ഓരോ ദ്രവ്യങ്ങള്‍ക്കും രസം, ഗുണം, വീര്യം, വിപാകം, പ്രഭാവം എന്നിങ്ങിനെ അഞ്ച് ധര്‍മ്മങ്ങള്‍ ഉള്ളതായി നിശ്ചയിച്ചിട്ടുണ്ട്. നാക്കിലെ രസമുകുളങ്ങള്‍ മുഖേനെ അറിയാന്‍ കഴിയുന്ന ദ്രവ്യങ്ങളുടെ വിശേഷമാണ് രസം.
മധുരം, പുളി, ഉപ്പ്, കയ്പ്പ്, എരിവ്, ചവര്‍പ്പ് എന്നീ ആറുതരം രസങ്ങള്‍ ഓരോ ദ്രവ്യത്തിലും അടങ്ങിയിട്ടുണ്ട്. ദ്രവ്യങ്ങളില്‍ ലയിച്ച രസഘടകങ്ങളുടെ സാന്ദ്രത, ഭൂതങ്ങളുടെ ഏറ്റകുറച്ചില്‍, നാക്കിലെയും അണ്ണാക്കിലെയും രസമുകളങ്ങളുടെ എണ്ണം, നാഡീവ്യൂഹത്തിന്റെ സവിശേഷതകള്‍ എന്നിവ എല്ലാം അനുസരിച്ചാണ് രുചി വിത്യസ്തനിലയില്‍ അനുഭവപ്പെട്ടുകിട്ടുന്നത്.
പശുവിന് ഏകദേശം 35000 സ്വാദ് മുകുളങ്ങള്‍ ഉണ്ട്. പൂച്ചമത്സ്യത്തിന് ആണെങ്കില്‍ ഇത് ഏകദേശം 150000 ത്തിലധികം ആണ്. തിമിംഗലങ്ങള്‍ക്ക് രസമുകളങ്ങള്‍ കുറവാണ്. മനുഷ്യരില്‍ ഇവയുടെ എണ്ണം പതിനായിരത്തില്‍ താഴെയാണ്. സ്വാദ് മുകുളങ്ങളുടെ ശരാശരി ആയുസ്സ് പത്ത് ദിവസമാണ്. അറുപതുവയസ്സ് അടുക്കുമ്പോള്‍ രുചി മുകുളങ്ങളുടെ ശേഷി ക്ഷയിച്ചുതുടങ്ങും.
നാക്കിന്‍റെ എല്ലാ ഭാഗത്തുക്കൂടി എല്ലാത്തരം രുചികളേയും തിരിച്ചറിയാന്‍ കഴിയും. മധുരം, ഉപ്പ് എന്നീ രസങ്ങളെ നാക്കിന്‍റെ മുന്‍അറ്റത്ത് കൂടെ കൂടുതല്‍ വ്യക്തതയില്‍ അറിയാനാകും. വശങ്ങളിലാണ് പുളി അറിയുന്ന മുകുളങ്ങള്‍ അധികമുള്ളത്. പിന്‍അറ്റത്ത് കൂടെ കയ്പ്പുരസത്തെ കൂടുതലായി അറിയാം. മധ്യഭാഗത്ത് മധുരം അറിയുന്ന മുകുളങ്ങള്‍ ധാരാളമുണ്ട്. എരിവ് രസത്തെ തിരിച്ചറിയാനായി പ്രത്യേക മുകുളങ്ങള്‍ ഇല്ല.
യുമാമി (Umami) എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക തരം രുചിക്ക് കാരണം ദ്രവ്യങ്ങളില്‍ അടങ്ങിയ ഗ്ലുട്ടാമൈറ്റ് എന്ന മാംസ്യഘടകമാണ്. കൂണ്, കക്ക, പഴുത്ത തക്കാളി ചീര, ഗ്രീന്‍ ടീ, സോയാസോസ്, സൂപ്പ്, ഉണക്കച്ചാള തുടങ്ങിയ പദാര്‍ത്ഥങ്ങളില്‍ ഗ്ലുട്ടാമൈറ്റ് കണ്ടെത്തിയിട്ടുണ്ട്. എണ്ണകള്‍, കൊഴുപ്പുകള്‍ എന്നിവയിലും പ്രത്യേകതരം രുചി തോന്നിക്കുന്ന ചില ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
മധുരം
മധുരദ്രവ്യങ്ങളുടെ വീര്യം ശീതമാണ്. ഇവ മുടിവളര്‍ച്ച, പുഷ്ടി, ഓജസ്സ്, വര്‍ണ്ണം, കാഴ്ചശക്തി, ഉമിനീര്‍സ്രവം, സന്ധിബലം, അസ്ഥിബലം, കൃമി എന്നിവയെ വര്‍ദ്ധിപ്പിക്കും. മുറിവിനെ ഉണക്കും. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. സന്തോഷത്തെ പ്രദാനം ചെയ്യും. പിത്തം, വാതം എന്നീ ദോഷങ്ങളെ ലഘൂകരിക്കും. സൂര്യാഘാതം സംബന്ധമായ പ്രയാസങ്ങള്‍, വേദന എന്നിവയെ കുറയ്ക്കും. കുടലില്‍
കീഴോട്ടുള്ള ചലനത്തെ പോഷിപ്പിക്കും.
വയറിളകി പോയാല്‍ വേദനകള്‍ കുറയും. മധുരദ്രവ്യങ്ങള്‍ ഉപയോഗിച്ച് വയറിളക്കരുത്. മലശോധനയ്ക്ക് നാരുകളുള്ള ദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തണം. നാരുകള്‍ അധികമായാല്‍ ചലനം മേലോട്ട് ആകും, വായു ശല്യം വര്‍ദ്ധിക്കും. മധുരദ്രവ്യങ്ങള്‍ കുറഞ്ഞ അളവില്‍ വയറിളക്കത്തെ പരിഹരിക്കും.
ആഹാരത്തില്‍ മധുരദ്രവ്യങ്ങളെ അധികം അളവില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അന്നപഥ അവയവങ്ങള്‍ക്കും പാന്‍ക്രിയാസിനും ക്ഷീണം വരുത്തിവെയ്ക്കും. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ക്രിസ്റ്റല്‍ രൂപേണയുള്ള വെളുത്ത പഞ്ചസാര ഒരു തരത്തില്‍ വിഷ (ഫോസ്ഫറസ്, ഗന്ധകം) ത്തിന്‍റെ ഫലം ചെയ്യും. പ്രമേഹം, കഴുത്തിലെ കഴലവീക്കം, അര്‍ബ്ബുദം എന്നിവയ്ക്ക് കാരണമാകും. കലോറിമൂല്യം അധികമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ക്ക് പൊതുവേ മധുരരസമാണ്. പൂച്ചയ്ക്ക് മധുരരസം തിരിച്ചറിയാനുള്ള ശേഷി കുറവാണ്.
പുളി
മദ്യം, അമ്ലഗുണമുള്ള പദാര്‍ത്ഥങ്ങള്‍, ധാന്യങ്ങള്‍ എന്നിവ പുളിയാണ്. അരി വിപാകത്തില്‍ അമ്ലമാണ്. പുളിദ്രവ്യങ്ങളുടെ വീര്യം ഉഷ്ണമാണ്. ഇവ രുചിയെ വര്‍ദ്ധിപ്പിക്കും. ദഹനത്തെയും ധാതുലോഹങ്ങളുടെ ആഗിരണത്തെയും പോഷിപ്പിക്കും. കലകളെയും രക്തധമനികളെയും ശുദ്ധിയാക്കും. രക്തവാതത്തെ ശമിപ്പിക്കും. അധികം അളവില്‍ ഛര്‍ദ്ദിയെ പ്രേരിപ്പിക്കും. പഴുപ്പ് വര്‍ദ്ധിപ്പിക്കും.
ആഹാരത്തില്‍ അധികം അളവില്‍ പുളി അംശം ഉള്‍പ്പെട്ടാല്‍ ശരീരം അവയെ വൃക്കകള്‍ വഴി പുറംതള്ളും. അമ്ലം അധികം അളവില്‍ അടങ്ങിയ ആഹാരയിനങ്ങള്‍ കഴിക്കുന്നത് പതിവായാല്‍ അത് വൃക്കകളുടേയും മൂത്രനാളികളുടേയും ആരോഗ്യത്തെ ക്ഷയിപ്പിക്കും. ചിലരില്‍ തിമിരം, പാണ്ട് എന്നിവയ്ക്കും കാരണമാകും. ലഘുഅളവില്‍ ഉമിനീര്, മൂത്രം എന്നിവയുടെ തോത് കുറയ്ക്കും. വെളുത്തുള്ളിയില്‍ പുളി അംശം ഏറെ അടങ്ങിയിട്ടുണ്ട്.
ഉപ്പ്
ഉപ്പുദ്രവ്യങ്ങള്‍ ഉഷ്ണമാണ്. കലകളിലെ ദ്രവത്വം പരിപോഷിപ്പിക്കും. താപം, കഫബലം, പിത്തബലം, മാര്ദ്ദവത്തം, അയവ് എന്നിവയെ വര്‍ദ്ധിപ്പിക്കും. വ്രണങ്ങളെ പഴുപ്പിക്കും. വിയര്‍പ്പ്, മൂത്രം എന്നിവയുടെ തോത് കൂട്ടും. അധികം അളവില്‍ ശരീരത്തില്‍ എത്തിയാല്‍ രക്തകോശങ്ങള്‍ ക്ഷയിക്കും. ചാലുകളുടെ വലുപ്പം കുറയും. അധികമായി ദേഹത്തില്‍ എത്തുന്ന ഉപ്പ് അംശങ്ങള്‍ ചര്‍മ്മം വഴി പുറത്തുപോകും. ചിലരില്‍ ഇത് ചൊറിച്ചില്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഗൌട്ട്, മുടികൊഴിച്ചില്‍, കഷണ്ടി, അര്‍ശ്ശസ്, രക്തക്ഷയം, രക്തസ്രാവം, വേദന, നീറ്റല്‍, നര, കുഷ്ടം, വിസര്‍പ്പം, പോളം തുടങ്ങിയ രോഗങ്ങളെ വര്‍ദ്ധിപ്പിക്കും.
ഉപ്പുദ്രവ്യങ്ങള്‍ ലഘു അളവില്‍ വേദനയെ കുറയ്ക്കും, സന്തോഷം, തൃപ്തി, ബലം എന്നിവയെ വര്‍ദ്ധിപ്പിക്കും. മധുരദ്രവ്യത്തേക്കാള്‍ വേഗത്തില്‍ ഉപ്പ് ശരീരത്തില്‍ വ്യാപിക്കും. അധികം അളവില്‍ കഴിച്ച് ശീലിച്ചാല്‍ ജീവിതശൈലീരോഗങ്ങളായ ഹൃദ്രോഗം, അതിരക്തസമ്മര്‍ദ്ദം, ദുര്‍മേദസ്സ്, കാന്‍സര്‍, പ്രമേഹം എന്നിവയും ചിലരില്‍ മെലിച്ചില്‍, ധാതുക്ഷയം എന്നിവയും പിടിപെടും.
കറിയുപ്പ് അംശം അധികം അളവില്‍ കുടിവെള്ളത്തില്‍ കൂടി ദേഹത്തില്‍ എത്തുന്നുണ്ട്. ക്ലോറിന്‍ കൂടിയാല്‍ രക്തസ്രാവപ്രയാസങ്ങള്‍ ഉടലെടുക്കും. കറിയുപ്പ് കലര്‍ത്തിയ ലായനി കൊണ്ട് മുഖം കഴുകുന്നത് പതിവാക്കിയാല്‍ ആദ്യം വെളുക്കും. പിന്നീട് പാണ്ട് പോലെയാകും. വേനല്‍ക്കാലത്ത് ചര്‍മ്മംവഴി ഉപ്പ് നഷ്ടപ്പെടാന്‍ ഇടയായാല്‍ ആഹാരത്തില്‍ പ്രത്യേകമായി ചേര്‍ത്ത് കഴിക്കണം.
ജ്വരം ബാധിച്ച ഘട്ടത്തില്‍ ആഹാരത്തില്‍ കറിയുപ്പ് അധികം ചേര്‍ത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ലഘുവായി ഉള്‍പ്പെടുത്തിയാല്‍ സമാനരീതിയില്‍ പ്രവര്‍ത്തിച്ച് താപത്തെ കുറയ്ക്കും. വാര്‍ദ്ധക്യത്തില്‍ ആഹാരത്തില്‍ ഉപ്പ് അധികം ചേര്‍ക്കുന്നത് നിയന്ത്രിക്കണം. കൃമികള്‍ ദേഹധാതുക്കളെ ഭക്ഷിച്ചാല്‍ ശരീരം ക്ഷയിക്കും. ഉപ്പ് കൃമിനാശിനിയാണ്. ആദ്യഘട്ടത്തില്‍ ലഘു അളവിലാണ് ഉപയോഗിക്കേണ്ടത്. രോഗാണുക്കള്‍ പ്രതിരോധിക്കുന്ന മുറയ്ക്ക് ഉപ്പിന്‍റെ അളവ് ക്രമത്തില്‍ വര്‍ദ്ധിപ്പിക്കണം.
കടുക്ക, നേന്ത്രപ്പഴം എന്നിവയില്‍ ഉപ്പിന്‍റെ അംശം കുറവാണ്. നൂറ് ഗ്രാം നേന്ത്രപ്പഴത്തില്‍ സോഡിയം തോത് ഒരു മില്ലി ഗ്രാം മാത്രമാണ്. നേന്ത്രപ്പഴം നാളികേരം എന്നിവയില്‍ പൊട്ടാസ്യം ലവണം അധികം അളവില്‍ അടങ്ങിയിട്ടുണ്ട്. നൂറ് മില്ലി ലിറ്റര്‍ എരുമപ്പാലില്‍ സോഡിയം ഏകദേശം 50 മില്ലിഗ്രാം തോതില്‍ കലര്‍ന്നിട്ടുണ്ട്. ലവണം വര്‍ദ്ധിച്ചതുമൂലമുണ്ടായ പ്രയാസങ്ങളില്‍ പാല്‍പ്പായസം തയ്യാറാക്കി കുടിക്കണം. ഭക്ഷ്യവിഷബാധയില്‍ ഉപ്പ് ഉപയോഗിച്ച് ഛര്‍ദ്ദിപ്പിക്കരുത്. പകരം കയ്പ്പ്, പുളി എന്നീ ദ്രവ്യങ്ങളെ ഉപയോഗപ്പെടുത്തണം.
കയ്പ്പ്
കയ്പ്പുപദാര്‍ത്ഥങ്ങള്‍ ലഘുവാണ്. ഇവ ബാഹ്യദ്വാരങ്ങളെ തുറപ്പിക്കും. കലകളിലെ കാഠിന്യത്തെ കുറയ്ക്കും. കലകളെ ശുദ്ധിയാക്കും. ചര്‍മ്മത്തിന് ശോഭ നല്‍കും. ധാതുക്ഷയം, വ്രണം എന്നിവയെ വര്‍ദ്ധിപ്പിക്കും. വിരകളെ നശിപ്പിക്കും. ദാഹം, മോഹാലസ്യം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കും. ശ്വാസനാളികളെ വികസിപ്പിക്കും.
കുളിരോട് കൂടിയ പനിയില്‍ കുറഞ്ഞ അളവില്‍ പ്രയോഗിച്ചാല്‍ ശീതത്തെ താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കും. പ്രതികരണഫലമായി ശീതം പരിഹരിക്കപ്പെടുകയും ചെയ്യും.
നാഡീകോശങ്ങള്‍ ചുരുങ്ങുകയോ കോശങ്ങളില്‍ അന്യപദാര്‍ത്ഥങ്ങള്‍ നിറയുകയോ ചെയ്താല്‍ വെപ്രാളം, ഓര്‍മ്മക്കുറവ്, വിറയല്‍ എന്നിവ സംഭവിക്കും. കയ്പ്പ് ദ്രവ്യങ്ങള്‍ മസ്തിഷ്കകോശങ്ങള്‍ വികസിക്കാന്‍ സഹായിക്കും. ശാന്തത, ഓര്‍മ്മശക്തി എന്നിവയെ
പോഷിപ്പിക്കും.
വിഷയിനങ്ങളില്‍പ്പെട്ട ദ്രവ്യങ്ങള്‍ പൊതുവേ കയ്പ്പുരസം ഉള്ളവയാണ്. ഇവ അധികം അളവില്‍ ശരീരത്തില്‍ എത്തിയാല്‍ ഛര്‍ദ്ദി, തലകറക്കം, തലവേദന, വാതവേദന എന്നിവ അനുഭവപ്പെടും. പ്രതികരണശേഷി അധികം ഉള്ളവരില്‍ ലഘുഅളവില്‍ പ്രയോഗിച്ചാല്‍ അത്തരം പ്രയാസങ്ങള്‍ പരിഹരിക്കപ്പെട്ടുകിട്ടും.
ചവര്‍പ്പ്
ചവര്‍പ്പുപദാര്‍ത്ഥങ്ങള്‍ താരതമ്യേനെ ശീതവും ഗുരുവും സ്തംഭനവും ആണ്. സ്തംഭനം കൂടിയാല്‍ മലബന്ധം, ദുര്‍മേദസ്സ്, ഊരുസ്തംഭം, സ്തംഭവാതം, വൃക്കസ്തംഭനം, ഹൃദയസ്തംഭനം എന്നിവ
ഉടലെടുക്കാം.
ചവര്‍പ്പ് ഇനങ്ങള്‍ ആഹാരങ്ങളിലെ മറ്റു രുചികളെ നിഷ്പ്രഭമാക്കും. ജലത്തെ വലിച്ചെടുക്കും. ശബ്ദവരള്‍ച്ചയ്ക്ക് കാരണമാകും. ഘര്‍ഷണഗുണത്തെ വര്‍ദ്ധിപ്പിക്കും. ദ്വാരങ്ങള്‍, ചാലുകള്‍ എന്നിവയെ അടയ്ക്കും. രക്തത്തിലെ വിഷാംശത്തെ നീക്കി ശുദ്ധിയാക്കും. വ്രണത്തെ ശുദ്ധിയാക്കി ഉണക്കും. ചര്‍മ്മത്തിന് ശോഭ നല്‍കും. ഇവ അധികം അളവില്‍ മൂത്രം, ശുക്ലം എന്നിവയുടെ തോതിനെ കുറയ്ക്കും. പുരുഷബലത്തെ ക്ഷീണിപ്പിക്കും. കൊഴുപ്പുധാതു, രക്തപഞ്ചസാര, രക്തസമ്മര്‍ദ്ദം എന്നിവയുടെ തോത് കൂട്ടും. ഹൃദയവേദന, മസ്തിഷ്കാഘാതം എന്നിവയ്ക്ക് കാരണമാകും. ഉറക്കത്തെ ഗാഡമാക്കും. ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കും. ആനന്ദത്തെ കുറയ്ക്കും. ഗ്യാസ്ട്രബിള്‍, മഹോദരം, ഹൃദ്രോഗം, ക്ഷയം, സന്ധികളിലെ അയവ്, വേദന എന്നിവയെ വര്‍ദ്ധിപ്പിക്കും.
കരള്‍, വൃക്ക എന്നീ കീഴ്‌ഭാഗ അവയവങ്ങളുടെ സ്തംഭനത്തിലും തളര്‍വാതത്തിലും മറ്റു സ്തംഭവാതത്തിലും ചവര്‍പ്പുദ്രവ്യങ്ങളെ ഒഴിവാക്കണം. പകരം ശീതഗുണമുള്ള മധുരദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തണം.
കഫരോഗികള്‍ ചവര്‍പ്പുദ്രവ്യങ്ങളെ അധികം അളവില്‍ കഴിച്ചാല്‍ കഫം സ്തംഭിക്കും. അര്‍ബ്ബുദമുഴകളില്‍ Collagen തോത് വര്‍ദ്ധിക്കും. ഇതുമൂലം മുഴകളുടെ വ്യാപനം കുറയും. കരിങ്ങാലി, ചായ, കടുക്ക, അമൃത്, സിങ്കോണ, ചെറുപയര്‍, പടവലം, എള്ള്, കാബേജ്, നീര്‍മരുത്, ആപ്പിള്‍, മരച്ചീനി, ഓട്സ്, തേന്‍, മത്സ്യം, കോഴി, കാട്ടുജന്തുക്കളുടെ മാംസം, ഐഡിന്, ആലം, സിങ്ക് എന്നിവയെല്ലാം ചവര്‍പ്പുരസം ഉള്ളവയാണ്.
എരിവ്
എരിവുദ്രവ്യങ്ങളുടെ വീര്യം ലഘുവായുള്ള ഉഷ്ണമാണ്. നാക്ക്, കണ്ണ്, ചര്‍മ്മം, മൂക്ക് എന്നീ ഭാഗങ്ങള്‍ മുഖേനെയും എരിവ് അറിയാനാകും. ഉത്തേജനം ആയി പ്രവര്‍ത്തിക്കും. ഇവ വായിലെ പരുപരുപ്പ് കളഞ്ഞ് ശുദ്ധിയാക്കും. അധികം അളവില്‍ കഴിച്ചാല്‍ വായയിലേയും അന്നനാളത്തിലേയും സ്തരങ്ങളില്‍ വീക്കം സംഭവിക്കും. ദാഹം, വേദന, ഓര്‍മ്മക്കേട്, തൊണ്ടവരള്‍ച്ച, രക്തവര്‍ദ്ധന, ആസതമ, പുറംവേദന, നടുവേദന, മോഹാലസ്യം, സന്ധിപിടുത്തം, പേശിമുറുക്കം, വിറയല്‍, ചര്‍മ്മത്തില്‍ നിറമാറ്റം, മെലിച്ചില്‍, വിയര്‍പ്പ് എന്നിവയ്ക്ക് കാരണമാകും. വായുചലനത്തെ വര്‍ദ്ധിപ്പിക്കും. വയറ്റില്‍ പൊട്ടലും മുഴക്കവും
ഉണ്ടാക്കും. ദഹനത്തെ സജീവമാക്കും. മുലപ്പാല്‍ കുറയ്ക്കും.
മൂക്കിന്‍റെ ദ്വാരങ്ങളെ ലഘുവാക്കും. ശ്വാസകോശങ്ങളില്‍ ഏകദേശം 50 കോടിയോളം വായു അറകളുണ്ട്. കയ്പ്പ്, ചവര്‍പ്പ് എന്നീ ദ്രവ്യങ്ങള്‍ പതിവായി കഴിച്ചത് മൂലമോ രോഗങ്ങള്‍ മൂലമോ ഇവയില്‍ കുറെ കോശങ്ങള്‍ സ്തംഭിച്ച് നിലകൊണ്ടാല്‍ വായുവിനെ തുടര്‍ന്ന് ഉള്‍കൊള്ളാന്‍ കഴിയാതെ വരും. ഈ ഘട്ടത്തില്‍ ഉഷ്ണവീര്യമുള്ളതും വായുഗുണമുള്ളതുമായ എരിവുദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തണം.
എരിവുദ്രവ്യങ്ങള്‍ അധികം അളവില്‍ ഉപയോഗിച്ചാല്‍ പഴുപ്പ് രൂപപ്പെടാന്‍ കാരണമാകും. ധാതുക്ഷയത്തെ വേഗത്തിലാക്കും. ഇവയുടെ ഉപയോഗം മൂലം പുരുഷബലം മെച്ചപ്പെടുമെങ്കിലും ശുക്ലതോത് കുറയും. വന്ധ്യത പിടിപെടും. കൊഴുപ്പുതോതും കുറയും. പതിവായി ഉപയോഗിച്ചാല്‍ ബീജങ്ങള്‍ക്ക് ഉഷ്ണഗുണം കൈവരും. ബീജകോശങ്ങള്‍, അണ്ഡകോശങ്ങള്‍ എന്നിവ ഉണങ്ങും. യുവതികളില്‍ അണ്ഡാശയസിസ്റ്റ് ഉടലെടുക്കും. ജനിതകവൈകല്യങ്ങള്‍, കരപ്പന്‍ എന്നിവയുള്ള സന്താനങ്ങള്‍ ജനിക്കാന്‍ ഇടവരുത്തും. മുളക് ഇനങ്ങള്‍, ഉള്ളി, ഇഞ്ചി എന്നിവ ഗര്‍ഭിണികള്‍ വര്‍ജ്ജിക്കണം. കരപ്പന്‍ ബാധിച്ച കുട്ടികളില്‍ എരിവ് ഇനം മരുന്നുകളോ, Belladonna, കാപ്പി എന്നിവയോ ലഘു അളവില്‍ സമാനമരുന്നായി ബാല്യത്തില്‍ പ്രയോഗിക്കാവുന്നതാണ്.
Down syndrome ഒരു ജനിതകരോഗമാണ്. അതിന്‍റെ മൂലകാരണങ്ങളില്‍ ഒന്ന് മാതാപിതാക്കളുടെ എരിവ് അടക്കമുള്ള ഉഷ്ണദ്രവ്യങ്ങളുടെ അമിത ഉപയോഗമാണ്. കയ്പ്പ്, എരിവ് എന്നീ രസങ്ങള്‍
അടങ്ങിയ മരുന്നുകള്‍ (Arctium lappa, Belladonna, Kalmegh, Thuja) ലഘു
അളവില്‍ പ്രതിരോധമരുന്ന് ആയി ഈ വിഭാഗം അമ്മമാര്‍ക്ക് മുന്‍കൂട്ടി നല്‍കുകയോ, പിടിപ്പെട്ട കുട്ടികള്‍ക്ക് ആദ്യ പ്രായത്തില്‍ നല്‍കുകയോ ചെയ്യണം. ബാല്യത്തില്‍ ജനിതകരോഗങ്ങളെ തിരിച്ചറിഞ്ഞാല്‍ കൈപ്പ് അടങ്ങിയ സമാന മരുന്നുകളോ Oryza sativa, Taraxacum (ആര്‍സെനിക്), Secale cor, Nuxvomica, Rauwolfia, Allium sativa, Veratrum album, Helleborus എന്നിവയില്‍ ഉചിതമായതോ ലഘു അളവില്‍ സമാനമരുന്ന് എന്ന നിലയില്‍ കുറച്ചുനാള്‍ പ്രയോഗിച്ചുനോക്കണം.
എരിവുപദാര്‍ത്ഥങ്ങള്‍ അധികം അളവില്‍ കഴിക്കുന്നത് ഛര്‍ദ്ദിക്ക് കാരണമാകും. കുറഞ്ഞ അളവില്‍ ഛര്‍ദ്ദിയെ ഭേദമാക്കും. സന്ധികളിലെ പിടുത്തവും പരിഹരിക്കും. എരിവുദ്രവ്യങ്ങള്‍ ഉപയോഗിച്ച് വിയര്‍പ്പിക്കരുത്. വിയര്‍പ്പിക്കാനായി ഉപ്പ് ഉപയോഗിക്കാം. മസ്തിഷ്കം, ശ്വാസകോശം, തൈറോയ്ഡ്, ഹൃദയം എന്നിവയ്ക്ക് മാന്ദ്യം സ്തംഭിച്ചാല്‍ എരിവുപദാര്‍ത്ഥങ്ങളെ അധിക അളവില്‍ പ്രയോജനപ്പെടുത്തണം.
എരിവുദ്രവ്യങ്ങള്‍ വിരയെ നശിപ്പിക്കും. മന്ത് രോഗത്തെ ലഘൂകരിക്കും. മൂര്‍ഖന്‍പാമ്പ് വിഷത്തെ നിര്‍വീര്യമാക്കും. കന്മദം (പാറയില്‍ നിന്ന് ലഭിക്കുന്ന അലുമിനിയം, കരി എന്നിവ കലര്‍ന്ന ഒരിനം കറുത്ത മെഴുക്), തേന്‍ എന്നിവ വിപാകത്തില്‍ എരിവ് ആണ്. തേനിന്‍റെ വീര്യം ഉഷ്ണമാണ്. ഛര്‍ദ്ദി, വിറയല്‍ എന്നിവയെ വര്‍ദ്ധിപ്പിക്കും. തേന്‍ കഴിച്ചാല്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടും. എരിവ് ദ്രവ്യങ്ങള്‍ ലഘു അളവില്‍ ഉപയോഗിച്ചാല്‍ മൃദുവായുള്ള വിറവാതം (Parkinson’s disease) ശമിക്കും. സൂക്ഷ്മചാലുകളിലെ തടസ്സം പരിഹരിക്കും. കായം, കുരുമുളക്, ഉലുവ, കടുക്, ജീരകം, മല്ലി, ഇഞ്ചി, കറുകപ്പട്ട, വെളുത്തുള്ളി എന്നിവ എരിവുരസം അടങ്ങിയതാണ്.
രസം വിരുദ്ധ രസങ്ങള്‍
മധുരം
|
കയ്പ്പ്, പുളി, ഉപ്പ്.
|
ഉപ്പ്
|
മധുരം.
|
ചവര്‍പ്പ്
|
എരിവ്.
|
കയ്പ്പ്, എരിവ്, പുളി, ഉപ്പ് അടങ്ങിയ ദ്രവ്യങ്ങള്‍ ലഘുവാണ്. അവ ശരീരത്തില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കും. ചവര്‍പ്പ്, മധുരം അടങ്ങിയ ദ്രവ്യങ്ങള്‍ ഗുരു ഇനങ്ങളാണ്. ഇവ പ്രവര്‍ത്തിക്കുന്നത് സാവധാനത്തിലാണ്. മധുരം, പുളി, ഉപ്പ്, കയ്പ്പ്, എരിവ്, ചവര്‍പ്പ് എന്നീ രസങ്ങളില്‍ ബലത്തിന്‍റെ തോത് അവരോഹണ ക്രമത്തിലാണ് നിലകൊള്ളുന്നത്.
ആഹാരദ്രവ്യങ്ങളെ ആസ്വാദ്യകരമാക്കുന്നത് അതിലടങ്ങിയ മധുരം, ഉപ്പ്, പുളി എന്നീ രസങ്ങളാണ്. ഇത്തരം രസങ്ങളുള്ള പദാര്‍ഥങ്ങള്‍ അധികം കഴിച്ചാല്‍ കഫബലം കൂടും. ശരീരഭാരം, ഉറക്കം എന്നിവ വര്‍ദ്ധിക്കും.
ഉപ്പ്, പുളി, എരിവ് എന്നീ രസങ്ങളുള്ള ആഹാരദ്രവ്യങ്ങള്‍ക്ക് ഉഷ്ണഗുണമാണ്. അധികം അളവില്‍ കഴിച്ചാല്‍ പിത്തബലം കൂടും. ദേഹദ്രാവകങ്ങളില്‍ അമ്ല തോത് വര്‍ദ്ധിക്കും. കോപം അധികരിക്കും.
എരിവ്, കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ള ദ്രവ്യങ്ങള്‍ വാതബലത്തെ വര്‍ദ്ധിപ്പിക്കും. ചലനശേഷിയെ സജീവമാക്കും. വിഷാദത്തിന് കാരണമാക്കും.
ദ്രവ്യങ്ങളില്‍ രുചിയുടെ തോത് അസ്ഥിരമാണ്. കാലം അതില്‍ പരിണാമം വരുത്തും. ഉപ്പുരസം അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ആമാശയത്തില്‍ എത്തി ദഹിച്ച് വിപാകം ആയാല്‍ മധുരമാകും. കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ അധികം അളവില്‍ കഴിച്ചാല്‍ എരിവ് രസമായും പരിണമിക്കും. ചില
ദ്രവ്യങ്ങള്‍ക്ക് ഇതുകൂടാതെ പ്രഭാവം എന്നൊരു ഗുണവും ഉണ്ട്.
ഇഞ്ചിക്ക് എരിവ് ആണെങ്കിലും വിപാകത്തില്‍ മധുരമാണ്. ഇഞ്ചിയില്‍ പുളി രസം ഇല്ല. അതിനാല്‍ രക്തദൂഷ്യം ഉള്ള രോഗികള്‍ക്ക് നല്ലതാണ്. നെല്ലിക്കയില്‍ ചവര്‍പ്പ് ഉണ്ടെങ്കിലും വിപാകത്തില്‍ എരിവ് ഇല്ല. ഉഷ്ണവും ഇല്ല. അരിക്ക് വിപാകത്തില്‍ മധുരം, പുളി, എരിവ് എന്നീ മൂന്നുരസങ്ങളും ഉണ്ട്. അതിനാലാണ് അരിയെ മുഖ്യ അന്നമായി നിര്‍ദ്ദേശിക്കുന്നത്. ചോറ് ചവച്ച് ഉമിനീരുമായി കലര്‍ത്തി കഴിച്ചില്ലെങ്കില്‍ മധുരാംശം കുറയുകയും പുളി അംശം ആധിപത്യം പുലര്‍ത്തുകയും ചെയ്യും. അത് നീര്‍കെട്ട് വിളര്‍ച്ച എന്നിവയ്ക്ക് കാരണമാകും. ചവയ്ക്കാതെ കഴിക്കുന്ന കഞ്ഞി പുളിയും ചവച്ചുതിന്നുന്ന ചോറ് മധുരവും ആകും. കഞ്ഞിയില്‍ ആര്‍സെനിക് തോത് ചോറിനെ അപേക്ഷിച്ച് കൂടുതലാണ്. വായയില്‍ വെച്ച് ഉമിനീരുമായി അധികം കലരാത്തതിനാല്‍ വിപാകത്തില്‍ പുളിയാകുന്ന പയര്‍ ഇനമാണ് മുതിര. കഞ്ഞിയും മുതിരയും
ഉഷ്ണമാണ്. വര്‍ഷഋതുവില്‍ ഇവ കഴിച്ചാല്‍ ബലം അനുഭവപ്പെട്ടുകിട്ടും.
വൃക്കയിലെ നെഫ്രോണ്‍ അരിപ്പകളിലും നെഫ്രോണ്‍ ടൂബുകളുടെ ഉള്‍ഭിത്തിയിലും നിരവധി സൂക്ഷ്മസുഷിരങ്ങള്‍ ഉണ്ട്. ടൂബുകളില്‍ ദ്വാരങ്ങള്‍ പുറത്തോട്ടും അകത്തോട്ടും തുറക്കുന്ന രീതിയിലാണ്. ഇത്തരം ദ്വാരങ്ങള്‍ അടയാന്‍ ഉപ്പുകള്‍ കാരണമാകുന്നുണ്ട്. നെഫ്രോണ്‍ കുഴലുകളിലെ ദ്വാരങ്ങള്‍ ചുരുങ്ങിയാല്‍ ഗ്ളുക്കോസിന്‍റെ തിരികെയുള്ള ആഗീരണം തടസ്സപ്പെടും. ഗ്ളുക്കോസ് മൂത്രത്തിലൂടെ നഷ്ടമാകും. രക്തപഞ്ചസാര തോത് കുറയും. ക്ഷീണം അനുഭവപ്പെടും. വിയര്‍പ്പുതോത് കൂടും.
കുടലിലും ഇത്തരത്തിലുള്ള ദ്വാരങ്ങളുണ്ട്. കുടലില്‍ അകത്തോട്ടുള്ള ദ്വാരങ്ങള്‍ വലുതായാല്‍ അന്നജത്തിന്‍റെ ആഗീരണതോത് ഉയരും. കയ്പ്പുരസം അടങ്ങിയ ദ്രവ്യങ്ങള്‍ അകത്തോട്ടും എരിവുരസം അടങ്ങിയ ദ്രവ്യങ്ങള്‍ ദ്വാരങ്ങളെ വെളിയിലോട്ടും തുറപ്പിക്കും. കുടലില്‍ പുറത്തോട്ടുള്ള ദ്വാരങ്ങള്‍ വലുതായാല്‍ കഫവിസര്‍ജനതോത് വര്‍ദ്ധിക്കും. ഇതുമൂലം ദേഹം മെലിയും. ദുര്‍മേദസ് പരിഹരിക്കപ്പെടും. ആഹാരത്തില്‍ സാധാരണ അവസ്ഥയില്‍ മധുരയിനങ്ങളുടെ തോത് കൂട്ടിയും ചവര്‍പ്പ് ഉള്ളവയുടെ തോത് കുറച്ചും ക്രമീകരിക്കണം.
സസ്യങ്ങളില്‍ ഔഷധഗുണങ്ങളുടെ തോത് എരിവ്, കയ്പ്പ് എന്നീ രസങ്ങളുള്ള അംശങ്ങളില്‍ കൂടുതലും, മധുരരസമുള്ള അംശങ്ങളില്‍ കുറവുമായാണ് കണ്ടുവരുന്നത്. രുചിയുടെ അടിസ്ഥാനത്തില്‍ മാത്രം ഔഷധപദാര്‍ത്ഥങ്ങളുടെ രോഗനിവാരണശേഷി തീര്‍ച്ചയാക്കുന്നത് യുക്തിസഹജം അല്ല. ഇത്തരം ആശയത്തിലെയും നിഗമനത്തിലെയും പോരായ്മകള്‍ ചൂണ്ടികാണിച്ചുകൊണ്ടും അത് പരിഹരിച്ചുകൊണ്ടും ഉദയംകൊണ്ട വൈദ്യവിഭാഗമാണ് ഹോമിയോപ്പതി.
ഉപ്പ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് അതിന്റെ വിപാകത്തിൽ മധുരമായിട്ടാണ് എന്ന് ഒരു വൈദ്യ വിശാരദൻ പറയുന്നത് കേട്ടു.
ReplyDeleteഅറിഞ്ഞാൽ നന്നായിരുന്നു.