമക്കുറവ്മദ്യപാനം, ഘനലോഹങ്ങൾ, വര്‍ണ്ണദ്രവ്യങ്ങളുടെ ഉപയോഗം, ചെമ്മീൻ, കക്കയിറച്ചി, കല്ലുമ്മക്കായ, കടല, നിലക്കടല, ചീര, ഇലക്കറികൾ തുടങ്ങിയ ആഹാരസാധനങ്ങൾ, രാസ ഔഷധങ്ങൾ എന്നിവയും മൂത്രാശ്മരി രൂപംകൊള്ളുന്നതിന് കാരണമാകുന്നുണ്ട്.

കല്ലുകള്‍ വിവിധ തരം

കാത്സ്യം കല്ലുകള്‍

കേരളത്തില്‍ കണ്ടുവരുന്ന കല്ലുകളില്‍ 80% വും കാല്‍സ്യം ഓക്സലേറ്റ് കലര്‍ന്നവയാണ്. ഓക്സലേറ്റ് കൂടുതലുള്ള ബീറ്റ്റൂട്ട്ചീരഅണ്ടിപരിപ്പുകള്‍തക്കാളികാബേജ്കോളിഫ്‌ളവര്‍ചേമ്പ്സോയാബീന്‍സര്‍ക്കരചോക്കലേറ്റ്കപ്പലണ്ടികട്ടന്‍ച്ചാകട്ടന്‍കാപ്പികുരുമുളക്കോള തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ അധികം അളവില്‍ കഴിച്ചാല്‍ സാധാരണഗതിയില്‍ ഓക്സലേറ്റ് അധികം അളവില്‍ മൂത്രം വഴി പുറത്തുപോകുമെന്നല്ലാതെ കല്ലുകള്‍ രൂപപ്പെടുകയില്ല. ഓക്സലേറ്റ് അടങ്ങിയ ആഹാരപദാര്‍ത്ഥത്തോടൊപ്പം കാല്‍സ്യം ഉള്ളത് കൂടി കഴിച്ചാല്‍ അവ കുടലില്‍ വെച്ചുതന്നെ കൂടിച്ചേരുകയും മലം വഴി വിസര്‍ജിക്കപ്പെടുകയും ചെയ്യും.

ആരോഗ്യാവസ്ഥയില്‍ കാല്‍സ്യത്തിന്‍റെ തോത് 100 മില്ലിലിറ്റര്‍ രക്തത്തില്‍ ഏകദേശം 7 മുതല്‍ 12 മില്ലിഗ്രാം വരെയാണ്. പാരാ തൈറോയിഡ്‌ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ ഏറ്റകുറച്ചില്‍ മൂലമോ അസ്ഥിതേയ്മാനംകാന്‍സര്‍രോഗം എന്നിവയെ തുടര്‍ന്നോ പ്ലാസ്മയിലും തുടര്‍ന്ന് മൂത്രത്തിലും കാല്‍സ്യം ലവണം അധികരിക്കമ്പോളാണ് ചിലരില്‍ കല്ലുകള്‍ രൂപംകൊള്ളുന്നത്.

വെയില്‍ അധികം ഏറ്റതുകൊണ്ടോ മറ്റും വിറ്റാമിന്‍ D തോത് ശരീരത്തില്‍ അധികമായാല്‍ ആമാശയത്തില്‍ നിന്ന് കാത്സ്യം കൂടുതലായി ആഗിരണം ചെയ്യപ്പെടുംസാരാംഗ്നി ക്കുറവുകൾ മൂലമുള്ള അകാലവാര്‍ദ്ധക്യംകരള്‍രോഗങ്ങള്‍അസ്ഥികളില്‍ കാത്സ്യത്തെ ബന്ധിപ്പിക്കുന്നതിന് വേണ്ട ധാതുസാരാംഗ്നികളുടെ അപര്യാപ്തതഅസ്ഥികളില്‍ നിന്ന് കാത്സ്യത്തെ വേര്‍പ്പെടുത്താന്‍ കാരണമായ ഹോര്‍മോണുകളുടെ ആധിക്യം എന്നിവ മൂലവും കാല്‍സ്യത്തിന്‍റെ തോത് രക്തത്തില്‍ അധികരിക്കും.

പാരാതൈറോയ്ഡ്‌ഗ്രന്ഥിഅസ്ഥി എന്നിവയിലെ രോഗങ്ങള്‍ദേഹദ്രാവകങ്ങളില്‍ അമ്ലത വര്‍ദ്ധിപ്പിക്കുന്ന രോഗങ്ങള്‍ദീര്‍ഘകാലം കിടപ്പിലാകേണ്ടി വന്ന സന്ദര്‍ഭങ്ങള്‍അമ്ലതയെ അധികരിപ്പിക്കുന്ന ആഹാരയിനങ്ങളുടെ ദീര്‍ഘകാല ഉപയോഗം എന്നിവയെ തുടര്‍ന്നും ഇത്തരം അവസ്ഥ സംജാതമാകും. അധികമായുള്ള അധമ കാല്‍സ്യം വൃക്ക വഴി പുറംതള്ളുമ്പോള്‍ പരസ്പരം ഒട്ടിപിടിക്കാന്‍ ഇടവന്നാല്‍ അത് കല്ലുകളായി പരിണമിക്കും.

യുറിക് ആസിഡ് കല്ലുകള്‍ 

യുറിക് ആസിഡ് ദിനംപ്രതി ഏകദേശം 1ഗ്രാം എന്ന തോതില്‍ മൂത്രം വഴി വിസര്‍ജിക്കപ്പെടുന്നുണ്ട്. ഇതിന്‍റെ അധികഭാഗവും ശരീരകോശങ്ങളുടെ പ്രത്യേകിച്ച് രക്തകോശങ്ങളുടെ അപചയം നിമിത്തം രൂപപ്പെടുന്നവയാണ്. ചെറിയ ഒരു അംശം നാം കഴിച്ച മാംസാഹാരങ്ങളില്‍ നിന്ന് രൂപപ്പെടുന്നുണ്ട്.

യൂറിക് ആസിഡിന്‍റെ തോത് 100 മില്ലി ലിറ്റര്‍ രക്തത്തില്‍ സാധാരണ നിലയില്‍ 2 മുതല്‍ 7 മില്ലി ഗ്രാം വരെയാണ്. കരള്‍ രോഗംഅതിരോസ്ക്ളീറോസിസ്;  പ്ലാസ്മയില്‍ കൊഴുപ്പ്ഗ്ലുക്കോസ് എന്നിവയുടെ കുറവ് ചുവന്ന രക്തകോശങ്ങളുടെ വര്‍ദ്ധനവ്‌രക്താര്‍ബുദംസോറിയാസിസ്അധികമായ അഡ്രിനാലിന്‍ സ്രവംചിലയിനം ആധുനിക ഔഷധങ്ങളുടെ ഉപയോഗംഅമിതഭാരംപ്യുരിന്‍ അടങ്ങിയ ചാളഅയിലട്യുണ തുടങ്ങിയ മത്സ്യയിനങ്ങള്ചുവന്ന മാംസംചായകാപ്പിചോക്കളേറ്റ് എന്നിവ അധികം അളവില്‍ ഉള്‍പ്പെട്ട ആഹാരശീലം എന്നിവ മൂലമെല്ലാം യൂറിക് ആസിഡിന്റെ തോത് രക്തത്തില്‍ വര്‍ദ്ധിക്കും. ഇത് മൂത്രത്തിലൂടെ വിസര്‍ജിക്കുകയോ കാലക്രമത്തില്‍ വിവിധ ദേഹദ്രാവകങ്ങളില്‍ ഊറുകയോ ചെയ്യും. ഇത്തരം കല്ലുകള്‍ ഇളം മഞ്ഞചുവപ്പ് എന്നി നിറത്തിലോ കൂട്ടമായൊ ആണ് കാണപ്പെടുന്നത്.

ഫോസ്ഫേറ്റ് കല്ലുകള്‍

ഫോസ്ഫേറ്റ് കല്ലുകള്‍ രൂപപ്പെട്ടാല്‍ അവ വേഗത്തില്‍ വലുപ്പം വെയ്ക്കും. എളുപ്പം പൊടിഞ്ഞുപോകുന്ന ഇനമാണ്. ക്ഷാരഗുണമുള്ള മൂത്രത്തിലാണ് ഇത് രൂപപ്പെടുന്നത്. നിറം പൊതുവേ വെളുപ്പും ആയിരിക്കും.

സസ്യാഹാരശീലംരോഗാണുബാധ എന്നിവയെ തുടര്‍ന്നാണ് അമോണിയംമഗ്നീഷ്യംഫോസ്ഫേറ്റ് എന്നിവ ചേര്‍ന്ന മിശ്രിതക്കല്ല്‌ രൂപപ്പെടുന്നത്. നേരത്തെ രൂപപ്പെട്ട കാല്‍സ്യം കല്ലുകള്‍ക്ക് ചുറ്റുമായും ഇത്തരം ലവണങ്ങള്‍ അടിഞ്ഞ് ഊറും.

 ബാല്യത്തില്‍ തന്നെ രൂപപ്പെടുന്നയിനമാണ് സിസ്റ്റിന്‍ കല്ലുകള്. മഞ്ഞനിറത്തോട് കൂടിയ കല്ലുകളാണ് ഇവ. പാരമ്പര്യതകരാറുകള്‍ മൂലം ഉണ്ടാകുന്ന ഇത്തരം കല്ലുകള്‍ പലപ്പോഴും ഒന്നിലധികമായി കാണപ്പെടും. ഗന്ധകത്തിന്‍റെ ഉപാപചയ തകരാറ് മൂലം മാംസാഹാരത്തിൽ നിന്നാണ് ഇവ മുഖ്യമായും രൂപപ്പെടുന്നത്. ഇത്തരം രോഗികള്‍ മുട്ടമത്സ്യംമാംസം എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. ഭക്ഷണത്തില്‍ സോഡിയത്തിന്‍റെ അളവ് കുറക്കണം. മൂത്രത്തിലെ സിസ്റ്റിന്‍ തോത് കുറയ്ക്കുവാന്‍ ദിനംപ്രതി 2 ലിറ്ററിലധികം ജലം കുടിക്കണം.

മിനുസമുള്ളതും ബ്രൌണ്‍ നിറത്തോട് കുടിയതുമായ ചെറിയ ഉരുണ്ടയിനം കല്ലുകളാണ് Xanthine കല്ലുകള്. ജനിതക തകരാറ് മൂലം xanthine oxidase ഇല്ലാതെ വരുന്നതാണ് ഇതിന് കാരണം. അല്ലോപുരിനോള്‍ പോലുള്ള മരുന്നുകളും ചായകോള എന്നിവയും  വിഭാഗക്കാര്‍ ഉപേക്ഷിക്കണം.

ലക്ഷണങ്ങള്‍

വൃക്കയിലെ കല്ലുകള്‍ എളുപ്പം പുറത്ത് പോകുകയില്ല. വര്‍ഷങ്ങളോളം തന്നെ മൂത്രതടസ്സം സംബന്ധമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാതെയും വരാം. കല്ലുകള്‍ക്ക് മൂത്രവാഹിനിക്ക് അകത്തുകൂടി ഒഴുകി നീങ്ങാവുന്ന വലുപ്പമേ ഉള്ളൂവെങ്കില്‍ ‍( < 5 മി.മിറ്റര്‍) അവ വൃക്കയില്‍ നിന്ന് നേരേ മൂത്രസഞ്ചിയില്‍ എത്തും. വലുപ്പം കൂടുതലുള്ള കല്ലുകള്‍ 7 -10 മി.മിറ്റര്‍) വൃക്കയില്‍ നിന്ന് അടര്‍ന്നുമാറി മൂത്രവാഹിനിമൂത്രസഞ്ചിമൂത്രനാളി എന്നിവയില്‍ എവിടെയെങ്കിലും എത്തി കുടുങ്ങുകയോഅതുവഴി കടന്നുപോവുകയോ ചെയ്യുമ്പോഴാണ് കടുത്ത വേദനരക്തസ്രാവം എന്നിവ അനുഭവപ്പെടുന്നത്. വൃക്കയിലോ മൂത്രസഞ്ചിയിലോ നിലകൊള്ളുന്ന വലിയ കല്ലുകളേക്കാള്‍‍‍‍ മൂത്രവാഹിനിയുടെ മദ്ധ്യഭാഗത്തോകീഴറ്റത്തോ പെട്ടുപോയി തടസ്സം ഉണ്ടാക്കുന്ന ചെറിയയിനം കല്ലുകളാണ് പലപ്പോഴും ശക്തമായ വേദനക്ക് കാരണമാക്കുന്നത്.

ആദ്യഘട്ടത്തില്‍ വേദന 20 മുതല്‍ 60 മിനുട്ട് വരെ ദീര്‍ഘിച്ചുനില്‍ക്കും. പിന്നീട് ഇടവിട്ട്‌ ഉണ്ടാകുകയും അത് ഒരാഴ്ച വരെ തുടരുകയും ചെയ്യാം. വേദന നട്ടെല്ലിന്‍റെ പാര്‍ശ്വങ്ങളിലോ വയറിന്‍റെ വശങ്ങളിലോ കേന്ദ്രീകരിച്ച് അനുഭവപ്പെടും. ചിലരില്‍ അവിടെ നിന്ന് അടിവയറ്റിലോട്ടോ തുടയിലോട്ടോ ചിലരില്‍ ലിംഗഭാഗത്തോട്ടോ വ്യാപിക്കുകയും ചെയ്യും. ദേഹം അനങ്ങുമ്പോള്‍ വേദന വര്‍ദ്ധിക്കും. ചൂട് പിടിച്ചാലും അമര്‍ത്തിയാലും വേദനയുടെ തീവ്രത ചിലരില്‍ കുറയുകയും ഇല്ല. ചിലരില്‍ വേദനയോടൊപ്പം ഓക്കാനംഛര്‍ദ്ദിതലകറക്കംവിയര്‍പ്പ്നെഞ്ചിടിപ്പ്രക്തസമ്മര്‍ദ്ദ വ്യതിയാനം എന്നിവ കൂടി പ്രകടമാകും. ചിലഘട്ടത്തില്‍ മൂത്രത്തിന് ദുര്‍ഗന്ധം അനുഭവപ്പെടും.

കല്ല്‌ ഒരു വൃക്കയില്‍ മാത്രമാണ് ഉള്ളതെങ്കില്‍ മൂത്രത്തിന്‍റെ അളവിലും ഒഴിക്കുന്ന തവണയിലും വ്യത്യാസം കണ്ടുകൊള്ളണമെന്നില്ല. സൂക്ഷ്മ പരിശോധനയില്‍ വൃക്കയിലുള്ള കല്ലിന്‍റെ വലുപ്പം കൂടി വരുന്നതായി കാണപ്പെട്ടാല്‍ അതേ വശത്തുള്ള വൃക്കയുടെ ശുദ്ധീകരണ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്‌ എന്ന് അനുമാനിക്കണം.

കല്ല്‌ മൂത്രസഞ്ചിയില്‍ ആണെങ്കില്‍ വേദന അനുഭവപ്പെടുന്നത് പൊതുവേ  മൂത്രവിസര്‍ജനത്തിന്‍റെ അന്ത്യവേളയിലോ അതിനുശേഷമോ ആയിരിക്കും. തുടരെ മൂത്രം ഒഴിക്കണം എന്ന ശങ്കയോ (> 6 തവണ)മൂത്രതടസ്സമോ അനുഭവപ്പെടും. ചിലരില്‍ ഇത് നിരന്തരമുള്ള രോഗാണുബാധമൂത്രമില്ലായ്മ എന്നിവയ്ക്കും കാരണമാക്കും.

മൂത്രാശ്മരി രോഗം സംശയിക്കുന്നവര്‍ 24 മണിക്കൂര്‍ സമയത്തെ മൂത്രം ശേഖരിച്ച് തുണിയിലൂടെയും മറ്റും അരിച്ച് മൂത്രത്തില്‍ തരികളുണ്ടോയെന്ന് സ്വയം പരിശോധിക്കുകയോ അതിന്‍റെ രാസഘടന പരിശോധിപ്പിച്ച് അറിയുക ചെയ്യണം. മൂത്രത്തിന്‍റെ അമ്ലത തിട്ടപ്പെടുത്തുന്നത് രോഗവിശകലനത്തിന് സഹായകമാകും. മൂത്രത്തിന് ക്ഷാരഗുണം അധികമെങ്കില്‍ കാത്സ്യം / ഫോസ്ഫെറ്റ് കല്ലുകളുംഅമ്ലഗുണം എങ്കില്‍ യുറൈറ്റ് / ഓക്സലൈറ്റ് / സിസ്റ്റിന്‍ കല്ലുകളും എന്ന് കണക്കാക്കി നിയന്ത്രണങ്ങള്‍ പാലിക്കണം.

യൂറിക് ആസിഡ് ഒഴികെയുള്ള മൂത്രകല്ലുകളില്‍ 80% വും എക്സ്റേയിലൂടെ തിരിച്ചറിയാനാകും. കല്ലുകളിലെ ചേരുവകള്‍കല്ല് രൂപപ്പെടുന്നതിന്‍റെ കാരണങ്ങള്‍പരിഹാരഔഷധങ്ങള്‍ഔഷധപ്രയോഗമാര്‍ഗ്ഗങ്ങള്‍ എന്നിവ നിര്‍ണ്ണയിക്കാന്‍ ചിലവേറിയ ഉപകരണ പരിശോധനകള്‍ പര്യാപ്തമല്ലെങ്കിലും കല്ലിന്‍റെ സ്ഥാനംവലുപ്പം എന്നിവ തിട്ടപ്പെടുത്താന്‍ അവ സഹായകമാണ്.

 കല്ലുകള്‍ വിവിധ ദേഹപ്രകൃതിയില്‍ 

കഫപ്രകൃതം 

കാത്സ്യം യിനം, വെളുത്തത്, മൃദു.

പിത്തപ്രകൃതം 

ഓക്സ്‌ലേറ്റ് യിനം, ചുവപ്പ്, മഞ്ഞ.

വാതപ്രകൃതം 

ഫോസ്ഫൈറ്റ് യിനം, കറുപ്പ്, കഠിനം.

ചികിത്സ

ശാസ്ത്രിയമായ ചികിത്സ എന്നത് ശസ്ത്രകിയക്ക് സഹായകമായ ഉപകരണ പരിശോധനകളും ശസ്ത്രക്രിയയും മാത്രമാണ് എന്ന് ധരിക്കരുത്. വലിയയിനം കല്ലുകള്‍അതോടൊപ്പം മൂത്രതടസ്സമോ ശക്തമായ വേദനയോ രക്തസ്രാവംനിരന്തര അണുബാധ എന്നിവയോ ഉണ്ടാകുന്നുവെങ്കില്‍ ശസ്ത്രക്രിയ മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കണം. കല്ല്‌ രൂപപ്പെട്ടവരില്‍ ശസ്ത്രക്രിയ മുഖേന അത് നീക്കംചെയ്താലും അതിന്‍റെ കാരണങ്ങള്‍രോഗവിധേയത എന്നിവ പരിഹരിച്ചില്ലെങ്കില്‍ കല്ല്‌ വീണ്ടും ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്‌. കല്ലുകളുടെ വ്യാസം 7 മില്ലിമീറ്ററില്‍ കുറവാണ് എങ്കില്‍ ശസ്ത്രക്രിയാമാര്‍ഗ്ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കരുത്.

ആഹാരവും ഔഷധമാണ് 

കാല്‍സ്യം ഓക്സലെറ്റ് ഇനം കല്ലുകള്‍ പിടിപെടുന്നവര്‍ ക്ഷാരഗുണമുള്ള ആഹാരങ്ങള്‍ (സസ്യയിനം) പ്രയോജനപ്പെടുത്തി മൂത്രത്തിന്‍റെ ക്ഷാരഗുണം പോഷിപ്പിക്കണം. അമ്ലഗുണമുള്ള മാംസാഹാരങ്ങള്‍വറുത്ത സാധനങ്ങള്‍ബേക്കറി സാധനങ്ങള്‍പഴകിയ ഭക്ഷണം എന്നിവയെ ഉപേക്ഷിക്കണം. മൂത്രത്തിന് എല്ലായിപ്പോഴും ക്ഷാരഗുണം ആണെങ്കില്‍ കാല്‍സ്യം അധികം അടങ്ങിയിട്ടില്ലാത്ത മാംസാഹാരങ്ങള്‍ കഴിക്കാം. ക്ഷാരഗുണം വര്‍ദ്ധിപ്പിക്കാനായി  ഘട്ടത്തില്‍ ഭക്ഷണത്തില്‍ അപ്പക്കാരം ഉള്‍പ്പെടുത്തുകയും അരുത്.

ശരീരത്തിന് ആവശ്യമായതിനേക്കാള്‍ അധികം അളവില്‍ വിറ്റാമിന്‍ D ശരീരത്തില്‍‍‍‍ രൂപപ്പെടുന്നതും കാത്സ്യം എത്തുന്നതും ഒഴിവാക്കണം. കാത്സ്യയിനം കല്ലുകള്‍ ഉള്ളവര്‍ വെയില്‍ അധികം കൊള്ളുന്നത്‌ നല്ലതല്ല. ആഹാരത്തില്‍ കാല്‍സ്യം (700 മി.ഗ്രാം)ഫോസ്ഫറസ് (1000 മി.ഗ്രാം) എന്നിവയുടെ ദിനംപ്രതിയുള്ള ഉപയോഗം (3:2 എന്നതിന് പകരം) 2:3 എന്ന ക്രമത്തില്‍ പരിമിതപ്പെടുത്തണം. ഫോസ്ഫറസ് കാല്‍സ്യം അനുപാതം കൂടുതലുള്ള വാഴപ്പഴംബാര്‍ലിഓട്സ്കുത്തരി എന്നിവ ഇതിന്നായി പ്രയോജനപ്പെടുത്താം.

ചീസ്പാല്‍ഐസ്ക്രീംതൈര്‍കരള്‍, കക്കഞണ്ട്ചെമ്മീന്‍കാരറ്റ്കടലബീറ്റ്റൂട്ട്ചീരതക്കാളിചേനകപ്പലണ്ടി അണ്ടിപരിപ്പുകള്‍എള്ള്സവാളതേങ്ങകാബേജ്ചോക്കലേറ്റ്മുട്ടകാത്സ്യം അടങ്ങിയ Antacids തുടങ്ങിയവയെ കാത്സ്യയിനം കല്ല്‌ ഉള്ളവര്‍ നിയന്ത്രിക്കണം.

കാല്‍സ്യം അടങ്ങിയ ആഹാരയിനങ്ങള്‍ പാടെ ഒഴിവാക്കുന്നത് കുടലില്‍ നിന്ന് "ഓക്സലേറ്റ്" കൂടുതലായി ആഗിരണം ചെയ്യാനും രക്തത്തില്‍ വെച്ച് കാല്‍സ്യവുമായി ചേര്‍ന്ന് രക്തവാഹിനികളില്‍ കല്ല് രൂപപ്പെടാന്‍ ഇടവരുത്തും.

കാല്‍സ്യയിനം കല്ലുകളെ വിസര്‍ജിപ്പിക്കുന്നതിന് ചെറിയ അളവില്‍ വിറ്റാമിന്‍ C സഹായകമാണ്. കാന്‍സര്‍സന്ധിവാതംഅകാലവാര്‍ദ്ധക്യം എന്നിവ പരിഹരിക്കുന്നതിനായി ചിലര്‍ വിറ്റാമിന്‍ C ഉയര്‍ന്ന അളവില്‍ പ്രയോജനപ്പെടുത്തിപോരുന്നുണ്ട്. വിറ്റാമിന്‍ C ഉയര്‍ന്ന അളവില്‍ കഴിച്ചാല്‍ അവയുടെ നല്ലൊരു ഭാഗം ഓക്സലെറ്റ് ആയി പരിണമിച്ചും കാല്‍സ്യവുമായി ചേര്‍ന്നും വീണ്ടും കല്ല്‌ രൂപപ്പെടാന്‍ ഇടയാക്കും. അതിനാല്‍ വിറ്റാമിന്‍ C യുടെ ദിനംപ്രതി ഉപയോഗം 1000 മി.ഗ്രാമില്‍ അധികമാകാതെ നോക്കണം. ഓറഞ്ച്, ചെറുനാരകം, കാരറ്റ്, പേരക്ക, പച്ചമുളക് തുടങ്ങിയ പ്രകൃതിയിനങ്ങളെ തിനായി പ്രയോജനപ്പെടുത്തണം.

മാംസാഹാരം ശീലമാക്കിയ കുടുംബങ്ങളില്‍ ജനിച്ചവരില്‍ യുറിക് ആസിഡ് മൂലമുള്ള കല്ലുകള്‍ സാധാരണമാണ്. യൂറിക് ആസിഡ് മുഖ്യമായും ദേഹത്തില്‍ നിന്നുതന്നെ ഉള്‍ത്തിരിയുന്നവയാണ്. രക്തത്തില്‍ യൂറിക് ആസിഡ് അധികമുള്ളവര്‍ (8 മില്ലി ഗ്രാം %) തങ്ങളില്‍ കരള്‍ രോഗങ്ങള്‍ചുവന്ന രക്തകോശസംബന്ധമായ രോഗങ്ങള്‍ എന്നിവ വല്ലതും കൂടി പിടിപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കില്‍ അവയെ കൂടി ഒപ്പം പരിഹരിക്കണം.

ദേഹത്തില്‍ മാംസ്യത്തിന്‍റെ ഉപാപചയ പ്രക്രിയകളെ തുടര്‍ന്നുണ്ടാകുന്ന മാലിന്യങ്ങളെല്ലാം വൃക്കകള്‍ വഴിയാണ് പുറത്തുപോകുന്നത്. ആഹാരത്തിലൂടെ എത്തുന്ന മാംസ്യമാലിന്യതോത് രക്തത്തില്‍ വര്‍ദ്ധിക്കുംതോറും വൃക്കയുടെ ജോലിയും ഇരട്ടിക്കും. മൂത്രകല്ലിന്‍റെ സാദ്ധ്യതാപട്ടികയില്‍ ഉള്ളവര്‍ പ്യുരിന്‍ അടങ്ങിയ മാംസ്യങ്ങള്‍ക്ക് നിയന്ത്രണം കൊടുക്കണം. കഠിനവ്യായാങ്ങളും ഒഴിവാക്കണം.

ചുവന്ന നിറമുള്ള മാംസംകരള്‍ചാളഅയിലമുട്ടമദ്യംകാപ്പിചായവൈന്‍ബിയര്‍ എന്നിവയുംകൊഴുപ്പ് അംശം തീരെയില്ലാത്ത അന്നജയിന ആഹാരങ്ങളും നിയന്ത്രിക്കണം. ആഹാരത്തില്‍ അന്നജംകൊഴുപ്പ് എന്നിവയുടെ അനുപാതം 4:1 എന്ന നിലയില്‍ ക്രമപ്പെടുത്തണം.

യുറേറ്റ് കല്ലുകള്‍ ഉള്ളവര്‍ സസ്യജന്യ ആഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ആപ്പിള്‍ചെറിപഴുത്ത തക്കാളികുമ്പളങ്ങമുതിരയുടെ സൂപ്പ് എന്നിവ പതിവായി കഴിക്കാം. ക്ഷാരഗുണമുള്ള പച്ചക്കറികള്‍പാനീയങ്ങള്‍ എന്നിവ യൂറിക് സിഡ് കല്ലുകള്‍ അലിയാൻ സഹായകമാണ്.

ഫോസ്ഫറസ് ഇനം കല്ലുകള്‍ ഉള്ളവര്‍ മൂത്രത്തിലെ രോഗാണുബാധയെ യഥാസമയം പരിഹരിക്കണം. കോള പോലുള്ള കൃത്രിമ പാനീയങ്ങള്‍തിളപ്പിച്ച പാല്‍മാംസാഹാരം എന്നിവയെ നിയന്ത്രിക്കണം. ആഹാരത്തില്‍ അമ്ലഗുണമുള്ള ധാന്യയിനങ്ങള്‍ ഉള്‍പ്പെടുത്തി മൂത്രത്തിലെ അമ്ലഗുണം വര്‍ദ്ധിപ്പിക്കണം.

ഓക്സലേറ്റ് കല്ലുകള്‍ ഉള്ളവര്‍ വിറ്റാമിന്‍ B6 അടങ്ങിയ ആഹാരങ്ങളെ പ്രയോജനപ്പെടുത്തണം. ചിക്കന്‍മത്സ്യം, സൂര്യകാന്തികുരുചണവിത്ത്‌വാല്‍നട്ട്കശുവണ്ടിചീരമുളപ്പിച്ച ധാന്യങ്ങള്‍ മുന്തിരിനേന്ത്രപഴം എന്നിവയില്‍ വിറ്റാമിന്‍ 6 അടങ്ങിയിട്ടുണ്ട്. ആഹാരത്തിലൂടെ എത്തുന്ന കൊഴുപ്പിന്‍റെ തോത് കുറച്ചാലും ഓക്സലെറ്റ് കല്ലുകള്‍ രൂപപ്പെടുന്നത് കുറയും.

സിട്രേറ്റ് അടങ്ങിയ  പ്രകൃതി ഔഷധങ്ങൾ 

സാധാരണ നിലയില്‍ മൂത്രം വഴി ദിനംപ്രതി 640 മി.ഗ്രാം വരെ സിട്രേറ്റ് വിസര്‍ജ്ജിക്കപ്പെടുന്നുണ്ട്. മൂത്രത്തില്‍ സിട്രേറ്റ് തോത് വളരെ കുറവായാല്‍ (320 മി.ഗ്രാം) അത് കാത്സ്യംയൂറേറ്റ് എന്നി കല്ലുകള്‍ രൂപപ്പെടാന്‍ ഇടയാക്കും. ചിലര്‍ അമിതവണ്ണം കുറയ്ക്കാനായി അന്നജതോത് കുറച്ചും മാംസാഹാരത്തിൻ്റെ തോത് കൂട്ടിയും ആഹാരം കഴിച്ചുപോരുന്നുണ്ട്. ഇക്കൂട്ടരുടെ മൂത്രത്തില്‍ സിട്രേറ്റ് തോത് കുറയും. നെഫ്രോണ്‍ ടൂബുകള്‍ക്ക് രോഗം ബാധിച്ചാലും മൂത്രത്തില്‍ സിട്രേറ്റ് തോത് കുറയും. മൂത്രത്തില്‍ കല്ലുകള്‍ ഉള്ളവര്‍ സിട്രേറ്റ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓറഞ്ച്ചെറുനാരങ്ങമുസംബിമത്തങ്ങനേന്ത്രപ്പഴം എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ് അടങ്ങിയ ശീതള പാനീയങ്ങള്‍തിളപ്പിച്ച പാല്‍ചീസ്കടുക്പയറിനങ്ങള്‍ എന്നിവ മൂത്രത്തിൽ സിട്രേറ്റിന്‍റെ അളവ് കുറയ്ക്കുന്നതാകയാല്‍ അവയെ നിയന്ത്രിക്കണം. നെഫ്രോൺ ടൂബുകളിലെ തകരാറുകളും പരിഹരിക്കണം. സിട്രേറ്റ് ഘടകം എന്നപോലെ മഗ്നീഷ്യ ഘടകവും കല്ല് ഇല്ലാതാകാന്‍ സഹായകമാണ്. പച്ചനിറമുള്ള പച്ചക്കറികള്‍പഴങ്ങള്‍ എന്നിവയില്‍ മഗ്നീഷ്യം കൂടുതലുണ്ട്.

ജലം ഒരു അമൃത്

മൂത്രത്തിന് നിറമാറ്റം കണ്ടാല്‍ കുടിക്കുന്ന ജലത്തിന്‍റെ തോത് കുറവാണ് എന്ന് കണക്കാക്കണം. ഒരു ലിറ്റര്‍ അളവില്‍ മൂത്രം പോകുന്ന തരത്തിലോ, 15 മില്ലിലിറ്റര്‍ / kg അളവിലോ ജലം കുടിക്കുന്നത് ശീലമാക്കണം.

വേനൽക്കാലത്ത് വിയര്‍ക്കുന്ന ജോലിയില്‍ ഏര്‍പ്പെടുമ്പോൾ ദിനംപ്രതി മൂന്ന് ലിറ്റര്‍ എന്ന തോതിലോഒരു കിലോ ശരീരഭാരത്തിന് 30 മി.ലിറ്റര്‍ എന്ന തോതിലോ പല തവണകളായി ജലം കുടിച്ച് മൂത്രത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കണം. ശരത്ക്കാലത്ത് (ആകാശത്ത്‌ വെളുത്ത മേഘങ്ങള്‍ കാണുന്ന വേളയില്‍) മഴവെള്ളം ശേഖരിച്ച് അത് പ്രത്യേകമായും കുടിക്കണം. മാസത്തില്‍ രണ്ടുതവണ 12 മണിക്കൂര്‍ നേരം വ്രതം അനുഷ്ടിച്ച ശേഷം ഒന്നോ രണ്ടോ ലിറ്റര്‍ Distilled water മാത്രം കുടിക്കുന്ന രീതിയും ഗുണകരമാണ്.

മൂത്രചാലുകളിലെ ആന്തരികസ്തരങ്ങളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ A അത്യാവശ്യമാണ്. മൂത്രത്തില്‍ നിരന്തരം രോഗാണുബാധ പിടിപെടുന്നവര്‍ വിറ്റാമിന്‍ A ദിനം പ്രതി 10000 I.U ലഭിക്കുംവിധത്തില്‍ ആഹാരത്തെ ക്രമീകരിക്കണം. കരള്‍മത്സ്യകൊഴുപ്പുകള്‍തിളപ്പിക്കാത്ത പാല്‍മുട്ടകാരറ്റ്മധുരക്കിഴങ്ങ്‌മാങ്ങ, കടുക്ഗ്രീന്‍പീസ്പഴുത്ത തക്കാളിചീരപപ്പായ എന്നിവയില്‍ വിറ്റാമിന്‍ A അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ അളവ് അധികമാകാതെയും സൂക്ഷിക്കണം.

പൊട്ടാസ്യം അടങ്ങിയ തണ്ണിമത്തങ്ങമത്തങ്ങകരിക്ക്മുന്തിരിതഴുതാമ എന്നീ ശീതയിനങ്ങള്‍ മൂത്രത്തെ പോഷിപ്പിക്കും. മൂത്രചാലുകള്‍ ശുദ്ധിയാകാന്‍ ഇവ സഹായകമാണ്. വന്‍പയര്‍ കഴിക്കുന്നതും മൂത്രം പോകാന്‍ നല്ലതാണ്. കറിയുപ്പ് (ദിനംപ്രതി 5 ഗ്രാം)അമ്ലയിനങ്ങള്‍ എന്നിവയുടെ തോത് കുറക്കണം. മഴക്കാലത്ത് കറിയുപ്പിന്‍റെ ദിനംപ്രതിയുള്ള ഉപയോഗം 3 ഗ്രാമില്‍ താഴെയാക്കണം. മൂത്രത്തിന്‍റെ ആസിഡ് സ്വഭാവം അധികം വര്‍ധിപ്പിക്കുന്ന ഇറച്ചിമദ്യംകാപ്പി എന്നിവയും മറ്റും വേനല്‍ക്കാലത്ത് അധികം കഴിക്കരുത്.

ശരീരത്തില്‍ ക്ഷാര അമ്ല അനുപാതം ശരിയായ നിലയില്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഭക്ഷണത്തില്‍ സസ്യാഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. പഴങ്ങള്‍ഇലക്കറികള്‍ എന്നിവ ക്ഷാരഗുണത്തെ വര്‍ധിപ്പിക്കും. പച്ചക്കറികള്‍ അധികം വേവിക്കാതെയും അധികം ഉപ്പ് ചേര്‍ക്കാതെയുമാണ് പാചകം ചെയ്യേണ്ടത്. വൃക്കകള്‍ ക്ഷീണിച്ചവര്‍ പൊട്ടാസ്യം അടങ്ങിയ ആഹാരങ്ങള്‍ അധികം കഴിക്കരുത്. അമ്ലത കൂടിയ സസ്യാഹാരങ്ങള്‍ പാചകം ചെയ്യുമ്പോള്‍ അപ്പക്കാരം ഉള്‍പ്പെടുത്തുന്നത് ചിലപ്പോള്‍ ഗുണകരമാകും.

പുളിമധുരം എന്നിവ അധികം കലര്‍ന്നിട്ടില്ലാത്ത ശീതളപാനീയങ്ങളാണ് വൃക്കരോഗികള്‍ക്ക് ഉചിതം. മൂത്രവ്യുഹത്തില്‍ കറ രൂപപ്പെടാതിരിക്കാനും ചാലുകള്‍ വൃത്തിയാകാനും ഇത്തരം പാനിയങ്ങള്‍ ഉതകും. ബാര്‍ലി ഉഷ്ണയിനമാണെങ്കിലും പ്രഭാവത്തില്‍ ശീതവീര്യമാണ്. മല്ലിയും ശീതമാണ്. ഇവ മൂത്രത്തിന്റെ തോത് കൂട്ടും.

ദേഹം മസാജ് ചെയ്യുന്നതും ലഘുവായ രീതിയില്‍ വ്യായാമം ചെയ്യുന്നതും പേശിഅസ്ഥിചര്‍മ്മം എന്നിവയിലോട്ടുള്ള രക്തസഞ്ചാരത്തെ ത്വരിതപ്പെടുത്തും. ഇതുമൂലം അസ്ഥിപേശി എന്നിവയിലെ അപചയതോത് കുറയും. മാലിന്യങ്ങളുടെ ചര്‍മ്മം വഴിയുള്ള വിസര്‍ജ്ജന തോത് കൂടും. കല്ല്‌ ഏതിനമായാലും ദിവസവും പലതവണ മൂത്രം ഒഴിക്കണം.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

കക്കകുരുമുളക്കടല എന്നിവ വേനല്‍ക്കാലത്ത് പാടെ ഉപേക്ഷിക്കണം. പുകയിലചായകാപ്പികൃത്രിമ രുചിദ്രവ്യങ്ങള്‍മൈദബേക്കറി പദാര്‍ത്ഥങ്ങള്‍പഞ്ചസാരസെന്ന പോലുള്ള വയറിളക്ക മരുന്നുകള്‍ എന്നിവയെയും നിയന്ത്രിക്കണം.

മാനസികസംഘര്‍ഷംകോപംവെറുപ്പ്‌, അപരാധം എന്നിവ അഡ്രിനാലിന്‍ സ്രാവത്തെ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായതിനാല്‍ ഇവ മൂലം വൃക്കയിലോട്ടുള്ള രക്തസഞ്ചാരം കുറയും. ഇവ സ്ഥായിയായാല്‍ മാലിന്യങ്ങളുടെ സാന്ദ്രത രക്തത്തില്‍ വര്‍ദ്ധിക്കും.ഇവ നിമിത്തം മൂത്രവാഹിനിമൂത്രസഞ്ചി എന്നിവ ദീര്‍ഘനേരം സങ്കോചിച്ച് നിലകൊള്ളാന്‍ ഇടവന്നാല്‍ അതുമൂലവും അശ്മരി ഉടലെടുക്കും.

Aspirin, Sulpha medicines, Ephedrine, Ciprofloxacin, Carbonic anhydrase inhibitors, Aluminium hydroxide, Magnesium trisilicateAcetazolamideFurosemide തുടങ്ങിയ ആധുനികമരുന്നുകളും കല്ല്‌ സാദ്ധ്യത ഉള്ളവര്‍ക്ക് ഹിതകരമല്ല.

ഹോമിയോ മരുന്നുകള്‍ 

മൂത്രത്തിൽ രൂപപ്പെട്ട കല്ലിനെ അലിയിപ്പിച്ചുകളയാന്‍ തേക്കിന്‍ക്കായയുടെ പരിപ്പ് ഉപയോഗിക്കുന്ന ഗൃഹവൈദ്യരീതി ചില പ്രദേശങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്. 80 % കല്ലുരോഗങ്ങളും ഔഷധങ്ങള്‍ കൊണ്ട് ഭേദമാകുന്നവയാണ്. രോഗലക്ഷണങ്ങളെയും കാരണങ്ങളെയും വ്യക്തിയുടെ രോഗവിധേയതയേയും ആധാരമാക്കിയുള്ള യുക്തിചികിത്സയാണ് ഹോമിയോപ്പതിയിൽ അവലംബിച്ചുപോരുന്നത്. വേദനയെ കുറയ്ക്കുകമൂത്രത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകഅനുബന്ധ ലക്ഷണങ്ങളെ കുറയ്ക്കുകവൃക്കയില്‍ കല്ല്‌ രൂപപ്പെടാന്‍ ഇടയാക്കിയ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, രോഗം ആവര്‍ത്തിക്കുന്നത് തടയുക എന്നിവയില്‍ ഊന്നിയ ശമന ശോധനാ മുറകളാണ് ഹോമിയോപ്പതിയില്‍ സ്വീകരിച്ചുപോരുന്നത്. കല്ലുകൾ സംബന്ധമായ പ്രയാസങ്ങള്‍  ഇടവിട്ട് അനുഭവപ്പെടുന്നവർഒരു വൃക്ക മാത്രമുള്ള രോഗികൾവലിപ്പമേറിയ കല്ലുകളുള്ളവര്‍ എല്ലാം മരുന്നുകള്‍ കഴിക്കുന്നത് 3 മുതല്‍ 6 മാസം വരെ തുടരണം.

വയര്‍വേദന കഠിനമായി അനുഭവപ്പെടുമ്പോള്‍ അധികം ചൂടുള്ള ജലത്തില്‍ തോര്‍ത്ത് നനച്ച് 30 മിനുട്ട് നേരം വേദനഭാഗത്ത് ചൂടുപിടിക്കണം. വേദന കുറയുന്നില്ലായെങ്കില്‍ വീണ്ടും 30 മിനുട്ട് നേരം കൂടി ചൂടുപിടിക്കണം.

വേദന കുറഞ്ഞാല്‍ തണുത്ത ജലത്തില്‍ മുക്കിയ തോര്‍ത്ത് വേദന അനുഭവപ്പെട്ട ഭാഗത്ത് 5 മിനുട്ട് നേരം വെയ്ക്കണം. ദിവസം 3 നേരം എന്നോണം ഇത് ആവര്‍ത്തിക്കുകയും ചെയ്യാം.

നീണ്ടുനില്‍ക്കുന്ന വൃക്കരോഗങ്ങള്‍

പ്രമേഹംഅതിരക്തസമ്മര്‍ദ്ദംഹൃദയരോഗങ്ങള്‍അര്‍ബുദംശ്വാസകോശരോഗങ്ങള്‍ തുടങ്ങിയ തീവ്ര പകര്‍ച്ചവ്യാധിയിതര രോഗങ്ങളുടെ പട്ടികയില്‍ജീവിതശൈലീ രോഗങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ വൃക്കരോഗങ്ങളും സ്ഥാനംപിടിച്ചിരിക്കുകയാണ്. ഹൃദ്രോഗങ്ങളുടെയും അകാലത്തില്‍ ഉള്ള മരണത്തിൻ്റെയും മുഖ്യനിദാനം വൃക്കകളുടെ ആരോഗ്യക്കുറവ് ആണ്. പ്രതിരോധിക്കാനും പരിഹരിക്കാനും കഴിയുന്ന രോഗമാണ് വൃക്കരോഗങ്ങള്‍. 

Glomerular filteration rate in ml/ minute (Cockcroft Gault formula =

( 140 - age) x Body weight (x 0.85 in female) / (72 x creatinine %).

വൃക്കകളുടെ  പ്രവർത്തനക്ഷമതാനിരക്ക് 80 തിൽ നിന്നും വളരെ കുറഞ്ഞാൽ കരൾ  വഴിയുള്ള മാലിന്യവിസർജനത്തെ ആദ്യം പോഷിപ്പിക്കണം.മലശോധന നിത്യവും റപ്പാക്കണംപാലിൽ ചുക്ക് പൊടിച്ചത്  കലർത്തി തിളപ്പിച്ച് അതിൽ മൂന്ന് ടീസ്പൂൺ ആവണക്കെണ്ണ ചേർത്ത് ദിവസം മൂന്ന് നേരമെന്നോണം ആഴ്ച്ച കഴിച്ചാൽ വൃക്കസ്തംഭനം കുറയും. ചർമ്മത്തിൽ എണ്ണ പുരട്ടി വിയർപ്പിച്ച് കുളിച്ചാൽ ലവണമാലിനങ്ങളും കുറെ പുറത്തു പോകും. എരിക്ക്, കുന്തിരിക്കം, മിറ, ഗുൽഘുൽ, കറുകപട്ട എന്നിവ ചർമ്മത്തിൽ ലേപനം ചെയ്യുന്നത് വാർദ്ധക്യപരമായി സംഭവിക്കാനിടയാകുന്ന  സ്തംഭനാവസ്ഥയെ പ്രതിരോധിക്കും. തിലപുഷ്പ്പി യുടെ സത്ത് ലഘുവായ അളവിൽ ഉപയോഗപ്പെടുത്തിയാലും സ്തംഭനാവസ്ഥ പരിഹരിച്ചുകിട്ടും.

വൃക്കകളെ സംരക്ഷിക്കേണ്ടതിന്‍റെ അനിവാര്യത സംബന്ധിച്ച് സാധാരണ ആളുകളില്‍ അവബോധം വര്‍ദ്ധിപ്പിക്കുകവൃക്കരോഗങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കുക, പരിഹരിക്കാന്‍ ലളിതമായ  മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മാര്‍ച്ച് മാസം രണ്ടാമത്തെ വ്യാഴം ലോക വൃക്കദിനമായി ആചരിച്ചുവരുന്നത്.

മുന്‍കാലങ്ങളില്‍ വൃക്കരോഗങ്ങള്‍ക്ക് കാരണം മൂത്രത്തിലെ ക്രിസ്റ്റലീകരണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ഔഷധജന്യരോഗമായും ജീവിതശൈലി രോഗമായും തീര്‍ന്നിട്ടുണ്ട്. ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടിവരുന്നതും വൃക്ക മാറ്റിവെക്കലിന് വിധേയമാകാന്‍ കാത്തിരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആയുര്‍ദൈഘ്യം കുറയുന്നതും എല്ലാം ഇതിന്‍റെ പരിണിതഫലങ്ങളാണ്. 

ഋതുക്കൾക്കും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും അവനവന്‍റെ ദേശാവസ്ഥയ്ക്കും ലിംഗ / പ്രായ / ഭേദങ്ങള്‍ക്കും അനുയോജ്യമായ ഒരു ജീവിതശൈലിയെ തിരിച്ചറിയണം. അവയവങ്ങളെ അകാലത്തില്‍ ‘ശില’ ആക്കാത്ത ഒരു ആഹാരശീലം ചിട്ടപ്പെടുത്താനാകണം. അത്തരം രീതികള്‍ അന്യദേശക്കാരുടെ  ഭ്രമ, വിഭ്രമ, മതിഭ്രമ സങ്കല്‍പ്പങ്ങള്‍ക്കും അവരുടെ ഗൂഡലക്ഷ്യങ്ങള്‍ക്കും അനുസൃതമാകാതെസ്വന്തം പാരമ്പര്യസമ്പ്രദായങ്ങളില്‍ നിന്നും അതിൻ്റെ സംസ്ക്കരണത്തിൽ നിന്നും അനുഭവ യുക്തിയില്‍നിന്നും ഉൾതിരിഞ്ഞത് ആക്കാന്‍ വര്‍ത്തമാനകാലം ആരോഗ്യവും ആയുസ്സും കാംക്ഷിക്കുന്ന ഓരോരുത്തരെയും നിർബന്ധിക്കുന്നുണ്ട്.

 പ്രതിരോധമാര്‍ഗ്ഗങ്ങള്‍

വേനല്‍ക്കാലത്ത് ജലം ധാരാളം കുടിക്കുക.

നട്ടുച്ചക്ക് വെയില്‍ അധികം ഏറ്റ് ജോലി ചെയ്യുന്ന രീതി മാറ്റുക.

ആഹാരത്തിൽ പഞ്ചസാരയുടെയും ഉപ്പിന്‍റെയും തോത് വളരെ കുറയ്ക്കുക.

രാസമരുന്നുകള്‍ പതിവായും അനാവശ്യമായും സ്വയമെന്നോണവും കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.

മണ്ണ്, ക്ലോറിൻ എന്നിവയുടെ അംശം കലര്‍ന്നിട്ടില്ലാത്ത ജലം മാത്രം കുടിക്കുക. 

മണ്ണ് അംശമുള്ള ആഹാരയിനങ്ങളെ അറിഞ്ഞ് അവയുടെ ഉപയോഗം കുറയ്ക്കുക. 

മൽസ്യം, ചെമ്മീൻ (Uric acid, Heavy metalsഎന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

ദുര്‍മേദസ്സ്കുടവയര്‍ എന്നിവ അധികം ഉള്ളവര്‍ അതിനെ എത്രയും വേഗം പരിഹരിക്കുക.

മാംസപേശികള്‍ അകാലത്തില്‍ ക്ഷയിക്കുന്നത് തടയുക.

പുകവലി, മദ്യപാനശീലം എന്നിവ  ഉപേക്ഷിക്കുക.

മായം കലര്‍ന്ന ആഹാരപദാര്‍ത്ഥങ്ങളെ തിരിച്ചറിഞ്ഞ് വര്‍ജ്ജിക്കുക.

 കുഞ്ഞിന്‍റെ വൃക്കവളര്‍ച്ചയ്ക്ക് കൂടി ഉതകുന്ന പോഷകാഹാരം ഗര്‍ഭിണികള്‍ കഴിക്കുക. ഇഞ്ചി  ചേർത്ത  കറികൾ, ഇഞ്ചി ചേർത്ത് തയ്യാറാക്കിയ ആഹാര ഉൽപന്നങ്ങൾ ഗർഭത്തിന്റെ ആദ്യ മാസങ്ങളിൽ പൂർണ്ണമായും ഒഴിവാക്കുക.

മാനസിക സംഘര്‍ഷം (Sympathetic overactivity) ലഘുവാക്കാൻ ഉതകുന്ന യുക്തിസഹജമായ രീതികള്‍ (Sympatholytics) അവലംബിക്കുക. പ്രയോജനം അനുവദിക്കുന്ന കർമ്മങ്ങളിൽ മുഴുകുന്നത് ശീലമാക്കുക.

*

ഹോമിയോ ഇനം ഔഷധങ്ങൾ 

Quercus.

Tectona grandis.

Pearls.

Carbo vegitablis.

(Potentized).

ശീതമരുന്നുകള്‍

Eupatorium purpureum group.

Uva ursi group.

Phyllanthus niruri group.

Boerhavia diffusa group.

Tribulus terrestris group. 

Hydrangea group.

ഉഷ്ണമരുന്നുകള്‍

Berberis vulgaris group.

Allium sativa group.

Piper cubeba group.

Zingiber group.

Ricinus communis group.

സ്തംഭനമരുന്നുകള്‍

Ricinus communis group.

Astringent group.

Camphor group. 

Colchicum group.

Hawthorn group.

Silicea group.

Calcium carbonate group.

*

Wednesday, 5 November 2014

Down syndrome. Homeopathic remedies. Kader Kochi.

Down syndrome is a genetic condition with mental subnormality in which a person has 47 chromosomes instead of the usual 46.This congenital disorder was first described by John Langdon Haydon Down (18 November 1828, October 1896), an English physician in 1866. Down syndrome is not usually inherited from parents. The most cases of Down syndrome (95%) are usually caused by some changes during the development of the ovum, sperm cell, or embryo.

More than 75% of Down syndrome defects occur due to an extra chromosome 21 within the ovum. Less than 25% of cases occur due to an extra chromosome in the sperm cell. Some rare cases the ovum and sperm cells are normal. It also calls trisomy 21 (> 90%). It is also known as 'Up syndrome' because of the cheerful personality.

It occurs about once in every 600 800 births. Gender, race, and ethnicity do not appear to play a role in the development of the disorder. It affects an equal number of boys and girls.


RISK FACTORS

Mothers who are 35 years and older. As a woman's age increases, the risk of having a Down syndrome baby increases.

Woman who has child with Down syndrome.

Chemical Toxicity: Environmental chemical pollutants, Petrochemical pollutants, Bisphenol A in plastic, Heavy metal pollution, Alcohol, and Tobacco smoke toxin, Manganese toxicity etc. have some role.


CLINICAL FEATURES

The characteristic features of Down syndrome vary from person to person and can range from mild to severe.

 

Head

Separated joints between the bones of the skull.

Small or abnormal shaped head.

Flat area on back of head.

Flat appearing face.

Rounded cheeks.

Small chin.


Eyes

Upward slanting eyes.

Extra folds of skin located at the inside corner of eye.

The inner corner of the eyes may be rounded instead of pointed.

White spots on the colored part of the eye.


Ear

Small, low-set, misshapen ears.


Nose

Low-set, look forward.

Flat bridge. 

Small nose.


Mouth

Small and irregularly shaped.

Narrow and high palate.

Protruding of tongue.


Neck

Loose skin at the nape of the neck.


Trunk

Umbilical hernia.

Short stature.

Dysplastic pelvis.


Upper extremity

Small, wide hands with short fingers.

An unusual deep crease across the center of the palm.

Malformed fifth finger.

Overly-flexible joints. 


Lower extremity

Weak muscles.

Wide space between the big and the second toes.

Unusual creases on the soles of the feet.

Overly-flexible joints.

Short legs.


Mind

Behavioral characteristics  include calm, cheerfulness, gentleness, patience, tolerance and less responsive.

Some are anxious and impulsive.

Low intellectual ability. I.Q range varies in between 20-70.

 

Delayed physical, mental and social development.


Many different medical conditions are seen in people with Down syndrome

Congenital heart disease ( 30 - 50%).They include Atrial Septal Defects, Ventricular Septal Defects, Endocardial Cushion Defects or Tetralogy of Fallot. Severe heart problems may lead to early death. Malformations of the gastrointestinal tract (5-7%)They include esophageal atresia, or duodenal atresia.

Mental retardation.

Epilepsy.

Eye problems, poor vision, and early cataract.

Dentition delayed, irregular development of teeth and Crooked teeth.

Hypothyroidism.

Men with Down syndrome are commonly sterile. Women with Down syndrome are fertile. About 50 % of babies of these women will be born with Down syndrome. Some individuals with Down syndrome may live independently as adults, while others may require long-term care and support.

Possible complications

Early and massive vomiting due to esophageal atresia or duodenal atresia.

Sleep apnea due to narrowing of upper airway.

Recurrent upper respiratory infections.

Leukemia (30%). It can cause early death.

Hip joint dislocation.

Endocarditis.

Chronic constipation. 

Dental problems.

Deafness or balance complaints due to recurrent ear infections.

Cognitive disabilities, Dementia, and Alzheimer’s disease.

Premature senility.

Weakness at upper part of back.

Prognosis in Down syndrome depends on the severity of related health problems like heart defects, leukemia, and infectious diseases. Although many Down syndrome children have physical and mental limitations, they can live independent and productive lives well into adulthood. The average age at death for an individual with Down syndrome is about 50 to 55 years.

Preventive treatment

Genetic and psychological counseling for persons with a family history of Down syndrome who wish to have a baby.

Provide Calcium phosphate 3 x for boys and girls of family.

Prefer milk products than alcohol during honeymoon.

Avoid Ginger, Garlic and spicy foods during Honeymoon. 

Avoid excess of broiler chicken during Honeymoon celebration.

Avoid cattle feed contaminated with Fungicide, Arsenic and Ergot. 

Avoid much Alcohol, Cabbage and Mustard seeds and Onions in daily life.

Avoid shellfish and bottom fish as it contains heavy metals like Mercury and Lead.

Avoid food items with coloring agents, artificial sugar, Trans fat and acrylamide.

Avoid food items contaminated with Thallium and insecticide (during childhood).

Avoid pepper and cloves during pregnancy.

Protect from mosquito bite (day bite) during pregnancy (Zika virus infection).


Homeopathic treatment

A. Anti miasmatic remedies.

Calcarea carbonate(Pearls), Magnesium phos, Natrum mur.

Anti miasmatic remedies.

Allium sativa, Viscum album. 

Anti miasmatic remedies.

Veratrum album, Chelidonium, Thuja, Valariana.

B. Miasmatic remedies. 

Ricinus communis, Syzygium aromaticum, Calotropis,  Alfalfa, Cardamom, Olibanum, Manganum oxydatum nitricum.

Miasmatic remedies. 

Cinchona. 

Miasmatic remedies.

Arsenicum, Tabacum. Arsenic sulphide.

Supporting treatment                     

Low Immunity

Ocimum sanctum, Withania somnifera.

Anemia

Cardus marianus, Ginseng.

Anti-microbial medicines

Absinthium, Allium sativa, Berberis vulgaris, Echinacea, Eucalyptus, Ipecac, Hydrastis.

Dementia

Acorus calamus, Brahmi, Fenugreek, Ginkgo biloba, Hydrocotyle, Nux vomica, Physostigma, Conium maculatum, Ginseng, Rauwolfia, Salvia officinalis, Secale cor, Veratrum alb, Withania somnifera, Celastrus paniculata.

Insomnia

Passiflora, Valeriana, Withania somnifera.

Hypothyroidism

Fucus vesiculosus, Kali iodide.

Low muscles tone

Belladonna, Nux vomica, Calcium carbonate.

Some natural symptomatic remedies

Neurological deficit from   suppressed skin lesion


Sulphur, Azadirecta, Viscum album. 

Weak muscles


Aconitum, Belladonna, Causticum, 

Gelsemium, Kali carb, Natrum mur, 

Plumbum met, Kali mur.


Alzheimer’s disease

Alumina, Argentum nitricum, Hyoscyamus, 

Lobelia, Natrum mur, Silicea, Zinc met.


Weak nerve cells

Syzygium aromaticum, Arsenic album, 

Hyoscyamus, Lobelia, Rauwolfia.


Autonomic dysfunctions

Aconitum nap, Nux vomica.


Enuresis nocturnal


Ephedra, Physostigma, Verbascum.


Retinitis, Optic neuritis

Alfalfa, Calotropis, Arsenic, Kali iodatum.


Hypothyroidism

Sinapis nigra.


Weak bone marrow  

Allium sativa, Lobelia, Piper nigrim, Taraxacum.


 Weak reproductive cells

 

Aconitum, Aloe socotrina, China, Lobelia,

Lycopodium, Piper nigrim, Secale cor, 

 Sinapis, nigra, Veratrum album, 

Viscum album, Zingiber.

Supporting measures

Promote periodic regular medical checkup. It will help to reduce the risk of complications.

Correct the severe mechanical conditions surgically.

Provide appropriate education and training.

Speech therapy.

Provide individual interactive measures and motivation to improve language proficiency. Provide necessary supporting items like hearing aids and glasses. 

Provide facilities for children watching cartoon films, storytelling, drawing etc.

Treat ear and chest infections properly.

Physical therapy. Make gentle massage on head, spinal column and limbs with oil to improve muscle tone. Essential oil like Lavender, Peppermint, Salvia and Jasmine are helpful to modify behavior changes.

Provide proper training about stretching exercises, rolling exercise, orofacial exercise and breath holding exercise. Promote breathing exercise only through one nose also.

Provide calcium rich food to prevent complication like adenoid and leukemia.

Provide sufficient food items containing vitamin A, B3, B6, E; omega 3 fatty acids, Zinc and Selenium.

Prefer organic rice, wheat, fruits and vegetables in diet.

Include vegetable items up to 65 % in diet.

Give adequate support to care givers.


Other favorable items  

Green tea, Black tea, Banana, Fragrances.

Alfalfa honey.

Eucalyptus honey.

Nux vomica honey.

Gelsemium honey.

Other unfavorable items  

Gluten, soybean, refined sugar and casein rich diet.

High caloric diet in obese children.

Spices.

World Down syndrome day is celebrated on 21 March every year.