Tuesday, 31 March 2020

പ്രപഞ്ചബോധദര്‍ശനം. 1. Kader Kochi.

ഭൂമിയടക്കം ഭൂമിക്ക് ചുറ്റുമായി 360 ഡിഗ്രിയില്‍ സങ്കല്‍പ്പിക്കാവുന്ന മഹാലോകമാണ് പ്രപഞ്ചം. പ്രപഞ്ചത്തിലെ ദ്രവ്യങ്ങളും ഊര്‍ജ്ജവും കാലവും ഉള്‍പ്പെട്ട പ്രതിഭാസത്തെയാണ് പ്രകൃതി എന്ന് വിളിച്ചുപോരുന്നത്.

പ്രപഞ്ചഘടന സംബന്ധിച്ചുള്ള പുരാതന ഭാരതീയ സങ്കല്‍പം പഞ്ചഭൂതസിദ്ധാന്തത്തിൽ ഊന്നിയുള്ളതാണ്. കാലം എന്നത് പ്രകൃതിയുടെ പഞ്ചഭൂതമല്ലാത്ത ഒരു വിശേഷമാണ്. പ്രപഞ്ചരൂപീകരണഘട്ടം മുതലാണ് കാലത്തെ ഗണിച്ചുപോരുന്നത്. പ്രപഞ്ചരൂപീകരണത്തിന് മുന്‍പ് സൂക്ഷ്മമായി നിലകൊണ്ടിരുന്നത് ഉണ്ടെങ്കില്‍ അത് പഞ്ചഭൂതമല്ലാത്ത ഒരു മഹാ ഊര്‍‍ജ്ജവിശേഷമോ മറ്റോ ആയിരുന്നിരിക്കണം. മനുഷ്യമനസ്സിന്‍റെ ഒരു അളവുകോല്‍ മാത്രമായും കാലത്തെ കണക്കാക്കുന്നവരുണ്ട്.

പ്രപഞ്ചോൽപ്പത്തി സംബന്ധിച്ച് നിരവധി അനുമാനങ്ങള്‍ നിലവില്‍ ഉണ്ട്. 1500 കോടി കൊല്ലം മുമ്പ് പഞ്ചഭൂതമല്ലാത്ത ഊര്‍‍ജ്ജവിശേഷത്തിന്‍റെപരബ്രഹ്മത്തിൻ്റെ പരമാണുക്കള്‍ ചലിച്ചപ്പോള്‍ അവ പരസ്പരം കൂടിച്ചേര്‍ന്ന് ഒരു “അവ്യക്ത ദ്രവ്യം"അപര ബ്രഹ്മം രൂപം കൊള്ളാന്‍ ഇടയായി. അവ്യക്തദ്രവ്യത്തില്‍ നടന്ന പരിണാമം നിമിത്തം രൂപപ്പെട്ട ഊര്‍ജ്ജം വീണ്ടും ദ്രവ്യത്തില്‍ ഏറ്റപ്പോള്‍അത് കൂടുതല്‍ ചലിക്കാന്‍ ഇടവന്നു. അതിന്‍റെ ഫലമായി ദ്രവ്യത്തിന് ഗോളാകൃതി കൈവരികയും കാലക്രമത്തില്‍ അത് ചുരുങ്ങി ചെറുതാകുകയും ചെയ്തു. ഗോളത്തിനുള്ളിലെ ഊര്‍ജ്ജംമര്‍ദ്ദം എന്നിവ വര്‍ദ്ധിച്ചുവന്നപ്പോള്‍ അത് പൊട്ടിച്ചിതറി.

ഹീലിയംഹൈഡ്രജന്‍ എന്നിവയാണ് ഊര്‍ജ്ജസ്രോതസ്സുകളിലെ മുഖ്യഘടകങ്ങള്‍. ഇവയുടെ കണങ്ങള്‍ പരസ്പരം കൂടിചേര്‍ന്നതിന്‍റെ ഫലമായി പുതിയ നക്ഷത്രങ്ങള്‍ രൂപപ്പെട്ടു. ആധുനികനക്ഷത്രങ്ങളുടെ ഘടനയില്‍ 90 ശതമാനവും ഹീലിയംഹൈഡ്രജന്‍ എന്നിവയാണ്. കാര്‍ബണ്‍ഓക്സിജന്‍ഇരുമ്പ് എന്നിവയുടെ തോത് ഏകദേശം 2 ശതമാനത്തില്‍ താഴെ മാത്രമാണ്. 

ദ്രവ്യംഅപരബ്രഹ്മം    1500 കോടി കൊല്ലം മുന്‍പ്.

പ്രപഞ്ചോൽപ്പത്തി      1382 കോടി  കൊല്ലം മുന്‍പ്.

ഗാലക്സികള്‍          500 കോടി  കൊല്ലം മുന്‍പ്.

സൂര്യന്‍               460 കോടി  കൊല്ലം മുന്‍പ്.

ആദിയില്‍ അപരബ്രഹ്മത്തിലെ ചേതനസൂക്ഷ്മശക്തി ഭാഗികമായി പരിണമിച്ച് സൂക്ഷ്മപ്രപഞ്ചം രൂപപ്പെടാനിടയായി. സൂക്ഷ്മപ്രപഞ്ചം പരിണമിച്ച് സ്ഥൂലപ്രപഞ്ചമായി. നിശ്ചിത ഇടവേളയ്ക്ക്‌ ശേഷം വീണ്ടും പരിണമിച്ച് ചുരുങ്ങി സൂക്ഷ്മപ്രപഞ്ചമായി തീരും.  ചക്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. കാലം ഒരു വക്രതയുള്ള ഒരു രേഖ പോലെകാളവണ്ടിചക്രം പോലെയാണ് എന്ന് മഹാകവി കാളിദാസൻ അഭിപ്രായപ്പെടുകയുണ്ടായി. ചക്രത്തിന്‍റെ എല്ലാഭാഗവും കാലുകളും ഒരുപോലെയാണ്. അത് തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അതിന്‍റെ ചില കാലുകള്‍ നശിച്ചുകൊഴിയുമ്പോള്‍ ചിലത് കൂടിച്ചേരും.  അര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന് ആദിയും ഇല്ല. അന്ത്യവും ഇല്ല.

സ്ഥൂലപ്രപഞ്ചത്തിന്‍റെ ഒരു സ്വഭാവം വികാസംസങ്കോചം എന്നിവയാണ്. സ്ഥൂലപ്രപഞ്ചത്തിന്‍റെ ചില ഭാഗം വികസിച്ചുകൊണ്ടിരിക്കുന്നു. വികസിച്ച ചില ഭാഗം ചുരുങ്ങികൊണ്ടിരിക്കുന്നു. ചന്ദ്രനില്‍‍ ഗുരുത്വാകര്‍ഷണശക്തി ഭൂമിയേക്കാള്‍ കുറവാണ്. വിസ്താരമായിരുന്ന ഭൂമി കൂടുതല്‍ ചുരുങ്ങിയത് കൊണ്ടാണ് ഭൂമിയുടെ ഉപരിതലത്തില്‍ ഗുരുത്വാകര്‍ഷണശക്തി വര്‍ദ്ധിച്ചത്.  അര്‍ത്ഥത്തില്‍ ചന്ദ്രന് ഭൂമിയേക്കാള്‍ പ്രായം കുറവാണ് എന്ന് അനുമാനിക്കാം.

ഏകദേശം 454 കോടി വര്‍ഷങ്ങള്‍ മുന്‍പ് ആണത്രെ ഭൂമിയുടെ ജനനം. കുറഞ്ഞ താപത്തില്‍ ഭൂമി തണുത്തത് മൂലം ആദ്യം ജലം രൂപപ്പെട്ടു. ജലത്തിലെ മൂലകങ്ങള്‍ മറ്റ് മൂലകങ്ങളുമായി പ്രത്യേകിച്ച് കാര്‍ബണ്‍നൈട്രജന്‍ എന്നിവയുമായി നിരന്തരം പ്രവര്‍ത്തിച്ചതുമൂലം ജീവന്‍ ഉടെലെടുത്തു എന്നാണ് ഇത് സംബന്ധിച്ച ഒരു നിഗമനം.

ഭൂമിയുടെ ഉപരിതലത്തിലാണ് ഊര്‍ജ്ജംജീവജാലങ്ങള്‍ എന്നിവ നിലകൊള്ളുന്നത്. ശൂന്യാകാശത്ത് നിന്നും സൂര്യനില്‍ നിന്നും മറ്റും ഭൂമിയില്‍ എത്തുന്ന വികീരിണങ്ങള്‍ ഏകദേശം മൂന്ന് ലക്ഷം കൊല്ലക്കാലം സഞ്ചരിച്ച ശേഷമാണ് നശിച്ചുനിശ്ചലമാകുന്നത്. ഭൌമാന്തരികഭാഗത്ത് നിന്നും ചെറിയ തോതില്‍ വികിരണ ഊര്‍ജ്ജം ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്നുണ്ട്.        

ജീവജാലങ്ങളുടെ ഉത്ഭവം

 പഴക്കം (വര്‍ഷം)


ആദ്യ തന്മാത്ര

നാനൂറ് കോടി വര്‍ഷം മുന്‍പ്.


ആദ്യ ജീവന്‍


മുന്നൂറ്റി എണ്‍പത് കോടി വര്‍ഷം മുന്‍പ്. 


ജീവജാലങ്ങള്‍‍ 


നൂറ് കോടി വര്‍ഷം മുന്‍പ്.


നട്ടെല്ലുള്ള മത്സ്യജീവികള്‍


അന്‍പത്തിമൂന്ന് കോടിവര്‍ഷം മുന്‍പ്.


കരയിലെ സസ്യങ്ങള്‍


നാല്പത്തിയഞ്ച് കോടി വര്‍ഷം മുന്‍പ്.


സസ്തനികള്‍


ഇരുപത്തിയൊന്ന് കോടി വര്‍ഷം മുന്‍പ്.


പുഷ്പങ്ങളുള്ള സസ്യങ്ങള്‍


ഇരുപത് കോടിവര്‍ഷം മുന്‍പ്.


മനുഷ്യന്‍


എഴുപത് ലക്ഷം വര്‍ഷം മുന്‍പ്.


ഹോമോ വര്‍ഗം


മുപ്പത് ലക്ഷം വര്‍ഷം മുന്‍പ്.


ഹോമോ സാപ്പിയന്‍സ്


രണ്ട് ലക്ഷം വര്‍ഷം മുന്‍പ്.


ഇന്ത്യയിലെ മനുഷ്യന്‍


അന്‍പതിനായിരം വര്‍ഷം മുന്‍പ്.


നവീന ശിലായുഗം


പതിനായിരം വര്‍ഷം മുന്‍പ്.


നാഗരികത


ഏഴായിരം വര്‍ഷം മുന്‍പ്.

ഭൂമിയുടെ ഉത്ഭവഘട്ടം മുതല്‍ ഉള്ള എല്ലാതരം പ്രകൃതിദ്രവ്യങ്ങളും ഇപ്പോഴും ഇവിടെയുണ്ട്. ചില ജീവജാലങ്ങള്‍ പല കാലങ്ങളിലായി നശിച്ച് ഇല്ലാതായി. ചിലതില്‍ മാറ്റങ്ങള്‍ ഉണ്ടായി. ഏകദേശം ഒരു  കോടിയില്‍പരം വിഭിന്നതരം ജീവജാലങ്ങള്‍ ഇപ്പോള്‍ ഭൂമിയിലുണ്ട്. അതില്‍ പന്ത്രണ്ട് ലക്ഷത്തോളം ഇനങ്ങളെ ഇതിനകം തരംതിരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മനുഷ്യന്‍റെ ആരംഭം മുതല്‍ പ്രത്യേകമായ ഒരു ദോഷശക്തിയും ഭൂമുഖത്ത് രൂപപ്പെട്ടിരുന്നു എന്നൊരു വിശ്വാസമുണ്ട്. ജീവശക്തിയുടെ കോണില്‍ നിലകൊള്ളുന്ന ദോഷസ്വഭാവമുള്ള ശക്തിവിശേഷമാണ് അഹന്ത. മഹാപ്രകൃതിയുടെ ഒരു വികൃതിഅംശമായാണ് പൂര്‍വ്വികര്‍ അഹന്തയെ കണക്കാക്കിപോന്നത്.

മനുഷ്യന് വളരെ മുന്‍പ് തന്നെ സസ്യജാലങ്ങള്‍ ഭൂമുഖത്ത് രൂപപ്പെട്ടതിനാല്‍ ആകണം അഹന്തയുടെ അംശം അവയില്‍ അധികം കലരാതെ പോയത്. പ്രപഞ്ചത്തില്‍ ഉണ്ടായ പരിണാമങ്ങള്‍ അതിലെ ജീവജാലങ്ങളെ ബാധിച്ചതിന്‍റെ ഭാഗമായി മനുഷ്യനെയും ബാധിച്ചു. കാലഭേദകര്‍മ്മങ്ങളിലൂടെ കടന്നുപോന്നപ്പോള്‍ മനുഷ്യബീജത്തില്‍ എന്ന പോലെ അഹന്തയിലും പരിണാമങ്ങള്‍ ഉണ്ടായി. ചില ദോഷത്തിന് അവാന്തരവിഭാഗങ്ങള്‍ ഉണ്ടായി. ചില വിഭാഗങ്ങള്‍ നശിച്ചു ഇല്ലാതായി. ചില ദോഷങ്ങള്‍ പുതുതായി ഉടലെടുത്തു. അഹന്തയുടെ അംശങ്ങള്‍ മൂലം മനസ്സില്‍ രൂപപ്പെടുന്ന മലങ്ങളില്‍ ഒന്നാണ് അഹങ്കാരം.

പ്രപഞ്ചംകാലം എന്നിവ ഉള്‍പ്പെട്ട സ്ഥൂലപ്രകൃതി ചില നിയമങ്ങള്‍ സ്വയം അനുസരിക്കുന്നതുകൊണ്ടാണ് അധികം മാറ്റം ഇല്ലാതെ നിലനിന്നുപോരുന്നത്. പ്രകൃതിയുടെ സൂക്ഷ്മനിയമങ്ങള്‍ മനസ്സിലാക്കാന്‍ പരിമിതികള്‍ ഏറെയുണ്ട്. ഉപാസന,തപസ്സ് എന്നിവയിലൂടെ  ബുദ്ധിമുട്ടി അന്വേഷിച്ചാല്‍ പ്രകൃതിയുടെ സ്ഥൂലനിയമങ്ങളില്‍ ചിലത് കുറച്ചൊക്കെ അറിയാനാകും.

പ്രപഞ്ചനിയമങ്ങളില്‍ മുഖ്യമായാത് സൃഷ്ടിസ്ഥിതിക്രമംസുഖംനാശം എന്നിവയാണ്. പ്രപഞ്ചനിയമങ്ങളെ അനുസരിക്കുന്നു എന്നതിന്‍റെ ചിഹ്നമായാണ് ചേലാകര്‍മ്മം ആരംഭിച്ചത് എന്നൊരു വിശ്വാസമുണ്ട്. അബ്രഹാമും ബുദ്ധനും ക്രിസ്തുവും ചേലാകര്‍മ്മ ആചാരത്തിന് വിധേയരായിട്ടുണ്ട്.

പരസ്പരപൂരിതമായ ക്രമമാണ് പ്രപഞ്ചത്തിന്‍റെ അടിസ്ഥാനം. Cosmos എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം സമ്പൂര്‍ണ്ണമായ ക്രമം എന്നാണ്. പരിണാമമാണ് അതിന്‍റെ സവിശേഷത. പ്രപഞ്ചത്തിലെ ഘടകങ്ങളായ ഗാലക്സികളും സൌരയുഥവും ഗ്രഹങ്ങളും ജീവജാലങ്ങളുംമനുഷ്യനും ദ്രവ്യങ്ങളും ഊര്‍ജ്ജങ്ങളും എല്ലാം തമ്മില്‍ പൊരുത്തം ഉണ്ടെങ്കില്‍ ഇവയുടെ ഘടനസ്വഭാവ൦കര്‍മ്മം എന്നിവ തമ്മിലും ഒരു സാമ്യം ഉണ്ടാകാന്‍ ഇടയുണ്ട്.

പ്രപഞ്ചത്തിലെ ഭൌതികദ്രവ്യങ്ങള്‍ തമ്മില്‍ പരസ്പരബന്ധം ഉള്ളതുപോലെമനസ്സും ദേഹധാതുക്കളും തമ്മില്‍ധാതുക്കളും അവയവങ്ങളും മലങ്ങളും തമ്മില്‍എല്ലാം ചില ബന്ധങ്ങള്‍ (കാര്യകാരണബന്ധം. പ്രയോജനബന്ധംസാദൃശ്യബന്ധംവിപരീതബന്ധംആകര്‍ഷണബന്ധംധ്രുവീകരണബന്ധം) നിലനില്‍ക്കുന്നുണ്ട്. ജീവശക്‌തിമനസ്സ് ,ഇന്ദ്രിയങ്ങൾശരീരം,സാഹചര്യം എന്നിവയിൽ ഇത്തരത്തില്‍ ചില ബന്ധങ്ങള്‍ നിലനില്‍ക്കേണ്ടത് ആരോഗ്യാവസ്ഥ അനുഭവിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

മനുഷ്യശരീരത്തെ പ്രപഞ്ചത്തിന്‍റെ ഒരു “ലഘുപതിപ്പ്” ആയി സങ്കല്‍പ്പിക്കുവാന്‍ പൂര്‍വ്വികര്‍ ശ്രമിച്ചിരുന്നു. ഭൂമിയില്‍ നിന്ന് നൂറ്റിപതിനെട്ട് വിത്യസ്തങ്ങളായ മൂലകങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യശരീരത്തില്‍ നിന്ന് ഇതിനകംഏകദേശം അറുപത് ഇനം മൂലകങ്ങളെ കണ്ടെത്തികഴിഞ്ഞിട്ടുണ്ട്.പ്രകൃതിദ്രവ്യങ്ങള്‍ഊര്‍ജ്ജങ്ങള്‍ജീവജാലങ്ങള്‍മനുഷ്യന്‍ എല്ലാം പരിണാമവിധേയമാണ്. ശരീരം എന്നാല്‍ നിത്യേനെ നശിക്കുന്നത് എന്നാണര്‍ത്ഥം.

മനുഷ്യന്‍റെ ആദിമകാലത്ത് (ഏകദേശം 28 ലക്ഷംകൊല്ലം മുന്‍പ്) മസ്തിഷ്കത്തിന്‍റെ ഭാരം 600 ഗ്രാമിലും കുറവായിരുന്നു. മസ്തിഷ്കകോശങ്ങളില്‍ ലോഹസമാനമായ ഘടകങ്ങളുടെ തോത് ക്രമേണ കൂടിയപ്പോള്‍ അതിലൂടെയുള്ള വൈദ്യുതപ്രവാഹവും കൂടി. അത് ബുദ്ധിപരമായ കഴിവുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായി. മസ്തിഷ്കധമനികളിലെ ഉയര്‍ന്ന വായുസാന്നിദ്ധ്യം  പ്രവര്‍ത്തനത്തിന് ഏറെ സഹായകവുമായി ഭവിച്ചു. ആധുനികമനുഷ്യന്‍റെ മസ്തിഷ്കത്തിന്‍റെ ശരാശരി ഭാരം ഇപ്പോള്‍ ഏകദേശം ആയിരത്തി നാനൂറ് ഗ്രാം ആണ്. സോഡിയംസിലിക്കകാല്‍സ്യം എന്നിവ കൂടാതെ സ്വര്‍ണ്ണംചെമ്പ്അലുമിനിയം എന്നീ ഘടകങ്ങളും മസ്തിഷ്കത്തിന്‍റെ ശേഷി കൂടാന്‍ സഹായിച്ചു.

പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യങ്ങളേയും അതിന്‍റെ ഗുണത്തിന്‍റെ അടിസ്ഥാനത്തില്‍പൂര്‍വ്വദേശക്കാര്‍ (ZouYan, ബി.സി. 305 ചൈന) ഉഷ്ണം (Yang)ശീതം (Yin) എന്ന് തരംതിരിച്ചുസങ്കല്‍പ്പിച്ചുനോക്കി. ആദ്യഘട്ടത്തില്‍ പ്രപഞ്ചത്തിലെ സൂക്ഷ്മ ഊര്‍ജ്ജത്തിന് Yang (പോസിറ്റീവ്ഗുണം ആയിരുന്നിരിക്കണം മുന്നിട്ടുനിന്നിരുന്നത്. പ്രപഞ്ചം പരിണമിച്ചപ്പോള്‍ ആകണം ചില ഊര്‍‍ജ്ജഭാഗത്തിന് Yin (നെഗറ്റീവ്) ഗുണം കൈവന്നത്.

മനുഷ്യന്‍റെ ആദിമകാലങ്ങളില്‍ Yin ഊര്‍ജ്ജം ഉള്ള ആഹാരങ്ങള്‍ക്ക് (ഇലകായപഴംആണ് മുന്‍ഗണന നല്‍കിയിരുന്നത്. Yin ഇന ആഹാരപദാര്‍ഥങ്ങള്‍ ആഗ്രഹങ്ങളെ വര്‍ദ്ധിപ്പിക്കും. അറിവില്ലായ്മയെ പോഷിപ്പിക്കും. ആഗ്രഹങ്ങളുടെ കാലമായ ബാല്യവും ഓര്‍മ്മയില്ലായ്മയുടെ കാലമായ വാര്‍ദ്ധക്യവും അറിവില്ലായ്മയുടെ ഘട്ടം (ഇരുട്ട്, Yin) ആണ്. മധുരരസം അടങ്ങിയ പൂവ്കായ ഉള്‍പ്പെടെയുള്ള ആഹാരദ്രവ്യങ്ങള്‍ അധികമായി കഴിച്ചാല്‍ Yin ഗുണം കൂടും. എരിവുരസം അടങ്ങിയ ഇനങ്ങള്‍കിഴങ്ങുകള്‍ എന്നിവ കഴിക്കാഞ്ഞതുമൂലം Yang ഗുണം കുറഞ്ഞാലും ആഗ്രഹങ്ങള്‍ കൂടും. ഓര്‍മ്മശക്തി കുറയും.

Yang വെളിച്ചം ആണ്. പ്രഥമ ഊര്‍‍ജ്ജവിശേഷം എന്നത് Yang ഗുണത്തോട് കൂടുതല്‍ സാമ്യപ്പെട്ട ഒന്നായിരുന്നിരിക്കണം എന്ന വിശ്വാസത്തില്‍ Yang തേടിയാകണം പിന്നീട് വന്ന മനുഷ്യന്‍ പഴങ്ങളെയും കായ്കളെയും വിട്ട് കിഴങ്ങുകളെയും മൂലികളെയും അന്വേഷിച്ചത്.

പ്രപഞ്ചശക്തി വിശേഷത്തിന്‍റെ അംശം ആഹാരദ്രവ്യങ്ങളില്‍ കൂടി അല്ലാതെയും സൂക്ഷ്മരൂപത്തില്‍ മനുഷ്യരില്‍ നേരിട്ട് എത്തിച്ചേരുമെന്ന് പൂര്‍വ്വികര്‍ സങ്കല്‍പ്പിച്ചു. ദേഹഭാഗങ്ങളില്‍ ആണെങ്കില്‍ നാഭിഭാഗത്തിന് Yin ഗുണവും തലഭാഗത്തിന് Yang ഗുണവും അവര്‍ സങ്കല്‍പ്പിച്ചു. അതനുസരിച്ച് മസാജ് ചെയ്യുമ്പോള്‍ നാഭിഭാഗത്ത് നിന്ന് തലഭാഗത്തോട്ടും കാല്‍ഭാഗത്തോട്ടുംതുടര്‍ന്ന് പുറത്തോട്ട് കൈതലത്തിലോട്ട് എന്നോണവും ഉഴിയുന്നു. അതിന്‍റെ പരിണിതഫലം ആയി ചിലയിനം പ്രപഞ്ച ഊര്‍ജ്ജങ്ങള്‍ (Yang) ഇടതുകയ്യില്‍‍‍‍‍‍ കൂടി ദേഹത്തില്‍ കയറി വലത് മസ്തിഷ്കത്തിലോട്ടും അവിടെനിന്ന് ഇടത് മസ്തിഷ്കത്തിലോട്ടും ഒടുവില്‍ നാഭിഭാഗത്തിലോട്ടും നീങ്ങി വ്യക്തിയെ കര്‍മ്മനിരതനാക്കും എന്നും സങ്കല്‍പ്പിച്ചു.

പ്രപഞ്ചചിന്ത എന്നത് സാഹചര്യ ചിന്ത കൂടിയാണ്. പ്രപഞ്ചത്തിന്‍റെ ഏകദേശം അഞ്ച് ശതമാനം ഭാഗത്തെ കുറിച്ച് മാത്രമാണ് മനുഷ്യന്‌ ഒരു നിഗമനത്തില്‍ എത്താന്‍ കഴിയുന്നത്. പ്രപഞ്ചത്തില്‍ ഇരുപത്തിയഞ്ച് ശതമാനം ഭാഗം ഇരുണ്ട ശീതദ്രവ്യം നിറഞ്ഞതാണ്‌. എഴുപത് ശതമാനവും ‘ഇരുണ്ട ഊര്‍ജ്ജം’ ഉള്‍പ്പെട്ട ഭാഗമാണ് എന്നാണ് സങ്കല്‍പ്പം. ഇരുണ്ട ഊര്‍‍ജ്ജമേഖലയില്‍ ചില ഭാഗം അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നതായും ചില ഭാഗം ചുരുങ്ങികൊണ്ടിരിക്കുന്നതായുംമഹാപ്രപഞ്ചം എന്നത് അപരബ്രഹ്മം എന്നത് ചെറുതും വലുതും അടുക്കുകളോട് കൂടിയ ഒന്നാണ്അല്ലെങ്കില്‍ ഏകദേശം പുഷ്പത്തിന്‍റെ രൂപത്തോട് കൂടിയ ഒന്നാണ് എന്നും പൂര്‍വ്വികര്‍ സങ്കല്‍പ്പിച്ചുനോക്കി.

മഹാപ്രപഞ്ചവും പ്രപഞ്ചവും സാഹചര്യവും മാത്രമല്ല കാലവും ഋതുവും നേരവും മനുഷ്യന്‍ അന്വേഷിച്ചു. കാലത്തെ അന്വേഷിക്കുക വഴി പ്രപഞ്ചത്തിന്‍റെ ഇന്നലെകളെ കുറിച്ച് കുറേ ഏറെ അറിയാനും നാളെയെ കുറിച്ച് ചിലതൊക്കെ സങ്കല്‍പ്പിക്കാനും പ്രവചിക്കാനും കഴിയും എന്നും അവന്‍ മനസ്സിലാക്കി. ഭൂമിയുടെ കാര്യത്തില്‍ ആണെങ്കില്‍അത് നാലുമിനിറ്റ് നേരം കൊണ്ട് ഒരു ഡിഗ്രിഎന്ന തോതില്‍ ഘടികാരദിശയില്‍ സ്വയം തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു മാസം കൊണ്ട് സൂര്യനെ മുപ്പത് ഡിഗ്രി വലയം വെക്കും. പന്ത്രണ്ട് മാസം കൊണ്ട് പ്രദക്ഷിണം പൂര്‍ത്തിയാക്കും. രാത്രിയില്‍ നാം കാണുന്നത് സൂര്യന്‍റെ എതിര്‍ദിശയിലുള്ള കുറെ നക്ഷത്രങ്ങളെയാണ്. ആറുമാസം കാണുന്ന നക്ഷത്രകൂട്ടങ്ങളെ അല്ല അടുത്ത ആറുമാസം രാത്രിയില്‍ കാണുന്നത്.

പൌരാണിക ഭാരതിയര്‍ കൃതയുഗംത്രേതായുഗംദ്വാപരയുഗംകലിയുഗം എന്നിങ്ങനെ കാലത്തെ സങ്കല്‍പ്പിച്ച് തരംതിരിച്ചു. അദ്ധ്വാനിക്കാതെ നേരം കളയുന്നവരുടേയും അസത്യം പറയുന്നവരുടേയും തര്‍ക്കിക്കുന്നവരുടേയും ഉച്ചത്തില്‍ സംസാരിക്കുന്നവരുടേയും എണ്ണം കലിയുഗത്തില്‍ കൂടും. പക്ഷി വര്‍ദ്ധനജന്തുജാലങ്ങളുടെ വര്‍ദ്ധനതെരുവുനായകളുടെ വര്‍ദ്ധനഭൂകമ്പംസുനാമിഇടിമുഴക്കംഇടിമിന്നല്‍‍ആഹാരമലിനീകരണംപരിസരമലിനീകരണംശബ്ദമലിനീകരണംഉഷ്ണരോഗങ്ങള്‍ജീവിതശൈലീരോഗങ്ങള്‍ എന്നിവ കലിയുഗത്തില്‍ വ്യാപകമാകും.

കൊതിയുടേയും കോപത്തിന്‍റെയും ആസക്തിയുടെയും അസമത്വത്തിന്‍റെയും അസഹിഷ്ണുതയുടെയും അധര്‍മ്മത്തിന്‍റെയും രോഗത്തിന്‍റെയും ഭിന്നശേഷിയുടെയും എല്ലാം കാലമായാണ് പൌരാണികര്‍ കലിയുഗത്തെ സങ്കല്‍പ്പിച്ചത്. കലിയുഗം അവസാനിക്കുന്നതോട് കൂടി പുതിയ ഒരു യുഗം പിറവിയെടുക്കും.

No comments:

Post a Comment