Tuesday, 30 April 2024

കായകല്പം 1. Kader Kochi.

ശിഷ്യൻ

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.

അന്നം ശരണം. ധര്‍മ്മം ശരണം. സംഘം ശരണം. അർത്ഥം ശരണം. 

വേദനദുഃഖം എന്നിവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ ക്കുറിച്ച്പൂർണ്ണായുസ്സ് അനുഭവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ ക്കുറിച്ച് പറഞ്ഞാലും.  

ഖിദര്‍

ജീവിതം എന്നത് ചലനമാണ്. ജീവിതമെന്നത് ദേഹത്തിന്റെയും ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും ജീവശക്തിയുടെയും ചലന അനുഭവങ്ങളാണ്സ്ഥൂലവും സൂക്ഷ്മവുമായ ജീവിത വ്യവഹാരങ്ങൾക്ക് സ്ഥൂലവും സൂക്ഷ്മവുമായ ഊർജ്ജങ്ങൾ വേണ്ടതുണ്ട്. മെച്ചപ്പെട്ട ജീവിതം അനുഭവിക്കുവാൻ ദേഹത്തെ പ്പറ്റിയും ഊർജ്ജങ്ങളെ പ്പറ്റിയും അറിയണം. മനുഷ്യനെ സംബന്ധിച്ച് ഊർജ്ജങ്ങളിൽ  മുഖ്യം ജീവശക്തിയാണ്. പ്രാണൻ, ഉദാനൻ, വ്യാനൻ, സമാനൻ, അപാനൻ എന്നിവ ഇതിന്റെ വകഭേദങ്ങളാണ്. വാതം, പിത്തം, കഫം എന്നതും ജീവബലങ്ങൾ തന്നെയാണ്. ഞാൻ എന്നത് ഓരോരുത്തരിലും നിലകൊള്ളുന്ന ശുദ്ധബോധമാണ്,  ജീവശക്തിയാണ്, ശരീരമാണ് എന്നെല്ലാം കണക്കാക്കിപോരുന്നുണ്ട്. ഞാൻ എന്ന സംഗതി ഏറെക്കുറെ മനസ്സ് തന്നെയാണ്. 

ആളി കത്തുന്ന തീ പോലെയാണ് മനസ്സ്. ബാഹ്യ സാഹചര്യത്തെ കുറിച്ച്‌ അറിയാനുള്ള ജാഗ്രതാബോധം മനസ്സിന്‍റെ ഒരു ശേഷിയാണ്. ബോധം നഷ്ടപ്പെട്ട മനസ്സിന്‍റെ അവസ്ഥ അണഞ്ഞ തീ പോലെയാണ്. മനസ്സ് നഷ്ടപ്പെട്ടാല്‍ബാഹ്യബോധം നഷ്ടപ്പെട്ടാല്‍ പിന്നെ ഞാന്‍ എന്ന വ്യക്തി ഇല്ല. ജീവനുള്ള കാലത്തോളം മനസ്സ് ഉണ്ടാകും. മനസ്സുള്ള കാലത്തോളം ജീവനും കാണും. ദുഃഖവും വേദനയും ഉണ്ടാകും. രോഗ് എന്നാൽ വേദന എന്നാണർത്ഥം. സുഷുപ്തിസ്വപ്നംജാഗ്രത് എന്നിവ മനസ്സിന്‍റെ  മൂന്ന് അവസ്ഥകളാണ്. ജാഗ്രത്ബോധം ഉള്ളിടത്തോളം കാലംഅർത്ഥം ഉള്ളിടത്തോളം കാലംവേദം ഉള്ളിടത്തോളം കാലംവിധി  ഉള്ളിടത്തോളം കാലം ദുഃഖത്തിന് പരിഹാരമുണ്ട്. വേദനയ്ക്ക് പരിഹാരം ഉണ്ട്. അഹം എന്ന ഞാനും അവബോധം എന്ന ഞാനും ആത്മബോധം എന്ന ഞാനും വിത്യസ്തങ്ങളായ സംഗതികളാണ്. 

ദുഃഖം എന്നത് മനസ്സിന്‍റെ വിഷയമാണ്. അത് മനസ്സെന്നതുപോലെമരീചിക പോലെ ഒരു പ്രതീതിയാണ്. ദുഃഖത്തിന് നിദാനം മനസ്സിലെ അശുദ്ധിയാണ്. അജ്ഞതയൊ, ഭയമോതൃഷ്ണയോമമതയോവെറുപ്പോക്ലേശങ്ങളോ അതുമൂലമുള്ള അസംബന്ധങ്ങളോ ആണ്. 

ഉപബോധമനസ്സില്‍ പൂര്‍വ്വികമായി കുടികൊള്ളുന്ന അഹന്തയെന്ന സൂക്ഷ്മബോധവും ദുഃഖത്തിന് കാരണമാണ്. ക്ഷണികമായ ദുഃഖങ്ങള്‍ക്ക് കാരണം കാമനകളോ മനുഷ്യബന്ധങ്ങളോബാഹ്യബന്ധങ്ങളിലെ അസംബന്ധമോ അമിതമായുള്ള ദ്രവ്യമോഹമോ ആണ്.

വേദന ഒരു അനുഭവമാണ്. ദേഹവേദനയ്ക്ക് മുഖ്യകാരണം ശരീരത്തിലെ അശുദ്ധി മുലമുള്ള വീക്കമാണ്. വേദനയുടെ മറ്റൊരു കാരണം വേദം ഇല്ലായ്മയാണ്. വേദ എന്നാല്‍ അറിവ് എന്നാണര്‍ത്ഥം. വേദന കൊണ്ടുവരുന്നത് ഇന്ദ്രിയങ്ങളാണ്. പേശിവേദനകഴപ്പ്വീക്കം എന്നിവയ്ക്ക് നിദാനം ദേഹത്തിൽ എത്തിയ മാലിന്യങ്ങളോ വിഷങ്ങളോദേഹത്തിലെ ദോഷബലങ്ങളോ ധാതുവൈഷമ്യം മൂലമുള്ള സംഘടനമോ ആണ്. 

ഭൂമിയിൽ നിന്ന് മലിനദ്രവ്യങ്ങളെ കൂടുതലായി ആഹാരമാക്കുന്ന കൂൺഉള്ളിമരച്ചീനി എന്നിവ പോലുള്ള സസ്യയിനങ്ങളെ സ്വീകരിച്ചാലും മത്സ്യങ്ങളില്‍ തിലോപ്പിയ, കരിമീൻ, കിളിമീൻ പോലുള്ളവയെ പതിവായി ആഹരിച്ചാലും ചിലർക്ക് വേദന അനുഭവപ്പെടും. മാലിന്യങ്ങൾവിഷം എന്നിവ  ദേഹത്തിൽ അധികരിച്ചാൽ ചിലർ വൈകുന്നേരം സമയങ്ങളില്‍ പതിവായി തുമ്മും. ചെമ്മീന്‍ കഴിച്ചവരെ പോലെ ചൊറിയും. ഉപ്പ് കഴിച്ചവരെ പോലെ വിയർക്കും. ചിലർ പന്നിയെപ്പോലെ മുറുമുറുക്കും. മുറുമുറുക്കികൊണ്ടെയിരിക്കും. ചിലർ കരയും. വേദന അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളോട് ബന്ധപ്പെട്ട ബാഹ്യമനസ്സും ആണ്. 

പരിസ്ഥിതിയെയും അതിലെ വിഷയങ്ങളെയും മനസ്സ് അറിയുന്നത് ഇന്ദ്രിയങ്ങള്‍ മുഖേനെയാണ്. ദേഹവേദനയ്ക്ക് മറ്റൊരു കാരണം സ്പര്‍ശനേന്ദ്രിയ ഭാഗങ്ങളിലെ, അതിലെ നാഡികളിലെ, ധമനികളിലെ, സിരകളിലെ വൈഷമ്യങ്ങളാണ്. ഇന്ദ്രിയാതീതമായ ആന്തരിക സൂക്ഷ്മമനസ്സും വേദനയിലെ കക്ഷിയാണ്. ഉപബോധമനസ്സിലെ ഓര്‍മ്മയുടെ കേന്ദ്രങ്ങളില്‍ സംഭരിക്കപ്പെട്ട അഹിതങ്ങള്‍പൂർവ്വജന്മ അസത്തുക്കള്‍ എന്നിവ വേദനകളായി പ്രതിഫലിക്കും. ദേഹധാതുക്കളുടെ അപര്യാപ്തതയും വൈഷമ്യവും ദേഹധാതുഘടകങ്ങളുടെ പരിണാമ നാശങ്ങളും വേദനയ്ക്ക് കാരണങ്ങളാണ്.  

ദുഃഖപരിഹാരം ഓരോരുത്തരുടെയും ധര്‍മ്മമാണ്. ക്രമത്തിലുള്ള കർമ്മമാണ് ധർമ്മം. ധർമ്മം അനുഷ്ഠിക്കുന്നതിന് അറിവ്ക്ഷമശക്തിഅനുകൂലമായ സഹചര്യംഅർത്ഥം എന്നിവ വേണ്ടതുണ്ട്. ആർജ്ജിത ദുഃഖമായാലും ജന്മപൂർവ്വ ദുഃഖമായാലും അതിനെ പരിഹരിക്കാൻ കഴിയും. ദുഃഖപരിഹാരത്തിന് ഇന്ദ്രിയങ്ങളെയും ആഗ്രഹമനസ്സിനെയും നിയന്ത്രിക്കണം. നൈസര്‍ഗ്ഗികമായ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് സഫലീകരിക്കണം. ദുരാഗ്രഹങ്ങളെ നിരാകരിക്കണം. ജീവിച്ചുപോരുന്ന പരിസ്ഥിതിയില്‍ മാത്രമായി സങ്കൽപ്പ ഇന്ദ്രിയത്തെ, ബാഹ്യമനസ്സിനെ തളച്ചിടണം. ദേശവും കാലവും ഉള്‍പ്പെട്ടതാണ് പരിസ്ഥിതി. ഭൂതകാല സങ്കല്‍പ്പങ്ങളില്‍ബഹിരാകാശത്തില്‍കടലിൽ, വിഷദ്രവ്യങ്ങളിൽ ജീവിക്കരുത്. വര്‍ത്തമാനകാലത്തിലും യാഥാര്‍ഥ്യങ്ങളിലും കരയിലും പ്രാണവായുവിലും സ്വാതിക ആഹാരത്തിലും ജീവിക്കണം.

മനസ്സ് നശിച്ചാല്‍ ശരീരം നശിക്കും. ശരീരം നശിച്ചാല്‍ തുടർന്ന് മനസ്സും നശിക്കും. ഇവ രണ്ടും നശിക്കാതെ നോക്കേണ്ടത് ഏവരുടെയും ധര്‍മ്മമാണ്. അതിന് സ്ഥൂലശരീരത്തെയും സൂക്ഷ്മശരീരത്തെയുംസ്ഥൂലമനസ്സിനെയും സൂക്ഷ്മമനസ്സിനെയും അറിയണം. സപ്തധാതുക്കള്‍മലങ്ങള്‍ഇന്ദ്രിയങ്ങള്‍ബാഹ്യ ആന്തരിക മനസ്സുകള്‍ജീവന്‍ എന്നിവയെ പ്പറ്റി എല്ലാം അറിയണം. ശരീരംമനസ്സ് എന്നിവ തമ്മിലുള്ള ബന്ധം അറിയണം. ഇവയുടെ നിലനില്‍പ്പിന് ഹിതമായതും അഹിതമായതും ആയ ബാഹ്യവസ്തുക്കളെ കുറിച്ച്അവയുടെ സ്ഥൂല സൂക്ഷ്മ രൂപങ്ങളെ പറ്റിഅർത്ഥത്തെ പറ്റി അറിയണം. ശരീരംമനസ്സ്, ജീവൻ എന്നിവ പരിസ്ഥിതിയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കൂടി അറിയണം. 

മനുഷ്യനെയും അവൻ ജീവിക്കുന്ന പരിസ്ഥിതിയെയും കുറിച്ചുള്ളഇവ തമ്മിലുള്ള ക്രമബന്ധം സംബന്ധിച്ചുള്ള അറിവാണ് വേദം. അവനെ അറിയാതെസഹ മനസ്സുകളെ അറിയാതെഅന്തരീക്ഷവായു വ്യതിയാനങ്ങളെ അറിയാതെഅർത്ഥത്തെ അറിയാതെ അവനവനിലുള്ളഅവന് ചുറ്റുമുള്ള കൃമിയംശങ്ങളെ, കൃമിചേതനകളെ, കൃമിമനസ്സുകളെ മാത്രം തിരക്കിയും കൃമിഗീതം ചൊല്ലിയും ഇവകളെ മാത്രം സ്തുതിച്ചും ആചരിച്ചും നേരം കളയുന്നവരുണ്ട്. വേദവും ധർമ്മവും അർത്ഥവും അതിൻ്റെ യോഗയും ഇല്ലാത്തതാണ് വേദനയുടെയും ദുഃഖത്തിന്‍റെയും അടിസ്ഥാനം. ധർമ്മം എന്നാൽ പ്രകൃതിപരമായ ക്രമം എന്നാണ് വിവക്ഷ. ബലംസുഖംആയുസ്സ് എന്നിവയെ അനുവദിക്കുന്ന പ്രകൃതിദ്രവ്യങ്ങളാണ് അർത്ഥം. യോഗ എന്നാല്‍ സംബന്ധം എന്നാണര്‍ത്ഥം. കൃമിബന്ധം പോലെ കൃമിവേദവും ഒരു അസംബന്ധമാണ്. 

പ്രപഞ്ചത്തിലെ എല്ലാ സ്ഥൂലവസ്തുക്കളും ഭൂതങ്ങളും പരസ്പരം ആശ്രയിച്ചാണ്‌ നിലകൊള്ളുന്നത്‌. മനുഷ്യന്‍റെ കാര്യവും അതുപോലെയാണ്. ഭൂമിയില്‍ ഞാന്‍ എന്ന അഹങ്കാരത്തിന്ഞാന്‍ എന്ന വ്യക്തിമനസ്സിന് മാത്രമായി, അതിൻ്റെ കർമ്മങ്ങൾക്ക് മാത്രമായി വലിയ പ്രസക്തിയൊന്നുമില്ല. വിത്യസ്തങ്ങളായ വ്യക്തിമനസ്സുകൾക്ക് സ്വതന്ത്രമായ നിലനിൽപ്പ് ഉണ്ട് എന്ന് ശഠിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. നിലനില്പ് ഉള്ളത്ഉ ഉയർച്ച നേടിയ അവബോധത്തിനാണ്.

ജീവിതസുഖം നേടുന്നതിന് ആശ്രയത്വം അംഗീകരിക്കണം. ധര്‍മ്മത്തില്‍ ഊന്നിയുള്ളകര്‍മ്മത്തില്‍ ഊന്നിയുള്ളനന്മയില്‍ ഊന്നിയുള്ള സാമൂഹികജീവിതം നയിക്കണം. സാഹചര്യത്തോടും അന്തരീക്ഷത്തോടും പൊരുത്തപ്പെടണം. വിനയംസൗമ്യതപ്രസാദാത്മകത്വംഅനുകമ്പത്യാഗം എന്നിവ ശീലിക്കണം. മോഷണംചൂഷണംദൂഷണംപരുഷത്വം എന്നിവയെ തമസ്‌ക്കരിക്കണം. അതിന്‍റെ വക്താക്കളെ അവഗണിക്കണംമറക്കണം. ആവശ്യമെങ്കിൽ ഏകാന്തജീവിതം നയിക്കണം.

ആകാശംവായുഅഗ്നിജലംഭൂമി ക്രമത്തില്‍ രൂപപ്പെട്ടത്ഭൂമിജലംഅഗ്നിവായു ക്രമത്തില്‍ വിഘടിച്ച് വീണ്ടും ആകാശമാകും. ആകാശം എന്നത് ശൂന്യതയാണ്, ഇടം ആണ്. ഭൂമി, ജലം, അഗ്നി, വായു എന്നിവ അല്ലാത്ത ഒരു വിശേഷമാണ്. ശൂന്യതയില്‍ നിന്ന് ശൂന്യതയിലോട്ടുള്ള പ്രയാണത്തിലെ ഇടത്താവളമാണ് പ്രപഞ്ചം. അത്തരം ഒരു ഇടത്താവളം ആണ് മനുഷ്യൻ. മനുഷ്യ അവബോധത്തിൻ്റെ, അതിൻ്റെ നിഴലായ മനസ്സിന്‍റെ ഒരു പ്രയാണ ഘട്ടമാണ് മാനവജീവിതം. ശൂന്യതയില്‍ നിന്ന് വന്ന ജീവനോടൊപ്പംശൂന്യതയില്‍ നിന്ന് വന്ന മനസ്സിനോടൊപ്പം എപ്പോഴും ഒരു ശൂന്യത നിലകൊള്ളുന്നുണ്ട്. ശൂന്യതയില്‍ നിന്ന് ഉത്ഭവിച്ചത് ശൂന്യതയില്‍ പര്യവസനിക്കും. വേദവുംവേദമില്ലായ്മയും വേദനയും ദുഃഖവും ശൂന്യതാവസ്ഥയില്‍ ഇല്ല.  നിലയ്ക്ക് ശൂന്യതയാണ് ആനന്ദം. ശൂന്യതയിലോട്ടുള്ള മാര്‍ഗ്ഗങ്ങളെ ആയുസ്സിൻ്റെ ആരംഭഘട്ടത്തിൽ തന്നെ അറിയാനാകണം. ശൂന്യത സനാതനമാണ്. ശൂന്യതയെ ആഹരിക്കുന്നവനാണ്ശൂന്യതയെ അനുഭവമാക്കുന്നവനാണ് സന്യാസയോഗി. മായ ആയ,  പരിണാമസ്വഭാവമുള്ള അതിസൂക്ഷമായ ഊർജ്ജവിശേഷമാണ് ശൂന്യത അഥവാ ശുദ്ധബോധം.

മനുഷ്യന്റെ ജനനത്തില്‍ കൂടെ ജീവന്‍ ഉണ്ട്. മരണത്തില്‍ ജീവന്‍ ഇല്ല. ജനനംബാല്യം, യൌവ്വനംവാര്‍ധക്യംജരാനരകള്‍ജീവിതം എന്നിവ  പോലെ മരണവും യാഥാര്‍ഥ്യമാണ്. മരണം നൈമിഷികവും സൂക്ഷ്മവും ഉണ്ട്. സ്ഥൂലവും അന്ത്യമായതും ഉണ്ട്. ഇതിലെ കാലസൂത്രത്തെ അറിയണം. വസ്തുവിനെ നിഴല്‍ പിന്തുടരും. നിഴലിനെ വസ്തു പിന്തുടരുന്നില്ല. നിഴലില്‍ വസ്തുവില്ല. ജീവിതത്തിന്‍റെ നിഴലാണ് മരണാനന്തരസങ്കൽപ്പം. അങ്ങിനെയെങ്കിൽ മരണശേഷം ശരീരമില്ല. ശരീരം ഇല്ലെങ്കിൽ ഭൗതിക ജീവിത അനുഭവവുമില്ല. ആയുസ്സുകാലത്തിൽ ശൂന്യത പ്രാപിക്കലാണ് നിർവാണം. ഇത് സത്യമെങ്കില്‍ ഭൂമിയിലെ ജീവിതത്തെയും ജീവിതകാല നിമിഷത്തെയും അറിഞ്ഞ്, അനുഭവിച്ച് ധന്യമാക്കേണ്ടതുണ്ട്.

 ജനനത്തിലും മരണത്തിലും സ്ഥൂലമനസ്സ് ഇല്ല. ജനനഘട്ടത്തിലും മരണഘട്ടത്തിലും സൂക്ഷ്മമനസ്സ് ഉണ്ട്. പ്രാണന്‍ മേലോട്ട് വേർപ്പെട്ടുപോകുന്നതാണ്ജീവന്‍ വിഘടിക്കുന്നതാണ് മരണം. കോശത്തിൻ്റെ മരണഘട്ടത്തില്‍ അതിലെ സൂക്ഷ്മമനസ്സ്  ചുറ്റുമുള്ള ശൂന്യതയിൽ, ആത്മബോധത്തിൽ ലയിക്കും. ഇത്തരം യോഗ തീവ്രതയില്ലാത്ത അനുഭവമാണ്. നൈമിഷികവുമാണ്. മരണശേഷം ജഡം വേഗത്തില്‍ നശിക്കും. ശരീരധാതുക്കള്‍ ഭൂമിയുടെ ഭാഗമാകും. ആഗ്രഹസഫലീകരണം നടക്കാത്ത മനസ്സ് ആണെങ്കില്‍ഒപ്പം അത് സ്വാതന്ത്ര്യം നേടിയതെങ്കിൽ അത് ഊരജ്ജാംശ രൂപേണ പ്രകൃതിയില്‍ നിലകൊള്ളും. ധര്‍മ്മത്തിലൂടെ, മോക്ഷ സുഖത്തിലൂടെ മൂപ്പ് എത്തി തൃപ്തിവരുത്തിയ മനസ്സെങ്കില്‍ അത് മരണത്തില്‍ ജീവനോടൊപ്പം ഇല്ലാതാകും. ശുദ്ധബോധത്തിൽ ലയിക്കും. തീ പൂര്‍ണ്ണമായി കെട്ടടങ്ങിയാല്‍ പിന്നെ തീ അവിടെ ഇല്ല. അവിടെ ബാക്കി ആകുന്നത് ശൂന്യതയാണ്. മഹാശൂന്യതയില്‍ കലര്‍ന്ന് ഇല്ലാതാകുന്ന ഒന്നിന് പിന്നെ അസ്തിത്വം ഇല്ല. അസ്തിത്വാനുഭവവും ഇല്ല. അങ്ങിനെയെങ്കിൽ വർത്തമാനകാല ജീവിതത്തെജീവിതകാലത്തെ ഏറെ പരിഗണിക്കേണ്ടിയിരിക്കുന്നു.

ജീവിതത്തിന്‍റെ ലക്ഷ്യം സുഖാനുഭവമാണ്. സുഖം വര്‍ത്തമാനകാലത്തില്‍ അനുഭവിക്കാനാകണം. അതിന് ഓരോ നിമിഷവും ശുദ്ധിയിൽ, നന്മബോധത്തില്‍ ജീവിക്കാനാകണം. അതിന് ധര്‍മ്മം അനുഷ്ടിക്കണം. ദുഃഖത്തിന്‍റെയും വേദനയുടെയും കാരണമായ ആര്‍ത്തിയെ വെടിഞ്ഞ്ആഗ്രഹങ്ങളെ ത്യജിച്ച്നാട്യത്തെ വര്‍ജ്ജിച്ച് മനസ്സിനെയും ജീവനെയും ദേഹത്തെയും ശുദ്ധിയിൽ സംരക്ഷിക്കുന്നതും ധർമ്മമാണ്. കാതറിൻ എന്നതിന് ശുദ്ധി എന്നാണർത്ഥം. സുഖവും ശാന്തിയും തനിക്ക് മാത്രമല്ല ചുറ്റും ഉള്ളവര്‍ക്കും അനുഭവിക്കാനാകണം എന്ന കാഴ്ച്ചപ്പാടിൽ മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതാണ് നന്മ അഥവാ പുണ്യം. കൃമിവ്യാപാരവും കൃമിയനുബന്ധ ഭാഷയും അതിൽ ഊന്നിയുള്ള സേവനവും ഭരണവും വ്യാപാരവും ഫലവും അതിന്‍റെ ഓര്‍മ്മകളും സൂര്യയാൻ പരീക്ഷണയാത്രയും വിശ്വാസ വിദൂരദേശയാത്രയും ഒന്നും തന്നെ നന്മയുടെ പരിധിയില്‍ വരുന്ന സംഗതികളേ അല്ല.

സുഖം അനുഭവിക്കാന്‍ അറിവ് നേടണം. ധര്‍മ്മമാര്‍ഗ്ഗങ്ങളിലൂടെ അര്‍ത്ഥം നേടണം. ഔഷധവും അർത്ഥമാണ്. അറിവുകളെ കാലോചിതമാക്കണം. അയനവും ഋതുവും മാസവും ദിനവും പ്രായവും ഉള്‍പ്പെട്ടതാണ് കാലം. കാലോചിതം എന്നത് ചില ഘട്ടത്തില്‍ രാജോചിതമെങ്കില്‍ മറ്റു ചില സന്ദര്‍ഭങ്ങളില്‍ അത് സമാജോചിതമാണ്.  ജിവിതകർമ്മങ്ങളെ ദേഹഹിതമാക്കണം, പ്രകൃതിഹിതമാക്കണം.

ധര്‍മ്മ പുണ്യപാപ വിഷയങ്ങളിലെ തിരിച്ചറിവാണ് ബുദ്ധി. അതിലെ സംസ്ക്കരണമാണ് യുക്തി. അറിവിലെ ഉയര്‍ച്ചയാണ്‌ വിവേകം. അതിനെ പരിശ്രമിച്ച് സമ്പാദിക്കണം. യുക്തിയും വിവേകവും സമ്പ്രദായികപരമല്ല ആചാരപരവുമല്ല, മസ്തിഷ്കപരമാണ്. അറിവ്അര്‍ത്ഥം എന്നിവയെ കാലത്തിനേക്കാള്‍ ഉപരിയായി സത്യത്തില്‍ അതിഷ്ടിതമാക്കണം. പ്രകൃതിക്രമത്തിന് ഹിതമായതാണ്ജീവന് ഹിതമായതാണ് സത്യം. ശുദ്ധ അവബോധത്തിന് ഹിതമായതും സത്യമാണ്.

എല്ലാത്തിനോടും മൈത്രി പുലര്‍ത്തണം. ഭക്തി തന്നെയാണ്  മൈത്രി. സ്നേഹംഅനുകമ്പസംതൃപ്തിസന്തോഷം എന്നിവയെ അനുവദിക്കുന്ന കാര്യങ്ങളെല്ലാം നന്മയാണ്. സത്യത്തില്‍ ധര്‍മ്മവും നന്മയുംനന്മയില്‍ സത്യവും നിലകൊള്ളുന്നുണ്ട്. ജീവിതത്തെ ധര്‍മ്മമനസ്സ് നിയന്തിക്കണം. ധര്‍മ്മമനസ്സിനെയുക്തിമനസ്സിനെ നന്മമനസ്സ് നിയന്ത്രിക്കാനാകണം. നന്മമനസ്സ് തന്നെയാണ് സത്യബോധം. ദുഃഖം ഉള്ളവരോട് ദയ കാണിക്കുന്നതാണ് ഏറ്റവും വലിയ കർമ്മം. വലിയ വലിയ കർമ്മങ്ങളാണ് പുണ്യം.

മനുഷ്യർ എല്ലാം ജനിക്കുന്നത് ഒരുപോലെയൊക്കെ തന്നെയാണ്. ആരും തന്നെ ആകാശത്ത് നിന്ന് പൊട്ടി വീണ് വന്നതല്ല. ഭാഷയും വേഷവും മുടികിരീടവും മടിക്കനവും സമ്പ്രദായരീതികളും പദവിയും വന്നത് പിന്നീട് മാത്രമാണ്. എല്ലാവരിലും ഉറങ്ങികിടക്കുന്ന ശുദ്ധബോധം ഒരുപോലെയാണ്. ഓരോരുത്തരുടെയും ശരീരം വിത്യസ്തമായതിനാൽ അവരിലെ വേദനകളും വിഭിന്നമാണ്.

ദേഹത്തില്‍ അമ്പ് തറച്ചാല്‍ അത് "ആര് എയ്തതാണ്" എന്ന്  തിരക്കിപോകുന്നത്വീടിന് തീ പടർന്നുപിടിച്ച ഘട്ടത്തില്‍ തീ വെച്ചത് ആരാണ്, തീ എവിടെ നിന്നാണ് പിടിച്ചത്‌ എന്നെല്ലാം അന്വേഷിച്ച് സമയം കളയുന്നത്തീ കെടുത്താനായി മുതലത്തോൽ തിരക്കി പോകുന്നത് എല്ലാം ബുദ്ധികേടാണ്. വേദനയുടെയും കാര്യവും അതുപോലെയാണ്. വേദനയിൽ നിന്ന് വൈകാതെ തന്നെ മോചിതമാകണം. കാരണ പരിഹാരത്തിനല്ല, പ്രശ്ന പരിഹാരത്തിനാണ് ആദ്യം ഊന്നൽ നൽകേണ്ടത്. പ്രശ്നം വേദനയാണ്. പ്രശ്നം ദുഃഖമാണ്. ചിലർക്ക് പ്രശ്നം എന്നത് വർത്തമാനകാലത്തിലെ അർത്ഥമില്ലായ്‌മയാണ്, ദാരിദ്രമാണ്.

ജനനം ഉണ്ടെങ്കില്‍ മരണമുണ്ട്. യൌവ്വനം ഉണ്ടെങ്കില്‍ വാര്‍ധക്യമുണ്ട്. ആരോഗ്യം ഉണ്ടെങ്കില്‍ കുറച്ചൊക്കെ അനാരോഗ്യവുമുണ്ടാകും. ഭൂമിയില്‍ എവിടെയെങ്കിലും ഒക്കെ ദരിദ്യര്‍ ഉണ്ടാകും. ദുരിതം അനുഭവിക്കുന്നവര്‍ ഉണ്ടാകും. രോഗാതുര്‍ ഉണ്ടാകും. ചൂഷകരും ഉണ്ടാകും. ഓരോ ദിവസത്തിലും ഏതെങ്കിലും വീട്ടില്‍ മരണം ഉണ്ടാകും. ഭയവും ദുഃഖവും ദുരിതവും നിരാശയും രോഗവും മരണവും സൂര്യനും കയറിയിട്ടില്ലാത്ത ഒരു വീടും ഭൂമിയില്‍ ഉണ്ടായിട്ടില്ല. 

തിരമാലകള്‍ സമുദ്രത്തിന്‍റെ സ്വഭാവമാണ്. സമുദ്രത്തില്‍ ജലമുള്ള കാലത്തോളംകാറ്റുള്ള കാലത്തോളം തിരമാലകള്‍ ഉണ്ടാകും. ഗര്‍ജ്ജനവും ഉണ്ടാകും. അയൽക്കാർ ഉള്ളിടത്തോളം കാലം അതിൽ ദുഷ്ടനും ഉണ്ടാകും. ദുഷ്ടത്തിയും ഉണ്ടാകും. കാട് ഉള്ള കാലത്തോളം അതിൽ അണലി പാമ്പും ഉണ്ടാകും. നാടും കാടും പ്രകൃതിയുടെ ഭാഗമാണ്. വെളിച്ചവും ഇരുട്ടും പ്രകൃതിയുടെ സ്വഭാവമാണ്.

നൈസര്‍ഗികമായുള്ള ദുഃഖങ്ങളെ സഹിക്കണം. നൈസര്‍ഗികമായ ആഗ്രഹങ്ങളെ സഫലീകരിക്കണം. ജന്മസാഹചര്യങ്ങളെയും ഗര്‍ജ്ജനക്കാരനായ സമ്പ്രദായക്കാരനെയും സ്വാര്‍ത്ഥനായ അയല്‍ക്കാരനെയും കാപട്യക്കാരനായ സാമാജികനെയും അംഗീകരിക്കണം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആശ്രയത്വത്തിന്‍റെ പങ്ക് അനുഭവിക്കാനാകണം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആശ്രയത്വത്തിന്‍റെ പങ്ക് അനുവദിച്ചുകൊടുക്കണം. ഉപചാര പുഷ്പമോടികളെയും ബഹുമതിപത്രങ്ങളെയും മരണാന്തര പതക്കങ്ങളെയും അനുബന്ധ ആനുകൂല്യങ്ങളെയും തൃണവല്‍ക്കരിക്കാനാകണം. മനസ്സ് ഇങ്ങിനെയൊക്കെ ആയാല്‍ നിരാശയുടെയും മുഷിപ്പിൻ്റെയും വേദനയുടെയും ക്ഷീണത്തിന്‍റെയും വിശപ്പിൻ്റെയും കാഠിന്യം കുറയും.

ശരീരത്തിന് ബലം അനുഭവപ്പെടണമെങ്കില്‍ അന്നം വേണ്ടതുണ്ട്. ദേഹമലങ്ങളെ വിസര്‍ജിച്ച് ദേഹത്തില്‍ ഒരു ഇടം ഒരുക്കിയാല്‍ മാത്രമാണ് അന്നത്തെ വീണ്ടും സ്വീകരിക്കാന്‍ കഴിയുന്നത്. മലംമൂത്രംവിയര്‍പ്പ് എന്നിവയാണ് ധാതുമലങ്ങള്‍. എന്തെങ്കിലും നഷ്ടപ്പെടുത്തിയാല്‍ മാത്രമേ മറ്റൊന്ന് കിട്ടുകയുള്ളൂ. രോഗദോഷങ്ങളെ അമർച്ചചെയ്താൽമലങ്ങളെ നഷ്ടപ്പെടുത്തിയാല്‍ ജീവശേഷികള്‍ മെച്ചപ്പെട്ടുകിട്ടും. ദേഹമാലിന്യങ്ങളെ പുറത്തുകളയുന്നതാണ്ദേഹത്തിന് വേണ്ടാത്ത ഘടകങ്ങളെ കളയുന്നതാണ് ദാനം. ദാനകർമ്മങ്ങൾക്കായി യാത്രകൾ ചയ്യണം. ദേഹധാതുക്കളെ മാത്രമല്ല ദേഹ ഊർജ്ജങ്ങളെ പ്പറ്റിയും അറിയണം. അവയെയും പരിഗണിക്കണം.

അതിമോഹംഭയംനിരാശകോപംദ്രോഹചിന്തചതിഅസൂയവെറുപ്പ്വിരോധംപിശുക്ക്ആത്മവഞ്ചനപൊങ്ങച്ചംഅലസത, പരുഷവചനം, കള്ളം പറയൽ, മോഷണം, ഹിംസ എന്നിവയെല്ലാമാണ് പാപങ്ങള്‍. ദേഹത്തിലെ ധാതുമലങ്ങളെയും അതിമോഹം ഉള്‍പ്പെട്ട മനോമലങ്ങളെയും ആദ്യം ശോധിപ്പിക്കണം. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കണം. പാപകർമ്മങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. വേദവും വിദ്യയും സമ്പാദിച്ച് ബാഹ്യമനസ്സിനെ വികസിപ്പിക്കണം. ബാഹ്യമനസ്സിനെ നിരന്തരം സംസ്ക്കരിച്ച്പുണ്യങ്ങള്‍ അനുഷ്ടിച്ച് രോഗദോഷങ്ങളെ ഇല്ലാതാക്കണം. അതോടെ ദുഃഖം ഇല്ലാതാകും. വേദനദുഃഖം എന്നിവ അനുഭവപ്പെടാത്ത അവസ്ഥയാണ് സുഖം. സുഖം ബലത്തെ ഇരട്ടിപ്പിക്കും. ആയുസ്സിനെ ദീർഘിപ്പിക്കും. സ്വാതന്ത്ര്യത്തെ, മോക്ഷത്തെ സാക്ഷാൽക്കരിക്കും.

മനസ്സിന്‍റെ  ഉയർന്ന ചേതനയാണ് സത്ത് അഥവാ അവബോധം. അത് ശേഷികളുടെ സമാഹാരമാണ്. സ്വതവേ തന്നെ സര്‍ഗ്ഗാത്മക ചേതനയുള്ള ജീവിയാണ് മനുഷ്യന്‍. ഉത്സാഹംശ്രദ്ധചിന്തഏകാഗ്രതജാഗരൂഗതസ്മൃതിഅഭിമാനംഇഷ്ടംഇണക്കംവാക്ക്പുണ്യകര്‍മ്മംതുണമധ്യസ്ഥതലാഘവത്വംവൈദഗ്ധ്യംആര്‍ജ്ജവംദയസഹനംനിസംഗത, ത്യാഗം എന്നിവ സത്തിന്‍റെ ഗുണവിശേഷങ്ങളാണ്. വേദവും അര്‍ത്ഥവും ഔഷധസാരാംശങ്ങളും ചേതന തന്നെയാണ്. മനസ്സില്‍ വേദം ഇല്ലെങ്കില്‍സത്തിന്‍റെ പ്രകാശം ഇല്ലെങ്കില്‍കയ്യിൽ അർത്ഥം ഇല്ലെങ്കിൽ വ്യക്തിത്വം കുറയും. ശേഷിയും കുറയും. വികാര വിചാര അനുബന്ധസംഗതികളും കുറയും.

ധര്‍മ്മവും പുണ്യവും അനുഷ്ടിച്ചും ബാഹ്യമനസ്സിനെ സംസ്ക്കരിച്ചും അന്തര്‍മനസ്സിനെ ഉയര്‍ത്തി കൊണ്ടുവന്നാല്‍ എത്തപ്പെടുന്ന അന്ത്യസ്ഥാനം മായ ആയ, ശൂന്യമായ നിസംഗതാ മേഖലയാണ്. ഗുണവും ഭാവവും വീര്യവും വ്യവഹാരവും ഇല്ലാത്ത ഒരു ശൂന്യ പരിണാമാവസ്ഥയാണ് നിസംഗത. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിസംഗതാവസ്ഥയെശൂന്യാവസ്ഥയെ പ്രാപിക്കാനായാല്‍ ഭയംരാഗംമോഹംദേഷ്യംപ്രതികാരം, നിരാശ എന്നിവയെ അതിജീവിക്കാനാകും. അഹന്തയിൽ നിന്ന്പൂർവ്വജന്മദോഷങ്ങളിൽ നിന്ന് സ്വാതന്ത്രം നേടാനുമാകും. സത്തയെ ഒരു ശക്തിവ്യൂഹമായി അനുഭവിക്കാനുമാകും. 

ആന്തരികമനസ്സിലെ അഹിത വേദങ്ങളെ കർമ്മ പരിവര്‍ത്തനം ചെയ്ത് ഹിത ചേതനകളാക്കി മാറ്റിയാലും സത്തയെ അനുഭവിക്കാന്‍ കഴിയും. അര്‍ത്ഥം ഇല്ലാതെ വന്നാലും അന്നം കിട്ടാതെ വന്നാലും ഔഷധം കിട്ടാതെ വന്നാലും നിവൃത്തികേട് കൊണ്ടും ദുഃഖംവേദന എന്നിവ അനുഭവിക്കേണ്ടി വരും. 

പ്രതീക്ഷിക്കുന്നത് ബാഹ്യമനസ്സാണ്.  പ്രതീക്ഷയുടെ ഫലം നിലകൊള്ളുന്നത് സത്തിലാണ്. സത്ത് ഉള്ളിടത്തോളം കാലം വേദനയ്ക്ക് പരിഹാരമുണ്ട്. ഔഷധത്തിൻ്റെ സത്ത് ചികിത്സയിലെ മുഖ്യ ഉപകരണമാണ്. വേദനയെ പരിഹരിക്കുന്നദുഃഖിതരെ പാർപ്പിക്കുന്ന ഇടമാണ് ധർമ്മസത്രം. ഭീഷക് കൈവശം ഉള്ളവനാണ്, ഭീതി മാറ്റുന്നവനാണ് ഭീഷ്വഗരൻ. 

കാമദോഷം പൂര്‍വ്വജനിതകമാണ്. ബീജത്തില്‍അണ്ഡത്തില്‍ നന്മബോധം കൂടാതെ അഹന്തയും കാമദോഷവും സൂക്ഷ്മമായി ഒളിഞ്ഞിരിപ്പുണ്ട്. സൃഷ്ടിക്ക് ശേഷമാണ് സത്തുക്കൾ അഥവാ ശുദ്ധബോധം കൂടെ കൂടുന്നത്. ഞാന്‍ എന്ന ബാഹ്യമനസ്സിനെഞാന്‍ എന്ന അഹങ്കാരത്തെ ഭദ്രമായി നിലനിര്‍ത്തി കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്ന ആന്തരികശക്തികളുടെ സമാഹാരമാണ് അഹന്ത. അഹന്തയും കാമംവാസനഅത്യാഗ്രഹംആസക്തി എന്നിവയും ഒരേ ഗണമാണ്. ദുഃഖംനിരാശവെറുപ്പ്ഭയംക്ഷീണംഅസ്വസ്ഥതഅക്ഷമ തുടങ്ങിയ ഭാവങ്ങളെല്ലാം ഇതിന്‍റെ സന്താനങ്ങളാണ്. ഇവയെ മനസ്സില്‍ നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ ബാഹ്യമനസ്സിന് നിസംഗതനായ അബോധവിശേഷത്തെ, ശുദ്ധസത്തയെ, ശുദ്ധബോധത്തെ സന്ധിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം സംയോഗത്തില്‍ ശരീരഘടനയ്ക്കും രൂപത്തിനും അണിഞ്ഞ വസ്ത്രത്തിനും ആഭരണങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും ഒട്ടും തന്നെ പങ്ക് ഇല്ലാത്തതാണ്. അങ്ങിനെയുണ്ട് എന്ന് ചിലര്‍ തെറ്റിദ്ധരിപ്പിച്ചുപോരുന്നുണ്ട്. വേഷം കെട്ടി കണ്ണാടിയില്‍ നോക്കി സ്വയം തൃപ്തിയടയുന്നവരുമുണ്ട്. ഉച്ചത്തിൽ കുരക്കുന്നവരുണ്ട്.

സഹനവും തൃപ്തിയും വിത്യസ്തങ്ങളായ കാര്യങ്ങളാണ്. ദുഃഖമായാലും സംതൃപ്തിയായാലും അത് പൂര്‍ണ്ണമായും ഒരുവന്‍റെ മാത്രം കര്‍മ്മഫലം അല്ല. അതില്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അന്യരുടെയും കര്‍മ്മഫലം കലര്‍ന്നിട്ടുണ്ട്. മരിച്ചുപോയവരാണ് അന്യർ. ദുഃഖം അനുഭവിക്കുന്ന ഏതൊരുവന്‍റെ സൂക്ഷ്മമനസ്സിലും പൂര്‍വ്വജന്മത്തില്‍ ബാക്കി വന്ന ആഗ്രഹത്തിന്‍റെ മുദ്ര പതിഞ്ഞിരിക്കും. പൂര്‍വ്വജന്മമുദ്രകളിലെ അധമരാജനാണ്, അതിലെ പാപങ്ങളുടെ ആകെതുകയാണ് ഒരുവനിലെ അഹന്ത. പൂര്‍വ്വജനിതകമായ ദോഷങ്ങള്‍ക്ക് നിദാനവും അഹന്താ ഊർജ്ജമാണ്. ഓരോരുത്തരിലെയും ദോഷങ്ങൾ വിഭിന്നങ്ങളാണ്. അതങ്ങ് വെറുതെ തൂത്താല്‍ പോകില്ല. തലയാട്ടികൊണ്ട് സ്തുതിഗീതങ്ങള്‍ പാടിയാലും സമയാചാര സർക്കസ്സ് കളിച്ചാലും ചവിട്ടുപടികൾ കയറി ഇറങ്ങിയാലും ഏലത്തരിപ്പായസം മൂക്കറ്റം കുടിച്ചാലും യൂക്കാലി തേൻ നുകർന്നാലും ചന്ദനത്തിരി പുകച്ചാലും അത് പോകില്ല. അതിനെ ദാനം ചെയ്യാനാകണം. ശൗച്യദാന കാര്യങ്ങളെ പ്പറ്റി അറിയണം. വർഷത്തിൽ ഒരിക്കലെങ്കിലും ബലി നൽകാനാകണം. ബലി അർത്ഥത്തെ സമർപ്പിക്കുന്ന, സ്വീകരിക്കുന്ന കേന്ദ്രമാണ് പുണ്യകേന്ദ്രം. അവയെ തിരിച്ചറിയാനാകണം.

അഹന്ത പോലെ, പ്രകൃതിയാതീതമായ ഒരു മഹാ ശക്തിവീശേഷത്തിന്‍റെ അംശവും മനുഷ്യരില്‍ ജീവനോടൊപ്പമോ സൂക്ഷ്മമനസ്സിനോടൊപ്പമോ പ്രത്യേകമായി നിലകൊള്ളുന്നുണ്ട് എന്ന് ചിലര്‍ വിശ്വസിച്ചു. അവര്‍ അതിനെ ശുദ്ധബോധം അഥവാ ആത്മാവ് എന്നാണ് വിളിച്ചത്. ചിലര്‍ സത്യബോധം എന്നും സത്ത് എന്നും സാക്ഷി എന്നും ശൂന്യത എന്നും വിളിച്ചു. ജീവനോടൊപ്പമുള്ള ചേതനകളില്‍ ആത്മാവ് ഒഴിച്ചുള്ള സത്ത എന്താണോ അതാണ്‌ ഒരുവനിലെ ഞാന്‍. അങ്ങിനെയല്ലമനുഷ്യരില്‍ പൊതുവായി നിലകൊള്ളുന്ന പരമബോധാംശമായ സത്യബോധമാണ് ഞാന്‍ബഹ്യമനസ്സിന്‍റെ ഗുണമായ അഹങ്കാരമാണ് ഞാൻ, ശരീരമാണ് ഞാൻ എന്നിങ്ങിനെ വിത്യസ്തതരം സങ്കൽപ്പധാരകൾ പണ്ടുമുതലേ നിലവിലുണ്ട്.

സങ്കൽപ്പങ്ങള്‍ക്ക് ആധാരം ബാഹ്യമനസ്സാണ്. യുക്തിചിന്തകള്‍ക്ക് ആധാരം ആന്തരിക മനസ്സാണ്. എല്ലായിപ്പോഴും ബാഹ്യസങ്കല്‍പ്പത്തില്‍ ജീവിക്കരുത്. വല്ലപ്പോഴും എങ്കിലും ആന്തരിക ചിന്തയിൽ, ആന്തരിക നിസംഗതയിൽ ജീവിക്കാനാകണം. സങ്കല്‍പ്പങ്ങളും ചിന്തകളും തമസ്സായാൽസൂക്ഷ്മമായി പരിണമിച്ച് "അധമദോഷങ്ങളെ" കോപിപ്പിച്ചാല്‍ അത് അഹന്തയെ സജീവമാക്കും. ഇതുമൂലം ദേഹത്തില്‍ സംഭരിച്ച മലത്തിൻ്റെയും വിഷത്തിൻ്റെയൂം തോത് വർദ്ധിക്കും. അവയുടെ ഗുണങ്ങൾ ഇരട്ടിക്കും. നിരാശദുഃഖംവേദന, കുര എന്നിവ നിത്യ സംഭവമാകും. സങ്കല്‍പ്പങ്ങളും ചിന്തകളും നന്മസഹജമായാല്‍ത്യാഗനിർഭരമായാൽ, സത്ത വര്‍ദ്ധിച്ചാല്‍അവബോധം സജീവമായാൽ, അത് സാരാംഗ്നികളെ  മെച്ചപ്പെടുത്തും. സുഖവും സന്തോഷവും ആനന്ദവും സംതൃപ്തിയും നിത്യമെന്നോണം അനുഭവിക്കാനാകും. സത്ത വർദ്ധിക്കാനുള്ളസാരാംഗ്നികൾ ഗുണപ്രദമാകാനുള്ള ഔഷധങ്ങളെ തിരിച്ചറിഞ്ഞ് സംഘടിപ്പിക്കാനാകണം. രോഗഘട്ടത്തിൽ സത്ത്സാരംഅർത്ഥം എന്നതെല്ലാം ഔഷധമാണ്സത്തിലുളള പ്രതീക്ഷയാണ് പ്രാർത്ഥന. നിത്യവും ദാനകർമ്മങ്ങൾ ചെയ്ത ശേഷമാണ്, പ്രാർത്ഥിച്ച ശേഷമാണ് ഔഷധം ആവശ്യമെങ്കിൽ  സേവിക്കേണ്ടത്, ഉറങ്ങാൻ കിടക്കേണ്ടത്. സുഖത്തെ അനുവദിക്കുന്ന ഘടകങ്ങളെല്ലാം ഒരു തരത്തിൽ സത്ത് ആണ് അഥവാ അർത്ഥം ആണ്.

ഇന്ദ്രിയവിഷയങ്ങളും വാസനകളും ധാരണയും ഉള്‍പ്പെട്ട ബാഹ്യമനസ്സ് സജീവമാകുമ്പോള്‍ സൂക്ഷ്മമനസ്സില്‍ ജീവനോടൊപ്പം നിലകൊള്ളുന്ന ആത്മബോധം സാക്ഷിയായി നിലകൊള്ളും. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനാകുമ്പോള്‍ബാഹ്യമനസ്സ് സാക്ഷിയായി നിസംഗതനാകുമ്പോള്‍ ആത്മബോധം സജീവമാകും.  വേളയിലും വേദന ഇല്ലാതാകും. ബലം അനുഭവപ്പെട്ടുകിട്ടും. 

ഉള്ളതാണ് ഉണ്മ. ഉള്ളതിൽ അധികവും മായാ ശൂന്യതയാണ്. ഉണ്മയ്ക്ക്മായാ ശൂന്യതയ്ക്ക് വലുപ്പചെറുപ്പ വിത്യാസങ്ങളില്ല. ശൂന്യത ഒരു സത്യമാണ്. ശൂന്യതയെ പ്രാപിക്കാന്‍നിസംഗതാവസ്ഥയെ പ്രാപിക്കാന്‍ അഷ്ടമാർഗ്ഗങ്ങളെ അവലംബിക്കണം. ധർമ്മബോധംആത്മവിശ്വാസംസമഭാവനത്യാഗസന്നദ്ധത, സംപ്രസാദംശാന്തിസ്വാതന്ത്ര്യം എന്നിവയാണ് നിസംഗതാവസ്ഥയെ പ്രാപിച്ച മനസ്സിന് ലഭിക്കുന്ന ഗുണങ്ങള്‍. ഇത്തരം ഗുണങ്ങളുടെ ഒന്നിച്ചുള്ള അനുഭവമാണ് ആനന്ദം. 

യൌവ്വനത്തില്‍ തന്നെ ധര്‍മ്മം അനുഷ്ടിച്ച്ത്യാഗം ചെയ്ത്മനസ്സിനെ സംസ്ക്കരിച്ച്സ്ഥൂലമനസ്സിലെ ആഗ്രഹങ്ങളെ ഒഴിവാക്കിനിസംഗതാകേന്ദ്രമായ അബോധവിശേഷമേഖലയില്‍ പ്രവേശിക്കാനായാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരമാനന്ദം അനുഭവിക്കാനാകും. അതിനുള്ള മറ്റൊരു മാർഗ്ഗം ഖിദർ അഥവാ ഹിത ചികിത്സ സ്വീകരിക്കലാണ്. മറ്റൊന്നാണ് കായകല്പം.

"അവനവനെ അറിയുക" എന്നാല്‍ അവനവനിലുള്ള മലത്തെയും അഹങ്കാരത്തെെയും അറിയുക എന്നതിലുപരി അവനിലെ പൂര്‍വ്വജനിതകവിശേഷമായ അഹന്തയെ അറിയുക എന്നതിൽ ഉപരി അവനവനിലുള്ള സ്വാതികവിശേഷമായ യുക്തിബോധത്തെ അറിയുക, അവനവനിലുള്ള ഊർജ്ജങ്ങളെ അറിയുക, നന്മബോധത്തെ അറിയുക എന്നതാണ്. ശൂന്യതയെസാക്ഷിയായ ആത്മബോധത്തെ, ശുദ്ധബോധത്തെ അറിയാനാകുമോ എന്നും ചിലര്‍ അന്വേഷിച്ചു. ആത്മാവ് എന്ന ശക്തിവിശേഷം മഹത്തരമായ ദൈവാംശമെങ്കില്‍ശൂന്യാംശമെങ്കില്‍ അതിന് ശുദ്ധശരീരത്തില്‍ശുദ്ധമനസ്സില്‍ വെറും സാക്ഷിയായി എല്ലായിപ്പോഴും നിലനിലകൊള്ളാന്‍ കഴിയുകയില്ല. ഓടക്കുഴലില്‍ സംഗീതം ഉണ്ട്. ഓടക്കുഴലിന്‍റെ ഭാഗമാണ് സംഗീതം എന്നത്ഓടക്കുഴലിന്‍റെ ഭാഗമാണ് ശൂന്യത എന്നത് തെറ്റിദ്ധാരണയാണ്. അശുദ്ധ ശരീരത്തില്‍ പരമാത്മബോധത്തിന്‍റെ സാന്നിദ്ധ്യം ഉണ്ട് എന്ന് ചിലര്‍ തെറ്റിദ്ധരിച്ചതും അതുപോലെയാണ്. ശുദ്ധശരീരം, ശുദ്ധമനസ്സ്, ശുദ്ധബോധം എന്നൊരു സംഗതി ഒരുവനിൽ ഇല്ലാത്തതാണ്. അതിനെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

എല്ലാ ജീവജാലങ്ങളോടൊപ്പവും മായയായ ശുദ്ധബോധം, ശൂന്യത നിലകൊള്ളുന്നുണ്ട്. കോശത്തിന് പുറത്ത്, കോശത്തിനകത്ത് ശൂന്യതായിടങ്ങളിലാണ് വായുവും ജലവും സ്ഥിതിചെയ്യുന്നത്. ഒരാളിലെ ആത്മാവ് അല്ല പുനര്‍ജനിക്കുന്നത്. തൃപ്തിവരാത്ത മനസ്സിന്‍റെ ഒരിനം ഊര്‍ജ്ജമാണ്സ്വാതന്ത്ര്യം നേടിയ മനോ ഊർജ്ജമാണ് പുനര്‍ജനിക്കുന്നത്. മഹാശൂന്യതയെ പ്രാപിച്ച പ്രാണവായുവീന്ആത്മബോധത്തിന്, ശൂന്യതയ്ക്ക് പുനർജന്മത്തിന്‍റെ ആവശ്യവുമില്ല.

ആരോഗ്യം എന്നത് സുഖവും സന്തോഷവും ബലവും അയവുമാണ്. ബലത്തിന് ആധാരം അന്നമാണ്. വായുവും ജലവും ഭക്ഷണദ്രവ്യങ്ങളും മാത്രമല്ല ഇന്ദ്രിയവിവരങ്ങളും അന്നത്തില്‍ ഉള്‍പ്പെടും. ക്ഷീണം എന്നത് ദേഹത്തിന്‍റെ മാത്രമല്ല ഇന്ദ്രിയങ്ങളുടെ കൂടിമനസ്സിൻ്റെ കൂടി, ജീവൻ്റെ കൂടി ക്ഷീണമാണ്. കൈപ്പ്ചവര്‍പ്പ്എരിവ് എന്നീ രസങ്ങള്‍ ഉൾപ്പെട്ട ദ്രവ്യങ്ങള്‍ വായുഭൂതഗുണങ്ങള്‍ അടങ്ങിയവയാണ്. കഠിനമായ പേശിവേദന അനുഭവിക്കുന്നവര്‍ ഇത്തരം രസങ്ങളോട് കൂടിയ ആഹാരദ്രവ്യങ്ങളുടെ ഉപയോഗം കുറയ്ക്കണം. എരിവ് ഇനങ്ങളുടെ തോത് ബാല്യത്തില്‍ എന്നപോലെ യൌവ്വനത്തിലും വാര്‍ധക്യത്തിലും കുറയ്ക്കണം. ഇഞ്ചിക്ക് എരിവുരസം ഉണ്ടെങ്കിലും പ്രഭാവം കൊണ്ട് മധുരമാണ്. കൈപ്പ്ചവർപ്പ്എരിവ് എന്നി രസങ്ങളുള്ള സസ്യ അംശങ്ങൾ മൃദു വേദനയിൽ തഥര്‍ത്തകാരി എന്ന നിലയിൽ ലഘു അളവില്‍ ഔഷധമാണ്. ധർമ്മവൈദ്യചികിത്സയിലെ മുഖ്യയിനം തഥർത്തകാരിയാണ്. അത് വെറും കസർത്തുകളിയല്ല. അത് ഒരു ഉപാസനാരീതിയാണ്.

 സ്ഥായിയായി നിലകൊള്ളുന്ന രോഗങ്ങളാണ് നിജരോഗങ്ങൾ. നിജരോഗങ്ങൾക്ക് കാരണം ദോഷബലങ്ങളാണ്. അന്തരീക്ഷത്തിലൂടെയും ആഹാരത്തിലൂടെയും ദേഹത്തില്‍ എത്തിച്ചേര്‍ന്ന ചേതനകളും വിഷഘടകങ്ങളും മലങ്ങളും പരിണമിച്ചതാണ് ആർജിത ദോഷബലങ്ങള്‍. ദേഹഭൂതകൃമികൾമനോമലങ്ങള്‍തമസ്സ്‌ കർമ്മങ്ങൾ എല്ലാം ഇവയുടെ ഉല്പന്നങ്ങളാണ്. കൃമിവേദത്തെ മാത്രം അന്വേഷിക്കുന്ന മനസ്സുംഅത് മാത്രം ഗ്രഹിച്ചുവെയ്ക്കുന്ന മനസ്സും തമസ്സാണ്. ഇത്തരക്കാരെ അവഗണിക്കാനായാലും ഇവരിൽ നിന്നുള്ള അർത്ഥങ്ങളെ തിരസ്‌ക്കരിക്കാനായാലും ദുഃഖംവേദന എന്നിവ കുറയും.

ശീതദേഹപ്രകൃതിക്കാര്‍ക്ക് അന്നമെന്നോണം ശീതകണങ്ങള്‍ വേണ്ടതുണ്ട്. ശീതദേഹപ്രകൃതിക്കാര്‍ ശീതയിനം ആഹാരദ്രവ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശീതവിഷം വര്‍ദ്ധിച്ചാല്‍, ശീത ഋതുക്കൾ കഠിനമായാൽ ശീതദേഹപ്രകൃതിക്കാരിലെ ശീതദോഷങ്ങള്‍ സജീവമാകും. ശീതദോഷങ്ങളെ താൽക്കാലികമായി ശമിപ്പിക്കുവാൻ സൂര്യചേതനയെഉഷ്ണദ്രവ്യങ്ങളെ ഔഷധമായി ഉപയോഗിക്കണം. ശീതരോഗങ്ങളെ ലഘുവാക്കാന്‍ ഉത്തമമായ ഒന്നാണ് ചുക്ക്. ഭൂട്ടാനിലെ ഗുരുശേഷ്ടരും തിരുവഞ്ചിക്കുളത്തെ ഗുരുശ്രേഷ്ഠരും ദിവസത്തിൽ നാലുനേരവും എരിവ് കഴിക്കുന്നത്കുരുമുളക് ഉപയോഗിക്കുന്നത് ശീതദോഷരോഗങ്ങളില്‍ നിന്ന്കഫവർദ്ധന രോഗങ്ങളിൽ നിന്ന്വാതക്ഷയരോഗങ്ങളിൽ നിന്ന് ശീതഋതു പ്രയാസങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതുകൊണ്ടാണ്. 

ഉഷ്ണമേഖലയില്‍ ജീവിക്കുന്ന ഉഷ്ണദേഹപ്രകൃതിക്കാരുടെ നിജരോഗങ്ങള്‍ക്ക് കാരണം ഉഷ്ണവിഷമാണ്ഉഷ്ണദോഷബലങ്ങളാണ്. ഇവരുടെ കഠിനങ്ങളായ നിജരോഗങ്ങളില്‍സഹജരോഗങ്ങളിൽ തിബറ്റ്ഭൂട്ടാന്‍തെലുങ്കാന എന്നിവിടങ്ങളിലെ എരിവുരസത്തിൽ ഊന്നിയുള്ള ആഹാരരീതി വേനൽ  ഋതുവിൽ ഗുണം ചെയ്യുകയില്ല. ഉഷ്ണദേഹപ്രകൃതിക്കാര്‍ക്ക് ഗ്രീഷ്മത്തിൽ, ഉഷ്ണരോഗാവസ്ഥയിൽ പാല്‍വാഴപ്പഴം എന്നിവ പതിവായി കഴിക്കാവുന്നതാണ്. വാഴപ്പഴംതേങ്ങാപ്പാല്‍പാല്‍ഏലം എന്നിവകൊണ്ട് തയ്യാറാക്കുന്ന പായസവും ശീതമാണ്. ഇത് കഫവർദ്ധകങ്ങളായതിനാൽ പ്രമേഹരോഗത്തിൽ വർജ്ജ്യവുമാണ്. കർപ്പൂരം, അർജുന, ചന്ദനം, കരയാമ്പൂ, ഏലം എന്നിവ ശീതമാണ്. ദോഷരോഗങ്ങളുടെ മൃദു അവസ്ഥയിൽ സമാന ആശയത്തിലുള്ള ഔഷധങ്ങൾ സൂക്ഷ്മ മാത്രയിൽ പ്രയോജനപ്പെടുത്തണം.

ഋതുക്കള്‍ ഏത് തന്നെയായാലും സ്വാതികാഹാരം തന്നെ കഴിക്കണം. തമസ്സ്രജസ് ആഹാരയിനങ്ങള്‍ക്ക് നിയന്ത്രണം കൊടുക്കണം. ആഹാരയിനങ്ങളെ തേടി ദേശം വിട്ട് ദേശം എന്ന രീതിയില്‍ അലയരുത്. അതാത് ദേശങ്ങളില്‍ ലഭ്യമായ ആഹാരയിനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിച്ച് ശീലിക്കണം. കൊതി മൂത്താല്‍ പോലും ആകാശദോഷചേതനകളെവാതദോഷ ബലത്തെ നിര്‍വീര്യമാക്കാന്‍ പ്രാപ്തിയുള്ളവ ആയാല്‍ പോലും അമേദ്യവും അതിന്‍റെ വകഭേദങ്ങളും മറ്റും ചേര്‍ത്ത് കൃഷി ചെയ്ത് ഉണ്ടാക്കിയ ആഹാരദ്രവ്യയിനങ്ങളെ പതിവായി ഭക്ഷിക്കരുത്. ചിലര്‍ക്ക്  ഉള്ളികൂണ്‍കരിമീന്‍, ചെമ്മീൻ എന്നിവ പോലുള്ള ഇനങ്ങള്‍ നിത്യവും കഴിക്കാനാണ്, കഴിപ്പിക്കാനാണ് ഏറെ ഇഷ്ടം.

പേശിവേദനയ്ക്ക് മുഖ്യകാരണം ദേഹദ്രാവകങ്ങളിൽ വിഷത്തിൻ്റെയൊ അമ്ലത്തിൻ്റെയൊ സാന്നിദ്ധ്യമാണ്. അല്ലെങ്കിൽ ദോഷബലങ്ങളുടെ ആധിക്യമാണ്. വേദനാചികിത്സയില്‍ പ്രഥമപരിഗണന വിഷശോധനയ്ക്കാണ്. വിഷശോധന അസാദ്ധ്യമായാല്‍ വിഷങ്ങളെ വിപരീത ആശയത്തിൽ, തുടർന്ന് സമാന ആശയത്തില്‍ നിര്‍വ്വീര്യമാക്കണം. ദോഷബലങ്ങളെ ശോധിപ്പിക്കാന്‍ സാദ്ധ്യമല്ല. സൂക്ഷ്മദോഷബലങ്ങള്‍ ശക്തിമത്തായാല്‍ അവയെ ആദ്യം വിപരീതരീതിയിൽ ശമിപ്പിക്കണം. ദോഷബലങ്ങളുടെ വീര്യലക്ഷണങ്ങൾ കുറയുമ്പോള്‍ സമാന ആശയത്തിൽ ശമനം ചെയ്യണം. രോഗപ്രയാസങ്ങള്‍ ഗുരുവാണെങ്കില്‍ വിപരീതത്തിലും മൃദു ആണെങ്കില്‍ സമാനരീതിയിലും ശമനം ചെയ്യണം. വേദനനിവാരണകർമ്മങ്ങളെയും ദോഷപരിഹാരത്തെയും നാട്യങ്ങളാക്കുന്നത് അനർത്ഥമാണ്കഷ്ടമാണ്, പുരുഷാപരാധമാണ്. പുരുഷാപരാധകര്‍മ്മങ്ങള്‍ പതിവാക്കിയാല്‍ മർമ്മഭാഗങ്ങൾ അകാലത്തിൽ ക്ഷയിക്കും. ബീജങ്ങള്‍ ശുഷ്ക്കമാകും. തലമുറകള്‍ വീണ്ടും ഭിന്നശേഷിക്കാരാകും. വാർധക്യക്കാലം ആകെ ദുരിതത്തിലാകും.

ആരോഗ്യം നിലനിര്‍ത്തുന്നതിന് എന്നപോലെ വേദനകളെ പരിഹരിക്കുന്നതിലും ശുദ്ധി അനിവാര്യമാണ്. സ്ഥൂലധാതുക്കളിലും സൂക്ഷ്മധാതുക്കളിലും ശുദ്ധി നേടണം. ചേതനാതലത്തിലും ശുദ്ധി കൈവരിക്കണം. ശുദ്ധിചെയ്യലാണ് കുദാശ. സൂക്ഷ്മവിഷം മൂലമുള്ള പ്രയാസങ്ങള്‍ ഗുരുവെങ്കില്‍ പ്രയാസങ്ങളെ ആദ്യം വിപരീതരീതിയില്‍ ശമിപ്പിക്കണം. വിഷം സൂക്ഷ്മവും ലഘുവും ജ്ഞാതവും എങ്കിൽ സമാനമായ മറ്റൊരു വിഷത്തെ അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തി നിര്‍വ്വീര്യമാക്കണം. ഇതിന് സഹായിക്കുന്ന ശോധനാശമന ഔഷധങ്ങളാണ് കാളകൂടകങ്ങൾ, കിനകൾ, ആവണക്കുകൾ, അമരകള്‍ഇവയെ പ്പറ്റി അറിയണം. ഇവയെ അനുഭവിക്കണം.

ശീതവേദനയെ പരിഹരിക്കാന്‍ വേണ്ടി വാനരന്മാര്‍ വളരെ പ്രയാസപ്പെട്ട്‌ മലകൾ കയറി സംഘടിപ്പിച്ചുപോരുന്ന ഒരു കാളകൂടക ഔഷധമാണ് കന്മദം. കുരുമുളകും കിരിയാത്തയും കാഞ്ഞിരവും ആവണക്കും പീപ്പലും പാഷാണവും ഉപ്പും ഐഡിന്‍ലവണവും സ്വര്‍ണ്ണലവണവും കറുത്തിയവും ഉഷ്ണ കാളകൂടകങ്ങളാണ്. കര്‍പ്പൂരംഏലംകടുകുരോഹിണികരയാമ്പൂഗുഗ്ഗുല്‍കരിങ്ങാലി, മുത്ത്‌ എന്നിവ ശീതയിനം കാളകൂടകങ്ങളാണ്. വിഷചികിത്സയും തീവ്ര രോഗലക്ഷണചികിത്സയും ദോഷബലവിപരീത ചികിത്സയും സമാന ചികിത്സയും വിഭിന്നങ്ങളാണ്.

സ്വാന്തനമന്ത്രങ്ങള്‍ കേട്ടാലും ലഘുവായ തോതിലുള്ള ശബ്ദതരംഗങ്ങള്‍ ഏറ്റാലും ആര്‍ജിത ദോഷചേതനകള്‍ അടങ്ങും. കാന്തവിശേഷ ബലങ്ങൾ, ചൂളസംഗീതംസ്വാന്തനഗീതങ്ങള്‍സൂക്ഷ്മങ്ങളായ കാളകൂടക മരുന്നുവിശേഷ അർത്ഥങ്ങള്‍ എന്നിവയെല്ലാം കൈവശം ഉള്ളവനായിരിക്കണം ധർമ്മവൈദ്യത്തിലെ ഭിഷ്വഗരന്‍ഔഷധസത്ത് കൊണ്ട് അഭിഷേകം ചെയ്ത് രോഗങ്ങളെ ജാലവിദ്യയെന്നോണം പരിഹരിക്കുന്നവനാണ് മുണ്ടന വൈദ്യൻകൊട്ടാര ഭിഷ്വഗരന്മാരുടെയും ക്ഷുരക ശ്രേഷ്ഠന്മാരുടെയും കാര്യങ്ങൾക്ക്  കായകല്പചികിത്സയിൽ വലിയ പ്രസക്തിയൊന്നും ഇല്ല.

ദുഃഖവും വേദനയും വിട്ടുമാറാതെ നിലകൊള്ളുന്നുവെങ്കിൽ പൗരസ്ത്യ മണ്ടനെങ്കിൽ മണ്ടൻ, മുണ്ടൻ എങ്കിൽ മുണ്ടൻ എന്ന നിലയിൽ ആയാൽ പ്പോലും ഇത്തരം വൈദ്യന്മാരെ അന്വേഷിച്ച് ആശ്രയിക്കണം. "കിട്ടാത്ത മുന്തിരി പുളിക്കും" എന്ന അഹന്തയില്‍അഹങ്കാരത്തിൽ, അത്തരം ബോധദാരിദ്രത്തിൽ കാലം കഴിച്ചാല്‍ വേദനയുടെ കാഠിന്യം ദിനംപ്രതി വര്‍ദ്ധിക്കും. ദുരിതം അനുഭവിച്ചുകൊണ്ടേയിരിക്കും. വാര്‍ധക്യംമരണം എന്നിവ ആകസ്മികമാകും. നേരെത്തെയുമാകും. മുണ്ടൻ വൈദ്യൻ വീട്ടിൽ എത്തി രോഗത്തെ പരിഹരിച്ചുതരും എന്ന് വ്യാമോഹിക്കരുത്. തേടി പോയി ചികിത്സ അഭ്യർത്ഥക്കണം. വിധിക്ക് കാത്തിരിക്കരുത്.മുണ്ടന് ദക്ഷിണ കൊടുക്കാതെ പറ്റിക്കുന്നത് അപരാധമാണ്. അത് രോഗത്തെ ആവർത്തിപ്പിക്കും.

സൌമ്യം എന്നതിന് സമാനംഹിതംവാനരന്‍മനുഷ്യകുഞ്ഞ്സത്യംധർമ്മം എന്നെല്ലാം അര്‍ത്ഥവ്യാപ്തിയുണ്ട്. വാനര കോപ്രായങ്ങളെയും വേഷഭൂഷനാട്യങ്ങളെയും ചിഹ്നങ്ങളെയുംസംബന്ധിച്ച ദര്‍ശനം നല്ലതിന്. ദ്രവ്യവും ദേശവും കാലവും വേദവും വിഷയങ്ങളും പരിണാമങ്ങളും യജ്ഞവും നല്ലതിന്. പൂര്‍വ്വബീജങ്ങളും ബാല്യവും കൌമാരവും കാമവും വേദനാനുഭവഭേദങ്ങളും നല്ലതിന്. ധര്‍മ്മവും മര്യാദകര്‍മ്മവുംത്യാഗവും പുണ്യവും  നല്ലതിന്. ക്ഷമയും സഹനവും ബലിയും നരയും ജരയും ശൂന്യതാബോധവും നല്ലതിന്. 

കായകല്പവും കന്മദവും കാളകൂടകങ്ങളും അമരകളും മല്ലികയും മീറയും യൂക്കാലി തങ്കമന്നയും ഉപ്പ് മന്നയും ആൾഫാൽഫയും അതിന്‍റെ ഭോജനവും നല്ലതിന്. ധർമ്മചികിത്സയും കാന്തഅഭിഷേകവും പുഷ്പസത്ത് അഭിഷേകവും നല്ലതിന്. കിട്ടിയ മുന്തിരി മധുരിക്കട്ടെ! ആനന്ദ ശോഭ ചുറ്റും പരക്കട്ടെ. സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം നല്ലതിന്. സംഭവിക്കാനുള്ളതെല്ലാം നല്ലതിന് ആകട്ടെ. 'എല്ലാം അങ്ങിനെ തന്നെ ആയിരിക്കട്ടെ'!

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.


No comments:

Post a Comment