Tuesday 31 March 2020

ശ്വസനദര്‍ശനം. കാദർ കൊച്ചി.

ജീവശക്തിയുടെ ഒരു അംശമാണ് പ്രാണന്‍. അന്തരീക്ഷവായു  പരിണമിച്ചാണ് പ്രാണന്‍  രൂപപ്പെടുന്നത്. Soul എന്നാല്‍ വായു എന്നാണര്‍‍ത്ഥം. പ്രാണവായുഉദാനവായുവ്യാനവായുസമാനവായുഅപാനവായു എന്നിവയാണ് ശരീരത്തില്‍ ജീവശക്തിയുടെ വകഭേദങ്ങള്വായുമാലിന്യങ്ങളെ  ദ്രാവകംഖരം എന്നീ രൂപത്തില് പരിണമിപ്പിക്കാനും‍ യഥാസമയം പുറംതള്ളാനും വേണ്ട  ശേഷി ജീവശക്തിക്കുണ്ട്. ‍ മലിനവായുക്കളെ ചില സന്ദര്‍ഭങ്ങളില്‍ കീഴ്ദ്വാരങ്ങളിലൂടെയും അന്നനാളംചര്‍മ്മം എന്നിവയിലൂടെയും വെളിയിൽ കളയാനും ജീവശക്തി ശ്രമിക്കും.

ശ്വാസകോശ അവയവങ്ങളില്‍ ഉള്ള വായു അറകളുടെ ആകെ എണ്ണം ഏകദേശം 50 കോടിയിലധികം വരും. ശ്വാസകോശംവൃക്ക എന്നിവ അടക്കമുള്ള അവയവത്തില്‍ വായു ഇതരഘടകങ്ങള്‍  ദീര്‍ഘനേരം നിലകൊണ്ടാല്‍ വായുവിന് നിലകൊള്ളാനും സഞ്ചരിക്കാനും ഇടമില്ലാതെ വരും. അത്തരം അവസ്ഥ എത്തിയാല്‍ വായുക്കള്‍ വിപരീതദിശയിൽ സഞ്ചരിക്കാന്‍ കാരണമാകും. ഇതുമൂലം ചിലര്‍ ചുമയ്ക്കുംകിതയ്ക്കും. ചിലര്‍ ചര്‍ദ്ദിക്കും. ഇവ കഠിനമായാല്‍പതിവായാല്‍ പ്രാണനും കൂടെ വിപരീതദിശയില്‍ സഞ്ചരിക്കും. ഇതിനെനെയാണ് കാറ്റുപോയി എന്ന് പറയുന്നത്. ശരീരദ്രാവകങ്ങളില്‍‍ കരിവായുക്കളുടെ തോത് കൂടിയാല്‍ ക്ഷാരത കുറയും. തലവേദനകഴപ്പ്ജ്വരം എന്നിവ അനുഭവപ്പെടും. ചിലരില്‍ ആവേശംഭയംദ്രോഹചിന്തഅതിമൂത്രം എന്നിവയ്ക്ക് ഇത് കാരണമാകും. അമ്ലത കൂടുന്നത് അനുസരിച്ച് ചിലര്‍ക്ക് ചൊറിച്ചില്‍തളര്‍ച്ചകിതപ്പ് എന്നിവ അനുഭവപ്പെടും.

ദേഹത്തില്‍ നിന്ന് വിഷവായുക്കള്‍ യഥാസമയം പുറത്തുപോയാല്‍ ബലം അനുഭവപ്പെട്ടുകിട്ടും. നട്ടെല്ലിന്‍റെ മദ്ധ്യഭാഗത്ത് അമര്‍ത്തി തിരുമ്മിയാല്‍, കൈ വെള്ളയില്‍ ചൂണ്ടുവിരലിന്‍റെയും നടുവിരലിന്‍റെയും കീഴറ്റം നിരവധി തവണ തിരുമ്മിയാല്‍ കരിവാതകം പുറത്ത് ചാടും. പൂച്ചയുടെ നട്ടെല്ല് ഭാഗത്ത് തടവിയാല്‍ നിവര്‍ന്ന് വാല്‍ ചലിപ്പിച്ച് ആഹ്ലാദിക്കുന്നത് സാധാരണമാണ്. കഞ്ചാവുബീഡി വലിക്കുന്നവര്‍ അതിന് മുന്നോടിയായി കൈവെള്ളയില്‍ കഞ്ചാവ് മാറ്റി മാറ്റി ഇട്ട് മുന്നോട്ട് തിരുമ്മുന്ന ഒരു രീതി പതിവുണ്ട്. ശ്വാസകോശത്തില്‍ തങ്ങികിടക്കുന്ന കരിവായുക്കള്‍ ഇതുമൂലം പുറത്തുപോകുകയും കഞ്ചാവ് പുകയ്ക്ക്‌ രക്തത്തില്‍ കലരാന്‍ ഇടയാക്കുകയും ചെയ്യും. ഇടത് പെരുവിരലിന്‍റെ കീഴറ്റത്ത് ശുക്രദശയില്‍ അമര്‍ത്തിയാല്‍ വിഷവായുക്കള്‍ ഏമ്പക്കമായി പുറത്ത് പോകും.പ്രാണവായുവിന്‍റെ തോത്‍ ശരീരത്തില് ക്രമമായാല്‍ വേദനപേശികഴപ്പ്ക്ഷീണം എന്നിവയുടെ തോത് കുറയും. ചിലര്‍ക്ക് ഉറക്കസമാന സുഖം അനുഭവപ്പെട്ടുകിട്ടും. ശ്വസനശേഷി മെച്ചപ്പെടാന്‍ കുട്ടികള്‍ ശ്വസനവ്യായാമവും അറുപത് കഴിഞ്ഞവര്‍ ശ്വസന ആയാമവും ചെയ്യണം.

ശ്വസനവ്യായാമം

ആദ്യം മൂക്കിലൂടെ 4 സെക്കണ്ട് നേരം ശ്വാസം വലിക്കണം. നെഞ്ചുഭാഗം ആദ്യവും തുടര്‍ന്ന് വയര്‍ ഭാഗവും വികസിക്കുന്ന രീതിയില്‍ വേഗത്തില്‍ ശ്വസിക്കണം. 12 സെക്കണ്ട് നേരം വായുവിനെ പിടിച്ചുവെക്കണം. തുടര്‍ന്ന് 8 സെക്കണ്ട് നേരം നിശ്വസിക്കണം. ഇപ്രകാരം 5 മിനുട്ട് നേരം ദിവസത്തില്‍ നാല് തവണ എന്നോണം ചെയ്യാം.

ശ്വസന ആയാമം

ജീവവിരുദ്ധവായുക്കളെ ശോധിപ്പിക്കുന്നതുപോലെ ജീവവായുവിനെകൂടുതലായി പിടിച്ചുവെക്കാനും അഭ്യസിക്കണം. അതാണ്‌ ശ്വസനആയാമം. മൂക്കിലൂടെ മലിനവായുക്കള്‍ മാത്രമാണ്‌ പുറത്ത് പോകേണ്ടത്. പ്രാണവായു കൂടുതലായി നഷ്ടപ്പെടാന്‍ ഇടവന്നാല്‍ ജീവശക്തി ക്രമത്തില്‍ കുറയും.

മൂക്കിലൂടെ 8 സെക്കണ്ട് നേരം വായുവിനെ വലിക്കുക. ശ്വാസം വലിക്കുമ്പോള്‍ അന്തരീക്ഷവായു നെഞ്ചിന്‍റെ  കീഴു‌ഭാഗത്ത് നിറയുന്ന നിലയില്‍ വയര്‍ഭാഗം വികസിപ്പിക്കണം. വായുവിനെ അങ്ങിനെ 12 സെക്കണ്ട് നേരം പിടിച്ചുവെക്കണം. വായുവിനെ ഓരോ മൂക്ക് ദ്വാരത്തിലുടെയും നാലുതവണ വീതം വിട്ട് ഒടുവിൽ രണ്ട് മൂക്കിലൂടെയും ഒന്നിച്ച് വിടണം. തുടർന്ന് ദീർഘമായി വായുവിനെ ശ്വസിക്കണം. 12 സെക്കണ്ട് നേരം പിടിച്ചുവെക്കണം. ഇപ്രകാരം അഞ്ച് തവണ ചെയ്യണം.

സന്ധികള്‍ക്കും പേശികള്‍ക്കും ആയാസം ലഭിക്കാന്‍ ഉതകുന്ന ലഘുവ്യായാമങ്ങള്‍ ശ്വസനആയാമം ചെയ്യുന്നതിന്‍റെ മുന്നോടിയായി ചെയ്യണം. ചര്‍മ്മം മുഴവന്‍ വലതുകൈ കൊണ്ട് ഹൃദയദിശയില്‍ നിരവധി തവണ മസ്സാജ് ചെയ്യണം. തുടര്‍ന്ന് സുഖപ്രദമായ സ്ഥലത്ത് നിവര്‍ന്നിരുന്ന് ശ്വസനആയാമം ചെയ്യണംശ്വസനആയാമം വിത്യസ്തരീതിയില്‍ ചെയതുപോരുന്നുണ്ട്.

മൂക്കിന്‍റെ ഒരു ദ്വാരം വിരല്‍ കൊണ്ട് അടച്ചുപിടിച്ച് മറ്റേ ദ്വാരത്തിലൂടെ വായുവിനെ ഉള്ളിലോട്ട് വലിക്കുക. അതിന്‍റെ തുടര്‍ച്ചയെന്നോണം തുറന്ന ദ്വാരം അടച്ചുപിടിച്ച് മറ്റേ ദ്വാരത്തിലൂടെ വലിക്കണം. ഇപ്രകാരം ശ്വാസം വിടാതെ 4 തവണ വീതം വലിക്കുക. നെഞ്ചില്‍ വായുവിനെ കുറച്ചുനേരം പിടിച്ചുവെയ്ക്കണം. പ്രാണവായു ദേഹം മുഴുവനായും ഓരോ അവയവങ്ങളില്‍ പ്രത്യേകമായും വ്യാപിക്കുന്നതായി സങ്കല്‍പ്പിക്കണം. തുടര്‍ന്ന് വയര്‍ഭാഗം ഒട്ടിച്ചു പിടിച്ച് മൂക്കിന്‍റെ രണ്ട് ദ്വാരത്തിലൂടെ ഒപ്പം വായുവിനെ വിടണം. ഇപ്രകാരം അഞ്ചുതവണ ചെയ്യണം. ഇതുമൂലം Vital capacity മെച്ചപ്പെടും. ശ്വസനആയാമം ചെയ്ത് അവസാനിപ്പിക്കുന്ന ഓരോ ഘട്ടത്തിലും ഇത്തിരി ജലം കുടിക്കണം.

മൂക്കിന്‍റെ വലതുദ്വാരം തുറന്ന് നിലകൊള്ളുന്നവരില്‍ രോഗാണുപ്രതിരോധശേഷി പൊതുവേ കൂടുതലാണ്. പകര്‍ച്ചവ്യാധികള്‍ക്ക് വിധേയമാകാനിടയുള്ളവരും ശ്വസനാവയവരോഗങ്ങളെ ഭയപ്പെടുന്നവരും മൂക്കിന്‍റെ വലതുദ്വാരം വികസിക്കാനുള്ള വ്യായാമങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. വിഷാദം ഉള്ളവര്‍അതിരക്തസമ്മര്‍ദ്ദം ഉള്ളവര്‍ മൂക്കിന്‍റെ ഇടതുദ്വാരം കൂടുതല്‍ തുറക്കാനാകും വിധത്തില്‍ വ്യായാമം ചെയ്യണം.

പ്രാണവായു തന്നെയാണ് ജീവന്‍. അത് തന്നെയാണ് ബോധം. ദേഹത്തില്‍‍ വായു നിലകൊള്ളുന്നിടത്തോളം കാലം അത് ബോധത്തിന്‍റെ ഭാഗമാകും. ദേഹത്തില്‍ വായുജലം എന്നിവ കുറഞ്ഞാല്‍ ബോധം കുറയും. വായു ഇല്ലെങ്കില്‍ബോധം ഇല്ലെങ്കില്‍ ജീവശക്തിക്ക് പ്രസക്തിയുമില്ല.

ജീവശക്തി ക്ഷയിക്കുന്നതാണ് ദീനം. ദീനത്തെ പരിഹരിക്കുന്നതാണ് മെഡിസിന്‍. ദീനത്തെ പരിഹരിക്കുന്ന മറ്റൊരു രീതിയത്രെ മെഡിറ്റെഷന്‍.അത് ഏകാഗ്രതയെ മെച്ചപ്പെടുത്തും. ധ്യാനത്തിന് മുന്നോടിയായി ശ്വസനവ്യായാമം ചെയ്യണം. ശ്വസനആയാമം പതിവാക്കിയാല്‍  രോഗപ്രതിരോധശക്തി കൂടാതെ മലശോധനശക്തിദഹനശക്തികായികശക്തിഇന്ദ്രിയശക്തിചിന്താശക്തിഓര്‍മ്മശക്തിബുദ്ധിശക്തി എന്നിവയും മെച്ചപ്പെടും. ശ്വസനനിരക്ക് കുറയും. Enzymes മിച്ചമാകും. ആയുസ്സുദൈര്‍ഘ്യം കൂടും.

ശ്വസനവ്യായാമവും ശ്വസനആയാമവും അപ്രസക്തവിഷയങ്ങളാണ് എന്ന് കരുതുന്നവര്‍ ചുരുക്കമായിരിക്കുംഅന്തരീക്ഷവായുവിനെ ശരിയായ രീതിയില്‍ ശേഖരിക്കുന്നത് സംബന്ധിച്ച കളരി കൂടിയാകണം പ്രാഥമികവിദ്യാഭ്യാസം. മനുഷ്യാരംഭം മുതല്‍Vital capacity വര്‍ദ്ധിപ്പിക്കാന്‍  ഉപയോഗിച്ചുപോന്ന ഒരു ഉഷ്ണ മരുന്നാണ് Thuja occidentalis (Tree of life). ശ്വാസകോശങ്ങളില്‍ രൂപപ്പെടുന്ന അര്‍ബുദങ്ങള്‍ക്കും വലിയയിനം അരിമ്പാറകള്‍ക്കും Thuja ഫലപ്രദമായ ഔഷധമെന്ന് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. Pineapple ന് സമാനമായ ഒരു ഗന്ധം  ഔഷധത്തിനുണ്ട്. Salvia officinalis, Eucalyptus, Artemisia, Tanacetum, Ocimum sanctum (തുളസി), Quassia, Gelsemium എന്നീ മരുന്നുകളും Vital capacity വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഔഷധങ്ങളാണ്. ഇവയില്‍ ഒന്നിനെയെങ്കിലും ആയുസ്സില്‍ ഒരുതവണയെങ്കിലും മണപ്പിക്കാന്‍ കഴിയാതെവന്നുവെങ്കില്‍ചുമച്ചും കുരച്ചും കിതച്ചും ക്ഷയിച്ചും കാലം കഴിക്കേണ്ടിവന്നുവെങ്കില്‍ അത് ഒരുതരത്തില്‍ നിര്‍ഭാഗ്യമത്രെ.🙏

 









No comments:

Post a Comment