Tuesday, 31 March 2020

ഹോമിയോപ്പതി. 28. Kader Kochi.

ജീവിതം സുഖദുഃഖസമ്മിശ്രമാണ്. എല്ലാ ജീവികളും സുഖം കാംക്ഷിക്കുന്നു. വേദനകള്‍രോഗങ്ങള്‍‍ എന്നിവയെ അകറ്റി സുഖവും ആരോഗ്യവും സംഘടിപ്പിക്കുന്ന പ്രക്രിയയാണ് ചികിത്സ. ചികിത്സയുടെ ലക്ഷ്യം രോഗവിപരീതമാണ്. മനുഷ്യനിലെ നൈസര്‍ഗ്ഗികമായുള്ള ശേഷികള്‍ തകരാറിലാകുമ്പോള്‍ അവയെ യഥാസമയം പരിഹരിക്കുകരോഗവര്‍ദ്ധകങ്ങളായ മാലിന്യങ്ങളെ നീക്കംചെയ്യുകരോഗകാരണങ്ങളായ ദോഷങ്ങളെ തിരിച്ചറിഞ്ഞ് നിര്‍വ്വീര്യമാക്കുകആയുസ്സ് വര്‍ദ്ധിപ്പിക്കുക എന്നിവയെല്ലാം ചികിത്സയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്.

പുരാതന ഗ്രീക്കുചികിത്സയുടെ പിതാവായി അറിയപ്പെടുന്നത് Aesculapius ആണ്. കുളിഉപവാസംഇരുട്ടറയിലെ ഉറക്കംബാര്‍ലി പോലെയുള്ള ലഘു അമ്ലആഹാരങ്ങള്‍ദേഹത്ത് ഏല്‍പ്പിക്കുന്ന ലഘു പ്രഹരങ്ങള്‍ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമെന്നോണം പിഴയൊടുപ്പിക്കല്‍പാമ്പ്‌നായ എന്നിവയെ കൊണ്ട് നക്കിക്കല്‍ എന്നിവയിലൂന്നിയായിരുന്നു അദ്ദേഹത്തിന്‍റെ ചികിത്സാവിധികള്‍‍‍.

ആഹാരംഅദ്ധ്വാനംഉറക്കംശുചിത്വം എന്നിവയിലെ പോരായ്മകള്‍ദോഷശക്തികള്‍പാപകര്‍മ്മങ്ങള്‍അശുദ്ധിവിഷം എന്നിവ മൂലമെല്ലാം ഒരാളിലെ നൈസര്‍ഗ്ഗികമായുള്ള രോഗശമനശേഷി തകരാറിലാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശോധനശമനം എന്നീ രീതികളിലൂടെയുള്ള യുക്തിവ്യപാശ്രയചികിത്സയായിരുന്നു പുരാതന ഭാരതത്തില്‍ അവലംബിച്ചുപോന്നിരുന്നത്. മനോനിയന്ത്രണം വഴിയും സല്‍പ്രവൃത്തികള്‍ അനുഷ്ഠിച്ചും രോഗത്തെ ഭേദമാക്കുന്ന രീതിയാണ് സത്വാവജയം. ഔഷധയിതരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് രോഗത്തെ ഭേദമാക്കുന്നത് ദൈവവ്യപാശ്രയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ആരോഗ്യംരോഗം എന്നിവ നൈസര്‍ഗ്ഗികമാണ്. രോഗങ്ങള്‍ക്ക് കാരണമായ ദോഷശക്തികളുടെ പ്രവര്‍ത്തനവും അതിനോടുള്ള ശരീരത്തിന്‍റെ പ്രതികരണവും നൈസര്‍ഗ്ഗികമായി തന്നെ നടക്കുന്ന സംഗതികളാണ്. രോഗങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് വേണ്ട നൈസര്‍ഗ്ഗികരോഗശമനശേഷി ഓരോരുത്തരിലും നിലകൊള്ളുന്നുണ്ട് എന്ന ആശയം യൂറോപ്പില്‍‍‍‍‍‍ മുന്നോട്ടുവെച്ചത് ആധുനികവൈദ്യത്തിന്‍റെയും ഹെര്‍ബല്‍ ചികിത്സയുടെയും പിതാവായി അറിയപ്പെടുന്ന Hippocrates (ഗ്രീസ്, BC 460 - 370) ആണ്. രോഗത്തിന്‍റെ ദൈര്‍ഘ്യവും തീവ്രതയും ആധാരമാക്കിയാണ് ഗാലന്‍ (തുര്‍ക്കി, Galen of Pergamon AD 129 - 217) ചികിത്സാനിയമങ്ങള്‍ ആവിഷ്ക്കരിച്ചത്. രോഗാരംഭത്തില്‍ ആശ്വാസമന്ത്രങ്ങളോ ആഹാരംവിഹാരം എന്നിവയിലൂന്നിയുള്ള നിയന്ത്രണങ്ങളോ ആണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. രോഗത്തിന്‍റെ മൃദു അവസ്ഥയില്‍ ലഘു ഔഷധം കൊണ്ട് ശോധനയോ ശമനമോ ചെയ്യണം. രോഗം തീവ്രമാണെങ്കില്‍ വ്യാധിവിപരീതമോ ഹേതുവിപരീതമോ ആയ നിലയില്‍ ഒറ്റമൂലിയോ ഗണ ഔഷധങ്ങളോ നല്‍കണം. മറ്റ് അവസ്ഥയില്‍ വിരുദ്ധചികിത്സ എന്ന നിലയില്‍ മിശ്രണമരുന്നുകള്‍ പ്രയോഗിക്കണം. ഇതിന്‍റെ ഭാഗമെന്നോണം ഛര്‍ദ്ദിപ്പിക്കുകശരീരദ്രാവകങ്ങള്‍ പുറത്തുകളയുകരക്തം ഊറ്റികളയുകപലകയില്‍ കിടത്തി വട്ടംകറക്കുക തുടങ്ങിയ പ്രയോഗങ്ങളും അദ്ദേഹം നടപ്പിലാക്കി. ഇത്തരം ഗാലന്‍ രീതികള്‍ ആയിരത്തിലധികം കൊല്ലം മാറ്റമില്ലാതെ തുടര്‍ന്നുപോന്നു.

യൂറോപ്പില്‍ നിലനിന്നിരുന്ന ചികിത്സാരീതികളിലെ യുക്തിരാഹിത്യംദോഷഫലങ്ങള്‍ എന്നിവ ചൂണ്ടികാണിച്ചുകൊണ്ടും പ്രകൃതിയിലെ രോഗശമനസത്യങ്ങള്‍മനുഷ്യശരീരത്തിന്‍റെ പ്രത്യേകതകള്‍മനസ്സിന്‍റെ സ്വഭാവങ്ങള്‍മരുന്നിന്‍റെ രോഗനിവാരണഗുണങ്ങള്‍ഔഷധപ്രയോഗാനുഭവങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി ജര്‍മ്മനിയിലെ ചികിത്സകനായിരുന്ന സാമുവല്‍ ഹാനിമാന്‍ (AD.1755 - 1843) വിപുലപ്പെടുത്തിയ രോഗനിവാരണപദ്ധതിയാണ് ഹോമിയോപ്പതി.

ജീവനുള്ള എല്ലാത്തിനും പ്രതികരണസ്വഭാവം ഉണ്ട്. നേരിട്ടുള്ള വ്യാധിവിപരീതത്തിന് പകരം ശരീരത്തിന്‍റെ പ്രതികരണശേഷി പ്രയോജനപ്പെടുത്തി രോഗത്തിന് സമാനമായ ഒരു അവസ്ഥ താല്‍ക്കാലികമായി സൃഷ്ടിച്ച് വ്യാധിവിപരീതശമനം നടപ്പില്‍വരുത്തുന്ന രീതിയാണ് ഹോമിയോപ്പതി. ശരീരത്തിന് പ്രതികരണശക്തിയുള്ള ഘട്ടത്തില്‍രോഗത്തിന്‍റെ മൃദുഘട്ടത്തില്‍രോഗലക്ഷണങ്ങള്‍ക്ക് സാദൃശ്യമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തിയുള്ള ദ്രവ്യം ഉപയോഗപ്പെടുത്തി രോഗങ്ങളെ പരിഹരിക്കുന്ന രീതിയാണിത്. ആരോഗ്യസമ്പാദനമായാലും രോഗപരിഹാരമായാലും ഹിതമായയുക്തമായ മാര്‍ഗ്ഗംതന്നെ വേണ്ടതുണ്ട്. ഹോമിയോ എന്നാല്‍ ഹിതംമാര്‍ഗ്ഗംസമാനം എന്നെല്ലാമാണര്‍ത്ഥം.

ആരോഗ്യവാനില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ഒരു ദ്രവ്യം സമാനമായ ലക്ഷണങ്ങളുള്ള മൃദുരോഗാവസ്ഥയില്‍ ലഘു അളവില്‍ പ്രയോഗിച്ചാല്‍ അത് ദേഹതലത്തിലോ മനോതലത്തിലോ ജീവശക്തിയില്‍ നേരിട്ടോ പ്രവര്‍ത്തിച്ച് സമാനമായ ഒരു കൃത്രിമവും താല്‍ക്കാലികവുമായ വലിയ രോഗാവസ്ഥയുണ്ടാക്കിയോചില ഘട്ടത്തില്‍ ദോഷശക്തിയെ നേരിട്ട് നിര്‍വീര്യമാക്കിയോ അസുഖത്തെ പരിഹരിക്കും എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന ആശയം.

രോഗശമനത്തിനായി പ്രയോഗിക്കുന്ന ഔഷധദ്രവ്യങ്ങളുടെ സ്ഥൂല / സുക്ഷ്മഗുണങ്ങള്‍ ആരോഗ്യാവസ്ഥയിലും രോഗാവസ്ഥയിലും എങ്ങിനെയെല്ലാമാണെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞ ശേഷം സന്ദര്‍ഭോചിതമാണ് രോഗിയില്‍ പ്രയോഗിക്കുന്നത്. ഔഷധദ്രവ്യങ്ങള്‍ ആരോഗ്യവാനില്‍ പരീക്ഷിച്ചപ്പോള്‍ രൂപപ്പെട്ട വ്യതിയാനങ്ങളുംരോഗാവസ്ഥയില്‍ ഒരാളുടെ മനോതലത്തില്‍ദേഹതലത്തില്‍ ഉണ്ടായ മാറ്റങ്ങളും തമ്മിലുള്ള സാമ്യം എത്രകണ്ട് വര്‍ദ്ധിക്കുന്നുവോ അതനുസരിച്ച് രോഗം ഭേദമാകാനെടുക്കുന്ന കാലയളവും കുറയും. രോഗത്തിന്‍റെ പൂര്‍വ്വഘട്ടംമനോതലഘട്ടംമൃദുഘട്ടംശരീരത്തിന്‍റെ പ്രതികരണംസ്വഭാവം വര്‍ദ്ധിച്ചുള്ള സന്ദര്‍ഭം എന്നിവയിലെല്ലാം സമാനചികിത്സ പ്രയോജനകരമാണ്. പിഴവുകളില്ലാത്തപാര്‍ശ്വഫലങ്ങളില്ലാത്തആരോഗ്യം ക്ഷയിപ്പിക്കാത്ത ഒരു രീതി ആയതിനാല്‍ ഇത് ഒരു ശുദ്ധ ചികിത്സാസമ്പ്രദായമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജര്‍മ്മനിഫ്രാന്‍സ്ഇംഗ്ലണ്ട് എന്നീ യൂറോപ്പ്യന്‍ രാജ്യങ്ങളിലാണ് ഇത് ആദ്യം പ്രചാരത്തിലായത്. ഇപ്പോള്‍ ഇന്ത്യസിലോണ്‍സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ അടക്കം നിരവധി രാജ്യങ്ങളില്‍ ഒരു മുഖ്യധാര ചികിത്സാവിഭാഗമായി തീര്‍ന്നിട്ടുണ്ട്.

16 നൂറ്റാണ്ടില്‍ Paracelsus (Theophrastus Bombast Von Hohenheim, 1493 - 1541, സ്വിസ് - ജര്‍മ്മന്‍)  ആശയം ഒരു പ്രകൃതിചികിത്സയായി അവതരിപ്പിച്ചിരുന്നു. ശരീരത്തിലെ അമ്ലദ്രാവകങ്ങളില്‍ അലിഞ്ഞ് ചേര്‍ന്ന് മാരകരോഗങ്ങളെ സൃഷ്ടിക്കുന്ന ഒരു വിഷധാതുവാണ് മെര്‍ക്കുറി. മെര്‍ക്കുറിയിനങ്ങളെ മരുന്നായി ആദ്യം ഉപയോഗപ്പെടുത്തിയതും Paracelsus ആണ്. അദ്ദേഹത്തെ ധാതുചികിത്സയുടെ പിതാവായും കണക്കാക്കിപോരുന്നുണ്ട്.

ജീവശക്തിക്ക് വിഷമങ്ങളുണ്ടാക്കുന്നതാണ് വിഷം. വിഷമങ്ങള്‍ ഉള്ളപ്പോള്‍ സമാനമായ ഒരു വിഷം വളരെ ചെറിയ അളവില്‍ പ്രയോഗിച്ചാല്‍ ജീവശക്തി അതിനോട് പ്രതികരിക്കും. അതുമൂലം വിഷമങ്ങള്‍ കുറഞ്ഞ് സുഖം അനുഭവപ്പെട്ടുകിട്ടും. AD അഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ചരകന്‍ സമാന ഔഷധപ്രയോഗരീതിയെ തഥര്‍ത്ഥകാരി എന്നാണ് അഭിസംബോധന ചെയ്തത്.

ഗ്രീക്കുഭാഷയില്‍ ഹോമോ എന്നാല്‍ സാമ്യംസാദൃശ്യം എന്നും പതി എന്നാല്‍ രോഗം എന്നുമാണര്‍ത്ഥം. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് ജര്‍മ്മന്‍ക്കാരനായ ഡോ. സാമുവല്‍ ഹാനിമാനാണ്. അദ്ദേഹത്തിന് ഗ്രീക്കുഭാഷ പോലെതന്നെ ലാറ്റിന്‍ഭാഷകളും വളരെ സുപരിചിതമായിരുന്നു. സാമുവല്‍ ഹാനിമാന്‍ തന്‍റെ പ്രബന്ധങ്ങളില്‍ പലതും തയ്യാറാക്കിയത് ലാറ്റിന്‍ ഭാഷയിലാണ്. ലാറ്റിന്‍ ഭാഷയില്‍ ഹോമോ എന്നാല്‍ മനുഷ്യന്‍ എന്നുംപതി എന്നാല്‍ കരുണ എന്നുമാണ് അര്‍ത്ഥം.

സാമുവല്‍ ഹാനിമാന്‍ മുഖ്യമായും മൂന്ന് ആശയങ്ങളാണ് മുന്നോട്ടുവച്ചത്.

സമാന തത്വം

രോഗത്തിന്‍റെ മൃദുഘട്ടത്തില്‍ പൂര്‍ണ്ണതയുള്ള രോഗലക്ഷണങ്ങളെ ആധാരമാക്കി സമാനഗുണമുള്ള ഔഷധം പ്രയോഗിച്ചാല്‍ രോഗവിമുക്തി സാധ്യമാണ്.  

ഏക തത്വം

രോഗത്തിന്‍റെ മൃദുഅവസ്ഥയില്‍ ഏക ഔഷധം കൊണ്ട് പരിഹാരം സാദ്ധ്യമാണ്.  

3 ലഘു തത്വം

രോഗബാധിതഭാഗത്ത് നേരിട്ട് പ്രവര്‍ത്തിക്കുന്ന മരുന്ന് പ്രയോഗിക്കുകയാണെങ്കില്‍ രോഗത്തെ ഭേദമാക്കാന്‍ മരുന്ന് കുറഞ്ഞ അളവില്‍ മതിയാകും.

ജീവശക്തിജീവശക്തിയെ ബാധിക്കുന്ന ദോഷങ്ങള്‍ഔഷധഗുണനിര്‍ണ്ണയംവിഷ ഔഷധങ്ങളെ നേര്‍പ്പിക്കല്‍നിര്‍ഗുണ ഔഷധങ്ങളെ ഉരസി സജീവമാക്കല്‍ തുടങ്ങിയ സംഗതികളെ സംബന്ധിച്ചും ഹാനിമാന്‍ നവീന ആശയങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി.

സമാന തത്വം സംബന്ധിച്ച ചില ഉദാഹരണങ്ങള്‍  

വിശപ്പ്‌ കുറഞ്ഞ് നാക്കില്‍ അരുചി അനുഭവപ്പെടുന്ന ഘട്ടത്തില്‍ അരുചി ഉണ്ടാക്കുന്ന കൈപ്പ് പദാര്‍ത്ഥങ്ങള്‍ കുറഞ്ഞ അളവില്‍ കഴിക്കുമ്പോള്‍ അരുചി കുറയുന്നു. വിശപ്പ്‌ അനുഭവപ്പെട്ടുകിട്ടുന്നു.

കാപ്പി ക്ഷീണം ഉണ്ടാകുന്ന ഒരു ഉഷ്ണവിഷദ്രവ്യമാണ്. വേനല്‍ക്കാലത്ത് ഉച്ചയ്ക്ക് ശേഷം കാപ്പി കുറഞ്ഞ അളവില്‍ കുടിച്ചാല്‍ ക്ഷീണം കുറയുന്നു.

എരിവ്ഉപ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ കുട്ടികളില്‍ വേദന ഉണ്ടാക്കുന്നവയാണ്. അവ കുറഞ്ഞ അളവില്‍ കഴിച്ചാല്‍ വേദന കുറയുന്നു.

അമ്ലങ്ങള്‍ (സള്‍ഫൂരിക്അമ്ലംസിട്രിക്അമ്ലംടാനിക്അമ്ലംഅസറ്റിക്അമ്ലംനൈടിക്അമ്ലം) അടങ്ങിയ ദ്രവ്യങ്ങള്‍ കഴിച്ചാല്‍ മൂത്രതോത് പൊതുവേ വര്‍ദ്ധിക്കും. അമ്ലം വളരെ കുറഞ്ഞ അളവില്‍ ജലത്തില്‍ കലര്‍ത്തി കഴിച്ചാല്‍ മൂത്രം അധികം പോകുന്ന പ്രയാസം കുറയുന്നു.

അതിവിയര്‍പ്പ്അതിമൂത്രം എന്നിവ മൂലം ജലനഷ്ടം ഉണ്ടാകുന്ന ഘട്ടത്തില്‍ രക്തത്തില്‍ ലവണങ്ങളുടെ ഗാഡത കൂടും.  ലവണങ്ങള്‍ കുറഞ്ഞ അളവില്‍ ജലത്തില്‍ കലര്‍ത്തി നല്‍കുമ്പോള്‍ രക്തത്തിലെ കൂടിയ ഗാഡത സാമാന്യനിലയില്‍ ആകുന്നു.

കടുക്കചെന്ന്യായം എന്നിവ അധികം അളവില്‍ കഴിച്ചാല്‍ വയറിളക്കം സംഭവിക്കും. വയറിളക്കത്തില്‍ വളരെ കുറഞ്ഞ അളവില്‍ അവ കഴിച്ചാല്‍ രോഗം ഭേദമാകുന്നു.

വത്സനാഭി അധികം അകത്ത് ചെന്നാല്‍ ശ്വാസകോശത്തില്‍ വീക്കവും നീര്കെട്ടും വര്‍ദ്ധിച്ച് കഫം രൂപംകൊള്ളും. വത്സനാഭി ലഘു അളവില്‍ കഴിച്ചാല്‍ നെഞ്ചില്‍ രൂപപ്പെട്ട വീക്കം ഭേദമായിക്കിട്ടുന്നു.

എക്സ്റേറേഡിയം എന്നിവ കാന്‍സര്‍കാരികളാണ്. എക്സ്റേ മൂലം ഉണ്ടായ കാന്‍സര്‍ രോഗത്തില്‍ റേഡിയം സൂക്ഷ്മ അളവില്‍ പ്രയോഗിച്ചാല്‍ കോശവിഭജന പ്രക്രിയകള്‍ സാധാരണനിലയിലാകുന്നു.

പൊള്ളലേറ്റാല്‍ ചൂട്ടുപുകച്ചില്‍വേദന എന്നിവ അനുഭവപ്പെടും. പൊള്ളലേറ്റ ഭാഗത്ത് ലഘുവായ ചൂടുജലം കൊണ്ട് കഴുകുമ്പോള്‍ ചുട്ടുപുകച്ചില്‍പ്രയാസം എന്നിവ കുറയും.

യുദ്ധാരംഭത്തില്‍ ശത്രുപക്ഷത്തില്‍ നിന്നുള്ള സൈന്യാരവം പടയാളികളില്‍ ഭയത്തെ വര്‍ദ്ധിക്കും. പെരുംപറ കൊട്ടുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന ശബ്ദത്തില്‍ ഭയം അകലുന്നു.

മനസ്സ് സംഘര്‍ഷത്തിലാകുമ്പോള്‍ കടല്‍ത്തീരത്ത്‌ ചെന്ന് കുറച്ചുനേരം തിരമാലകളുടെ ബഹളത്തെ അഭിമുഖീകരിച്ചാല്‍ സംഘര്‍ഷത്തില്‍ അയവ് ലഭിക്കുന്നു.

ദുര്‍ഗന്ധം അനുഭവപ്പെടുന്ന ഘട്ടത്തില്‍ ലഘുമാത്രയിലുള്ള സുഗന്ധം മൂക്കില്‍ എത്തുമ്പോള്‍ ദുര്‍ഗന്ധം അകലുന്നു.

പകല്‍ വെളിച്ചത്തില്‍ മെഴുകുതിരിവെട്ടം തീരെ അപ്രസക്തമാണ്. മെഴുകുതിരിവെട്ടത്തിന് ഇരുട്ടിനെ ഭേദിക്കാനാകും.

അര്‍സനിക് വിഷം കൂടിയ അളവില്‍ കോഴിയില്‍ എത്തിയാല്‍ അത് ചാകും. സൂക്ഷ്മ അളവില്‍ തീറ്റയില്‍ കലര്‍ത്തി നല്‍കിയാല്‍ കോഴി പുഷ്ടിക്കും.

അര്‍സെനിക് മനുഷ്യശരീരത്തില്‍ എത്തിയാല്‍ ചര്‍മ്മത്തില്‍ കറുപ്പുനിറമുണ്ടാകും. അര്‍സെനിക് കുറഞ്ഞ അളവില്‍ അടങ്ങിയ കഞ്ഞിവെള്ളം കൊണ്ട് ചര്‍മ്മം കഴുകിയാല്‍ വെളുപ്പുനിറം ലഭിക്കും.

കാഞ്ഞിരത്തിന്‍റെ സത്ത് കാളകള്‍ക്ക് അധികമളവില്‍ നല്‍കിയാല്‍ അവയുടെ പേശികള്‍ സങ്കോചിച്ച് ചുരുങ്ങും. ചലനം ബുദ്ധിമുട്ടാകും. കാഞ്ഞിരം കുറഞ്ഞ അളവില്‍ കാലിത്തീറ്റയില്‍ കലര്‍ത്തി നല്‍കിയാല്‍ അവയുടെ പേശികള്‍ പുഷ്ടിപ്പെടും. ഇലാസ്തികത വര്‍ദ്ധിച്ച് കൂടുതല്‍ പ്രവര്‍ത്തനസജ്ജമാകും. കാഞ്ഞിരം അധികം അളവില്‍ മനുഷ്യശരീരത്തില്‍ എത്തിയാല്‍ പേശിപിടുത്തംവിറയല്‍ എന്നിവ സംഭവിക്കും. അത് കുറഞ്ഞ അളവില്‍ കഴിച്ചാല്‍ പേശിപിടുത്തം (Dystonia, Parkinsonism) കുറയും.

ശരീരത്തില്‍ മദ്യം അധികം അളവില്‍ എത്തിയാല്‍ ക്ഷീണം അനുഭവപ്പെടും. ശുദ്ധ മദ്യം ലഘു അളവില്‍ കഴിച്ചാല്‍ വിഷം ഏറ്റതുമൂലമുണ്ടായ ക്ഷീണം അകലും.

ഉപ്പ് അധികം അളവില്‍ ആമാശയത്തില്‍ എത്തുമ്പോള്‍ ശീതവുംകൈപ്പ്ചവര്‍പ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ ഉഷ്ണവും ആകും. ഇത്തരം ദ്രവ്യങ്ങള്‍ കുറഞ്ഞ അളവില്‍ ഉപയോഗിക്കുമ്പോള്‍ നേര്‍വിപരീത നിലയിലുള്ള ബലമാണ് ലഭിക്കുന്നത്.

കുളിരോടുകൂടിയ പനിയില്‍ മിത ശീതഗുണമുള്ള (കൈപ്പ്ചവര്‍പ്പ്) ഇനങ്ങള്‍ കുറഞ്ഞ അളവില്‍ ഉമിനീരുമായി കലര്‍ത്തി കഴിക്കുമ്പോള്‍ ശരീരത്തിന്‍റെ പ്രതികരണം മൂലം ഉഷ്ണം കൂടും. വിയര്‍പ്പ് വര്‍ദ്ധിച്ച് കുളിരും താപവും കുറയുന്നു.

ഈയ്യം അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ മുടി കൊഴിയുംപല്ല് ദ്രവിക്കുംരക്തധമനികള്‍ തടിച്ച് രക്തസഞ്ചാരം തടസ്സപ്പെടും. ഈയ്യം വളരെ ചെറിയ അളവില്‍ അടങ്ങിയ സസ്യയിനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മുടിവളര്‍ച്ച കൂടും. ധമനീകാഠിന്യം ഭേദമാകും.

കാത്സ്യംഫോസ്ഫറസ് എന്നിവയുടെ തോത് നാഡീവ്യൂഹത്തില്‍‍ അധികരിച്ചാല്‍ ഓര്‍മ്മക്കുറവ്പേശികളില്‍ അയവ് എന്നിവ പിടിപെടും. കാത്സ്യംഫോസ്ഫറസ് എന്നിവ അടങ്ങിയ സസ്യങ്ങള്‍, Belladonna, Secale cor എന്നിവ വളരെ കുറഞ്ഞ അളവില്‍ കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കും. പേശികളുടെ ബലം കൂടും.

പുളി (അമ്ലം) രസം അധികമുള്ള ആഹാരദ്രവ്യങ്ങള്‍ പതിവായി കഴിച്ചാല്‍ മൂത്രത്തില്‍ കല്ലുകള്‍മൂത്രം ഒഴിക്കുന്നതിലെ പ്രയാസങ്ങള്‍ എന്നിവ ഉടലെടുക്കും. നെല്ലിക്കവാളന്‍പ്പുളി തുടങ്ങിയ പുളിയിനങ്ങള്‍ ലഘു അളവില്‍ കഴിക്കുമ്പോള്‍ ഇത്തരം പ്രയാസങ്ങള്‍ അപ്രത്യക്ഷമാകും.

വെയില്‍ അധികമേറ്റാല്‍ കരള്‍ വരണ്ട് പിത്തചാലുകള്‍ ചുരുങ്ങിയാല്‍ ചര്‍മ്മത്തില്‍ മഞ്ഞനിറം വ്യാപിക്കും. മഞ്ഞപ്പിത്തം മൂലം മഞ്ഞനിറം വ്യാപിച്ച മറ്റ് സന്ദര്‍ഭത്തില്‍ പ്രഭാതവെയില്‍ ഏറ്റാല്‍ മഞ്ഞനിറം കുറയും.

രോഗകാര്യവും കാരണവും പരിഹരിക്കുമ്പോളാണ് ചികിത്സ സമഗ്രമാകുന്നത്. കാര്യം രോഗലക്ഷണങ്ങളാണ്. കാരണം അശുദ്ധിയും ദോഷങ്ങളുമാണ്. ഉദാഹരണത്തിന് ഛര്‍ദ്ദിയുടെ കാര്യം പരിശോധിക്കാം. ഛര്‍ദ്ദി വിത്യസ്ത കാരണങ്ങള്‍ കൊണ്ടും രൂപപ്പെടാം. ഛര്‍ദ്ദിയുടെ ഓരോ സന്ദര്‍ഭത്തിലും വിത്യസ്തപ്രയോഗങ്ങള്‍ വേണ്ടിവരും. ശരീരത്തില്‍ വേണ്ടതായ ദേഹദ്രാവകങ്ങളുടെ തോത്അമ്ല / ക്ഷാര നില (Homeostasis) എന്നിവ തെറ്റിയാല്‍ ഛര്‍ദ്ദിയടക്കം നിരവധി അസ്വസ്ഥതകള്‍ ഉടലെടുക്കും. രക്തത്തില്‍ ക്ഷാരഗുണം കൂടിയാല്‍ ക്ലോട്ടിംഗ് നടക്കും. അമ്ലത വര്‍ദ്ധിച്ചാല്‍ തലവേദനരക്തസ്രാവം എന്നിവ സംഭവിക്കാം. ആമാശയത്തില്‍ അമ്ലത കൂടുന്ന സന്ദര്‍ഭത്തില്‍ അന്നനാളത്തില്‍ എരിച്ചില്‍ അനുഭവപ്പെടും. ഉമിനീരിന് പുളിപ്പ് അനുഭവപ്പെടും. അമ്ലത കുറയുന്ന സമയങ്ങളില്‍ ഉമിനീരിന് കൈപ്പ് ആയിരിക്കും അനുഭവപ്പെടുന്നത്. ആമാശയത്തില്‍ അധികമുള്ള അമ്ലത്തെ പുറംതള്ളാനായി നൈസര്‍ഗ്ഗികമായി തന്നെ ഛര്‍ദ്ദി ഉടലെടുക്കും. ഛര്‍ദ്ദിയുടെ മറ്റൊരു കാരണം അന്നനാളംആമാശയം എന്നിവയിലെ മാലിന്യങ്ങള്‍ നിമിത്തമുള്ള കഫവര്‍ദ്ധനയാണ്. വയറിളക്കത്തെ സൃഷ്ടിക്കുന്ന മരുന്നാണ് ഛര്‍ദ്ദിയില്‍ പ്രയോഗിക്കുന്നതെങ്കില്‍ ഛര്‍ദ്ദിക്ക് കാരണമായ അമ്ലംമാലിന്യം എന്നിവ കീഴോട്ടുനീങ്ങി അത് കുടല്‍കരള്‍ തുടങ്ങിയവയെ കൂടി മലിനമാക്കി പുതിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടവരുത്തും. വയറിളക്കം രൂപപ്പെടുത്താന്‍ വേണ്ട മരുന്ന് അധികം അളവില്‍ വേണ്ടതിനാല്‍ മറ്റു പാര്‍ശ്വഫലങ്ങള്‍ കൂടി ഉളവാകും. അന്നപഥയിതര അവയവങ്ങിലെ തകരാറുകള്‍ മൂലവും (Reflex) ഛര്‍ദ്ദി ഉടലെടുക്കും. മസ്തിഷ്കകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന എരിവുദ്രവ്യങ്ങള്‍ ഇത്തരം ഛര്‍ദ്ദിയെ പരിഹരിക്കും. മസ്തിഷ്കദ്രാവകത്തില്‍ മര്‍ദ്ദം വര്‍ദ്ധിച്ചാലും ഛര്‍ദ്ദി അനുഭവപ്പെടും. ഇത്തരം അവസ്ഥകളില്‍ ആമാശയത്തില്‍ പ്രവര്‍ത്തിക്കുന്ന ഔഷധദ്രവ്യങ്ങള്‍ നല്‍കുന്നതോഅന്നനാളത്തിലെ മാലിന്യം മൂലം ഉടലെടുത്ത ഛര്‍ദ്ദിയില്‍ മസ്തിഷ്കത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകള്‍ നല്‍കുന്നതോ യുക്തിസഹജമല്ല. 

ആമാശയരോഗങ്ങളില്‍ കൈപ്പ്ഉപ്പ്പുളി അടങ്ങിയ ഔഷധദ്രവ്യങ്ങള്‍ ലഘു അളവില്‍ ഉപയോഗപ്പെടുത്തി ഛര്‍ദ്ദി പരിഹരിക്കുന്നത് സമാന (സൂക്ഷ്മ ശോധന) രീതിയാണ്. നെഞ്ചില്‍ കഫം വര്‍ദ്ധിച്ചഘട്ടത്തില്‍ ഇപ്പികാക് പോലുള്ള ദ്രവ്യം നല്‍കി കൃത്രിമ ലഘുഛര്‍ദ്ദി ഉണ്ടാക്കി പരിഹരിക്കുമ്പോള്‍ അത് സമാനശമനമാര്‍ഗ്ഗവുമാണ്.

രോഗകാര്യത്തെ ശോധന / ശമന ആശയത്തില്‍ പരിഹരിക്കുന്നതിനാല്‍ ഹോമിയോപ്പതി ഒരു യുക്തിവ്യപാശ്രയചികിത്സയാണ്. ഹോമിയോ ഔഷധപ്രയോഗതത്വംഔഷധം എന്നിവ അനുഭവയോഗ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്. സത്യമായ ഒരു ആശയത്തെ അവലംബിക്കുന്നതിനാല്‍ അത് ഒരു സത്വാവജയരീതിയാണ്. നിജരോഗങ്ങള്‍ക്ക് കാരണം ദോഷങ്ങളാണ്. ദോഷശക്തിക്കെതിരെ മരുന്ന് ചിലപ്പോള്‍ ഇന്ദ്രിയഗോചരമല്ലാത്ത വിധം അതിസൂക്ഷ്മ അളവില്‍ പ്രയോഗിക്കേണ്ടതായി വരും.  നിലക്ക് ഹോമിയോപ്പതിപ്രയോഗം ഒരു ദൈവവ്യപാശ്രയരീതി കൂടിയാണ്. രോഗകാര്യവും കാരണവും പരിഹരിക്കുന്നതിനാല്‍ ഹോമിയോപ്പതി ഒരു സമഗ്രചികിത്സാരീതിയാണ്.

ദോഷങ്ങളെ പോലെ വിഷവും രോഗകാരിയാണ്. വിഷം ശരീരത്തില്‍ എത്തിയാല്‍ വേഗത്തില്‍ പരിണമിക്കുകയില്ല. പുറമേ നിന്ന് എത്തിയ അശുദ്ധിയും ദേഹത്തില്‍ നിന്ന് രൂപപ്പെട്ട അശുദ്ധിയും കാലപഴക്കത്തില്‍ വിഷമായി പരിണമിക്കും. ഇത്തരത്തില്‍ നിലകൊള്ളുന്ന സൂക്ഷ്മ വിഷത്തെ നശിപ്പിക്കാന്‍ സമാനമായ മറ്റൊരു വിഷത്തെ പ്രയോജനപ്പെടുത്തുന്ന ആശയവും ഹോമിയോപ്പതിയാണ്. വിഷമദ്യം കുടിക്കാന്‍ ഇടയായാല്‍ കാഴ്ച കുറയും. ഇത്തരം ഘട്ടത്തില്‍ ശുദ്ധമദ്യം ഉപയോഗപ്പെടുത്തിയാല്‍ കാഴ്ചശക്തി തിരിച്ചുകിട്ടും.

മുളയിലെ നുള്ളുക”. 

"സമം സമാനേവ ശ്യാമ്യതി ".

കൊതുകിനെ കൊല്ലാന്‍ കോടാലി വേണ്ട”.

അടക്കയായാല്‍ മടിയില്‍ വെയ്ക്കാം. അടയ്ക്ക മരമായാലോ”. ഇത്തരം പഴഞ്ചൊല്ലുകള്‍ കേരളീയര്‍ക്ക് പരിചിതവുമാണ്.

ദേഹരോഗങ്ങളില്‍ ബലവാന് ശോധനയും ദുര്‍ബലര്‍ക്ക് ശമനവുമാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ആധുനികമനുഷ്യന്‍റെ ശരീരം പൊതുവെ ദുര്‍ബലമായതിനാല്‍ ശമനചികിത്സയാണ് ഏറെ അഭികാമ്യം. രോഗശമനത്തിന് ഔഷധദ്രവ്യങ്ങളെ നിരവധി രീതിയില്‍‍‍‍‍ പ്രയോജനപ്പെടുത്താം. രോഗബാധിതഭാഗത്ത് സമാന ആശയത്തില്‍ മരുന്ന് പ്രയോഗിക്കുന്ന രീതിയാണ് ഹോമിയോപ്പതി.

രോഗഭാഗത്ത് നേരിട്ട് വിപരീത ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് പ്രയോഗിക്കുന്നതാണ് വ്യാധിവിപരീതം. രോഗബാധിതഭാഗത്തിന്‍റെ എതിര്‍ദിശയിലുള്ള ആരോഗ്യഭാഗത്ത് മരുന്ന് പ്രയോഗിക്കുന്നതും വ്യാധിവിപരീതമാണ്. രോഗബാധിതഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത ഭാഗത്ത് നടത്തുന്ന പ്രയോഗമാണ് വ്യാധിവിരുദ്ധം. ഇത്തരം പ്രയോഗങ്ങളാണ് പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കുന്നത്.

പരിഹാരഫലങ്ങള്‍ അന്തിമമായി വ്യാധിവിപരീതവും ഹേതുവിപരീതവും ആയാലാണ് രോഗചികിത്സ യുക്തിസഹജവും പൂര്‍ണ്ണവും ആകുന്നത്. ഹോമിയോപ്പതിയില്‍ രോഗവിമുക്തിക്ക് ആശ്രയിക്കുന്നത് ശരീരത്തിലെ പ്രതികരണബലത്തെയാണ്. ചികിത്സക്കും മരുന്നുപ്രയോഗത്തിനും ആധാരമാക്കുന്നത് മനോതലത്തിലും ശരീരതലത്തിലും ഉളവാകുന്ന രോഗലക്ഷണങ്ങളെയാണ്.

ധാതുവൈഷമ്യംഅശുദ്ധിദോഷങ്ങള്‍വിഷങ്ങള്‍ധാതുക്ഷയം എന്നിവയില്‍ ഏതെങ്കിലും ഘടകങ്ങള്‍ മൂലമാണ് രോഗലക്ഷണങ്ങള്‍ ഉടലെടുക്കുന്നത്. ദോഷങ്ങള്‍ നേരിട്ട് ജീവശക്തിയെ ബാധിക്കുമ്പോളാണ് മനോതലത്തിലുടെയും ദേഹതലത്തിലൂടെയും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഔഷധങ്ങള്‍ക്ക്  മൂന്ന് തലത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയും. ജീവശക്തിമനസ്സ് എന്നിവ കേന്ദ്രീകരിച്ച് സമാനമരുന്ന് പ്രയോഗിക്കുമ്പോള്‍ എകമായും ലഘു അളവിലും ആക്കണം.

പൂര്‍ണ്ണലക്ഷണങ്ങളെ ആധാരമാക്കി സമാനമരുന്ന് നല്‍കുമ്പോള്‍ ഔഷധത്തിന്‍റെ Primary action ന്‍റെ ഫലമായി രോഗലക്ഷണസമാനമായ ഒരു ബലം രൂപംകൊള്ളും. ഇതിനെ തുടര്‍ന്ന് ദോഷബലവും ജീവശക്തിയും ഔഷധബലവും തമ്മില്‍ ഒരു സംയോജനം (Amalgamation) സംഭവിക്കും. ഔഷധബലത്തിന്‍റെ പ്രഭാവത്താല്‍ ഇതിലെ ദോഷബലം ആദ്യം ക്ഷയിക്കും.

ജീവശക്തിയുടെ Secondary action ന്‍റെ ഫലമായി താല്‍ക്കാലികമെന്നോണം വിപരീതലക്ഷണങ്ങള്‍ ഉടലെടുക്കും. ആള്‍ക്ക് സുഖം അനുഭവപ്പെട്ടുകിട്ടുന്നു. മരുന്ന് തുടര്‍ന്നുകഴിക്കുന്നത്‌ നിര്‍ത്തിയത് മൂലം ഔഷധബലം ക്ഷയിക്കുന്നു. സംയുക്തബലയൂണിറ്റ് (Amalgamation) വിഘടിച്ച് ഇല്ലാതാകുന്നു. ജീവശക്തി സ്വതന്ത്രമായതിനാല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. ജീവശക്തി മെച്ചപ്പെട്ടതുമൂലം തുടര്‍ന്ന് സൂക്ഷ്മരോഗാണുക്കളെ പ്രതിരോധിക്കുന്നു. മനോമലങ്ങളില്‍നിന്ന് വിടുതല്‍ നേടുന്നു. ദേഹമലങ്ങളെ വേഗത്തില്‍ വിസര്‍ജ്ജിക്കുന്നു. ആരോഗ്യനിലവാരം ഉയരുന്നു. ദോഷബലം ബാധിച്ച ജീവശക്തിയില്‍ ഔഷധബലം പ്രവര്‍ത്തിക്കുന്നത് തീപ്പൊരി പോലെയാണ്. അതിനാല്‍ ഔഷധം കുറഞ്ഞ അളവില്‍ മതിയാകും. പാറയെ കത്തിക്കുവാന്‍ തീപ്പൊരിക്ക് കഴിയുകയില്ല. എന്നാല്‍ വരണ്ട് ഉണങ്ങിയ വന്‍കാടിനെ കത്തിക്കാന്‍ അത് മതിയാകും. വരണ്ട കാട് എന്നത് ദോഷം ബാധിച്ച ജീവശക്തിയാണ്. ദോഷവിപരീതമരുന്ന് മൂലം നേരിട്ടോ അല്ലാതെയോ ദോഷശക്തി ക്ഷയിച്ചാല്‍ ദേഹംജീവശക്തിമനസ്സ് എന്നിവ തമ്മിലുള്ള സൌമ്യം ക്രമമാകും. ഇതുമൂലം. രോഗപ്രതിരോധശക്തി വര്‍ദ്ധിക്കും. ആരോഗ്യാവസ്ഥ അനുഭവിക്കാനാകും. ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമായതിനേയും സുഖം അനുഭവപ്പെട്ടുകിട്ടിയതിനേയും രോഗകാരണമായ ദോഷശക്തി ക്ഷയിച്ചതിന്‍റെ സൂചനയായി തന്നെ കണക്കാക്കാം.

ആധുനികമനുഷ്യന്‍റെ മുഖ്യപ്രശ്നങ്ങളില്‍ ഒന്ന് അവന്‍റെ മാനസികപ്രയാസങ്ങളാണ്. സന്തോഷക്കുറവ് അനുഭവപ്പെടുന്നതിന് കാരണം അഹന്തയും മുന്‍ജന്മപാപങ്ങള്‍ മൂലമുള്ള ദോഷങ്ങളുമാണ്ദോഷങ്ങള്‍ മൂലമുള്ള പ്രയാസങ്ങള്‍ ദേഹതലത്തെ അപേക്ഷിച്ച് മനോതലത്തിലാണ് പലപ്പോഴും ആദ്യം പ്രകടമാകുന്നത്. ദേഹരോഗത്തേക്കാള്‍ മനോരോഗങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് ഉദയംചെയ്ത ചികിത്സാവിഭാഗമാണ്‌ ഹോമിയോപ്പതി.

സ്വാതികംരജസ്തമസ് എന്നീ 3 ഇനം മനോഗുണങ്ങള്‍ പോലെ മനോരോഗങ്ങളെയും ദോഷങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിക്കാം. സോറദോഷം മൂലം കഫമനസ്സ് തകരാറിലായാല്‍ സ്വാതികഗുണം കുറയും. സിഫിലിസ്ദോഷം മൂലം പിത്തമനസ്സ് തകരാറിലായാല്‍ രജസ്ഗുണം വിത്യാസപ്പെടും. സൈക്കോസിസ്ദോഷം മൂലം വാതമനസ്സ് തകരാറിലായാല്‍ തമസ്സുഗുണം കൂടും. മനസ്സ് എന്നത് ഒരു സൂക്ഷ്മധാതുവാണ്. മനോലക്ഷണങ്ങള്‍ മാത്രമുള്ള സന്ദര്‍ഭത്തില്‍ സമാനമരുന്ന് സൂക്ഷ്മമായ മാത്രയില്‍ ഉപയോഗിക്കണം. കൂടെ ദോഷവിപരീതമരുന്നും പ്രയോഗിക്കണം.

വിഷങ്ങള്‍രാസമരുന്നുകള്‍അണുക്കള്‍ എന്നിവയ്ക്ക് മനസ്സില്‍ നന്മചിന്തയോ സന്തോഷമോ ആനന്ദമോ ഒന്നും നേരിട്ട് രൂപപ്പെടുത്താനുള്ള പ്രാപ്തിയില്ല. ഇവയുടെ ലഘു അംശത്തോട് അല്ലെങ്കില്‍ ലഘു അംശവും ദോഷങ്ങളും തമ്മില്‍ ചേര്‍ന്ന് രൂപപ്പെട്ട സംയുക്തത്തോട് ജീവശക്തി സചേതനയായി പ്രതികരിക്കാന്‍ ഇടവന്നാല്‍ ദോഷശക്തി ഇല്ലാതാകും. അപ്പോളാണ് സുഖം അനുഭവപ്പെട്ടുകിട്ടുന്നത്.

മനുഷ്യന് ജീവിക്കാന്‍ജീവിതം സമ്പന്നമാകാന്‍ വായുജലംആഹാരംവസ്ത്രംപാര്‍പ്പിടം എന്നിവ മാത്രം പോരമാനവികഘടകങ്ങളായസ്നേഹംകാരുണ്യംസ്വാന്തനംസമത്വംസഹവര്‍ത്തിത്വംഇണചേരല്‍ എന്നിവയും വേണം.  ശേഷികളെ പോഷിപ്പിച്ചും ഇവകളെ ക്ഷയിപ്പിക്കുന്ന മോഹംഭയംകോപംഅസൂയവെറുപ്പ്‌ തുടങ്ങിയ മനോമലങ്ങളെ വിസര്‍ജിപ്പിച്ചും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചും അവനവനിലെ ജീവശക്തിയെ പോഷിപ്പിക്കണം. ആശ്വസിപ്പിക്കുകഭയപ്പെടുത്തുകശിക്ഷിക്കുക എന്നീ നടപടികള്‍ ചികിത്സയില്‍ അവലംബിക്കുന്നത് മനോപ്രയാസങ്ങളെ കുറയ്ക്കാന്‍‍‍ സഹായിക്കും. സ്വാന്തനം കൊണ്ട് മാത്രമായും ചിലപ്പോള്‍ മനോവിഷമങ്ങള്‍ ഭേദമാകും.

ആരോഗ്യവര്‍ദ്ധനരോഗനിവാരണംആയുസ്സുവര്‍ദ്ധന എന്നിവയെ ലക്ഷ്യംവെച്ചുകൊണ്ട് ഭാരതത്തില്‍ പണ്ടുമുതലേയുള്ള ഒരു ചികിത്സാവിഭാഗമാണ് ആയുര്‍വേദം. ശരീരത്തെ നിയന്ത്രിക്കുന്ന ശക്തിയേയും രോഗം ഉണ്ടാക്കുന്ന ദോഷങ്ങളേയും ആയുര്‍വേദാചാര്യന്മാര്‍ വാതംപിത്തംകഫം എന്നിങ്ങനെ മൂന്നായാണ് തരംതിരിച്ചത്. ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കുന്ന ജീവബല (Vital force) ത്തെ സാമുവല്‍ ഹാനിമാന്‍ ഏകമായി കണക്കാക്കിദുഷ്ടശക്തിയെ ആയുര്‍വേദത്തിലേത് പോലെ മൂന്നിനമായി വിഭജിച്ചു. ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും മാത്രമല്ല പദാര്‍ത്ഥങ്ങള്‍ക്കും സൂക്ഷ്മസ്വഭാവമുള്ള ബലങ്ങളുണ്ട്. മനുഷ്യനില്‍ സൂക്ഷ്മസ്വഭാവമുള്ള നിരവധി ബലങ്ങളുണ്ട്. അതില്‍ ശ്രേഷ്ഠമായത് ജീവസത്ത (Vital principle) യാണ് എന്നും അതാണ്‌ ആരോഗ്യത്തിന് മൂലാധാരമായി നിലകൊള്ളുന്നതെന്നും ഹാനിമാന്‍ അദ്ദേഹത്തിന്‍റെ അവസാന നാളുകളില്‍ അഭിപ്രായപ്പെടുകയുണ്ടായി.

ജീവശക്തിഅഹന്തദോഷങ്ങള്‍മനസ്സ്ദേഹധാതുക്കള്‍ എന്നിവ ഓരോ ആളുകളിലും വിഭിന്നമാണ്. ആത്മസത്ത (Vital principle) എല്ലാവരിലും സമാനമാണ്. ജീവശക്തിഅഹന്തമനസ്സ്ദേഹധാതുക്കള്‍ എന്നിവ വിത്യസ്തനിലയില്‍ ആയതിനാലാണ് ഓരോരുത്തരിലെയും രോഗലക്ഷണങ്ങളില്‍ വൈവിധ്യം പ്രകടമാകുന്നത്. മനുഷ്യനെ കൊണ്ട് പാപകര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കുന്നതും ദേഹത്തെ ക്ഷീണിപ്പിക്കുന്നതും മറ്റും ജന്മനാലുള്ള അഹന്തയോ ശക്തി കൈവരിച്ച ദോഷങ്ങളോ എന്നാണ് സങ്കല്‍പ്പം. സൂക്ഷ്മമായ ജീവശക്തിയെ ബാധിക്കുന്ന ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അവയും സൂക്ഷ്മമായിരിക്കും. ഇത്തരം ശക്തികള്‍ക്ക് ജീവശക്തിസൂക്ഷ്മമനസ്സ്സൂക്ഷ്മദേഹം എന്നിവയില്‍ ഒന്നിച്ചോ വെവ്വേറെയായോ ബാധിക്കാനാകുംമരുന്നുകള്‍ ദോഷങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെങ്കില്‍ മരുന്നുകളെ സുക്ഷ്മമാക്കണം. അഹന്ത എന്നപോലെ മനുഷ്യനില്‍ ദോഷങ്ങളും പാരമ്പര്യമായി തന്നെ നിലകൊള്ളുന്നുണ്ട്. അനുകൂലസാഹചര്യങ്ങളില്‍ അവ സജീവമായി ജീവശക്തിയെ ദുര്‍ബലപ്പെടുത്തും. പാരമ്പര്യദോഷങ്ങളെ അപേക്ഷിച്ച് ആര്‍ജ്ജിതദോഷങ്ങള്‍ കൂടുതല്‍ പ്രബലമാണ്. ഇത്തരം അവസ്ഥയില്‍ യുക്തിചികിത്സയോടൊപ്പം ദൈവവ്യപാശ്രയരീതി കൂടി സ്വീകരിക്കണം.

ധാതുവൈഷമ്യംധാതുക്ഷയംമാലിന്യാധിക്യം എന്നിവ മൂലമെല്ലാമാണ് രോഗങ്ങള്‍ ഉടലെടുക്കുന്നത്.  സഹജരോഗങ്ങള്‍ജീവിതശൈലീരോഗങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കുന്നത് ആഹാരനീഹാരവിചാര സാഹചര്യങ്ങളിലെ അഹിതങ്ങളാണ്. ജീവശക്തിമനസ്സ്ഇന്ദ്രിയങ്ങള്‍ തുടങ്ങിയ സൂക്ഷ്മഘടകങ്ങളെ ദോഷകരമായി ബാധിച്ച് നിജരോഗങ്ങള്‍ക്ക് കാരണമാക്കുന്ന ശക്തികളെയാണ് ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ സാമുവല്‍ ഹാനിമാന്‍ മയാസം വിശേഷിപ്പിച്ചത്.

ഭാരതീയ ചികിത്സാചാര്യന്‍മാര്‍‍ ദേഹബലങ്ങളെയും ദോഷശക്തികളെയും സൂചിപ്പിക്കാന്‍ കഫംപിത്തംവാതം എന്നീ ഒരേതരം നാമങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്. വാതംപിത്തംകഫം എന്നീ പേരുകള്‍ക്ക് പകരം ദോഷശക്തികളെ സാമുവല്‍ ഹാനിമാന്‍ സോറസിഫിലിസ്സൈക്കോസിസ് എന്ന് വിളിച്ചു. ഇത്തരം ദോഷങ്ങള്‍ ജന്മനാ നിലകൊള്ളുന്നതും ആര്‍ജിതമായി രൂപപ്പെടുന്നവയും ഉണ്ട്. പ്രായം ചെല്ലുമ്പോള്‍ ഇവ കൂടുതല്‍ പ്രബലപ്പെടുകയും ചെയ്യും.

മനുഷ്യന്‍റെ ഉല്‍പത്തി മുതലുള്ള ഒരു ദോഷശക്തിവിശേഷം ജനിതകമായി ഓരോ മനുഷ്യനിലും നിലകൊള്ളുന്നുണ്ട് എന്ന വിശ്വാസത്തിന് പഴക്കം ഏറെയുണ്ട്. സോറസിഫിലിസ്സൈക്കോസിസ് എന്നീ ദോഷങ്ങള്‍ക്ക് യഥാക്രമം 17000, 13000, 4000 കൊല്ലത്തെ പഴക്കം മാത്രമാണുള്ളത് എന്നൊരു വാദവുമുണ്ട്.

മയാസങ്ങളെ അടക്കി ഒതുക്കി നിര്‍ത്തുന്നത് ജീവശക്തിയാണ്. മയാസങ്ങള്‍ സുഷുപ്താവസ്ഥയില്‍ നിലകൊള്ളുമ്പോള്‍ ആരോഗ്യവും പ്രബലമാകുമ്പോള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ തെറ്റിമലങ്ങള്‍ വര്‍ദ്ധിച്ച് രോഗവും അനുഭവപ്പെടും. പ്രായം വര്‍ദ്ധിക്കുന്തോറും മനസ്സില്‍ഇന്ദ്രിയങ്ങളില്‍ദേഹധാതുക്കളില്‍ മലങ്ങളുടെ തോതും വര്‍ദ്ധിക്കും. മലങ്ങള്‍ക്കും പരിണാമം നടക്കും. ഏതുഭാഗത്താണ് മാലിന്യങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് അതനുസരിച്ച് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മനോധാതു ദുഷിച്ചാല്‍ ഭയംമോഹംകോപംദ്രോഹചിന്തവെറുപ്പ്‌ തുടങ്ങിയ വികാരങ്ങള്‍ പ്രാമുഖ്യം നേടും.

അന്തരീക്ഷമാലിന്യങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ പ്രതികരണഫലമായിആദ്യം തൊണ്ടയിലും നെഞ്ചിലും കഫമലം അധികരിക്കും. കഫമാലിന്യത്തെ അലിയിപ്പിക്കാനും ചാലുകളെ ശുദ്ധിയാക്കാനും വേണ്ടി ജീവശക്തി ശരീരോഷ്മാവിന്‍റെ തോത് ഉയര്‍ത്തും. നെഞ്ചില്‍ നിന്ന് കഫത്തെ പുറംതള്ളിയോ ശ്വാസനാളിയെ വികസിപ്പിച്ചോ ശ്വസനം സുഗമമാക്കുന്ന പ്രക്രിയയാണ് ചുമ. കഫമലം ശ്വാസനാളിയിലൂടെയോ കുടല്‍ വഴിയോ പുറത്തുപോകുന്നത് തടസ്സപ്പെട്ടാല്‍ ചര്‍മ്മത്തിലൂടെ അഞ്ചാംപനിയിലേത് പോലെയുള്ള തടിപ്പുകളെ രൂപപ്പെടുത്തി അതിനെ പുറത്തുകളയും. വാതകമാലിന്യങ്ങളെ പുറംതള്ളാനുള്ള ശേഷിശരീരത്തിന് നഷ്ടപ്പെട്ടാല്‍ശരീരത്തില്‍ കിടന്ന് അവ പഴകിയാല്‍ കാലക്രമത്തില്‍ വിഷമായിആര്‍ജിതമയാസങ്ങളായി പരിണമിക്കും. ഇത്തരം വാതകമാലിന്യങ്ങളെയാണ് ആദ്യകാലങ്ങളില്‍ മയാസം എന്ന് വിളിച്ചുപോന്നിരുന്നത്. Miasm എന്നാല്‍ അന്തരീക്ഷമാലിന്യംദുര്‍ഗന്ധവാതകം എന്നെല്ലാമായിരുന്നു അര്‍ത്ഥം.

മയാസങ്ങള്‍ സജീവമായാല്‍ ആദ്യം ബാധിക്കുന്നത് ജീവശക്തിയെയാണ്. അതുമൂലം ആരംഭത്തില്‍ യുക്തിയുടെ ആസ്ഥാനമായ അവബോധമനസ്സിലൂടെയൊ ഓര്‍മ്മയുടെ ആസ്ഥാനമായ ഉപബോധമനസ്സിലൂടെയൊ ഉള്ള വികാരവിചാരപ്രയാസങ്ങള്‍ അനുഭവപ്പെടും. ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കും. മനസ്സിന്‍റെ സ്വാതികഗുണങ്ങള്‍ കുറയും. കാലക്രമത്തില്‍ ഇന്ദ്രിയശേഷികളും ദേഹപ്രവര്‍ത്തനങ്ങളും തകരാറിലാകും.

മയാസങ്ങളില്‍ മുഖ്യയിനം സോറയാണ്.  ദോഷത്തിന്‍റെ സാന്നിദ്ധ്യത്തില്‍ മാത്രമേ സിഫിലിസ്സൈക്കോസിസ് എന്നീ മയാസങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. നശീകരണസ്വഭാവം കൂടുതല്‍ സിഫിലിസ്ദോഷത്തിനും കുറവ് സൈക്കോസിസ്ദോഷത്തിനും ആണ്. ആര്‍ജിതസോറ മേല്‍ദ്വാരങ്ങളിലൂടെയും ചര്‍മ്മത്തിലൂടെയും ദേഹത്തില്‍ എത്തുമ്പോള്‍ സിഫിലിസ്സൈക്കോസിസ് എന്നീ ദോഷങ്ങള്‍ കീഴുഭാഗദ്വാരങ്ങളിലൂടെയാണ് മുഖ്യമായി ദേഹത്തില്‍ എത്തുന്നത്.

ദേഹഭാഗങ്ങളെ ആധാരമാക്കി ദോഷങ്ങളെ ഊഹിക്കുന്ന രീതിയുമുണ്ട്. പുരുഷന്‍മാരില്‍ ശിരസ്സിനെയും കഴുത്തിനെയും മുഖ്യമായി ബാധിക്കുന്നത് സൈക്കോസിസ് മയാസമാണ്. ഇത് ഏകദേശം കഫസമാനദോഷമാണ്. കരള്‍പ്ലീഹഅസ്ഥിരക്തം എന്നീ ഭാഗങ്ങളെ ബാധിക്കുന്നത് സിഫിലിസ് മയാസമാണ്. ഇത് പിത്തസമാനദോഷമാണ്. എല്ലാ ദേഹഭാഗങ്ങളെയും ബാധിക്കുന്ന മയാസമാണ് സോറ. ഇത് ഏകദേശം വാതസമാനദോഷമാണ്. സോറ കഫബലത്തെ ക്ഷയിപ്പിക്കും.

ഗ്രീക്കുഭാഷയില്‍ Psora എന്നാല്‍ ചൊറിച്ചില്‍ എന്നാണര്‍ത്ഥം. ഹീബ്രുഭാഷയില്‍ Tsorat എന്ന പദത്തിന് പോരായ്മവിടവ്പാപംകുറ്റം എന്നെല്ലാം അര്‍ത്ഥമുണ്ട്. ജീവശക്തിയെ നേരിട്ട് ബാധിക്കാന്‍ കെല്‍പ്പുള്ള ദോഷശക്തിയായാണ് സാമുവല്‍ ഹാനിമാന്‍ സോറയെ വിഭാവനം ചെയ്തത്. ഇത് മനോധാതുവിനെ ബാധിച്ചാല്‍ ഇച്ഛാശക്തിബുദ്ധിശക്തിസ്വാതികഗുണങ്ങള്‍ എന്നിവ കുറയും. അത്യാഗ്രഹംവിഷാദം എന്നിവ വര്‍ദ്ധിക്കും. ഉഷ്ണദേഹപ്രകൃതിക്കാരില്‍ സോറ തീവ്രമായാല്‍ ചൊറിച്ചില്‍ കഠിനമായി അനുഭവപ്പെടും.  ദേഹപ്രകൃതി ശീതമാണെങ്കില്‍ ചൊറിച്ചിലിന്‍റെ തീവ്രത കുറയും.

കാറ്റ്മഴമഞ്ഞ്വെയില്‍ എന്നിവ അധികരിച്ചാല്‍ സോറ സജീവമാകും.  സന്ദര്‍ഭത്തില്‍ കഫക്ഷയലക്ഷണങ്ങളോ ചലനാധിക്യലക്ഷണങ്ങളോ പ്രത്യക്ഷപ്പെടും. ചാലുകളില്‍ ചലനം കൂടിയാല്‍ വായു ഓടികളിക്കും. വിറയല്‍ നടക്കും. പരുപരുപ്പ്വരള്‍ച്ച എന്നിവയും പ്രകടമാകും. ഇത്തരക്കാരില്‍ മുഖംമൂക്ക് എന്നിവ വരണ്ടിരിക്കും. കഫംജലം എന്നിവ കുറഞ്ഞതുമൂലം തലകറക്കംതളര്‍ച്ച എന്നിവ അനുഭവപ്പെടും. കഫം ക്ഷയിക്കുകയും ദേഹതാപം കൂടുകയും ദേഹവരള്‍ച്ച തീവ്രമാകുകയും ചെയ്താല്‍ രക്തസ്രാവലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. സോറ മൂലമുള്ള പ്രയാസങ്ങള്‍ വര്‍ദ്ധിക്കുന്നത് പൊതുവേ രാവിലെ സമയങ്ങളിലാണ്. സോറസൈക്കോസിസ് എന്നീ ദോഷങ്ങള്‍ ഒരേസമയം ബാധിച്ചാല്‍ ബീജങ്ങള്‍ വികൃതമാകും. ഭിന്നശേഷിക്കാരായ സന്താനങ്ങളുടെ ജന്‍മത്തിന് അത് ഇടവരുത്തും. 

മനോരോഗങ്ങളില്‍ 90% വും സോറ മൂലം രൂപംകൊള്ളുന്നവയാണ്. സ്വാതികഗുണമുള്ളവരെ സോറ ബാധിച്ചാല്‍ ദുഃഖംആധി എന്നിവ അനുഭവപ്പെട്ടുതുടങ്ങും. ഇത്തരക്കാര്‍. ദുഃഖം കുറയ്ക്കാനായി മധുരമുള്ള പഴയിനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ദുഃഖം ദീര്‍ഘിച്ചാല്‍ ലക്ഷണസമാന മരുന്ന് സൂക്ഷ്മഅളവില്‍ മധുരരസമുള്ള ദ്രവ്യങ്ങളില്‍ കലര്‍ത്തി സേവിക്കണം. ആശ്വസിപ്പിക്കുകപ്രോത്സാഹിപ്പിക്കുകനിര്‍ദ്ദേശിക്കുക എന്നിവ വഴിയും സോറയെ ദുര്‍ബലമാക്കാനാകും.

കഫബലം കുറഞ്ഞാല്‍ കഫപ്രധാനമായ ആഹാരങ്ങള്‍ കഴിക്കണം. ദേഹത്തില്‍ എണ്ണകള്‍ പുരട്ടണം. വിറയല്‍അപസ്മാരം എന്നിവ തീവ്രമായാല്‍ എരിവ് അടങ്ങിയ ആഹാരദ്രവ്യങ്ങളെ നിയന്ത്രിക്കണംചലനം കുറയ്ക്കുന്ന നെയ്യ്അന്നജദ്രവ്യങ്ങള്‍ഉഴുന്ന്പൊരിച്ച കായം എന്നിവയെ പ്രയോജനപ്പെടുത്തണം.

സിഫിലിസ് മയാസം പ്രബലമായാല്‍ ഹിംസനശീകരണസ്വഭാവംകോപം തുടങ്ങിയ മനോമലലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഇന്ദ്രിയരോഗങ്ങള്‍നാഡിരോഗങ്ങള്‍അസ്ഥിവേദനഗ്രന്ഥിവീക്കംഉയര്‍ന്ന ശരീരതാപംപോളംവ്രണം എന്നീ പ്രയാസങ്ങള്‍ ഉടലെടുക്കും. പ്രയാസങ്ങള്‍ രാത്രിസമയങ്ങളില്‍ വര്‍ദ്ധിക്കും. ഇത് ജന്മനാല്‍ ബാധിച്ച കുട്ടികളില്‍ ശിരസ്സിന്‍റെ വലുപ്പം താരതമ്യേനെ കൂടിയ നിലയില്‍ കാണപ്പെടും. സിഫിലിസ്ദോഷത്തില്‍ ലക്ഷണസമാനമരുന്നുകള്‍ കൂടാതെ മധുരംകൈപ്പ്ചവര്‍പ്പ് ഇനത്തില്‍ പ്പെട്ട ആഹാരദ്രവ്യങ്ങള്‍ കൂടി ഉപയോഗിക്കണം.

ആനൂപ്ദേശത്തോ ധ്രുവദേശത്തോ വസിക്കുന്ന ആളുകളെ കൂടുതലായി ബാധിക്കുന്ന മയാസമാണ് സൈക്കോസിസ്. ഇത് മനസ്സിനെ ബാധിക്കുമ്പോള്‍ വിഡ്ഢിത്തംസംശയംഅലസത എന്നിവ വര്‍ദ്ധിക്കും. മനസ്സിന്‍റെ സ്വാതികരജസ് ഗുണങ്ങള്‍ വിത്യാസപ്പെടും. തമസ്സുഗുണം കൂടും. ദേഹത്തെ ബാധിക്കുമ്പോള്‍ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകും.  കൊഴുപ്പ്കഫം എന്നിവയുടെ തോത് ദേഹത്തില്‍ കൂടും. കഫം സ്തംഭിച്ചാല്‍ തരിപ്പ് അനുഭവപ്പെടും. വേദന കൂടും. ദേഹതാപം കുറയും. ചലനവും കുറയും.  മലബന്ധംഅമിതവണ്ണംഊരുസ്തംഭംസ്തംഭവാതംമൂത്രകല്ല്‌അതിരക്തസമ്മര്‍ദ്ദംവൃക്കസ്തംഭനംഹൃദയസ്തംഭനംഅര്‍ബുദംകൊളസ്ട്രോള്‍ വര്‍ദ്ധനപ്രമേഹംഅസ്ഥിസ്രാവംകഫകെട്ട്സിരവീക്കംനീര്‍കെട്ട്അതി വിയര്‍പ്പ്കുരുക്കള്‍ എന്നിവ സൈക്കോസിസ് ലക്ഷണങ്ങളാണ്. ചിലരില്‍ വിയര്‍പ്പിന് മത്സ്യത്തിന്‍റെ ഗന്ധം അനുഭവപ്പെടും. വാതബലത്തെ ക്ഷയിപ്പിക്കും. പ്രയാസങ്ങള്‍ ശീതഋതുവിലും ഉച്ചയ്ക്ക് 3 മണിക്ക് ശേഷവും വര്‍ദ്ധിക്കും. ലക്ഷണസമാന മരുന്നുകള്‍ക്ക് പുറമേ എരിവ്കൈപ്പ്ചവര്‍പ്പ് ഇനത്തില്‍പ്പെട്ട ആഹാരദ്രവ്യങ്ങളും പ്രയോജനപ്പെടുത്തണം. തീവ്ര അവസ്ഥയില്‍ മധുരംഉപ്പ് അടങ്ങിയ ആഹാരദ്രവ്യങ്ങളെ ഒഴിവാക്കണം. കഫസ്തംഭനത്തില്‍ ദേഹം പുതച്ചോ എണ്ണ ചൂടാക്കിചര്‍മ്മത്തില്‍ പുരട്ടിയോ വിയര്‍പ്പിക്കണം.

മയാസങ്ങള്‍ അതിസുക്ഷ്മങ്ങളാണ്. അവ ആദ്യം ബാധിക്കുന്നത് ജീവശക്തിയെയും മനസ്സിനെയും ആണ്. മായാസങ്ങള്‍ മൂലമുള്ള പ്രയാസങ്ങളെ ആരംഭത്തിലെ പരിഹരിക്കുന്നതിന് ജീവശക്തിയിലോ മനോതലത്തിലോ നേരിട്ട് പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള മരുന്ന് ഉണ്ടെങ്കില്‍‍ പ്രയോഗിക്കണം. ചികിത്സയുടെ ലക്ഷ്യം വ്യാധിവിപരീതമാണ് അത് സംഘടിപ്പിക്കുന്നതിന് ജീവശക്തിയുടെ പ്രതികരണശേഷി പ്രയോജനപ്പെടുത്തി വ്യാധിസമാന ആശയത്തില്‍ മരുന്ന് പ്രയോഗിക്കുന്ന രീതിയാണ് ഹോമിയോപ്പതി. പ്രതികരണശേഷി കുറഞ്ഞ ഘട്ടമാണെങ്കില്‍ മയാസങ്ങളെ നേരിട്ട് അടക്കി നിര്‍ത്തുന്നതിന് ഉതകുന്ന മയാസവിപരീതമരുന്ന് ആദ്യമേ പ്രയോഗിക്കണം. ഇത്തരം ഔഷധപ്രയോഗം ഒരുതരത്തില്‍ ഹേതുവിപരീത രീതിയാണ്.

ഉറങ്ങികിടക്കുന്ന മയാസങ്ങളെ പ്രകോപിപ്പിച്ച് രോഗങ്ങള്‍ക്ക് ഇടവരുത്തുന്നതില്‍ ദേശംകാലംപാപകര്‍മ്മങ്ങള്‍ എന്നിവ പങ്കുവഹിക്കുന്നുണ്ട്. സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് അവയെ ഹിതകരമാക്കി മയാസങ്ങളെ പ്രതിരോധിക്കണം. മൂക്ക്വായചര്‍മ്മദ്വാരങ്ങള്‍കീഴുദ്വാരങ്ങള്‍ എന്നിവ അടക്കമുള്ള ശരീരഭാഗങ്ങളില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തന്നെ ആര്‍ജിത മയാസങ്ങളെയും അവമൂലം ഉടലെടുക്കാനിടയുള്ള പ്രയാസങ്ങളെയും പ്രതിരോധിക്കാനാകും.

പാപകര്‍മ്മങ്ങള്‍ ചെയ്താല്‍ മയാസങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നത് പോലെ പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ അവ അടങ്ങി നിര്‍ദോഷമായി നിലകൊള്ളും. ഒന്നിലേറെ മയാസങ്ങള്‍ ബാധിച്ചാല്‍ അവയെ നിര്‍വീര്യമാക്കുന്നതിന് സിഫിലിസ്സൈക്കോസിസ്സോറ എന്ന ക്രമത്തില്‍ ദോഷവിപരീതമരുന്ന് പ്രയോഗിക്കണം. ഇതിന് ഉതകുന്ന പൊതുവായ മരുന്നുകള്‍ കണ്ടെത്തി കരുതിവെയ്ക്കണം. മെര്‍ക്കുറിതൂജഗന്ധകം എന്നീ മരുന്നുകളാണ് ഹാനിമാന്‍ ഇതിനായി നിര്‍ദ്ദേശിച്ചത്.

മനുഷ്യനിലുള്ള അത്ര വികസിതമായ ജീവശക്തിയോ മനസ്സോ സസ്യങ്ങള്‍ക്ക് ഇല്ല. മയാസങ്ങള്‍ സസ്യങ്ങളെ അധികതോതില്‍ ബാധിക്കുകയില്ല. അതുകൊണ്ട് തന്നെ സസ്യാഹാരങ്ങള്‍ വഴി മയാസങ്ങള്‍ മനുഷ്യശരീരത്തില്‍ എത്തുകയില്ല. കളനാശിനികളും കീടനാശിനികളും അധികമായി ദേഹത്തില്‍ എത്തിയാല്‍ അവ ആര്‍ജിതമയാസങ്ങളായി പരിണമിക്കും. ആര്‍ജിതമയാസങ്ങള്‍ ജീവശക്തിയെ വേഗത്തില്‍ ദുര്‍ബലമാക്കും. മരുന്നുകളെ പ്രതിരോധിക്കും. തന്‍മൂലം നിജരോഗങ്ങള്‍ വേഗത്തില്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്യും. ഓരോ പ്രായത്തിലും വര്‍ദ്ധിച്ച് നില്‍ക്കുന്ന മയാസയിനങ്ങള്‍ തിരിച്ചറിഞ്ഞ് മയാസവിരുദ്ധമരുന്നുകള്‍ കഴിക്കുന്നത്‌ ഒരു നിലയില്‍ പ്രതിരോധചികിത്സ കൂടിയാണ്.

ദോഷങ്ങള്‍മലങ്ങള്‍ധാതുവൈഷമ്യം എന്നിവ മൂലമെല്ലാമാണ് പൊതുവെ രോഗങ്ങള്‍ ഉടലെടുക്കുന്നത്. ധാതുക്രമം തെറ്റുമ്പോള്‍മലങ്ങളും മാലിന്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ മനോതലത്തിലുടെയും ദേഹതലത്തിലുടെയും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ദേഹഭാഗങ്ങള്‍അവയവങ്ങള്‍രോഗകാരണങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ രോഗങ്ങളെ തരംതിരിക്കാവുന്നതാണ്. സാമുവല്‍ ഹാനിമാന്‍ രോഗങ്ങളെ പ്രധാനമായും ആലസ്യരോഗങ്ങള്‍ (Indisposition), ചലനാത്മകരോഗങ്ങള്‍ (Dynamic diseases) എന്നിങ്ങിനെ രണ്ടുവിഭാഗമായി തരംതിരിച്ചു.

ചലനാത്മകരോഗങ്ങള്‍

1. ആഗന്തുജരോഗങ്ങള്‍ (Acute diseases).

2. മൃദുരോഗങ്ങള്‍ (Chronic diseases).

ആഗന്തുജരോഗങ്ങള്‍

1.  വ്യക്തിയെ താല്‍ക്കാലികമായി ബാധിക്കുന്ന രോഗങ്ങള്‍.

2. കുറച്ചുപേരെ ഒന്നിച്ച് താല്‍ക്കാലികമായി ബാധിക്കുന്ന രോഗങ്ങള്‍.

3. നിരവധിപേരെ ഒന്നിച്ച് താല്‍ക്കാലികമായി ബാധിക്കുന്ന രോഗങ്ങള്‍.

മൃദുരോഗങ്ങള്‍

1. നിജരോഗങ്ങള്‍.

2. ജീവിതശൈലീരോഗങ്ങള്‍.

നിജരോഗങ്ങള്‍

1. ശാരീരികലക്ഷണങ്ങള്‍ മാത്രമുള്ള നിജരോഗങ്ങള്‍.

2.  മാനസികലക്ഷണങ്ങള്‍ മാത്രമുള്ള നിജരോഗങ്ങള്‍.

3.  ശസ്ത്രക്രിയ അനിവാര്യമായ നിജരോഗങ്ങള്‍.

4.  ശസ്ത്രക്രിയ അനിവാര്യമല്ലാത്ത ഇതര ബാഹ്യരോഗങ്ങള്‍.

നാം ജീവിച്ചുപോരുന്ന  പ്രദേശവും അതിന് ചുറ്റുമുള്ള പ്രകൃതിയും ചില നിയമങ്ങളെയും ചില ക്രമങ്ങളെയും സ്വയം അനുസരിച്ച്‌ പോരുന്നുണ്ട്. Cosmos (പ്രപഞ്ചം) എന്നാല്‍ ക്രമം എന്നാണര്‍ത്ഥം. ശരീരത്തിലെ വിവിധധാതുക്കള്‍ തമ്മിലും അവയവങ്ങള്‍ തമ്മിലും അവയുടെ ധര്‍മ്മങ്ങള്‍ തമ്മിലും ക്രമമുണ്ട്. ധാതുക്കള്‍അവയവങ്ങള്‍കലകള്‍അവയുടെ ധര്‍മ്മങ്ങള്‍ദ്രാവകങ്ങളിലെ ക്ഷാര / അമ്ല ഗുണങ്ങള്‍ദേഹതാപം എന്നിവയെല്ലാം ക്രമീകരിച്ചും ധാതുമലങ്ങള്‍അന്യമാലിന്യങ്ങള്‍ എന്നിവയെ നിര്‍മാര്‍ജനം ചെയ്തും ആരോഗ്യാവസ്ഥ നിലനിര്‍ത്തുന്ന ഒരു സ്വയംനിയന്ത്രിത സംവിധാനം (Homeostasis) ഓരോ ജീവിക്കുമുണ്ട്.  സംവിധാനത്തെ നിയന്ത്രിക്കുന്ന ശക്തിയെയാണ് ജീവശക്തി എന്ന് വിളിച്ചുപോന്നത്. 

70 കിലോ ഭാരമുള്ള ഒരാളുടെ ശരീരത്തില്‍ ഏകദേശം 30 ലിറ്റര്‍ ജലമുണ്ട്. ദേഹത്തിലെ ദ്രാവകങ്ങളില്‍ 80% നും ക്ഷാരഗുണമാണ്. ദേഹദ്രാവകങ്ങളുടെ മേന്മ മെച്ചപ്പെടുത്തിയാല്‍ സാരാംഗ്നിബലങ്ങള്‍രോഗപ്രതിരോധശക്തി എന്നിവ സജീവമാകും. രക്തത്തിലെ അമ്ലത വര്‍ദ്ധിക്കുന്നതോക്ഷാരാംശം കുറയുന്നതോ ആണ് ഒട്ടുമുക്കാല്‍ രോഗങ്ങളുടെയും കാരണം. ദേശംഋതുക്കള്‍പ്രായംആഹാരം എന്നിവ അഹിതങ്ങളായാല്‍ ദേഹധാതുക്കളിലും ദ്രാവകങ്ങളിലും വൈഷമ്യം ഉണ്ടാകും. ഇതുമൂലം മനോതലത്തിലോ ദേഹതലത്തിലോ സ്വാഭാവികമായും താല്‍ക്കാലികമായും അനുഭവപ്പെടുന്ന പ്രയാസങ്ങളാണ് ആലസ്യരോഗങ്ങള്‍. 70% രോഗങ്ങളും ഇത്തരം രോഗങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

ശരീരത്തിലെ ഓരോ ധാതുക്കള്‍ക്കും വേണ്ട അടിസ്ഥാനഘടകങ്ങള്‍ ലഭ്യമാകാതെ വരുമ്പോള്‍ ദേഹധാതുക്കള്‍ തമ്മിലുള്ള അനുപാതം തെറ്റും. ഇതുമൂലമാണ് രോഗലക്ഷണങ്ങള്‍ ഉടലെടുക്കുന്നത് എന്നായിരുന്നു ജര്‍മ്മന്‍‍ ബയോകെമിസ്റ്റ് ആയ Wilhelm Heinrich Schüssler (1821 -1898) ടെ കാഴ്ചപ്പാട്.

ആഹാരങ്ങളിലൂടെ ആരോഗ്യവും ഔഷധങ്ങളിലൂടെ രോഗനിവാരണവും മനുഷ്യന് പ്രകൃതി അനുവദിക്കുന്നുണ്ട്. മനുഷ്യനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രയാസങ്ങള്‍ക്കും പ്രകൃതിയില്‍ മരുന്ന് ലഭ്യമാണ്. പ്രകൃതിനിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുമ്പോള്‍ പ്രയാസങ്ങള്‍ ഉണ്ടായാല്‍ തന്നെയും നിലവിലുള്ള സാഹചര്യങ്ങള്‍അന്തരീക്ഷംഋതുക്കള്‍അയനം എന്നിവ മാറുമ്പോള്‍ അത്തരം പ്രയാസങ്ങള്‍ സ്വയം ഭേദമാകുകയും ചെയ്യും. പ്രയാസങ്ങള്‍ ദീര്‍ഘിച്ച് നിജരോഗങ്ങളായി പരിണമിച്ചാല്‍ ചില ഘട്ടത്തില്‍ പ്രകൃതി തന്നെ മറ്റൊരു വലിയ രോഗത്തെ രൂപപ്പെടുത്തി അവയെ ഭേദമാക്കിത്തരികയും ചെയ്യും.

അശുദ്ധിയാണ് രോഗങ്ങളുടെ മൂലകാരണം എന്ന വിശ്വാസത്തിന് പഴക്കം ഏറെയുണ്ട്. Cure എന്ന പദത്തിന്‍റെ അര്‍ത്ഥം രോഗബാധിത ഭാഗത്തെ അശുദ്ധിയെ നീക്കംചെയ്യുക എന്നാണ്. സ്നാനം ചെയ്യുക എന്നും അര്‍ത്ഥമുണ്ട്. ജലംമണ്ണ്വായുസൂര്യപ്രകാശംഅമ്ലംമദ്യം എന്നിവയെല്ലാം ശുദ്ധികര്‍മ്മത്തിന് ഉപാധിയായി ഉപയോഗപ്പെടുത്തിപോന്നിട്ടുണ്ട്. അശുദ്ധിയുള്ള ദേഹഭാഗം ഏതാണ് എന്ന് രോഗിയുടെ വിവരണങ്ങളില്‍ നിന്നാണ് തിരിച്ചറിയുന്നത്‌. രോഗബാധിതഭാഗത്തിന് നേര്‍ എതിര്‍ധ്രുവത്തിലുള്ള ഭാഗങ്ങള്‍ ഏതെന്ന്‍ അറിയാന്‍ രോഗിക്കോ ചികിത്സകനോ എളുപ്പം സാധിക്കുകയില്ല. അശുദ്ധിയില്ലാത്ത എതിര്‍ഭാഗമോ മറ്റ് ആരോഗ്യഭാഗമോ പരിചരിക്കുന്നത് “cure” ന്‍റെ പരിധിയില്‍ വരുന്ന കാര്യവുമല്ല. പ്രയാസങ്ങളെ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ദേഹദ്രാവകങ്ങളെയോ ധാതുക്കളെയോ വിസര്‍ജിപ്പിച്ചുകളയുന്ന രീതി അശാസ്ത്രീയമാണ്. ആരോഗ്യാവസ്ഥയില്‍ നിലകൊള്ളുന്ന ദ്രാവകങ്ങള്‍ കളഞ്ഞതുമൂലം ഏതെങ്കിലും രോഗം മാറിയതായി തെളിഞ്ഞിട്ടില്ല. ശരീരദ്രാവകങ്ങള്‍ അധികമായി നഷ്ടപ്പെട്ടാല്‍ ചര്‍മ്മം നഷ്ടപ്പെട്ട രീതിയിലെന്നപോലെ ശരീരം ക്ഷയിക്കും. തുടര്‍ന്ന് മനസ്സും ജീവശക്തിയും ക്ഷീണിക്കും.

ആരോഗ്യം നിലനില്‍ക്കാന്‍ പ്രാണവായുജലംആഹാരം എന്നിവ വേണം. ദഹനവും ഉപാപചയങ്ങളും ശരിയാംവിധം നടക്കണം. ദേഹധാതുക്കള്‍ കുറഞ്ഞാല്‍ വേണ്ടതായ ആഹാരങ്ങളെ സ്വീകരിക്കണം. ധാതുക്കള്‍ അധികമായാല്‍ അത്തരം ആഹാരങ്ങളെ വര്‍ജ്ജിക്കണം. അശുദ്ധിയെ കുറിച്ചും വിഷങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും ക്ഷയകാരണങ്ങളെ കുറിച്ചും ഉള്ള സംഗതികള്‍ അറിഞ്ഞ് പ്രതിരോധിക്കണം. സഹജരോഗലക്ഷണങ്ങളെയോ ആലസ്യരോഗലക്ഷണങ്ങളെയോ കഠിന മരുന്നുകള്‍ ഉപയോഗിച്ച് ശമിപ്പിച്ചാല്‍ എല്ലായ്പ്പോഴും സുഖം അനുഭവപ്പെട്ട് കിട്ടണമെന്നില്ല. രോഗപ്രയാസങ്ങളെ രൂപപ്പെടുത്തുന്നതോ വര്‍ദ്ധിപ്പിക്കുന്നതോ ആയ സംഗതികള്‍ഘടകങ്ങള്‍സാഹചര്യങ്ങള്‍ എന്നിവ ഏതെല്ലാമെന്ന് തിരിച്ചറിയണം. അവയെ ക്രമീകരിക്കുന്ന പ്രകൃതിസംവിധാനങ്ങളെ തിരിച്ചറിഞ്ഞ് അവയുമായി ഇണങ്ങണം. പ്രകൃതിയെ വണങ്ങണം. പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുമ്പോള്‍ നന്ദി പ്രകാശിപ്പിക്കണം.

പ്രപഞ്ചകാര്യങ്ങള്‍ശരീരകാര്യങ്ങള്‍ എന്നിവ സംബന്ധിച്ചെല്ലാം മനസ്സ് അറിയുന്നത് ഇന്ദ്രിയങ്ങള്‍ മുഖേനെയാണ്. ഇതില്‍ പലതും വെറും തോന്നലുകളാണ്. രോഗികള്‍ക്ക് അനുഭവപ്പെടുന്ന വേദനകളില്‍ പലതും തോന്നലുകളോ മോഹഭംഗങ്ങളുടെ ഉല്‍പന്നങ്ങളോ ആണ്. ഇത്തരം തോന്നലുകള്‍മോഹങ്ങള്‍ എന്നിവയെ നിയന്ത്രിച്ചാലും സുഖം അനുഭവപ്പെട്ടുകിട്ടും. തോന്നലുകള്‍ അല്ലാത്തയിനം രോഗങ്ങള്‍ സ്വയം ഭേദമാകുകയില്ല. അവ പരിഹരിക്കുന്നതിന് ഔഷധം ആവശ്യമാണ്. ജീവിതവ്യാപാരത്തിലെ പാകപിഴവുകള്‍ മൂലവും ദോഷങ്ങള്‍ മൂലവും ജീവശക്തി ക്ഷീണിക്കും. ജീവശക്തിക്ക് ക്ഷീണം സംഭവിച്ചതുമൂലം ദേഹതലത്തിലൂടെയും മനോതലത്തിലൂടെയും പ്രത്യക്ഷപ്പെടുന്ന പ്രയാസങ്ങളാണ് ചലനാത്മകരോഗങ്ങള്‍.

സ്വയംഭേദമാകാനിടയുള്ള ചലനാത്മകരോഗങ്ങളാണ് ആഗന്തുജരോഗങ്ങള്‍. കഠിനമായ ആഗന്തുകരോഗങ്ങളില്‍ സാമാന്യലക്ഷണങ്ങള്‍ പരിഹരിക്കുമ്പോള്‍ ഉപദ്രവലക്ഷണങ്ങളും കൂടെ ഭേദമാകും. ദോഷങ്ങള്‍ മൂലം അല്ലാതെ ദീര്‍ഘനാള്‍ നിലകൊള്ളുന്ന ചലനാത്മകരോഗയിനങ്ങളാണ് ജീവിതശൈലീരോഗങ്ങള്‍. ദോഷങ്ങള്‍ മൂലം ഉടലെടുക്കുന്നവയാണ് നിജരോഗങ്ങള്‍.

പെട്ടെന്ന് ഉത്ഭവിക്കുന്നതും സ്വയം മാറാനിടയുള്ളതുമായ രോഗങ്ങളാണ് ആഗന്തുജരോഗങ്ങള്‍. ആഗന്തുജരോഗങ്ങളില്‍ പൂര്‍ണ്ണലക്ഷണങ്ങളുടെ എണ്ണം കൂടുതലായിരിക്കും. ദോഷശക്തി ദുര്‍ബലവും ജീവശക്തി ശക്തവുമായിരിക്കും. അതുകൊണ്ട് തന്നെ ജീവശക്തിക്ക് ഇവയെ പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയും.

കാലാവസ്ഥാമാറ്റങ്ങള്‍രോഗാണുക്കള്‍ചതവ്ക്ഷതം എന്നിവ മൂലം ധാതുക്കളില്‍ മലങ്ങള്‍ അധികരിച്ചത് കൊണ്ടോധാതുക്രമം തെറ്റിയത് കൊണ്ടോദോഷങ്ങളുടെ താല്‍ക്കാലിക ഉയര്‍ന്നെഴുന്നേല്‍പ്പ് മൂലമോ ആണ് പലപ്പോഴും ആഗന്തുജരോഗങ്ങള്‍ ഉടലെടുക്കുന്നത്. ഇത്തരം പ്രയാസങ്ങള്‍ ഒരാളില്‍ മാത്രമായോ നിരവധിപേരെ ഒരേ സമയം ബാധിക്കുകയോ ആകാം.

ആഗന്തുജരോഗങ്ങളില്‍ സമാനമരുന്ന് നേര്‍പ്പിച്ച് നല്‍കണം. മരുന്ന് 3C ല്‍ തുടങ്ങി 1C ല്‍ അവസാനിപ്പിക്കുന്ന രീതിയില്‍ പ്രയോഗിക്കാം. ദിവസത്തില്‍ ഒറ്റ ഡോസ് ആയോ വിഭജിച്ചോ കഴിക്കാം. Q അളവില്‍ കഴിച്ചാല്‍ ചിലരില്‍ താല്‍ക്കാലികമെന്നോണം രോഗവര്‍ദ്ധനവ് അനുഭവപ്പെടാനിടയുണ്ട്.

 ശരീരത്തിന് പുറമേ നിന്ന് വരുന്നവയാണ് പകര്‍ച്ചവ്യാധിരോഗങ്ങള്‍. അത് ജീവശക്തിയെ ആദ്യഘട്ടത്തില്‍ തീവ്രമായി ബാധിക്കുകയില്ല. ഇത്തരം അവസ്ഥയില്‍ താഴ്ന്ന ആവര്‍ത്തിപ്പിലുള്ള മരുന്ന് (3X) ആദ്യം നല്‍കാം. ഇത്തരം രോഗങ്ങളില്‍ മനോലക്ഷണങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നുവെങ്കില്‍ ആവര്‍ത്തിപ്പ് കൂടുതലുള്ള മരുന്ന് (6C) ആദ്യം നല്‍കണം. തുടര്‍ന്ന് ആവര്‍ത്തിപ്പിച്ച മരുന്ന് അവരോഹണക്രമത്തില്‍ (6X, 3X, 1X) പ്രയോഗിക്കണം.

ശരീരത്തില്‍ മലങ്ങളുടെ തോത് രോഗാവസ്ഥയില്‍ കൂടുംദ്രാവകരൂപത്തിലുള്ള മലങ്ങള്‍ ഖരമലത്തേക്കാള്‍‍ വേഗത്തില്‍ ശരീരത്തില്‍ നിന്ന് പുറത്തുപോകും. മലങ്ങള്‍ പുറത്തുപോകുന്നത് തടസ്സപ്പെടാന്‍ ഇടവന്നാല്‍ അവ മറ്റൊരു ദേഹധാതുവില്‍ കലരും. ഇതാണ് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നത്. ചില ആഗന്തുജരോഗത്തില്‍ സാമാന്യരോഗലക്ഷണങ്ങള്‍ കുറവും ഭവിഷത്തുലക്ഷണങ്ങള്‍ കൂടുതലുമാകും. അത്തരം ഘട്ടത്തില്‍ വിപരീതരീതിയിലുള്ള മരുന്നുകള്‍ ആവശ്യമെങ്കില്‍ ആദ്യം പ്രയോഗിക്കാം. പ്രയാസ ലക്ഷണങ്ങള്‍ കുറയുന്ന മുറയ്ക്ക് മരുന്നിന്‍റെ അളവ് കുറച്ചുകൊണ്ടുവരണം. തുടര്‍ന്ന് സമാനമരുന്ന് നല്‍കണം.

ദേഹപ്രകൃതിയെ വീര്യത്തിന്‍റെ അടിസ്ഥാനത്തില്‍ ശീതം / ഉഷ്ണം എന്നിങ്ങനെ തരംതിരിച്ചുപോന്നിട്ടുണ്ട്. ശീത ശരീരപ്രകൃതിക്കാര്‍ക്ക് ദേഹസംരക്ഷണത്തിന് ശീതകണങ്ങള്‍ വേണ്ടതുണ്ട്. ഏഷ്യയിലെ കറുത്തവര്‍ഗ്ഗക്കാര്‍ പൊതുവേ ശീത ദേഹപ്രകൃതിക്കാരാണ്. ഇവരില്‍ കാത്സ്യംപുരുഷഹോര്‍മോണ്‍ എന്നിവയുടെ തോത് താരതമ്യേനെ കുറവാണ്. ഇവര്‍ക്ക് പാല്‍ ഇണക്കവും ഉപ്പ്കുരുമുളക് എന്നിവ പൊതുവേ വിരുദ്ധവുമാണ്.

ആഗന്തുജരോഗത്തില്‍ ജീവശക്തി സജീവമായിരിക്കും. പ്രതികരണശേഷി മെച്ചപ്പെട്ട തോതില്‍ നിലകൊള്ളും. ആഗന്തുജയിനത്തില്‍ പ്പെട്ട ഉഷ്ണരോഗങ്ങള്‍ പിടിപെട്ടാല്‍ ഉഷ്ണമരുന്നുകള്‍ ലഘുഅളവില്‍ നല്‍കണം. ഇതുമൂലം പ്രതികരണഫലമായി ശീതഅവസ്ഥ രൂപപ്പെട്ടുകിട്ടും. ആഗന്തുജയിനം ശീതരോഗങ്ങളുടെ മൃദുഅവസ്ഥയില്‍ ശീതദ്രവ്യങ്ങള്‍ ലഘുഅളവില്‍ പ്രയോജനപ്പെടുത്തണം. ഉഷ്ണദ്രവ്യങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ ജലം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ഉപയോഗിക്കണം.

ശീതയിനത്തില്‍ പ്പെട്ട  ഒരു പനിയാണ് മലേറിയ. അതിന്‍റെ മൃദു അവസ്ഥയില്‍ സമാനമരുന്ന് എന്ന നിലയില്‍ ചവര്‍പ്പ് (ശീതം) മരുന്ന് ലഘു അളവില്‍ ഉപയോഗിക്കാം. കുളിരുപനിയുടെ തീവ്ര അവസ്ഥയില്‍ ഉഷ്ണഗുണമുള്ള ഉപ്പ്എരിവുദ്രവ്യങ്ങള്‍ എന്നിവ ലഘു അളവില്‍ കഴിക്കുന്നത് വിപരീത മരുന്നുപ്രയോഗരീതിയാണ്.

ജ്വരം ഒരു ഉഷ്ണ രോഗമാണ്. ആദ്യഘട്ടത്തില്‍ സമാനമരുന്ന് എന്ന നിലയില്‍ എരിവുദ്രവ്യങ്ങള്‍ ലഘു അളവില്‍ കഴിക്കണം. ജ്വരത്തിന്‍റെ തീവ്ര അവസ്ഥയില്‍ മധുരമുള്ള ആഹാരയിനങ്ങള്‍ കഴിക്കണം. കരിക്കിന്‍വെള്ളംനേര്‍പ്പിച്ച കഞ്ഞിവെള്ളം എന്നിവ കുടിക്കാം. ഉപ്പ്മാംസാഹാരങ്ങള്‍ എന്നിവയെ ഒഴിവാക്കണം.

ദോഷങ്ങള്‍ മൂലം ഉടലെടുക്കുന്ന മൃദുയിനം രോഗങ്ങളാണ് നിജരോഗങ്ങള്‍. മനുഷ്യന് മാത്രമല്ല സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും എല്ലാം ജീവശക്തിയുണ്ട്. ജീവശക്തി ഉള്ളതിനെയെല്ലാം ദോഷശക്തികള്‍ ബാധിക്കും. സസ്യങ്ങള്‍ക്ക് ഇന്ദ്രിയങ്ങളുണ്ട്. പക്ഷെ ജന്തുക്കള്‍ക്കുള്ള അത്രയും വികസിതമായ മനസ്സ് ഇല്ല. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും വികസിതമായ മനസ്സ് ഇല്ലാത്തതുകൊണ്ട് അവയെ ദോഷങ്ങള്‍ തീവ്രമായി ബാധിക്കുകയും ഇല്ല എന്നാണ് വിശ്വാസം. മനുഷ്യന്‍ ഭൂജാതനായ കാലം മുതല്‍ മനുഷ്യനെ ബാധിക്കുന്ന ഒരു ദോഷശക്തി (അഹന്ത)യും ഉത്ഭവിച്ചു എന്നൊരു അനുമാനമുണ്ട്. മനുഷ്യന് പരിണാമം സംഭവിച്ചതുപോലെ അഹന്തക്കും പരിണാമമുണ്ടായി. വിവിധതരം ദോഷങ്ങള്‍ ഉടലെടുത്തു.

ജീവശക്തിയെ ക്ഷീണിപ്പിച്ച് നിജരോഗങ്ങള്‍ ഉണ്ടാക്കിപ്പോരുന്ന ആധുനികദോഷങ്ങളെ സോറസിഫിലിസ്സൈക്കോസിസ് എന്നീ പ്രത്യേക പേരുകള്‍ നല്‍കി ഹാനിമാന്‍ തരംതിരിച്ചു. 17000 കൊല്ലം മുന്‍പ് ശീതരാജ്യങ്ങളിലെ ആര്യന്‍ ആളുകളിലൂടെ പരിണമിച്ച് വ്യാപിച്ച ദുഷിപ്പ്‌ ആണത്രെ സോറ. 12000 കൊല്ലം മുന്‍പ് മായന്‍ വര്‍ഗ്ഗക്കാരിലൂടെ ലിംഗം വഴി വ്യാപിച്ച ദുഷിപ്പാണ് സിഫിലിസ്. 4000 കൊല്ലം മുന്‍പ് ഏഷ്യക്കാരിലൂടെ പരിണമിച്ച് എത്തിയ ദോഷമാണത്രെ സൈക്കോസിസ്. ദോഷങ്ങളില്‍ ഒടുവിലത്തെ ഇനം സൈക്കോസിസ് എന്ന രീതിയിലാണ് സാമുവല്‍ ഹാനിമാന്‍ വിഭാവനം ചെയ്തത്. ഇതെല്ലാം ദോഷങ്ങളുടെ ഉത്ഭവത്തെ സംബന്ധിച്ചുള്ള അനുമാനങ്ങള്‍ മാത്രമാണ്. Rhesus കുരങ്ങില്‍ നിന്ന് ചര്‍മ്മം വഴി മനുഷ്യരില്‍ എത്തിയ ആധുനിക ദുഷിപ്പുകളില്‍ ഒന്നായി Rh+ ഘടകത്തെ കണക്കാക്കാവുന്നതാണ്. S.40 എന്ന പേരില്‍ പുതിയ ദുഷിപ്പുകളും കുരങ്ങില്‍ നിന്ന് രംഗപ്രവേശം ചെയ്തിട്ടുണ്ട്.

കഫഗുണങ്ങളെ കുറയ്ക്കുന്ന ദോഷശക്തിയാണത്രെ സോറ. കഫഗുണം ക്ഷയിക്കുന്ന ഘട്ടത്തില്‍ വാതബലം സ്വാഭാവികമായി വര്‍ദ്ധിക്കും. സ്വാതികഗുണങ്ങള്‍ ഉള്ളവരില്‍ അത് കുറയും. ഓര്‍മ്മയും കുറയും. തന്‍മൂലം ഭ്രാന്തുസമാനലക്ഷണങ്ങള്‍ പ്രകടമാകും. ഇത്തരം ലക്ഷണങ്ങള്‍ ശീതകാലങ്ങളില്‍ വര്‍ദ്ധിക്കും. 90% ആളുകളുടെയും മനസ്സ് കഫഗുണമാണ്. സോറദോഷം മൂലവും കര്‍മ്മാധിക്യം മൂലവും പ്രതികൂലസാഹചര്യം മൂലവും കഫഗുണം ക്ഷയിക്കും.

ഹിതകരമായ ആഹാരം കഴിച്ചും സാഹചര്യങ്ങളെ അനുകൂലമാക്കിയും ധര്‍മ്മം അനുഷ്ഠിച്ചും പുണ്യകര്‍മ്മങ്ങള്‍ ചെയ്തും നഷ്ടപ്പെട്ട കഫഗുണങ്ങളെ വീണ്ടെടുക്കണം. പുണ്യകര്‍മ്മങ്ങള്‍ ചെറുപ്പം മുതല്‍ ചെയ്ത് ശീലമാക്കണം. സത്യംദയസ്നേഹംനന്ദിരസായനമരുന്നുകള്‍ബലിദാനം എന്നിവയാണ് പുണ്യങ്ങള്‍.  

ആഗന്തുജരോഗം പഴകിയതുമൂലം രൂപപ്പെട്ട നിജരോഗങ്ങളില്‍ ലക്ഷണസമാനമായ മരുന്ന് നല്‍കുന്നത് കൂടാതെ സോറദോഷത്തിന് നേര്‍വിപരീതമെന്നോണം ജീവശക്തിയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള മരുന്ന് കൂടി നല്‍കണം. ഇതിന്നായി മധുരംപുളിഉപ്പ് ഇനത്തില്‍ പ്പെട്ട ദ്രവ്യങ്ങളില്‍ ഒന്നിനെ പരീക്ഷിച്ച് കണ്ടെത്തി സൂക്ഷ്മ അളവില്‍ സംസ്ക്കരിച്ച് കരുതിവെയ്ക്കണം.

സോറദോഷം മൂലം ഉടലെടുത്ത സോറിയാസിസ് പോലുള്ള ചര്‍മ്മരോഗങ്ങളെ ചികിത്സിക്കുമ്പോള്‍ അതിന് മുന്നോടിയായി ജീവിതശൈലീരോഗങ്ങളായ ദുര്‍മേദസ്ഔഷധജന്യരോഗങ്ങള്‍പ്രമേഹംകാന്‍സര്‍ എന്നിവയേയും ഗുഹ്യരോഗങ്ങള്‍ ഉണ്ടെങ്കില്‍ അവയേയും പരിഹരിക്കണം. സിഫിലിസ്സൈക്കോസിസ് എന്നീ ദോഷങ്ങള്‍ പ്രബലമെങ്കില്‍ അവയെ ആദ്യം പരിഹരിക്കണം. ഇത്തരം ചര്‍മ്മരോഗങ്ങളുടെ കൂടെ മനോരോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആദ്യം മാനസികലക്ഷണങ്ങളെ പരിഹരിക്കണം. പാരമ്പര്യമായി കിട്ടിയ മനോരോഗങ്ങളുടെ കൂടെ നവദേഹരോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആദ്യം ദേഹരോഗലക്ഷണങ്ങളെ പരിഹരിക്കണം. 

സിഫിലിസ് ദോഷബാധയില്‍ ലക്ഷണസമാന മരുന്നുകളുടെ കൂടെ വിപരീതദ്രവ്യം എന്ന നിലയില്‍ മധുരംകൈപ്പ്ചവര്‍പ്പ് ഇനത്തില്‍ പ്പെട്ട മരുന്ന് സൂക്ഷ്മരൂപത്തില്‍ നല്‍കണം. ഇത്തരം മരുന്നുകള്‍ ഏതെല്ലാമാണ് എന്ന് മനുഷ്യരില്‍ പരീക്ഷിച്ചറിഞ്ഞ് കരുതിവെയ്ക്കണം. കഫവര്‍ദ്ധകലക്ഷണങ്ങള്‍ക്ക് കാരണം സൈക്കോസിസ് മയാസമാണ്. 

സൈക്കോസിസ് ദോഷബാധയില്‍ ലക്ഷണസമാന മരുന്നുകളുടെ കൂടെ ദോഷവിപരീതദ്രവ്യം എന്ന നിലയില്‍ എരിവ്കൈപ്പ്ചവര്‍പ്പ് ഇനത്തില്‍ പ്പെട്ട മരുന്നും സൂക്ഷ്മ രൂപത്തില്‍ നല്‍കണം. നിജരോഗത്തില്‍ അസുഖം എപ്പോള്‍ ഉത്ഭവിച്ചുവെന്ന് തിട്ടപ്പെടുത്തുക പ്രയാസമാണ്. നിലവിലുള്ള ലക്ഷണങ്ങളെ ആധാരമാക്കി മരുന്ന് മുറപോലെ പ്രയോഗിക്കലേ നിര്‍വ്വാഹമുള്ളു. രോഗത്തിന്‍റെ ഉത്ഭവകേന്ദ്രം ജീവശക്തിയിലും പ്രകടനമേഖല മനോതലവും ആണെങ്കില്‍ മരുന്ന് ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ (6C - 12C) നല്‍കാം. പ്രകടനം ദേഹതലത്തില്‍ ആണെങ്കില്‍ മരുന്ന് താഴ്ന്ന ആവര്‍ത്തിപ്പിലും (3C - Q) പ്രയോഗിക്കാം.

ചര്‍മ്മരോഗലക്ഷണങ്ങള്‍ മാത്രം ഉള്ളപ്പോഴും രോഗലക്ഷണങ്ങള്‍ അപൂര്‍ണ്ണമായി നിലകൊള്ളുമ്പോഴും മരുന്ന് കുറഞ്ഞ ആവര്‍ത്തിപ്പില്‍ (3X - Q) ആദ്യം നല്‍കണം. ആയുസ്സിന്‍റെ അന്ത്യഘട്ടത്തിലും പ്രതികരണശേഷി വളരെ കുറഞ്ഞ ഘട്ടത്തിലും മരുന്ന് അധികം അളവില്‍ (3X - Q) വിപരീത ആശയത്തില്‍ പ്രയോഗിക്കാം. ഓരോ ആളുകളിലേയും മനസ്സ്ജീവശക്തിദേഹധാതുക്കള്‍ എന്നിവയുടെ ഘടന വിഭിന്നമാണ്. അതുകൊണ്ടാണ് ദോഷശക്തി ഏറെക്കുറെ പൊതുവായിട്ടുപോലും രോഗലക്ഷണങ്ങളില്‍ വിത്യാസം കണ്ടുപോരുന്നത്.

ദോഷങ്ങള്‍ മൂലമല്ലാതെയുള്ള സ്ഥായിയായ രോഗങ്ങളെയാണ് ജീവിതശൈലീരോഗങ്ങള്‍ എന്ന് വിളിച്ചുപോരുന്നത്. ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണം ജീവിതസമ്പ്രദായങ്ങളിലും ആചാരങ്ങളിലും സംഭവിച്ച വൈകല്യങ്ങളാണ്. അമിതവണ്ണംഹൃദ്രോഗംപ്രമേഹംഅതിരക്തസമ്മര്‍ദ്ദംകാന്‍സര്‍അര്‍ബുദം,  മറവിരോഗങ്ങള്‍ഔഷധജന്യരോഗങ്ങള്‍ എന്നിവയെല്ലാമാണ് ഇക്കാലത്തെ ജീവിതശൈലീരോഗങ്ങള്‍. ജീവിതശൈലീരോഗങ്ങളില്‍ 80% വും പാരിസ്ഥിതികകാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്നവയാണ്. മരുന്നുകള്‍ (ആസ്പിരിന്‍) ക്രൂഡ്ഓയില്‍ ഉല്‍പന്നമരുന്നുകള്‍രോഗാണുക്കള്‍മദ്യംറേഡിയേഷന്‍ക്ലോറിനേഷന്‍കൃത്രിമവളങ്ങള്‍സിഗരറ്റ്പ്ലാസ്റ്റിക്ദ്രവ്യങ്ങള്‍വിരുദ്ധആഹാരങ്ങള്‍ എന്നിവയെല്ലാം ജീവിതശൈലീരോഗങ്ങള്‍ ഉടലെടുക്കാന്‍ കാരണമാകുന്നുണ്ട്.

ഹൃദയരോഗങ്ങള്‍ക്ക് വിധേയമാകുന്നവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. ഇതിന് ഒരു കാരണം ജന്മസഹജമായ ഹൃദയവൈകല്യങ്ങളാണ്. മറ്റൊന്ന് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലം ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥകളാണ്. സംഘര്‍ഷംഭയം എന്നിവ മൂലം Adrenalin, cortisol എന്നിവയുടെ തോത് കൂടും. ഇവയുടെ പ്രവര്‍ത്തനഫലമായി നെഞ്ചിടിപ്പ് നിരക്ക് കൂടും. ഹൃദയപേശികള്‍ വേഗത്തില്‍ തടിക്കും. പ്രായം പിന്നിടുമ്പോള്‍ ഹോര്‍മോണ്‍ സ്രവശേഷി അകാലത്തില്‍ കുറയും. ഇതുമൂലം ഹൃദയപേശികളുടെ ബലം കുറയും. ബ്രോയിലര്‍ കോഴികളുടെ മാംസം പതിവായി കഴിക്കുന്നതും ഹൃദയപേശികളുടെ ബലം കുറയാന്‍ കാരണമാകുന്നുണ്ട്. രക്തധമനികളുടെ ഭിത്തിയില്‍ രൂപപ്പെടുന്ന രോഗങ്ങള്‍അതിരക്തസമ്മര്‍ദ്ദംരക്തകോശങ്ങളുടെ ആധിക്യംരക്തസഞ്ചാരത്തില്‍ സംഭവിക്കുന്ന തടസ്സംമദ്യംരക്തത്തിലെ രാസമാലിന്യങ്ങള്‍ (Endosulfan, DDT, CO2) എന്നിവയെല്ലാം ഹൃദ്രോഗസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

കൊഴുപ്പും അമ്ലവും ഏറെ അടങ്ങിയ ആഹാരം ശീലമാക്കുന്നത് രക്തത്തിലെ ഗാഡതരക്തസമ്മര്‍ദ്ദതോത് എന്നിവയെ കൂട്ടും. ഉഷ്ണവര്‍ദ്ധനധമനീസങ്കോചം എന്നിവ മൂലമാണ് അതിരക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. ഇക്കൂട്ടര്‍ ആഹാരത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്‍റെ തോത് കുറയ്ക്കണം.  കിഴങ്ങുയിനങ്ങളെ നിയന്ത്രിക്കണം. ഇലകള്‍പഴങ്ങള്‍ എന്നിവ കഴിക്കാം.

ഓരോരുത്തരുടെയും വികാരംവിചാരംആഹാരശീലംകര്‍മ്മംതൊഴില്‍സാഹചര്യം എന്നിവ അനുസരിച്ച് അവരിലെ ഹോര്‍മോണ്‍ കലകളില്‍ദേഹദ്രാവകങ്ങളില്‍കോശദ്രാവകത്തില്‍മൈറ്റോകോണ്ട്രിയയില്‍കോശമര്‍മ്മങ്ങളില്‍ പരിണാമം സംഭവിക്കും. ഇത്തരം പരിണാമങ്ങള്‍ അഹിതമായാല്‍ അത് പ്രമേഹംകാന്‍സര്‍ തുടങ്ങിയവ രൂപപ്പെടാന്‍ വഴിയൊരുക്കും. അഹിതങ്ങളായ കര്‍മ്മങ്ങള്‍ പതിവായി ചെയ്‌താല്‍ ദേഹഭാഗങ്ങള്‍ അകാലത്തില്‍ ക്ഷയിക്കും. ക്ഷയത്തോട് ജീവശക്തി പ്രതികരിച്ചാല്‍ ചിലരില്‍ കോശവിഭജനം ക്രമരഹിതമാകും. അഹിതങ്ങളായ പദാര്‍ഥങ്ങള്‍ ദേഹത്തില്‍ എത്തിയാലും കോശനാശം സംഭവിക്കും. കോശവിഭജനപ്രക്രിയകള്‍ വികൃതമാകുമ്പോളാണ് കാന്‍സര്‍ ഉടലെടുക്കുന്നത്‌.

പ്രമേഹരോഗഭവിഷത്തുകള്‍ക്ക് ഒരു കാരണം അമ്ലതയാണ്. ബാര്‍ലിഓട്സ് എന്നിവ ലഘുവായ അമ്ലയിനങ്ങളാണ്. ബാര്‍ലി ജലത്തില്‍ കുതിര്‍ത്ത് വേവിച്ച് അതിന്‍റെ വെള്ളം കുടിച്ചാല്‍ യൂറിക്കമ്ലം അടക്കമുള്ള കഠിന അമ്ലങ്ങള്‍‍ പുറത്തുപോയി കിട്ടും. ഇതുമൂലം പാന്‍ക്രിയാസ് പോലുള്ള മൃദുഗ്രന്ഥികള്‍ ശുദ്ധമാകും. പ്രമേഹതീവ്രത കുറയും.

കറുകപ്പട്ട കുറഞ്ഞ അളവില്‍ ചവച്ച് കഴിച്ചാല്‍ ഉമിനീര്‍ സ്രവതോത് വര്‍ദ്ധിക്കും. Reflex ആയി പാന്‍ക്രിയാസ്കോശങ്ങളും ഉത്തേജിക്കും. ഉമിനീരംശം രക്തത്തില്‍ എത്തിയാല്‍ ക്ഷാരനില ക്രമത്തില്‍ ആകും. അത് ആമാശയത്തില്‍ എത്തിയാല്‍ അവിടത്തെ അമ്ലതോതും കുറയും. ശരീരത്തില്‍ ജലാംശതോത് കുറഞ്ഞാല്‍ഉമിനീര്‍സ്രവം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ ഗ്രന്ഥികള്‍ അകാലത്തില്‍ വരണ്ട് ക്ഷയിക്കും. അടക്കമദ്യം എന്നിവയുടെ ഉപയോഗം വായ വരള്‍ച്ചയെ വേഗത്തിലാക്കും. വരണ്ടുപോയ കോശങ്ങള്‍ പ്രതികരിച്ചാല്‍ വായനാക്ക്ഉമിനീര്‍ഗ്രന്ഥിപാന്‍ക്രിയാസ് എന്നി ഭാഗങ്ങളില്‍ അര്‍ബുദം രൂപംകൊള്ളും. പുകയില പോലെ സുര്‍ക്കകരിഞ്ഞ ആഹാരദ്രവ്യങ്ങള്‍ എന്നിവയും അര്‍ബുദകാരികളാണ്.

കീടനാശിനികള്‍വിഷദ്രവ്യങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം ദോഷങ്ങളെ ഇക്കാലത്ത് കൂടുതല്‍ സജീവമാക്കാനിടയാക്കി. ഇതുമൂലം ജീവശക്തി കൂടുതല്‍ ദുര്‍ബലമായി. ആഹാരം കൂടുകയും നീഹാരം കുറയുകയും ചെയ്തപ്പോള്‍ ദേഹത്തില്‍ മലങ്ങള്‍ വര്‍ദ്ധിച്ചു. രാസഔഷധങ്ങളോടും മാത്രമല്ല പ്രകൃതിയൌഷധങ്ങളോടും ജീവശക്തി പ്രതികരിക്കാതെയായി. മറ്റ് ചിലരില്‍ പ്രതികരണം ഏറിയപ്പോള്‍ അത് അലര്‍ജിരോഗങ്ങള്‍അര്‍ബുദരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമായി. അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ ശ്രമിക്കണം. അവയുമായി പൊരുത്തപ്പെടുകയോ അവയില്‍ നിന്ന് അകന്നുനില്‍ക്കുകയോ ചെയ്യണം.

പ്രകൃതിജന്യ നിജരോഗങ്ങളേക്കാള്‍ ഗുരുതരങ്ങളാണ് ആര്‍ജിതനിജരോഗങ്ങളായ ജീവിതശൈലീരോഗങ്ങള്‍. Mania, Ulcer എന്നീ പ്രകൃതിജന്യരോഗങ്ങള്‍ പിടിപ്പെട്ടവരില്‍ ജീവിതശൈലീരോഗങ്ങള്‍ ഉടലെടുത്താല്‍ അവ രണ്ടും വേഗത്തില്‍ ഭേദമാകും. ഭ്രാന്തന്‍മാരുടെ എണ്ണവും അതിന്‍റെ തീവ്രതയും ഇപ്പോള്‍ ഏറെ കുറഞ്ഞിട്ടുണ്ട്. ആര്‍ജിതരോഗങ്ങളില്‍ മുഖ്യയിനമായ ഔഷധജന്യരോഗങ്ങളെ ആദ്യമേ തിരിച്ചറിഞ്ഞില്ലെങ്കില്‍വിവേകപൂര്‍വം നേരിട്ടില്ലെങ്കില്‍ അവ അസാദ്ധ്യരോഗങ്ങളായി പരിണമിക്കും.

പ്രകൃതിയുടെ ഭാവം അഹന്തയും കരുണയും ഇടകലര്‍ന്നതാണ്. അതുപോലെ മനുഷ്യന്‍ അടക്കമുള്ള ജീവികളുടെ കര്‍മ്മങ്ങളും പാപപുണ്യസമ്മിശ്രങ്ങളാണ്. ജീവിതശൈലീരോഗങ്ങളുടെ മൂലകാരണം പാപാധിക്യമാണ്. തിന്‍മയുടെ പ്രവൃത്തിരൂപമാണ് പാപം. പാപയിനം ചിന്തകള്‍കര്‍മ്മങ്ങള്‍അനുഭവങ്ങള്‍ എന്നിവ ജീവശക്തിയെ തളര്‍ത്തും. മനോബലത്തെയും ദേഹബലത്തെയും ക്ഷയിപ്പിക്കും. ദുഃഖത്തെ ഉണ്ടാക്കും. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ മാറ്റിമറിക്കും.

മുജന്മപാപം മൂലമല്ലാതെയുള്ള രോഗോപീഡകളുടെ ഒരു കാരണം രോഗാണുക്കളാണ്. അജ്ഞതയോ അഹങ്കാരമോ മൂലമുള്ള മനോമലങ്ങളാണ്. മനുഷ്യനില്‍ പ്രകൃത്യാലുള്ള അഹന്തയും അതിന്‍റെ ഉല്‍പന്നമായ ദോഷങ്ങളും അവനിലെ അഹങ്കാരവും സംയുക്തമായാല്‍ പാപകര്‍മ്മങ്ങള്‍ സര്‍വ്വസാധാരണമാകും അവരില്‍ സൂക്ഷ്മജീവികള്‍ സജീവമാകും. ഒരാളില്‍ ആകെയുള്ള കോശങ്ങളില്‍ 68% കോശങ്ങളും (39 trillion) സൂക്ഷ്മജീവികളുടേത് ആണത്രെ. ജീവിതശൈലീരോഗങ്ങള്‍ പരിഹരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ജീവിതരീതികള്‍ ക്രമീകരിക്കുകയും ഔഷധങ്ങള്‍ പ്രയോജനപ്പെടുത്തുകയും ഒപ്പം പാപകര്‍മ്മങ്ങളില്‍ നിന്ന്അതിന്‍റെ ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം.

നിജരോഗങ്ങളെ അവഗണിച്ചുകൊണ്ട് ആലസ്യരോഗലക്ഷണങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കി ചികിത്സിക്കുന്ന രീതിയുംനിജരോഗലക്ഷണങ്ങളേയും ആലസ്യരോഗലക്ഷണങ്ങളേയും കൂട്ടികലര്‍ത്തി ചികിത്സിക്കുന്ന രീതിയും യുക്തിസഹജമല്ല. മൃഗങ്ങളിലോഎലികളിലോ ഉഷ്ണയിനത്തില്‍ പ്പെട്ട ഒരു വിഭാഗം ആളുകളിലോ മാത്രം പരീക്ഷിച്ച് ഭാവനാത്മകമായും ഗണിതപരമായും തയ്യാറാക്കിയ ഔഷധഗുണപാഠങ്ങളെ ആധാരമാക്കി ശീതയിനം ആളുകളുടെ രോഗങ്ങള്‍ക്ക് ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രീതിക്ക് ഇപ്പോള്‍ കുറച്ചൊക്കെ ശമനം വന്നിട്ടുണ്ട്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍രോഗകാരണങ്ങളുടെ അടിസ്ഥാനത്തില്‍ രോഗിയേയും രോഗത്തെയും സമഗ്രമായി കണ്ടുകൊണ്ടുള്ള ചികിത്സാരീതിക്ക് ഇക്കാലത്ത് സ്വീകാര്യത പൊതുവെ വര്‍ദ്ധിച്ചുവരുന്നുണ്ട്.

ജീവിതം സുഖകരമാകുന്നതിനും പൂര്‍ണ്ണായുസ്സ് അനുഭവിക്കുന്നതിനും ആരോഗ്യംകര്‍മ്മംഅര്‍ത്ഥംസാഹചര്യംകാലം എന്നിവയുടെ ഹിതകരമായ ചേര്‍ച്ച അനിവാര്യമാണ്. ആഹാരംശുചിത്വംനിദ്രവ്യായാമംമനോനിയന്ത്രണം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ്‌ ആരോഗ്യം നിലകൊള്ളുന്നത്. ശരീരം എന്നാല്‍ നത്യേനെ പരിണമിച്ചുകൊണ്ടിരിക്കുന്നത് എന്നാണര്‍ത്ഥം. പ്രകൃതിയില്‍ എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ് പരിണാമം. സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും പരിണാമം നടക്കുന്നുണ്ട്. അത് ആദ്യം സൂക്ഷ്മതയില്‍ നിന്ന് സ്ഥൂലതയിലോട്ടും പിന്നീട് സ്ഥൂലതയില്‍ നിന്ന് സൂക്ഷ്മതയിലോട്ടുമാണ് നടക്കുന്നത് എന്ന് സങ്കല്‍പ്പിച്ചിട്ടുണ്ട്. പഞ്ചഭൂതങ്ങളില്‍ ആണെങ്കില്‍ അത് ആകാശംവായുഅഗ്നിജലംഭൂമി എന്നീ ക്രമത്തിലാണ്. ഷഡുരസങ്ങളില്‍ ആണെങ്കില്‍ അത് കൈപ്പ്ചവര്‍പ്പ്എരിവ്പുളിഉപ്പ്മധുരം എന്നീ ക്രമത്തിലുമാണ്. കടലില്‍ നിന്ന് ഉത്ഭവിച്ചത്‌ ഒടുവില്‍ കടലിലെത്തും. ആകാശഭൂതത്തില്‍ നിന്ന് ഉത്ഭവിച്ചത് ഒരിക്കല്‍ തിരിച്ച് ആകാശാലയത്തില്‍ പ്രവേശിക്കും. ദേഹപരിണാമത്തിന്‍റെ ക്രമവും വേഗതയും തിരിച്ചറിഞ്ഞ് ആവശ്യമായ നിലയില്‍ ജീവിതചര്യകളെ ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച്ദേശത്തിനും പ്രായത്തിനും അനുസരിച്ച് ക്രമപ്പെടുത്തിയും നിയന്ത്രിച്ചും ആരോഗ്യത്തെ സംരക്ഷിച്ചുനിര്‍ത്തുക എന്നത് ഓരോരുത്തരുടെയും ധര്‍മ്മമാണ്. ആരോഗ്യമാണ് രോഗപ്രതിരോധ ചികിത്സയുടെ അടിസ്ഥാനം.

ദേഹത്തില്‍ ഓരോ ഋതുവിലും വര്‍ദ്ധിക്കുന്ന മലങ്ങളെയും എത്തിച്ചേരുന്ന മാലിന്യങ്ങളെയും അതാത് ഋതു അന്ത്യത്തില്‍ ശോധിപ്പിക്കണം. ഓരോ ഋതുവിലും നൈസര്‍ഗ്ഗികമായി ക്ഷയിക്കുന്ന രോഗപ്രതിരോധശക്തിരോഗനിവാരണശക്തിസാരാംഗ്നിബലങ്ങള്‍ദേഹധാതുക്കള്‍ എന്നിവയെ തുടര്‍ഋതുക്കളില്‍ പടിപടിയായി വീണ്ടെടുക്കണം. രോഗാണുക്കള്‍ മൂലം പിടിപ്പെട്ട ഒരു രോഗം ഭേദമായാല്‍ അവയ്ക്കെതിരെ ദീര്‍ഘകാലം വേണ്ടയിനം പ്രതിരോധഘടകങ്ങളെ ജീവശക്തി സ്വയം രൂപപ്പെടുത്തും. രോഗാണുക്കളില്‍‍ ജനിതകമാറ്റം സംഭവിക്കുന്നതുമൂലമാണ് ഒരേ രോഗം തന്നെ ചില്ലറ വിത്യസങ്ങളോടെ വീണ്ടും നിരവധി തവണ പിടിപെട്ടുപോരുന്നത്. ഓരോരുത്തരിലും രോഗപ്രതിരോധശക്തി കൂടാതെ ദോഷസ്വീകരണശക്തിപ്രതികരണശക്തി തുടങ്ങിയ ബലങ്ങളും നിലകൊള്ളുന്നുണ്ട്. ദോഷസ്വീകരണശക്തി (Susceptibility) വര്‍ദ്ധിക്കുന്നത് കൊണ്ടാണ് രോഗലക്ഷണങ്ങളുടെ എണ്ണം കൂടുന്നത്. പ്രതികരണശക്തി വര്‍ദ്ധിച്ചാല്‍ ലക്ഷണങ്ങള്‍ക്ക് പൂര്‍ണ്ണത കൈവരും. മരുന്നുകള്‍ എളുപ്പം പിടിക്കും. രോഗം വേഗത്തില്‍ ഭേദമാകും.

സൂക്ഷ്മജീവികളുടെയും ജന്തുക്കളിലെ ദ്രാവകങ്ങളുടെയും സഹായത്തോടെ ചില സൂക്ഷ്മപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി മനുഷ്യശരീരത്തില്‍ പ്രവേശിപ്പിച്ച് പ്രതിരോധം എന്ന പ്രതിഭാസം രൂപപ്പെടുത്തിയെടുക്കുന്ന രീതി ഇപ്പോള്‍ സാര്‍വത്രികമാക്കിയിട്ടുണ്ട്. പ്രോട്ടീന്‍ അല്ലാത്തതുംപ്രോട്ടീന്‍ ഘടകത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് രോഗപ്രതിരോധഘടകങ്ങളെ രൂപപ്പെടുത്തുന്നതുമായ ലഘുവിഷപദാര്‍ത്ഥങ്ങളെ Haptens എന്നാണ് പറയുന്നത്. പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍പൂപ്പല്‍ അംശങ്ങള്‍സസ്യങ്ങളിലെ വിഷാംശങ്ങള്‍ എന്നിവ ചെറിയ അളവില്‍ ദേഹദ്രാവകത്തില്‍ എത്തിയാല്‍ പ്രതിരോധകോശങ്ങളുമായി (Lymphocyte B cells) പ്രവര്‍ത്തിച്ച് പ്രതിരോധഘടകങ്ങളെ (Antibodies) രൂപപ്പെടുത്തും. തന്മാത്രഭാരം 5000 ത്തില്‍ കുറവുള്ള മറ്റ് പ്രോട്ടീനിതരപദാര്‍ത്ഥങ്ങള്‍ പ്ലാസ്മകോശങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാന്‍ ഇടവന്നാലും പ്രതിരോധഘടകങ്ങള്‍ രൂപപ്പെടും. ഇതുമൂലം രോഗാണുക്കള്‍ നശിക്കും. പകര്‍ച്ചരോഗങ്ങള്‍ ശമിക്കും. 

ജീവിതസാഹചര്യം പ്രതികൂലമായാല്‍ജീവശക്തി ക്ഷയിച്ചാല്‍ രോഗാണുക്കളുടെ എണ്ണം വര്‍ദ്ധിക്കും. രോഗാണുക്കളിലെ വിഷാംശങ്ങളുടെ കാഠിന്യംആളുകളിലെ കുറഞ്ഞ പ്രതിരോധശക്തിരോഗാണുവാഹകരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന എന്നിവയാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ ഇടവരുത്തുന്നത്.          

ഭൂമിയിലെ ആദ്യജീവജാലങ്ങളില്‍ ഒന്നാണ് ബാക്ടീരിയകള്‍‍. 1 ലിറ്റര്‍ വായുവില്‍ 1 എണ്ണവും 1 ലിറ്റര്‍ ജലത്തില്‍ 100 കോടിയും 1 കിലോ ഗ്രാം മണ്ണില്‍ ഏകദേശം 4000 കോടിയും ബാക്ടീരിയകള്‍ നിലകൊള്ളുന്നുണ്ട് എന്നാണ് നിഗമനം. ഏകദേശം 5000 ല്‍ പരം വൈറസ് ഇനങ്ങളെ പരീക്ഷണലാബില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 50 ഇനം വൈറസുകള്‍ മനുഷ്യനെ ബാധിക്കുന്നവയാണ്. ഇവയുടെ ശരാശരി വലുപ്പം ഏകദേശം 50 u ആണ്. ഋതുക്കള്‍ക്ക് അനുസരിച്ച് വൈറസുകളില്‍ mutation സംഭവിച്ചാല്‍ അവയുടെ രൂപവും വലുപ്പവും വിത്യാസപ്പെടും. അതുമൂലമാണ് ശരീരം അവയ്ക്കെതിരെ ഓരോ സമയവും ഉല്‍പാദിപ്പിക്കുന്ന പ്രതിരോധഘടകങ്ങള്‍ പിന്നീട് പ്രയോജനപ്പെടാതെ പോകുന്നത്.

മനുഷ്യരക്തത്തില്‍ ഏകദേശം 25 trillion ചുവന്നയിനം കോശങ്ങള്‍ ഉണ്ട് എന്നാണ് അനുമാനം. ശരീരത്തില്‍ ആകെയുള്ള സൂക്ഷ്മജീവികളുടെ എണ്ണം ഏകദേശം 38 trillion നില്‍ അധികം ആണത്രെ. ആകെ ശരീരഭാരത്തിന്‍റെ 3% സൂക്ഷ്മജീവികളുടെ സംഭാവനയാണ്. അണുക്കള്‍ക്ക് അനുകൂലമായ സാഹചര്യം ലഭ്യമാകുമ്പോള്‍ അവ കൂടുതല്‍ സജീവമാകും. പല രോഗങ്ങളുടെയും കാരണം സൂക്ഷ്മകൃമികളും അവയുടെ അവശിഷ്ടങ്ങളുമാണ്. ഇത്തരത്തിലുള്ള അവശിഷ്ടങ്ങളില്‍ ചിലത് പരിണമിച്ചാല്‍ അത് കോശദ്രാവകങ്ങളെ കൂടാതെ കോശമര്‍മ്മങ്ങളെ കൂടി ബാധിക്കും. ഇതുമൂലവും കോശങ്ങളുടെ എണ്ണം ക്രമ വിരുദ്ധമായി പെരുകിയാല്‍ അര്‍ബുദം പോലുള്ള രോഗങ്ങള്‍ (10%) ഉടലെടുക്കും. ഓരോരുത്തരുടെയും ചിന്തപ്രവൃത്തിതൊഴില്‍സാഹചര്യം എന്നിവയും കോശവിഭജനപ്രക്രിയയെ തകരാറിലാക്കുന്നതില്‍ ഭാഗഭാക്കാകുന്നുണ്ട്.

പ്രമേഹംഹൃദ്രോഗംപൊണ്ണത്തടിഅര്‍ബുദം തുടങ്ങിയവയുടെ നിരക്കുവര്‍ദ്ധനയ്ക്ക് എന്നപോലെ പകര്‍ച്ചവ്യാധികളുടെ തോത് വര്‍ദ്ധിക്കാനും  ജീവിതശൈലിയിലെ തകരാറുകള്‍ കാരണമാകുന്നുണ്ട്. പരിസരശുചിത്വം പാലിക്കുന്നതില്‍ എല്ലാവരും സഹകരിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ കുറെയൊക്കെ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായി കിട്ടും. ആര്യവേപ്പ് അരച്ച് കൊടിയില്‍ തേച്ച് കാറ്റ് മുഖേനെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്ന രീതി പണ്ട് നിലവിലുണ്ടായിരുന്നു.

വിഷയിനത്തില്‍ പ്പെട്ട ഒരു പദാര്‍ത്ഥം വളരെ കുറഞ്ഞ അളവില്‍ ഏതാനും ദിവസം ഉപയോഗപ്പെടുത്തിയാല്‍ ശരീരം അതിനോട് കുറേശ്ശെയായി പൊരുത്തപ്പെട്ട് (Tolerance) തുടങ്ങും. പ്രതിവസ്തുക്കളുടെ തോത് ശരീരത്തില്‍ വര്‍ദ്ധിക്കുകയും ചെയ്യും. തുടര്‍ന്നുള്ള ഘട്ടത്തില്‍ സമാനമായ മറ്റൊരു വിഷം കഠിന അളവില്‍ അകത്ത് എത്താനിടയായാലും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും രൂപപ്പെടുകയില്ല. സിങ്കോണകാഞ്ഞിരംസര്‍പ്പഗന്ധിതിലപുഷ്പിഅതിവിഷംകാലാബാര്‍ ബീന്‍സ്എര്‍ഗോട്ട്ഉപ്പ്കാപ്പി തുടങ്ങിയ വിഷയിനങ്ങള്‍ ഇത്തരത്തില്‍ രോഗപ്രതിരോധത്തിനായി ഉപയോഗപ്പെടുത്തിപോന്നിട്ടുണ്ട്.

കരപ്പന്‍ (അലര്‍ജി മൂലമുള്ള ചര്‍മ്മരോഗം) ഉള്ളവരില്‍ ഇമ്മ്യുണോഗ്ലോബിന്‍ E തോതും സന്ധിവാതം ഉള്ളവരില്‍ IgG തോതും രക്തത്തില്‍ അധികരിക്കും. ഇത്തരം ഗുണപരമായ Antibodies ഇനങ്ങള്‍ മറ്റു ആരോഗ്യകോശങ്ങളുമായി പ്രതിപ്രവര്‍ത്തനം നടത്താന്‍ ഇടയാകുമ്പോളാണ് Autoimmune diseases ഉടലെടുക്കുന്നത്. സൂക്ഷ്മജീവികള്‍ മൂലമുള്ള രോഗങ്ങളോടൊപ്പംജീവിതശൈലീരോഗങ്ങളോടൊപ്പം ഇത്തരം Autoimmune disease കളും നാള്‍ക്കുനാള്‍‍ വര്‍ദ്ധിച്ചുവരുകയാണ്.

മനുഷ്യന്‍ അടക്കമുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയിലെ മാറ്റങ്ങള്‍ മനുഷ്യശരീരത്തെയും ബാധിക്കും. ഓരോ വ്യക്തിയിലും ജന്മനാതന്നെ ഒരു ആരോഗ്യപ്രകൃതിയുണ്ട്. അതാണ് അവന്‍റെ സ്വഭാവത്തെയും കര്‍മ്മങ്ങളേയും രൂപപ്പെടുത്തുന്നത്. പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുമ്പോളാണ് ആരോഗ്യംരോഗപ്രതിരോധശക്തി എന്നിവ മെച്ചപ്പെട്ടുകിട്ടുന്നത്. പ്രകൃതികോപംകാലവികൃതിദേശവൈരുദ്ധ്യം എന്നിവ വഴിയും ചിലയിനം രോഗങ്ങള്‍ മനുഷ്യരില്‍ ഉടെലെടുക്കുന്നുണ്ട്.

ഋതുഭേദംഅന്തരീക്ഷവ്യതിയാനംമറ്റുള്ളവരുടെ അഹിതകര്‍മ്മങ്ങള്‍ എന്നിവ നിമിത്തവും ശരീരധാതുക്കളില്‍ വൈഷമ്യം ഉണ്ടാകും. ഇതുമൂലം ഉളവാകുന്ന ആലസ്യംഅമിതദാഹംഅമിതവിശപ്പ്മൂത്രശങ്കമലബന്ധംക്ഷീണംഉറക്കവൈഷമ്യങ്ങള്‍മൈഥുനദാഹംതലവേദനഭയംനിരാശസ്വൈര്യക്കേട്‌മുഷിപ്പ് തുടങ്ങിയ പ്രയാസങ്ങളാണ് സഹജരോഗങ്ങള്‍. ഒരാളെ ആരോഗ്യവാനാക്കുന്നതിലും സ്വഭാവം മെച്ചപ്പെടുത്തി മനുഷ്യനാക്കുന്നതിലും ചില സന്ദര്‍ഭങ്ങളില്‍ രോഗിയാക്കുന്നതിലും കാലംദേശംസമൂഹം എന്നിവ പങ്കുവഹിക്കുന്നുണ്ട്. വ്യക്തിയില്‍ രൂപപ്പെടുന്ന സ്വഭാവങ്ങള്‍ ആപേക്ഷികമാണ്. പ്രതികൂലമായ സാഹചര്യങ്ങളെയും അതുമൂലം രൂപപ്പെട്ട സ്വഭാവത്തേയും പ്രയാസങ്ങളെയും ബുദ്ധിപരമായ നടപടികളിലൂടെ പരിഹരിക്കണം.

രോഗങ്ങളില്‍ 20% മാത്രമാണ് ദോഷങ്ങള്‍ മൂലം ഉണ്ടാകുന്നത്. 80 % വും സാഹചര്യങ്ങളുടെയും ജീവിതശൈലീയുടെയും തകരാറുകള്‍ മൂലം രൂപപ്പെടുന്നവയാണ്. വെയില്‍ഇരുട്ട്കാറ്റ്മഴമഞ്ഞ്അന്തരീക്ഷം എന്നിവയിലെ മാറ്റങ്ങള്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറെയൊക്കെ തനിയെ പരിഹരിക്കപ്പെടും. രോഗങ്ങള്‍ക്കുള്ള മുഖ്യകാരണം അശുദ്ധിയാണ്. പ്രതികൂലമായ സാഹചര്യം മൂലം ദേഹം അശുദ്ധമായാല്‍ വിരേചനംവമനംസ്വേദനം തുടങ്ങിയ ശോധനാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ശുദ്ധിവരുത്തണം.

സഹജരോഗങ്ങളില്‍ മിക്കതും സ്വയം ഭേദമാകുന്നവയാണ്. സ്വയം ഭേദമാകുന്ന ഘട്ടത്തില്‍ അതിനെ തടസപ്പെടുത്തരുത്. കുട്ടികളില്‍ കണ്ടുപോരുന്ന കരപ്പന്‍ പോലെയുള്ള ചര്‍മ്മരോഗങ്ങളില്‍ ചലവും ദ്രാവകങ്ങളും ക്രമത്തില്‍ പുറത്തുപോകുന്നത് തടസപ്പെടുത്തിയാല്‍ അത് വലിവ്ചുഴലി എന്നീ രൂപത്തില്‍ പ്രത്യക്ഷപ്പെടും. മുതിര്‍ന്നവരില്‍ വ്രണംപഴുപ്പ് എന്നിവയെ തടസപ്പെടുത്തിയാല്‍സന്ധിഹൃദയംകണ്ണ്ശ്വാസകോശംവൃക്ക എന്നീ ഭാഗങ്ങളിലോട്ട് രോഗം വ്യാപിക്കും. വയറിളകിപോകുന്നത് പെട്ടെന്ന് തടസപ്പെടുത്തിയാല്‍ മൂലകുരു ഉടലെടുക്കും. ടോണ്‍സില്‍ വീക്കം തടസപ്പെടുത്തിയാല്‍ ചിലരില്‍ ഹൃദയവാല്‍വുകള്‍ തകരാറിലാകും. ചിലരില്‍ വലിയതരം രോഗങ്ങള്‍ പുതുതായി ഉടലെടുക്കുമ്പോള്‍ ചെറിയയിനം സമാനരോഗങ്ങള്‍ അപ്രത്യക്ഷമാകും.

ആഹാരനീഹാരമൈഥുന നിദ്രാവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും അവയെ നിയന്ത്രിച്ചും പ്രായത്തിന് അനുസരിച്ചുള്ള ധാതുസാമ്യം സംഘടിപ്പിക്കണം. അന്തരീക്ഷവായുവില്‍ കാര്‍ബണ്‍ഡയോക്‌സയിഡ്‌ തോത് കൂടിയാല്‍മൂക്ക് അടഞ്ഞാല്‍ദേഹത്തില്‍ ജലാംശം കുറഞ്ഞാല്‍ആഹാരം ഇല്ലാതെ വന്നാല്‍ എല്ലാം ക്ഷീണം അനുഭവപ്പെടും. ശരിയായ ശ്വസനംസമയാസമയങ്ങളിലെ ആഹാരംമതിയായ ജലപാനംആവശ്യത്തിന് വേണ്ട വിശ്രമം എന്നിവ ക്ഷീണത്തെ പരിഹരിക്കാന്‍ ഉതകും.

ധാതുശോഷണം ഏത് പ്രായത്തിലും പിടിപെടാം. വാര്‍ധക്യത്തില്‍ സംഭവിച്ചുപോരുന്ന മുഖ്യ പ്രതിഭാസമാണ് ധാതുക്ഷയം. അനവധി ധാതുക്കള്‍ ഒരേസമയം ക്ഷയിക്കുന്ന രോഗമാണ് രാജക്ഷയം. അതുമൂലം നിരവധി കഠിനരോഗലക്ഷണങ്ങള്‍ ഒരേസമയം പ്രകടമാകും. ധാതുശോഷണത്തിനുള്ള മുഖ്യകാരണം സാരാംഗ്നികളുടെ അപര്യാപ്തതയാണ്. ദേഹദ്രാവകങ്ങളിലെ അമ്ലത വര്‍ദ്ധിക്കുന്നതും ശോഷണത്തിന് കാരണമാകുന്നുണ്ട്. മെലിഞ്ഞ ദേഹപ്രകൃതിയുള്ളവരില്‍ ഹോര്‍മോണുകളുടെ ശോഷണം അകാലത്തില്‍ സംഭവിച്ചാല്‍വീക്കം മൂലം രൂപംകൊണ്ട ദുര്‍നീര്‍ ദേഹത്തില്‍ അടിഞ്ഞുകൂടാന്‍ ഇടവന്നാല്‍ ദേഹം തടിക്കും.

മനുഷ്യശരീരത്തില്‍ ആകെ പിണ്ഡത്തിന്‍റെ 65% വും ജലമാണ്. ജലതോത് കുറഞ്ഞാല്‍ ശരീരം വരണ്ട് ഉണങ്ങും. ശരീരം വരളാതെ നിലകൊള്ളാനും ശരീരത്തില്‍ എത്തപ്പെട്ട ജലലേയമാലിന്യങ്ങളെ പുറംതള്ളാനും വേണ്ടി ഓരോരുത്തരും ദിനംപ്രതി 1 ലിറ്റര്‍ ജലമെങ്കിലും കുടിക്കണം. ബോധക്ഷയം മൂലം ഒരാള്‍ വീണാല്‍ അയാളുടെ മുഖത്ത് ജലം തളിച്ചുനോക്കണം. ബോധം തിരികെ ലഭിച്ചാല്‍ ഉടനെ ജലം കുടിപ്പിക്കണം. ഉപവാസം അനുഷ്ടിച്ച് അവസാനിപ്പിക്കുമ്പോള്‍ ആദ്യം ജലം കുടിക്കണം. തുടര്‍ന്നുള്ള ഘട്ടത്തില്‍ ജലം ഇരട്ടി അളവില്‍ കുടിക്കണം. കരിക്കിന്‍വെള്ളംപഴങ്ങളുടെ ജ്യൂസ്‌ എന്നിവ പതിവായി കുടിച്ചാല്‍ ദേഹദ്രാവകങ്ങളിലെ അമ്ലത കുറയും. മലശോധന സുഗമമായി കിട്ടും. ദേഹത്തിന് വേണ്ട ധാതുക്കള്‍വിറ്റാമിനുകള്‍ എന്നിവ ലഭിക്കും. വരണ്ട ചുമയുള്ള ഘട്ടത്തില്‍ ഉള്ളികിഴങ്ങുകള്‍ എന്നിവയുടെ ജ്യൂസാണ് ഗുണകരം. സന്ധിവേദനയിലും രക്തക്കുറവുള്ള ഘട്ടത്തിലും ചുവന്ന മുന്തിരിയുടെ ജ്യൂസ്‌ കുടിക്കണം. ജ്യൂസ് തയ്യാറാക്കുമ്പോള്‍ അതില്‍ കഴിവതും പഞ്ചസാര ചേര്‍ക്കരുത്. 6 മണിക്കൂര്‍ ഇടവിട്ട്‌ കുടിക്കാം.

ധാതുശോഷണത്തില്‍ കൊഴുപ്പുയിനങ്ങള്‍നെയ്യ്സൂപ്പ് എന്നിവ ദഹനബലം അനുസരിച്ചും ഋതുക്കള്‍ അനുസരിച്ചും പ്രയോജനപ്പെടുത്തണം. ചര്‍മ്മത്തില്‍ തണുത്ത എണ്ണ പുരട്ടണം. മധുരംകൈപ്പ് അടങ്ങിയ ശീതാഹാരങ്ങള്‍ കഴിക്കണം. ധാതുക്ഷയത്തില്‍ രസായനചികിത്സ സ്വീകരിക്കണം. ജലംതേങ്ങപഴംശര്‍ക്കരവെളുത്തുള്ളിമഞ്ഞള്‍കടുക്കനെല്ലിക്കഅമുക്കുരംതേന്‍മാംസസൂപ്പ്നെയ്യ്പാല്‍ എന്നിവ രസായനഫലം നല്‍കുന്ന ഇനങ്ങളാണ്.

ചതവ്വീഴ്ച എന്നിവ മൂലമോ വഴക്ക്ശകാരംവിഷബാധരോഗാണുബാധകാറ്റ്മഴവെയില്‍ എന്നിവ ഏല്‍ക്കാന്‍ ഇടവന്നത് മൂലമോ ആഹാരംനിദ്രഅദ്ധ്വാനം തുടങ്ങിയവയുമായി ബന്ധപ്പെട്ടോ ധാതുക്രമത്തില്‍ അതിഹീനമിഥ്യായോഗങ്ങള്‍ സംഭവിച്ചാല്‍ ജീവശക്തി താല്‍ക്കാലികമായി ക്ഷീണിക്കാന്‍ ഇടവരും. ഇതുമൂലം ഉണ്ടാകുന്ന പ്രയാസങ്ങളാണ് ആഗന്തുജരോഗങ്ങള്‍ (Acute diseases) എന്ന് വിളിച്ചുപോരുന്നത്. ആഗന്തുജം എന്നാല്‍ ക്ഷണിക്കാതെ വരുന്നവ എന്നാണര്‍ത്ഥം. ആഗന്തുജരോഗങ്ങളില്‍ ദോഷശക്തി ദുര്‍ബലമാണ്. അതിനാല്‍ ധാതുവൈഷമ്യങ്ങള്‍ സ്വയം പരിഹരിക്കപ്പെട്ട് കിട്ടാനിടയുണ്ട്. രോഗങ്ങള്‍ ഭേദമാകാതെ ദീര്‍ഘിച്ചാല്‍ നിജരോഗങ്ങളായി പരിണമിക്കും.

പ്രയാസങ്ങള്‍ വിഷബാധമൂലമുള്ള താണെങ്കില്‍ എത്രയും വേഗം സമീപദ്വാരത്തിലൂടെ വിഷത്തെ പുറംതള്ളണം. അതിന് പറ്റിയില്ലെങ്കില്‍ നിര്‍വീര്യമാക്കണം. അല്ലാത്തപക്ഷം വിഷം ഒരു ധാതുവില്‍ നിന്ന് മറ്റു ധാതുക്കളിലോട്ട് വ്യാപിക്കുകയും പരിണമിക്കാതെ ദീര്‍ഘനാള്‍ നിലകൊള്ളുകയും ചെയ്യും. വിഷം പ്രായത്തെ അതിജീവിച്ച് സൂക്ഷ്മസ്വഭാവം കൈവരിച്ചാല്‍ ജനിതകരോഗങ്ങളുടെ ഉത്ഭവത്തിനോ അകാലവാര്‍ധക്യത്തിനോ വഴിയൊരുക്കും. വിഷസാന്നിദ്ധ്യത്തിന് സമീപത്തുള്ള ദ്വാരങ്ങള്‍ അടഞ്ഞ് തടസ്സപ്പെട്ടാല്‍ വിപരീതദിശയിലുള്ള ദ്വാരങ്ങളെ തുറപ്പിക്കണം. അതിന് മരുന്ന് അധികമളവില്‍ ഉപയോഗിക്കേണ്ടതായി വരും.  ശ്രമവും പരാജയപ്പെട്ടാല്‍ വിത്യസ്തമൊ വിരുദ്ധമൊ ആയ ശമനരീതികള്‍ അവലംബിക്കണം.

മഴ പെയ്താല്‍ കളകള്‍ ഉണ്ടാകുന്നതുപോലെ മാലിന്യങ്ങളുള്ള ദേശത്ത്‌ വസിച്ചാല്‍ രോഗങ്ങള്‍ തനിയെ ഉണ്ടാകും. മാലിന്യം മൂലം രൂപപ്പെട്ട താല്‍ക്കാലിക ദോഷശക്തികളോട് ജീവശക്തി സജീവമായി പ്രതികരിക്കുന്നതുകൊണ്ടാണ് ഇത്തരം അവസ്ഥകളില്‍ രോഗലക്ഷണങ്ങള്‍ കഠിനമാകുന്നത്. ഇത്തരം രോഗാവസ്ഥയുടെ ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ പൊതുവേ അപൂര്‍ണ്ണമായിരിക്കും. മുഖ്യരോഗലക്ഷണങ്ങളെ മാത്രം പരിഗണിച്ച് ഔഷധം നിര്‍ണ്ണയിക്കണം. ആഗന്തുജരോഗത്തില്‍ ഉപദ്രവലക്ഷണങ്ങളെ പ്രത്യേകമായി ചികിത്സിക്കണമെന്നില്ല. സാമാന്യലക്ഷണങ്ങള്‍ മാറുമ്പോള്‍ ഉപദ്രവലക്ഷണങ്ങളും കൂടെ ഭേദമാകും. ഉപദ്രവലക്ഷണങ്ങള്‍ മാറിയില്ലങ്കില്‍ അവയെ പിന്നിട് പ്രത്യേകം ചികിത്സിക്കണം. രോഗലക്ഷണങ്ങളും ഉപദ്രവലക്ഷണങ്ങളും ഒന്നിച്ചുമാറ്റാന്‍ കഴിവുള്ള മരുന്നുകള്‍ ഉണ്ടെങ്കില്‍ അവയെ പ്രയോഗിക്കണം. ലക്ഷണങ്ങള്‍ മനോയിനങ്ങള്‍ ആണെങ്കില്‍ അധികം തവണ കുലുക്കി നേര്‍പ്പിച്ചതും ദേഹജം ആണെങ്കില്‍ ലഘുവായി നേര്‍പ്പിച്ച മരുന്നും നല്‍കണം. ലക്ഷണങ്ങള്‍ തീവ്രമാണെങ്കില്‍ മരുന്ന് തുടരെ തുടരെ നല്‍കണം. രോഗിയുടെ പഥ്യാഹാരം ചോദിച്ചറിഞ്ഞ്‌ അനുവദിക്കണം. രോഗാവസ്ഥയ്ക്ക് അഹിതങ്ങളായ ആഹാരയിനങ്ങളെ നിരോധിക്കണം.

ദോഷങ്ങള്‍ സജീവമായതുമൂലവും ജീവശക്തി ക്ഷീണിച്ചതുമൂലവും ഉടലെടുക്കുന്ന പ്രയാസങ്ങളാണ് നിജരോഗങ്ങള്‍. ദോഷശക്തികള്‍ ജന്മനാ തന്നെ എല്ലാവരിലും നിലകൊള്ളുന്നുണ്ട്. ദേശംകാലംപ്രായംബുദ്ധിആഹാരം എന്നിവയിലെ അഹിതങ്ങള്‍വിഷങ്ങള്‍മാലിന്യങ്ങള്‍ എന്നിവ മൂലമെല്ലാം ദോഷങ്ങള്‍ ശക്തിയാര്‍ജിക്കും. ജീവശക്തിയെ കൂടാതെ സൂക്ഷ്മസ്വഭാവമുള്ള മനസ്സ്ദേഹധാതുക്കള്‍ എന്നിവയെയും ദോഷങ്ങള്‍ക്ക് നേരിട്ട് ബാധിക്കാനാകും. സൂക്ഷ്മസ്വഭാവം അധികമുള്ള ജീവശക്തിയെയാണ് ആദ്യം ക്ഷീണിപ്പിക്കുന്നത്. ഇതുമൂലം വിചാരതലത്തിലുള്ള മനോരോഗലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടും. പൂര്‍വ്വജന്മദോഷങ്ങള്‍ ശക്തിപ്രാപിച്ചതുകൂടാതെ ആര്‍ജിതദോഷങ്ങള്‍ രൂപംകൊണ്ടതുമൂലവും നിജരോഗങ്ങള്‍ ഉടലെടുക്കാം. മുജന്മത്തിലെ പാപങ്ങള്‍അവനവന്‍ ചെയ്ത പാപപ്രവൃത്തികള്‍വിഷങ്ങള്‍മലങ്ങള്‍ എന്നിവയുടെ തോത് അനുസരിച്ചാണ് ദോഷങ്ങള്‍ സജീവമാകുന്നത്. ദോഷങ്ങളെ നിര്‍വീര്യമാക്കി നിജരോഗങ്ങളെ യഥാവിധി പരിഹരിച്ചില്ലായെങ്കില്‍ ആയുസ്സുദൈര്‍ഘ്യം കുറയും.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഉടലെടുക്കുന്ന പ്രയാസങ്ങളാണ് ആധി. നിജരോഗങ്ങളില്‍ 20% ആധി മൂലം വര്‍ദ്ധിക്കുന്നവയാണ്. നിലവിലുള്ള സുഖസൌകര്യങ്ങള്‍ നഷ്ടപ്പെടുകയോ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാതെ വരികയോ ചെയ്യുമ്പോള്‍ ഉളവാകുന്ന മാനസികാവസ്ഥയാണ്‌ ഇത്. ആധിക്ക് മറ്റൊരു കാരണം അര്‍ഹമല്ലാത്ത ആഗ്രഹങ്ങളോ ആസക്തിയോ ആണ്. മോഹം സ്വയം ഉദിക്കുന്ന വികാരമല്ല. അറിവില്ലായ്മയോ ദോഷങ്ങളുടെ പ്രവര്‍ത്തനമോ ആണ് അതിന് വഴിയൊരുക്കുന്നത്. ഇന്ദ്രിയങ്ങളെ പ്രയോജനപ്പെടുത്തി അറിവ് നേടി മനസ്സിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിക്കണം. വിചാരങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ പഠിക്കണം. ദൈവാനുഗ്രഹമുള്ള ആളുകളുടെ സാന്ത്വനവാക്കുകള്‍ ശ്രവിക്കണം. നാഡിവ്യൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സമാനമരുന്ന് കണ്ടെത്തി നേര്‍പ്പിച്ചോ കുലുക്കി വീര്യം വര്‍ദ്ധിപ്പിച്ചോ കഴിക്കണം.

വ്യാധികള്‍ മൂലം ശരീരം ദുര്‍ബലമായാല്‍ ശമനചികിത്സ അവലംബിക്കണം. ശമനചികിത്സയെ വ്യാധിവിപരീതംഹേതുവിപരീതം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സമാനമരുന്നുകള്‍പ്രതികരണബലം എന്നിവയെ ഉപയോഗപ്പെടുത്തി പരോക്ഷമായി വ്യാധിവിപരീതം സംഘടിപ്പിക്കുന്ന രീതിയാണ് ഹോമിയോപ്പതി. 

ചികിത്സക്ക് ആധാരം രോഗലക്ഷണങ്ങളാണ്. ചില ഘട്ടങ്ങളില്‍ സൂചകങ്ങളും പരിഗണിക്കണം. ഇന്ദ്രിയങ്ങള്‍ വഴി രോഗങ്ങള്‍ വ്യക്തമാകുന്നതിന് മുന്‍പും രോഗത്തിന് വിവിധ ഘട്ടങ്ങളുണ്ട്. പൂര്‍വഘട്ടംപ്രഥമഘട്ടം എന്നിവയില്‍ ലക്ഷണങ്ങളും സൂചകങ്ങളും പൊതുവെ അവ്യക്തമായിരിക്കും. തുടര്‍ന്നുള്ള ഘട്ടത്തിലാണ് ലക്ഷണങ്ങള്‍ക്ക് പൂര്‍ണ്ണത കൈവരുന്നത്. രോഗലക്ഷണങ്ങളുടെ സ്ഥാനംരോഗവര്‍ദ്ധകഘടകങ്ങള്‍. ദോഷശക്തികള്‍ എന്നിവയെ ചികിത്സയ്ക്ക് മുന്നോടിയായി അറിയണം. പൂര്‍വ്വഘട്ടത്തിലോ ആരംഭത്തിലോ രോഗത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പരിഹാരം എളുപ്പമാകും. പ്രകോപംപ്രസരംസ്ഥാനസംശ്രയം എന്നീ ഘട്ടങ്ങളില്‍ ഉപദ്രവലക്ഷണങ്ങള്‍ കൂടി പ്രത്യക്ഷപ്പെടും. നിജരോഗങ്ങളില്‍ ഉപദ്രവലക്ഷണങ്ങളെ ആദ്യം ചികിത്സിക്കണം.

നിരവധി ലക്ഷണങ്ങളുള്ള ഘട്ടത്തില്‍ ഏത് ലക്ഷണമാണ് ആദ്യം മാറുന്നത് എന്നത് സംബന്ധിച്ച് നിഗമനത്തില്‍ എത്തി അതിനെ ആദ്യം പരിഹരിക്കണം. ഒടുവില്‍ പ്രത്യക്ഷപ്പെട്ട ലക്ഷണങ്ങള്‍പൂര്‍ണ്ണമായ രോഗലക്ഷണങ്ങള്‍ ഉള്ളത് എന്നിവയെയും ആദ്യം പരിഗണിക്കണം. അങ്ങിനെ ലക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരണം. ആദ്യം ലക്ഷണങ്ങളും പിന്നിട് കാരണങ്ങളും പരിഹരിക്കണം. രോഗത്തിന്‍റെ മൂലകാരണം ദോഷശക്തികളുംരോഗവര്‍ദ്ധനയ്ക്ക് കാരണം മോശമായ സാഹചര്യങ്ങളും മാലിന്യങ്ങളും ആണ്. രോഗത്തിന്‍റെ കാരണം ഉഷ്ണം അല്ലെങ്കില്‍ ശീതം എന്ന് അറിഞ്ഞുവെയ്ക്കണം. കാലവികൃതിഅന്തരീക്ഷവ്യതിയാനംവായുയില്ലായ്മവായുജലംആഹാരം എന്നിവയിലെ മലിനീകരണംഅപഥ്യാഹാരംവിരുദ്ധാഹാരംസാരാംഗ്നികളുടെ അപര്യാപ്തതഹോര്‍മോണുകളിലെ വ്യതിയാനങ്ങള്‍അബദ്ധംഅപരാധംദ്രോഹചിന്തഅജ്ഞതഭയംകോപം എന്നിവ മൂലമെല്ലാം നിജരോഗങ്ങള്‍ വര്‍ദ്ധിക്കും.

ലക്ഷണചികിത്സയോടൊപ്പം രോഗകാരണവും പറ്റുമെങ്കില്‍ രോഗസാഹചര്യവും പരിഹരിക്കണം. രോഗം ആവര്‍ത്തിക്കാതിരിക്കാന്‍ അത് സഹായിക്കും. നിജരോഗങ്ങളില്‍ 70% ഉം സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നവയാണ്. സാഹചര്യം എന്നത് ദേശംഅന്തരീക്ഷംസമൂഹംകുടുംബംതൊഴില്‍ചുറ്റുപാടുകള്‍ ഒക്കെയാണ്. സാഹചര്യങ്ങളോട് എങ്ങിനെയെല്ലാം പൊരുത്തപ്പെടാം എന്ന് നോക്കണം. പ്രതികൂലസാഹചര്യങ്ങളില്‍ സഹിക്കാനും മൌനം പാലിക്കാനും മറ്റ് ചില ഘട്ടങ്ങളില്‍ നേരിടാനും പ്രാപ്തി നേടണം. സാഹചര്യത്തെ ഹിതമാക്കിയാല്‍അതിനോട് പൊരുത്തപ്പെട്ടാല്‍ സഹജരോഗങ്ങള്‍ തനിയെ മാറും. ഔഷധങ്ങളുടെ ലഭ്യത ഉറപ്പാക്കിയും ഋതുക്കളുടെ അനുകൂല്യം നോക്കിയും ചികിത്സ ആരംഭിക്കണം. ചികിത്സ ആരംഭിക്കുന്നതിന് രോഗത്തിന്‍റെ പേരോ രോഗകാരണമോ അറിയേണ്ട ആവശ്യമില്ല.

രോഗലക്ഷണങ്ങള്‍ തീവ്രമാണെങ്കില്‍ ശമനം അനുഭവപ്പെടുന്നതിന് താല്‍ക്കാലികമായി വിപരീതരീതിയിലുള്ള മരുന്ന് ആദ്യമെ നല്‍കാം. തീവ്ര അവസ്ഥയില്‍ മരുന്ന് തുടരെതുടരെ നല്‍കണം. വിപരീതരീതിയില്‍ ഒറ്റമൂലി മരുന്ന് ഗുണകരമല്ലായെന്ന് കണ്ടാല്‍ മിശ്രിതമരുന്നുകള്‍ പ്രയോഗിക്കണം. ഭവിഷത്തുഘട്ടം ആണെങ്കില്‍ വിപരീതമോ വിരുദ്ധമോ ആയ ശമനചികിത്സ തുടര്‍ന്നും ചെയ്യണം. തീവ്രത കുറഞ്ഞ ഘട്ടത്തില്‍ പരിഹാരത്തിനായി സമാനരീതിയില്‍ മരുന്ന് പ്രയോഗിക്കണം. ചികിത്സ ഓരോ ദിവസവും ഒന്നിനൊന്ന് മേന്മയുള്ളത് ആക്കാന്‍ പരിശ്രമിക്കണം.

ചികിത്സമൂലം ആശ്വാസം ലഭിച്ചുതുടങ്ങിയാല്‍ ജീവശക്തി മെച്ചപ്പെട്ടു എന്ന് മനസിലാക്കണം. തുടര്‍ന്നുള്ള സന്ദര്‍ഭത്തില്‍ ദേഹത്തിലുള്ള മാലിന്യങ്ങളെ ഒന്നൊന്നായി പുറത്തുകളയുന്നതിന് വേണ്ട ശോധനാദ്രവ്യങ്ങള്‍ നല്‍കാം. അത്യാസന്നഘട്ടത്തില്‍ ചികിത്സയെ വിരുദ്ധംവിപരീതംസമാനംശോധന എന്നീ രീതിയില്‍ ക്രമീകരിക്കുന്നതിലും അപാകതയില്ല. ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായാല്‍ ദോഷങ്ങളുടെയും നിമിത്തങ്ങളുടെയും തീവ്രത ഇല്ലാതായി എന്ന് അനുമാനിക്കാം.

ആയുസ്സിന്‍റെ പൂര്‍വ്വഘട്ടത്തില്‍ രൂപപ്പെടുന്നവയാണ് ജനിതകരോഗങ്ങള്‍. ഇത്തരം രോഗങ്ങളെ പരിഹരിക്കുന്നതിന് ഇളംപ്രായത്തില്‍ തന്നെ ദോഷവിപരീതചികിത്സ ചെയ്യണം. ഹീമോഫീലിയപാണ്ട്മൂലക്കുരുസോറിയാസിസ് എന്നിവ ജനിതകരോഗങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. തലമുറകളായി നിലനിന്നുപോരുന്ന രോഗങ്ങളാണെങ്കില്‍ അവ ആവര്‍ത്തിക്കാതിരിക്കാന്‍ യുവതീയുവാക്കള്‍ ബീജസംയോജനത്തിന് മുന്‍പേ സമാനമരുന്നും ദോഷവിപരീതമരുന്നും കഴിക്കണം. വിഷങ്ങള്‍‍കീടനാശിനികള്‍കൃമികാഷ്ഠങ്ങള്‍ എന്നിവയെല്ലാം ദേഹത്തില്‍ വെച്ച് പരിണമിച്ച് സൂക്ഷ്മമായി അത് ബീജധാതുവില്‍ സംഭരിച്ചാല്‍ ജനിതകരോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ അത്തരം പദാര്‍ത്ഥങ്ങള്‍ ശൈശവത്തിലും ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലും ദേഹത്തില്‍ എത്താതെ ശ്രദ്ധിക്കണം. കുരുമുളക്മുളക്തക്കാളി എന്നീ ഇനങ്ങളില്‍ Thallium അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികള്‍ അവ അധികമളവില്‍ കഴിക്കരുത്. ഉറുമ്പുപൊടിയില്‍ Thallium sulfate ചേര്‍ക്കാറുണ്ട്. അതിനാല്‍ ഗര്‍ഭിണികള്‍ കശുവണ്ടിയും അധികം കഴിക്കരുത്. കീടനാശിനികള്‍ കലര്‍ന്നത് എന്നപോലെ അധികം രാസഔഷധങ്ങളും ശരീരത്തില്‍ എത്താതിരിക്കാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.

 ഓരോരുത്തരിലും കുറച്ച് മുജ്ജന്മസുകൃതങ്ങള്‍ ഉള്ളതുപോലെ കുറച്ചൊക്കെ മുജന്മപാപങ്ങളും ഉണ്ടാകും. ഇവയെ കുറച്ചൊക്കെ അനുഭവിക്കേണ്ടതായും വരും. ലക്ഷണസമാനമരുന്നുകള്‍ സ്വീകരിച്ചും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചും ചെറുപ്പത്തില്‍ തന്നെ മുജന്മപാപങ്ങള്‍ മൂലമുള്ള രോഗങ്ങളില്‍‍‍‍ നിന്ന് രക്ഷനേടാന്‍ പരിശ്രമിക്കണം.

പാരമ്പര്യരോഗങ്ങള്‍ പരിഹരിക്കാന്‍ കൈപ്പ്ഉപ്പ്പുളി ഇനത്തില്‍ പ്പെട്ട സമാനമരുന്നുകള്‍ അന്വേഷിച്ച് ഉപയോഗപ്പെടുത്തണം. അവ നേര്‍പ്പിച്ച് ലഘുരൂപത്തില്‍ പ്രയോഗിക്കണം. ശീതയിനത്തില്‍ പ്പെട്ട ജനിതകരോഗങ്ങള്‍ ആണെങ്കില്‍ China 4C, Veratrum 4C, Secale cor 4C എന്നിവയും കരപ്പന്‍ പോലുള്ള ഉഷ്ണയിനങ്ങള്‍ ആണെങ്കില്‍ Piper nigrum 4C, Belladonna 3C എന്നിവയും ലക്ഷണാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുമോ എന്ന് നോക്കണം.

ഗര്‍ഭത്തിന്‍റെ ആദ്യനാളുകളില്‍ മൂന്നുപാളികളായാണ് ഭ്രൂണം വളരുന്നത്‌. പാളികളില്‍ നിന്നാണ് അവയവങ്ങള്‍ രൂപംകൊള്ളുന്നത്‌. ബാല്യത്തില്‍ പാരമ്പര്യരോഗലക്ഷണങ്ങള്‍ ആന്തരികപാളിയില്‍ പ്പെട്ട അവയവങ്ങളിലുടെയും നവരോഗലക്ഷണങ്ങള്‍ ബാഹ്യപാളിയുമായി ബന്ധപ്പെട്ട അവയവങ്ങളിലൂടെയും പ്രകടമായാല്‍ ബാഹ്യപാളിയിലെ ലക്ഷണങ്ങളെ ആദ്യം പരിഹരിക്കണം. പാരമ്പര്യലക്ഷണങ്ങള്‍ ബാഹ്യപാളിയില്‍ പ്പെട്ട അവയവങ്ങളിലൂടെയും നവരോഗലക്ഷണങ്ങള്‍ ആന്തരികപാളിയുമായി ബന്ധപ്പെട്ട അവയവങ്ങളിലൂടെയും പ്രകടമായാല്‍ ആന്തരികപാളിയിലെ ലക്ഷണങ്ങളെ ആദ്യം സമാന അടിസ്ഥാനത്തില്‍ പരിഹരിക്കണം. യൌവനത്തില്‍ നവരോഗലക്ഷണങ്ങള്‍ക്ക് മരുന്ന് നിര്‍ണ്ണയിക്കുമ്പോള്‍ ജനിതകരോഗസൂചകങ്ങളെയും കൂട്ടികലര്‍ത്തി മരുന്ന് നിശ്ചയിക്കരുത്.

ആഹാരംനീഹാരം എന്നിവയിലെ അഹിതങ്ങള്‍ മൂലം ഉടലെടുക്കുന്ന രോഗങ്ങളെയാണ് ജീവിതശൈലീരോഗങ്ങള്‍ എന്ന് പറയുന്നത്. ആധുനികസമൂഹത്തിലെ രോഗങ്ങളില്‍ അധികവും ആഹാരാധിക്യം മൂലമോ മലമൂത്ര വിസര്‍ജനത്തിലെ കുറവ് മൂലമോ ഉടലെടുക്കുന്നവയാണ്. ആഹാരയിതര ജീവിതഘടകങ്ങളിലെ അപാകതകള്‍ നിമിത്തവും ധാതുമലങ്ങളുടെ ക്രമം തെറ്റും. കീടനാശിനികള്‍രാസമരുന്നുകള്‍  എന്നിവ ദേഹത്തില്‍ എത്തിയാലും ദേഹധാതുക്കള്‍ ദുഷിക്കും.

ആരോഗ്യസംരക്ഷണമര്യാദകള്‍ പാലിക്കാതെ വന്നാല്‍ദേഹപ്രകൃതിക്ക് ഹിതകരമല്ലാത്ത ആഹാരങ്ങള്‍ സ്വീകരിച്ചാല്‍ സാരാംഗ്നികള്‍ (Enzymes) അകാലത്തില്‍ തീര്‍ന്നുപോകും. അത് നിജരോഗസമാന അവസ്ഥയെ സൃഷ്ടിക്കും. ജീവിതശൈലീരോഗങ്ങളെ കപട നിജരോഗങ്ങള്‍ എന്നാണ് സാമുവല്‍ ഹാനിമാന്‍ വിളിച്ചത്. പൊണ്ണത്തടിഅമിത കൊളസ്ട്രോള്‍പ്രമേഹംഅതിരക്തസമ്മര്‍ദ്ദംമാനസികസമ്മര്‍ദ്ദംഹൃദ്രോഗംനടുവേദനസന്ധിവാതംആസ്തമഅര്‍ബുദംകാഴ്ചവൈകല്യംകരള്‍രോഗംകുടല്‍വ്രണംവന്ധ്യതലൈംഗികബലഹീനതഅര്‍ശസ് തുടങ്ങിയവയെല്ലാം തെറ്റായ ജീവിതശൈലീയുമായി ബന്ധപ്പെട്ട രോഗങ്ങളാണ്.

അലസതഅമിതഉറക്കംഉറക്കമില്ലായ്മഅമിതാഹാരംപട്ടിണിവിരുദ്ധാഹാരംമദ്യപാനംപുകവലിമലമൂത്രവിസര്‍ജനമില്ലായ്മശുചിത്വക്കുറവ്വെയില്‍ ഏറ്റുകൊണ്ടുള്ള ജോലി എന്നിവ ഇത്തരം രോഗങ്ങള്‍ ദീര്‍ഘിച്ച് നിലനില്‍ക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് അവലംബിച്ച തെറ്റായ ജീവിതശൈലീകളാണ് ശിശുക്കളിലെ അന്ധതബധിരത എന്നിവയ്ക്ക് പലപ്പോഴും കാരണമാകുന്നത്.

കൊഴുപ്പ്അന്നജം എന്നിവ എറെ അടങ്ങിയ ആഹാരം അധികം സംസ്ക്കരിച്ച് അമിത അളവില്‍ കഴിക്കുന്നത്‌ രക്തത്തിലെ കൊഴുപ്പുതോതിനെ വര്‍ദ്ധിപ്പിക്കും. രക്തസമ്മര്‍ദ്ദം കൂട്ടും. ആധി കൂടിയാല്‍ നെഞ്ചിടിപ്പ് വര്‍ദ്ധിക്കും. ഇതുമൂലം ഹൃദയത്തിന്‍റെ ജോലിഭാരം കൂടും. മഹാധമനിയുടെ ഭിത്തിയുടെ കാഠിന്യംഅതിരക്തസമ്മര്‍ദ്ദംരക്തവര്‍ദ്ധനരക്തത്തിലെ രാസമാലിന്യങ്ങള്‍ എന്നിവയെല്ലാം ഹൃദ്രോഗസാദ്ധ്യതയെ വര്‍ദ്ധിപ്പിക്കും. അകാലത്തില്‍ അനുഭവപ്പെട്ടുപോരുന്ന ഹൃദ്രോഗങ്ങള്‍ക്ക് മറ്റൊരു കാരണം ജനനത്താലുള്ള ഹൃദയവൈകല്യങ്ങളാണ്. ഉഷ്ണം വര്‍ദ്ധിച്ചതുമൂലം ധമനീസങ്കോചം പതിവായാല്‍ രക്തസമ്മര്‍ദ്ദതോത് കൂടും. അതിരക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഉപ്പ് കുറയ്ക്കണം. കിഴങ്ങുയിനങ്ങള്‍ നീത്യവും കഴിക്കുന്നത് ഒഴിവാക്കണം. ഇലകള്‍പഴങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം.

ജീവിതശൈലീരോഗങ്ങള്‍ക്കുള്ള പരിഹാരം ആഹാരനീഹാരങ്ങളുടെ പുനര്‍ക്രമീകരണമാണ്. ദേഹപ്രകൃതിപ്രായംദേശംഋതുക്കള്‍വിഹാരംതൊഴില്‍ എന്നിവയ്ക്കും തലമുറകളായി അനുവര്‍ത്തിച്ചുപോന്ന ജീവിതസംസ്ക്കാരത്തിനും ഹിതകരമായ നിലയിലുള്ള ഒരു രീതി ഓരോരുത്തരും പ്രത്യേകം തിരിച്ചറിഞ്ഞ് അവലംബിക്കണം. ജീവിതശൈലീരോഗങ്ങളുടെ ഉപദ്രവഘട്ടങ്ങളില്‍ ആദ്യം ഉപദ്രവരോഗങ്ങള്‍ക്ക് വേണ്ട മരുന്ന് കഴിക്കണം.

അഹിതപദാര്‍ഥങ്ങള്‍മാലിന്യങ്ങള്‍ എന്നിവ കോശദ്രാവകത്തില്‍കോശമര്‍മ്മത്തില്‍മൈറ്റോകോണ്ട്രിയയില്‍ എത്തി കോശവിഭജനപ്രക്രിയയേയും ഊര്‍ജ്ജരൂപീകരണത്തേയും വികൃതമാക്കുമ്പോളാണ് അര്‍ബുദയിനരോഗങ്ങള്‍ ഉടലെടുക്കുന്നത്. 80% കാന്‍സര്‍രോഗങ്ങളും പാരിസ്ഥിതികമാണ്. മൊത്തം കാന്‍സര്‍ രോഗങ്ങളില്‍ 60% വും പുകവലിമദ്യപാനംഅമിതവണ്ണം എന്നിവയുമായി ബന്ധപ്പെട്ടവയാണ്. നിജരോഗങ്ങളായി പരിണമിച്ചിട്ടില്ലായെങ്കില്‍ ജീവിതരീതികള്‍ മാറ്റുന്നത് അനുസരിച്ച് ഇത്തരം രോഗങ്ങളും ഇല്ലാതായികിട്ടും. ആധുനികമനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യവെല്ലുവിളികളില്‍ മുഖ്യം രാസഔഷധങ്ങളുടെ നിരന്തര ഉപയോഗം മൂലം ഉടലെടുത്ത ഔഷധജന്യരോഗങ്ങളാണ്. ഇന്നത്തെ രോഗസംസ്ക്കാരം ആസൂത്രിതമാണ് എന്ന് കരുതുന്നവരുമുണ്ട്.

ശരീരത്തിന് വേണ്ട ധാതുക്കള്‍മലങ്ങള്‍ എന്നിവ വര്‍ദ്ധിക്കാതെയും ക്ഷയിക്കാതെയും സൌമ്യത്തില്‍ നിലകൊള്ളുന്ന അവസ്ഥയാണ് ആരോഗ്യം. ധാതുവൈഷമ്യം സംഭവിച്ചാല്‍ദോഷങ്ങള്‍ വര്‍ദ്ധിച്ചാല്‍വിഷം ഏറ്റാല്‍ എല്ലാം രോഗങ്ങള്‍ ഉടലെടുക്കും. ആരോഗ്യമായാലും രോഗമായാലും അത് ദ്രവ്യാധിഷ്ടിതമാണ്. ദ്രവ്യങ്ങള്‍ കൊണ്ട് ആരോഗ്യം സംഘടിപ്പിക്കാനും ക്രമീകരിക്കാനും വര്‍ദ്ധിപ്പിക്കാനും രോഗങ്ങളെ പരിഹരിക്കാനും കഴിയും. ജീവശക്തിയെ പോഷിപ്പിക്കുകധാതുവൈഷമ്യത്തെ പരിഹരിക്കുകദോഷശക്തികളെ ശമിപ്പിക്കുകവിഷത്തെ നിര്‍വീര്യമാക്കുകയും ശോധിപ്പിക്കുകയും ചെയ്യുകമനസ്സിന്‍റെ രജസ്തമസ് ഗുണങ്ങളെ ക്രമീകരിക്കുകരോഗലക്ഷണങ്ങളെ ഇല്ലാതാക്കുകസന്തോഷം സംഘടിപ്പിക്കുകആയുസ്സ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയെയെല്ലാം സഹായിക്കുന്ന ഘടകങ്ങളെയാണ് ഔഷധം എന്ന് പറയുന്നത്.  ലോകത്തുള്ള എല്ലാം ദ്രവ്യങ്ങളും ഔഷധമാണ്. ആഹാരവും ഔഷധമാണ്.

മനുഷ്യന്‍റെ ഉല്‍പത്തിക്ക് മുന്‍പേതന്നെ പ്രകൃതി അവനെ ഔഷധസസ്യങ്ങളെ നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്. ചരിത്രാതീതകാലം മുതല്‍ മനുഷ്യന്‍ സസ്യങ്ങളെ രോഗപരിഹാരത്തിനായി ഉപയോഗിച്ചുപോന്നിട്ടുണ്ട്. ആഹാരത്തിന്‍റെയും ഔഷധത്തിന്‍റെയും ശക്തിക്ക് ആധാരം യഥാക്രമം സൂര്യനും ചന്ദ്രനും എന്ന സങ്കല്‍പ്പത്തിലാണ് പൂര്‍വ്വികര്‍ ജീവിതാചാരങ്ങളെ ചിട്ടപ്പെടുത്തിയത്. ഓരോ ദേശത്തും ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് വേണ്ട മരുന്നുകള്‍ അതാത് പ്രദേശത്ത് നിന്ന് തന്നെ ലഭിക്കുമെന്നും അവര്‍ വിശ്വസിച്ചു.

ഔഷധത്തിന്‍റെ കണ്ടുപിടിത്തത്തിലേക്ക് മനുഷ്യനെ നയിച്ചത് വേദന ആയിരുന്നിരിക്കണം. തടവുകഉഴിയുകചൂടുപിടിക്കുകഅഗ്നി ഉപയോഗിച്ച് പൊള്ളിക്കുകകേടായ ഭാഗങ്ങള്‍ എടുത്തുകളയുക തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ മനുഷ്യന്‍ ആദ്യകാലം തൊട്ടുതന്നെ അവലംബിച്ചിട്ടുണ്ടാകണം. വ്യാപകമായ രീതിയില്‍ ആദ്യം ഉപയോഗിച്ചിട്ടുണ്ടാവുക ദേഹത്തില്‍ ഏറ്റ മുറിവ് ഉണങ്ങാന്‍ വേണ്ടിയുള്ള മരുന്നുകള്‍ ആയിരിക്കണം. യുദ്ധപരിക്കുകള്‍‍രാജാക്കന്‍മാരുടെ ആരോഗ്യാവശ്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് വേണ്ടിയാണ് പിന്നീട് വൈദ്യം വിപുലപ്പെട്ടത്. കൊട്ടാരവൈദ്യം കൈകാര്യം ചെയ്തുപോന്നിരുന്നത് രാജാക്കന്മാര്‍ തന്നെയായിരുന്നു. കാശിരാജാവ് വൈദ്യനായിരുന്നുസുശ്രുതന്‍ രാജാവായിരുന്നു.

ഔഷധഗുണങ്ങളുടെ വിവരശേഖരമാണ് മെറ്റീരിയ മെഡിക്ക. വിത്യസ്ത ദേഹപ്രകൃതിയുള്ള ആരോഗ്യവാന്മാരിലും നാനാവിധ രോഗികളിലും ദ്രവ്യങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ പഠിച്ചാണ് ഔഷധങ്ങളുടെ രോഗനിവാരണശേഷി കണ്ടെത്തുന്നത്. മരുന്നുകളുടെ ഭൌതിക ഔഷധഗുണം ആധാരമാക്കി വ്യാധിവിപരീതത്തില്‍ പ്രയോഗിക്കാന്‍ ഉതകുന്ന നിലയില്‍ വിവരിക്കുന്നവയുംആരോഗ്യവാനില്‍ ദ്രവ്യങ്ങളുടെ സൂക്ഷ്മ അംശങ്ങള്‍ സൃഷ്ടിക്കുന്ന കൃത്രിമരോഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടതും ആയ രണ്ടുതരം മെറ്റീരിയ മെഡിക്ക ഇന്ന് ലഭ്യമാണ്. 

ഔഷധങ്ങളെ ദ്രവ്യങ്ങള്‍അദ്രവ്യങ്ങള്‍ എന്ന് തരംതിരിക്കാം. ദ്രവ്യമരുന്നുകള്‍ ഭൌതികമാണ്. അവ ജന്തുക്കളില്‍ പരീക്ഷിച്ചാല്‍ അവയുടെ രോഗനിവാരണശേഷി കുറച്ച് കണ്ടെത്താന്‍ കഴിയും. ഔഷധത്തിന്‍റെ ഭൌതികഗുണം അറിയാനായാല്‍ അതിന്‍റെ കര്‍മ്മങ്ങളെ കുറച്ചൊക്കെ ഊഹിക്കാന്‍ സാധിക്കും. ലോഹദ്രവ്യങ്ങളുടെ ഔഷധഗുണം അവയുടെ നിറംരുചി എന്നിവ മുഖേനെ അറിയാന്‍ കഴിയുകയില്ല. രുചികളുടെ അടിസ്ഥാനത്തില്‍ ദ്രവ്യങ്ങളുടെ ഗുണം കുറെയൊക്കെ ഊഹിക്കാം. ഉപ്പ് കുറഞ്ഞ അളവില്‍ ഉഷ്ണമാണ്. അധികം അളവില്‍ ആമാശയത്തില്‍ എത്തിയാല്‍ വിപാകത്തില്‍ മധുരമായി പരിണമിച്ച് ശീതമാകും. കൈപ്പ്ചവര്‍പ്പ് എന്നിവ ശീതമാണ്. വിപാകത്തില്‍ അത് ഉഷ്ണമാകും. ചില ദ്രവ്യങ്ങള്‍ക്ക് പാകംവിപാകം എന്നീ ഭാവങ്ങള്‍ കൂടാതെ പ്രഭാവം എന്നൊരു ഗുണം കൂടിയുണ്ട്. മത്സ്യംതേന്‍മുതിരശര്‍ക്കര എന്നിവ ഉഷ്ണം പ്രകടിപ്പിക്കുന്നത് പ്രഭാവം മൂലമാണ്. നെയ്യ് ശീതമാണെങ്കിലും ചിലരില്‍ അത് ഉഷ്ണം പ്രകടിപ്പിക്കും. ചില ദ്രവ്യങ്ങള്‍ കൂടിയ അളവില്‍ ഭാവവും കുറഞ്ഞ അളവില്‍ പ്രഭാവം പ്രകടമാക്കും. കടുക്ക വിപാകത്തില്‍ മധുരം ആണെങ്കിലും വീര്യം ഉഷ്ണമാണ്. ഉഴുന്ന് ശീതമാണെങ്കിലും കുറഞ്ഞ അളവില്‍ ഉഷ്ണമാണ്. ചില ദ്രവ്യങ്ങള്‍ സ്ഥൂല അളവിലും മറ്റ് ചിലത് സൂക്ഷ്മ അളവിലും നിര്‍ഗുണങ്ങളാണ്. തിലപുഷ്പിസര്‍പ്പഗന്ധികാഞ്ഞിരംസിങ്കോണ തുടങ്ങിയ മരുന്നുകള്‍ രണ്ടുരൂപത്തിലും സജീവമായി പ്രവര്‍ത്തിക്കും.

സാന്ത്വനംഉപവാസംവ്രതംകാറ്റ്വെയില്‍തണല്‍പുകമന്ത്രംവഴിപാട്‌രത്നധാരണംക്ഷോഭിപ്പിക്കല്‍പേടിപ്പിക്കല്‍ശകാരിക്കല്‍സന്തോഷിപ്പിക്കല്‍ഞെട്ടിപ്പിക്കല്‍ഉറക്കംഉറക്കായ്കതലോടല്‍ഉഴിഞ്ഞുകളയല്‍വട്ടംകറക്കല്‍ശുഭാംശംസ കേള്‍ക്കല്‍പ്രാര്‍ത്ഥന തുടങ്ങിയ രോഗശമന ഉപാധികളാണ് അദ്രവ്യങ്ങള്‍.

മനുഷ്യന്‍ എന്നാല്‍ സസ്യ (മാനുഷ) ത്തില്‍ നിന്ന് ഉണ്ടായത് എന്നും അര്‍ത്ഥമുണ്ട്. സസ്യ ജന്യമായ ശരീരത്തിന്‍റെ കേടുപാടുകള്‍ പരിഹരിക്കാന്‍ സസ്യഅംശങ്ങള്‍ തന്നെയാണ് ഉചിതം. സസ്യഔഷധപ്രധാന ചികിത്സാരീതിയാണ് ഹോമിയോപ്പതി.

മനുഷ്യനുള്ളതുപോലെ സസ്യങ്ങള്‍ക്കും ജീവശക്തിമനസ്സ്ഇന്ദ്രിയങ്ങള്‍ എന്നിവയുണ്ട്. ആഹാരസംഭരണയിതര ഭാഗങ്ങളിലാണ് ഇവയുടെ ഔഷധശക്തി കൂടുതലായി നിലകൊള്ളുന്നത്. സസ്യ ഔഷധങ്ങളുടെ സ്ഥൂലസാരാംശങ്ങളാണ് മാതൃസത്തുകള്‍. ശരീരത്തിലെ സാരാംഗ്നികള്‍ക്ക് ബദലായി പ്രവര്‍ത്തിക്കാന്‍ അവയെ ഉപയോഗിക്കാനാകും.

 ജന്തുക്കളില്‍ നിന്ന് ശേഖരിക്കുന്ന തേന്‍ പാല്‍നെയ്യ് തുടങ്ങിയവയാണ് ജംഗമ ഔഷധങ്ങള്‍. ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന സ്വര്‍ണംരസംഇരുമ്പ്അര്‍സെനിക് തുടങ്ങിയ ദ്രവ്യങ്ങളെ സംസ്കരിച്ച് തയ്യാറാക്കുന്നതാണ് ഭൗമ ഔഷധങ്ങള്‍. പ്രത്യേക രുചിയില്ലാത്ത ദ്രവ്യങ്ങളാണ് ലോഹങ്ങള്‍. ലോഹങ്ങളിലെ ഔഷധഗുണങ്ങള്‍ സ്ഥൂല അവസ്ഥയില്‍ അദൃശ്യങ്ങളാണ്. ശരീരത്തില്‍ പ്രവര്‍ത്തിപ്പിച്ചുനോക്കി മാത്രമേ അവയുടെ ഗുണങ്ങളെ കണ്ടെത്താന്‍ കഴിയുകയുള്ളൂ.

രോഗചികിത്സയില്‍ രാസ ഔഷധങ്ങള്‍ ആവിഷ്കരിച്ചത് പാരസെല്‍സസ് (സ്വിറ്റ്സര്‍ലന്‍ഡ്, AD 1493 - 1541) ആയിരുന്നു. രാസ ഔഷധങ്ങളില്‍ പലതും മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കാന്‍ കെല്‍പ്പുള്ളവയാണ്. വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് അവ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

രസംഗന്ധകംഇരുമ്പ്സ്വര്‍ണംചെമ്പ്ഈയംനാകം തുടങ്ങിയവയെ സംസ്ക്കരിച്ച് സൂക്ഷ്മമാക്കിയാല്‍ അവയ്ക്ക് ദേഹത്തിലെ സൂക്ഷ്മഭാഗങ്ങള്‍മനസ്സ്ജീവശക്തി എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷി കൈവരും. സസ്യങ്ങള്‍ജന്തുക്കള്‍ എന്നിവയിലും ലോഹാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ലോഹധാതുക്കള്‍ക്ക് പകരമായി ജൈവലോഹങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ശരീരം അവയെ വേഗത്തില്‍ സ്വീകരിക്കും. പാര്‍ശ്വഫലങ്ങളില്‍ നിന്ന് ഒഴിവായും കിട്ടും.

മനസ്സ്ഇന്ദ്രിയങ്ങള്‍ശരീരാവയവങ്ങള്‍ എന്നിവയില്‍ ഔഷധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്ന കൃത്രിമവിഷമതകള്‍ ഏതെല്ലാമാണ് എന്ന് കൃത്യമായി അറിയുന്നതിന് ആരോഗ്യവാന്മാരില്‍ പരീക്ഷിച്ചുനോക്കേണ്ടതുണ്ട്. ഔഷധത്തിന്‍റെ സൂക്ഷ്മഗുണങ്ങള്‍ അറിയാന്‍ വേണ്ടി ജീവശക്തിമനോബലംദേഹബലം എന്നിവ ഉയര്‍ന്ന തോതിലുള്ള ആരോഗ്യവാന്മാരില്‍ മരുന്ന് പരീക്ഷിക്കുന്ന രീതിയാണ് ഡ്രഗ് പ്രൂവിംഗ്.

ജൈവവളം ചേര്‍ത്ത് കൃഷിചെയ്ത ധാന്യങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്നവരുടെ ശരീരത്തില്‍ രാസ അംശങ്ങളുടെ തോത് കുറവായിരിക്കും. വിഷാംശം ഏല്‍ക്കാത്ത ആള്‍ താരതമ്യേനെ ആരോഗ്യവാനും ബലവാനും ദഹനശേഷി ഉള്ളവനും ആയിരിക്കും. പരീക്ഷണത്തിനായി അത്തരക്കാരില്‍ മരുന്ന് പ്രയോഗിക്കുമ്പോള്‍ വേഗത്തില്‍ ദഹിച്ച് നിര്‍വീര്യമാകാനിടയുണ്ട്. ഇത്തരക്കാരില്‍ ലക്ഷണങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ അവ അധികമളവിലും വീര്യത്തിലും പരീക്ഷിക്കേണ്ടതുണ്ട്. പ്രൂവിംഗിന് വിധേയനാകുന്ന ആളിന്‍റെ ശരീരപ്രകൃതി (ഉഷ്ണം / ശീതം)ഔഷധത്തിന്‍റെ വീര്യംപാകംവിപാകംപ്രഭാവം എന്നിവയെല്ലാം അനുസരിച്ചാണ് ഔഷധത്തിന്‍റെ ഗുണലക്ഷണങ്ങള്‍ രൂപംകൊള്ളുന്നത്. പ്രൂവിംഗ് ചെയ്യുമ്പോള്‍ മരുന്നിന്‍റെ നേര്‍പ്പിച്ച രൂപം (12X, 6X, 3X) പ്രത്യേകം തയ്യാറാക്കി നല്‍കി ആദ്യഘട്ടത്തില്‍ മനോലക്ഷണങ്ങള്‍ ശേഖരിക്കണം. ദേഹഗുണലക്ഷണങ്ങള്‍ അറിയുന്നതിന് അധികം നേര്‍പ്പിക്കാത്ത അളവില്‍ നല്‍കണം. വിഷസ്വഭാവം അറിയുന്നതിന് ഒട്ടുംതന്നെ നേര്‍പ്പിക്കാത്ത മരുന്ന് അധികമളവിലും പ്രയോഗിക്കണം. അനുഭവപ്പെട്ട ലക്ഷണങ്ങള്‍ പ്രയോഗിച്ച മരുന്നിന്‍റേത് മാത്രമായിരുന്നുവെന്ന് ഉറപ്പാക്കാന്‍ നിരവധി തവണ പരീക്ഷിക്കണം. ഉഷ്ണയിനത്തിലും ശീതയിനത്തിലും പ്പെട്ട നിരവധി ആളുകളില്‍ പരീക്ഷിക്കണം. ആരോഗ്യവാനായ ഒരാളില്‍ ഔഷധപരീക്ഷണവേളയില്‍ കൃത്രിമവിഷമതകള്‍ രൂപപ്പെട്ടുകാണുന്നത് രോഗങ്ങളുടെ ഉറവിടകേന്ദ്രങ്ങളില്‍ അത്തരം ദ്രവ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതിന്‍റെ സൂചനയായി കണക്കാക്കണം. 

ഹോമിയോപ്പതിയുടെ ആരംഭഘട്ടപരീക്ഷണങ്ങളില്‍ ചര്‍മ്മം വെളുത്തവരിലും ഉഷ്ണ ദേഹപ്രകൃതിക്കാരിലുമാണ് ഔഷധങ്ങള്‍ മുഖ്യമായും പ്രൂവിംഗ് ചെയ്തത്. ഔഷധങ്ങള്‍ സ്പിരിറ്റില്‍ കലര്‍ത്തിയല്ലജലത്തില്‍ കലര്‍ത്തിയാണ് പരീക്ഷിച്ചത്. ഡോ. കെന്‍റ് മനുഷ്യനില്‍ ഒരു മരുന്നും പരീക്ഷിച്ചില്ല. അദ്ദേഹം ബ്ര്യഹത്തായ ഒരിനം മെറ്റീരിയ മെഡിക്കയും റിപ്പെട്ടൊറിയും തയ്യാറാക്കി എന്നതും ശിഷ്യഗണങ്ങള്‍ അധികമുള്ള ഹോമിയോപ്പതിയിലെ ഗുരുനാഥനായി എന്നതും ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്.

പഴയകാലത്ത് ഔഷധച്ചെടിയില്‍ കണ്ടെത്തിയിരുന്ന ഔഷധഗുണങ്ങളെ ആസ്പദമാക്കിയാണ് ഇപ്പോഴും അവയെ രോഗങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചുപോരുന്നത്. വിത്ത്‌മണ്ണ്‍വളംകാലാവസ്ഥകൃഷിരീതി എന്നിവ മാറുമ്പോള്‍ മരുന്നിന്‍റെ ഗുണത്തില്‍ മാറ്റമുണ്ടാകും. മാറ്റം ഉണ്ടാകാത്ത സസ്യയിനങ്ങളും ഉണ്ട്. പണ്ട് ഉണ്ടായിരുന്ന Alfalfa ഇനങ്ങളല്ല ഇന്നുള്ളത്. ഇന്ന് GMO ഇനങ്ങളാണ്.

സുക്ഷ്മസ്വഭാവമുള്ള ഹോര്‍മോണുകള്‍സാരാംഗ്നികള്‍ ഇന്ദ്രിയങ്ങള്‍മനസ്സ് എന്നിവയെ നിയന്ത്രിക്കുന്നത് ജീവശക്തിയാണ്. ചില മരുന്നുകളെ സംസ്ക്കരിച്ച് അവയുടെ ഭൌതികഗുണത്തെ ലഘൂകരിച്ചാല്‍ ഭൌതികഗുണം കുറഞ്ഞ ദേഹധാതുക്കളിലും ഇന്ദ്രിയങ്ങളിലുംദോഷങ്ങള്‍ മൂലം ഭൌതികഗുണം കൈവരിച്ച ജീവശക്തിയിലും പ്രവര്‍ത്തിക്കാന്‍ വേണ്ട ശേഷി രൂപപ്പെടുത്തിയെടുക്കാം.

സ്പിരിറ്റില്‍ കലര്‍ത്തി നേര്‍പ്പിച്ച് തയ്യാറാക്കിയ മരുന്നിനെ Dilution എന്നാണ് പറയുന്നത്. ഇവ ലഘുവും ജലലേയവുമാണ്. ശരീരദ്രാവകങ്ങളില്‍ എളുപ്പം കലരും. മൂത്രം വഴി എളുപ്പം വിസര്‍ജിക്കപ്പെടുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ അധികം രൂപപ്പെടുകയില്ല. ജലലേയമല്ലാത്തവയെ “ഷുഗര്‍ ഓഫ് മില്‍ക്ക്” പൊടിയില്‍ കലര്‍ത്തി ഉരസിയാണ് ലഘുവാക്കുന്നത്. ഇവയെ Trituration എന്ന് വിളിക്കുന്നു. സ്പിരിറ്റില്‍ കലര്‍ത്തിയതും വെയില്‍ ഏല്‍ക്കാത്തതും ആയ മരുന്നുകളുടെ ഗുണം ഏകദേശം 20 കൊല്ലം വരെ നിലനില്‍ക്കും. 

20% മരുന്ന്, 80% (4 ഇരട്ടി) നിര്‍ഗുണദ്രവ്യങ്ങള്‍ എന്ന ക്രമത്തില്‍ കലര്‍ത്തിയാണ് പൊതുവില്‍ ഔഷധങ്ങളുടെ വ്യാപ്തം വര്‍ദ്ധിപ്പിക്കുന്നത്. ജലംആല്‍ക്കഹോള്‍ചോളപ്പൊടിചോക്കുപൊടികൂടാതെ കൊഴുപ്പ്മാംസം എന്നിവ നീക്കി തയ്യാറാക്കിയ പാല്‍പ്പൊടി എന്നിവ എല്ലാമാണ് വ്യാപ്തം വര്‍ദ്ധിപ്പിക്കാനായി പൊതുവേ ഉപയോഗിച്ചുപോരുന്നത്. ഹോമിയോപ്പതി വിഭാഗത്തില്‍ ഉരസല്‍കുലുക്കല്‍ എന്നീ പ്രക്രിയകള്‍ പ്രത്യേകം നടത്തുന്നതുമൂലം അവ വാഹകദ്രവ്യവുമായി കൂടുതലായി കലരും. ഒരു സസ്യത്തില്‍ നിന്ന് സംസ്ക്കരിച്ച് തയ്യാറാക്കിയ ഔഷധസത്തില്‍ തന്നെ പലതരം ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കും. സത്ത് ജലത്തിലോ ആല്‍ക്കഹോളിലോ കലര്‍ത്തി നിരന്തരം കുലുക്കിയാല്‍ അലിയാതിരുന്ന ആല്‍ക്കലോയിഡുകളും കൂടി അലിയും. വെളുത്തുള്ളിയുടെ കാര്യം എടുത്താല്‍ അതിന്‍റെ വിവിധ പാളികളില്‍ ഔഷധഗുണതോത് വിത്യസപ്പെട്ടാണ് ഇരിക്കുന്നത്. ഉള്ളി സത്ത് ആല്‍ക്കഹോളില്‍ കലര്‍ത്തി കൂടുതല്‍ തവണ കുലുക്കിയാല്‍ ആദ്യം കലരാതിരുന്ന ആല്‍ക്കലോഡുകളും കലരും. അണ്ടിയോട് അടുക്കുമ്പോള്‍ മാങ്ങയുടെ പുളി കൂടും എന്നൊരു ചൊല്ല് തന്നെ ഉണ്ട്.

മരുന്നുദ്രവ്യം ജലവുമായോ സ്പിരിറ്റുമായോ ചേര്‍ത്ത് കുലുക്കി സംസ്ക്കരിക്കുമ്പോള്‍ അല്ലെങ്കില്‍ പാല്‍പ്പൊടിയുമായി കലര്‍ത്തി ഉരസുമ്പോള്‍ ലഘുവായ തോതില്‍ ചൂട് രൂപപ്പെടും. സുഷുപ്താവസ്ഥയില്‍ നിലകൊണ്ടിരുന്നതും കാന്തശക്തിക്ക് സമാനവുമായ ചില സൂക്ഷ്മ ഔഷധഗുണങ്ങള്‍ പുറത്തുവന്ന് വാഹകദ്രവ്യത്തിലോട്ട് കലരും. ചൂട് താമസിയാതെ കുറയും. കാന്തശക്തി പോലുള്ളവ നിലനില്‍ക്കും. രോഗാവസ്ഥയില്‍ മരുന്ന് കഴിക്കുമ്പോള്‍ വാഹകദ്രവ്യത്തില്‍ നിന്ന് ഔഷധഗുണങ്ങള്‍ ദേഹത്തിലോട്ട് വ്യാപിക്കും. മരുന്നുകളെ സംസ്ക്കരിക്കുന്നത് അവയുടെ വിഷാംശം ഇല്ലാതാക്കാന്‍ കൂടിയാണ്. ഉരസുന്നതും കുലുക്കുന്നതും വ്യാപ്തം വര്‍ദ്ധിപ്പിക്കുന്നതും എല്ലാം അവ കൂടുതല്‍ സജീവമായി ശരീരത്തില്‍ജീവശക്തിയില്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണ്. എല്ലാത്തരം ഔഷധദ്രവ്യങ്ങളെയും വാഹകപദാര്‍ത്ഥങ്ങളുമായി കലര്‍ത്തി ഉരസി വിഭജിച്ചാല്‍ഇല്ലാത്ത ഔഷധശക്തി രൂപപ്പെട്ടുകിട്ടുകയില്ല. ചൂട് വര്‍ദ്ധിക്കും. അല്‍പ്പനേരം കഴിയുമ്പോള്‍ നിലവിലുള്ള ചൂട് നഷ്ടപ്പെടുകയും ചെയ്യും.

മരുന്നുകളെ നേര്‍പ്പിക്കുന്തോറും അവയുടെ ഗുണദോഷങ്ങള്‍ സാധാരണഗതിയില്‍ കുറയും. വാഹകദ്രവ്യവുമായി (Vehicle) നിശ്ചിത അനുപാതത്തില്‍ നിരന്തരം ഇടകലര്‍ത്തുമ്പോള്‍ അവ ലഘുവായി വിഭജിക്കപ്പെടും. ദ്രവ്യത്തെ ഇപ്രകാരം നിരവധി തവണ വിഭജിക്കാം. വിഭജിക്കുന്തോറും അവ ജലലേയമായി തീരും. ശരീരത്തില്‍ 65% വും ജലമാണ്. ഒരു പരിധി കഴിഞ്ഞാല്‍ ദ്രവ്യത്തിന്‍റെ അംശം ഇല്ലാത്ത അവസ്ഥ കൈവരും. ഒരു ഗ്രാം തന്മാത്രാഭാരമുള്ള ദ്രവ്യത്തെ 1/1023 ഭാഗം വരെ വിഭജിച്ച് സൂക്ഷ്മമാക്കാം. അങ്ങിനെ വിഭജിച്ചുകിട്ടുന്ന ഒരു ഭാഗത്തില്‍ മൂലദ്രവ്യത്തിന്‍റെ ഒരു തന്മാത്ര അടങ്ങിയിരിക്കും.  പരിധിക്കപ്പുറം സംസ്ക്കരിച്ചാല്‍ മരുന്നിന്‍റെ തന്മാത്ര എന്ന നിലയിലുള്ള അംശം അതിലില്ലാത്ത അവസ്ഥവാഹക അംശം മാത്രമുള്ള അവസ്ഥ കൈവരും. അപൂര്‍വ്വം ചില ഘട്ടത്തില്‍ മരുന്നിന്‍റെ ഗുണം വാഹകദ്രവ്യത്തിലോട്ട് വ്യാപിക്കുകയും ചെയ്യാം. മരുന്നിന്‍റെ തന്‍മാത്രതോത് പ്രകൃതിപരമായ അനുപാതത്തില്‍ ഉള്ളതിന്‍റെയോതന്‍മാത്രകളുടെ എണ്ണം കുറഞ്ഞ രീതിയില്‍ തയ്യാറാക്കിയ മരുന്നിനങ്ങളുടെയോ നീണ്ടനിര തന്നെ ഉള്ളപ്പോള്‍ മരുന്നുതന്മാത്രകള്‍ ഒട്ടുംതന്നെ കലര്‍ന്നിട്ടില്ലാത്ത രൂപങ്ങള്‍ പ്രത്യേകം സംസ്ക്കരിച്ച് വ്യാപകമായ തോതില്‍ വിതരണം ചെയ്യുന്നത് ഒരുതരത്തില്‍ പാഴുവേലയാണ്. മരുന്നിന്‍റെ തന്‍മാത്രകള്‍ അടങ്ങിയയിനങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നതിന്‍റെ അനുബന്ധം എന്ന നിലയില്‍ മാത്രമാകണം അത്തരം തയ്യാറിപ്പുകള്‍ നിര്‍മ്മിച്ച്‌ വ്യവസായമാക്കേണ്ടത്.

ദേഹത്തിലെ രോഗബാധിത ഭാഗത്തെ തിരിച്ചറിയാനുള്ള ശേഷി ഇന്ദ്രിയ മനസ്സുകള്‍ക്കും രോഗത്തെ പരിഹരിക്കാനുള്ള ശേഷി ജീവശക്തിക്കും നൈസര്‍ഗ്ഗികമായി തന്നെയുണ്ട്. മരുന്നുകളിലെ രോഗനിവാരണശക്തി പ്രകൃതിദത്തമാണ്. സംസ്ക്കരിച്ച് ലഘുവാക്കിയ മരുന്നിന് ഭൌതികമായും രാസപരമായും മാത്രമല്ല ജൈവപരമായും (റിഫ്ലക്സ്) പ്രവര്‍ത്തിക്കാന്‍ കഴിയും. നൈസര്‍ഗ്ഗികമായുള്ള രോഗശമനശക്തിയേക്കാള്‍ ഗുണമേന്മ ഔഷധശക്തിക്കുണ്ട് എന്ന നിഗമനത്തിലാണ് ചികിത്സക്ക് ഔഷധത്തെ പ്രയോജനപ്പെടുത്തിപോരുന്നത്. ഏതൊരു ഔഷധദ്രവ്യവും ശരീരത്തില്‍ എത്തിയാല്‍ രണ്ടുതരം പ്രവര്‍ത്തനങ്ങള്‍ നടക്കും. പ്രഥമപ്രവര്‍ത്തന (Primary action) ഫലമായി പ്രകോപനംമാന്ദ്യം എന്നിവയില്‍ ഊന്നിയ ഏതെങ്കിലും ഒരു മാറ്റം ഉടലെടുക്കും. ശരീരം അതിനോട് പ്രതികരിക്കുമ്പോള്‍ നേര്‍ വിപരീതമായ ദിത്വീയ മാറ്റവും (Secondary action) രൂപപ്പെടും. കുട്ടികളില്‍ പ്രതികരണശേഷി സജീവമായതിനാല്‍ ദിത്വീയമാറ്റങ്ങളുടെ തീവ്രത കൂടും. വൃദ്ധരില്‍ ‍പ്രതികരണശേഷി കുറവായതിനാല്‍ ദിത്വീയ മാറ്റങ്ങളുടെ തീവ്രത കുറയും. അതുമൂലം വൃദ്ധര്‍ക്ക് ചില ഘട്ടത്തില്‍ പ്രഥമ പ്രവര്‍ത്തനം അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സ ചെയ്യേണ്ടതായി വരും. 

ശിശുവൃദ്ധന്‍സ്ത്രീപുരുഷന്‍ എന്നീ ഘടകങ്ങളെ ഒന്നും ആശ്രയിക്കാതെ ദേഹധാതുക്കളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണ് മാതൃസത്തുകള്‍. അവയ്ക്ക് പ്രഥമമാറ്റങ്ങളും ദ്വിതീയമാറ്റങ്ങളും ഉളവാക്കാനുള്ള കഴിവ് താരതമ്യേനെ കൂടുതലുണ്ട്. സസ്യവര്‍ഗ്ഗത്തില്‍ പ്പെട്ട ചില മരുന്നുകളുടെ മാതൃസത്തുകള്‍ മാരകവിഷങ്ങളാണ്. അവയ്ക്ക് വളരെ ലഘു അളവില്‍ തന്നെ ദേഹത്തെയും ജീവശക്തിയെയും ദുര്‍ബലപ്പെടുത്താന്‍ കഴിയും. മറ്റു ചില മാതൃസത്തുകള്‍ അധികമളവില്‍ പോലും ലഘുവാണ്. ചില മാതൃസത്തുകളില്‍ ഔഷധഗുണം സുഷുപ്താവസ്ഥയില്‍ ആകാം. അവയെ ഉണര്‍ത്തുന്നതിന് ജലത്തിലോ സ്പിരിറ്റിലോ കലര്‍ത്തി കുലുക്കണം. 

കൊഴുപ്പ് അംശമുള്ള മാതൃസത്ത് ഇനങ്ങള്‍ മിക്കതും കഠിനമരുന്നുകളാണ്. ഇത്തരം മരുന്നുകളുടെ മാതൃസത്തുകളില്‍ ജലത്തിന്‍റെ തോത് കൂടിയാല്‍ അവ വേഗത്തില്‍ ചീത്തയാകും. മാതൃസത്ത് വിഷഗുണമുള്ളയിനം ആണെങ്കില്‍ നേര്‍പ്പിച്ച് ഉപയോഗിക്കണം. കാഞ്ഞിരംസര്‍പ്പഗന്ധിഎര്‍ഗോട്ട്സിങ്കോണതിലപുഷ്പിഅതിവിഷം തുടങ്ങിയ വിഷാധിക്യമുള്ള മരുന്നുകളുടെ സത്തുകള്‍ഉഷ്ണയിനം മരുന്നുകള്‍ എന്നിവ കുലുക്കിയാല്‍ അവയുടെ വിഷശക്തി പിന്നെയും വര്‍ദ്ധിക്കും. വിഷം ലഘുമാത്രയിലും വിഷം തന്നെയാണ്. അവ അധികമളവില്‍ ശരീരത്തില്‍ എത്തിയാല്‍ ശരീരം ദുര്‍ബലമാകും. ക്ഷീണം അനുഭവപ്പെടുന്നതും മുടി കൊഴിയുന്നതും എല്ലാം ശരീരം വിഷമയമായതുകൊണ്ടാണ്. ദുര്‍ബലവിഭാഗക്കാരുടെ രോഗങ്ങളില്‍ അതിവിഷംഅരളി എന്നിവ പോലുള്ള കഠിനമരുന്നുകള്‍ ഒരിക്കലും നേര്‍പ്പിക്കാതെ ഉപയോഗിക്കരുത്.

ശീതമരുന്ന് നിരവധി തവണ കുലുക്കിയാല്‍ ശീതശക്തി കുറയും. ശീതമരുന്നുകളോടുള്ള ശരീരത്തിന്‍റെ പ്രതികരണം അസാധാരണമായാല്‍ ശീതത്തെ ലഘൂകരിക്കാനായി കുലുക്കി നല്‍കണം. വാതകരൂപത്തിലുള്ള മരുന്നുകള്‍ (കുന്തിരിക്കംകര്‍പ്പൂരംഅമോണിയ) ശരീരത്തില്‍ വേഗം പിടിക്കും. ഇവ ലഘു അളവില്‍ പ്രയോഗിച്ചാല്‍ മതിയാകും. ശീതമരുന്നായ കര്‍പ്പൂരം വളരെ കുറഞ്ഞ അളവില്‍ എടുത്ത് മണത്തിയാല്‍ പോലും ഇന്ദ്രിയങ്ങള്‍ ഉത്തേജിതമാകും.  

മരുന്ന് താഴ്ന്ന ആവര്‍ത്തിപ്പിലാണോ ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ ആണോ പ്രയോഗിക്കേണ്ടത് എന്നത് തീര്‍ച്ചപ്പെടുത്തുന്നതിന് മരുന്നിന്‍റെ സ്വഭാവവും പ്രഭാവവും കൂടാതെ ജീവശക്തിയുടെ പ്രതികരണബലവും അറിയണം. ശരീരംമനസ്സ് എന്നിവയെക്കുറിച്ച് അറിയുന്നതിലൂടെയാണ് ജീവശക്തിയെ കുറിച്ചറിയുന്നത്. ദോഷങ്ങള്‍ മൂലമല്ലാതെ ഉടലെടുക്കുന്ന എല്ലാ രോഗങ്ങളിലും ആഗന്തുജരോഗങ്ങളുടെ ആരംഭത്തിലും ജീവശക്തി പ്രബലമായിരിക്കും. ഇത്തരം ഘട്ടത്തില്‍ സമാനമരുന്നുകള്‍ താഴ്ന്ന ആവര്‍ത്തിപ്പില്‍ നല്‍കണം. സഹജരോഗങ്ങള്‍ പലപ്പോഴും കഠിനമാകുന്നത് ജീവശക്തി തീവ്രമായി പ്രതികരിക്കുന്നതുകൊണ്ടാണ്. മനോരോഗങ്ങളില്‍ഇന്ദ്രിയരോഗങ്ങളില്‍മൃദുവായ ദേഹരോഗങ്ങളില്‍ എല്ലാം സമാനചികിത്സ ഫലപ്രദമാണ്. ലക്ഷണങ്ങളുള്ള എല്ലാവിധ രോഗവും മാറും. പൂര്‍ണ്ണതയുള്ള ലക്ഷണകൂട്ടങ്ങളെയാണ് ചികിത്സയ്ക്ക് ആധാരമാക്കേണ്ടത്.

എളുപ്പം മാറുന്ന ലക്ഷണങ്ങള്‍ഒടുവില്‍ പ്രത്യക്ഷപ്പെട്ട രോഗലക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് അറിഞ്ഞ് അവയെ ആദ്യം ചികിത്സിക്കണം. ആദ്യം മാറുന്ന രോഗത്തെ ആദ്യം മാറ്റണം. എല്ലാ ലക്ഷണങ്ങളും പരിഹരിക്കുവാന്‍ കഴിവുള്ള മരുന്നുണ്ടെങ്കില്‍ അത് ആദ്യം നല്‍കണം. പഴക്കംച്ചെന്ന മൃദുരോഗങ്ങളെ ചികിത്സിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഏതാനും പ്ലാസിബോ മരുന്നുകള്‍ നല്‍കാം. അതുമൂലം രോഗിയെ മനസിലാക്കാനുള്ള സാവകാശം ലഭിക്കും.

രോഗിയുടെ ബലം അറിഞ്ഞും രോഗസ്വഭാവം അറിഞ്ഞും മരുന്ന് പ്രയോഗിക്കണം. രോഗി ബലവാനും രോഗലക്ഷണങ്ങള്‍ ലഘുവും എങ്കില്‍ ശോധനചികിത്സ ചെയ്യണം. സമാനരീതിയിലുള്ള ശോധനയ്ക്ക് മരുന്നുകള്‍ കുറഞ്ഞ അളവില്‍ മതിയാകും.

മാലിന്യങ്ങള്‍ അധികമായാലും ദോഷങ്ങള്‍ പ്രബലമായാലും ജീവശക്തി ക്ഷീണിക്കും. മനസ്സ്ദേഹധാതുക്കള്‍ എന്നിവ തമ്മിലുള്ള ബന്ധം ക്രമമല്ലാതാകും. രോഗിയുടെ ബലം കുറയും. സമാനമരുന്നുകള്‍ ജീവശക്തിയില്‍ തീപ്പൊരി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മരുന്ന് കുറഞ്ഞ അളവില്‍ മതിയാകും.

ദോഷങ്ങള്‍ജീവശക്തി എന്നിവ സൂക്ഷ്മങ്ങളാണ്. അവയുടെ യോഗം മൂലം രൂപപ്പെടുന്ന മാറ്റങ്ങള്‍ ആരംഭത്തില്‍ സൂക്ഷ്മവും ലഘുവും ആയിരിക്കും. ജീവശക്തി ക്ഷീണിച്ചതുമൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് മനോതലത്തിലൂടെയാണ്. ദോഷശക്തി കൂടുമ്പോഴും ജീവശക്തി (Vital force) കുറയുമ്പോഴും രോഗവിധേയത കൂടും. ഋതുമാറ്റങ്ങളോട് എളുപ്പം പ്രതികരിക്കുംരോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. രോഗാരംഭത്തില്‍ മനസ്സ്ദേഹം എന്നിവയിലൂടെ രോഗലക്ഷണങ്ങള്‍ സംയുക്തമായി പ്രകടമാകുന്നത് ജീവശക്തി സമഗ്രമായി പ്രതികരിച്ചതുകൊണ്ടാണ്. അത്തരം അവസ്ഥയില്‍ സൂക്ഷമാമാക്കിയ മരുന്ന് നല്‍കണം. 

ദോഷങ്ങളില്‍ മുഖ്യം സോറയാണ്. ഭാരതീയചികിത്സാരീതി അനുസരിച്ച് ഇത് ഏകദേശം വാതദോഷസമാനമാണ്. വാതബലക്കാരെയാണ് വാതദോഷം ബാധിക്കുന്നത്. ഹാനിമാന്‍ വിഭാവനം ചെയ്ത സോറ എല്ലാ വിഭാഗം ആളുകളെയും ബാധിക്കും. കഫപ്രകൃതിക്കാരെയാണ് മുഖ്യമായും ബാധിക്കുന്നത് എന്ന് സങ്കല്‍പ്പിക്കുന്നതിലും അപാകതയില്ല. നിജരോഗപരിഹാരത്തിന്‌ സൂക്ഷ്മസ്വഭാവമുള്ള മരുന്ന് വേണ്ടതുണ്ട്. സൂക്ഷ്മമരുന്നുകളെ കഴിക്കാന്‍ ഉതകുംവിധം അവയുടെ വ്യാപ്തം വര്‍ദ്ധിപ്പിക്കണം. ദോഷം മൂലം വിട്ടുമാറാതെ നിലകൊള്ളുന്ന രോഗങ്ങളില്‍ ലക്ഷണസമാന മരുന്നിനോടൊപ്പംഅധികം നേര്‍പ്പിച്ചും കുലുക്കിയും തയ്യാറാക്കിയ ദോഷവിപരീതമരുന്നും കൂടെ നല്‍കണം. സോറയിതര ദോഷശക്തികള്‍ താരതമ്യേനെ സ്ഥൂലസ്വഭാവം ഉള്ളവയാണ്. ഇവയ്ക്കെതിരെ പ്രയോഗിക്കുമ്പോള്‍ ദോഷവിപരീതമരുന്നിന്‍റെ ഡോസ് വര്‍ദ്ധിപ്പിച്ച് നല്‍കണം.

ആഗന്തുജങ്ങളായ മാനസികരോഗങ്ങളില്‍ ജീവശക്തി സജീവമായതിനാല്‍ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായിരിക്കും. അപ്പോള്‍ സമാനമരുന്ന് നേര്‍പ്പിച്ച് (8X) കുലുക്കി നല്‍കണം. ലക്ഷണങ്ങള്‍ അപൂര്‍ണ്ണമായി നിലകൊണ്ടാല്‍ കുലുക്കം കുറച്ച് (6X) നല്‍കണം. ജീവശക്തി മരുന്നുകളോട് പ്രതികരിക്കുന്നില്ലായെങ്കില്‍മാനസികാസ്വസ്ഥതകള്‍ കുറയുന്നില്ലെങ്കില്‍‍‍‍‍ ഡോസ് കൂട്ടിയോ തവണ കൂട്ടിയോ നല്‍കി നോക്കണം. ലക്ഷണങ്ങള്‍ പൂര്‍ണ്ണമാകുന്ന മുറയ്ക്കും മാനസികാസ്വസ്ഥതകള്‍ കുറഞ്ഞുവരുന്ന മുറയ്ക്കും മരുന്നിന്‍റെ ഡോസ് കുറയ്ക്കണം. 6X എന്നത് 8X ആക്കണം. നിജരോഗയിനങ്ങളില്‍ പ്പെട്ട മാനസികലക്ഷണങ്ങളെ തുടര്‍ന്ന് ദേഹലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ദേഹലക്ഷണങ്ങളെ മുഖ്യമായി പരിഗണിച്ച് സമാനമരുന്ന് സ്ഥൂലരൂപത്തില്‍ നല്‍കണം.

കുട്ടികള്‍ഗര്‍ഭിണികള്‍വൃദ്ധര്‍ തുടങ്ങിയ ദുര്‍ബലരിലും പ്രതികരണശക്തി സജീവമായി ലക്ഷണങ്ങള്‍ പൂര്‍ണ്ണമായ ഘട്ടങ്ങള്‍ദേഹത്തിന്‍റെ ഇരുവശത്തും ഒരുപോലെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥകള്‍രോഗത്തിന്‍റെ മൃദുഘട്ടം എന്നീ സന്ദര്‍ഭങ്ങളില്‍ എല്ലാം സമാനമരുന്നുകള്‍ നേര്‍പ്പിച്ച്‌ നല്‍കണം.

ഒരു ദേഹധാതുവിനെ മാത്രം ബാധിച്ചോ ദേഹലക്ഷണങ്ങള്‍‍‍ അപൂര്‍ണ്ണമായോ നിലകൊള്ളുന്ന സന്ദര്‍ഭങ്ങളില്‍ അധികം നേര്‍പ്പിക്കാത്ത മരുന്ന് (3X, 2X, Q) നല്‍കണം. ദേഹലക്ഷണങ്ങള്‍ കുറയുന്ന മുറയ്ക്ക് മരുന്നിന്‍റെ അളവ് കുറയ്ക്കണം. ആവര്‍ത്തിപ്പ് കൂട്ടണം.  

മൃദു രോഗാവസ്ഥയില്‍ വിചാരലക്ഷണങ്ങള്‍ക്ക് 8C, 12C; വികാരലക്ഷണങ്ങള്‍ക്ക് 6C, ഇന്ദ്രിയലക്ഷണങ്ങള്‍ക്ക് 4C, ദേഹലക്ഷണങ്ങള്‍ക്ക് 2C എന്ന രീതിയില്‍ ഒരു പൊതുതത്വം അവലംബിക്കാവുന്നതാണ്. മരുന്നിന്‍റെ സൂക്ഷ്മതോത് ഇതിലും അധികമായി വര്‍ദ്ധിപ്പിച്ച് പ്രയോഗിക്കണമെന്ന് തോന്നിയാല്‍ അപ്രകാരവും ചെയ്യണം.

ആധുനിക മനുഷ്യര്‍ പൊതുവേ ദുര്‍ബലരാണ്. മരുന്നിനോടും മറ്റും കൂടുതലായി വിധേയത്വം പ്രകടിപ്പിക്കുന്നവരാണ്. ചില ദ്രവ്യങ്ങളോടുള്ള വിധേയത്വം (Susceptibility) വര്‍ദ്ധിച്ച തോതില്‍ നിലനില്‍ക്കുന്നതുമൂലമാണ് അലര്‍ജി, Autoimmune diseases പോലുള്ള പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്. തൈറോയ്ഡ്‌ഗ്രന്ഥിപ്രവര്‍ത്തനം മന്ദിഭവിച്ചവരില്‍ ഔഷധവിധേയത്വം കൂടും. വിഷം വേഗം ബാധിക്കും. രോഗവിധേയത കൂടിയവരിലാണ് ആധിപനി എന്നിവ തുടരെതുടരെ പിടിപെട്ടുപോരുന്നത്. മരുന്നുകളുടെ സാമാന്യ അളവിലുള്ള പ്രയോഗം പോലും ഇവരില്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കും. ജീവശക്തിയുടെ പ്രതികരണം സജീവമാകുന്നതുമൂലം ലക്ഷണങ്ങള്‍ക്ക് വ്യക്തതയും പൂര്‍ണ്ണതയും കൂടും. മനോലക്ഷണങ്ങള്‍ഇന്ദ്രിയലക്ഷണങ്ങള്‍ഒന്നിലധികം ദേഹധാതുക്കളെ ബാധിച്ച് മൃദുലക്ഷണങ്ങള്‍ പ്രകടമാകുന്ന അവസ്ഥയില്‍പൂര്‍ണ്ണലക്ഷണങ്ങളുള്ള സന്ദര്‍ഭത്തില്‍ എല്ലാം സമാനമരുന്ന് വളരെ നേര്‍പ്പിച്ച് നല്‍കണം. ലക്ഷണങ്ങള്‍ കുറയുന്ന മുറയ്ക്ക് ആവര്‍ത്തിപ്പ് ക്രമത്തില്‍ കുറയ്ക്കണം.

എല്ലാവരിലും ജന്മനാ തന്നെ ദോഷശക്തികള്‍ സുഷുപ്താവസ്ഥയില്‍ നിലകൊള്ളുന്നുണ്ട്. ബാല്യത്തില്‍  ദോഷശക്തികള്‍ സജീവമായാല്‍ ബാല്യത്തില്‍ തന്നെ രോഗങ്ങള്‍ പ്രകടമായി തുടങ്ങും. ജീവശക്തിയെ ബാധിച്ച ദോഷശക്തിയെ നിര്‍വീര്യമാക്കുന്നതിന്  തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഉതകുന്ന ദോഷവിപരീത സൂക്ഷ്മ മരുന്ന് ബാല്യത്തില്‍ തന്നെ കണ്ടെത്തി നല്‍കണം.  രീതിയില്‍ ജനിതകമായ പല രോഗങ്ങളെയും പരിഹരിക്കാന്‍ കഴിയും. ഹീമോഫീലിയ ബാധിച്ച കുട്ടികളെ സമാനരീതിയില്‍ ചികിത്സിച്ചാല്‍ അവ മാറുന്നതോടൊപ്പം അവരുടെ സന്താനങ്ങളില്‍ ഹീമോഫീലിയ ഉണ്ടാകാനുള്ള സാദ്ധ്യത കുറയും. 

ജനിച്ച് അധികം വൈകാതെ തന്നെ അന്യപദാര്‍ഥങ്ങള്‍ ശരീരത്തില്‍ എത്തി അശുദ്ധിയാകാന്‍ ഇടവന്നാല്‍ ഉറങ്ങികിടക്കുന്ന ദോഷശക്തികള്‍ സജീവമാകും. ഓട്ടിസം പോലുള്ള ലക്ഷണങ്ങള്‍ ഉത്ഭവിക്കും. അത്തരം അവസ്ഥയില്‍ അശുദ്ധിയ്ക്ക് സമാനമായ ദ്രവ്യങ്ങള്‍ സൂക്ഷ്മ അളവില്‍ പ്രയോഗിക്കണം. ദോഷവിപരീതമരുന്നുകളും നല്‍കണം. ശിശുക്കളില്‍ ദോഷങ്ങളെ പ്രകോപിപ്പിക്കാനിടയാക്കുന്ന ദ്രവ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി അവ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ എത്തപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ശിശുക്ഷേമവിഭാഗം കൈകൊള്ളണം. മാതാപിതാക്കളും ചികിത്സകരും ഇതില്‍ ജാഗരൂകരാകണം.

ജന്മനാ തന്നെ ജീവശക്തി വളരെ ദുര്‍ബലവും ദോഷശക്തി സജീവവുമായി അത് മനോധാതുവിനെ ബാധിക്കുകയും ചെയ്‌താല്‍ അവര്‍ ഭിന്നശേഷിക്കാരായി കാണപ്പെടും. ഇക്കൂട്ടര്‍ക്ക് ദോഷവിപരീതമരുന്ന് (തൂജകാഞ്ഞിരംഇപ്പിക്കാക്ക്ഉമ്മം) ലഘു അളവില്‍ (8C - 3C) ആദ്യം നല്‍കണം. ഭിന്നശേഷിക്കാരായ കുട്ടികളില്‍ ആഗന്തുജരോഗങ്ങള്‍ പിടിപെട്ടാല്‍ ലക്ഷണങ്ങളുടെ എണ്ണവും പൂര്‍ണ്ണതയും കുറയും. അവര്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ സാധാരണ കുട്ടികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ നല്‍കണം.

ഭിന്നശേഷിക്കാരല്ലാത്ത കുട്ടികളില്‍ മാനസികലക്ഷണങ്ങള്‍ മുന്നിട്ടുനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സമാനമരുന്ന് ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ (12 C) നിന്ന് നല്‍കണം. കരപ്പന്‍ പോലുള്ള ദേഹരോഗങ്ങള്‍ പ്രകടമായാലും ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ മരുന്ന് നല്‍കണം. ആവര്‍ത്തിപ്പ് മാറ്റാതെ മരുന്ന് മൂന്നുമാസം വരെ നല്‍കാം.

ബാല്യത്തിലോ യൌവനത്തിലോ കീഴുദ്വാരത്തിലുള്ള രോഗങ്ങള്‍ (സിഫിലിസ്ഗൊണോറിയഎച്ച്. ഐ. വിക്രിമിരോഗങ്ങള്‍) പിടിപെട്ടാല്‍ അവയെ ആദ്യം മാറ്റണം. തലാസ്മിയ ബാധിതരില്‍ രക്തസ്വീകരണം വഴി എച്ച്. ഐ. വി രോഗം പിടിപെട്ടുപോയാല്‍ അത്തരം രോഗത്തെ ആദ്യം പരിഹരിക്കണം. ദേഹലക്ഷണങ്ങള്‍മനോലക്ഷണങ്ങള്‍ചര്‍മ്മരോഗങ്ങള്‍മജ്ജരോഗങ്ങള്‍മൂലരോഗങ്ങള്‍ശിരോരോഗങ്ങള്‍ എന്ന ക്രമത്തിലും ചികിത്സ ചെയ്യണം.

സിക്താണ്ഡം പരിണമിച്ച് ഭ്രൂണമാകുന്ന ഘട്ടത്തില്‍ അത് പാളികള്‍ (Ectoderm, Mesoderm, Endoderm) ആയാണ് രൂപംകൊള്ളുന്നത്‌. പാളിയില്‍ നിന്ന് രൂപംകൊള്ളുന്ന അവയവങ്ങളെ എന്നപോലെ അവയെ ബാധിക്കുന്ന രോഗങ്ങളെയും പാളികളായി തരംതിരിക്കാം. പ്രഭാവലയം, ആത്മാവ്ജീവശക്തിദേഹധാതുക്കള്‍ഓര്‍മ്മബുദ്ധിമേധ തുടങ്ങിയ മനോശക്തികള്‍ എന്ന ക്രമത്തില്‍ വ്യക്തിയെ വിഭജിച്ച് സങ്കല്‍പ്പിക്കാനാകും. ദേഹധാതുക്കളില്‍ ബാഹ്യപാളിയുമായി ബന്ധപ്പെട്ട അവയവങ്ങളിലെ തകരാറുകള്‍ബാഹ്യലക്ഷണങ്ങള്‍ എന്നിവയെ ആദ്യം പരിഹരിക്കണം. ഒടുവില്‍ പ്രത്യക്ഷപ്പെട്ട രോഗങ്ങളെയും ആദ്യം പരിഗണിക്കണം. അതിന്നായി ആദ്യം Q, 3X തോതില്‍ മരുന്ന് പ്രയോഗിക്കണം. ആന്തരികപാളിയിലെ രോഗങ്ങള്‍മസ്തിഷ്കരോഗങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ നേര്‍പ്പിച്ച മരുന്ന് 4C, 6C, 12C എന്നിങ്ങനെ ആരോഹണക്രമത്തില്‍ പ്രയോഗിക്കണം. സോറിയാസിസ് പോലുള്ള രോഗത്തില്‍  രീതി അവലംബിക്കാം. 

ശരീരത്തിന്‍റെ ബാഹ്യപാളിയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് സസ്യങ്ങളിലെ ബാഹ്യപാളികളിലെ (പട്ട) ഔഷധഘടകങ്ങള്‍ആന്തരികാവയവങ്ങളുടെ രോഗങ്ങള്‍ക്ക് സസ്യങ്ങളിലെ ആന്തരികപാളികളിലെ ഘടകങ്ങള്‍ എന്ന രീതിയിലും മൂലഭാഗംകൈകാലുകള്‍ഉടല്‍തല എന്നീ ഭാഗങ്ങളിലെ രോഗങ്ങള്‍ക്ക് യഥാക്രമം വേര്‍ഇലപട്ടകായ്കള്‍ എന്നീ രീതിയിലും പ്രത്യേകം സംസ്ക്കരിച്ച് പ്രയോഗിക്കുന്നത് പരിഗണിക്കാവുന്നതാണ്.

നിജരോഗങ്ങളില്‍ ഉള്‍പ്പെട്ട മനോരോഗങ്ങളെ ചികിത്സിക്കുന്നതിന് മുന്‍പേ ദേഹരോഗങ്ങള്‍ ഉണ്ടെങ്കില്‍ അവയെ പരിഹരിക്കണം. ദേഹരോഗങ്ങളുടെ ചികിത്സയ്ക്ക് താഴ്ന്ന പോട്ടന്‍സിയിലുള്ള മരുന്ന് പ്രയോഗിക്കണം (3X, 6X). ദേഹതലത്തിലും മനോതലത്തിലും പ്രയോഗിക്കുന്നത് ഒരേയിനം മരുന്ന് തന്നെയാണെങ്കില്‍ വിത്യസ്ത ആവര്‍ത്തിപ്പില്‍ വെവ്വേറെ സമയങ്ങളില്‍ നല്‍കാം.

ആഗന്തുജരോഗംആര്‍ജിതരോഗംനിജരോഗം എന്ന ക്രമത്തില്‍ രോഗങ്ങളെ കുറഞ്ഞ കാലം കൊണ്ട് ശമിപ്പിക്കണം. ദേഹംഇന്ദ്രിയങ്ങള്‍മനസ്സ് എന്നീ മൂന്ന് തലങ്ങളില്‍ രോഗങ്ങള്‍ ഉടലെടുക്കാന്‍ ഇടയുള്ളതിനാല്‍ അവയെ ഓരോന്നിനെയും നേരിട്ട് പരിഹരിക്കുവാന്‍ കഴിവുള്ള മരുന്ന് തയ്യാറിപ്പുകള്‍‍ (1C, 3C, 6C) ചികിത്സയ്ക്കായി ഒരുക്കിവെയ്ക്കണം. ദേഹത്തിന്‍റെ മേല്‍ഭാഗത്തെ ബാധിച്ച രോഗങ്ങള്‍കഫക്ഷയരോഗങ്ങള്‍ എന്നിവയില്‍ സമാനമരുന്ന് ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ നല്‍കണം. ദേഹത്തിന്‍റെ കീഴുഭാഗത്തെ രോഗങ്ങള്‍സൈക്കോസിസ്ദോഷം മൂലമുണ്ടായ രോഗങ്ങള്‍വാതക്ഷയരോഗങ്ങള്‍ എന്നിവയില്‍ സമാനമരുന്ന് താരതമ്യേനെ താഴ്ന്ന ആവര്‍ത്തിപ്പില്‍ നല്‍കണം. ഒരു ആവര്‍ത്തിപ്പില്‍ നല്‍കിയ മരുന്നിനോട് ജീവശക്തി സചേതനയായി പ്രതികരിച്ചാല്‍ തുടര്‍ന്ന് മരുന്നിന്‍റെ അളവും തവണയും കുറയ്ക്കണം. പ്രയോഗിച്ച മരുന്നിനെ ശരീരം (Enzymes) തിരസ്ക്കരിക്കുന്നുവെങ്കില്‍ അളവും വീര്യവും കൂട്ടി നല്‍കണം. 6X എന്നത് 3X അല്ലെങ്കില്‍ 1X എന്നിങ്ങനെ മാറ്റി നല്‍കണം. എന്നിട്ടും പ്രതികരിക്കുന്നില്ല എങ്കില്‍ മരുന്ന് മാറ്റണം. ആഗന്തുജരോഗത്തിലാണെങ്കില്‍  ഘട്ടത്തില്‍ വിപരീതാശയത്തിലുള്ള മരുന്നും നല്‍കാം. ശരീരദ്രാവകങ്ങളിലും അവയവങ്ങളിലും അധികമായി എത്തിച്ചേര്‍ന്ന വിപരീതമരുന്നുകളെ പുറംതള്ളാനുള്ള ശേഷി ദേഹം കൈവരിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഘട്ടത്തില്‍ കഴിക്കാനിടവരുന്ന മരുന്ന് അധികമായി പോയാലും ഉപദ്രവം ഒന്നും ഉണ്ടാക്കുകയില്ല.

ചിലയിനം വിഷമരുന്നുകളുടെ പ്രവര്‍ത്തനം ഉത്തരോത്തരം വര്‍ദ്ധിക്കുന്ന (Cumulative) രീതിയിലാണ്. അത്തരം മരുന്നുകള്‍ ആദ്യം കുറഞ്ഞ അളവില്‍ പ്രയോഗിക്കണം. തുടര്‍ന്ന് അളവ് കൂട്ടണം. മരുന്നിന്‍റെ ഫലം കിട്ടി തുടങ്ങിയാല്‍ അളവ് കുറച്ചുകൊണ്ട് വന്ന് മിനിമം വേണ്ടതായ അളവില്‍ ഡോസ് നിജപ്പെടുത്തണം.

ആഗന്തുജരോഗങ്ങളില്‍ മരുന്ന് ദിവസത്തില്‍ പലതവണയായി പ്രയോഗിക്കണം. നിജരോഗങ്ങളില്‍ മരുന്ന് ദിവസത്തില്‍ ഒരുനേരം എന്ന രീതിയില്‍ കഴിച്ചാല്‍ മതിയാകും. ആന്തരികാവയവങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത്നിരവധി രോഗത്തിന് ഉപകാരമാകേണ്ടത്ദിവസത്തില്‍ ഒരുനേരം മാത്രം കഴിക്കേണ്ടത് എല്ലാം ആണെങ്കില്‍ അത്തരം മരുന്ന് രാവിലെ കഴിക്കണം. ഉപാപചയം വേഗത്തില്‍ നടക്കുന്നവര്‍ഉഷ്ണ ശരീരപ്രകൃതിക്കാര്‍മെലിഞ്ഞവര്‍ എന്നിവരില്‍ മരുന്ന് വേഗത്തില്‍ പ്രവര്‍ത്തിച്ചുതീരും. ഇവര്‍ മരുന്ന് ദിവസത്തില്‍ പലതവണയായി കഴിക്കണം. കഴിക്കുന്ന രണ്ട് മരുന്നുകള്‍ തമ്മില്‍ ചുരുങ്ങിയത് പതിനഞ്ച് മിനുട്ട് ഇടവേളയെങ്കിലും വേണം. കഴിച്ച മരുന്നിന്‍റെ പ്രവര്‍ത്തനം തീര്‍ന്ന ശേഷമാണ് അടുത്ത ഡോസ് കഴിക്കേണ്ടത്. ദിവസത്തില്‍ പലതവണ മരുന്ന് കഴിച്ചുകൊണ്ടിരിക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍ക്ക് പ്ലാസിബോ ഇനങ്ങള്‍ നല്‍കാം. നിത്യവും കഴിക്കേണ്ട മരുന്ന് ആണെങ്കില്‍ ദിവസവും ഒരേ സമയത്ത് തന്നെ കഴിക്കുന്നതാണ് നല്ലത്. ആഹാരത്തിനോട് അടുത്ത് കഴിക്കേണ്ടതാണെങ്കില്‍ ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പേ കഴിക്കണം. ഛര്‍ദ്ദി ഉണ്ടാക്കുന്നത്വിഷയിനത്തില്‍പ്പെട്ടത് തുടങ്ങിയവയാണെങ്കില്‍ ആഹാരശേഷമോ വൈകീട്ടത്തെ സമയങ്ങളിലോ കഴിക്കണം. ശോധനായിനം മരുന്നുകള്‍ രാത്രിയില്‍ കഴിക്കാം. ഫലം കിട്ടാന്‍ വേണ്ട അളവിലും കാലത്തിലും മരുന്നുകള്‍ വിതരണം ചെയ്യണം. മരുന്ന് വിതരണം ചെയ്യുമ്പോള്‍ ഒരു ഘട്ടത്തില്‍ 12 ഡോസ് വരെ നല്‍കാം.

മരുന്നുകള്‍ മൂലം Sympathetic നാഡികോശങ്ങള്‍ ഉത്തേജിച്ചാല്‍, Parasympathetic നാഡികോശങ്ങള്‍ മന്ദിഭവിച്ചാല്‍ ചര്‍മ്മത്തിലെ രക്തധമനികള്‍ വികസിക്കും. ശരീരതാപം പുറത്തോട്ട് നീങ്ങി കുറയും. ശ്വാസനാളം വികസിക്കുന്നതുമൂലം ഉഷ്ണവാതകമായ കാര്‍ബണ്‍ ഡയോക്‌സയിഡ്‌ കൂടുതലായി പുറത്തോട്ടുപോകും. അതുപ്രകാരവും ഉഷ്ണതോത് കുറയും. Sympathetic നാഡികോശങ്ങള്‍ മന്ദിഭവിച്ചാല്‍ ബാഹ്യരക്തകുഴല്‍ സങ്കോചിക്കും. ആന്തരികധമനികള്‍ വികസിക്കും. ആന്തരികചൂട് കൂടും. ബാഹ്യധമനികളില്‍ രക്തതോത് കുറയുന്നതിനാല്‍ രക്തസമ്മര്‍ദ്ദതോത് കുറയും. ശ്വസനനാളം സങ്കോചിക്കുന്നതുമൂലം ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടും. കാര്‍ബണ്‍ഡയോക്‌സയിഡ്‌ പൂര്‍ണ്ണമായി പുറത്ത് പോകാത്തതുമൂലം അമ്ലതദേഹതാപം എന്നിവ കൂടും. ഉഷ്ണദേഹപ്രകൃതിക്കാര്‍ Sympathetic നാഡികോശങ്ങളെ മന്ദിഭവിപ്പിക്കുന്ന ദ്രവ്യങ്ങള്‍മരുന്നുകള്‍‍‍ എന്നിവ വേനല്‍ക്കാലത്ത് അധികം അളവില്‍ ഉപയോഗിക്കരുത്. തക്കാളിപ്പനിചിക്കന്‍പോക്സ്ഗൌട്ട് എന്നിവയെല്ലാം ഉഷ്ണരോഗങ്ങളാണ്. ഉഷ്ണം മൂലം ഉടലെടുക്കുന്ന മൃദുപ്രയാസങ്ങള്‍ക്ക് ലഘു അളവിലുള്ള ഉഷ്ണമരുന്നുകള്‍ നല്‍കണം. Belladonna, Dulcamara, Withania somnifera, Terminalia chebula എന്നിവ ഉഷ്ണമരുന്നുകളാണ്. കയ്യ്പക്കചേനചക്ക എന്നിവ ഉഷ്ണദ്രവ്യങ്ങളാണ്. ഇവ വേനല്‍ക്കാലത്ത് അധികതോതില്‍ കഴിക്കരുത്.

മരുന്ന് തണുത്ത ജ്യൂസില്‍ കലര്‍ത്തി കഴിച്ചാല്‍ ശീതഗുണം ലഭിക്കും. ചൂടുപാനീയത്തില്‍ കഴിച്ചാല്‍ ഉഷ്ണവുമാകും. ഉഷ്ണമരുന്നും ശീതമരുന്നും കൂട്ടികലര്‍ത്തി പ്രയോഗിക്കരുത്. പഴയകാലത്ത് ഭ്രൂണത്തെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന മരുന്നുകളില്‍ ഒന്നാണ് സിങ്കോണ. സിങ്കോണപ്പട്ട ലഘു അളവില്‍ ഉപയോഗിച്ചാല്‍ അത് ജീവശക്തിയെ പോഷിപ്പിക്കും. ആയുസ്സിനെ ദീര്‍ഘിപ്പിക്കും (അധികമളവില്‍ കഴിച്ചാല്‍ QT interval ദീര്‍ഘിക്കുംഹൃദയചലനം നിലയ്ക്കും). ഗന്ധകംമെര്‍ക്കുറിസ്വര്‍ണം എന്നീ ധാതുഅംശങ്ങള്‍ അടങ്ങിയ സസ്യഔഷധങ്ങള്‍ആല്‍ഫാല്‍ഫഅതിവിഷംജിന്‍സെങ്ങ്ഖ്വാസ്സിയ എന്നിവയും കുറഞ്ഞ അളവില്‍ ജീവശക്തിയെ പോഷിപ്പിക്കുന്ന മരുന്നിനങ്ങളാണ്.

ഏറ്റവും ഉചിതമായ ഔഷധം പ്രയോഗിച്ചാലും ആശ്വാസം കിട്ടിതുടങ്ങാന്‍ കുറച്ചുസമയം (Incubation period) എടുക്കും. അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഔഷധപ്രയോഗം മൂലമുള്ള ഫലം വേഗം ലഭിക്കും. മനസ്സ്ജീവശക്തിദേഹധാതുക്കള്‍ എന്നിവ ഉത്തേജിതപ്പെടാന്‍ വായുസഞ്ചാരം പോലുള്ള ഘടകങ്ങള്‍ ഇല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഒരുക്കണം. ഉത്തേജനത്തെ തുടര്‍ന്ന് രൂപപ്പെട്ട ദേഹപ്രവര്‍ത്തനങ്ങള്‍ നിന്നുപോകാതെ ശ്രദ്ധിക്കണം. പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം. കാലവികൃതിദേശക്കേട്‌ എന്നിവ മൂലമുള്ള സഹജരോഗങ്ങള്‍അവിവേകകര്‍മ്മങ്ങള്‍ മൂലമുള്ള ജീവിതശൈലീരോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അവയെ പരിഹരിച്ച ശേഷമാണ് ദോഷങ്ങള്‍ മൂലമുള്ള നിജരോഗങ്ങള്‍ ചികിത്സിക്കേണ്ടത്. നിജരോഗങ്ങളില്‍ ലക്ഷണസമാനമരുന്ന് പ്രയോഗിക്കുന്നതിന് മുമ്പ് ശരീരദ്രാവകങ്ങള്‍ ഒഴുകുന്ന ചാലുകളിലെ തടസ്സംഅവയവങ്ങളില്‍ അടിഞ്ഞുകൂടിയ അഴുക്കുകള്‍കറകള്‍മുന്‍പ് കഴിച്ചു പോയ കഠിന രാസമരുന്നുകള്‍വിഷങ്ങള്‍കീടനാശിനികള്‍ജീവികളുടെ കാഷ്ടങ്ങള്‍ എന്നിവയുടെ അംശങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം നിര്‍മാര്‍ജനം ചെയ്യണം.

കോശങ്ങളില്‍ ഊര്‍ജ്ജം രൂപപ്പെടാതിരിക്കാനും കോശങ്ങള്‍ അകാലത്തില്‍ ക്ഷയിക്കാനും രോഗാണുക്കള്‍ കാരണമാകുന്നുണ്ട്. ധാതുക്ഷയം സൃഷ്ടിക്കുന്ന രോഗാണുക്കളെ കേന്ദ്രീകരിച്ചുള്ള വിരുദ്ധ പ്രയോഗങ്ങളാണ് ഇന്ന് ചികിത്സയുടെ പേരില്‍ മുഖ്യമായും നടക്കുന്നത്. പ്രാണവായുവിന്‍റെ ദൌര്‍ലഭ്യംദേഹദ്രാവകങ്ങളിലെ അമ്ലതഅഴുക്കുവര്‍ദ്ധന എന്നിവയാണ് രോഗാണുക്കള്‍ വര്‍ദ്ധിക്കാനും സജീവമാകാനും ഇടയാക്കുന്നത്. ഇവയെയെല്ലാം നിജരോഗചികിത്സയ്ക്ക് മുന്നോടിയായി പരിഹരിക്കണം.

സൂക്ഷ്മ അളവില്‍ നല്‍കിയ സമാനഔഷധത്തെ ജീവശക്തി തിരസ്ക്കരിക്കുന്നുവെങ്കില്‍സമാനമരുന്ന് വേഗത്തില്‍ നിര്‍വീര്യമാകുന്നുവെങ്കില്‍വേഗത്തില്‍ വിസര്‍ജിച്ച് തീര്‍ന്നുപോകുന്നുവെങ്കില്‍ ഔഷധത്തെ ജലത്തില്‍ കലര്‍ത്തി നിരവധി തവണ കുലുക്കി വീണ്ടും നല്‍കിനോക്കണം. ആശ്വാസം കിട്ടാതെ വന്നാല്‍ മരുന്നിന്‍റെ അളവും തവണയും വര്‍ദ്ധിപ്പിക്കണം. ആശ്വാസം ഒന്നും ലഭിക്കുന്നില്ലായെങ്കില്‍ മരുന്ന് മാറ്റണം. പുതിയ ദേഹലക്ഷണങ്ങള്‍ പ്രത്യക്ഷപെട്ടാലും മരുന്ന് മാറ്റണം.

സമാനമരുന്നുപ്രയോഗം മൂലം രോഗിക്ക് ആശ്വാസം ഒന്നും ലഭിക്കുന്നില്ലായെങ്കില്‍ മരുന്നിനോടുള്ള വിധേയശക്തി വര്‍ദ്ധിപ്പിക്കാന്‍ മേമ്പൊടിയെന്നോണം ഏതാനും ഡോസ് ഗന്ധകമരുന്നോ ഗന്ധകം അടങ്ങിയ (Viscum album, Azadirecta, Zingiber, Allium sativa, Tabacum, Camphor, Arnica) മരുന്നുകളോThuja, Mercury, Arsenic album, Carbo veg, Hepar sulph എന്നിവയോ സന്ദര്‍ഭോചിതം നല്‍കിനോക്കണം. ദോഷവിപരീതമരുന്ന് മേമ്പൊടിയായി നല്‍കുമ്പോഴും നേര്‍പ്പിച്ച് അധികം കുലുക്കിയശേഷമാണ് നല്‍കേണ്ടത് Sulphur (Anti Cyanide) അടങ്ങിയ മരുന്നുകള്‍‍ രാവിലെയും Arsenic album (Anti Mercuric), Nux vomica എന്നീ മരുന്നുകള്‍‍‍ വൈകീട്ടും പ്രയോഗിക്കുന്നതാണ് ഉചിതം. ദോഷശക്തിക്കെതിരെ നേരിട്ട് വിപരീതാശയത്തിലും സൂക്ഷ്മ അളവിലും പ്രയോഗിച്ച സമാനമരുന്ന് അഹിതമാകാന്‍ ഇടവന്നാല്‍ തുടര്‍ന്ന് ദോഷശക്തികള്‍ കൂടുതല്‍ സജീവമാകും. 

രോഗലക്ഷണങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ആശ്വാസം ലഭിക്കുന്ന സമയം വരെ മരുന്ന് കഴിക്കണം. നിജരോഗങ്ങളില്‍ രോഗശമനം ലഭിക്കുന്നതിന് ചുരുങ്ങിയത് ഒരു മാസം കാലമെങ്കിലും മരുന്ന് കഴിക്കണം. മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മലമൂത്രവിസര്‍ജനപ്രക്രിയ സുഗമമായാല്‍ മരുന്ന് പിടിച്ചുവെന്ന് അനുമാനിക്കണം. സുഖം അനുഭവപ്പെട്ടുകിട്ടിയാല്‍ മരുന്നിന്‍റെ അളവ് കുറക്കണം. പഴയ മനോലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും അളവ് കുറയ്ക്കണം. രോഗിയുടെ പ്രായംരോഗവിധേയസന്നദ്ധതവിഷഘടകങ്ങളെ വിസര്‍ജിച്ചുകളയാനുള്ള ശേഷിസമാനമരുന്നുകളെ തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള കഴിവ്ശരീരപ്രകൃതിദോഷശക്തിരോഗഘട്ടംഔഷധഗുണങ്ങള്‍ എന്നിവയെയെല്ലാം ആശ്രയിച്ചാണ്‌ ചികിത്സയുടെ ഫലം നിലകൊള്ളുന്നത്. നിലവില്‍ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായാല്‍ ദോഷങ്ങളുടെയും നിമിത്തങ്ങളുടെയും തീവ്രത ഇല്ലാതായി എന്ന് അനുമാനിക്കണം. ജീവശക്തിഔഷധബലംവൈദ്യസാമര്‍ത്ഥ്യംദൈവഹിതം എന്നിവ സമൃഗമായാല്‍ രോഗവിമുക്തി വേഗത്തില്‍ നടക്കും.

ജീവശക്തിയുടെ പ്രതികരണബലം കുറഞ്ഞതുമൂലവും രോഗം പഴകി കഠിനമായതുമൂലവും ലക്ഷണങ്ങളുടെ എണ്ണം കുറഞ്ഞാല്‍ സമാനമരുന്നുകള്‍ ഫലം ചെയ്യുകയില്ല. ഇത്തരം സന്ദര്‍ഭത്തില്‍ ഉടനടി ആശ്വാസം ലഭിക്കാനായി മരുന്നിന്‍റെ Primary action ഉപയോഗപ്പെടുത്തി വിപരീതാശയത്തില്‍ ചികിത്സിക്കണം. മരുന്ന് അധികമളവില്‍ നല്‍കണം. നിരവധി തവണ ആവര്‍ത്തിക്കുകയും വേണം. ഇതുമൂലം പാര്‍ശ്വഫലങ്ങള്‍ ഉടലെടുക്കും. സമാനമരുന്നുകള്‍ ലഭ്യമല്ലാത്ത ഘട്ടങ്ങളിലും വിപരീതമാര്‍ഗത്തില്‍ മരുന്നുകള്‍ പ്രയോഗിക്കാം. നേര്‍പ്പിച്ച് ലഘുവാക്കിയ മരുന്നിന് ക്ഷീണിച്ച ദേഹഭാഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സമാനതത്വത്തിലോ വിപരീത തത്വത്തിലോ പ്രയോഗിക്കുമ്പോള്‍ മാത്രമാണ്. ഇത്തരത്തില്‍ തയ്യാറാക്കിയ സൂക്ഷ്മമരുന്നുകള്‍ വിരുദ്ധതത്വത്തിലോ രോഗയിതര ഭാഗത്ത് പ്രവര്‍ത്തിക്കേണ്ട രീതിയിലോ പ്രയോഗിച്ചാല്‍ യാതൊരുവിധ ഫലവും ഉളവാകുകയില്ല.

ആഹാരവും ഔഷധമാണ്. പ്രകൃതിയിലെ ഓരോ ദ്രവ്യങ്ങള്‍ക്കും ശരീരകോശങ്ങളോട് പ്രത്യേക മമതയുണ്ട് എന്ന ആശയം ഹാനിമാന്‍റെ കാലഘട്ടത്തിന് വളരെ മുന്‍പേ തന്നെ Thomas Sydenham (Modern Hippocrates, England, 1624 - 1689) മുന്നോട്ടുവെച്ചിരുന്നു. ദേഹധാതുക്കളുടേയും ദ്രാവകങ്ങളുടേയും ആരോഗ്യസ്ഥിതിഅതിലെ വ്യതിയാനങ്ങള്‍ ദോഷനിര്‍ണ്ണയത്തോടൊപ്പം തിട്ടപ്പെടുത്തണം. രോഗപരിഹാരത്തോടൊപ്പം ആരോഗ്യസംരക്ഷണവും ഉറപ്പാക്കണം. ഓരോ ആളുകളിലേയും ധാതുക്കള്‍ക്ക് സാദൃശ്യമായ ആഹാരദ്രവ്യങ്ങള്‍ നല്‍കി ശരീരത്തെ പോഷിപ്പിക്കണം. ഏത് അവയവമാണ് ക്ഷീണിച്ചത്  ഭാഗം മെച്ചപ്പെടാന്‍ വേണ്ട ആഹാരദ്രവ്യങ്ങള്‍ കണ്ടെത്തി ഉപയോഗിക്കണം. ഒരാളില്‍ സഹജമായി നിലകൊള്ളുന്ന ശക്തിയെ സാരാംഗ്നിബലംമനോബലംഇന്ദ്രിയബലംധാതുബലംആഹാരബലംമലബലം എന്നിങ്ങനെയും തരംതിരിക്കാം. സാരാംഗ്നികളെ മുഖ്യബലമായി പരിഗണിച്ച് വിവേകപൂര്‍വ്വം സംരക്ഷിക്കണം. ശരീരത്തെ കൊണ്ട് അനാവശ്യമായി പ്രവര്‍ത്തിപ്പിച്ച് സാരാംഗ്നികള്‍ വെറുതെ തീര്‍ക്കരുത്‌. സാരാംഗ്നികളെ നശിപ്പിക്കുന്ന പദാര്‍ത്ഥങ്ങളെയാണ് വിഷം എന്ന് വിളിക്കുന്നത്‌. വിഷം കുറഞ്ഞ അളവിലും വിഷം തന്നെയാണ്. ആധുനികമനുഷ്യന്‍റെ ദേഹധാതുക്കളും ഇന്ദ്രിയങ്ങളും മനസ്സും ജീവശക്തിയും എല്ലാം അകാലത്തില്‍ ക്ഷയിക്കാന്‍ ഇടയാകുംവിധത്തില്‍ കീടനാശിനികളുടേയും രാസപദാര്‍ത്ഥങ്ങളുടേയും ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. വിഷം മൂലമാണ് രോഗലക്ഷണങ്ങള്‍ ഉളവായതെങ്കില്‍ ആദ്യം വിഷത്തെ ശോധിപ്പിക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്യണം. ജംഗമവിഷത്തെ നിര്‍വീര്യമാക്കാന്‍ കാപ്പികാഞ്ഞിരംകര്‍പ്പൂരംസര്‍പ്പഗന്ധിനീലഅമരിഅതിവിഷം തുടങ്ങിയ സ്ഥാവരമരുന്നുകളെ പ്രയോജനപ്പെടുത്താം. വിഷം മൂലം രൂപപ്പെട്ട ലക്ഷണങ്ങള്‍ തുടര്‍ന്നും നിലനിന്നാല്‍ സമാനമായ മരുന്ന് പ്രയോഗിക്കണം.

ആളുകള്‍ ചികിത്സ അന്വേഷിക്കുന്നതും ചികിത്സക്ക് വിധേയമാകുന്നതും രോഗങ്ങള്‍ പൂര്‍ണമായി മാറാനും സുഖം അനുഭവിക്കാനും ആരോഗ്യം തിരിച്ചുകിട്ടാനുമാണ്. ഓരോ കാലത്തിലുംപ്പെട്ട ആളുകള്‍ക്ക് അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഉതകുംവിധമാകണം ഓരോ ദേശത്തിലും ചികിത്സ ഒരുക്കേണ്ടത്. ചികിത്സയുടെ ആധാരം വെറും വിശ്വാസമാമൂലുകളോ കേട്ടുകേള്‍വിയോ കമ്പോളതാല്‍പര്യങ്ങളോ അനുകരണപരിഷ്ക്കാരമോ ആകുകയും അരുത്. മറിച്ച് യുക്തിയാതിഷ്ടിത അനുഭവങ്ങള്‍ തന്നെയായിരിക്കണം. രോഗസൂചകങ്ങള്‍രോഗനാമം എന്നിവയെ അടിസ്ഥാനപ്പെടുത്തി ഒരു രോഗലക്ഷണത്തെ മാത്രം മാറ്റിയാല്‍ പൂര്‍ണ്ണസുഖം കിട്ടുകയില്ല. എലിപ്പനി മൂലം രൂപപ്പെട്ട കരള്‍ വീക്കത്തിലും എലിപ്പനി മൂലം രൂപപ്പെട്ട വൃക്കതകരാറിലും ഒരേയിനം മരുന്ന് ഉപയോഗിച്ചാല്‍ പ്രയോജനം ലഭിക്കുകയില്ല.

ദേഹപരിണാമങ്ങള്‍ക്ക് വികാസംസങ്കോചം (Yin / Yang); ആരംഭംഅന്ത്യം എന്നിങ്ങനെ രണ്ട് വിത്യസ്ത ഭാവങ്ങളുണ്ട്. വയറുവേദനയുടെ കാര്യത്തില്‍ കുടല്‍പേശികളുടെ വികാസംസങ്കോചംതളര്‍ച്ചവീക്കം എന്നിവ മൂലമെല്ലാം വയറുവേദന ഉണ്ടാകും. അത് ഒന്നും പരിഗണിക്കാതെ ദഹനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതിനുള്ള മരുന്നുമാത്രം പൊതുവായി പ്രയോഗിക്കുന്നതും കായികപേശികളുടെ വീക്കത്തിന് പ്രയോഗിക്കുന്ന മരുന്ന് വയറുവേദനയ്ക്ക് നല്‍കുന്നതും രോഗബാധിതമല്ലാത്ത മസ്തിഷ്കകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് വിവിധരീതിയില്‍ പ്രയോഗിക്കുന്നതും മറ്റും യുക്തിസഹജമല്ല. ഭൂമി കുലുക്കത്തില്‍ പക്ഷി കരയുന്നത്മഴ വരുമ്പോള്‍ തവള കരയുന്നത് ഒന്നും വേദനകൊണ്ട് അല്ല. നവജാതശിശുക്കള്‍ കരയുന്നത് എല്ലായ്പ്പോഴും ശരീരവേദന കൊണ്ടും അല്ല. ശിശുക്കള്‍ കരയുമ്പോള്‍ വിയര്‍പ്പുവര്‍ദ്ധക മരുന്നോ ഉറക്കമരുന്നോ നല്‍കുന്നത്അല്ലെങ്കില്‍ ഒന്നും നല്‍കാനില്ലാതെ പോകുന്നത് ഖേദകരമാണ്. വൃദ്ധര്‍ശിശുക്കള്‍ഗര്‍ഭിണികള്‍ എന്നിവര്‍ രോഗികളായാല്‍ അവര്‍ കൂടുതല്‍ ദുര്‍ബലരാകും. ദുര്‍ബലശരീരത്തില്‍ ഒരേസമയം നിരവധി കഠിന ഔഷധങ്ങള്‍ പ്രയോഗിച്ച് അവരെ കൂടുതല്‍ ദുര്‍ബലരാക്കരുത്.

ശരീരത്തില്‍ ഏത് ഡിഗ്രിയിലാണ്ഏത് ധ്രുവത്തിലാണ് രോഗം ഉളവായത് അതേ ഡിഗ്രിയില്‍അതെ ധ്രുവത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന മരുന്ന് തന്നെ പറ്റുമെങ്കില്‍ പ്രയോഗിക്കണം. ഏത് കോശസമൂഹത്തില്‍ നിന്നാണോ കഠിനമായ രോഗലക്ഷണങ്ങള്‍ ഉടലെടുത്തത്  കോശസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകളാണ് ചികിത്സയില്‍ പ്രയോഗിക്കേണ്ടത്. സ്തനരോഗത്തിനുള്ള മരുന്ന്സ്തന കാന്‍സറിനുള്ള മരുന്ന് എന്നിവ അസ്ഥികാന്‍സര്‍ രോഗത്തില്‍ നല്‍കുന്നത് യുക്തിസഹജമല്ല. മദ്ധ്യപ്രായക്കാരുടെ ദേഹത്തിന് ഉതകുന്ന നിലയില്‍ നിര്‍മ്മിച്ച മരുന്നുതയ്യാറിപ്പുകള്‍ നവജാതശിശുക്കള്‍ക്ക് നല്‍കുന്നതും മനോരോഗത്തിന് ഉതകുന്ന മരുന്നുകള്‍ സന്ധിരോഗത്തിന് നിര്‍ദ്ദേശിക്കുന്നതും ഒരുതരത്തില്‍ അപരിഷ്കൃതമാണ്. ശരീരധര്‍മ്മത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വ്യുഹങ്ങളായി വിഭജിക്കുന്നത് പഠനാവശ്യത്തിന് സഹായകമാണ്. ആന്തരികാവയവങ്ങള്‍ബാഹ്യഭാഗങ്ങള്‍തലകഴുത്ത്നെഞ്ച്ഉദരംമേല്‍ഭാഗങ്ങള്‍കീഴ്‌ഭാഗങ്ങള്‍ദ്വാരങ്ങള്‍സപ്തധാതുക്കള്‍മലങ്ങള്‍ എന്നിങ്ങനെ തരംതിരിക്കുന്നതാണ് രോഗചികിത്സക്ക് ഉത്തമം. 

രക്തധാതുവിലെ ഏതാനും ഘടകങ്ങളെ മാത്രമായോശരീരത്തിന്‍റെ ഒന്നോ രണ്ടോ അവയവത്തിന്‍റെ ചിത്രത്തെ മാത്രമായോ പരിശോധിച്ച് രോഗത്തെ വിലയിരുത്തുന്നതും ഒരു അവയവത്തിലെ പ്രയാസങ്ങളെ തന്നെ ഭാഗികമായി മാത്രം പരിഹരിച്ച് ഔഷധചികിത്സ അവസാനിപ്പിക്കുന്നതും ഔഷധയിതരമാര്‍ഗ്ഗങ്ങള്‍ മുഖേനെ രോഗികള്‍ക്ക് ലഭിക്കാനിടയായ സുഖത്തെയും ആശ്വാസത്തെയും ഔഷധപ്രയോജനത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുന്നതും ഒന്നും അത്ര നല്ല കീഴുവഴക്കങ്ങള്‍ അല്ല.

ലക്ഷണങ്ങളുള്ള എല്ലയിനം രോഗങ്ങളും ഭേദമാകും. രോഗപരിഹാരത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ എല്ലായിടത്തും എപ്പോഴും ഉണ്ട്. ആശ ഉള്ളിടത്തോളം കാലംപ്രതീക്ഷ ഉള്ളിടത്തോളം കാലം ചികിത്സയും ഉണ്ട്പരിഹാരവും ഉണ്ട്. മാറാരോഗങ്ങള്‍ എന്ന നിലയില്‍ രോഗങ്ങളെ വിലയിരുത്തരുത്‌. മഹാരോഗങ്ങള്‍ ബാധിച്ചാല്‍ തന്നെയും ദുരിതപരിഹാരത്തിന് ഉതകുന്ന അനുകൂല സാഹചര്യത്തിനായി കാത്തിരിക്കണം. ഇച്ഛാശക്തിവിവേകംഅറിവ്സ്നേഹംധൈര്യംസഹവര്‍ത്തിത്വം എന്നിവയെക്കൂടി രോഗപരിഹാരത്തിനായി പ്രയോജനപ്പെടുത്തണം. രോഗം മാറുമെന്ന പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ചികിത്സകനോടൊപ്പം രോഗിയോടൊപ്പം രോഗിയുടെ ബന്ധുക്കളും വെച്ചുപുലര്‍ത്തണം.

രാസമരുന്നുകള്‍ ദീര്‍ഘനാള്‍ കഴിക്കേണ്ട സ്ഥിതിവിശേഷം വന്നതുമൂലവും മറ്റുള്ളവരുടെ ശാപം മൂലവുംകഠിനദ്രോഹങ്ങള്‍പാപങ്ങള്‍ എന്നിവ ചെയ്യുക വഴിയും ചിലയിനം രോഗങ്ങള്‍ മരണം വരെ അനുഭവിക്കേണ്ടതായിവരും. അതിന് പ്രതിവിധി ആഗ്രഹിക്കുന്നവര്‍ ഉചിതമായ പ്രായശ്ചിത്വം ചെയ്യണം. പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. ഒപ്പം പ്രഗല്‍ഭരായ ചികിത്സകരെ അന്വേഷിച്ച് ആശ്രയിക്കണം. രോഗലക്ഷണങ്ങള്‍പരിശോധനപരിശോധകര്‍ചികിത്സകന്‍തന്ത്രംമരുന്ന്സമ്പത്ത്സഹായികള്‍വിശ്വാസംപ്രതീക്ഷ എന്നിവ കൂടാതെ ഋതുക്കളും രാജ്യനിയമങ്ങളും ചികിത്സയില്‍ പരിഗണിക്കണം.

രോഗങ്ങള്‍ക്ക് കാരണം ചുറ്റുമുള്ളവരാണ്രോഗം ഭേദമാകാത്തതിന് കാരണം ചികിത്സകനാണ് എന്ന നിലയില്‍ വിലയിരുത്തരുത്. ഏതെല്ലാം വിധേനെ മാരകമായ രോഗങ്ങള്‍ ഉടലെടുത്താലും അവ നിലനിന്നാലും അവയുടെ തീവ്രത കുറെയൊക്കെ ചികിത്സകന്‍റെ പരിശ്രമം കൊണ്ട് കുറയ്ക്കാന്‍ കഴിയും. ദുഃഖവും ദുരിതവും ഇരുട്ടും ഇല്ലാത്ത ഒരു ലോകവും കാലവും എങ്ങും ഉണ്ടായിട്ടില്ല എന്നും അത് സ്വാഭാവികമാണ് എന്നും തിരിച്ചറിയണം എല്ലാ മരങ്ങളും പൂക്കാറില്ല കായ്ക്കാറില്ല. അതുപോലെ ചില രോഗങ്ങള്‍ ഭേദമാകാതെയും ചില വിധികള്‍ ഫലിക്കാതെയും വരാം.

അപൂര്‍വ്വരോഗങ്ങള്‍ പിടിപെടുന്നത് വിധിയാണ് എന്നപോലെ അപൂര്‍വ്വരോഗങ്ങള്‍ ചില സന്ദര്‍ഭത്തില്‍ മാറാനും ഇടയുണ്ട്. ചികിത്സാഫലം കുറെയൊക്കെ വിധിയാണ് എന്നും കരുതണം. വിധിയെ ഒഴിവാക്കാന്‍ കഴിയുകയില്ലായെന്നും സംഭവിക്കുന്നതെല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതുപ്രകാരമാണ് എന്നും കരുതണം.

ഹോമിയോപ്പതി ചികിത്സയുടെ സവിശേഷതകള്‍

നിരവധി ദേഹധാതുക്കള്‍ രോഗബാധിതമാകുമ്പോള്‍ ഏതെങ്കിലും ഒന്നിനെ മാത്രം കണക്കിലെടുക്കാതെ രോഗബാധിതമായ ദേഹധാതുക്കള്‍ഇന്ദ്രിയങ്ങള്‍മനസ്സ് എന്നിവയെയെല്ലാം സമഗ്രമായി പരിഗണിച്ചുകൊണ്ട് മരുന്ന് പ്രയോഗിക്കുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി മാറുന്നുസുഖം അനുഭവിക്കാനാകുന്നു.

നിജരോഗബാധിതനായ ആളില്‍ ദോഷശക്തി കൂടുതലും ജീവശക്തി കുറവും ആയിരിക്കും. സൂക്ഷ്മസ്വഭാവമുള്ള ദോഷശക്തിയിലും ജീവശക്തിയിലും പ്രവര്‍ത്തിക്കുന്നതിന് മരുന്ന് സൂക്ഷ്മമായ അളവില്‍ വേണ്ടതുണ്ട്. ഇത്തരം മരുന്നുകള്‍ ലഘുവും സുലഭവുമായതിനാല്‍ ഔഷധങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നില്ല. ഔഷധങ്ങള്‍ സംസ്ക്കരിച്ചും ഒറ്റയ്ക്കും സൂക്ഷ്മ അളവിലും പ്രയോഗിക്കുന്നതുമൂലം പാര്‍ശ്വഫലങ്ങളില്‍ നിന്ന് ഒഴിവായിക്കിട്ടുന്നു. 

ഔഷധപ്രയോഗത്തോടൊപ്പം സഹജദേഹപ്രകൃതിസാഹചര്യങ്ങള്‍ എന്നിവ ആധാരമാക്കി ആഹാരനീഹാരങ്ങള്‍ ക്രമീകരിക്കുന്നതുമൂലം ജീവശക്തി കൂടുതല്‍ സജീവമായിത്തീരുന്നു. രോഗാണുക്കള്‍ക്ക് എതിരെയും ബാഹ്യസൂക്ഷ്മശക്തികള്‍ക്ക് എതിരെയും വേണ്ട പ്രതിരോധഘടകങ്ങള്‍ രൂപപ്പെട്ടുകിട്ടുന്നു. ആരോഗ്യനിലവാരം ഉയരുന്നു. 

ആരോഗ്യവാനിലും തുടര്‍ന്ന് രോഗിയിലും പ്രയോഗിച്ച് വിജയപ്രദമെന്ന് ഉറപ്പായ ഔഷധങ്ങള്‍ മാത്രമാണ് രോഗപരിഹാരത്തിനായി ഉപയോഗിക്കുന്നത്. ഔഷധങ്ങള്‍ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതുമൂലം വേഗത്തില്‍ അവ പ്രവര്‍ത്തിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒഴിവായികിട്ടുന്നു. ചില മരുന്നുകള്‍ കൂടുതല്‍ നേര്‍പ്പിച്ചാല്‍ അവയുടെ ഉള്ള ഗുണം കൂടി നഷ്ടപ്പെടും. ഏതെല്ലാം മരുന്നുകളാണ് നേര്‍പ്പിച്ചാല്‍ ഗുണം വര്‍ദ്ധിക്കുന്നതെന്ന് മുന്‍കൂട്ടി പരീക്ഷിച്ച് ബോദ്ധ്യമായ ശേഷമാണ് നിജരോഗങ്ങളില്‍ പ്രയോഗിക്കുന്നത്.

ഓരോ രോഗാവസ്ഥയിലും പരിഹാരത്തിന് സന്ദര്‍ഭോചിതമായ ഒരു യുക്തി പ്രയോഗിക്കേണ്ടതുണ്ട്. ഹോമിയോ എന്നതിന് സാമ്യംസൌമ്യംഹിതംമാര്‍ഗ്ഗംസത്യംമനുഷ്യന്‍ എന്നതെല്ലാമാണ് അര്‍ത്ഥം. ഹോമിയോപ്പതി എന്നത് ഒരു ദ്രവ്യത്തെയോ നേര്‍പ്പിച്ച ദ്രവ്യരൂപത്തെയോ അല്ല മുഖ്യമായും പ്രതിനിധീകരിക്കുന്നത്. രോഗശമനത്തിന് വേണ്ടി രോഗബാധിതഭാഗത്ത് സമാനരീതിയില്‍ ദ്രവ്യം പ്രയോഗിക്കുന്ന ഒരു ആശയത്തെയാണ്. ഭൂമിയിലെ എല്ലാ ദ്രവ്യങ്ങളും ഹോമിയോ ഔഷധങ്ങളായി ഉപയോഗിക്കാം. എല്ലാവിധ പ്രയാസങ്ങള്‍ക്കുമുള്ള പരിഹാരമായി അല്ല ഹോമിയോപ്പതി ഉടലെടുത്തത്. രോഗം ഭേദമാകുന്നതിലെ ഒരു സുപ്രധാന യുക്തി ചൂണ്ടികാണിച്ചുകൊടുക്കുകയും അതിന്‍റെ കൂടെ വ്യാപകമായി ഉപയോഗപ്പെടുത്താവുന്ന ചില സംഗതികള്‍ യുക്തിചിന്തയുടെയും അനുഭവത്തിന്‍റെയും അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കുകയുമാണ് ഉണ്ടായത്. അത് വിശദീകരിക്കാന്‍ ഉപയോഗിച്ച രീതികള്‍ക്കോ സാന്ദര്‍ഭികസംഭവങ്ങള്‍ക്കോ ബന്ധപ്പെട്ട കാലത്തിലെ മറ്റ് ചികിത്സകരുടെ സങ്കല്‍പ്പപ്രയോഗങ്ങള്‍ക്കോ വര്‍ത്തമാനകാല രോഗീചികിത്സയില്‍ അത്ര വലിയ പ്രാധാന്യമൊന്നും ഇല്ല.

മനസ്സ്ശരീരം എന്നീ ഭാഗങ്ങളിലെ തകരാറുകളെ ലക്ഷണസമാനരീതിയില്‍ മരുന്ന് പ്രയോഗിച്ചും ദോഷശക്തിയെ നേരിട്ട് വിപരീതരീതിയില്‍ നിര്‍വീര്യമാക്കിയും രോഗങ്ങളെ ആരംഭഘട്ടത്തില്‍ തന്നെ പരിഹരിച്ചുതരുന്ന പ്രകൃതിമരുന്നുകള്‍ക്കും അതിന്‍റെ പ്രയോഗങ്ങള്‍ക്കും എല്ലാ കാലത്തും എല്ലാ പ്രായത്തിലും പ്രസക്തിയുണ്ട്. രോഗത്തിന്‍റെ മൃദു അവസ്ഥയില്‍ സമാനമരുന്നുകള്‍ കൊണ്ടുള്ള ശമനചികിത്സ മനുഷ്യന്‍റെ ആദ്യകാലം മുതല്‍ അവലംബിച്ചുപോന്നിട്ടുള്ളതാണ്. അത് അനുഭവിക്കാന്‍ എല്ലാ ദേശത്തിലെയും രോഗികള്‍ക്ക് അവകാശമുള്ളതാണ്. അത് രോഗികള്‍ക്ക് ലഭ്യമാക്കാനുള്ള ബാധ്യത രാജ്യത്തിനും രാജ്യത്തിലെ ഓരോ ചികിത്സകര്‍ക്കുമുണ്ട്. അതിനെ കുറ്റമറ്റനിലയില്‍ പോഷിപ്പിക്കേണ്ടത് ആരോഗ്യംസുഖം എന്നിവ കാംക്ഷിക്കുന്ന ഓരോ മനുഷ്യസ്നേഹിയുടേയും കര്‍ത്തവ്യമാണ്.



No comments:

Post a Comment