Tuesday, 31 March 2020

ജീവിതദര്‍ശനം. 2. Kader Kochi

ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ കാമംഅര്‍ത്ഥം എന്നിവ സമ്പാദിച്ച് ജീവിതകാലത്തില്‍ ഉടനീളം സുഖവും സമാധാനവും ആനന്ദവും സംതൃപ്തിയും അനുഭവിക്കുക എന്നതാണ് ജീവിതത്തിന്‍റെ ലക്ഷ്യമായി പൂര്‍വ്വികര്‍ കണക്കാക്കിയിരുന്നത്. ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് ആയുസ്സ് വേണം. ഒപ്പം ആരോഗ്യവും വേണം.

ജനനം മുതല്‍ മരണം വരെയുള്ള കാലമാണ് ആയുസ്സ്. പുഷ്ടികാലംനിലനില്‍പ്പ്‌കാലംക്ഷയകാലം എന്നിങ്ങനെ ആയുസ്സിനെ വിഭജിക്കാം. ആയുസ്സ് നിലനിര്‍ത്താന്‍ ദേഹപ്രകൃതിപ്രായംതൊഴില്‍ദേശംഋതുക്കള്‍ തുടങ്ങിയവയ്ക്ക് യോജിച്ചതായ ആരോഗ്യം സമ്പാദിക്കണം. എന്തെല്ലാം ആഹരിക്കണം എന്തെല്ലാം ആഹരിക്കരുത്‌ എന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനം ആരോഗ്യമാണ്.

പ്രകൃതിപരമായ പ്രതിഭാസങ്ങളുടെ ഭാഗമാണ് ജനനം. ആദ്യത്തില്‍ ആരും തന്നെ ആരായും ജനിക്കുന്നില്ല. ജന്മം കൊണ്ട് ഭൂമിയില്‍ എന്തവകാശം ആണോ ഉള്ളത് അത്തരം അവകാശം എല്ലാവര്‍ക്കും തുല്യമാണ്. ഭൂമിയിലെ ജന്മം കൊണ്ട് ശ്വസിക്കാനും ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും വംശവര്‍ദ്ധന നടത്താനും കര്‍മ്മം ചെയ്യാനും അറിവ് സമ്പാദിക്കാനും അര്‍ത്ഥം നേടാനും ത്യാഗം ചെയ്യാനും വിശ്രമിക്കാനും സഞ്ചരിക്കാനും വിശ്വസിക്കാനും എഴുതാനും പറയാനും വിഷത്തെ തിരസ്ക്കരിച്ച് സുഖിക്കാനും തുള്ളാനും ആനന്ദിക്കാനും എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്‌. കര്‍മ്മഫലം ഒഴിച്ചുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്.

മനുഷ്യജീവിതത്തിന്‍റെ കാരണങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ചുള്ള അന്വേഷണം പണ്ട് മുതല്‍ തുടങ്ങിയതാണ്. മുന്‍ തലമുറയില്‍ നടപ്പാകാതെ പോയ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാനും ചെയ്തുപോയ പാപപുണ്യകര്‍മ്മങ്ങളുടെ ഫലം അനുഭവിക്കാനും വേണ്ടിയാണ് ഓരോരുത്തരും ജനിക്കുന്നത് എന്നായിരുന്നു മനുഷ്യജന്മം സംബന്ധിച്ച പൂര്‍വ്വികരുടെ വിശ്വാസം.

ഹിംസദ്രോഹംമോഷണംവ്യഭിചാരംഏഷണിപരുഷവാക്ക്നുണപറയല്‍കലഹം ഉണ്ടാക്കുന്ന വാക്കുകള്‍ പറയല്‍മറ്റുള്ളവര്‍ക്ക് ആപത്ത് ഉണ്ടാകണം എന്ന ചിന്തമറ്റുള്ളവര്‍ നശിക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനദ്രോഹവിഷയങ്ങളില്‍ താല്‍പര്യം എന്നിവ ആയിരുന്നു പഴയ കാലത്തെ പാപങ്ങള്‍. മറ്റുള്ളവര്‍ക്ക് നന്മയും ഉപകാരവും ഉണ്ടാകുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ആയിരുന്നു പഴയകാലത്തെ പുണ്യം. ജീവന്‍മനസ്സ്ഇന്ദ്രിയങ്ങള്‍ശരീരംകര്‍മ്മംപ്രകൃതിദ്രവ്യങ്ങള്‍ദേശംകാലം എന്നിവയുടെ എല്ലാം ചേര്‍ച്ചയുടെ ഉല്‍പന്നമാണ് മനുഷ്യജീവിതം. അറിവ്കര്‍മ്മംഅര്‍ത്ഥംസാഹചര്യംകാലം എന്നിവ ജീവശക്തിക്ക്മനസ്സിന്ശരീരത്തിന് എല്ലാം ഹിതമായാല്‍ദേഹധാതുക്കള്‍മലങ്ങള്‍മനസ്സ്ബലങ്ങള്‍ എല്ലാം പരസ്പരം ഹിതമായാല്‍ സുഖം അനുഭവപ്പെട്ടുകിട്ടും.

സുഖം എന്നത് ദേഹത്തിന്‍റെ ബലവും അയവും മനസ്സിന്‍റെ ശാന്തിയുമാണ്. ശാന്തി അധികവും അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളോട് ബന്ധപ്പെട്ട ബാഹ്യമനസ്സാണ്. ആനന്ദംസംതൃപ്തി അനുഭവിക്കുന്നത് ജീവശക്തിയുമായി ബന്ധപ്പെട്ടോ സൂക്ഷ്മബോധങ്ങളുമായി ബന്ധപ്പെടാന്‍ വേണ്ടി നിലകൊള്ളുന്നതോ ആയ ആന്തരികമനസ്സാണ്.

ഭൂമിയില്‍ മനുഷ്യന് ആരോഗ്യകരവും ആനന്ദകരവുമായ ജീവിതം നയിക്കുന്നതിന്ജ്ഞാനംശുദ്ധികര്‍മ്മംകല എന്നീ നാല് സംഗതികള്‍ വേണ്ടതുണ്ട്. മനുഷ്യരെ തരംതിരിക്കുമ്പോള്‍ അവനെ വിത്യസ്തനാക്കുന്നത് നിറവും ആകൃതിയും എന്നതിനേക്കാള്‍ അവന്‍റെ അറിവും കര്‍മ്മവും ആനന്ദവുമാണ്.

ഇഹലോകവും പരലോകവും ഉള്‍പ്പെട്ടതാണ് പ്രപഞ്ചം. പ്രപഞ്ചവും കാലവും ചേര്‍ന്നതാണ് അപരബ്രഹ്മം അഥവാ പ്രകൃതി. പ്രകൃതി പരിണമിച്ചാണ് അറിവ് രൂപംകൊണ്ടത്. പ്രകൃതി എന്നപോലെ അറിവും ഇവിടെ പണ്ടേ ഉള്ളതാണ്. അറിവ് എന്നത് പ്രപഞ്ചത്തിലെ സ്ഥൂലവും സൂക്ഷ്മവും ആയ ഘടകങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ്.

ബാഹ്യഇന്ദ്രിയങ്ങള്‍ മുഖേനെ മനസ്സില്‍ എത്തുന്ന വിഷയങ്ങളും ആന്തരിക ഇന്ദ്രിയങ്ങള്‍ വഴി സംഘടിപ്പിക്കാവുന്ന വിവരങ്ങളും ഉണ്ട്. അറിവിന്‌ ഒരു സാങ്കല്‍പ്പികരൂപവും ഒരു അനുഭവരൂപവും ഉണ്ട്. ഒരു സത്യപ്രകൃതിയും ഒരു അസത്യപ്രകൃതിയും ഉണ്ട്. പ്രപഞ്ചത്തിന് പുറത്തുള്ള സംഗതികളെ സംബന്ധിച്ചുള്ള ധാരണകള്‍ വെറും സങ്കല്‍പ്പങ്ങളാണ്.

അറിവ് നിത്യം ആണ്. സത്യം അല്ല. ഭൂതംവര്‍ത്തമാനംഭാവി എന്നീ കാലങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്നതോ പരിണാമം ഇല്ലാത്തതോ ആയ സംഗതിയാണ് സത്യം. അതിനെ പൂര്‍വ്വികര്‍ പരമാത്മാവ്‌ എന്നും അതിന്‍റെ ഗുണവിശേഷത്തെ അപരബ്രഹ്മം എന്നും മനുഷ്യനില്‍ നിലകൊള്ളുന്ന അതിന്‍റെ അംശത്തെ അപര ബ്രഹ്മബോധാംശം അഥവാ ആത്മാവ് എന്നും വിളിച്ചു. അപരബ്രഹ്മത്തിന്‍റെ സൂക്ഷ്മ പതിപ്പായ ബ്രഹ്മബോധാംശം ജീവശക്തിയോടൊപ്പം നിലകൊള്ളുന്നുണ്ട് എന്നും പൂര്‍വ്വികര്‍ സങ്കല്‍പ്പിച്ചു.

അപരബ്രഹ്മബോധാംശവും ജീവാത്മാവും പരമാത്മബോധത്തില്‍ നിന്ന് രൂപപ്പെട്ടതാണ്. അപരബ്രഹ്മബോധത്തിന്‍റെ ഉല്‍പന്നമാണ് മനുഷ്യനിലെ അറിവ്. പ്രപഞ്ചംകാലം എന്നിവയ്ക്ക് എന്നപോലെ മനുഷ്യനിലെ അറിവിനും പരിണാമമുണ്ട്. അതിനാല്‍ പ്രപഞ്ചംകാലംഅറിവ് എന്നിവ മൂന്നും പൂര്‍ണ്ണമായും സത്യം അല്ല. അസത്ത് ആണ്.

മനസ്സ് എന്നത് ശരീരത്തിന്‍റെ പരിണമിക്കുന്ന ധാതു ഉല്‍പന്നമാണ്.  നിലയ്ക്ക് അറിവ് എന്ന പോലെ മനസ്സും സത്യം അല്ല. അന്നം നന്നായാല്‍ശരീരം നന്നായാല്‍ മനസ്സ് നന്നാകുംഅറിവ് നന്നാകും. ശരീരം നശിച്ചാല്‍ മനസ്സും അറിവും നശിക്കും. തിരിച്ചും സംഭവിക്കും. ജ്ഞാനം നേടാനായാല്‍ജീവശക്തി മെച്ചപ്പെട്ടാല്‍  ശരീരവും പുഷ്ടിപ്പെടും.

ജീവന്‍ ആയ ഞാന്‍ ആരായിരുന്നുഇപ്പോള്‍ ആരാണ്തന്‍റെ ശരീരംമനസ്സ് എന്നത് എന്താണ്മുന്‍പ് എങ്ങിനെയായിരുന്നുജനനത്തിനും മരണത്തിനും ഇടയില്‍ ഇപ്പോള്‍ എവിടെയാണ്നാളെ എങ്ങിനെ ആയിരിക്കും എന്നത് സംബന്ധിച്ച് എല്ലാമുള്ള സൂക്ഷ്മ അറിവാണ് ജ്ഞാനം. ശരീരത്തിന് അകത്തും പുറത്തുമുള്ള സ്ഥൂലപദാര്‍ത്ഥങ്ങളെ സംബന്ധിച്ചുള്ള അറിവാണ് വിജ്ഞാനം.

ഓരോ പദാര്‍ത്ഥങ്ങളിലും എല്ലാവിധ ഭൂതങ്ങളും കണങ്ങളും ബലങ്ങളും ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അവ ഏറിയും കുറഞ്ഞും ഇരിക്കുന്നതുകൊണ്ടാണ് അവ വിത്യസ്ത ദ്രവ്യങ്ങളായി അനുഭവപ്പെടുന്നത്. പ്രപഞ്ചത്തെ കുറിച്ചുംഅതിലെ ദ്രവ്യങ്ങളെ കുറിച്ചും പഞ്ചേന്ദ്രിയങ്ങള്‍ മുഖേനെ അറിഞ്ഞുണ്ടായ അനുഭവങ്ങളുടെ സങ്കേതമാണ് ശാസ്ത്രം. ശാസ്ത്രവും അസത്ത് ആണ്.

അറിവുകള്‍വിശ്വാസങ്ങള്‍ എന്നിവ ഏത് തരത്തില്‍പ്പെട്ടതായാലും അത് ഇടയ്ക്കിടെ പുനര്‍ചിന്തനം നടത്തി കഴുകി ശുദ്ധമാക്കി വെയ്ക്കണം. അതുമൂലം ലഭിക്കുന്ന സാരാംശം മനസ്സില്‍ ഉറപ്പിക്കണം. അഹങ്കാരംഭയംവെറുപ്പ്അസൂയകോപംമോഹംലോഭചിന്ത തുടങ്ങിയ മനോമലങ്ങളെ ഇടയ്ക്കിടെ ദൈവത്തിന് ദാനം ചെയ്യണം. മനോമലങ്ങള്‍ വര്‍ദ്ധിച്ചാല്‍ അഹന്ത സജീവമാകുംത്രിദോഷങ്ങള്‍ കരുത്താര്‍ജ്ജിക്കുംജീവശക്തി കുറയുംആരോഗ്യം ക്ഷയിക്കുംഅസുഖംദുഃഖം എന്നിവ അനുഭവപ്പെടും.

ജീവിതത്തിന്‍റെ ആത്യന്തികലക്ഷ്യമായ ആനന്ദം അനുഭവിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളും യുക്തികളും സങ്കേതങ്ങളും പൂര്‍വ്വികര്‍ക്ക് അറിയാമായിരുന്നു. യോഗ എന്നാല്‍ മാര്‍ഗ്ഗം എന്നാണ് അര്‍ത്ഥം. ആനന്ദസമ്പാദനത്തിനുള്ള ഒരു മാര്‍ഗ്ഗമാണ് ധര്‍മ്മാനുഷ്ഠാനംജ്ഞാനംത്യാഗംശരണം തുടങ്ങിയവയാണ് മറ്റ് മുഖ്യമാര്‍ഗ്ഗങ്ങള്‍‍‍‍‍. ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ പ്രത്യേകത അനുസരിച്ച് ഓരോ പ്രായത്തിലും വേണ്ട സുഖംസന്തോഷം എന്നിവ അനുഭവിക്കാന്‍ സഹായിക്കുന്ന വിവിധയിനം യുക്തികളെ അന്വേഷിച്ച് ജീവിതത്തില്‍ അവര്‍ സ്വീകരിച്ചു. യുക്തികള്‍ തമ്മില്‍ തമ്മില്‍ വിരുദ്ധങ്ങള്‍ ആകാതിരിക്കാനും അവര്‍ ശ്രദ്ധിച്ചു. ധര്‍മ്മമാര്‍ഗ്ഗത്തിന് പൂര്‍വ്വികര്‍ കൂടുതല്‍ ഊന്നല്‍ നല്‍കി.

ലോകമര്യാദകള്‍ അനുസരിച്ച് അവനവനെ തന്നെ സംരക്ഷിക്കുന്ന പ്രവൃത്തിയാണ് ധര്‍മ്മം. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും അവരുടെ ധര്‍മ്മം അനുഷ്ഠിക്കുന്നുണ്ട്. അതുപോലെ മനുഷ്യനും അവന്‍റെ ധര്‍മ്മം തിരിച്ചറിഞ്ഞ് അനുഷ്ഠിക്കണം. ശരീരംഇന്ദ്രിയങ്ങള്‍മനസ്സ്ജീവന്‍ എന്നിവ കൊണ്ടുള്ള പ്രവൃത്തികളാണ് കര്‍മ്മം. കൈ കൊണ്ടും ദേഹം കൊണ്ടും നാക്ക് കൊണ്ടും ഉള്ള കര്‍മ്മങ്ങള്‍ ശരീരത്തിന്‍റെ ധര്‍മ്മമാണ്. മണക്കുന്നത്രുചിക്കുന്നത്കാണുന്നത്സ്പര്‍ശിക്കുന്നത്കേള്‍ക്കുന്നത് എല്ലാം ഇന്ദ്രിയങ്ങളുടെ ധര്‍മ്മമാണ്. സങ്കല്‍പ്പിക്കുകയും ആഗ്രഹിക്കുകയും വിവേചിച്ചറിയുകയും ഓര്‍ക്കുകയും ചെയ്യുക എന്നത് മനസ്സിന്‍റെ ധര്‍മ്മമാണ്.

ആകാശത്തിലൂടെ പറക്കുന്നത് ആയി സങ്കല്‍പ്പിച്ചാല്‍മറ്റൊരാള്‍ പറക്കുന്നത് ദര്‍ശിച്ചാല്‍ സന്തോഷം  ലഭിക്കും. ആകാശത്തിലൂടെ പറക്കാന്‍ കഴിഞ്ഞാല്‍ സുഖം കൂടുതലായി അനുഭവപ്പെടും. മനോ ഇന്ദ്രിയകര്‍മ്മങ്ങള്‍ താല്‍ക്കാലിക സുഖാനുഭവങ്ങള്‍ നല്‍കുമ്പോള്‍ശരീരകര്‍മ്മങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ട അനുഭവങ്ങളെ പ്രദാനം ചെയ്യും. അതിനാല്‍ മനോ ഇന്ദ്രിയകര്‍മ്മങ്ങളേക്കാള്‍ ദേഹകര്‍മ്മങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. ധര്‍മ്മാനുഷ്ഠാനത്തിനും പുണ്യാനുഷ്ടാനത്തിനും അനുകൂലമാകുംവിധം ശരീരംഇന്ദ്രിയങ്ങള്‍മനസ്സ് എന്നിവയുടെ ആരോഗ്യം നിലനിര്‍ത്തണം. ഓരോ നിമിഷവും പാഴാക്കാതെ ശ്രദ്ധയോടെ ജീവിതാന്ത്യം വരെ കര്‍മ്മം അനുഷ്ഠിക്കണമെന്നായിരുന്നു പൂര്‍വ്വികരുടെ കാഴ്ചപ്പാട്.

കര്‍മ്മത്തില്‍ തപസ്സ്കൃതജ്ഞതപ്രായശ്ചിത്വം തുടങ്ങിയ കാര്യങ്ങള്‍ അനുവര്‍ത്തിക്കണം. ക്ലേശം സഹിച്ചുള്ള കഠിനപ്രയത്നമാണ് തപസ്സ്. ജീവശക്തിയും ജീവാത്മാവും തമ്മിലുളള  ചേർച്ചയ്ക്ക് ഉതകുന്ന  സൂക്ഷ്മതയും ശ്രദ്ധയും ആലോചനയും ഉൾപ്പെട്ട മനസ്സിന്‍റെ ഉപാസനയാണ് ധ്യാനം. യൌവ്വനാരംഭത്തില്‍ തന്നെ കഠിനതപസ്സും ധ്യാനവും ചെയ്തുതുടങ്ങണം.

തൊഴിലിലും സാമൂഹ്യഇടപെടലുകളിലും എല്ലാം ഒരു സ്വതന്ത്ര തന്ത്രം രൂപപ്പെടുത്തണം. തൊഴിലില്‍ നിന്നും ജീവിത ചുറ്റുപാടില്‍ നിന്നും ഉണ്ടായ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച് ഉള്‍കൊള്ളണം. വിദ്യാഭ്യാസംപരിശീലനംപ്രയത്നംസഹനംവിജയംസംതൃപ്തി എന്നീ ക്രമത്തില്‍ ജീവിതത്തെ നയിക്കണം. എന്തെല്ലാം ചെയ്യണംഎന്തെല്ലാം ചെയ്യാന്‍ പാടില്ലഎന്തെല്ലാം ചെയ്യാന്‍ ബാക്കിയുണ്ട് എന്ന് തിരിച്ചറിയണം.

കര്‍മ്മംസാഹചര്യം എന്നിവയെ ഹിതകരമാക്കുന്നതോടൊപ്പം ശരീരംഇന്ദ്രിയങ്ങൾമനസ്സ്ജീവശക്തി എന്നിവയുടെ ആരോഗ്യത്തെ പോഷിപ്പിക്കാനും സംരക്ഷിക്കാനും വേണ്ടതായ അര്‍ത്ഥവും ധര്‍മ്മമാര്‍ഗ്ഗത്തില്‍ സംഘടിപ്പിക്കണം. പ്രപഞ്ചദ്രവ്യങ്ങള്‍അറിവ്സമ്പത്ത് എന്നിവയാണ് അര്‍ത്ഥം. മുന്‍ തലമുറയുടെയും അവനവന്‍റെയും പരിശ്രമങ്ങള്‍ വഴിയാണ് ഓരോരുത്തര്‍ക്കും അനുഭവിക്കാന്‍ വേണ്ട അര്‍ത്ഥം ലഭിക്കുന്നത്.

ജീവിക്കാന്‍ പ്രയാസപ്പെടുന്നത് അവിദ്യ മൂലം ജീവിതമാര്‍ഗ്ഗങ്ങള്‍ അറിയാത്തതുകൊണ്ടോ മനസ്സ്ഇന്ദ്രിയങ്ങള്‍ദേഹം എന്നിവ കൊണ്ട് കര്‍മ്മം ചെയ്യാന്‍ വേണ്ട നിവൃത്തികേട് കൊണ്ടോ ആണ്. ദാരിദ്രം ഉള്ളവര്‍ അര്‍ത്ഥം സമ്പാദിക്കാനായി കൂടുതല്‍ പരിശ്രമിക്കണം. അതിനുവേണ്ട വിദ്യകള്‍ അഭ്യസിക്കണം. മനുഷ്യൻ മുഖ്യമായും വായുജീവിയാണ്. വായുവിനെ സുഗമമായി സ്വീകരിക്കാനാകണം. ഉപജീവനത്തിന് വേണ്ട അര്‍ത്ഥം സമ്പാദിക്കാനും പരിസ്ഥിതിയേയും ജീവിതസാഹചര്യങ്ങളേയും നേരിട്ട് അഭിമുഖീകരിക്കാനും മനുഷ്യനെ പ്രാപ്തരാക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. അഭ്യസിച്ച വിദ്യകളെ ആശ്രയിച്ച് ഹിതകരമായ മാര്‍ഗ്ഗത്തിലൂടെ പരമാവധി കര്‍മ്മം അനുഷ്ഠിച്ച് അര്‍ത്ഥം സമ്പാദിക്കണം. കർമ്മഫലമാണ് അർത്ഥം. അര്‍ത്ഥസമ്പാദനത്തോടോപ്പം ജീവിതത്തിന് ഒരു ശോഭയും സുഗന്ധവും മാധുര്യവും സൃഷ്ടിക്കണം. സുഗന്ധം ചുറ്റുപാടും പടരുന്ന രീതിയില്‍ ജീവിക്കണം.

അര്‍ത്ഥം അധികമാണെങ്കില്‍ അതിനെ ത്യജിക്കണം. ശരീരമാലിന്യങ്ങളും മനോമാലിന്യങ്ങളും അവനവന് വേണ്ടാത്തതായ  അര്‍ത്ഥങ്ങളും ഈശ്വരന് ദാനം ചെയ്യണം. ദാനം ചെയ്യുന്നത് ശീലമാക്കണം. കര്‍മ്മവും തപസ്സും ചെയ്ത് സംഘടിപ്പിച്ചതോ ജീവിതത്തില്‍ വേണ്ടതോ ആയ അര്‍ത്ഥങ്ങള്‍ മറ്റുള്ളവര്‍ക്ക് സൌജന്യമായി നല്‍കലാണ് ബലി. അതിനെ ഒന്നിച്ച് നിരവധി പേര്‍ക്ക് നല്‍കുന്നതാണ് മഹാബലി. ലഘുവായും യുക്തിപരമായും ത്യാഗം പതിവാക്കിയാല്‍ അത് പാപഫലത്തിന് പ്രായശ്ചിത്തമാകും. ഇതുവഴി പാപബോധംഅപമാനഭാരം എന്നിവയെ കുറെയൊക്കെ അതിജീവിക്കാനാകും.

ഓരോരുത്തരുടേയും ജീവിതസാഹചര്യംജ്ഞാനംകര്‍മ്മം എന്നിവ അനുസരിച്ച് കോശങ്ങളില്‍കോശത്തിന് പുറത്തും അകത്തും ഉള്ള ദ്രാവകങ്ങളില്‍ബീജങ്ങളില്‍ജീനുകളില്‍ എല്ലാം പരിണാമം നടക്കും. അത്തരം പരിണാമങ്ങളെ നിയന്ത്രിക്കാന്‍ വ്യക്തിക്ക് കഴിയുന്നതല്ല. ഒരാളുടെ കര്‍മ്മങ്ങളെ അയാള്‍ക്ക് നിയന്ത്രിക്കാം. കര്‍മ്മഫലത്തെ നിയന്ത്രിക്കാന്‍ കഴിയുകയില്ല.

എല്ലാ മരങ്ങളും കായ്ക്കാത്തത് പോലെ എല്ലാവിധ കര്‍മ്മങ്ങളില്‍ നിന്നും ഉടന്‍ അനുകൂലഫലം ലഭിക്കുകയില്ല. പുണ്യകര്‍മ്മങ്ങള്‍ മാത്രം ചെയ്തിട്ടും ചിലപ്പോള്‍ ഫലം ഒട്ടും തന്നെ ലഭിച്ചില്ലായെന്നും വരാം. പാപകര്‍മ്മങ്ങള്‍ ഒന്നും ചെയ്യാതിരുന്നിട്ടും വളരെയധികം സല്‍കര്‍മ്മം ചെയ്തിട്ടും അകാരണമായി ഒരാൾക്ക് വേദനദുഃഖംഅസംതൃപ്തി എന്നിവ അനുഭവപ്പെടുന്നുവെങ്കില്‍ അത്മുന്‍തലമുറയിലെ പാപകര്‍മ്മങ്ങളുടെ ഫലമായിട്ടാണ്അല്ലെങ്കില്‍ മുന്‍തലമുറക്കാരുടെ മോഹങ്ങള്‍ പൂര്‍ത്തികരിക്കപ്പെടാതെ പോയതുമൂലമാണ് എന്ന നിലയിലായിരുന്നു പൂര്‍വ്വികര്‍ വിലയിരുത്തിയത്. മനസ്സില്‍ ദീര്‍ഘകാലങ്ങളായി നിലകൊണ്ടുപോരുന്ന അഹിതവിശ്വാസങ്ങളുടെ കാരണവും പൂര്‍വ്വജന്മപാപങ്ങള്‍ ആകാനിടയുണ്ട്പ്രായശ്ചിത്ത കർമ്മങ്ങളിലൂടെനിരന്തരമായ പരോപകാരകര്‍മ്മങ്ങളിലൂടെ അതിനെ അതിജീവിക്കാന്‍ പരിശ്രമിക്കണം.

ചുറ്റുമുള്ള ആളുകളുടെ ശരീരത്തിന്‍റെയും ഇന്ദ്രിയങ്ങളുടെയും മനസ്സിന്‍റെയുംജീവന്‍റെയും സംരക്ഷണംപോഷണം എന്നിവയില്‍ യുക്തിപരമായി മുഴുകുന്നത് പുണ്യപ്രവൃത്തിയാണ്. മറ്റുള്ളവരുടെ വേദനദുഃഖംദുരിതംദാരിദ്രം എന്നിവ പരിഹരിക്കാനും അവരെ സഹായിക്കാനും ശുശ്രൂഷിക്കാനും അവസരം ലഭിക്കുന്നത് മഹാഭാഗ്യമായി കരുതണം.

ഏതിനും ഒരു സമയം ഉണ്ട്.  ശുഭമുഹൂര്‍ത്തത്തിനായി കാത്തിരിക്കണം. പ്രതികൂലസാഹചര്യത്തില്‍ ലഘുവായി വിശ്രമിക്കണം. ഇന്ന് വിശ്രമംനാളെ പരിശ്രമം എന്ന് വിചാരിക്കരുത്. മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ ജീവിക്കാന്‍ പറ്റുമോ എന്ന് നോക്കണം. അനുകൂലസാഹചര്യത്തില്‍ പരമാവധി കര്‍മ്മം ചെയ്യണം. പ്രയത്നിച്ചവര്‍ക്ക് സുഖവും ആനന്ദവും വിജയവും ഉറപ്പായും ലഭിക്കും.

നൈസര്‍ഗികമായുള്ള ആഗ്രഹങ്ങളുടെ സഫലീകരണം മൂലം മനസ്സിന് ലഭിക്കുന്ന ലാഘവത്വവും സംതൃപ്തിയുമാണ് സന്തോഷം. ആഗ്രഹങ്ങള്‍ക്ക് ഒരു സങ്കല്‍പ്പഭാഗവും ഒരു അനുഭവഭാഗവും ഉണ്ട്. ബാഹ്യഇന്ദ്രിയങ്ങള്‍ നല്‍കുന്ന വിഷയങ്ങളില്‍മനസ്സില്‍ ഉടലെടുക്കുന്ന മോഹസങ്കല്‍പ്പങ്ങളില്‍ എപ്പോഴും ഒരു അപൂര്‍ണ്ണത നിലനില്‍ക്കും. അതുകൊണ്ട് തന്നെ അതുപ്രകാരം ലഭിക്കുന്ന സന്തോഷത്തിലും സംതൃപ്തിയിലും അപൂര്‍ണ്ണത നിലകൊള്ളും.

പൂര്‍ണ്ണമായ ഒന്നില്‍ നിന്ന് മാത്രമേ പൂര്‍ണ്ണമായ സംതൃപ്തി രൂപപ്പെടുകയുള്ളൂ. ജീവന്‍റെയും മനസ്സിന്‍റെയും ശരീരത്തിന്‍റെയും വിഷയങ്ങളില്‍ പൂര്‍ണ്ണത നേടാന്‍ ഉതകുന്ന അറിവുകള്‍ബലങ്ങള്‍ദ്രവ്യങ്ങള്‍കര്‍മ്മങ്ങള്‍മാര്‍ഗ്ഗങ്ങള്‍മുഹൂര്‍ത്തങ്ങള്‍ ഏതെല്ലാമാണ് എന്ന് അന്വേഷിച്ച് അറിയണം. പൂര്‍ണ്ണമായ സുഖംപൂര്‍ണ്ണമായ ആരോഗ്യം എന്ന ഒരു സംഗതി ഇല്ലായെന്ന് തിരിച്ചറിയണം. ഇല്ലാത്തതിനെ അന്വേഷിച്ച് സമയം കളയരുത്. പൂർണ്ണതയുളള വിശേഷമായി ചിലർ ജീവാത്മാവിനെ സങ്കല്പിച്ച് തൃപ്തിവരുത്തി.

അനുഭവസാദ്ധ്യമായ ആഗ്രഹങ്ങളെ തിരിച്ചറിയുകയും അവയെ വളര്‍ത്തുകയും അത്യാവശ്യമെങ്കില്‍ അവയെ നിയന്ത്രിക്കുകയും ചെയ്യണം. കാലം നീങ്ങിയാലും ആഗ്രഹങ്ങള്‍ കുറയുകയില്ല. ആഗ്രഹങ്ങള്‍ അനുഭവത്തില്‍ എത്തിചേര്‍ന്നാല്‍ അവ പരിണമിച്ച് ഇരട്ടിക്കും. ആഗ്രഹങ്ങള്‍ അധികരിച്ച് ആസക്തി ആയാല്‍ അത് അഹന്തയെ സജീവമാക്കും. അഹന്തയുടെ സന്തതികളായ ത്രിദോഷങ്ങളെ ഉണര്‍ത്തും. ജീവശക്തിയെ ക്ഷീണിപ്പിക്കും. വിവേചനബുദ്ധിയെ നിയന്ത്രിക്കും. ആധിക്കും വ്യാധിക്കും വഴിവെയ്ക്കും. ആസക്തിയെ ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്നും അതിന്‍റെ പ്രലോഭനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം.

അസംതൃപ്തിക്ക് കാരണം അമിതമായ പ്രതീക്ഷയാണ്. താന്‍ ആരാണ്ശരീരംഇന്ദ്രിയങ്ങള്‍മനസ്സ്ജീവൻ എന്നത് എന്താണ്ഓരോന്നിന്‍റെയും ധര്‍മ്മങ്ങള്‍ എന്തെല്ലാമാണ്;  സാഹചര്യങ്ങൾ എങ്ങിനെയാണ്തനിക്ക് കിട്ടാതെപോയ കർമ്മങ്ങൾ എന്താണ്തന്‍റെ കർമ്മ പ്രാരാബ്ദങ്ങൾ ഏതെല്ലാമാണ് എന്നതെല്ലാം ഒരുവന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കുറച്ച് ആഗ്രഹങ്ങളെ സഫലീകരിക്കാനും കുറെ ആഗ്രഹങ്ങളെ നിയന്ത്രിക്കാനും സാധിക്കും.

നമ്മുടെ കയ്യില്‍ ഇല്ലാത്തത് വേണം ആഗ്രഹിക്കേണ്ടത്. നമ്മുടെ കയ്യില്‍ ഉള്ളത് ഒന്നും നമ്മുടേത്‌ അല്ല. നമുക്ക് താല്‍ക്കാലികമായി കൈവശം വെക്കാന്‍ മാത്രം ലഭിച്ചതാണ് എന്ന് കരുതണം. ജീവിതത്തിന് അത്യാവശ്യമായ പലതും നമ്മുടെ കയ്യില്‍ ഇല്ലാതെ പോയത് നമുക്ക് വിധിച്ചിട്ടില്ലാത്തത് കൊണ്ടാണ് എന്ന് കരുതിയാല്‍ സംതൃപ്തി അനുഭവപ്പെട്ടുകിട്ടും.

ബുദ്ധി എന്നത് ശരി / തെറ്റുകളുടെ തിരിച്ചറിയലാണ്. വിവേകം എന്നത് ചിന്തയിലും കര്‍മ്മത്തിലും അര്‍ത്ഥത്തിലും ഉള്ള പ്രയാസങ്ങളെ പരിഹരിച്ചുകൊണ്ട് വ്യക്തിയിൽ സുഖംലാഘവത്വംസന്തോഷംസംതൃപ്തി എന്നിവ സൃഷ്ടിക്കാനുള്ള ശേഷിയാണ്. അത്തരം സുഖംസന്തോഷം അനുഭവിക്കാനാകാതെ വന്നാല്‍ അതിനുള്ള തടസ്സങ്ങള്‍ ഏതെല്ലാമാണ് എന്ന് അന്വേഷിക്കണം. അവയെ ദൂരീകരിക്കുന്നതിന് യുക്തിഭദ്രവും അനുഭവയോഗ്യവും ആയ പരിഹാര മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണം. മനസ്സും ശരീരവും ഇന്ദ്രിയങ്ങളും പ്രപഞ്ചവിഷയങ്ങളും സാഹചര്യവും തമ്മില്‍ അനുകൂലബന്ധം രൂപപ്പെടാന്‍ വേണ്ട ശേഷി സ്വായത്തമാക്കണം. അത് മെച്ചപ്പെടാനുതകുന്ന വിദ്യകളും സാമര്‍ത്ഥ്യവും അഭ്യസിക്കണംഅവിദ്യയെ ദൂരീകരിക്കണം.

പ്രപഞ്ചം എന്നത് വളരെ പണ്ട് മുതല്‍ ഉള്ളതാണ്. അത് പരിണാമവിധേയമാണ്. ഭൂമിഅതിലെ ജീവജാലങ്ങള്‍മനുഷ്യന്‍ എന്നിവ പ്രപഞ്ചത്തിന്‍റെ ഭാഗമാണ്. മനുഷ്യന്‍ അവനെ കുറിച്ചും അതോടൊപ്പം ഉള്ള സാഹചര്യംഭൂമിപ്രപഞ്ചംഅപരബ്രഹ്മം എന്നിവയെ കുറിച്ചും മറ്റും വേണ്ടതായ വിവരങ്ങള്‍ അന്വേഷിച്ചുനടത്തിയ യാത്രയുടെ ആകെതുകയാണ് മനുഷ്യന്‍റെ ജീവിതം. അത്തരം വിവരങ്ങള്‍ ബാഹ്യഇന്ദ്രിയങ്ങള്‍അനുഭവം എന്നിവ വഴിയും കുറച്ച് സങ്കല്‍പ്പം വഴിയും സംഘടിപ്പിച്ചതാണ്. ജീവിതത്തിന്‍റെ ആത്യന്തികലക്ഷ്യമായി പൂര്‍വ്വികര്‍ കണക്കാക്കിപോന്നത് ആരോഗ്യാധിഷ്ഠിതമായ സുഖാനുഭവത്തെയാണ്‌. ധര്‍മ്മംപുണ്യം തുടങ്ങിയ കര്‍മ്മാനുഷ്ഠാനം മുഖേനെയും ആഗ്രഹസഫലീകരണം മുഖേനയും വന്നുചേരുന്ന സന്തോഷത്തെയും സംതൃപ്തിയെയുമാണ്. ജീവശക്തിയും ജീവാത്മാവും ലയിക്കുമ്പോൾ ലഭിക്കുന്ന ആനന്ദാനുഭവത്തെയാണ്. അത് അനുഭവിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍അതില്‍ പ്രതീക്ഷ ഇല്ലെങ്കില്‍ മനുഷ്യജീവിതത്തിന് അര്‍ത്ഥമില്ലാതാകും.

വർത്തമാനകാല ജീവിതത്തില്‍ അനുഭവപ്പെട്ടുപോരുന്ന അസംതൃപ്തിഭയംദുഃഖംരോഗം എന്നിവയ്ക്ക് കുറെയെല്ലാം കാരണം വര്‍ത്തമാന കാലത്തിലെ തന്നെ പാപകര്‍മ്മങ്ങളോ അര്‍ത്ഥമില്ലായ്മയൊ ആണ്. പാപകര്‍മ്മങ്ങള്‍ക്ക് മറ്റൊരു കാരണം കാരണം ജീവശക്തിയെ ബാധിച്ച അഹന്തയാണ്വര്‍ദ്ധിച്ച ത്രിദോഷങ്ങളാണ്അതുമൂലം രൂപംകൊണ്ട തെറ്റിദ്ധാരണഅവിവേകംഅബദ്ധംഅജ്ഞതഅഹങ്കാരം എന്നിവയാണ്. വേദനദുഃഖം എന്നിവയ്ക്ക് കാരണം ജീവൻമനസ്സ്ഇന്ദ്രിയങ്ങൾദേഹംസാഹചര്യം എന്നിവയുടെ അതി / ഹീന / മിഥ്യായോഗങ്ങളാണ്. അല്ലെങ്കിൽ അശുദ്ധിയോ വിഷങ്ങളോ അവിദ്യയോ ആണ്.

പാപപ്രവൃത്തികളില്‍ നിന്നുള്ള വിടുതല്‍ ആണ് വ്രതം. അത് അനുഷ്ടിക്കണം. ചുറ്റും നടന്നുകൊണ്ടിരിക്കുന്ന പാപ പ്രവൃത്തികളെ ശ്രദ്ധിക്കരുത്ചിന്തിക്കരുത്. അവയെ കുറിച്ച് ചര്‍ച്ചചെയ്യരുത്. അധര്‍മ്മികള്‍അശുഭ മുഹൂര്‍ത്തങ്ങള്‍അസത്യകാഴ്ചകള്‍അപസ്വരങ്ങള്‍ദുഷ്ടജീവികള്‍ എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കണം. മൌനവും പുഞ്ചിരിയും ഇഷ്ടഭാഷയാക്കണം. വേദനയെ സഹിക്കാൻ പഠിച്ചാൽഇന്ദ്രിയസുഖത്തെ നിയന്ത്രിക്കാനും തിരസ്ക്കരിക്കാനും പഠിച്ചാല്‍ആഗ്രഹങ്ങളെ നിയുന്ത്രിക്കാനായാൽ മനസ്സില്‍ സന്തോഷവും ശാന്തിയും എളുപ്പം അനുഭവിക്കാനാകും.

പരോപകാരപ്രദമായ പ്രവൃത്തികളാണ് പുണ്യം. ധര്‍മ്മംപുണ്യം എന്നിവ ചെയ്യുന്നതിനും സുഖം,സന്തോഷംആനന്ദം എന്നിവ അനുഭവപ്പെട്ടുകിട്ടുന്നതിനും പ്രസന്നതഅച്ചടക്കംസ്നേഹംസാഹോദര്യംസഹവര്‍ത്തിത്വംകാരുണ്യം തുടങ്ങിയ ഗുണങ്ങളെ ഉപകരണമാക്കണം. അര്‍ത്ഥം നേടിയ ശേഷം ധര്‍മ്മംപുണ്യം എന്നിവ ചെയ്ത് തുടങ്ങാം എന്ന് കരുതരുത്. ദേശപ്രകൃതിദേശദൂഷ്യംകാലപ്രകൃതികാലവികൃതി എന്നിവയെ തിരിച്ചറിഞ്ഞ് കര്‍മ്മം ചെയ്യണം. മനസ്സില്‍ അനാവശ്യമായി വരുന്ന ആഗ്രഹങ്ങളേയും സങ്കല്‍പ്പങ്ങളേയും ഇന്ദ്രിയവിഷയങ്ങളേയും ഒഴിവാക്കി മനസ്സില്‍ എപ്പോഴും പരോപകാരം ചെയ്യുന്നത് സംബന്ധിച്ച വിഷയങ്ങള്‍ നിറയ്ക്കണം. അനാവശ്യസങ്കല്‍പ്പങ്ങള്‍ ഉണ്ടാകുന്നത് ഏകാന്തതയില്‍ നിന്നാണ് എങ്കില്‍ അത്തരം ഏകാന്തതയെ ഒഴിവാക്കണം.

സുഖംസന്തോഷം എന്നിവ സംഘടിപ്പിക്കുന്നതിനും അനുഭവിക്കുന്നതിനും വേണ്ട അനുകൂലഘടകങ്ങള്‍ പ്രകൃതി തന്നെ നമുക്കുചുറ്റും ഒരുക്കിതന്നിട്ടുണ്ട്. ദേശപ്രകൃതിയോടും കാലപ്രകൃതിയോടും സഹജീവജാലങ്ങളോടും എല്ലാം ഇണങ്ങണം. അവയുടെ വികൃതികളെ അവഗണിക്കാനും സഹിക്കാനും പഠിക്കണം. ഇണക്കവും കർമ്മവും ക്ഷമയും കർമ്മഫലത്യാഗവും ജീവിതദര്‍ശനം ആക്കണം.

മറ്റുള്ളവരില്‍ നിന്ന് ഏല്‍ക്കേണ്ട വന്ന ദുരനുഭവങ്ങളെ മറക്കണം. മറ്റുള്ളവര്‍ക്ക് എപ്പോഴും പൊറുത്തുകൊടുക്കണം. കര്‍മ്മനിര്‍വ്വഹണത്തിനിടയില്‍ അറിയാതെ പാപം ചെയ്തുപോയാല്‍ വൈകാതെ തന്നെ പ്രായശ്ചിത്തം ചെയ്യണം. ഫലം പ്രതീക്ഷിക്കാതെ തന്നെ സ്വാതികരായ ആളുകളെ സേവിക്കുന്നത് ദുരനുഭവങ്ങളെ മറക്കാനും സുഖം അനുഭവപ്പെട്ടുകിട്ടാനും സഹായിക്കും. സ്വാതികരായ ആളുകളെ അന്വേഷിച്ചറിഞ്ഞ് സേവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കൂടുതലായി സ്നേഹിച്ച് അര്‍ത്ഥങ്ങളെ ത്യജിച്ച് ദുരനുഭാവങ്ങളെ മറക്കണം.

പ്രപഞ്ചത്തെക്കുറിച്ച്പ്രകൃതിയെക്കുറിച്ച്അപരബ്രഹ്മത്തെക്കുറിച്ച് സങ്കല്‍പ്പിക്കുകയും അതുപ്രകാരം പ്രകൃതിയെ അനുസരിക്കുകയും പരബ്രഹ്മനെ വണങ്ങുകയും ചെയ്യുകരാജ്യനന്മനിയമങ്ങള്‍ ആചരിക്കുകവിവേകത്തോടെ രാഷ്ട്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുക എന്നതാണ് ആരാധന എന്നതുകൊണ്ട് പൂര്‍വ്വികര്‍ വിവക്ഷിച്ചിരുന്നത്. ആരാധന മുഖേനെയും സുഖംആനന്ദം എന്നിവ അനുഭവിക്കാനാകും. അലസതയില്‍ നിന്നും ഭയത്തില്‍ നിന്നും ഉടലെടുത്ത ശരണം വിളികളും ഭാഷയില്ലാത്ത ജപങ്ങളും നിഷ്പ്രഭമായ ഉപാസനകളും പാഴ്കര്‍മ്മങ്ങളും ആരാധനയുടെ പരിധിയില്‍ വരുന്ന സംഗതികള്‍ അല്ല.

മനസ്സിന് സന്തോഷം നല്‍കുന്ന കര്‍മ്മങ്ങളുടെ സങ്കേതമാണ് കല. സന്തോഷം നല്‍കുന്നവനാണ് കലാകാരന്‍. പ്രകൃതി കര്‍മ്മിഷ്ടനായ ഒരു കലാകാരനാണ്. വൈദ്യന്‍ കലാകാരനാണ്. ഓരോ പദാര്‍ത്ഥത്തിലും ഓരോ അറിവിലും ഓരോ കര്‍മ്മത്തിലും ആനന്ദം ഉളിഞ്ഞിരിപ്പുണ്ട്. ആനന്ദപ്രാപ്തിക്കുള്ള ഉപാസനാമാർഗ്ഗമായ ധ്യാനം ഒരു കലയാണ്‌. ജ്ഞാനവും വിജ്ഞാനവും ശുദ്ധിയുംധർമ്മവും കര്‍മ്മവും കലയുംഅര്‍ത്ഥവും കർമഫലത്യാഗവും ഒരേ സമയം സമന്വയിപ്പിച്ചതാകണം മനുഷ്യന്‍റെ വർത്തമാനകാല ജീവിതം.


No comments:

Post a Comment