പ്രപഞ്ചത്തിലെ അവസ്ഥാവീര്യം പോലെ മനുഷ്യന്‍ അനുഭവിക്കുന്ന രോഗത്തിൻ്റെ വീര്യവും പൊതുവേ ഉഷണം അല്ലെങ്കില്‍ ശീതം എന്ന് തരംതിരിക്കാനാകും. കാനഡ, റഷ്യ, ചൈന, അമേരിക്ക, സ്വീഡന്, ഡെന്മാര്ക്ക് തുടങ്ങിയവ താരതമ്യേനെ ശീത രാജ്യങ്ങളാണ്. അവിടത്തെ ആളുകളില്‍ ഭൂരിപക്ഷവും ഉഷ്ണ ദേഹവിഭാഗക്കാരാണ്. ഈ ദേശങ്ങളില്‍ ലഭ്യമാകുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ പൊതുവേ ഉഷ്ണയിനങ്ങളാണ്. ഈ ദേശങ്ങളിലെ സഹജശീതഘടകങ്ങള്‍ പ്രതികൂലമായാലും അതുമൂലമുള്ള രോഗപ്രയാസങ്ങള്‍ ഇവരെ വലിയ തോതില്‍ അലട്ടുകയില്ല. ഉഷ്ണ നിജദോഷങ്ങള്‍ സജീവമായാലും ആര്ജിത ഉഷ്ണദോഷങ്ങള്‍ ബാധിച്ചാലും അത് അവരുടെ ജീവന് വളരെയധികം ഭീഷണി ഉയര്ത്തും. രോഗപ്രയാസങ്ങളെ തീവ്രമാക്കും.
കേരളം, സിലോണ്‍, കുവൈറ്റ്, നൈജീരിയ തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ പൊതുവേ ശീതദേഹപ്രകൃതിക്കാരാണ്. ഇവരെ ഗുരുതരമായി ബാധിക്കാനിടയാകുന്നുത് ശീതദോഷങ്ങളോ ശീത ആര്ജിതദോഷങ്ങളോ ആണ്. സഹജ ഉഷ്ണഘടകങ്ങള്, ഉഷ്ണദോഷങ്ങള്‍ എന്നിവയ്ക്ക് ഇവരുടെ ദേഹത്തില്‍ വലിയ തോതിലുള്ള ഉപദ്രവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയില്ല. ഉഷ്ണരോഗങ്ങള്‍ പിടിപെട്ടാല്‍ തന്നെയും തീവ്രമാകുകയും ഇല്ല. ശീത അന്തരീക്ഷവും ശീതദോഷങ്ങളും ശീതരോഗങ്ങളും ഇവിടത്തെ ആളുകള്‍ക്ക് അനഭിലഷണീയമായ സംഗതിയാണ്. ഇത്തരം ശീതപ്രയാസങ്ങളുടെ ലഘു അവസ്ഥയില്‍ ശീതദ്രവ്യങ്ങളെയും ഗുരു അവസ്ഥയില്‍ ഉഷ്ണ ദ്രവ്യങ്ങളെയും പ്രയോജനപ്പെടുത്തണം. ശ്ലീപദം ഒരു ശീതരോഗമാണ്. അതിന്‍റെ ലഘു അവസ്ഥയില്‍ കടുകുരോഹിണിയും ഗുരു അവസ്ഥയില്‍ കുരുമുളകും ആ നിലയ്ക്ക് ഔഷധങ്ങളാണ്.
വേനല്‍ഋതുവില്‍ രോഗങ്ങള്‍ക്ക് പൊതുവില്‍ കാരണമാകുന്നത് ഉഷ്ണദോഷങ്ങള്‍ തന്നെയാണ്. ഉഷ്ണരാജ്യങ്ങളില്‍ വസിക്കുന്നവരില്‍ കുറച്ച്പേര്‍ ഉഷ്ണ ദേഹപ്രകൃതിക്കാരാണ്. അവരെ ഉഷ്ണദോഷങ്ങള്‍ ബാധിച്ചാല്‍ ഗുരുതരമാകാന്‍ ഇടവരും. ശീതപ്രകൃതിക്കാരില്‍ ചിലരുടെ ദേഹം വാര്ധക്യത്തില്‍ എത്തുമ്പോള്‍ ഉഷ്ണപ്രകൃതിയായി മാറും.
എക്സിമ, പോളം, ഗൌട്ട്, രക്തസ്രാവം തുടങ്ങിയ രോഗമുള്ളവര്‍, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചര്‍മ്മത്തില്‍ ഉഷ്ണം, വിയര്‍പ്പില്ലായ്മ, ആമാശയത്തില്‍ എരിച്ചില്‍ എന്നിവ ഉള്ളവര്‍ പൊതുവില്‍ ഉഷ്ണദേഹവിഭാഗക്കാരാണ്. ഉഷ്ണദേഹപ്രകൃതിക്കാര്‍ക്ക് ശീതപദാര്‍ത്ഥങ്ങളോട് ഇഷ്ടം കൂടും. ഉഷ്ണദോഷങ്ങളോടുള്ള രോഗവിധേയത്വം കൂടുതലായിരിക്കും. ഉഷ്ണരോഗങ്ങള്‍ ഇവരില്‍ എളുപ്പം പിടിപെടും.
വേനലില്‍ മഴ പെയ്താല്‍ ആര്ജിത ഉഷ്ണദോഷങ്ങളുടെ വീര്യം വേഗത്തില്‍ നഷ്ടപ്പെടും. മഴയെ പ്രതീക്ഷിക്കുന്നതോടൊപ്പം ആര്ജിത ഉഷണദോഷങ്ങളെ വരുതിയിലാക്കാന്‍ ഉഷ്ണവീര്യം കുറവുള്ള ഉഷ്ണ ആഹാരദ്രവ്യങ്ങളെയും ശീതയിന ആഹാരദ്രവ്യങ്ങളെയും, കൂടാതെ ലഘു ഉഷ്ണഔഷധങ്ങളെയും പ്രയോജനപ്പെടുത്തുന്ന രീതി മുന്ക്കാലങ്ങളില്‍ നിലവിലുണ്ടായിരുന്നു.
വെളുത്തുള്ളി, വിനാഗിരി, വഴുതിന, തക്കാളി എന്നിവ ഉഷ്ണഗുണം അധികമുള്ള ആഹാരയിനങ്ങളാണ്. അവയെ ഉഷ്ണ ദേഹപ്രകൃതിക്കാര്‍ വേനല്‍ക്കാലത്ത് വര്‍ജ്ജിക്കണം. കായം, ചുക്ക്, കുരുമുളക്, തിപ്പല്ലി, കടുക്, മദ്യം എന്നിവയും ഉഷ്ണവീര്യം കൂടുതല്‍ അടങ്ങിയ ദ്രവ്യങ്ങളാണ്. ഇവയെയും ഒഴിവാക്കണം.
ജീരകം, കാപ്പി, ഇഞ്ചി, മഞ്ഞള്‍, മുതിര, അമര, കടല, വന്‍പയര്‍, തുവരപരിപ്പ്, ഉലുവ, മുരിങ്ങ, കൈപ്പക്ക, പടവലം, മത്തങ്ങ, ചക്ക, കൈതച്ചക്ക, മാങ്ങ, ഉരുളക്കിഴങ്ങ്, മരച്ചീനി, ചേന, ഉള്ളി, ഗോതമ്പ്, ഓട്സ്, ബാര്‍ലി, ചുവന്ന അരി, മുളക്, നാരങ്ങ, ഇലക്കറിയിനങ്ങള്‍, തേയില, വെളിച്ചെണ്ണ, പാംഓയില്‍, എള്ളെണ്ണ, ഒലിവ് എണ്ണ, മീനെണ്ണ, മുട്ട, മാംസം, പുളിച്ചമോര്, ആട്ടിന്പാല്, എരുമനെയ്യ്, മത്സ്യം, തേന്‍, ഉഷ്ണപാനീയങ്ങള്‍, ഉറവ ജലം എന്നിവയില്‍ ഉഷ്ണഗുണം ഉണ്ടെങ്കിലും താരതമ്യേനെ കുറവാണ്.
അയമോദകം, ഉമ്മം, കടുക്ക, കറുപ്പ്, ശതകുപ്പ, കാഞ്ഞിരം, ആര്യവേപ്പ്, കടുകുരോഹിണി, മുത്തങ്ങ, വിഴാലരി, വയമ്പ്, കടലാടി, ആവണക്കെണ്ണ എന്നിവയും ഉഷ്ണവീര്യം കൂടുതലുള്ളവയാണ്. ഉഷ്ണഗുണമുള്ള ദ്രവ്യങ്ങള്‍ ജലത്തില്‍ കലര്‍ത്തി ഉപയോഗിച്ചാല്‍ അവ ലഘുഉഷ്ണ ഔഷധങ്ങളായി പ്രവര്‍ത്തിക്കും. വേനല്‍പ്രയാസങ്ങളെ ലഘൂകരിക്കാന്‍ വെളുത്തുള്ളി ലഘു അളവില്‍ ചര്‍മ്മത്തില്‍ പ്രയോഗിക്കുന്ന രീതി നിലവിലുണ്ട്.
No comments:
Post a Comment