ധാതുവൈഷമ്യം, മലങ്ങള്‍, ദോഷങ്ങള്‍ എന്നിവ മൂലമെല്ലാമാണ് രോഗങ്ങള്‍ ഉടലെടുക്കുന്നത്. ധാതുക്രമം തെറ്റുമ്പോഴും മലങ്ങള്‍, മാലിന്യങ്ങള്‍ എന്നിവ വര്‍ദ്ധിക്കുമ്പോഴും ദോഷങ്ങള്‍ സജീവമാകുമ്പോഴും മനോതലത്തിലുടെയും ദേഹതലത്തിലുടെയും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ദേഹഭാഗങ്ങള്‍, രോഗകാരണങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ രോഗങ്ങളെ തരംതിരിക്കാവുന്നതാണ്. സാമുവല്‍ ഹാനിമാന്‍ രോഗങ്ങളെ പ്രധാനമായും മൂന്ന് വിഭാഗമായി തരംതിരിച്ചു.
ആലസ്യരോഗങ്ങള്‍
(Indisposition).
ശസ്ത്രക്രിയ
അനിവാര്യമായ രോഗങ്ങള്‍.
ചലനാത്മകരോഗങ്ങള്‍ (Dynamic diseases).
ചലനാത്മകരോഗങ്ങള്‍
ആഗന്തുജരോഗങ്ങള്‍ (Acute diseases).
നിജരോഗങ്ങള്‍ അഥവാ മൃദുരോഗങ്ങള്‍ (Chronic diseases).
ആഗന്തുജരോഗങ്ങള്‍
വ്യക്തിയെ താല്‍ക്കാലികമായി ബാധിക്കുന്ന രോഗങ്ങള്‍.
കുറച്ചുപേരെ ഒന്നിച്ച് താല്‍ക്കാലികമായി ബാധിക്കുന്ന രോഗങ്ങള്‍.
നിരവധി പേരെ ഒന്നിച്ച് താല്‍ക്കാലികമായി ബാധിക്കുന്ന രോഗങ്ങള്‍.
മൃദുരോഗങ്ങള്‍
വ്യക്തമായ രോഗലക്ഷണങ്ങള്‍ ഉള്ളത്.
രോഗലക്ഷണങ്ങള്‍
കുറവുള്ളത്.
വ്യക്തമായ രോഗലക്ഷണങ്ങള്‍ ഉള്ള മൃദുരോഗങ്ങള്‍
ദോഷജന്യരോഗങ്ങള്‍.
ദോഷജന്യമല്ലാത്ത
രോഗങ്ങള്‍.
ദോഷജന്യരോഗങ്ങള്‍
സോറ.
സിഫിലിസ്.
സൈക്കൊസിസ്.
സോറ -
സൈക്കൊസിസ്.
സോറ - സിഫിലിസ്.
സൈക്കൊസിസ് -
സിഫിലിസ്.
സോറ -
സൈക്കൊസിസ് - സിഫിലിസ്.
ദോഷജന്യമല്ലാത്ത
രോഗങ്ങള്‍
പാരിസ്ഥിതികരോഗങ്ങള്‍.
ഔഷധജന്യരോഗങ്ങള്‍.
തൊഴില്‍ജന്യരോഗങ്ങള്‍.
രോഗലക്ഷണങ്ങള്‍ കുറവുള്ള മൃദുരോഗങ്ങള്‍
ഒരു ധാതുവിനെ
മാത്രം ബാധിച്ചത്.
ബാഹ്യഭാഗത്തെ
ബാധിച്ചത്.
ഒരു
ധാതുവിനെ മാത്രം ബാധിച്ചത്
ശാരീരിക രോഗലക്ഷണങ്ങള്‍ മാത്രമുള്ളത്.
മാനസിക രോഗലക്ഷണങ്ങള്‍ മാത്രമുള്ളത്.
ബാഹ്യഭാഗത്തെ ബാധിച്ചത്
ഔഷധങ്ങള്‍
മുഖേനെ പരിഹരിക്കേണ്ടത്.
ശസ്ത്രക്രിയ
അനിവാര്യമായത്.
ആലസ്യരോഗങ്ങള്‍
നാം ജീവിക്കുന്ന ഭൂമിയും അത് ഉള്‍പ്പെട്ട പ്രകൃതിയും നിശ്ചിത നിയമങ്ങളേയുംചില ക്രമത്തേയും സ്വയം അനുസരിച്ചുപോരുന്നുണ്ട്. പ്രപഞ്ചം (Cosmos) എന്നാല്‍ ക്രമം എന്നാണര്‍ത്ഥം. അതുപോലെ ശരീരത്തിലെ വിവിധ ധാതുക്കള്‍, മലങ്ങള്‍, അവയവങ്ങള്‍ എന്നിവ തമ്മിലും അവയുടെ ധര്‍മ്മങ്ങള്‍ തമ്മിലും നിശ്ചിത ക്രമം ഉണ്ട്. ധാതുക്കള്‍, അവയുടെ ധര്‍മ്മങ്ങള്‍, ദ്രാവകങ്ങളിലെ ക്ഷാര / അമ്ല നില, ദേഹതാപം എന്നിവയെ ക്രമീകരിച്ചും; ധാതുമലങ്ങള്‍, അന്യമാലിന്യങ്ങള്‍ എന്നിവയെ നിര്‍മ്മാര്‍ജനം ചെയ്തും ആരോഗ്യാവസ്ഥ നിലനിര്‍ത്തുന്ന ഒരു സ്വയം നിയന്ത്രിതസംവിധാനം (Homeostasis) ഓരോ ജീവിക്കും ഉണ്ട്.
എഴുപത് കിലോ ഭാരമുള്ള ഒരാളുടെ ശരീരത്തില്‍ ഏകദേശം മുപ്പത് ലിറ്ററോളം ജലം വേണ്ടതുണ്ട്. ദേഹത്തിലെ എണ്‍പത് ശതമാനം ദ്രാവകത്തിനും ക്ഷാരഗുണമാണ്. ദേഹദ്രാവകങ്ങളുടെ ക്ഷാര / അമ്ല ക്രമം നിലനിര്‍ത്താനായാല്‍ സാരാംഗ്നിബലങ്ങള്‍, രോഗപ്രതിരോധശക്തി എന്നിവ സജീവമാകും.
ആഹാരം, ദേശം, ഋതുക്കള്‍, അന്തരീക്ഷം എന്നീ ഘടകങ്ങള്‍ അഹിതമായാല്‍ ദേഹധാതുക്കളിലും ദ്രാവകങ്ങളിലും താല്‍ക്കാലികമായി ചില വൈഷമ്യം ഉണ്ടാകും. ധാതുവൈഷമ്യം മൂലമോ, രക്തത്തിലെ ക്ഷാരാംശം കുറഞ്ഞതുമൂലമോ ദ്രാവകങ്ങളിലെ അമ്ലത വര്‍ദ്ധിച്ചതുമൂലമോ മനോതലത്തിലുടെയോ ദേഹതലത്തിലൂടെയോ താല്‍ക്കാലികമായി അനുഭവപ്പെടുന്ന പ്രയാസങ്ങളാണ് ആലസ്യരോഗങ്ങള്‍. ആകെയുള്ള രോഗങ്ങളില്‍ മുപ്പത് ശതമാനം ഇത്തരം വിഭാഗത്തില്‍പ്പെടുന്നവയാണ്.
ശരീരത്തില്‍ വേണ്ട അടിസ്ഥാനഘടകങ്ങളില്‍ ഒന്നായ ധാതുലവണങ്ങള്‍ ലഭ്യമാകാതെ വരുമ്പോഴും ദേഹധാതുക്കള്‍ തമ്മിലുള്ള അനുപാതം തെറ്റും. ഇതുമൂലമാണ് രോഗലക്ഷണങ്ങള്‍ ഉടലെടുക്കുന്നത് എന്നായിരുന്നു ജര്‍മ്മന്‍ ബയോകെമിസ്റ്റായ ചൂസ്ലറുടെ (Wilhelm
Heinrich Schuessler,1821-1898)
കാഴ്ചപ്പാട്.
ശരീരത്തിന്‍റെ നിലനില്‍പ്പിന് പ്രാണവായു, ജലം, ആഹാരം, അദ്ധ്വാനം, വിശ്രമം, ശുചിത്വം എന്നിവ എല്ലാം വേണ്ടതുണ്ട്. ഇവ കുറഞ്ഞാല്‍ പ്രയാസങ്ങള്‍ ഉടലെടുക്കും. ദേഹത്തില്‍ ധാതുക്കള്‍ കുറഞ്ഞാല്‍ അതാത് ആഹാരങ്ങളെ സ്വീകരിക്കണം. ധാതുക്കള്‍ അധികമായാല്‍ അത്തരം ആഹാരങ്ങളെ തിരസ്ക്കരിക്കണം. രോഗപ്രയാസങ്ങളെ രൂപപ്പെടുത്തുന്നതോ വര്‍ദ്ധിപ്പിക്കുന്നതോ ആയ ഘടകങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ ഏതെല്ലാം എന്ന് തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കണം.
ആഹാരങ്ങളിലൂടെ ആരോഗ്യവും ഔഷധങ്ങളിലൂടെ രോഗനിവാരണവും മനുഷ്യന് പ്രകൃതി അനുവദിക്കുന്നുണ്ട്. മനുഷ്യനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രയാസങ്ങള്‍ക്കും പ്രകൃതിയില്‍ മരുന്ന് ലഭ്യമാണ്. ആരോഗ്യസംരക്ഷണത്തെ സഹായിക്കുന്ന പ്രകൃതിരീതികളെ തിരിച്ചറിഞ്ഞ് അതിനോട് ഇണങ്ങണം.
പ്രകൃതിനിയമങ്ങളോട് ഇണങ്ങി ജീവിക്കുമ്പോള്‍ പ്രയാസങ്ങള്‍ ഉണ്ടായാല്‍ തന്നെയും അത്തരത്തിലുള്ള സാഹചര്യം, അന്തരീക്ഷം, ഋതുക്കള്‍, അയനം എന്നിവ മാറുമ്പോള്‍ പ്രയാസങ്ങള്‍ സ്വയം ഭേദമാകുകയും ചെയ്യും. പ്രയാസങ്ങള്‍ ദീര്‍ഘിക്കാനിടയായാല്‍ ചിലഘട്ടത്തില്‍ പ്രകൃതി തന്നെ മറ്റൊരു വലിയ രോഗത്തെ രൂപപ്പെടുത്തി അവയെ ഭേദമാക്കുകയും ചെയ്യും.
ആലസ്യരോഗങ്ങളെ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യദ്രാവകങ്ങളെയോ ധാതുക്കളെയോ വിസര്‍ജിപ്പിച്ചുകളയുന്ന രീതി അശാസ്ത്രീയമാണ്. ആരോഗ്യാവസ്ഥയില്‍ നിലകൊള്ളുന്ന ദ്രാവകങ്ങള്‍ കളഞ്ഞതുമൂലം ഏതെങ്കിലും രോഗം മാറിയതായി തെളിഞ്ഞിട്ടുമില്ല. ശരീരദ്രാവകങ്ങളെ അധികമായി നഷ്ടപ്പെടുത്തിയാല്‍ ശരീരം വരണ്ട് വേഗം ക്ഷയിക്കും. മനസ്സും ജീവശക്തിയും കൂടുതലായി
ക്ഷീണിക്കും.
ചലനാത്മകരോഗങ്ങള്‍
രോഗങ്ങളുടെ മൂലകാരണം അശുദ്ധിയാണ് എന്ന വിശ്വാസത്തിന് പഴക്കം ഏറെയുണ്ട്. ഗ്രീക്ക് വൈദ്യത്തിന്‍റെ പിതാവായി കണക്കാക്കിപ്പോന്നത് അസ്ക്ലിപിയ്സ് ദേവനെയാണ്. മാസിഡോണിയന്‍ ഭാഷയില്‍ അസ്ക്ലി എന്നാല്‍ ശുദ്ധി എന്നാണര്‍ത്ഥം. രോഗബാധിത ഭാഗത്ത് നിന്ന് അശുദ്ധിയെ നീക്കംചെയ്യുക എന്നാണ് ‘cure’ എന്ന പദത്തിന്‍റെ അര്‍ത്ഥം. അശുദ്ധി മൂലവും ജീവിതവ്യാപാരത്തിലെ പാകപിഴവുകള്‍ മൂലവും ദോഷങ്ങള്‍ മൂലവും ജീവശക്തി ക്ഷീണിക്കും. ജീവശക്തിയുടെ ക്ഷീണം മൂലം മനോതലത്തിലൂടെയും ദേഹതലത്തിലൂടെയും പ്രത്യക്ഷപ്പെടുന്ന പ്രയാസങ്ങളാണ് ചലനാത്മകരോഗങ്ങള്‍.
സ്വയം ഭേദം ആകാനിടയുള്ള ചലനാത്മകരോഗങ്ങളാണ് ആഗന്തുജരോഗങ്ങള്‍. ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതും സ്വയം ഭേദം ആകാത്തതുമായ ഇനങ്ങളാണ് മൃദുരോഗങ്ങള്‍. ഇത്തരം രോഗങ്ങളിലെ മുഖ്യ ഇനം ദോഷങ്ങള്‍ മൂലം രൂപപ്പെടുന്ന നിജരോഗങ്ങള്‍ ആണ്. ജീവിതശൈലിയിലെ തകരാറുകള്‍ മൂലവും ജീവശക്തി ക്ഷീണിച്ച് രോഗങ്ങള്‍ ദീര്‍ഘിക്കും.
ആഗന്തുജരോഗങ്ങള്‍
പെട്ടെന്ന് രൂപപ്പെടുന്നതും സ്വയം മാറാനിടയുള്ളതുമായ രോഗങ്ങളാണ് ആഗന്തുജരോഗങ്ങള്‍. ഇത്തരം രോഗങ്ങളില്‍ ജീവശക്തി സജീവവും ദോഷശക്തി ദുര്‍ബലവും ആയിരിക്കും. രോഗലക്ഷണങ്ങളുടെ എണ്ണം പൊതുവേ കുറവും പൂര്‍ണ്ണവും ആയിരിക്കും. സാഹചര്യം അനുകൂലമായാല്‍ ജീവശക്തി ഇവയെ വേഗത്തില്‍ പരിഹരിക്കുകയും ചെയ്യും. ഇത്തരം
പ്രയാസങ്ങള്‍ ഒരാളില്‍ മാത്രം ആയോ നിരവധി പേരെ ഒരേസമയം ബാധിക്കുകയോ ആകാം.
രോഗാണുക്കള്‍, ചതവ്, ക്ഷതം എന്നിവ മൂലം ധാതുക്കള്‍ ക്ഷീണിച്ചാല്‍ മലങ്ങളുടെ തോത് കൂടും. ധാതുമലങ്ങള്‍ അധികരിച്ചതുകൊണ്ടാണ് ആഗന്തുജരോഗങ്ങള്‍ ഉടലെടുക്കുന്നത്. ദ്രാവകരൂപത്തിലുള്ള മലങ്ങള്‍ ഖരയിനം മലത്തേക്കാള്‍ വേഗത്തില്‍ ശരീരത്തില്‍ നിന്ന് പുറത്തുപോകും. മലങ്ങള്‍ യഥാസമയം പുറത്തുപോകുന്നത് തടസപ്പെടാന്‍ ഇടവന്നാല്‍ അവ മറ്റൊരു ധാതുവില്‍ കലരും. ഇതാണ് ലക്ഷണങ്ങള്‍ തീവ്രമാകാന്‍ കാരണമാകുന്നത്.
മലങ്ങള്‍ നിലകൊള്ളുന്ന സ്ഥാനത്തിനടുത്ത ദ്വാരത്തില്‍ കൂടിയോ തൊട്ടടുത്ത ദ്വാരങ്ങളില്‍ കൂടിയോ അവയെ ശോധിപ്പിക്കണം. ചില ആഗന്തുജരോഗത്തില്‍ സാമാന്യരോഗലക്ഷണങ്ങള്‍ കുറവും ഭവിഷത്തുലക്ഷണങ്ങള്‍ കൂടുതലും ആകും. അത്തരം ഘട്ടത്തില്‍ വിപരീതരീതിയിലുള്ള മരുന്നുകള്‍ നല്‍കി ശമിപ്പിക്കണം. പ്രയാസം കുറയുന്ന മുറയ്ക്ക് മരുന്നിന്‍റെ അളവ് കുറച്ചുകൊണ്ടുവരണം. മൃദുഅവസ്ഥയില്‍ സമാന ആശയത്തില്‍ മരുന്ന് പ്രയോഗിക്കണം.
ഇത്തരം രോഗാവസ്ഥകളില്‍ ജീവശക്തി സജീവമായി നിലകൊള്ളുന്നതിനാല്‍ മരുന്നുകള്‍ വേഗത്തില്‍ ഫലിക്കും. മൃദുവായ രോഗലക്ഷണങ്ങള്‍ ഉഷ്ണയിനത്തില്‍പ്പെട്ടതാണ് എങ്കില്‍ ഉഷ്ണമരുന്നുകള്‍ ലക്ഷണ അടിസ്ഥാനത്തില്‍ ലഘു അളവില്‍ നല്‍കണം. ജീവശക്തി അതിനോട് പ്രതികരിക്കുന്നതിന്‍റെ ഫലമായി ശീതാവസ്ഥ അനുഭവപ്പെട്ടുകിട്ടും. ശീതയിനത്തില്‍പ്പെട്ട മൃദുലക്ഷണങ്ങളില്‍ ശീതദ്രവ്യങ്ങള്‍ ലഘു അളവില്‍ പ്രയോജനപ്പെടുത്തണം. ഉഷ്ണദ്രവ്യങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ ജലം ചേര്‍ത്ത് വീര്യം വളരെ ലഘൂകരിച്ച് ഉപയോഗിക്കണം.
ശീതവിഭാഗത്തില്‍പ്പെട്ട ഒരു ലക്ഷണമാണ് കുളിരോട് കൂടിയ പനി. ഇതിന്‍റെ മൃദുഅവസ്ഥയില്‍ ശീതഗുണമുള്ള കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങളില്‍ ഉള്‍പ്പെട്ട ഔഷധം ലഘു അളവില്‍ ഉപയോഗിക്കാം. ഇവയുടെ തീവ്രഅവസ്ഥയില്‍ ഒന്നുകില്‍ കയ്പ്പ്, ചവര്‍പ്പ്, എരിവ് എന്നീ രസങ്ങളില്‍ ഉള്‍പ്പെട്ട ഔഷധം അധികം അളവില്‍ പ്രയോഗിക്കണം. അല്ലെങ്കില്‍ ഉഷ്ണഗുണമുള്ള ഉപ്പ് ഇനത്തില്‍ ഉള്‍പ്പെട്ട ഔഷധം ലഘു അളവില്‍ വിപരീതരീതിയെന്നോണം ഉപയോഗിക്കണം.
ഉഷ്ണയിനത്തില്‍ ഉള്‍പ്പെട്ട ലക്ഷണമാണ് ജ്വരം. ഇതിന്‍റെ മൃദുഘട്ടത്തില്‍ ഉപ്പ്, എരിവ് എന്നീ രസങ്ങളില്‍ ഉള്‍പ്പെട്ട ഔഷധം സമാനമരുന്ന് എന്ന നിലയില്‍ ലഘുവായ അളവില്‍ കഴിക്കണം. കഞ്ഞിവെള്ളം നേര്‍പ്പിച്ച് കുടിക്കാം. തീവ്ര അവസ്ഥയില്‍ വിപരീതമാര്‍ഗ്ഗമെന്നോണം മധുരമുള്ള ഇനങ്ങള്‍ കഴിക്കണം. കരിക്കിന്‍വെള്ളം, പഴജ്യൂസ് എന്നിവയും കുടിക്കാം. ഉപ്പ്, മുട്ട, മാംസവിഭവങ്ങള്‍ എന്നിവയെ
ഒഴിവാക്കണം.
ദോഷരോഗങ്ങള്‍
മനുഷ്യന്‍റെ ഉല്‍പത്തി മുതല്‍ മനുഷ്യനെ ബാധിക്കാനായി ഒരു ദോഷശക്തിയും ഉത്ഭവിച്ചിരുന്നു എന്നൊരു വിശ്വാസം നിലവിലുണ്ട്. മനുഷ്യന് പരിണാമം സംഭവിച്ചതുപോലെ ദോഷശക്തിക്കും അതില്‍ നിന്ന് രൂപപ്പെട്ട നവദോഷങ്ങള്‍ക്കും പരിണാമം ഉണ്ടായി. ചിലതരം ദോഷങ്ങള്‍ ഇല്ലാതായി. ചില ഇനങ്ങള്‍ പുതുതായി രംഗപ്രവേശം ചെയ്തു. ജീവശക്തിയെ ക്ഷീണിപ്പിച്ചും ധാതുക്കളെ ദുഷിപ്പിച്ചും നിജരോഗങ്ങള്‍ ഉണ്ടാക്കി പോരുന്ന ആധുനികകാലത്തെ ദോഷങ്ങളെ സാമുവല്‍ ഹാനിമാന്‍ സോറ, സിഫിലിസ്, സൈക്കോസിസ് എന്നീ പ്രത്യേക പേരുകള്‍ നല്‍കി തരംതിരിച്ചു. പതിനേഴായിരം കൊല്ലം മുന്‍പ് ശീതരാജ്യങ്ങളിലെ നോര്‍ഡിക് ആളുകളിലൂടെ പരിണമിച്ച് വ്യാപിച്ച ദുഷിപ്പ് ആണത്രെ സോറ. പതിമൂവ്വായിരം കൊല്ലം മുന്‍പ് മായന്‍ വര്‍ഗ്ഗക്കാരില്‍ കീഴ്‌ദ്വാരങ്ങള്‍ വഴി എത്തിയ ദുഷിപ്പാണ് സിഫിലിസ്. ആറായിരം കൊല്ലം മുന്‍പ് മദ്ധ്യ ഏഷ്യയിലെ കൊക്കേഷ്യന്‍ ആളുകളിലൂടെ പരിണമിച്ച് എത്തിയ ദോഷം ആണത്രെ സൈക്കൊസിസ്. ദോഷങ്ങളില്‍ ഒടുവിലത്തെ ഇനം സൈക്കോസിസ് എന്ന രീതിയിലാണ് സാമുവല്‍ ഹാനിമാന്‍ വിഭാവനം ചെയ്തത്. ഇക്കാലത്ത് വര്‍ദ്ധിച്ച തോതില്‍ കണ്ടുപോരുന്ന പ്രമേഹം, ദുര്‍മേദസ്സ്, അര്‍ബ്ബുദം, വിഷാദം, മന്ദബുദ്ധി, അരിമ്പാറ എന്നിവയെല്ലാം സൈക്കൊസിസ് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. കേരളത്തില്‍ സൈക്കൊസിസ് ഇനം രോഗങ്ങളുടെ തോത് കൂടുതലാണ്. ഇതെല്ലാം ദോഷങ്ങളുടെ ഉത്ഭവത്തെ സംബന്ധിച്ചുള്ള വെറും അനുമാനങ്ങള്‍ മാത്രമാണ്.
Rhesus കുരങ്ങില്‍ നിന്ന് ചര്‍മ്മം വഴി മനുഷ്യരില്‍ എത്തിയ ആധുനിക ദുഷിപ്പുകളില്‍ ഒന്നായി Rh+ ഘടകത്തെ കണക്കാക്കാവുന്നതാണ്. S.40 എന്ന പേരില് പുതിയ ദുഷിപ്പുകളും കുരങ്ങില്‍ നിന്ന് രംഗപ്രവേശം ചെയ്തതായി പറയപ്പെടുന്നുണ്ട്.
ജീവിതശൈലീരോഗങ്ങള്‍
ദോഷങ്ങള്‍ മൂലം അല്ലാതെ പിടിപെട്ട് പോരുന്ന സ്ഥായിയായ മൃദുരോഗങ്ങളെയാണ് ജീവിതശൈലീ രോഗങ്ങള്‍ എന്ന് വിളിച്ചുപോരുന്നത്. ജീവിതസമ്പ്രദായങ്ങളില്‍ വന്ന വൈകല്യങ്ങളാണ് ഇതിന് മുഖ്യകാരണം. ഹൃദ്രോഗം, പ്രമേഹം, അതിരക്തസമ്മര്‍ദ്ദം, കാന്‍സര്‍, അമിതവണ്ണം, മറവിരോഗങ്ങള്‍, ഔഷധജന്യരോഗങ്ങള്‍ എന്നിവയെല്ലാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടും.
ആഹാരരീതികളിലെ അഹിതങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ഇത്തരം രോഗങ്ങള്‍ രൂപപ്പെടുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍, രാസമരുന്നുകള്‍, പ്ലാസ്റ്റിക്ദ്രവ്യങ്ങള്‍, കൃത്രിമവളങ്ങള്‍, മദ്യം, റേഡിയേഷന്, ക്ലോറിനേഷന്, സിഗരറ്റ്, വിരുദ്ധ ആഹാരങ്ങള്‍ എന്നിവയെല്ലാം ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമാകാന്‍ ഇടയാക്കുന്ന സംഗതികളാണ്.
ഹൃദ്രോഗം മൂലം അകാലത്തില്‍ മരിക്കുന്നവരുടെ എണ്ണം മുന്‍പ് കേരളത്തില്‍ കൂടുതലായിരുന്നു. ഇതിന് ഒരു കാരണം ഹൃദയസംബന്ധമായ ജന്മവൈകല്യങ്ങളുടെ ഉയര്‍ന്ന നിരക്ക് ആയിരുന്നു. ഇപ്പോള്‍ ഇത്തരം രോഗങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമോ സ്വതന്ത്ര നാഡീവ്യൂഹത്തിന്‍റെ അമിതപ്രവര്‍ത്തനം മൂലമോ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നത് ഹൃദയപേശികളുടെ ക്ഷീണത്തിന് കാരണമാകും. സംഘര്‍ഷം, ഭയം എന്നിവ അധികരിച്ചാല്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവയുടെ തോത് കൂടും. ഇവയുടെ പ്രവര്‍ത്തനഫലമായി നെഞ്ചിടിപ്പ് നിരക്ക് കൂടും. ഹൃദയപേശികള്‍ വേഗത്തില്‍ തടിക്കും. പ്രായം പിന്നിടുമ്പോള്‍ ഹോര്‍മോണ്‍ ഗ്രന്ഥികളുടെ സ്രവശേഷി അകാലത്തില്‍ കുറയും. ഹൃദയപേശികളുടെ ബലവും കുറയും. പേശികള്‍ സ്തംഭിക്കും. ബ്രോയിലര്‍ കോഴികളുടെ മാംസം പതിവായി കഴിക്കുന്നതുംഹൃദയപേശികളുടെ ബലം കുറയാന്‍ കാരണമാകുന്നതായി സംശയിക്കപ്പെട്ടിട്ടുണ്ട്.
ഈയ്യം, ഇരുമ്പ് തുടങ്ങിയ ലോഹാംശം ഏറെ അടങ്ങിയ മാംസാഹാരങ്ങള്‍ പതിവായി കഴിച്ചാല്‍ അത് ധമനികളുടെ ഭിത്തിയില്‍ ഊറി അടിയും. ധമനികളുടെ ഭിത്തിയില്‍ വീക്കം രൂപപ്പെടാന്‍ ഇടയാക്കും. കൊഴുപ്പ്, അമ്ലം എന്നിവ ഏറെ അടങ്ങിയ ആഹാരദ്രവ്യങ്ങള്‍ ശീലമാക്കുന്നതുമൂലം രക്തത്തിലെ ഗാഡത കൂടും. ധമനീ ഭിത്തികളില്‍ വീക്കം സംഭവിക്കും. ഇതുമൂലം രക്തസമ്മര്‍ദ്ദതോത് വര്‍ദ്ധിക്കും. ധമനീസങ്കോചം (Yang), ഉഷ്ണവര്‍ദ്ധന എന്നിവ മൂലവും രക്തസമ്മര്‍ദ്ദതോത് ഉയരും. ഇക്കൂട്ടര്‍ ആഹാരത്തില്‍ കൊഴുപ്പ് ഇനങ്ങള്‍ക്ക് പുറമേ കിഴങ്ങ് ഇനങ്ങളും (Yang) കുറക്കണം. Yin ഇനങ്ങള്‍ (ഇലകള്‍, പഴങ്ങള്‍ എന്നിവ) കഴിക്കണം. അതിരക്തസമ്മര്‍ദ്ദം കൂടാതെ രക്തകോശങ്ങളുടെ ആധിക്യം, രക്തസഞ്ചാരത്തില്‍ സംഭവിക്കുന്ന തടസ്സം, മദ്യോപയോഗം, പുകവലി, രക്തത്തില്‍ എത്തുന്ന രാസമാലിന്യങ്ങള്‍ (Endosulfan, DDT, CO2) എന്നിവയെല്ലാം അകാലത്തില്‍
ഹൃദ്രോഗം പിടിപെടാന്‍ ഇടവരുത്തും.
ഓരോരുത്തരുടെയും വിചാരം, വികാരം, ആഹാരം, കര്‍മ്മം, തൊഴില്‍, സാഹചര്യം എന്നിവയിലെ അഹിതം അനുസരിച്ച് അവരിലെ ഹോര്‍മോണ്‍ കലകളില്‍, ദേഹദ്രാവകത്തില്‍, കോശത്തില്‍, മൈറ്റോകോണ്ട്രിയയില്‍, രോഗപ്രതിരോധ സംവിധാനത്തില്‍, കോശമര്‍മ്മങ്ങളില്‍ എല്ലാം പരിണാമം സംഭവിക്കും. ഇത്തരം പരിണാമങ്ങള്‍ അമിതമായാല്‍ അത് അന്തര്‍ഗ്രന്ഥിസ്രാവരോഗങ്ങള്‍, പ്രമേഹം, കാന്‍സര്‍ എന്നിവ രൂപപ്പെടാന്‍ വഴിയൊരുക്കും. കര്‍മ്മങ്ങള്‍ അഹിതമായും അധികമായും ചെയ്താല്‍ ദേഹഭാഗങ്ങള്‍ അകാലത്തില്‍ ക്ഷയിക്കും. അതിനോടുള്ള പ്രതികരണം അസാധാരണമായാല്‍ കോശവിഭജനം വേഗത്തിലും ക്രമരഹിതവും ആകും. ലോഹമാലിന്യങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ അടക്കമുള്ള അഹിത പദാര്‍ഥങ്ങള്‍ ഈ ഘട്ടത്തില്‍ ദേഹത്തില്‍ എത്തിയാല്‍ കോശവിഭജനപ്രക്രിയകള്‍ വേഗത്തില്‍ വികൃതമാകും.
പ്രമേഹഭവിഷത്തുകള്‍ക്ക് മുഖ്യകാരണം ദേഹദ്രാവകത്തിലെ അമ്ലതയാണ്. ബാര്‍ലി, ഓട്സ് എന്നിവ ലഘു അമ്ലയിനങ്ങള്‍ ആണ്. ബാര്‍ലി ജലത്തില്‍ കുതിര്‍ത്ത് വേവിച്ച് അതിന്‍റെ വെള്ളം നേര്‍പ്പിച്ച് കുടിച്ചാല്‍ യൂറിക്അമ്ലം അടക്കമുള്ള കഠിന അമ്ലങ്ങള്‍ വിസര്‍ജിക്കപ്പെട്ട് കിട്ടും. ഇതുമൂലം പാന്‍ക്രിയാസ് പോലുള്ള മൃദുഗ്രന്ഥികള്‍ ശുദ്ധമാകും. കഞ്ഞിവെള്ളം നേര്‍പ്പിച്ച് കുടിച്ചാലും മോര് നേര്‍പ്പിച്ച് കുടിച്ചാലും അമ്ലകാഠിന്യം കുറയും.
പേരയുടെ ഇല, മാവിന്‍റെ ഇല, പാക്ക്, കറുകപ്പട്ട എന്നിവ കുറഞ്ഞ അളവില്‍ ചവച്ച് കഴിച്ചാല്‍ ഉമിനീര്‍ തോത് വര്‍ദ്ധിക്കും. റിഫ്ലക്സ് ആയി പാന്‍ക്രിയാസ് കോശങ്ങള്‍ ഉത്തേജിക്കും. ഉമിനീര്‍ ആമാശയത്തില്‍ എത്തിയാല്‍ അവിടത്തെ അമ്ലതോത് കുറയും.
രക്തത്തില്‍ എത്തിയാല്‍ ക്ഷാരനില ക്രമത്തില്‍ ആകും.
ഉമിനീര്‍സ്രവത്തെ ക്രമാതീതമായി വര്‍ദ്ധിപ്പിച്ചാല്‍, ശരീരത്തില്‍ ജലാംശതോത് സ്ഥിരമായി കുറഞ്ഞാല്‍ ഉമിനീര്‍ഗ്രന്ഥികള്‍ അകാലത്തില്‍ വരണ്ട് ക്ഷയിക്കും. പുകയില, മദ്യം എന്നിവയുടെ ഉപയോഗവും വരള്‍ച്ചയെ വേഗത്തിലാക്കും. വായ, നാക്ക്, ഉമിനീര്‍ ഗ്രന്ഥി, പാന്‍ക്രിയാസ് എന്നീ ഭാഗങ്ങളിലെ വരണ്ടുപോയ കോശങ്ങള്‍ പ്രതികരിച്ചാല്‍ വ്രണം, അര്‍ബ്ബുദം എന്നിവ രൂപംകൊള്ളും. വിനാഗിരി, കരിഞ്ഞ ആഹാരദ്രവ്യങ്ങള്‍ എന്നിവയും അര്‍ബ്ബുദകാരികളാണ്
കീടനാശിനികള്‍, വിഷദ്രവ്യങ്ങള്‍, പെട്രോള്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം ആധുനിക കാലഘട്ടത്തില്‍ വര്‍ദ്ധിച്ചത് ആര്‍ജിതദോഷങ്ങള്‍ ഉടലെടുക്കാന്‍ ഇടയാക്കി. ഖരാഹാരം കൂടുകയും നീഹാരം കുറയുകയും ചെയ്തപ്പോള്‍ ദേഹത്തിലെ സ്വാഭാവിക മലങ്ങളുടെ തോതും വര്‍ദ്ധിച്ചു. ദേഹഭാരം കൂടി. ഇതുമൂലം ആധുനികമനുഷ്യനിലെ ജീവശക്തി ദുര്‍ബലമായി. പ്രകൃതിഔഷധങ്ങളോട് മാത്രമല്ല രാസഔഷധങ്ങളോടും ജീവശക്തി പ്രതികരിക്കാതെയായി. ചിലരില്‍ പ്രതികരണം ഏറിയപ്പോള്‍ അലര്‍ജിയിനം രോഗങ്ങള്‍ എന്നപോലെ അര്‍ബ്ബുദരോഗങ്ങളും രൂപപ്പെട്ടു. അലര്‍ജിക്ക് കാരണം ആകുന്ന വസ്തുക്കള്‍ ഏതെല്ലാം എന്ന് തിരിച്ചറിഞ്ഞ് അകന്നുനില്‍ക്കുകയോ അവയുമായി പൊരുത്തപ്പെടുകയോ ചെയ്യണം.
മൃദുരോഗങ്ങളില്‍ ദോഷജരോഗങ്ങളേക്കാള്‍ ഗുരുതരമാണ് ജീവിതശൈലീതകരാറ് മൂലം പിടിപെടുന്ന രോഗങ്ങള്‍. ദോഷജന്യരോഗങ്ങളായ ഭ്രാന്ത്, വ്രണം എന്നിവ പിടിപ്പെട്ടവരില്‍ ജീവിതശൈലീരോഗങ്ങള്‍ ഉടലെടുത്താല്‍ ഇവ രണ്ടും വേഗത്തില്‍ ഭേദമാകും. ഭ്രാന്ത് രോഗത്തിന്‍റെ തോത് മൊത്തത്തില്‍ ഏറെ കുറഞ്ഞിട്ടുണ്ട്.
ജീവിതശൈലീരോഗങ്ങളില്‍ മുഖ്യയിനമായ ഔഷധജന്യരോഗങ്ങളെ വിവേകപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ അവ അസാദ്ധ്യ രോഗങ്ങളായി പരിണമിക്കും. തലമുറകളെ പ്രയാസത്തിലാക്കും.
ജീവിതശൈലിരോഗങ്ങളുടെ മറ്റൊരുകാരണം പാപകര്‍മ്മങ്ങളുടെ ആധിക്യമാണ്. മനുഷ്യന്‍ അടക്കമുള്ള ജീവികളുടെ എല്ലാ കര്‍മ്മങ്ങളും പുണ്യപാപസമ്മിശ്രമാണ്. ലോഭചിന്ത ഉള്ളിടത്തെല്ലാം പാപവും കാണും. പാപകര്‍മ്മങ്ങള്‍ക്ക് മറ്റൊരു കാരണം ഭയം, അത്യാഗ്രഹം, കോപം, അസൂയ, അഹങ്കാരം എന്നിവ പോലുള്ള മനോമലങ്ങള്‍ ആണ്. മനോമലങ്ങള്‍ വര്‍ദ്ധിക്കാന്‍ അഹന്തയും കാരണമാകുന്നുണ്ട്.
പാപകര്‍മ്മങ്ങള്‍,പാപ അനുഭവങ്ങള്‍, അന്ധവിശ്വാസങ്ങള്‍, പാപചിന്തകള്‍ എന്നിവയെല്ലാം ജീവശക്തിയെ തളര്‍ത്തും. മനോബലത്തെയും ദേഹബലത്തെയും ക്ഷയിപ്പിക്കും. ദുഃഖത്തെ ഉണ്ടാക്കും. പിറ്റുവിറ്ററി ഗ്രന്ഥിയെ ക്ഷീണിപ്പിക്കും. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ മാറ്റിമറിക്കും. തൈറോയിഡ് ഉള്‍പ്പെടെയുള്ള ഹോര്‍മോണ്‍പ്രവര്‍ത്തനത്തെ അകാലത്തില്‍
സ്തംഭിക്കും.
മനുഷ്യനില്‍ പ്രകൃത്യാലുള്ള അഹന്തയും, അതിന്‍റെ ഉല്‍പന്നമായ ദോഷങ്ങളും, അവനില്‍ രൂപകൊണ്ട മനോമലങ്ങളും സംയുക്തമായാല്‍ സുബോധം കുറയും. ദേഹപ്രവര്‍ത്തനങ്ങള്‍ ക്രമരഹിതമാകും. പാപകര്‍മ്മങ്ങള്‍ ഇരട്ടിക്കും സൂക്ഷ്മജീവികള്‍ സജീവമാകും. രോഗാണുക്കള്‍ മൂലമുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കും.
സ്ഥായിയായി നിലകൊള്ളുന്ന രോഗങ്ങളെ പരിഹരിക്കാന്‍ സമാന ഔഷധചികിത്സയോടൊപ്പം മാനസികവും ശാരീരികവും സാമൂഹ്യപരവുമായി അനുവര്‍ത്തിച്ചു പോരുന്ന ജീവിതരീതികളെ അടിമുടി പുനര്‍ക്രമീകരിക്കണം. പാപചിന്തകളില്‍ നിന്നും പാപകര്‍മ്മങ്ങളില്‍ നിന്നും അതിനുള്ള പ്രലോഭനങ്ങളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. ജീവിതശൈലീരോഗങ്ങളില്‍ ശോധന ഔഷധങ്ങളെയും തുടര്‍ന്ന് ശമന ഔഷധങ്ങളെയും പ്രയോജനപ്പെടുത്തണം.
No comments:
Post a Comment