Tuesday 31 March 2020

ജ്ഞാനദര്‍ശനം. 3. കാദര്‍ കൊച്ചി.

പ്രപഞ്ചവും പ്രപഞ്ചശക്തികളും പരലോകവും ഉള്‍പ്പെട്ടതാണ്‌ ബ്രഹ്മം. ബ്രഹ്മത്തെ കുറിച്ചുള്ള സൂക്ഷ്മകാര്യങ്ങളാണ് ബ്രഹ്മബോധം. പ്രപഞ്ചം ഉത്ഭവിച്ച കാലം മുതല്‍ ബ്രഹ്മബോധവും ഇവിടെയുണ്ട്മനുഷ്യനിലുള്ള അറിവ് ബ്രഹ്മബോധത്തിന്‍റെ ഒരു ഉല്‍പന്നമാണ്. ന്യായീകരിക്കാവുന്ന സങ്കല്‍പ്പവും അത്തരത്തിലുള്ള വിശ്വാസവും അറിവാണ്. കര്‍മ്മം ചെയ്യാനുള്ള ആത്മവിശ്വാസം അറിവിന്‍റെ മുദ്രയാണ്.

സപ്തധാതുക്കള്‍‍‍മലങ്ങള്‍ഇന്ദ്രിയങ്ങള്‍മനസ്സ്ജീവശക്തിഅഹന്തബ്രഹ്മബോധാംശംപരമാത്മബോധാംശം എന്നിവ എല്ലാം ഉള്‍പ്പെട്ടതാണ് വ്യക്തി. വ്യക്തിയെക്കുറിച്ചും ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും എല്ലാം അറിയുന്ന സൂക്ഷ്മധാതുവാണ് അവനിലെ മനസ്സ്. വ്യക്തിയിലെ ഞാന്‍ എന്നതും മനസ്സാണ്.

അറിവിന്‍റെ സങ്കേതം ആണ് മനസ്സ്. മനസിന്‍റെ വാതായനങ്ങളാണ് ഇന്ദ്രിയങ്ങള്‍. ചുറ്റുമുള്ള പ്രപഞ്ചകാര്യങ്ങള്‍ അറിയുന്നത്‌ പതിനൊന്ന് ഇന്ദ്രിയങ്ങള്‍ (കേള്‍വിലഘുസ്പര്‍ശംഗുരുസ്പര്‍ശംതാപംവേദനകമ്പനംശരീരസന്തുലനംഅവയവങ്ങളുടെ ചലനം, കാഴ്ച, രുചി, മണം) വഴിയാണ്.

ഇന്ദ്രിയങ്ങളുടെ ഉല്‍പന്നമാണ് വിഷയങ്ങള്‍. വിഷയങ്ങള്‍ മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുമ്പോളാണ് ധാരണസങ്കല്‍പ്പംവികാരംപ്രതികാരം തുടങ്ങിയവ രൂപപ്പെടുന്നത്. ഇന്ദ്രിയങ്ങള്‍ സജീവമായാല്‍ പോലും എല്ലായ്പ്പോഴും ധാരണ രൂപംകൊള്ളണമെന്നില്ല.

അവനവനെ ക്കുറിച്ചും ചുറ്റുപാടുകളെ ക്കുറിച്ചും മനസ്സില്‍ രൂപപ്പെട്ട ധാരണകള്‍ക്ക് ഒരു സാങ്കല്‍പ്പികഭാഗവും അനുഭവഭാഗവും ഉണ്ട്. വിഷയംസങ്കല്‍പ്പംധാരണ എന്നിവ അനുഭവത്തിലൂടെ ബോദ്ധ്യപ്പെട്ടാല്‍ അതിനെ ശാസ്ത്രം എന്നു പറയാം. പ്രപഞ്ചത്തെ കുറിച്ച് മനസ്സില്‍ രൂപപ്പെടുന്ന ധാരണസങ്കല്‍പ്പംഅനുഭവം എന്നിവ യുക്തിയുടെയും സൂക്ഷ്മമായ വിവേചനബുദ്ധിയുടെയും അടിസ്ഥാനത്തില്‍ സംസ്ക്കരിക്കപ്പെടുമ്പോളാണ് അതില്‍ നിന്ന് യാഥാര്‍ത്ഥ്യം വെളിവാകുന്നത്. നിര്‍ദ്ദേശിക്കാന്‍ പാകമായ യാഥാര്‍ത്ഥ്യങ്ങളും ശാസ്ത്രമാണ്.

സങ്കല്‍പ്പങ്ങളില്‍ധാരണകളില്‍‍അനുഭവങ്ങളില്‍ ഏതെല്ലാമാണ് വിശ്വാസങ്ങള്‍ ഏതെല്ലാമാണ് യാഥാര്‍ഥ്യങ്ങള്‍ എന്ന് വേര്‍തിരിച്ചറിയുന്നതിന് നാഡീവ്യൂഹത്തിന്‍റെയും ധാതുഅഗ്നികളുടേയും ആരോഗ്യപരമായ പ്രവര്‍ത്തനം അനിവാര്യമാണ്.

നാഡീവ്യൂഹത്തില്‍ ഏകദേശം നൂറ് ബില്ല്യന്‍ നാഡീകോശങ്ങളുണ്ട്. കൂടാതെ നൂറ് ട്രില്ല്യനില്‍ അധികം നാഡീബന്ധങ്ങളുമുണ്ട് എന്നാണ് അനുമാനം. നാഡീകോശങ്ങളില്‍ നടക്കുന്ന വിവിധ രാസപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്ഏകദേശം 0.012 സെക്കന്‍റ്‌ സമയം പിന്നിട്ടശേഷമാണ് സങ്കല്‍പ്പമായോ ധാരണയായോ പ്രതികരണങ്ങളായോ മനസ്സ് അറിയുന്നത്. നാഡീകോശങ്ങളുടേയും ബന്ധങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഉല്‍പന്നമായി മനസ്സിനെ കണക്കാക്കാം.

ശരീരത്തിന്‍‍‍‍ ഏകദേശം നൂറില്‍പ്പരം ന്യൂറോട്രാന്‍സ്മിറ്റേര്‍സും അന്‍പതോളം ഹോര്‍മോണുകളും ആയിരക്കണക്കിന് സാരാംഗ്നികളും ഉണ്ട്. മനസ്സിന്‍റെ വിവിധ ശേഷികള്‍ പരസ്പരം ഇണങ്ങുന്നതും മനസ്സും ശരീരവും തമ്മില്‍ ബന്ധപ്പെടുന്നതും ശരീരപ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നതും ഇത്തരം ഘടകങ്ങളിലൂടെയാണ്.

വിഷയംസങ്കല്‍പ്പംധാരണ എന്നിവയേയുംഅതോടൊപ്പം നിലകൊള്ളുന്ന ബുദ്ധിഓര്‍മ്മസഹനംകാരുണ്യംവാത്സല്യംസ്നേഹംഅഭിമാനംവിചാരംതന്ത്രംഇച്ഛാശക്തി തുടങ്ങിയ ശേഷികളേയുമാണ് ആധുനികകാലത്ത് മനസ്സ് എന്ന് പറഞ്ഞുപോരുന്നത്. അതിമോഹംകോപംഭയംദ്രോഹചിന്തലോഭചിന്ത, അഹങ്കാരം, അസൂയ തുടങ്ങിയവ മനോമലങ്ങളാണ്.

മനസ്സിനെ ബോധമനസ്സ്ഉപബോധമനസ്സ്അബോധമനസ്സ് എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരിച്ചുപോരുന്നുണ്ട്. വിഷയങ്ങള്‍‍വിവേകബുദ്ധിഇച്ഛാശക്തി എന്നിവയുടെയെല്ലാം കേന്ദ്രം ബോധമനസ്സ് ആണ്. ഇന്ദ്രിയങ്ങള്‍ വഴി വരുന്ന വിഷയങ്ങള്‍‍ ആദ്യം എത്തുന്നത് ബോധമനസ്സിലാണ്. സങ്കല്‍പ്പിക്കുന്നത്യുക്തിപരമായി ചിന്തിക്കുന്നത് ബോധമനസ്സാണ്.

വിഷയങ്ങളെയും അറിവുകളെയും എല്ലാം സംഭരിച്ചുവെച്ച കേന്ദ്രമാണ് ഉപബോധമനസ്സ്. ആഗ്രഹങ്ങള്‍‍വികാരങ്ങള്‍‍ശീലങ്ങള്‍മര്യാദകള്‍ഓര്‍മ്മശേഷി എന്നിവയുടെ കേന്ദ്രവും ഉപബോധമനസ്സാണ്.

ഹൃദയം അടക്കം ഉള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍‍‍‍രോഗപ്രതിരോധസംവിധാനം എന്നിവയെ നിയന്ത്രിക്കുന്നത്‌ അബോധമനസ്സ് ആണ്. ശ്വസനത്തെ നിയന്ത്രിക്കുന്നതും അബോധമനസ്സാണ്.

ബോധമനസ്സിന്‍റെ വിശ്രമമാണ് ഉറക്കം. ഉറക്കത്തില്‍ ശരീരം പ്രവര്‍ത്തിക്കുന്നത് ഉപബോധമനസ്സ്അബോധമനസ്സ് എന്നിവയുടെ സംയുക്ത നിയന്ത്രണത്തിലാണ്. സ്വപ്നം കാണുന്നത് ഉപബോധമനസ്സാണ്. ഉപബോധമനസ്സില്‍ കാമം തോന്നുമ്പോളാണ് ഉറക്കത്തില്‍ സ്ഖലനം നടക്കാനിടവരുന്നത്.

സുഖദുഃഖങ്ങള്‍ അനുഭവിക്കുന്ന മുഖ്യഭാഗം ബോധമനസ്സാണ്. അകാരണമായ ദുഃഖത്തിന്‍റെ ഉറവിടകേന്ദ്രം ഉപബോധമനസ്സാണ്. ഇന്ദ്രിയസുഖത്തിന് ആധാരമായ ആഗ്രഹങ്ങള്‍‍ ജന്മംകൊള്ളുന്നത്‌ ചില ഘട്ടത്തില്‍ ഉപബോധമനസില്‍ നിന്നാണ്. ഇന്ദ്രിയസുഖം അധികം വേണ്ട എന്നുള്ളവര്‍ ബോധമനസ്സിനെയും ഉപബോധമനസ്സിനെയും നിയന്ത്രിക്കാന്‍ പഠിക്കണം.

എല്ലാ ജീവജാലങ്ങളും സുഖം രൂപപ്പെടാന്‍ ഇടവരുത്തുന്ന അറിവിനെ അന്വേഷിക്കുന്നുണ്ട്. മനസ്സ് അന്വേഷിക്കുന്നതുകൊണ്ടാണ് അറിയുന്നത്. അന്വേഷിക്കാത്തതുകൊണ്ടാണ് വേണ്ടത് പലതും അറിയാതെ പോകുന്നത്. മൃഗം എന്നാല്‍ ആഹാരസുഖം അന്വേഷിക്കുന്നത് എന്നാണര്‍ത്ഥം.

അവനവനെ കുറിച്ചുള്ള സൂക്ഷ്മഅറിവാണ് ജ്ഞാനം. ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ഏറെ ബന്ധമുള്ളതോ ന്യായീകരിക്കാവുന്നതോ ആയ വിശ്വാസത്തിന്‍റെ സൂക്ഷ്മഭാഗത്തെയും ജ്ഞാനം എന്ന് പറയാം. ജീവശക്തിയോടൊപ്പം നിലകൊള്ളുന്ന സൂക്ഷ്മമനസ്സില്‍ നിന്ന് ഉത്ഭവിച്ച് ആന്തരികമനസ്സില്‍ എത്തി വെളിപ്പെടാന്‍ ഇടവന്ന ധാരണയും ജ്ഞാനമാണ്.

ബാഹ്യസാഹചര്യത്തില്‍ നിന്ന് തുടങ്ങി പരിചയത്തിലൂടേയും അനുഭവത്തിലൂടേയും ധാരണയില്‍ എത്തി വെളിപ്പെട്ട സ്ഥൂലഅറിവാണ് വിജ്ഞാനം. ഒരു മാസം പ്രായം ആയ ശിശുവിന് ഒന്നിനെ കുറിച്ചും സൂക്ഷ്മമായ ധാരണ ഇല്ല. അതുകൊണ്ട് വിജ്ഞാനം ഇല്ല എന്നുപറയാം.

മനസ്സ് പരിണമിക്കാന്‍ ഇടവരുമ്പോള്‍ അത് വികാരമായിവിചാരമായിബുദ്ധിയായിഇച്ഛാശക്തിയായി ഒടുവില്‍ മറ്റൊരു അറിവായി മാറും. അല്ലെങ്കില്‍ തിരികെ പരിണമിച്ച് കര്‍മ്മത്തില്‍ദ്രവ്യത്തില്‍ഭൂതത്തില്‍കാലത്തില്‍ പര്യവസാനിക്കും.

ചില അറിവുകളെ ജീവശക്തി പ്രത്യേകം പരിണമിപ്പിച്ച് ബീജ ആലയത്തില്‍ എത്തിക്കും. മനസ്സ് ശിഥിലം ആയാല്‍ അതോടൊപ്പം നിലകൊണ്ടിരുന്ന അറിവുകളും നശിക്കും.

പഞ്ചഭൂതങ്ങള്‍ ഒരേ സമയം ദ്രവ്യത്തിന്‍റെയും ഊര്‍ജ്ജത്തിന്‍റെയും ഘടകങ്ങള്‍ ആണ്. ആ നിലയ്ക്ക് അറിവിന്‍റെയും ഘടകങ്ങളാണ്അറിവ് പരിണമിക്കുമ്പോള്‍ ആദ്യം ആകാശഭൂതവും തുടര്‍ന്ന് വായുഅഗ്നിജലംഭൂമി എന്നീ ഭൂതങ്ങളും ക്രമത്തില്‍ രൂപംകൊള്ളും. ഭൂതങ്ങള്‍ പരസ്പരം വിത്യസ്ത അനുപാതത്തില്‍ കൂടിച്ചേരാന്‍ ഇടവന്നാല്‍ ബലമായിരസം ആയിദ്രവ്യമായിസ്ഥൂല ആഹാരമായിഒടുവില്‍ പരിണമിച്ച് ദേഹധാതുക്കള്‍മലങ്ങള്‍ എന്നിവയായി രൂപാന്തരപ്പെടും. ശരീരത്തില്‍ വെച്ച് വീണ്ടും വിവിധ മാറ്റങ്ങള്‍ക്ക് വിധേയമായി ഇന്ദ്രിയങ്ങള്‍അറിവ്മനസ്സ്മനോമലങ്ങള്‍ജീവശക്തി എന്നിവയായി പരിണമിക്കും. 

അറിവ് മുഖ്യമായും ആകാശഭൂതത്തില്‍ നിലകൊള്ളുമ്പോള്‍‍‍‍‍‍‍ ശബ്ദരൂപത്തില്‍ അറിയാന്‍ കഴിയുന്നു. ശരീരത്തില്‍ ആകാശഭൂതം അധികരിച്ചാല്‍ കേള്‍വിശേഷി വര്‍ദ്ധിക്കും. വ്രതം അനുഷ്ഠിച്ചാല്‍‍‍ അശരീരി കേള്‍ക്കാംഅറിവ് എന്നത് വായുഭൂതംഅഗ്നിഭൂതംജലഭൂതംഭൂമിഭൂതം എന്നിവയില്‍ നിലകൊണ്ടാല്‍ യഥാക്രമം സ്പര്‍ശനശക്തികാഴ്ചശക്തിരുചിഘ്രാണശക്തി എന്നിവ അനുഭവപ്പെടും.

ശബ്ദത്തില്‍ നിന്ന് ഉയര്‍ച്ച നേടി ഗന്ധത്തില്‍ എത്തിയാല്‍ അത് നശിച്ചുതുടങ്ങും. ഗന്ധംരസംകാഴ്ചസ്പര്‍ശം എന്ന ക്രമത്തില്‍ സൂക്ഷ്മത പ്രാപിച്ച് ശബ്ദത്തില്‍ എത്തിയാലും പരിണാമചക്രം പൂര്‍ത്തിയായി നശിക്കും. ദുര്‍ഗന്ധം അനുഭവപ്പെടുകഅമിതതോതില്‍ മൂത്രം പോകുകഭയാനകകാഴ്ചകള്‍ കാണുകമരവിപ്പ്കരച്ചില്‍ചുമഎമ്പക്കശബ്ദം എന്നിവ എല്ലാം നാശത്തിന്‍റെരോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

അപശബ്ദം ഇല്ലാത്ത അവസ്ഥയാണ് ശാന്തി. ഉയര്‍ന്ന ശബ്ദആവൃത്തിയില്‍ സംസാരിക്കുന്നവരില്‍ രോഗനിരക്ക് കൂടുതലാണ്. നാശം ആഗ്രഹിക്കാത്തവര്‍ദീര്‍ഘായുസ്സ് കാംക്ഷിക്കുന്നവര്‍ ബാഹ്യഅപശബ്ദങ്ങളെ പ്രതിരോധിക്കുകയും ശബ്ദങ്ങളെ നിയന്ത്രിക്കുകയും ആന്തരികഅപശബ്ദങ്ങളെ യഥാസമയം പരിഹരിക്കുകയും ചെയ്യണം.

പുറത്ത് നിന്നുള്ള അറിവായാലും അകം ഇന്ദ്രിയങ്ങള്‍ വഴി പരിണമിച്ച് വന്ന സൂക്ഷ്മഅറിവായാലും അത് സപ്തധാതുക്കളില്‍ എത്തി സൌമ്യത നേടിയാല്‍പൂര്‍ണ്ണത നേടിയാല്‍തുടര്‍ന്ന് കോശദ്രാവകത്തിലും കോശമര്‍മ്മത്തിലും ബീജകോശത്തിലും കയറി പറ്റും. ബീജകോശങ്ങളും അറിവിന്‍റെ താവളമാണ്.

മാതാപിതാക്കളുടെ ബീജകോശങ്ങളിലുള്ള അറിവ് ഉയര്‍ച്ച നേടി പരിണമിച്ചതാണ് ബാല്യത്തിലും കൌമാരത്തിലും നൈസര്‍ഗ്ഗികമായി നിലകൊള്ളുന്ന അറിവ്. പ്രായം വര്‍ദ്ധിക്കുന്തോറും ആര്‍ജിതഅറിവും കൂടെ കൂടും. തുടര്‍ന്ന് അത് അവരുടെ സന്താനങ്ങളിലൂടെ തലമുറകളിലോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കും.

അറിവ് വളര്‍ന്ന് വികാസം (Yin) പ്രാപിച്ചാല്‍തുടര്‍ന്ന് അതിന് ഉപബോധമനസ്സില്‍കോശദ്രാവകങ്ങളില്‍കോശകേന്ദ്രത്തില്‍ നിലകൊള്ളാന്‍ കഴിയാതെവന്നാല്‍അവയ്ക്ക് നിലകൊള്ളാനായി പുതിയയിനം കോശങ്ങളെ സൃഷ്ടിക്കപ്പെടും. പുതിയ കോശദ്രാവകങ്ങളെകോശസംയുക്തങ്ങളെ സൃഷ്ടിക്കപ്പെടും. ഇതിന്‍റയെല്ലാം ഫലമായി ധാതുക്രമം തെറ്റും. ധാതുരൂപം വിത്യാസപ്പെടും. അര്‍ബ്ബുദം പിടിപെടും.

പുറത്ത് നിന്നോ അകത്ത് നിന്നോ ഉപബോധമനസ്സില്‍ എത്തിയ സൂക്ഷ്മവിഷയങ്ങള്‍ പരിണമിച്ച് സ്ഥൂലത (Yin) നേടിയാല്‍, അല്ലെങ്കില്‍ പൂര്‍ണ്ണത നേടിയാല്‍,അവ നശിക്കും. മനസ്സും ശരീരവും മലങ്ങളും തമ്മിലുള്ള ക്രമം തകരാറില്‍ ആകും. ആധിയും വ്യാധിയും  പിടിപെടും.

നദികള്‍ സഞ്ചരിച്ച് പൂര്‍ണ്ണത നേടിയാല്‍അത് ഒടുവില്‍ മഹാസമുദ്രത്തില്‍ എത്തുംമഹാസമുദ്രത്തില്‍ എത്തുന്നതോടെ അത് നദി അല്ലാതെയാകും. ഞ്ചാരവേളയിലുള്ള പ്രളയം നദിക്ക് സമൃദ്ധിയാണ്. പ്രളയം നദിയെ വേഗത്തില്‍ കടലില്‍ എത്തിക്കും. വരള്‍ച്ച പോലുള്ള പ്രതികൂലസാഹചര്യങ്ങള്‍ നദിയുടെ സഞ്ചാരത്തെ സാവധാനമാക്കും. നദിയുടെ നിലനില്‍പ്പിന് ഉത്തമം കടലില്‍ എത്താതിരിക്കുക എന്നത് തന്നെയാണ്. നദി സമുദ്രത്തില്‍ ലയിക്കുന്നത് പോലെശരീരധാതുക്കള്‍ ശിഥിലം ആകുമ്പോള്‍ മണ്ണില്‍,‍ ജലത്തില്‍അഗ്നിയില്‍ ലയിക്കുന്നത് പോലെമനസ്സ് ശിഥിലം ആകുമ്പോള്‍ അറിവ് എന്ന ഊര്‍ജ്ജം വിഘടിച്ച്ഒടുവില്‍ ആകാശഭൂതമായിമഴത്തുള്ളി മഹാസമുദ്രത്തില്‍ ചേരുംപോലെ മഹാപ്രപഞ്ചആലയത്തില്‍ ലയിക്കും. ചില ഭൂതങ്ങള്‍ അറിവ്കര്‍മ്മംദ്രവ്യംഊര്‍ജ്ജംഇന്ദ്രിയങ്ങള്‍ എന്നിവയായി പരിണമിക്കും. ദീര്‍ഘായുസ്സ് വേണ്ടവര്‍ അറിവിന്‍റെ പരിണാമത്തെ നിയന്ത്രിക്കണം. അറിവിന്‍റെ പൂര്‍ണ്ണത ഒഴിവാക്കണംശബ്ദത്തെയും കര്‍മ്മങ്ങളെയും നിയന്ത്രിക്കണം.

സുഖവും ശാന്തിയും സംതൃപ്തിയും അറിവിന്‍റെ ഉല്‍പന്നങ്ങളാണ്. സംതൃപ്തി ഉണ്ടാക്കാന്‍ പ്രാപ്തിയുള്ള സൂക്ഷ്മയിനം അറിവുകള്‍സ്ഥൂലയിനം അറിവുകള്‍ എന്നിവയെ വേറിട്ട്‌തിരിച്ചറിഞ്ഞ്അവയെ വേഗത്തില്‍ പരിണമിപ്പിക്കാതെവിഘടിപ്പിക്കാതെഹിതകരമായി  ഉപയോഗപ്പെടുത്താന്‍ വേണ്ട സിദ്ധി നേടിയവരാണ് സിദ്ധന്മാര്‍ അഥവാ മുനിമാര്‍. മൌനം അമൃത് ആണ്വിദ്വാന് മൌനം ഭൂഷണം എന്നൊരു ചൊല്ല് തന്നെയുണ്ട്.

സന്തോഷിക്കുമ്പോളാണ് ഒരാള്‍ മനുഷ്യനാകുന്നത് എന്നാണ് മഹതുവചനം. അറിവില്ലായ്മ വഴി സന്തോഷം ലഭിക്കും. അറിവ് മൂക്കാത്ത കുട്ടികളിലോ ഓര്‍മ്മ നഷ്ടപ്പെട്ട വൃദ്ധജനങ്ങളിലോ ആണ് സന്തോഷഭാവം കൂടുതലായി കണ്ടുപോരുന്നത്.

ഇന്ദ്രിയങ്ങളുടെ ശ്രദ്ധ കൂടുതല്‍ പ്രയോജനപ്പെടുത്തിയുള്ള അറിവ് സമ്പാദനം ഉള്‍പ്പെട്ടതാണ് ബ്രഹ്മചര്യംഅറിവുസമ്പാദനത്തെ നിയന്തിക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍ ഇല്ലാതാകും. അബ്രഹ്മചര്യം അനുഷ്ടിക്കുമ്പോള്‍ സന്തോഷം ലഭിക്കും.

ഭൌതികമല്ലാത്തതായ ഒന്ന് ഭൌതികശരീരത്തോട് ചേര്‍ന്ന് ദീര്‍ഘസമയം നിലകൊള്ളുമ്പോള്‍ കാലക്രമേണ അതിനും ഭാഗികമായി ഭൌതികഗുണം കൈവരും. ഭൌതികമല്ലാത്ത രോഗകാരികള്‍ ആയ ദോഷങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ അവയ്ക്കും കാലക്രമത്തില്‍ ഭൌതികഗുണം കൈവരും. ഭൌതികഗുണം ഒട്ടുംതന്നെ ഇല്ലാത്ത സൂക്ഷ്മമനസ്സിലെ അറിവുകള്‍ (ബ്രഹ്മബോധാംശംമുജന്മകര്‍മ്മഫലങ്ങള്‍) ശരീരവുമായി ഹിതകരമായ നിലയില്‍ ദീര്‍ഘനാള്‍ നിലകൊള്ളുമ്പോള്‍ അവയ്ക്കും ഭാഗികമായ ഭൌതികഗുണം കൈവരും. സൂക്ഷ്മരൂപത്തിലായിരുന്ന അറിവുകള്‍ കാലക്രമേണ സ്ഥൂലഅറിവായി മാറും. ഇത്തരം സൂക്ഷ്മബോധങ്ങള്‍ ജ്ഞാനമായുംകാലക്രമത്തില്‍ വിജ്ഞാനമായും കര്‍മ്മമായും പരോപകാരമായും ദ്രവ്യമായും പരിണമിക്കും.

ഇരുപത്തിയെട്ട് ദിവസം തുടര്‍ച്ചയായി വ്രതം അനുഷ്ടിച്ചാല്‍ ശരീരത്തിന്‍റെ മാത്രമല്ല മനസ്സിന്‍റെ ഭൌതികഗുണവും കുറച്ച് കുറയും. മനസ്സിന്‍റെ കട്ടി കുറയും. മനോശക്തിജീവശക്തി എന്നിവ വര്‍ദ്ധിക്കും. രോഗശക്തികള്‍ നിര്‍വ്വീര്യമാകും. സൂക്ഷ്മബോധങ്ങളുമായി സംവദിക്കാന്‍ വേണ്ട പ്രാപ്തി കൈവരും. പുണ്യകര്‍മ്മങ്ങള്‍ ബോധപൂര്‍വ്വം ചെയ്ത് മനോമലങ്ങളെ കളഞ്ഞാലും മനസ്സിന്‍റെ കട്ടി കുറയും. മനസിന്‍റെ വിസ്തൃതി വര്‍ദ്ധിക്കും.

കാഞ്ഞിരംഇത്തിക്കണ്ണിവെളുത്തുള്ളികടുക്കായം തുടങ്ങിയ മരുന്നുകളെ നേര്‍പ്പിച്ച് സംസ്കരിച്ച് സൂക്ഷ്മരൂപം വരുത്തി ഉപയോഗിച്ചാല്‍ ബോധമനസ്സിനെ ഉത്തേജിപ്പിക്കാനാകും. ഒരാളിലെ ബോധമനസ്സിന്‍റെ ഉയര്‍ന്ന ശേഷികളെ ഉപയോഗപ്പെടുത്തി ഉപബോധമനസ്സിനെ ഉത്തേജിപ്പിക്കാനായാല്‍അതിലൂടെ മറ്റുള്ളവരുടെ ഉപബോധമനസ്സിനെ നിയന്ത്രിക്കാനുംഅതോടൊപ്പം അവയിലെ പോരായ്മകള്‍ പരിഹരിക്കാനും കഴിയാനാകുമോ എന്നും പൂര്‍വ്വികര്‍ അന്വേഷിച്ചിരുന്നു.

നാഡീവ്യൂഹംരൂപശരീരംവസ്ത്രം എന്നിവയ്ക്ക് പോരായ്മ വന്നാലും ചുറ്റുമുള്ള സാഹചര്യം പ്രതികൂലമായാലും മാനസികപ്രയാസങ്ങള്‍ ഉടലെടുക്കും. കഞ്ചാവ്എര്‍ഗോട്ട്കുറാശാണിഉമ്മം എന്നിവയുടെ സാരാംശങ്ങള്‍ നാഡീകോശങ്ങളില്‍ എത്തിയാല്‍ സാഹചര്യംവസ്ത്രംദേഹം എന്നിവ ഇല്ലാത്തവേണ്ടതില്ലാത്തഇന്ദ്രിയപ്രവര്‍ത്തനങ്ങള്‍ അനുഭവപ്പെടാത്തഒരുതരം തോന്നല്‍ ബോധമനസ്സിലും ഉപബോധമനസ്സിലും ഉടലെടുക്കും. ഈ ഘട്ടത്തില്‍ ചിലര്‍ക്ക് ശാന്തി അനുഭവപ്പെട്ടുകിട്ടും. ദേഹംവസ്ത്രം എന്നിവ അനുഭവപ്പെടാത്ത ഉപബോധമനസ്സിന്‍റെ ശേഷിക്ക് ശബ്ദത്തിന്‍റെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും എന്നൊരു വിശ്വാസം നിലവിലുണ്ട്. ഇത്തരം ഔഷധഗുണങ്ങള്‍ ചിലരില്‍ ഉല്‍പ്രേരണയേയും ഇച്ഛാശക്തിയേയും ആജ്ഞാശക്തിയെയും വര്‍ദ്ധിപ്പിക്കും. മറ്റു ചിലരില്‍ അവയെ ക്ഷയിപ്പിക്കും.

ഏതെല്ലാം അറിവുകളാണ്ദ്രവ്യങ്ങളാണ് ദുഃഖം ഉണ്ടാക്കുന്നത്അവ ഏതെല്ലാം ശരീരഭാഗങ്ങളെയാണ് ബാധിക്കുന്നത്അവയെ എങ്ങിനെയെല്ലാം പരിഹരിക്കാം എന്നത് വൈദ്യത്തിന്‍റെ വിഷയമാണ്.

ശ്രവിക്കാനും തൊടാനും കാണാനും രുചിക്കാനും മണക്കാനും എല്ലാം താല്‍പര്യം ഉണ്ടാകുന്നത് അത് ഇന്ദ്രിയസുഖം നല്‍കുന്നത് കൊണ്ടാണ്ഇന്ദ്രിയവിഷയങ്ങള്‍ ആദ്യം സുഖവും പിന്നീട് ദുഃഖവും ഉണ്ടാക്കും. ശ്രവിച്ചും സ്പര്‍ശിച്ചും കണ്ടുംരുചിച്ചും മണത്തിയും ഒത്തിരി അറിവ് നേടിയാല്‍ മാത്രം പോര, ദേഹവും നിര്‍മ്മിക്കണം.

ഓടിയുംദേഹഭാഗങ്ങള്‍ വളച്ചും ഇളക്കിയുംവര്‍ണ്ണതുണികള്‍ കൊണ്ട് ദേഹത്തെ പൊതിഞ്ഞുംതലയും മുഖവും പല കോലത്തില്‍ ക്ഷൗരം ചെയ്തോ അല്ലെങ്കില്‍ മുണ്ഡനം ചെയ്തോ ദേഹം മിനുക്കിയാല്‍ മാത്രം പോരഇത്തിരി സാമാന്യ അറിവും നേടണം. ഇവ രണ്ടിന്‍റെയും ഹിതകരമായ ചേര്‍ച്ചയുടെ ഉല്‍പന്നമാണ് ആരോഗ്യം.

അറിവ് എന്നത് സ്നേഹമാണ്സഹവര്‍ത്തിത്വമാണ്കാരുണ്യമാണ്ശാന്തതയാണ്വിനയമാണ്അന്നമാണ്ശക്തിയാണ് എന്ന് തിരിച്ചറിഞ്ഞ് ജീവിതത്തില്‍ ഉള്‍കൊള്ളണം. ബ്രഹ്മബോധത്തിന്‍റെ സന്തതിയാണ് എന്ന് ഗണിച്ച് അതിനെ ബഹുമാനിക്കണം.

അറിവിന്‍റെ നാലില്‍ ഒരു ഭാഗം സ്വന്തം നിലയില്‍ പഠിക്കണം. ഒരു ഭാഗം സമൂഹത്തില്‍ നിന്ന് പഠിക്കണം. ബാക്കി രണ്ടില്‍ ഒരു ഭാഗം പ്രകൃതിയും ഒരു ഭാഗം ഗുരുവും പഠിപ്പിച്ചു തരും. ചിലയിനം ഗുരുസമൂഹത്തില്‍ നിന്നുള്ള സങ്കല്‍പ്പങ്ങളും ചിന്തകളും  അറിവുകളും വ്യാപിച്ചത്ആചാരമാക്കി വ്യാപിപ്പിച്ചത്അത്തരം സമാജക്കാരില്‍ നിന്നുള്ള വചനം ആധിപത്യം പുലര്‍ത്തിയതാണ് ഇന്നുള്ള പലവിധ അശാന്തിക്കും അടിസ്ഥാനം. അത്തരം വിജ്ഞാനമാണ് ചിലരെ ജ്ഞാനദോഷിയും ദുര്‍ബലനും മുഴുവന്‍സമയ രോഗിയും ആക്കിയത്.

അറിവുകള്‍ അനുഭവത്തില്‍ നിന്ന് പഠിക്കണം. പഠിച്ച അറിവുകളെ നന്മയാക്കണംഅവനവന്‍റെയും മറ്റുള്ളവരുടെയും ക്ഷേമത്തിന് ഉപകാരമാക്കണം. അവയെ യുക്തിപൂര്‍വ്വവും തന്ത്രപൂര്‍വ്വവും മിതവും ഹിതവുമായി പ്രയോഗിക്കുമ്പോളാണ് അത് മര്യാദയാകുന്നത്അതില്‍ നിന്ന് അര്‍ത്ഥം ഉണ്ടാകുന്നത്അതില്‍ നിന്ന് ആരോഗ്യംമനോസുഖംദേഹസുഖം എന്നിവ  അനുഭവിക്കാനാകുന്നത്.

അറിവ് എന്ന ആഹാരത്തെ കര്‍മ്മത്തിലൂടെ സമ്പാദിച്ച്കര്‍മ്മത്തെയും അറിവിനെയും നിയന്ത്രിച്ച്ശക്തി നേടിധര്‍മ്മവും കടമയും പുണ്യവും നിര്‍വഹിക്കുമ്പോളാണ് ആനന്ദം രൂപപ്പെട്ട് കിട്ടുന്നത്. അപ്പോഴാണ് മനുഷ്യന്‍ Homo sapiens sapiens ആകുന്നത്. 

No comments:

Post a Comment