Tuesday, 31 March 2020

ഭിഷഗ്വരദര്‍ശനം. 25. Kader Kochi.

ജീവശക്തിമനസ്സ്ഇന്ദ്രിയങ്ങള്‍സപ്തധാതുക്കള്‍, ധാതുമലങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് വ്യക്തി. ആരോഗ്യസംരക്ഷണം ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമാണ്. ദേശവും വസ്തുക്കളും കാലവും ഉള്‍പ്പെട്ടതാണ് സാഹചര്യം. വ്യക്തിയിലെ സഹജഗുണങ്ങള്‍, ജീവിക്കുന്ന സാഹചര്യം എന്നിവ ലളിതവും ഹിതവുമായാല്‍ സുഖവും, അത് അലോസരമായാല്‍‍‍‍ ദുഃഖവും അനുഭവപ്പെടും. ധാതുക്രമം തെറ്റുമ്പോള്‍, ധാതുക്കള്‍ ക്ഷയിച്ചുതുടങ്ങുമ്പോള്‍ എത്രയും വേഗം അതിനെ പരിഹരിക്കേണ്ടതുണ്ട്. ആരോഗ്യം മെച്ചപ്പെടുത്തിയാല്‍ പിടിപെടാന്‍ ഇടവന്ന  രോഗങ്ങൾ സ്വയം ഭേദമാകും. ധാതുവൈഷമ്യം, ദോഷങ്ങള്‍ എന്നിവ മൂലം രോഗങ്ങള്‍ സംജാതമാകുമ്പോഴും അവ തീവ്ര അവസ്ഥയെ പ്രാപിക്കുന്ന സന്ദര്‍ഭങ്ങളിലും രോഗപരിഹാരത്തിന് മരുന്നുകള്‍ വേണ്ടതുണ്ട്. അത് സംഘടിപ്പിച്ച് പ്രയോഗിക്കാന്‍ സഹായികള്‍ വേണ്ടതുണ്ട്. അത്തരം സഹായികളിലെ ഉത്തമ വ്യക്തിയാണ് ഭിഷഗ്വരന്‍.

രോഗത്തെ സൂക്ഷ്മമായി അറിയുന്നവന്‍ഷധം കുറയ്ക്കാനുള്ള ഔഷധത്തെ അറിയുന്നവന്‍ഭിഷക് കൈവശം ഉള്ളവന്‍അതിന്‍റെ വിവിധ പ്രയോഗങ്ങള്‍ അറിയുന്നവന്‍ഭ്രാന്ത്‌ മാറ്റുന്നവന്‍, ഭീതി മാറ്റുന്നവന്‍ എല്ലാമാണ് ഭിഷഗ്വരന്‍. ദുഃഖം അനുഭവിക്കുന്നവരേയും വേദന കൊണ്ട് ക്ലേശിക്കുന്നവരേയും ഔഷധങ്ങള്‍ മുഖേനെ സഹായിക്കുക എന്നതാണ് അയാളുടെ മുഖ്യ ദൗത്യം.

രോഗിയെ ശുശ്രൂഷിക്കുക, ദേഹധാതുക്കളില്‍  നിന്ന് അഴുക്കുകളെ നീക്കം ചെയ്ത് ശുദ്ധിവരുത്തുക (Cure), ധാതുവൈഷമ്യം പരിഹരിക്കുക, ദോഷങ്ങളെ നിര്‍വ്വീര്യമാക്കി രോഗിയെ സുഖപ്പെടുത്തുക, അകാല മരണത്തില്‍ നിന്ന് രോഗിയെ രക്ഷിക്കുക എന്നതെല്ലാം ഭിഷഗ്വരന്‍റെ തൊഴില്‍പരമായ കടമയാണ്.

രോഗികളുടെ സുഹൃത്തും വഴികാട്ടിയുമാണ് ഭിഷഗ്വരന്‍. ആരോഗ്യസംരക്ഷണംരോഗപ്രതിരോധംഅശുദ്ധിനിര്‍മാര്‍ജനം, വിഷനിര്‍മാര്‍ജനംരോഗശമനം, രോഗനിവാരണം, ദോഷ നിര്‍വ്വീര്യകരണംആയുസ്സ് വര്‍ദ്ധന എന്നിവ നടപ്പാക്കാന്‍ വേണ്ട യുക്തികള്‍ദ്രവ്യങ്ങള്‍ എന്നിവ സംബന്ധിച്ച് വേണ്ട അറിവ് കരസ്ഥമാക്കിയവനും യുക്തിയെ സന്ദര്‍ഭോചിതം പ്രയോജനപ്പെടുത്താന്‍ പ്രാപ്തി നേടിയവനുമായിരിക്കണം അയാള്‍.

ജന്മനാ തന്നെ ആരും ഭിഷഗ്വരന്‍ ആകുന്നില്ല. വൈദ്യ തൊഴിലില്‍ പ്രവേശിക്കുന്നതിന് ബിരുദം മാത്രം നേടിയാല്‍ പോരവേണ്ട അനുഭവപരിചയവും സ്വായത്തമാക്കണം. വൈദ്യനിയമങ്ങളും രീതികളും നാല്‍പ്പത് തവണ ആവര്‍ത്തിച്ച് പഠിക്കണം. ചികിത്സയ്ക്ക് തയ്യാറായി എത്തുന്ന ഓരോ രോഗിയുടേയും ധാതുക്കളുടെ സൗമ്യവും വൈഷമ്യവും നിമിഷനേരം കൊണ്ട് നിര്‍ണ്ണയിക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും വേണ്ട പ്രാപ്തി സമ്പാദിച്ചിരിക്കണം.

ആഗന്തുജരോഗത്തില്‍ അതിന് ഇടയാക്കുന്ന ബാഹ്യകാരണങ്ങളെ തല്‍സമയം തന്നെ അറിയാനുള്ള കഴിവ് നേടിയിരിക്കണം. ഉഷ്ണ ശീത ലക്ഷണങ്ങള്‍ഉഷ്ണ ശീത ദ്രവ്യങ്ങള്‍ഉഷ്ണ ശീത സാഹചര്യങ്ങള്‍ എന്നിവ ഏതൊക്കയാണ് എന്ന് അറിഞ്ഞുവെയ്ക്കണംചികിത്സാപരിജ്ഞാനം അനുഭവത്തില്‍ നിന്ന് പഠിച്ചവനാകണം. ഔഷധദ്രവ്യങ്ങളെ മാതൃരൂപത്തിലുളള അളവിലും ലഘുഅളവിലും മനുഷ്യന്‍റെ ആരോഗ്യാവസ്ഥയിലും രോഗാവസ്ഥയിലും പ്രയോഗിച്ച് അവയുടെ ഗുണം അറിഞ്ഞിരിക്കണം. ഓരോ പ്രപഞ്ചദ്രവ്യവും ആരോഗ്യപരിപാലനത്തിനും രോഗനിവാരണത്തിനും പറ്റുമോ എന്ന് ഇടയ്ക്കിടെ പരീക്ഷിച്ച് ബോദ്ധ്യമാക്കി വെയ്ക്കണം. പ്രകൃതി നിഗൂഡതകള്‍, പ്രകൃതി ഉപായങ്ങള്‍ എന്നിവ പരപ്രേരണയില്ലാതെ അന്വേഷിച്ച്‌ തിരിച്ചറിഞ്ഞ് അവ മനുഷ്യനന്‍മയ്ക്ക് പ്രയോജനപ്പെടുത്തണം. 

രോഗം മാറ്റണമെന്ന താല്‍പര്യംമാറ്റാനുള്ള ഉത്സാഹം എന്നീ ഗുണങ്ങളെ ഇടയ്ക്കിടെ പരിപോഷിപ്പിക്കണം. ജീവന് ഹാനികരമായ സംഗതികള്‍ എത്ര ലഘുവായാലും തീവ്രങ്ങളായാലും അതിനെ ചികിത്സിക്കാന്‍ എപ്പോഴും ഉത്സാഹം കാണിക്കണം. അസാദ്ധ്യരോഗങ്ങള്‍  സാവകാശമായാലും പരിഹരിക്കാന്‍ പരിശ്രമിക്കണം. ചികിത്സയ്ക്ക് തടസ്സം നില്‍ക്കുന്ന ഘടകങ്ങളെ യഥാസമയം തിരിച്ചറിയാനുള്ള ശേഷി നേടണംചികിത്സാനുഭവങ്ങള്‍ വരുംതലമുറയിലോട്ട്  കൈമാറ്റം ചെയ്യാന്‍ ഉത്സാഹം കാണിക്കണം.

പരമ്പരാഗതമായി നടപ്പാക്കിപോരുന്ന ആരോഗ്യമുറകള്‍ സന്ദര്‍ഭോചിതമായി പരിഷ്ക്കരിക്കണം. ഓരോ ദേശത്തിനും ഋതുക്കള്‍ക്കും യോജിച്ച തനത് ആരോഗ്യരീതികള്‍ചികിത്സാരീതികള്‍ എന്നിവ വികസിപ്പിക്കണം. പുതിയ ആഗോള ആരോഗ്യരീതികള്‍ പഠിക്കണം. ലോകവിജ്ഞാനം കാലോചിതമാക്കണം. പരിഷ്ക്കാരങ്ങളുടേയും വാണിജ്യ താല്‍പര്യങ്ങളുടേയും ഭാഗമായി പുതിയ പ്രയോഗരീതികള്‍ പ്രാദേശികമായി നടപ്പില്‍വരുത്തുമ്പോള്‍ അത് സാമാന്യബുദ്ധിക്ക്‌ നിരക്കുന്നതാണോസാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്നതാണോ, അനുഭവത്തില്‍ വരുത്താന്‍ കഴിയുന്നതാണോ എന്ന് ശ്രദ്ധിക്കണം.

പെരുമാറ്റത്തില്‍ ഭിഷഗ്വരന്‍ മാതൃകയാകണം. ഭിഷഗ്വരന്‍റെ വേഷംരൂപം, ഭാഷ എല്ലാം കാലോചിതമായി അലങ്കരിച്ചതാക്കണം. അലങ്കാരം മറ്റുള്ളവരില്‍ ഒരുതരം മതിപ്പ് ജനിപ്പിക്കും. മനോഭാവം എപ്പോഴും തിളക്കമുള്ളതാക്കണം. അഭിമാനംഅഭിരുചിവിവേകംഇണക്കംഭൂതദയസഹാനുഭൂതിആര്‍ദ്രതഇഷ്ടംവാത്സല്യം എന്നീ ഗുണങ്ങളെ പരിപോഷിപ്പിക്കണം. നിത്യവും രാവിലെ സ്നേഹംവാത്സല്യം, ദയ എന്നിവയെ മനസ്സ് നിറയെ തുളുമ്പുന്ന രീതിയില്‍ നിറയ്ക്കണം. അത് മരുന്നുകളോടൊപ്പം വിളമ്പണം.

ശുചിത്വം പാലിക്കുന്നവനും പാലിപ്പിക്കുന്നവനും ദ്രവ്യമോഹം അധികം ഇല്ലാത്തവനും ആകണം. സഹിക്കാനും സമാധാനിക്കാനും പൊറുക്കാനും ഉള്ളതുകൊണ്ട് സംതൃപ്തിയടയാനും ചികിത്സകന് കഴിയണം. ദ്രോഹം ചിന്തിക്കാതെചെയ്യാതെ, എപ്പോഴും നന്മ മാത്രം ചിന്തിക്കണം. ചുറ്റുമുള്ള ആളുകളെ ശാരീരികവും മാനസികവും ആയി ആരോഗ്യവാന്മാരാക്കാന്‍ധാതു സമ്പൂര്‍ണ്ണരാക്കാന്‍, ഒരുങ്ങിയിരിക്കുന്ന ഭിഷ്വഗരന് അച്ചടക്കം, ഇന്ദ്രിയനിയന്ത്രണംസഹിഷ്ണുതത്യാഗമനസ്ഥിതി എന്നിവയും വേണം.

പരിഭവം പറയുന്നവനാണ് രോഗി. അത് കേള്‍ക്കേണ്ടവനാണ് ഭിഷഗ്വരന്‍. രോഗി വരുന്നത് രോഗവിമുക്തി തേടിയാണ്. ചിലര്‍ വരുന്നത് രോഗവിവരം പറഞ്ഞ് അത്തരത്തില്‍ സുഖം നേടാനാണ്. ഭിഷഗ്വരന്‍‍‍‍‍ അത് മുഴുവന്‍ കേള്‍ക്കണം. രോഗവിവരവും ശീലങ്ങളും പറയാന്‍ രോഗിയെ അനുവദിക്കണം. ആവലാതിവിഷയങ്ങള്‍ആധികള്‍വ്യാധികള്‍ എല്ലാം ക്ഷമയോടെ കേള്‍ക്കണം. വിവിധ പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ രോഗകാര്യങ്ങളെ പല രീതിയില്‍ അവതരിപ്പിക്കുന്നവര്‍ ആയിരിക്കും. വിത്യസ്ത മുഖഭാവങ്ങള്‍ ഉള്ളവര്‍ ആയിരിക്കും. അത് കേള്‍ക്കാനുള്ള ക്ഷമയും സഹനശക്തിയും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രാപ്തിയും ഭിഷഗ്വരന്‍ സ്വായത്തമാക്കണം.

രോഗവിവരങ്ങള്‍ പെരുപ്പിച്ച് പറയുന്നവരെ നിയന്ത്രിക്കണം. ആവശ്യമായ രോഗകാര്യങ്ങള്‍ ഭവ്യതയോടെതന്ത്രപൂര്‍വ്വം ചോദിക്കണം. രോഗിയില്‍ താല്‍പര്യമുണ്ട് എന്നുള്ള വിശ്വാസം ജനിപ്പിക്കുന്നതിന് വേണ്ടി അനാവശ്യകാര്യങ്ങള്‍ ആണെങ്കില്‍ പോലും കേട്ടതായി അഭിനയിക്കണം. അവരുടെ ഭാഷയിലും പെരുമാറ്റത്തിലും ഉണ്ടായ അനൌചിത്യത്തെ അവഗണിക്കാനും മറക്കാനും പഠിക്കണം. 

രോഗിയോട് രോഗകാരണം ചോദിക്കരുത്. കാരണം ഉഷ്ണം അല്ലെങ്കില്‍ ശീതം എന്ന് ഭിഷഗ്വരന്‍ ധരിക്കണം. രോഗവര്‍ദ്ധനവിനുള്ള കാരണങ്ങള്‍ മാത്രമേ ചോദിക്കാന്‍ പാടുള്ളൂ. രോഗികള്‍ക്ക് അറിവില്ലാത്ത വിഷയം സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിച്ചോ, വിരുദ്ധ അഭിപ്രായങ്ങള്‍ പറഞ്ഞോ രോഗിയെ വിഷമിപ്പിക്കരുത്. രോഗിയോട് പ്രത്യേകം വിവരങ്ങള്‍ എടുത്ത് ചോദിച്ച് രോഗലക്ഷണങ്ങളെ സൃഷ്ടിക്കരുത്. രോഗികളുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കണം.  മരുന്ന് കഴിച്ചതുമൂലം ആശ്വാസം ലഭിച്ചാല്‍രോഗവര്‍ദ്ധനവ്‌ ഉണ്ടായാല്‍ ആ വിഷയം പറയാന്‍ രോഗിയെ അനുവദിക്കണം. മറ്റ് ആളുകളുടെ രോഗവിശേഷങ്ങള്‍രോഗിക്ക് ഇഷ്ടമില്ലാത്ത വര്‍ത്തമാനങ്ങള്‍ ഒന്നും രോഗികളോട് പറയരുത്. വൈദ്യവുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ ആണെങ്കില്‍ ചികിത്സകന്‍ കഴിവതും ശ്രദ്ധിക്കരുത്. അപ്രിയവിഷയങ്ങള്‍  പറയരുത്,  അന്വേഷിക്കരുത്.

ഭിഷഗ്വരന്‍ ആദ്യം പഠിക്കേണ്ടത് സാന്ത്വന മന്ത്രങ്ങളാണ്. സാങ്കേതിക പദങ്ങളേക്കാള്‍‍ ശാന്തി മന്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. രോഗത്തിന്‍റെ എല്ലാ ഘട്ടത്തിലും സാന്ത്വനപരിചരണത്തിന് പ്രസക്തിയുണ്ട്. സ്ത്രീകള്‍ ഇരുന്നൂറ് ഹെര്‍ട്സ് ആവൃത്തിയിലും ആണുങ്ങള്‍ നൂറ്റിമുപ്പത് ഹെര്‍ട്സ് ആവൃത്തിയിലുമാണ് സാധാരണ നിലയില്‍ സംസാരിക്കുന്നത്. ഭിഷഗ്വര ഉപദേശം അതിനേക്കാള്‍ കുറഞ്ഞ ആവൃത്തിയില്‍ ആക്കണം. ആശ്വാസവാക്കുകള്‍ മധുരഭാവത്തോടെ പറയണം. രൂപംഭാവംനോട്ടംവാക്ക്തലോടല്‍ എന്നിവ കൊണ്ടുംഔഷധങ്ങള്‍ കൊണ്ടും ശാന്തി നല്‍കണം. ആളും തരവും അനുസരിച്ച് ആശ്വാസവാക്കുകള്‍ പറയാന്‍ ശീലിക്കണം. വാക്കുകള്‍ രമ്യമായും സാവധാനത്തിലും പറയണം. വിഷമമുള്ള വാക്കുകള്‍ പറയേണ്ട സന്ദര്‍ഭം ഉദിച്ചാല്‍ വാക്കുകളെ വിഴുങ്ങണം. പുഞ്ചിരിഭാവം അഭിനയിക്കണം.

ജീവിതം യാഥാര്‍ത്ഥ്യവും നൈമിഷികവുമാണ്. ജീവിതത്തിന്‍റെ ഉല്‍പന്നമാണ് സുഖം. രോഗപരിഹാരം പ്രതീക്ഷയാണ്. അസുഖഘട്ടത്തില്‍ ഒരോ നിമിഷവും വൈകിക്കാതെ ആശ്വാസം സംഘടിപ്പിച്ച് കൊടുക്കേണ്ട ബാദ്ധ്യത ചികില്‍സകനുണ്ട് എന്ന ഒരു ബോധം എപ്പോഴും വെച്ചുപുലര്‍ത്തണം. വാര്‍ദ്ധക്യത്തില്‍ "രോഗങ്ങളുടെ പരിഹാരം" പോലെ ‘ആരോഗ്യം’ എന്നതും പ്രതീക്ഷയാണ്. രോഗപ്രയാസങ്ങള്‍ കുറയും എന്ന രീതിയില്‍ പറഞ്ഞ് പ്രതീക്ഷ നല്‍കണം. അത് രോഗികളുടെ വേദനയെ ലഘൂകരിക്കും. അത് സമാധാനംശാന്തി എന്നിവയെ പ്രദാനം ചെയ്യും. രോഗം മാറുമെന്നുള്ള ഒരു വിശ്വാസം  വൃദ്ധരായ രോഗിയില്‍ ആദ്യം ജനിപ്പിക്കണം. വൈദ്യന് പ്രാപ്തിയുണ്ട്, നല്‍കുന്ന മരുന്നിന് ശേഷിയുണ്ട് എന്ന് തോന്നല്‍ സൃഷ്ടിക്കണം. പ്രത്യാശ (Hope) നല്‍കണം. അത് രോഗികള്‍ക്ക് നല്‍കാനായി ഭിഷഗ്വരന്‍ എപ്പോഴും കൈവശം കരുതിവെയ്ക്കണം.

രോഗിയിൽ ജീവനുണ്ടെങ്കിൽ, രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രോഗത്തിന്‍റെ ഏത് ഘട്ടത്തിലായാലും പ്രതിവിധിയുണ്ട് എന്ന് ഭിഷ്വഗരന്‍ ഇടയ്ക്കിടെ ഓര്‍ക്കണം. സംഭവിച്ചതെല്ലാം നല്ലതിന്സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന നിലയിലുള്ള മന്ത്രം ഇടയ്ക്ക് പ്രയോഗിക്കണം. സാന്ത്വനമന്ത്രങ്ങള്‍ ഒന്നിച്ച് നല്‍കണം. മരുന്നുകള്‍ വിഭജിച്ച് തവണകളായി നല്‍കിയാലും മതി.

അശുദ്ധിയുടെ തോത്, അവയുടെ ഉറവിടംപഴക്കം, ഗതി, പരിണാമം; ദോഷങ്ങളുടെ ശക്തി,
കേന്ദ്രം; രോഗിയുടെ ബലംരോഗത്തിന്‍റെ സൂചകങ്ങള്‍ എന്നിവയെ എല്ലാം പരിശോധിച്ചറിയണം. രോഗിയെ പരിശോധിക്കുന്നത് ആഘോഷമാക്കി നടത്തണം. ഓരോ പരിശോധനാവേളയിലും രോഗിയുടെ വയര്‍ കൊട്ടി നോക്കണം. ഉപകരണം ഉപയോഗിക്കുമ്പോള്‍ നെഞ്ചിടിപ്പ് മാത്രം നോക്കിയാല്‍ പോര വയറും നോക്കണം. പരിശോധനാവേളയില്‍ ചികിത്സകന്‍ പരിഭ്രമം കാണിക്കരുത്. ശരീരഭാഷ വിനയമാക്കണം. സ്ത്രീകളില്‍ ഇടതുകയ്യിലെ നാഡിയാണ് പരിശോധിക്കേണ്ടത്. തടവുമ്പോള്‍ വലത് നിന്ന് ഇടത്തോട്ട് എന്ന നിലയിലും ഇടതുകയ്യില്‍‍ നിന്ന് പുറത്തോട്ട് എന്ന രീതിയിലും തടവണം.

രോഗികളുടെ വീടുകളില്‍ ഭിഷഗ്വരന്‍ വിളിക്കാതെ പോകരുത്. അസമയത്തും അനാവശ്യമായും രോഗികളെ സന്ദര്‍ശിക്കരുത്. വാര്‍ഡുകളിലൂടെയുള്ള രോഗീസന്ദര്‍ശനം സഹായികളേയും കൂട്ടിയുള്ള പട പുറപ്പാട് ആക്കരുത്. ചികിത്സാമുറിയെ യുദ്ധഭൂമിയാക്കരുത്. ചികിത്സാലയത്തെ സത്രം ആക്കണം. ചികിത്സയെ സല്‍ക്കാരമാക്കണം (Treatment).

രോഗിയെയും ഔഷധങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ്  പ്രധാന ദൌത്യം. ഇവ സമ്മേളിക്കുമ്പോളാണ് ചികിത്സാഫലം സംഭവിക്കുന്നത്. ചികിത്സ എന്നത് ഭിഷ്വഗരന് കര്‍മ്മവും രോഗിക്ക് ആശ്വാസകാര്യവും ആണ്. കര്‍മ്മങ്ങള്‍ ആവര്‍ത്തിച്ച് ചെയ്ത് അഭ്യാസിയാകണം. പരിശോധനാപരിജ്ഞാനവും രോഗപരിഹാര പരിജ്ഞാനവും കാലോചിതമാക്കണം. സന്ദര്‍ഭം അനുസരിച്ച് ശോധനരീതികള്‍ശമനരീതികള്‍ എന്നിവ പ്രയോഗിക്കാന്‍ അറിയണം. ചികിത്സയുടെ ലക്ഷ്യം അന്തിമമായി രോഗവിപരീതമാണ് എന്ന ബോധം എപ്പോഴും വെച്ചുപുലര്‍ത്തണം.

ലാബ് പരിശോധനയിലെ ഫലങ്ങളെ ആധാരമാക്കി മാത്രം ഔഷധങ്ങളെ നിര്‍ണ്ണയിക്കരുത്. അത്തരം റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചും രോഗചിത്രങ്ങള്‍ സംബന്ധിച്ചും ഉള്ള രോഗികളുടെ കൌതുകപൂര്‍വ്വമായ അന്വേഷണങ്ങളെ ഭിഷ്വഗരന്‍ ഗൌരവമുള്ളതായി കാണരുത്. അത് തികച്ചും ബാഹ്യമാണ്. ചില രോഗികൾ, അവരുടെ സഹായികൾ ചോദ്യങ്ങള്‍ ചോദിച്ചും കണക്കുകള്‍ നിരത്തിയും ചിത്രം കാണിച്ചും ഗെയിം കളിക്കുകയാണ്. അത്തരം കളിയില്‍ ഭിഷഗ്വരന്‍ ഏര്‍പ്പെടരുത്. അവരോട് തോറ്റുകൊടുക്കണം.

രോഗി അവശയാണെങ്കില്‍ അധികം സംസാരിപ്പിക്കരുത്. രോഗവിപത്തിനെ കുറിച്ചും അതിന്‍റെ ഭീകരതയെ കുറിച്ചും ഗുരുതരാവസ്ഥ സംബന്ധിച്ചും ഒന്നും രോഗിയോട് അധികം വിവരിക്കരുത്. ചികിത്സാരീതിയെ കുറിച്ചും മരുന്നിന്‍റെ മേന്‍മയെ കുറിച്ചും മരുന്നിന്‍റെ പ്രയോഗത്തെ കുറിച്ചും മറ്റുമുള്ള വിശദീകരണം ആകാം. മരുന്നിന്‍റെ പേരും സ്രോതസ്സും മറ്റും പറയരുത്. ഗ്രാഫയിറ്റിസ്, സിലിക്ക, ഇരുമ്പ്, ഈയ്യംഅലുമിനിയംകാര്‍ബണ്‍ചെമ്പ്, സയനൈഡ്, മാൻഗനീസ്, മെര്‍ക്കുറി, ആര്‍സെനിക്ഗന്ധകംഫോസ്ഫറസ്, സ്വര്‍ണ്ണം, കാല്‍സ്യംമഗ്നീഷ്യം, സോഡിയം എന്നിവയുടെ ക്രമബന്ധത്തെ കുറിച്ചോ അവ അടങ്ങിയ സസ്യമരുന്നുകളുടെ അംശങ്ങളെ സംബന്ധിച്ചോ ഒന്നും അസമയത്ത് പറയരുത്. ഒറ്റമൂലികള്‍വിഷമരുന്നുകള്‍കയ്പ്പ്മരുന്നുകള്‍വിശേഷമരുന്നുകള്‍പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകള്‍ എന്നിവ സംബന്ധിച്ച് രോഗിയോട് അധികം ചര്‍ച്ച ചെയ്യരുത്.

രോഗം മനസിലായാല്‍ എത്രയും നേരത്തെ ചികിത്സ ആരംഭിക്കണം. രോഗം മാറുമെന്ന് രോഗിയെ വിശ്വസിപ്പിക്കണം. അത്തരം വിശ്വാസം ജനിപ്പിക്കാന്‍ ഭിഷ്വഗരന് കഴിഞ്ഞാല്‍ രോഗിയും ഭിഷഗ്വരനും രക്ഷപ്പെടും. വിശ്വാസം എന്നത് രോഗിയില്‍ രൂപപ്പെടുത്തേണ്ട ഒന്നാണ്. ശ്രദ്ധതപസ്സ്മരുന്ന് എന്നിവ മുഖേനെ രോഗങ്ങളെ ഭേദമാക്കി കാണിച്ചുകൊടുത്തുകൊണ്ട് അത് ഇടയ്ക്കിടെ ജനമനസ്സുകളില്‍‍‍‍‍ ജനിപ്പിക്കണം.

മരുന്ന് അകത്തും ചില ഘട്ടങ്ങളില്‍ പുറത്തും പ്രയോഗിക്കണം. എളുപ്പം പരിഹരിക്കാന്‍ കഴിയുന്ന രോഗലക്ഷണങ്ങളെ ആദ്യം പരിഹരിക്കണം. ആദ്യം ലക്ഷണങ്ങളും തുടര്‍ന്ന് അതിന്‍റെ കാരണവും പരിഗണിക്കണം. ഓരോ സന്ദര്‍ഭത്തിലും അത്യുത്തമമായ വിധികള്‍ ചെയ്യണം. അത് മുറപോലെ ചെയ്യണം.

അത്യാഹിതഘട്ടത്തില്‍ രോഗിയെ രക്ഷിക്കേണ്ട ബാദ്ധ്യത ഭിഷ്വഗരനുണ്ട്. രോഗി അവശന്‍ ആണെങ്കില്‍ ജലം ധാരാളം കുടിപ്പിക്കണം. ബോധം ആകസ്മികമായി നഷ്ടപ്പെട്ട ഘട്ടത്തില്‍ ആണെങ്കില്‍ ജലം മുഖത്ത് തളിക്കണം. വൈദ്യന്‍ സ്വന്തം വായില്‍ ഏതാനും കുരുമുളക് ഇട്ട് ചവച്ചശേഷം രോഗിയുടെ ചെവിയില്‍ ഊതി നോക്കണം. കുരുമുളക് ചവയ്ക്കുന്നതിന് മുൻപ് വായയില്‍ വെളിച്ചെണ്ണ പുരട്ടണം. രോഗിയില്‍ നെഞ്ച് പ്രയാസം തീവ്രമായ ഘട്ടമാണെങ്കില്‍ ഇഞ്ചി വിനാഗിരിയില്‍ അരച്ചുണ്ടാക്കിയതോ മറ്റു ബാമുകളോ നെഞ്ചില്‍ പുരട്ടി കൊടുക്കണം. 

വിഷചികിത്സക്കായി കാപ്പിപ്പൊടിചായപ്പൊടികര്‍പ്പൂരംകാഞ്ഞിരസത്ത്സര്‍പ്പഗന്ധിഅതിവിഷംകിരിയാത്ത്, കറളകം, ഉപ്പ്മഞ്ഞള്‍പ്പൊടിചുണ്ണാമ്പ്ചരട്സൂചിആല്‍ക്കഹോള്‍ജലംപാല്‍കരിക്ക് എന്നിവ കരുതിവെക്കണം.

ദേഹധാതുക്കള്‍ മലിനപ്പെട്ടാല്‍ദേഹധാതുക്കള്‍ ക്ഷയിച്ചാല്‍ അവയെ യഥാവിധി പരിഹരിക്കേണ്ട ചുമതല ഭിഷ്വഗരനില്‍ നിക്ഷിപ്തമാണ്. അത് നിസ്വാര്‍ത്ഥമായും സമര്‍പ്പണമായും മുറപോലെയും ചെയ്യണം. സഹജരോഗങ്ങള്‍, കപട നിജരോഗങ്ങള്‍ തുടങ്ങിയവയെ രോഗികള്‍ക്ക് സ്വയം വര്‍ദ്ധിപ്പിക്കാനും പ്രചരിപ്പിക്കാനും ശമിപ്പിക്കാനും കഴിയും. അതിന്‍റെ ഫലമായി ഉണ്ടാകുന്ന ഉപദ്രവലക്ഷണങ്ങളെയോദോഷങ്ങള്‍ മൂലം ഉണ്ടാകുന്ന നിജരോഗങ്ങളെയോ രോഗികള്‍ക്ക് സ്വയം മാറ്റാന്‍ കഴിയുകയില്ല. രോഗത്തിന്‍റെ ഉപദ്രവഘട്ടത്തില്‍ ഉണ്ടാകുന്ന വേദനയെ ശമിപ്പിക്കാന്‍ വേണ്ട പ്രാഗത്ഭ്യം പ്രത്യേകമായി നേടണം. എപ്പോഴും അതിന് ഉതകുംവിധം കുറച്ചൊക്കെ ഒരുങ്ങി ഇരിക്കണം. പഴക്കംചെന്ന രോഗങ്ങളില്‍ വേഗം മാറാന്‍ ഇടയുള്ള ഒരു ലക്ഷണത്തെ ഏതെങ്കിലും യുക്തി പ്രയോജനപ്പെടുത്തി ഉടന്‍ പരിഹരിച്ച് കാണിച്ചുകൊടുക്കണം.

എതിര്‍ലിംഗ ചേരിയില്‍പ്പെട്ട രോഗികളുമായി പരിധിവിട്ട് അടുത്തിടപഴകരുത്. അവരുടെ മറ്റു പ്രലോഭനങ്ങളില്‍ വീഴരുത്. ഏത് വിഭാഗം രോഗികള്‍ ആയാലും അവരെ അംഗീകരിക്കണം. രോഗികളെ അംഗീകരിച്ചാല്‍ അവരാല്‍ അംഗീകരിക്കപ്പെടും. മനോരോഗികളെ ഓരോരുത്തരേയും വെവ്വേറെ അറിഞ്ഞ് സന്ദര്‍ഭോചിതം സന്തോഷിപ്പിക്കണം. മറ്റുള്ളവരെ ആനന്ദിപ്പിക്കാനുള്ള കഴിവാണ് സാമര്‍ത്ഥ്യം. മറ്റുള്ളവരുടെ മുഖത്ത് നോക്കി പുഞ്ചിരിതുകാനുള്ള സന്നദ്ധതയാണ് അന്തസ്സ്.

അര്‍ത്ഥംകാമം എന്നിവ നഷ്ടപ്പെടുത്തുന്ന വാക്കുകള്‍നടപടികള്‍ഭാവങ്ങള്‍പ്രവൃത്തികള്‍ കൂടാതെ ചികിത്സകനില്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസത്തെ നശിപ്പിക്കുന്ന സംഗതികള്‍ ഒന്നും ഭിഷ്വഗരനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. വിഷമം സൃഷ്ടിച്ചേക്കാവുന്ന വാക്കുകള്‍ ആളുകളില്‍ നിന്ന് കേട്ടാല്‍ കൈത്തലമോ കൈവിരലുകളോ പരസ്പരം ചേര്‍ത്ത് പിടിച്ച് പ്രതിമ പോലെ പുഞ്ചിരി ഭാവിക്കണം. പ്രകൃതിയോട്ശക്തി കൂടിയവരോട്‌ എങ്ങിനെയൊക്കെ പെരുമാറുന്നുവോ അതുപോലെയും മിത്രഭാവത്തിലും രോഗികളോട് പെരുമാറണം. രോഗികള്‍ ഏത് വിഭാഗത്തില്‍പ്പെട്ട ആളായാലും എപ്പോഴും ദയ അര്‍ഹിക്കുന്നവരാണ്. അഭ്യര്‍ഥിക്കാതെ തന്നെ അവര്‍ക്കത് കൊടുക്കണം.

ആളുകളോട് രോഗം ചര്‍ച്ച ചെയ്യരുത്ആരോഗ്യകാര്യം ചര്‍ച്ച ചെയ്യണം. സാധാരണക്കാരായ ആളുകള്‍ക്ക് അവരുടെ പ്രായത്തിന് അനുസരിച്ച് വേണ്ട ആരോഗ്യനിയമങ്ങള്‍ പഠിപ്പിച്ചുകൊടുക്കണം. നിലവിലുള്ള ആരോഗ്യബോധം മെച്ചപ്പെടുത്തി കൊടുക്കണം. അത്തരം സന്ദര്‍ഭത്തില്‍ മാമൂല്‍ വിഡ്ഢിത്വങ്ങള്‍ ആവര്‍ത്തിക്കരുത്.

മനുഷ്യന്‍ വായുജീവിയാണ്. മൂക്ക് ഉണ്ടെങ്കിലും ശരിയായ ശ്വസനരീതി‍ അറിയാത്തവര്‍ ഏറെയാണ്‌. ശ്വസനരീതി അറിയില്ല എന്ന് ഭൂരിപക്ഷം പേരും സമ്മതിച്ചുതരികയുമില്ല. ഓരോരുത്തരേയും ഒരു തവണയെങ്കിലും അത് പഠിപ്പിക്കണം. രോഗികളുടെ കാഴ്ചപ്പാടുകള്‍ആഹാരനീഹാര ശീലങ്ങള്‍ എന്നിവ ചോദിച്ചറിഞ്ഞ് ക്രമീകരിക്കണം. ആവശ്യത്തിന് ജലം കുടിക്കേണ്ടതിന്‍റെ പ്രാധാന്യം ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കണം.

പൊതുജനാരോഗ്യസംരക്ഷണത്തില്‍ പങ്കാളിയാകണം. ആളുകള്‍ക്ക് ആരോഗ്യകാര്യങ്ങള്‍ കൂടാതെ പകര്‍ച്ചരോഗങ്ങള്‍ എന്ത്എങ്ങിനെ എന്നത് കൂടാതെ പറ്റുമെങ്കില്‍ അതിന്‍റെ കാരണവും പ്രതിരോധവും സ്വീകാര്യമായ നിലയില്‍ വ്യക്തതയോടെ പറഞ്ഞുകൊടുക്കണം. അതിന്നായി പ്രത്യേക മുഹൂര്‍ത്തം ഒരുക്കണം. പകര്‍ച്ചവ്യാധികള്‍ പിടിപെട്ടാല്‍ ഉടന്‍ നിയന്ത്രണാവിധേയമാക്കണം. അതിനുവേണ്ട ഒരുക്കങ്ങള്‍ കൂട്ടമായി ചെയ്യണം. പകര്‍ച്ചവ്യാധി വ്യാപിച്ചാല്‍ ദൈവം അനുഗ്രഹിച്ചു എന്ന് കരുതണം. താഴെ തട്ടിലുള്ള ആളുകള്‍ക്ക് ആരോഗ്യനിര്‍ദ്ദേശങ്ങളും ചികിത്സയും സൌജന്യമായോ മിതമായ നിരക്കിലോ നല്‍കണം.

 ദേഹധാതുവൈഷമ്യങ്ങളെ വേഗത്തില്‍ പരിഹരിക്കണം. എഴുപത് ശതമാനം ദേഹരോഗങ്ങളും ധാതുവൈഷമ്യങ്ങള്‍ മൂലം ഉണ്ടാകുന്നവയാണ്. അവ തനിയെ മാറാന്‍ സാദ്ധ്യതയുണ്ട്. ഇരുപത് ശതമാനം രോഗങ്ങള്‍ മാറാന്‍ പ്രയാസമുള്ളവയോ സ്വയം ഭേദമാകാന്‍ കഴിയാത്തവയോ ആണ്. പത്ത് ശതമാനം രോഗങ്ങള്‍ മാറാന്‍ ഇടയില്ലാത്ത അസാദ്ധ്യ ഇനങ്ങളാണ്. ഔഷധജന്യരോഗങ്ങള്‍ പോലുള്ള അസാദ്ധ്യരോഗങ്ങളെ സൃഷ്ടിക്കരുത്. രോഗങ്ങള്‍ ഔഷധജന്യയിനം ആണെങ്കില്‍ മറ്റു പരിഗണനാഘടകങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ആദ്യമേ തന്നെ അത്തരം രോഗികളെ തിരസ്ക്കരിക്കണം.

രോഗികളുടെ ദുരിതങ്ങള്‍ക്ക് കുറെയൊക്കെ കാരണം അവരുടെ അജ്ഞതഅശുദ്ധി, അബദ്ധംഅവിവേകംആര്‍ത്തിആസക്തിവികൃതി, കസര്‍ത്ത്ആലസ്യംവികാരംവിചാരംവിശ്വാസം, അഹങ്കാരം, അഹന്ത എന്നിവയെല്ലാമാണ്. ആധികളില്‍ മിക്കതും രോഗികള്‍ സ്വയം ഉണ്ടാക്കുന്നതാണ്. പ്രപഞ്ചവിഷയങ്ങളില്‍ വികലമായതിനെആളുകളുടെ വികലമായ ആഗ്രഹങ്ങളെ, ചിന്തകളെ, സങ്കൽപ്പങ്ങളെ ഭിഷഗ്വരന്‍ വികലമായ വാക്കുകള്‍ കൊണ്ട് പരിശോധന നടപടികള്‍ കൊണ്ട് വീണ്ടും വികലമാക്കരുത്.

വൈദ്യം പഠിക്കാന്‍ അല്ല ഭൂരിപക്ഷം രോഗികളും ഭിഷഗ്വരന്‍റെ അടുത്തുവരുന്നത്, രോഗപരിഹാരത്തിനാണ്. രോഗികളോട് അധികപ്രസംഗം നടത്തരുത്. രോഗികളുടെ ബന്ധുക്കളോട് ആയാലും രോഗകാര്യങ്ങള്‍ സംബന്ധിച്ച സൂചന നല്‍കിയാല്‍ മതിയാകും. രോഗകാരണങ്ങളെ സംബന്ധിച്ച സംഗതികള്‍ വെപ്രാളത്തില്‍ പറയരുത്. ആശുപത്രിയില്‍ കിടക്കുന്ന അവശരായ രോഗികളെ സന്ദര്‍ശിക്കാന്‍ ശത്രുക്കളെ അനുവദിക്കരുത്. ശത്രുക്കളുടെ വീരകഥകള്‍ രോഗിയോട് പറയാന്‍ പരിചാരകരെ അനുവദിക്കരുത്. താമസസ്ഥലത്ത് ആണെങ്കില്‍ ശത്രുക്കള്‍ നില്‍ക്കുന്ന ഭാഗത്തെ ജനല്‍ അടക്കാന്‍ നിര്‍ദ്ദേശിക്കണം. സാമാന്യവിജ്ഞാനവും ശുശ്രൂഷാപരിചയവും ഉള്ള പരിചാരകരെ നിയമിക്കണം. രോഗിയെ ശാരീരികമായും സാമ്പത്തികമായും സഹായിക്കാന്‍ കഴിവുള്ളവരെ മാത്രമേ സന്ദര്‍ശിക്കാന്‍ അനുവദിക്കാവൂ.

ചികിത്സ എല്ലായിപ്പോഴും പുണ്യപ്രവൃത്തിയാണ്. പുണ്യം ചെയ്യാനുള്ള ഒരു അവസരവും നിമിഷവും വെറുതെ കളയരുത്ഏത് തരം രോഗമായാലും മരുന്ന് നല്‍കണം. രോഗത്തിന്‍റെ അവസാന നിമിഷം വരെ ശുശ്രൂഷയും പരിചരണവും നല്‍കണം. ചികിത്സ ഇല്ലായെന്ന് പറയരുത്. ചികിത്സ സംഘടിപ്പിച്ച് തരാം എന്ന് പറയണം. ധനവാനെയും ദരിദ്രനെയും ഒരുപോലെ ചികിത്സിക്കണം. പ്രയാസം ഏറിയ രോഗങ്ങള്‍ ഭേദമായാല്‍ രോഗം മാറിയ കാര്യം പുറത്ത് പറയരുത് എന്ന് രോഗികളോട് പ്രത്യേകം നിര്‍ദ്ദേശിക്കണം. 

സമൂഹത്തിലെ താഴെ തട്ടിലുള്ള ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതായി വന്നതിന്‍റെ പേരില്‍ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്ത ആളുകള്‍ ആണെങ്കില്‍ കൂടി, അവരെ ചികിത്സിക്കേണ്ടതായ സന്ദര്‍ഭം അനിവാര്യമായി വന്നാല്‍, അറിയാവുന്ന മേഖലയാണെങ്കില്‍ ചികിത്സ നിഷേധിക്കരുത്. ഭിഷഗ്വരന്‍ എന്ന നിലയില്‍ ഏറ്റ പുച്ഛവും നിന്ദയും അപ്പപ്പോള്‍ തന്നെ മറക്കണം.

ജനിച്ചവര്‍ എല്ലാം ഒരിക്കല്‍ മരിക്കും. ആയുസ്സിന്‍റെ അധികാരി പ്രകൃതിയാണ്. ആഹാരത്തിന്‍റെ അധികാരി ഭിഷഗ്വരനാണ്. ഏതെല്ലാം ആഹാരം കഴിക്കാന്‍ പാടില്ല എന്ന് നിര്‍ദ്ദേശിക്കാനുള്ള ചുമതല ഭിഷഗ്വരനുണ്ട്. പഥ്യകാര്യങ്ങള്‍ വേണ്ടതുപോലെ പറയണം. തോന്നിയ പോലെ പഥ്യം നിര്‍ദ്ദേശിക്കരുത്. ആഗന്തുജരോഗങ്ങളില് രോഗിയുടെ താല്‍പര്യങ്ങള്‍ക്ക് മുൻഗണന അനുവദിക്കണം. രോഗത്തെ കുറിച്ചുമാത്രം എപ്പോഴും ഓര്‍ക്കുന്ന നിലയില്‍ പഥ്യങ്ങള്‍ നിര്‍ദ്ദേശിക്കരുത്. ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും പഥ്യം ആവശ്യമെങ്കില്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തണം. പഥ്യവും ചികിത്സാനിര്‍ദേശങ്ങളും ഒട്ടും ഉള്‍കൊള്ളാത്ത രോഗികള്‍ ആണെങ്കില്‍ അവരെ ഒഴിവാക്കണം.

ചികിത്സയെ ചടങ്ങ് പരിപാടി ആക്കരുത്. സ്ഥായിയായ വ്യാധി രോഗങ്ങളില്‍ ആശ്വാസവാക്കുകള്‍ മാത്രം പറഞ്ഞും നാമമാത്രമായ്  മരുന്ന് നല്‍കിയും അനാവശ്യ പരിശോധനകള്‍ ആവര്‍ത്തിച്ചും രോഗികളെ നിത്യസന്ദര്‍ശകര്‍ ആക്കരുത്. സാങ്കേതിക രോഗനാമങ്ങള്‍ കാണാപ്പാഠം പഠിച്ച്, അതുമാത്രം ആധാരമാക്കി യുക്തിരഹിതമായി കുറിപ്പടി എഴുതരുത്. രോഗിയെ അറിയാതെ, ഒരേ മരുന്ന് തന്നെ വിവിധ പേരുകളില്‍ കുറിപ്പടി എഴുതി കസര്‍ത്ത് കളിക്കുന്നവരും, മരുന്ന് അംശം ഒട്ടുംതന്നെ ഇല്ലാത്ത വെറും ഔഷധരൂപങ്ങള്‍ നിരന്തരം പ്രയോഗിച്ചുപോരുന്നവരും നിന്ദിതരാണ്.

ചികിത്സയില്‍ ഒരു മാര്‍ഗ്ഗം മാത്രം അറിയുന്നവന്‍ഒരു അവയവരോഗത്തെ പരിഹരിക്കുവാന്‍ മാത്രം അറിയുന്നവന്‍, മുറിക്കാന്‍ മാത്രം അറിയുന്നവന്‍ മുറിവൈദ്യനാണ്. രോഗലക്ഷണങ്ങളെ സംയോജിപ്പിക്കാന്‍ അറിയാത്തവന്‍രോഗകാരണത്തെ അറിയാത്തവന്‍ശ്വാശതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ അറിയാത്തവന്‍ വ്യാജവൈദ്യനാണ്.

രോഗങ്ങളേയും അവയുടെ വിവിധ കാരണങ്ങളേയും പരിഹാരരീതികളേയും അറിയാത്ത വേഷധാരികളെ രോഗികളും വര്‍ജ്ജിക്കണം. അവര്‍ വിലയേറിയ പരിശോധന ഉപകരണങ്ങളുടെ നടത്തിപ്പുകാരനോ ദീര്‍ഘകാല ചികിത്സാ ലൈസന്‍സ് സംഘടിപ്പിച്ചവനോ സമാജക്കാരുടെ പതിവുകാരനോ വാഗ്‌മിയോ അധികാരിയുടെ ഇഷ്ടക്കാരനോ ആയാല്‍ പോലും അവഗണിക്കണം.

ഭിഷഗ്വരന്‍ നിയമവിരുദ്ധമായ മരുന്ന് നിര്‍മ്മിച്ച്‌ കച്ചവടം ചെയ്യരുത്. വ്യാജമരുന്നുകള്‍വിഷമരുന്നുകള്‍മനോവിഭ്രാന്തി ഉണ്ടാക്കുന്ന ദ്രവ്യങ്ങള്‍ എന്നിവ ശേഖരിച്ചും നിര്‍മ്മിച്ചും രോഗികള്‍ക്ക് നല്‍കരുത്. വിഷമരുന്നുകള്‍ കുറഞ്ഞ അളവിലാണ് നല്‍കുന്നതെങ്കില്‍ പോലും അത് പാപമാണ്.

മരുന്ന് എപ്പോഴും ചെലവാകണം എന്ന ഉദ്ദേശത്തോടെ രോഗികളെ പേടിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യാപാരികളുമായി ചങ്ങാത്തം കൂടരുത്. രോഗികളെ ബുദ്ധിമുട്ടിക്കുന്ന നിലയില്‍ ഭിഷ്വഗരന്മാര്‍ പരസ്പരം മത്സരിക്കുന്നവര്‍ ആകരുത്. മറ്റൊരു ഭിഷഗ്വരനെ കുറ്റം പറയരുത്. കടലാസ് ബിരുദങ്ങള്‍ദാരിദ്രംഏറ്റ അപമാനം, തൊഴില്‍ പ്രയാസങ്ങള്‍ എന്നിവ ഒന്നും രോഗികളോട് പറയരുത്. വൈദ്യതത്വങ്ങള്‍ പറയാം. അപ്രിയഭാഷഅസംബന്ധം എന്നിവ ആരോടും പറയരുത്. സ്വയം പുകഴ്ത്തരുത്. ഗൂഡചിന്തനിഗൂഡദൃഷ്ടി എന്നിവ പാടില്ല.

പൂര്‍വ്വകാലത്തിലെ വൈദ്യശ്രേഷ്ടന്മാരെ വിമര്‍ശിക്കരുത്. വര്‍ത്തമാനകാലത്തിലെ വൈദ്യസമാജക്കാരെ തിരുത്തരുത്. നാട്ടുകാരോടും രോഗിയുടെ ബന്ധുക്കളോടും യുദ്ധം ചെയ്യരുത്. രോഗത്തോട് യുദ്ധം ആകാം. ആരുമായും സമരത്തിന് മുതിരരുത്. സമരമല്ല സമവായമാണ് വൈദ്യഭാഷ്യം. രോഗിയും ഭിഷഗ്വരനും ഔഷധവും കൂടി ഇണങ്ങുമ്പോളാണ് തീരാവ്യാധികള്‍ പരിഹരിക്കപ്പെടുന്നത്.

ദക്ഷിണ നന്ദിയുടെ സൂചനയാണ്. രോഗിയില്‍ നിന്ന് ദക്ഷിണ കിട്ടിയാല്‍ നന്ദി പ്രകാശിപ്പിക്കണം. രോഗി ദക്ഷിണ മാത്രമാണ് നല്‍കുന്നത്. പ്രതിഫലം നല്‍കുന്നത് ഈശ്വരനാണ് എന്ന് കരുതി ചികിത്സ പൂര്‍ണ്ണമാക്കണം. രോഗിയില്‍ നിന്ന് ചികിത്സക്കുള്ള മുഴുവന്‍ പ്രതിഫലവും പ്രതീക്ഷിക്കരുത്. രോഗിയുടെ ധനസ്ഥിതിരോഗശമനം എന്നിവ അനുസരിച്ച് മാത്രമേ ദക്ഷിണ വാങ്ങാന്‍ പാടുള്ളൂ. അവര്‍ നാണയം കൊണ്ടും നാക്ക് കൊണ്ടും നന്ദി പ്രകടിപ്പിച്ചോ എന്നത് ഭിഷ്വഗരന്‍ വിഷയം ആക്കരുത്. ദക്ഷിണയുടെ കാര്യത്തില്‍ രോഗികളെ വിശ്വാസത്തില്‍ എടുക്കണം. അറിവ് നല്‍കുന്നവനേയും സത്യം പറയുന്നവനെയും ദക്ഷിണ തരുന്നവനേയും പഥ്യം ആചരിക്കുന്നവനേയും ബഹുമാനിക്കണം.

ഉത്തമ ചികിത്സ ഒരുക്കാനായി അത്യാവശ്യമെങ്കില്‍ രോഗികളില്‍ നിന്ന് ചികിത്സാചിലവ് ആദ്യമേ കൈപ്പറ്റാം. ഭിഷ്വഗരന്‍ തന്‍റെ ദൌത്യം നിര്‍വ്വഹിച്ചാല്‍ ദക്ഷിണ ഒന്നും ലഭിച്ചില്ലെങ്കില്‍ തന്നെയും മനസ്സിനും ദേഹത്തിനും ലാഘവത്വം കിട്ടുമെന്നും സ്വന്തം മനോശക്തിജീവശക്തി എന്നിവ വര്‍ദ്ധിച്ച് കിട്ടുമെന്നും കരുതണം. രോഗത്തെ ഭേദമാക്കിയ ശേഷമല്ലാതെ പാരിതോഷികം സ്വീകരിക്കരുത്.

മഹാരോഗങ്ങള്‍ക്കും അസാദ്ധ്യരോഗങ്ങള്‍ക്കും മാത്രമായി ചികിത്സ തേടി സന്ദര്‍ശിക്കുന്നവരേയും ചികിത്സക്കൊടുവില്‍ ദക്ഷിണയ്ക്ക് പകരം പാരിതോഷികപത്രം തരും എന്ന് പ്രലോഭിപ്പിക്കുന്നവരേയും അത്തരത്തില്‍ രോഗികളെ ശുപാര്‍ശ ചെയ്യുന്നവരേയും സൂക്ഷിക്കണം.

പന്ത്രണ്ട് മണിക്കൂറില്‍ അധികം ജോലി ചെയ്യരുത്. കഠിനാദ്ധ്വാനം തളര്‍ച്ചയുണ്ടാക്കും. സ്വന്തം ആരോഗ്യം സംരക്ഷിക്കുകആയുസ്സ് വര്‍ദ്ധിപ്പിക്കുക എന്നത് സ്വധര്‍മ്മമാണ്. ആഹാരം, ശുദ്ധിഉറക്കംവ്യായാമംഇന്ദ്രിയപ്രവൃത്തികള്‍ എന്നിവയിലെ നിയമങ്ങള്‍ സ്വന്തം ജീവിതത്തിലും പാലിക്കണം. കൃത്യനിര്‍വ്വഹണത്തിനിടക്ക് സ്വധര്‍മ്മം മറന്നുപോകരുത്. അത് പരിഗണിച്ചു കൊണ്ടാകണം ചുറ്റുമുള്ളവരെ പരിചരിക്കേണ്ടത്.

എല്ലാ വിഭാഗത്തിലുംപ്പെട്ട ആളുകളെയും ഉള്‍കൊള്ളാന്‍ പഠിക്കണം. എല്ലാവരോടും എല്ലായ്പ്പോഴും ഒരേ രീതിയില്‍ പെരുമാറരുത്‌. ഓരോ പ്രദേശവാസികളെയും അറിഞ്ഞു പെരുമാറണം. ആളുകളെ ഓരോ തവണ അഭിമുഖീകരിക്കുമ്പോഴും നന്‍മവാചകം ചൊല്ലി അഭിവാദ്യം ചെയ്യണം. ഹങ്കാര ഭാഷ കേട്ടാല്‍ മൌനം പാലിക്കണം. കൃത്രിമ ഭാഷ കേട്ടാല്‍ പുഞ്ചിരി ഭാവിക്കണം. ആളുകളുടെയും അവരുടെ പ്രതിനിധികളുടെയും അഭിനയകേളികള്‍ സസൂക്ഷ്മം ശ്രദ്ധിക്കരുത്.

വൈദ്യവൃത്തിക്ക് അപ്പുറം പൌരനായുംവിശ്വാസിയായുംസമാജക്കാരനായും സുഹൃത്തായും ബന്ധുവായും കുടുംബാംഗമായും എല്ലാം വിത്യസ്ത നിലയില്‍ പെരുമാറാന്‍ ശീലിക്കണം. ഭിഷ്വഗരന്‍ തന്‍റെ പ്രവര്‍ത്തനശേഷിയുടെ എഴുപത്തിയഞ്ച് ശതമാനവും വൈദ്യവൃത്തിയില്‍ തന്നെ വ്യാപ്രതമാക്കണം. കര്‍ത്തവ്യം മറക്കുന്ന നിലയില്‍ വൈദ്യയിതര തൊഴിലുകളില്‍ ഏര്‍പ്പെടരുത്. മൃഗസംരക്ഷണംപക്ഷിപരിപാലനംകൃഷിമത്സ്യബന്ധനം, സിനിമനാടകംനൃത്തംഭൂമിക്കച്ചവടം, തടിക്കച്ചവടം, വാര്‍ത്താമാദ്ധ്യമം, സമാജം, വ്യവസായം, രാജ്യഭരണം എന്നിവയുമായി ബന്ധപ്പെട്ട് ഉപജീവനം തേടി പ്രവര്‍ത്തിക്കുന്ന മറ്റു ഭിഷഗ്വരന്മാരെ വേര്‍തിരിച്ച്കണ്ട് ചടങ്ങിന് മാത്രം അത്തരക്കാരുമായി ചങ്ങാത്തം കൂടണം.

ഇക്കിളിസാഹിത്യംകുറ്റകൃത്യവാര്‍ത്തകള്‍കായികവിനോദ വിവരണങ്ങള്‍ എന്നിവയെ നിത്യവും ശ്രദ്ധിക്കരുത്. അത്തരം കാര്യങ്ങളെ പാർവ്വതീകരിച്ചുകാണുന്ന ചങ്ങാതികളുമായും സമാജങ്ങളുമായും അവരുടെ പ്രതിനിധികളുമായും അകല്‍ച്ച പാലിക്കണം. തലതൊട്ടപ്പന്‍മാരും വാര്‍ഷികാഘോഷസമാജക്കാരും നാട്ടില്‍ നടത്തിപോരുന്ന പതിവ് പാരിതോഷികമാമാങ്കങ്ങളെ ശ്രദ്ധിക്കരുത്. ധര്‍മ്മത്തില്‍ സജീവമാകാന്‍ ഇതെല്ലാം ഉതകും.

സ്വയം വിളക്ക് ആകണം. കര്‍മ്മഫലം ആഗ്രഹിക്കാതെഅളക്കാതെധര്‍മ്മം അനുഷ്ഠിച്ച്കർമ്മം സമര്‍പ്പിച്ച്‌ സ്വന്തം ജീവിതം പൂര്‍ണ്ണ ആയുസ്സോടെ ജീവിച്ചുതീര്‍ക്കണം. കര്‍മ്മഫലത്തിന് സ്ഥൂലരൂപം കൂടാതെ സൂക്ഷ്മമായ ഭാഗങ്ങള്‍ കൂടിയുണ്ട് എന്ന് ധരിക്കണം.

ആളുകളില്‍ പിടിപെടുന്ന ചില രോഗങ്ങള്‍ അവരുടെ വിധിയാണ്. നിന്ദ ഏറ്റ് വാങ്ങി അത്തരം വിധിയോട് എല്ലായ്പ്പോഴും യുദ്ധം പ്രഖ്യാപിക്കരുത്. പ്രകൃതി സൃഷ്ടിച്ച വികൃതികള്‍ക്കെതിരെ പ്രകൃതിയില്‍ നിന്നുള്ള  ദ്രവ്യങ്ങളെയും ചേതനകളെയും തന്നെ പ്രയോജനപ്പെടുത്തി വിജയം വരിക്കേണ്ടതിനാല്‍ ഭിഷ്വഗരന്‍ ഒരു അഥർവ്വൻ (പുരോഹിതന്‍) മാത്രമല്ല മന്ത്രവാദി കൂടിയാണ് എന്ന് അറിയണം.

ഭിഷഗ്വരന്‍ ചുറ്റും ഉള്ളവരുടെ സമക്ഷം ഭക്തനാകണം. ചുറ്റും ഉള്ളവര്‍ അവരുടെ വിശ്വാസദൈവങ്ങളെ ദിവസത്തില്‍ പല തവണ ശരണം പ്രാപിക്കുന്നതുപോലെ, അവനവനില്‍ ഉള്ള ഈശ്വരബോധ അംശത്തെ അന്വേഷിച്ചറിയുന്നതും ഭക്തിയാണ്. അതോടൊപ്പം ഓരോ നിസ്സഹായനായ രോഗിയിലും വര്‍ത്തമാനകാല ഈശ്വരനെ കാണാന്‍ പഠിക്കണം. മായാപ്രകൃതിയേയും പൂര്‍വ്വകാലത്തേയും      രോഗപരിഹാരത്തെയും ഭാവികാലത്തേയും എല്ലാം പണ്ടുള്ളവര്‍ അന്വേഷിച്ചതുപോലെ അവനവന്‍റെ ഉള്ളംകയ്യില്‍ നിന്ന്ചുറ്റുമുള്ളവരുടെ കയ്യില്‍ നിന്ന്, കണ്ണുകളില്‍ നിന്ന്, അല്ലെങ്കില്‍ മാനത്ത് നിന്ന്, ഭൂമിയിൽ നിന്ന്, വേരില്‍ നിന്ന്, പാതാളത്തിൽ നിന്ന് വായിക്കാന്‍ പറ്റുമോ എന്ന് അന്വേഷിക്കണം. രോഗികളോട് പുഞ്ചിരിയോടെ വിനയമനസ്സോടെ ദൈവ പ്രതിനിധിയായി പെരുമാറണം. അത് രസായനഫലം നല്‍കും. ദൈവസാന്നിദ്ധ്യമെന്നത് സ്വാന്തനമാണ്. അതോടൊപ്പം സൂക്ഷ്മബോധത്തോടെയും സമര്‍പ്പണത്തോടെയും ഉള്ള പ്രയോജനകര്‍മ്മങ്ങളാണ്.

അനിശ്ചിതത്വം ഉള്ളിടത്താണ് ദൈവവ്യപാശ്രയം വരുന്നത്. ഭിഷഗ്വരന്‍ നേരിട്ട് മരുന്ന് നല്‍കിയാല്‍ മാത്രം മാറുന്നത് ദൈവവ്യപാശ്രയം ആണ്. വിട്ടുമാറാതെ നിലകൊള്ളുന്ന രോഗങ്ങളില്‍ പുണ്യകര്‍മ്മങ്ങള്‍ പതിവായി ചെയ്യാന്‍ രോഗികളെ പ്രേരിപ്പിക്കണം. അഹന്താദോഷങ്ങളെ പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാനുള്ള പ്രാപ്തി ദൈവത്തില്‍ മാത്രം നിക്ഷിപ്തമാണ്. കരുണസ്നേഹം എന്നിവ ദൈവഗുണ സമാനങ്ങളാണ്. ഔഷധം ചെന്നാല്‍, കരുണഭാഷ കേട്ടാല്‍ഇഷ്ടഭാഷ കേട്ടാല്‍ ദോഷങ്ങള്‍ നിര്‍വ്വീര്യമാകും. അഹന്ത അടങ്ങും.

അഹന്താദോഷരോഗങ്ങളെ ഔഷധങ്ങള്‍ കൊണ്ട് വേഗത്തില്‍ ഭേദമാക്കുന്ന ഭിഷ്വഗരനാണ് വൈദ്യലോകത്തെ ശ്രേഷ്ടന്‍. വൈദ്യവൃത്തിയുടെ വിജയരഹസ്യം ഒരു വശത്ത് ലോഭചിന്തയും തന്ത്രവും ആണെങ്കില്‍, മറുവശത്ത്‌ മരുന്നും മന്ത്രവും ഒപ്പം ജ്ഞാനവും ശ്രദ്ധയും ഒരുക്കവും കഠിനപ്രയത്നവും അതിനേക്കാള്‍ ഉപരി കരുണയും സമര്‍പ്പണവുമാണ്.

No comments:

Post a Comment