Tuesday, 31 March 2020

പഞ്ചഭൂതദര്‍ശനം. 4. Kader Kochi.

ആരോഗ്യംരോഗനിവാരണം എന്നിവ എങ്ങനെയെല്ലാം സാദ്ധ്യമാക്കാമെന്ന് യുക്തിപൂര്‍വ്വം പ്രതിപാദിക്കുന്ന ഭാരതീയ ചികിത്സാവിഭാഗമാണ് ആയൂര്‍വേദം. ഈ ചികിത്സാസമ്പ്രദായത്തിന്‍റെ അടിസ്ഥാന ആശയങ്ങളില്‍ ഒന്നാണ് പഞ്ചഭൂതസിദ്ധാന്തം. ത്രിദോഷങ്ങള്‍ശോധനചികിത്സവിപരീത ശമനചികിത്സ എന്നിവയാണ് ആയുര്‍വേദത്തിന്‍റെ മറ്റു അടിസ്ഥാന ആശയങ്ങള്‍‍‍‍‍.

സ്ഥൂലവും സൂക്ഷ്മവും ആയ ഘടകങ്ങള്‍ നിറഞ്ഞ ഈ പ്രപഞ്ചം പഞ്ചഭൂതാധിഷ്ഠിതമാണ്. ആകാശംവായുഅഗ്നിജലംഭൂമി എന്നിവയാണ് പഞ്ചഭൂതങ്ങള്‍‍. ക്രിസ്തുവിന് മുന്‍പ് രണ്ടാം ശതകത്തില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന കണാദമുനിയാണ് ഭാരതത്തിലെ പഞ്ചഭൂത‍സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്.

പരിണാമമാണ് പ്രപഞ്ചത്തിലെ മുഖ്യ സംഗതി. പരമാണുക്കള്‍ കുറവുള്ള ഭൂതതന്മാത്രകള്‍ കൂടി ചേര്‍ന്നാണ് പരമാണുക്കള്‍ കൂടുതലുള്ള ഭൂതങ്ങള്‍ രൂപംകൊള്ളുന്നത്‌. ആകാശഭൂതത്തില്‍ നിന്ന് ഘട്ടംഘട്ടമായി വായുഅഗ്നിജലംഎന്നീ ക്രമത്തില്‍ പരിണമിച്ച് സംയോജിച്ചാണ് ഭൂമിഭൂതം രൂപപ്പെടുന്നത്. ഭൂമിഭൂതം തിരികെ ക്രമത്തില്‍ വിഘടിക്കുമ്പോള്‍ ആകാശഭൂതവും രൂപപ്പെടും.

ഓരോ ദ്രവ്യത്തിലും എല്ലാ ഭൂതവും അടങ്ങിയിട്ടുണ്ട്. ഇവ വിത്യസ്ത അളവില്‍ പരസ്പരം കൂടിച്ചേര്‍ന്ന് പരിണമിച്ചാണ് ബലങ്ങളും രുചികളും ധാതുക്കളും രൂപപ്പെടുന്നത്. ആകാശംവായുഅഗ്നിജലംഭൂമി എന്നിവ സംയോജിച്ച് കാലത്തോട് ചേര്‍ന്ന്, മായയോട് ചേര്‍ന്ന് പരിണമിക്കുമ്പോള്‍ ബലം രൂപംകൊള്ളും. ദ്രവ്യവും ബലവും കാലവും തമ്മില്‍ ചേരുമ്പോള്‍ സൃഷ്ടി നടക്കുന്നു എന്നായിരുന്നു പൂര്‍വ്വികരുടെ നിഗമനം. ഇവയുടെ വിഘടനമാണ് നാശം.

ഭൂതങ്ങള്‍ താരതമ്യേനെ സൂക്ഷ്മങ്ങളാണ്. അവയ്ക്ക് സ്വതന്ത്രരൂപത്തില്‍ ഗുണങ്ങള്‍ വളരെ കുറവാണ്. പുരാതന ഗ്രീക്ക്കാരുടെ സങ്കല്‍പ്പങ്ങളിലും ഈജിപ്തുകാരുടെ സങ്കല്‍പ്പങ്ങളിലും ശ്രീബുദ്ധന്‍റെ ശാസനകളിലും ആകാശഭൂതം ഉള്‍പ്പെട്ടിരുന്നില്ല. ഗ്രീക്ക് ചിന്തയില്‍ ആകാശഭൂതത്തെ ആദ്യം ഉള്‍പ്പെടുത്തിയത് അരിസ്റ്റോട്ടില്‍ ആയിരുന്നു.

ആകാശംവായുഅഗ്നിജലംഭൂമി എന്നിവയുടെ ഗുണങ്ങള്‍ യഥാക്രമം സൂക്ഷ്മതരൂക്ഷതദാഹംസ്നേഹംഗുരുത്വം എന്നിവയാണ്. പഞ്ചഭൂതങ്ങളില്‍ പരമാണുക്കളുടെ കുറവ് എണ്ണം ആകാശഭൂതത്തിലും കൂടുതല്‍‍ എണ്ണം ഭൂമിഭൂതത്തിലുമാണ്.

പ്രപഞ്ചത്തിലെ മുഖ്യഘടകം ആകാശഭൂതമാണ്. ധാതുവ്യാപാരത്തിന് വേണ്ട ഇടം നല്‍കുന്നതും ആകാശഭൂതമാണ്. മനുഷ്യശരീരത്തില്‍ പകുതി ഭാഗമെങ്കിലും ആകാശഭൂതം ആയിരിക്കണം. മറ്റു നാല് ഭൂതങ്ങള്‍ തുല്യ തോതിലും നിലകൊള്ളണം എന്നാണ് വിവക്ഷ. ഇടയ്ക്കിടെ വ്രതം അനുഷ്ടിച്ചാല്‍ ശരീരത്തില്‍ വേണ്ട ആകാശഭൂതം ലഭിക്കും.

ശരീരത്തില്‍ എല്ലായിടത്തും നിലകൊള്ളുന്ന ഒന്നാണ് വായുഭൂതം. രക്തചാലുകളില്‍ ആകാശഭൂതം കുറയുകയും വായുഭൂതം കൂടുകയും ചെയ്താല്‍ രക്തസമ്മര്‍ദ്ദതോത് കൂടും. രക്തത്തിന്‍റെ ഒഴുക്ക് കുറയും.

അഗ്നിഭൂതം മനോധാതുവിലും ഭൂമിഭൂതം ദേഹധാതുവിലും ആണ് മുഖ്യമായി നിലകൊള്ളുന്നത്. മനോധാതുവിന്‍റെ പുഷ്ടിക്കും നേത്രങ്ങളുടെ ശക്തിക്കും ദേഹത്തിന്‍റെ ശോഭയ്ക്കും അഗ്നിഭൂതം വേണ്ടതുണ്ട്. മനോധാതുവില്‍ അഗ്നിഭൂതം അധികരിച്ച് മലിനപ്പെട്ടാല്‍ കോപം ഉടലെടുക്കും. അഗ്നിഭൂതം അധികമുള്ള ഒന്നാണ് കറിയുപ്പ്. അത്  സൂക്ഷ്മ അളവില്‍ മനസ്സിനെ പോഷിപ്പിക്കും. അധിക അളവില്‍ അത് മനസ്സിനെയും ദേഹത്തേയും നശിപ്പിക്കും. ഒച്ചില്‍ വിതറിയാല്‍ ഒച്ച്‌ ചാകും.

അഗ്നിയില്‍ നിന്നാണ് ജലഭൂതത്തിന്‍റെ ഉത്ഭവം. രസധാതുവിലെ മുഖ്യഘടകം ജലഭൂതമാണ്. ജലഭൂതം കുറഞ്ഞാല്‍ ശരീരത്തിന്‍റെ ബലം കുറയുംക്ഷീണം അനുഭവപ്പെടും.

ആകാശംവായുഅഗ്നി എന്നീ ഭൂതങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ ശരീരത്തിലെ ചാലുകള്‍ദ്വാരങ്ങള്‍‍ എന്നിവയെ തുറപ്പിക്കും. ജലംഭൂമി എന്നീ ഭൂതങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ ദ്വാരങ്ങളെ അടപ്പിക്കും. ആകാശംവായുഅഗ്നി എന്നീ ഭൂതങ്ങള്‍ അധികം അടങ്ങിയ ദ്രവ്യങ്ങള്‍ താരതമ്യേനെ സൂക്ഷ്മവും ജലംഭൂമി എന്നീ ഭൂതങ്ങള്‍ അധികം അടങ്ങിയ ദ്രവ്യങ്ങള്‍ താരതമ്യേനെ സ്ഥൂലവുമാണ്.

സൂക്ഷ്മഭൂതകണങ്ങള്‍ കൊണ്ട് ജീവശക്തിമനസ്സ് എന്നിവയും സ്ഥൂലഭൂതകണങ്ങള്‍ കൊണ്ട് ദേഹവും രൂപപ്പെട്ടിരിക്കുന്നു എന്നും സങ്കല്‍പ്പിക്കാം. അങ്ങിനെയെങ്കില്‍ സൂക്ഷ്മഭൂതകണങ്ങളുടെ നാശം ജീവശക്തിമനസ്സ് എന്നിവയുടെ ക്ഷയത്തിനുംസ്ഥൂലഭൂതങ്ങളുടെ നാശം ദേഹത്തിന്‍റെ ക്ഷയത്തിനും വഴിയൊരുക്കും.

ഭൂമിജലംഅഗ്നിവായുആകാശം എന്നീ ഭൂതങ്ങള്‍ക്ക് എല്ലാം ജീവന്‍ ഉണ്ട്. ജീവന്‍ ഉള്ളതിനെല്ലാം മനസ്സ് ഉണ്ടാകും. മനോധാതുവില്‍  ഭൂമിഭൂതത്തിന്‍റെ കണങ്ങള്‍ കൂടുതലും ആകാശഭൂതത്തിന്‍റെ കണങ്ങള്‍ കുറവും ആയാണ് സങ്കല്‍പ്പിച്ചുപോരുന്നത്. നാഡീകോശങ്ങളില്‍ ഏത് ഭൂതമാണ്‌ പ്രാമുഖ്യം പുലര്‍ത്തുന്നത് അതനുസരിച്ച് ഒരുവന്‍റെ നോഭാവത്തില്‍ മാറ്റം സംഭവിക്കും. ആകാശ വായുക്കള്‍ വര്‍ദ്ധിച്ചാല്‍ തമസ്ഗുണം കൂടും. വായുഅഗ്നി എന്നീ ഭൂതങ്ങള്‍ വര്‍ദ്ധിച്ചാല്‍ രജസ്ഗുണവും ജലംഭൂമി എന്നീ ഭൂതങ്ങള്‍ ഏറിയാല്‍ സ്വാതികഗുണവും കൈവരും. തമസ്രജസ് എന്നീ ഗുണങ്ങള്‍ പരിണമിച്ചും സ്വാതികഗുണം രൂപംകൊള്ളും.



ആകാശം ഭൂതം
കൂടുതല്‍
അത്യാഗ്രഹം, സ്വാര്‍ത്ഥത.

കുറവ്
അലസത, കേള്‍വിക്കുറവ്.

വായു ഭൂതം
കൂടുതല്‍
ചിന്ത.

കുറവ്
മന്ദത, സ്‌പര്‍ശനശേഷി കുറവ്.

അഗ്നി ഭൂതം
കൂടുതല്‍
ആവേശ൦.

കുറവ്
മന്ദത, കാഴ്ചശേഷി കുറവ്.

ജലം ഭൂതം
കൂടുതല്‍
ഓജസ്, അയവ്.

കുറവ്
നിരാശ, രുചിയില്ലായ്മ.

ഭൂമി ഭൂതം
കൂടുതല്‍
സംതൃപ്തി.

കുറവ്
ഉള്‍കണ്ഠ, ഘ്രാണശേഷി കുറവ്.

                   


മനോധാതുവില്‍ എന്നപോലെ ഇന്ദ്രിയങ്ങളിലും ഭൂതപരിണാമം ഉണ്ട്. ശ്രവണംസ്പര്‍ശംകാഴ്ചരുചിമണം എന്നീ ക്രമത്തിലാണ് ഇന്ദ്രിയഗുണങ്ങള്‍ രൂപംകൊള്ളുന്നത്‌. പ്രായം വര്‍ദ്ധിക്കുമ്പോള്‍ ഇതിന് നേര്‍വിപരീത ക്രമത്തില്‍ വിഘടനം നടക്കും. ഭൂമിഭൂതം കൂടിയാല്‍ ഘ്രാണശക്തി കൂടും. ഘ്രാണഗുണം സ്ഥൂലവും ശ്രവണം സൂക്ഷ്മവുമാണ്. വാര്‍ദ്ധക്യം അടുക്കുമ്പോള്‍ ആദ്യം ക്ഷയിച്ചുതുടങ്ങുന്ന ഇന്ദ്രിയശേഷി ഘ്രാണശക്തിയാണ്.

മണം (ഭൂമി)രുചി (ജലം)കാഴ്ച (അഗ്നി)സ്പര്‍ശം (വായു)കേള്‍വി (ആകാശം) എന്നീ ഇന്ദ്രിയഗുണങ്ങള്‍ മെച്ചപ്പെടുന്നതിന് ഉതകുന്ന ഇനങ്ങള്‍ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തണം. ദേഹഭാരം വര്‍ദ്ധിക്കുന്തോറും ആകാശഭൂതം കുറയും. ദുര്‍ബലര്‍ വ്രതം അനുഷ്ടിച്ചാലും ബലവാന്മാര്‍ വ്രതത്തോടൊപ്പം അദ്ധ്വാനം വര്‍ദ്ധിപ്പിച്ചാലും കേള്‍വിശക്തി വര്‍ദ്ധിക്കും.

ഭൂതങ്ങളെ ദേഹഭാഗങ്ങളോട് ബന്ധപ്പെടുത്തിയും സങ്കല്‍പ്പിച്ചിരുന്നു


ആകാശം
തലകഴുത്ത് ഗ്രന്ഥികള്‍.                                                                                     
വായു
നെഞ്ച്, ശ്വാസകോശങ്ങള്‍. 

അഗ്നി
വയര്‍, ആമാശയം, മനസ്സ്.

ജലം
മസ്തിഷ്കം, അറകള്‍‍, വൃക്ക, ലൈംഗിക അവയവങ്ങള്‍. 
  
ഭൂമി
പേശികള്‍‍, അസ്ഥി.



പഞ്ചഭൂതങ്ങള്‍ പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ജലംഭൂമി എന്നീ ഭൂതങ്ങള്‍ ദേഹത്തില്‍ വര്‍ദ്ധിച്ചാല്‍ കഫബലം കൂടും. അഗ്നിഭൂതമാണ് പിത്തബലത്തിന് ആധാരം. വായുഭൂതം കൂടിയാല്‍ വാതബലം വര്‍ദ്ധിക്കും.

പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തി ദോഷകണങ്ങളെയും മനസ്സിലാക്കാനാകും. കഫബലത്തെ ക്ഷയിപ്പിക്കുന്ന സോറ ദോഷത്തിലെ മുഖ്യഭൂതമായി വായുവിനെയുംഉഷ്ണം വര്‍ദ്ധിപ്പിക്കുന്ന സിഫിലിസ് ദോഷത്തിലെ മുഖ്യഭൂതമായി അഗ്നിയേയുംദുര്‍മേദസ്സ്‌കല്ല്‌മുഴ, സ്തംഭനം തുടങ്ങിയ രോഗങ്ങള്‍ സൃഷ്ടിക്കുന്ന സൈക്കോസിസ് ദോഷത്തില്‍ അധികമുള്ളതായി ജലംഭൂമി എന്നീ ഭൂതങ്ങളേയും സങ്കല്‍പ്പിക്കാം.

ദ്രവ്യങ്ങളില്‍ നിലകൊള്ളുന്ന പഞ്ചഭൂതങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ ഷഡ്രസങ്ങള്‍ മുഖേനെ ഊഹിക്കാന്‍ കഴിയും.


കയ്പ്പ്
ആകാശം, വായു.

എരിവ്
വായു, അഗ്നി.

ചവര്‍പ്പ്
വായു, ഭൂമി.

ഉപ്പ്
അഗ്നി, ഭൂമി (സുശ്രുതന്‍).

പുളി
അഗ്നി, ജലം.

മധുരം
ജലം, ഭൂമി.



ആകാശംവായുഅഗ്നി എന്നീ ഭൂതങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങളെ പുരുഷ ഇനമായും (Yangഭൂമിജലം എന്നിവ അടങ്ങിയതിനെ സ്ത്രീ ഇനമായും (Yinസങ്കല്‍പ്പിച്ചിരുന്നു. Yang ഇനത്തില്‍പ്പെട്ട ദ്രവ്യങ്ങള്‍ പ്രാണവായുവിന്‍റെ മേലോട്ടുള്ള ചലനത്തെ പ്രോത്സാഹിപ്പിക്കും. Yin ഇനത്തില്‍പ്പെട്ട ദ്രവ്യങ്ങള്‍ പ്രാണവായുവിന്‍റെ കീഴോട്ടുള്ള സഞ്ചാരത്തെ ത്വരിതപ്പെടുത്തും.

ആകാശംഅഗ്നി എന്നീ ഭൂതങ്ങള്‍ അടങ്ങിയതും കയ്പ്പ്എരിവ് എന്നീ രസങ്ങളോട് കൂടിയതുമായ ആഹാരദ്രവ്യങ്ങള്‍ പൊതുവേ ലഘുവാണ്. അവ എളുപ്പം ദഹിക്കും. ഭൂമിജലം എന്നീ ഭൂതങ്ങള്‍ അടങ്ങിയതും മധുരംചവര്‍പ്പ് എന്നീ രസങ്ങളോട് കൂടിയതുമായ ആഹാരദ്രവ്യങ്ങള്‍ ഗുരുവാണ്. അവ ദഹിക്കാന്‍ പ്രയാസമാണ്.

അന്നജംകൊഴുപ്പ് അടങ്ങിയ ആഹാരങ്ങളില്‍ അധിക തോതില്‍ ഭൂമിഭൂതം കലര്‍ന്നിട്ടുണ്ട്. അവയെ ബാല്യത്തിലും വളര്‍ച്ചഘട്ടത്തിലും ഊര്‍‍ജ്ജാവശ്യത്തിനും ഉപയോഗപ്പെടുത്താം. കടുക്കയിലും നേന്ത്രപ്പഴത്തിലും അഗ്നി അംശം താരതമ്യേനെ കുറവാണ്. അതുമൂലം നേന്ത്രപ്പഴത്തില്‍ ഉപ്പ്പുളിഎരിവ് രസങ്ങള്‍ അനുഭവപ്പെടുകയില്ല. വെളുത്തുള്ളിയില്‍ എല്ലാം രസങ്ങളും അടങ്ങിയിട്ടുണ്ട്. അഗ്നി അംശം താരതമ്യേനെ കൂടുതലുമാണ്.

ജന്മനാ തന്നെ പിടിപെട്ടിട്ടുള്ള നാഡീവ്യൂഹതകരാറുകളേയും അത്തരം ദോഷങ്ങളേയും നിര്‍വ്വീര്യമാക്കുന്നതിന് ആകാശഭൂതംവായുഭൂതം എന്നിവ (Yang) കൂടുതല്‍ അടങ്ങിയ ദ്രവ്യങ്ങളെ സമാന അടിസ്ഥാനത്തില്‍ ലഘു അളവില്‍ ഔഷധമായി ഉപയോഗപ്പെടുത്തണം. Kalmegh, Gentian, Ginseng, Aloe socotrina, Hydrastis, Helleborus, Phytolacca, Salix nigra, Cascara sagrada, Usnea, Rhubarb, Caulophyllum, Taraxacum, Thuja, Picrorrhiza, Berberis, Hypericum, Eye bright, Thea, Ginkgo biloba, Chamomila, സിങ്കോണകാഞ്ഞിരംആര്യവേപ്പ്സര്‍പ്പഗന്ധിഉലുവചക്കരകൊല്ലികാപ്പിസുന്നാമുക്കി തുടങ്ങിയവ ആകാശഭൂതംവായുഭൂതം എന്നിവ അധികം അടങ്ങിയ ഔഷധങ്ങളാണ്.

No comments:

Post a Comment