ശിഷ്യഗണങ്ങൾ.
സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.
ധര്‍മ്മം ശരണം. സംഘം ശരണം.
ഖിദര്‍.
ദേവ് എന്നത് ആകാശമാണ്. ആകാശം എന്ന അജ്ഞാത ഭൂതഊർജ്ജത്തിൽ നിന്നാണ്, സൂക്ഷ്മ ഭൂതശൂന്യതയില്‍ നിന്നാണ് വായുവിന്‍റെ ജനനം. ബ്രഹ്മം എന്നത് സ്ഥൂലതലത്തില്‍ ആകാശവായുവാണ്. അതില്‍ മനുഷ്യന് വേണ്ട ബോധവും അറിവും അടങ്ങിയിരിക്കുന്നു. ആത്മവിശ്വാസം എന്നത് അവനവനിലെ പ്രാണവായുവിലുള്ള വിശ്വാസമാണ്. ശുദ്ധബോധത്തിലുള്ള വിശ്വാസമാണ്.
ബീജത്തിലൂടെ അണ്ഡത്തില്‍ ജീവബോധം പ്രവേശിച്ചാല്‍ സൃഷ്ടി നടക്കും. ബോധവായു മായയാണ്, അത് ശക്തിയാണ്. മായ എന്നാൽ പരിണമിക്കുന്നത് എന്നാണർത്ഥം. ജീവവായു സൃഷ്ടിയില്‍ നിലകൊണ്ടാല്‍ പ്രാണന്, ഉദാനന്‍, വ്യാനന്‍, സമാനന്‍, അപാനന്‍ എന്നിവ പ്രവർത്തനനിരതമാകും. അന്തരീക്ഷവായു പ്രവേശിച്ചുകൊണ്ടിരുന്നാല്‍ ബലം സജീവമാകും. വായു നഷ്ടപ്പെട്ടാല്‍, വായു കിട്ടാതെ വന്നാൽ, ദേഹധാതുക്കൾ കുറഞ്ഞാൽ ജീവബലം കുറയും. അധമവായു കയറിയാൽ ഗർഭസ്ഥശിശുവിന്റെ, നവജാത ശിശുവിന്‍റെ മസ്തിഷ്ക്കവളർച്ച മുരടിക്കും. പിൽക്കാലത്ത് ഭിന്നശേഷിത്വം പ്രകടമാകും.
അവനവനിലുള്ള പ്രാണവായുവിനെയും ജീവശക്തിയെയും സംരക്ഷിക്കണം. ദേഹത്തെയും മനസ്സിനെയും എന്നപോലെ ശ്വസിക്കേണ്ട വായുവിനെ ശുദ്ധമാക്കുന്നതും ധര്‍മ്മമാണ്. ശുദ്ധിയുള്ള പ്രാണവായുവിനെ പരിണമിപ്പിക്കാനായാൽ അതുവഴി ബുദ്ധിബോധത്തെ, അവബോധത്തെ, ശൂന്യതാബോധത്തെ, ശുദ്ധിബോധത്തെ, സത്യബോധത്തെ സംബന്ധിക്കാനായാല്‍ ആനന്ദം അനുഭവിക്കാനാകും.
വ്യക്തിയെ സംബന്ധിച്ച് ശരീരവും ജീവനും അയാളുടെ സത്യങ്ങളാണ്. ജനനം പോലെ, ജീവിതം പോലെ, മരണവും ജീവന്‍റെ സത്യമാണ്. സപ്തധാതുക്കൾ ഉൾപ്പെട്ട ശരീരം വിഘടിക്കുന്നതാണ്, ജീവന്‍ നശിക്കുന്നതാണ് മരണം. മരണത്തിന് മുന്‍പേ മനസ്സ് ചിന്നഭിന്നമാകും. ദേഹത്തോട് കൂടെ നിലയുറപ്പിച്ചിരുന്ന പ്രാണവായു മരണത്തോടെ അന്തരീക്ഷവായുവില്‍ ലയിക്കും. വികാസം നേടിയ അവബോധം ശുദ്ധിബോധത്തിൽ, മഹാശൂന്യതാബോധത്തില്‍ കലരും. ദേഹം മണ്ണാകും. ഭൂമിയുമായി സംബന്ധം നടത്തി ഭൂമിയുടെ ഭാഗമാകും. സ്വാതന്ത്ര്യം നേടിയ അവബോധ മനസ്സിന് ശൂന്യതാബോധശേഷി നേടാനാകാതെ പോയാല്‍ അത് അന്തരീക്ഷത്തില്‍ നിലകൊള്ളും. കാലം അനുകൂലമാകുമ്പോൾ മറ്റൊരു മനുഷ്യബോധത്തോടൊപ്പം കൂടി വീണ്ടും പുനര്‍ജനിക്കും.
പൂര്‍ണ്ണതയുള്ളതും നിത്യമായതും പ്രകൃതിക്ക് ഹിതമായതുമാണ് സത്യം. ജീവന് ഹിതമായത് ജീവജാലങ്ങളുടെ സത്യമാണ്. ദേഹത്തിന് ഹിതമായത് ദേഹത്തിൻ്റെ സത്യമാണ്. പൂര്‍ണ്ണമായതും നിത്യവുമായ വിഷയം ആര്‍ പറയുന്നുവോ അവരാണ് ഋഷി. സത്യത്തിന്‍റെ ശബ്ദമാണ് ബ്രഹ്മനാദം. കേള്‍ക്കുന്ന ശബ്ദം സത്യമാണ് എന്ന് നിങ്ങളുടെ അന്തരംഗം മന്ത്രിച്ചാല്‍ ആ ശബ്ദവും ബ്രഹ്മനാദമാണ്. സത്യം മിക്കപ്പോഴും ലഘുവാണ്, മൃദുവാണ്, നിശബ്ദമാണ്.
അസത്യത്തിന്‍റെ ഫലം ദുഃഖമാണ്. അധമ സങ്കല്‍പ്പങ്ങളുടെ ഫലവും ആസക്തിയൂടെ ഫലവും കപട കര്‍മ്മങ്ങളുടെ ഫലവും ദുഃഖമാണ്. അപൂര്‍ണ്ണത, വേഗത്തിലുള്ള പരിണാമം എന്നിവയെ അനുവദിക്കുന്ന നിയമങ്ങൾ, വസ്തുക്കള്‍ വേദനാനിദാനങ്ങളാണ്. ദുഃഖത്തിന് അടിസ്ഥാനം ജനിതകമായ തൃഷ്ണയാണ്, ഭിന്നചിന്തയാണ്, അധർമ്മകർമ്മങ്ങളാണ്.
സത്യവാൻ രോഗിയോട് രോഗം മാറും എന്ന് പറഞ്ഞാല്‍ രോഗം മാറും. രോഗങ്ങള്‍ പ്രതിരോധിക്കപ്പെടും എന്ന് മൊഴിഞ്ഞാല്‍ പകര്‍ച്ചരോഗം ബാധിക്കുകയില്ല. കർമ്മം ജയിക്കട്ടെ എന്ന് പറഞ്ഞാല്‍ കർമ്മം ജയിക്കും. രോഗം മാറില്ല എന്ന് പറഞ്ഞുപോയാൽ രോഗം മാറില്ല. കൊടുംപാപിയുടെ അടിവയറ്റില്‍, ദുഷ്ടനായ അയല്‍വാസിയുടെ അണ്ണാക്കില്‍ ശൂന്യത ജനിക്കട്ടെ, മണ്ണ് അടിയട്ടെ, കാന്‍സര്‍ വളരട്ടെ എന്ന് ശപിച്ചാല്‍ കാന്‍സര്‍ പിടിപെടും. നാട്ടിൽ വരൾച്ച ബാധിക്കട്ടെ എന്ന് ശപിച്ചാൽ നാട് ചൂട് കൊണ്ട് പൊള്ളും. നാട്ടില്‍ വ്യാപിച്ച പകര്‍ച്ചവ്യാധി ശമിക്കട്ടെ എന്ന് പറഞ്ഞാല്‍ ശമിക്കും. കടലിൽ മൽസ്യസമ്പത്ത് വർദ്ധിക്കട്ടെ എന്ന് മന്ത്രിച്ചാൽ മത്സ്യങ്ങളുടെ എണ്ണം വർദ്ധിക്കും. സത്യവാനെ ജിന്നുകള്‍ അനുസരിക്കും. ധർമ്മിഷ്ഠൻ തന്നെയാണ്, ത്യാഗി തന്നെയാണ് സത്യവാൻ.
ധർമ്മം ആചരിക്കാൻ തയ്യാറാകുന്നവൻ ആദ്യം ധർമ്മത്തെ പ്പറ്റി അറിയണം. യുക്തിയെയും ഇച്ഛാശക്തിയെയും പോഷിപ്പിക്കണം. ഇന്ദ്രിയസൌഷ്ടത, നിര്‍ഭയത്വം, സ്ഥിരോത്സാഹം, ക്ലേശസഹിഷ്ണുത, മേധാബലം, രോഗനിരോധനബലം എന്നിവയാണ് ഇച്ചാശക്തിയുടെ സന്താനങ്ങള്‍.
ഹിംസ, അസത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യഭംഗം എന്നിവ മനസ്സില്‍ പാടില്ല. മനോശുദ്ധി, സന്തോഷം, തപസ്സ്, ഈശ്വരപ്രണിധാനം, പ്രത്യാഹാരം, പ്രസന്നത എന്നിവ പുലര്‍ത്തണം. സങ്കല്‍പ്പങ്ങളെയും അധമ വാസനകളെയും നിയന്ത്രിക്കണം. ആയുസ്സിന്‍റെ അന്ത്യം വരെ ശ്രേയസ് നേടാന്‍ പരിശ്രമിക്കണം. അതിന്നായി മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്തണം. കർമ്മങ്ങൾ അനുഷ്ഠിച്ച് ജീവിക്കാൻ വേണ്ട അർത്ഥം സമ്പാദിക്കണം. ശൂന്യ ഊർജ്ജ അർത്ഥങ്ങളെ അറിഞ്ഞ് ശേഖരിക്കണം. കാന്തശക്തിയെ പ്രയോജനപ്പെടുത്തണം.
ആരോഗ്യം എന്നത് ബലമാണ്. ആരോഗ്യസമ്പാദനം ഓരോരുത്തരുടെയും ധര്‍മ്മമാണ്. അത് ധർമ്മമാർഗ്ഗത്തിലുമാകണം. ശുദ്ധി, ആഹാരം, ശ്രമം, വിശ്രമം എന്നിവയാണ് ആരോഗ്യത്തിന്‍റെ നാല് തൂണുകള്‍. നിത്യവും ലഘുവായ തോതിൽ കായികവ്യായാമത്തില്‍ ഏര്‍പ്പെടണം. അവനവന്‍ ചെയ്തുപോരുന്ന സാമാന്യ തൊഴിൽകർമ്മങ്ങളും വ്യായാമം തന്നെയാണ്.
അലസതയാണ് ശരീരത്തിന്‍റെ ശത്രു. അലസത മൂലമുള്ള പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ദേഹവ്യായാമം ഉതകും. ലഘുവായ വ്യായാമത്തിനുശേഷം കുറച്ചുനേരം ആസനത്തില്‍ ഇരുന്ന് പ്രാണായാമം ചെയ്യണം. കഴുത്ത് 16 തരത്തിൽ തിരിക്കണം. അതിനുശേഷം കാല്‍മുട്ടില്‍ രണ്ട് നിമിഷം നിവര്‍ന്ന് നിൽക്കണം. തുടർന്ന് കമഴ്ന്നുകിടന്ന് നെറ്റിയുടെ മദ്ധ്യഭാഗം ഭൂമിയില്‍ മുട്ടിച്ചുവെച്ച് നമസ്ക്കരിക്കണം. ഈ സന്ദര്‍ഭത്തില്‍ യാതൊന്നും ചിന്തിക്കരുത്. മണക്കെരുത്. ഒന്നിനേയും ഓര്‍ക്കരുത്. ആന്തരിക ചെവി തുറക്കണം. അകത്ത് നിന്ന് ബ്രഹ്മനാദം, ധർമ്മനാദം, സങ്കൽപ്പനാദം പുറത്തുവരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. നാദത്തിന്‍റെ മൂല്യം ഗ്രഹിക്കാനാകുമെങ്കിൽ ഗ്രഹിക്കണം. നാദം കേൾക്കാൻ കഴിഞ്ഞില്ല എങ്കിൽ ദിവസം 3 തവണയെന്നോണം പ്രഭാതം, നട്ടുച്ച, പ്രദോഷം എന്നീ വേളകളിൽ നാദം കേൾക്കാൻ ഇടവരുന്ന കാലം വരെ അഭ്യാസം ആവർത്തിക്കണം. ശുദ്ധസ്ഥലങ്ങൾ, സ്വാതികസ്ഥലങ്ങൾ, ശൂന്യതാസ്ഥലങ്ങൾ സന്ദർശിച്ച് മനസ്സ് കൊണ്ടും ദേഹം കൊണ്ടും നമസ്ക്കരിച്ചുനോക്കണം. സങ്കൽപ്പനാദം കേൾക്കാനായേക്കും. മഹാ ശുദ്ധബോധ അംശം തന്നെയാണ് സങ്കൽപ്പനാദം.
നക്ഷത്രത്തെ കാണണമെങ്കില്‍ ആകാശത്തോട്ട് നോക്കണം. അവനവനെ അറിയണമെങ്കില്‍ ആന്തരികമനസ്സിന്‍റെ അകത്തളങ്ങളിലോട്ട് നോക്കണം. അതിന് ചെവി അടക്കമുള്ള പഞ്ചേന്ദ്രിയ ദ്വാരങ്ങളെ എല്ലാം അടക്കണം. അപ്പോള്‍ ഒരു സങ്കല്‍പ്പലോകം മനസ്സില്‍ തെളിയും. അതും അടക്കണം. ആ സന്ദര്‍ഭത്തില്‍ ഒരുമൃദുശബ്ദം കേള്‍ക്കും. അതാണ് സത്യനാദം. അതും ബ്രഹ്മനാദമാണ്. പകുതി ഉറങ്ങിയ അവസ്ഥ നിലനിര്‍ത്തി വീണ്ടും ജാഗ്രതുബോധത്തെ കുറയ്ക്കണം. ബോധം കുറഞ്ഞ ഈ ഘട്ടത്തില്‍ നിശബ്ദമായ ഒരു നിസംഗത തലം അനുഭവപ്പെടും. ആ ശാന്തതയില്‍ അകംബോധത്തെ കൂടുതലായി അന്വേഷിക്കണം. അപ്പോൾ അതിന്‍റെ പ്രഭാവത്തെ അറിയുന്ന ഒരു പ്രതീതി അനുഭവിക്കാനാകും. ദേഹിയെ അന്വേഷിക്കുവിൻ, കണ്ടെത്തും' എന്നാണല്ലോ പ്രമാണം. കണ്ടെത്താൻ കഴിയാത്ത ഒന്ന് അതിസൂക്ഷ്മ പരമ ഭൂത മഹാശൂന്യതയെയാണ്.
ശാന്തി അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളുടെ, സങ്കല്‍പ്പങ്ങളുടെ, ധാരണയുടെ, വികാരങ്ങളുടെ കേന്ദ്രമായ ബാഹ്യമനസ്സ് അല്ല. ശാന്തി അനുഭവിക്കുന്നത് ഉപബോധമനസ്സിന്‍റെ ഭാഗമായ, ബുദ്ധിമനസ്സിന്റെ ഉയർച്ചയായ യുക്തിമനസ്സാണ്, അല്ലെങ്കിൽ യുക്തിമനസ്സിന്റെ ഉയർച്ചയായ അവബോധമനസ്സാണ്. അത്തരം ഒന്ന് അനുഭവിക്കുന്നതിന്നായി ഉപബോധമനസ്സിലെ തലങ്ങളെ (Limbic system) ഉയര്‍ത്തികൊണ്ടുവരണം. ഉപബോധമനസ്സിന്‍റെ ബാഹ്യഭാഗത്താണ് ഓര്‍മ്മ സൂക്ഷിക്കപ്പെടുന്നത്. മദ്ധ്യഭാഗത്താണ് ബുദ്ധി, സ്വപനം എന്നിവ കൈകാര്യം ചെയ്യപ്പെടുന്നത്. ബ്രഹ്മലോകം, സത്യനാദം, ശാന്തികേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നത് ഇതിന്‍റെയെല്ലാം അന്തരിക ഭാഗത്താണ്.
ബാഹ്യജാഗ്രതുബോധമണ്ഡലത്തില്‍ നിന്ന് വിടുതല്‍ നേടി വിഷയം ഉപബോധമണ്ഡലത്തിലെ ആഴങ്ങളിലോട്ടും അവിടെ നിന്ന് അബോധമണ്ഡലത്തിലോട്ടും സഞ്ചരിക്കുമ്പോള്‍ ആ സാഹചര്യത്തില്‍ നടക്കുന്ന അനുഭവലയമാണ് ബ്രഹ്മനാദ യോഗ.
ഇന്ദ്രിയങ്ങളിലൂടെ എത്തുന്ന വിഷയം ബാഹ്യമനസ്സില്‍ നിന്ന് പ്രാണവായുവിനോടൊപ്പം ജീവനിലോട്ടും ജന്മവാസനയിലോട്ടും, അതിനെ തഴഞ്ഞ് അതിലൂടെ ഉപബോധമനസ്സിലോട്ടും അബോധമനസ്സിന്‍റെ സമീപത്തോട്ടും സഞ്ചരിച്ച് സൂക്ഷ്മമനസ്സിലെ ഓരോ ബ്രഹ്മചക്ര കേന്ദ്രങ്ങളിലും എത്തി ലയിക്കാനാകണം. അത്തരം ലയത്തില്‍ ഇന്ദ്രിയസുഖങ്ങളും ദേഹസുഖങ്ങളും വേദനകളും സന്തോഷവും ദുഃഖവും എല്ലാം സമാനങ്ങളാകും. ഒപ്പം ഒരു ശാന്തിയും അനുഭവിക്കാനാകും. ഇത്തരം നിസംഗതാ അനുഭവമാണ് ആനന്ദം. സ്വാതികത്വം വരുത്തിയ അമര സൂക്ഷ്മ ഔഷധ അർത്ഥങ്ങള്‍ക്ക് വിഷയങ്ങളുടെ ഈ സഞ്ചാരത്തെ വേഗത്തിലാക്കാനാകും. ശരത് തീര്‍ത്ഥം, ശീതകര്‍പ്പൂരം, വിഷദ്രുമം, സ്വർണ്ണാംശ മാനുഷ അർത്ഥങ്ങൾ, ശനിരസ ഖനീജങ്ങൾ എന്നിവ ഇത്തരം സഞ്ചാരത്തെ പോഷിപ്പിക്കും. ഇവ തന്നെയാണ് ധർമ്മചികിത്സയിലെ, സമാനവൈദ്യത്തിലെ മുഖ്യ ഉപകരണങ്ങൾ.
ഭൂമിയിലെ എല്ലാ കാര്യങ്ങളും വസ്തുക്കളും പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആശ്രയത്വത്തിന്‍റെ സുഖം ലഭിക്കണമെങ്കില്‍ സാഹചര്യം അനുകൂലമാകണം. അനുകൂലമല്ലെങ്കില്‍ സാഹചര്യത്തെ അനുകൂലമാക്കണം. വിനയം ശീലമാക്കണം. അതിനുള്ള ഒരു ഇച്ഛാശക്തി മനുഷ്യനിൽ ജന്മസഹജമായി തന്നെ നിലകൊള്ളുന്നുണ്ട്.
ഭൂതകാലത്തെ മറക്കണം. ഭാവികാലത്തെ സങ്കല്‍പ്പിക്കരുത്. അതിന് കഴിഞ്ഞില്ലെങ്കിൽ സാഹചര്യത്തെ പരിഷ്ക്കരിക്കണം. ധർമ്മം, സഹനം, നിസംഗത എന്നിവയെ ശീലിക്കണം. ജനിതകദോഷങ്ങളെയും അധമവാസനകളെയും നിരാകരിച്ച്, സങ്കല്‍പ്പങ്ങളെ നിയന്ത്രിച്ച്, ശരീരത്തെ ബലപ്പെടുത്തി, വര്‍ത്തമാനകാലത്തില്‍ ശ്വാസത്തെ ബന്ധിച്ച് ലയിച്ച് മാനസികമായി, ദേഹപരമായി വായുവിനാൽ തന്നെ നിത്യവും പുനര്‍ജ്ജ നിക്കണം.
ചൈന അക്ഷരമാലയിലും മാണ്ട്രിന്‍ അക്ഷരമാലയിലും ഹാന്‍യൂ അക്ഷരമാലയിലും തമിഴ് അക്ഷരമാലയിലും പാലി ലിപിക്ക് ഒട്ടും തന്നെ പ്രസക്തിയില്ല. ആശ്രയത്വം ഉള്ളത് ചൈന, മാണ്ട്രിന്‍, ഹാന്‍യൂ, തമിഴ് അക്ഷരമാലയിലെ അതാത് അക്ഷരങ്ങള്‍ തമ്മില്‍ മാത്രമാണ്. അതിനാലാണ് അതിനെ മാല എന്ന് പറയുന്നത്. ഓരോരുത്തരും തങ്ങള്‍ ഏത് മാലയിലെ കണ്ണിയാണ് എന്നത് അടിസ്ഥാനത്തിലാണ് ധര്‍മ്മം വ്യാഖ്യാനിക്കപ്പെടുന്നത്. കണ്ണികൾ തമ്മിലാണ് ആശ്രയത്ത്വം നിലകൊള്ളുന്നത്. അനുഭവതലത്തില്‍ തൊഴിൽ, ധനം, വാള്, വർണ്ണം, മുഷ്ടി, അധികാരം, ചിഹ്നം, അർത്ഥം, വിശ്വാസം എന്നിവയില്‍ അതിധിഷ്ടിതമായ ജാതികൾക്ക് പ്രസക്തിയില്ല. പ്രസക്തി ഉള്ളത് ധർമ്മത്തിൻ്റെയും ത്യാഗത്തിൻ്റെയും സ്നേഹത്തിന്റെയും സഹനത്തിൻ്റെയും ജാതിക്കും ഗോത്രങ്ങൾക്കും അത് നിലകൊള്ളുന്ന സത്രങ്ങൾക്കുമാണ്. പ്രസക്തി ഉള്ളത് മാനവികതയ്ക്കാണ്. പ്രസക്തി ഉളളത് നിസംഗതാബോധത്തിനാണ്. അതിന് സഹായകമായ ഔഷധസത്തുകൾക്കാണ്, വികീരണഊർജ്ജ അർത്ഥങ്ങൾക്കാണ്.
രാഷ്ട്രം, ഭരണകാര്യം, ധനകാരങ്ങൾ, സമുദായം, കുടുംബം, തൊഴില്‍, കൃഷി, വേഷം, വ്യാപാരം, കായികം, സാഹിത്യം, കല, ശാസ്ത്രം, അഭിനയം, രോഗം, ലിംഗം, വര്‍ണ്ണം, ഭിന്നശേഷി, ബാല്യം, വാര്‍ധക്യം, സങ്കൽപ്പം, വിശ്വാസം, യുക്തി, രജസ്, തമസ്സ്, സന്യാസം എന്നീ രീതിയിലെല്ലാം പ്രത്യേകം പ്രത്യേകം മാലകള്‍, പുളിപ്പുള്ള മാലകൾ രൂപപ്പെട്ട് ഭൂമിയില്‍ ഇപ്പോൾ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു.
ധര്‍മ്മവിരുദ്ധ മാലയിലെയും തമസ്സ് ഗോത്രത്തിലെയും പ്രശ്നങ്ങളുടെ പരിഹാരത്തിന്, അവര്‍ സ്വയം സൃഷ്‌ടിച്ച കുതന്ത്രങ്ങളുടെ വേദനയ്ക്ക് സത്യഗോത്രക്കാര്, ധർമ്മ ഗോത്രക്കാർ മാര്‍ഗ്ഗം ചികയേണ്ട കാര്യം ഇല്ല. വേട്ടക്കാരനെയും ഇരയെയും ഒരേ നൂലില്‍ ചേര്‍ക്കാന്‍ കഴിയാത്തതുപോലെ, ചൂഷകനെയും ദരിദ്രനെയും, അന്ധവിശ്വാസിയേയും കൂടെ സത്യവിശ്വാസിയെയും ഒരു നൂലില്‍ ചേര്‍ക്കാന്‍ കഴിയുകയില്ല. വേട്ടക്കാരന്‍റെ തലവേദന ഒരു യാമത്തേക്കായാലും രണ്ടുദിനത്തേക്ക് ആയാലും വാര്‍ധക്യത്തില്‍ മുഴുവനായാലും അവരുടേത് മാത്രമാകണം. അതാണ് ധര്‍മ്മനീതി. ചെയ്ത മഹാപാപം ആവര്‍ത്തിക്കാതിരിക്കാന്‍ അത് സ്വയം ബോദ്ധ്യപ്പെടേണ്ടതുണ്ട്. തലകുത്തി നിന്നാലും ദേശാടനം നടത്തിയാലും. തീർത്ഥയാത്ര ചെയ്ത് കുളിച്ചാലും ജന്മാജന്മങ്ങള്‍ കഴിഞ്ഞാലും ബോദ്ധ്യപ്പെടേണ്ടതുണ്ട്. പ്രായശ്ചിത്തം ചെയ്‌താല്‍ തീരാത്ത, പൊറുത്തുകൊടുക്കാന്‍ കഴിയാത്ത ഒരു അധര്‍മ്മവും ഇല്ല. ഉറക്കം, കുളി, ലഘു ഉഷ്ണവീര്യാഹാരം, ക്ഷമായാചനം, അർത്ഥത്യാഗം എന്നിവയാണ് പ്രധാനമായും ധർമ്മസത്രത്തിൽ പാലിച്ചുപോന്നിരുന്ന പഞ്ചകർമ്മങ്ങൾ.
ചെയ്യാന്‍ പാടില്ലാത്ത യമകാര്യങ്ങള്‍ ചെയ്യുന്നത് പാപമാണ്. പ്രകൃതിയെയും സാഹചര്യത്തെയും സഹോദരങ്ങളെയും ക്കുറിച്ച് തെറ്റിദ്ധരിക്കുന്നത്; നുണ, ഏഷണി എന്നിവ സൃഷ്ടിക്കുന്നത്, കേള്‍ക്കുന്നത്, പറയുന്നത് എല്ലാം പാപമാണ്. ശ്രുതി, സ്മൃതി, പരീക്ഷണം എന്നീ നാമധേയത്തില്‍, ശാസ്ത്രനാമധേയ അടിസ്ഥാനത്തിൽ മിഥ്യാധാരണ പരത്തുന്നത്, എല്ലായിപ്പോഴും നാട്യ കപടകര്‍മ്മങ്ങള്‍ ആസൂത്രണം നടത്തി ചെയ്യുന്നത്, ആ രീതിയില്‍ അശാന്തി സൃഷ്ടിക്കുന്നത് എല്ലാം ധര്‍മ്മാപരാധമാണ്. കഴപ്പും വേദനയും ദുഃഖവും കുരയും ഭിന്നശേഷി സന്താനസമ്പാദ്യവും പാപത്തിന്‍റെ ഫലങ്ങളാണ്, അതിൻ്റെ നേർസാക്ഷ്യങ്ങളാണ്. അകാലമരണം അതിന്‍റെ ശമ്പളമാണ്.
സത്യഗോത്രത്തിലെ അംഗങ്ങളുടെ മുഖ്യവിഷയം ആരോഗ്യകാര്യമാണ്. ധർമ്മവും ത്യാഗവും ശാന്തിയും സന്തോഷവും ദീര്‍ഘായുസ്സും ശ്രേയസ്സുമാണ്. ആയുസ്സിന്‍റെ അന്ത്യംവരെ ആരോഗ്യം, സ്വസ്ഥത, അഭിവൃദ്ധി എന്നിവ നേടാന്‍ പരിശ്രമിക്കണം. അതിന്നായി ആദ്യം ശരീരത്തിലെയും മനസ്സിലെയും ജീവനിലെയും അഴുക്കിനെ നീക്കം ചെയ്യണം. പ്രായത്തിന് അനുസരിച്ച്, ഋതുക്കൾക്ക് അനുസരിച്ച് ശരീരധാതുക്കളിൽ വേണ്ട ഖര, ദ്രാവക, വാതക സന്തുലിതാവസ്ഥ ശുദ്ധിയിൽ നിലനിര്‍ത്തണം. അതിനുതകുംവിധത്തിൽ ആഹാരം കഴിക്കണം. ധാതുവൈഷമ്യം ആരംഭത്തിലെ തന്നെ തിരിച്ചറിഞ്ഞ് പരിഹരിക്കണം. ദേഹമാലിന്യങ്ങളെ ഒരോ ഋതു അന്ത്യത്തിലും ശോധിപ്പിക്കണം. വിഷദ്രവ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. മനസ്സില്‍ സമചിത്തത നിലനിര്‍ത്തണം. അർത്ഥം ലഭിക്കാൻ വേണ്ട കാര്യങ്ങളെ സംബന്ധിച്ച് രാത്രി കിടക്കാൻ നേരത്ത് പ്രാർത്ഥിക്കണം. അർത്ഥത്തിന്നായി പകൽ പരിശ്രമിക്കണം. ആവശ്യമെങ്കിൽ ഔഷധ അർത്ഥങ്ങളെ അഭിഷേകം ചെയ്യണം.
ആരോഗ്യം രണ്ടുതരമെങ്കിൽ രോഗവും രണ്ടുതരം. രോഗസമയം, രോഗധാതു, രോഗതീവ്രത എന്നിവ പലതരമാണ്. ആരോഗ്യത്തെ സമ്പാദിക്കണം. ആരോഗ്യം എന്നത് ബലവും അയവും സുഖവും സ്വാതന്ത്ര്യവുമാണ്. വ്യാജശ്രുതിക്കാരും വാണിജ്യസ്മൃതിക്കാരും ശാസനാശാസ്ത്രക്കാരും അവരുടെ സന്തതികളും പരസ്പ്പരം ഉടമ്പടിയുണ്ടാക്കി പാപങ്ങളെ സാധൂകരിക്കുന്നത്, രാജ്യത്ത് ദാരിദ്രം വരദ്ധിപ്പിക്കുന്നത്, ഒളിഞ്ഞും തെളിഞ്ഞും ധർമ്മത്തെ നിഷേധിക്കുന്നത് കലിയുഗത്തിന്‍റെ അന്ത്യലക്ഷണങ്ങളാണ്. ശുഭയുഗത്തിന്‍റെ ആരംഭമാണ് എന്നത് പ്രതീക്ഷ മാത്രമാണ്. അത് പ്രകൃതിയെ സംബന്ധിച്ച കാര്യം മാത്രവുമാണ്. ശാന്തി പ്രതീക്ഷിക്കുന്നവര്‍, മോക്ഷം കാംക്ഷിക്കുന്നവർ സങ്കല്‍പ്പങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കണം. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്, ചൂഷണം ചെയ്യുന്നത് നിർത്തണം. ജ്ഞാനേന്ദ്രിയങ്ങളെ പകുതി അടയ്ക്കണം. സഹനം പുലര്‍ത്തണം. വ്രതം എന്നത് സഹനമാണ്, പ്രത്യാഹാരമാണ്. വ്രതത്തിന്‍റെ ശമ്പളം, പ്രത്യാഹാരത്തിന്റെ, ത്യാഗത്തിൻ്റെ ശമ്പളം, ദാനത്തിൻ്റെയും ബലിയുടെയും പ്രതിഫലം 70 ഇരട്ടിയത്രെ.
സ്ഥൂലമനസ്സ് പ്രവർത്തിക്കുമ്പോൾ ജീവന് അതീതമായി, സാക്ഷിയായി നിലകൊള്ളുന്ന സൂക്ഷ്മ ശൂന്യതാചേതനയാണ് സത്യബോധം. ജീവന്‍റെ പ്രതിബിംബമാണ് ആന്തരിക സൂക്ഷ്മമനസ്സ് അഥവാ അന്തകരണം. അന്തകരണത്തിൻ്റെ പ്രതിബിംബമാണ് ജീവൻ എന്നും പറയാം. സത്യബോധത്തില്‍ നിന്നും അന്നത്തില്‍ നിന്നും ജീവന് പുഷ്ടിപ്പെടാനാകും.
വായു സൂക്ഷ്മമാണ്. വികീരണ അർത്ഥം സൂക്ഷ്മമാണ്. സൂക്ഷ്മ അന്നവും മനസ്സും തമ്മില്‍ ചേരും. പ്രാണവായുവിനെ സ്വീകരിച്ച മനസ്സിന് ജീവനോടും സ്ഥൂല ആന്തരികബോധത്തോടും ചേരാനാകും. അത്തരം ചേര്‍ച്ചയാണ് പ്രാണയോഗ. അത് ഒരു മോക്ഷമാര്‍ഗ്ഗമാണ്. അത് ചെറുപ്പത്തിലെ തന്നെ അഭ്യസിക്കണം. ജീവനിൽ നിന്ന്, യോഗപ്രാണനിൽ നിന്ന് ശുദ്ധബീജം ജനിക്കും.
ശൂന്യതാ ഭൂതഊർജ്ജമാണ്, സത്യബോധമാണ്, ശുദ്ധബോധമാണ് സരവ്വയിടത്തും നിലകൊള്ളുന്നത്. അതുതന്നെയാണ് ഉൺമ. മനുഷ്യൻ അറിയാനിടയായ വേദം അതിന്‍റെ ഭാഗമാണ്. വേദത്തിലൂടെ, ധര്‍മ്മത്തിലൂടെ, ദാനത്തിലൂടെ, ത്യാഗത്തിലൂടെ അതിനെ സന്ധിക്കണം.
ഇന്ദ്രിയാനുഭവവിജ്ഞാനത്തില്‍ നിന്ന് ധാരണയും യുക്തിയും, അതിൽ നിന്ന് വിവേകവും അവബോധവും ജനിക്കും. യുക്തിയില്‍ നിന്ന് സന്തോഷവും ശാന്തിയും രൂപംകൊള്ളും. സൂക്ഷ്മബോധത്തില്‍ നിന്ന് സൂക്ഷ്മാനന്ദവും സത്യബോധസാമിപ്യത്തില്‍ നിന്ന്, പരമബോധസാമിപ്യത്തില് നിന്ന് പരമാനാന്ദവും ലഭിക്കും. അതിന് വെനീസ്സുകാരനോ, സര്‍ക്കസ് അഭ്യാസിയോ, മടിശ്ശീലക്കാരനോ, ഫറോവയൊ, ഹരിയോ, ശീമക്കാരനോ ആകേണ്ടതില്ല. ധര്‍മ്മക്കാരന്‍ ആയാല്‍ മതി.
നന്മയ്ക്ക് അടിസ്ഥാനം ധർമ്മബോധമാണ്. തിന്മയ്ക്ക് നിദാനം അഹന്തയാണ്. തിന്മ ആഗ്രഹിക്കരുത്. അത് ചര്‍ച്ച ചെയ്യരുത്. അതിനെ പ്രചരണം നടത്തെരുത്. സങ്കല്‍പ്പങ്ങള്‍ക്ക് പിന്നാലെ, ആഗ്രഹത്തിന് പിന്നാലെ പ്രവൃത്തി നടക്കും. സങ്കല്‍പ്പങ്ങളെയും പാപകാര്യങ്ങളെയും പ്രചരണം നടത്തിയാല്‍, ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ച് അത് യാഥാർത്ഥ്യമാക്കിയാൽ സന്തോഷം അൽപ്പം ലഭിക്കുമെങ്കിലും സത്യബോധം അകലും. പാപം വ്യാപകവും നിരന്തരവുമായാല്‍ അതിന്‍റെ പ്രതികരണമെന്നോണം ദുരന്തം സംഭവിക്കും. സുനാമിയും പ്രളയവും ഉരുൾപൊട്ടലും കാട്ടുതീയും, അധികമായാൽ ഭൂമികുലുക്കവും തന്നെ സംഭവിക്കും. തലമുറകളിലൂടെ ഭ്രാന്ത്, ഓര്‍മ്മക്കുറവ്, വേദന, ഭിന്നശേഷിത്വം എന്നിവ വ്യാപകമാകും. പാപങ്ങൾ ലോകവ്യാപകമായാല്‍ ലോകമാരി സംഭവിക്കും. വ്യാപകമായ ഭൂമികുലുക്കവും പ്രളയവും വരൾച്ചയും സംഭവിക്കും. രോഗങ്ങൾ കഠിനമാകും. ആളുകൾ പേടിച്ചും കുരച്ചും കഴച്ചും കറുത്തവാവുംനാളിൽ കൂട്ടത്തോടെ മരിക്കും.
തിന്മ ചുറ്റും സാര്‍വ്വത്രികമായാല്‍, വേദനകളും ദുരിതങ്ങളും നിരന്തരമായാല്‍ അഹന്തയുടെ സന്താനങ്ങളായ ദോഷബലങ്ങളെ പ്രതിരോധിക്കണം. ദേഹത്തിൽ എത്തിച്ചേർന്ന വിഷങ്ങളെ തിരിച്ചറിഞ്ഞ് മറ്റൊരു വിഷത്തെ കൊണ്ട് നിര്‍വ്വീര്യമാക്കണം. അധമമായ ജന്മവാസനകളെ പുണ്യകര്‍മ്മങ്ങളിലൂടെ ഇല്ലാതാക്കണം. വെറുപ്പ്, പുച്ഛം, അസൂയ, കോപം, ഭയം, ആസക്തി തുടങ്ങിയ മനോമലങ്ങളെ സമയാസമയങ്ങളില്‍ ലഘുകരിക്കണം. പഞ്ചേന്ദ്രിയങ്ങളെയും സങ്കല്‍പ്പേന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കുന്നതോടൊപ്പം, ആഹാരവ്രതം അനുഷ്ടിക്കുന്നതോടൊപ്പം, മൌനവ്രതം പാലിക്കുന്നതോടൊപ്പം വിഷയങ്ങളെ ലളിതമാക്കി സ്വധര്‍മ്മത്തില്‍ മുഴുകുന്നതോടൊപ്പം അന്വേഷിച്ച്, അദ്ധ്വാനിച്ച് ഇത്തിരി അർത്ഥത്തെ കൂടി സമ്പാദിക്കണം. അർത്ഥങ്ങളെ സ്വാതികരുമായി പങ്കുവെയ്ക്കണം. സ്നേഹനവും സ്നേഹവും, സേവയും സേവനവും വിത്യസ്ത കാര്യങ്ങളാണ്. ദുഃഖം, വേദന എന്നിവയ്ക്ക് നിദാനം പാപമാണ്. ഗന്ധകം, ശനി, പാഷാണം, കിന, കാഞ്ഞിരം, കരിങ്ങാലി, ഉപ്പ് എന്നിവയത്രെ മുഖ്യ പാപഔഷധങ്ങൾ. ക്ഷാര ഉപ്പ് ഒരു ദോഷഹാരിയാണ്. ഉപ്പ് എന്ന അർത്ഥത്തെ അറിയണം. അതിന്‍റെ പ്രയോഗം അറിയണം. സൂക്ഷ്മമാക്കിയ ക്ഷാര ഉപ്പ് വൈദ്യൻ്റെ കൂടി അർത്ഥമാണ്. ക്ഷാര ഉപ്പുകൾ കൈവശം ഇല്ലാത്ത ആളാണ് ഭിഷ്വഗരൻ എങ്കിൽ അയാളെ തിരസ്‌ക്കരിക്കണം.
ശിഷ്യന്‍.
ബോധം, ധര്‍മ്മം, അർത്ഥം, ഔഷധം എന്നിവയില്‍ കൂടുതല്‍ വ്യക്തത അനുവദിച്ചുതന്നാലും. ഭൂതകാലം, വര്‍ത്തമാനകാലം, ഭാവികാലം, അന്നം എന്നിവ ഉള്‍പെട്ട സാഹചര്യത്തിനാണോ അതോ വ്യക്തിഗത വിഷയങ്ങള്‍ക്കാണോ, അർത്ഥത്തിനാണോ ജീവിതത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്?
ഖിദര്‍.
ജനിതകബോധം, അഹന്താബോധം, ഇന്ദ്രിയബോധം, സാമാന്യബോധം അഥവാ അഹംബോധം, ബുദ്ധിബോധം, അർത്ഥബോധം, യുക്തിബോധം, ധർമ്മബോധം, അവബോധം, സത്യബോധം, ശുദ്ധിബോധം, മഹാബോധം എന്നിങ്ങിനെയും ബോധത്തെ തരംതിരിക്കാനാകും. ദേഹത്തിലെ ഓരോ കോശത്തിലും ബോധം നിലകൊള്ളുന്നുണ്ട്. കോശത്തിന് അകത്തും പുറത്തും ബോധസാന്നിദ്ധ്യമുണ്ട്. രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപംപ്പെടുന്ന ജാഗ്രത്, സ്വപ്ന, സുഷുപ്തി ബോധവും, അല്ലാതെ സ്വതന്ത്രമായി നിലകൊള്ളുന്ന സത്യബോധവും അതിസൂക്ഷ്മ ശുദ്ധിബോധവും ഓരോ മനുഷ്യനിലും ഉണ്ട്.
ഏകദേശം 100 ബില്യൺ നാഡീകോശങ്ങളും 250 ൽ അധികം നാഡീകേന്ദ്രങ്ങളും ഉൾപ്പെട്ടതാണ് മനുഷ്യന്റെ മസ്‌തിഷ്കം. മസ്തിഷ്ക കോശങ്ങളെല്ലാം മെച്ചപ്പെട്ട നിലയിലും വല പോലെ പരസ്പരം ബന്ധപ്പെട്ട് എകോപനത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യനില്‍ ജാഗ്രത്തിൻ്റെയും അനുബന്ധ ബോധത്തിന്‍റെയും സങ്കേതം നാഡിവ്യൂഹമാണ്. ബോധത്തിന്‍റെ ഭാവമായ മനസ്സിനും, വാഹനമായ ദേഹത്തിനും ചേതനയായ ജീവനും അടിസ്ഥാനം അന്നമാണ്. ആരോഗ്യബോധം എന്നത് അന്നബോധമാണ്. ഓരോ പ്രായത്തിലും ഋതുവിലും സന്ദര്‍ഭത്തിലും ആഹരിക്കേണ്ടത് എന്തെല്ലാമാണ് എന്ന് അറിയണം. ബോധത്തെ ക്ഷണിപ്പിക്കുന്ന ഘടകമാണ് അഹന്ത. പാപകർമ്മങ്ങൾ, മലം, വിഷം എന്നിവയും ജീവബോധത്തെ ക്ഷീണിപ്പിക്കും.
അന്വേഷിക്കുന്നതും സാഹചര്യത്തോട് പ്രതികരിക്കുന്നതും വ്യക്തിബോധമാണ്. വ്യക്തിബോധത്തിന്‍റെ മൂലഭാഗമാണ് ജനിതകബോധം. അഹന്താബോധം ആധിപത്യം നേടുമ്പോള്‍ ആഗ്രഹങ്ങളും ആര്‍ത്തിയും കൂടും. ആഗ്രഹത്തിനും നാശത്തിനും മനസ്സിൻ്റെ പുനര്‍ജന്മത്തിനും അടിസ്ഥാനം ബുദ്ധിബോധം അഥവാ പരിണാമബോധമാണ്. ബീജസംയോഗം, ജനനം, വളര്‍ച്ച, ക്ഷയം എന്നിവയ്ക്ക് നിദാനം ജനിതകബോധമാണ്. വളർച്ചാമുരടിപ്പ്, വൈകല്യങ്ങള്‍, അര്‍ബുദരോഗങ്ങള്‍, പാപകര്‍മ്മങ്ങള്‍, ആത്മഹത്യാത്വര എന്നിവയ്ക്ക് ആധാരം അഹന്താബോധമാണ്. അലസത, ദുഃഖം, അസംതൃപ്തി, എന്നിവയ്ക്ക് കാരണം ബുദ്ധിബോധമാണ്. വിവേകം, ധര്‍മ്മം, പുണ്യം, സമര്‍പ്പണം, നന്മ, സുഭാഷിതം, അർത്ഥം എന്നിവ യുക്തിബോധത്തിന്‍റെ അംശങ്ങളാണ്. നിസംഗതയ്ക്ക്, ശാന്തിക്ക്, ആനന്ദത്തിന്, ബ്രഹ്മാനന്ദത്തിന്, പരമാനന്ദത്തിന് എല്ലാം ഹേതുവാകുന്നത് യുക്തിബോധത്തിന്‍റെ ഉയർച്ചയായ അവബോധമാണ്.
അഹന്ത, ബുദ്ധി, കാലം എന്നിവ സജീവമാകുമ്പോള്‍ നിസംഗതയ്ക്ക് നിലനില്‍പ്പില്ല. സത്യബോധവുമില്ല. സത്യബോധം സജീവമാകുമ്പോള്‍ അഹന്തയും ഭൂത, ഭാവി കാലങ്ങളും ഇവയുടെ ഉല്പന്നങ്ങളായ വേദനയും ദുഃഖവും ഇല്ല. അഹന്തയില്‍ ജീവിക്കണോ അതോ, സത്യബോധത്തില്‍ ജീവിക്കണോ എന്നതാണ് ഇപ്പോഴത്തെ കാര്യം. സത്യബോധത്തില്‍, ഉയര്‍ന്ന യുക്തിബോധത്തില്‍, നന്മബോധത്തില്, ധർമ്മബോധത്തിൽ, അവബോധത്തിൽ, ശുദ്ധിബോധത്തിൽ ജീവിക്കണമെങ്കില്‍ അഹന്തയെ പ്രതിരോധിക്കണം. നിഷ്പക്ഷബോധത്തെ പ്രാപിക്കണം. അതിന് മാര്‍ഗ്ഗം അറിയില്ലെങ്കില്‍ ധർമ്മസത്രക്കാരൻ്റെ ഔഷധങ്ങളെ, സ്വാതികമാക്കിയ വിഷദ്രുമത്തെ, അമര ഔഷധസത്തിനെ, യൂക്കാലിസത്തിനെ, ക്ഷാരഉപ്പിനെ, വികീരണ ഊർജ്ജഅർത്ഥങ്ങളെ സ്വീകരിക്കണം. "ഉപ്പിന് പോകുന്ന വഴി" ഏതെന്ന് ഒരിക്കൽ കൂടി ജനിതകത്തിലൂടെ ഒന്ന് അന്വേഷിക്കണം.
വര്‍ത്തമാനകാല കാര്യങ്ങളെ അന്ധമായി വിശ്വസിക്കുന്നതും, ഭൂതകാല കാര്യങ്ങളെ സംബന്ധിച്ച് അസംബന്ധ സങ്കല്പ്പങ്ങള്‍ മെനയുന്നതും അതിന്‍റെ പേരില്‍ ആവര്‍ത്തിച്ച് കലഹിക്കുന്നതും കലഹിപ്പിക്കുന്നതും, സ്വാര്ത്ഥതാല്പര്യങ്ങളുടെ പേരില്‍ മറ്റുള്ളവരില്‍ ദുരിതങ്ങള്‍ അടിച്ചേല്‍പ്പിക്കുംവിധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഭാവികാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടുംവിധത്തില്‍ പ്രചരണം നടത്തുന്നതും മഹാപരാധമാണ്. സങ്കൽപ്പങ്ങളുടെ പേരിൽ, ശൂന്യതക്കാരന്റെ പേരിൽ, ആകാശക്കാരന്റെ മേൽവിലാസത്തില്‍ സമാജമുണ്ടാക്കി സ്വരം ഉയർത്തിയും വേഷങ്ങൾ കെട്ടിയും തലപ്പാവ് വെച്ചും ധിക്കാരം കാണിക്കുന്നതും ലഹള സൃഷ്ടിക്കുന്നതും മഹാ അപരാധമാണ്.
ദേഹം, മനസ്സ്, ജന്മവാസനകള്, കാലം, സാഹചര്യം എന്നിവയെ അടിസ്ഥാനമാക്കി കൊണ്ട് ജീവിക്കാന്‍ ആവശ്യമായ വിഷയങ്ങളുടെയും വിദ്യകളുടെയും തിരഞ്ഞെടുപ്പ്, വ്യക്തിയുടെ സാമാന്യബോധത്തിന് ആവശ്യമായ കാര്യങ്ങളും ചുറ്റുമുളള മറ്റു വിഷയങ്ങളുമായി താരതമ്യം ചെയ്യാനുള്ള ശേഷി, സാമാന്യബോധവും ബുദ്ധിയും തമ്മിലുള്ള സൌമ്യത, മാനവിക സ്വഭാവങ്ങൾ, അനുഷ്ടിച്ചുപോരുന്ന കര്‍മ്മങ്ങളുടെ പ്രയോജനം, മാനസികാരോഗ്യം, ശരീര ആരോഗ്യം എന്നിവയെയെല്ലാം ആധാരമാക്കിയാണ് ഒരാളുടെ മനോനില നിര്‍ണ്ണയിക്കുന്നത്. മനോനില തകരാറിലായവന്‍ ഏത് നാട്ടുകാരാനായാലും ഏത് വേഷക്കാരനായാലും അയാൾ ഭ്രാന്തനാണ്. ധാര്‍ഷ്ട്യം, ഓര്‍മ്മക്കുറവ്, കപടസങ്കല്പ്പങ്ങള്, വേഷകോപ്രായങ്ങൾ, പാഴുവേലകള്‍, ബഹളി, ധൃതി, ഹിംസ, ക്ഷീണം എന്നിവ അതിന്‍റെ സൂചനകളാണ്.
ഒരുവൻ പ്രാഥമികമായി അന്വേഷിക്കേണ്ടതും അറിയേണ്ടതും ചുറ്റുമുള്ള സാഹചര്യത്തെയോ കാലത്തെയോ അല്ല, അവനില്‍ തന്നെയുള്ള ഉയര്‍ന്ന യുക്തിബോധത്തെയാണ്, അവബോധത്തെയാണ്, അവനിലെ ആത്മബോധത്തെയാണ്. അതിന് ആദ്യം അധമജന്മവാസനകളെയും അത്യാഗ്രഹങ്ങളെയും ത്യജിക്കണം. ആരോഗ്യസംരക്ഷണത്തിന് ഉതകുംവിധത്തില്‍ നിരന്തരമെന്നോണം ധര്‍മ്മനിയമങ്ങൾ പാലിക്കണം. ധർമ്മം അനുഷ്ടിക്കണം. ദോഷഭാവങ്ങളെ വെടിഞ്ഞ് നിസംഗത സ്വീകരിക്കണം. ദേഹധാതുക്കളെ ശുദ്ധമാക്കണം. അപ്പോൾ ശൂന്യതയെക്കുറിച്ച് അതിൻ്റെ ബഹുമുഖ സാധ്യതകളെക്കുറിച്ച് അറിയാനാകും. സന്തോഷം അനുഭവിക്കാനാകും.
മമതകളെ നിയന്ത്രിച്ചുകൊണ്ട് മാനവികതയിലൂടെ നിമിഷകാലത്തെ ധന്യമാക്കാനുള്ള മനോശേഷി നേടുമ്പോളാണ് ഒരോരുത്തരും മനുഷ്യനായിത്തീരുന്നത്. ആ ശേഷിയിലെ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് വിവേകബുദ്ധി. വര്‍ത്തമാനകാലത്തിനാണ്, നിമിഷത്തിനോടൊപ്പമുള്ള വ്യക്തിഗതവിഷയങ്ങള്ക്കാണ്, ശരീരനിലനില്പ്പിന് വേണ്ടിയുള്ള, ധാതുസൗമ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്. അഹന്തയില്‍ നിന്ന്, അധമ ജന്മവാസനകളില്‍ നിന്ന്, ആഗ്രഹങ്ങളില്‍ നിന്ന്; അസൂയ, യാചന, പുച്ഛം, വെറുപ്പ്, വേദന, ദുഃഖം എന്നിവയില്‍ നിന്ന്, അസ്ഥിരമായ നിലപാടുകളില്‍ നിന്ന്, അധര്മ്മബോധത്തില് നിന്ന്, തമസ് ദ്രവ്യങ്ങളിൽ നിന്ന് എല്ലാമുള്ള വിടുതലാണ് ത്യാഗം. പ്രാണസംരക്ഷണ ജ്ഞാനമാണ്, പ്രാണസംഭരണത്തിനുള്ള ഇടം ഒരുക്കലാണ് വിവേകം. അത് വ്യക്തിയുടെ ധർമ്മവുമാണ്. ഇത്തരം സ്വയം തിരിച്ചറിവാണ് ബോധോദയം. ആരോഗ്യം. രോഗമോചനം, സുഖം, ആനന്ദം, ദീർഘായുസ്സ് എന്നിവ അതിൻ്റെ ഉൽപന്നങ്ങളാണ്.
ശിഷ്യൻ.
സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.🙏
No comments:
Post a Comment