Tuesday 31 March 2020

വാജീകരണദര്‍ശനം 20. കാദര്‍ കൊച്ചി.

ഔഷധങ്ങള്‍ മുഖേനെ സംഭോഗശേഷിയെ വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയാണ് വാജീകരണചികിത്സ. വാജി എന്നാല്‍ കുതിര എന്നാണ് അര്‍ത്ഥം. ലൈംഗികശേഷിയുടെ ഉത്തേജനം, ബീജകോശങ്ങളുടെ ആരോഗ്യം എന്നിവ കൂടാതെ ആരോഗ്യമുള്ള തലമുറയെയും ഇത് ലക്ഷ്യംവെക്കുന്നു. വാജീകരണഔഷധങ്ങള്‍ നിത്യവുമെന്നോണം നാല്‍പ്പത് ദിവസം വരെ കഴിക്കണം.

ലൈംഗികാവയവങ്ങളുമായി ബന്ധപ്പെട്ട ഹോര്‍മോണുകള്‍, നാഡികള്‍, ധമനികള്‍, സിരകള്‍, ലസികാവാഹിനികള്‍ എന്നിവയിലെ തകരാറുകളാണ് സംഭോഗശേഷി കുറയുന്നതിലേയും സന്താനമില്ലായ്മയുടെയും മുഖ്യകാരണങ്ങള്‍. വാര്‍ദ്ധക്യമാറ്റങ്ങള്‍, മസ്തിഷ്കരോഗങ്ങള്‍, ഉദരഭാഗത്തെ ശസ്ത്രക്രിയകള്‍, ആഹാരക്കുറവ്, പ്രമേഹം, ആസക്തിരോഗങ്ങള്‍, മാനസികസംഘര്‍ഷങ്ങള്‍ പൊട്ടാസ്യത്തിന്‍റെ അപര്യാപ്തത, കരള്‍വീക്കം; കൂടാതെ ആമാശയത്തിലെ അമ്ലത, അതിരക്തസമ്മര്‍ദ്ദം, അലര്‍ജി, വിഷാദം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചില രാസഔഷധങ്ങളും ഇത്തരം പ്രയാസങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

പുരുഷന്മാരില്‍ ലൈംഗികപ്രവര്‍ത്തനത്തിന്‍റെ അറുപത് ശതമാനവും പാരസിമ്പതറ്റിക് നാഡിവിഭാഗവുമായി ബന്ധപ്പെട്ടാണ് നിലകൊള്ളൂന്നത്. പാരസിമ്പതറ്റിക് നാഡിവിഭാഗത്തിന്‍റെ ഉത്തേജനം മൂലം Acetylcholine പ്രവര്‍ത്തനം കൂടിയാല്‍ കൊറോണറിധമനികള്‍ സങ്കോചിക്കും. പള്‍മൊണറിധമനി വികസിക്കും. മൂത്രം ഒഴിക്കുന്ന തവണ, ശ്വസനനിരക്ക് എന്നിവ കൂടും. ശ്വസനനാളികള്‍ ചുരുങ്ങും. ശുക്ലസ്രവത്തിന്‍റെ തോത് വര്‍ദ്ധിക്കും. ലൈംഗികശേഷി സജീവമാകും. സ്ത്രീകളില്‍ കീഴുദ്വാരങ്ങള്‍ തുറയും. പാരസിമ്പതറ്റിക് നാഡിവ്യൂഹത്തിന്‍റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് ഉലുവ, കോഴിമുട്ട, കോഴിമാംസം തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ സഹായിക്കും.

ഉഴുന്ന് കൊണ്ട് തയ്യാറാക്കിയ വിഭവങ്ങള്‍ ശുക്ലഅളവ് വര്‍ദ്ധിപ്പിക്കും. ഇതുമൂലം പ്രോസ്റ്റേറ്റ്ഗ്രന്ഥിയുടെ വലുപ്പം വര്‍ദ്ധിക്കും. ശുക്ലനാളികള്‍ ചുരുങ്ങിപ്പോയവര്‍ പപ്പടം, ദോശ, ഉഴുന്നുവട, ഊത്തപ്പം തുടങ്ങിയ വിഭവങ്ങള്‍ കഴിക്കുന്നത് പതിവാക്കരുത്. മാംസ്യം ഏറെയുള്ള ഇനങ്ങള്‍ ഉയര്‍ന്ന താപത്തില്‍ പാചകം ചെയ്ത് പതിവായി ഉപയോഗപ്പെടുത്തിയാല്‍ അത് കോശവിഭജനത്തെ വികൃതമാക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ വീക്കം ഉള്ളവര്‍ പപ്പടം, കോഴിമുട്ട എന്നിവ അധികം കഴിക്കുന്നത്‌ ഒഴിവാക്കണം. ഫ്ലൂറയിഡ്‌ ഉള്ള ഇനങ്ങളും ഒഴിവാക്കണം. സെലീനിയം ഉള്ളത് ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

സിമ്പതറ്റിക്നാഡി വിഭാഗത്തിന്‍റെ പ്രവര്‍ത്തനം സജീവമായാല്‍ ലൈംഗികതാല്‍പര്യം കൂടും. ഇത്തരം ദ്രവ്യങ്ങള്‍ (മദ്യം, പുകയില, കാപ്പി, പായസം) ശ്വസനനാളികളെ വികസിപ്പിക്കും. നെഞ്ചിടിപ്പ് കൂട്ടും. ആനന്ദം നല്‍കും. ഓക്സിടോസിന്‍, മെലാടോണിന്‍, ഡോപാമിന്‍, സീറോട്ടോണിന്‍, ഹൈപോക്രെറ്റിന്‍ എന്നീ ഹോര്‍മോണ്‍ ഘടകങ്ങളും ലൈംഗികതാല്‍പര്യത്തെ വര്‍ദ്ധിപ്പിക്കും.

ചിലയിനം മലപാമ്പുകളെ അലങ്കാരപരമായി ശരീരത്തില്‍ ചുറ്റുന്ന രീതി ചിലയിടങ്ങളില്‍ നിലവിലുണ്ട്. ലൈംഗിക ഉത്തേജനം ലഭിക്കാന്‍ പാമ്പ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരും ഉണ്ട്. രക്താര്‍ബുദം, പേപ്പട്ടി വിഷബാധ, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവ ബാധിച്ച ഘട്ടങ്ങളില്‍ ലൈംഗിക ഉത്തേജനം അസാധാരണമാകും. 

വാതബലം കുറഞ്ഞതുകൊണ്ടാണ് ലൈംഗികബലം കുറയുന്നത്. ബലവര്‍ദ്ധനയ്ക്കായി കയ്പ്പ്, ചവര്‍പ്പ്, എരിവ് രസങ്ങളുള്ള ദ്രവ്യങ്ങള്‍ പ്രയോജനപ്പെടുത്തണം. വാതദോഷം, കഫദോഷം എന്നിവ സജീവമായാലും ലൈംഗികബലം കുറയും. കൊഴുപ്പ് അടങ്ങിയ ഔഷധങ്ങളെ പരിഹാരത്തിനായി പ്രയോജനപ്പെടുത്തണം. കഴുത്ത്, നട്ടെല്ല്, അരക്കെട്ട് എന്നീ ഭാഗങ്ങള്‍ ചലിപ്പിച്ചുള്ള വ്യായാമം പതിവായി ചെയ്യുന്നതും ലൈംഗികശേഷി മെച്ചപ്പെടാന്‍ സഹായിക്കും.

ലൈംഗികവിഷയത്തെ അമിതമായി അവഗണിക്കുന്ന സമീപനം ആധിക്കും മനോവ്യാധിക്കും മൈഗ്രയിന്‍ പോലുള്ള തലവേദന, അതിരക്തസമ്മര്‍ദ്ദം എന്നിവയ്ക്കും കാരണമാകും. അസന്മാര്‍ഗികമായ ലൈംഗികത പാപവുമായി ബന്ധപ്പെട്ട കാര്യമാണ്. പാപവും കുറ്റകൃത്യവും വിഭിന്നമാണ്. പ്രസിദ്ധം ചെയ്തുപോരുന്ന അത്തരം വാര്‍ത്തകളെ വായിക്കരുത്.

മാനസികപ്രയാസങ്ങള്‍ മൂലം രൂപപ്പെട്ട ലൈംഗികപോരായ്മകള്‍ പരിഹരിക്കാന്‍ ബെല്ലഡോണ വിഭാഗം മരുന്നുകളുടെ സത്ത് നേര്‍പ്പിച്ച് ഉപയോഗപ്പെടുത്താം. വെളുത്തുള്ളി, കുരുമുളക്, കടുക്, ആര്‍സനിക്, ലൈക്കൊപോഡിയം, മുളക് എന്നിവയുടെ ലഘുരൂപങ്ങള്‍ക്കും ലൈംഗികഉത്തേജനം ഉണ്ടാക്കാനുള്ള ഗുണമുണ്ട്. മരുന്നിന്‍റെ അളവ് അധികരിച്ചാല്‍ ഫലം വിപരീതം ആകാന്‍ ഇടവരാം. വെള്ളി, അലുമിനിയം എന്നിവയുടെ അംശം അടങ്ങിയ ഇനങ്ങള്‍ (നിലക്കടല, ബീഫ്; നേന്ത്രപ്പഴം) ചില ആളുകളില്‍ ധാതുശക്തിയെ പോഷിപ്പിക്കും.

മരച്ചീനി, കാരറ്റ് എന്നിവ പോലുള്ള നീണ്ടകിഴങ്ങുകള്‍; തേങ്ങ, കപ്പലണ്ടി എന്നിവ പോലുള്ള ഉരുണ്ട എണ്ണകുരുക്കള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്കും, പരന്നതും ഉരുണ്ടതുമായ കിഴങ്ങുകള്‍, ചെറിയ വിത്തുകള്‍, പുഷ്പങ്ങള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും ഹിതകരമായ ഉത്തേജകഘടകങ്ങള്‍ അടങ്ങിയിരിക്കും എന്ന് പൂര്‍വ്വികര്‍ ബലമായി വിശ്വസിച്ചു. തക്കാളി (ലൌ ആപ്പിള്‍)ചീര, കിഴങ്ങ്, ചേന എന്നിവ അടിവയര്‍ ഭാഗത്ത് അശ്മരി രൂപപ്പെടാന്‍ ഇടയാക്കും എന്ന നിഗമനത്തില്‍ അവര്‍ ഒഴിവാക്കിയിരുന്നു.

പുരുഷന്മാരില്‍ ലൈംഗികശേഷി  വര്‍ദ്ധിപ്പിക്കുന്ന ഇനങ്ങള്‍

ചെമ്പരത്തിപൂവ്, സൂര്യകാന്തിപൂവ്, ജമന്തിപൂവ്, പൂവന്‍പഴം, നേന്ത്രപ്പഴം, ഈന്തപ്പഴം, മാങ്ങ, മുരിങ്ങ, മുരിങ്ങയില, മല്ലിയില, തക്കാളി, തണ്ണിമത്തന്‍, വെണ്ടക്ക, കയ്പ്പക്ക, കൂണ്‍,‍ ജാതിക്ക, ബദാം, കശുവണ്ടി, ഉണക്കമുന്തിരി, പിസ്ത, അവഗാഡോ, ചോക്കലേറ്റ്, ജീരകം, തക്കോലം, മുളക്, കുരുമുളക്, ഏലം, തിപ്പല്ലി, വാളന്‍പുളി, ഓട്ട്സ്, ചോറ്, അരിയുണ്ട, പൂരപ്പൊടി, മുതിര, കടല, എള്ള്, കൊപ്ര, അടക്ക, മത്തങ്ങക്കുരു, പനയെണ്ണ, നിലക്കടല, നീളന്‍ കിഴങ്ങുകള്‍, ഇഞ്ചി, കാരറ്റ്, Maca (ക്കിഴങ്ങ്), മധുരക്കിഴങ്ങ്, കരിമ്പ്‌, തേന്‍, നെയ്യ്, ചുടോടെയുള്ള പാല്‍, തൈര്‍, എരുമയുടെ മാംസം, എരുമയുടെ വൃഷണം, മാനിന്‍റെ ലിംഗം, കടല്‍നായയുടെ ലിംഗം, Cantonese നായയുടെ ലിംഗം, കക്കയിറച്ചി, ഞണ്ട്, കല്ലുമ്മക്കായ, കോഴിമുട്ടയുടെ ഉണ്ണി, കോഴിമാംസം, ബ്രാണ്ടി, കറുപ്പ്, പുകയില, ചുവന്ന വൈന്‍.

പുരുഷശക്തിയെ വര്‍ദ്ധിപ്പിക്കുന്ന സസ്യ മരുന്നുകള്‍ (മാതൃസത്ത്)


Yohimbinum.
 
Withania somnifera.

Allium sativa. 

Damiana.
 
Fenugreek.

Ginseng.

Liquorice. 

Nux vomica. 

Sabal serrulate.
 
Tribulus.
 
Cinnamon.
 
Veratrum album.

Taraxacum.

Thuja.
 
Pilocarpus.

Podophyllum.

Lobelia.

Tabacum.

Fucus vesiculosus.

Ginkgo biloba.

Dioscorea.

Equisetum.

Agnus castus.     


സ്ത്രീകളില്‍‍ ലൈംഗികശേഷി  വര്‍ദ്ധിപ്പിക്കുന്ന  ഇനങ്ങള്‍

പപ്പായ, കാപ്പി, ചോക്കലേറ്റ്, ബദാം, ഈന്തപ്പഴം, അവഗാഡോ, കുരുമുളക്, എള്ള്, ഒലീവ് ണ്ണ, കാര്‍കോലരി, ഉലുവ, ആശാളി, ബീന്‍സ്, ഉള്ളി, ചേന, മധുരക്കിഴങ്ങ്, ഇരട്ടിമധുരം, വൈന്‍, തേന്‍, കല്ലൂമ്മക്കായ, കാരറ്റ്, കശുവണ്ടി, കോഴി, നേന്ത്രപ്പഴം, ചെമ്പരത്തിപൂവ്, വാനില, ഉഴുന്നുവട.
 
സ്ത്രീകളില്‍‍ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന സസ്യമരുന്നുകള്‍ (മാതൃസത്ത്)

Damiana.
 
Thuja.

Ginseng.
 
Humulus lupulus.
 
Hyoscyamus.

Sabal serrulate.
 
Taraxacum.
 
ഓജസ്, യൗവ്വനം എന്നിവ മെച്ചപ്പെടുത്തുന്നതിന് ആഴ്‌ചയിൽ ഒരിക്കൽ എന്നോണം രാജാമൃതതൈലം (ഹോമിയോപ്പതിക്) പുരട്ടുക.
*


No comments:

Post a Comment