Friday, 14 June 2024

കായകല്പം 11. Kader Kochi.

ചൈനയിൽ യുവാൻ പ്രവശ്യയിലെ രാജാവായിരുന്നു ഹൂയൻ ചീ. ആഫ്രിക്കയിൽ നിന്ന് കുടിയേറിയവരായിരുന്നു ഹുയൻ ചീ യുടെ പൂർവ്വികർ. രാജ്യത്തിലെ അധിക വിഭാഗവും 'ഡ്രാഗൺ തീദൈവങ്ങളെ ആരാധിക്കുന്ന 'ഹാൻ,' ഷാങ്മിംഗ്ഷൗ നാടോടി ഗോത്രങ്ങളായിരുന്നു. 

തന്‍റെ രാജ്യത്തിലെ ഗോത്ര ദൈവമായ 'പാൻ കുവിനെ ക്കുറിച്ച്, 'ഷാങ് തീയെ ക്കുറിച്ച്, 'താവോയെ ക്കുറിച്ച്ഒപ്പം മനുഷ്യന്‍റെ ജീവിതചര്യകളെ സംബന്ധിച്ചും ഹുയങ്ങ് ചീ വിശുദ്ധമായ ഒരു യമനിയമ പ്രമാണം ആമത്തോലിൽ തയ്യാറാക്കി. മനുഷ്യജീവിതത്തിന്‍റെ ഉൾകാമ്പ് വിശുദ്ധിയും ധർമ്മവും ത്യാഗവും സമാധാനവും സംതൃപ്തിയും ഒപ്പം ശാന്തിയും ആനന്ദവും ആയിരിക്കണമെന്ന് പ്രമാണത്തില്‍ ഉൽഘോഷിച്ചു. എല്ലാ ഗോത്രജനങ്ങളും 'താവോഎന്ന പരമ പ്രകൃതിവിശേഷത്തെ മാത്രം ആരാധിക്കണമെന്നും ഹുയങ്ങ് ചീ രാജാവ് കൽപ്പിച്ചു. പ്രവശ്യയിലെ ഇതര ഗോത്ര ദൈവങ്ങളുടെ പ്രതിമകളെ എല്ലാം തച്ചുടച്ചു. 'താവോഎന്ന പദത്തിന്‍റെ അർത്ഥം 'സത്യത്തിൽ എത്താനുള്ള സ്വഭാവികവും ലളിതവുമായ മാർഗ്ഗംഎന്നാണ്. സത്യം എന്നത് നിത്യതയാണ്. സത്യം എന്നത് സ്വതന്ത്ര്യമാക്കപ്പെടലാണ്. ജീവശക്തി ഏറെക്കുറെ സത്യമാണ്. ബോധം സത്യമാണ്. സത്യത്തിൽ എത്തുമ്പോൾ അനുഭവിക്കാനാകുന്നതാണ് മോക്ഷം.

ഹുയങ്ങ് ചി രാജാവ് അന്തരിച്ചപ്പോള്‍ മകൻ ഹുയങ്ങ് തുങ്ങ് രാജാവായി. അദ്ദേഹം മംഗോളിയതായ്‌വാൻവിയറ്റ്നാംകൊറിയമലേഷ്യജപ്പാൻ ദീപുകൾഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ജൈത്രയാത്ര നടത്തി തന്‍റെ സാമ്രാജ്യം വികസിപ്പിച്ചു. രാജ്യത്ത് ഷണ്ഡത്വ ശിക്ഷയും ബഹുദൈവ ആരാധനയും നിർത്തലാക്കി. 

ഹുയങ്ങ് തൂങ്ങ് കാലം ചെയ്തപ്പോൾ ഏക മകൻ തൂങ് ലീ ചക്രവർത്തിയായി. അധികാരം ഏറ്റ ഉടന്‍ അധിനിവേശ പ്രദേശങ്ങളിൽ 10000 ത്തോളം വെങ്കലം കൊണ്ടുള്ള 'ഷാങ് തീക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഉത്തരവിട്ടു. പിശാചിന്‍റെ സന്തതിയാണ് വിജ്ഞാനമെന്നും വിഷയമോഹങ്ങളും വിജ്ഞാനവുമാണ് മനുഷ്യനിലെ അശാന്തിക്ക് അടിസ്ഥാനമെന്നും ചക്രവര്‍ത്തിയായ തുങ് ലീ വിശ്വസിച്ചു. ജീവിത മോക്ഷത്തിന് അവിദ്യയെ അകറ്റണമെന്നും ജ്ഞാനം നേടണമെന്നും അദ്ദേഹം നിർദേശിച്ചു. വിശുദ്ധിസാമൂഹ്യമര്യാദവിദ്യാഭ്യാസംദേഹ അദ്ധാനംദേഹ വിശ്രമംമനോ അദ്ധ്വാനംത്യാഗംമനോ വിശ്രമം എന്നീ പടികളിലൂടെ  ഓരോ വ്യക്തിക്കും മോക്ഷം സമ്പാദിക്കാനാകുമെന്ന് തൂങ് ലീ ചക്രവർത്തി പ്രജകളോട് ഉൽബോധിപ്പിച്ചു.

വാര്‍ഷിക ഉത്സവ ചടങ്ങില്‍ വെച്ച് ചക്രവര്‍ത്തി അസാധാരണമായ ഒരു വിളംബരം നടത്തി. വിശുദ്ധ പ്രാമാണമായ 'ഷാങ്ങ്ഹായ്സംബന്ധിച്ചും ചക്രവർത്തിയുടെ മോക്ഷസൂത്രങ്ങൾ സംബന്ധിച്ചും ആർക്കെങ്കിലും ഭിന്നാഭിപ്രായം ഉണ്ടെങ്കിൽ 50 ദിവസത്തിനകം ബോധിപ്പിക്കാം എന്നായിരുന്നു വിളംബരം. 7 ആഴ്ച പിന്നിട്ടിട്ടും ആരും തന്നെ മുന്നോട്ട് വന്നില്ല. 50 താം ദിവസം ഖസാക്കിലെ 'ചിൻവംശത്തിൽ നിന്നുള്ള ഒരു വൃദ്ധൻ80 വയസ്സ് തോന്നിക്കുന്ന ഒരു പടയാളി കൊട്ടാരത്തിൽ എത്തി. ആശയ വിപുലീകരണം നടത്താനുള്ള സന്നദ്ധത അറിയിച്ചു. രാജകിങ്കരന്മാർ അയാളെ തുറുങ്കിൽ അടച്ചു. 

രാജ്യത്തിലെ 'ലീക്ഷേത്രങ്ങളോട് അനുബന്ധിച്ച് നടത്തിയ വാർഷിക മഹോത്സവ ആഘോഷങ്ങളിൽ എല്ലാം പങ്കെടുത്ത് തൂങ് ലീ ചക്രവർത്തി കൊട്ടാരത്തിൽ തിരിച്ചെത്തി. വൃദ്ധപടയാളിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ അറിയാന്‍ രാജാവ് ഏര്‍പ്പാടാക്കി. വൃദ്ധപടയാളിയെ ഒരാഴ്ച പട്ടിണിക്കിടാനുംതുടർന്ന് രാജസദസ്സ് സമക്ഷം ഹാജരാക്കാനും ചക്രവർത്തി ഉത്തരവിട്ടു. രാജ്യസദസ്സ് കൂടിയ ഘട്ടത്തില്‍ വൃദ്ധ പടയാളിയെ രാജ്യത്തിലെ പ്രധാനമന്ത്രി ആയി നിയമിച്ചതായി ചക്രവർത്തി കല്പന പുറപ്പെടുവിച്ചു. മുറുമുറുത്ത ഗോത്ര തലവന്മാരെ വകവരുത്തി.

ഐശ്വര്യത്തോടെയും സമാധാനത്തോടെയും രാജ്യവും കാലവും കടന്നുപോയി. തൂങ് ലീ ചക്രവർത്തിയുടെ സിംഹാസന ആരോഹണത്തിന്‍റെ 40 താം വാർഷികാഘോഷങ്ങൾ രാജ്യം മുഴുവൻ ആഹ്ലാദപൂര്‍വ്വം കൊണ്ടാടി. ആഘോഷങ്ങളിൽ പങ്കെടുത്ത് കൊട്ടാരത്തിൽ തിരിച്ചെത്തിയപ്പോൾ ചക്രവർത്തി പറഞ്ഞു

അല്ലയോ പ്രധാനമന്ത്രീഅങ്ങയുടെ സേവനങ്ങൾക്ക് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നു. ഞാൻ ചക്രവർത്തി പദവി ഒഴിയാൻ ആഗ്രഹിക്കുന്നു. പുതിയ ചക്രവർത്തിയെ അങ്ങ് നിർദ്ദേശിച്ചാലും. 

അല്ലയോ പ്രധാനമന്ത്രിഅങ്ങ് ഇനിയുള്ള കാലം വിശ്രമജീവിതം നയിച്ചാലും. 'ലീസാമ്രാജ്യത്തിന്‍റെ മുതിർന്ന ഗുരുവായി അങ്ങയെ അവരോധിക്കാൻ നാം ആഗ്രഹിക്കുന്നു. അങ്ങ് ഇനി 'ലാവോസിഎന്ന പേരിൽ അറിയപ്പെടും. സാമ്രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കും വഴികാട്ടിയാകുന്ന ഒരു പുതിയ പ്രമാണം (താവോ തേ കിംങ്) അങ്ങ് തയ്യാറാക്കിയാലും.

പ്രധാനമന്തി വിനയാന്വീതനായി. ചക്രവർത്തിയെ വണങ്ങി. മഹാരാജൻഒന്ന് ചോദിച്ചുകൊള്ളട്ടെ. അങ്ങ്, 39 കൊല്ലം മുന്‍പ് ഉപാധികൾ ഒന്നും കൂടാതെയാണ് അടിയനെ പ്രധാനമന്ത്രിയായി നിയമിച്ചത്. അടിയനോട് ഒന്നും തന്നെ ആരാഞ്ഞുമില്ല. രാജ്യധിക്കാരത്തിന് ശിക്ഷിച്ചുമില്ല. അങ്ങ് എന്തുകൊണ്ടാണ് എന്നെ പ്രധാനമന്ത്രിയായി നിയമിച്ചത്അതിന്‍റെ പിന്നിലെ യാഥാര്‍ത്ഥ്യം എന്താണ്?

തുങ് ലീ ചക്രവർത്തി മന്ദഹസിച്ചുകൊണ്ട് ഓർമ്മ പുതുക്കി. "രാജ്യത്തിലെ വിശുദ്ധ പ്രമാണം മനസ്സിലാക്കിയ വ്യക്തി അക്കാലത്ത് അങ്ങ് മാത്രമായിരുന്നു. കൊട്ടാരത്തിലെ ഞാൻ അടക്കമുള്ള ആളുകള്‍ ആരും തന്നെ ആമത്തോലിലെ പ്രമാണം വായിച്ചിരുന്നില്ല".

ലാവോസി ക്ഷമാപണത്തോടെ പറഞ്ഞു. 

പ്രഭോക്ഷമിക്കണം. അടിയനും അന്ന് പ്രമാണം വായിച്ചിട്ടില്ലായിരുന്നു. 

തൂങ് ലീ ചക്രവർത്തി ആശ്ചര്യഭരിതനായി.

ആരും തയ്യാറാകാതിരുന്ന ഒരു കാര്യത്തിനുള്ള ആത്മവീര്യം അങ്ങേയ്ക്ക് എവിടെ നിന്നാണ് കിട്ടിയത്. ചക്രവർത്തി തിരക്കി.

ലാവോസി.

അടിയൻ ഒരു വൃദ്ധനായാണ് ജനിച്ചത്. ജനനഘട്ടത്തിൽ അടിയന്റെ തലമുടിയെല്ലാം നരച്ചിരുന്നു. ഖസാക്കിൽ വെച്ച് അടിയൻ ഒരു സ്വപ്നം കണ്ടിരുന്നു. ഒപ്പം ഒരു അശരീരിയും കേട്ടു. 'സ്വയം വിളക്കാകുക'. അതിന് ശേഷം എല്ലാം സ്വയം ചെയ്യാൻ ശീലിച്ചു. കൃഷി ചെയ്യാനും ഭക്ഷണം പാചകം ചെയ്യാനും സ്വയം ആഹ്ലാദിക്കാനും ആഹ്ലാദിപ്പിക്കാനും ശീലിച്ചു.

'സ്വയം ബഹുമാനിതനാകുകഎന്നൊരു ശ്രുതി ഞാനും കേട്ടിരുന്നു. തുങ്ങ് ലീ ചക്രവർത്തി ചിരിച്ചു. ലാവോസിയും ചിരിച്ചു. അവർക്കുള്ളിലെ ഗുരുവും ചിരിച്ചു. സുരതുഷ്ട്രനെ പ്പോലെ. ചിരിച്ചുകൊണ്ട് ജനിച്ച ഋഷിയാണ് സുരതുഷ്ട്രൻ.  

ലാവോസി.

പ്ലാറ്റിനം ചേർത്ത് ഉയർന്ന താപത്തിൽ നവസാരം ചൂടാക്കിയാൽ അതിൽ നിന്ന് ചില ധൂമങ്ങൾ ചുറ്റും ഉയരുംഅത് ശ്വസിക്കാൻ ഇടവന്നാൽ മനുഷ്യനിലെ ഉൾവെളിച്ചം തെളിയുമത്രെ. അടിയൻ പണ്ട് ഗരുഡവാഹനത്തിന് വേണ്ട ഇന്ധനം നിർമ്മിക്കുന്ന ഒരു ശാലയിൽ ജോലി ചെയ്തിരുന്നു. അങ്ങിനെ  ധൂമം ശ്വസിക്കാൻ ഇടയായി. ഉൾവെളിച്ചത്തിന് അടിസ്ഥാനം അതായിരുന്നു.

തൂങ് ലീ ചക്രവർത്തി ഒന്ന് മന്ദഹസിച്ചു. ഗരുഡവാഹനത്തിൽ യാത്ര ചെയ്തപ്പോൾ  തനിക്കും ചില അനുഭൂതികൾ അനുഭവപ്പെട്ടിരുന്നു. 

ബഹുമാന്യനായ ഗുരു ലവോസിഅങ്ങയ്ക്ക് പ്രണാമം. അന്തപുരത്തിൽ  ധുമം മഹാരാജ്ഞി ഇടക്കിടെ പുകക്കുക പതിവുണ്ട്.

ലീ ചക്രവർത്തി ചിരിച്ചു.  ലാവോസിയും ചിരിച്ചു. ഒപ്പം ഹാളിൽ ധൂമം പടർത്തിയ തോഴിയും ചുമരുകളിലെ പല്ലികളും തറയിലെ കട്ടുറുമ്പുകളും ചിരിച്ചു. സുരതുഷ്ട്രനെ പ്പോലെ. ഹാളിൽ ചിരിവാതക അലകൾ കൂടികൊണ്ടേയിരുന്നു. ഓസോൺ വാതകതോത് കുറഞ്ഞുകൊണ്ടേയിരുന്നു. ഇയ്യാംപാറ്റകൾ കൂട്ടത്തോടെ വീണുകൊണ്ടേയിരുന്നു.

 

Friday, 24 May 2024

കായകല്പം 9. Kader Kochi.

ശിഷ്യന്‍

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.

സത്യം ശരണം. സംഘം ശരണം.

ധാരണ, അറിവ്, ബുദ്ധി, നർമ്മം, സ്നേഹംകാരുണ്യം എന്നതിനെല്ലാം ഉപരിയായുള്ള ഒരു മനോഗുണമാണ് വിവേകം. വിവേകത്തിന് അടിസ്ഥാനം ആശയങ്ങളും കർമ്മങ്ങളും അനുഭവങ്ങളുമാണ്. മനുഷ്യനെ എല്ലാക്കാലത്തും പ്രയാസപ്പെടുത്തിയ ഒന്നാണ് ഭയം. സാഹചര്യം സംബന്ധിച്ച അവിദ്യയാണ് ഭയത്തിന് നിദാനംആന്തരികവും ബാഹ്യവും ആയിട്ടുള്ള അശുദ്ധിയാണ് എന്നും പക്ഷമുണ്ട്. ശ്രദ്ധ, ഭാവന, വിശ്വാസം, ആർത്തികോപം, ഹിംസ എന്നിവയെ പോലെ ഭയം എന്നതും താഴ്ന്ന മനസ്സിന്റെ ഗുണമാണ്വേദനയെയും ഭയത്തെയും അനാഥത്വത്തെയും അതിജീവിക്കാൻആഗ്രഹങ്ങളെ സഫലീകരിക്കാൻ മനുഷ്യൻ കണ്ടെത്തിയ ഒരു പരിഹാരമാർഗ്ഗമാണ് മഹാ ഊർജ്ജസങ്കൽപ്പം എന്നൊരു കാഴ്ചപ്പാടുണ്ട്. പൂർവ്വകാലത്തിലെ വിവേകമതികളിൽ മഹാമായ ചേതനാസങ്കല്പം സംബന്ധിച്ച് നിലനിന്നിരുന്ന വിശ്വാസകാര്യങ്ങളെ ക്കുറിച്ച് ഒരു വിവരണം അനുവദിച്ചാലും.

ഖിദര്‍ 

മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്ക് സ്വീകാര്യമായതോ ഉൾകൊള്ളാൻ കഴിയുന്നതോ ആയ സംഗതികളാണ് വിഷയങ്ങൾ. ദ്രവ്യം, ഊർജ്ജം എന്നത് പോലെ ഇന്ദ്രിയങ്ങളെ അടിസ്ഥാനമാക്കി വിഷയങ്ങളെ ഭൗതികം, ആത്മീയം എന്നിങ്ങിനെ തരംതിരിക്കാനാകും. കല്ല് ഒരു ദ്രവ്യമാണ്. പ്രകാശം ഒരു ഊർജ്ജമാണ്. ഇവ രണ്ടും ഭൗതിക വിഷയങ്ങളാണ്. സ്നേഹം, വെറുപ്പ്, സങ്കല്പം എന്നിവ ആത്മീയ വിഷയങ്ങളാണ്. ഇവയെ ഭൗതിക അളവുകോൽ കൊണ്ട് നിർണ്ണയിക്കുക സാദ്ധ്യമല്ല. ആത്മീയനിയമങ്ങൾ, പ്രപഞ്ചത്തിലെ സൂക്ഷ്മനിയമങ്ങൾ എന്നിവ പൊതുവെ സ്ഥൂലനിയമങ്ങൾക്ക് അതീതമാണ്. സങ്കല്പം, ജ്ഞാനമനസ്സ്, ബോധം എന്നിവയെല്ലാം പ്രപഞ്ചത്തിലെ സ്ഥൂലനിയമങ്ങൾക്ക് വിപരീതമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നും വേണമെങ്കിൽ പറയാനാകും. മൃഗം എന്നാൽ അന്വേഷിക്കുന്നത് എന്നാണർത്ഥം. പഞ്ചേന്ദ്രിയവിഷയങ്ങളായാലും സങ്കൽപ്പവിഷയങ്ങളായാലും  അന്വേഷിക്കുന്നത് മനസ്സാണ്. ബലത്തെ  അനുഭവിപ്പിക്കുന്ന കാര്യങ്ങളെയാണ് അന്വേഷിക്കുന്നത്. പ്രകൃതിയിലെ 95 % കാര്യങ്ങളും പഞ്ചേന്ദ്രിയങ്ങൾക്ക് അജ്ഞാതമാണ്. നിരീക്ഷണം, പരീക്ഷണം, അനുഭവം, അനുമാനം, നിഗമനം തുടങ്ങിയ ഘടകങ്ങൾ അധികവും ബാധകമാക്കാനാകുന്നത് പഞ്ചേന്ദ്രിയവിഭാഗത്തിന് മാത്രവുമാണ്.

മനുഷ്യൻ അനുഭവിച്ചുപോരുന്ന പ്രയാസങ്ങൾക്ക് മുഖ്യ കാരണം ദേഹത്തിലെയും മനസ്സിലെയും അശുദ്ധിയാണ്. ചിന്തഇഷ്ടാനിഷ്ടങ്ങൾബുദ്ധിഓർമ്മ എന്നിവ ഉൾപ്പെട്ടതാണ് മനസ്സ്. ചിന്തയും ഭാവനയും ഉൾപ്പെട്ടതാണ് സങ്കൽപ്പം. ഇന്ദ്രിയങ്ങൾക്ക് അജ്ഞാതമായതും പരിണമിക്കുന്നതുമായ വിഷയങ്ങളാണ് മായ. ആ നിലയ്ക്ക് പ്രകൃതിയിലെ സൂക്ഷ്മ ഊർജ്ജങ്ങളും അവനവനിലെ ഊർജ്ജങ്ങളും മായയുടെ പരിധിയിൽ വരും. മായ ആയ കാര്യങ്ങൾക്ക് എന്ന പോലെ സങ്കൽപ്പങ്ങൾക്കും അതിരുകൾ ഇല്ല. വേഗത്തിൽ പരിണമിക്കുന്ന ഒന്നാണ് സങ്കല്പം. വിവിധ നിലയിൽ സങ്കൽപ്പിക്കാൻ കഴിയാത്തവരുടെയും മറ്റുള്ളവരുടെ സങ്കൽപ്പകാര്യങ്ങളെമനസ്സുകളെ, വികാരങ്ങളെ, നിർദ്ദേശങ്ങളെ ഒട്ടും തന്നെ ഉൾകൊള്ളാൻ കഴിയാത്തവരുടെയും സങ്കൽപ്പങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തവരുടെയും എണ്ണം, ഇതുമൂലം നിരവധികളായ ആരോഗ്യപ്രശ്നങ്ങൾ നുഭവിക്കുന്നവരുടെ എണ്ണം വർത്തമാനകാലത്തിൽ ഏറെയായിരിക്കുന്നു. 

ബലംസുഖംസന്തോഷം എന്നിവ ഉൾപ്പെട്ട ആരോഗ്യം അനുഭവിക്കുന്നതിനും ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാകണം മനുഷ്യന്‍ സങ്കല്‍പ്പിച്ചുതുടങ്ങിയത്. മസ്തിഷ്‌കകോശങ്ങളാണ് സങ്കൽപ്പിക്കുന്നത്. സങ്കല്പിക്കുകയും വളർച്ച അനുസരിച്ച് ഭാവനയെ പരിഷ്ക്കരിക്കുകയും ആശയങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുക എന്നത് കാലക്രമത്തില്‍ മസ്തിഷ്കകോശങ്ങളുടെ സഹജസ്വഭാവമായി. അതനുസരിച്ച് ജീവിതസഹചര്യത്തിലെ എല്ലാത്തിനേയും ക്കുറിച്ച് ഇന്ദ്രിയങ്ങൾ മുഖേനെ ഗ്രഹിക്കാനും മനസ്സ് കൊണ്ട് അനുമാനിക്കാനും വിഷയങ്ങളെ അനുഭവിച്ച് നിഗമനങ്ങളിൽ എത്താനും സിദ്ധാന്തങ്ങൾ സംഘടിപ്പിക്കാനും മനുഷ്യൻ പഠിച്ചു. മനുഷ്യനെ ക്കുറിച്ചും ഭൂമി ആകാശങ്ങളെ ക്കുറിച്ചും അതിലുള്ള ഘടകങ്ങളെ ക്കുറിച്ചും അതിലെ ചേതനകളെ ക്കുറിച്ചും മൊത്തത്തിലുള്ള പ്രപഞ്ചത്തെ ക്കുറിച്ചും അതിനപ്പുറവും മനുഷ്യൻ അന്വേഷിച്ചു. വർത്തമാനകാല വിഷയങ്ങളെയും, കൂടെ പ്രപഞ്ചത്തിന്‍റെ ആരംഭത്തെയും കാരണത്തെയും സങ്കൽപ്പിച്ചു. അന്വേഷണത്തിന്റെ ലക്ഷ്യം ഇന്ദ്രിയങ്ങൾ കൊണ്ട്, അതിന്റെ പിന്നിലെ കോശങ്ങൾ കൊണ്ട്, അതിലെ ഊർജ്ജം കൊണ്ട് അനുഭവിക്കുക എന്നതായിരിക്കണം. പ്രഥമ സത്തയെയും നിർഗുണ വിശേഷത്തെയും സഗുണ വിശേഷത്തെയും കേവലവിശേഷത്തേയും പ്രപഞ്ചനിയമങ്ങളെയും സങ്കൽപ്പിച്ചുനോക്കി. ഭാവനാശേഷി കൂടിയപ്പോൾഉപകരണങ്ങളെയൂം അർത്ഥങ്ങളെയും സംഘടിപ്പിച്ചപ്പോൾതുടർന്ന് കാര്യ വൈവിദ്ധ്യത്തിലും കാരണ സൂക്ഷ്മതയിലും സങ്കൽപ്പിച്ചു. പ്രാരാബ്ദങ്ങൾ ഏറിയപ്പോൾജീവിതദുരിതങ്ങൾ അസഹനീയമായപ്പോള്‍ഭയം നിത്യ വികാരമായപ്പോൾആഗ്രഹങ്ങൾ വർദ്ധിച്ച് വർദ്ധിച്ച് ആർത്തി ജന്മവാസനയായപ്പോൾ പ്രശ്‌നപരിഹാരങ്ങൾക്കായി, ദുഃഖപരിഹാരത്തിനായി, വേദനാപരിഹാരത്തിനായി ഭാവനയെ വികസിപ്പിക്കുന്ന ആഹാരങ്ങളെയും ഔഷധങ്ങളെയും ഉപയോഗിച്ചുനോക്കി. അസംതൃപ്തി അനുഭവിക്കുന്നത് പതിവായപ്പോൾ തപസ്സ് അനുഷ്ടിച്ച് മെച്ചപ്പെട്ട അന്ന ബല സിദ്ധാന്തങ്ങളും ആനന്ദ ശാന്തിമാർഗ്ഗ സിദ്ധാന്തങ്ങളും പ്രത്യേകമെന്നോണം ആവിഷ്ക്കരിച്ചുനോക്കി. തെളിവുകൾ ശേഖരിക്കുന്നതിൽ പരിമിതികൾ അനുഭവപ്പെട്ടപ്പോൾ മനുഷ്യൻ സങ്കൽപ്പങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചു. ചിലർ ചൂഷണങ്ങളെയും യുദ്ധങ്ങളെയും ശീലമാക്കി. ചിലർ നിയമങ്ങളെ രഹസ്യമാക്കി വെച്ചു. ചിലർ പുതിയ കഥകളും ചരിത്രങ്ങളും തയ്യാറാക്കി.

പ്രപഞ്ചത്തിലെ വസ്തുക്കളെ ക്കുറിച്ചും ഊർജ്ജങ്ങളെ ക്കുറിച്ചും അതിലെ നിയമങ്ങളെ ക്കുറിച്ചും തെളിവുകളുടെ അഭാവത്തിലുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് അനുമാനത്തിന്‍റെയും അപഗ്രഥനത്തിന്‍റെയൂം ന്യായത്തിന്‍റെയും അടിസ്ഥാനത്തിൽ വ്യക്തിയിൽ രൂപപ്പെട്ട മനോഭാവമാണ് വിശ്വാസം. ഭൂമി സ്വയം ഭ്രമണം ചെയ്യുന്നു എന്നത് പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ച് അറിയാനാകുകയില്ല. അനുമാനിച്ചും അപഗ്രഥിച്ചും ആണ് അത്തരത്തിൽ ധാരണയെ രൂപപ്പെടുത്തുന്നത്. ഭൂമിയിലെ ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് ഭൂമി സ്വയം ഭ്രമണം ചെയ്യുന്നു എന്നത് ഒരു വസ്തുതാവിവരവും നിർദ്ദേശവും അതേസമയം വിശ്വാസവുമാണ്. തെളിവുകളുടെ അഭാവമുള്ള സങ്കൽപ്പങ്ങൾക്കും ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വിശ്വാസങ്ങൾക്കും പൊതുവിൽ ആയുസ്സ് കുറവായിരുന്നു. മിനിഞ്ഞാന്ന് സ്വീകാര്യമായിരുന്ന സങ്കല്പങ്ങളും നിർദ്ദേശങ്ങളും ഉപകരണങ്ങളും ഇന്നലെ തന്നെ തിരസ്‌കരിക്കപ്പെട്ടപ്പോൾ ആരോഗ്യംസുഖംസന്തോഷംസംതൃപ്‌തി എന്നിവ അപ്രാപ്യമായപ്പോൾആയുസ്സുദൈർഘ്യം കുറഞ്ഞപ്പോൾഅർത്ഥം വർദ്ധിച്ചപ്പോൾ തെളിവുകൾക്കായി, തന്ത്രങ്ങൾക്കായി അന്വേഷണവും വിപുലമാക്കി. അതിന് വേണ്ടി സഹനബലവും ബുദ്ധിബലവും മുഷ്ടിബലവും മെച്ചപ്പെടുത്തി. സംഘമുണ്ടാക്കി ബലം ഇരട്ടിപ്പിച്ചുനോക്കി. ഉപകരണങ്ങളും ആയുധങ്ങളും നിർമ്മിച്ച് പരിഷ്ക്കരിച്ച് പ്രയോഗിച്ചുനോക്കി. സങ്കൽപ്പവിശ്വാസങ്ങൾ പരിഷ്‌ക്കരിച്ചുകൊണ്ടേയിരുന്നുസംസ്ക്കരിച്ചുകൊണ്ടെയിരുന്നു. ഭൂമിയുടെ പ്രദിക്ഷണം അനുസരിച്ച് ഋതുക്കൾ മാറി മാറി ആവർത്തിച്ചുകൊണ്ടേയിരുന്നു. ക്ഷമസഹനം, സഹകരണം, ആരോഗ്യം തുടങ്ങിയ ശേഷികൾ കുറഞ്ഞുകൊണ്ടേയിരുന്നു.

ആദിയിൽ വചനമുണ്ടായി, ആശയമുണ്ടായി. അതിന് മുൻപ് 'എന്ത് ' എന്നതിന് പ്രസക്തിയില്ലാത്തതാണ്. തുടക്കം ആശയവിശേഷത്തിൽ നിന്നാണ്. അതിന് തുടക്കവും ഒടുക്കവും ഇല്ല. ശൂന്യതയിൽ നിന്ന് ഒന്നും രൂപപ്പെടുകയില്ല. സത്ത അഥവാ ആശയം വികസിച്ചുകൊണ്ടേയിരുന്നു. സത്തയിൽ നിന്ന് ബിന്ദുവും, ബിന്ദുവിൽ നിന്ന് പഞ്ചഭൂതയിന ആകാശവും ഉത്ഭവിച്ചു. ആദിയിൽ വചനമുണ്ടായിവചനം (ശബ്ദം) ദൈവമായിരുന്നു. സകലതും അത് മുഖാന്തരം ഉളവായി എന്നതായിരുന്നു ഒരു സുവിശേഷം. മഹാസത്തയ്ക്ക് പകരം മഹാസത്ത മാത്രം. മഹാ മായ ആയ പ്രഥമ ആശയം ആദ്യം നിർഗുണ വിശേഷത്തെ സൃഷ്ടിച്ചു അല്ലെങ്കിൽ നിർഗുണവിശേഷമായി പരിണമിച്ചു. സൂക്ഷ്മ പഞ്ചഭൂതങ്ങൾക്കും ഊർജ്ജങ്ങൾക്കും പദാർത്ഥങ്ങൾക്കും ജീവജാലങ്ങൾക്കും ഉതകുന്ന സഗുണവിശേഷത്തെ സൃഷ്ടിച്ചു. ഇഹലോകവും പരലോകവും ഉൾപ്പെട്ട വിശ്വപ്രപഞ്ചത്തെ ഘട്ടംഘട്ടമായി സൃഷ്ടിച്ച് ക്രമപ്പെടുത്തി. വിശ്വപ്രപഞ്ചം പരിണമിച്ച് വികസിച്ചുകൊണ്ടേയിരുന്നു. മഹാ മായ ആയ സത്തും അതിൽ നിന്ന് പരിണമിച്ച മായ ആയ സൂക്ഷ്മ വിശേഷങ്ങളും സഗുണ വിശേഷങ്ങളും സൗമ്യതയോടെ നിലകൊണ്ടു. കാലം നീങ്ങി. മഹാമായ ആയ പ്രഥമ സത്ത്മഹാ ചേതന തന്‍റെ ഹിതം മാറ്റി. വിശ്വപ്രപഞ്ചത്തിന് പുറത്തും അകത്തും പ്രത്യേകം പ്രത്യേകമായി നിലകൊള്ളാൻ തീരുമാനിച്ചു. പ്രപഞ്ചത്തിനകത്ത്ഭൂമിയില്‍ജീവജാലങ്ങളില്‍ നിലകൊള്ളുന്നത്കർമ്മങ്ങൾ ചെയ്യുന്നത്കർമ്മങ്ങൾ ചെയ്യിപ്പിക്കുന്നത്പരിണമിക്കുന്നത്  എങ്ങിനെഎപ്പോൾഎവിടെയൊക്കെയാണ്സ്ഥൂലമായാണോ സൂക്ഷ്മമായാണോതരംഗമായാണോ നേർരേഖരീതിയിലാണോ, ഊർജ്ജമായാണോ, ജീവികൾക്കും മനുഷ്യനും അനുകൂലമായാണോ പ്രതികൂലമായാണോഅഹന്താവിശേഷം മുഖേനെയാണോ തുടങ്ങിയ കാര്യങ്ങള്‍ മസ്തിഷ്കകോശങ്ങള്‍ക്ക് അജ്ഞാതമാക്കി. മഹാസത്തയുടെ ഹിതംമഹാസത്തയുടെ ആവശ്യംമഹാസത്തയുടെ ഉദ്ദേശനിയമങ്ങൾമഹാ സത്തയുടെ കർമ്മങ്ങൾ തുടങ്ങിയ കാര്യങ്ങൾ മഹാസത്തയ്ക്ക് മാത്രം അറിയുന്ന രീതിയിൽ നിലനിർത്തി. വിശ്വപ്രപഞ്ചത്തിലെ സഗുണനിയമങ്ങളിൽ ചിലത് ഭൂമിയിലെ ജീവജാലങ്ങൾക്ക് മുതലപാമ്പ്‌കഴുകൻകുരങ്ങൻആന, സിംഹം എന്നിവയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. മനുഷ്യന് പ്രത്യേകം പരിചയപ്പെടുത്തിക്കൊടുത്തു. മഹാമായയുടെ ചില നിയമങ്ങൾസൂക്ഷ്മചേതനാ നിയമങ്ങൾ കാലമായിഋതുക്കളായി  മാറികൊണ്ടേയിരുന്നു. മഹാസത്തയെ ക്കുറിച്ചുള്ള ജ്ഞാനവിശേഷങ്ങൾഅത് സംബന്ധിച്ച വിശ്വാസങ്ങൾ മനുഷ്യനിൽ പരിഷ്ക്കരിക്കപ്പെട്ടുകൊണ്ടേയിരുന്നു.

ഭൂമിയിലെ ജീവജാലങ്ങളുടെ കാര്യത്തിൽ ചില ഘട്ടത്തില്‍ മഹാ മായ ആയ ചേതനാവിശേഷം നേരിട്ട് ഇടപെട്ടൂ. മഹാസത്ത, മഹാ മായാചേതനാവിശേഷം മനുഷ്യനിൽ ഇടപെട്ടപ്പോൾ അവനിലെ അവബോധം സജീവമായി. അവബോധാംശം ഉണർന്നപ്പോളെല്ലാം മനുഷ്യൻ വിനയാന്വിതനായിഭയരഹിതനായിനിസംഗതനായിജ്ഞാനിയായി; സഹനക്കാരനും ആനന്ദവാനുമായി. മഹാമായ ചിലപ്പോൾ മനുഷ്യരെ തന്‍റെ ഉപകരണമാക്കി എന്ന് ചിലർ സങ്കല്പിച്ചു. അപ്പോൾ മനുഷ്യൻ അടിമയായിഭോക്താവായി. ചിലരെ പ്രത്യേകം അനുഗ്രഹിച്ചപ്പോൾ അവർ മഹാമായയുടെ പ്രതിനിധികളായി. മുദ്രയെന്നോണം ചിലർ സ്വയം തലമുണ്ഡനം ചെയ്തു. തോളെല്ലുകളുടെ താഴെ രോമങ്ങൾ കിളിർത്തവരിൽ ചിലരെ പ്രതിനിധികളാക്കി. ചിലർ തലമുടി നീട്ടി വളർത്തിയും താടിരോമങ്ങൾ ക്രമപ്പെടുത്തിയും വേഷം പ്രദർശിപ്പിച്ചു നടന്നു. ചിലർ വാൾ എടുത്ത് അധികാരം കൈക്കലാക്കി കിരീടം വെച്ചു നടന്നു. സാധാരണക്കാരിൽ ചിലർ കഠിന കർമ്മങ്ങൾ ചെയ്ത് ക്ഷീണിച്ചപ്പോൾ അർത്ഥങ്ങൾക്കായിഅനുഗ്രഹവരം ലഭിക്കുന്നതിനായിപ്രതിഫലത്തിനായി മഹാസത്തയോട് താഴ്ന്നുകേണു പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. ചിലർ  കണ്ണുകൾ വിടർത്തികൈകൾ മലർത്തിവിരലുകൾ നീട്ടി ശിരസ്സ് പുറകോട്ട് മറിച്ച്‌ പ്രാർത്ഥിച്ചു. ചിലർ ശ്വാസത്തെ പൂർണ്ണമായി പുറത്ത് വിട്ടുംകണ്ണുകൾ അടച്ചും ദ്വാരങ്ങളെ എല്ലാം അടച്ചുപിടിച്ചും അവനവനിലെ തന്നെ മായാവിശേഷത്തോട് പ്രാർത്ഥിച്ചു. മഹാചേതനമഹാമായ, മഹാസത്തയുടെ നേരിട്ടുള്ള അംശം ഭൂമിയിലെ ചില പ്രത്യേക കേന്ദ്രങ്ങളിൽ കൂടുതലായി കുടികൊള്ളുന്നുണ്ട് എന്ന് കണക്കാക്കി ചിലര്‍ അവിടങ്ങളിൽ ഇടയ്ക്കിടെ സന്ദർശിച്ചുകൊണ്ടിരുന്നു. വെയിൽ അധികം ഏൽക്കാത്ത വിധംഅർത്ഥങ്ങൾ സൂക്ഷിക്കാൻ ഉതകുംവിധം ഭീമാകാരങ്ങളായ ഭന്ധാരാലയങ്ങൾ ചിലയിടങ്ങളിൽ നിർമ്മിച്ചും വഴിപാടുകൾ സ്വീകരിച്ചും സമർപ്പിച്ചും ചിലർ സംതൃപ്തിയടഞ്ഞു. ചില മസ്തിഷ്ക്കങ്ങള്‍ കൂടുതലായും സൂക്ഷ്മമായും സത്തയെ അന്വേഷിച്ച് കാലംക്കഴിച്ചു. ശീമയിൽ ഉള്ളവർ സിലോണിലും ഗോശ്രീയിലും വന്നപ്പോൾകൊടുങ്ങല്ലൂരും കൊല്ലത്തും കൊയിലാണ്ടിയിലും ഉളളവർ നേപ്പാളിലും തിബറ്റിലും പോയി മായാ ബോധചേതനയെ അന്വേഷിച്ചു. പ്രഥമ സത്തയുടെ അംശംസൂക്ഷ്മസത്തപഞ്ചഭൂത കാരണചേതനപരമചേതനപഞ്ചഭൂതയിതര വിശേഷം അവ്യക്തനായി തന്നെ നിലകൊണ്ടു. പഞ്ചഭൂതയിതര മായാവിശേഷവും മനുഷ്യനിലെ കർത്താവ് എന്ന വിശേഷവും ഏറെക്കുറെ അജ്ഞാതനായി തന്നെ നിലകൊണ്ടു. മനുഷ്യനിലെ അഹന്താവിശേഷം സജീവമായി പരിണമിച്ചുകൊണ്ടേയിരുന്നു. ചിലരിൽ വികസിച്ചുകൊണ്ടേയിരുന്നു. ആർത്തിഭയം, അഹങ്കാരം എന്നിവ ആവർത്തിച്ചുകൊണ്ടേയിരുന്നു

അജ്ഞാതനായ മഹാസത്തയുടെ മേല്‍വിലാസത്തില്‍ ചിലർ തുള്ളി ബഹളം വെച്ചുകൊണ്ടേയിരുന്നു. ചിലർ പകലും രാത്രിയും കുരച്ചുകൊണ്ടേയിരുന്നു. ചിലർ കഥകള്‍ മെനഞ്ഞുകൊണ്ടേയിരുന്നു. സങ്കൽപ്പശേഷി അനുസരിച്ച് ചിലർ ഒറ്റയ്ക്കും കൂട്ടമായും കല്പനകളും ഗീതങ്ങളും ഇതിഹാസങ്ങളും ഗ്രന്ഥങ്ങളും തയ്യാറാക്കി. ചിലർ മഹാസത്തയുടെ പ്രീതി സമ്പാദനത്തിനായി ത്യാഗങ്ങളും ബലികളും നടത്തിനോക്കി. സത്ത സംബന്ധിച്ച പൂർവ്വകാല കെട്ടുകഥകളിലും ഗാഥകളിലും മാത്രമെന്നോണം ചിലർ മുറുകെ പിടിച്ചുകൊണ്ടേയിരുന്നു. ചിലർ കൂട്ടം സംഘടിപ്പിച്ചും ആർത്തും മഹാസത്തയെ നിഷേധിച്ചുകൊണ്ടേയിരുന്നു. മസ്തിഷ്കകോശങ്ങള്‍ ചിലരിൽ ചുരുങ്ങിയപ്പോൾ ചിലരില്‍ വികസിച്ചു. മനുഷ്യനിലെ ജീവശക്തി കുറഞ്ഞപ്പോൾമസ്തിഷ്കകോശത്തിലെ നേർത്ത രോമങ്ങൾ കൊഴിഞ്ഞപ്പോൾമറവി ബാധിച്ചപ്പോൾമസ്തിഷ്ക കോശങ്ങള്‍ ക്ഷയിച്ചപ്പോള്‍ അന്വേഷണങ്ങള്‍ക്ക് വിരാമമായി. മൂത്രതടസ്സ പ്രയാസങ്ങൾ തീവ്രമാകുന്നതിന് മുൻപേ തന്നെമറവി ബാധിക്കുന്നതിന് മുമ്പേ തന്നെ ചിലർ അന്വേഷണങ്ങൾ നിർത്തി നിസംഗതരായി. തങ്ങള്‍ മഹാസത്തയുടെ അനുഗ്രഹ ദാസന്മാരായി പ്രത്യേകം തിരഞ്ഞെടുത്തവരാണ് എന്ന് സങ്കല്പിച്ച് ആളുകളില്‍ ചിലര്‍ കർമ്മതന്ത്രങ്ങൾ ഇരട്ടിപ്പിച്ച് വേഷഭൂഷാദികൾ അണിഞ്ഞ്അന്യദേശാഭാഷകൾ സ്വായത്തമാക്കി മഹതുവചനങ്ങൾ ഉരുവിട്ട് തിരുപുരുഷന്മാരായി ആയുസ്സ് തീർത്തു. ചിലർ പഞ്ചഭൂത സങ്കൽപ്പവും പരിണാമസത്താ സങ്കല്പവും മാറി മാറി വിശ്വസിച്ച് ആസ്വദിച്ചു. അവബോധക്കാരിൽ കേമന്മാരായവർ പരിശുദ്ധി നേടിഅവിദ്യയെ പരിഹരിച്ച് കർമ്മങ്ങൾ ഇരട്ടിപ്പിച്ച്അഹിംസയെയും സഹനത്തെയും സഹകരണത്തെയും സ്നേഹത്തെയും അവലംബിച്ച് വാർദ്ധക്യത്തിൽ ത്യാഗക്കാരും സമാധാനക്കാരും സംതൃപ്തരുമായി. ചൂഷണത്തിൽഹിംസയിൽഭയത്തിൽമനോവിഭ്രാന്തിയിൽനിരാശയിൽവേദനയിൽരോഗത്തിൽമറവിയിൽഏകാന്തതയിൽകറ വസ്ത്രത്തിൽ പരലോക പ്രതീക്ഷയിൽ കുറെപ്പേര്‍ ആയുസ്സ് അനുഭവിച്ചുതീര്‍ത്തു. ക്രമനിയമങ്ങൾ നിലനിർത്തിയും മാറ്റിയും പരിഷ്‌കരിച്ചും ഇടപെട്ടും ഇടപെടാതെയും എല്ലാമായി മഹാചേതന നിർഗുണനായിഅവ്യക്തനായിഅജ്ഞാതനായി നിലകൊണ്ടു. സഗുണനായും നിലകൊണ്ടു. ഭൂമിയിൽ സസ്യ മത്സ്യാദികളുടെ എണ്ണംപാമ്പുകളുടെ എണ്ണംപക്ഷിമൃഗാദികളുടെ എണ്ണം, മനുഷ്യരുടെ എണ്ണംഅധർമ്മികളുടെ എണ്ണം പെരുകികൊണ്ടേയിരുന്നു. അഹന്താവിശേഷം സജീവമായപ്പോൾഅവിദ്യ വ്യാപകമായപ്പോൾമായം കലർന്ന ആഹാരം സുലഭമായപ്പോൾദോഷതന്ത്രങ്ങൾ വിപുലമായപ്പോൾ ആഹാരത്തിൽകുടിനീരിൽവായുവിൽവാക്കുകളിൽജീവശക്തിയിൽ വിഷം കലർന്നുകൊണ്ടേയിരുന്നു. കൊതുകുകൾ രക്തത്തിൽ വിഷത്തെ കുത്തിവെച്ചുകൊണ്ടേയിരുന്നു. ചിലയിടങ്ങളിൽ മാറ് കരവും കൂൺ കരവും ഉപ്പ് കരവും വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. ഇരകൾ സഹിച്ചുകൊണ്ടെയിരുന്നു. വിശപ്പിനെയും ഭയത്തേയും ദാരിദ്രത്തേയും അതിജീവിക്കാൻ ചിലർ സംഘടിച്ചുകൊണ്ടേയിരുന്നു. ചിലർ ആഹാരരീതികളെകർമ്മങ്ങളെസങ്കൽപ്പങ്ങളെകണ്ണടകളെകൃത്രിമപല്ലുകളെഅവയവങ്ങളെഉപകരണങ്ങളെഅനുഭവങ്ങളെഅധികാരങ്ങളെവിശ്വാസങ്ങളെ പരിഷ്‌ക്കരിച്ചുകൊണ്ടേയിരുന്നു. ഭൂമി സ്വന്തം അച്ചുതണ്ടിൽ സൂര്യന് ചുറ്റും കറങ്ങികൊണ്ടേയിരുന്നു. അയനംഋതുക്കൾവേലിയേറ്റംവേലിയിറക്കംവിശപ്പ്ദാഹംദുഃഖംവേദനക്ഷീണംഭോജനംശോധന എന്നിവ ആവർത്തിച്ചുകൊണ്ടേയിരുന്നു. മഹാസത്തമായാവിശേഷംമഹാ കാലവിശേഷം ക്രമമര്യാദയോടെലാളിത്യത്തോടെസ്നേഹവാത്സല്യത്തോടെസഹനത്തോടെകാരുണ്യത്തോടെപരിശുദ്ധിയോടെശാന്തിയോടെആഹ്ലാദത്തോടെവെളിച്ചത്തോടെ എല്ലാവരെയും അനുഗ്രഹിച്ചുകൊണ്ടിരുന്നു.  പൂർവ്വികരിലെ കുറേ പ്പേർ ഇങ്ങിനെയൊക്കെയാണ് സങ്കൽപ്പിച്ചത്.

പഞ്ചഭൂതസിദ്ധാന്തമനുസരിച്ച് ആകാശത്തിൽനിന്നാണ്ഇടത്തിൽ നിന്നാണ് വായുവിന്‍റെ ഉല്പത്തി. വായുവിൽ നിന്ന് അഗ്നിയും അഗ്നിയിൽ നിന്ന് ജലവും ജലത്തിൽ നിന്ന് ഭൂമിഭൂതവും ഉൽത്തിരിഞ്ഞു. ജീവന്‍റെ സംരക്ഷണത്തിന് അഗ്നിയെയും രോഗപരിഹാരത്തിന് വായുവിനെയും ബോധസംരക്ഷണത്തിന് ജലത്തെയും മാംസ നിലനിൽപ്പിന് ഭുമിജലം എന്നിവയെയും പ്രത്യേകമെന്നോണം പ്രയോജനപ്പെടുത്തണമെന്നും പൂർവ്വീകരിൽ ചിലർ നിർദ്ദേശിച്ചുഅതനുസരിച്ച് ചിലർ ദ്രവ്യങ്ങളെ സമ്പാദിച്ച് തരംതിരിച്ച് അനുഭവിച്ചു.  ഋതുഭേദങ്ങൾ അനുസരിച്ച് ചിലർ സോമജലം കുടിച്ച് രോഗങ്ങളെ പരിഹരിക്കാൻ ശ്രമിച്ചു. ഭൂമിഭൂതം ഗുരുവെങ്കിൽ വായുഭൂതം ലഘുവാണ്. അകാശഭൂതം അതി ലഘുവാണ്. ആത്മ എന്നതിന്‌  പ്രാണവായു  ഉൾപ്പെട്ട ഇടം എന്നും അർത്ഥമുണ്ട്. ലഘുത്വവും സൗന്മ്യതയും വായുവിന്‍റെ വിശേഷമാണ്. ജീവികളുടെ നിലനിൽപ്പിന് മുഖ്യം പ്രാണശക്തിയാണ്. അതിനെ ഉൾക്കൊള്ളുന്ന ഭാഗമാണ് നെഞ്ച്. മേഘങ്ങൾ നിലകൊള്ളുന്ന ഇടത്തെയും അതിനപ്പുറമുള്ള ഇടത്തെയും ആകാശം എന്ന് അഭിസംബോധന ചെയ്യാനാണ് ചിലർ ഇഷ്ടപ്പെട്ടത്. ആകാശലോകത്തെ സംബന്ധിച്ച അജ്ഞതയും ഒപ്പം ഇടിവെട്ട്ഇടിമിന്നൽകൊടുങ്കാറ്റ് എന്നിവയും മനുഷ്യനിൽ ഭയത്തെ വർദ്ധിപ്പിച്ചു. പരിശുദ്ധമായ അന്തരീക്ഷവായുവിന് അപ്പുറമുളള ആകാശത്തിന്ചന്ദ്ര സൂര്യനക്ഷത്ര ആകാശത്തേക്കാൾ ഉപരിയായ സങ്കൽപ്പത്തിന്പ്രപഞ്ചാതീത ഇട സങ്കൽപ്പങ്ങൾക്ക് എല്ലാം നിത്യജീവിതകാര്യത്തിൽ അത്ര ഏറെ പ്രസക്തിയൊന്നുമില്ല. ഉണ്ടെങ്കിൽ അത് മരണാനന്തര ഊർജ്ജ സങ്കൽപ്പവുമായിസംസാര ചക്രവുമായി ബന്ധപ്പെട്ട് മാത്രമാണ് എന്നും ചിലർ അനുമാനിച്ചു.

ഒരാളിലെ പ്രാണവായുവും ചുറ്റുമുളള അന്തരീക്ഷവായുവും തമ്മിലുള്ള വിനിമയം തകരാറിലായാൽ ദേഹധാതുക്കൾധാതുമലങ്ങൾഇന്ദ്രിയങ്ങൾമനസ്സ്ജീവശക്‌തി എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ തകരാറിലാകും. ദേഹത്തിൽ മാലിന്യങ്ങൾ വർദ്ധിക്കും. രോഗങ്ങൾ അനുഭവിക്കേണ്ടിവരും. ഒരാളുടെ ജീവന്‍റെ നിലനിൽപ്പ് തന്നെ അന്തരീക്ഷവായുവിനെ ആശ്രയിച്ചാണിരിക്കുന്നത്.  നിലയിൽ പൂർവ്വികരിൽ ചിലർ അന്തരീക്ഷവായുവിനെ കൂടുതലായി ബഹുമാനിച്ചു. അന്തരീക്ഷവായു നിലകൊള്ളുന്ന ഇടത്തെ ബഹുമാനിച്ചു. 

ദേഹധാതുക്കൾമനസ്സ്ജീവശക്തിഅന്തരീക്ഷവായു എന്നിവ തമ്മിലുള്ള സൗമ്യതഇവയിൽ ഊന്നിയുള്ള ആരോഗ്യകർമ്മങ്ങൾ എന്നിവയാണ് ഒരാളുടെ വർത്തമാനകാല ജീവിതത്തെ ധന്യമാക്കുന്നത്. ആരോഗ്യസംരക്ഷണത്തിന് വേണ്ട മുഖ്യ ഘടകം അന്നമാണ്. അന്നത്തിൽ മുഖ്യം വായുവാണ്. ജ്ഞാനവും അന്നമാണ്.ആരോഗ്യസംരക്ഷണത്തിന് വേണ്ട മറ്റൊന്ന് ശുദ്ധിയാണ്. ദേഹംജീവശക്തിപ്രാണൻഇടംഅന്നംആരോഗ്യംധർമ്മംകർമ്മംസൗമ്യതസഹനംത്യാഗംനന്മദീർഘായുസ്സ് എന്നിവയിൽ ഊന്നിയുള്ള അനുഭവങ്ങളും മോക്ഷംആനന്ദം പോലുളള അനന്തരഫലങ്ങളും തന്നെയാണ് മായാസങ്കൽപ്പത്തിന്‍റെയും ലക്ഷ്യംഅനുഭവം,സുഖാനുഭവം, അതിനോടുള്ള ആർത്തി എന്നത് എക്കാലത്തെയും ഒരു മനോവിഷയമത്രെ.

ഭൂമിയിൽ മനുഷ്യന് ഹിതമായും സൗമ്യമായും ആരോഗ്യപരമായും ജീവിക്കാനാകേണ്ടത് ഒരുവന്‍റെ അവകാശമാണ്. ആരോഗ്യമെന്നപോലെ രോഗപരിഹാരവും അവകാശമാണ്. അതിനുള്ള സാഹചര്യം മെച്ചപ്പെടുത്തേണ്ടത് വ്യക്തി എന്ന നിലയിൽ, സമാജികൻ എന്ന നിലയിൽ ധർമ്മവുമാണ്. ഓരോ അയനത്തിലും ഋതുമാറ്റം സ്വാഭാവികമെന്നോണം സംഭവിക്കുന്നതിനാൽ ദേഹത്തിലെ സൗമ്യത ഇടക്കിടെ വിത്യാസപ്പെടുംഅത് രോഗങ്ങൾക്ക് ഇടവരുത്തും. ദേശംകാലംദേഹംകോഷ്ഠംഹൃദയംജീവൻപ്രായംഅഗ്നിവീര്യംമാത്രകഫപിത്ത വാതാദി ദോഷങ്ങൾസംസ്ക്കാരംഅവസ്ഥക്രമംപരിഹാരംഉപചാരംപാകംസംയോഗംശുഭഗുണംദ്രവ്യപ്രഭാവംവിധി എന്നിവയെയെല്ലാം രോഗപരിഹാരത്തിനായി പരിഗണിക്കേണ്ട സംഗതികളാണ്. രോഗപരിഹാരരീതികളും സൗമ്യമായിരിക്കണം. രോഗപരിഹാരത്തിന് സാന്മ്യമായി ഏത് ദ്രവ്യവും ആര് ഉപയോഗിച്ചാലും അതും സാന്മ്യം തന്നെയാണ്. ദോഷദ്രവ്യങ്ങൾദേഹവിരുദ്ധ ആഹാരങ്ങൾദേഹവിരുദ്ധ മരുന്നുകൾ എന്നിവയെ പതിവായി കഴിക്കുന്നത് നിത്യരോഗത്തിന് വഴിയൊരുക്കുമെന്ന് പൂർവ്വികർ മനസ്സിലാക്കിയിരുന്നു. ദോഷദ്രവ്യങ്ങളെ ആര് പ്രയോഗിച്ചാലും അത് ഹിംസയാണ്അപരാധമാണ്. ഹിത ഉപയോഗംഹിത പ്രയോഗംഹിത അനുഭവം എന്നിവയെല്ലാം ഉൾപ്പെട്ടത് തന്നെയാണ് സാത്മ്യം. രോഗത്തിലെ സാന്മ്യപ്രയോഗമാണ് തഥർത്ഥകാരി ചികിത്സ. നിജങ്ങളായ മൃദുരോഗങ്ങളുടെ പരിഹാരത്തിന് തഥർത്ഥകാരിയെ പ്രയോജനപ്പെടുത്തണം. ജീവശക്തിയിലെ തകരാറുകളിൽ അതേ തകരാറിന്റെ കയ്യൊപ്പ് ഉള്ള പ്രകൃതിദ്രവ്യങ്ങളെ  ഊർജ്ജരൂപത്തിൽ പ്രയോഗിക്കുന്നത് തഥർത്തകാരിയാണ്. രോഗപരിഹാരത്തിന് പുഷ്പങ്ങളെയും മൂലികളെയും കൂടുതലായി അവലംബിക്കണം. നാകവും തങ്കവും പാരദവും പാഷാണവും ഈയ്യവും വെള്ളിയും മറ്റും ശുദ്ധവും സൂക്ഷ്മവുമായ രൂപത്തിൽ  ഒരു ശക്തിവിശേഷമായി  വെവ്വേറെ പ്രായോജനപ്പെടുത്തണം. ഇത്തരം ഘടകങ്ങൾ അടങ്ങിയ സസ്യങ്ങളെ ലഭ്യമെങ്കിൽ അവയെ തന്നെ ഉപയോഗിക്കണം. അതിലൂടെ ജീവശക്തിയെ മെച്ചപ്പെടുത്താനാകുമെന്നും തുടർന്ന് ചേതനാവിശേഷമാർഗ്ഗത്തെസത്താവിശേഷമാർഗ്ഗത്തെ പ്രാപിക്കാനാകുമെന്നും അതിലൂടെ തിരികെ അളവറ്റ അനുഗ്രഹങ്ങൾ അനുഭവിക്കാനാകുമെന്നും ചിലർ സങ്കൽപ്പിച്ചു. അതടിസ്ഥാനത്തിൽ ചിലർ ഔഷധദ്രവ്യങ്ങളെ ശേഖരിച്ച് ആഹരിച്ചും പൂജിച്ചും ആചാര സമ്പ്രദായമാക്കി പരീക്ഷിച്ചുനോക്കി. 

മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യം വർത്തമാനകാലത്തിലെ മോക്ഷാനുഭവമാണ്. ആനന്ദമോക്ഷം അനുഭവിക്കുന്നത് ജീവശക്തിയോടൊപ്പമുള്ള ആന്തരികമനസ്സാണ്. ആനന്ദം അനുഭവിക്കണമെങ്കിൽ കർമ്മഫലത്യാഗം അനുഷ്ഠിക്കണം. മോക്ഷം അനുഭവിച്ചുകഴിഞ്ഞാൽകൽപ ആയുസ്സ് തീർന്നാൽ,  ജീവശക്തിക്ക് ഒരു വ്യക്തിചേതന എന്ന രീതിയിൽ തുടർന്നും നിലനിൽക്കേണ്ടതുണ്ട് എന്നതിൽ പ്രസക്തിയില്ലഅങ്ങിനെയെങ്കിൽ ഒരാളിൽ മരണശേഷം ബാക്കിയാകുന്നത് അഹന്താവിശേഷം മാത്രമാകുകയും ചെയ്യും. ഭൂമിയലെ അഗ്നിയും വായുവും നശിച്ചാൽപ്രളയം സംഭവിച്ചാൽ തുടർന്ന് കരയിലെ ജീവജാലങ്ങൾ നശിക്കും. ആകാശം വർദ്ധിക്കും. ആകാശത്തിൽ നിന്ന് ആകാശത്തിലോട്ടുള്ളഅജ്ഞാതത്വിൽ നിന്ന് അജ്ഞാതത്വിലോട്ടുള്ള യാത്രയത്രെശബ്ദപൂർവ്വത്തിൽ നിന്ന് ശബ്ദമില്ലായ്മയിലോട്ടുള്ള യാത്രയത്രെസത്തയിൽ നിന്ന് സത്തയിലോട്ടുള്ള ചെറു ചലനയാത്രയിലെ ഇടത്താവളമത്രെ പ്രപഞ്ചം. ചേതനയുടെജീവന്‍റെ ഒരു ഗുണമാണ് ചലനം. ആരോഗ്യവും ദീർഘായുസ്സും കാംക്ഷിക്കുന്നവർ ആകാശവായുവിനെയും ശബ്ദത്തെയുംസത്തവിശേഷങ്ങളെയും ചേതനകളെയെയും ഇവയുടെ വിവിധ ഭേദങ്ങളെയും പ്പറ്റി ലഘുവായെങ്കിലും അന്വേഷിച്ച് അറിയണം. അന്നത്തിൽ നിന്ന്, ബലസത്തിൽ നിന്ന് അവനവനിലെ ജീവബലത്തിൽ എത്താൻ, അവനവനിലെ സത്താവിശേഷമാർഗ്ഗങ്ങളിൽ എത്താൻഅതിലോട്ടുള്ള  ഊടുവഴികളിൽ എത്താൻ മനുഷ്യൻ ചുറ്റുമുള്ള നിയമങ്ങളെ അനുസരിക്കണമെന്നും ചിലർ നിർദ്ദേശിച്ചു.

ജീവന് അടിസ്ഥാനമായ കാര്യങ്ങളിൽ മുഖ്യം വായുവാണ്. പ്രാണവായുവിന്‍റെ സ്രോതസ്സ് അന്തരീക്ഷവായുവാണ്. രോഗങ്ങൾക്ക് കാരണം അഹന്താചേതനയാണ്. മറ്റൊന്ന് ദോഷവായുക്കളാണ്. അഹന്തയോട് യുദ്ധം ചെയ്യാതിരിക്കുന്നതും അതിന്‍റെ സന്താനങ്ങളായ ദോഷങ്ങളുടെ  സൗമ്യവികൃതികളോട് മൗനം പാലിക്കുന്നതും ഒരു തരത്തിൽ വിവേകമാണ്. അഹന്താ വൈരുദ്ധ്യത്തെയും ഭിന്നതയെയും അതിന്‍റെ കൂട്ട അഹങ്കാരത്തെയും കോലാഹലങ്ങളെയും വൈകൃതങ്ങളേയും അവഗണിക്കാനാകുന്നത് സഹനപരമായ വിവേകമാണ്. ചുറ്റുമുള്ളവരുടെ ദ്രോഹപാപങ്ങളെ സഹിക്കാനാകുന്നതും ക്ഷമയാണ്. ഇത്തരം ശേഷി കൈവരുന്നത് ഒരു തരത്തിൽ സിദ്ധി തന്നെയാണ്.

ശിഷ്യൻ

 അവിദ്യയെ പരിഹരിക്കാൻജ്ഞാനം നേടാൻആരോഗ്യംസുഖംസന്തോഷം എന്നിവ അനുഭവിക്കാൻജീവശക്തി മെച്ചപ്പെടാൻ, സിദ്ധി സായത്തമാക്കാൻ ലളിതമായ മാർഗ്ഗം പറഞ്ഞുതന്നാലും.

മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് അനുഗ്രഹങ്ങൾ ഏറെ സിദ്ധിച്ച ഒരു ജീവിയാണ് മനുഷ്യൻ. സങ്കൽപ്പിക്കാനുള്ള ശേഷി, നർമ്മങ്ങൾ പറയാനും ആസ്വദിക്കാനും അവയെ തിരിച്ചറിയാനും ഉള്ള ശേഷി സമാനതകൾ ഇല്ലാത്തതാണ്. ശുക്രഗ്രഹത്തിൽ നിന്ന്ചന്ദ്രഗോളത്തിൽ നിന്ന് എത്തിയ ജീവിയാണ് ആദിമ മനുഷ്യൻ എന്ന ഒരു കഥ ഇപ്പോഴും നിലവിലുണ്ട്. സ്നേഹത്തിന്റെ പ്രതീകമാണ് ശുക്രൻ. മനുഷ്യശരീരത്തിന്റെ കാര്യം എടുത്താൽ അതിന്‍റെ അധികഭാഗവും നിലകൊള്ളുന്നത് ഭൂമിയോട് ചേർന്ന അന്തരീക്ഷഭാഗത്താണ് അഥവാ വായുമണ്ഡലത്തിലാണ് എന്ന് പറയാം. മനുഷ്യന്‍റെ കർമ്മഫലങ്ങളുടെ ഇടത്താവളം അന്തരീക്ഷത്തിന്റെ മേൽത്തട്ടായ സോമമണ്ഡലത്തിലെന്നായിരുന്നു പണ്ടത്തെ ഒരു കൂട്ടരുടെ സങ്കല്പം. മനുഷ്യന്‍റെ നിലനില്പ് അന്തരീക്ഷവായുവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വ്യക്തിയെ സംബന്ധിച്ച് അവന്‍റെ ജീവശക്തിയും ചുറ്റുമുള്ള  ജീവവായുവും സത്യമാണ്. ജീവസത്യത്തെ പുൽകാനുള്ള ഒരു ഉപാസനഅന്തരീക്ഷവായുവിന്‍റെ സ്വീകരണത്താലുള്ള ഒരു ഉപാസനഒപ്പം ശ്വസനാവയവത്തെ ശുദ്ധി ചെയ്യാനുള്ള ഒരു ഉപാസന കൂടി പറഞ്ഞാലും.

 'ഹൂ ശബ്ദം' തുടർച്ചയായും ഉറക്കെയും ഉച്ചരിക്കുന്ന ഒരു ജപരീതി സംഘത്തിൽ പതിവുണ്ട്.അശുദ്ധവായുവിനെ ദീർഘമായും പൂർണ്ണമായും പുറത്തുവിട്ട് ശുദ്ധിചെയ്യുന്ന രീതികൾ, ശ്വസന ആയാമരീതികൾ, വായു അകത്തോട്ട് താൽക്കാലികമായി പ്രവേശിക്കാതിരിക്കാനുള്ള ജപരീതികൾപ്രവേശിക്കുന്ന വായു കൂടുതലായി ദേഹത്തിൽ വ്യാപിക്കാൻ ഉതകുന്ന രീതികൾ എന്നിവയോടൊപ്പം  ജീവശക്തിയും ആത്മസത്തയും തമ്മിൽ ലയിക്കാൻ സഹായകമായ ഉപാസനാമാർഗ്ഗങ്ങൾ പറഞ്ഞുതന്നാലും. 

ശരീരവും കാലദേശവും തമ്മിൽ ഇണക്കം സാദ്ധ്യമാക്കുന്ന ഉപാസനാവിദ്യകൾ, കാലദേശ കുരിശ്ശൂകളെ സഹിക്കാനുള്ള വിദ്യകൾ, ഇവ സംബന്ധിച്ച സങ്കൽപ്പങ്ങൾ വിശദീകരിച്ചാലും.

ഔഷധങ്ങൾ മുഖേനെയുള്ള ശോധനാശമന ക്രിയകൾ അശുദ്ധിയെ വേഗത്തിൽ പരിഹരിക്കുകയും ദേഹധാതുക്കളിൽ സാത്മ്യം വരുത്തുകയും ആരോഗ്യത്തെ പോഷിപ്പിക്കുകയും ചെയ്യുമല്ലോ. വായുഭൂതം ഏറെയുള്ള ശുദ്ധി ഔഷധമായ ഹരിതകിഅർജുന, ഖദിര എന്നിവ തഥർത്ഥകാരി എന്ന നിലയിൽ പ്രയോജനപ്പെടുത്തേണ്ട വിധിക്രമങ്ങൾ പറഞ്ഞാലും. ഉഷ്ണ ദേഹപ്രകൃതക്കാരിൽ ഉഷ്ണ പകർച്ചവ്യാധി മൂലമുണ്ടായ ദീർഘകാല ഭവിഷ്യത്തുക്കളെ പരിഹരിക്കാൻ കരിചൂർണ്ണം പോലെ ഹരിതകിചൂർണ്ണവും ഉപകരിക്കുമോ

നമ്മുടെ ദേശത്തിൽ അധികവും ശീത ദേഹപ്രകൃതക്കാരാണ്. ശീത ദേഹപ്രകൃതക്കാരിൽ ഉഷ്ണയിനം മഹാമാരിയോടുള്ള ദോഷപ്രതികരണം മൂലം നിലനിൽക്കുന്ന അനന്തര ശീത നിജദൂഷ്യഫലങ്ങൾക്ക് ഒരു സോമമരുന്ന് നിർദേശിച്ചാലും. കരിങ്ങാലിഖിദർ ഇതിന് എത്രത്തോളം ഫലപ്രദമാണ് എന്നത് അറിയിച്ചാലും.

ജീവനും ദേഹവും ഉൾപ്പെട്ട വ്യക്തി വിഘടിക്കുന്നതാണ് മരണം. മരണത്തോടെ ദേഹവും വിവേകപ്രജ്ഞയും ജീവചേതനയും വേർപിരിയുന്നു എന്നും പറയാം. ദേഹത്തിൽ നിന്ന് പ്രജ്ഞ അകന്ന് മഹാപ്രജ്ഞവിശേഷത്തിൽ, മഹാബോധത്തിൽ കലരുമ്പോൾ അതിന്റെ അസ്തിത്വം ഇല്ലാതാകുന്നു. ജീവവായു ആണെങ്കിൽ മഴതുള്ളി കടലിൽ കലർന്നാൽ എന്നപോലെ അന്തരീക്ഷവായുവിലും കലരുന്നു. ഒരുവനിൽ ബോധം ഇല്ലെങ്കിൽദേഹത്തോടൊപ്പം പ്രജ്ഞ ഇല്ലെങ്കിൽഇന്ദ്രിയങ്ങൾ ഇല്ലെങ്കിൽജീവശക്തി ഇല്ലെങ്കിൽ, മരണാനന്തരമുള്ള അത്തരം ഒരു ജീവിതാശയത്തിന് പ്രസക്തി തന്നെ ഇല്ല. ജീവിച്ചിരിക്കുമ്പോൾ ജ്ഞാനം നേടിഅന്നം സ്വീകരിച്ച്ധർമ്മം അനുഷ്ഠിച്ച്കുരിശ്ശുകളെ പ്രതിരോധിച്ച്, ദേഹവും പ്രജ്ഞയും ജീവനും തമ്മിൽ വേണ്ട പൊരുത്തം നിലനിർത്തി ആരോഗ്യവും ആനന്ദവും അനുഭവിക്കുന്നതല്ലേ അവബോധമായിട്ടുള്ളത് അത് സാധ്യമാക്കുന്നത് എപ്രകാരമാണ് എന്ന് പറഞ്ഞാലുംസാഹചര്യം വികലമാകുമ്പോൾ, വൈവിദ്ധ്യം വിപുലമാകുമ്പോൾ അതുമായി ഇണങ്ങാൻ കഴിയാതെ വന്നാൽ അനുഭവപ്പെടുന്ന  പ്രയാസങ്ങളുടെ തത് വർദ്ധിച്ചുവരികയാണ്'ഭ്രാന്ത്എന്ന അവസ്ഥക്ക് വർത്തമാനകാലത്തിനുതകും വിധത്തിലുള്ള ഒരു പരിഹാരം പറഞ്ഞുതന്നാലും.

ഖിദർ

അഹന്താവിശേഷത്തിന്റെ സന്താനങ്ങളായ ത്രിദോഷങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ, അല്ലെങ്കിൽ അവിദ്യ മൂലം രൂപപ്പെട്ട ആർത്തിവേദനഭയംദുഃഖംനിരാശ തുടങ്ങിയ പ്രശ്‌നങ്ങൾ മനുഷ്യന്‍റെ എക്കാലത്തേയും വിഷയങ്ങളാണ്. ത്രിദോഷങ്ങളുടെ വർദ്ധനവിനെയും അതിന്‍റെ വികൃതികളെയും അമർച്ച ചെയ്യാൻ സൂര്യരത്നചേതനയെയും സോമബലത്തെയും ഋതുക്കളുടെ അനുകൂല്യത്തെയും സന്ദർഭോചിതം പ്രയോജനപ്പെടുത്തണംഹരിതകി ഒരു ഉഷ്ണദ്രവ്യമാണ്. വിപാകത്തിൽ പ്രഭാവം മൂലം ശീതവുമാണ്. കാബൂൾ ഹരിതകി ആയാലും കൃഷ്ണ ഹരിതകി ആയാലും അഭയ ഹരിതകി ആയാലും അതിന്‍റെ ചൂർണ്ണം ഒരു ചായക്കരണ്ടിയുടെ കാൽ ഭാഗം അളവിൽ ആഹാരത്തോടൊപ്പം സേവിക്കണം.  ഉപ്പ് അധികമളവിൽ ദേഹത്തിൽ എത്തിയാൽ അത് പുരുഷശക്തിയെ ഹനിക്കും. ഹരിതകിയും അതുപോലെ തന്നെയാണ്. അമൃതായ ഹരിതകിയും അധികമായാൽ വിഷമാണ്. ഒരു മാസക്കാലത്തോളം ഉപ്പ് സേവിക്കുന്നത് പൂർണ്ണമായി വർജ്ജിച്ചാൽ ദേഹവേദനയുടെ തോത് കൂടും. തെറ്റ് ചെയ്തവർക്ക് നാൽപ്പത് ദിവസത്തോളം കാലം ഉപ്പ് നിരോധിക്കുന്ന ഒരു ശിക്ഷാവിധി പണ്ട് നിലവിലുണ്ടായിരുന്നു. കഠിനമായ തെറ്റുകൾ ചെയ്തവരെ മനുഷ്യന്റെ പൂർവ്വപിതാക്കളായ വൃക്ഷത്തിന്മേൽ കെട്ടിയിട്ട് ബലി നൽകുന്ന ഒരു ആരാധനാരീതിയും പണ്ട് നിലനിന്നിരുന്നു. ഉപ്പ് കുറഞ്ഞ മാത്രയിൽ സേവിച്ചാൽ അത് തലവേദനയെ പരിഹരിക്കും.

മഹാമാരിയെ തുടർന്നുണ്ടായ ഉഷ്ണ രോഗപ്രയാസങ്ങളെ പരിഹരിക്കാൻ ക്വിന ക്വയിന ലഘു മാത്രയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഔഷധത്തിന്‍റെ മാത്ര ക്രമത്തിൽ വർദ്ധിപ്പിച്ച് കഴിക്കണം. പ്രയോജനം കിട്ടി തുടങ്ങിയാൽ കാഞ്ഞിരം പോലെ മാത്ര ക്രമത്തിൽ കുറയ്ക്കണം. ആശ്വാസം കിട്ടിയാൽ മരുന്ന് നിർത്തണം. ഒരു മണ്ഡലക്കാലം വരെ ക്വിന സേവിക്കണം. ലേപന ഔഷധമായി കൂടെ കടൽ ലവണമോ കുരുമുളകൊ പിപ്പലിയോ, ശുദ്ധി വരുത്തിയ അമര പാഷാണഗന്ധകമൊ പ്രയോജനപ്പെടുത്താം. പൂർവ്വദേശ ഭാഷയിൽ കീ (Qi) എന്നതിന് ജീവൻചൈതന്യംവായു എന്നെല്ലാമാണർത്ഥം. ജീവശക്തിയുടെ ദ്വിതിയവും മന്ദവുമായ  പ്രതികരണം മൂലം ശീതപ്രയാസങ്ങൾ ഉടലെടുക്കുകയും അത് നിജങ്ങളാകുകയും ചെയ്‌താൽ കരയാംപൂഏലംകടുകുരോഹിണിഅർജുന, ഖിദർകാത, ഗുൽഗുൽ, കർപ്പൂരം എന്നിവയിൽ ഒന്നിനെ പ്രയോജനപ്പെടുത്തണം.

ശരീരത്തിന്‍റെ മുഖ്യ അന്നം പ്രാണവായു തന്നെയാണ്. അതിനെ വാതകരൂപത്തിലും ദ്രാവകരൂപത്തിലും ഖരരൂപത്തിലും ആഹാരമാക്കാനാകും. അന്തരീക്ഷവായുവിനെ വ്യായാമമെന്നോണം ദിവസത്തിൽ അഞ്ചുതവണയെങ്കിലും ദീർഘത്തിൽ അകത്തോട്ട് ശ്വസിക്കണം. ഒപ്പം ശ്വസന ആയാമം കൂടി അഭ്യസിക്കണം. പ്രാണവായു കൂടുതലുള്ള ഭക്ഷണദ്രവ്യങ്ങൾക്ക് നിത്യാഹാരത്തിൽ മുൻഗണന നൽകണം. വായു അവയവങ്ങളെയും അനുബന്ധചാലുകളെയും പ്രത്യേകം സംരക്ഷിക്കണം. ശ്വസന അവയവങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞ് ഊറുന്നതിനെ പ്രതിരോധിക്കണം. നെഞ്ചിൽ നിന്ന് കരിമാലിന്യങ്ങളെ അപ്പപ്പോൾ തന്നെ ശോധിപ്പിക്കണം. ശ്വസന അവയവത്തിൽ സംഭവിച്ച ക്ഷീണത്തെ പ്രായംഋതുദേഹപ്രകൃതിവീര്യംത്രിദോഷങ്ങൾ എന്നിവ അടിസ്ഥാനത്തിലും തഥർത്ഥകാരി രീതിയിലും ആദ്യം പരിഹരിക്കണം. അശുദ്ധിയെ സമാനമായ മറ്റൊരു ലഘു അശുദ്ധി കൊണ്ട് അതിക്രമിച്ച് വിശുദ്ധി നേടുന്ന ആശയമാണ് തഥർത്തകാരി. ശ്വാസസംബന്ധമായ രോഗം മൃദുവെങ്കിൽ ഉഷ്ണ ഔഷധങ്ങളെകരിഭേഷജങ്ങളെ പ്രായോജനപ്പെടുത്തണം. 

അന്തരീക്ഷത്തിൽ പ്രാണവായുവിന്‍റെ തോത് വർദ്ധിപ്പിക്കുന്ന ഹരിത മരങ്ങളെ സംരക്ഷിക്കുന്ന രീതികളുംഅതിലുപരി സസ്യജാലങ്ങളെ ഉത്തേജിപ്പിക്കുന്ന ആകാശഗോളങ്ങളായ സൂര്യചന്ദ്ര നക്ഷത്രങ്ങളെയും മഹാ കാലത്തെയും ഇതിന്‍റെയെല്ലാം പിന്നിലെ അജ്ഞാത സത്താവിശേഷത്തെയും എല്ലാം വിനയപൂർവ്വം സ്മരിക്കുന്ന ആചാരങ്ങളും  ല ഇടങ്ങളിലും നിലവിലുണ്ട്. വിശുദ്ധിയോടെയും പോഷണമായും എപ്പോഴും ധർമ്മം ചെയ്യണം. സത്യമാർഗ്ഗത്തിൽ അവനവനെ സംരക്ഷിക്കുന്നതാണ് ധർമ്മം. ജീവിക്കാൻ അനുകൂലമായ സാഹചര്യത്തെ ഒരുക്കേണ്ടത് കർമ്മത്തിലൂടെയാണ്. കുരിശ്ശായ സാഹചര്യങ്ങൾ എല്ലാക്കാലത്തും എല്ലായിടത്തും ഉള്ളതാണ്അതിനെ സഹിക്കുകയോ അതിൽ നിന്ന് ഉയർന്നെഴുന്നേൽക്കുകയോ ചെയ്യണം. ഓരോ കർമ്മഫലത്തിനും ഒരു സമയം ഉണ്ടാകും. കർമ്മത്തെ സ്മരിക്കുമ്പോൾ രൂപപ്പെടുന്ന വികാരമാണ് പ്രതീക്ഷകർമ്മഫലത്തിന് വിവേകപൂർവ്വമായുള്ള കാത്തിരിപ്പാണ് ക്ഷമകാലം പൊറുപ്പിക്കാത്ത മുറിവ് ഇല്ല എന്നൊരു  ആശ്വാസ ചൊല്ല് തന്നെയുണ്ട്. ജീവശക്തിയെ സംരക്ഷിക്കാനും മെച്ചപ്പെടുത്താനും എപ്പോഴും പരിശ്രമിക്കണം. ദീർഘമായ രീതിയിൽ ശ്വസിക്കണം. ശ്വസിക്കുമ്പോൾ മറ്റു ദ്വാരങ്ങളെ എല്ലാം അടയ്ക്കണം. ദിവസത്തിൽ അഞ്ചു പ്രാവശ്യം ശ്വസിക്കാതെ ഇത്തിരി നേരം വെറുതെ ഇരുന്ന് വായുവിനെ സ്മരിക്കണം. ദേഹത്തിന് അകത്തുള്ള ഇടത്തെയും പുറത്തുള്ള ഇടത്തെയും അതിന്‍റെ കാരണാചേതനയെയും ചേതനാനിയമങ്ങളെയും നന്ദിയോടെ സ്മരിക്കണം. അനാഹതശബ്ദത്തെയും കാരണത്തെയും സ്മരിക്കണം. പ്രകൃതിനിയമങ്ങളെ അനുസരിക്കണം. ക്രമ അനുസരണ തന്നെയാണ് ധർമ്മം. ധർമ്മാനുഷ്ടാനത്തിന്ആനന്ദാനുഭവത്തിന് തടസ്സം അനുസരണക്കേടാണ്അല്ലെങ്കിൽ അവിദ്യയാണ് എന്ന് പക്ഷമുണ്ട്. ശുദ്ധിയും ജ്ഞാനവും സഹനവും കർമ്മവും കർമ്മഫലങ്ങളുടെ ഉപാധിയില്ലാതെയുള്ള ത്യാഗവുമാണ് ആനന്ദാനുഭവത്തിന് മുഖ്യമായുള്ള മാർഗ്ഗങ്ങൾ.

അകത്തോട്ട് എടുക്കുന്ന പ്രാണവായുവിൽ സത്താവിശേഷത്തിന്‍റെ അംശം കൂടുതലായി ഉൾപ്പെട്ടിട്ടുണ്ട്. പ്രാണവായുവും ജീവശക്തിയും ജീവാത്മബോധവും അപരബ്രഹ്മബോധവും എല്ലാം സാമ്യമെങ്കിലും ഏകം അല്ല. ഇവയെല്ലാം സാമ്യം ആയതിനാൽ ലയം സാദ്ധ്യവുമാണ്. അപര ബ്രഹ്മബോധവിശേഷത്തിന്‍റെ കാരണം പരബ്രഹ്മവിശേഷമാണ്. പരബ്രഹ്മബോധവിശേഷത്തിന്‍റെ കാരണം അജ്ഞാതമായ സത്താവിശേഷമാണ്. അറിയാൻ ആകാത്ത കാര്യങ്ങളെ അന്വേഷിച്ച് ആയുസ്സ് കളയാതെജീവിക്കാൻ അത്യാവശ്യമായ കാര്യങ്ങളിൽ..... അന്നംപ്രാണവായുആരോഗ്യംആയുസ്സ് പോലുള്ള കാര്യങ്ങളിൽ വ്യാപൃതമാകുന്നതാണ് വിവേകം. ജീവന്‍റെ ആവശ്യങ്ങളെയും ശരീരത്തിന്‍റെ വർത്തമാനകാല ആവശ്യങ്ങളെയും മുൻഗണനാ ക്രമത്തിൽ തിരിച്ചറിയാനാകുന്നതാണ് വിവേകം അഥവാ പ്രജ്ഞ. അതിന്‍റെ ഉയർച്ചയാണ് അവബോധം അഥവാ ബോധോദയം. അവബോധത്തിന്റെ ഉന്നതിയായ പൂർണ്ണബോധം തന്നെയാണ് സത്ത. അതുതന്നെയാണ് സത്യം. പൂർണ്ണമായ സത്ത എന്നത് പോലെ കേവലമായ സത്തും ഉണ്ട്. പൂർണ്ണ സത്ത് ഒഴിച്ചുള്ളത് എല്ലാം തന്നെ  ദ്വൈതമാണ്നാനാത്വമാണ്നശ്വരമാണ്. ജീവനെ തിരിച്ചറിയുന്നതും കേവലസത്തിനെ തിരിച്ചറിയാനാകുന്നതും ബോധോദയമാണ്. സൂര്യനെ നോക്കിയാൽ സൂര്യനിൽ ചുറ്റും വെളിച്ചമാണ്. സൂര്യന് ചുറ്റും ഇരുട്ട് ഇല്ല. വെളിച്ചത്തിന്‍റെ ഇല്ലായ്മയാണ് ഇരുട്ട്. സൂര്യനിൽ ഇരുട്ട് നിലകൊള്ളുന്നുണ്ട് എങ്കിൽ ദ്വൈത തത്വപ്രകാരം അത് സൂര്യന്‍റെ അകത്താണ് എന്ന് സങ്കൽപ്പിക്കാനാകും. അല്ലെങ്കിൽ സൂര്യൻ ഏകമായ സത്തയാണ് എന്ന് കരുതേണ്ടതായും വരും.  നിലയിൽ പൂർവ്വികരിൽ ചിലർ സൂര്യനെ പ്രകാശപൂരിതമായ ഒരു രത്നക്കല്ല് എന്നതിൽ ഉപരിയായും ആരാധിച്ചിരുന്നു. കണ്ണ് ഇല്ലെങ്കിൽ സൂര്യനും നക്ഷത്രങ്ങളും വർണ്ണങ്ങളും ഇല്ല. കണ്ണ് ഇല്ലെങ്കിൽ കാശവും ഇല്ല. അകകണ്ണ് ഇല്ലെങ്കിൽ കേവലസത്തും ഇല്ല.

അവിദ്യ എന്നത് ഇരുട്ടാണ്. അഹന്താവിശേഷം ഇരുട്ടാണ്. ത്രിദോഷങ്ങൾ കേവല ഇരുട്ടാണ്. കാലവും കുറെയൊക്കെ ഇരുട്ടാണ്. ഭയംവേദന എന്നിവ ഇവയുടെ പ്രകടനങ്ങളുമാണ്. ആത്മചേതന വെളിച്ചമെങ്കിൽ ജീവൻ അതിന്‍റെ നിഴലാണ്. ദേഹം അതിന്‍റെ ക്ഷേത്രമാണ്. രോഗവും ഇരുട്ട് ആണ്. രോഗം യാഥാർത്ഥ്യമെങ്കിൽ വെളിച്ചമായ ചേതന അയാഥാർത്ഥ്യമാണ്. ഇരുട്ട് ഉണ്ടെങ്കിൽ അവിടെ വെളിച്ചം ഇല്ല. മനുഷ്യൻ അനുഭവിക്കുന്ന രോഗം എന്നത് ഇല്ലാത്ത ഒന്നാണ്. ഉള്ളത് ജീവശക്തിയാണ്. ജീവശക്തി കുറയുന്നത് കൊണ്ട് അനുഭപ്പെടുന്ന വികാരം മാത്രമാണ് വേദന. ജീവശക്തി കുറയുന്നതുകൊണ്ട് അനുഭവപ്പെടുന്ന പ്രയാസങ്ങളാണ് രോഗങ്ങൾ. ജീവശക്തിക്ക് കുറവ് സംഭവിക്കുന്നുണ്ടെങ്കിൽ കൂടെ അതിന്റെ പരിഹാരവും സാദ്ധ്യമാണ്. അതിന് ജീവശക്തിയെ ക്കുറിച്ച് അറിയണം. അതിന്‍റെ  ധൃവങ്ങളെയും അംശങ്ങളെയും ഗുണങ്ങളെയും വശങ്ങളെയും പ്പറ്റി അറിയണം.

വിജ്ഞാനം എന്നത്, ഇന്ദ്രിയവിഷയങ്ങൾ എന്നത്ഇന്ദ്രിയങ്ങൾ എന്നത് എല്ലാം ആപേക്ഷികമായ സംഗതിയാണ്. അതടിസ്ഥാനത്തിൽ രൂപംകൊണ്ട എല്ലാ അറിവുകളും സങ്കൽപ്പവിശ്വാസങ്ങളും അപേക്ഷികങ്ങളായിരിക്കും.വിവരങ്ങളുടെയും വിജ്ഞാനത്തിന്‍റെയും സൂക്ഷ്മവിജ്ഞാനത്തിന്‍റെയും കാര്യം ഇങ്ങിനെയെങ്കിൽ സങ്കല്പ ഇന്ദ്രിയങ്ങളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട വിശ്വാസസിദ്ധാന്തങ്ങളുടെ കാര്യംഅതിന്‍റെ കൈവഴികളുടെ കാര്യം, അതാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ആചാരങ്ങളുടെ കാര്യം എല്ലാം എങ്ങിനെയായിരിക്കും എന്ന് തിരിച്ചറിയുവാൻ പ്രയാസമുണ്ടാകില്ല. വിജ്ഞാനവും വിശ്വാസവും തമ്മിലുള്ളസ്ഥൂലവിജ്ഞാനവും സൂക്ഷ്മജ്ഞാനവും തമ്മിലുളള ബന്ധം സംബന്ധിച്ചുള്ള തർക്കത്തിന് അടിസ്ഥാനം അവിദ്യയാണ്. അവിദ്യയ്ക്ക് കാരണം അഹന്താവിശേഷമാണ്. അത് തലമുറകളിലൂടെ തുടർന്നുകൊണ്ടേയിരിക്കും. സത്താവിശേഷംചേതനമായഇടംകാലംധർമ്മം, ജീവശക്തി, കയ്പ്പ് എന്നിവ തമ്മിലെല്ലാം ചില സമാനതകൾ ഉണ്ട്.  അർത്ഥത്തിൽ കൂടിയും ഔഷധദ്രവ്യങ്ങളെ കണ്ടെത്താനും പ്രയോജനപ്പെടുത്താനും ആകണം. 

പൂർണ്ണസത്ത് എന്നത് അവ്യക്തമായ സംഗതിയാണ്. അത് രഹസ്യമായമഹാ മായയായവിജ്ഞാനത്തിനും ജ്ഞാനത്തിനും അതീതമായ ഒരു ചേതനാവിശേഷ സങ്കല്പമാണ്. ഏതെങ്കിലും വിവരണത്തിൽ മാത്രമായി പൂർണ്ണസത്തിനെ ഒതുക്കിനിർത്തൽ അസാദ്ധ്യമാണ്. ആദിയും അന്ത്യവും ഇല്ലാത്തസൃഷ്‌ടിസ്ഥിതി എന്നിവയുടെ ഉപാധിയായ, ജീവജാലങ്ങളുടെയും അചേതനദ്രവ്യങ്ങളുടെയും കാരണമായഞാൻ എന്ന ജീവശക്തിക്കും എല്ലാം കാരണമായ അജ്ഞാത വിശേഷത്തെയാണ് പൂർവ്വികരിൽ ചിലർ മഹാസത്ത് ആയി സങ്കൽപ്പിച്ചത്. അതിനെയാണ് ആരാധനാഭാവത്തോടെ ബഹുമാനിച്ചത്. അജ്ഞാതമായ, പഞ്ചഭൂതമല്ലാത്ത സത്താവിശേഷം ഉള്ളതാണ് എന്നോ അല്ലെങ്കിൽ അത് ഇല്ലാത്തതാണ് എന്നോ സമർത്ഥിക്കുക യുക്തിയെ സംബന്ധിച്ച് അസാദ്ധ്യമാണ്. അതിനുള്ള ശ്രമങ്ങൾ പാഴുവേലകളത്രെ. യുക്തി എന്നത് തന്നെ ദ്വൈതമാണ്. യുക്തി സാദ്ധ്യമായില്ലെങ്കിലും സങ്കല്പം സാധ്യമാണ്. അതടിസ്ഥാനത്തിലുള്ള വിശ്വാസം സാദ്ധ്യമാണ്. ഒരു വ്യക്തിയുടെ മനസ്സിന് മറ്റൊരാളുടെ സങ്കൽപ്പത്തെവിശ്വാസത്തെ പഞ്ചഭൂത സങ്കല്പത്തിന്‍റെ അടിസ്ഥാനത്തിൽ ധരിക്കാനാകും. പഞ്ചഭൂതമല്ലാത്ത സംഗതിയെ സംബന്ധിച്ചാണെങ്കിൽ അത് അസാദ്ധ്യവുമാണ്.  നിലയ്ക്ക് പഞ്ചഭൂതങ്ങൾക്ക് അതീമായ കാര്യങ്ങൾ ഒരു തരത്തിൽ അന്ധമായ വിശ്വാസങ്ങളാണ്.

മഹാസത്തയിൽ നിന്ന് നേരിട്ട് ഉത്ഭവിച്ച സമാനമായ ലഘുവിശേഷപതിപ്പ് തന്നെയാണ് ഒരുവനിൽ ജീവനോടൊപ്പം എപ്പോഴുമുള്ള ആത്മവിശേഷം. ആത്മസത്താവിശേഷത്തിൽ നിന്ന് ഉദയം ചെയ്ത ജീവശക്തിയും അന്നത്തിൽ നിന്ന് ഉദയം ചെയ്ത ജീവശക്തിയും ഉണ്ട്. ഒരാളിലെ അന്നയിതര ജീവശക്തിയാണ് അയാളോട് അടുത്തുള്ള കേവല ഊർജ്ജവിശേഷം. അന്ന ഇതര കേവലചേതനാവിശേഷത്തെ  പരിശുദ്ധവും പരിപൂർണ്ണവുമായ മഹാമായാ ബോധസത്തയ്ക്ക് സമാനമായി കണക്കാക്കി അതിനെയും പൂർവ്വികർ ബഹുമാനിച്ചു. അന്ന ജനകമായ ജീവശക്തിയെ മെച്ചപ്പെടുത്താനാകുന്ന ദ്രവ്യങ്ങളെ ക്കുറിച്ച്അത്തരം അമര ഔഷധങ്ങളെ ക്കുറിച്ച്സോമരസങ്ങളെ ക്കുറിച്ച്എണ്ണകളെയും മൃഗ കൊഴുപ്പുകളെയും ക്കുറിച്ചും ഭസ്മങ്ങളെ ക്കുറിച്ചും പൂർവ്വികരിൽ ചിലർ അന്വേഷിച്ചുദേഹത്തിന്അസ്ഥിമാംസത്തിന്ജീവശക്തിക്ക്ഇവയിൽ സംഭവിക്കുന്ന രോഗങ്ങളുടെ പരിഹാരത്തിന് ഇവയെ ആഹാരമായും ഔഷധങ്ങളായും എങ്ങിനെയെല്ലാം പ്രയോജനപ്പെടുത്താനാകും എന്നും ചിലർ അന്വേഷിച്ചു.

ദേഹംഇന്ദ്രിയങ്ങൾമനസ്സ്ജീവൻ എന്നിവയെ സംരക്ഷിക്കുന്നതാണ് ധർമ്മം. വ്രതം, ദാനംത്യാഗം എന്നിവ അനുഷ്ടിച്ച്ശുദ്ധി നേടി മനസ്സിലെയും ദേഹത്തിലെയും ഇടം വർദ്ധിപ്പിക്കണം. ഇങ്ങിനെ ചെയ്യാനായാൽ അവനവിലുള്ള ശുദ്ധബോധത്തിന്‍റെസത്യവിശേഷത്തിന്‍റെ ചുറ്റുമുള്ള കരിജീവശക്തിയിൽ പറ്റി പിടിച്ച കരിഅതുമൂലമുള്ള ഇരുട്ട് നീങ്ങി കിട്ടുംവേദന, ദുഃഖം, ദുരിതം എന്നിവയെ കുറച്ചൊക്കെ സഹിക്കണം. എല്ലാത്തിനും ഒരു കാലം ഉണ്ട്. അങ്ങിനെയെങ്കിൽ ശരിയായ കാലം ആകുമ്പോൾ ഇരുട്ട് സ്വയം മാറും. ഋതുക്കൾ മാറുമ്പോൾ ദുരിതങ്ങളും കുറച്ച് മാറും. ജീവിക്കാൻ ആവശ്യമുള്ള അറിവുകൾഅർത്ഥങ്ങൾ എന്നിവയെ സമ്പാദിക്കണം. കർമ്മങ്ങൾ എപ്പോഴും ചെയ്യണം. കർമ്മഫലങ്ങൾക്കായി കാത്തിരിക്കണം. സമയമാകുമ്പോൾ ഫലം ലഭിക്കും. സമയമാകുമ്പോൾ കർമ്മഫലം അഥവാ സത്യം സ്വയം വെളിപ്പെട്ടു കിട്ടും. സത്യത്തിനോട് അടുത്ത ഒരു ഭാവമത്രെ ആനന്ദം (ആനയിലെ ഭാവവും ആനന്ദമാണ്. ആന വർഷത്തിൽ ഒരിക്കൽ മാത്രമാണ് രതിയിൽ ഏർപ്പെടുന്നത്. ആൺ ആന ഏകാന്തതയിലൂടെയും പിടിയാന സംഘം ചേർന്നുമാണ് ആനന്ദജീവിതം നയിക്കുന്നത്). സത്യത്തോട്നിത്യജീവവിശേഷത്തോട് അടുത്ത് നിലകൊള്ളുന്ന മുഖ്യ ചേതനയാണ് ഒരുവനിലെ ജീവശക്തി. ജീവശക്തിയാണ് വ്യക്തിയിലെ മുഖ്യ സൂക്ഷ്മഘടകം എന്ന് സ്വയം തിരിച്ചറിയുന്നതും ബോധോദയമാണ്. കരികൊണ്ട്ഇരുട്ട് കൊണ്ട് അധികം കളിക്കാതിരിക്കുന്നതും ചുറ്റുമുളള കുരിശ്ശുകളികൾ അധികം ശ്രദ്ധിക്കാതെ ഇരിക്കുന്നതും നിസംഗതനായിരിക്കാൻ കഴിയുന്നതും ബോധോദയത്തിന്‍റെ പ്രകടനങ്ങളാണ്.

മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യം ആത്മസത്തുമായി ലയിച്ച് മോക്ഷം പ്രാപിക്കുക എന്നായിരുന്നു പൂർവ്വികരിൽ ചിലരുടെ കാഴ്ച്ചപ്പാട്. ജീവിതത്തിന്‍റെ ലക്ഷ്യം വർത്തമാനകാലത്തിലെ സ്വാതന്ത്ര്യമാണ്. അതുവഴി വർത്തമാനനിമിഷത്തിൽ സാദ്ധ്യമാകുന്ന ആനന്ദാനുഭവമാണ്. അതിലോട്ടുള്ള മാർഗ്ഗങ്ങൾ ശുദ്ധിയും ജ്ഞാനവും ധർമ്മവും  കർമ്മവുമാണ്. മറ്റൊന്ന് കർമ്മഫലത്യാഗമാണ്. ദേഹത്തിൽ നിന്ന് ജീവശക്തി വിടുതൽ നേടുന്ന മുഹൂർത്ത്വത്തിലും ചിലപ്പോൾ ആത്മസത്തയുമായി സന്ധിക്കാൻ കഴിഞ്ഞേക്കും. ദേഹവും മനസ്സും ശുദ്ധമെങ്കിൽ ജീവാത്മാവ് തന്നെ മുൻകൈയെടുത്ത് ജീവശക്തിയുമായി സന്ധിക്കും. അങ്ങിനെയെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യം, ആനന്ദരസം എന്നിവ അനുഭവിക്കാനാകും. 

ദേഹവും ജീവശക്തിയും തമ്മിൽ വേർപെടുന്നതാണ്ദേഹധാതുക്കൾ വിഘടിക്കുന്നതാണ് മരണം. മരിച്ചുകഴിഞ്ഞാൽ ജീവശക്തിമനസ്സ് എന്നിവ ഉൾപ്പെട്ട പ്രേതാത്മാവ് ദുർബലമെങ്കിൽ ഇവിടെ അന്തരീക്ഷത്തിൽ തന്നെ നിലകൊള്ളുമെന്നും ചിലർ സങ്കൽപ്പിച്ചു. മുക്തി നേടിയ, ശക്തി നേടിയ ജീവശക്തിയെങ്കിൽ മനസ്സിനെയും ജീവാത്മാവിനെയും കൂട്ടി ശിരോമാർഗ്ഗത്തിലൂടെ ചന്ദ്രലോകത്തോട്ട്പരലോകത്തോട്ട് പോകും. ആർത്തിമനസ്സിനെ ഉപേക്ഷിച്ച് വിശുദ്ധി നേടിയ ജീവശക്തിയെങ്കിൽ ജീവാത്മാവുമായി ലയിച്ച് ദേവമാർഗ്ഗത്തിൽ സഞ്ചരിച്ച്‌ കേവലബ്രഹ്മ മായാവിശേഷത്തിൽ ലയിക്കും എന്നും പൂർവ്വികരിൽ ചിലർ സങ്കല്പിച്ചു. നല്ലത് ആഹരിച്ചാൽ നല്ലത്. ചീഞ്ഞത്  കഴിച്ചാൽ വേഗം ചീയ്യും. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം എന്നും ചിലർ നിരീക്ഷിച്ചു. ശുദ്ധി നേടാൻപ്രായശ്ചിത്വ കർമ്മങ്ങൾ പൂർത്തികരിക്കാൻ ആയുസ്സ് നിലനിൽക്കേണ്ടതുണ്ട് എന്നും ചിലർ കണക്കുകൂട്ടി. ഇത്തരം കാഴ്ചപ്പാടിൽ ചിലർ ദേഹം നശിക്കാതിരിക്കാനുള്ള ഹിരണ്യസസ്യങ്ങളെയും രസായനദ്രവ്യങ്ങളെയും സോമരസങ്ങളെയും ചുണ്ണാമ്പ് കല്ലുകൾ പോലുള്ള ശിലാദ്രവ്യങ്ങളെയും അന്വേഷിച്ച് ഉപയോഗിച്ചുനോക്കി. 

അഹന്താചേതനഅഹന്തയുടെ സന്തതികളായ ത്രിദോഷങ്ങൾ എന്നിവ പൂർവ്വീകരിൽ ചിലരെ കഠിനമായി പിടികൂടിയപ്പോൾ, അവയുടെ സങ്കേതങ്ങളായ വിഷങ്ങൾ ദേഹത്തിൽ അധികരിച്ചപ്പോൾ പാപകർമ്മങ്ങൾ ഇരട്ടിച്ചു. ജീവശക്തി അകാലത്തിൽ ദുർബലപ്പെട്ടു. ഇത്തരക്കാരുടെ ജീവശക്തി മരണശേഷം  ദേവഗതികിട്ടാതെയും ഭൂമിയിൽ മറ്റൊരു ദേഹം കിട്ടാതെയും അന്തരീക്ഷത്തിൽ തന്നെ അലയാനിടയാകും എന്നും ചിലർ സങ്കൽപ്പിച്ചു. ഇത്തരം ശക്തികൾ ജീവിച്ചിരിക്കുന്നവരുടെ തന്നെ ദേഹത്തിൽ കയറിപ്പറ്റിയപ്പോൾ കോലാഹലങ്ങളായിഅക്രമങ്ങളുടെ പ്രളയമായിആതുരാലയങ്ങളുടെ ഉയർച്ചയുമായി എന്നും സങ്കല്പിച്ചു. ചിലർ  വാദഗതികളെ എതിർക്കുന്നതിൽ കൂടുതൽ ആവേശം കാണിച്ച് പക്ഷക്കാരായി. ജനസംഖ്യാനിരക്കും രോഗനിരക്കും വർദ്ധിച്ചുകൊണ്ടേയിരുന്നു. സമുദ്രത്തിൽ വേലിയേറ്റംവേലിയിറക്കം തുടർന്നുകൊണ്ടേയിരുന്നു. കാലം സാക്ഷിയായി നിലകൊണ്ടേയിരുന്നു.

ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്നതിൽ, സ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ ഒന്ന് പ്രതികൂല സാഹചര്യമാണ്. കാലവും ദേശവും ചേർന്നതാണ് സാഹചര്യം. സാഹചര്യവും ജീവിതവ്യാപാരവും തമ്മിൽ സൗമ്യമാക്കണം. കാലവികൃതികളെ അധികമായി ശ്രദ്ധിക്കരുത്. വികൃതിക്കാരിൽ നിന്ന് മര്യാദ പ്രതീക്ഷിക്കരുത്. അവരുടെ അക്രമങ്ങളെ സഹിക്കണം. അങ്ങിനെയെങ്കിൽ സാഹചര്യം നശിച്ച് സ്വയം ഇല്ലാതാകും. ഒരുവനിലെ പ്രാണനെ സംരക്ഷിക്കാൻദേഹധാതുക്കളെയും മനസ്സിനെയും ജീവശക്തിയെയും പോഷിപ്പിക്കാൻദേഹംഇന്ദ്രിയങ്ങൾമനസ്സ്പ്രാണൻജീവശക്തി എന്നിവയെ സന്തുലനത്തിൽ നിലനിർത്താൻ പ്രകൃതിയിൽ നിന്ന് നേരിട്ട് തന്നെ ലഭ്യമായ ഔഷധങ്ങളെ പ്രയോജനപ്പെടുത്താനാകും. തങ്കവും രസവും ഇയ്യവും വെള്ളിയും മറ്റും സൂക്ഷ്മങ്ങളാക്കിയും ലേപനമാക്കിയും ചിലർ പ്രയോജപ്പെടുത്തി. ഇത്തരം ഖനീജങ്ങൾ കലർന്ന സസ്യസാരാംശങ്ങളെ ആഹരിച്ചും അവയുടെ ദ്വൈതങ്ങളെ കൂട്ടി കലർത്തി അഭിഷേകം ചെയ്തും ചിലർ ആയുസ്സ് വർദ്ധിപ്പിക്കാൻ പരിശ്രമിച്ചുനോക്കി. 

പ്രപഞ്ചത്തിലെ ഒട്ടുമിക്ക സംഗതികളും ദ്വൈതമാണ്. ദ്രവ്യത്തിൽ സഗുണമായും നിർഗുണമായും ദ്വൈതമുണ്ട്. വർത്തമാനകാലത്തിലെ സങ്കൽപ്പങ്ങളിലും വിശ്വാസത്തിലും ദ്വൈതമുണ്ട്. സുഖത്തിലും കേവല സന്തോഷത്തിലും കേവല സ്വാതന്ത്ര്യത്തിലും ദ്വൈതമുണ്ട്. ശബ്ദത്തിൽഅക്ഷരങ്ങളിൽഭാഷയിൽഭാവങ്ങളിൽകർമ്മങ്ങളിൽധർമ്മങ്ങളിൽത്യാഗങ്ങളിൽ എല്ലാം  ദ്വൈതമുണ്ട്. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും എന്നുമാത്രമല്ല ഫലിതത്തിലും വാക്കുകളിലും ദ്വൈതമുണ്ട്. ഓമും ഹോമും ദ്വൈതമാണ്. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ട്. ഭോഗവും ജനനവും മരണവും എല്ലാം ദ്വൈതമായിരിക്കുന്നു. ജനനമരണ സംഭവങ്ങൾ ഉൾപ്പെട്ട ജീവനിൽ എന്നപോലെ ജൈവമനസ്സിലും ഇന്ദ്രിയഭാവങ്ങളിലും ദ്വൈതമുണ്ട്നാനാത്വമുണ്ട്. നിർദേശങ്ങൾക്കും ധാരണകൾക്കും വിശ്വാസങ്ങൾക്കും യുക്തിക്കും എല്ലാം ദ്വൈതങ്ങളുണ്ട്. ഇത്തരം വൈരുദ്ധ്യങ്ങളെവൈരുദ്ധ്യങ്ങളുടെ സാദ്ധ്യതയെ തിരിച്ചറിയാൻ കഴിഞ്ഞാൽ ദുഃഖംഭയംമുഷിപ്പ്ക്ഷീണംവേദന എന്നിവ കുറയും. ദ്വൈതമുള്ള കാലത്തോളം പാപപുണ്യ ഫലങ്ങളെ അനുഭവിക്കേണ്ടതായി വരും. വ്യക്തിയിൽ ഭൗതിക അംശങ്ങളും ആത്മീയ അംശങ്ങളും ഉണ്ട്‌. ഭൗതികകാര്യങ്ങളെക്കാൾ ആത്മിയ കാര്യങ്ങളിലാണ് കൂടുതൽ വൈവിദ്ധ്യം ഉള്ളത്. സങ്കൽപ്പങ്ങൾക്ക് നാനാത്വങ്ങൾ ഏറും. ആത്മീയ സംതൃപ്തി എന്നതിന്‌ അതിരുകൾ ഇല്ല. 

ബാഹ്യ ഊർജ്ജങ്ങളും ആന്തരിക  ഊർജ്ജവും തമ്മിൽ, ആന്തരിക ഊർജ്ജത്തിന്റെ വിവിധ അംശങ്ങൾ തമ്മിൽ, ആന്തരിക ഊർജ്ജവും ദേഹവും തമ്മിൽ വേണ്ട ഏകോപനങ്ങൾ തകരാറിൽ ആകുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിസ്ഥാനം. ആന്തരിക ഊർജ്ജത്തിന് ചലനമുണ്ട്. നിശ്ചിത നിരക്കിലുള്ള കമ്പനങ്ങളുണ്ട്. കമ്പനം കൂടുമ്പോഴും കുറയുമ്പോഴും പ്രയാസങ്ങൾ അനുഭവപ്പെടുംകാപ്പി കുടിച്ചാൽ ഹൃദയകമ്പനം കൂടും. മുല്ലപൂവ്വിന്റെ മണം ഏറ്റാൽ ഹൃദയ നിരക്ക് കുറയും. ഉറക്കവും വരും. ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ ഭൂമിയുടെ ദക്ഷിണ കാന്തികഊർജ്ജ മണ്ഡലവും ദക്ഷിണാർദ്ധ ഗോളത്തിൽ ഉത്തര കാന്തികഊർജ്ജമണ്ഡലവും നിലകൊള്ളുണ്ട്. ആ നിലയ്ക്ക് രണ്ട് അർദ്ധlഗോളങ്ങളിലെ ആളുകളിൽ അനുഭവപ്പെടുന്ന പ്രയാസങ്ങളിൽ, അതിന്റെ കാരണങ്ങളിൽ ദ്വൈതം ഉണ്ടെന്ന് തിരിച്ചറിയാനാകും. ജപ്പാനിലെ പൂർവ്വികരിൽ ചിലർ മനുഷ്യരുടെ പ്രയാസങ്ങളിൽ കാന്തത്തിന്റെ ഉത്തരധ്രുവത്തെ രോഗശാന്തിക്കായി ഉപയോഗിച്ചുനോക്കിയിരുന്നു. ആസ്‌ട്രേലിയയിൽ ആളുകളിലെ രോഗങ്ങക്കെതിരായി കാന്തത്തിന്റെ ദക്ഷിധ്രുവവും ഉപയോഗിക്കണം. ഊർജ്ജം, ദ്രവ്യം എന്നിവ രണ്ടും ഒരേ ഗണമാണ് എന്നും അവയുടെ സ്വഭാവം മാത്രമാണ് വിഭിന്നമായത് എന്ന് ധരിക്കുന്നതും അവബോധമാണ്. ഭൗതികം ഉണ്ടെങ്കിൽ ആത്മീയവും ഉണ്ട്‌. ദ്രവ്യം ഉണ്ടെങ്കിൽ ഊർജ്ജവും ഉണ്ട്‌. വിശ്വപ്രകൃതി  ഉണ്ടെങ്കിൽ വിശ്വഊർജ്ജവും ഉണ്ട്‌. ദ്രവ്യവും ഊർജ്ജവും തുല്ല്യമെങ്കിൽ വിശ്വപ്രകൃതിയും വിശ്വ ഊർജ്ജവും അങ്ങിനെ തന്നെയാണ്. വിശ്വ ഊർജ്ജനിയമങ്ങൾ തന്നെയാണ് വിശ്വ പ്രകൃതിനിയമങ്ങൾ. ചെറുത് വലുതിനെ ബഹുമാനിക്കുന്നു എന്നത് മസ്തിഷ്കത്തിന്റെ ഒരു ഗുണമാണ്അഹന്താകാര്യങ്ങളെയും പുണ്യകാര്യങ്ങളെയും, തിന്മയെയും നന്മയെയും, യുക്തിയെയും യുക്തികേടിനെയും തിരിച്ചറിയാനുള്ള ശേഷി കൂടിയാണ് അവബോധം. ദ്രവ്യവും ഊർജ്ജവും അതിലെ നിയമങ്ങളും ഏകത്വമാകും എന്നും സങ്കൽപ്പിക്കാനാകും. തൂണിലും തുരുമ്പിലും ഏകത്വമുണ്ട്, ഏകത്വനിയമങ്ങൾ ഉണ്ട്. ദ്വൈതം എന്നത് ഏകത്വത്തിന്‍റെ ഉല്പന്നമാണ് എന്നറിയുന്നതും അവബോധമാണ്.

അയവ്, സഹനം എന്നിവ കേവലസത്തയുടെ  സഗുണങ്ങളാണ്. അവബോധംസ്വാതന്ത്ര്യം, ആനന്ദംമുക്തി എന്നിവയെ ലക്ഷ്യംവെയ്ക്കുന്നവർ വിശുദ്ധിജ്ഞാനം എന്നിവയോടൊപ്പം മാനസിക അയവും സഹനവുംശ്രദ്ധയോടൊപ്പം അശ്രദ്ധയുംപ്രത്യാശയോടൊപ്പം ക്ഷമയും ശീലമാക്കണം. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും വിഷയങ്ങളും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്സഹകരണത്തിൽസഹവർത്തിത്വത്തിൽപരസ്പര ബഹുമാനത്തിൽ ജീവിക്കണം. ആരോഗ്യത്തിനും സന്തോഷത്തിനും  രോഗശാന്തിക്കും വേണ്ടി മനുഷ്യൻ കാലത്തെയും പ്രകൃതിചേതനകളെയും അതിന്റെ അനുകൂല്യങ്ങളെയും പ്രയോജനപ്പെടുത്തണം. പൂർവ്വികരിൽ കുറേപ്പേർ സങ്കൽപ്പിച്ചതും നിദ്ദേശിച്ചതും ഇങ്ങിനെയെല്ലാമാണ്.

നിർദ്ദേശങ്ങളുടെ ഫലമായി രൂപപ്പെട്ട ധാരണയന്മേലുളള സങ്കീർണമായ ഒരു മനോഭാവമാണ് വിശ്വാസം. കർമ്മങ്ങളെ കൂടുതൽ തൃപ്തിപൂർവ്വമാക്കാൻ വിശ്വാസം ചിലപ്പോൾ സഹായിക്കും. സങ്കൽപ്പങ്ങളും വിശ്വാസങ്ങളും എല്ലായ്പ്പോഴും ആപേക്ഷികങ്ങളാണ്. മഹാസത്താവിശേഷം ഉപാധികളില്ലാത്തതാണ് എന്നാണ് അത് സംബന്ധിച്ച വിശ്വാസം. ധർമ്മവും കർമ്മവും കർമ്മഫലത്യാഗവും ഉൾപ്പെട്ട സന്മനസ്സാണ് ഒരാളിലെ ആത്മസത്താവിശേഷം. കർമ്മഫല ത്യാഗമാണ്കാരുണ്യമാണ്സ്നേഹമാണ് സമർപ്പണം. ഉപാധികൾ ഇല്ലാതെയുള്ള സമർപ്പണമാണ് ആത്മസത്തയ്ക്കുള്ള ഉപാസന. ആരാധന എന്നത്പൂജ എന്നത് സമർപ്പണമാണ്. അത് കൃതജ്ഞത പോലെ സൗമ്യമായപ്രസന്നമായവിനയപരമായ ഒരു വികാരമാണ്. 

മഹാ പൂജയ്ക്ക് അർഹൻആരാധനയ്ക്ക് അർഹൻ മഹാസത്താവിശേഷം മാത്രമാണ് എന്ന മഹതുവചനം ശ്രദ്ധേയമാണ്സമർപ്പണത്തിന് മുന്നോടിയായികുർബാനയ്ക്ക് മുന്നോടിയായി ശോധന ചെയ്യണം. ദേഹത്തിലെ മാലിന്യങ്ങളെ ക്കുറിച്ചും ദേഹത്തിന് വേണ്ട അന്നങ്ങളെ ക്കുറിച്ചും പരിജ്ഞാനം നേടണം. ദേഹത്തിനുള്ളത് ദേഹത്തിനും രക്തത്തിന് ഉള്ളത് രക്തത്തിനും ലഘുവാക്കിപാകമാക്കി നൽകണം. രക്തത്തിന് പാകമല്ലാത്തത്‌ നൽകുമ്പോൾ ആണ് അത് രക്തത്തിൽ കെട്ടികിടക്കാൻ ഇടയാകുന്നത്. ശുദ്ധിക്ക് ശേഷമാണ് സമർപ്പണം ചെയ്യേണ്ടത്. വിശുദ്ധിയോടെയുള്ളനന്ദിയോടെയുള്ളസംതൃപ്തിയോടെയുള്ള ബലിയാണ്കുർബാനയാണ്സമർപ്പണമാണ് ആരാധന.

പൂർവ്വകാലത്തിലെ നിർദ്ദേശങ്ങളെ വിശ്വാസമായും പൂർവ്വകാലത്തിലെ യുക്തികളെ ജ്ഞാനമായും കാണാനാകുന്നത് അവബോധമാണ്. ഭൗതിക യാഥാർഥ്യങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും സ്വന്തം ശരീരത്തെയും അവഗണിച്ചുകൊണ്ടുള്ള ആത്മീയത ആണെങ്കിൽജീവശക്തിയെ അവഗണിച്ചുകൊണ്ടുള്ള ശാസ്ത്രീയത ആണെങ്കിൽ അതിന് വലിയ പ്രസക്തിയൊന്നും ഇല്ല. ആയുസ്സുകാര്യങ്ങളുടെയും ആരോഗ്യകാര്യങ്ങളുടെയും ഔന്ന്യത്വത്തിന് മുൻഗണന അനുവദിക്കുന്നതാണ് വർത്തമാനകാലത്തിലെ അവബോധം. ഭൂമിയുടെ ധ്രുവങ്ങൾ കാലയജ്ഞകൊണ്ട് മാറുമെങ്കിൽ മനുഷ്യ സങ്കൽപ്പങ്ങളും മാറും. ഇര എന്നത്  വേട്ടക്കാരനാകും. ഇന്നലത്തെ വേട്ടക്കാരൻ  ഇന്ന് അല്ലെങ്കിൽ നാളെ  ഇരയാകും. ഭൂമി പാതാളമാകും. പാതാളം സ്വർഗ്ഗമാകും. ഭൗതികതആത്മീയത  എന്നത് സംബന്ധിച്ച കാഴ്ചപ്പാടുകൾ വ്യത്യാസപ്പെടും. മായ എന്നത്, യജ്ഞമെന്നത് പരിണാമമാണ്. മഹാമായ എന്നത് നിത്യതയും പരിണാമവും ഉൾപ്പെട്ടതാണ്.

ഓരോ വ്യക്തിയുടെയും ആത്മീയനിലവാരം വ്യത്യസ്തമാണ്. ഇന്ദ്രിയശേഷിസങ്കൽപ്പശേഷി അവബോധശേഷി എന്നിവ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ഇരുട്ട്വെളിച്ചം എന്നത്  നിലയ്ക്ക് ആപേക്ഷികവുമാണ്. അതുപോലെ തന്നെ സങ്കല്പത്തിൽ ഏകീകരണം രൂപപ്പെടുത്തുക എന്നതും പ്രയാസകരമാണ്. ന്യായമെന്ന് തോന്നുന്ന ഒന്നിനെ സ്വീകരിച്ച് അധിക സങ്കൽപ്പങ്ങളെ നിയന്ത്രിക്കുക എന്നതാണ് അവബോധമായിട്ടുള്ളത്. 

മനുഷ്യനിൽ ഏകദേശം 210 ഇനം കോശങ്ങൾ ഉണ്ട്. ദേഹത്തെ ക്കുറിച്ചും കോശങ്ങളുടെ അന്നത്തെ ക്കുറിച്ചും വിവിധങ്ങളായ കോശങ്ങളുടെ പൊരുത്വത്തെ ക്കുറിച്ചും അറിഞ്ഞ് അവയെ സംരക്ഷിക്കണം. അതാണ് ആരോഗ്യപ്രജ്ഞ. പൂർവ്വകാലത്തിലെ ആളുകളിൽ പ്രാബല്യത്തിലുണ്ടായ മായാസങ്കൽപ്പത്തെ ക്കുറിച്ച്അത്തരം വെളിച്ചത്തെ ക്കുറിച്ച് മെച്ചപ്പെട്ട ധാരണയുള്ളവർ ചുറ്റുപാടും ഏറെപ്പേർ ഉണ്ട്അവരിൽ നിന്ന് കാര്യവിവരങ്ങൾ സ്വീകരിച്ചാലുംമനുഷ്യമനസ്സിന് സങ്കൽപ്പിക്കാൻ കഴിയാത്തതോ പ്രാപിക്കാൻ കഴിയാത്തതോ ആയ ഒന്നിനെ തേടുന്നതിനേക്കാൾ ഭേദം സങ്കൽപ്പിക്കാനുംപ്രാപിക്കാനും അനുഭവിക്കാനും സാധ്യമായ ഒന്നിനെ പരിഗണിക്കുന്നത് തന്നെയാണ്. അവനവനിലെ സത്യബോധത്തെ പ്പറ്റി, ജീവബോധത്തെ പ്പറ്റി കൂടുതലായി അറിയുന്നത് സംതൃപ്തിഅനുഭവിക്കാൻ ഇടവരുത്തും. മഹാമായബോധം  സംബന്ധിച്ച് പൂർണ്ണമായ ഒരു ധാരണ രൂപപ്പെട്ടാൽ മാത്രമെ അതിനെ നിഷേധിക്കാൻ കഴിയുകയുള്ളൂ. അറിഞ്ഞിട്ടില്ലാത്ത കാര്യത്തെ നിഷേധിക്കാൻ കഴിയുകയില്ല. ആ നിലയ്ക്ക് നിഷേധവാദത്തിൽ അർത്ഥവുമില്ല. മനുഷ്യന്റെ ദൈനദിന ചിന്തകളെ നിയന്ത്രിക്കുന്ന ഒരു അദൃശ്യ ബാഹ്യശക്തിയെ ക്കുറിച്ച് പറഞ്ഞ പൂർവ്വിക ഗുരുക്കന്മാരിൽ പലരും സ്വന്തം നിലയിൽ ഗ്രന്ഥങ്ങൾ ഒന്നും എഴുതിവെച്ചിട്ടില്ലാത്തതാണ്. ഗുരുക്കന്മാരുടെ മേൽവിലാസത്തിൽ ചില ശിഷ്യമനസ്സുകൾ പിൽക്കാലത്ത് തയ്യാറാക്കിയ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ വർത്തമാനകാലത്തിലും കോലാഹലങ്ങൾ സൃഷ്ടിച്ചുപോന്നിരുന്നത്. ചില പരിഷ്ക്കാരങ്ങളോടെ അത് തുടരുകയും ചെയ്യുന്നു.

ശ്വാസത്തെ ദീർഘത്തിൽ പരമാവധി പുറത്തുവിട്ട് മൂക്ക് ദ്വാരങ്ങൾ അടച്ചുപിടിക്കണം. ശ്വാസം ഇല്ലാത്ത മരണസമാനമായ ഒരു അവസ്ഥ ആദ്യം അനുഭവിക്കണം. അതുവഴി ജീവമുക്തി സമാനമായ അവസ്ഥ അനുഭവിക്കാനാകും. മൂക്കിന്‍റെ ഓരോ ദ്വാരത്തിലൂടെയും വായുവിനെ ദീർഘമായി അകത്തോട്ട് ശ്വസിക്കണംആന ശ്വസിക്കുന്ന പോലെ ആനന്ദത്തിൽ ശ്വസിക്കണം. അകത്ത് എത്തിയ വായു 210 കോശങ്ങളിലും വ്യാപിക്കുന്നതായി, ഓരോ ദേഹദ്രാവകങ്ങളിലും വ്യാപിക്കുന്നതായി സങ്കൽപ്പിക്കണം. ഇതുമൂലം ശ്വസനനിരക്ക്, ഹൃദയനിരക്ക് എന്നിവ കുറയും, ആയുസ്സുദൈർഘ്യം കൂടും. ആഗ്രഹങ്ങളെ, സങ്കല്പങ്ങളെ, ചിന്തകളെ, സ്വപ്നങ്ങളെജീവിതദുരിതങ്ങളെ എല്ലാം ഒരു തമാശയായി കരുതാനാകും. അനാവശ്യവാക്കുകളെയും അനാവശ്യകർമ്മങ്ങളെയും ചിന്തകളെയും നിയന്ത്രിക്കാനാകും. ചിന്തകളുടെ വ്യാപ്തി വർദ്ധിക്കുന്നത് അനുസരിച്ച് പ്രപഞ്ചവിസ്‌തീർണ്ണവും വർദ്ധിക്കും. സങ്കൽപ്പങ്ങൾആഗ്രഹങ്ങൾവെറുപ്പ്ശരി തെറ്റ് തരംത്തിരിക്കൽഓർമ്മകൾ എന്നിവയെ നിയന്ത്രിക്കാനായാൽആർത്തിമനസ്സ് ഇല്ലാതായാൽഉറങ്ങിയാൽ, ജ്ഞാനം ഉണർന്നാൽ പ്രപഞ്ചവിസ്‌തീർണ്ണത്തിന്‍റെ തോത് കുറയും. ഉണ്ടാകാൻ ഇടയുള്ള പ്രയാസങ്ങളുടെ തോത് ലഘുവാകും. 

സങ്കല്പത്തിലെ പൂർണ്ണതയാണ് സത്യബോധം. സങ്കല്പത്തിലെ പ്രകടനവൈകൃതവും നാശരൂപവുമാണ് ഭ്രാന്ത്. അത് ഒരു ഉഷ്ണരോഗമാണ്പൗർണ്ണമിയിൽ ശീതം വർദ്ധിക്കുന്നതനുസരിച്ച്, താപം വ്യത്യാസപ്പെടുന്നത് അനുസരിച്ച്  ചിലരിൽ വിഷാദം ർദ്ധിക്കും. വയർ ഇളകി പോകുകയോ, മൂത്രം കൂടുതൽ  പോകുകയോ ചെയ്‌താൽ ശീതവിഷാദം കുറയും. ഇത്തരക്കാരിൽ ഒരു പരിഹാരരീതി എന്ന നിലയിൽ മേഹരോഗങ്ങൾ നിജമാകുകയും ചെയ്യാം. മേഹരോഗം പ്രകടമായാൽ ഉഷ്ണദ്രവ്യങ്ങളെ ആഹരിക്കണം. ലവണം സ്വീകരിക്കണം. ശീതദ്രവ്യങ്ങൾ (കരിങ്ങാലി, കരിവേലം, ഗുൽഗുൽ, കടുകുരോഹിണി, അർജുന, കർപ്പൂരം, ഏലം, കരയാമ്പൂ) കൊണ്ട് അഭിഷേകം ചെയ്യണം. മേഹരോഗങ്ങൾ നിജമായാൽ അതിന്റെ ഭവിഷ്യത്ത് പരിണാമമെന്നോണം ഉഷ്ണരോഗങ്ങൾ, ജരരോഗങ്ങൾ എന്നിവ ആവിർഭവിക്കും. ഇത്തരം ഘട്ടത്തിൽ ഉഷ്ണസ്നേഹനമായ വാതാരിയെ ഒരു ഔഷധമായി പ്രയോജനപ്പെടുത്തണം. ആഴ്ച്ചയിൽ ഒരു പകലെങ്കിലും ഉപവാസം അനുഷ്ഠിക്കണം. ആഹാരത്തിൽ എന്നപോലെ ചിന്തയിലും വികാരങ്ങളിലും മിതത്വം പാലിക്കണം. എല്ലായിപ്പോഴും ശുദ്ധി പുലർത്തണം. ശദ്ധി വർദ്ധകങ്ങളായ രസായനങ്ങൾ കൊണ്ട് കൊല്ലത്തിൽ രണ്ടുതവണ അഭിഷേകം ചെയ്യണം. അങ്ങിനെയെങ്കിൽ അന്വേഷിക്കുന്നതിനെ അറിയാനാകും. ജനിതകം ക്രമമാകും. ഉൾവെളിച്ചം തെളിയും. മുട്ടുവിൻതുറക്കപ്പെടും. അർഹതയെങ്കിൽ അല്ലാതെയും വാതിൽ തുറക്കപ്പെടും. മാർഗ്ഗദീപം, പ്രകാശം തെളിയും. മനസ്സിന്‍റെ അന്വേഷണങ്ങൾ നടക്കട്ടെ.

വിവേകവും ഒപ്പം വികലവിഷയ വൈരാഗ്യവും  പുലരട്ടെ. പ്രതികൂല സാഹചര്യങ്ങളിൽ നിന്ന്ചൂഷണ ആക്രമണങ്ങളിൽ നിന്ന്അന്യവിഷയ ബന്ധത്തിൽ നിന്ന്, മാലിന്യബന്ധനത്തിൽ നിന്ന്അവിദ്യയിൽ നിന്ന്അശുദ്ധിയിൽ നിന്ന്ആർത്തിയിൽ നിന്ന്അനീതിയിൽ നിന്ന്അനാവശ്യസങ്കൽപ്പങ്ങളിൽ നിന്ന്അനാവശ്യ പഞ്ചേന്ദ്രിയശ്രദ്ധയിൽ നിന്ന് മുക്തി നേടാനാകട്ടെ. സ്വധർമ്മവും കർമ്മവും കർമ്മഫലത്യാഗവും അനുഷ്ഠിക്കാനാകട്ടെ. രസായനഫലവും പൂർണ്ണായുസ്സും സ്വാതന്ത്ര്യവും സോമാനന്ദവും അനുഭവിക്കാനാകട്ടെ.

അന്നം ശരണം. ധർമ്മം ശരണംസംഘം ശരണംഅവബോധം ശരണം. കർമ്മം ശരണം.ത്യാഗം ശരണംസോമ ഔഷധം ശരണം. രസായനം ശരണംകാലം ശരണം. ആത്മസത്ത ശരണം. സത്യം ശരണം.

ശിഷ്യൻ

സങ്കൽപ്പങ്ങൾ എന്നത് ഇന്ദ്രിയവിഷയങ്ങൾ തന്നെയാണ്. സങ്കൽപ്പങ്ങൾക്ക് ആധാരം മനസ്സാണ്ഓരോരുത്തരിലെ മസ്തിഷ്ക്കകോശങ്ങളുടെ ശേഷിയും മനോശേഷിയും വിഭിന്നമാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്.അതനുസരിച്ച് വിശ്വാസങ്ങളും ബുദ്ധിശേഷിയും വിഭിന്നവുമാകും. പൂർവ്വകാലത്തിലെ വിശ്വാസങ്ങളെ സ്വാർത്ഥതയിൽകാപട്യത്തിൽപരിഷ്ക്കാരത്തിൽസംഘബലത്തിൽ തിരസ്‌ക്കരിക്കുന്നതിൽ ആധുനികത ഒന്നും ഇല്ല. തിരസ്‌ക്കരണം എല്ലാക്കാലത്തിലും നടന്നിട്ടുള്ള സാധാരണ കാര്യങ്ങളുമാണ്. വ്യക്തിയെ സംബന്ധിച്ച് ആരോഗ്യംആയുസ്സ്സ്വാതന്ത്ര്യം, ആനന്ദം എന്നിവ തന്നെയാണ് മുഖ്യംആരോഗ്യം എന്നത് ദേഹംഇന്ദ്രിയങ്ങൾമനസ്സ്ജീവൻ എന്നിവയുടെ ബലവും അയവും സൗമ്യതയുമാണ്അതിനെ അനുഭവിക്കാൻ കഴിയണം. പൂർവ്വകാലത്തിലെ നിർദ്ദേശങ്ങളെയും ഭാവനകളെയും സങ്കൽപ്പങ്ങളായി തന്നെവിശ്വാസങ്ങളായി തന്നെ, അല്ലെങ്കില്‍ തമാശകളായെങ്കിലും കാണാൻ ഇടയാകട്ടെ. അതിലെ സാരാംശങ്ങൾ പ്രയോജനങ്ങളായി ഭവിക്കട്ടെ. ഇനി ഇത്തിരി ചായ കുടിക്കാം. ചായ കുടിച്ച മുനി എന്നാണല്ലോ ഖിദര്‍ എന്നതിന്‍റെ അർത്ഥം. നന്ദി.

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.🙏